
ഏതാണ്ട് അഞ്ച് കൊല്ലത്തോളം സഹ പ്രവർത്തകയായിരുന്ന മിയ ചൌദരി ലണ്ടനിൽ നിന്നും കൂട് വിട്ട് , സ്വന്തം രാജ്യമായ ബംഗ്ലാദേശിലേക്ക് കുടിയേറി പാർക്കുവാൻ പോയതിന് ശേഷമാണ് , അവളുടെ അസാനിദ്ധ്യം ഒരു വിരഹ ദു:ഖം പോലെ എനിക്ക് അനുഭവപ്പെട്ട് തുടങ്ങിയത്...
പോരാത്തതിന് ഈ കഴിഞ്ഞ 'പ്രണയ ദിന'ത്തിന് അവളുടെ നാട്ടിൽ നിന്നും , ഒരു കൊറിയർ കമ്പനി മുഖാന്തിരം , അവളെനിക്ക് അയച്ച കുറച്ച് പനിനീർ പുഷ്ങ്ങളോടൊപ്പമുള്ള ‘ഇതുവരെ ചെയ്ത് തന്ന ഉപകാരങ്ങൾക്കെല്ലാം ഒരു പാട് നന്ദി ‘എന്നുള്ള കുറിപ്പും ...
പിന്നെ, P.S ഇട്ടിട്ട് -
“ ഫിഫ്റ്റി ഷേയ്ഡ് റിലീസായത് പോയി കണ്ടില്ലേ ? ! “
എന്നുള്ള ഒരു ചോദ്യവും കൂടി കൈ പറ്റിയപ്പോൾ ഈ വിരഹം
ശരിക്കും ഒരു നൊമ്പരമായി മാറിയിട്ടില്ലേ എന്നൊരു സംശയം .?
സഹപ്രവർത്തകരോട് പ്രണയം തോന്നുക
എന്നുള്ളത്
ഒരു മന:ശാസ്ത്ര തത്വം തന്നെയാണല്ലോ ..
നമുക്ക് സ്വന്തമായി പ്രണയം വാരിക്കോരി തരുന്ന ഇണയടുത്തുണ്ടെങ്കിലും ,
സ്ഥിരമായി ഇടപഴകി കൊണ്ടിരിക്കുന്ന എതിർ ലിംഗക്കാരോട് ( ഗേയ് & ചട്ടി ടീംസിന് അത്തരക്കാരോട് ) ഒരു പ്രത്യേക അടുപ്പം മുളയെടുത്ത് , പിന്നീട് മൊട്ടിട്ട് വിരിയുക എന്നത് ഒരു സ്വാഭാവിക പ്രവണതയാണെത്രെ..!
ഇനി എന്തായാലും എഴുതുവാൻ വന്ന കാര്യത്തിലേക്ക് കടക്കാം ...
ഒരു പേര് കേട്ട ആംഗലേയ പുസ്തകത്തെ കുറിച്ച് വിശകലനം നൽകുവാനാണ്
ഞാനിവിടെ ഇത്തവണ ശ്രമിക്കുന്നത്..

പാശ്ചാത്യ ലോകത്ത് 2011 -ൽ ശൃംഗാര സാഹിത്യ വിഭാഗത്തിൽ (
Erotic Fictions) ഇറങ്ങിയ ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു പുസ്തകമായിരുന്നു .... ബ്രിട്ടങ്കാരിയായ എറിക്കാ മൈക്കിൾ എന്ന ഇ.എൽ .ജെയിംസിന്റെ (
E. L. James.) ‘
ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രെയ്“ എന്ന ഇക്കിളി നോവൽ..!
അക്കൊല്ലം , ഒളിമ്പ്ക്സിന് മുന്നോടിയായി സ്റ്റേഡിയം മുതലായ പല ഒളിമ്പിക് വേദികളും പണിതുയർത്തുന്ന കാലം ....
ഈ വേദികളുടെയൊക്കെ സുരക്ഷകൾ സദാ സമയും പരിരക്ഷിക്കേണ്ട ചുമതലകളിൽ ചിലത് കിട്ടിയത് , ഞങ്ങളുടെ കമ്പനിക്കായിരുന്നതുകൊണ്ട് , അവിടത്തെ സെക്യൂരിറ്റി വിഭാഗത്തിന്റെയൊക്കെ കണ്ട്രോൾ റൂമിലെ , 'സി.സി.ടീ.വി ' വിഭാഗത്തിലായിരുന്നു ആദ്യമായി എനിക്ക് സ്ഥിരമായി നൈറ്റ് ഡ്യൂട്ടി കിട്ടിയിരുന്നത് ..
