അവനവന്റെ ഉന്നമനത്തിന് വേണ്ടി ഇന്ന് പാശ്ചാത്യ നാട്ടിലൊക്കെ ഒരു ദിനചര്യ പോലെ ഓരോരുത്തരും അനുഷ്ടിച്ച് പോരുന്ന - മാനസികോർജ്ജം കൈവരുത്തുന്ന ഒരു സംഗതിയാണ് മൈന്റ്ഫുൾനെസ്സ് / Mindfulness എന്ന വളരെ സിംമ്പളായ മെഡിറ്റേഷൻ വ്യായാമ മുറ ...!
പണ്ടത്തെ ബുദ്ധമത സന്യാസികളുടെ ധ്യാനമുറകളിൽ നിന്നും , 'യോഗ'യിൽ നിന്നുമൊക്കെ ഉരുത്തിരിച്ച്ചെടുത്ത വളരെ ലളിതമായി ചെയ്യാവുന്ന ഒരു അഭ്യാസ മുറയാണിത് ...
മാനസിക പക്വതയോടൊപ്പം , പല മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും , മറ്റ് ഊർജ്ജസ്വലമായ ദൈനംദിന കാര്യങ്ങൾ വളരെ ശാന്തമായി ചെയത് തീർക്കുവാനും ഈ പരിശീലനം കൊണ്ട് സാധ്യമാണെന്ന് ലോക മനസികാരോഗ്യ സംഘടന (WHO mental health ), പഠനങ്ങൾ നടത്തി തെളിയിച്ചിരിക്കയാണിപ്പോൾ...
പല സംഗതികളിലും മറ്റുരാജ്യക്കാരുടേത് പോലെ മാനസിക പക്വത എത്തിപ്പിടിക്കാനാകാത്ത നമ്മൾ മലയാളികളൊക്കെ പ്രാക്ടീസ് ചെയ്യേണ്ടുന്ന ഒരു മാനസിക വ്യായാമ മുറ തന്നെയാണ് 'മൈന്റ്ഫുൾനെസ്സ്' എന്ന ഈ ധ്യാന പ്രക്രിയ ...!
അവരവർ കാര്യങ്ങൾ ഇടതടവില്ലാതെ കൊട്ടിഘോഷിച്ച് വിളംബരം ചെയ്യുന്നതിനേക്കാൾ ഉപരി മറ്റുള്ളവരുടെ വീഴ്ച്ചകളും , തെറ്റുകുറ്റങ്ങളും , ഇല്ലാകഥകളും , മറ്റും പെരുപ്പിച്ച് കാണിക്കുന്നതിലാണ് ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ എന്നുമെന്നും അഭിരമിച്ചു കൊണ്ടിരിക്കുന്ന ഭൂരിഭാഗം മല്ലു വംശജരുടെയും താല്പര്യങ്ങളും , സന്തോഷങ്ങളും എന്ന് പറയപ്പെടുന്നു ...
സ്വയം ചെയ്ത് കൂട്ടുന്ന തെറ്റുകുറ്റങ്ങളെല്ലാം കമനീയമായി ഒളിപ്പിച്ച് വെച്ച് , മറ്റുള്ളവരുടെ ഇത്തരം വിക്രിയകൾ എന്തെങ്കിലും കണ്ട് കിട്ടിയാൽ ആയത് ചൂണ്ടി കാട്ടി ക്രൂശിക്കുന്ന ഒരു വല്ലാത്ത പ്രവണത തന്നെയാണിത് ...!
പണ്ടുകാലം മുതലേ കുറ്റവാളികളെയും , കുറ്റം ആരോപിക്ക പെട്ടവരെയും , മറ്റും വന്യമൃഗങ്ങൾക്ക് നടുവിലേക്ക് എറിഞ്ഞ് കൊടുത്ത് , അവരുടെയൊക്കെ പ്രാണൻ പോകുന്നത് വരെ ചുറ്റും നിന്ന് ആസ്വദിച്ചു കാണുമ്പോഴും , പല ആരോപണ വിധേയരായവരെ ജനമധ്യത്തിൽ വെച്ച് തലവെട്ടി കൊല്ലുമ്പോഴും ,സമൂഹത്തിന് നന്മയേകിയ യേശുക്രിസ്തുവിനെ പോലെയുള്ളവരെ പീഡിപ്പിച്ച് കുരിശിലേറ്റിയപ്പോഴും , ശ്രീരാമ പത്നി സീതയെ പതിവ്രത ചട്ടം പരീക്ഷിക്കുന്നതിന് അഗ്നികുണ്ഡത്തിൽ ചാടിപ്പിക്കുമ്പോഴും തൊട്ട് , പ്രമുഖ നടനെ കോടതിയിലേക്ക് വിചാരണക്ക് കൊണ്ടു പോകുമ്പോൾ വരെ ജനങ്ങൾ ആർത്തുല്ലസിച്ച് കാണുവാൻ വരുന്നതും , കൂകിവിളിക്കുന്നതുമൊക്കെ മനുഷ്യനിൽ ഉൾക്കൊള്ളുന്ന ഇത്തരം സ്വഭാവ വിശേഷണങ്ങൾ കൊണ്ടാണത്രെ ...!
