Monday, 30 December 2019

ലണ്ടൻ - 'ദി വിന്റെർ വണ്ടർലാന്റ് '...! / London - 'The Winter Wonderland' ... !



എല്ലാ ലണ്ടൻകാരും എല്ലാവർഷവും അടിച്ചുപൊളിച്ച് ആഘോഷിക്കുന്ന ഒരു വാരമാണ് കൊല്ലാവസാനമുള്ള കൃസ്തുമസ് മുതൽ ന്യൂയിയർ വരെയുള്ള ഓരൊ ദിനങ്ങൾ  ...

ലണ്ടൻ സിറ്റിയിലെ ഓരൊ തെരുവുകളും സ്ഥാപനങ്ങളും നവംബർ അവസാനം മുതൽ ജനുവരി ആദ്യവാരം വരെ ദീപാലങ്കാര പ്രഭയാൽ കുളിരു കോരുന്ന രാവുകൾ മുഴുവൻ ജ്വലിച്ചു നിൽക്കുന്ന മനോഹാരിതകൾ വെള്ളിനൂൽ പോലെ പെയ്യുന്ന മഞ്ഞുതുള്ളികൾക്കിടയിൽ കൂടി കാണുന്ന ഇമ്പമേറിയ കാഴ്ച്ചവട്ടങ്ങളാണ് ഇവിടെയെങ്ങും ആസമയങ്ങളിൽ കാണുവാൻ കഴിയുക ...!


ഇത്തരം അവസരങ്ങളിൽ ഈ ബിലാത്തിപട്ടണത്തിലെ വീഥികളിൽ കൂടി കൂട്ടുകൂടി നടക്കുമ്പോഴുള്ള ലഹരികൾ ഒരു പ്രത്യേക ആമോദം തന്നെയാണ് ഏവർക്കും പകർന്നു കൊടുക്കുക ...
പക്ഷെ ഇക്കൊല്ലം മഞ്ഞിനുപകരം കാലാവസ്ഥ വ്യതിയാനം മൂലം മഞ്ഞിനുപകരം ചാറൽ മഴയായി പെയ്‌ത ഹിമകണങ്ങൾ ലണ്ടനെ മഞ്ഞുകൊണ്ടുള്ള വെട്ടിത്തിളങ്ങുന്ന പട്ടു വെള്ളപ്പുടവയാൽ  അതീവ സുന്ദരിയാക്കിയില്ല ...
എന്ത് പറയാനാ ..
പൊന്നുംകുടത്തെനെന്തിനാ പൊട്ടും പട്ടും എന്നപോലെയാണല്ലൊ
ഈ മാദകത്തിടമ്പായ ലണ്ടൻ ഗെഡിച്ചിയുടെ മട്ടും ഭാവവും ..അല്ലെ

എന്തായാലും മുകളിൽ കൊടുത്ത വീഡിയൊ ലിങ്കുകളിൽ കൂടി ഇക്കൊല്ലത്തെ ലണ്ടൻ പുതുവത്സര ഉത്സവാഘോഷങ്ങൾ കൊട്ടിഘോഷിച്ചതിനാൽ നാല് കൊല്ലം മുമ്പുണ്ടായ കൃസ്തുമസ് ന്യൂയിയർ ലണ്ടൻ വിശേഷങ്ങൾ വീണ്ടും വായിക്കാത്തവർക്ക് വേണ്ടി ഇവിടെ സമർപ്പിക്കുകയാണ് ....


ദേ ...പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ....

ഇവിടെയൊന്നും  ഒരിക്കലും സംഭവിക്കില്ല എന്ന് കരുതിയിരുന്ന കാര്യങ്ങൾ ഒട്ടും നിനച്ചിരിക്കാതെ സംഭവിച്ചപ്പോൾ ഉണ്ടായ ഗതികേടിലാണ് പടിഞ്ഞാറൻ യൂറോപ്പിലെ പല രാജ്യങ്ങളും ഇപ്പോ‍ൾ നേരിട്ട് കൊണ്ടിരിക്കുന്ന ഇപ്പോഴുള്ള അവസ്ഥാ വിശേഷങ്ങൾ ...
അതിൽ യൂ‍റൊപ്യൻ യൂണിയന്റെ തല
തൊട്ടപ്പനായ ബ്രിട്ടനും പെട്ടുകിടക്കുകയാണിപ്പോൾ...
തുടരെ തുടരെയുണ്ടാ‍കുന്ന ഭീകരാക്രമങ്ങളേക്കാൾ ഭീകരമായ
അന്തരീക്ഷം വന്നാൽ പിന്നെന്ത്‌  ചെയ്യും അല്ലേ ... ?

മുങ്കൂട്ടിയറിയാവുന്ന വല്ലപ്പോഴും ഉണ്ടാകുന്ന അഗ്നിപർവ്വത വിസ്ഫോടനങ്ങളല്ലാതെ , വെറും മുന്നാം ലോക രാജ്യങ്ങളിൽ മാത്രമുണ്ടാകാറുള്ള എന്നുമെന്നോണമുള്ള പ്രകൃതി  ദുരന്തങ്ങൾ  ഇപ്പോൾ കുറേകാലമായി പടിഞ്ഞാറൻ രാജ്യങ്ങളേയും വാരി പുണർന്നുകൊണ്ടിരിക്കുന്ന നിരവധി കാഴ്ച്ചകളിൽ  പെട്ട ഒന്ന് തന്നേയാണ് - ഈ ഭീകാരവസ്ഥക്ക് കാരണവും...

അതായത് ആഗോള കാലാവസ്ഥ
വ്യതിയാനം  മൂലം ഉണ്ടാകുന്ന പ്രകൃതി  ദുരന്തങ്ങൾ ...

അര നൂറ്റാണ്ടിന് ശേഷം ഈ 2015 ന്റെ അന്ത്യത്തിൽ കൊടും ശൈത്യത്താൽ
യൂറോപ്പ് മുഴുവൻ വിറച്ച് പോകുമെന്ന് കലാവസ്ഥാ നിരീക്ഷകർ പ്രവചിച്ചിരുന്നത് ,
ഇപ്പോൾ ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഇത്തരം കാലാവസ്ഥ വ്യതിയാനത്താൽ - മഞ്ഞിന് പകരം മഴയായി പരിണമിച്ചതാണ് ഈ സംഭവ വികാസങ്ങളെല്ലാം ഉടലെടുക്കുവാൻ കാരണങ്ങൾ ...
കൊടും മഞ്ഞിനും , ഹിമ പതനത്തിനും ശേഷമുണ്ടാകുന്ന അതി ശൈത്യത്താൽ വിറച്ച് വിറങ്ങലിച്ച് നിൽക്കുന്ന ഒരു ഹിമത്തടവറയായി മാറാറുള്ള നാടുകൾ മുഴുവൻ മഞ്ഞ് പൊക്കത്തിന് പകരം , തീരെ പ്രതീക്ഷിക്കാത്ത വെള്ള പൊക്കത്താലും , കൊടുങ്കാറ്റിനാലും ആകെ നാശകോശമായി കിടക്കുന്ന അവസ്ഥയാണിപ്പോൾ ഈ രാജ്യങ്ങളിലൊക്കെ സംജാതമായിരിക്കുന്നത് ...!

