Thursday, 11 January 2018

സർവ്വ വിജ്ഞാന ഗുളികകൾ ... ! / Sarvva Vinjnana Gulikakal ... !

അഞ്ചാറ് കൊല്ലം മുമ്പ് നടന്നൊരു കഥ ഇപ്പോളുള്ള തിരക്കുകൾ കാരണം , എന്റെ ബൂലോഗ തട്ടകം ചിതലരിക്കാതിരിക്കുവാൻ വേണ്ടി ജസ്ററ് ഒന്ന് കോപ്പി & പേയ്‌സ്റ്റ്  ചെയ്യുകയാണ് ...
ഇതിന്റെ രണ്ടാമത്തെ  ഭാഗവും ഹോളണ്ടിൽ പോയി വന്ന ശേഷം ഒരു
യാത്ര വിവരണമായി  ഞാൻ എഴുതിയിട്ടിരുന്നത് എന്റെ പെർമനന്റ് ഗെഡിച്ചി ഡിലീറ്റ് ചെയ്തകാരണം വീണ്ടും എഴുതണം ..
അതിന് മുന്നോടിയായി ഈ ഒന്നാം ഭാഗം വീണ്ടും പ്രസിദ്ധീകരിക്കുന്നു എന്ന് മാത്രം ... !

സംഗതിയിത് ഇത്തിരി എരിവും
പുളിയുമുള്ള സംഭവമാണ് കേട്ടൊ .
ഈ കഥയുടെ തുടക്കം 2012 സെപ്തംബർ
 മാസത്തിലെ ആദ്യവാരത്തിലാണ് നടന്നത് ...

ഇതിന്റെ അവസാനഭാഗങ്ങൾ ഇനി ഇതിലെ നായികയോടൊത്ത്
അടുത്ത മെയ് (2013 ) മാസത്തിൽ ഹോളന്റിൽ ഒരു ടൂറുപോയി വന്ന ശേഷമേ
എന്താണെന്ന് പറയാൻ പറ്റൂ..!

ആ... ഇനി കാര്യത്തിലേക്ക് വരാം..

നമ്മുടെ ഒളിമ്പിക്സും , ഓണവുമൊക്കെ ഒഴിഞ്ഞുപോയ ശേഷം
പുതിയ ഒരു അസൈയ്മെന്റുമായി  ‘പീറ്റർബോറൊ‘വിലുള്ള ഒരു
കമ്പനിയിലെ കാന്റീനിൽ വല്ലാതെ ബോറഡിച്ചിരുന്ന് റിപ്പോർട്ടുകൾ
തയ്യാറാക്കി കൊണ്ടിരിക്കുമ്പോഴാണ് , പരിമളം പരത്തി  അവിടത്തെ ,
പി.ആർ.ഒ.. ആയ ഒരു വെള്ളക്കോത ലഞ്ച് ബ്രേക്കിനായി അവിടേക്ക് കയറി വന്നത്...

‘ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കുവാൻ‘ എന്ന് ചോദിക്കുന്ന പോലെ

“ ഇന്നത്തെ പത്രമുണ്ടോ പ്രിയപ്പെട്ടവളേ ഒന്ന് വായിക്കുവാൻ “

എന്ന് ചോദിച്ച് ഞാൻ ഞങ്ങൾക്കിടയിലെ മഞ്ഞുകട്ട ഉടച്ചുകളഞ്ഞയുടനെയുണ്ടവൾ ...

 ഡച്ചുഭാഷയുടെ ചുവയുള്ള ആംഗലേയത്തിൽ

“ ഷുവർ ഡാർലിങ്ങ് ..ഹാവെ ലുക്ക്“

എന്ന് ചൊല്ലിയാടി കുമ്മിയടിച്ച് ബാഗ് തുറന്ന്
ഒരു ‘ഗൂഗുൾ നെക്സസ്സിന്റെ  ടാബലറ്റ് ‘ എനിക്കെടുത്ത് നീട്ടി.

കുറുക്കന്റെ കൈയ്യിൽ ആമയെ കിട്ടിയ മാതിരി
ഞാനതിട്ട് തിരിച്ചും മറിച്ചും നോക്കുന്നതുകണ്ടിട്ടാകാം...

