കഥകളിലും , പടങ്ങളിലും, സിനിമകളിലു മൊക്കെ ധാരാളം കേട്ടും , കണ്ടും അറിഞ്ഞിട്ടുണ്ടെങ്കിലും പരസ്പരം നേരിട്ടൊരു സമ്പർക്കം വളരെ വിരളമായി നടത്തിയ ഒരാളാണ് എന്റെ അമ്മ .
ഈ മാതാജി ജനിച്ചിട്ട് ആയിരത്തോളം പൂർണ്ണചന്ദ്രന്മാർ ഉദിച്ചുയർന്ന് പോയെങ്കിലും ഒരു ഫുൾ മൂണിനെ പോലും പത്ത് മിനുട്ടിൽ കൂടുതൽ നോക്കിനിന്നിട്ടില്ല എന്നാണ് അമ്മ പറയുന്നത്.
ആയതിന് ബാല്യം തൊട്ട് ഇന്നത്തെ മുതുമുത്തശ്ശിപ്പട്ടം ചാർത്തി കിട്ടുന്ന വരെ മന:സമാധാനത്തോടെ അരനാഴിക നേരം പോലും ഒന്ന് കുത്തിയിരിക്കുവാൻ സാധിച്ചിട്ടില്ല എന്നാണ് അമ്മ പറയാറുള്ളത് .
അമ്മയുടെ ചെറുപ്പകാലങ്ങളിൽ പൂർണ്ണ നിലാവുള്ളപ്പോൾ ഓലകൊണ്ട് മറച്ചുണ്ടാക്കിയ മറപ്പുരയിലേക്ക് പോകുവാനൊ , തൊടിയിലെ കുളത്തിൽ പോയി കുളിക്കുവാനോ വരെ അമ്മയ്ക്കും സോദരിമാർക്കുമൊക്കെ ഒരു വല്ലാത്ത പേടിയായിരുന്നു എന്നാണ് പറയാറ് .
കൂടാതെ അമ്മയുടെ ജാതകത്തിൽ ചന്ദ്രൻ എന്ന ഗ്രഹം നീച സ്ഥാനത്തിരിക്കുന്നതിനാൽ പല ദോഷങ്ങളും ഉണ്ടാകുമെന്ന് പറഞ്ഞ് അന്ന് കാലത്തൊക്കെ ഏവരും അമ്മയെ പേടിപ്പിച്ചിരുന്നതും ഒരു കാരണമാകാം .
ഇക്കഴിഞ്ഞ ഞായറാഴ്ച്ച ജനുവരി 31- ന് ,
ആദ്യമായി ജീവിതത്തിൽ ഒരു സമ്പൂർണ്ണ ചന്ദ്ര ഗ്രഹണം പൂർണ്ണമായി
ദർശിച്ച നിർവൃതിയിലാണ് ഇന്നെൻറെ അമ്മ .
പിന്നിട്ടുപോയ അഞ്ചാറു തലമുറകൾക്കും , ഭാവിയിലുള്ള ഇത്രത്തോളം വരുന്ന തലമുറകൾക്കും നേരിട്ട് ഒരിക്കലും കാണുവാൻ സാധിക്കാത്ത ഒരു മഹാ ചന്ദ്രഗ്രഹണം തന്നെയായിരുന്നു നമുക്കൊക്കെ ഈ ജന്മത്തിൽ കണ്ട് സായൂജ്യമടയുവാൻ പ്രാപ്തമായ ഈ ബ്ലൂമൂൺ കളിവിളയാട്ടം എന്നാണ് പറയപ്പെടുന്നത് ...!
സാധാരണ ഗ്രഹണ സമയത്തൊക്കെ കുളിക്കാതെ ഉണ്ണാവ്രതമിരുന്ന് നാമം ജപിച്ചിരിയ്ക്കാറുള്ള എന്റെ അമ്മയുടെ ചാരത്ത് , അന്നവിടെ കൊണ്ടാടിയിരുന്ന നാട്ടിലെ കൂർക്കഞ്ചേരി തൈപ്പൂയം പ്രമാണിച്ച് വീട്ടിൽ എത്തി ചേർന്ന എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ നായികയായ പ്രിയ ടീച്ചറാണ് നിർബന്ധിച്ച് ഈ വളരെ 'റെയറാ'യ ഈ കാഴ്ച്ച എന്റമ്മക്ക് കാണിപ്പിച്ചുകൊടുത്തത് ...!