യു.കെയുടെ ഒട്ടുമിക്ക വടക്കൻ പ്രവിശ്യകളിലെല്ലാം
കൃസ്തുമസ് വെള്ളത്തിനടിയിലായി , ആഘോഷങ്ങളും , കച്ചവടങ്ങളുമെല്ലാം
ഒലിച്ച് പോയി , മഞ്ഞുകാല വിനോദ ശാലകളെല്ലാം അടച്ച് പൂട്ടി , ഒട്ടുമിക്കയിടത്തും
 ഇവിടെയൊക്കെ വളരെ ക്ലിപ്തമായി പരിപാലിച്ച് പോരുന്ന പബ്ലിക് ട്രാൻസ്പോർട്ടടക്കം മറ്റെല്ലാ ഗതാഗത സംവിധാനങ്ങളും  താറുമാറായി.

ഗ്രേറ്റ് ബ്രിട്ടന്  - റിഗ്രേറ്റ് ആയി  മാറിയ , രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്താലും , മഴക്കെടുതികളാലും തീരാ‍നഷ്ട്ടങ്ങൾ ഉണ്ടാക്കി ,  കാലങ്ങൾക്ക് ശേഷമുള്ള ഒരു കൊല്ലാവസാനവും , പുതുവർഷ പുലരിയും ഇവിടെയുള്ള പകുതി ജനതയേയും ദുരിതങ്ങളിലേക്ക് തള്ളിയിട്ടപ്പോഴും ...

ഞാനൊന്നുമറിഞ്ഞില്ല രാമ നാരായണ എന്ന പോലെ മറുപാതിയിലുള്ള
ആളുകൾ സകലമാന ആഘോഷങ്ങളുമായി കൃസ്തുമസ് കാർണിവെല്ലുകളും  ,
‘വിന്റെർ ഫെസ്റ്റിവെല്ലു‘കളുമൊക്കെയായി , പുതുവർഷത്തെ വരവേൽക്കുവാൻ വേണ്ടി
നാടിനെ മുഴുവൻ അണിയിച്ചൊരുക്കി അടിച്ച് തിമർത്ത് വിളയാടികൊണ്ടിരിക്കുകയാണിവിടെ ...

ദു:ഖം , ദുരിതം , സങ്കടം , നൊമ്പരം , വിരഹം , പട്ടിണി എന്നിങ്ങനെയുള്ള സകലമാന ഏടാകൂടങ്ങളും , ശുഷ്കമായ മനുഷ്യ ജീവിതത്തിലെ വെറും താൽക്കാലിക പ്രതിഭാസങ്ങൾ മാത്രമാണെന്നും ; ഇവയെയൊക്കെ തരണം ചെയ്യുവാൻ നമുക്ക് കിട്ടിയ - ജീവിതം സന്തോഷവും സുഖവുമുണ്ടാക്കുന്ന സംഗതികളാൽ ആർമാദിച്ച് തീർക്കണമെന്നുമാണ് ഇവരുടെയൊക്കെ മുഖ്യമായ ജീവിത സിദ്ധാന്തം ...!


‘ ഫൺ , ഫക് ആന്റ് എൻജോയ് ദി ലൈഫ് ‘ എന്ന ഇംഗ്ലീഷ് പഴമൊഴി
പോലെ തന്നെ ഉള്ളത് കൊണ്ട് കിട്ടിയ ജീവിതം അടിച്ച് പൊളിക്കുന്നവർ...!

ഇത്തരം അടിച്ചുപൊളിയുടെ ഭാഗമായി ശീതകാലങ്ങളിൽ
പണ്ട് മുതലേ ഇവർ നടത്തുന്ന ഉത്സവങ്ങളാണ് ‘വിന്റെർ ഫെസ്റ്റിവെല്ലുകൾ’ .
അതുപോലെ എല്ലാ കൊല്ലവും മഞ്ഞുകാലങ്ങളിൽ ലണ്ടനിലെ 350ഹെക്ട്ടറോളം
 വിസ്തീർണമുള്ള  ഏറ്റവും വലിയ ഉദ്യാനമായ ഹൈഡ് പാർക്കിൽ വെച്ച് അരങ്ങേറാറുള്ള ,
ഒരു അടി പൊളി കൃസ്തുമസ്  ശീതകാല ഉത്സവമാണ് വിന്റെർ വണ്ടർലാന്റ് , ഹൈഡ് പാർക്ക് , ലണ്ടൻ ...! 

ഈ ‘വിന്റെർ വണ്ടർലാന്റ് ‘ എന്നാൽ അത്ഭുതങ്ങളുടെ അതായത് കാണാക്കാ‍ഴ്ച്ചകളുടെ ഒരു മാസ്മരിക ലോകം തന്നേയാണ് .
ഇവിടെ കൃത്രിമമായ മഞ്ഞിനാലും ഐസിനാലും ഉണ്ടാക്കി വെച്ചിട്ടുള്ള ഒരു ‘ഐസ് ലാന്റു‘ണ്ട് - അവിടെ മഞ്ഞു മനുഷ്യരും , ഹിമക്കാടുകളും , മഞ്ഞണിഞ്ഞ്  വെള്ളിപ്പുതപ്പിനാൽ മൂടപ്പെട്ട പർവ്വത നിരകളും ഉണ്ട് .
ഒപ്പം തന്നെ മഞ്ഞു കൊട്ടാരവും , ‘സ്നോ ക്യൂനും‘ , ഐസിനാൽ നിർമ്മിക്കപ്പെട്ട എല്ലാ നിർമ്മിതികളാലും  - ‘സ്കൈ സ്കേറ്റി‘ങ്ങടക്കം മറ്റെല്ലാ മഞ്ഞുകാല വിനോദങ്ങളുമായി ഇവിടെ വരുന്ന ഏവർക്കും രസിച്ചുല്ലസിക്കാവുന്നതാണ്... !

ഇതൊന്നും കൂടാതെ ‘ഡിസ്നിലാന്റി‘ലൊക്കെ കാണുന്നപോലെയുള്ള
വമ്പൻ ‘ജൈന്റ് വീല‘ടക്കം സകലമാന അത്യധുനിക റൈഡുകളും , ഫുഡ്
കോർട്ടുകളും , വാതുവെപ്പ് കേന്ദ്രങ്ങളും , മത്സര -ചൂതാട്ട സ്റ്റാളുകളും , പബ്ബുകളുമൊക്കെയായി
ഒരു വല്ലാത്ത ഇടം തന്നെയാണ് ഈ വിന്റെർ വണ്ടർലാന്റ് (വീഡിയോ ) ... !

ഇവിടെ വെച്ച് ‘യോർക്ക്ഷെയറി‘ൽ നിന്നുംവന്ന ഒരു സായിപ്പ് ‘മാർക്കേട്ട‘നേയും മൂപ്പരുടെ കാമുകിയായ ഇന്ത്യൻ വംശജയായ ‘അനീട്ട‘യേയും പരിചയപ്പെട്ടിരുന്നു . ‘മാർക്കി‘ന്റെ വീട് വെള്ളപൊക്കത്തിൽ പെട്ടപ്പോൾ കൌൺസിലുകാർ അവരുടെ ഫേമിലിയെ ദത്തെടുത്ത് വേറെ പാർപ്പിച്ചിരുന്നു.