രണ്ട് സൂപ്പർ വൈസറടക്കം ഞാനും , മിയയുമടക്കം അഞ്ചാറ് പേർ മാത്രം ..
ഒരു ഷിഫ്റ്റിൽ രണ്ട് പേർ വെച്ച് മാറി മാറി വരുന്ന ഷിഫ്റ്റ് റൊട്ടേഷൻ പാറ്റേണുകളിൽ..
ആ സമയത്തൊന്നും, അവിടത്തെ ഒളിമ്പിക്സ് വേദികളിലൊന്നും രാത്രിയിൽ മറ്റ് വർക്കേഴ്സിനൊന്നും വലിയ പണികളില്ലാത്തതിനാൽ , ഞങ്ങളൊക്കെ ചുമ്മാ വാചകമടിച്ചും , ബ്ലോഗ് പോസ്റ്റ്കൾ വായിച്ചും സമയം കൊല്ലും...
ഞങ്ങളുടെ കണ്ട്രോൾ റൂമിൽ വായിക്കുവാൻ വേണ്ടി ആരോ അന്ന് കൊണ്ട് വന്ന ഈ ‘ഫിഫ്റ്റി ഷേഡ്സ്’ എന്ന ബുക്കിന്റെ കുപ്രസിദ്ധി കേട്ട് ഞാനും അതെടുത്ത് നാലഞ്ച് ദിവസത്തിനുള്ളിൽ വായിച്ച് തീർത്തിരുന്നു...!
വായിക്കുമ്പോൾ അതി ഭയങ്കരമായി കമ്പമുണ്ടാക്കുന്ന ഒരു നോവൽ തന്നെയായിരുന്നു അത് ..., തനി മൃഗീയവും , സാഹസികവുമായ
BDSM എന്ന കാമ കേളികളെ കുറിച്ചൊക്കെ ആ വായനയിൽ കൂടിയാണ് ഞാൻ മനസ്സിലാക്കിയത്....!
ഒരു ദിവസം നോക്കുമ്പോഴുണ്ട് ....
മിയ , സഹ പ്രവർത്തകയായി വന്ന ഒരു ഷിഫ്റ്റ് നൈറ്റിൽ , അപ്പുറത്തെ
മോണിറ്ററിന് മുന്നിലിരുന്ന് , സ്ഥല കാല ബോധമില്ലാതെ അവളീ ബുക്ക് വായിച്ച് കൊണ്ടിരിക്കുന്നൂ...!
എന്തിന് പറയുവാൻ ...
ഈ ബുക്ക് വായിച്ച് അവളുടെ അടി വയറ്റിൽ പടർന്ന തീ അണക്കുവാൻ എനിക്ക്
ഒരു അഗ്നി ശമന സേനാനി വരെ ആവേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ...!
അത് വരെ വെറും സഹ പ്രവർത്തകയായ ഒരു കൂട്ടു
കാരിയിൽ നിന്നും ഒരു പ്രണയ സഖി ആയിട്ടുള്ള പ്രമോഷൻ..!

അവളുമപ്പോൾ കാലങ്ങളായി ആഗ്രഹിച്ചുകൊണ്ടിരുന്ന ഒരു സംഗതി കൈ വന്നു ചേർന്ന സാഫല്ല്യത്തിൽ തന്നെയായിരുന്നു ...!
പ്രണയത്തിന് കണ്ണും, മൂക്കും കാതുമൊന്നുമില്ലെന്ന് പറയുന്നത്
എത്ര മാത്രം ശരിയാണ് അല്ലേ...!
അതൊക്കെ വിടാം..
ഇനി ഈ പുസ്തകത്തെ കുറിച്ച് ഒരു കുഞ്ഞുവിശകലനം ആവാം..
‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേയ്സിന്റെ അത്യപൂർവ്വമായ വിജയത്തിന് ശേഷം ,
എഴുത്ത് കാരിയായ ജെയിംസ് , തുടരെ തുടരെ സീരീസായി അടുത്തടുത്ത് പിറ്റേ
കൊല്ലം ഫിഫ്റ്റി ഷേഡ്സ് ഓഫ് ഡാർക്കർ /
Fifty Shades Darker ,
ഫിഫ്റ്റി ഷേഡ്സ് ഓഫ് ഫ്രീഡ് /
Fifty Shades Freed എന്നീ രണ്ട് ബുക്കുകൾ
കൂടി ഇറക്കി.
അങ്ങിനെ രസ പൂർണ്ണമായ ലൈംഗിക കേളികളാൽ ഭോഗേച്ഛ ഉണർത്തുന്ന,
ഈ ‘ത്രയോ ചരിത‘ങ്ങളായ ‘ഫിഫ്റ്റികൾ‘ ലോകത്തിൽ ആദ്യമായി , ഇറങ്ങിയ
അവസരങ്ങളിൽ തന്നെ ഒരു കോടിയോളം (
101 Million Copies ) പേപ്പർ ബാക്ക് ബുക്കുകൾ വിറ്റഴിഞ്ഞു , എന്ന ഖ്യാതിയും , റെക്കോർഡും നവ എഴുത്തുകാരിയായ ജെയിംസിന് മാത്രം സ്വന്തമാക്കി ഉണ്ടാക്കി കൊടുത്തു ..!
കൂടാതെ ലോകത്തിലെ അമ്പതിൽ പരം ഭാഷകളിൽ
ഇതിന്റെ വിവർത്തനങ്ങളും ഇപ്പോൾ പിറവിയെടുത്ത് കഴിഞ്ഞു...!

എല്ലാത്തിനും പുറമേ , ഈ കഥ സിനിമയാക്കിയ ശേഷം , കഴിഞ്ഞ പ്രണയ ദിനത്തിന് റിലീസായി ബോക്സ് ഓഫീസ് തകർത്ത് ഇപ്പോൾ ഓടി കൊണ്ടിരിക്കുകയും ചെയ്യുന്നു..!
ഞാനും കഴിഞ്ഞ ദിവസം പോയി , എന്നെ സംബന്ധിച്ച് നൊസ്റ്റാൾജിക് ആയ ഈ സിനിമ കണ്ടിരുന്നു...
ഏതൊരു വമ്പൻ സാഹിത്യ കൃതി സിനിമയാക്കുമ്പോൾ
സംഭവിക്കുന്നത് തന്നെ ഈ സിനിമാവിഷ്കാരത്തിനും സംഭവിച്ചു...!
പുസ്തകം വായിക്കുമ്പോൾ നമ്മുടെ ഭാവനയിലൂടെ പടർന്ന് പിരിഞ്ഞ് കയറി ,
നല്ല ഇമ്പത്തോടേയും, കമ്പത്തോടെയും തകർത്താടിയ അന്നയും , ഗ്രേയുമൊക്കെ ,
മനോഹരമായ സിനിമാറ്റിക് ഇണ ചേരലുകളുമൊക്കെയായി പെട്ടെന്ന് തന്നെ മനസ്സിൽ
നിന്നും മാഞ്ഞ് പോകുന്ന പോലെയുള്ള ഒരവസ്ഥാ വിശേഷം ....!
വളരെ സിംബളായ ഒരു പ്രണയാനുഭൂതി
BDSM എന്ന
രതി ലീലകളുടെ അകമ്പടിയൊടെ വിവരിക്കുന്നതാണ് ഇതിലെ കഥാതന്തു...
അതായത് പാർട്ടനറിൽ ഒരാൾ അടിമയെ പോലെ ബന്ധനത്തിൽ പെട്ട് , മറ്റെയാളെ
വളരെ അച്ചടക്കത്തോടെ അനുസരിക്കുന്ന ഒരു തരം അധിനായകത്തിലൂടെ കൈ വരിക്കുന്ന കാമ കേളികൾ...!
പണ്ട് നാട്ടിലെ അയൽക്കാരനും കാളവണ്ടിക്കാരനുമായ റപ്പായേട്ടൻ കള്ളുടിച്ച് വന്ന് ഭാര്യയായ റോസി ചേടത്തിയാരെ പുരയിടം മുഴുവൻ ഓടിച്ചിട്ട് തല്ലി , ഇടിച്ച് പാത്രങ്ങളൊക്കെ തല്ലിയുടച്ച് ഇപ്പോൾ ഒരു കൊലപാതകം അവിടെ നടക്കും എന്ന് കരുതി നാട്ടുകാർ ചെന്ന് ആ വഴക്കൊതുക്കാറുണ്ട് ...
