അനേകമനേകം ഗൃഹാതുരത്വ
സ്മരണകൾ പുതുക്കുവാനാണ് ഓരോ
തവണയും കൊല്ലത്തിൽ ഒന്നോ രണ്ടോ തവണകളായി രണ്ടാഴ്ച്ചക്കൊ , മൂന്നാഴ്ച്ചക്കൊ മറ്റോ നാട്ടിലെത്തിച്ചേരാറുള്ളത്.
പക്ഷെ മൂന്നാലു തവണകളായി എന്നെയും ഭാര്യയെയും സംബന്ധിച്ച് ആയത് ആയുർവേദ അലോപ്പതി ചികിത്സാർത്ഥം എന്നും വേണമെങ്കിൽ വിശേഷിപ്പിക്കാം ...
ഞാനാണെങ്കിൽ തിന്നും കുടിച്ചും ആർമാദിച്ച് ആധുനിക രോഗങ്ങളെ സ്വശരീരത്തിലേക്ക് ക്ഷണിച്ചു വരുത്തിയതാണെങ്കിൽ പെണ്ണൊരുത്തിക്ക് വാദ സംബന്ധമായ ചില അസുഖങ്ങളാണെന്നുള്ള വ്യത്യാസം മാത്രം ...
ഇങ്ങനെ പോകുകയാണെങ്കിൽ ഷഷ്ടിപൂർത്തിയും ,സപ്തതിയും ഇനി സ്വപ്നങ്ങളിൽ മാത്രമെന്നാണ് എനിക്കിത്തവണ കിട്ടിയ ഏറ്റവും കിണ്ണങ്കാച്ചിയായ വൈദ്യോപദേശം ...!
കുറെ കൊല്ലങ്ങൾക്ക് മുമ്പ് മഴയുടെ
നിറമാർന്ന നിറവുകളും , വെയിലിന്റെ
ചൂടും ചൂരും വിട്ട് പച്ചപ്പാടങ്ങളുടേയും , തെങ്ങിന്തോപ്പുകളുടെയുമൊക്കെ തൊട്ടുതലോടലുകളുടെയെല്ലാം സുഖമുപേഷിച്ച് ; മലനിരകളുടേയും , കാനന ഭംഗികളുടേയും മനോഹാരിതകൾ വിസ്മരിച്ച് ;കായലുകളുടേയും, പുഴകളുടേയും, പൂരങ്ങളുടെയുമൊക്കെ ഓളങ്ങളും , താള മേളങ്ങളും മറവിയിലേക്കാനയിച്ച് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക നഗരത്തിൽ നിന്നും ഈ ബിലാത്തിപട്ടണമെന്ന ലോകത്തിന്റെ സംസ്കാരിക നഗരമായ ലണ്ടനിലേക്ക് കാലെടുത്തുവെച്ചപ്പോഴുണ്ടായ നഷ്ട്ടബോധങ്ങളൊക്കെ ഒന്ന് വേറെ തന്നെയായിരുന്നൂ...!
നാനാതരത്തിലുള്ള നമ്മുടെ നാവിലും , മനസ്സിലും, ശരീരത്തിലും രസമുളവാക്കുന്ന ഭക്ഷണ ശീലങ്ങളുടെ രുചി ഭേദങ്ങൾ തൊട്ട് , വസ്ത്രം, യാത്ര, പാർപ്പിടം, വാഹനം മുതലായവയൊന്നും കൂടാതെ കാലാവസ്ഥ വരെ - വളരെ വിഭിന്നമായ രീതികളുള്ള ഒരു ലോകപ്പെരുമയുള്ള ഈ ബല്ലാത്ത ബിലാത്തിപട്ടണത്തിലെ ശീലങ്ങളുമൊക്കെയായി പിന്നീട് ഇണങ്ങിച്ചേർന്നെങ്കിലും ഒരു വല്ലാത്ത ‘ഇത് ‘ മനസ്സിൽ എപ്പോഴും മുഴച്ചുനിൽക്കുന്നുണ്ടായിരുന്നൂ...!
ലണ്ടനിൽ എന്തൊക്കെയുണ്ടെങ്കിലും ജനിച്ചുവളർന്ന സ്വന്തം നാട്ടിലെ മനോഹാരിതകളാണ് ഓരോ കിനാവുകളിലും ഞാൻ കാണാറുള്ള കാഴ്ച്ചകൾ ...
