നമ്മുടെ കഥയാണിത് ..ഓണത്തിനെ ആസ്പദമാക്കിയുള്ള
നമ്മുടെ സ്വന്തം നാടായ മലയാള നാടിന്റെയും നമ്മുടേയും കഥ ...
എന്നാലിത് ഈ കാലഘട്ടത്തിൽ ജീവിക്കുന്നവരായ മലയാളികളുടേയും ,
നാടിന്റേയും കഥയൊന്നുമല്ല താനും ...
ഇന്നത്തെ മലയാളികൾ ഏറെയും കച്ചവട ഉപഭോഗസംസ്കാരത്തിനടിമപ്പെട്ടവരാണല്ലോ ...
വിദ്യഭ്യാസപരമായി വളരെ ഉന്നതിയിലെത്തിയ ഇന്നത്തെ മലയാളി സമൂഹം , നാടും , കൂടും വിട്ട് ലോകത്തിലെ ഏതൊരു നാട്ടിലും പോയി , പണിയെടുത്ത് സ്വന്തം സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിൽ നിപുണരാണെങ്കിലും , സ്വന്തം നാട്ടിൽ കപട സദാചാര പൊയ്മുഖങ്ങൾ അണിഞ്ഞ് , മെയ്യനങ്ങാതെ , പല ഉഡായിപ്പ് വേലകളിൽ കൂടി ജീവിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്...
ഭക്തി മുതൽ വേശ്യാവൃത്തി വരെ ഒട്ടുമിക്കവർക്കും , ഇന്ന് നമ്മുടെ
ഹർത്താൽ പോലെ ഒരു ഹരമാണ് ; മദ്യപാനം , സാമ്പത്തിക തിരിമറി ,
വിശ്വാസ വഞ്ചന എന്നീ സകല അൽക്കുലുത്ത് കാര്യങ്ങളിൽ , ഇന്ന് മലയാളിയെ
വെല്ലുവാൻ ആരുമില്ല എന്ന് തന്നെ പറയാം . മലയാള നാടിനെ മൊത്തത്തിൽ ഗ്രസിച്ചിരിക്കുന്ന ഈ പ്രശ്നങ്ങൾക്കൊന്നും പെട്ടൊന്നൊരു ശാന്തിയുണ്ടാകാൻ, ഇനി ദൈവത്തിന്റെ നാട്ടിലെ സാത്താന്മാർ തന്നെ കരുതണം ... !
ഒരു പക്ഷേ ഈ കാരണങ്ങൾ കൊണ്ടൊക്കെ തന്നെയാകാം ... അനേകം പ്രവാസീ മലയാളികൾ ജന്മനാടുപേക്ഷിച്ച് , പോറ്റമ്മയായ അവരുടെഹർത്താൽ പോലെ ഒരു ഹരമാണ് ; മദ്യപാനം , സാമ്പത്തിക തിരിമറി ,
വിശ്വാസ വഞ്ചന എന്നീ സകല അൽക്കുലുത്ത് കാര്യങ്ങളിൽ , ഇന്ന് മലയാളിയെ
വെല്ലുവാൻ ആരുമില്ല എന്ന് തന്നെ പറയാം . മലയാള നാടിനെ മൊത്തത്തിൽ ഗ്രസിച്ചിരിക്കുന്ന ഈ പ്രശ്നങ്ങൾക്കൊന്നും പെട്ടൊന്നൊരു ശാന്തിയുണ്ടാകാൻ, ഇനി ദൈവത്തിന്റെ നാട്ടിലെ സാത്താന്മാർ തന്നെ കരുതണം ... !
പ്രവാസ രാജ്യത്തിലെ ‘സിറ്റിസൺഷിപ്പെ‘ടുത്ത് അവിടങ്ങളിൽ കുടിയേറി കൊണ്ടിരിക്കുന്നത്.. !
പണ്ട് സായിപ്പ് ഇന്ത്യ കൈയ്യടക്കി വാഴുന്ന കാലത്ത് തൊട്ട് തന്നെ അവർ നമ്മുടെ നാട്ടിൽ നിന്നും കണക്കെഴുതാനും , കുശിനി പണിക്കും, മറ്റ് കൂലി പണിക്കു മൊക്കെയായി പതിനെട്ട് , പത്തൊമ്പത് നൂറ്റാണ്ടുകളിൽ അടിമ വേലക്കാരായി കൊണ്ടുവന്നവർ തൊട്ടാണ് ഇവിടെ യു.കെയിൽ , മറ്റ് കറുത്ത വർഗ്ഗക്കാരുടെ കുടിയേറ്റം ആരംഭിച്ചത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിൽ പട്ടാളസേവനത്തിനായും , റെയിൽവേ പണിക്കുമൊക്കെയായി ഇവർ മലബാറിൽ നിന്നടക്കം ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നായി ധാരാളം മനുഷ്യ കടത്തലുകൾ നടത്തിയെങ്കിലും , അവരുടെയെല്ലം തലമുറകളിൽ മിക്കവരും , അര ഇന്ത്യക്കാരായി സ്വന്തം സംസ്കാരം കൈവിട്ടുപോയ ഒരു ജിപ്സി വർഗ്ഗമായാണ് ഇവിടെ ഇന്നൊക്കെ ജീവിച്ച് പോരുന്നത്!
ആ അവസരത്തിൽ ഇന്ത്യയിൽ നിന്നും നല്ല സാമ്പത്തിക ശ്രേണിയിലുള്ളവർ ഉപരി പഠനത്തിനായും , ചികിത്സക്കായും മറ്റും വന്ന് ഇവിടെ ചേക്കേറിയെങ്കിലും , അവരുടെ വേരുകളെല്ലം ഇന്ത്യയിൽ തന്നെയായിരുന്നു.
എന്നാൽ ഭാരതത്തിന്റെ സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം , സായിപ്പ് -യജമാനന്റെ കൂടെ വന്നവർ ഇവിടെ പിന്നീട് കുടുംബങ്ങളെ കൊണ്ടുവന്ന ശേഷമാണ് ശരിയായ ഒരു ഭാരതീയ കുടിയേറ്റം ഈ ബിലാത്തിയിൽ ഉണ്ടായത്.
ശേഷം 1962 കാലഘട്ടത്തിൽ - കൊളൊമ്പോയിൽ നിന്നും , 1970 കളിൽ സിംഗപ്പൂർ നിന്നും സായിപ്പ് വിട്ടു പോന്നപ്പോൾ ‘ബ്രിട്ടൻ പാസ്പോർട്ട്‘ ലഭിച്ചാണ് ഏറ്റവും കൂടുതൽ മലയാളികൾ ഇവിടെ എത്തി ചേർന്നത്. അതിന് ശേഷം പലപ്പോഴായി ജോലി സംബന്ധമായി ഇവിടെ എത്തിപ്പെട്ട പല മലയാളി കുടുംബങ്ങളും ബിലാത്തിയിൽ വാസ മുറപ്പിച്ച് തുടങ്ങി. ഇന്ന് ഗ്രേറ്റ് ബ്രിട്ടണിൽ ഏറ്റവും കൂടുതൽ വിദേശിയരായിട്ടുള്ളത് ഭാരതീയരാണ്...
അവരിൽ പഞ്ചാബികളും , ഗുജറാത്തികളും, ബംഗാളികളുമായിരുന്നു യഥാക്രമം
മുന്നിട്ട് നിന്നിരുന്നത്. പക്ഷേ 1995 മുതൽ 2005 വരെയുള്ള കുടിയേറ്റങ്ങളിൽ മലയാളികൾ മൂന്നാമതെത്തി മറ്റുള്ള ഇന്ത്യക്കാരേക്കാൾ സ്ഥാനമാനങ്ങൾ നേടി വീടും , കാറുമൊക്കെയായി വമ്പന്മാരും, വീരത്തികളുമൊക്കെയായി ഇവിടെ വാണുതുടങ്ങി.
യു.കെയിലെ ചില നഗര സഭകളിൽ വാർഡ് മെമ്പേഴ്സായും , സിവിക്
അംബാസിഡറായും മറ്റുമൊക്കെ അവർ ഇവിടങ്ങളിൽ പ്രാദേശിക ഭരണങ്ങളിലും തിളങ്ങി നിന്നു.