മറ്റുള്ളവർക്കേൽക്കുന്ന പീഡനങ്ങളും , ദു:ഖങ്ങളും കണ്ട് രസിച്ചാസ്വദിക്കുന്ന ഒരു സ്വഭാവ വിശേഷം മനുഷ്യനുണ്ടായ കാലം മുതൽ അവരുടെ ജീനുകളിൽ ഉണ്ടെന്നാണ് പല ശാസ്ത്രപഠനങ്ങളും വ്യക്തമാക്കുന്നത് . ജനിതകമായി തന്നെ ഇത്തരം വൈകല്യങ്ങളുടെ ജീനുകൾ ഏറെക്കുറെ മലയാളികളിലും ഇത്തിരി കൂടുതലുള്ള കാരണമാണ് , ഈ തരത്തിലുള്ള സ്വഭാവ വിശേഷങ്ങൾക്ക് ജാതി-മത-രാഷ്ട്രീയ ഭേദമന്യെ ഒട്ടുമിക്ക കേരളീയ പാര്യമ്പര്യമുള്ളവരിലും കുടികൊള്ളുന്നത് പോലും ...!
അതെ ഒപ്പമുള്ളതിനേയും , ചുറ്റുമുള്ളതിനേയും തന്റെ നിലനിൽപ്പിന് വേണ്ടി കീഴടക്കി കൊണ്ടുള്ള ഒരു ജൈത്ര യാത്ര തന്നെയാണ് , പ്രകൃതിയിൽ വാണരുളുന്ന ഓരോ ജീവജാലങ്ങൾക്കും പറയാനുണ്ടാവുക ...!
അതായത് എന്നുമെപ്പോഴും ഇടിച്ചിടിച്ച് നിന്ന് പിടിച്ചുപിടിച്ച് മുന്നോട്ടുള്ള ജീവിത പ്രയാണങ്ങൾ കോട്ടം കൂടാതെ പൂർത്തീകരിക്കുവാനുള്ള ഒരു തരം പ്രത്യേക ജന്മ വാസനകൾ , ലോകത്തിലെ ഏതൊരു ഏകകോശ ജീവജാലങ്ങൾ തൊട്ട് മനുഷ്യരടക്കം സകലമാന ജീവികൾക്കും ജന്മസിദ്ധമായി തന്നെ കിട്ടിയ ഒരു വരമാണ് ...
കൈയ്യൂക്കുള്ളവർ കാര്യക്കാർ എന്ന പറഞ്ഞ പോലെ എത്രയെത്ര പ്രതിസന്ധികളും , വെല്ലുവിളികളും തരണം ചെയ്തശേഷമാണ് ലക്ഷകണക്കിന് ബീജങ്ങളിൽ നിന്നും ഒന്ന് , അണ്ഡവുമായി സംയോജിച്ച് , ആയതിന്റെ കാലവുധി പൂർത്തിയാക്കി ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് അല്ലെ .
തനിക്കുമാത്രമല്ല , തന്റെ ചുറ്റുപാടുമുള്ള എല്ലാ ജാലങ്ങൾക്കും , പ്രകൃതിക്കും കോട്ടം കൂടാതെ നല്ല നിലയിൽ ജീവിക്കുവാൻ വേണ്ടി മനുഷ്യന്റെ ഇത്തരത്തിലുള്ള ചില സ്വഭാവശീല ദോഷങ്ങൾ ഇല്ലാതാക്കുവാൻ വേണ്ടി പൗരാണികമായി തന്നെ പല ആചാര്യന്മാരും , ചിന്തകരും കൂടി അനേകം രൂപകല്പനകൾ - അതാത് കാലഘങ്ങളിൽ ആർജിച്ച്ചെടുത്തതിൽ നിന്നാണ് ഇന്നുള്ള പല ജീവിത ചിട്ടവട്ടങ്ങളും മനുഷ്യകുലത്തിന് ഉണ്ടായി വന്നത് ...