സ്വർണ്ണ വർണ്ണങ്ങളാൽ അണിനിരന്നു കിടക്കുന്ന നെൽപ്പാടങ്ങളുടെ ഭംഗികൾ തെങ്ങിന്തോപ്പുകളിൽ നിന്നും പാറിപ്പറന്നുവരുന്ന മന്ദ മാരുതന്റെ ഇളം തലോടൽ , ‘കോടന്നൂർ കള്ള് ഷാപ്പി‘നരികിലുള്ള മാന്തോപ്പിലെ വള്ളിക്കുടിലിലിരുന്നുള്ള പഴയ മിത്ര കൂട്ടായ്മയുമായി സുര പാനത്തോടൊപ്പം നടത്തുന്ന പഴമ്പുരാണങ്ങളുടെ കെട്ടഴിക്കലുകൾ ,...,... എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങൾ...
ഒരു പക്ഷെ ഇതൊക്കെ എന്റെ മാത്രം
പ്രശ്നമാകുവാൻ സാധ്യതയില്ല - നാടിനെ സ്നേഹിക്കുന്ന ഓരോ പ്രവാസികളുടെയു അനുഭവമായിരിക്കും ..!
ആയതുകൊണ്ട് ഇത്തവണ നാട്ടിലെത്തിയപ്പോൾ വീട്ടിൽ നിന്നും അതിരപ്പള്ളി , വാഴച്ചാൽ ,വാൽപ്പാറ, ഷോളയാർ മുതൽ മലക്കപ്പാറ വരെയുള്ള രണ്ട് ദിനത്തെ വന യാത്രയിൽ കാട്ടാനക്കൂട്ടത്തെയും, കാട്ടുമൃഗങ്ങളെയും ദർശിച്ച് , വീണ്ടും വാഴച്ചാൽ വെള്ളച്ചട്ടത്തിലെ പാറമടയിൽ മതിവരുവോളം കുളിച്ചും , കാട്ടിൽ വെച്ച് ഭക്ഷണങ്ങൾ കഴിച്ചും ഒരു അത്യുഗ്രൻ വനയാത്ര തന്നെയായിരുന്നു വീട്ടിലെ മറ്റു കുടുംബാഗങ്ങളോടൊപ്പം നടത്തിയത് ...
ജീവിതത്തിൽ പിന്തിരിഞ്ഞു
നോക്കുമ്പോൾ യാതൊരുവിധ നഷ്ടബോധവും ഇല്ലാതെ തന്നെ മരുന്നും മന്ത്രവും
കുടിയും തീറ്റയുമായി ബാക്കിയുള്ള ജീവിതം കൂടി എന്നുമെന്നും
സന്തോഷത്തോടുകൂടി മുട്ടത്തട്ടത്തിക്കണമെന്നാണ് എന്റെ ആഗ്രഹം ...!
എന്നാൽ വാമഭാഗത്തിനാണെങ്കിൽ അടുത്ത
തലമുറയെ കൂടി മണ്ണടിയുന്നതിന് മുമ്പ് പരമാവധി
കണ്ട് തീർക്കണമെന്നുള്ള ഒരു വല്ലാത്ത ആശയുമുണ്ട് ...!
അതൊക്കെ എന്ത് തന്നെയായായാലും
വീട്ടുകാരും നാട്ടുകാരുമായി അടിച്ച് പൊളിച്ചുള്ള ഒരു കുഞ്ഞവധിക്കാലം കൂടി കൊട്ടിക്കലാശിച്ചത് കഴിഞ്ഞ നാല്പതുകൊല്ലമായിട്ടുള്ള എന്റെ ഉത്തമ മിത്രങ്ങളെ കൂടി ഒത്ത് കൂട്ടിയായിരുന്നു .
നാട്ടിലുള്ള പള്ളിപെരുനാളുകളും , ഉത്സവങ്ങളും , കൂർക്കഞ്ചേരി തൈപ്പൂയവും ഏവരുമായി വീണ്ടും അടിച്ചു പൊളിച്ചു കൊണ്ടാടിയ ഒരു ഉത്സവകാലം കൂടിയായിരുന്നു ഈ 'ഷോർട്ട് ഹോളിഡേയ് പിരീഡ് ' ...!
