Wednesday, 6 December 2017

bilatthi malayaali charitham

മലയാളീസ് ഇൻ  ടോപ് ഓഫ് ദി വേൾഡ്‌  : -
ഒന്നാം ഭാഷയായി ഇംഗ്‌ളീഷ്‌ സംസാരിക്കുന്നവരാണ് ലോകത്തിലെ ഒരുവിധം  എല്ലാ രാജ്യങ്ങളിലും ഒന്നാമതായി ഇന്നുള്ളത് .  എന്നാൽ ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ചൈനീസ് ഭാഷക്കാർ പോലും ഇന്ന്  ഭൂലോകത്തിലെ കാൽ ഭാഗം രാജ്യങ്ങളിൽ  പോലും  ചേക്കേറിയിട്ടില്ല പോലും .
പക്ഷെ ഭാരതത്തിലെ ഒരു കൊച്ചുരാജ്യത്തിലെ ആളുകൾ ഇന്ന് ആഗോളതലത്തിലുള്ള  ഒട്ടുമിക്ക രാജ്യങ്ങളിലും ചേക്കേറി കുടിപ്പാർപ്പ് നടത്തി പ്രവാസ ജീവിതം നയിച്ചു പോരുന്നത്  എന്നത് ഒരു യാഥർത്ഥ  വസ്തുതയാണെന്നുള്ള    കാര്യം നമ്മൾക്കൊക്കെ എത്ര പേർക്കറിയാം ... ?
അതായത് ആഗോള വ്യാപകമായുണ്ടായിരുന്ന ജൂത വംശജരുടെ
പേരിലുണ്ടായിരുന്ന റെക്കോർഡ്  , നമ്മൾ മലയാളികൾ  തകർത്ത് തരിപ്പണമാക്കി ...!
 'അഫ്‌ഗാനിസ്ഥാൻ' , 'ബ്രസീൽ ' മുതൽ 'ഉഗാണ്ട ', 'യെമൻ', ' വെസ്റ്റ് ഇന്റീസ്',  'സിംബ്വാവേ ' വരെയുള്ള രാജ്യങ്ങളിൽ നുമ്മ മലയാളീസ് ഉണ്ട്  കേട്ടോ കൂക്കോർഡാണ് ട്ടരേ  .
അമ്പട ... മലയാളി   !
( https://uk.answers.yahoo.com/question/index?qid=20090520015125AAltsYx)

ഇനി അല്പസൽപ്പം യു. കെ മലയാളി
ചരിത്രത്തിലത്തിലേക്ക് ഒന്ന് എത്തി നോക്കാം

അത്ര വ്യപകമായൊന്നുമില്ലെങ്കിലും , ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുതൽ ഭാരതീയ കുടിയേറ്റങ്ങൾ യൂറോപ്പിൽ ഉണ്ടായി തുടങ്ങിയെന്നാണ് ചരിത്രങ്ങൾ പറയുന്നത്.
തെക്കനേഷ്യൻ രാജ്യങ്ങളിൽ എത്തിച്ചേർന്ന് , കോളണികൾ സ്ഥാപിച്ച ശേഷം  പോർച്ച്ഗീസിലേക്കും , ഇംഗ്ലണ്ടിലേക്കും , ഫ്രാൻസിലേക്കുമൊക്കെയാണ് അന്നീ കുടിയേറ്റങ്ങൾ നടത്തപ്പെട്ടത്.
അന്നൊക്കൊ കോളണി രാജ്യങ്ങളിൽ നിന്നും കച്ചവടം ചെയ്തും , കൊള്ളചെയ്തും കൊണ്ടു വരുന്ന ഭക്ഷ്യ വിഭവങ്ങളൊക്കെ ശരിയായി സംസ്കരിച്ച് സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടിയാണ് , ആയതിൽ നിപുണരായ തൊഴിലാളികളെ യൂറോപ്പിലേക്ക് കപ്പലേറ്റിയത് , ഒപ്പം അല്പസൽപ്പം അടിമപ്പണിക്കും.


യജമാനസേവകാരായി കുടുംബ സമേധവും, അല്ലാതെയും എത്തിപ്പെട്ടവരിൽ ഒട്ടുമിക്കവർക്കും അന്നൊന്നും തിരിച്ച് പോകാനായില്ല. ഒരു തരം മിക്സ്ച്ചർ ജനറേഷനായി , ജിപ്സികളായി അവർ ഇവിടെ ജീവിതം നയിച്ചു. രണ്ട് നൂറ്റാണ്ടോളം ഈ യജമാനൻ - സേവക മനുഷ്യ കടത്തലുകൾ സുഖമമായി നടന്ന് കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് .

