'അവിയൽ 'എന്നത് വിവിധതരം
പച്ചക്കറികൾ ഇട്ടുവെക്കുന്ന സ്വാദിഷ്ടമായ
ഒരു കറി മാത്രമല്ല , വിവിധ ശൈലികളും , പലതരം
അഭിരുചികളും , വേറിട്ട മനോധർമ്മങ്ങളും കൂട്ടി ചേർത്തെഴുതിയ കഥയും , കവിതയും , യാത്രാവിവരണവും , ചരിത്രവും , പുരാണവും , അനുഭവങ്ങളും , പുളുവുമൊക്കെ കൂടി , ഒമ്പതെഴുത്തുകാരുടെ രചനകൾ കൂട്ടിക്കലർത്തി , ഒരുമിച്ച് പ്രസിദ്ധീകരിച്ച ഒരു കിണ്ണങ്കാച്ചി പുസ്തകം കൂടിയാണ്...!
ലോകത്തിന്റെ നാന ഭാഗങ്ങളിൽ വസിക്കുന്ന , തീർത്തും വ്യത്യസ്ഥ ജോലികൾ ചെയ്യുന്ന ഒരു 'മുഖ പുസ്തക ' കൂട്ടായ്മയിലെ ഒമ്പതു പേർ ചേർന്നെഴുതി , സാക്ഷാൽ 'സുക്കറണ്ണന് ' സമർപ്പിച്ച , 215 പേജുള്ള ലോഗോസ് ബുക്ക് ഇറക്കിയ, അതിരുകളില്ലാത്ത സൗഹൃദത്തിൽ ചങ്ങാത്തം അടയാളപ്പെടുത്തുന്ന ഒരു പുതു പുത്തൻ മലയാളം പുസ്തകമാണ് 'അവിയൽ ..!
ഈ പുസ്തകത്തിന്റെ ഒമ്പത് രചയിതാക്കളിൽ , നാല് എഴുത്തുകാരികളും ബ്രിട്ടീഷ് മലയാളികളാണെന്നുള്ള ഒരു പ്രത്യേകത കൂടി ഉണ്ട് ...
ഇന്നീ ആംഗലേയ നാട്ടിൽ ഏതാണ്ട് അമ്പതോളം ചെറുതും വലുതുമായ
പ്രശസ്തരും , അല്ലാത്തവരുമായ ഓൺ-ലൈനായും , ഓഫ്-ലൈനായും മലയാളത്തിൽ എഴുതുന്ന വളരെ നല്ല എഴുത്തുകാരികൾ ഉണ്ട് ...
ഒപ്പംതന്നെ ഇന്ന് ധാരാളം സാഹിത്യ കൃതികൾ 'യു.കെ മലയാളി'കളുടെ എഴുത്തുകളാൽ മലയാള ഭാഷയിലേക്ക് എത്തിപ്പെട്ടിട്ടുണ്ട് . യു.കെ - യിലിപ്പോൾ മലയാളം എഴുത്തുകാരോടൊപ്പം തന്നെ കിടപിടിച്ചു നിൽക്കുന്ന അനേകം എഴുത്തുകാരികൾ ഉണ്ടെന്നതാണ് വാസ്തവം ...!
'ഡെസ്ക് ടോപ്പി'ൽ നിന്നും 'ബുക്ക് ഷെൽഫു'കൾ പിടിച്ചടക്കിയ
അതിരുകൾക്കപ്പുറത്തുള്ള ഈ ആംഗ്ലേയ നാട്ടിലെ , വിവിധ ദേശങ്ങളിൽ
വസിക്കുന്ന കുറച്ചു വനിതാരത്നങ്ങളായ എഴുത്തുകാരികളെ ചെറിയ രീതിയിൽ ഇതോടൊപ്പം പരിചയപ്പെടുത്തുകയാണ് ഞാനിവിടെ ...
ലണ്ടനിലുള്ള കട്ടൻ കാപ്പിയും കവിതയുമെന്ന കലാസാഹിത്യ കൂട്ടായ്മയിലൂടെ നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് , യു.കെ - മലയാളികളുടെ ഇടയിൽ നിന്നും പ്രഥമമായി ഒരു വനിത എഴുതിയ മലയാളം പുസ്തകമായ
'ശീമയിലെ ഒരു പെണ്ണിന്റെ കഥ' മുതൽ ഈയിടെ പുറത്ത് വന്ന 'അവിയൽ' വരെയുള്ള രചയിതാക്കളായ സ്ത്രീ രത്നങ്ങളെയെല്ലാം ജസ്ററ് ഒന്ന് പരിചയപ്പെടുത്തുന്നത് ...
അന്നാമ്മ വർക്കി
ഇന്ത്യൻ സ്വാതന്ത്ര്യാനന്തരം ഒരു സായിപ്പ് കുടുംബത്തിന്റെ കൂടെ 'ബെർക്ക്ഷെയറിൽ' വന്നുപെട്ട 'അന്നാമ്മ വർക്കി' എന്ന ഒരു 'ആയ' - തന്റെ വിരഹ വേളകളിൽ
ഒരു നോട്ടുബുക്കിലെഴുതി , കുറിച്ചുവച്ചിരുന്ന എഴുത്തുകൾ എല്ലാം കൂടി എഡിറ്റ് ചെയ്ത് , അന്ന് കാലത്ത് , ഏതാണ്ട് അര നൂറ്റാണ്ട് മുമ്പ് പ്രസിദ്ധീകരിച്ച പുസ്തകമാണ് ആഗ്ലേയ നാട്ടിലെ മലയാളിയായ ആദ്യത്തെ ബിലാത്തി എഴുത്തുകാരിയായ , അന്നാമ്മ വർക്കിയുടെ
'ശീമയിലെ ഒരു പെണ്ണിന്റെ കഥ' ...!
1958 - 68 കാലങ്ങളിൽ ബ്രിട്ടണിൽ ഉപരി പഠനത്തിന് വന്ന് , കുറച്ചു കാലം ഇന്ഗ്ലണ്ടിൽ ജോലി ചെയ്തിരുന്ന ഡോ : ആർ .കെ .മേനോനും , എസ് . മാരാത്ത് മേനോനും കൂടിയാണ് ഇവരുടെ കുറിപ്പുകൾ പുസ്തക രൂപത്തിലാക്കി ഇവിടെ അന്നുണ്ടായിരുന്ന 'കേരള സമാജ'ത്തിലെ അംഗങ്ങൾക്ക് വിതരണം ചെയ്തതെന്ന് പറയുന്നു...
മാലതി മേനോൻ
ഒപ്പം തൃശൂർ മംഗളോദയം പ്രസ്സിൽ തന്നെ അച്ചടിപ്പിച്ച , ഈ ഡോക്റ്ററുടെ ഭാര്യയായ മാലതി മേനോൻ എഴുതിയ 'ബ്രിട്ടൻ അനുഭവ കഥകൾ ' , 'ആപ്പിൾ അച്ചാറും ബ്രിട്ടീഷ് കറികളും' എന്ന പാചക പുസ്തകവും പ്രസിദ്ധീകരിച്ച് ആ സമയത്തുള്ള മലയാളി കളുടെ കൂട്ടായ്മയായ കേരള സമാജം പ്രവർത്തകർക്കെല്ലാം കൊടുത്തിരുന്നു എന്നും പറയുന്നു ...
ഓർബി മേനോനും , എം.എ . ഷുക്കൂർ സായ്വും , എസ് . മാരാത്ത് മേനോനുമൊക്കെ കൂടി , അതി പ്രഗത്ഭനായിരുന്ന വി.കെ.കൃഷ്ണമേനോൻറെ നേതൃത്വത്തിൽ ആ കാലഘട്ടങ്ങൾക്ക് മുന്നേ തുടങ്ങി വെച്ച കേരള(മലയാള )സമാജമാണ് - പിന്നീട് പരിണമിച്ച് , എഴുപത് കാലഘട്ടങ്ങളിൽ 'മലയാളി അസോസിയേഷൻ ഓഫ് ദി യു .കെ' ( MAUK ) യായി രൂപം കൊണ്ടത് ...!
അച്ചാമ്മ വർഗ്ഗീസ്
അതോടൊപ്പം തന്നെ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം
ബ്രിട്ടീഷ് ആർമിയുടെ ഇറാക്കിലെ സൈനിക ഹോസ്പിറ്റലിൽ സേവനമനുഷ്ഠിച്ചിരുന്ന
കുറെ ഭാരതീയ നേഴ്സുമാരിൽ മൂന്ന് മലയാളികളടക്കം , പിന്നീട് 1955 -63 കാലങ്ങളിലായി ബ്രിട്ടനിലേക്ക് കുടിയേറ്റം നടത്തി . മലയാളികളായ സുന്ദരവല്ലി , റേച്ചൽ ജോൺ (അമ്മിണി) , അച്ചാമ്മ വർഗ്ഗീസ് എന്നിവരായിരുന്നു അവർ . അതിലുണ്ടായിരുന്ന നേഴ്സുമാരിൽ ഒരാളായ 'അച്ചാമ്മ വർഗ്ഗീസ്' എഴുതിയ 'ഇന്ഗ്ലണ്ട് വിശേഷങ്ങൾ ' എന്ന , കോട്ടയത്ത് നിന്നും പ്രസിദ്ധീകരിച്ച ഒരു ചെറിയ പുസ്തകവും പിന്നീട് മലയാളി സമാജത്തിൽ വിതരണം നടത്തിയിരുന്നു എന്നും പറയുന്നു ...
ഡോ :ഓമന ഗംഗാധരൻ
പിന്നീട് ഒരു പതിറ്റാണ്ടിന് ശേഷമാണ് ബിലാത്തിയിൽ നിന്നുള്ള വേറൊരു എഴുത്തുകാരിയുടെ പുസ്തകം ഇറങ്ങിയത് . നോവലിസ്റ്റ്, കഥാകൃത്ത് , ലേഖിക , സാമൂഹ്യ പ്രവര്‍ത്തക എന്നീ നിലകളിൽ ലണ്ടനിൽ 1973 ല്‍ എത്തപ്പെട്ട ചങ്ങനാശ്ശേരികാരിയായ , പേര് കേട്ട എഴുത്തുകാരിയാണ് ഡോ :ഓമന ഗംഗാധരൻ .
ഓമനേച്ചി , 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുവരുന്നു . ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി , ബ്രിട്ടീഷ് നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെമ്പര്‍ , ലണ്ടനിലെ ന്യൂഹാം കൗണ്‍സിലിന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍ എന്നീ നിലകളിൽ നല്ല രീതിയിൽ സേവനമനുഷ്ഠിച്ചു .
ഇത്തരം സ്ഥാനങ്ങൾ അലങ്കരിച്ച ആദ്യ ഇന്ത്യക്കാരി കൂടിയാണ് ഈ എഴുത്തുകാരി ...
ധാരാളം ലേഖനങ്ങളും , കവിതകളും ,പന്ത്രണ്ടോളം ചെറുകഥകളും , 17 നോവലുകളും രചിച്ചിട്ടുണ്ട്. ഇപ്പോൾ മൂന്ന് നോവലുകൾകൂടി പ്രസിദ്ധീകരിക്കുവാൻ പോകുകയാണ് ഈ എഴുത്തുകാരി
ഡോ : ഓമന ഗംഗാധരന്റെ “ആയിരം ശിവരാത്രികള്‍”
എന്ന നോവലാണ് ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്ക് ആസ്പദമായ കഥ .
മരണം സമ്മാനിക്കുന്ന ആഴമുള്ള മുറിപ്പാടുകളും അണയാത്ത സ്നേഹത്തിന്റെ ജ്വാലാമുഖവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ് നോവലിന്റെ പ്രമേയം. പിന്നീട് ഇറങ്ങിയ 'ഇലപൊഴിയും കാലവും' 'തുലാവർഷവും ' 'അരയാലിന്റെ ഇലകളും ' മറ്റും ലണ്ടൻ ജീവിതവും , ഗൃഹാതുരത്തവും കോർത്തിണക്കിയ നോവലുകൾ തന്നെയാണ് .സ്നേഹമെന്ന ജീവിതകാന്തിയെ മരണത്തിന് തോല്പിക്കാനാവില്ലെന്ന സത്യം ഈ നോവലുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു...
സിസിലി ജോർജ്ജ്
മാധവികുട്ടിയുടെ അയൽവാസിയും , കളിത്തോഴിയുമായിരുന്ന സകല കലാ വല്ലഭയായ , പണ്ടേ മുതൽ കോളേജ് മാഗസിനുകളിൽ നിന്നും തുടങ്ങി വെച്ച എഴുത്ത് , കാലങ്ങൾക്ക് ശേഷം പുനരാരംഭിച്ചപ്പോൾ യു.കെ- യിലെ പല മലയാള മാദ്ധ്യമങ്ങളിലും കഥകളും , കവിതകളും പ്രസിദ്ധീകരിച്ച് , ആയതിനൊക്കെ സ്വന്തമായി പടങ്ങൾ വരച്ചും , മറ്റും ലണ്ടനിലെ ഒരു കലാസാഹിത്യകാരിയായി പ്രസിദ്ധയായവളാണ് ഇവിടത്തെ സീനിയർ എഴുത്തുകാരിയായ സിസിലി ജോർജ്ജ് .
ഈ എഴുപതിന്റെ നിറവിലും , ഒരു മധുര പതിനേഴുകാരിയുടെ നിറമാർന്ന പ്രണയ വർണ്ണങ്ങളോടെ അക്ഷരങ്ങളാൽ തുടിച്ചുനിൽക്കുന്ന ഒരു പുസ്തകം മലയാള വായന ലോകത്തിന് സമ്മാനിച്ച സിസിലി ആന്റിയുടെ ആദ്യ പുസ്തകമാണ് ‘പക്ഷിപാതാളം' ...
അതിന് ശേഷം സിസിലിയാന്റി ഇറക്കിയ നല്ല ഒരു കഥാസമാഹാരമാണ് 'വേനൽ മഴ '... ഇപ്പോൾ രണ്ട് പുസ്തകങ്ങൾ കൂടി പ്രസിദ്ധീകരണത്തിന് തയ്യാറായി കൊണ്ടിരിക്കുകയാണ് .