 അവളന്റെ ചാരത്ത് വന്ന് ആ ടാബലെറ്റിൽ , ഒരൊറ്റ
ടച്ച് കൊണ്ട് അതിലെ ഡച്ച്  ലിപി മാറ്റി , ഇംഗ്ലീഷാക്കി തന്നിട്ട്
“നിനക്കേത് പത്രമാണ് വേണ്ടെ ഗെഡീ“  എന്ന് ചോദിച്ച് ...

 കരുതി കൂട്ടിയല്ലെങ്കിലും ...
അവളുടെ ശരീരത്തിലെ ചില ഭാഗങ്ങളൊക്കെ
എന്റെ മേത്ത് മുട്ടിച്ച് ആ പത്തിഞ്ച് വലിപ്പമുള്ള  ടാബലെറ്റിന്റെ
ഉപയോഗക്രമങ്ങൾ പലതും വിശദീകരിച്ച് എന്നെ വല്ലാതെ ഹാലിളക്കി കൊണ്ടിരുന്നു...

ചുടുരാജ്യത്തുനിന്ന് വന്ന നമ്മളൊക്കെ പെട്രോളെഞ്ചിൻ സ്റ്റാർട്ടാവുന്ന
കണക്ക് ചടുപിടുന്നനേ പ്രവർത്തന ക്ഷമമായി തീരുന്ന ജനുസ്സിൽ പെട്ടവരല്ലേ...

“ചൂടുകൂടിയാൽ  ‘കടി’  കൂടുമെന്നാണല്ലോ ചൊല്ല്  “.. അല്ലേ ...
അതൊന്നും ഈ നെതർലാന്റുകാരിക്കറിയില്ലല്ലോ...!

വെറുമൊരു തണുപ്പുരാജ്യമായ ഹോളണ്ടുകാരൊക്കെ
തനി ഡീസലെഞ്ചിൻ കണക്കല്ലേ അല്ലേ ...
മെതിയെ ചൂടാക്കി ചൂടാക്കി സ്റ്റാർട്ടാക്കണം....!

എന്തിന് പറയാൻ ആ ഉടയാടകൾക്കുള്ളിലെ മാദകത്വവും ഒപ്പമുള്ള തൊടലും , മറ്റും നമ്മുടെ നാട്ടിലെങ്ങാനുമാണ് വെച്ച് നടന്നെതെങ്കിൽ

 ‘എപ്പ്യോ ഒരു പീഡനം നടന്നൂ
എന്ന് ചോദിച്ചാൽ മതിയല്ലോ ..അല്ലേ..!‘

അന്നത്തെ ആ ഹോളണ്ട് മസാലക്കഥാ വിശേഷങ്ങൾ വിളമ്പുന്നതിന് മുമ്പ് ഇതിലെ ഒരു മുഖ്യകഥാപാത്രത്തെ ഒന്ന് വിശദമായിട്ട് തന്നെ പരിചപ്പെടുത്താം ...

ആരാണതെന്നറിയാമോ..?

വെറുമൊരു ‘ടാബലെറ്റ്’..!

പിന്നീട് ഞങ്ങൾ രണ്ടുപേരും കൂടി ടാബലെറ്റ്കളുടെ ഷോറൂമുകളിൽ പോയതും ,
ആയതിന്റെ പലയുപയോഗക്രമങ്ങക്ക് എനിക്കവൾ ടീച്ചറായതും, അതിൽ കൂടിനടത്താവുന്ന
പല എടവാടുകളെകുറിച്ചെല്ലാമവൾ ഗൃഹപാഠങ്ങള്‍  നടത്തിയതും, അങ്ങിനെ പലതും പലതും,...എല്ലാം ഞാൻ ഈ പരിചയപ്പെടുത്തലിന് ശേഷം പറയാം കേട്ടോ


അതുകൊണ്ട് ഈ ഗുളിക കാര്യങ്ങളിലേക്കന്നെ തിരിച്ചു വരാം...

ലണ്ടനിലൊക്കെ ഇപ്പോൾ കാണുന്ന സ്ഥിതി
വിശേഷങ്ങളിൽ നിന്നും നമുക്ക് തുടങ്ങാം അല്ലേ ...