പക്ഷേ ഏതാണ്ട് ഒന്നേകാൽ നൂറ്റാണ്ട് മുതൽ തന്നെ സ്വന്തം കാശ് മുടക്കി ഉന്നത ബിരുദം കരസ്ഥമാക്കുവാൻ യു.കെ യിൽ വന്നശേഷം ഇവിടെ അനേകം വർഷങ്ങൾ ജോലി ചെയ്തും , വളരെ വിരളമായി  ഇവിടെ സ്ഥിരതാമസമാക്കിയ മലയാളികളും  ഉണ്ടായിരുന്നു എന്നാണ് യു.കെ മലയാളി ചരിത്രം വ്യക്തമാക്കുന്നത് . എന്നാൽ ഇപ്പോൾ ബ്രിട്ടനിലുള്ള കുടിയേറ്റ മലയാളികളുടെ  മുൻ മുറക്കാരെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യനന്തരം ഇവരുടെയൊക്കെ സേവകരായി  വന്നുചേർന്നവരും , പിന്നീട് സിലോൺ , സിംഗപ്പൂർ മുതലായ രാജ്യങ്ങളിൽ നിന്നും സായിപ്പിനൊപ്പം വന്നവരും ആണ്‌ .അതോടൊപ്പം ഉന്നത ബിരുദം കരസ്ഥമാക്കുവാൻ യു.കെ - യിൽ വന്നശേഷം , നല്ല പ്രൊഫഷണൽ ജോലിയുമായി ഇവിടെ സ്ഥിര താമസമാക്കിയവരും .

1950 മുതൽ 1980 വരെ ബ്രിട്ടന്റെ മൂന്നാലു ഭാഗങ്ങളിൽ പല പ്രതിസന്ധികളും നേരിട്ട് അതിജീവനം നടത്തിയാണ് പുത്തൻ കുടിയേറ്റക്കാരായ ഭൂരിഭാഗം മലയാളികളും ജീവിതം കുറേശ്ശെയായി പച്ച പിടിപ്പിച്ച്  കൊണ്ടിരുന്നത് .
ഇവരുടെയൊക്കെ രണ്ടാമത്തെ  തലമുറ ബിലാത്തിയിലെ വിദ്യാഭ്യാസം നേടുകയും , അതോടൊപ്പം മലയാള നാടിന്റെ പല സാംസ്കാരിക ചിട്ടവട്ടങ്ങളും ഇത്തിരിയിത്തിരിയായി അവരുടെയൊക്കെ കലാ സാഹിത്യ പ്രവർത്തനങ്ങളിലൂടെ , ഈ നാട്ടിലും പ്രചരിപ്പിച്ച് തുടങ്ങുകയും ചെയ്തിരുന്നു ...
എന്നാൽ ഈ പുതിയ നൂറ്റാണ്ടായ 2000 മുതലും ,ആയതിനു തൊട്ട് മുമ്പും പ്രൊഫഷണലായും , സെമി - പ്രൊഫഷണലായും , വർക്ക് പെർമിറ്റ് അടിസ്ഥാനത്തിലും  ഇവിടെ വ്യാപകമായി സകുടുംബമായി എത്തിച്ചേർന്ന അനേകം മലയാളികൾ , പിന്നീട് അനേകം സംഘടനകൾ ഉണ്ടാക്കുകയും , സ്വന്തം സ്ഥാപനങ്ങൾ / കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തു തുടങ്ങിയതോട് കൂടി  -  മലയാളി സാനിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങൾ ആംഗലേയ നാട്ടിൽ വളരെ വിരളമായി  തീർന്നു എന്ന് പറയാം ...
എന്നാലുമിപ്പോൾ  ഇവരിൽ പലരും  തമ്മിൽ തമ്മിൽ പരസ്പരം അറിയാതെ വിഘടിച്ച് കിടക്കുകയാണ്  ആംഗലേയ ദേശത്തിപ്പോൾ ...
അതുകൊണ്ടിപ്പോൾ  നമുക്ക് അടുത്ത ഘട്ടത്തിലേക്ക് നീങ്ങേണ്ടിയിരിക്കുന്നു. ഈ പുതിയ കുടിയേറ്റക്കാരുടേയും  ,പഴയ  മലയാള തലമുറയിലുള്ളവരുടേയും ഇടയിൽ നിന്നും
 - ഭാഷാ സ്നേഹികൾക്കും , മറ്റു കലാകാരന്മാർക്കും ഒന്നിച്ചു ചേരാനും , പരിചയപ്പെടാനും , എഴുത്തുകാർക്ക് അവരുടെ രചനകൾ മറ്റുള്ളവർക്ക് പരിചയപ്പെടുത്താനും മറ്റുമായി ഒരു   'നെറ്റ്  വർക്കിങ്ങ്  ' വിഭാഗം  ; ഇതോടോപ്പം തന്നെ - 'കട്ടന്‍ കാപ്പിയും കവിതയും' വെബ്‌ സൈറ്റില്‍  ( http://kattankaappi.com ) രൂപപ്പെടുത്തിയിട്ട് , എഴുത്തുകാരുടെയും , കലാകാരന്മാരുടെയും ഒരു പ്രൊഫൈല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം പൂര്‍ത്തീകരിച്ചിട്ടുണ്ട് ...!
എഴുത്തുകാര്‍ക്കും , കലാകാരന്മാർക്കും ഇനി സ്വന്തമായി പ്രൊഫൈല്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ദയവായി സൈറ്റ് സന്ദര്‍ശിക്കുക... 

