മഹാമാരിയായ കോവിഡ് -19 ന്റെ താണ്ഡവത്തിൽ രണ്ട് അടച്ചുപൂട്ടലുകൾക്ക് ശേഷം ആയതിനുള്ള വാക്സിൻ കുത്തിവെയ്പ്പുകൾ ആരംഭിച്ചപ്പോൾ ലോക് ഡൗണുകൾ അയവുവരത്തിയപ്പോഴാണ് ,ഒട്ടും പ്രതീക്ഷിക്കാതെ ജനിത മാറ്റങ്ങളോടെ കൊറോണ വീണ്ടും ഇവിടങ്ങളിൽ നിറഞ്ഞാടി മരണങ്ങൾ കുതിച്ചുയർന്നത് .
അങ്ങനെ 2021 ജനുവരി മുതൽ മൂന്ന് മാസത്തെ മൂന്നാം അടച്ചുപൂട്ടലിൽ ഏവരും അകപ്പെട്ടപ്പോൾ ഉണ്ടായ ഏക ആശ്വാസങ്ങൾ സോഷ്യൽ മീഡിയ തട്ടകങ്ങളും ,ടി.വി പ്രോഗ്രാമുകളും വായനകളും മറ്റുമായി സമയം ചെലവഴിക്കുമ്പോൾ കിട്ടിയിരുന്ന സന്തോഷങ്ങളായിരുന്നു . എല്ലാ വിധത്തിലും കോവിഡ് പ്രോട്ടോകളും പാലിച്ച് ഒതുങ്ങി കൂടിയ കാലഘട്ടത്തിന് ഈ മാസം തുടക്കം മുതൽ അയവുവന്നു .
ഈസ്റ്റർ ,വിഷു, റമ്ദാൻ മുതലായ ആഘോഷങ്ങളെല്ലാം വീണ്ടും കോവിഡ് കരുതലുകളോടെ തിരിച്ചു പിടിച്ച ആവേശത്തിൽ, അത്തരം സന്തോഷങ്ങൾ വരകളിലൂടെയും വരികളിലൂടെയും ഈ കൂട്ടായ്മയിലെ ചില മിത്രങ്ങൾ , ബഹറിനിലെ മനാമയിൽ വസിക്കുമ്പോൾ ഉണ്ടായ സംഗതികൾ ഇത്തിരി പൊടിപ്പും തൊങ്ങലും കലർത്തി പങ്കുവെച്ചതിന്റെ അടയാളങ്ങളാണിവ .ബിലാത്തിയിൽ വന്ന് കൂടണയും മുമ്പ് ഗൾഫ് പ്രവാസികളായി ജീവിത മുന്നേറ്റങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അവസരങ്ങളിലുണ്ടായ ചില സംഭവവികാസങ്ങളെ കുറിച്ചാണ് കലാസാഹിത്യ പ്രിയരായ ഈ കൂട്ടുകാർ ഇവിടെ വന്ന് കഥയും കവിതയും മറ്റുമായി കഥാപാത്രങ്ങളായി അവതരിച്ചത് .
മനാമയിലെ കാർ മോഷണം ' എന്ന മാത്യു ഡൊമിനിക്കിന്റെ നർമ്മ കഥയുടെ ബാക്കിപത്രമായി ,ഞാനിവിടെ ആറാം ഭാഗമായി എഴുതിയിട്ട മനാമയിൽ പനാമ വലിച്ചുനടന്നിരുന്ന ഗെഡികൾ എന്ന കുറിപ്പാണ് ആമുഖമായി ഇവിടെ ചേർക്കുന്നത് ...അന്ന് നാട്ടിൽ പ്രണയിനിമാരെ മയക്കുന്ന മായാജാലവും തരികിടയുമായി നടന്നിരുന്ന എന്നെ നല്ലനടപ്പിന് വേണ്ടിയായിരുന്നു മനാമയിലുള്ള അളിയന്റെ സൂപ്പർ മാർക്കറ്റിലേക്ക് എന്റെ വീട്ടുകാർ നാട് കടത്തിയത്...!ഒരു കൊറോള കാറിന്റെ മോഷണം മാത്രമല്ലയിത് , അന്ന് 'മനാമ'യിൽ 'പനാമ' വലിച്ച് നടന്നിരുന്ന ചില 'സോൾ ഗെഡി'കൾ, ഇന്ന് ആ കഥകളുടെ കെട്ടുകൾ 'റീവീൽ' ചെയ്യുന്ന സംഗതികളാണ് ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്...
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച കൊല്ലത്തിൽ തുടക്കം കുറിച്ച 'ബഹറിൻ കേരളീയ സമാജ'ത്തിൽ വെച്ചാണ് ഈ സംഭവ കഥയിലെ ഇപ്പോഴും ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളൊക്കെ എന്റെ ഗെഡീ വലയത്തിൽ അന്നകപ്പെട്ടത് .