ലണ്ടനിലെ കട്ടൻ കാപ്പി കൂട്ടായ്മയിലടക്കം പല സാഹിത്യ സദസ്സുകളിലെയും സജീവ അംഗം കൂടിയാണ് , തനി തൃശൂർക്കാരിയായ ഈ വനിതാ രത്നം ...
ജിഷ്മ ഷിജു
നല്ല ആഴത്തിലുള്ള ചിന്തനീയമായ ഈടുറ്റ കഥകൾ രചിക്കുന്ന ലണ്ടനിലുള്ള പന്തളത്തുകാരിയായ ജിഷ്മ ഷിജു മലയാള സാഹിത്യത്തിലെ ചെറുകഥാ രംഗത്ത് ഉദിച്ചുയർന്നു വരുന്ന ഒരു യുവ എഴുത്തുകാരിയാണ് . 'ഒറ്റത്തുരുത്തിലെ നിർവൃതികൾ' എന്ന ജിഷ്മയുടെ പ്രസിദ്ധീകരിച്ച ഉടനെ തന്നെ ചൂടപ്പം പോലെ വിറ്റഴിഞ്ഞു കൊണ്ടിരിക്കുന്ന പുസ്തകം ആയതിലേക്കാണ് വിരൽ ചൂണ്ടുന്നത് .
വലിച്ചടുപ്പിക്കുകയെന്നോ തെന്നിമാറുകയെന്നോ അറിയാതെ വീണ്ടും വീണ്ടും കണ്ണിൻ മുന്നിൽ തെളിയുന്ന ചില സ്വപ് നതുരുത്തുകളുണ്ട്...
നിർവൃതി തരുന്ന ഒറ്റതുരുത്തുകൾ....
ഈ പുസ്തകം അത്തരത്തിൽ ഒരു ഒറ്റതുരുത്താണ്.
വല്യച്ഛന്റെ മൈസൂർ സാന്റൽ സോപ്പിന്റെ ഗന്ധം പരക്കുന്ന, മധുവന്തി രാഗം അന്തരീക്ഷത്തിൽ മുഴങ്ങുന്ന, യശോധരാമ്മയിലെ സെൻ കേൾക്കുന്ന, അങ്ങുന്നിന്റെയും ഗോമാവിന്റെയും സ്നേഹം കാണാനാവുന്ന, കുൽജീത് മായുടെ അതിജീവനത്തിന്റെ ശൗര്യമുള്ള, മാളുവിന്റെ നിഷ്കളങ്കത നിറയുന്ന , വൈവിധ്യങ്ങളുടെ ഒറ്റതുരുത്ത്.
ആ ഒറ്റതുരുത്ത് താനാണെന്ന തിരിച്ചറിവിൽ, കഥാകാരി വരച്ചിടുന്ന നിർവൃതി നിറഞ്ഞ ശകലങ്ങളാണ് ഇതിലെ ഓരോ കഥകളും. വ്യത്യസ്ത ജീവിതാനുഭവങ്ങളും,അവസ്ഥാന്തരങ്ങളും...
അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' - എന്റെ സങ്കല്പം , കാഴ്ച്ചപ്പാട് എന്ന പുതു പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ് ജിഷ്മ ...
പ്രിയ കിരൺ
ത്യശൂർ പട്ടണത്തിൽ നിന്നും എത്തിപ്പെട്ട എൽ.എൽ.ബി ബിരുദധാരിണിയായ പ്രിയ കിരൺ മിൽട്ടൺകീൻയ്സിലും ലണ്ടനിലുമായി താമസിസിക്കുന്ന ഒരു 'നെറ്റ് വർക്ക് റെയിൽ' ഉദ്യോഗസ്ഥയാണ്.
ഇവിടങ്ങളിലെ സാമൂഹിക , സാംസ്കാരിക കൂട്ടായ്മകളിൽ സജീവ സാനിദ്ധ്യം കാഴ്ച്ചവെക്കുന്ന ഈ തരുണീരത്നം എഴുത്തിലും ആയതു പിന്തുടരുന്നു . പ്രിയയുടെ 'ഒരു കുഞ്ഞു പൂവിനെ ' എന്നുള്ള കഥ - ബിനോയ് അഗസ്റ്റിൻ ഒരു ഷോർട്ട് ഫിലിമായി ചെയ്തത് വളരെ ഹിറ്റായ തീർന്ന ഒരു ഷോർട് ഫിലീം ആയിരുന്നു .
മാതൃഭൂമി ഓൺ-ലൈനിൽ പ്രിയയുടെ ചില ആർട്ടിക്കിളുകൾ ലക്ഷകണക്കിന് ആളുകൾ വായിച്ച വളരെ നല്ല അഭിപ്രായ രേഖപ്പെടുത്തിയിട്ടുള്ളതാണ് ..
'അവിയൽ' പുസ്തകത്തിലെ ഒരു രചയിതാവ് കൂടിയാണ് പ്രിയ കിരൺ . പോരാത്തതിന് എന്നും തന്നെ തന്റെ ഗൃഹാതുരുത്വം വിളിച്ചോതുന്ന ലളിത ഭാഷയിൽ കൂടി വായനക്കാരെ മാടി വിളിക്കുന്ന നല്ലൊരു എഴുത്തുകാരി കൂടിയാണ് ഈ വനിതാരത്നം ...
മേരി കുട്ടി
മധ്യ തിരുവിതാംകൂറിൽ നിന്നും തൃശൂർ ജില്ലയിലേക്ക് കുടിയേറിപ്പാർത്ത് , ദാരിദ്ര്യത്തിന്റെ നൂലാമാലകളിൽ നിന്നും വിധിയോടും , പീഡനങ്ങളോടും പൊരുതി ജയിച്ച് പുസ്തക വായനയിലും , ഭക്തിയിലും മാത്രം അഭയം കണ്ടിരുന്ന , ബുദ്ധിമുട്ടി പഠിച്ച് ലണ്ടനിൽ നേഴ്സായി എത്തപ്പെട്ട
മേരി കുട്ടി , താൻ എഴുതിവെച്ചിരുന്ന കുറിപ്പുകൾ എല്ലാം കൂട്ടി , ഒരു അനുഭവ കഥപോൽ , 2010 -ൽ പ്രസിദ്ധീകരിച്ച പുസ്തമാണ് 'കല്യാണപ്പെണ്ണ് ' എന്ന അനുഭവകഥ പോലുള്ള നോവൽ .
(സിസ്റ്റർ ജെസ്മിയുടെ ആമേൻ പോലുള്ള ഇതിന്റെ കൈയ്യെഴുത്ത് പ്രതി ഞങ്ങൾ കുറച്ച് മിത്രങ്ങൾ ഇതിന് മുമ്പ് വായിച്ചിരുന്നു ..!)
എന്തൊ പിന്നാമ്പുറ ഇടപെടലുകൾ കാരണം , ഈ പുസ്തകത്തിന്റെ കോപ്പികളൊന്നും പിന്നീട് വെളിച്ചവും കണ്ടില്ല ...! ?
അതോടെ പിന്നെ മേരികുട്ടി എല്ലാ സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും , പബ്ലിക് എഴുത്തുകളിൽ നിന്നും അപ്രത്യക്ഷയായിരിക്കുകയാണ് . മേരികുട്ടിയുടെ എഴുത്തിലേക്കുള്ള തിരിച്ചുവരവിന് വേണ്ടി ഞങ്ങൾ മിത്രങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ് ...
ഡോ : നസീന മേത്തൽ
കോഴിക്കോട്ടുനിന്ന് വന്ന് യു.കെ യിലെ മാഞ്ചസ്റ്ററിലെ സ്റ്റോക്-ഓൺ പോർട്ടിൽ താമസിക്കുന്ന പാലിയേറ്റീവ് മെഡിസിനിൽ കൺസൾട്ടന്റായി ജോലി നോക്കുന്ന
ഡോ :നസീന മേത്തൽ , തന്റെ സ്വതസിദ്ധമായ നർമ്മത്തിൽ പൊതിഞ്ഞ ശൈലികളാൽ എന്തിനെ കുറിച്ചും അതിമനോഹരമായി എഴുതിയിട്ട് , എല്ലാ വായനക്കാരെയും കൈയ്യിലെടുക്കുന്ന ഒരു എഴുത്തുകാരിയാണ് . ആകാശത്തിന് കീഴെയുള്ള സകലമാനകാര്യങ്ങളെ കുറിച്ച് മാത്രമല്ല ,പല സാമൂഹ്യ രാഷ്ട്രീയ നിരീക്ഷണങ്ങളും എഴുതിയിടുന്ന ഡോ : നസീനയുടെ കൊച്ച് കൊച്ചു കുറിപ്പുകൾ ഇന്ന് ധാരാളം പേർ വായിച്ച് പോകുന്നുണ്ട് . ഒപ്പം സൈബർ ലോകത്തെ ഒരു മിന്നുന്ന താരവും കൂടിയാണ് മൊഞ്ചത്തിയായ ഈ വനിതാരത്നം ... !
'അവിയൽ' പുസ്തകത്തിലെ വേറിട്ടുള്ള അനേകം കുറിപ്പുകളുടെ രചയിതാവ് കൂടിയാണ് MRCP ഡോക്റ്ററായ നല്ല ചുറുചുറുക്കുള്ള നസീന മേത്തൽ ...
കൊച്ചു ത്രേസ്യ
ബാന്ഗ്ലൂരിൽ നിന്നും ഓൺ-സൈറ്റ് എൻജിനീയറായി ബിലാത്തിയിൽ എത്തി 'വീണ്ടും ബിലാത്തി വിശേഷങ്ങൾ ' എന്ന കുറിപ്പുകൾ എഴുതിയിട്ട കൊച്ചു ത്രേസ്യ ഇപ്പോൾ അയർലണ്ടിൽ , എഴുത്തിന്റെ ലീലാവിലാസങ്ങളുമായി കഴിയുകയാണ് .
നർമ്മത്തിൽ പൊതിഞ്ഞുള്ള സ്വതസിദ്ധമായ ശൈലിയിലൂടെ തന്റെ ജീവിതത്തിൽ നിന്നുള്ള ഏടുകളും , ഏടാകൂടങ്ങളുമെല്ലാം സാഹിത്യത്തിൽ ചാലിച്ച് പ്രസിദ്ധീകരിച്ച പുസ്തകമാണ് മാതൃഭൂമി പുറത്തിറക്കിയ 'കൊച്ചു ത്രേസ്യയുടെ ലോകം ' . പൊട്ടിച്ചിരിക്കാതെ ഈ പുസ്തകം വായിച്ച് തീരുവാനാവില്ല എന്നതാണിതിന്റെ പ്രത്യേകത .
അന്നും , ഇന്നും ഈ കൊച്ച് - ഫേസ്ബുക്കിലും , ഗൂഗിൾ പ്ലസ്സിലും ബ്ലോഗിലുമൊക്കെ ഒരു വെട്ടിത്തിളങ്ങും താരം തന്നെയാണ് ....!
സിയാ ഷമീൻ
യു.കെ വിട്ട് തൽക്കാലം യു.എസിൽ പോയെങ്കിലും അങ്കമാലിക്കാരിയായ സിയാ ഷമീൻ എന്ന
യാത്രാവിവരണത്തിന്റെ ഈ തമ്പുരാട്ടി തന്റെ എഴുത്തുകളിൽ കൂടി , പടങ്ങൾ സഹിതം നമ്മളൊക്കെ കാണാത്ത പല സ്ഥലങ്ങളെയും , അവിടത്തെ ജീവിത സമസ്യകളേയും അതിലും മനോഹാരിതയോടെ വരികളാൽ വരച്ചിടുന്ന വിവരണക്കാരിയാണ് സിയ .
'ബിലാത്തി ബ്ലോഗേഴ്സ് ക്ലബ്ബിലെ ' ഒരു അംഗവും കൂടിയാണ് ഈ യാത്രയുടെ തോഴി . പാരന്റിംഗിന്റെ പൊല്ലാപ്പുകളിൽ പെട്ട് തൽക്കാലം എഴുത്തുകളിൽ നിന്ന് സിയ വിട്ടു നിൽക്കുകയാണ് .
സിയയുടെ കൊച്ചുകൊച്ചു വിശേഷങ്ങൾ ഇപ്പോൾ വായനക്കാർ മിസ്സ് ചെയ്യുകയാണ് ...
ഇവിടെ യു.കെ - യിലെ ഗേറ്റ്സ്ഷെഡിൽ താമസിക്കുന്ന കൊച്ചുകാര്യങ്ങളുടെ തമ്പുരാട്ടി എന്നറിയപ്പെടുന്ന തൃശൂരിലെ ഇരിങ്ങാലക്കുട സ്വദേശിനിയായ സീമ മേനോൻ കഥകളുടെ ഒരു തമ്പുരാട്ടി തന്നെയാണ് ...
മലയാളം ഓൺ-ലൈൻ പോർട്ടലുകളിലും , ബിലാത്തിയിലെ മലയാള പ്രസിദ്ധീകരണങ്ങളിലും നല്ല കാമ്പും കഴമ്പുമുള്ള കഥകൾ എഴുതുന്ന സീമയുടെ കഥകളും ,ലേഖനങ്ങളുമൊക്കെ 'വനിത'യടക്കം പല പ്രിന്റ് മീഡിയകളിലും പ്രസിദ്ധീകരിച്ചു വരാറുണ്ട് .
സീമയുടെ അമേരിക്കയിലുള്ള സഹോദരിയും നന്നായി എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ്
ഒരു കഥാകാരിയെന്ന നിലക്ക് ഇന്ന് യു.കെയിലുള്ള എഴുത്തുകാരികളായ സ്ത്രീ രത്നങ്ങളിൽ മികച്ചു നിൽക്കുന്ന ഒരുവളാണ് സീമ മേനോൻ ...
ആലപ്പുഴക്കാരിയായ മീര കമല പഠിച്ചുവളർന്നതെല്ലാം നാഗർകോവിലാണ് .കോളേജ് അദ്ധ്യാപികയും , നല്ലൊരു പ്രഭാഷകയും , കവിയത്രിയുമായ മീര 'പാർവ്വതീപുരം മീര ' എന്ന പേരിലാണ് എഴുതുന്നത് ...