ഇത്തരം ചിന്തകളിൽ നിന്നും ഭാഷകളും , ജാതികളും , ഗോത്രങ്ങളും , ദേശങ്ങളും , വംശങ്ങളുമൊക്കെ ഉരുത്തിരിഞ്ഞുവന്നു . പിന്നീട് താളവും , മേളവും , സംഗീതവും. ശേഷം കലയും , സംസ്കാരവും ,സാഹിത്യവും , ശാസ്ത്രവും , മതവും , രാഷ്‌ട്രീയവുമൊക്കെ മെല്ലെ മെല്ലെ മനുഷ്യനുമേൽ ആധിപത്യം സൃഷ്ട്ടിച്ചു എന്നുമാണ് ഇതുവരെയുള്ള ഭൂലോകവാസികളായ ഓരൊ മനുഷ്യരുടേയും ചരിതങ്ങൾ നമുക്ക് പറഞ്ഞു തരുന്നത് ...
പൗരാണിക കാലം മുതൽ ഇന്നുള്ള ആധുനിക കാലം വരെയുള്ള മനുഷ്യകുലങ്ങളുടെ ചരിത്രങ്ങൾ പരിശോധിച്ചാൽ ഒന്ന് മനസ്സിലാകും , അന്ന് തൊട്ട് ഇന്ന് വരെ വിവേകപരമായും , വിജ്ഞാനപരമായും അനേകമനേകം അറിവുകൾ സമ്പാദിച്ച് ,ശാസ്ത്രീയമായ പല കണ്ടെത്തലുകളും നടത്തി - പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വരികയാണ് ലോക ജനതകൾ ...
പക്ഷെ ഇന്ന് ആധുനിക മനുഷ്യർ ആഗോളപരമായി ശാസ്ത്ര സാങ്കേതികപരമായും , കായികപരമായും , സാമ്പത്തികപരമായുമൊക്കെ പല അഭിവൃദ്ധികളും അനുദിനം കൈവരിച്ചെങ്കിലും - അവർ മനസികകമായി വളരെയധികം പിന്നോട്ട് പോയിരിക്കയാണെത്രെ ...!
ഇത്തരം നേട്ടങ്ങളുടെ ഉടമകളിൽ ഒട്ടുമിക്കവരൊക്കെ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട് പോലും , ഒന്നല്ലെങ്കിൽ വേറൊരുതരത്തിൽ ഓരോരുത്തരും വിധതരത്തിലുള്ള അശാന്തി ഭാവത്തിൽ അടിമപ്പെട്ടവരാണെത്രെ ..!
പിന്നീട് ഈ അവസ്ഥകളാണ് വിഷാദ രോഗത്തിലേക്കും , മദ്യപാനത്തിലേക്കും , മയക്കുമരുന്നുപയോഗത്തിലേക്കും ,വിവാഹ മോചനത്തിലേക്കും , കുത്തക നിറഞ്ഞ മറ്റ് ജീവിതരീതികളിലേക്കുമൊക്കെ അവരെ നയിക്കുന്നത് ...!
ഇത്തരം അവസ്ഥാവിശേഷങ്ങള്ളിൽ നിന്നും വിടുതൽ നേടാനും , ആയത് പിടികൂടാതിരിക്കുവാനും വേണ്ടി ഇന്ന് അനേകം വ്യക്തിത്വ വികസന പരിപാടികളും , മാനസിക ഉത്തേജന ജനസമ്പർക്ക കേന്ദ്രങ്ങളും ഇന്ന് പല രാജ്യങ്ങളിലും വിവിധ പ്രസ്ഥാനങ്ങൾ വഴി നടത്തി പോരുന്നുണ്ട് ...
സ്വയം മനസികോർജ്ജം ആർജ്ജിക്കുവാനും , വളരെയധികം പൊസറ്റീവായി ചിന്തിക്കാനും , ഒപ്പം നമ്മെ പോലെ മറ്റുള്ളവരുടെ നന്മകൾക്കും , ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുവാനും നമ്മൾ ഓരോരുത്തരെയും സജ്ജമാക്കുന്ന ഇടങ്ങലാണ് ഇത്തരം കേന്ദ്രങ്ങൾ ...
