അവരവരുടെ അനുവാദമില്ലാതെ, സമ്മതമില്ലാതെ ജന്മനാൽ തന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ ചാർത്തിക്കിട്ടുന്ന ചിലതാണ് ജാതി , മതം , ഗോത്രം മുതലായ സംഗതികൾ ...
പിന്നെ ജനിച്ച നാട് , കാലാവസ്ഥ , ഭാഷ , സാഹചര്യം എന്നീ അനേകം കാര്യങ്ങളിലൂടെ ഓരോരുത്തരുടെയും ഭാഷയും , ഭക്ഷണക്രമങ്ങളും , ഇഷ്ടങ്ങളും , സ്വഭാവ രൂപീകരണങ്ങളും മെല്ലെ മെല്ലെ അവരുടെയൊക്കെ ജീവിതത്തിൽ നടപ്പായിക്കൊണ്ടിരിക്കുകയും ചെയ്യപ്പെടുന്നുഎന്നുള്ളത് ഒരു ആഗോള പ്രതിഭാസമാണ് ...
ഇതുപോലെ അന്ധവിശ്വാസവും, യുക്തിരാഹിത്യവും ,ശാസ്ത്ര വിരുദ്ധ ചിന്താഗതികളും മറ്റും ഇന്നത്തെ ഭാരതീയ സമൂഹത്തില്‍
ഇപ്പോൾ ജാതി മത രാഷ്ട്രീയ പ്രീണനങ്ങളിൽ കൂടി വളരെ ആഴത്തില്‍ വേരു പടരുന്നു എന്നത് ഒരു ഭീകരമായ സംഗതിയാണെന്നുള്ളത് വാസ്തവമാണ് ...!
ഇന്ത്യയിലെ സാക്ഷര / ശാസ്ത്ര/ ആരോഗ്യ / സാങ്കേതികത - വിദ്യാ സമ്പന്നമായ കേരളത്തിൽ പോലും ഈ അടുത്ത കാലങ്ങളിൽ തന്നെ എത്ര കൊലപാതകങ്ങളും , മറ്റു തീണ്ടായ്മകളും - ജാതി മത രാഷ്ട്രീയ വെറികളാൽ സംഭവിച്ചിരിക്കുന്നു എന്നാലോചിച്ചാൽ തന്നെ ഇത്തരം അറിവുകളും, വിജ്ഞാനങ്ങളും അത്രമാത്രമില്ലാത്ത മറ്റിന്ത്യൻ സംസ്ഥാനങ്ങളുടെ സ്ഥിതിഗതികൾ എങ്ങിനെയായിരിക്കുമെന്ന് ശരിക്കും ഊഹിച്ചു നോക്കാവുന്നതാണ് ...!
തീര്‍ച്ചയായും , ഈ അവസരത്തിലാണ് ശാസ്ത്രാവബോധത്തിന്റെയും സ്വതന്ത്ര
ചിന്തയുടെയും
മാനവികതയുടെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് ...!
ഇന്നത്തെ ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ പോലും പഴമയിലെ ചിന്തകളിലേക്ക് ഭൂരിപക്ഷം ജനതയേയും നയിച്ച് കൊണ്ട്
പിന്നെ ജനിച്ച നാട് , കാലാവസ്ഥ , ഭാഷ , സാഹചര്യം എന്നീ അനേകം കാര്യങ്ങളിലൂടെ ഓരോരുത്തരുടെയും ഭാഷയും , ഭക്ഷണക്രമങ്ങളും , ഇഷ്ടങ്ങളും , സ്വഭാവ രൂപീകരണങ്ങളും മെല്ലെ മെല്ലെ അവരുടെയൊക്കെ ജീവിതത്തിൽ നടപ്പായിക്കൊണ്ടിരിക്കുകയും ചെയ്യപ്പെടുന്നുഎന്നുള്ളത് ഒരു ആഗോള പ്രതിഭാസമാണ് ...
