Agolabhookolabuloga Samgamam ;Cherayi 26 July 2009 2009.
(The International Malayalam Bloggers Meet at Cherayi 26-07-2009)
ഇത്തവണ ആറ് ആഴ്ചത്തെ അവധിയാഘോഷിയ്ക്കുവാന്‍ തിരിയ്ക്കുമ്പോള്‍,പത്തു ആഴ്ചത്തെ പരിപാടികള്‍ കൈവശം ഒതുക്കി പിടിച്ചിരുന്നൂ .(The International Malayalam Bloggers Meet at Cherayi 26-07-2009)
അമ്മയുടെ സപ്തതി , ചെറായി ബുലോഗ മീറ്റ്,...
മുതല്‍ കുറെ പരിപാടികള്‍ മുന്‍കൂറായി വന്നത്കൊണ്ട് ഓണാഘോഷങ്ങളില്‍ പങ്കെടുക്കാതെ തിരിച്ചുപോകേണ്ടതിലുള്ള ഒരു നഷ്ട്ടബോധവും എനിയ്ക്കുണ്ടായിരുന്നൂ .
പക്ഷെ ചെറായിയില്‍ ആഗോളഭൂഗോള ബുലോഗ സംഗമത്തില്‍ പങ്കെടുത്തതോടുകൂടി എന്‍റെ ആ നഷ്ട്ടബോധം പോയെങ്കിലും , മുമ്പ് മക്കള്‍ക്ക് പന്നിപ്പനി പിടിച്ചിരുന്നത് കൊണ്ടു കുടുംബസമേധം ഈ ചെറായിയുടെ സ്നേഹതീരത്ത്എത്താന് കഴിയാഞ്ഞത് വലിയയൊരു ദു:ഖഭാരത്തിനിടയാക്കി ...
അത്രത്തോളം സ്നേഹവാത്സല്യ വിരുന്നു കേളികള്‍ നിറഞ്ഞാടിയ
ഒരു സംഗമാമായിരുന്നു ഈ ബുലോഗ ചെറായി മീറ്റ് ...!
എഴുത്ത് , വര ,സംഗീതം ,ഫോട്ടോഗ്രാഫി ...
മുതലായവയുടെ മായാജാല കണ്ണികള്‍ ,
വിവര സാങ്കേതിക വിദ്യയാല്‍ കൂട്ടിയോജിപ്പിച്ച
മിത്രങ്ങളായ എല്ലാ ബുലോഗരും തന്നെ നല്ല സൌഹൃദത്തിൽ ഒത്തുകൂടിയ ഒരു വലിയ കൂട്ടായ്മ പരസ്പരം പരിചയം പുതുക്കിയും ആദ്യമായി കണ്ടും കാലാകാലത്തേക്ക് സൗഹൃദം ഊട്ടിയുറപ്പിച്ച ഒരു സമാഗമം തന്നെയായിരുന്നു ഇത് ...
ആയതിന്‍റെ കിലുകിലാരവത്തിന്‍ സ്നേഹവാത്സ്യല്യങ്ങള്‍ കേളികൊട്ടുകയായിരുന്നു, ആ ദിനം മുഴുവനും ചെറായിയുടെ സ്നേഹ തീരത്ത് ...!
The Super Hero of Cherayi Meet !/Ha..Ha..Ha
പലപല പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടു പോലും ,ഈ ചെറായി മീറ്റ് യാതൊരുവിധ അലങ്കോലങ്ങളും ഇല്ലാതെ ഇത്ര ഗംഭീരമാക്കിത്തീര്‍ത്ത , കുറെയേറെ ദിവസങ്ങളായി രാവും പകലുമില്ലാതെ ബുദ്ധിമുട്ടിയ ,ബുലോഗത്തിലെ മണിമുത്തുകളായ ആ സംഘാടകരെ എത്ര തന്നെ പ്രശംസിച്ചാലും മതിവരുകയില്ല ...!
സംഗമത്തില്‍ പങ്കെടുത്ത ഏവരും , ആ അഭിനന്ദനങ്ങള്‍ ,
സംഘടകരോടു നേരിട്ടുതന്നെ രേഖപ്പെടുത്തുകയും , ആയതിനു ശേഷം
ആയതവരു മീറ്റുകഴിഞ്ഞയുടനെ അവരവരുടെ ബ്ലോഗുകളില്‍ പോസ്ടിട്ടു കാച്ചുകയും ചെയ്തു ...