തബലിസ്റ്റും , നാടകനടനും , കഥാകൃത്തുമായ മനോജ് ശിവയുടെ ഭാര്യയായ മീര മനോജ് - മലയാളത്തിലും , തമിഴിലും കവിതകൾ എഴുതി വരുന്നു . മലയാളത്തിൽ നിന്നും 'ജ്ഞാനപ്പാന' തമിഴിലേക്കും , തമിഴിലെ പ്രശസ്ത കവി ബാലയുടെ 'ഇന്നൊരു മനിതർക്ക് 'എന്ന കവിതാസമാഹാരം മലയാളത്തിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട് . ഒപ്പം ധാരാളം ആംഗലേയ കവികളുടെ ക്ളാസ്സിക് കവിതകളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് .
'സ്നേഹപൂർവ്വം കടൽ ' എന്ന ഒരു കവിത സമാഹാരമാന് മീരയുടെ ആദ്യ പുസ്തകം .
അതിന് ശേഷം മൂന്നാല് പുസ്തകങ്ങൾ എഴുതിയിട്ടുള്ള വനിതാരത്നം ഇപ്പോൾ ഓ.എൻ .വി യുടെ ചില കവിതകൾ ആംഗലേയത്തിലേക്കും വിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നൂ ...
വിജയലക്ഷ്മി
യു.കെയിലും , യു.എ .യി ലുമായി മാറി മാറി കഴിയുന്ന കണ്ണൂരിൽ നിന്നും വന്ന ഈ സീനിയർ എഴുത്തുകാരിയായ വിജയലക്ഷ്മി കവിതകളും , കഥകളും , മലബാറിന്റേതായ സ്വാദുള്ള പാചക വിഭവങ്ങളുടെ രുചിക്കൂട്ടുകളുമായി , വീഡിയോ അടക്കം എല്ലാ വായനക്കാരെയും
കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതാരത്നമാണ് .
ധാരാളം പാചക വിഭങ്ങൾ തയ്യാറാക്കലുകൾ ചിത്രീകരിച്ച് ആയെതെല്ലാം വീഡിയോ അവതരണങ്ങളായി അവതരിപ്പിക്കുന്ന ഒരു വ്ലോഗ്ഗർ കൂടിയാണ് ഈ എഴുത്തുകാരി .
'കഥാ മിനാരങ്ങൾ' എന്ന പുസ്തകമടക്കം വിജയേടത്തി ഇന്ന് പല മലയാളം പതിപ്പുകളിലും കഥകളും കവിതകളും എഴുതി വരുന്നു ...
ഗീത രാജീവ്
തിരുവനന്തപുരത്തുനിന്നും ലണ്ടനിൽ വന്ന് അദ്ധ്യാപികയായി ജോലി ചെയ്യുന്ന 'ഗുരു നിത്യചൈതന്യ'യുടെ ശിക്ഷ്യയായ ഗീത രാജീവ് , ഇത്തിരി
സംഗതികളിലൂടെ ഒത്തിരി കാര്യങ്ങൾ പങ്കുവെക്കുന്ന ഒരു എഴുത്തുകാരിയാണ് .
നല്ല ആഴത്തിൽ വായനയുള്ള ഗീത രാജീവിന്റെ പല എഴുത്തുകളിലും ആയതിന്റെയൊക്കെ പ്രതിഫലനങ്ങൾ ദർശ്ശിക്കുവാൻ സാധിക്കും .
ആഗോള തലത്തിലുള്ള പല ക്ലാസ്സിക് ഗ്രൻഥങ്ങളിലേയും പല ചിന്തനനീയമായ സംഗതികളും ചൂണ്ടിക്കാണിച്ച് , മിക്ക സോഷ്യൽ മീഡിയ സൈറ്റുകളിലും , മറ്റു സൈബർ ഇടങ്ങളിലെ പല ചർച്ചകളിലും സജീവമായി പങ്കെടുക്കയും , സ്വതന്ത്രമായ ചിന്തകൾ പങ്കുവെക്കുകയും ചെയ്യുന്ന വേറിട്ട ഒരു സ്ത്രീ രത്നമാണ് ഗീത രാജീവ് ...
സിമ്മി കുറ്റിക്കാട്ട്
തൃശൂരിലെ കൊരട്ടി യിൽ നിന്നും ഇവിടെയെത്തി , യു.കെയിലുള്ള മലയാളം പ്രസിദ്ധീകരണങ്ങളിലൂടെയും , സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെയും ഇന്ന് ഇംഗ്ലണ്ടിൽ അറിയപ്പെടുന്ന എഴുത്തുകാരിയായ സിമ്മി കുറ്റിക്കാട്ടി ന്റെ പ്രഥമ പുസ്തകം 'മത്തിച്ചൂര് ' അൻപത്തിയൊന്നു കവിതകൾ ഉൾപ്പെടുത്തി , കുഴൂർ വിത്സന്റെ ആമുഖത്തോടെ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട് .
ദൈനംദിന ജീവിതത്തിരക്കുകൾ പലപ്പോഴും അത് നമ്മെ വീർപ്പുമുട്ടിക്കും. ആ വീർപ്പുമുട്ടലുകളിൽ ഗൃഹാതുരത പലപ്പോഴും ഓർമ്മച്ചെപ്പുകൾ തുറക്കും.
സിമ്മിയെ പറ്റി 'വി. പ്രദീപ് കുമാർ' പറയുന്നത് നോക്കൂ -
' മറ്റൊരു രാജ്യത്തിലേക്ക് പറിച്ചുനടപ്പെടുന്പോൾ സ്വന്തം ഭാഷയുടെ ഉപയോഗം കുറയുകവഴി അത് നമുക്ക് എന്നേക്കുമായി നഷ്ടമാകുമോ എന്ന ഭയം നമ്മിൽ നിഴൽ വീഴ്ത്തുന്ന സ്നേഹവും, വിരഹവും ,ദുഃഖവുമൊക്കെ ഏകാന്തതയിൽ മറവിയുടെ മാറാലകൾക്കുള്ളിൽ നിന്നും ചിറകുകൾ മുളച്ച് ഭാവനയുടെ അനന്തവിഹായസ്സിൽ പറന്നുയരുവാൻ തുടങ്ങും...
അവിടെ നിന്നാണ് സിമ്മിയുടെ കവിതകൾക്ക് ചിറക് മുളക്കുന്നത് .
സിമ്മിയുടെ കൂടുതൽ എഴുത്തുകൾ കാണുവാൻ ഹൃദയപൂർവ്വം സൈറ്റ് സന്ദർശിക്കാം ...
ഇപ്പോൾ അടുത്ത് പുറത്തിറങ്ങിയ 'ഒറ്റ മേഘപ്പെയ്ത്ത് ' എന്ന ഹൈക്കു കവിത സമാഹാരത്തിലെ ഒരു എഴുത്തുകാരികൂടിയാണ് സിമ്മി കുറ്റിക്കാട്ട് എന്ന സ്ത്രീ രത്നം ...
നിഷ സുനിൽ
യു.കെ യിലുള്ള ഡോർസെറ്റിൽ കോട്ടയത്തെ ചിന്നാറിൽ നിന്നും വന്ന് സെറ്റിൽ ചെയ്ത നിഷ സുനിൽ ഇവിടെ വളർന്നുവരുന്ന ഒരു യുവഎഴുത്തുകാരിയാണ് .
നല്ല പ്രതികരണ ശേഷിയുള്ള കഥകളും , കവിതകളും നിഷ എഴുതിവരുന്നു . പലപ്പോഴായി നാട്ടിലേയും , യു.കെ - യിലേയും പല മാദ്ധ്യമങ്ങളിലും നിഷയുടെ സൃഷ്ട്ടികൾ ഇടക്ക് പ്രസിദ്ധീകരിച്ചു വരാറുണ്ട് .
'ഓൺ-ലൈൻ സൈറ്റി'നെക്കാളുമുപരി 'ഓഫ്-ലൈനാ'യി എഴുതുന്ന നിഷ ബിലാത്തിയിലെ മലയാളം എഴുത്തിന്റെ ഒരു വാഗ്ദാനം തന്നെയാണ് ...
ദീപ സന്തോഷ്
തൃശൂരിലെ താലോർ സ്വദേശിനിയായ , യു.കെ - യിലെ ഗാന കോകിലമായ , പാട്ടുകാരിയും , എഴുത്തുകാരിയും കൂടിയായ ദീപ സന്തോഷ് . കൂടുതലും സംഗീതത്തെ ആസ്പദമാക്കിയുള്ള ആർട്ടിക്കിളുകളാണ് എഴുതാറുള്ളത് . പല പാട്ടുകാരെയും ,
ബീന റോയ്
യു,എസ് മാധ്യമങ്ങളിൽ അടക്കം ആംഗലേയത്തിലും , മലായാളത്തിലുമായി , യു.കെ യിലെ ഒരുവിധം എല്ലാ മലയാളി മാദ്ധ്യങ്ങളിലും സ്ഥിരമായി കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ബീന റോയിയുടെ അടുത്തുതന്നെ പുറത്തിറങ്ങുവാൻ പോകുന്ന പുസ്തകമാണ് 'പെയ്ത് തോരാതെ '.
ബിലാത്തിയിലെ പ്രസിദ്ധ പാട്ടുകാരനായ റോയ് സെബാസ്ട്യൻറെ ഭാര്യയായ ബീന നല്ലൊരു പാട്ടുകാരികൂടിയാണ് .
ഒരു പക്ഷെ ഇന്ന് ബിലാത്തിയിൽ ഏറ്റവും അധികം കവിതകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത് ബീനയുടേതായിരിക്കണം. ഇന്ന് യു.കെയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന നല്ല കാമ്പും , കഴമ്പുമുള്ള കവിതകൾ എഴുതുന്ന ഒരു എഴുത്തുകാരി കൂടിയാണ് ബീന റോയ് ...
ബീനാ റോയിയുടെ ഏറ്റവും അടുത്തിറങ്ങിയ പുസ്തകമാണ് 'ക്രോകസിന്റെ നിയോഗങ്ങൾ എന്ന കവിതാസമാഹാരം .
ദീപ പ്രവീൺ
നിയമത്തിലും , ക്രിമിനോളജിയിലും ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ യു.കെ - യിലെ വെയിൽസിൽ താമസിക്കുന്ന, കോട്ടയത്തിന്റെ പുത്രി ദീപ മധു എന്നും അതി മധുരമായി എഴുത്തുകൾ എഴുതുന്ന ദീപ പ്രവീൺ തന്നെയാണ് .
പ്രണയത്തെയും , മഴയെയുമൊക്കെ കൂട്ടുപിടിച്ച് ദീപ വായനക്കാരെ ഏതറ്റം വരെ വേണമെങ്കിലും കൊണ്ടുപോകും .
ബൃഹത്തായ വായനയിൽ നിന്നും കിട്ടിയ ഊർജ്ജത്തിന്റെ പ്രതിഫലനങ്ങൾ ദീപയുടെ ഓരോ ലേഖനങ്ങളിലും നമുക്ക് തിരിച്ചറിയുവാൻ സാധിക്കും .
ഒപ്പം സോഷ്യൽ മീഡിയയിൽ കൂടി പലതിനെ കുറിച്ചും എന്നുമെന്നോണം പ്രതികരിച്ചുകൊണ്ടിരിക്കുന്ന ദീപ മുഖപുസ്തകത്തിലും , അതിലെ പല കൂട്ടായ്മകളിലും അറിയപ്പെടുന്ന ഒരു വ്യക്തി പ്രഭ തന്നെയാണ് ...
ഗാർഹിക പീഡന ഇരകൾക്കും , സ്ത്രീകൾക്കും വേണ്ടി പ്രവർത്തിക്കുന്ന L .W . Aid ട്രസ്റ്റി , ഡയറക്ടർ ബോർഡ് മെമ്പർ എന്നീ നിലകളിൽ സേവനമനുഷ്ഠിക്കുന്ന , മലയാളത്തിലും , ആംഗലേയത്തിലും എഴുതുന്ന ദീപ പ്രവീൺ 'അവിയൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവ് കൂടിയാണ് ...
അമ്പത് എഴുത്തുകാരികൾ ചേർന്നെഴുതിയ 'പുരുഷൻ' എന്റെ സങ്കല്പം, കാഴ്ച്ചപ്പാട് എന്ന പുസ്തകത്തിലേയും , ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലേയും ഒരു രചയിതാവ് കൂടിയാണ് ദീപ പ്രവീൺ എന്ന ഈ എഴുത്തുകളുടെ തോഴിയായ വനിതാരത്നം ...
രശ്മി പ്രകാശ്
കോട്ടയം ജില്ലയില്‍ കുമരകത്ത് ജനിച്ച് 10 വയസ്സു മുതല്‍ സ്കൂള്‍ മാഗസിനില്‍ കവിതകള്‍ എഴുതി തുടങ്ങിയ രശ്മി , സ്കൂള്‍ പഠന കാലത്ത് കലാമണ്ഡലം ദേവകി
അന്തര്‍ജ്ജനത്തിന്റെ കീഴിലും അതിനു ശേഷം സീത മണി അയ്യരുടെ കീഴിലും
നൃത്തം അഭ്യസിച്ചു.
സ്കൂള്‍, കോളേജ് വേദികളില്‍ തുടര്‍ച്ചയായി കലാതിലകമായ ഇന്ന് യു.കെയിലെ ചെമ്സ്ഫീൽഡിലുള്ള , ഇവിടത്തെ ഫേസ്ബുക്ക് റാണിമാരിൽ ഒരുവളായ രശ്മി പ്രകാശ്
യു.കെ മാധ്യമങ്ങളിലെല്ലാം കവിതകളും ,നല്ല ലേഖനങ്ങളും
എഴുതികൊണ്ടിരിക്കുന്ന സാമൂഹ്യ പ്രവർത്തകയും , നല്ലൊരു അവതാരകയും , റേഡിയൊ
ജോക്കിയും കൂടിയാണ് .
ഒപ്പം വളരെയധികം ശ്രദ്ധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹിത്യ രചനകളായി ഉയർന്നു വരികയാണ് ഒരു
സകല കാലാവല്ലഭയായ രശ്മിയുടെ കവിതകളും , ലേഖനങ്ങളുമൊക്കെ ഇപ്പോൾ ...
ബ്രിട്ടീഷ്
മലയാളിയിലും ഫേസ്ബുക്ക് കൂട്ടായ്മയിലും മറ്റു ആനുകാലിക
പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി കവിതയും മറ്റു ലേഖനങ്ങളും
എഴുതാറുണ്ട്.2014 ല്‍ FOBMA യുടെ കവിതാരചനാ മത്സരത്തില്‍ ഒന്നാംസ്ഥാനം
നേടിയിരുന്നു.
ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിൽ തുടര്‍ച്ചയായി മലയാളി മങ്ക , മിസ്സ് കേരള കോഓർഡിനേറ്റ്ർ ആയിരുന്നു .
രശ്മിയുടെ ആദ്യ മലയാള ആൽബം 'ഏകം '2014 - ൽ പുറത്തിറങ്ങി. മലയാളി fm എന്ന അമേരിക്കൻ റേഡിയോയിലും , ലണ്ടൻ മലയാളം റേഡിയോയിലും റേഡിയോ അവതാരകയായി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന രശ്മി , യു.കെ - യിൽ ഉടനീളം സ്റ്റേജ് പ്രോഗ്രാമുകൾക്ക് അവതാരകയായി പ്രവർത്തിക്കുന്നു.
രശ്മിയുടെ ആദ്യ മലയാള ആൽബം 'ഏകം '2014 - ൽ പുറത്തിറങ്ങി. മലയാളി fm എന്ന അമേരിക്കൻ റേഡിയോയിലും , ലണ്ടൻ മലയാളം റേഡിയോയിലും റേഡിയോ അവതാരകയായി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്ന രശ്മി , യു.കെ - യിൽ ഉടനീളം സ്റ്റേജ് പ്രോഗ്രാമുകൾക്ക് അവതാരകയായി പ്രവർത്തിക്കുന്നു.
യു.കെ - യിലുള്ള മദേഴ്സ് ചാരിറ്റിയുടെ സജീവ പ്രവര്‍ത്തക കൂടിയാണ്.
ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും ഓടിയെത്തുന്ന രശ്മി , 'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ് സകലകാല വല്ലഭയായ ഈ വനിതാരത്നം ...
രശ്മി പ്രകാശിന്റെ ഇതുവരെ പുറത്തിറങ്ങിയ പുസ്തകങ്ങൾ 'ഏകം 'എന്ന കവിതാസമാഹാരവും ,'മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ 'എന്ന നോവലെറ്റുമാണ് .
ബിലാത്തിയിലുള്ള സകലമാന കലാ സാഹിത്യ സദസ്സുകളിലെല്ലാം എപ്പോഴും ഓടിയെത്തുന്ന രശ്മി , 'കട്ടൻ കാപ്പി കൂട്ടായ്മ'യിലെ ഒരു സജീവ പ്രവർത്തക കൂടിയാണ് സകലകാല വല്ലഭയായ ഈ വനിതാരത്നം ...
രശ്മി പ്രകാശിന്റെ ഇതുവരെ പുറത്തിറങ്ങിയ പുസ്തകങ്ങൾ 'ഏകം 'എന്ന കവിതാസമാഹാരവും ,'മഞ്ഞിന്റെ വിരിയിട്ട ജാലകങ്ങൾ 'എന്ന നോവലെറ്റുമാണ് .
കൊല്ലം കാരിയായ , ഇപ്പോൾ ലണ്ടനിൽ 'ബി.ബി.സി' യിൽ ജോലിചെയ്യുന്ന സന്ധ്യ എൽ ശശിധരൻ ഇവിടെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയും , മാദ്ധ്യമ പ്രവർത്തകയും കൂടിയാണ് .
തികച്ചും വേറിട്ട കാഴ്ച്ചപ്പാടുകളോടയുള്ള സന്ധ്യയുടെ എഴുത്തുകളെല്ല്ലാം വായനക്കാർക്ക് ഏറെ ഇഷ്ടമുള്ളതാണ് . സന്ധ്യയുടെ മാനവികത ഉയർത്തുന്ന , സാമൂഹ്യ ചിന്തകൾ വളർത്തുന്ന അനേകം ലേഖനങ്ങൾ എന്നുമെന്നോണം നാട്ടിലേയും യു.കെ - യിലേയും പല മാധ്യമങ്ങളിലും പ്രത്യക്ഷപ്പെടാറുണ്ട് . ഒപ്പം വളരെയധികം സാഹിത്യ കുതുകിയായ ഈ എഴുത്തുകാരി ഇവിടെയുള്ള പല സാഹിത്യ കൂട്ടായ്മകളിലും സജീവമായി പങ്കെടുത്തു വരുന്ന ഒരു വനിതാരത്നം കൂടിയാണ് ...
ശ്രീകല നായർ
പത്തനംതിട്ടയിൽ ജനിച്ചുവളർന്ന് , ഇന്ന് ലണ്ടനിൽ താമസിക്കുന്ന
ശ്രീകല നായർ ഇവിടെയുള്ള പല മാധ്യങ്ങളിലും അതിമനോഹരമായി പല ചിന്തകളും ,സ്മരണകളുമൊക്കെ എഴുതി കൊതിപ്പിക്കുന്ന ഒരു എഴുത്തുകാരിയാണ് .
അടുത്തറിയാൻ വേണ്ടത്ര അവസരങ്ങൾ കിട്ടാത്തത് കൊണ്ട്, സാഹിത്യമെന്ന സാഗരത്തെ അകലേന്ന് നോക്കി കാണുന്ന ഒരു ആസ്വാദകയാണ് താനെന്ന് ശ്രീകലാ നായർ സ്വയം പറയുന്നത് .
ഒരുപാട് യാത്രകൾ ചെയ്യണം ഒട്ടേറെ വായിക്കണം ഇവ രണ്ടും ഇനിയും സഫലമാകാത്ത സ്വപ്നങ്ങൾ ആണെന്നും കലാ നായർ പറയുന്നു .
കഥ ലേഖനം അനുഭവം തുടങ്ങിയ വേർതിരുവുകളില്ലാതെ ഇരുന്നൂറിൽ പരം ആർട്ടിക്കിൾസ് കുത്തിക്കുറിച്ചു. യു .കെ - യിലെ കേരളലിങ്ക്, യു. എസ്സിലെ ആഴ്ചവട്ടം , എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരമായി എഴുതിയിരുന്നു. യു .കെ മലയാളി.കോം, തുടങ്ങി ഒട്ടേറെ ഓൺലൈൻ പേപ്പറുകളിലും , ജനനി , ക്നാനായ ക്രോണിക്കിൾ , പാംലീഫ് തുടങ്ങിയ മാഗസിനുകളും എഴുതിയിട്ടുണ്ട്. . ഒപ്പം അമേരിക്കയിൽ നിന്നും ഇറങ്ങുന്ന 'ആഴ്ച്ചവട്ടം' വാരികയിൽ 'മയിൽപ്പീലിയും വളപ്പൊട്ടും' എന്ന കോളവും എഴുതിയിരുന്നത് ഈ എഴുത്തുകാരി തന്നെയാണ് .
കൂടാതെ മനോമ ഓൺ-ലൈനിലും ഇടക്ക് എഴുതാറുണ്ട് .
ആയതൊക്കെ ഗൃഹാതുരുത്വം തുടിക്കുന്ന വരികളാൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കുന്ന എഴുത്തുകാരികളിൽ ഈ സ്ത്രീ രത്നം ബിലാത്തിയിൽ എന്നും മുന്നിട്ട് നിൽക്കുന്നു. തൻറെ എഴുത്തുകളെല്ലാം കൂടി ,ഇപ്പോൾ ഒരു പുസ്തകമാക്കി പ്രസിദ്ധീകരിക്കുവാൻ തയ്യാറെടുക്കുകയാണ് ഈ എഴുത്തുകളുടെ തോഴി ...
ആനി ഇസിദോർ പാലിയത്ത്
ഇന്ത്യൻ ആർമിയിൽ സേവനമനുഷ്ഠിച്ച് , പിന്നീട് യു.കെ - യിലെ ഷെഫീൽഡിൽ താമസമാക്കിയ കൊച്ചിക്കാരിയായ ആനി ഇസിദോർ പാലിയത്ത് മലയാളത്തിലും , ഹിന്ദിയിലും , ആംഗലേയത്തിലും പ്രാവീണ്യമുള്ള ഒരു എഴുത്തുകാരിയായ സകലകലാ വല്ലഭയാണ് .
അടുത്തുതന്നെ ഡി.സി .ബുക്ക്സ് ആനിയുടെ ഒരു ചെറുകഥസമാഹാരം ഇറക്കുന്നുണ്ട് ..!
ഒപ്പം പെൺകൂട്ടായ്മയിൽ വിരിഞ്ഞ 'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ'എന്ന പുസ്തകത്തിലെ ഒരു എഴുത്തുകാരികൂടിയാണ് ആനി .
നല്ലൊരു അവതാരകയായും, പാട്ടുകാരിയായും , സാമൂഹ്യ പ്രവർത്തകയായും , ഭർത്താവും കലാസാഹിത്യകാരനുമായ അജിത്ത് പാലിയത്തിനൊപ്പം യു.കെയിൽ എവിടെയും ഓടിയെത്തുന്ന ഒരു വനിതാരത്നം തന്നെയാണ് അഥെനീയം അക്ഷര ഗ്രന്ഥാലയത്തിന്റെ അക്ഷര അധിപർ കൂടിയായ ഈ ദമ്പതികൾ...
സ്മിതാ വി ശ്രീജിത്ത്
പാലക്കാടിന്റെ പുത്രിയും , കമ്പൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദ ധാരിണിയുമായ ഇപ്പോൾ ബെർമിങ്ഹാമിലെ സോളിഹള്ളിൽ ഒരു പ്രിൻസിപ്പൽ കൺസൾട്ടന്റ് ആയി ജോലി ചെയ്യുകയാണ് സ്മിത . സോഷ്യൽ മീഡിയയിലും , സാമൂഹ്യ രംഗത്തും താരമായ സ്മിതയും , ഭർത്താവ് ശ്രീജിത്തും യുകെയിലെ എഴുത്തിന്റെ ലോകത്തും വളരെയധികം പേരെടുത്തവരാണ് ..
'അവയിൽ' പുസ്തകത്തിലെ മറ്റൊരു രചയിതാവായ സ്മിതാ വി .ശ്രീജിത്ത് ആംഗലേയത്തിലും , മലയാളത്തിലുമായി ധാരാളം കവിതകളും, ആർട്ടിക്കിളുകളുമടക്കം നല്ല ഈടുറ്റ രചനകൾ കാഴ്ച്ചവെക്കുന്നു .
സ്മിതാ വി ശ്രീജിത്ത് ഇന്ന് യു.കെയിലെ വളരെ ശ്രദ്ധേയയായ ഒരു എഴുത്തുകാരി തന്നെയാണ് . വള്ളുവനാടൻ ഭാഷയുടെ കരുത്തും , മനോഹാരിതയും ഈ വനിതാരത്നത്തിന്റെ വരികളിൽ കൂടി നമുക്ക് തൊട്ടറിയാം ...
സിന്ധു എൽദൊ
ഇടുക്കിയിൽ നിന്നും വന്ന് ഇവിടെ പോർട്സ്മൗത്തിൽ താമസിക്കുന്ന യാത്രകളുടെ തോഴികൂടിയായ ബ്രിട്ടണിലെ ഫേസ് ബുക്ക് താരങ്ങളിൽ ഒരുവളായ സിനിമാനടിയും , സംവിധായകയും (youtube.Shatter The Silence ) , നല്ലൊരു സാമൂഹ്യ പ്രവർത്തയുമായ സിന്ധു എൽദോയും യു.കെ എഴുത്തുകാരികളിൽ പ്രാവീണ്യം തെളിയിച്ച ഒരുവൾ തന്നെയാണ് ...
തൊട്ടതെല്ലാം പൊന്നാക്കുവാൻ കഴിവുള്ള സിന്ധു നല്ല നേതൃത്വപാടവമുള്ള ഒരു സംഘാടക കൂടിയാണ് ...
യാത്രകൾ ഏറെ ഇഷ്ട്ടപ്പെടുന്ന സിന്ധു പോകുന്ന സ്ഥലങ്ങളിലെ സഞ്ചാര വിവരണങ്ങൾ അപ്പപ്പോൾ സോഷ്യൽ മീഡിയകളിലൂടെ പങ്കുവെക്കുന്നതിൽ ബഹുമിടുക്കിയാണ് ..
തന്റെ ചുറ്റുപാടുമുള്ള സമൂഹത്തോടുള്ള പ്രതിബദ്ധത കാരണം , സിന്ധുവിനോളം പ്രതികരണശേഷി സമൂഹ മാധ്യമങ്ങളിൽ കൂടി പ്രകടിപ്പിക്കുന്ന വേറൊരു മലയാളം എഴുത്തുകാരി ആംഗ്ലേയ നാട്ടിൽ ഇല്ലെന്ന് തന്നെ പറയാം ...
ദിവ്യ ജോസ്
അങ്കമാലിക്കാരിയായ ദിവ്യ ജോൺ ജോസ് ഇപ്പോൾ അയർലന്റിലെ ഡബ്ലിൻ നിവാസി ധാരാളം സാഹിത്യ സാമൂഹ്യ ഇടപെടലുകളും , പുസ്തകാവലോകനങ്ങളും നടത്തി ഇന്ന് സൈബർ ഇടങ്ങളിലും , പല പല മാധ്യമങ്ങളിലും തിളങ്ങിനിൽക്കുന്ന ഒരു യുവ എഴുത്തുകാരിയാണ് .
ദൈനം ദിനം തന്റെ ചുറ്റുപാടും നടക്കുന്ന എന്ത് ലൊട്ടുലൊടുക്കുകാര്യങ്ങളും വരെ , നല്ല കിണ്ണങ്കാച്ചിയായി , നർമ്മ ഭാവനയോടെ , തനി നാട്ടു ഭാഷാ ശൈലികളിൽ എഴുതിയിട്ട് വായനക്കാരെ കൊതിപ്പിക്കാനുള്ള ദിവ്യയുടെ കഴിവ് അപാരം തന്നെയാണ് ...!
മലയാള സാഹിത്യത്തിലേയും, ലോക സാഹിത്യത്തിലേയും നല്ല പുസ്തങ്ങൾ തെരെഞ്ഞു പിടിച്ച് വായിച്ച് അവയുടെ നിരൂപണമടക്കം നല്ല വിശകലനങ്ങൾ നടത്തുവാനുള്ള ദിവ്യ അതീവ പ്രാവീണ്യവതിയായ ഒരു വനിതാരത്നം തന്നെയാണ് ...
