പണ്ടെല്ലാം ജീവിതവും , ജീവിതത്തോടുമുള്ള കാഴ്ചപാടുകളും വളരെ ലളിതമായിരുന്നൂ,
ഇപ്പോളാണെങ്കിൽനേരെ തിരിച്ചും ;
ആയതു ജീവിത രീതിയിലും,രാഷ്ട്രീയത്തിലും മാത്രമല്ല മറ്റെന്തു സംഗതികളിലും പ്രതിഫലിച്ചു കാണുന്നുമുണ്ട്.
എവിടേയും കൈയ്യൂക്കും , കൌശലവും ഉള്ളവർ സ്ഥാന മാനങ്ങൾ അലങ്കരിക്കുന്നൂ എന്നു മാത്രം...!
ജാതി, മതം, ഭാഷ , വർഗ്ഗീയം , പ്രാദേശികം ,ദേശീയം മുതലായവ കൂട്ടി കുഴച്ചുള്ള രഷ്ട്രീയ കക്ഷികളും, നേതാക്കളും ഇന്നുള്ള നമ്മുടെ ജനാധിപത്യത്തെ കശക്കി മറിച്ചിരിക്കുകയാണ്
അവനവന്റെ ദേശത്തേക്കാൾ ദേശീയതെക്കാൾ സ്വ താല്പ്യര്യങ്ങൾ മാത്രം സംരക്ഷിക്കാനായി നെട്ടോട്ടമോടുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് നമുക്കിപ്പോൾ ഉള്ളത് .
എവിടെയാണ് ആ പഴയ അഖണ്ഡ ഭാരത ചിന്തകൾ ..?
ഇങ്ങനെയൊക്കെ ഈ നിലക്ക് ആധുനിക ഇന്ത്യ പോകുന്നുവെങ്കിൽ നിരവധി കൊച്ചു കൊച്ചു ഇന്ത്യകൾ ഭാവിയിൽ മുളയെടുക്കും എന്നാണ് തോന്നുന്നത്.
ഇപ്പോൾ വിഷുവിനൊപ്പം ദേശീയ ഇലക്ഷനും നടക്കുന്ന ഭാരതത്തെ കുറിച്ചുള്ള ഈ ദൂരക്കാഴ്ചയാൽ നാട്ടിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ ഇങ്ങനെ മാത്രമെ നോക്കിക്കാണുവാൻ സാധിക്കുകയുള്ളൂ എന്ന് മാത്രം ...
താഴെ കാണുന്ന ഒരു പഴയ കവി വാക്യത്തിൽ പറയുന്നപോലെ ദേശ സ്നേഹത്തേക്കാൾ കൂടുതൽ സ്വന്തം സാമ്പത്തിക നേട്ടത്തിനായി മാത്രം നേതാക്കന്മാരും പ്രജകളും ചിന്തിക്കുന്ന രാജ്യത്തിന് ഒരു ഉന്നതിയും കൈവരിക്കുവാൻ കഴിയില്ല ...!
'സാരമുള്ള വചനങ്ങൽ കേൽക്കിലും
നീരസാർതഥമറിയുന്നു ദുർജ്ജനം
ക്ഷീരമുള്ളൊരകിടിൻ ചുവട്ടിലും
ചോര തന്നെ കൊതുകിന്നു കൌതുകം..'
നാട്ടിലെ വിഷു ,ഈസ്റ്റർ തെരെഞ്ഞെടുപ്പ് ആഘോഷങ്ങള്‍ കാതോര്‍ത്തുകൊണ്ട് അക്ഷരപ്രാസത്തിൽ ബ്ലോഗിൽ എഴുതിയിടുവാൻ വേണ്ടി മാത്രം എഴുതിയ വരികളാണ് ഇനിയുള്ളത് കേട്ടോ കൂട്ടരെ...