ഇവിടെ റെയിൽവേ / ട്യൂബ് സ്റ്റേഷനുകളിലും മറ്റും വെറുതെ
കിട്ടിയിരുന്ന പത്രങ്ങളൊക്കെ രാവിലെ 8 മണിക്ക് ശേഷം തീർന്നു
പോകുമായിരുന്ന അവസ്ഥമാറിയിട്ട് ഇപ്പോൾ 10 മണിക്ക് ശേഷവും
അവയൊക്കെ കെട്ടിക്കിടക്കുന്ന സ്ഥിതിയാണ്... !

ആരുമൊന്നും പത്രങ്ങളൊന്നും പണ്ടത്തെപ്പോൽ
വായിക്കുന്നില്ല എന്നല്ല ഇതിനർത്ഥം കേട്ടൊ.

വായനകൾ കൂടി പോയതാണ്... സ്റ്റേഷനിൽ നിന്നും പത്രം
എടുക്കാത്തവർ തൊട്ട് , വീട്ടിലിരിക്കുന്നവർ വരെ ഇപ്പോൾ സകലമാന
പത്രങ്ങളും , വാരികകളും , മാസികളും വായിച്ചുകൂട്ടുന്നത് സ്വന്തം ‘വായനാ
ടാബലെറ്റു‘കളിൽ കൂടിയാണെന്ന് മാത്രം..!

മാധ്യമങ്ങൾ മാത്രമല്ല ...; ഇപ്പോൾ പല പുസ്തകപ്രസാധകരും അവരുടെ
ഒട്ടുമിക്ക പഴയതും, പുതിയതുമായ പ്രസിദ്ധീകരണങ്ങളും ഈ ‘വായനാ ഇ-ടാബലെറ്റു‘
കളിൽ കൂടി വിതരണം നടത്തി തുടങ്ങി.

എന്തിന് പറയാൻ പല എഴുത്തുകാരുടെയും , പോപ്പുലർ ബ്ലോഗേഴ്സിന്റെയും മറ്റും  ആർട്ടിക്കിൾസ് വരെ പല ‘ടാബലെറ്റുപ്രായോജക‘ർ സ്വന്തമാക്കി അവരുടെ ഉപയോക്താക്കൾക്ക് മാത്രം പരിമിതി പെടുത്തുന്ന രീതികളും അവലംബിച്ചു തുടങ്ങി...!


ശാസ്ത്രം പറയുന്നത് 200 ലക്ഷം കൊല്ലം മുമ്പാണ് മനുഷ്യന്റെ രൂപം ഭൂമിയിൽ പരിണാമം കൈവരിച്ച് ഉടലെടുത്തത്
എന്നാണ് , അതിന് ശേഷം 20 ലക്ഷം കൊല്ലങ്ങൾ കഴിഞ്ഞപ്പോഴാണെത്രെ
അവർക്കെല്ലാം ഇത്തിരി മനുഷ്യത്വം കൈവന്നത്.
പിന്നീട് 2 ലക്ഷം കൊല്ലങ്ങൾക്ക് ശേഷമേ ബുദ്ധിവികാസം
അവരുടെയൊക്കെ തലച്ചോറിൽ വികസിച്ചുള്ളൂ പോലും...
അതിന് ശേഷം 20000 കൊല്ലത്തിന് ശേഷമാണെത്രെ
അവർക്കൊക്കെ ബുദ്ധിയുപയോഗിക്കാനുള്ള ബോധം വന്നത് ...!

അങ്ങിനെയങ്ങിനെ മനുഷ്യൻ അവന് വേണ്ടതും
വേണ്ടാത്തതുമായ ഭക്ഷണം , ഭാഷ , പാർപ്പിടം , ആയുധം , രാജ്യം , ... , .
മുതലായ  പല പല കാര്യങ്ങളും ഒറ്റക്കും, കൂട്ടമായും കണ്ടുപിടിക്കുകയൊ ,
സൃഷ്ട്ടിച്ചെടുക്കുകയോ  ചെയ്തു...