പശുവും ചത്തു ,മോരിലെ പുളിയും പോയിയെന്കിലും , ഞാനും ബുലോഗ സംഗമത്തെ കുറിച്ചു - കുറച്ചു ബാക്കിപത്രം പറയാം അല്ലെ ?
ജൂലായിലെ ആ അവസാന ഞായറാഴ്ച കൂട്ടായ്മയിലെ ഒട്ടുമിക്കവരും ഒഴിഞ്ഞു പോയ ശേഷവും , പിന്നെയും മിണ്ടിപ്പറഞ്ഞു എന്‍ജിനീയര്‍ കം നിരക്ഷരനും കുറച്ച് കൂട്ടാളികൾക്കൊപ്പം ഞാനുമിരുന്നിരുന്നു ...
അവസാനം അവർ സഹികെട്ടപ്പോൾ
"അത്താഴം ഒന്നുമില്ല ...ഗെഡീ ..ഉച്ചക്കന്നെ അഞ്ഞൂറ് രൂപക്ക് വെട്ടിമിഴുങ്ങിയില്ലേ ...വേഗം വണ്ടി വിടാന്‍ നോക്ക് "
എന്നുപറഞ്ഞ് സാധനങ്ങള്‍ ബാക്കി വന്നത് തിരിച്ചു കൊണ്ടുപോകുന്ന ഒരു വണ്ടിയിൽ (സദ്യ കഴിഞ്ഞ് പകര്‍ച്ച കൊടുത്തയക്കുന്ന പോലെ ) എന്നെ
ചെറായി കവലയില്‍ തട്ടാന്‍ ഏല്‍പ്പിച്ചു കേറ്റിവിട്ടു ...
കവലയിലെത്തിയപ്പോഴെയ്ക്കും എന്‍റെ ഷൂസ് മുഴുവന്‍ മീഞ്ചാറു തുളുമ്പിവീണു അഭിഷേകം ചെയ്യപ്പെട്ടിരുന്നൂ ..
നേതാവിന്‍റെ മുന്നില്‍ അനുയായികള്‍ എന്നപോലെ ,എവിടെനിന്നോ മണം പിടിച്ചെത്തിയ രണ്ടു കൊടിച്ചി പട്ടികള്‍ എന്‍റെ കാല് നക്കി വലാട്ടി നിന്നിരുന്നതു കൊണ്ട് എന്നുടെ ബസ് സ്റ്റോപ്പ് ആഗമനവും അപ്പോൾ തടസ്സപ്പെട്ടു ....!
പെട്ടന്നതാ ഒരു ചടപ്പരത്തി
കാര്‍ മുന്നില്‍ വന്നു നിന്നു ....
പരിചയമുള്ള നാല് ബ്ലോഗര്‍ തലകള്‍ ... ! ?
വണ്ടിയിലുണ്ടായിരുന്ന സീനിയർ ബ്ലോഗർ :"ഡാ ...ഗെഡ്ഡീ മീറ്റ് കഴിഞ്ഞ്യാ ? എന്തുട്ടാ നിന്റെ കൈയിലുള്ള ഒറേ.. ല് ? കുപ്പിന്റ്യാ ?"
രണ്ടാമന്‍ :"ഗെഡീ ...നീ ..വന്നൂന്നറഞ്ഞു ...ഇപ്പോ സാന്നം വല്ല്യുംണ്ടാ ?"
മൂന്നും,നാലും പേര് :"നമസ്കാരം ചേട്ടാ ...വാ ..വണ്ടീല്‍ കേറ് ..."
കാറില്‍ കയറുന്നതി നിടയില്‍ ഞാന്‍ ചോദിച്ചു...
"എവിടന്ന ഗെഡികളെ ....ഈ കോഴീനെ പിടിച്ചിടണ നേരത്ത് ...?
മീറ്റ് അടിപൊളിയായി കഴിഞ്ഞ്ഞൂട്ടാ ..!"
അപ്പോഴാണ് അവര്‍ പറയുന്നതു അവര്‍ മീറ്റിനു വരാന്‍ പേരു കൊടുത്തിരുന്നുവെന്നും അസുഖം/കല്യാണം /പഞ്ചര്‍ മുതലായ കാരണങ്ങള്‍
കൊണ്ടു ഇത്രത്തോളം വൈകിപ്പോയെന്നും, മീറ്റിന്‍റെ അവസാനെമെങ്കിലും കാണാന്‍
വേണ്ടി ഓടി കിതച്ചു വന്നതാണെന്നും ....!