ഇതാ ഇപ്പോൾ ഇക്കൊല്ലാം ലണ്ടനിലെ ഒരു നഗര സഭയിൽ , ഒരു മലയാളി വനിതയായ മജ്ഞു ഷാഹുൽ ഹമീദ് ക്രോയ്ഡോൺ മേയർ ആയിട്ട് സ്ഥാനാരോഹണം നിർവ്വഹിച്ച് ഇന്ത്യക്കാർക്ക് പോലും അഭിമാനം ഉണ്ടാക്കിയിയിരിക്കുകയാണ്...!
മലയാളി വിഭവങ്ങൾ വിളമ്പുന്ന അനേകം റെസ്റ്റോറന്റുകൾ യു.കെ കാരുടെ ഇഷ്ട്ട ഭോജനാലയങ്ങളായി മാറി...
ഇതോടൊപ്പം ധാരാളം മല്ലൂസ് ഉടമസ്ഥതയിലുള്ള ക്ലീനിക്കുകളും, വക്കീലാപ്പിസുകളും, മറ്റ് കച്ചവട സ്ഥാപനങ്ങളും ഉടലെടുത്തു...
അതുപോലെ തന്നെ ഈ ട്ടാ വട്ടത്തിൽ കിടക്കുന്ന യു.കെയിൽ 121 മലയാളി സംഘടനകളുമായി നമ്മൾ മല്ലൂസ് ,
മറ്റേത് പ്രവാസി സംഘടനകളേയും മലർത്തിയടിച്ചിരിക്കുകയാണ്.
ഇനി ഏറ്റവും കൂടുതൽ മലയാളി സംഘടനകൾ ഉള്ള രാജ്യം എന്നെങ്ങാനും പറഞ്ഞ് , ഈ യു.കെ മലയാളികൾ ‘ഗിന്നസ് ബുക്കി‘ൽ കയറി പറ്റുമോ എന്നുള്ള ഒരു സംശയം മാത്രമേ ബാക്കിയുളൂ...!
പോരാത്തതിന് കേരള ലിങ്ക് , ബ്രിട്ടീഷ് മലായാളി, ബ്രിട്ടീഷ് പത്രം , യു.കെ.മലയാളി, മറുനാടൻ മലയാളി , ബിലാത്തി മലയാളി, മലയാളം വാർത്ത, മറുനാടൻ മലയാളി, 4 മലയാളി ,യു.കെ മലായാളം ,... എന്നിങ്ങനെ ഇമ്മിണിയിമ്മിണി (ഓൺ-ലൈൻ ) മലയാള പത്രങ്ങളൂം ഇവിടെ നിന്നിറങ്ങി പ്രചുര പ്രചാരം നേടികൊണ്ടിരിക്കുന്നുണ്ട്...
ലണ്ടനിലെ ക്രോയ്ഡോണിലും , ഈസ്റ്റ് ഹാമിലുമൊക്കെ യുള്ള
ഇവിടത്തെ പബ്ലിക് ലൈബ്രറികളിൽ 3000-ൽ മേലെ മലയാളം പുസ്തകങ്ങൾ വരെയുണ്ട്.
ഇതിനിടയിൽ മലയാള സാംസ്കാരിക തനിമയുള്ള സാഹിത്യപരമായും , ഭാഷാ പരമായും കല , ശ്രുതി , കട്ടൻ കാപ്പിയും കവിതയും , ഫോഗ്മ , യുക്മ , ലണ്ടൻ സാഹിത്യ വേദി തുടങ്ങീ പല മലയാളി കൂട്ടായ്മകളും ഉടലെടുത്തു.
പിന്നെ നമ്മുടെ തനതായ കലകളായ മോഹിനിയാട്ടത്തിനും, കഥകളിക്കും ,ചെണ്ട വാദ്യങ്ങൾക്കടക്കം എല്ലാ കലാ കേളികൾക്കും ഇവിടെ ആസ്വാദകർ എന്നുമെന്നും ഏറിയേറി വരികയാണ്...
ഇന്ന് യു.കെയിലങ്ങോളമിങ്ങോളം നല്ല മലയാള സിനിമകൾ
പോലും നാടിനൊപ്പം ഇവിടത്തെ സിനിമാശാല കളിലും പ്രദർശിപ്പിച്ച് തുടങ്ങി.
ഓണവും , കൃസ്തുമസും, റംസാനുമൊക്കെ നാട്ടിലേക്കാൾ നന്നായി നല്ല മത
മൈത്രിയോട് കൂടി ഓരൊ മലയാളി സമൂഹവും ഒന്നിച്ച് കൂടി ആഘോഷിച്ച് തുടങ്ങി.
ഒപ്പം തന്നെ പിരിവെടുത്ത് വാരികൊണ്ട് പോകുവാൻ വേണ്ടി നാട്ടിൽ
നിന്നും മത മേലാളരും , രാഷ്ട്രീയ നേതാക്കളും പറന്ന് വന്ന് അവനവന്റെ
അഭിരുചിക്കനുസരിച്ച് മതം , ജാതി , രാഷ്ട്രീയ ഗ്രൂപ്പുകളുണ്ടാക്കി - നല്ല കുത്തി
തിരിപ്പുകളുണ്ടാക്കി , ഇവിടത്തെ മലയാളി സമൂഹത്തെ കുഞ്ഞാടുകളും , കഴുതകളും ആക്കി കൊണ്ടിരിക്കുന്ന പ്രവണതയും മൂന്നാലഞ്ച് കൊല്ലമായി ഇവിടെ നടമാടി കൊണ്ടിരിക്കുകയാണ്..!
കേരളത്തിൽ ഇനിയെങ്ങാനും രണ്ടാം കുടിയായ മലായാള
ഭാഷാമ്മയെ ചവിട്ടി പുറത്താക്കിയാലും , ഈ യു.കെ മല്ലൂസ്സ് ഏവരും
കൂടി നമ്മുടെ സ്വന്തം ഭാഷാമ്മയെ പോറ്റി വളർത്തും എന്നതിന് ഒരു ആശങ്കയും വേണ്ട.
2011-ലെ സെൻസസ് പ്രകാരം കഴിഞ്ഞ കുറച്ചു വർഷങ്ങളായി എല്ലാ
പാശ്ചാത്യ നാടുകളിലും ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തിയത് നമ്മൾ മല്ലൂസ്സാണത്രെ...
പ്രൊഫഷനലുകൾക്കും,സെമി പ്രൊഫഷനുകൾക്കുമൊക്കെ വല്ലാത്ത ക്ഷാമം അനുഭവപ്പെടുന്ന വികസ്വര രാജ്യങ്ങളിൽ വിസ, വർക്ക് പെർമിറ്റ് , റെസിഡന്റ്ഷിപ് മുതലായ മറ്റുള്ളവരെ അപേക്ഷിച്ച് - ഈ രംഗങ്ങളിൽ പ്രാവീണ്യരായ മലയാളികൾക്ക് വളരെ ഈസിയായി കരസ്ഥമാക്കാവുന്നതും കൂടി ഇതിനൊരു കാരണമാണ്.
പിന്നെ ഈയിടെയായിട്ട് പാശ്ചാത്യരായ ഒട്ടുമിക്ക ന്യൂ-ജനറേഷൻ കാമിതാക്കളും, പാർട്ണേഴ്സും , ദമ്പതികളുമൊന്നും ഒരു പുതിയ ജനറേഷൻ ഉണ്ടാക്കി, കുട്ടികളെ പോറ്റി വളർത്തുന്നതിനും മറ്റും ഒരു വല്ലാത്ത തരം വിമുഖത പ്രകടിപ്പിച്ച് വരികയാണ്...
പേറും ,കീറുമൊന്നും ഇവിടത്തെ പെണ്ണൂങ്ങൾക്ക് ഇപ്പോൾ ഇഷ്ട്ടമേ അല്ല...!
അതുകൊണ്ട് ജനസംഖ്യ കുറഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതി വിശേഷമാണ് ചില വെസ്റ്റേൺ രാജ്യങ്ങൾക്കൊക്കെ. ഈ കാരണവും കൂടിയായിരിക്കാം പ്രൊഫഷനലിസ്റ്റുകളായ ദമ്പതികളേയും, കുടുംബങ്ങളെയും ആകർഷിപ്പിച്ച് കുടിയേറ്റത്തിന് ഇവർ പ്രോത്സാഹനം നൽകികൊണ്ടിരിക്കുന്ന വസ്തുത. ന്യൂസിലാന്റ് , കാനഡ തുടങ്ങിയ രാജ്യങ്ങളിലൊക്കെ ,സമീപ ഭാവിയിൽ , ഏഷ്യൻ വംശജർ അവിടത്തെ ജനസംഖ്യയുടെ പാതി കടക്കുമെന്നാണ് പറയപ്പെടുന്നത്...