തുടർന്ന് ഏതാണ്ട് 20000 കൊല്ലമായി
മനുഷ്യൻ പുരോഗതിയിൽ നിന്നും പുരോഗതികളിലേക്ക്
അടിവെച്ചടിവെച്ച്  പതിയനേ കയറിക്കൊണ്ടിരിക്കുകയായിരുന്നു.!


അതിൽ അവസാനത്തെ 2000
വർഷങ്ങളിൽ അവരെല്ലാം ആധുനിക മനുഷ്യസമുദായങ്ങളായി മാറി ...
ഭൂമിയിലെ ഏറ്റവും ഉന്നത ജീവിതശ്രേണി
കൈ വരിച്ച ജീവജാലകങ്ങളായി മാറി..!

പക്ഷേ അവസാനത്തെ  ഈ 200 വർഷം മനുഷ്യകുലത്തിലുണ്ടായിരുന്നവർ വളരെ അത്ഭുതകരമായ  പല നവീനമായ കണ്ടുപിടുത്തങ്ങളും നടത്തി...

അവയൊക്കെ ജീവിതത്തിന്റെ നന്മക്കുവേണ്ടിയും ...
തിന്മക്ക് വേണ്ടിയും  ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതലാണ്
അവരൊക്കെ ഇന്നത്തെ അത്യന്താധുനിക മനുഷ്യര്യായി തീർന്ന ഘടകങ്ങൾ
എന്നാണ്  ശാസ്ത്രങ്ങൾ ഇന്ന് വരെ നമ്മൾക്കൊക്കെ പറഞ്ഞു തന്നത്.!

അതിൽ ഏറ്റവും അടിവരയിടേണ്ട കണ്ടുപിടുത്തങ്ങളായി
കണക്കാക്കുന്നത് കഴിഞ്ഞ 20 വർഷങ്ങളിൽ ഇലക്ട്രോണിക്
കമ്മ്യൂണിക്കേഷൻ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങളാണെത്രെ...!!

ഒച്ചിഴയുന്നന്ന വേഗത്തിൽ
നിന്നും ചീറ്റപ്പുലിയോടുന്ന വേഗത്തിലാണ് പോലും  , ഈ രംഗത്തൊക്കെ പുതുപുത്തൻ സാങ്കേതികതയുമായി നവീന ഇലക്ട്രോണിക് ഡിവൈസുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്..!


അത്തരത്തിൽ പെട്ട ഉപകരണങ്ങളാണല്ലോ
ഇന്നത്തെ പുതിയ  പുത്തൻ മൊബൈയിൽ ഫോണുകളും , ടാബലെറ്റുകളും മറ്റും .. അല്ലേ

നമ്മുടെയൊക്കെ കൈവെള്ളയിൽ
വെച്ചൊന്ന് ടച്ചുചെയ്താൽ ലോകത്തിലെ
സകലമാന അറിവുകളും നമ്മളെ മനസ്സിലാക്കി
തരുന്ന സർവ്വ വിജ്ഞാന ഗുളികകൾ അഥവാ ടാബെലെറ്റുകൾ ..!


ആദ്യമൊക്കെ ഡെസ്ക് ടോപ്പിലും , പിന്നീട് ലാപ് ടോപ്പിലും ചെയ്തുകൊണ്ടിരുന്ന
ഏത് കാര്യങ്ങളും വരെ ഇപ്പോൾ ഈ കൊച്ച്  ടാബലെറ്റുകളിലും , മൊബൈയിൽ ഫോണുകളിലും നമ്മൾക്കൊക്കെ ചെയ്യാവുന്ന സ്ഥിതി വിശേഷങ്ങളിലേക്ക് ശാസ്ത്രഞ്ജർ ഇത്തരം ഉപകരണങ്ങളെ വാർത്തെടുത്തു...!

പത്രത്താളുകൾ പോലെ ഉപയോഗിച്ചശേഷം ചുരുട്ടിമടക്കി
കൊണ്ട് പോകാവുന്ന ടാബലെറ്റുകൾ വരെ പുറത്തിറങ്ങിക്കഴിഞ്ഞൂ ...!


