
cithralami mayor programe ദീപാാവലി തുടക്ക / http://www.britishmalayali.co.uk/index.php?page=newsDetail&id=48915
ആഗോള വ്യാപകമായി മനുഷ്യ ഉല്പത്തി കാലം മുതൽ തുടങ്ങിയതാണ് പല മനുഷ്യകുലങ്ങളുടേയും പാലയനത്തിന്റേയും , അധിനിവേശത്തിന്റേയും കഥകൾ. ആദികാലങ്ങളിൽ അവർ സുരക്ഷിതമായ പാർപ്പിടവും, ഭക്ഷണവും തേടിയാണ് ഒരു കരയിൽ നിന്നും മറുകര തേടി അലഞ്ഞിരുന്നതെങ്കിൽ , പിന്നീടത് കൈയ്യൂക്കുള്ള വർഗ്ഗങ്ങൾ നല്ല മനുഷ്യ വാസ സ്ഥലങ്ങളിൽ നിന്നും അവിടെയുള്ളവരെ ആട്ടിയോടിച്ച് അധിനിവേശം നടത്തി കൈയ്യേറുന്ന എടവാടുകളായിരുന്നു . ഇന്നത്തെ ആധുനിക ലോകത്തും ഇതൊക്കെ തന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഏവർക്കും അറിവുള്ള കാര്യമാണല്ലോ ..അല്ലേ.
ഏതാണ്ട് അമ്പത് നൂറ്റാണ്ടുകൾക്ക് മുമ്പേ സമ്പൽ സമ്മ്രിദവും സാംസ്കാരിക സമ്പന്നവുമായ നമ്മുടെ പുണ്യ ഭാരതത്തെ മംഗോളിയൻസും, മുഗളന്മാരും, അറബികളും , പാശ്ചാത്യരുമൊക്കെ പല കാലങ്ങളിലായി കച്ചവടം , യുദ്ധം മുതലായവയിലൂടെയെല്ലാം അധിനിവേശം നടത്തി അവരുടെയെല്ലാം കീഴാളരാക്കി പുണ്യ പുരാതന ഭാരത ഭൂമിയെ കൊള്ളയടിച്ച് അവരുടെ രാജ്യങ്ങൾ സമ്പൽ സംരിതമാക്കി.
ഇതൊക്കെ ചരിത്ര സത്യങ്ങൾ. പക്ഷേ ഇന്നൊക്കെ നേരെ തിരിച്ചാണ് സംഗതികളുടെ കിടപ്പ് വശം , ഭാരതീയരുടെ അധിനിവേശങ്ങളാണ് ആഗോള വ്യാപകമായി നടന്ന് കൊണ്ടിരിക്കുന്നത്. ലോകം മുഴുവനുമുള്ള തൊഴിൽ മേഖലകൾ കീഴടക്കികൊണ്ടാണവർക്കിത് സാധ്യമായത്.
യൂറോപ്പിലേക്ക് ആദ്യമായി ഭാരതീയർ വന്നത് പോർച്ചുഗീസിലേക്കാണെന്ന് ചരിത്രങ്ങൾ പറയുന്നു. കൊല്ലവർഷം 1498 ൽ ഭാരതത്തിൽ കാല് കുത്തിയശേഷം പതിനാറാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഭാരതത്തിൽ നിന്നും കച്ചവടം ചെയ്ത് കൊണ്ട് പോകുന്ന വിഭവ സംസ്കരണ ജോലിക്കാരായാണ് അന്നത്തെ മല നാട്ടിൽ നിന്നും പ്രഥമമായി ഭാരതീയർ യൂറൊപ്പിൽ എത്തിച്ചേർന്നത്. പിന്നീട് ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ മദ്രാസിൽ നിന്നും, കൽക്കത്തയിൽ നിന്നും , ഗുജറാത്തിൽ നിന്നുമൊക്കെയായി ബ്രിത്യന്മാരും, ആയമാരും, കപ്പൽ ജോലിക്കാരുമൊക്കെയായി അനേകം പേർ ഭാരതീയ ഉപഭൂഖണ്ഡത്തിൽ നിന്നും യൂറൊപ്പിലെ ഡെന്മാർക്ക് , ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീരാജ്യങ്ങളിൽ എത്തിപ്പെട്ട് അടിമകളെ പോലെ ജീവിച്ചതിനായും തെളിവുകൾ ഉണ്ട്. ഈ കാലഘട്ടങ്ങളിൽ ആഫ്രോ-കരീബിയൻ രാജ്യങ്ങളിൽ നിന്നും ധാരാളം കറമ്പരും അടിമ വേലക്കാരായി യൂറോപ്പിലെ പല ഭാഗങ്ങളിലും എത്തപ്പെട്ടു. ഒപ്പം തന്നെ കപ്പലോട്ടക്കാരായ വെള്ളക്കാരുടെ ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന രാജ്യങ്ങളിലും ഇത്തരം ജോലിക്കാരായി അനേകം അഖണ്ഡ ഭാരതീയർ വന്നകപ്പെട്ടു. അന്നവിടെയൊക്കെ എത്തിപ്പെട്ടവരും , പിന്നീട് വന്ന അവരുടെയൊക്കെ ബന്ധുമിത്രാധികളുമൊക്കെയാണ് ഇന്നത്തെ ഏഷ്യൻ വംശജരായി നിലകൊള്ളുന്ന ഭൂരിഭാഗം വരത്തന്മാരായ സിറ്റിസണ്മാരുടേയും പൂർവ്വികരുടേയും കഥhttp://www.britishmalayali.co.uk/index.php?page=newsDetail&id=49857
indin as PM in PORTUGAL http://www.britishmalayali.co.uk/index.php?page=newsDetail&id=49857