പിന്നീട് റപ്പായേട്ടൻ വരാന്തയിലെ കയറ്റുകട്ടിലിലേക്ക് ഫിറ്റായി വീഴും,
ചേടത്തിയാരും പിള്ളേരും നെലോളീയും , കൂർക്കുവിളിയുമായി കുറെ നേരം കൂടി
അലമുറ തന്നെയാകുന്ന ആ വീട്ടിലെ , പുറത്തെ കയറ് കട്ടിലിലെ പാതിരാക്ക് ശേഷം നടക്കുന്ന സീനുകളൊക്കെ ( ഇതൊക്കെ എങ്ങിനെ കണ്ടൂന്ന് കഥയിൽ ചോദ്യമില്ല ..കേട്ടൊ ) ഈ വിഭാഗത്തിൽ പെട്ട കേളി കളാണെന്ന് (
dominance and submission
) ഈ പുസ്തകം വായിച്ചതിന് ശേഷമാണ് എനിക്ക് മനസ്സിലായത്..!

പിറ്റേന്ന് രാവിലെ അടയും ചക്കരയും പോലെ പ്രേമ സല്ലാപം നടത്തുന്ന റോസി & റപ്പായി ദമ്പതികളെ കാണുമ്പോളെനിക്ക് അന്നൊക്കെ വല്ലാത്ത അതിശയം തോന്നാറുണ്ട് ..!
പിടക്കോഴിയെ , കോഴി ചാത്തൻ ഓടിച്ചിട്ട് പിടിച്ച് , അതിന്റെ പുറത്ത് കയറി അതിനെ കീഴ്പ്പെടുത്തുന്നതു പോലെ ഒരു സംഗതി തന്നെ..അല്ലെ !
അതുപോലെ തന്നെ
സഡിസത്തിന്റേയും, മക്കൊചിസത്തി ന്റെയും പരിഛേദനങ്ങൾ
ഈ ലൈംഗിക ലീലകളിൽ നമുക്ക് ദർശിക്കുവാൻ കഴിയും ...!
മാർജ്ജാര വിഭാഗത്തിൽ പെട്ട മൃഗങ്ങളെല്ലാം ഇണ ചേരുന്നതിന് മുമ്പ്
ഇതുപോലെ , ഒരു ഇണയെ മറ്റെ ഇണ , വേദനിപ്പിച്ചും , ആക്രമിച്ചും , മുറിവേൽപ്പിച്ചതിനുമൊക്കെ ശേഷമാണെതെ കാര്യം സാധിക്കുക...!
ഇന്ന് ലണ്ടനിലൊക്കെയുള്ള
ബി.ഡി.എസ്.എം ക്ലബ്ബുകളിൽ
പോയാൽ ഇത്തരം ക്രീഡാ

വിനോദങ്ങളെ കുറിച്ചൊക്കെ താല്പര്യക്കാർക്ക് ‘വർക്ക് -ഷോപ്പ് ‘കളിൽ പങ്കെടുത്ത് അറിവ് സമ്പാധിക്കുകയും, ക്ലബ്ബിൽ അങ്കമാകുകയുമൊക്കെ ചെയ്യാവുന്നതാണ്...!
ഇനി കഥയിലേക്ക് വരാം ..
അമേരിക്കയിലെ സിയാറ്റേലിൽ ജേർനലിസ്റ്റ് ഫൈനൽ ഇയർ വിദ്യാർത്ഥിനികളും , റൂം മേറ്റുകളുമായ അന്നയും (21 - കാരിയായ കഥാ നായിക - Anastasia Steele ) , കാതറിൻ എന്ന കാത്തേയും , കോടീശ്വരനായ ഡോ: ഗ്രേയുടെ സുന്ദര കുട്ടപ്പന്മാരായ ആണ്മക്കളെ - ബില്ല്യനേഴ്സും , എലിജിബിൾ ബാച്ചിലേഴ്സുമായ കൃസ്റ്റ്യനേയും ( 27-കാരനായ കഥാ നായകൻ Christian Grey ) , എലിയോട്ടിനേയും കണ്ട് മുട്ടുന്നതും , ആദ്യാനുരാഗവിലോചനരാകുന്നതുമൊക്കെയാണ് കഥയുടെ തുടക്കം ...