അതുപോലെ അയർലണ്ടിൽ തന്നെയുള്ള കമ്പ്യൂട്ടർ എൻജിനീയറായ സ്വാതി ശശിധരൻ തിരുവനന്തപുരം സ്വദേശിനിയാണ് .
നല്ലൊരു വായനക്കാരി കൂടിയായ സ്വാതി ഒട്ടുമിക്ക കൊച്ചു വിശേഷങ്ങളും വരെ പങ്കുവെച്ച് സൈബർ ഉലകത്തിൽ ഇപ്പോൾ എന്നും വിളങ്ങി നിൽക്കുന്ന ഒരു യുവതാരം തന്നെയാണ് .
ജീവിതത്തിൽ , കുടുംബത്തിൽ ,സമൂഹത്തിൽ അങ്ങിനെ തന്റെ ചുറ്റുപാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന ആധികളും , ഭീതികളുമൊക്കെ സരസമായി എഴുത്തിലൂടെ വരച്ചു കാണിച്ചുള്ള സ്വാതിയുടെ അന്നന്നുള്ള ഗാർഹിക /ജോലി വിശേഷങ്ങൾ വരെ വായിക്കുവാൻ എന്നുമെന്നോണം ധാരാളം വായനക്കാർ എത്തി നോക്കി പോകാറുണ്ട് . നല്ലൊരു വായനക്കാരി കൂടിയായ സ്വാതി നല്ല രീതിയിൽ പുസ്തകാവലോകങ്ങളും നടത്തുന്ന സ്ത്രീ രത്നമാണ് ...
മുകളിൽ കൊടുത്തിരിക്കുന്ന 'അവിയൽ ' എന്ന പുസ്തകം കാണാപാഠം പഠിച്ച് സ്വാതി , ഇതിൽ പരിചയ പെടുത്തിയ നാല് കൂട്ടുകാരികളെയടക്കം , അതിലെഴുതിയ എല്ലാ എഴുത്തുകാരെയും പ്രൊമോട്ട് ചെയ്തിരിക്കുന്ന ഒരു കിണ്ണങ്കാച്ചി കാഴ്ച്ച ഇവിടെ കാണാം ...
'റെയിൻ ഡ്രോപ്പ് ഓൺ മൈ മെമ്മറി യാച്റ്റ് ' എന്നൊരു ആംഗലേയ പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് സ്വാതി ശശിധരൻ .
ഒരു പക്ഷെ അയർലണ്ടുകാരികളായ ഈ മലയാളി ചുള്ളത്തികളുടെ പുസ്തകങ്ങൾ വീണ്ടും അടുത്തു തന്നെ വായനക്കാരുടെ കൈകളിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു .
ബീന പുഷ്കാസ്
തിരുവനന്തപുരത്തുനിന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം മുതൽ ലണ്ടനിൽ എത്തിച്ചേർന്ന കാലാകാരിയും , എഴുത്തുകാരിയുമായ ബീന പുഷ്കാസ് തൊണ്ണൂറു കാലഘട്ടം മുതലെ ലണ്ടനിലെ മാദ്ധ്യമങ്ങളിൽ കവിതകൾ എഴുതിവരുന്നു .
ഒപ്പം നൃത്തത്തിലും , മറ്റു കലാപരിപാടികളിലും പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു വനിതാരത്നം തന്നെയാണ് ബീന . ഭർത്താവിനൊപ്പം ബിസ്സിനെസ്സ് നടത്തുന്ന ബീന ലണ്ടനിലുള്ള എല്ലാ കലാസാംസ്കാരിക പ്രവർത്തനങ്ങളിലും പങ്കെടുക്കുകയും നയിക്കുകയും ചെയ്യുന്ന ഒരു താരം തന്നെയാണ് ...
മഞ്ജു വർഗീസ്
എറണാകുളം ജില്ലയിൽ നിന്നും വന്ന എസ്സെക്സിൽ താമസിക്കുന്ന മഞ്ജു വർഗ്ഗീസ് എഴുത്തിന്റെ എല്ലാ മേഖലകളിലും എഴുതിക്കൊണ്ടിരിക്കുന്ന ഒരു യുവ എഴുത്തുകാരിയായ സ്ത്രീരത്നമാണ് .
'ഉഷസ്സ്, മൂകസാക്ഷി, സ്ത്രീ, ഒരു പക്ഷിയായ്, എന്നോമൽ സ്മൃതികൾ, ഒരു പനിനീർ പുഷ്പം, മറയുമോർമ്മകൾ, ഓർമ്മ തൻ മഴനീർ മുത്ത്, ചില വിചിത്ര സത്യങ്ങൾ, അക്കരപ്പച്ച, ബാല്യം, മനസ്സിൽ ഉടക്കിയ മിഴികൾ, ആകർഷണവലയങ്ങൾ, രണ്ടാം ജന്മം, ഏകാന്തസന്ധ്യ, ഇണക്കിളി, ഓർമ്മകൾക്കെന്തു മാധുര്യം, മഴ, ഏകാന്തത, ഒരു വിനാഴിക കൂടി, ഏകാന്തയാമങ്ങൾ , സ്നേഹത്തിൻ തിരിനാളം, ഈ ജന്മം നിനക്കായ് മാത്രം, പ്രണയം; ഒരു നിർവചനം, കേൾക്കാത്ത ശബ്ദം, അടുത്ത ഇരകൾ, മൃത്യുവെ ഒരു ചോദ്യം 'എന്നീകവിതകളും ,ആൽബം സോങ്ങുകളും എഴുതിയിട്ടുണ്ട് .
ഒപ്പം
അനുഭകഥകളായ ട്രാൻസ്ഫർ (സ്ഥലമാറ്റം) ഒരു
ദുരന്തമോ?, മനുഷ്വത്വം, മനസ്സിൽ
പതിയുന്ന മുഖങ്ങൾ, അമൂല്യസമ്മാനം, ഡ്രൈവിംഗ് വിശേഷങ്ങൾ , സ്പിരിറ്റ്;
സസ്നേഹം ഹാരി; സർപ്രൈസ്, ഭൂമിയിലെ മാലാഖമാർ, കശുമാവും ഞാനും, ചെറിയ കാര്യം
വലിയ പാഠം, സിറിയയിലെ കുഞ്ഞുമാലാഖക്ക്, സ്കൂൾ വിശേഷങ്ങൾ, ട്രെയിൻ യാത്ര,
ഏപ്രിൽ ഫൂൾ 'എന്നിവ വായനക്കാരെ സന്തോഷിപ്പിക്കുന്ന എഴുത്തുകൾ തന്നെയാണ് .
ഇപ്പോൾ 'ഡാഫഡിൽസിന്റെ താഴ്വരയിലൂടെ ' എന്ന നോവലും മഞ്ജു വർഗീസ്
എഴുതിക്കൊണ്ടിരിക്കുന്നു ...
സിന്ധു സതീഷ്കുമാർ
സിന്ധുവിന്റെ പല അനുഭാവിഷ്കാരങ്ങളും വായിക്കുമ്പോഴാണ് പലർക്കും സമാനാമായ പല സംഗതികളും, അവർക്കൊക്കെ ഇവിടെ വെച്ച് അനുഭപ്പെട്ടിട്ടുള്ളതാണെന്ന് സ്വയം അറിയുക ...!
നല്ലൊരു പാട്ടുകാരിയും , അവതാരകയുമായ സിന്ധു അതിമനോഹരമായി അവതരിപ്പിക്കാറുള്ള കവിതാ പാരായണം ഒന്ന് കേൾക്കേണ്ടത് തന്നെയാണ് ...
നിമിഷ ബാസിൽ
കോതമംഗലത്തുനിന്നും ലണ്ടനിൽ എത്തിയ നിമിഷ ബാസിൽ ഇന്ന് ബ്രിട്ടനിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു യുവ എഴുത്തുകാരിയാണ്. ലണ്ടൻ സാഹിത്യ വേദി ഇക്കൊല്ലം ഇവിടെ നടത്തിയ കവിത മത്സരത്തിൽ സമ്മാനാർഹായായത് നിമിഷയാണ് . ധാരാളം കവിതകളടക്കം , പല പുതുമയുള്ള കഥകളും മറ്റും എഴുതി കൊണ്ടും ലണ്ടനിൽ നിന്നും മലയാള സാഹിത്യത്തിലേക്ക് ഉയർന്നുവരുന്ന ഈ പുതു എഴുത്തുകാരിയുടേതായി ഇവിടത്തെ പല ഓൺ-ലൈൻ പോർട്ടലുകളിലും പല രചനകളും വന്നുകൊണ്ടിരിക്കുന്നുണ്ടിപ്പോൾ ...
ലിജി സെബി
എറണാകുളം ജില്ലയിലെ കാലടിയിൽ നിന്നും സറേയിൽ ഉള്ള എപ്സത്തിൽ താമസിക്കുന്ന ലിജി സെബി , യു.കെയിലെ മികച്ച യുവ എഴുത്തുകാരികളിൽ ഒരുവളാണ് . നല്ല വായന സുഖമുള്ള ഭാഷയാൽ നല്ല കാതലുള്ള കഥകളും , അനുഭവ കുറിപ്പുകളുമൊക്കെയായി ഇന്ന് ലിജി മലയാളം എഴുത്തുലകത്ത് വളരെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്.
ഏഷ്യാനെറ്റ് അടക്കം പല ദൃശ്യമാദ്ധ്യങ്ങളിലും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന ലണ്ടൻ മലയാള സാഹിത്യ വേദിയുടെ ഇക്കൊല്ലത്തെ കഥാകവിത മത്സരത്തിൽ വിജയി കൂടിയാണ് ഈ യുവ എഴുത്തുകാരിയായ ചുള്ളത്തി ...
അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും ജനിച്ച്
വീഴുമ്പോൾ തന്നെ കിട്ടുന്ന ഒരു പുണ്യമാണ് അവരവരുടെ മാതൃഭാഷ...
ഇതിൽ പല അമ്മമാരിൽ കൂടിയും ഇത്തരം ഭാഷ നൈപുണ്യം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത് - അവരൊക്കെ എഴുത്തിൽ കൂടി പല പല സംഗതികളും പങ്കുവെക്കപ്പെടുമ്പോഴാണ്..
ആംഗ്ലേയ നാട്ടിലുള്ള അത്തരം മണിമുത്തുകളും , വനിതാരത്നങ്ങളുമായ അമ്മക്കിളികളെ വായനക്കാർക്ക് മുമ്പിൽ , ചെറിയ രീതിയിലൂടെയുള്ള ചില കൊച്ചു കൊച്ചു പരിചയപ്പെടുത്തലുകളാണിത്..
പ്രശസ്ത പോപ് ഗായികയും എഴുത്തുകാരിയുമായ ഷീല ചന്ദ്ര , തൊണ്ണൂറുകൾ മുതൽ ലണ്ടനിൽ സാഹിത്യ രംഗങ്ങളിൽ പ്രശോഭിച്ചിരുന്ന , ഇപ്പോൾ ഹെയ്സിലുള്ള മിനി രാഘവൻ , പിന്നെ ജീന , പാലാക്കാട്ടുകാരിയായ ഇപ്പോൾ കോവൻട്രിയിലുള്ള ചെറുകഥകാരി ജയശ്രീ സത്യൻ , നോവലിസ്റ്റായ കൊല്ലത്തുനിന്നും വന്ന് സൗത്താലിലുള്ള ജയശ്രീ ശ്യാംലാൽ , ത്യശൂരിൽ നിന്നും വന്ന് മാഞ്ചസ്റ്ററിൽ താമസിക്കുന്ന 'ഷീബ ഷിബിൻ' , മലപ്പുറംകാരി യോർക്ക്ഷെയറിലുള്ള 'ഷംന ഫാസിൽ', പത്തനംതിട്ട നിന്നും ഇവിടെ എത്തിയ ഗീത , ത്യശൂർക്കാരിയായ 'ജൂലി ഡെൻസിൻ' എന്നിങ്ങനെ എഴുത്തു ലോകത്ത് ആംഗ്ലേയ നാട്ടിൽ തിളങ്ങി നിൽക്കുന്ന ഇമ്മിണിയിമ്മിണി വനിതാരത്നങ്ങൾ ധാരാളം പേർ ഇനിയും ഈ പടിഞ്ഞാറൻ നാട്ടിൽ ഉണ്ട്...
ഇവരെയെല്ലാം പിന്നീടൊരിക്കൽ
ഞാൻ ഇതുപോലെ പരിചയപ്പെടുത്തുന്നതായിരിക്കും....
'ഒറ്റനിറത്തിൽ മറഞ്ഞിരുന്നവർ' , 'ഒറ്റമേഘപ്പെയ്ത്ത്, 'പുരുഷൻ' എന്നീ
പുസ്തകങ്ങളിലെ രചയിതാക്കളിലും ബിലാത്തിയിലുള്ള ഈ വനിതാരത്നങ്ങളിൽ
നാലുപേർ ഇടം പിടിച്ചിട്ടുണ്ട് ...!
ആനി ഇസിദോറിനും , ദീപ പ്രവീണിനും , ജിഷ്മ ഷിജുവിനും , സിമ്മി കുറ്റിക്കാടിനും അഭിനന്ദനങ്ങളും , അനുമോദനങ്ങളും ഇവിടെ രേഖപ്പെടുത്തി കൊള്ളുന്നു ...
വിഭാഗം
ആംഗലേയ നാട്ടിലെ മലയാളം കലാസാഹിത്യ കുതുകികൾ (ഭാഗം : മൂന്ന് )
ഒന്നാം ഭാഗം :-
ആംഗലേയനാട്ടിലെ മലയാളം സാഹിത്യ കുതുകികൾ ...!രണ്ടാം ഭാഗം :-
ആംഗലേയ നാട്ടിലെ ഭാഷാ സ്നേഹികളായ മല്ലു വല്ലഭൻ ...!
മൂന്നാം ഭാഗം : -
ആംഗലേയ നാട്ടിൽ നിന്നും മലയാളം പെറ്റിട്ട വനിത രത്നങ്ങൾ ..!
38 comments:
അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും
ജനിച്ച് വീഴുമ്പോൾ തന്നെ കിട്ടുന്ന ഒരു പുണ്യമാണ്
അവരവരുടെ മാതൃഭാഷ...