നമ്മൾ ഏഷ്യക്കർ ഇപ്പോഴും പെറാനും , പെറീപ്പിക്കാനും
അസ്സൽ മിടുക്കികളും , അതി മിടുക്കന്മാരുമാണല്ലോ ..അല്ലേ...!
ഇപ്പോൾ യു.കെയിലെ ദേശീയ അടിസ്ഥാനത്തിൽ അന്യനാട്ടുകാരുടെ കുട്ടികളിൽ മലയാളം സംസാരിക്കുന്നവർ വെറും 5 കൊല്ലത്തിനുള്ളിൽ എട്ടാം സ്ഥാനത്ത് നിന്നും , ഇപ്പോൾ ഇരട്ടിയിലധികമായിട്ട് , 2013-ൽ മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്രേ..!
ഇതിൽ ഒട്ടുമിക്ക കുട്ടികളും , രാജ്യം മുഴുവൻ വ്യാപിച്ച് കിടക്കുന്ന ഈയിടെയായി യു.കെയിൽ കുടിയേറിയ ആരോഗ്യ-സാങ്കേതിക മേഖലകളിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മലയാളി , അല്ലെന്ന്കിൽ അര മലയാളി ദമ്പതിമാരുടെ കുട്ടികളാണ് പോലും...
വെറും അഞ്ച് കൊല്ലത്തിനിടയിൽ ഇരട്ടിയോളമായ മല്ലൂസ്സായ ഈ കുട്ടിപ്പട്ടാളം പഠനത്തിൽ മറ്റ് വിഭാഗക്കാരെ മുഴുവൻ പിൻ തള്ളി മുന്നേറുന്നതും ഈ യു.കെ.കാർക്കിടയിൽ ഒരു അതിശയം പരത്തിയിട്ടുണ്ട്...
വളരെ ഫേമിലി ഓറിയന്റഡായ ഇന്ത്യൻ ചുള്ളനേയോ, ചുള്ളത്തിയേയോ
കല്ല്യാണം ചെയ്താൽ , ഇവിടെയുള്ളവരെ പോലെ പെട്ടെന്നൊന്നും ഡൈവോഴ്സ്
നടത്തി പോവില്ലാ എന്നത് കൊണ്ട് ധാരാളം യു.കെ നിവാസികൾ വെഡ്ഡിങ്ങ് റിങ്ങുമായി ഇന്ത്യക്കാരുടെ ചുറ്റും വട്ടമിടുന്ന കാഴ്ച്ചകളും ഇപ്പോൾ സുലഭമാണിവിടെ...
ഇവിടെയാണെങ്കിൽ പിന്നെ നാട്ടിലെ പോലെയുള്ള പ്രീ-മാര്യേജ് ചെക്കുകളായ ജാതകം , ജാതി , മതം , സാമ്പത്തികം ,സ്ത്രീധനം മുതലായ അലമ്പ് പരിപാടികൾ ഇല്ലെന്ന് മാത്രമല്ല , കല്ല്യാണ ശേഷം പരസ്പരമുള്ള ഭരണം , സംശയം എന്നിവയൊന്നും അത്രയൊന്നും അവരെ അലട്ടുകയുമില്ല .
പിന്നെ വിസ സ്റ്റാറ്റസും ഒപ്പം ബോണസായി ഈ അര പാർട്ടണമാർക്ക് ലഭിക്കുകയും ചെയ്യും..!
ഹും...
അതൊക്കെ പോട്ടെ...
നമ്മുക്കിനി നമ്മുടെ കഥയിലേക്ക് പോകാം...
“പണ്ട് പണ്ട് മതങ്ങളെല്ലം , നമ്മുടെ നാട്ടിൽ ഉടലെടുക്കുന്നതിന് മുമ്പ്
സനാധന ധർമ്മത്താൽ മാനുജരെല്ല്ലാം ജീവിച്ചിരുന്ന ഭാരത ഭൂമിയിൽ , തെക്ക് മലയാള നാട് എന്ന ഒരു ദേശം വാണിരുന്നത് വളരെ പ്രജാവത്സലനും ,നീതിമാനുമായ മാവേലി എന്ന് പേരുള്ള ഒരു മന്നവനായിരുന്നു..
ഫല സമ്പുഷ്ട്ടമായ ആ ദേശത്തെ പ്രജകളെല്ലാം
എല്ലുമുറിയെ അദ്ധ്വാനിച്ച് ആ നാടിനെ സമ്പന്നമാക്കി..
സത്യവും നീതിയും തെറ്റിക്കാതെ , പരസ്പരം പോരടിക്കാതെ ആ സ്നേഹ നിധിയായ ,
പ്രജാ വത്സലനായ മന്നവന്റെ കീഴിൽ , ഒരേയൊരു ഒറ്റ ജനതയായി അവർ കഴിഞ്ഞു പോന്നിരുന്നു .നാട്ടിലും , അയൽ നാടുകളിലും ഈ മാവേലി മന്നനെ ജനങ്ങൾ എന്നും പാടി പുകഴ്ത്തി.
“മാവേലി നാടു വണീടും കാലം
മാനുഷ്യരെല്ലാരും ഒന്നുപോലെ
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം“
ഈ മന്നവന്റെ കീർത്തി കേട്ട് അസൂയ പൂണ്ട ചിലരെല്ലാം കൂടി അദ്ദേഹത്തിന്റെ
നന്മകളെ മുതലാക്കി , ആ മലയാള ദേശത്ത് നിന്നും അദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്തത്.
ആ അവസരത്തിൽ അദ്ദേഹം തന്നെ തന്റെ നാട്ടിൽ നിന്നും പുറത്താക്കിയവരോട് കൊല്ലത്തിൽ ഒരു തവണ തന്റെ നാടിനേയും , പ്രജകളേയും കാണുവാൻ അപേക്ഷിച്ചപ്പോൾ ആയത് അനുവദിച്ചു കൊടുത്തു.
മഹാബലി എന്ന് പേരുള്ള മാവേലി എന്ന ആ മന്നവൻ തന്റെ പ്രജകളെ
കാണുവാൻ വരുന്ന സമയം , ആ മലയാള ദേശക്കാർ ഒരു വരവേൽപ്പ് ഉത്സവമാക്കി തീർത്തു...
പിന്നീട് വന്ന തലമുറകളും , ആ ആഘോഷം നാട്ടിലെ
എല്ലാ സമ്പൽ സമൃതികളോടും കൂടി കൊണ്ടാടി പോന്നു ...
അതാണ് നമ്മുടെ നാട്ടിലെ ഓണത്തിന്റെ കഥ .... അതായത് നമ്മുടെ കഥ ..!“
എല്ലാവരും ഒരേ പോലെ പരസ്പരം സ്നേഹ വാത്സല്യങ്ങളാൽ അഭിരമിച്ച്
ആർഭാടപൂർവ്വം ജീവിച്ചു പോന്നിരുന്ന ഒരേയൊരു ജനത .ലോകത്തിൽ ഇതുവരെ
ഒരു ദേശത്തിനും കൈവരിക്കുവാൻ സാധിക്കാത്ത ഒരു പ്രത്യേക കാര്യം തന്നെയായിരുന്നു .
സമ്പൂർണ്ണമായി ഏവർക്കും സംതൃപ്തിയുളള ഈ സാംസ്കാരിക തനിമ , ഈ മലയാള നാടിന് മാത്രം അവകാശപ്പെടാനുള്ള ഒരു മഹിമ തന്നെയായിരുന്നു...!
നമ്മുടെ ഇക്കഥയുടെ മഹത്വം കേട്ടറിഞ്ഞാണ് , ഈ യു.കെയിലുള്ളവർ ,അവരുടെ കുട്ടികളെ പഠിപ്പിക്കുവാൻ - ഇക്കഥയെ ഒരു പഠന പദ്ധതിയായി ആവിഷ്കരിച്ച് നടപ്പാക്കുവാൻ സന്നദ്ധമായത് ...!
ഓണമെന്ന ആഘോഷത്തിലൂടെ നമ്മുടെ സാംസ്കാരിക തനിമകളേയും ,
പാര്യമ്പര്യത്തേയും മറ്റു മലയാളി മാഹാത്മ്യങ്ങളേയും പറ്റിയുമൊക്കെ വളരെ
വ്യക്തമാക്കി തരുന്ന ‘നമ്മുടെ കഥ’ എന്ന വിഷയം പഠനാവലിൽ ഉൾപ്പെടുത്തി , ആയതിനെ പ്രാബല്ല്യത്തിലാക്കുവാൻ മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെയെ അവർ ചുമതലപ്പെടുത്തിയത്...