പണ്ടക്കെ മത ഭക്തി ചുറ്റുവട്ടങ്ങളിൽ നിന്നുള്ള പ്രാർത്ഥനകളും , തനി കള്ള നാണയങ്ങളല്ലാത്ത ആത്‌മീയ ഗുരുക്കന്മാരുടെ സ്വാന്തനങ്ങളും , ഉപദേശങ്ങളും മറ്റും ഇത്തരം കുഴപ്പങ്ങളെയെല്ലാം വളരെയധികം ലഘൂകരിച്ചിരുന്നു ...
ഒപ്പം കാലങ്ങളായി പല ജനതയും പരിശീലിച്ചു പ്രായോഗികമാക്കിയ യോഗയും , അനേക തരത്തിലുള്ള ധ്യാന മുറകളും ...!
മാനസിക പിരിമുറക്കങ്ങൾ ഇല്ലാതാക്കാനും , ഊർജ്ജസ്വലമായ ദൈനംദിന കാര്യങ്ങൾ കൈവരുത്തുവാനും വേണ്ടി ഇപ്പോൾ ഈ മില്ലേനിയം നൂറ്റാണ്ടിൽ പ്രചുരപ്രചാരം നേടിയ ഏറ്റവും എളുപ്പത്തിലും ലളിതമായും ചെയ്യാവുന്ന ഒരു പരിശീലനമാണ് മൈന്റ് ഫുൾനെസ്സ് ..!
'മൈന്റ് ഫുൾനെസ്സ് 'എന്ത് ഏത് എങ്ങിനെ എന്നൊക്കെ
അറിയുവാൻ ഇവിടെ Mindful Org ക്ലിക്കിയാൽ മതി...
നമ്മൾ ഓരോരുത്തരും സ്വയം മാറ്റങ്ങൾ ഉൾക്കൊണ്ട് നല്ല പക്വത കൈവരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ , അതോടൊപ്പം സമൂഹത്തിന്റെ നന്മക്കും , മറ്റു പോസറ്റീവായ ഉന്നമനങ്ങൾക്കും ഊർജ്ജം പകർന്ന് നേരായ നല്ല മാർഗ്ഗങ്ങൾക്ക് വഴി കാട്ടി ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ തയ്യാറാണെങ്കിൽ ഇത്തരം പ്രാക്ട്രീസുകൾ തുടങ്ങി വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണിപ്പോൾ ...!
നമ്മുടെ മറ്റെല്ലാ പുരോഗതികൾക്കൊപ്പം
എന്നും , എപ്പോഴും - ഏവരുടെയും സന്തോഷാരവങ്ങൾ നിറഞ്ഞ
ബി മൈന്റ് ഫുൾ / Be Mindful ആയിരിക്കട്ടെ നമ്മുടെ ഓരോരൊ മനസ്സുകളും .. ! !
പണ്ടത്തെ ബുദ്ധമത സന്യാസികളുടെ ധ്യാനമുറകളിൽ നിന്നും , 'യോഗ'യിൽ നിന്നുമൊക്കെ ഉരുത്തിരിച്ച്ചെടുത്ത വളരെ ലളിതമായി ചെയ്യാവുന്ന ഒരു അഭ്യാസ മുറയാണിത് ...
മാനസിക പക്വതയോടൊപ്പം , പല മാനസിക പിരിമുറുക്കങ്ങൾ ഇല്ലാതാക്കാനും , മറ്റ് ഊർജ്ജസ്വലമായ ദൈനംദിന കാര്യങ്ങൾ വളരെ ശാന്തമായി ചെയത് തീർക്കുവാനും ഈ പരിശീലനം കൊണ്ട് സാധ്യമാണെന്ന് ലോക മനസികാരോഗ്യ സംഘടന (WHO mental health ), പഠനങ്ങൾ നടത്തി തെളിയിച്ചിരിക്കയാണിപ്പോൾ...
പല സംഗതികളിലും മറ്റുരാജ്യക്കാരുടേത് പോലെ മാനസിക പക്വത എത്തിപ്പിടിക്കാനാകാത്ത നമ്മൾ മലയാളികളൊക്കെ പ്രാക്ടീസ് ചെയ്യേണ്ടുന്ന ഒരു മാനസിക വ്യായാമ മുറ തന്നെയാണ് 'മൈന്റ്ഫുൾനെസ്സ്' എന്ന ഈ ധ്യാന പ്രക്രിയ ...!