ഈ സമയത്ത് പൂട്ടിയിട്ടിരുന്ന അവരുടെ വീട് യന്ത്രബോട്ടിൽ
കയറി വന്ന് ആരോ കൊള്ളയടിച്ച് വിലപിടിപ്പുള്ളതെല്ലാം കൊണ്ടുപോയത്രെ...
ഇൻഷൂറൻസിന്റെ കാശ് കാത്തിരിക്കുന്ന ഈ ഇടവേളയിൽ ഇഷ്ട്ടനും ഗേൾഫ്രണ്ടും
കൂടി ലണ്ടൻ - വിന്റർ കാർണിവെല്ലും , ന്യൂയിയർ സെലിബെറേഷനും കാണാൻ വന്നതാണ് പോലും...

മാർക്കിന്റെ പോളിസി പ്രകാരം ദുരിതങ്ങളും , ദു:ഖങ്ങളും
ആയതിന്റെ വഴിക്ക് നടക്കും  അതെല്ലാം വിസ്മരിച്ച് സുഖവും ,
സന്തോഷവും ഒപ്പം കൊണ്ടാടണം പോലും
അതാണ് സായിപ്പ് ..അല്ലെങ്കിൽ അവന്റെ നയം..!

അല്ലാ ..
ഈ പറയുന്ന ഞാനും ഏതാണ്ട്
ഇതൊക്കെ തന്നെയല്ലേ ചെയ്യുന്നത് .
നാലുകൊല്ലം മുമ്പ് വില്ല്യം രാജകുമാരന്റെ കെട്ട് കല്ല്യാണത്തിന്റെ പാറവിനിടയിൽ  ഒട്ടും നിനച്ചിരിക്കാതെ കിട്ടിയ ഒരു ഉമ്മവെക്കലാൽ പരിചയപ്പെട്ട ഏഴഴകും , ഏഴു സ്വാദുമുള്ള ആ കറുത്ത മുത്തായ ഗെഡിച്ചി യുമായി അതേ ഹൈഡ് പാർക്കിൽ വെച്ച് ഇക്കൊല്ലത്തെ വിന്റെർ കാർണിവെല്ലിൽ ആർമാദിച്ച് കൊണ്ടിരിക്കുമ്പോഴാണല്ലോ ഈ മാർക്കേട്ടനെയും കാമുകിയേയും പരിചയപ്പെടുന്നത് ... ? !


ഏറ്റവും പഴക്കമുള്ളതും , ലോകത്തിലെ സമയ ക്രമം മുഴുവനും നിയന്ത്രിക്കുന്ന ക്ലോക്ക് ടവറിലെ (വിക്ട്ടോറിയൻ ടവർ) ബിഗ്‌‌‌‌‌‌‌‌‌‌_‌‌‌‌ബെൻ ഘടികാരത്തെ സാക്ഷി നിർത്തി , ലണ്ടനിലെ തേംസ് നദിയിലും , ലണ്ടൻ ഐയിലും എല്ലാ വർഷവും നടത്തി വരുന്ന അത്യാധുനിക കരിമരുന്ന് പ്രയോഗത്തിന്റെ കരവിരുതിലൂടെ നാനാ തരത്തിലുള്ള ഒരു വർണ്ണപ്രപഞ്ചം സൃഷ്ട്ടിച്ച്  പുതുവർഷം പൊട്ടിവിരിയുന്നത് നേരിട്ട് കാണുക എന്നത് ജീവിതത്തിൽ കിട്ടുന്ന ഒരു വിസ്മരിക്കാനാത്ത അനുഭൂതി തന്നെയാണ്... !

ലണ്ടൻ നഗരത്തിലൂടെ ഒഴുകിവരുന്ന തേംസിന്റെ ഇരുകരകളിലും ,
ലണ്ടൻ ബ്രിഡ്ജ് , ടവർ ബ്രിഡ്ജ്  , മില്ലേനിയം ബ്രിഡ്ജ് മുതലായ പട്ടണത്തിലുള്ള
പത്ത് വമ്പൻ പാലങ്ങളിലും , ചുറ്റുമുള്ള കെട്ടിട സമുച്ചയങ്ങളിലും ഈ ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ വീക്ഷിക്കുവാൻ വേണ്ടി സന്ധ്യ മുതൽ തന്നെ അണിനിരക്കുന്ന ആയിരകണക്കിനുള്ള ലോക ജനതയുടെ ആനന്ദാരവങ്ങൾക്കിടയിലാണ് ഓരോ പുതുവർഷവും ഇവിടെ പൊട്ടി വിരിയുക... !

ലോ‍കത്തിലെ ഏറ്റവും മികച്ച അഞ്ച് പുതുവർഷാഘോഷ വരവേൽ‌പ്പുകളിൽ
പെട്ട ഒന്നാണ് പെരുമയുള്ള ഈ ലണ്ടൻ ന്യൂയിയർ സെലിബെറേഷൻസ് ... !

മഞ്ഞുപാളിക്കൾക്കിടയിൽ കൂടി മാനത്ത് മനുഷ്യൻ  സൃഷ്ട്ടിക്കുന്ന
മായക്കാഴ്ച്ചകളാൽ നാനാതരം വർണ്ണാമിട്ടുകൾ പല പല രീതിയിൽ
പൊട്ടിവിരിയുന്ന മനം നിറയുന്ന ദൃശ്യ വിസ്മയങ്ങൾ ... !



പിന്നെ
ന്യൂയിയർ പുലർന്ന് കഴിഞ്ഞാൽ ലണ്ടൻ
സിറ്റി ശരിക്കും  ന്യൂ‍ ജനറേഷൻ കൈയ്യിലെടുക്കും....
പുലർകാലം വരെ ട്രെയിനുകളിലെല്ലാം യാത്ര ഫ്രീ ആണ്.
അടിച്ച് പൂസായി തുണിയൊന്നുമില്ലാതെ ജോഡിക്ക് ജോഡിയായി
രമിച്ച് മദിച്ച് നടക്കുന്ന എത്ര നല്ല ലൈവായ ഇമ്പമുള്ള കാണാക്കാഴ്ച്ചകൾ ..!

ഇത്തവണ മ്ടെ കൈരളി
ചാനലുകാർ ഇതെല്ലാം ഒപ്പിയെടുത്തിട്ടുണ്ട്ട്ടാ‍ാ { കുറച്ച് ഇവിടെ കാണാം )

ആഗോള ഭൂഗോള വിനോദ സഞ്ചാരികളാൽ വയറ്റിപ്പിഴപ്പ്
നടത്തി പോരുന്ന ഒരു വിനോദ സഞ്ചാരത്തിന്റെ പട്ടണം തന്നെയാണ്
ലണ്ടൻ നഗരം .
വിന്റർ കാലങ്ങളിൽ വിനോദ സഞ്ചാരികളെയൊക്കെ ആകർഷിപ്പിച്ച് ,
വിസ്മയിപ്പിച്ച്  , വിനോ‍ദങ്ങളിലേക്ക് മുക്കി താഴ്ത്തി കൊണ്ടുള്ള ,  ലണ്ടനിലെ
ഈ വിന്റെർ ലാന്റും , ന്യൂയിയർ സെലിബെറേഷനും കാലാ കാലത്തോളം തുടർന്നുകൊണ്ടിരിക്കും എന്ന് തന്നെ വിശ്വസിക്കാം ... അല്ലേ


ഇനി ലാസ്റ്റവസാനമായിട്ട് ഒരു കാര്യം കൂടി...