ഇനി അടുത്തു തന്നെ  ‘അൾട്രാ - എച് ഡി ’ സ്ക്രീനുള്ള  പല ടാബലെറ്റുകളടക്കം ,
 മൊബൈൽ കം ടാബലെറ്റ് വാച്ച്കൾ‘ വരെ വിപണിയിലിറക്കാനുള്ള പരിപാടിയിലാണ്
ആപ്പിൾ , ഗൂഗിൾ , നോക്കിയ , സാംസംങ്ങ് ,..മുതലായ ഈ രംഗത്തുള്ള പേരെടുത്ത  കമ്പനികൾ ..!



വായനയും , എഴുത്തും മാത്രമല്ല ...
കലാ-കായിക രംഗവും , രാഷ്ട്രീയ
രംഗമടക്കം.... അങ്ങിനെ മനുഷ്യന്റെ
പ്രവർത്തന മേഖലയിലുള്ള സകലമാന ഇടപാടുകളും ...
ഈ ഇലക്ട്രോണിക് യുഗത്തിലെ
ഇത്തരം വിപ്ലവത്തിന്റെ അലയടികൾ ഏറ്റ് ; ഇരട്ടിയിലധികം വികാസം പ്രാപിച്ചു എന്നാണ് ഇപ്പോൾ ശാസ്ത്രം വിലയിരുത്തുന്നത്...

രണ്ട് കൊല്ലം മുമ്പൊക്കെയെനിക്ക് ,
 കൊണ്ട് നടക്കുവാൻ ഒരു ബ്ലാക്ക്ബെറി ഡീലക്സൊ,  സാംസംങ്ങ് ഗാലക്സിയോ ,
ഒരു ഐ-ഫോൺ 1 - ഓ ; ഒപ്പം വായിക്കുവാൻ ഒരു കിന്റലേ ടാബലറ്റോ കിട്ടിയിരിരുന്നെങ്കിൽ എന്ന് കൊതി പൂണ്ട് നടന്നിരുന്ന  ഞാൻ ...

ആറുമാസത്തിന് ശേഷം വളരെ ബുദ്ധിമുട്ടിയാണെങ്കിലും
ഒരു ‘എച്.ഡി.സി .ഡിസയർ മൊബൈലും  , ‘കിൻഡ്ലേയുടെ പുത്തൻ വായന വേർഷനും‘  കരസ്ഥമാക്കിയപ്പോൾ  ഇവിടത്തെ
രാജകുമാരിയുടെ സോദരി , ചെമ്പ് ചരക്ക്  ‘പിപ്പ മിഡിൽട്ടണിനെ യൊക്കെ‘
ഗേൾഫ്രന്റായും , ലവ്വറായുമൊക്കെ കിട്ടിയ പ്രതീതിയായിരുന്നു...!

പക്ഷേ ഇപ്പോൾ മിത്രങ്ങളുടേയും മറ്റുമൊക്കെ കൈയ്യിൽ ഐഫോൺ 5 ഉം,
സംസംങ്ങ് ഗാലക്സി എസ് 3 യും , ഗൂഗിൾ നെക്സസ് 10‘ മൊക്കെ കാണൂമ്പോൾ
‘ഡേഷ് ‘പോയ അണ്ണാനെ പോലെ ഇരിക്കുകയാണ്...ഞാൻ..!


എനിക്ക് മാത്രമല്ല ...
ഇതേ തരത്തിലുലുള്ള പുതു
പുത്തൻ മൊബൈൽ ഫോണുകളും ,
സർവ്വ വിജ്ഞാന കോശങ്ങളായ ടാബലെറ്റുകളുമൊക്കെ സ്വന്തമാക്കി രണ്ടുമൂന്നുമാസത്തിന് ശേഷം ; ആയതിന്റെയൊക്കെ  നവീന മോഡലുകൾ മറ്റുള്ളവരുടെ കൈവശം കാണൂമ്പോൾ ഏവരുടേയും ‘ഡേഷ് ‘  ഇതുപോലെ പോകുന്നുണ്ടായിരിക്കുമല്ലോ അല്ലേ ..കൂട്ടരേ...!