ഇത്തവണ കൂർക്കഞ്ചേരി തൈപ്പൂയത്തിന് ആദ്യമായി പെണ്ണുങ്ങൾ കാവടിയാട്ടം നടത്തി ആണുങ്ങളുടെ ഒരു കുത്തകാവകാശം കൂടി കൈവശത്താക്കി എന്നൊരു ചരിത്ര നേട്ടം കൂടി നാട്ടിലെ പെമ്പിളേർ കൈവരിച്ചു എന്നുള്ളതാണ് ഏറ്റവും മേന്മയുള്ള ഒരു നേട്ടം എന്നത് എടുത്തുപറയുവാവുന്ന സംഗതി തന്നെയാണ് ...!
ഇനി ആചാരം ലംഘിച്ചു എന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും ഇതിനെതിരെ രംഗത്തിറങ്ങാതിരുന്നാൽ മതിയായിരുന്നു . നാട്ടിലൊക്കെ മതങ്ങൾ അനുയായികളെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ തമ്മിൽ പറഞ്ഞു ധരിപ്പിച്ച് വിഘടിപ്പിച്ച് രാഷ്ട്രീയം കളിക്കുന്ന ഒരു വർത്തമാന കാലത്തിലൂടെയാണല്ലൊ നാമൊക്കെ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അല്ലെ...
അതും പഴയ കൂട്ടുകാരൊക്കെ വീണ്ടും ഒന്നിച്ചുകൂടിയുള്ള ഒരു ആർമാദിക്കൽ
Forty Years Challenge with
Forty Thick Friends in Kerala...💞
ഒട്ടും കോട്ടം തട്ടാതെ
കട്ടയ്ക്ക് കട്ടയ്ക്ക് ചേരുന്ന
കട്ട കൂട്ടുകാരുമായി ഇന്നും സൗഹൃദം
കെട്ടിപ്പൂട്ടി കൊണ്ടാടുന്നാണ് യഥാർത്ഥ
ചുട്ട വെല്ലുവിളി... അല്ലെ...കൂട്ടരെ... !💥😋
അതെ ഒട്ടും പ്രവചിക്കാനാകാത്ത ജന്മങ്ങളാണ് മനുഷ്യന്റേതെന്ന് അടിവരയിട്ടു പറയുന്ന സംഗതികൾ തന്നെയാണ് അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ഞങ്ങൾ കൂട്ടുകാരുടെ ജന്മങ്ങൾ ഞങ്ങൾക്കൊക്കെ ഇതുവരെ കാണിച്ചു തന്നത് ...
സ്കൂൾ ഫൈനൽ ക്ളാസ്സുകളിൽ ഞങ്ങൾ ഭൂരിഭാഗം പേരും ആഗ്രഹിച്ചിരുന്നത് ഭാവിയിൽ ഒരു ഡോക്ട്ടറോ ,എഞ്ചിനീയറോ ആകണമെന്നായിരുന്നു ...
അതിൽ ഒരാൾ മാത്രം വെറ്റിനറി
സർജനായി മാറി .
ചേട്ടന്മാരെ പോലെ ഗൾഫിൽ പോയി പണം സമ്പാധിക്കണമെന്ന് കരുതിയിരുന്നവൻ ഹെൽത്ത് ഇൻസ്പെക്റ്ററായി .
പോലീസ് ഓഫീസറാകണമെന്ന് മോഹിച്ചവൻ വില്ലേജോഫിസറായി ,അധ്യാപനാകുവാൻ ആഗ്രഹിച്ചവൻ അമേരിക്കയിലേക്ക് കുടിയേറ്റം നടത്തി.
നാട്ടിൽ നിന്നും വിട്ടുപോകില്ലെന്ന് വീമ്പടിച്ചവർ പൂനയിലും ,സിംഗപ്പൂരും ,ദുബായിലും നങ്കൂരമിട്ടു .
വലിയ ഉദ്യോഗസ്ഥന്മാരായി ഏവരെയും വിറപ്പിക്കണമെന്ന് ചിന്തിച്ചവർ അസ്സൽ ബിസിനസുകാർ ആയി മാറി .
എന്തിന് പറയുവാൻ 'സായ്പ് പോയിട്ട് നാൽപ്പത് വർഷത്തിലേറെ കഴിഞ്ഞല്ലോ ..എന്നിട്ടാ സായിപ്പിൻ ഭാഷയിൽ ...' എന്ന് പുച്ച്ഛിച്ചു പാടി നടന്നവൻ ഇപ്പോൾ സായിപ്പിന്റെ 'ഡേഷ്' താങ്ങി ലണ്ടനിലെ ഒരു മണ്ടൻ വരെയായി തീർന്നു ...!