അല്ലെങ്കില്‍ pen@kattankaappi.com എന്ന വിലാസത്തില്‍ പ്രൊഫൈലും ഫോട്ടോയും അയച്ചു തരിക. 
ഇതിൽ പേരില്ലാത്തവരുടെ  പേര് ചേർത്ത് , അവരുടെ വ്യക്തി വിവരങ്ങൾ രേഖപ്പെടുത്താവുന്നതാണ്  ...

അതെ കേരളത്തിന് പുറത്തുള്ള എല്ലാ സാഹിത്യ കുതുകികളും , കലാകാരന്മാരും ഇനിയുള്ള വിദേശ മലയാളി ചരിത്രങ്ങളിൽ നിന്നും മാഞ്ഞു പോകാതിരിക്കുവാൻ ഏവരും അവരവരുടെ പ്രൊഫൈലുകൾ ഇവിടെ എത്രയും പെട്ടെന്ന്   സൗകര്യം പോലെ ലിസ്റ്റ് ചെയ്യുമെന്ന് വിശ്വസിക്കുയാണ്  ...

ഇന്ന് ബ്രിട്ടനിൽ ഏതാണ്ട് പതിനാറ് ലക്ഷത്തോളം ഭാരതീയ വംശജരുണ്ട് . ഗുജറാത്തികൾക്കും  പഞ്ചാബികൾക്കും ശേഷം മൂന്നാം സ്ഥാനം അലങ്കരിക്കുന്നത് ഒന്നൊര ലക്ഷത്തോളമുള്ള മലയാളികളാണ്  ഏറ്റവും കൂടുതൽ  സംഘടനകളുള്ള  വിഭാഗം എന്നൊരു പ്രത്യേകത കൂടി ഈ മല്ലു  വംശജർക്കുണ്ട് 

അത്ര വ്യപകമായൊന്നുമില്ലെങ്കിലും , ഏതാണ്ട് മൂന്നര നൂറ്റാണ്ട് മുതൽ ഭാരതീയ കുടിയേറ്റങ്ങൾ യൂറോപ്പിൽ ഉണ്ടായി തുടങ്ങിയെന്നാണ് ചരിത്രങ്ങൾ പറയുന്നത്. തെക്കനേഷ്യൻ രാജ്യങ്ങളിൽ എത്തിച്ചേർന്ന് കോളണികൾ സ്ഥാപിച്ച പോർച്ച്ഗീസിലേക്കും , ഇംഗ്ലണ്ടിലേക്കും , ഫ്രാൻസിലേക്കുമൊക്കെയാണ് അന്നീ കുടിയേറ്റങ്ങൾ നടത്തപ്പെട്ടത്. അന്നൊക്കൊ കോളണി രാജ്യങ്ങളിൽ നിന്നും കച്ചവടം ചെയ്തും , കൊള്ളചെയ്തും കൊണ്ടുവരുന്ന ഭക്ഷ്യ വിഭവങ്ങളൊക്കെ ശരിയായി സംസ്കരിച്ച് സൂക്ഷിച്ച് വെക്കുന്നതിന് വേണ്ടിയാണ് , ആയതിൽ നിപുണരായ തൊഴിലാളികളെ യൂറോപ്പിലേക്ക് കപ്പലേറ്റിയത് , ഒപ്പം അല്പം അടിമപ്പണിക്കും.

