ഏത് പടുപാട്ട് പാടാത്ത വിഡ്ഢിയും അവർക്ക് കുഞ്ഞുങ്ങളുണ്ടാകുമ്പോൾ താരാട്ട് പാട്ട് പാടി അവരെ ഉറക്കാറുണ്ട് എന്നാണ് പറയുന്നത് .
ആ പാട്ടുകളിലൊക്കെ ചിലപ്പോൾ വാക്കുകൾ പോയിട്ട് ,അർത്ഥം പോലും ഉണ്ടാകാറില്ലത്രെ .
എന്റെ കല്യാണ ശേഷം നീണ്ട മധുവിധുകാലമൊക്കെ കഴിഞ്ഞിട്ട് രണ്ടു കൊല്ലത്തിന് ശേഷമാണ് എനിക്ക് സീമന്ത പുത്രി ഉണ്ടാകുന്നത്.
ഒരു ഇടവ മാസത്തിലെ പെണ്ണത്തം പൊന്നത്തമായി
ഒരു പാൽ പുഞ്ചിരിയുമായാണ് മകളും , പിന്നീട്
കൊല്ലങ്ങൾക്ക് ശേഷം , അതേ മാസം തന്നെ മോളുടെ പിറന്ന നാളിന്റെ പിറ്റേന്ന്, മകനും ഞങ്ങളുടെ ജീവിതത്തിലേക്ക് നവാതിഥികളായി കടന്നുവന്നത് ...😘
ആയതൊരു സന്തോഷത്തിന്റേയും,
നിർവൃതിയുടേയും നിമിഷങ്ങൾ തന്നെയായിരുന്നു...!
ആയതൊരു സന്തോഷത്തിന്റേയും,
നിർവൃതിയുടേയും നിമിഷങ്ങൾ തന്നെയായിരുന്നു...!
ആദ്യമായവർ പുഞ്ചിരിച്ചത് , കമഴ്ന്നുകിടന്നത്,
മുട്ടുകുത്തിയത് , പിച്ചവെച്ചത്, കിന്നരി പല്ലുകൾ മുളച്ചുവന്നത്, മിണ്ടിപ്പറഞ്ഞത്,...,... അങ്ങനെ സുന്ദരമായ എത്രയെത്ര സംഗതികളാണ് അവളും, പിന്നീടുണ്ടായ അവളുടെ കുഞ്ഞനിയനും കൂടി ഞങ്ങൾക്ക് സമ്മാനിച്ചത്...!
മകൾ ജനിച്ച് കുറച്ചു നാളുകൾക്ക് ശേഷം 1991 -ലെ
നവംബർ മാസത്തിൽ എന്റെ പഴയ ഡയറികുറിപ്പുകളിൽ
അക്ഷര പ്രാസത്തിൽ എഴുതിയിട്ട് മോളെ താരാട്ട് പാടിയിരുന്ന
ഒരു പാട്ടാണിത് കേട്ടോ കൂട്ടരേ ..
എന്കുഞ്ഞുറങ്ങിക്കോള്‍.....എന്കുഞ്ഞുറങ്ങിക്കോള്‍ ....എന്ന താളത്തില്‍ പാടാന്‍ ശ്രമിച്ച ഒരു അമ്പിളി പാട്ട്.
ഒരു അമ്പിളി പാട്ട് രാരീ...രം .
പകലിന്റെയന്ത്യത്തില്‍ സന്ധ്യയ്ക്കു മുമ്പായി
മുകിലില്‍ നീ വന്നല്ലോ പൊന്നമ്പിളിയായ് ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് നിലാപാലൊഴുക്കീ ...
മൂകമാം രാത്രിയില്‍ നിന്‍ വെട്ടം കണ്ടപ്പോള്‍ ,
പുകിലുകള്‍ ഓടിപ്പോയി മെല്ലെ മെല്ലെ ...
ആകാശ തുഞ്ചത്ത് താരങ്ങള്‍ മിന്ന്യപ്പോള്‍
ചാകാത്ത മനസുകള്‍ ആനന്ദിച്ചൂ...
വികസരമുണ്ടാക്കി പൂക്കള്‍ക്കും കായ്കള്‍ക്കും ,
പകലിന്റെ കാണാത്ത കാഴ്ചകളായി ...!
മുകളില്‍ നീ വന്നാല് ലോകം മുഴുവനായി
തകിലില്ലാ താരാട്ടായ് ഉറങ്ങീടുന്നൂ ......
കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പോൻ പൂതിങ്കളേ.....?
മുകിലില്‍ നീ വന്നല്ലോ പൊന്നമ്പിളിയായ് ,
വികലമാം രാവില്‍ നീ വെട്ടം തെളിച്ചിട്ടു
ലോകം മുഴുവനായ് നിലാപാലൊഴുക്കീ ...
മൂകമാം രാത്രിയില്‍ നിന്‍ വെട്ടം കണ്ടപ്പോള്‍ ,
പുകിലുകള്‍ ഓടിപ്പോയി മെല്ലെ മെല്ലെ ...
ആകാശ തുഞ്ചത്ത് താരങ്ങള്‍ മിന്ന്യപ്പോള്‍
ചാകാത്ത മനസുകള്‍ ആനന്ദിച്ചൂ...
വികസരമുണ്ടാക്കി പൂക്കള്‍ക്കും കായ്കള്‍ക്കും ,
പകലിന്റെ കാണാത്ത കാഴ്ചകളായി ...!
മുകളില്‍ നീ വന്നാല് ലോകം മുഴുവനായി
തകിലില്ലാ താരാട്ടായ് ഉറങ്ങീടുന്നൂ ......
കാകനും,കിളികളും നാവറു പാടുന്നൂ ,
പകലോന്റെ വെട്ടങ്ങള്‍ പോന്തീടുന്നൂ ....
ആകാശ ഗംഗയില്‍ മുങ്ങിക്കുളിക്കുവാന്‍ ,
പോകുകയാണോ നീ പോൻ പൂതിങ്കളേ.....?