ഓണത്തെ ആസ്പദമ്മാക്കിയുള്ള ‘നമ്മുടെ കഥ‘ ‘എന്ന സംരഭം ,
നാല് ഘട്ടങ്ങളാക്കിയാണ് യു.കെയിലെ ഏറ്റവും പ്രഥമമായതും , വലിപ്പമുള്ളതുമായ ഈ മലയാളി സംഘടന ഈ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കികൊണ്ടിരിക്കുന്നത്.
ഈസ്റ്റ് ലണ്ടനിലുള്ള ‘ന്യൂ ഹാമി‘ലെ പ്രാഥമിക വിദ്യാലയങ്ങളുമായി സംയുക്തമായി ചേർന്ന് ഈ സംഗതി നടപ്പാക്കുന്നതിന്റെ ഭാഗമായി , ‘ഈസ്റ്റ് ഹാമി‘ലെ ‘ഹാർട്ടിലി പ്രാഥമിക വിദ്യാലയ‘ത്തിൽ നമ്മുടെ കഥയെ ഒരു പാറ്യ പദ്ധതിയായി ഉൾപ്പെടുത്തി , അനേകം സന്നദ്ധ പ്രവർത്തകരുടെ സഹകരണത്താൽ ഓണപ്പാട്ടുകളും , ഓണക്കളികളുമൊക്കെ വിദ്യാർത്ഥികളുടെ മുമ്പാകെ ; ക്ലാസ്സുകളിൽ പോയി അവതരിപ്പിച്ച് , അതിനൊത്ത സ്കിറ്റുകളും , ‘സി.ഡി ‘ കളുമൊക്കെയായി വിദ്യാർത്ഥികളെ കൂടി പങ്കെടുപ്പിച്ച് ഇവിടെ പ്രചാരത്തിലുള്ള ഡി.പി.ഇ.പി .പാറ്യ പദ്ധതി(6 മിനിട്ട് വീഡിയോ )യിലൂടെ ആയതൊക്കെ നടപ്പാക്കുകയും ചെയ്തു..!
സകലമാന മാധ്യമങ്ങളടക്കം , ഏവരാലും ആവോളം പുകഴ്ത്തപ്പെട്ട , ഓരോ മലയാളികൾക്കും അഭിമാനിക്കാവുന്ന രീതിയിൽ ഇവിടെ ലണ്ടനിൽ ഇപ്പോൾ പൂർത്തീകരിച്ച്കൊണ്ടിരിക്കുന്ന വളരെ തലയെടുപ്പുള്ള അത്യുന്നതമായ ഒരു സംഗതി തന്നെയായിരുന്നു ‘നമ്മുടെ കഥ‘ എന്ന ഈ പ്രധാനപ്പെട്ട പാറ്യ പദ്ധതി..!
ഈ വെള്ളക്കാരുടെ നാട്ടിൽ നമ്മുടെ കഥയിലൂടെ മലയാള നാടിന്റെ സാംസ്കാരിക തനിമ ഇത്ര മനോഹരമായി ആവിഷ്കരിച്ച് സാക്ഷ്ത്കാരം നടത്തിയതിന് മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ. ക്ക് തൊഴു കൈയ്യോടെ ഒരു നമോവാകം...
ഹാറ്റ്സ് ഓഫ് ടു ദീസ് ടീം ..!
42 comments:
മമ കഥയിത് മമ
അതെ നമ്മുടെ സ്വന്തം കഥതന്നെയാണിത്..
ഒപ്പം തന്നെ ഒരു മല്ലു എഴുതിയിട്ട ഈ മുഖപുസ്തക കുറിപ്പ് കൂടി നോക്കി കൊള്ളൂ
മലയാളി എന്ന വല്ലാത്ത ജീവി
ഇന്ത്യാ മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് ഒരു വശം ചെത്തിയ പാവക്കയുടെ രൂപത്തിൽ തൂങ്ങി കിടക്കുന്ന കേരളം എന്ന പ്രവിശ്യയിലെ ബുദ്ധിജീവികളും സ്വയം വിമർശ്ശകരുമായ ഒരു പറ്റം ഇരുകാലികളെയാണു 'മലയാളി അല്ലെങ്കിൽ മല്ലു' എന്നു കൊണ്ടു അർത്ഥമാക്കുന്നത്..
ഈ മലയാളി നോർത്ത് ഇന്ത്യയിൽ മദ്രാസിയും മിഡിൽ ഈസ്റ്റിൽ മലബാറിയും ഇന്റർനെറ്റിൽ മല്ലുവും ആയിരിക്കും..
സ്വന്തം നാട്ടിലൊഴിച്ച് ബാകി എല്ലായിടത്തും മലയാളി ഹാർഡ് വർക്കിംഗ് ഇൻ നേചർ ആണു..
മലയാളി ഈ ലോകത്തിന്റെ മുക്കിലും മൂലയിലും തൂണിലും തുരുമ്പിലും ഉണ്ട്..ചന്ദ്രനിൽ ഇറങ്ങിയ നീൽ ആംസ്ട്രോങ്ങ് അവിടെയുള്ള ഗോപാലൻ ചേട്ടന്റെ ചായക്കടയിൽ നിന്നു കട്ടൻ ചായയും പരിപ്പ് വടയും അടിച്ചതും മനോരമ പത്രം വായിച്ച് താൻ ചന്ദ്രനിലിറങ്ങിയ വിവരം അറിഞ്ഞതായഉം അദേഹത്തിന്റെ ആത്മകഥയായ 'എന്റെ ബഹിരാകാശ പരീക്ഷണങ്ങളിൽ' പറഞ്ഞിട്ടുണ്ടു..
ഒരു ശരാശരി മലയാളി വീട്ടമ്മയുടെ മക്കൾ ബി-ടെക് ബിരുധദാരിയോ അല്ലാത്ത പക്ഷം ബി എസ് സി നഴ്സിംഗ് ബിരുധദാരിയോ ആയിരിക്കും..
മുകളിൽ പറഞ്ഞ വീട്ടമ്മയുടെ പ്രധാന ഹോബി കണ്ണീർ സീരിയലും ഭർത്താവ് വിദേശത്തും ആയിരിക്കും..
ഒരു മലയാളി ഏറ്റവും വെറുക്കുന്ന പ്രമുഖ വ്യക്തികളിൽ ഒരാൾ ശ്രീശാന്തും വേറൊരാൾ രഞ്ജിനി ഹരിദാസും ആണെന്നു നിസ്സംശയം പറയാം..
ദേശീയ ഭക്ഷണമായ പൊറോട്ടയുടെ ദൂഷ്യവശങ്ങളെ കുറിച് വാ തോരാതെ സംസാരിക്കുകയും വൈകീട്ടാകുമ്പോൾ അതേ പൊറോട്ട വാ തോരാതെ കഴിക്കുകയും ചെയ്യുന്ന പ്രമാണികളാണു മലയാളികൾ..
ദോശയുടെയും ഇഡ്ഢലിയുടെയും ഒപ്പം ചിക്കൻ കറി വിളമ്പുന്ന ഏക കൂതറകളും മലയാളികളാണ്..
പ്രാസശുദ്ധിയോടെ പേരിടുന്നതാണു മലയാളിയുടെ രീതി..അൻസി, ബിൻസി, ജിൻസി, റിൻസി, മിൻസി, നാൻസി ഒരു വശത്തും അജു, ബിജു,ജിജു, റിജു, നിജു മറുവശത്തും, സജീഷ്, മനീഷ്, സനീഷ്, വിനീഷ്, രമേഷ്, രജീഷ് വേറൊരുവശത്തും..!
അപ്പൻ മരിച്ചാൽ മദ്യ സൽകാരവും സദാം ഹുസൈനെ തൂക്കിയാൽ ഹർത്താലും മലയാളി നടത്തും..
എല്ലാ മലയാളികൾകും സജിത്ത്, ശ്രീജിത്ത്, അഖിൽ, വിപിൻ, നീതു, ദിവ്യ എന്നു പേരുള്ള ഒരു ചങ്ങാതിയെങ്കിലും ഉണ്ടായിരിക്കും..