യജമാനസേവകാരായി കുടുംബസമേധവും, അല്ലാതെയും എത്തിപ്പെട്ടവരിൽ ഒട്ടുമിക്കവർക്കും അന്നൊന്നും തിരിച്ച് പോകാനായില്ല. ഒരു തരം മിക്സ്ച്ചർ ജനറേഷനായി , ജിപ്സികളായി അവർ ഇവിടെ ജീവിതം നയിച്ചു. രണ്ട് നൂറ്റാണ്ടോളം ഈ യജമാൻ  സേവക മനുഷ്യ കടത്തലുകൾ സുഖമമായി നടന്ന് കൊണ്ടിരുന്നു എന്നാണ് പറയപ്പെടുന്നത് .
പിന്നീട് 150 കൊല്ലം മുമ്പ് ഇവിടെ റെയിൽ വേ പണിക്കും , ബസ്സ് ഡ്രൈവേസിനേയുമായി ധാരാളം തൊഴിലാളി കുടുബങ്ങളെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ നിന്നും കൊണ്ടുവന്നവരാണ് ഇന്ത്യൻ വംശജരുടെ പൂർവ്വികരായി കണക്കാക്കപ്പെടുന്നത്. അവരുടെയൊക്കെ ഇന്നത്തെ തലമുറയിലും ഇത്തിരിയൊക്കെ ഭാരതീയ സംസ്കാരം അലയടിക്കുന്നത് കാണം.

പക്ഷേ ഇന്ന് ബ്രിട്ടനിലുള്ള കുടിയേറ്റ മലയാളികളുടെ  മുൻ മുറക്കാരെല്ലാം ഇന്ത്യൻ സ്വാതന്ത്ര്യനന്തരം ഇവരുടെയൊക്കെ സേവകരായി  വന്നുചേർന്നവരും ,പിന്നീട് സിലോൺ ,സിംഗപ്പൂർ മുതലായ രാജ്യങ്ങളിൽ നിന്നും സായിപ്പിനൊപ്പം വന്നവരും ആണ്‌ .അതോടൊപ്പം ഉന്നത ബിരുദം കരസ്ഥമാക്കുവാൻ യു,കെയിൽ വന്നശേഷം ഇവിടെ സ്ഥിരതാമസമാക്കിയവരും .

1950 മുതൽ 1980 വരെ ബ്രിട്ടന്റെ മൂന്നാലു ഭാഗങ്ങളിൽ പല പ്രതിസന്ധികളും നേരിട്ട് അതിജീവനം നടത്തിയാണ് പുത്തൻ കുടിയേറ്റക്കാരായ ഭൂരിഭാഗം മലയാളികളും ജീവിതം കുറേശ്ശെയായി പച്ച പിടിപ്പിച്ച്  കൊണ്ടിരുന്നത് .ഇവരുടെയൊക്കെ രണ്ടാമത്തെ  തലമുറ ബിലാത്തിയിലെ വിദ്യാഭ്യാസം നേടുകയും ,അതോടൊപ്പം മലയാള നാടിന്റെ പല സാംസ്കാരിക ചിട്ടവട്ടങ്ങളും ഇത്തിരിയിത്തിരിയായി അവരുടെയൊക്കെ കലാപ്രവർത്തനങ്ങളിലൂടെ ഈ നാട്ടിലും പ്രചരിപ്പിച്ച് തുടങ്ങുകയും ചെയ്തിരുന്നു 
എന്നാൽ പുതിയ നൂറ്റാണ്ട് മുതലും ,ആയതിനു തൊട്ട് മുമ്പും പ്രൊഫഷണലായും , സെമി പ്രൊഫഷണലായും വർക്ക് പെർമിറ്റ് അടിസ്ഥാനത്തിലും  ഇവിടെ വ്യാപകമായി സകുടുംബമായി എത്തിച്ചേർന്ന അനേകം മലയാളികൾ , പിന്നീട് അനേകം സംഘടനകൾ ഉണ്ടാക്കുകയും ,സ്വന്തം സ്ഥാപനങ്ങൾ / കച്ചവടങ്ങൾ ആരംഭിക്കുകയും ചെയ്തു തുടങ്ങിയതോട് കൂടി  -  മലയാളി സാനിദ്ധ്യം ഇല്ലാത്ത സ്ഥലങ്ങൾ യു,കെയിൽ വളരെ വിരളമായി  തീർന്നു എന്ന് പറയാം .....
...............................................................................................................
.......................................................................................................

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...