Monday, 20 July 2020

കോവിഡാനന്തരം മാറുന്ന ചട്ടങ്ങളും ,പുതിയ ജീവിത ക്രമങ്ങളും ... / Kovidanantharam Marunna Chattangalum , Puthiya Jeevitha Kramangalum ...

ഇപ്പോൾ  കോവിഡാനന്തര 
ലോകത്തെ പറ്റിയുള്ള അനേകം പഠനങ്ങൾ   ആഗോളതലത്തിൽ നടന്നു കൊണ്ടിരിക്കുകയാണ് .    
ഇതുവരെ  ശീലിക്കാത്ത ഓരൊ അനുഭവങ്ങളും ,അതിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന  പുതിയ പാഠങ്ങളായി പുതുപുത്തൻ ശീലങ്ങളായി മാറിക്കൊണ്ടിരിക്കുന്ന ജീവിത രീതികളായി തീർന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ലോകം മുഴുവൻ ഇപ്പോൾ ചലിച്ചുകൊണ്ടിരിക്കുന്നത് .
ഇത്രകാലമായിട്ടും  മറുമരുന്നു പോലും കണ്ടുപിടിക്കുവാൻ സാധിക്കാത്ത വല്ലാത്ത വ്യാപനവ്യാപ്‌തിയുള്ള കാണാമറയത്തുള്ള കൊറോണ വൈറസുകൾ പരത്തി കൊണ്ടിരിക്കുന്ന 'കോവിഡ് - 19'  എന്ന മഹാമാരി ക്ക്  മുന്നിൽ പകച്ചു നിന്ന ഭരണകൂടങ്ങളും ലോക ജനതയും ഈ  വൈറസുമായി പൊരുത്തപ്പെട്ട് ജീവിക്കുവാനുള്ള നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോൾ ...
ഏതാണ്ട് ആഗോള തലത്തിലുള്ള  ഒട്ടുമിക്ക രാജ്യങ്ങളിലും അടച്ചുപൂട്ടൽ വേളയിൽ ഗതാഗത വിനോദ സഞ്ചാര കാർഷിക വ്യവസായ വിദ്യാഭ്യാസ  മേഖലകൾ  ശരിക്കും നിശ്ചലാവസ്ഥയിലായപ്പോൾ ഏറ്റവും കോട്ടങ്ങൾ സംഭവിച്ചത്  അതാതിന്റെ തൊഴിലിടങ്ങൾക്കാണ് . 
പല രാജ്യങ്ങൾക്കും ഇതിൽ നിന്നുമൊക്കെയുള്ള സാമ്പത്തിക 
ബാധ്യതകളിൽ നിന്നും കരകയറുവാൻ കുറെ മാസങ്ങൾ വേണ്ടി വരുമെന്നാണ് പറയുന്നത് .