അവരവർ കാര്യങ്ങൾ ഇടതടവില്ലാതെ കൊട്ടിഘോഷിച്ച് വിളംബരം ചെയ്യുന്നതിനേക്കാൾ ഉപരി മറ്റുള്ളവരുടെ വീഴ്ച്ചകളും , തെറ്റുകുറ്റങ്ങളും , ഇല്ലാകഥകളും , മറ്റും പെരുപ്പിച്ച് കാണിക്കുന്നതിലാണ് ഇന്നത്തെ സാമൂഹിക മാധ്യമങ്ങളിൽ എന്നുമെന്നും അഭിരമിച്ചു കൊണ്ടിരിക്കുന്ന ഭൂരിഭാഗം മല്ലു വംശജരുടെയും താല്പര്യങ്ങളും , സന്തോഷങ്ങളും എന്ന് പറയപ്പെടുന്നു ...
സ്വയം ചെയ്ത് കൂട്ടുന്ന തെറ്റുകുറ്റങ്ങളെല്ലാം കമനീയമായി ഒളിപ്പിച്ച് വെച്ച് , മറ്റുള്ളവരുടെ ഇത്തരം വിക്രിയകൾ എന്തെങ്കിലും കണ്ട് കിട്ടിയാൽ ആയത് ചൂണ്ടി കാട്ടി ക്രൂശിക്കുന്ന ഒരു വല്ലാത്ത പ്രവണത തന്നെയാണിത് ...!
പണ്ടുകാലം മുതലേ കുറ്റവാളികളെയും , കുറ്റം ആരോപിക്ക പെട്ടവരെയും , മറ്റും വന്യമൃഗങ്ങൾക്ക് നടുവിലേക്ക് എറിഞ്ഞ് കൊടുത്ത് , അവരുടെയൊക്കെ പ്രാണൻ പോകുന്നത് വരെ ചുറ്റും നിന്ന് ആസ്വദിച്ചു കാണുമ്പോഴും , പല ആരോപണ വിധേയരായവരെ ജനമധ്യത്തിൽ വെച്ച് തലവെട്ടി കൊല്ലുമ്പോഴും ,സമൂഹത്തിന് നന്മയേകിയ യേശുക്രിസ്തുവിനെ പോലെയുള്ളവരെ പീഡിപ്പിച്ച് കുരിശിലേറ്റിയപ്പോഴും , ശ്രീരാമ പത്നി സീതയെ പതിവ്രത ചട്ടം പരീക്ഷിക്കുന്നതിന് അഗ്നികുണ്ഡത്തിൽ ചാടിപ്പിക്കുമ്പോഴും തൊട്ട് , പ്രമുഖ നടനെ കോടതിയിലേക്ക് വിചാരണക്ക് കൊണ്ടു പോകുമ്പോൾ വരെ ജനങ്ങൾ ആർത്തുല്ലസിച്ച് കാണുവാൻ വരുന്നതും , കൂകിവിളിക്കുന്നതുമൊക്കെ മനുഷ്യനിൽ ഉൾക്കൊള്ളുന്ന ഇത്തരം സ്വഭാവ വിശേഷണങ്ങൾ കൊണ്ടാണത്രെ ...!
അതെ ഒപ്പമുള്ളതിനേയും , ചുറ്റുമുള്ളതിനേയും തന്റെ നിലനിൽപ്പിന് വേണ്ടി കീഴടക്കി കൊണ്ടുള്ള ഒരു ജൈത്ര യാത്ര തന്നെയാണ് , പ്രകൃതിയിൽ വാണരുളുന്ന ഓരോ ജീവജാലങ്ങൾക്കും പറയാനുണ്ടാവുക ...!
അതായത് എന്നുമെപ്പോഴും ഇടിച്ചിടിച്ച് നിന്ന് പിടിച്ചുപിടിച്ച് മുന്നോട്ടുള്ള ജീവിത പ്രയാണങ്ങൾ കോട്ടം കൂടാതെ പൂർത്തീകരിക്കുവാനുള്ള ഒരു തരം പ്രത്യേക ജന്മ വാസനകൾ , ലോകത്തിലെ ഏതൊരു ഏകകോശ ജീവജാലങ്ങൾ തൊട്ട് മനുഷ്യരടക്കം സകലമാന ജീവികൾക്കും ജന്മസിദ്ധമായി തന്നെ കിട്ടിയ ഒരു വരമാണ് ...