ഒരു വിവാഹ സൽകാരത്തിൽ പങ്കെടുത്ത് പല്ല് കുത്തികൊണ്ടു "പെണ്ണു ഇത്തിരി കറുത്തതാ, പൊന്നും കുറവാ..ഇവനു ഇതിനേക്കൾ നല്ല പെണ്ണു കിട്ടിയേനെ.." എന്നു പറഞ്ഞാൽ അത് മലയാളി തന്നെ
ശശി, സോമൻ, രമണൻ, പരീക്കുട്ടി മുതലായവ ചില പേരുകൾ വീഴൽ മലയാളിക്ക് പതിവാണ്.
മലയാളിയുടെ ഏതൊരു ദുർഗ്ഘടാവസ്തയും വിഖ്യാതമായ ഒരു സിനിമ ഡയലോഗിനോട് ഉപമിക്കുന്നത് നമ്മുടെ വിലമതിക്കാനവാത്ത കഴിവാണ്..
പവനായിയും പോളണ്ടും ചായക്കടയും അത്തരം ചില ഉദാഹരണങ്ങളാണു..
ഇവിടെ മികച്ച ഏതെങ്കിലും സിനിമ ഇറങ്ങിയാൽ കൊറിയൻ, ജാപനീസ്, ലാറ്റിൻ അമേരിക്കൻ സിനിമകൾ തപ്പി അതിന്റെ ഒറിജിനൽ മലയാളി കണ്ടെത്തിയിരിക്കും..
സ്വന്തം വീട്ടിലെ ഒഴിച്ചു ബാക്കി എല്ലാ അവിഹിത ബന്ധങ്ങളും മലയാളി മണത്തു പിടിക്കും..
മലയാളിയുടെ ആദ്യ സൂപ്പർ ഹീറൊ സഖാവ്. ലുട്ടാപ്പി ആയിരിക്കും..
അഭയ കേസ്, സരിത നായർ, ഐസ്ക്രീം പാർലർ മുതലായവ മലയാളികളുടെ സ്വന്തം ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുകൾ ആണു..
ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ സ്നേഹിക്കുന്ന ഏക ഇന്ത്യൻ വംശജരാണു മലയാളികൾ..
ഇന്ത്യ- പാക് ക്രിക്കറ്റ് മലയാളിക്ക് മൽസരവും ബ്രസീൽ- അർജ്ജന്റീന ഫുട്ബോൾ മലയാളിക്ക് യുദ്ധവുമാണു..
ഓരൊ ലോകകപ്പിനും ശേഷം ആയിരത്തിൽ ഒരു അർജ്ജന്റൈൻ ഫാൻ വീതം കപ്പ് നൈരാശ്യത്തൽ ആത്മഹത്യ ചെയുന്നുവെന്നു എഷ്യാനെറ്റ്- സീ ഫോർ സർവ്വെയ് കണക്കുകൾ സൂചിപ്പിക്കുന്നു..
ഒക്കെ ആണെങ്കിലും സാമൂഹികമായും സാംസ്കാരികമായും സാമ്പത്തീകമായും ഉയർന്ന, വിവരവും വിദ്യഭ്യാസവും ആരോഗ്യവും ഉള്ള, ജീവിക്കാൻ കൊള്ളവുന്ന ഏക ഇന്ത്യൻ സംസ്ഥാനം കേരളമാണു..
അഭിമാനപുളകിതമായ മനസോടെ..
ഒരു മല്ലു...
പ്രലോഭിപ്പിക്കരുത് മുരളിയേട്ടാ.... :)
വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന നാട്ടില്‍ നിന്നും വന്നത് കൊണ്ടായിരിക്കുമോ പ്രവാസി സംഘടനകള്‍ സെഞ്ചുറി അടിച്ചത്? .ഏതായാലും മലയാളത്തെ ഓര്‍ക്കാനും ഓണത്തെ പാഠപദ്ധതിയാക്കാനും കാണിച്ച ശ്രമത്തിനു എന്റെ വകയും ഒരു ബിഗ് ലൈക്, വായന മുഷിയാത്ത അവതരണം പതിവ് പോലെ.
"ഇവിടത്തെ പബ്ലിക് ലൈബ്രറികളിൽ 3000-ൽ മേലെ മലയാളം പുസ്തകങ്ങൾ വരെയുണ്ട്. " - ഈയൊരു കാര്യത്തിൽ എന്റെ ആത്മാർത്ഥമായ അസൂയ രേഖപ്പെടുത്തികൊള്ളുന്നു..
121 മലയാളി സംഘടനകളുമായി നമ്മൾ മല്ലൂസ് ,
മറ്റേത് പ്രവാസി സംഘടനകളേയും മലർത്തിയടിച്ചിരിക്കുകയാണ്. ദദാണ്...
പോസ്റ്റിന് അനുബന്ധമെഴുതിയ കമന്റ് ഈ പോസ്റ്റിന്റെ തുടർച്ചയായ മറ്റൊരു പോസ്റ്റ് ആക്കാമായിരുന്നു. കാരണം ആ കമന്റിലും പലതും വായിച്ചു .....
കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍.....
എന്ന പാലാ നാരായണൻ നായരുടെ കവിതയാണ് ഇത് വായിച്ചപ്പോൾ ഓർമ്മ വന്നത്. എന്റെ മനസ്സിലുള്ളതിലും എത്രയോ ഇരട്ടിയായാണ് മലയാണ്മയുടെ കുടിയേറ്റം വിദേശരാജ്യങ്ങളിൽ നടക്കുന്നതെന്ന് ഈ ലേഖനം വായിച്ചപ്പോൾ മനസ്സിലായി. യുകെ യിൽ മലയാളഭാഷ വലിയ തോതിൽ അംഗീകരിക്കപ്പെടുന്നു എന്ന അറിവ് അത്ഭുതപ്പെടുത്തുന്നു. മലയാളി കുടഞ്ഞെറിയാൻ ശ്രമിക്കുന്ന തനിമയെ വിദേശനാടുകളിലെത്തിയ മലയാളികളുടെ ശ്രമഫലമായി ആ നാട് ഏറ്റു വാങ്ങുന്നു...
പുതിയ അറിവുകൾ തന്നതിന് നന്ദി....
"ഓണവും , കൃസ്തുമസും, റംസാനുമൊക്കെ നാട്ടിലേക്കാൾ നന്നായി നല്ല മത
മൈത്രിയോട് കൂടി ഓരൊ മലയാളി സമൂഹവും ഒന്നിച്ച് കൂടി ആഘോഷിച്ച് തുടങ്ങി...."
നാട്ടിൽ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ മതമൈത്രി ആഘോഷരീതി ലോകമലയാളികൾ ഏറ്റെടുത്തത് വളരെ സന്തോഷം തരുന്നത് തന്നെയാണ്.
നാട്ടിലും ആ പഴയ ഓണാഘോഷരീതിയിലേക്ക് നാം തിരിച്ചെത്തിയാൽ എല്ലാ മത, ജാതി വൈരങ്ങളും വെടിഞ്ഞ് ഒന്നാകുന്നത് ഒരു പൂർവ്വജന്മ സുകൃതമായാണ് കാണുന്നത്. ലോകമലയാളികൾ മനുഷ്യകുലത്തിന്റെ നന്മ ഈ ഒത്തൊരുമയിലൂടെ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്ത് ‘ലോകം ഒരു കുടക്കീഴിൽ’ എന്ന മുദ്രാവാക്യം സാക്ഷാൽക്കരിക്കാൻ നാമേവർക്കും പ്രയഗ്നിക്കാം.
വലിയവനും ചെറിയവനുമില്ലാത്ത, കള്ളവും ചതിയുമില്ലാത്ത ഒരു ലോകശാന്തിക്കായി പ്രവർത്തിക്കാം.
ആശംസകൾ...
എന്ത് പറയാനാ....ശരിക്കും ഇഷ്ട്ടമായി. ഈ പോസ്റ്റിന്റെ ലിങ്ക് ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ക്കട്ടെ.... ഒപ്പം ആശംസകളും
അപ്പോ... 'ഇല്ലത്ത്ന്ന്ട്ട് എറങ്ങൂം ചെയ്തു.. അമ്മാത്ത്ട്ട് എത്ത്ണൂല്ല്യ...' എന്ന് പറഞ്ഞപോലെയായി 'മലയാള'ത്തിന്റെ കാര്യം അല്ലേ... ഇവിടെയുള്ളവര്‍ക്ക് മലയാളം വേണ്ടേ വേണ്ട. അവിടെയുള്ളവര്‍ക്ക് മലയാളം വേണം താനും. പാവം 'മലയാളം' തൃശ്ശങ്കു സ്വര്ഗ്ഗത്തിലാണിപ്പോള്. അവതരണം നല്ല 'മോഡി' ആയിട്ടുണ്ട്. നന്ദി.. മുരളീ മുകുന്ദന് ചേട്ടാ... ബിലാത്തിയിലെ വിശേഷങ്ങള്‍ പങ്കുവെച്ചതിന് വളരെ നന്ദി...
