അടുത്ത ദശകങ്ങളിൽ , അന്തർദ്ദേശീയമായി തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുവാൻ പോകുന്ന മാധ്യമമായ ബ്ലോഗുകളുടെ ചുറ്റുവട്ടങ്ങളിലേക്കുള്ള , ഒരു എത്തി നോട്ടമാണിത് ; അതോടൊപ്പം ‘ബ്ലോഗേഴ്സ് സംഗമ‘ങ്ങളിലേക്കും കൂടി ഒരു വലിഞ്ഞ് നോട്ടമെന്നും വേണമെങ്കിൽ അവകാശപ്പെടാം...
ഒരു സംഗതി അല്ലെങ്കിൽ ഒരു ആശയം അതുമല്ലെങ്കിൽ എന്ത് കുണ്ടാമണ്ടിയായാലും ഒരാൾ മറ്റൊരു വ്യക്തിക്കോ , കൂട്ടത്തിനോ അഥവാ സമൂഹത്തിനോ ; വരികളായൊ , വരകളായൊ , ചിത്രങ്ങളായൊ - വിവര സാങ്കേതിക തട്ടകങ്ങളിൽ കൂടി കൈ മാറുന്ന വിജ്ഞാന വിളംബരങ്ങളേയാണ് ബ്ലോഗിങ്ങ് എന്ന് പറയുന്നത് ..!
ഇപ്പോൾ ഭൂരിഭാഗം ആശയ വിനിമയങ്ങൾ മുഴുവനും വിവര സാങ്കേതിക ഉപകരണങ്ങളിൽ കൂടി മാത്രം നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ നൂറ്റാണ്ടെന്നറിയപ്പെടുന്ന , ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭം കുറിച്ച ബ്ലോഗിങ്ങ് എന്ന പ്രതിഭാസം , ഇന്ന് മനുഷ്യ കുലത്തിലെ ഒരു അവിഭാജ്യ ഘടകമായി തീർന്നിരിക്കുന്നു എന്നത് ഒരു വസ്തുത തന്നെയാണല്ലോ .. അല്ലേ.
അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ , ബ്ലോഗ് എന്ന മാധ്യമം ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!
അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ ബ്ലോഗ് പോർട്ടലുകളിൽ കൂടിയായിരിക്കുമെന്നർത്ഥം ..!
പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി തന്നെ - ദൃശ്യ , ശ്രാവ്യ , ചലനങ്ങങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളോ , വസ്തുതയോ തന്റെ തട്ടകത്തിലോ , മറ്റുള്ളവെബ് തട്ടകങ്ങളിലോ കൊണ്ട് പോയി ആലേഖനം ചെയ്ത് ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് ; ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കാവുന്നവയാണല്ലോ നവ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് സൈറ്റുകൾ..!
അതായത് ബ്ലോഗ് , ട്വിറ്റെർ , ഫേസ് ബുക്ക് , ലിങ്ക്ഡ് ഇൻ , പിൻടെറെസ്റ്റ് , വാട്ട്സാപ്പ് മുതലായ എല്ലാ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ കൂടിയും നടത്തി കൊണ്ടിരിക്കുന്ന ഇത്തരം പ്രക്രിയകളെല്ലാം ബ്ലോഗിങ്ങ് എന്ന വിഭാഗത്തിൽ പെടുത്താവുന്ന സംഗതികൾ തന്നെയാണ്....!
ഇത്തരം ആശയ വിനിമയ സമാന്തര പ്രവർത്തനങ്ങൾ നടത്താവുന്ന , ‘സാമൂഹിക പ്രബന്ധ രചനാ തട്ടകകങ്ങളിൽ (സോഷ്യൽ മീഡിയാ നെറ്റ്-വർക്ക് സൈറ്റുകൾ ) , ബ്ലോഗിങ്ങ് രംഗത്തെ ഇന്നുള്ള ഏറ്റവും പ്രധാനപ്പെട്ട നൂറിൽ പരമുള്ള ബ്ലോഗ് ഫ്ലാറ്റ്ഫോമുകളുടെ ,ലക്ഷങ്ങൾ മുതൽ ആയിരങ്ങൾ വരെ ഉപഭോക്താക്കളുള്ളതിന്റെ , ക്രമാനുഗതമായ പട്ടികയാണ് ഈ 118 ബൂലോഗ തട്ടകങ്ങൾ ..!
അതെ
ഇന്നത്തെ ഈ സൈബർ ലോകത്തിലെ ഡിജിറ്റൽ നൂറ്റാണ്ട്
എന്നറിയപ്പെടുന്ന ഇന്നുള്ള ഇന്റെർ-നെറ്റ് യുഗത്തിലെ ഏറ്റവും
പുതുതായ ഒരേ ഒരു നവീന മാധ്യമം തന്നെയാണ് ബ്ലോഗ് അഥവാ ബൂലോഗം..!