കൈയ്യൂക്കുള്ളവർ കാര്യക്കാർ എന്ന പറഞ്ഞ പോലെ എത്രയെത്ര പ്രതിസന്ധികളും , വെല്ലുവിളികളും തരണം ചെയ്തശേഷമാണ് ലക്ഷകണക്കിന് ബീജങ്ങളിൽ നിന്നും ഒന്ന് , അണ്ഡവുമായി സംയോജിച്ച് , ആയതിന്റെ കാലവുധി പൂർത്തിയാക്കി ഭൂമിയിലേക്ക് ഇറങ്ങി വരുന്നത് അല്ലെ .
തനിക്കുമാത്രമല്ല , തന്റെ ചുറ്റുപാടുമുള്ള എല്ലാ ജാലങ്ങൾക്കും , പ്രകൃതിക്കും കോട്ടം കൂടാതെ നല്ല നിലയിൽ ജീവിക്കുവാൻ വേണ്ടി മനുഷ്യന്റെ ഇത്തരത്തിലുള്ള ചില സ്വഭാവശീല ദോഷങ്ങൾ ഇല്ലാതാക്കുവാൻ വേണ്ടി പൗരാണികമായി തന്നെ പല ആചാര്യന്മാരും , ചിന്തകരും കൂടി അനേകം രൂപകല്പനകൾ - അതാത് കാലഘങ്ങളിൽ ആർജിച്ച്ചെടുത്തതിൽ നിന്നാണ് ഇന്നുള്ള പല ജീവിത ചിട്ടവട്ടങ്ങളും മനുഷ്യകുലത്തിന് ഉണ്ടായി വന്നത് ...
ഇത്തരം ചിന്തകളിൽ നിന്നും ഭാഷകളും , ജാതികളും , ഗോത്രങ്ങളും , ദേശങ്ങളും , വംശങ്ങളുമൊക്കെ ഉരുത്തിരിഞ്ഞുവന്നു . പിന്നീട് താളവും , മേളവും , സംഗീതവും. ശേഷം കലയും , സംസ്കാരവും ,സാഹിത്യവും , ശാസ്ത്രവും , മതവും , രാഷ്‌ട്രീയവുമൊക്കെ മെല്ലെ മെല്ലെ മനുഷ്യനുമേൽ ആധിപത്യം സൃഷ്ട്ടിച്ചു എന്നുമാണ് ഇതുവരെയുള്ള ഭൂലോകവാസികളായ ഓരൊ മനുഷ്യരുടേയും ചരിതങ്ങൾ നമുക്ക് പറഞ്ഞു തരുന്നത് ...
പൗരാണിക കാലം മുതൽ ഇന്നുള്ള ആധുനിക കാലം വരെയുള്ള മനുഷ്യകുലങ്ങളുടെ ചരിത്രങ്ങൾ പരിശോധിച്ചാൽ ഒന്ന് മനസ്സിലാകും , അന്ന് തൊട്ട് ഇന്ന് വരെ വിവേകപരമായും , വിജ്ഞാനപരമായും അനേകമനേകം അറിവുകൾ സമ്പാദിച്ച് ,ശാസ്ത്രീയമായ പല കണ്ടെത്തലുകളും നടത്തി - പുരോഗമനത്തിന്റെ പാതയിലൂടെ സഞ്ചരിച്ചു വരികയാണ് ലോക ജനതകൾ ...
പക്ഷെ ഇന്ന് ആധുനിക മനുഷ്യർ ആഗോളപരമായി ശാസ്ത്ര സാങ്കേതികപരമായും , കായികപരമായും , സാമ്പത്തികപരമായുമൊക്കെ പല അഭിവൃദ്ധികളും അനുദിനം കൈവരിച്ചെങ്കിലും - അവർ മനസികകമായി വളരെയധികം പിന്നോട്ട് പോയിരിക്കയാണെത്രെ ...!
ഇത്തരം നേട്ടങ്ങളുടെ ഉടമകളിൽ ഒട്ടുമിക്കവരൊക്കെ വല്ലാത്ത മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ട് പോലും , ഒന്നല്ലെങ്കിൽ വേറൊരുതരത്തിൽ ഓരോരുത്തരും വിധതരത്തിലുള്ള അശാന്തി ഭാവത്തിൽ അടിമപ്പെട്ടവരാണെത്രെ ..!