ഇതുപോലെ അന്ധവിശ്വാസവും, യുക്തിരാഹിത്യവും ,ശാസ്ത്ര വിരുദ്ധ ചിന്താഗതികളും മറ്റും ഇന്നത്തെ ഭാരതീയ സമൂഹത്തില്‍
ഇപ്പോൾ ജാതി മത രാഷ്ട്രീയ പ്രീണനങ്ങളിൽ കൂടി വളരെ ആഴത്തില്‍ വേരു പടരുന്നു എന്നത് ഒരു ഭീകരമായ സംഗതിയാണെന്നുള്ളത് വാസ്തവമാണ് ...!

മാനവികതയുടെയും പ്രാധാന്യം നാം മനസ്സിലാക്കേണ്ടത് ...!
ഇന്നത്തെ ഈ ഡിജിറ്റൽ നൂറ്റാണ്ടിൽ പോലും പഴമയിലെ ചിന്തകളിലേക്ക് ഭൂരിപക്ഷം ജനതയേയും നയിച്ച് കൊണ്ട്
ജാതിയും ,മതവും , രാഷ്ട്രീയവുമൊക്കെ കൂടി പല പല വിശ്വാസങ്ങളിലും ,പ്രവർത്തികളിലും ഏർപ്പെട്ടുകൊണ്ടിരിക്കുവാൻ ആഗോളതലത്തിൽ
മാനവ ജീവിതത്തെ ചിട്ടപ്പെടുത്തിയിരിക്കുകയാണ്...!
എന്തും വിശ്വസിക്കാം. ഉള്ളതില്ലെന്നും ഇല്ലാത്തതുണ്ടെന്നും വിശ്വസിക്കാം. എന്നാൽ വിശ്വാസങ്ങൾ നിരന്തരമായ ചൂഷണത്തിനുവഴിയൊരുക്കുമ്പോൾ, സമൂഹം രോഗഗ്രസ്തമാകുന്നു. സമൂഹം രോഗഗ്രസ്തത്തിൽ അടിമപ്പെട്ടുപ്പോൾ ദേശവും , രാജ്യവും ശിഥിലമാകുന്നു ...!
കഥാപാത്രങ്ങൾ കാലാന്തരത്തിൽ ദൈവങ്ങളായി മാറിയതും , ആ ദൈവങ്ങളെ ഉപയോഗിച്ചു ചിന്താ ശൂന്യരെ ചൂഷണം ചെയ്യുന്നതും നാമെത്രയോ ഇതുവരെ കണ്ടുകഴിഞ്ഞു...

വീരാരാധനയിൽ
തുടങ്ങി, അർഥശൂന്യമായ ആചാരങ്ങളിലും, അന്ധവിശ്വാസത്തിലും, തീവ്ര വാദത്തിലും,
നൃശംസതയിലും ചെന്നെത്തിച്ചേർന്ന എത്രയോ ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്.
നാം ചിന്തിക്കേണ്ടിയിരിക്കുന്നു...
നാം ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു ...!
നാട്ടിൽ വെച്ചുപുലർത്തിയിരുന്ന
അന്ധവിശ്വാസങ്ങളും , അനാചാരങ്ങളും , രോഗശാന്തി ശുശ്രുഷകളുമടക്കം അനേകം
വിഴുപ്പുകൾ പലരൂപേണ മലയാളികൾ ഈ പാശ്ചാത്യ ലോകത്തേക്കും വലിച്ചിഴച്ചുകൊണ്ടുവന്ന്
, ഇവിടുത്തെ ജീവിതത്തെ മലീമസപ്പെടുത്തുന്ന അവസരത്തിലാണ് , യു .കെ മലയാളികളുടെയിടയിൽ , ശാസ്ത്രം, മാനവികത, സ്വതന്ത്ര ചിന്ത മുതൽ പല മാനുഷിക ഉന്നമനത്തിന് വേണ്ടിയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കാനായി 'എസ്സെൻസ് യു.കെ' എന്ന സംഘടന കഴിഞ്ഞ വർഷം രൂപം കൊണ്ടത് ...!