കേരളീയ സമാജത്തിലെ കലാസാഹിത്യ വേദികളിൽ ആ കാലഘട്ടങ്ങളിൽ മനാമയിൽ വെച്ചു പരിചയപ്പെട്ട പല ഗെഡികളും ഗെഡിച്ചികളുമൊക്കെ ഓർമ്മയിൽ നിന്നും ഊർന്നു പോയെങ്കിലും , പിന്നീട് സോഷ്യൽ മീഡിയ തട്ടകകങ്ങൾ പ്രചുര പ്രചാരമായപ്പോൾ അവരിൽ പലരും നാട്ടിലും, ലോകത്തിന്റെ പല ഭാഗങ്ങളിലും ഇരുന്നുകൊണ്ട് - ആ സൗഹൃദങ്ങൾ ഇപ്പോഴും പുതുക്കി കൊണ്ടിരിക്കാറുണ്ട്...
അവരിൽ ചിലരെല്ലാം അറിയപ്പെടുന്ന എഴുത്തുകാരും, ബ്ലോഗർമാരും ,യൂ-ട്യൂബ് വ്‌ളോഗർമാരും, സിനിമക്കാരുമൊക്കെയായി മാറി...!
നല്ലൊരു കുക്ക് കൂടിയായ ഈ ആലപ്പുഴക്കാരന്റെ തലക്കറിയുടേയും കപ്പയുടേയും രുചിയോർത്ത് അന്ന് വൈകീട്ട് കാണാമെന്ന് പറഞ്ഞു പിരിഞ്ഞു...!
പിന്നീട് ഉണ്ടായ സംഭവ വികാസങ്ങളെല്ലാം പലരും ഇവിടെ പറഞ്ഞു കഴിഞ്ഞുവല്ലൊ...
അതിന് ശേഷം ഇനി മുതൽ നീ കാറോടിക്കരുത് എന്ന് പറഞ്ഞു , കനേഷ്യസിന്റെ 'ഡ്രൈവിങ് ലൈസൻസ്' വാങ്ങിവെച്ച് ,ആളുടെ BMW അറബി വില കൊടുത്ത് വാങ്ങി, ആളുടെ സ്ഥാപനത്തിൽ ജോലി കൊടുത്ത് പിന്നീടവിടത്തെ സൂപ്പർവൈസറാക്കി ...
അതിന് ശേഷം ഇതുവരെ കാഞ്ചി വണ്ടിയോടിച്ചിട്ടില്ല എന്നത് ഒരു പരമാർത്ഥമാണ് ..!കാർട്ടൂണിസ്റ്റും കഥാകാരനുമായRoy CJവരകളിലൂടെയും വരികളിലൂടെയും രസാവഹമായി 'ഒളുവിൽപ്പോയ കൊറോണ' എന്നൊരു കാർട്ടൂൺ ക്യാരിക്കേച്ചർ പകർത്തി പങ്കുവെച്ചു... !കവിയും സംഗീതജ്ഞനുമായPriyavrathan Sathyavrathan'കൊറോള കാറിന്റെ മോഷണ ചരിതം ഒരു വഞ്ചിപ്പാട്ട് ' എന്ന കവിതയെഴുതിയിട്ടു...!സകലകലാ വല്ലഭനായAthipozhiyil Canatiousഈ കവിതയെ ആസ്പദമാക്കി മനാമയിലെ ഓണ പരിപാടിക്ക് ഒരു ഓട്ടൻ തുള്ളൽ അവതരിപ്പിച്ചു...!
പിന്നീട് ഈ കഥാപാത്രങ്ങളെല്ലാം ബിലാത്തിയിൽ എത്തിച്ചേർന്നു.തിരക്കഥ ,നാടക രചയിതാവായJP Jojy Paulഒരു സ്‌കിറ്റെഴുതി സംവിധാനവും നടനവും ചെയ്‌ത് അനീഷും അജിത്തും സാമും ഞാനുമൊക്കെയായി ഡൊമിനിക്കിനെ നായകനാക്കി ഒരു നാടകവും അവതരിപ്പിച്ചു...!ഖുബ്ബൂസ് തിന്നു തിന്നു "ബുധൂസ്" ആയിപ്പോയ നർമ്മ കഥകളുടെ തലതൊട്ടപ്പനായMathew Dominicന്,പിന്നീട് ഞങ്ങളെല്ലാവരും കൂടി 'കഴുതപ്പുറം' എന്ന തൂലിക നാമം ചാർത്തി കൊടുത്തു...!
ഭാഗം -1 ,എന്റെ കാർ മോഷ്ടിച്ചു കടന്ന അറബി
(priyathamam.blogspot.com/2021 )