അങ്ങനെ ഇപ്പോൾ സിനിമാനടനും , പേഴ്സണാലിറ്റി ട്രെയിനറും , പെയിന്ററും, സെയിൽസ്മാനും, കൂലിപ്പണിക്കാരനും ,ഷെയർമാർക്കറ്റധിപനും, റിയൽ എസ്റ്റേസ്റ്റുകാരനുമൊക്കെയായി ഒരു വല്ലാത്ത കെട്ടു പിരിയാത്ത കൂട്ടുകെട്ട് തന്നെയാണ് ഞങ്ങൾ ഇപ്പോഴും കോട്ടം കൂടാതെ കൊണ്ട് നടക്കുന്നത് ...!
ഇന്ന് അവരിൽ പലരും ഉന്നത ഉദ്യോഗസ്ഥരായി ബാങ്കുകളിലും , കേരള/ കേന്ദ്ര സർക്കാർ വകുപ്പുകളിലും 'ഗസറ്റഡ് റാങ്കി'ൽ സേവനമനുഷ്ട്ടിച്ച് ഭാവിയിൽ അടുത്തടുത്ത കൊല്ലങ്ങളിൽ വിരമിക്കുവാൻ കാത്തിരിക്കുകയാണ് ...
ഇതിനിടയിൽ നാലഞ്ചുപേർക്ക് അമ്മാനപ്പൻ പട്ടവും , അതിൽ ഒന്നു രണ്ട് പേർക്ക് മുത്തച്ഛൻ പട്ടവും കാലം കനിവോടെ നൽകിക്കഴിഞ്ഞു ...!
ഇക്കാലങ്ങൾക്കിടയിൽ നാല് പതിറ്റാണ്ടിനുള്ളിൽ നാല് ഉത്തമ മിത്രങ്ങൾ ഊഴം കാത്ത് നിൽക്കാതെ ഞങ്ങളെയൊക്കെ വിട്ട് എന്നന്നേക്കുമായി പിരിഞ്ഞുപോയി , ഒപ്പം ഒരു മിത്രത്തിന്റെ ഭാര്യയും ...!
അവരുടെയൊക്കെ ആത്മാക്കൾക്ക് എന്നുമെന്നും നിത്യ ശാന്തി അർപ്പിക്കുകയല്ലാതെ നമുക്കൊക്കെ എന്ത് ചെയ്യുവാൻ കഴിയും ..അല്ലെ ?
ബാക്കിയുള്ള ഈ ഗെഡാ ഗെഡിയന്മാരിൽ
ഇപ്പോൾ എനിക്ക് മാത്രമല്ല ക്രിട്ടിക്കലായി അസുഖങ്ങളുള്ളത് കേട്ടോ , മിക്കവർക്കും ഉടുക്കുവാനും പുതക്കുവാനും അവരവരുടേതായ ഇത്തിരിയൊത്തിരി രോഗപീഡകൾ ഉണ്ട് താനും ... !
ഇനി ആരുടെ ഊഴം
എന്നത് ആർക്കറിയാം ...?
എന്തായാലും ഞങ്ങൾ എല്ലാ ഗെഡികളും
കൂടി ഒരു തീരുമാനം എടുത്തിരിക്കുകയാണ് ...
ആയുസ്സും ആരോഗ്യമുള്ള കാലത്തോളം ഇതുപോലെ ഇടക്കൊക്കെ കുടുംബമായി ഒത്ത് കൂടലുകൾ നടത്തി വിനോദ യാത്രയും , പഴമ്പുരാണവുമൊക്കെയായി ഉള്ളവരെല്ലാം കൂടി സ്ഥിരമായി സല്ലപിച്ചുകൊണ്ട് തന്നെ വരുവാൻ പോകുന്ന വാർദ്ധ്യകത്തെ വരവേൽക്കണം എന്നത് ...!
നാളെ ആർക്കൊക്കെ
എന്തൊക്കെ സംഭവിക്കുമെന്ന്
ആരാലും പ്രവചിക്കപ്പെടാത്ത സംഗതികളാണല്ലൊ ..അല്ലെ ..!

10 comments:
ഇനി ആരുടെ ഊഴം
എന്നത് ആർക്കറിയാം ...?
എന്തായാലും ഞങ്ങൾ എല്ലാ ഗെഡികളും
കൂടി ഒരു തീരുമാനം എടുത്തിരിക്കുകയാണ് ...