പാശ്ചാത്യ നാട്ടിലെ മലയാളി സമൂഹത്തിനെ ബാധിച്ച അന്ധ വിശ്വാസങ്ങൾക്കും , അനാചാരങ്ങൾക്കും , മത രാഷ്ട്രീയ ചൂഷണങ്ങൾക്കുമെതിരെ നാം ചോദ്യങ്ങൾ ചോദിക്കേണ്ടിയിരിക്കുന്നു ...!

പ്രവാസി
മലയാളികളെ ബോധവൽക്കരിക്കുവാൻ വേണ്ടി 'എസ്സെൻസ് യു.കെ'യുടെ ആഭിമുഖ്യത്തിൽ പ്രഥമ പരിപാടിയായിട്ടാണ് പ്രൊ.രവിചന്ദ്രൻ .സി (Pro:Ravichandran.C ) യുടെ പ്രഭാഷണ പരമ്പര ഈ മാസം പകുതി മുതൽ ഈ ആംഗ്ലേയ ദേശത്തെ ഏഴ് നഗരങ്ങളിൽ അരങ്ങേറിയത്...
കേരളത്തിലും ,പുറത്തുമായി അനേകം വിഷയാധിഷ്ഠിത സംവാദങ്ങൾ നടത്തിയിട്ടുള്ള ആയിരത്തിലധികം വേദികളിൽ പ്രഭാഷകനായിട്ടുള്ള പ്രൊ:രവിചന്ദ്രന് , തന്റെ കൃതിയായ
' ബുദ്ധനെ എറിഞ്ഞ കല്ലിന് ' ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട് .
ഒപ്പം ഈ ചിന്തകന്റെ പുറത്തിറങ്ങിയിട്ടുള്ള ഏഴോളം പുസ്തകങ്ങളും ,അനേകം വീഡിയൊ പ്രഭാഷണങ്ങളും എന്നുമെന്നോണം ധാരാളം ആളുകൾ
വായിക്കുകയും ,വീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു ...
ശാസ്ത്രബോധ പ്രചാരകനും ,സ്വതന്ത്ര ചിന്തകനും ,കോളേജ് അദ്ധ്യാപകനും ,എഴുത്തുകാരനുമായ പ്രൊ:രവിചന്ദ്രൻ .സി യുടെ ഇവിടെ നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള ഓരൊ പ്രഭാഷണ വേദികളും, അവതരണത്തിലും ,നടത്തിപ്പിലും ജന പങ്കാളിത്തത്തിലും ഏറ്റവും മികച്ചതായിരുന്നു ...

'എസ്സെൻസ് യു .കെ'യുടെയൊപ്പം
,'മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ' യുടെ കീഴിലുള്ള 'കട്ടങ്കാപ്പിയും കവിത കൂട്ടായ്മ'യും , 'ചേതന.യു.കെ' യും ഓരോ വേദികൾ ലണ്ടൻ ഈസ്ററ് ഹാമിലും ,ഓക്സ്ഫോർഡിലും സംയുക്താഭിമുഖ്യത്തോടെ നടത്തിയ രണ്ട് പരിപാടികളും വമ്പിച്ച വിജയമായിരുന്നു ...
അന്ധവിശ്വാസങ്ങളിലും , അനാചാരങ്ങളിലും കടിച്ചു തൂങ്ങി 'മരിച്ചു ജീവിക്കാതെ' , അതിൽനിന്നും മോചിതരായി , 'ജീവിച്ചു മരിക്കുവാൻ' ,ശ്രോതാക്കളോട് ആഹ്വാനം ചെയ്യുകയാണ് പ്രഭാഷകനായ പ്രൊ:രവിചന്ദ്രൻ തന്റെ പ്രസംഗത്തിലുടനീളം ചെയ്തത് .