എന്റെ അമ്മക്ക് പൂർണ്ണ ചന്ദ്രനും , വെണ്ണിലാവുമൊക്കെ ദുശ്ശകുനമായിരുന്നുവെങ്കിൽ ഇതിന്റെയൊക്കെ നേരെ വിപരീതമായിരുന്നു എന്റെ പ്രഥമ പ്രണയിനിയായ പ്രിയക്ക് ഓരൊ ഗ്രഹണങ്ങളുടെയും ദർശനങ്ങൾ ...
ഒരിക്കൽ ബാല്യകാലത്ത് പ്രിയയുടെ
തറവാട്ടുമുറ്റത്ത് അവളുടെ കല്ല്യാണി മുത്തശ്ശി
ഒരുക്കി തന്ന ഓട്ടുകിണ്ണത്തിൽ ചാണകം വെള്ളം
നിറച്ചതിൽ നോക്കി കെട്ടിപ്പിടിച്ചിരുന്നാണ് ഞങ്ങൾ
ആദ്യമായി ഒരു സൂര്യ ഗ്രഹണം ദർശിച്ചത് ...!
പിന്നീടുള്ള പല സൂര്യ ചന്ദ്ര ഗ്രഹണങ്ങളും പ്രിയ
അവളുടെ ക്യാമറയിൽ നന്നായി തന്നെ ഛായാഗ്രഹണം
നിർവഹിച്ച ചിത്രങ്ങളെല്ലാം , അവൾ ഇന്നും നിധി പോലെ
സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ...!
പണ്ടത്തെ നിലാവുള്ള രാത്രികളിൽ ഞങ്ങളുടെ
പ്രണയം മൊട്ടിട്ടു തളിർത്തതും പിന്നീട് പൂത്തുലഞ്ഞതുമൊക്കെ
എങ്ങിനെ മറക്കുവാനാണ് സാധിക്കുക ..?
അതെല്ലാം വിസ്മരിക്കാത്ത
സാക്ഷാൽ പ്രണയ ഗ്രഹണങ്ങളായി
ഇന്നും ജീവിതത്തിൽ നിറഞ്ഞുനിൽക്കുകയാണ് ...!
ഒരിക്കലും ഒരുമിക്കുവാനാകാതെ ജീവിതകാലം മുഴുവൻ താലോലിച്ച് കൊണ്ടുനടക്കുന്ന പ്രണയമാണ് ഏറ്റവും ഉത്തമമായത് എന്ന് പറയപ്പെടുന്നു ...
ഇതിഹാസ ചരിതങ്ങൾ മുതൽ ഇന്നത്തെ ആധുനിക സാഹിത്യം വരെ ചികഞ്ഞു നോക്കിയാൽ ഒന്ന് മനസ്സിലാക്കുവാൻ സാധിക്കും - അതായത് പ്രണയാഭിലാഷങ്ങൾ സാക്ഷാത്കാരം നേടാനാകാതെ പോയ അനേകമനേകം പ്രേമഭാജനങ്ങൾ തിങ്ങിനിറഞ്ഞ കാവ്യങ്ങളും, കഥകളും തന്നെയാണ് അന്നും, ഇന്നും ,എന്നും ലോകത്താകമാനം വായിക്കപ്പെട്ടിട്ടുള്ള കൃതികൾ എന്നുള്ളത് ...
ആദ്യ നോട്ടത്തിൽ തന്നെ തന്റെ
പ്രേമഭാജനത്തിന്റെ ആകാര വടിവുകളിൽ
ആകൃഷ്ടനായൊ , പ്രത്യേകതയുള്ള അവയവ ഭംഗികളിൽ മോഹിച്ചൊ , കലാ - സാഹിത്യ- കായിക വൈഭങ്ങളിലുള്ള നിപുണതകൾ കണ്ടിട്ടൊ , പെരുമാറ്റ ഗുണങ്ങളിൽ തൽപ്പരരായൊ മറെറാ ആണല്ലൊ സാധാരണ ഗതിയിൽ രണ്ട് പേർ തമ്മിലുള്ള അനുരാഗം പൊട്ടി മുളക്കാറുള്ളത് ...അല്ലെ ?