കോളേജ് മാഗസിനിലെ ഒരു ഫീച്ചർ തയ്യാറാക്കുവാൻ വേണ്ടി
കൃസ്റ്റ്യനെ അഭിമുഖം നടത്തുവാൻ , അസുഖം കാരണം ‘കാത്തേ‘ക്ക്
പോകാൻ പറ്റാതെ വന്നപ്പോൾ , പകരം ഇന്റർവ്യൂ ചെയ്യുവാൻ , അന്ന അണിഞ്ഞൊരുങ്ങി പോയപ്പോൾ , അയാളുടെ ആകർഷണീയതയിൽ പെട്ട് വലയുന്നതും ..
പിന്നീട് അയാൾ അവൾ വർക്ക് ചെയ്യുന്ന ഹാർഡ് വെയർ ഷോപ്പിൽ വന്ന്
അവളെ കാണുന്നതും , അന്ന പകച്ച് പോകുന്നതും , അവിടന്ന് ചില ചരടുകളും ,
ഹുക്കുകളുമടക്കം പലതും വാങ്ങിയത് എന്തിനാണെന്ന് മനസ്സിലാകാത്തതും, ശേഷം
ഒരു ഫോട്ടോ സെസഷന് ശേഷം , കൃസ്റ്റ്യൻ ഇവരുടെ

ഫ്രെണ്ട് ആകുന്നതുമൊക്കെയായി കുറെ നല്ല വിവരണങ്ങളാണ് പിന്നീട്... ,
അതിന് ശേഷം കൃസ്റ്റ്യൻ അവൾക്ക് ബ്രിട്ടനിലെ
ഒന്നേകാൽ നൂറ്റാണ്ടിന് മുമ്പിറങ്ങിയ പെണ്ണുകൾ , സെക്സ് മൊറാലിറ്റി ചരിത്രം തിരുത്തി , ലൈംഗികമായി തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്ന , ആ കാലത്തെ ത്രസിപ്പിക്കുകയും, ഭീക്ഷിണിപ്പെടുത്തുകയും ചെയ്ത
Tess of the d'Urbervilles എന്ന പുസ്തകത്തിന്റെ , ഫസ്റ്റ് എഡിഷൻ കോപ്പി പാർസലായി അന്നക്ക് , അയച്ച് കൊടുത്ത് കൊടുത്തു.
അന്ന അത് വായിച്ച് ത്രില്ലടിച്ച് ക്ലബ്ബിൽ പോയി , അവിടെ വെച്ച് അടിച്ച് പൂസ്സായി അവൾ അവനെ വിളിച്ച് എന്നെ അങ്ങിനെ വളയ്ക്കാൻ നോക്കണ്ടട മോനെ എന്നൊക്കെ വാചകമടിച്ച് ക്ലാസ്സ് മെറ്റായ ജോസിന്റെ കരവലയത്തിൽ പെട്ട് രക്ഷപ്പെടാതെ നിൽക്കുമ്പോൾ, നായകൻ അവിടെ വന്നവളെ , ജോസിൽ നിന്നും വിടുതൽ ചെയ്യിച്ച് , അവന്റെ ആഡംബര ഹോട്ടലിൽ കൊണ്ട് പോയി , ഡ്രെസ്സെല്ലാം മാറ്റി , ഒന്നും തന്നെ ചെയ്യാതെ ഉറക്കി കെടുത്തിയപ്പോൾ അന്നക്ക് അവനോട് വീണ്ടും ആരാധന വളരുന്നു..

15 വയസ്സിൽ അമ്മയുടെ കൂട്ടുകാരിയാൽ വെർജിനിറ്റി നഷ്ട്ടപ്പെട്ട അവന്റെ കഥ അവൻ അന്നയോട് പറയുന്നു. അവനൊരിക്കലും പിന്നീട് ആരോടും പ്രണയം തോന്നിയിട്ട് പോലുമില്ല എന്ന്, ഒരു ഗേൾ ഫ്രെണ്ട് പോലുമില്ലാത്ത അവൻ ഒരു ഗേയ് ആണെന്നാണ് അവന്റെ ഫേമിലി പോലും കരുതിയിരിക്കുന്നത്.