ബിലാത്തിപട്ടണത്തിലെ വിശേഷങ്ങളും,മുഖപ്രസംഗക്കുറിപ്പും മനസ്സിരുത്തി വായിച്ചുതീര്‍ത്തു.പുതിയ അറിവുകള്‍ രസകരമായ ശൈലിയില്‍ പകര്‍ന്നുതന്നതിന് നന്ദിയുണ്ട് മുരളിസാര്‍.
നാട്ടിലാണെങ്കില്‍ അധികാരവും, സ്ഥാനമാനങ്ങളും,സമ്പത്തും നേടിയെടുക്കാന്‍ വഴിവിട്ട പരക്കംപാച്ചിലാണെങ്ങും.ആ പാച്ചിലിനടിയിലകപ്പെട്ട് ഞെരിപിരി കൊള്ളുന്നു പാവങ്ങള്‍.
എന്നാല്‍ മാവേലിമന്നന് വിദേശികള്‍ക്കും പ്രിയംകരനായി മാറുന്നു....!
ആശംസകള്‍
ഈയ്യിടെ വായിച്ച സുധീർദാസിന്റെ ശേഷിപ്പുകൾ എന്ന കഥ ഓർമ്മ വരുന്നു. പടിഞ്ഞാറ് കിഴക്കോട്ട് സഞ്ചരിക്കുമ്പോൾ കിഴക്ക് പടിഞ്ഞാറോട്ട് പായുകയാണ്. അവർ ഇവിടെയെത്തുമ്പോൾ നാം അവിടെ എത്തിയിട്ടുണ്ടാവും. രണ്ടുകൂട്ടരും കൂടി പടയോട്ടം നടത്തി വരുമ്പോൾ ഭൂമിയും ബാക്കിയുണ്ടാവില്ല.
മലയാളവും മലയാളിയും ലോകരാജ്യങ്ങളിൽ വേരു പടർത്തുമ്പോൾ കേരളം ബംഗാളികളുടെയും ഭയ്യാമാരുടെയും എല്ലാം നാടായി മാറുകയാണ്. ഉയർന്ന കൂലി നൽകുന്നതിലൂടെ ഇന്ത്യയിൽ മുഴുവൻ കേരളം ഒരു നിശബ്ദവിപ്ലവം പടർത്തുന്നുണ്ട്. മറ്റേതോ നാട്ടിൽ ചോര നീരാക്കി പണിയെടുത്ത് പണമയച്ച് ആ വിപ്ലവത്തെ പോഷിപ്പിക്കുന്നതും മലയാളികൾ തന്നെ. എന്നാൽ ഉയർന്ന കൂലി എന്നതിനപ്പുറം തൊഴിലാളിക്കുള്ള ആനുകൂല്യങ്ങളെല്ലാം പതിയെ പതിയെ അപ്രത്യക്ഷമാവുകയാണ് ഇവിടെയും അവിടെയും. (മത്സരം വരുന്നതോടെ ഉയർന്ന കൂലിയും ഇല്ലാതാവുന്ന അവസ്ഥയുണ്ട്. )
ചിന്തോദ്ദീപകമായ ലേഖനം. സായിപ്പന്മാർ ഓണം അനുകരിക്കുന്നു എന്ന കാര്യമടക്കം പലതും പുതിയ അറിവുകളായിരുന്നു. ആദ്യത്തെ കമന്റും ഇഷ്ടപ്പെട്ടു.
After a long break sir, very informative.Ente Annanum avide evideyo unde. Chummathalla varathe
സംഘടനാ കാര്യങ്ങളില്‍ തനതു സ്വഭാവം കാണിക്കുമെങ്കിലും,മലയാളിയും മലയാളവും മുന്നോട്ട് തന്നെയാണ്.അതിന്റെ ബലത്തിലാണ് ഇവിടെ പലരുടേയും കസര്‍ത്തുകള്‍
ആദ്യത്തെ കമന്റ് പോസ്റ്റില്‍ തന്നെ ചേര്‍ക്കാമായിരുന്നു മുരളിയേട്ടാ.. അസ്സല് മല്ലു തന്നെ :)
അടുത്തിടെ അവിടെ ആദ്യത്തെ മേയര്‍ ആകുകയും ചെയ്തില്ലേ മലയാളി? അഭിമാനിക്കാം...
"ഓണം" അവിടെ എത്തിയതില്‍ സന്തോഷം തോന്നുന്നു -കണ്ണ് നിറയ്ക്കുന്നൊരു എന്തോ ഒന്ന്...
ലൈബ്രറിയില്‍ മലയാളം ബുക്കോ , ഈശ്വരാ.. എന്ന്നു വരും ഇവിടെ? അസൂയ നല്ല ഗമണ്ടന്‍ അസൂയ!
ഇനിം പോരട്ടെ ട്ടോ ഇമ്മാതിരി വിശേഷങ്ങള്‍ ബിലാത്തിയില്‍ നിന്നും :)
hearty :)
മുരളിയേട്ടാ..ചേട്ടന്റെ ഓരോ പോസ്റ്റുകളും ഓരോ ഗവേഷണ പ്രബന്ധങ്ങള്‍ ആണ്. ഒരു വിഷയം എഴുതുമ്പോള്‍ അതിനെ ഗാഡമായി അപഗ്രധിക്കാനും അത് വേണ്ടത്ര reference നല്കി വായനക്കാരനു വായനാസുഖവും, അറിവും ഒരു പോലെ നല്‍കാനുള്ള കഴിവ് അപാരം.
ഈ പോസ്റ്റിനെ ക്കുറിച്ച്..mallu എന്നും mallu തന്നെ...നല്ലതിനായാലും ചീതതക്കായാലും..
കൌതുകകരവും അതേ സമയം വിജ്ഞാനപ്രദവും ആയ ഒരു പോസ്റ്റ്. തീര്‍ച്ചയായും ഇങ്ങിനെ എഴുതണമെങ്കില്‍ സഹൃദയത്വമുള്ള അന്വേഷണാത്മകമായ ഒരു മനസ്സുണ്ടാവണം .. ആ മനസ്സിന് അഭിനന്ദനങ്ങളും ആശംസകളും..
പ്രിയപ്പെട്ട ഗോവിന്ദരാജ് ,നന്ദി. അതുതന്നെയാണ് ... പ്രലോഭനങ്ങളിൽ വശീകരിക്കപ്പെട്ടാണല്ലോ ഓരൊ മലയാളിയും ഇത്രടം എത്തിപ്പെടാനുള്ള കാരണം അല്ലേ ഭായ് .
പ്രിയമുള്ള ഫൈസൽ ബാബു ,നന്ദി.വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഈ പ്രവണതകൊണ്ട് തന്നെയാണ് മലയാളികൾ എല്ലാം വെട്ടിപ്പിടിച്ചെടുക്കാനുള്ള കാരണം കേട്ടൊ ഭായ്.
പ്രിയപ്പെട്ട സാബു ഭായ്,നന്ദി. ഇവിടെയുള്ള ഓരോ നഗര സഭയും അവിടെ കൂടുതലായുള്ള സമൂഹത്തിന് വേണ്ട എല്ലാ അടിസ്ഥാന സൌകര്യങ്ങളും - ഭാഷയടക്കം ചെയ്ത് കൊടുക്കുന്നതുകൊണ്ടാണത്..!
പ്രിയമുള്ള ജൂനിയത് ഭായ്, നന്ദി. സംഘാടനത്തിന്റെയും ,ഷോമാൻ ഷിപ്പിന്റെയും കാര്യത്തിൽ മല്ലൂസ്സിനെ വെല്ലാൻ വേറൊരു ജനതയും ലോകത്തില്ല കേട്ടൊ ഭായ്.