അനേകം തൊഴിൽ നഷ്ട്ടങ്ങൾ അടക്കം പല മേഖലകളും നഷ്ടത്തിൽ നിന്നും രക്ഷപ്പെടുവാൻ സാധിക്കാതെ വലയും .
ഇത്തരം പല കാരണങ്ങളാലും  വീണ്ടും ലോക വ്യാപകമായ നീണ്ടുനിൽക്കുന്ന ഒരു സാമ്പത്തിക മാന്ദ്യം  അനുഭവപ്പെടുമെന്നാണ് ഈ പഠനങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്ന ഒരു സംഗതി . 
അതുകൊണ്ട് ആഗോള പരമായി പല ജനതയുടെയും നിത്യ ജീവിതങ്ങൾ  കുറെയേറെ  ക്ലേശകരമായി തന്നെ മുന്നോട്ട് പോകുമെന്നും പറയുന്നു .
'കോവിഡ്- 19' ന് മുമ്പും ഭൂമിയിൽ അനേകം മഹാമാരികളും ,  വംശീയവും വർഗ്ഗീയവുമായ ലഹളകളും ,ലോക മഹായുദ്ധങ്ങളടക്കം മറ്റനേകം ദുരന്തങ്ങളും വന്നുപോയിട്ടുണ്ടെങ്കിലും ആയതെല്ലാം ഒരു നിശ്ചിത പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നവയായിരുന്നു .
അതുമൂലം ഉണ്ടായിരുന്ന പട്ടിണിയും , പാലായനവും , സാമ്പത്തിക മാന്ദ്യങ്ങളുമൊക്കെ അതിജീവിച്ച് അതാതു ജനതകൾ എന്നുമെന്നോണം ശാസ്ത്രീയമായും സാങ്കേതികമായും പുരോഗതികൾ കൈവരിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തി , ഏറ്റവും ആധുനികമായ ആഡംബര ജീവിതം   നയിച്ചു വരുന്ന കാലഘട്ടത്തിലാണ്  ഇപ്പോൾ ഭൂമിയിലുള്ള ഭൂരിഭാഗം ആളുകളും  ജീവിച്ചു കൊണ്ടിരിക്കുന്നത് . 
പക്ഷെ ഇന്നത്തെ   തലമുറയിലെ മാത്രമല്ല , ലോകത്തിൽ ഇതുവരെ   ജീവിച്ച ഒരു ജനതയും ഇങ്ങനെയുള്ളൊരു ആഗോള പരമായ  'ലോക്-ഡൗൺ' പ്രതിഭാസത്തിൽ കൂടി കടന്നുപോയിട്ടില്ല  എന്നത് ഒരു വാസ്തവമാണ് .
ലോകവ്യാപകമായുണ്ടായ  അടച്ചു പൂട്ടലിൽ അവസ്ഥയിൽ കഴിയുന്ന സമയത്ത് ഓരൊ രാജ്യങ്ങളിലേയും പൊതുജങ്ങങ്ങൾക്ക്  ഏറ്റവും സന്തോഷവും സമാധാനവും വിനോദങ്ങളും നൽകിയത് ഇന്നുള്ള 'സോഷ്യൽ മീഡിയ' തട്ടകകങ്ങളും, സാങ്കേതികതയുടെ മികവിൽ പ്രവർത്തിക്കുന്ന 'ഇന്റർനെറ്റ്' ഇടങ്ങളുമാണ്  . 
'മൊബൈൽ ഫോണുകളും ,ഇന്റർനെറ്റു'മൊന്നും പ്രചുരപ്രചാരമാകാതിരുന്ന ഒരു കാൽ നൂറ്റാണ്ട് മുമ്പാണ് 
ഇത്തരം ഒരു മഹാമാരി വന്ന്  ഇന്നുള്ള 'ലോക്ക് ഡൗൺ' അവസ്ഥ വന്നിരുന്നുവെങ്കിൽ വീട്ടിലിരുന്നുകൊണ്ട് ഇത്രമാത്രം 
കാര്യങ്ങൾ ആർക്കും തന്നെ നടപ്പാക്കുവാൻ സാധിക്കില്ലായിരുന്നു എന്നാണ് പുതിയ പഠനങ്ങൾ വെളിവാക്കുന്ന സംഗതികൾ. 
ഇപ്പോൾ വന്ന 'കോവിഡ് -19'  നെ പോലുള്ള ഒരു മഹാമാരി ഒരു കാൽ നൂറ്റാണ്ടിന്  മുമ്പാണ്   വന്നിരുന്നുവെങ്കിൽ  വീട്ടിലിരുന്ന് ആളുകൾ വിഷാദ രോഗം  മുതൽ പല മാനസിക പിരിമുറുക്കങ്ങളും, കുടുംബ കലഹങ്ങളുമൊക്കെയായി ധാരാളം പ്രശ്‌നങ്ങൾ ഉടലെടുത്തേനെ   എന്നാണ് പറയുന്നത് .
എങ്കിലും ലോകത്തിൽ അങ്ങോളമിങ്ങോളമായി കൊറോണമൂലം കോട്ടമുണ്ടായത് തൊഴിൽ മേഖലകൾക്കാണ് .
അതിഥി തൊഴിലാളികളായി പല ദേശങ്ങളിലും എത്തിപ്പെട്ടപ്പെട്ടവർക്കാണ് ഇതിന്റെയെല്ലാം ദുരിതങ്ങൾ അനുഭവിക്കേണ്ടിവന്നത് . തൊഴിലില്ലായ്‌മയും പട്ടിണിയും മൂലം പല തൊഴിലാളികൾക്കും കുടുംബങ്ങൾക്കും അടച്ചുപൂട്ടൽ കാലത്തെ വളരെ പരിമിതമായ യാത്ര വിലക്കുകൾ ജന്മനാട്ടിലേക്കുള്ള തിരിച്ചുപോക്കുകളിൽ അനേകം ദുരന്തങ്ങൾ ഉണ്ടായി .
പക്ഷെ ആഗോളപരമായി മനുഷ്യജീവിതം പലദേശങ്ങളിലും ദുരിതപൂർണ്ണമായ ഇത്തരം സന്ദർഭങ്ങളിൽ  ലോകമെങ്ങും  ധാരാളം സേവനസന്നദ്ധപ്രവർത്തങ്ങൾക്ക് മുന്നിട്ടിറങ്ങി പല ജനതകളും ഏവർക്കും മാതൃകയായി തീർന്നതും വളരെ ശ്ലാഘനീയമായ സംഗതികൾ തന്നെയാണ് .
 