ഇന്ന് ആഗോള തലത്തിൽ , ഓരൊ അര സെക്കന്റ് കൂടുമ്പോഴും ഓരൊ പുതിയ ബ്ലോഗ് കുഞ്ഞിന് കൂടി ജന്മം നലികി , നമ്മുടെ ‘ഇന്റെർനെറ്റ‘മ്മ , ഈ സൈബർ കുലത്തിനുള്ളിൽ ഒരു പേറ് വിപ്ലവം തന്നെ സൃഷ്ട്ടിച്ച് വിവര സാങ്കേതിക ലോകത്തിന്റെ വ്യാപ്തി എന്നുമെന്നോണം വർദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.
പൊക്കിൾക്കൊടി ബന്ധം അറുത്ത് മാറ്റാതെ , തേനീച്ച കൂട്ടിലെ അമ്മ മഹാറാണിയെ പോലെ ജന്മം നൽകി കഴിഞ്ഞാൽ ; ഈ ബ്ലോഗ് കുഞ്ഞുങ്ങളെല്ലാം പിന്നീട് പരിപാലിക്കപ്പെട്ട് വളർന്ന് വലുതായി വരുന്നത് , അവരവർ ജനിച്ച് വളർന്നു വരുന്ന ‘വേൾഡ് പ്രസ് , ടംബ്ലർ , ബ്ലോഗ്ഗർ ,...’ എന്നിങ്ങനെയുള്ള അനേകമുള്ള അവരവരുടെ തറവാട്ട് മുറ്റങ്ങളിൽ ഓടിയും , ചാടിയും, മറിഞ്ഞ് വീണും മറ്റുമൊക്കെ തന്നെയാണ് ...
മനുഷ്യ ജന്മങ്ങളെ പോലെ തന്നെ പണ്ഡിതരായും , പാമരരായും , സമ്പന്നരായും , ദരിദ്രരായുമൊക്കെ തന്നെയാണ് ഈ ബ്ലോഗ് കുട്ടപ്പന്മാരുടേയും , കുട്ടപ്പിമാരുടേയും കഥ. .
അമരത്തം കിട്ടുന്ന പോലെ അവയിൽ ചിലവയെല്ലാം
കാലങ്ങളെ അതി ജീവിച്ച് നില നിൽക്കുമെന്നും പറയുന്നു...
ഇപ്പോൾ 15 കോടിയിലധികം ( 152 മില്ല്യൺ )
ബ്ലോഗ്ഗേഴിസിനാൽ സമ്പുഷ്ട്ടമാണ് ഇന്നത്തെ
ഈ സൈബർ ലോകം എന്നാണ് പറയപ്പെടുന്നത്.
ലോകത്തുള്ള ഏതാണ്ട് 70 ശതമാനം ഭാഷകളിലായി ഈ ബ്ലോഗ്ഗേഴ്സ് ഇപ്പോൾ പരന്ന് വിന്യസിച്ച് കിടക്കുകയാണ് .
ഇനിയും ദിനം തോറും എല്ലാ മേഖലകളിലേക്കും ബ്ലോഗുകൾ പടർന്ന് പന്തലിച്ച് കൊണ്ടുതന്നെയിരിക്കും .
അടുത്ത ദശകങ്ങളിൽ തന്നെ ചുക്കില്ലാത്ത കഷായമെന്നത്
പോലെ , ബ്ലോഗ് ഇല്ലാത്ത ഒരു കുന്ത്രാണ്ടവും , എടവാടുകളും കാണില്ല പോലും.
ഇംഗ്ലീഷ് ഭാഷ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ
ബ്ലോഗുകൾ ഉള്ളത് ഏഷ്യൻ ഭാഷകളിലാണെത്രെ..!
എന്തിന് പറയുവാൻ ചൈനീസ് ഭാഷയിൽ പോലും 3.2 ബില്ല്യൻ സോഷ്യൽ നെറ്റ് വർക്ക് ഉപയോക്താക്കൾ വരെ ഉണ്ടെത്രേ ..!
ട്വിറ്റർ പോലുള്ള ടെൻസെന്റ് വൈബോവും ( Tencent Weibo) , സൈന വൈബോവും ( Sina Weibo.) , ഫേസ് ബുക്ക് പോലുള്ള ' ക്യു -സോൺ' , 'പെങായു' , 'രെന്രേൻ ', 'കെയ്സ്കിൻ 'എന്നീ നാല് സൈറ്റുകളും , പിന്നെ വാട്ട്സാപ്പ് പോലുള്ള വി-ചാറ്റ് ( WeChat) പോലുളള അനേകം ഇടങ്ങൾ സ്വന്തമായുള്ള ഗൂഗിളിനെ പോലെയും , യാഹുവിനേ പോലെയുമുള്ള സൈന , ബൈ ഡു മുതലായ ചൈനീസിന്റെ മാത്രം , സ്വന്തം വെബ് സെർച്ച് എഞ്ചിനുകൾ അവർക്കുണ്ട് ...!