ആയുസ്സും ആരോഗ്യമുള്ള കാലത്തോളം ഇതുപോലെ
ഇടക്കൊക്കെ കുടുംബമായി ഒത്ത് കൂടലുകൾ നടത്തി
വിനോദ യാത്രയും , പഴമ്പുരാണവുമൊക്കെയായി ഉള്ളവരെല്ലാം
കൂടി സ്ഥിരമായി സല്ലപിച്ചുകൊണ്ട് തന്നെ വരുവാൻ പോകുന്ന
വാർദ്ധ്യകത്തെ വരവേൽക്കണം എന്നത് ...!
നാളെ ആർക്കൊക്കെ
എന്തൊക്കെ സംഭവിക്കുമെന്ന്
ആരാലും പ്രവചിക്കപ്പെടാത്ത
സംഗതികളാണല്ലൊ ..അല്ലെ ..!
ഇത്തവണ കൂർക്കഞ്ചേരി തൈപ്പൂയത്തിന് ആദ്യമായി പെണ്ണുങ്ങൾ കാവടിയാട്ടം നടത്തി ആണുങ്ങളുടെ ഒരു കുത്തകാവകാശം കൂടി കൈവശത്താക്കി എന്നൊരു ചരിത്ര നേട്ടം കൂടി നാട്ടിലെ പെമ്പിളേർ കൈവരിച്ചു എന്നുള്ളതാണ് ഏറ്റവും മേന്മയുള്ള ഒരു നേട്ടം എന്നത് എടുത്തുപറയുവാവുന്ന സംഗതി തന്നെയാണ് ...!
ഇനി ആചാരം ലംഘിച്ചു എന്ന് പറഞ്ഞുകൊണ്ട് ആരെങ്കിലും ഇതിനെതിരെ രംഗത്തിറങ്ങാതിരുന്നാൽ മതിയായിരുന്നു . നാട്ടിലൊക്കെ മതങ്ങൾ അനുയായികളെ ആചാരാനുഷ്ഠാനങ്ങളുടെ പേരിൽ തമ്മിൽ തമ്മിൽ പറഞ്ഞു ധരിപ്പിച്ച് വിഘടിപ്പിച്ച് രാഷ്ട്രീയം കളിക്കുന്ന ഒരു വർത്തമാന കാലത്തിലൂടെയാണല്ലൊ നാമൊക്കെ ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് അല്ലെ...
ശരിയ്ക്കും ഒരു നൊസ്റ്റാൾജിക് പോസ്റ്റ്, മാഷേ... പ്രവാസിയായിട്ടു കൂടി, നാട്ടിലെത്തുന്ന കാലങ്ങളിലെല്ലാം തന്നെ സുഹൃത്തുക്കളുമായി ഒരുമിച്ചു കൂടാനും സല്ലപിയ്ക്കാനും സാധിയ്ക്കുന്നുണ്ടല്ലോ. അതും നാല്പതു വർഷത്തെ സൌഹൃദം! അതൊരിയ്ക്കലും ഒരു ചെറിയ കാര്യമല്ല. ഇനിയും ഈ സൌഹൃദവും സല്ലാപവും തുടർ വർഷങ്ങളിലും ഇതേ തീവ്രതയോടെ ഒരുമിച്ചു കൊണ്ടു പോകാനാകട്ടെ... ആശംസകള്!
പഴേ ബ്ലോഗെഴുത്തുകാരെ ozhivakki
ആശംസകൾ...
മനോഹരമായ ഒരു രചനയായിരുന്നു
അഭിനന്ദനങ്ങൾ
ആഹാ ... നമ്മള് എന്നേലും കാണുമോ >?? കാണാന് ഏറ്റവും ആഗ്രഹിക്കുന്ന ഒരാളാണ് മുരളിഏട്ടന്.... എന്നും ആരോഗ്യത്തോടെ ഇരിക്കട്ടെ രണ്ടു പേരും പ്രാര്ത്ഥനയോടെ
:)
ശരീരത്തിന് വയസ്സായാലും ഓർമ്മകളിൽ ചെറുപ്പമായിട്ടാണ് മിക്കവാറും എല്ലാവരും കഴിയുക..പ്രവാസികളാണെങ്കിൽ പറയാനുമില്ല..ഈ എഴുത്ത് മനസ്സിന്റെ ആ ചെറുപ്പം ഏറെ വ്യക്തമാക്കുന്നു...
ങേ!!!മുത്തശ്ശന് ആയിട്ടില്ലേ ഇപ്പോഴും???
ആഹാ... മുരളിയേട്ടൻ നാട്ടിൽ പോയി വന്നല്ലേ?
Post a Comment