പുറംമോടിയിലെ സൗന്ദര്യത്തേക്കാൾ അകം മോടി കണ്ട്പരസ്പരം ഇഷ്ട്ടപ്പെടുന്ന വരും ഇല്ലാതില്ല എന്നല്ല പറഞ്ഞു വരുന്നത് ...
മറ്റുള്ളവരുടെ
അനുരാഗ കഥകളൊക്കെ ചടുപിടുന്നനെ വളരെ ഈസിയായി എഴുതിയിടാവുന്ന സംഗതികളാണ് .
എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലൊ
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...
അത്തരം ഒരു പ്രഥമാനുരാഗം അഥവാ കടിഞ്ഞൂൽ പ്രണയം നാമൊക്കെ ജീവിതാവസാനം വരെ വിസ്മരിക്കാതെ കൊണ്ട് നടക്കും എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് എന്റെ ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതു പുത്തൻ പഴങ്കഥ ...!എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലൊ
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...
ഹും ...
അതൊക്കെ അവിടെ തന്നെ മറക്കാതെ കിടക്കട്ടെ ...
എന്തോ എന്റെ അമ്മക്ക് ആറ്റുനോറ്റുണ്ടായ
കടിഞ്ഞൂൽ പുത്രനെ നേരിട്ട് കാണുവാനുള്ള മോഹം
അതി രൂക്ഷമായി ഉടലെടുത്തത് കൊണ്ടൊ , അതൊ
സീമന്ത പുത്രന് സ്വന്തം മാതാവിനൊത്ത് കുറച്ച് ദിനരാത്രങ്ങൾ കഴിയണമെന്നുള്ള ആഗ്രഹം കാരണമാണൊ എന്നറിയില്ല , എന്തായാലും ഇനി കുറച്ചുദിവസം നാട്ടിൽ വന്ന് ഈ ഉത്സവകാലം ആടിത്തിമിർക്കുവാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ് ...
മൂന്നാഴ്ച്ചയും മുന്നൂറ് പരിപാടികളുമായിട്ടാണ് വരവ് ...
തനി കുശുമ്പത്തി പാറുവായ എന്റെ പെർമനന്റ്
ഗെഡിച്ചിയായ ഭാര്യ പറയുന്നത് ഞാൻ എന്റെ കടിഞ്ഞൂൽ പ്രണയിനിയായ പ്രിയ ടീച്ചറെ കാണുവാൻ പോകുകയാണെന്നാണ് ...
അതൊക്കെ എന്ത് തന്നെയായായാലും എനിക്കിപ്പോൾ ഒരു 'ഡിജിറ്റൽ ഡൈറ്റ് 'അനിവാര്യമായി വന്നിരിക്കുകയാണ് . ആയത് എത്രത്തോളം നടപ്പാകുമെന്ന് കണ്ട് തന്നെ അറിയണം ...
അത് കൊണ്ട് ഓൺ -ലൈൻ കം സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും തൽക്കാലം കുറച്ച് കാലം ലീവ് എടുത്ത് ഞാൻ ഓഫ് -ലൈനിൽ ആകുകയാണ് ...
നാട്ടിൽ റോന്ത് ചുറ്റുന്നതിനിടയിൽ എന്റെ പ്രിയപ്പെട്ട സൈബർ മിത്രങ്ങളെ ആ പരിസരങ്ങളിൽ ഉണ്ടെങ്കിൽ കാണുകയൊ , ബന്ധപ്പെടുകയൊ ചെയ്യുന്നതാണ് ...
ഇതുവരെ ആധാറിൽ ചേർക്കാത്ത
എന്റെ നാട്ടിലെ നമ്പർ :- 099466 02201
അപ്പോൾ പറ്റുമെങ്കിൽ നമുക്ക് നേരിട്ട് കാണാം
കാണണം ... അല്ലെങ്കിൽ വിളിക്കണം ... കേട്ടോ കൂട്ടരേ .