പിന്നീട് ഈ അവസ്ഥകളാണ് വിഷാദ രോഗത്തിലേക്കും , മദ്യപാനത്തിലേക്കും , മയക്കുമരുന്നുപയോഗത്തിലേക്കും ,വിവാഹ മോചനത്തിലേക്കും , കുത്തക നിറഞ്ഞ മറ്റ് ജീവിതരീതികളിലേക്കുമൊക്കെ അവരെ നയിക്കുന്നത് ...!
ഇത്തരം അവസ്ഥാവിശേഷങ്ങള്ളിൽ നിന്നും വിടുതൽ നേടാനും , ആയത് പിടികൂടാതിരിക്കുവാനും വേണ്ടി ഇന്ന് അനേകം വ്യക്തിത്വ വികസന പരിപാടികളും , മാനസിക ഉത്തേജന ജനസമ്പർക്ക കേന്ദ്രങ്ങളും ഇന്ന് പല രാജ്യങ്ങളിലും വിവിധ പ്രസ്ഥാനങ്ങൾ വഴി നടത്തി പോരുന്നുണ്ട് ...
സ്വയം മനസികോർജ്ജം ആർജ്ജിക്കുവാനും , വളരെയധികം പൊസറ്റീവായി ചിന്തിക്കാനും , ഒപ്പം നമ്മെ പോലെ മറ്റുള്ളവരുടെ നന്മകൾക്കും , ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കുവാനും നമ്മൾ ഓരോരുത്തരെയും സജ്ജമാക്കുന്ന ഇടങ്ങലാണ് ഇത്തരം കേന്ദ്രങ്ങൾ ...
ഒപ്പം കാലങ്ങളായി പല ജനതയും പരിശീലിച്ചു പ്രായോഗികമാക്കിയ യോഗയും , അനേക തരത്തിലുള്ള ധ്യാന മുറകളും ...!
മാനസിക പിരിമുറക്കങ്ങൾ ഇല്ലാതാക്കാനും , ഊർജ്ജസ്വലമായ ദൈനംദിന കാര്യങ്ങൾ കൈവരുത്തുവാനും വേണ്ടി ഇപ്പോൾ ഈ മില്ലേനിയം നൂറ്റാണ്ടിൽ പ്രചുരപ്രചാരം നേടിയ ഏറ്റവും എളുപ്പത്തിലും ലളിതമായും ചെയ്യാവുന്ന ഒരു പരിശീലനമാണ് മൈന്റ് ഫുൾനെസ്സ് ..!
അറിയുവാൻ ഇവിടെ Mindful Org ക്ലിക്കിയാൽ മതി...
നമ്മൾ ഓരോരുത്തരും സ്വയം മാറ്റങ്ങൾ ഉൾക്കൊണ്ട് നല്ല പക്വത കൈവരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ , അതോടൊപ്പം സമൂഹത്തിന്റെ നന്മക്കും , മറ്റു പോസറ്റീവായ ഉന്നമനങ്ങൾക്കും ഊർജ്ജം പകർന്ന് നേരായ നല്ല മാർഗ്ഗങ്ങൾക്ക് വഴി കാട്ടി ജീവിതത്തിലേക്ക് കൊണ്ടുവരുവാൻ തയ്യാറാണെങ്കിൽ ഇത്തരം പ്രാക്ട്രീസുകൾ തുടങ്ങി വെക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണിപ്പോൾ ...!
എന്നും , എപ്പോഴും - ഏവരുടെയും സന്തോഷാരവങ്ങൾ നിറഞ്ഞ
ബി മൈന്റ് ഫുൾ / Be Mindful ആയിരിക്കട്ടെ നമ്മുടെ ഓരോരൊ മനസ്സുകളും .. ! !
13 comments:
നമ്മൾ ഓരോരുത്തരും സ്വയം മാറ്റങ്ങൾ
ഉൾക്കൊണ്ട് നല്ല പക്വത കൈവരിക്കണമെന്ന്
ആത്മാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ , അതോടൊപ്പം
സമൂഹത്തിന്റെ നന്മക്കും , മറ്റു പോസറ്റീവായ ഉന്നമനങ്ങൾക്കും
ഊർജ്ജം പകർന്ന് നേരായ നല്ല മാർഗ്ഗങ്ങൾക്ക് വഴി കാട്ടി ജീവിതത്തിലേക്ക്
കൊണ്ടുവരുവാൻ തയ്യാറാണെങ്കിൽ ഇത്തരം പ്രാക്ട്രീസുകൾ തുടങ്ങി വെക്കേണ്ട സമയം
അതിക്രമിച്ചിരിക്കുകയാണിപ്പോൾ ...!