നായകനോട് അനുരാഗം മൂത്ത് പിന്നീടവൾ , രമിക്കുവാൻ വേണ്ടി തന്നെ അവനെ തേടി ആ
Heathman Hotel
ലെ അവന്റെ റൂമിൽ കയറി ചെന്നപ്പോഴാണ് ...
അവനവന്റെ ‘ലവ് ‘ഇല്ലാത്ത‘ ലസ്റ്റ്‘ മാത്രമുള്ള തനി
മൃഗീയമായ രീതിയിലുള്ള ഒട്ടും റൊമാന്റിക്കില്ലാത്ത , അവനെ സ്പർശിക്കുവാനോ , ഒന്ന് നോക്കുവാനോ പോലുമാകാത്ത റിലേഷൻ ഷിപ്പായ - രതി സങ്കൽപ്പങ്ങളെ കുറിച്ച് പറയുന്നതും , അതിന് ആ നിയമങ്ങൾ അനുസരിച്ചുള്ള ഒരു കരാർ എഴുതി ഒപ്പിടണമെന്നും അവൻ അന്നയോട് ആവശ്യപ്പെടുകയും ചെയ്യുന്നത്..
അവന് കീഴടങ്ങാനുള്ള വെമ്പൽ ഉള്ളിലുണ്ടെങ്കിലും ,
അന്നവൾ ഒപ്പിട്ടില്ലെങ്കിലും അവന്റെ രതി സാമ്രാജം കാണുവാൻ
ആശിച്ച കാരണം സ്വന്തം ഹെലികോപ്റ്ററിൽ ഹോട്ടലിന് മുകളിൽ നിന്നും
Charlie Tango എന്ന അവന്റെ വില്ലയിലേക്ക് പോകുന്നതും , അവൻ അവൾക്ക്
അവന്റെ മണിയറ കം ബോൾ റൂം അവൾക്ക് കാട്ടി കൊടുക്കുന്നതും....
കന്യകയായ അവൾ അവന്റെ ഒപ്പമുള്ള ആ ഇടപഴകൽ സാനിദ്ധ്യത്താൽ പിടിച്ചുനിൽക്കാൻ ആവാതെ, ഭോഗേച്ഛയാൽ അവന്റെ കൈയ്യിലേക്ക് ഊർന്ന് വീണപ്പോൾ , കരാറൊപ്പിടുന്നതിന് മുമ്പ് തന്നെ , സകല വിധ രതി സുഖങ്ങളും പ്രാധാന്യം ചെയ്ത് കൊണ്ട് അവളുടെ ചാരിത്ര്യം അവൻ കവർന്നെടുക്കുന്നതിന്റെ ത്രസിപ്പിക്കുന്ന വർണ്ണനകളാണ് പിന്നീടുള്ള നാലഞ്ച് പേജുകൾ മുഴുവൻ...!
പിന്നീട് അവൻ അവൾക്ക് പല വില പിടിച്ച സമ്മാനങ്ങൾ പാർസലായി
അയച്ച് കൊടുക്കുന്നതും , സമ്മാനം കിട്ടിയ വില പിടിച്ച ലാപ് ടോപ്പിൽ കൂടി
ഈ പുതിയ കാമ ശാസ്ത്രത്തെ കുറിച്ച് അവളെ ബോധവധിയാക്കുന്നതും , ബോൾ
റൂമിനുള്ളിലെ പുത്തൻ തരത്തിലുള്ള രതി ക്രീഡകളുമൊക്കെയായി കഥ , സ്റ്റെപ് ബൈ സ്റ്റെപ് ആയി മുന്നോട്ട് നീങ്ങുന്നു..