രോഗശാന്തി ശുശ്രുഷകരുടെ പൊള്ളത്തരങ്ങളും ,
മൂടുപടങ്ങളും വെളിവാക്കി , വ്യാജ ചികിത്സകരുടെ പണ സമ്പാദന രീതികളെ വിശകലനം ചെയ്‌തും നടത്തിയ പ്രഭാഷണങ്ങൾ ഏവരുടെയും മനസ്സിൽ ഒരായിരം ചിന്തകൾ ഉണർത്തിക്കാൻ പര്യാപ്തങ്ങളായിരുന്നു...
മഹായുദ്ധങ്ങളും
, പകർച്ചവ്യാധികളും ഇല്ലാത്ത നാം ജീവിക്കുന്ന ഇന്നത്തെ ലോകം മനുഷ്യ
ചരിത്രത്തിലെ ഏറ്റവും സുന്ദര പൂർണവും , വികാസം പ്രാപിച്ചതുമാണെന്നും , അത്
തുടർന്ന്
കൊണ്ടുപോകണമെങ്കിൽ , ജാതി മത വേലികെട്ടുകളിൽ നിന്നും
പുറത്തു ചാടി മാനുഷികതയുടെ പുതിയ തലങ്ങളിലേക്ക് പ്രവേശിക്കണമെന്നും അദ്ദേഹം
ഉദ്ബോധിപ്പിക്കുകയുണ്ടായി . ഒപ്പം ജാതിമത വർഗ ചിന്തകൾക്കതീതമായിട്ടെ നല്ല ഒരു ജനസമൂഹം രൂപപെടുകയുള്ളുവെന്നും അദ്ദേഹം പറയുകയുണ്ടായി...

വിവിധ സദസ്സുകളിൽ ൽ വെച്ച് ഹോമിയോപ്പതിയും , സ്ത്രീ
സ്വാതന്ത്ര്യവും , മതവും , മാനുഷികതയും , ഭൗതിക ശാസ്ത്രവും , രാഷ്ട്രീയവും ,സ്റ്റീഫൻ ഹോക്കിങ്‌സും ,വാലസും ,അർഥശൂന്യമായ ആചാരങ്ങളും , അന്ധവിശ്വാസവും , തീവ്ര വാദവുമൊക്കെ അടങ്ങുന്ന മിക്ക വിഷയങ്ങളും വളരെ തന്മയത്വത്തോടെ അദ്ദേഹം വിശകലനം
ചെയ്തുകൊടുത്തത് ഏവർക്കും പ്രിയങ്കരമായി മാറി ...
ഈ പ്രഭാഷണ പരിപാടിയിൽ പങ്കടുക്കുവാൻ ഭാഗ്യം ലഭിച്ച എല്ലാവരും കൂടുതൽ പ്രബുദ്ധരായിട്ടാണ് തിരികെ പോയതെന്ന് അടിവരയിട്ട് പറയാവുന്ന ഒരു സംഗതിയാണ്...
ഏതാണ്ട് ഒരു ദശകം മുമ്പ് വരെ ജാതി മത രാഷ്ട്രീയ ചേരി
തിരുവുകളില്ലാതെ തനി മലയാളിത്വ
ഗുണഗണങ്ങളുമായി നല്ല രീതിയിൽ ജീവിച്ചു
വന്നിരുന്ന പ്രവാസികളായിരുന്നു ബിലാത്തി മലയാളികൾ...!
നാട്ടിൽ വോട്ടു പോലുമില്ലെങ്കിലും
പാർട്ടിയനുസരിച്ച് അവരുടെ പ്രവാസി കൂട്ടായ്‌മങ്ങളും ഇവിടങ്ങളിലും രൂപപ്പെട്ടുതുടങ്ങി...
നാട്ടിലെക്കാൾ ഉപരി മലയാളികൾ വിഘടിച്ച് അന്ധവിശ്വാസങ്ങളിലേക്ക് കൂപ്പു
കുത്തിത്തുടങ്ങി.