മൈന്റ്‌ഫുൾനെസ്‌സോ , ഇതുപോലെ
മാനസിക ഉന്നമനം പ്രാപ്തമാക്കുന്ന മറ്റേതെങ്കിലും
പരിശീലനങ്ങൾക്കോ , നിങ്ങൾക്കോരോരുത്തർക്കും തുടക്കം
കുറിക്കാവുന്നതാണ് കേട്ടോ കൂട്ടരേ ...
തുടങ്ങാം മുരളീ. താമസിക്കില്ല.
മുരളിചേട്ടാ..നല്ല ആശയമാണ്.ലിങ്കുകൾ എല്ലാം ഹെൽപ്ഫുൾ ആയിരുന്നു.സബ്സ്ക്രൈബ് ചെയ്യാൻ അവർ പൈസ ചോദിക്കുന്നുണ്ട്.അതുമാത്രം കഷ്ടമായി.യു ട്യൂബ് എന്താ പറയുന്നേ എന്ന് നോക്കട്ടെ ട്ടാ..സംഭവം ഭയങ്കര ഇഷ്ടമായി. നന്ദി.
മഹര്‍ഷി മഹേഷ് യോഗിയുടെ അതീന്ദ്ര്യ ധ്യാനമുറകള്‍ വിദ്യാര്‍ഥി ജീവിത കാലത്ത് പ്രയോഗിച്ചു നോക്കിയിരുന്നു. അത് വളരെ ഉപകാരപ്രദവുമായിരുന്നു.ധ്യാനം അതു ഏതായാലും ഗുണകരം ആണെന്നാണ് എന്‍റെ തോന്നല്‍
നല്ല ചിന്തകള്‍ക്കും നല്ല മനസ്സിനും വഴികാട്ടിയാവുന്ന ഏതൊരു മാര്‍ഗ്ഗവും നല്ലത് തന്നെ, സ്വീകരിക്കപ്പെടെണ്ടതും.
സംഭവം കൊള്ളാം..
വളരെ നല്ല ആശയം മുരളീഭായ്.. ഒരു പ്രായം കഴിഞ്ഞാൽ മിക്ക ആൾക്കാരും ഇത്തരം ചില വ്യായാമമുറകളിലേയ്ക്ക് തിരിയുന്നതായാണ് കാണുന്നത്.
ഇടയ്ക്കിടെ ബിലാത്തിപട്ടണം ബ്ലോഗിലൂടെ ഇങ്ങനെ ഉപകാരപ്രദമായ ലേഖനങ്ങൾ പങ്കുവയ്ക്കുന്നതിൽ നന്ദി ഭായ്.
നിറകുടം തുളുമ്പുകയില്ല എന്നാണല്ലോ. Mindfulness പരിശീലിച്ചാല്‍
നല്ലതുതന്നെ. ലാലേട്ടന്റെ ബ്ലോഗില്‍ ഇതേകുറിച്ച് വായിച്ചിരുന്നു.
Mindfulness കുറിച്ച് എന്തൊക്കെ മനസ്സിലാക്കിത്തരാന്‍ പറ്റുമോ,
അതെല്ലാം ഈ ബ്ലോഗ് പോസ്റ്റില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നു.
ഇതൊക്കെ വായിച്ച് ‘മൈൻഡ്’ ഫുള്ളായി..
നല്ല ചിന്തകൾക്കും പുതിയ ആശയങ്ങൾ പരിചയപ്പെടുത്തിയതിനും നന്ദി മുരളിഭായ്
‘മൈൻഡ്’ ഫുള്ളായി.
ഇഷ്ടപ്പെട്ടു.നല്ല അറിവുകള്‍
ഞാനിത് fbയില്‍ ഷെയര്‍ ചെയ്യട്ടേ
ആശംസകള്‍
ഇന്ന് ആധുനിക മനുഷ്യർ ആഗോളപരമായി ശാസ്ത്ര സാങ്കേതികപരമായും , കായികപരമായും , സാമ്പത്തികപരമായുമൊക്കെ പല അഭിവൃദ്ധികളും അനുദിനം കൈവരിച്ചെങ്കിലും - അവർ മനസികകമായി വളരെയധികം പിന്നോട്ട് പോയിരിക്കയാണെത്രെ ...!

Post a Comment