ഈ 2016 മുതൽ ഞാനൊരുത്തൻ വീണ്ടും നല്ലപിള്ള
ചമയാനുള്ള  റെസലൂഷൻ എടുക്കുവാൻ പോകുകയാണ് ...
ഇപ്പോൾ ‘ഫിഫ്റ്റി പ്ലസ് ക്ലബ്ബിൽ മെമ്പർഷിപ്പൊക്കെ കിട്ടിയതുകൊണ്ട്
ഇനി ഇത്തിരി ഇരുത്തം വരുമെന്ന് കരുതാം ...

എപ്പോഴും  നല്ല അനുഭവങ്ങള്‍ മാത്രം
ഉണ്ടാകുമെന്നൊന്നും ഒരു വിശ്വാസവും ഇല്ല
എന്നാലും വിശ്വാസം ..അതെല്ലെ എല്ലാം ... അല്ലേ ?


ഈ അവസരത്തിൽ എന്റെ എല്ലാ മിത്രങ്ങൾക്കും നല്ല നല്ല
തുടക്കങ്ങൾ ഉണ്ടാകുന്ന ഒരു പുതുവർഷം വന്നു ചേരട്ടെ എന്നാശംസിച്ച്
കൊണ്ട് സർവ്വ വിധ നവ വത്സര മംഗളങ്ങളും ഹൃദയപൂർവ്വം നേർന്നു കൊള്ളുന്നു ...

ദേ...ത്തിരി പുത്തൻ  വീഞ്ഞ്

ദു:ഖം , ദുരിതം , സങ്കടം ,
നൊമ്പരം , വിരഹം , എന്നിങ്ങനെയുള്ള
സകലമാന ഏടാകൂടങ്ങളും , ശുഷ്കമായ മനുഷ്യ 
ജീവിതത്തിലെ വെറും താൽക്കാലിക പ്രതിഭാസങ്ങൾ 
മാത്രമാണെന്നും ; ഇവയെയൊക്കെ തരണം ചെയ്യുവാൻ നമുക്ക് 
കിട്ടിയ - ജീവിതം - സന്തോഷവും സുഖവുമുണ്ടാക്കുന്ന സംഗതികളാൽ 
ആർമാദിച്ച് തീർക്കണമെന്നാണ് ഒട്ടുമിക്ക പാശ്ചാത്യരുടെയും മുഖ്യമായ 
ജീവിത സിദ്ധാന്തങ്ങൾ ...😜
‘ ഫൺ , ഫക് ആന്റ് എൻജോയ് ദി ലൈഫ് ‘
എന്ന ഇംഗ്ലീഷ് പഴമൊഴി പോലെ തന്നെ ഉള്ളത് 
കൊണ്ട് കിട്ടിയ ജീവിതം അടിച്ച് പൊളിക്കുന്നവരാണ് 
ചുറ്റുപാടും വസിക്കുന്നവർ ..😇
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ
നടുത്തുണ്ടം തിന്നണമെന്നാണല്ലോ മ്ടെ 
മല്ലു സിദ്ധാന്തവും... 🤩
അപ്പൊ..
അടിച്ചുപൊളിക്യന്വങ്ങിനെ 🎉ഈ 20 ട്വന്റിയും..🎊 എല്ലാം വരുന്നോടത്ത് വെച്ച് കാണാം.. ല്ലേ.. ✨️🌹




ഈ ലേഖനത്തിലെ ചിത്രങ്ങൾക്കും , ലിങ്കുകൾക്കും മറ്റുമൊക്കെ 
Google, B.B.C, British Malayali , Kairali Newsഎന്നീ 
സ്ഥാപനങ്ങളോ‍ാട് കടപ്പാട് രേഖപ്പെടുത്തി കൊള്ളൂന്നു

38 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ ജാതകവശാൽ ഇനി
4345 ദിവസം കൂടി ഈ ഭൂലോകത്ത്
ജീവിച്ച് തീർക്കുമെന്നാണ് , കണിമംഗലത്തുള്ള
ചാത്തുകുട്ടി പണിക്കരുടെ ഗണന പ്രകാരം എഴുതിയിട്ട
ജാതകത്തിൽ ബാക്കി നീക്കിയിരുപ്പുള്ളത്....
അത് മുട്ടതട്ടെത്തിക്കുവാൻ എന്റെ സ്വഭാവ ഗുണഗണങ്ങളാലും ,
ഇപ്പോഴുള്ള രോഗ പീഡകളാലും സാധിക്കുമെന്ന് തോന്നുന്നില്ല....

ദാ ഇപ്പോൾ ഫിഫ്റ്റി പ്ലസ് ക്ലബ്ബിലും മെമ്പർഷിപ്പ് കിട്ടി


ഈ അവസരത്തിൽ എന്റെ എല്ലാ മിത്രങ്ങൾക്കും നല്ല നല്ല തുടക്കങ്ങൾ
ഉണ്ടാകുന്ന ഒരു പുതുവർഷം വന്നു ചേരട്ടെ എന്നാശംസിച്ച് കൊണ്ട് സർവ്വ
വിധ നവ വത്സര മംഗളങ്ങളും നേർന്നു കൊള്ളുന്നു...

വിനുവേട്ടന്‍ said...

ദേ, മുരളിഭായ് നന്നായീന്ന്... എല്ലാവരും ഒന്ന് ഓടി വന്നേ... :) നമുക്കിതൊന്ന് ആഘോഷിക്കണ്ടേ...?

വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള വാർത്തകൾ കണ്ടിരുന്നു മുരളിഭാ‍യ്...

പട്ടേപ്പാടം റാംജി said...

ആലോചിച്ചാല്‍ ഒരു അന്തോല്യ അല്ലെങ്കില്‍ ഒരു കുന്തോല്യ....
എന്തായാലും പുതുവര്‍ഷം കേമമാകട്ടെ...

വീകെ said...

എല്ലാ വർഷത്തേയും പോലെ ഈ വർഷവും പ്രതിജ്ഞ പുതുക്കിയെന്നറിഞ്ഞതിൽ വളരെ സന്തോഷം.
എല്ലാം കണ്ടും സുഖിച്ചും അനുഭവിച്ചും ഈയുള്ളോരുടെ BP കൂട്ടുന്ന പരിപാടി ഈ വർഷവും മുടങ്ങാതെ തുടർന്നതിൽ അതിലേറെ സന്തോഷം....

ഇനിയും അനാദികാലം ദീർഘായുസ്ലോടെ ഈ അസൂയ പരിപാടി തുടരാൻ ആശംസകൾ നേരുന്നു

പുതുവത്സരാശംസകൾ....

വീകെ said...
This comment has been removed by the author.
Bipin said...