ഇതിനിടയില്‍ അവര്‍ എന്‍റെ ഉറ(ബാഗ് )യിൽ നിന്നും ഫോറിൻ സിഗരട്ട് പായ്ക്കറ്റുകളും, യു.കെ.വെട്ടിരിമ്പും (ഷിവാസ് റീഗല്‍ ) പുറത്തെടുത്തു...,പിന്നെ
വണ്ടി കടപ്പുറത്തെയ്ക്ക് വിടാന്‍ ഓര്‍ഡര്‍ ഇട്ടു... !
ഞങ്ങള്‍ ചെറായിയുടെ തീരത്തുചെന്നപ്പോള്‍
ആട് കിടന്നിടത്ത് പൂട പോലുമില്ല എന്നപോലെയായിരുന്നു അവിടം !
കുപ്പിയുമായി സല്ലപിച്ചു ഞാന്‍ അന്നത്തെ ബുലോഗ സംഗമ കഥ ; പൊടിപ്പും തൊങ്ങലും വെച്ച് ആ നാല് ബ്ലോഗന്മാരായ
" ലേറ്റ് കംമേഴ്‌സിന് " വിളമ്പിക്കൊടുത്തു ..
ചെറായി യുടെ തീരത്ത് ഓര്‍മയില്‍ നിന്നും മാഞ്ഞുപോകാത്ത
ഒരസ്തമയം കൂടി ...!
അന്ന് മീറ്റിനു വന്നുചേര്‍ന്നവരില്‍ ,ബുലോഗര്‍ ആകാന്‍ ഗര്‍ഭാവസ്ഥയിലിരിന്നിരുന്ന സകലമാനപേര്‍ക്കും ബുലോഗത്ത്
നല്ല ജന്മം ഉണ്ടാകെട്ടെ എന്ന് മംഗളം അര്‍പ്പിച്ചുകൊണ്ട് ......
ഈ ആഗോള ബുലോഗ മീറ്റ് രാപ്പകല്‍ അദ്ധ്വാനത്തിലൂടെ അതിഗംഭീരമാക്കിയ സംഘാടകരെ നമിച്ചുകൊണ്ട് .....
അവര്‍ക്കെല്ലാം ഹൃദയം നിറഞ്ഞ
നന്ദി അര്‍പ്പിച്ചുകൊണ്ട് ഞങ്ങള്‍ വിടവാങ്ങി.
അല്ല ഞാന്‍ ഒരുകാര്യം പറഞ്ഞില്ലല്ലോ ?
അവസാനം വന്ന ആ നാലു ബുലോഗരെ കുറിച്ച് ;
അല്ലെങ്കില്‍ വേണ്ട ആദ്യം പറയുന്ന ആള്‍ക്ക് ഒരു സമ്മാനം ആയാലോ ?
അതും ഒരു ലണ്ടന്‍ ഗിഫ്റ്റ് ...!
ചെറിയ ഒരു " ക്ലൂ " തരാം .....
ഈ നാലു പേരും മാതൃഭൂമിയുടെ "ബ്ലോഗന "യില്‍ വന്നവര്‍ ആണ് .....
രണ്ടുപേര്‍ തൃശ്ശൂര്‍ ജില്ലക്കാരും ,ബാക്കി രണ്ടുപേര്‍ സമീപ ജില്ലക്കാരുമാണ് .
പിടി കിട്ടിയോ ........സാരമില്ല ...
കുട എന്‍റെ കൈയ്യില്‍ ഉണ്ട് ...
നിന്ന നില്‍പ്പില്‍ നൂറ്റെട്ട് പേരുടെ ക്യാരികേച്ചറുകൾ വരച്ച സജ്ജീവ് ബാലകൃഷ്‌ണൻ ഭായ് തന്നെയായിരുന്നു അന്നത്തെ ബ്ലോഗ് മീറ്റിലെ താരം.. !
ദേ...നോക്കൂ ...
മൂപ്പര്‍ വരച്ച എന്‍റെ പടം , അതും വെറും മൂന്ന് മിനിട്ടിനുള്ളില്‍ ...!