പ്രിയപ്പെട്ട പ്രദീപ് മാഷെ ,നന്ദി. നാട്ടിൽ നിന്നും മലയാളി കുടഞ്ഞെറിയാൻ ശ്രമിക്കുന്ന മലയാള തനിമകളെല്ലാം വിദേശനാടുകളിലെത്തിയ മല്ലൂസ് നിലനിറുത്തുവാൻ ശ്രമിക്കുമ്പോൾ ആയതെല്ലാം ആ നാടുകൾ ഏറ്റു വാങ്ങുന്നു...അതാണിതിന്റെ സുലാൻ കേട്ടൊ ഭായ്.
പ്രിയമുള്ള അശോക് ഭായ്,നന്ദി. പണ്ടുണ്ടായിരുന്ന,നാട്ടിൽ ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ മതമൈത്രി നശിപ്പിക്കുന്നത് വർഗ്ഗീയതയെ മുതലാക്കി മേലാളാവുന്നവരാണല്ലോ ... ഇത്തരം വർഗ്ഗീയ വാദികൾ ഈ ദേശത്തതൊന്നുമില്ല..അതാണ് ഈ മൈത്രിക്ക് കാരണം..കേട്ടൊ ഭായ്!
പ്രിയപ്പെട്ട അന്നൂസ് ഭായ്,നന്ദി.ഈ ഇഷ്ട്ടപ്പെറ്റലിനും ഷെയറിങ്ങിനും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള സുധീർദാസ് ,നന്ദി. എന്ത് വേണ്ടാത്തതുണ്ടോ അതെല്ലാം എടുത്ത് ഒക്കത്ത് വെക്കുക എന്നുള്ള ഒരു ദുശ്ശീലം കൂടി, തനി പൊങ്ങച്ചക്കാരായ ഇമ്മ മലയാളീസിനുണ്ടല്ലൊ അല്ലേ ഭായ്.
very nice muralyettaa..ezhuthiyathu aksharam prathi sariyaanu...a big salute to you!
മല്ലു റോക്ക്സ് അറ്റ് ലണ്ടന്‍.
മല്ലുവിന്റെ മുഖക്കുറിപ്പ് കലക്കി. നാട്ടില്‍ മലയാളി ഹാര്‍ഡ് വര്‍ക്കിംഗ് അല്ലാന്ന്
ഇതാരെ ഉദ്ദേശിച്ചാണ് പറഞ്ഞത്?
കുറെക്കൂടി ആള്‍ബലം വരട്ടെ, എന്നിട്ട് വേണം ഗ്രേറ്റ് ബ്രിട്ടന് നുമ്മടെ മുപ്പതാമത്തെ സംസ്ഥാനമാണെന്ന് പറഞ്ഞ് ഒരു ഹര്‍ത്താല്‍ നടത്താന്‍!!
(ഈ പോസ്റ്റ് വായിച്ചിട്ട് ഒരു പകല്‍ക്കിനാവ് കണ്ടതാണ് ട്ടാ....പരിഭ്രമിക്കേണ്ട)
പ്രിയപ്പെട്ട തങ്കപ്പൻ സർ ,നന്ദി.അധികാരവും, സ്ഥാനമാനങ്ങളും,സമ്പത്തും നേടിയെടുക്കാന്‍ വഴിവിട്ട പരക്കംപാച്ചിലുകൾക്കിടയിൽ നമ്മൾ നമ്മളാവാൻ ശ്രമിക്കാത്ത കാലത്തോളം നാട്ടിൽ എല്ലാത്തിനും പുരോഗതിക്ക് പകരം അധോഗതി മാത്രമേ ഉണ്ടാകുകയുള്ളൂ..അല്ലേ സാർ.
പ്രിയമുള്ള വിഡ്ഡിമാൻ ഭായ്,നന്ദി.മലയാളവും മലയാളിയും ലോകരാജ്യങ്ങളിൽ വേരു പടർത്തുമ്പോൾ കേരളം ഇനി ഒരു ബംഗാളോ മറ്റോ ആയിത്തീരുമൊ എന്നുള്ള ഒരു സംശയമേ നമുക്ക് വേണ്ടു അല്ലേ ഭായ്.
പ്രിയപ്പെട്ട പ്രകാശ് ഭായ്, നന്ദി.ഭായിയുടെ അണ്ണന് ഇവിടെ സുഖം പിടിച്ച് കാണും ,അതുകൊണ്ടാണ് തിരികേ വരാത്തത് കേട്ടൊ.
പ്രിയമുള്ള വെട്ടത്താൻ ജോർജ്ജ് സാർ, നന്ദി. സംഘടനാ കാര്യങ്ങളില്‍ തനതു സ്വഭാവം കാണിക്കുമെങ്കിലും,മലയാളിയും മലയാളവും മുന്നോട്ട് തന്നെയാണ്,ആയതിന്റെ ബലത്തിലാണ് ബിലാത്തിയിലും ഇപ്പോൾ മലയാളികൾ വാഴുന്നത് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ആർഷ ,നന്ദി.ഇവിടത്തെ ലൈബ്രറികളിൽ മലയാളം ബുക്ക്കൾ മാത്രമല്ല ,ഇപ്പോൾ ഒരുവിധം മലയാളം വാരിക/മാസികകളും മിക്ക കടകളിലും വാങ്ങാനും കിട്ടും..കേട്ടൊ.
പ്രിയമുള്ള ശിഹാബ്മദാരി ഭായ്,നന്ദി.ഈ അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയപ്പെട്ട തൃശൂര്കാരന് സുജിത്ത് ഭായ്, നന്ദി. സുജിത്തിനിവിടെ ലണ്ടനിലുണ്ടായിരുന്നപ്പോൾ അറിയാമല്ലോ ഈ ബിലാത്തിയിലെ ഒട്ടുമിക്ക കൌതുകങ്ങളും അല്ലേ ,അതൊക്കെ ചുമ്മാ പകർത്തിവെച്ചതാനിത് കേട്ടൊ ഭായ്.
പ്രിയമുള്ള മുഹമദ് ഭായ്, നന്ദി. ഇവിടെ യു.കെയിലെ പലതും നമുക്ക് കാണാക്കാഴ്ച്ചകളാകുന്നതുകൊണ്ടാണിതെല്ലാം കൌതുകകരമായി തീരുന്നത് കേട്ടൊ ഭായ്.
മമ കഥയിത് മമ.. കലക്കീട്ടാ..
അങ്ങനെ നമ്മുടെ മാവേലിത്തമ്പുരാൻ ബിലാത്തി ദേശത്തും പ്രശസ്തനായി.. കേരളത്തിലെ ഇപ്പോളത്തെ അവസ്ഥ കണ്ടിട്ട്, അടുത്ത ഓണം മുതൽ തമ്പുരാൻ ലണ്ടനിലേയ്ക്ക് വണ്ടി കയറിയാൽ അത്ഭുതമില്ല!
‘നമ്മുടെ കഥ’ പ്രവർത്തകർക്ക് നല്ല നമസ്കാരം..
ഹായ്മുരളി ,നല്ലപോസ്റ്റ് മലയാളികളെ കുറിച്ചുള്ള നല്ലോരവലോകനം വായിക്കാന്‍ കഴിഞ്ഞു .അങ്ങിനെ നമ്മള് മലയാളികളുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ബിലാത്തികളും പഠിക്കട്ടെ .നമ്മുടെ നാടന്‍ മലയാളികളെകാളും പ്രവാസിമലയാളികള്‍ തന്നെയാണ് നമ്മുടെ അനുഷ്ടാനങ്ങളും ആചാരങ്ങളും നെഞ്ചോടുചേര്ത്തുകൊണ്ടാടുന്നത് ..ഇപ്പോള്‍ ഞാനും ബിലാത്തിയിലുണ്ട്.
ഇംഗ്ലണ്ടിനെ ഭാരതത്തിന്റെ മുപ്പതാമത്തെ സംസ്ഥാനമാക്കിയിട്ട് വേണം മുരളിഭായിയെ അതിന്റെ മുഖ്യമന്ത്രിയായിട്ട് വാഴിക്കാൻ... എന്നിട്ട് വേണം ഇംഗ്ലണ്ട് മുഖ്യമന്ത്രി മുരളീമുകുന്ദനോടൊപ്പം ബ്ലോഗർ വിനുവേട്ടൻ എന്ന അടിക്കുറിപ്പുമായി ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ... :)
mallu ennu kettaal blood boil cheyyanam ennanallo, bilaththi malloosinu abhinandanams
നല്ല കുറിപ്പ്,സായിപ്പിന്റെ നാട്ടില്‍ മല്ലൂസ് പിടി മുറുക്കുകയാനല്ലേ..എങ്കിലും മലയാളിക്ക് കൊടുത്ത നിര്‍വചനം ഇഷ്ടപ്പെട്ടു
മലയാളി സമൂഹം , നാടും , കൂടും വിട്ട് ലോകത്തിലെ ഏതൊരു നാട്ടിലും പോയി , പണിയെടുത്ത് സ്വന്തം സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിൽ നിപുണരാണെങ്കിലും , സ്വന്തം നാട്ടിൽ കപട സദാചാര പൊയ്മുഖങ്ങൾ അണിഞ്ഞ് , മെയ്യനങ്ങാതെ , പല ഉഡായിപ്പ് വേലകളിൽ കൂടി ജീവിക്കാൻ ഇഷ്ട്ടപ്പെടുന്നവരാണ്...