നമ്മുടെ ചുറ്റുപാടും എന്ത് നാശം സംഭവിക്കുന്നു എന്ന് നോക്കാതെയുള്ള വികസന പ്രവർത്തനങ്ങളും ആഡംബരങ്ങളും ഒക്കെത്തന്നെയാണ് പ്രകൃതിയ്ക്ക് നാശം വരുത്തുന്നത്‌. ഇന്ന് അടിച്ചു പൊളിക്കുക നാളെ എന്താണെന്ന് ചിന്തിക്കാതിരിക്കുക അതാണ്‌ നമ്മുടെ പോളിസി. നല്ലൊരു നാളേയ്ക്കു ആശംസകൾ മുരളി.

കൊച്ചു ഗോവിന്ദൻ said...

യാത്രകൾ ചെയ്യുമെന്നു പറഞ്ഞ് റെസലൂഷനെ ഞാൻ ആദ്യം തോല്പ്പിച്ചു. വ്യായാമം ചെയ്യുമെന്നു പറഞ്ഞ് റെസലൂഷനെ ഞാൻ രണ്ടാമതും തോല്പ്പിച്ചു. വായന കൂട്ടുമെന്ന് പറഞ്ഞ് റെസലൂഷനെ ഞാൻ വീണ്ടും തോല്പ്പിച്ചു. തോൽവികൾ ഏറ്റുവാങ്ങാൻ റെസലൂഷന്റെ ജീവിതം പിന്നെയും ബാക്കി...

സോറി മുരളി ചേട്ടാ. റെസലൂഷൻ എന്ന് കണ്ടപ്പോ, ഞാൻ എന്തൊക്കെയോ ഓർത്തു പോയി! മുരളി ചേട്ടനും കുടുംബത്തിനും മനോഹരമായ പുതുവർഷം നേരുന്നു.

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

ഭീകരവാദങ്ങളും യുദ്ധങ്ങളും പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും നാശം വിതക്കുമ്പോഴും ലോകം മുഴുവന്‍ പ്രത്യാശയുടെ നവവല്‍സരങ്ങള്‍ക്കായി കൊതിക്കുന്നു...

Sukanya said...

ചെന്നൈ പട്ടണവും ബ്രിട്ടനും വെള്ളപൊക്കത്തിന്റെ ഭീകരാന്തരീക്ഷത്തില്‍ നിന്ന് കര കയറട്ടെ.
അവിടുത്തെ ന്യൂ ഇയര്‍ വിശേഷങ്ങള്‍ അറിയാന്‍ കഴിഞ്ഞു
പ്രകൃതിയെ വന്ദിക്കാന്‍ പഠിക്കാം.

ബിലാത്തിക്കും കുടുംബത്തിനും പുതുവര്‍ഷത്തില്‍ നന്മ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

vettathan said...

അണ്ണാന്‍ മൂത്താല്‍ മരം കയറ്റം നിര്‍ത്തുമോ?

A Simple Pendulum said...

Happy new year, Muralichetta. Vaayichu. Detailed aayi comment idaan onnu koodi varaam. Appozhekkum 2016 pakuthiyaayaal pinne new year wish cheyyaanaavillallo, 50 kaaraa.. :)

A Simple Pendulum said...

Happy new year, Muralichetta. Vaayichu. Detailed aayi comment idaan onnu koodi varaam. Appozhekkum 2016 pakuthiyaayaal pinne new year wish cheyyaanaavillallo, 50 kaaraa.. :)

Amal said...

ഈ ആഗോള താപനവും അന്തരീക്ഷമലിനീകരണവും നമ്മെ എവിടെ ചെന്നെത്തിക്കും? ഒരു പക്ഷേ .... ഹോമോസാപ്പിയൻസ് നശിച്ചു നാറാണ കല്ലെടുക്കും .പിന്നെ ഡാർവിൻ ബ്രോ പറഞ്ഞതു പോലെ പുതിയ ഏതെങ്കിലും ഘടികൾ ഉരുത്തിരിയും ...

ആര്‍ഷ said...

അപ്പൊ നന്നായി അല്ലെ ? ;)
പുതുവത്സര ആശംസകള്‍ :)

ajith said...

കാലാവസ്ഥാവ്യതിയാനം കണ്ടെങ്കിലും ഈ മനുഷ്യർക്കൊക്കെയൊന്ന് നന്നായിക്കൂടേന്നാണു എനിക്ക് ചോയ്ക്കാനുള്ളത്

aboothi:അബൂതി said...

മനുഷ്യന്റെ സ്വാർത്ഥതയുടെ ഉരുക്ക് മുഷ്ടികൾ ഭൂമിയുടെ ആണികളെ പിഴുതെടുത്തപ്പോൾ പ്രകൃതി അതിന്റെ അനന്തര ഫലം തിരിച്ചു തരുന്നു എന്ന പാഠം ഇപ്പോഴും പണമെന്ന ഭ്രമത്തിന് പിന്നാലെ കിതച്ഛോടുന്ന മനുഷ്യൻ അറിയുന്നില്ല.
കേരളം സമീപ ഭാവിയിലെ മഹാ പ്രകൃതി ദുരന്തത്തെ ആണ് കാത്തിരിക്കുന്നത്. നാം അത്ര കണ്ട് നമ്മുടെ പ്രകൃതിയെ വ്യഭിച്ചരിച്ചിട്ടുണ്ട്

നമുക്കോടി വന്ന കാണാനാവാത്ത ഒരു കിനാവിന്റെ ലോകത്തെ, അവിടുത്തെ അഭുതങ്ങളെ പരികചയപ്പെടുത്തിയത്തിനു നന്ദി. താങ്കളുടെ ഓരോ ലേഖനങ്ങളും കൗതുകത്തിന്റെ കൂടെ അറിവും പ്രദാനം ചെയ്യുന്നു..
നല്ലൊരു ലേഖനം

മനോഹരമായ് പുതുവത്സര ആശംസകളോടെ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വിനുവേട്ടന് , നന്ദി.ഞാനല്ലേ ആള്..എവിടെ നന്നാവാനാ എന്റെ വിനുവേട്ടാ .ഇനിയങ്ങിനേയെങ്ങാൻ സംഭവിക്കണമെങ്കിൽ ഒന്നിലെ എന്റെ ജോലി മാറണം ,അല്ലേൽ എന്റെ സ്വഭാവം മാറണം.

പ്രിയമുള്ള റാംജി ഭായ്, നന്ദി.അതെ ചിലപ്പോഴെക്കെ ചിന്തിച്ചാൽ ഒരു അന്തൊം ഇല്ലാ ഭായ് ,കുന്തം മിഴുങ്ങിയ പോലെ ഉള്ള ഒരു അവസ്ഥാവിശേഷമാണ്.

പ്രിയപ്പെട്ട അശോകൻ ഭായ്, നന്ദി.അസൂയയൊന്നുമല്ല ഭായ്, പ്രതീജ്ഞ ചെയ്യുവാൻ എന്തെങ്കിലും കാരണം ഇതല്ലാതെ എന്നെ സംബന്ധിച്ച് വേറെ എന്താണുള്ളത് ?