പുരോഗമന
ആശയങ്ങൾ എന്നും പ്രാബല്ല്യത്തിൽ നടപ്പാക്കുന്ന ഈ പാശ്ചാത്യ നാട്ടിൽ
പിന്തിരിപ്പൻ ചിന്തകൾ കൊണ്ടു നടക്കുന്ന
ഒരു സമൂഹമായി മലയാളികൾ അധഃപതിക്കാതിരിക്കണമെങ്കിൽ , അവർ സ്വയം ശാസ്ത്രീയമായ അറിവുകളെ കുറിച്ച് ചിന്തിച്ചേ മതിയാകൂ ...!
ഈ അവസരത്തിലാണ് യൂറോപ്പ് മലയാളികളുടെ ചിന്തയ്ക്കു ചിന്തേരിടാൻ 'എസ്സെൻസ് യു.കെ' യുടെ ആഭിമുഖ്യത്തിൽ എഴുത്തുകാരനും , പ്രഭാഷകനും , ശാസ്ത്രപ്രചാരകനും , കോളേജദ്ധ്യാപകനുമായ ശ്രീ .രവിചന്ദ്രൻ മാഷുടെ ഒരു പ്രഭാഷണ പാരമ്പര യു.കെ /അയർലണ്ട് നാടുകളിൽ അരങ്ങേറിയത് .
ഇവിടങ്ങളിൽ ഏഴു നഗരങ്ങളിലായി അദ്ദേഹം നടത്തിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള പ്രഭാഷണങ്ങളും, തുടർന്നുള്ള ചോദ്യോത്തര വേളകളും ഒരു വമ്പിച്ച വിജയമാക്കിയത് , ആംഗ്ലേയ ദേശങ്ങളിലുള്ള ഇതിൽ പങ്കെടുത്ത വേറിട്ട് ചിന്തിക്കുന്ന കുറെ പ്രവാസി മലയാളികളാണ് ...
' എസ്സെൻസ് യു.കെ ' തുടർന്നും ഇത്തരം പ്രൗഢ ഗംഭീര പ്രവർത്തനങ്ങൾ നടത്തി യു.കെ യിലെ മലയാളി സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും , ചൂഷണങ്ങൾക്കുമെതിരെ ജനങ്ങളെ അണിനിരത്തുവാൻ എന്നും മുന്പന്തിയിലുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം...
എന്തായാലും ആംഗ്ലേയ നാട്ടിലെ മലയാളികൾക്കിടയിൽ

ശരിക്കും , ചിന്തനീയമായ ചില ചിന്തകൾക്കുള്ള ഒരു തീപ്പൊരി
കൊളുത്തിയിട്ടിട്ടാണ് ശാസ്ത്ര പ്രചാരകനും,
എഴുത്തുകാരനുമായ പ്രൊ: രവിചന്ദ്രൻ മാഷുടെ പ്രഭാഷണ പരമ്പര പര്യവസാനിച്ചത്...
ആ കനലുകൾ പിന്നീട് തീ പന്തങ്ങളാകും ...
അത്തരം പന്തങ്ങളുടെ ചൂടിലും , പ്രകാശത്തിലും
പല അനാചാരങ്ങളും , അന്ധവിശ്വാസങ്ങളും കരിഞ്ഞുണങ്ങി പോകും ...!
പല അനാചാരങ്ങളും , അന്ധവിശ്വാസങ്ങളും കരിഞ്ഞുണങ്ങി പോകും ...!
അതാണ്
ഈ ആൾക്കൂട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്...
വേറിട്ടു ചിന്തിക്കുന്ന
ഇത്തരം ആൾക്കൂട്ടങ്ങളിൽ ഒരാളാവാൻ കഴിഞ്ഞതിൽ പങ്കെടുത്തവർക്കെല്ലാം അഭിമാനിക്കാം ...!
Pro: Ravichanran.C - UK visit news links
Pro: Ravichanran.C - UK visit news links