ഈ പോസ്റ്റ് വിലയേറിയ ചില അറിവുകള്‍ പങ്കുവച്ചു. നന്ദി മുരളി സര്.
ഈ പോസ്റ്റ് വിലയേറിയ ചില അറിവുകള്‍ പങ്കുവച്ചു. നന്ദി മുരളി സര്.
അല്ല സംഭവം ഇങ്ങിനെയൊക്കെ ആനെകിലും ലണ്ടനിലും അമേരികയിലും പോയികിടക്കുന്ന മലയാളികള്‍ തിരിച്ചു നാട്ടിലേക്കു വരുന്നോന്നു ചോദിച്ചാല്‍.. കമ്പിളിപൊതപ്പ് എന്ന് പറയും.. അതെന്താ അങ്ങിനെ?
ആഹാ... ഇത് കൊള്ളാലോ... അല്ലെങ്കിലും ഈ കഥയില്‍ വില്ലനു പോലും നന്മയുണ്ട്.. അറിയട്ടെ എല്ലാരും.
നമ്മള് മേനിപറഞ്ഞു നടക്കുന്നെങ്കിലും മേന്മ തിരിച്ചറിഞ്ഞത് മറ്റുള്ളവരല്ലേ.....
നിങ്ങളെ പ്രതി അഭിമാനം തോന്നുന്നു.
ഞാനിത് നേരത്തെ വായിച്ചിരുന്നതനാണല്ലോ.
വളരെ വിശദമായി കാര്യങ്ങള്‍ എല്ലാം പറഞ്ഞു തന്നതിന് നന്ദി മുരളിയേട്ടാ.
മുരളിയേട്ടാ ...എന്റെ കമെന്റ്റ് എന്ത് ചെയ്തു ?കാണുന്നില്ലാലോ........സൂപ്പര്‍ അവതരണം .
പ്രിയപ്പെട്ട ഹാബി,നന്ദി.ഈ ഹാറ്റ്സ് ഓഫ് കിട്ടുന്ന വാക്കുകൾക്ക് അതിയായ ആഹ്ലാദമുണ്ട് കേട്ടൊ.
പ്രിയമുള്ള അജിത്ത് ഭായ്,നന്ദി.ഈയിടെയായിട്ട് നാട്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും അവരുടെ പ്രവാസി യൂണിറ്റുകൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്,അപ്പോൾ ഇനി ഒരു ഹർത്താലാഘോഷത്തിന് ഒരു ചാൻസ്സൊക്കെയുണ്ടിവിടെ കേട്ടൊ ഭായ്.
പ്രിയപ്പെട്ട ജിമ്മി ജോൺ,നന്ദി.ഇത്തവണ നാട്ടിൽ പാസ്പോർട്ട് ബുക്കില്ലാത്തകാരണം ആയത് റിന്യൂവൽ ചെയ്യാത്ത കാരണം മാവേലി തമ്പുരാൻ ബിലാത്തിയിലേക്കാണ് എഴുന്നുള്ളുന്നത് കേട്ടൊ ഭായ്.
പ്രിയമുള്ള വിജയേടത്തി,നന്ദി.പ്രവാസി മലയാളികൾ തന്നെയാണല്ലോ ഏത് നാട്ടാചാരങ്ങളും നാട്ടിനേക്കാളും കെങ്കേമമായി എങ്ങും കൊണ്ടാടുന്നത് അല്ലേ ഏടത്തി.
പ്രിയപ്പെട്ട വിനുവേട്ടൻ, നന്ദി.ഇത്തവണ നാട്ടിൽ ചെല്ലുമ്പോൾ വിനുവേട്ടന്റെ ഈ ആഗ്രഹം ഞാൻ മോദിയോട് ചൊല്ലാം, എന്നിട്ട് വേണം ഇവിറ്റെ ഒരു വിലസ് വിലസുവാൻ...!
പ്രിയമുള്ള നിദീഷ് ഭായ്,നന്ദി. മല്ലൂസ്സിന്റെ ബ്ലഡ് നാട്ടിലേക്കാൾ ബോയിൽ ചെയ്യുന്നത് ഇവിടെ തന്നെയാണ്... കാരണം എല്ലാ വീട്ടിലും ബോയിലറുണ്ടല്ലോ...!
പ്രിയപ്പെട്ട സാജൻ ഭായ്,നന്ദി. നമ്മൾ മലയാളീസിന്റെ മൊത്തത്തിലുള്ള സ്വഭാവ ഗുണഗ്ഗണങ്ങൾ ഇതൊക്കെ തന്നേയല്ലേ ഭായ്.
പ്രിയമുള്ള മനോജ് ഭായ്.നന്ദി. അറിവുപകരാൻ ഇടയിക്കിയെന്നറിൺജതിൽ ഒത്തിരി ആഹ്ലാദമുണ്ട് കേട്ടൊ ഭായ്
ഒരിക്കൽ വായിച്ചവർ ക്ഷമിക്കണം ...
ജോലി സംബന്ധമായ ഒത്തിരി തിരക്കുകൾ കാരണം
ഇത്തവണ ഒരു പഴയ ആലേഖനം വീണ്ടും റീ- പോസ്റ്റ് ചെയ്യുകയാണ് ...
നമ്മൾ മല്ലൂസിന്റെ കഥയായതിനാൽ മൂന്നാണ്ടല്ല , മുപ്പതു കൊല്ലം കഴിഞ്ഞായാലും
ഏതാണ്ട് ഇതുപോലെയൊക്കെയായിരിക്കും ഏതൊരു മലയാളിയുടെ കഥയും , ജീവിതവുമൊക്കെ അല്ലെ
മലയാളിയും , കേരളവും വളരുന്നത്
ഇന്നിപ്പോൾ മറ്റ് പുറം രാജ്യങ്ങളിലാണ്
പാലാ നാരായണൻ നായരുടെ കവിതയിൽ പാടിയ പോലെ
പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍ ...
അതെ ഇത് ബിലാത്തി മലയാളികളുടെ മാത്രം കഥയല്ലതാനും നാട് കടന്ന
മറ്റെല്ലാ മല്ലൂസിന്റെയും കൂടി കഥതന്നെയാണ് കേട്ടോ കൂട്ടരേ
വസ്തുനിഷ്ഠമായ അവലോകനം. ഞാൻ ആദ്യമായിട്ടാണ് വായിക്കുന്നത് ..നല്ല നിരീക്ഷണങ്ങൾ ..ആശംസകൾ മുരളിഭായി
നല്ല അവലോകനം മുരളി ഭായ്, 'നമ്മുടെ കഥ ' ടീമിന് അഭിനന്ദനങ്ങൾ... !
ബിലാത്തികളുടെ വിശേഷങ്ങൾ പണ്ട് മുതലേ മുരളിയേട്ടന്റെ ബ്ലോഗ്ഗിലെ ഹൈലൈറ്റ് ആണല്ലോ.ലണ്ടനിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന പല ഓൺലൈൻ സൈറ്റുകൾക്കും ഇപ്പോൾ മുഖ്യാധാരാ മാധ്യമങ്ങളോട് പോലും കൊമ്പു കോർക്കുന്ന പ്രചാരം വന്ന് കഴിഞ്ഞു. മലയാളി ചെന്നിടത്തെല്ലാം സംഘടനകളുടെ അടിപിടിയാണ്.കൂട്ടായമകൾ കെട്ടിപ്പൊക്കുന്നതിൽ മലയാളിയെക്കഴിഞ്ഞേ ഒള്ളൂ മറ്റ് നാട്ടുകാർ.
കേരളം വളരുന്നു
പശ്ചിമഘട്ടങ്ങളെ
കേറിയും കടന്നും ചെ-
ന്നന്യമാം രാജ്യങ്ങളില്‍..
Post a Comment