  
ഈ കൊറോണക്കാലം  ഒരുപാട് പേരെ വല്ലാതെ തളർത്തി കഴിഞ്ഞെങ്കിലും , അതിന്റെ പത്തിരട്ടി ആളുകൾക്ക് ഗുണങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഈ പുതിയ പഠനങ്ങൾ വെളിവാക്കുന്ന വേറെ ചില വസ്‌തുതകൾ .
വീടിനുള്ളിലൊ , ഒരു റൂമിനുള്ളിലൊ  ഒതുങ്ങി കൂടിയപ്പോൾ മനുഷ്യസഹജമായ പല  സർഗവാസനകളും അവർക്ക് പുറത്തെടുക്കുവാനും , ആയതെല്ലാം പരിപോക്ഷിക്കുവാനും 
സാധിച്ചു എന്ന ഒരു മേന്മയും ഈ കൊറോണക്കാലത്ത് ഉണ്ടായിട്ടുണ്ട് . 
അടച്ചുപൂട്ടലിൽ അകപ്പെട്ടപ്പോൾ  പലരും താമസ സ്ഥലത്തിരുന്നുകൊണ്ട്   അവരവരുടെ നൈപുണ്യത്തിലുള്ള 
ചില രംഗങ്ങളിക്ക് ശ്രദ്ധ തിരിക്കുകയും ആയതിൽ നിന്നും 'ക്രിയേറ്റിവായും പ്രോഡക്റ്ററ്റീവാ'യും ധാരാളം ഉൽപ്പന്നങ്ങൾ 
ഉത്പാദിപ്പിച്ചുകൊണ്ടിരുന്നു  . 
അതിൽ  ധാരാളം തരത്തിലുള്ള കലാപ്രവർത്തനങ്ങളടക്കം , വളർത്തുമൃഗ പരിപാലനവും , മുറ്റത്തുള്ള കൃഷിയും , 
പാചക  പരീക്ഷണകളും,  'ഹാൻഡിക്രാഫ്റ്റ്' ഉൽപ്പന്നങ്ങളുമൊക്കെയായി ധാരാളം വിഭവങ്ങൾ പുറത്തിറങ്ങി.
ഇതെല്ലാം 'ഓൺ-ലൈൻ' വിപണങ്ങൾ വഴി സമൂഹത്തിലേക്ക് ആകർഷിക്കപ്പെട്ടു . 
സിനിമാ ശാലകളിലെ റിലീസിന് പകരം  ടി.വി ചാനലുകളിൽ റിലീസാവുന്ന പുതിയ സിനിമകളും , കാണികളില്ലാതെ കളിക്കളങ്ങളിൽ അരങ്ങേറുന്ന ഫുട്‍ബോൾ, ക്രിക്കറ്റ് മുതലായ മത്സര കളികളൊക്കെ തത്സമയം വീട്ടിലിരുന്ന് കാണാവുന്ന സ്ഥിതി വിശേഷങ്ങൾ വരെ സംജാതമായി .
ഒട്ടുമിക്ക രാജ്യങ്ങളിലും 'ഓൺ-ലൈൻ' മുഖാന്തിരം ,വിദ്യാഭ്യാസവും ഓഫീസിനുള്ളിലെ തൊഴിലിടങ്ങളും താമസസ്ഥലത്തേക്കും, മറ്റും തൽക്കാലം മാറ്റപ്പെട്ടു .
ഒപ്പം നിത്യോപയോഗ സാധനങ്ങളും , ധാരാളം  വാണിജ്യ വസ്തുക്കളുടെ കച്ചവടങ്ങളും 'ഇന്റർനെറ്റ് ' 
മുഖാന്തിരവും പ്രാപ്‌തമാക്കാവുന്ന സംഗതികൾ ഇതെല്ലാം നടക്കാതിരുന്ന പ്രദേശങ്ങളിലും നിലവിൽ വന്നു . 
ഇങ്ങനെയുള്ള പുതിയ ശീലങ്ങളിലേക്ക് കുറെയേറെ ജനങ്ങൾ ആകർഷിക്കപ്പെട്ടതിനാൽ - കൊറോണാനന്തരം  
ആഗോള പരമായി തന്നെ കലാ കായിക രംഗങ്ങളിലും തൊഴിലിടങ്ങളിലും കച്ചവട രംഗത്തും വിദ്യാഭ്യാസ രംഗത്തുമൊക്കെ ഒരു പുതിയ വഴിത്തിരിവുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നുമാണ് ഇത്തരം പുതിയ പഠനങ്ങൾ വെളിവാക്കുന്ന സംഗതികൾ  .

