ഏതാണ്ട് അര നൂറ്റാണ്ട് മുമ്പാണ് ഇന്നുള്ള സോഷ്യൽ മീഡിയ തട്ടകങ്ങളുടെ ഉല്പത്തിക്ക് നിദാനം കുറിച്ച സംഗതികൾ ഉണ്ടായത്. അന്നത്തെ ചില കമ്പ്യൂട്ടർ തലതൊട്ടപ്പന്മാരുടെ (PLATO system (developed at the University of Illinois ) ബീജ ദാനത്തിന് ശേഷം 1970 മുതൽ 1980 വരെയുള്ള നീണ്ട ഗർഭ കാലം കഴിഞ്ഞാണ് ഇന്നുള്ള സോഷ്യൽ മീഡിയ തട്ടകങ്ങളുടെ ആദ്യകാല വേർഷൻസ് സൈബർ ഇടങ്ങളിൽ മുട്ടുകുത്തി ഇഴഞ്ഞു നടന്നു തുടങ്ങിയത് .
അനേകം ബാലാരിഷ്ടതകൾ പിന്നിട്ട ശേഷം വളരെ ദുഷ്‌കരമായ കൗമാരവും കഴിഞ്ഞു മില്ലേനിയം നൂറ്റാണ്ടോടുകൂടിയാണ് ഇന്നുള്ള പല സൈബർ ഇടങ്ങളും പുതിയ ഡിജിറ്റൽ നൂറ്റാണ്ടിനൊപ്പം ഉദയം കൊണ്ടത് .(wiki/Timeline_of_social_media ). അനേകം ബ്ലോഗിങ്ങ് പ്ലാറ്റുഫോമുകൾ തൊട്ട് ട്വിറ്റർ, ഫേസ് ബുക്ക് മുതൽ ക്ലബ് ഹൌസ് വരെ ഇരുനൂറിൽ പരം വിനോദോപാധി തട്ടങ്ങൾ ഇന്ന് സൈബർ ഉലകത്തിൽ വെന്നിക്കൊടിയുമായി ജൈത്രയാത്ര നടത്തികൊണ്ടിരിക്കുകയാണിപ്പോൾ
തനി തൃശൂർക്കാരനായ ഒരുവൻ കാൽ നൂറ്റാണ്ട് മുമ്പ് നാട്ടിലെ വായന ശാല കൈയെഴുത്ത് പതിപ്പുകളിലും , കോളേജ് മാഗസിനുകളിലും , പൂരം സുവനീയറുകളിലും, മാതൃഭൂമി ബാലപംക്തി , എക്സ്പ്രസ് പത്രത്തിന്റെ വരാന്ത പതിപ്പ് എന്നീ മാദ്ധ്യമങ്ങളിൽ വൃത്തവും , പ്രാസവും ചേർത്ത കവിതകളും , പ്രണയ കഥകളുമൊക്കെ എഴുതി , സാഹിത്യ അക്കാദമിയുടേയും മറ്റും ഉമ്മറത്തുള്ള സകലമാന പരിപാടികളിലും പങ്കെടുത്തും , തെരുവ് നാടകങ്ങൾ കളിച്ച് - ശാസ്ത്ര സാഹിത്യപരിഷത്തിന്റെ കലാ ജാഥകളിൽ അണിചേർന്ന് നാട്ടിൽ ബുദ്ധിജീവി പട്ടം വരുത്തുവാൻ ജുബ്ബയും , കാലൻ കുടയുമൊക്കെയായി നടന്നിരുന്നവൻ ധാരാളം വായിച്ചു തുടങ്ങിയപ്പോൾ - തന്റെ കഥകളിലെ കഥയില്ലായ്മയും , കവിതകളിലെ കവിത ഇല്ലായ്മയുമൊക്കെ കണ്ട് ,ആയ പരിപാടികളെല്ലാം സ്വയം നിറുത്തി വെച്ച് , പിന്നീട് പന്തടിച്ച പോലെ ബിലാത്തിയിൽ വന്ന് , ലണ്ടനിലെ ഒരു മണ്ടനായി തീർന്നു ...!
മുൻകാല വാർഷിക കുറിപ്പുകൾ ...
ഞാൻ പടച്ചുവിട്ട ആനിവേഴ്‌സറി പോസ്റ്റുകൾ ...
- ബിലാത്തിപട്ടണം എന്റെ ബൂലോഗ തട്ടകം / 01 - 11 - 2008
- .ബിലാത്തിപട്ടണം ഒരു മായക്കാഴ്ച്ച / 30 -11 -2009.
- ഒരു പ്രണയത്തിൻ വർണ്ണപ്പകിട്ടുകൾ / 30 -11 -2010.
- മാജിക്കിന്റെ ഒരു വിസ്മയലോകം / 29 -11 -2011
- ബ്ലോഗ്ഗിങ്ങ് ആഡിക്ഷനും ഇന്റെർനെറ്റ് അടിമത്വവും / 30 -11 -2012.
- ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും / 30 -11-2013.
- ഒരിക്കലും വറ്റി വരളാത്ത ബൂലോക സൗഹൃദങ്ങൾ / 27 -11-2014.
- സപ്ത വർഷ സമ്പൂർണ്ണ ബൂലോഗന : / 26 -11 -2015.
- 'സ്‌മൃതി' ഉണർത്തുന്ന 'ഛായ' / 29 -11 -2016
- ആംഗലേയ നാട്ടിലെ ഭാഷാസ്നേഹികളായ മല്ലു വല്ലഭർ / 15 - 11 -2017
- ഒരു ദശകം പിന്നിട്ട ബൂലോക പ്രവേശം / 01 -11 -2018
- പതിനൊന്നിൻ നിറവിൽ ഒരു ബൂലോഗപട്ടണം / 29 - 11 - 2019