ഇതിൽ പല അമ്മമാരിൽ കൂടിയും ഇത്തരം ഭാഷ
നൈപുണ്യം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത്,
അവരൊക്കെ എഴുത്തിൽ കൂടി പല പല സംഗതികളും
പങ്കുവെക്കപ്പെടുമ്പോഴാണ്...
ആംഗ്ലേയ നാട്ടിലുള്ള അത്തരം മണിമുത്തുകളും,
വനിതാരത്നങ്ങളുമായ അമ്മക്കിളികളെ വായനക്കാർക്ക്
മുമ്പിൽ , ചെറിയ രീതിയിലൂടെയുള്ള ചില കൊച്ചു കൊച്ചു
പരിചയപ്പെടുത്തലുകളാണിത്...
ഇന്നീ ആംഗലേയ നാട്ടിൽ ഏതാണ്ട് അമ്പതോളം
ചെറുതും വലുതുമായ പ്രശസ്തരും അല്ലാത്തവരുമായ
ഓൺ-ലൈനായും, ഓഫ്-ലൈനായും മലയാളത്തിൽ
എഴുതുന്ന എഴുത്തുകാരികൾ ഉണ്ട്...
തൽക്കാലം പകുതിയോളം പേരെ മാത്രം ഇപ്പോൾ പരിചയപ്പെടുത്തുന്നു
ഇവിടത്തെ എഴുത്തു ലോകത്ത് തിളങ്ങി നിൽക്കുന്ന ഇമ്മിണി വനിതാരത്നങ്ങൾ
ധാരാളം പേർ ഇനിയും ഉണ്ട് . ഇവരെയെല്ലാം പിന്നീടൊരിക്കൽ ഞാൻ ഇതുപോലെ
പരിചയപ്പെടുത്തുന്നതായിരിക്കും ...
പിന്നെ
ഇതെഴുതുവാൻ സഹായിച്ച കട്ടൻ കാപ്പി കൂട്ടായ്മയിലെ
മിത്രങ്ങൾക്കും , യു.കെയിലെ പഴയകാല എഴുത്തുകാരികളെ
കുറിച്ച് വിവരം തന്ന സീനിയർ സിറ്റിസൺസിനും ഒരുപാടൊരുപാട് നന്ദി ...
ങേ! മലയാളക്കരയിലേക്കാളും കൂടുതൽ എഴുത്തുകാർ അങ്ങ് ബിലാത്തിയിലോ? അതും വനിതകൾ?
ഇവരൊക്കെ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ ആരും എഴുതുമായിരുന്നു എന്ന് തോന്നുന്നില്ല. ഒരു സ്പുലിംഗം അവരിൽ ഉണ്ടായിരുന്നു. അന്യ നാട്ടിലെ ജീവിതം അത് ജ്വാലയാക്കി മാറ്റി. പേര് കൊള്ളാം. അവിയൽ ഒന്ന് രുചിച്ചു നോക്കട്ടെ. എങ്ങിനെയുണ്ടെന്ന്.
ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്ന മുരളി - വളരെ നല്ലത്.
എല്ലാ എഴുത്തുകാരികൾക്കും ആശംസകൾ. ഇനിയും വരട്ടെ വിഭവങ്ങൾ.
Informative...
ഇതാണ് സാഹിത്യപരിപോഷണം എന്ന് പറയുന്നത് . ചിതറിക്കിടക്കുന്ന യൂക്കെയിലെ വനിതാ സാഹിത്യ രത്നങ്ങളെ പെറുക്കിയെടുത്തു ഓരോന്നോരോന്നായി അവതരിപ്പിച്ച പ്രിയ ബിലാത്തിയിലെ കാർന്നോർക്കു വീരശൃംഖല നൽകി ആദരിച്ചാലും മതിയാകില്ല. ഒത്തിരി സന്തോഷവും നന്ദിയും പെണ്ണെഴുത്തിലെ വ്യക്തികളെ പരിചയപ്പെടുത്തിയതിനു.
അഭിനന്ദനങ്ങൾ ബിലാത്തിച്ചേട്ടാ....
വളരെ വിശദമായ പരിചയപ്പെടുത്തൽ, ഒപ്പം കാര്യമായ ഗൃഹപാഠവും ചെയ്തിട്ടുണ്ടെന്ന് വ്യക്തം. നന്ദി ബിലാത്തിച്ചേട്ടാ.
കുറച്ചു പേരെ സോഷ്യല്‍ മീഡിയയിലൂടെ വായിച്ചിട്ടുണ്ട് മുരളിയേട്ടാ :) എല്ലാവരെയും പരിചയപ്പെടുത്തിയത് നന്നായി. സ്നേഹം...
അദ്ദാണു ബിലാത്തിപ്പെണ്ണെഴുത്തിന്റെ നാൾവഴികൾ..
പ്രതിഭാസമ്പന്നരായവരെ അറിഞ്ഞും,പഠിച്ചും ഹൃദ്യമായ രചനാശൈലിയോടെ തയ്യാറാക്കിയ ഈ പരിചയപ്പെടുത്തല്‍ ശ്രദ്ധേയമായി.തീര്‍ച്ചയായും ഇതൊരു പ്രോത്സാഹനവും,അംഗീകാരവുമാണ്....
ആശംസകള്‍
ഈ എഴുത്തുകാരിൽ ഒട്ടു മിക്കവരും സുഹൃത്തുക്കൾ ആണ് എന്നതാണ് അഭിമാനകരമായി തോന്നിയത്...
നല്ലൊരു ബ്ലോഗ് പോസ്റ്റ്. മലയാളം മറക്കാത്ത മറുനാടൻ മലയാളികൾ അല്ലേ .ഓരോ എഴുത്തുകാരെയും അവരുടെ രചനകളെയും വിലയിരുത്തി ഹൃദ്യമായ രീതിയിൽ ഇവിടെ വായനക്കാർക്ക് പരിചയപ്പെടുത്തിയിരിക്കുന്നു. പലരെയും മുഖപുസ്തകം വഴി അറിയും എങ്കിലും ഇത്തരം വിശദമായൊരു അറിവ് ഈ കുറിപ്പിലൂടെയാണ് കിട്ടിയത്. നല്ല ഭാഷാശൈലിക്ക് ആശംസകൾ.
മുരളി thanks a lot 🙏ഇങ്ങിനെ എഴുത്തുകാരികളായ ഒത്തിരി വനിതാ രത്നങ്ങളെ ഒരുചരടിൽകോർത്തിണക്കിയ
മുത്തുകളെപോലെ വിവരണ സഹിതം പ്രത്യക്ഷത്തിൽ അണിനിരത്തിയതിനും സാഹാസത്തിനുംഅഭിനന്ദനങ്ങൾ !!💐
അവരിൽഒരാളായിഞാനുംഉണ്ടെന്നറിയിയിച്ചതിൽ പ്രിയ സോദരാ നന്ദി🙏
നല്ല വിശദമായ പരിചയപ്പെടുത്തൽ. അഭിനന്ദനങ്ങൾ മുരളീഭായ്.
ഇത്രമാത്രം എഴുത്തുകാരികള്‍ വിദേശത്തും ഉണ്ടെന്നറിയുന്നത് കൌതുകവും സന്തോഷവും തന്നെ..ചില പെരുകള്‍ ഒക്കെ പലയിടത്തും കണ്ടിട്ടും ഉണ്ട്.എന്തായാലും ഈ പരിചയപ്പെടുത്തല്‍ ശ്ലാഘനീയം തന്നെ..അഭിനന്ദനങ്ങള്‍
മെനക്കെട്ടിരുന്നു വായിക്കേണ്ട ഒരു പോസ്റ്റ് ആണല്ലോ.. ഓടിച്ചു നോക്കിയപ്പോ കൊച്ചു ത്രേസ്യ അല്ലാതെ എല്ലാവരും എനിക്ക് പുതിയ ആളുകളാണ് എന്ന് തോന്നുന്നു. ഓണം പോസ്റ്റ് മുതൽ ഇങ്ങോട്ടുള്ള ഓരോ പോസ്റ്റും കണ്ടിരുന്നു. വായന നടക്കുന്നില്ല :( വിശദമായി വായിക്കേണ്ടത് കൊണ്ട്, പെട്ടെന്ന് തന്നെ പിന്നേം വരുന്നതായിരിക്കും - എല്ലാ പ്രാവശ്യത്തേം പോലെ വിശേഷം പറഞ്ഞിട്ട് പോവാംന്ന് കരുതി :)
- Pyari
വനിതാ രത്നങ്ങളെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങള്‍
പ്രിയപ്പെട്ട ബിപിൻ സർ ,നന്ദി. എഴുത്തു ലോകത്ത് ആംഗ്ലേയ നാട്ടിൽ തിളങ്ങി നിൽക്കുന്ന ഇമ്മിണിയിമ്മിണി വനിതാരത്നങ്ങൾ ധാരാളം പേർ ഇനിയും ഈ പടിഞ്ഞാറൻ നാട്ടിൽ ഉണ്ട്...ഇവരെയെല്ലാം പിന്നീടൊരിക്കൽ ഞാൻ ഇതുപോലെ പരിചയപ്പെടുത്തുന്നതായിരിക്കും.പിന്നെ നാട്ടിൽ നിന്നും വരുമ്പോൾ തന്നെ ഒരു സ്പുലിംഗം ഈ എഴുത്തുകാരികളിൽ ഉണ്ടായിരുന്നു. ഇവിടത്തെ ജീവിതം അവർ ഒരു ജ്വാലയാക്കി മാറ്റിയപ്പോൾ ആ കിരണങ്ങൾ വാക്കുകളായി പുറത്തുവന്നതാണ് ഈ എഴുത്തുകളൊക്കെ കേട്ടോ ഭായ് ...
പ്രിയമുള്ള ലാസർ ഭായ് ,നന്ദി . ആണുങ്ങളും പെണ്ണുങ്ങളുമായി ഈ പടിഞ്ഞാറൻ നാട്ടിൽ നൂറിൽ പരം മലയാളം എഴുത്തുകാരുണ്ട് ,അവരെയൊക്കെ ജസ്ററ് ഒന്ന് പരിചയപ്പെടുത്തി എന്നുമാത്രം .ഒട്ടും ചേതമില്ലാത്ത ഒരു ഉപകാരമല്ലേ ഭായ് ഇത്...
പ്രിയപ്പെട്ട അജിത്ത് പാലിയത്ത് ഭായ് ,നന്ദി.നിങ്ങളൊക്കെ ഇവിടെ നടത്തിക്കൊണ്ടിരിക്കുന്ന സാഹിത്യപരിപോഷണങ്ങൾക്കിടയിൽ ഇതൊക്കെ എന്ത് ..! ചിതറിക്കിടക്കുന്ന ഇവിടെയുള്ള എല്ലാ മലയാളം എഴുത്തുകാരെയും കൂടി ഒരു കുടക്കീഴിൽ വരുത്തുവാൻ നമുക്കൊക്കെ കൂടി ഇനി ശ്രമിക്കാം കേട്ടോ ഭായ് .
പ്രിയമുള്ള ആഷിക് ഭായ് ,നന്ദി .നമ്മളൊക്കെ കൂടി നടത്താറുള്ള ബ്ലോഗ്ഗർ സംഗമങ്ങൾ പോലെ ,ഇനി ഇവിടെ മലയാളം എഴുത്തുകാരുടെ സംഗമങ്ങൾ സംഘടിപ്പിക്കുവാനാണ് ഇനിയുള്ള ഞങ്ങളുടെ പരിശ്രമം കേട്ടോ ഭായ്
പ്രിയപ്പെട്ട മണികണ്ഠൻ ഭായ് ,നന്ദി . എന്റെ മാത്ര യത്നമല്ല ഇത് കേട്ടോ ഭായ് ,ഒരു ടീം വർക്കായിരുന്നു , ഒപ്പം കാര്യമായ ഗൃഹപാഠവും ചെയ്തിട്ടുണ്ടായിരുന്നു ...
പ്രിയമുള്ള മുബി ,നന്ദി .ഈ സ്നേഹത്തിനു ഒത്തിരി സന്തോഷം..., പിന്നെ നിങ്ങൾ കാനഡയിലുള്ള എഴുത്തുകാരിയുടെ കൂട്ടായ്മ പോലെ ഇനി യു.കെയിലും വനിതാ എഴുത്തുകാരുടെ കൂട്ടായ്മ കെട്ടിപ്പടുക്കുവാനുള്ള ശ്രമത്തിന്റെ മുന്നോടിയാണ് ഈ പരിചയപ്പെടുത്തൽ കേട്ടോ മുബി .
പ്രിയപ്പെട്ട ജേക്കബ് ഭായ് ,നന്ദി . ഇപ്പോൾ ബിലാത്തിയിൽ പ്പെണ്ണെഴുത്തിന്റെ നാൾവഴികളാണ് ഭായ് ,അതും ഒത്തിരിയൊത്തിരി പ്രതിഭയും കഴിവും ഉള്ളവർ .ഇവരെയൊക്കെ ജസ്ററ് പ്രമോട്ട് ചെയ്തതാണ് ഈ പരിചപ്പെടുത്തലുകൾ ..
പ്രിയമുള്ള തങ്കപ്പൻ സർ ,നന്ദി .തികച്ചും പ്രതിഭാ സമ്പന്നരായവരെ അറിഞ്ഞും,പഠിച്ചും പരിചയപ്പെടുത്തുമ്പോൾ അവർക്കൊക്കെ ഇതൊരു പ്രോത്സാഹനവും,അംഗീകാരവുമാകുന്നതുകൊണ്ട് തന്നെ , ഇവരുടെയൊക്കെ എഴുത്തുകുത്തുകൾ പലരിലേക്കും എത്തുമല്ലോ എന്നൊരു സന്തോഷം കൂടിയുണ്ട് കേട്ടോ തങ്കപ്പേട്ടാ .
അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും ജനിച്ച് വീഴുമ്പോൾ തന്നെ കിട്ടുന്ന ഒരു പുണ്യമാണ് അവരവരുടെ മാതൃഭാഷ...
ഇതിൽ പല അമ്മമാരിൽ കൂടിയും ഇത്തരം ഭാഷ നൈപുണ്യം മറ്റുള്ളവരിലേക്ക് കൂടി വ്യാപിക്കുന്നത്, അവരൊക്കെ എഴുത്തിൽ കൂടി പല പല സംഗതികളും പങ്കുവെക്കപ്പെടുമ്പോഴാണ്...