പ്രിയമുള്ള ബിപിൻ ഭായ്, നന്ദി.പിന്നീട് നാശം വിതക്കുന്ന വികസന പ്രവർത്തനങ്ങളും ആഡംബരങ്ങളും ഒക്കെത്തന്നെയാണ് പ്രകൃതിയ്ക്ക് നാശം വരുത്തുന്നത് എന്നതാണ് എന്ന് ആർക്കാണ് അറിഞ്ഞ് കൂടാത്തത് അല്ലേ ഭായ്.

പ്രിയപ്പെട്ട കൊച്ചുഗോ‍വിന്ദാ,നന്ദി. റെസലൂഷനുകൾ വാരികോരിയേടുത്ത് തോറ്റുപോയ ഒരു ബ്രൊയുടെ വിലാപങ്ങൾ എത്ര ദയനീയം അല്ലേ.

പ്രിയമുള്ള മുഹമ്മദ് ഭായ്, നന്ദി.എന്ത് ദുരിതങ്ങൾക്കിടയിലും ആ നല്ലത് വരുമെന്നുള്ള പ്രത്യാശ തന്നെയാണല്ലോ ഒരാളെ മുന്നോട്ട് എന്നും നയിച്ച് കൊണ്ടിരിക്കുന്നത് അല്ലേ ഭായ്.

പ്രിയപ്പെട്ട സികന്യാ മേം , നന്ദി.പ്രകൃതിയെ നിന്ദിക്കാനല്ലാതെ വന്ദിക്കാന്‍ നാം ഓരോരുത്തരും ഇതുവരെ പഠിക്കുന്നില്ലല്ലോ ..അതു തന്നെയാണ് ഇത്തരം ദുരന്തങ്ങൾക്കെല്ലാം കാരണം.

റോസാപ്പൂക്കള്‍ said...

ലണ്ടോൻകാർക്ക് വെള്ളപ്പൊക്കം ഒരു വഴി ആഘോഷം ഒരു വഴി അല്ലെ.ഞങ്ങൾ ചെന്നെക്കാരും കുറെ പാഠങ്ങൾ ഇതിൽ നിന്നും പഠിച്ചു.
പ്രിയ സുഹൃത്തിന് നല്ലൊരു പുതുവർഷം നേരുന്നു

കല്ലോലിനി said...

പുതുവത്സരാശംസകള്‍ മുരളിയേട്ടാ.....

Tatoz said...

Happy new year muraliyettaa

vazhitharakalil said...

ലണ്ടൻ കണ്ട പോല്യായി... വിവരണം അസ്സലായി..വീക്ഷണവും..

ശ്രീ said...

പുതുവത്സരാശംസകള്‍

ജിമ്മി ജോൺ said...

ഈ ലണ്ടൻ പുരാണത്തിൽ എത്തിനോക്കാൻ ഇത്തിരി ലേറ്റായി.. എന്നാലും ലേറ്റസ്റ്റായി പുതുവത്സരാശംസകൾ നേർന്നുകൊള്ളുന്നു..

നന്നാവാൻ തീരുമാനിച്ചു എന്ന് കേട്ടു... ബിലാത്തിയേട്ടൻ ആയത്കൊണ്ട് ഞാനതങ്ങ് വിശ്വസിച്ചു!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വെട്ടത്താൻ ജോർജ്ജ് സർ ,നന്ദി.അതും ഒരു ശരിയാണ് ചെറുപ്പകാലങ്ങളിലുള്ള ശീലം ചുടലയിലെടുക്കും വരെ തുടരും എന്നാണല്ലോ പറയാറ് അല്ലേ..

പ്രിയമുള്ള പ്യാരി , നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് ,പിന്നെ വിശദമായ അഭിപ്രായം 2016 കഴിയുന്നതിന് മുമ്പ് കിട്ടിയാൽ എന്റെ ഭാഗ്യം..

പ്രിയപ്പെട്ട അമൽ ദേവ് ഭായ് ,നന്ദി. ഈ ആഗോള താപനവും അന്തരീക്ഷമലിനീകരണവും നമ്മെ ഭാവിയിൽ ഡാർവിൻ ബ്രോ പറഞ്ഞതു പോലെ പരിണാമം വന്ന് പുത്തൻ ഗെഡികൾ ഉടലെടുക്കുമായിരിക്കും അല്ലേ ഭായ് .

പ്രിയമുള്ള ആർഷ , നന്ദി. എങ്ങിനെ നന്നാവാതിരിക്കും , പിന്നെ ഈ ആശംസകൾക്കൊത്തിരി സന്തോഷം കേട്ടൊ.

പ്രിയപ്പെട്ട അജിത്ത് ഭായ്, നന്ദി. കാലാവസ്ഥാ വ്യതിയാനമല്ല ഈ ഭൂമി തന്നെ അടുത്ത് മുഴുവനായും നാശകോശമായി പോകുമെന്നറിഞ്ഞാലും നമ്മൾ ഇപ്പോഴുള്ള മനുഷ്യർ നന്നാവില്ല ന്റെ ഭായ്.

പ്രിയമുള്ള അബൂതി ഭായ് , നന്ദി. ഈ വാഴ്ത്തലുകൾക്ക് ഒത്തിരി സന്തോഷം . പിന്നെ ഭായ് പറഞ്ഞത് എത്ര ശരിയാണ് - മനുഷ്യന്റെ സ്വാർത്ഥതയുടെ ഉരുക്ക് മുഷ്ടികൾ ഭൂമിയുടെ ആണികളെ പിഴുതെടുത്തപ്പോൾ പ്രകൃതി അതിന്റെ അനന്തര ഫലം തിരിച്ചു തരുന്നു എന്ന പാഠം ഇപ്പോഴും പണമെന്ന ഭ്രമത്തിന് പിന്നാലെ കിതച്ചോടുന്ന മനുഷ്യൻ അറിയുന്നില്ല എന്നത്.ഇങ്ങിനെ പോയാൽ അതെ കേരളം സമീപ ഭാവിയിലെ മഹാ പ്രകൃതി ദുരന്തത്തെ ആണ് കാത്തിരിക്കുന്നത്..

പ്രിയപ്പെട്ട റോസ് മേം ,നന്ദി. ഏത് ദുരന്തങ്ങളും പാഠങ്ങൾ ആകണം , പിന്നീട് അതിനനുസരിച്ച് കാര്യങ്ങളൊക്കെ ക്രമപ്പെടുത്തണം .പിന്നെ ലണ്ടങ്കാർക്ക് എല്ലാം ആഘോഷങ്ങൾ തന്നെയാണല്ലോ..

പ്രിയമുള്ള കല്ലോലിനി മേം, നന്ദി. നല്ല ആശംസകൾക്കൊത്തിരി സന്തോഷം കേട്ടൊ കല്ലൂ

പ്രിയപ്പെട്ട ട്ടാട്ടൂസ് , നന്ദി.പ്രഥമ സന്ദർശനത്തിനും നല്ല ആശംസകൾക്കും വളരെയധികം സന്തോഷമുണ്ട് കേട്ടൊ ഭാ‍ായ്.



Maithreyi Sriletha said...