ഇപ്പോളിതാ ഞങ്ങളുടെ കമ്പനി...
 എല്ലാ വർക്കുകളും അപ്പപ്പോൾ അപ്ഡേറ്റ്
ചെയ്ത് കാര്യങ്ങളൊക്കെ സുഖമമാക്കുന്നതിന്
വേണ്ടി ഞങ്ങളെല്ലാ ചാരന്മാർക്കും , ചാരത്തികൾക്കും
ഓരോ സാംസംങ്ങ് ഗാലക്സി നോട്ട് - 10.1   ടാബലെറ്റും , ഗൂഗിൾ നെക്സസ് എൽ.ജി 4 മൊബൈയിൽ ഫോണും ലോണായി തന്നിരിക്കുകയാണ്...!

രണ്ട് കൊല്ലത്തിനുള്ളിൽ കമ്പനിയിൽ നിന്നും
വിട്ടുപോകുകയോ, പുറത്താക്കുകയോ ചെയ്താൽ
600 പൌണ്ട് കമ്പനി ഈടാക്കുമെന്ന വ്യവസ്ഥയിൽ...!

ഈ കുന്ത്രാണ്ടങ്ങളുടെയൊന്നും
10 ശതമാനം ഡാറ്റകളും, ഉപഭോഗങ്ങളുമൊന്നും
ഞങ്ങൾ മിക്കവരും ഉപയോഗിക്കുന്നില്ലാ എന്നത് ഒരു വാസ്തവമാണ് ....


സത്യം പറഞ്ഞാൽ എന്നെപ്പോലെയുള്ള ഒരു
മണ്ടന് ബാക്കിയുള്ള 90 ശതമാനം  ഉപയോഗിക്കുവാൻ
വശമില്ലായെന്നതും ഇതിനർത്ഥമുണ്ട് കേട്ടൊ.

എങ്കിലും കൊരങ്ങന്റെ
കൈയ്യിൽ പൊളിയാതേങ്ങ കിട്ടിയ പോലെ ,

യഥാർത്ഥ കുരങ്ങന്മാരുടെ മുമ്പിലെങ്കിലും

“ കണ്ടടാ  ക്ടാങ്ങളേ എനിക്ക് തേങ്ങ്യ കിട്ടീത്”

എന്ന് പത്രാസ് പറഞ്ഞ് ഇതെല്ലാം പൊക്കിപ്പിടിച്ച് നടക്കാലൊ ..അല്ലേ

അമ്പടാ ഞാനേ ..!

അയ്യോ അടയ്ക്കാത്ത ടാപ്പിൽ നിന്നും  വെള്ളം പോകുന്ന
പോലെ ഈ ടാബലെറ്റെഴുത്ത് വല്ലാതെ ഒഴുകിവന്നു അല്ലേ ...

ഇനിയെന്നാൽ
തൽക്കാലം നിറുത്താം..അല്ലേ
പിന്നെ  ഐ-പാഡ് , ടാബലെറ്റ്
വായനകളെ കുറിച്ച് ഞാൻ ഏതാണ്ട്
രണ്ട് കൊല്ലം മുമ്പ് പടച്ചുവിട്ട  ഈ  
വെറും വായനാ വിവങ്ങൾ
ഇതിന് പിന്നോടിയായി  താല്പര്യമുള്ളവർക്ക്
കൂട്ടി വായിക്കാം കേട്ടൊ

അനിയത്തിയേ കാണിച്ച് ചേച്ചിയേ കെട്ടിച്ച പോലെയായി കാര്യങ്ങൾ അല്ലേ

ഹോളണ്ട് മസാലാന്ന് പറഞ്ഞിട്ട്...വെറുമൊരു തേങ്ങ്യാ-ടാബ് ചമ്മന്തി അല്ലേ

മറ്റേ മസാല കൂട്ടുകളെല്ലാം  ഇത്തിരി കൂടി നന്നായി മൂക്കാനുണ്ട്...

ഹായ്... എന്നിട്ട് നല്ല മസാല മണം പുറത്ത് വരട്ടേ..!

അപ്പോളതൊക്കെ   തീർച്ചയായും വിളമ്പി തരാം കേട്ടൊ കൂട്ടരെ
                ( വെജിറ്റേറിയൻസ് ..ജാഗ്രതൈ..! )


ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...