ഇത്രയും എഴുത്തുകാരോ അവിടെ...?!
ഈ പരിചയപ്പെടുത്തല്‍ കാലോചിതമാണ്. കട്ടന്‍ കാപ്പിയും കവിതയും വെബ്സൈറ്റില്‍ - http://kattankaappi.com - എഴുത്തുകാരുടെ പ്രൊഫൈല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനം പൂര്‍ത്തീകരിച്ചു എന്ന് അറിയിച്ചുകൊള്ളട്ടെ. എഴുത്തുകാര്‍ക്ക് ഇനി സ്വന്തമായി പ്രൊഫൈല്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്. ദയവായി സൈറ്റ് സന്ദര്‍ശിക്കുക.
ഇത്രയധികം പെണ്ണുങ്ങൾ ! അതും ബിലാത്തിയിൽ !!
ഞമ്മക്കൊന്നും ചാൻസില്ലല്ലൊ ദിസാ . പിന്നെന്തിനാപ്പൊ ...... :)
കുറച്ച് കഷ്ട്ടപ്പെട്ടിട്ടുണ്ടല്ലെ . ഗുണമുണ്ടാവട്ടെ.
ഇത്രയധികം പെണ്ണുങ്ങൾ ! അതും ബിലാത്തിയിൽ !!
ഞമ്മക്കൊന്നും ചാൻസില്ലല്ലൊ ദിസാ . പിന്നെന്തിനാപ്പൊ ...... :)
കുറച്ച് കഷ്ട്ടപ്പെട്ടിട്ടുണ്ടല്ലെ . ഗുണമുണ്ടാവട്ടെ.
നല്ല ഉദ്യമം. ഒരുപാട് പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തിയതിന് നന്ദി. ഈ കട്ടൻകാപ്പി ഒന്ന് കുടിച്ചുനോക്കട്ടെ! ഓരോരുത്തരെയായി സമയം കിട്ടുന്നതനുസരിച്ച് തീർച്ചയായും വായിക്കും. ആശംസകൾ .
Good job.all the bests
പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു.
വിജയലക്ഷ്മിയെ പരിചയം ഉണ്ടല്ലൊ. പരിചയപ്പെടുത്തല്‍ നന്നായിരിക്കുന്നു.
ഇത് കൊള്ളാല്ലോ ഭായ്!
തുടക്കം നമ്മുടെ മഹിളാരത്നങ്ങളെകൊണ്ടു തന്നെ തുടങ്ങിയത് നന്നായി!
അല്ലെങ്കിലും അവർക്കു തന്നെ വേണമല്ലോ നമ്മൾ പുരു... മുൻതൂക്കവും നൽകേണ്ടതും!
ഇത്രയധികം വിദേശ എഴുത്തുകാരെ അണിനിരത്തിയെഴുതിയ ഈ കൂറി (അല്ല സചിത്ര ലേഖനം) കൂടുതൽ വിവരങ്ങൾ നൽകി. ഇതിൽ പരാമർശിച്ചിരിക്കുന്ന ചുരുക്കം പേരെ മാത്രം അറിയാം.
നല്ല സംരംഭം തന്നെ!
എല്ലാ ആശംസകളും നേരുന്നു
കൂടുതൽ പേരെ അണിനിരത്തും എന്നറിയാൻ കഴിഞ്ഞതിൽ സന്തോഷം.
പ്രവാസിയെന്നു പറഞ്ഞാൽ കേരളത്തിനു പുറത്തു വസിക്കുന്നവർ അഥവാ വിദേശ രാജ്യങ്ങളിൽ അല്ലാതെ, മറ്റു ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ പാർക്കുന്നവരും ഈ പട്ടികയിൽ വരുമോ ഭായ് ?
എങ്കിൽ നിസ്സാമിന്റെ നാട്ടിൽ പാർക്കുന്ന ഈയുള്ളവനും പട്ടികയിൽ വരുമല്ലോ അല്ലെ!!!
ആശംസകൾ
ഏരിയലിൻറെ കുറിപ്പുകൾ
http://arielintekurippukal.blogspot.in/
P S: കാപ്പി പണ്ടേ പിടുത്തം ഇല്ലാത്ത ഒരു ഐറ്റം!
പക്ഷേ ഈ കട്ടൻ കാപ്പി ബഹു കേമം തന്നേ!
ഇതിൻറെ രുചി നന്നേ പിടിച്ചൂട്ടോ!
അസ്സലായിട്ടുണ്ട്!
ആശംസകൾ
@pvariel
കൊള്ളാം.ഇതൊരു പ്രോത്സാഹനം കൂടിയാണ്.നസീന മീത്തല്‍ അടക്കം ചിലരെ മാത്രമേ അറിയൂ. ഇനി അവിടുത്തെ പുരുഷ കേസരികളുടെ വിശേഷങ്ങള്‍ ഇറങ്ങുമല്ലോ അല്ലെ?
നന്നായി ...
ആംഗ്ലേയ നാട്ടിലെ വിവിധ ദേശങ്ങളിൽ വസിക്കുന്ന
കുറച്ചു വനിതാ രത്നങ്ങളായ എഴുത്തുകാരികളെ നല്ലരീതിയിൽ
രീതിയിൽ പരിചയപ്പെടുത്തിയിരിക്കുന്നു . ഇനി മറ്റുള്ള എഴുത്തുകാരെയും
ഇതുപോലെ പരിചയപ്പെടുത്തക
By
K.P.Raghulal
പ്രിയപ്പെട്ട മാലാഖകുഞ്ഞുങ്ങൾ ,നന്ദി. ഈ പരിചയപ്പെടുത്തയവരിൽ ഒട്ടു മിക്കവരും സുഹൃത്തുക്കൾ ആണെന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം ,ഇനിയും കുറെ പേരെ വീണ്ടും ഇതുപോലെ പരിചയപ്പെടുത്താനുണ്ട് കേട്ടോ.
പ്രിയമുള്ള അക്ഷരപ്പകർച്ചകൾ ,നന്ദി .ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടോ .പിന്നെ ഇതിൽ പലരെയും മുഖപുസ്തകം വഴിയും മറ്റും അറിയും എന്നതിലും...
പ്രിയപ്പെട്ട വിജയലക്ഷ്മിയേടത്തി ,നന്ദി .ഇവിടെ ആണുങ്ങളേക്കാൾ ശോഭിക്കുന്ന ഒത്തിരി വനിതാ രത്നങ്ങളെയൊക്കെ ചേർത്ത് ഒരു ചരടിൽ കോർത്തിണക്കുവാൻ ശ്രമിച്ചു എന്നുമാത്രം . പിന്നെ ഇത്തരം ഒരു ശ്രമത്തിനുള്ളിൽ വിജയേടത്തിയെ പോലുള്ളവരെ ഒട്ടും മാറ്റി നിറുത്തുവാൻ പറ്റാത്ത സംഗതിയാണെന്നറിയാമല്ലോ ...
പ്രിയമുള്ള ഗീത മേം ,നന്ദി .ഈ പ്രോത്സാഹനങ്ങൾക്കൊത്തിരി സന്തോഷമുണ്ട് , പിന്നെ അത്ര വിശദമായ പരിചയപ്പെടുത്തൽ ഒന്നും അല്ല ഇത് ,ജസ്ററ് പ്രൊഫലുകൾ ചൂണ്ടികാണിച്ചു എന്നുമാത്രം .
പ്രിയപ്പെട്ട ആറങ്ങോട്ടുകര മുഹമ്മദ് ഭായ്, നന്ദി.തീർച്ചയായും വളരെ കൌതുകവും സന്തോഷവും നൽകുന്ന കാര്യമാണല്ലൊ ധാരാളം പ്രവാസി വനിതകൾ മലയാളം എഴുത്തുകാരായി ഉണ്ടെന്നുള്ളത് അല്ലെ ഭായ് . പിന്നെ ഈ പ്രോത്സാഹനങ്ങൾക്കൊത്തിരി സന്തോഷം കേട്ടോ ഭായ്.
പ്രിയമുള്ള പ്യാരി ,നന്ദി.ഓൺ ലൈനായും മറ്റും സ്വന്തം കഴിവുകളാൽ സൈബർ ലോകത്തും മലയാളം എഴുത്തുലോകത്തും തിളങ്ങി നിൽക്കുന്നവർ തന്നെയാണ് ഇവർ ഓരോരുത്തരും കേട്ടോ പ്യാരി . വിശദമായി പ്രൊഫൈൽ നോക്കി ഏവരെയും അടുത്തറിയുവാൻ നോക്കുമല്ലോ അല്ലെ.
പ്രിയമുള്ള സുകന്യാജി ,നന്ദി .ഈ വനിതാ രത്നങ്ങളെ പരിചയപ്പെടുത്തിയതിന് തരുന്ന പ്രോത്സാഹനങ്ങൾക്കൊത്തിരിയൊത്തിരി സന്തോഷമുണ്ട് കേട്ടോ സുകന്യാജി.
പ്രിയപ്പെട്ട സായൂജ് ,നന്ദി.അമ്മിഞ്ഞിപ്പാലിനൊപ്പം ഓരോരുത്തർക്കും ജനിച്ച് വീഴുമ്പോൾ തന്നെ കിട്ടുന്ന അവരവരുടെ മാതൃഭാഷ എന്ന ഒരു പുണ്യം മറ്റുള്ളവർക്ക് വേണ്ടി കൂടി പങ്കുവെക്കുന്ന അമ്മക്കിളികളാണിവർ കേട്ടോ സായൂജ് .
പ്രിയമുള്ള വിനുവേട്ടൻ ,നന്ദി.ഇവിടങ്ങളിൽ ആണും പെണ്ണുമായി ഏതാണ്ട് നൂറ്റമ്പതോളം എഴുത്തുകാരുണ്ട് വിനുവേട്ടാ , അതിൽ പെട്ട കുറച്ച് പേരാണിവരൊക്കെ കേട്ടോ ഭായ്
ഇനിയും പോസ്റ്റുകൾ ബാക്കിയാണ് വായിക്കാൻ. അസൂയ തോന്നുന്നു മുരളി ചേട്ടാ നിങ്ങളോട്. എത്രയാ ഈ എഴുതി വിടുന്നത്.
ഈ പോസ്റ്റ് മാത്രമേ വായിച്ചു തീർന്നുള്ളൂ.. ഇനിയും കിടക്കുന്നു താഴോട്ടു പോസ്റ്റുകൾ. പണ്ട് മൈത്രേയി ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടതു ഇപ്പോഴും ഒരു റഫറൻസ് മെറ്റീരിയൽ ആണ് എനിക്ക്. ഇടയ്ക്കിടയ്ക്ക് അവിടെ പോയി നോക്കി ഓരോരുത്തരെ വായിക്കാൻ തുടങ്ങും. ഇതും അത് പോലെ ബുക്ക് മാർക്ക് ചെയ്ത് ഇടയ്ക്കിടയ്ക്ക് വന്നു റെഫർ ചെയ്യേണ്ട മറ്റൊരു പോസ്റ്റ് ആണ് ഇപ്പൊ എനിക്ക്.
എഫ്. ബി. യിൽ ഫോളോ ബട്ടൺ വച്ചിട്ടുള്ളവരെയൊക്കെ ഫോളോ ചെയ്തു. അതോണ്ട് അവരെയൊക്കെ വേഗം തന്നെ വായിച്ചു തുടങ്ങാമെന്ന് തോന്നുന്നു.
അവിയൽ എവിടെ കിട്ടുമെന്ന് പറഞ്ഞില്ലല്ലോ. റോയൽ ബുക്ക്സ് സെർച്ച് ചെയ്തപ്പോൾ റെലെവന്റ് അല്ലാത്ത എന്തോ ആണ് ലിസ്റ്റ് ചെയ്തതായി ശ്രദ്ധിച്ചത്.
പഴയ എഴുത്തുകളെ തപ്പി പിടിക്കേണ്ടിയിരിക്കുന്നു.
മേരിക്കുട്ടിയും, അവരുടെ ബ്ലോഗും ഒരു നൊമ്പരമായി മനസ്സിൽ അവശേഷിപ്പിച്ചു ഈ പോസ്റ്റ്.
- Pyari
ഇതിൽ പരിചപ്പെടുത്തിയ വനിത രത്നങ്ങൾ
എന്റെ മുഖ പുസ്തകത്തിൽ കുറിച്ചിട്ട കുറിപ്പുകളിൽ
ചിലത് ...
Meera Kamala is feeling happy friendship
with Muralee Mukundan in Aylesbury, Buckinghamshire.
October 4 ·
"Wholehearted well-wisher" is the word for
this action - murali Muralee Mukundan chetta
respect your passion for positivity - hugs chetta :-)
hello of togetherness to all the creative friends mentioned here :-)
Swathi Sasidharan is feeling exhilerated.
October 4 · Roscommon, Ireland ·
https://www.facebook.com/muralee.mukundan/posts/10208534909204926
മുരളി ചേട്ടാ ഈ പ്രോത്സാഹനത്തിന്
ഹൃദയപൂർവം നന്ദി.💐💐
ബിലാത്തിയിലെ മലയാളത്തെ സ്നേഹിക്കുന്ന വനിതാരത്നങ്ങൾ....
വായിച്ചു ..മിക്കതും പരിചയമുള്ള പേരുകൾ ..ഞാൻ ആദ്യം വായിക്കുന്നവ ...
ഞാൻ ഇനി എത്ര കാലം എടുക്കും ..ഇങ്ങനത്തെ ലിസ്റ്റിൽ വരാൻ ...
ഇന്നലത്തെ മഴയിൽ മുളച്ച ഞാൻ എവിടെ ....
വര്‍ഷങ്ങളായി ഇവിടെ ഉള്ളവർ എവിടെ ! പേരുകൾ ഓരോന്നായി വായിച്ചു
വായിച്ചു വന്നു Naseena Methal(അയ്യോ ന്റെ ഡോക്ടർ ), Kochu Thressia(കൊള്ളാം ),
Priya Kiran (ബെസ്റ് ), Deepa Praveen(സൂപ്പർ) , Dyvia Jose ----
<<<>>>(മറക്കൂല ന്റെ കുട്ട്യേ ),
അടുത്തത് സ്വാതി ....ങ്ഹേ .. Swathi Sasidharan ,,,
ഞാൻ തന്നെ , ഞാൻ തന്നെ , ഞാൻ തന്നെ - എന്റമ്മോ ഇനി
ഇപ്പൊ ഞാൻ എന്താ ചെയ്യേണ്ടത്.... ഒരു ഐസ് ബക്കറ്റ് വെള്ളം
കോരി തലയിലൂടെ ഒഴിച്ചാലോ ??? സത്യം ആണെന്ന് ഉറപ്പിക്കാൻ ....