വരാന്‍ ലേശം താമസിച്ചു. കാഴ്ച്ചകള്‍ പെരുത്തിഷ്ടപ്പെട്ടു കേട്ടോ.ഒരു വശത്ത് ദുരിതം, വേറൊരു വശത്ത് ആഘോഷം..അല്ലേ. ജീവിതമെന്ന നാണയത്തിന്റെ ഇരുവശങ്ങള്‍.ചെന്നൈ ദുരിതം വന്നപ്പോള്‍ തെലുങ്കാനക്കാര്‍ ആഘോഷങ്ങള്‍-ഏതെന്നു മറന്നു-മാറ്റിയിരുന്നു. പക്ഷേ നമ്മള്‍ ഫിലിം ഫെസ്റ്റിവലൊന്നും മാറ്റിയില്ല. ഇനിയും കാണാം.

അഷ്‌റഫ്‌ സല്‍വ said...

നമ്മള്‍ക്കൊക്ക ലങ്ടനറിയാന്‍ ഈ പട്ടണം തന്നെയാണ്, ശരണം,
ശരിയാണ്, സുഖവും ദുഖവും മഴയും വെയിലും, രാത്രിയും പകലും, മാറി മാറി ഭൂമിയില്‍ ഒരേ സ്മയമുള്ളിടത്തോളം സമാധാനവും യുദ്ധവും അത് പോലെ തന്നെയാകും ല്ലേ, എന്നാലും സായിപ്പിനെ പോലെ ചിന്തിക്കാന നമ്മള്‍ക്കാവത്തതാണ് നല്ലതെന്ന് തോന്നുന്നു, ഏതായാലും ഇങ്ങള് നല്ല സമരിയക്കാരന്‍ ആയെന്ന തമാശ കൂടി ചെര്‍ത്തപോള്‍ ഇത് ഒരു ഫുള്‍ "മീല്‍ " ആയി , ആശംസകള്‍ ട്ടാ, ഇതു ന്യൂ ഇയര്‍

Anonymous said...

ദു:ഖം , ദുരിതം , സങ്കടം , നൊമ്പരം , വിരഹം , പട്ടിണി എന്നിങ്ങനെയുള്ള സകലമാന ഏടാകൂടങ്ങളും , ശുഷ്കമായ മനുഷ്യ ജീവിതത്തിലെ വെറും താൽക്കാലിക പ്രതിഭാസങ്ങൾ മാത്രമാണെന്നും ; ഇവയെയൊക്കെ തരണം ചെയ്യുവാൻ നമുക്ക് കിട്ടിയ - ജീവിതം സന്തോഷവും സുഖവുമുണ്ടാക്കുന്ന സംഗതികളാൽ ആർമാദിച്ച് തീർക്കണമെന്നുമാണ് ഇവരുടെയൊക്കെ മുഖ്യമായ ജീവിത സിദ്ധാന്തം ...!


‘ ഫൺ , ഫക് ആന്റ് എൻജോയ് ദി ലൈഫ് ‘ എന്ന ഇംഗ്ലീഷ് പഴമൊഴി
പോലെ തന്നെ ഉള്ളത് കൊണ്ട് കിട്ടിയ ജീവിതം അടിച്ച് പൊളിക്കുന്നവർ...!

Good writes up...
By
K P Raghulal

മനു അഥവാ മാനസി said...

ലണ്ടൻ ഒരു സംഭവം ആണല്ലോ

Anonymous said...

Ithavana detailed aayi comment idunnilla, Murali chetta. :) - Pyari

vettathan said...

പുതിയ പോസ്റ്റ് നോക്കിയിട്ട് കാണുന്നില്ലല്ലോ.

A Simple Pendulum said...

ഇമെയിൽ അയച്ചാൽ reply വരില്ല എന്നറിയാം. അത് കൊണ്ട് ഒരു ഓ. ടി. ഇവിടെ ഇടുന്നു. ഇത്തവണ ഒരു ഔപചാരികതക്ക് വേണ്ടി കമന്റ്‌ ഇടാനും തോന്നിയില്ല. എന്റെ കമന്റ്‌ കോളത്തിൽ കമന്റ്‌ കിട്ടുന്നതിന് പകരമായി വന്നല്ല ഇവിടെ കമന്റ്‌ ഇടാറ്. (ബ്ലോഗിലൂടെ മുരളി ചേട്ടൻ മറ്റ് ബ്ലോഗ്ഗർ മാരുടെ മനസ്സിൽ കയറി പറ്റുന്ന ആളാണെന്ന് മുരളി ചേട്ടന്റെ ബിലാത്തിപ്പട്ടണത്തിൽ വന്നാൽ മനസ്സിലാവും.)

അത് കൊണ്ട് തന്നെ കമന്റ്‌ ബോക്സിലൂടെയുള്ള കുശലം പറച്ചിൽ കൂടാതെ നേരിട്ട് പരിചയപ്പെടാൻ ആഗ്രഹിക്കുന്നു. അടുത്ത തവണ നാട്ടിൽ വരുമ്പോൾ ബ്ലോഗ്‌ മീറ്റുകൾ ഉണ്ടെങ്കിൽ ഞാനും വരുന്നുന്ന്ട് കേട്ടോ, മുരളി ചേട്ടനെ കാണാൻ. :) എഫ്. ബി. യിലും ബ്ലോഗിലും ഒക്കെ എല്ലാത്തവണത്തെയും പോലെ ബ്ലോഗ്‌ മീറ്റുകളെ കുറിച്ചുള്ള അറിയിപ്പുകൾ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.

unais said...

ഒരുപാടു അറിവുകൾ കിട്ടി. ഒപ്പം ഓരോ ദുരന്തങ്ങളും നമുക്കുള്ള പാഠങ്ങളാണ്. അത് നമ്മൾ മറക്കുമ്പോൾ ഉണർത്താൻ വേണ്ടി വീണ്ടും വീണ്ടും ഉണ്ടാകുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഹാബി , നന്ദി.ഇനി ലണ്ടൻ നേരിട്ട് കാണുവാൻ ഒന്ന് വരൂ കേട്ടൊ, ലോക സഞ്ചാരിയായ സുധനോട് ഞാൻ പറഞ്ഞൂന്ന് പറയ്.

പ്രിയമുള്ള ശ്രീ,നന്ദി. ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട ജിമ്മി ഭായ്, നന്ദി. തീരുമാനങ്ങളല്ലേ ഭായ് നമുക്ക് മാറ്റാൻ പറ്റൂ, ശീലങ്ങൾ ചുട്ട മുതൽ ചുടലവരെ മാറില്ല എന്നാണല്ലോ പറയുക അല്ലേ. എന്നാലും നന്നായി കാണാൻ ചുമ്മാ ഒരു ആശ....അത്രമാത്രം..!

പ്രിയമുള്ള മൈത്രേയി മേം, നന്ദി. ഒരു വശത്ത് ദുരിതം വന്നാലും യുദ്ധം വന്നാലും വേറൊരു വശത്ത് ആഘോഷങ്ങളാൽ അടിച്ച് പൊളിക്കുക എന്നത് ഈ സായിപ്പിന്റെ ഒരു പോളിസി തന്നെയാണ്, നമ്മ മലയാളീസും ഏതാണ്ടിതുപ്പോലെയൊക്കെ ശീലമുള്ളവർ തന്നെയാണല്ലോ അല്ലേ മേം.