വിഷുപ്പക്ഷി ചിലയ്ക്കുന്നു വീണ്ടും ... "കള്ളന്‍ വന്നൂട്ടാ ;
"വിക്ഷു"ചെയ്യുന്നൂ ;വോട്ട് വേണം..ട്ടാ ;കൊണ്ടുപൊക്കോട്ടെ "
വിഷയം തെരഞ്ഞെടുപ്പിത്തവണ ;ഈസ്റ്ററിനും ,
വിഷുവിനും ആദരിക്കുന്നു ;ഈ പൊതുജനത്തെ ,
വിഷുക്കൈനീട്ടം നല്കി ;നേതാക്കളും അണികളും ,
വിക്ഷുചെയ്യുന്നു ദു:ഖവെള്ളിയില്‍ പള്ളിയില്‍ പോലും !
വിഷുക്കണി പോലെ നിരത്തിയാരോപണങ്ങളാൽ
വിഷ വാചകങ്ങളിൽ മുക്കി മറുകക്ഷി സ്ഥാനാർത്ഥികളെ
വിഷുപ്പടക്കങ്ങൾപോൽ ഒപ്പം പൊട്ടിച്ചു കൊടും കള്ളങ്ങൾ
വിഷമ വൃ ത്തത്തിലാക്കിയീ പാവം പൊതുജനങ്ങളെ ...
വിഷയങ്ങൽ ജനക്ഷേമങ്ങളൊന്നുമില്ലെങ്കിലും ,
വിഷമിക്കാതെ ജയിക്കാൻ കലക്കി മതവൈരം ,
വിഷം കുളത്തിലെന്നപോൽ - കുടി മുട്ടിക്കുവാൻ,
വിഷാദമീ ജനത്തിനും ;ഉന്മാദമാകക്ഷികൾ ക്കും ...
വിഷുക്കൊയ്ത്തു വിളവെടുക്കും ജന്മിത്വ കക്ഷികൾ ,
വിഷമിച്ചിരിക്കുന്ന കുടിയാൻ പോൽ പൊതു ജനം -
വിഷുക്കഞ്ഞിക്കുവകയില്ലാത്ത സമ്പത്തു മാന്ദ്യം ...!
വിഷുഫലം - ജനത്തിനിക്കൊല്ലം വിഷാദം മാത്രം... !!
നമ്മുടെ വിഷു ആഘോഷം ലോകത്തിലെ
മറ്റു പല രാജ്യത്തിന്റെയും കൊയ്തുല്‍ത്സവങ്ങളും ,
പുതുവര്‍ഷപ്പിറവി ദിനങ്ങളുമാണ് ... !
വിളെവെടുപ്പ് മഹോല്‍ത്സവങ്ങളായി കൊണ്ടാടുന്ന ഘാന ,നേപ്പാള്‍ ,ബര്‍മ്മ , ഗയാന ..മുതലായ രാജ്യങ്ങളും , നവവത്സരദിനമായി ഈ ദിനത്തെ കൊണ്ടാടുന്ന ശ്രീലങ്ക ,ചിലി , ചൈനയിലേയും, ഭാരതത്തിലേയും(പഞ്ചാബ് , തമിഴ്നാട് ...) പല സംസ്ഥാനങ്ങളും ഉദാഹരണങ്ങള്‍ ...
വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടില്‍ ...
വിഷാദത്തിലാണ്ടാവര്‍ സാമ്പത്തിക മാന്ദ്യത്താല്‍ ;വിഷമിച്ചു
വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ;ഒരാള്‍ക്കും വേണ്ട
വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...
വിഷുക്കൊന്നയില്ല , കണി വെള്ളരിയും ,കമലാ നേത്രനും ;
വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,
വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളി പണങ്ങളും ഇല്ലല്ലോ ...
വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !
April 2009.

വിഷുവല്ല വിഷയം വെറും തെരഞ്ഞെടുപ്പ്

വിഷു വിഷസ്