വളരെ വളരെ നന്ദി ഈ ബിലാത്തി അമ്മയെയും കൂടെ കൂട്ടിയതിന് ...
Muralee Mukundan😁😁😁😁😁😁😁😁
Annie Isidhor Paliath is with Ajith Paliath.
October 4 ·
ഇത്രയും വലിയ എഴുത്തുകാരോട് കൂടി ഈ എളിയവളെയും
ചേർത്ത് പ്രോത്സാഹിപ്പിക്കുന്ന Muralee Mukundan ചേട്ടന്
നന്ദിയുടെ ആയിരം പൂച്ചെണ്ടുകൾ ....
ഇതിൽ പരിചപ്പെടുത്തിയ വനിത രത്നങ്ങൾ
എന്റെ മുഖ പുസ്തകത്തിൽ കുറിച്ചിട്ട കുറിപ്പുകളിൽ
ചിലത് ...
Sandhya L Sasidharan
October 4 ·
Thank you Muralee Mukundan sir 😊
അധികമൊന്നും എഴുതാൻ സമയം കിട്ടാറില്ലെങ്കിലും
ഈ പ്രോത്സാഹനങ്ങൾ കൂടുതൽ എഴുതാനെന്നെ പ്രേരിപ്പിക്കുന്നുണ്ട്
Simmy Kuttikkat is with Muralee Mukundan.
October 4 ·
ഞങ്ങളേക്കുറിച്ചാണ് ..
ബിലാത്തിയിലെ പെണ്ണുങ്ങളെക്കുറിച്ചാണ് ..
ചിറക് വിരിച്ച് പറക്കാൻ ഇപ്പോളും മടിച്ചു നിൽക്കുന്ന
എന്നെപ്പോലുള്ള അമ്മക്കിളികളെ കുറിച്ചാണ് ..
സന്തോഷം സ്നേഹം
Muralee Mukundan Sir
Sindhu Eldo
October 4 ·
എന്റെ ജിവിതം ധന്യമായി മുരളിയേട്ടാ...
ആദ്യായിട്ടാ എന്നെകുറിച്ചൊരാൾ നല്ലത് എഴുതുന്നത്....
ലോൾ...
Thank you so much.... !
Love n hugs..Muralee Mukundan.
ഇതിൽ പരിചപ്പെടുത്തിയ വനിത രത്നങ്ങൾ
എന്റെ മുഖ പുസ്തകത്തിൽ കുറിച്ചിട്ട കുറിപ്പുകളിൽ
ചിലത് ...
Naseena Methal
October 4 ·
എന്റമ്മമ്മേ !!!
നിങ്ങൾ വിചാരിക്കും ഈ മഹിളകളുടെയും രത്നങ്ങളുടെയും
ഇടയ്ക്കു തേങ്ങാപ്പൂള് പോലെ ഞാൻ എന്നെ തള്ളിക്കയറ്റിയതാണെന്നു !!
സത്യായിട്ടും ഇതു ഞാൻ അറിഞ്ഞതല്ല ! ഇതു എന്റെ തളളല്ല !
എന്റെ തള്ളു ഇങ്ങിനെയല്ല !!
ഏറെ നന്ദി Muralee Mukundan !!
Manju Varghese is with Muralee Mukundan.
November 2 at 2:34pm ·
ഈ നല്ല എഴുത്തുകാരുടെ കൂട്ടത്തിൽ വരാൻ അർഹതയില്ലെങ്കിലും
എന്നെയും കൂടി ഉൾപ്പെടുത്തി പ്രോത്സാഹിപ്പിച്ചതിന് അനിയൻ ചേട്ടനും,
മുരളിച്ചേട്ടനും ഒത്തിരി നന്ദി .. ഇത്രയും പേർ ഇവിടെ എഴുതുന്നുണ്ടെന്നറിഞ്ഞതിൽ
ഒരുപാട് സന്തോഷം..😁
Sindhu Sathish Kumar
മുരളിയേട്ട, ഒരുപാട് നന്ദി ..സത്യത്തിൽ അമ്പരന്നു നിൽപ്പാണ് ,
ഞാൻ ആരാധിക്കുന്ന ഒരു പിടി വ്യക്തിത്വങ്ങളുടെ കൂടെ എൻറെ കുഞ്ഞു
പ്രൊഫൈലും കൂടെ കണ്ടപ്പോ ..കട്ടൻ കാപ്പിയിൽ നിന്നും നമ്മുടെ മലയാളിക്കൂട്ടായ്മകളിൽ
നിന്നും ഒക്കെ തുടക്കക്കാർക്ക് കിട്ടുന്ന പ്രോത്സാഹനങ്ങൾ വളരെ വലുതാണ് ..
ഇത് ഒരു അംഗീകാരമായും അതിലേറെ ഉത്തരവാദിത്തമായും കാണുന്നൂ ..വീണ്ടും നന്ദി ..💐
Geetha Rajeev
ഒരുഎഴുത്തുകാരിയെന്നോ ഗുരുവിന്റെ ശിഷൃയെന്നോ..
എനിക്കൊരിക്കലും എന്നെപറ്റി തോന്നിയിട്ടില്ല.എന്നാലും കേൾക്കാൻഇമ്പമുള്ളവാക്കുകൾ.....നിങ്ങളെപോലെയുള്ളവരുടഅനുഗ(ഹം
അതിലേക്ക്എത്തപെടട്ടെ...ആയിതീരട്ടെ.....സുങരമായലെഒൌട്ട്.
ആരെയുംഅസൂയപെ്പടുത്തുന്നബ്ലോഗ്ഗ്...നല്ല മനസ്സിന് നങി.സന്തോഷം..!!!
ഇതിൽ പരിചപ്പെടുത്തിയ വനിത രത്നങ്ങൾ
എന്റെ മുഖ പുസ്തകത്തിൽ കുറിച്ചിട്ട കുറിപ്പുകളിൽ
ചിലത് ...
Omana Gangadharan
6 October 5
Well done Murali, yester years residents never
had chances to show their talents, for some that
followed recently it is gold rush
Love...
Deepa Praveen
October 4
വളരെ നന്ദി ഈ കുറിപ്പിനും പ്രോത്സാഹനത്തിനും...
Dyvia Jose
October 4
ഞാൻണ്ടല്ലോ...
കിടുക്കി....☺
Priya Kiran
October 4
This is a huge surprise ...
ഒരുപാടു നന്ദിയുണ്ട് ..thank you so much 🙏🏻🙏🏻💐💐😀😀
Seema Menon
October 4
നിരപരാധിയാണു.. ആളു മാറി ഈ പുലികളുടെ കൂട്ടത്തിൽ
പെടുത്തിയതാണു ബിലാത്തി ചേട്ടൻ. പുലികളേ...
പ്രണാമം.
Ligi Seby
October 4
ഇത്രയും കഴിവുള്ള എഴുത്തുകാരുടെ കൂടെ
തുടക്കകാരിയായ എന്നെയും ഉള്പെടുത്തിയതിൽ സന്തോഷം .
Thank you so much ...Appreciate your efforts in
writing this article & congratulations to all the writers...
Jishma Shiju
October 4
It was an awesome surprise.
Thank you so much.
💐💐💐
Love
Beena Roy
October 4
ഈ പരിചയപ്പെടുത്തലിനും
പ്രോത്സാഹനത്തിനും ഏറെ നന്ദി മുരളിയേട്ടാ.
പറിച്ചുനടപ്പെട്ട നാട്ടിലും ഭാഷയെ കളഞ്ഞുപോകാതെ
മുറുകെപ്പിടിക്കുന്നതിന് എല്ലാ പ്രിയ എഴുത്തുകാർക്കും ഹൃദയംനിറഞ്ഞ
അഭിനന്ദനങ്ങൾ
Deepa Santhosh
October 5
Great achievement...
Ellarkum congratulations...!
Nimisha Basil George
October 11
പൂ ചോദിച്ച കുട്ടിക്ക് പോക്കാലം
കിട്ടിയ സന്തോഷം ... , സ്നേഹത്തിനും
പ്രോത്സാഹനത്തിനും നന്ദി !
പ്രിയപ്പെട്ട പ്രിയൻ ഭായ് , നന്ദി. കട്ടന്‍ കാപ്പിയും കവിതയും വെബ്സൈറ്റില്‍
- http://kattankaappi.com - എഴുത്തുകാരുടെ പ്രൊഫൈല്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള
സംവിധാനം പൂര്‍ത്തീകരിച്ചു എന്നത്തിൽ വളരെ സന്തോഷം .ഇനി എഴുത്തുകാര്‍ അവരുടെ ഇനി സ്വന്തം പ്രൊഫൈല്‍ കൂട്ടിച്ചേര്‍ത്താൽ നമ്മുടെ എഴുത്തുകാരുടെ നെറ്റ് വർക്ക് നന്നായി വിപുലീകരിക്കുവാൻ സാധിക്കും ,ഒപ്പം എല്ലാ എഴുത്തുകാരെയും കചരിത്രത്തിൽ നിന്നും മാഞ്ഞ് പോകാത്തെ സൂക്ഷിക്കുവാൻ കാലോചിതമായ ഒരു വെബ് സൈറ്റ്
പ്രിയമുള്ള ഓ.ഇ.ബഷീർ ഭായ് ,നന്ദി . എഴുത്തിൽ ആണുങ്ങളെയൊക്കെ മലർത്തിയടിക്കുന്ന മൊഞ്ചത്തികളായ പെണ്ണുങ്ങളാണ് ഈ ബിലാത്തിയിലെ എഴുതുന്ന എല്ലാ വനിതാ രത്നങ്ങളും കേട്ടോ ഭായ്
പ്രിയപ്പെട്ട ഗിരിജ നവനീതകൃഷ്ണൻ ,നന്ദി . കട്ടൻ കാപ്പിക്ക് എന്നും മലയാളത്തിന്റെ നാരുമാനവും രുചിയുമാണ് കേട്ടോ !.ഇനി ഓരോരുത്തരെയായി സമയം കിട്ടുന്നതനുസരിച്ച് തീർച്ഛയായും വായിച്ച് നോക്കുക
പ്രിയമുള്ള സതീഷ് മാക്കോത്ത് ഭായ് ,നന്ദി. ഈ നല്ല അനുമോദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഭായ്
പ്രിയപ്പെട്ട പട്ടേപ്പാടം റാംജി ഭായ് ,നന്ദി.പ്രവാസ രാജ്യങ്ങളിൽ വസിക്കുന്ന എല്ലാ എഴുത്തുകാരെയും ഇതുപോലെ ഒരു നേടി വർക്കിനുള്ളിൽ ചേർക്കണം ഭായ് .കട്ടൻ കാപ്പിയുടെ സൈറ്റിൽ പോയി ഭായിയുടെ പ്രൊഫൈൽ ചെക്കുമല്ലോ അല്ലെ .
പ്രിയമുള്ള കുസുമം മേം,നന്ദി .വിജഏടത്തിയെ മാത്രമല്ല ,എല്ലാവരെയും ചെന്ന് പരിചയപ്പെടണം കേട്ടോ , മോളുടെ അടുത്ത് ഇടക്കിടെ വന്നു പോകുന്നത് കൊണ്ട് കുസുമം മേമനെയും ബിലാത്തി എഴുത്തുകാരിയുടെ കൂടെ കൂട്ടുവാൻ പരിപാടിയുണ്ട്
പ്രിയപ്പെട്ട ഫിലിപ്സ് ഏറിയൽ ഭായ് ,നന്ദി. അതെ തുടക്കം എന്തുകൊണ്ടും മഹിളകളിൽ നിന്നും തുടങ്ങണമല്ലോ ..,ഇനിയും ആണും പെണ്ണുമായി നിരവധി പേരെ തുടൽ അധ്യായങ്ങളിൽ പരിചപ്പെടുത്തുന്നതായിരിക്കും .പിന്നെ കേരളത്തിൽ നിന്നും പുറത്തു വസിക്കുന്നവരൊക്കെ പ്രവാസികളാണല്ലോ അല്ലെ . അപ്പോൾ ഇനി കട്ടൻ കാപ്പിയുടെ രുചി കുറേശ്ശെ രുചിച്ചറിഞ്ഞ് ശീലമാക്കണം കേട്ടോ ഭായ്
പ്രിയമുള്ള ജോർജ്ജ് വെട്ടത്താൻ സാർ, നന്ദി . ഇത്തരം ഒട്ടും ചേതമില്ലാത്ത പ്രോത്സാഹനങ്ങൾ ഇതിലെ ഓരോ എഴുത്തുകാരികൾക്കും അവരുടെ എഴുത്തിനൊക്കെ വല്ലാത്തൊരു ബൂസ്റ്റുണ്ടാക്കും , പിന്നെ പുരുഷ കേസരികളും പിന്നെയുള്ള പെൺപുലികളായ എഴുത്തുകാരികളുമൊക്കെ ഇതിൽ പിന്നാലെ തന്നെ അണിചേരും കേട്ടോ സാർ .
പ്രിയപ്പെട്ട രഘുലാൽ ,നന്ദി . ഇവിടെയുള്ള എഴുത്തുകാരികളായ പകുതിയോളം വനിതാ രത്നങ്ങളായ എഴുത്തുകാരികളെ മാത്രമേ ഇപ്പോൾ തൽക്കാലം പരിചയപ്പെടുത്തിയിട്ടുള്ളൂ ഇനിയുള്ളവരെയൊക്കെ ഇതുപോലെയൊക്കെ അടുത്ത അദ്ധ്യായങ്ങളിൽ പരിചയപ്പെടുത്തുന്നതായിരിക്കും കേട്ടോ ഭായ്.
ഇത്രയേറെ മലയാളം എഴുത്തുകാർ / മലയാളത്തെ അത്രയേറെ സ്നേഹിക്കുന്നവർ ഇവിടെയുണ്ട് എന്നത് ഏറെ സന്തോഷകരം ...
Post a Comment