പ്രണയ മാസമല്ലേ ഈ ഫെബ്രുവരികാലം
ദാ ..ന്റ്റെ മൂന്ന് മുൻ സൂപ്പർ ഡ്യൂപ്പർ പ്രണയ കഥകൾ
- എന്റെ പ്രഥമ പ്രണയ കഥ
ഒരു കടിഞ്ഞൂൽ പ്രണയത്തിൻ പുതു പുത്തൻ പഴങ്കഥ - എന്റെ ഒരു ഉത്തമ മിത്രത്തിന്റെ പ്രേമ കഥ ഒപ്പം എന്റെയും
ബെർക്ക് ഷെയറിൽ വീണ്ടും ഒരു പ്രണയ കാലം - എന്റെ ഒരു മുതുമുതു മുത്തശ്ശന്റെ പ്രണയകഥ ഒപ്പം ഞങ്ങളുടെ നാടിന്റെയും വേലാണ്ടിദിനം അഥവാ വലന്റിയേഴ്സ് ഡേയ്
10 comments:
എന്റെ അമ്മക്ക് ആറ്റുനോറ്റുണ്ടായ
കടിഞ്ഞൂൽ പുത്രനെ നേരിട്ട് കാണുവാനുള്ള മോഹം
അതി രൂക്ഷമായി ഉടലെടുത്തത് കൊണ്ടൊ , അതൊ
സീമന്ത പുത്രന് സ്വന്തം മാതാവിനൊത്ത് കുറച്ച് ദിനരാത്രങ്ങൾ
കഴിയണമെന്നുള്ള ആഗ്രഹം കാരണമാണൊ എന്നറിയില്ല , എന്തായാലും
ഇനി കുറച്ചുദിവസം നാട്ടിൽ വന്ന് ഈ ഉത്സവകാലം ആടിത്തിമിർക്കുവാൻ
ഞാൻ തീരുമാനിച്ചിരിക്കുകയാണ് ...
മൂന്നാഴ്ച്ചയും മുന്നൂറ് പരിപാടികളുമായിട്ടാണ് വരവ് ...
അതിനാൽ എനിക്കിപ്പോൾ ഒരു 'ഡിജിറ്റൽ ഡൈറ്റ് '
അനിവാര്യമായി വന്നിരിക്കുകയാണ് . ആയത് എത്രത്തോളം
നടപ്പാകുമെന്ന് കണ്ട് തന്നെ അറിയണം ...
അത് കൊണ്ട് ഓൺ -ലൈൻ കം സോഷ്യൽ മീഡിയ
തട്ടകങ്ങളിൽ നിന്നും തൽക്കാലം കുറച്ച് കാലം ലീവ് എടുത്ത്
ഞാൻ ഓഫ് -ലൈനിൽ ആകുകയാണ് ...
നാട്ടിൽ റോന്ത് ചുറ്റുന്നതിനിടയിൽ എന്റെ
പ്രിയപ്പെട്ട സൈബർ മിത്രങ്ങളെ ആ പരിസരങ്ങളിൽ
ഉണ്ടെങ്കിൽ കാണുകയൊ , ബന്ധപ്പെടുകയൊ ചെയ്യുന്നതാണ് ...
ഇതുവരെ ആധാറിൽ ചേർക്കാത്ത
എന്റെ നാട്ടിലെ നമ്പർ :- 099466 02201
അപ്പോൾ പറ്റുമെങ്കിൽ നമുക്ക് നേരിട്ട് കാണാം
കാണണം ... അല്ലെങ്കിൽ വിളിക്കണം ... കേട്ടോ കൂട്ടരേ .
കാത്തിരിക്കുന്നു മുരളിഭായ്... ഒരു ചെറിയ ബ്ലോഗ് മീറ്റ് നടത്താം നമുക്ക്...
super
എന്താ എഴുത്തിന്റെ ഭംഗി ..ആശംസകൾ മുരളി ഭായി
മനോഹരമായൊരു അവധിക്കാലത്തിന് ഒരുപാടാശംസകൾ. ആദ്യമായി ഈ ബ്ലോഗിൽ ഒരുകമന്റിടാമെന്നു കരുതി വന്നപ്പോൾ സ്കൂളടച്ചപോലായി ;-)
പൂരങ്ങളുടെ പൂരമായ തൃശൂർപൂരംവരെ നിൽക്കാൻ സമയം കിട്ടുമെന്ന് തോന്നുന്നില്ല അല്ലെ?
പ്രണയങ്ങളുടെ സ്മരണകൾ അയവിറക്കി നടക്കുക. അമ്മയ്ക്കൊപ്പവും കുറെ സമയം.