ഒരിക്കൽ അവിചാരിതമായി അവന്റെ അമ്മ വന്ന് നോക്കുമ്പോൾ , മകനോടൊത്ത് രമിച്ച അന്നയെ കണ്ട് സന്തോഷിച്ച് , ‘ഫേമിലി ഗെറ്റ് ട്യുഗതറി‘ലേക്ക് ക്ഷണിച്ച് , ഭാവി മരുമോൾക്ക് അവരുടെ സ്ഥാപനങ്ങളിൽ ഒരു പാട് ജോലി വാഗ്ദാനങ്ങൾ നൽകിയെങ്കിലും , റിലേഷൻ ഷിപ്പ് കോണ്ടാക്റ്റ് ഒപ്പിട്ട കാരണം അവൾക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
അവസാനം കരാറിലെ ചില നിയമങ്ങൾ തെറ്റിച്ചപ്പോൾ , ബോൾ റൂമിൽ വെച്ചുള്ള പീഡന മുറകളും അവൾക്ക് അനുഭവിക്കേണ്ടി വന്നു...
എങ്കിലും കീഴടങ്ങി കൊണ്ടുള്ള ലൈംഗിക ലീലകൾ പലതും
അന്ന കോരി തരിച്ച് തന്നെ ആസ്വദിച്ചിരുന്ന വർണ്ണനകളാണ് ഏവരും
ശ്വാസമടക്കി വായിച്ച് തീർക്കുക
പ്രണയ നായകനെ രതീലയത്തിൽ വെച്ച് കണ്ണ് മൂടിയിരിക്കുന്നത് കൊണ്ട്
ഒരു നോക്ക് കാണാതെ , കയ്യും കാലുമൊക്കെ കെട്ടിയുറപ്പിച്ചതിനാൽ ഒന്ന് തൊടുവാൻ
പോലും പറ്റാതെ രതി മൂർഛയിൽ കൊണ്ടെത്തിച്ച് കാമാഗ്നി പൂർവ്വാധികം ശമിപ്പിക്കുന്ന ഭോഗ ലീലകളുടെ കരാർ അവസാനിപ്പിക്കുവാൻ , അന്ന , അവസാനം സ്വയം തീരുമാനിക്കുകയാണ്...
കൊണ്ടാക്റ്റ് വിടുതൽ ചെയ്ത് , കടുത്ത പീഡന ശിക്ഷകൾ മുഴുവൻ
സ്വീകരിച്ച് കൃസ്റ്റ്യന് വഴങ്ങാതെ , രണ്ട് പേർക്കും പ്രണയം ഉള്ളിലുണ്ടെങ്കിലും
പരസ്പരം പിരിഞ്ഞ് പോരുന്ന രംഗം ശരിക്കും ഉള്ളിൽ തട്ടും വിധമാണ് എഴുത്ത് കാരി
വരികളിൽ കൂടി ചിത്രീകരിച്ച് വെച്ചിട്ടുള്ളത് .
ഈ കേളികളെ കുറിച്ചൊന്നും പുറത്ത് പറയെരുതെന്ന് വ്യവസ്ഥയുള്ളതിനാൽ ,
കരാറ് വിടുതൽ ചെയ്ത ശേഷം , കൃസ്റ്റ്യന്റെ സഹോദരന്റെ ഡേറ്റിങ്ങ് സഖിയായ
ഉത്തമ കൂട്ടുകാരിയായ ‘കാത്തേ‘യോട് എല്ലാ അനുഭവങ്ങളും പങ്കുവെക്കുമ്പോൾ നോവലിന്റെ
ആദ്യ ഭാഗത്തിന് തൽക്കാലം പരിസമാപ്തി കുറിക്കുന്നു...!

രണ്ടാം ഭാഗത്തിന്റേയും , മൂന്നാം
ഭാഗത്തിന്റേയും അവതരണം ഇനി പിന്നീടാവം..
2010 കാലഘട്ടങ്ങളിൽ തന്റെ
ബ്ലോഗിൽ കൂടി മാത്രം എഴുതിയിട്ടിരുന്ന
ആദ്യ ഭാഗമായ ആ
ഫിഫ്റ്റി ഷേയ്ഡ്സ് ഓഫ് ഗ്രേയ് ഇന്നെവിടെ വരെ എത്തി അല്ലേ..!
2015 പിറന്നതിൽ പിന്നെ പാശ്ചാത്യ
നാടുകളിൽ ഹിറ്റായ മൂവികളൊക്കെ ഇത്തരം രസ പൂർണ്ണങ്ങളായ രതിക്കഥകൾ തന്നെയാണ് ...
മെഷീയനുമായി വിഷയ സുഖേച്ഛ
ആസ്വദിക്കുന്നവരെ പറ്റിയുള്ള
Ex_Machina .