അതെ കോവിഡാനന്തരം ഇതുവരെ 
ശീലിച്ച പല ചിട്ടവട്ടങ്ങളും പുതിയ ചട്ടങ്ങളായി മാറ്റപ്പെടുവാൻ പോകുകയാണ് ...!
എല്ലാം കാത്തിരുന്ന് തന്നെ കാണാം...


PS 
ഈ ആർട്ടിക്കിൾ  കഴിഞ്ഞ ദിവസം 
പ്രസിദ്ധീകരിച്ചിരുന്നു .
നന്ദി ബ്രൈറ്റേഷ കൈരളി ടീം ..






4 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതാണ്ട് ആഗോള തലത്തിലുള്ള ഒട്ടുമിക്ക
രാജ്യങ്ങളിലും അടച്ചുപൂട്ടൽ വേളയിൽ ഗതാഗത
വിനോദ സഞ്ചാര കാർഷിക വ്യവസായ വിദ്യാഭ്യാസ
മേഖലകൾ ശരിക്കും നിശ്ചലാവസ്ഥയിലായപ്പോൾ ഏറ്റവും
കോട്ടങ്ങൾ സംഭവിച്ചത് അതാതിന്റെ തൊഴിലിടങ്ങൾക്കാണ് .
പല രാജ്യങ്ങൾക്കും ഇതിൽ നിന്നുമൊക്കെയുള്ള സാമ്പത്തിക
ബാധ്യതകളിൽ നിന്നും കരകയറുവാൻ കുറെ മാസങ്ങൾ വേണ്ടി
വരുമെന്നാണ് പറയുന്നത് .

അനേകം തൊഴിൽ നഷ്ട്ടങ്ങൾ അടക്കം പല
മേഖലകളും നഷ്ടത്തിൽ നിന്നും രക്ഷപ്പെടുവാൻ
സാധിക്കാതെ വലയും .
ഇത്തരം പല കാരണങ്ങളാലും വീണ്ടും ലോക വ്യാപകമായ
നീണ്ടുനിൽക്കുന്ന ഒരു സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുമെന്നാണ്
ഈ പഠനങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്ന ഒരു സംഗതി .

അതുകൊണ്ട് ആഗോള പരമായി പല ജനതയുടെയും
നിത്യ ജീവിതങ്ങൾ കുറെയേറെ ക്ലേശകരമായി തന്നെ
മുന്നോട്ട് പോകുമെന്നും പറയുന്നു .

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ കൊറോണക്കാലം ഒരുപാട് പേരെ
വല്ലാതെ തളർത്തി കഴിഞ്ഞെങ്കിലും , അതിന്റെ
പത്തിരട്ടി ആളുകൾക്ക് ഗുണങ്ങളും ഉണ്ടാക്കിയിട്ടുണ്ടെന്നാണ്
ഈ പുതിയ പഠനങ്ങൾ വെളിവാക്കുന്ന വേറെ ചില വസ്‌തുതകൾ .

വീടിനുള്ളിലൊ , ഒരു റൂമിനുള്ളിലൊ ഒതുങ്ങി കൂടിയപ്പോൾ
മനുഷ്യസഹജമായ പല സർഗവാസനകളും അവർക്ക് പുറത്തെടുക്കുവാനും ,
ആയതെല്ലാം പരിപോക്ഷിക്കുവാനും സാധിച്ചു എന്ന ഒരു മേന്മയും ഈ കൊറോണക്കാലത്ത് ഉണ്ടായിട്ടുണ്ട് .

Curator said...

കൊള്ളാം.............

Areekkodan | അരീക്കോടന്‍ said...

സർഗ്ഗസൃഷ്ടികൾ നിരവധി വെളിച്ചത്തെ കണ്ടു . എന്നിട്ടും പലരും സമയം തള്ളി നീക്കാനുള്ള വഴികൾ തേടുന്നു

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...