മൂന്നാഴ്ചേം മുന്നൂറു പരിപാടീം ജോറായി നടക്കുന്നുണ്ടല്ലോല്ലേ
പ്രിയപ്പെട്ട വിനുവേട്ടൻ ,നന്ദി.എന്തായാലും നമുക്ക് നേരിട്ട കാണാനും ,ഒരു കുഞ്ഞു ബ്ലോഗ് മീറ്റ് നടത്തുവാനും സാധിച്ചുവല്ലോ .അന്നത്തെ മലമ്പുഴ ട്രിപ്പിൾ വരാൻ സാധിച്ചില്ലല്ലോ എന്ന ദു:ഖവും ഉണ്ട് കേട്ടോ വിനുവേട്ട.
പ്രിയമുള്ള ഷാജിത ,നന്ദി . ഈ വായനക്കും അഭിനന്ദനങ്ങൾക്കും ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഷാജിത.
പ്രിയപ്പെട്ട പൂനലൂരാൻ സാംസൺ ഭായ് ,നന്ദി . ഈ വായനക്കും അഭിനന്ദനങ്ങൾക്കും ഏറെ സന്തോഷം .ഇനി നാട്ടിൽ വരുമ്പോൾ നമുക്കൊന്ന് നേരിൽ കാണണം കേട്ടോ ഭായ്.
പ്രിയമുള്ള മഹേഷ് ഭായ് ,നന്ദി . ആദ്യമായി എഴുതിയ ബ്ലോഗ് കമന്റ് എനിക്ക് കിട്ടിയതിൽ ആഹ്ലാദിക്കുന്നു .ആശംസകൾക്ക് ഒത്തിരി സന്തോഷം .എന്തായാലും ഇത്തവണ നല്ലൊരു അവധിക്കാലമായിരുന്നു എനിക്ക് കിട്ടിയത് കേട്ടോ ഭായ്.
പ്രിയപ്പെട്ട ബിപിൻ ഭായ്,നന്ദി .പ്രണയങ്ങളുടെ സ്മരണകൾ അയവിറക്കി നടക്കുക. അമ്മയ്ക്കൊപ്പവും കുറെ സമയം ചിലവഴിക്കുക എന്നീ ആഹ്ലാദകരമായ സംഗതികളെക്കാൾ വിലപ്പെട്ടതായി വേറെ എന്തുണ്ട് നമ്മുടെയൊക്കെ ജീവിതത്തിൽ അല്ലെ ഭായ്.
പ്രിയമുള്ള അജിത്ത് ഭായ് ,നന്ദി .ഏറെ നാളുകൾക്ക് ശേഷം ഇവിടെ കണ്ഠത്തിൽ ഒത്തിരി സന്തോഷം കേട്ടോ ഭായ് മൂന്നാഴ്ചേം മുന്നൂറു പരിപാടിയുമായി എല്ലാക്കൊല്ലവും ഒരു ചടങ്ങുപോലെ നാട്ടിൽ എത്താറുണ്ടെങ്കിലും നമുക്ക് ഇതുവരെ നേരിൽ കാണുവാൻ സാധിച്ചില്ലല്ലോ അല്ലെ ഭായ്.
ചന്ദ്രനിൽ നിന്ന് ഗ്രഹണം വഴി നാട്ടിലേയ്ക്ക്
നാട്ടിലെയും ബിലാത്തിയിലെയും എഴുത്തിലെയും മാന്ത്രിക സൂര്യൻ
പ്രണയത്തിനും , വീഞ്ഞിനും പഴകും
തോറും വീര്യം കൂടുമെന്നാണ് പറയുക ...
മറ്റുള്ളവരുടെ അനുരാഗ കഥകളൊക്കെ
ചടുപിടുന്നനെ വളരെ ഈസിയായി എഴുതിയിടാവുന്ന
സംഗതികളാണ് .
എന്നാൽ സ്വന്തം പ്രണയം ഒരിക്കലും എഴുതി ഫലിപ്പിക്കാനാകാത്ത
ഒരു പ്രഹേളിക തന്നെയാണെന്ന് എനിക്കിപ്പോൾ തോന്നുന്നു ...
പരസ്പരം തോറ്റുകൊടുക്കുമ്പോഴാണല്ലൊ
ഏത് പ്രണയവും പവിത്രീകരിക്കപ്പെടുന്നത് ...
ദിവ്യമായി തീരുന്നത് ...
Post a Comment