മുതലാളിച്ചിയും വേലക്കാരിയും തമ്മിലുളുള്ള ഒരു
ലെസ്ബിയൻ അടുപ്പം അതി മനോഹരമായ പ്രണയ
കാവ്യമായി കാഴ്ച്ച വെച്ചിരിക്കുന്ന
The Duke of Burgundy (2 മിനിട്ട് വീഡിയോ )
ജെനീഫർ ലോപ്പസ്സും, റ്യാൻ ഗുസ്മാനും അഭിനയിച്ച അയൽപ്പക്കത്തെ ആൺകുട്ടിയോട് അരുതാത്ത ബന്ധം ഉടലെടുക്കുന്ന ഒരു മനശാസ്ത്രപരമായ സിനിമയായ
The Boy Next Door ,
ഒരു പാർട്ടനർ എല്ലാ രീതിയിലും അധിനായകത്തം വഹിച്ച് മറ്റെയാളെ
അടിമത്തത്തിലാക്കി ആധിപത്യം സ്ഥാപിച്ച് അച്ചടക്കത്തോടെ രതിക്രീഡ
നൽകുന്ന ബി.ഡി.എസ്. എം രീതിയിലുള്ള മുകളിൽ പറഞ്ഞ പുസ്തകത്തിന്റെ
സിനിമാറ്റിക് വേർഷനായ
Fifty Shades of Gray ( 2 മിനിട്ട് വീഡിയോ ) എന്നിവയൊക്കെ ഇതിനുദാഹരണങ്ങളാണ്...

ഇതൊന്നും കൂടാതെ സെക്സിനെ കോമഡിയും, ഹൊററുമൊക്കെയായി മിക്സ് ചെയ്ത് 18 സർട്ടിഫിക്കേറ്റ് ഉള്ള അഞ്ച് പത്തെണ്ണം വേറെയുമുണ്ട് താനും ...
പട്ടികൾക്കെല്ലാം കന്നിമാസം പിറന്നപോലെയായിരുന്നു ഇംഗ്ലീഷിലെ ഇക്കൊല്ലത്തെ ഇറോട്ടിക് മൂവികൾക്ക് ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങൾ...!
കാറ് , റോഡ് , ട്രെയിൻ മുതലായ വാഹനങ്ങളിൽ , ഷോപ്പിങ്ങ് സെന്റർ,
വർക്ക്
പ്ലേയ്സ്, പാർക്ക് മുതാലായ പബ്ലിക് ഏരിയകളിൽ , പബ്ബുകൾ , ക്ലബ്ബുകൾ ,
റെസ്റ്റോറന്റ് മുതലായ സ്വൈര വിരാഹ കേന്ദ്രങ്ങളിൽ , പോരാത്തതിനിതാ ഇപ്പോൾ
എല്ലാ സിനിമാ ശാലകളിലും വരെ ഇപ്പോൾ ലൈവായിട്ട് ഈ ‘ലവ് & ലസ്റ്റ് ‘ തന്നെ പരിപാടി ..!
നാട്ടിലെ പോലെ എല്ലാം തഞ്ചത്തിൽ ചെയ്തിട്ട്
പുറമേയെങ്കിലും ഒരു സദാചാര പോലീസായി ചമയാൻ
സാധിച്ചെങ്കിൽ ഞാനൊക്കെ എന്നേ രക്ഷപ്പെട്ടേനെ അല്ലേ

എന്ത് ചെയ്യാം...?
എന്തൊക്കെയാലും ,
എങ്ങിനെയൊക്കെയായാലും
ഈ London കാരെല്ലാവരും തന്നെ ‘L‘ എന്ന ഒരു വല്ലാത്ത വട്ടത്തിൽ കിടന്ന് കറങ്ങി തിരിഞ്ഞ് കൊണ്ടിരിക്കുക തന്നെ ചെയ്യും..!
Love Lush Lust
Look Like London
(കടപ്പാട് :-
ഈ വിശകലത്തിലെ ചിത്രങ്ങളും ഗ്രാഫിക്സും
എടുത്തിരിക്കുന്നത് വിക്കിമീഡിയയിൽ നിന്നും ,ഗൂഗ്ഗിളിൽ നിന്നും)