പ്രിയപ്പെട്ട അഷ്‌റഫ്‌ സല്‍വ ഭായ്, നന്ദി. വളരെ ഹസ്രമായി കിട്ടുന്ന മനുഷ്യജന്മം ഒരിക്കലും പാഴാക്കി കളയരുതെന്നാണ് സായിപ്പ് പറയുക. അതെ സുഖവും ദുഖവും മഴയും വെയിലും, രാത്രിയും പകലും, മാറി മാറി ഭൂമിയില്‍ ഒരേ സമയമുള്ളിടത്തോളം സമാധാനവും യുദ്ധവും അത് പോലെ തന്നെയാകുമെന്ന് തന്നെയാണ് സായിപ്പിനെ പോലെ ചിന്തിക്കുന്നത്... നമ്മള്‍ക്കാവത്തതും അതു തന്നെ എന്റെ ഭായ്.

പ്രിയമുള്ള രഘുലാൽ, നന്ദി. ഇവരുടെയൊക്കെ മുഖ്യമായ ജീവിത സിദ്ധാന്തം എന്തെന്ന് വെച്ചാൽ ദു:ഖം , ദുരിതം , സങ്കടം , നൊമ്പരം , വിരഹം , പട്ടിണി എന്നിങ്ങനെയുള്ള സകലമാന ഏടാകൂടങ്ങളും , ശുഷ്കമായ മനുഷ്യ ജീവിതത്തിലെ വെറും താൽക്കാലിക പ്രതിഭാസങ്ങൾ മാത്രമാണെന്നും ; ഇവയെയൊക്കെ തരണം ചെയ്യുവാൻ നമുക്ക് കിട്ടിയ - ജീവിതം സന്തോഷവും സുഖവുമുണ്ടാക്കുന്ന സംഗതികളാൽ ആർമാദിക്കണമെന്നുമാണ് കേട്ടൊ ഭായ് .
‘ ഫൺ , ഫക് ആന്റ് എൻജോയ് ദി ലൈഫ് ‘ എന്ന ഇംഗ്ലീഷ് പഴമൊഴി
പോലെ തന്നെ ഉള്ളത് കൊണ്ട് കിട്ടിയ ജീവിതം അടിച്ച് പൊളിക്കുന്നവർ...!


പ്രിയപ്പെട്ട മനു അഥവാ മാനസി മേം ,നന്ദി. എന്നെ പ്പോലെയുള്ള മണ്ടന്മാർക്കൊക്കെ ഈ ലണ്ടൻ ഒരു സംഭവം തന്നെയാണ് കേട്ടൊ മാനസി.

പ്രിയമുള്ള വെട്ടത്താൻ ജോർജ് സർ, നന്ദീ. പുതിയ പോസ്റ്റിൽ ചേർത്തിരുന്ന ഒരു വീഡിയോ ,കോപ്പി റൈറ്റ് ഇല്ലാത്ത കാരണം ബ്ലോഗർ ആയത് പ്രസിദ്ധീകരിക്കുവാൻ തയ്യാറാവാത്ത കാരണമാണ് ആ തടസ്സം നേരിട്ടത് കേട്ടോ സാർ.ആയതിനിടവന്ന്നതിൽ ഖേദിക്കുന്നു..

Rakesh KR said...

അയ്യട! ലോകം മുഴുവന്‍ ഒരു കാലത്ത് അടക്കി വാണു എന്ന്‍ കരുതി പ്രകൃതി ഭയന്ന് മാറി നില്‍ക്കും എന്ന് കരുതിയോ?

വെറുതെയല്ല നിങ്ങളെ ലണ്ടനിലെ മണ്ടന്മാര്‍ എന്ന്‍ വിളിക്കുന്നത്.

Muralee Mukundan , ബിലാത്തിപട്ടണം said...

ദു:ഖം , ദുരിതം , സങ്കടം ,
നൊമ്പരം , വിരഹം , എന്നിങ്ങനെയുള്ള
സകലമാന ഏടാകൂടങ്ങളും , ശുഷ്കമായ മനുഷ്യ
ജീവിതത്തിലെ വെറും താൽക്കാലിക പ്രതിഭാസങ്ങൾ
മാത്രമാണെന്നും ; ഇവയെയൊക്കെ തരണം ചെയ്യുവാൻ നമുക്ക്
കിട്ടിയ - ജീവിതം - സന്തോഷവും സുഖവുമുണ്ടാക്കുന്ന സംഗതികളാൽ
ആർമാദിച്ച് തീർക്കണമെന്നാണ് ഒട്ടുമിക്ക പാശ്ചാത്യരുടെയും മുഖ്യമായ
ജീവിത സിദ്ധാന്തങ്ങൾ ...😜
‘ ഫൺ , ഫക് ആന്റ് എൻജോയ് ദി ലൈഫ് ‘
എന്ന ഇംഗ്ലീഷ് പഴമൊഴി പോലെ തന്നെ ഉള്ളത്
കൊണ്ട് കിട്ടിയ ജീവിതം അടിച്ച് പൊളിക്കുന്നവരാണ്
ചുറ്റുപാടും വസിക്കുന്നവർ ..😇
ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ
നടുത്തുണ്ടം തിന്നണമെന്നാണല്ലോ മ്ടെ
മല്ലു സിദ്ധാന്തവും... 🤩
അപ്പൊ..
അടിച്ചുപൊളിക്യന്വങ്ങിനെ 🎉ഈ 20 ട്വന്റിയും..🎊 എല്ലാം വരുന്നോടത്ത് വെച്ച് കാണാം.. ല്ലേ.. ✨️🌹

മഹേഷ് മേനോൻ said...

മുരളിയേട്ടനും കുടുംബത്തിനും കിടിലോൽക്കിടിലൻ പുതുവത്സരാശംസകൾ!!

അങ്ങനിപ്പോ നന്നാവാനുള്ള ശ്രമമൊന്നും നടത്തേണ്ടെന്നേ. എല്ലാവരുമങ്ങ് നന്നയിക്കഴിഞ്ഞാൽ പിന്നെ ലോകത്തിനെന്താ ഒരു രസം. ഇതുപോലങ്ങു ഞെരിപ്പനായി, പൊളപ്പനായി, ബൂലോകത്ത് പൂണ്ടുവിളയാടി അങ്ങടിച്ചു പോളിക്കൂ... ഒരിക്കൽക്കൂടി ആശംസകൾ :-)

Areekkodan | അരീക്കോടന്‍ said...

ഇതെന്താ 2020ൽ 2016 ലെ പോസ്റ്റ്? കാലം പിന്നോട്ട് പോകുന്നോ അതോ ഞാൻ പിന്നോട്ട് പോകുന്നോ?

എം.എസ്. രാജ്‌ | M S Raj said...

ലണ്ടൻ ജീവിതത്തെക്കുറിച്ച് ആഘോഷങ്ങളെ കുറിച്ച് മനോഭാവങ്ങളെ കുറിച്ച് വിശദമായി വായിക്കാൻ ഒത്തതിൽ സന്തോഷം രേഖപ്പെടുത്തുന്നു.

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...