ഇതുപോലെ ജപ്പാൻ , കൊറിയ , ഇറാൻ , റഷ്യ , ബ്രസീൽ മുതലായ ഒട്ടുമിക്ക ലോക രാജ്യങ്ങൾക്കും തനതായ ഇന്റെർനെറ്റ് മേഖലകൾ ഉണ്ടെങ്കിലും , അവിടങ്ങളിലും നമ്മൾ ഇന്ത്യാക്കാരെ പോലെ ആംഗലേയ സൈറ്റുകളുമായി ഒരു 'ടൈ-അപ്പ് ' ഉണ്ടാക്കി , അവരവരുടെ ഭാഷകളുടെ ആന്രോയ്ഡുകളോ , പ്രാദേശിക ഭാഷാ ഫോണ്ടുകളോ പ്രാബല്ല്യത്തിൽ വരുത്തി ആ സൈറ്റിന്റെ ; പേരിന് ശേഷം ഒരു കുത്ത് & ഇൻ (.in) ചേർത്ത് ഈസിയായി കാര്യം നടത്തുന്നവർ തന്നെയാണ് ഏറെ പേരും.
ഇന്ന് അമേരിയ്ക്കക്കും , ചൈനക്കും ശേഷം ഇന്ത്യയാണ് ഏറ്റവും
കൂടുതൽ ഇന്റെർനെറ്റ് (മൂന്നാം സ്ഥാനം ) ഉപയോഗിക്കുന്ന രാജ്യമെങ്കിലും ,
ബ്ലോഗ്ഗേഴ്സ് ,മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്..
ബ്ലോഗിനെ കൊണ്ടുള്ള ഗുണഗണങ്ങൾ മുഴുവൻ തന്നെ മനസ്സിലാക്കാത്തതും , ഇതുകൊണ്ടുള്ള വരുമാന സാധ്യതകൾ ശരിക്കും തിരിച്ചറിയാത്തതുമാണ് , ഭാരതീയർ ഈ മേഖലയിൽ അല്പം പിന്നിട്ട് നിൽക്കുന്നതിന് കാരണം...
അതുപോലെ തന്നെ ഈ സൈബർ ലോകത്തുള്ള സകലമന
വെബ്-തട്ടകങ്ങളേയും സ്ഥിരമായി മോണിറ്റർ ചെയ്തുകൊണ്ടിരിക്കുന്ന
ഏറ്റവും പഴയ ഒരു പുപ്പുലിയായ കമ്പനിയാണ് അലെക്സാ ഇന്റെർനെറ്റ്. ഏതൊരു സൈറ്റിനെപറ്റിയുള്ള റാങ്കിങ്ങും , ആയതിലേക്കുള്ള ട്രാഫിക്കും , മറ്റു വിശകലനങ്ങളുമൊക്കെ അപ്പപ്പോൾ വിശദീകരിച്ച് തരുന്ന ഒരു ഇന്റെർ-നെറ്റ് ഭീമൻ. ..
ഈ ഭീമേട്ടന് മാസം തോറും പൈസ കൊടുത്ത് വരി(ധി )ക്കാരനാക്കിയാൽ ട്രാഫിക്ക് കൂട്ടി , മ്ടെ കച്ചോടം കൂട്ടാനുമൊക്കെയുള്ള വിദ്യകൾ പറഞ്ഞുതരുമെന്ന് മാത്രമല്ല , സോഷ്യൽ മീഡിയയിലുള്ള പല സംഗതികളെ പറ്റിയും വിശദമായി വിശകലനം തരികയും ചെയ്യും ..!
ഉദാഹരണത്തിന് ഇന്ന് വരെ നമ്മുടെ ബൂലോകത്തിൽ
നമ്പർ വൺ ‘ഹിറ്റി‘നുടമ - വിശാല മനസ്കനായ എടത്താടൻ
സജീവ് ഭായിയാണെന്നും , പിന്നെ ഏറ്റവും കമന്റുകൾ പടച്ച് വിട്ടത്
അജിത്ത് ഭായ് ആണെന്നും , ഇതുവരെ ഏറ്റവുമധികം കമന്റുകൾ കൈ
പറ്റിയ ആൾ വിനുവേട്ടനുമാണെന്ന്മൊക്കെയുള്ള കൌതുകമായ കാര്യങ്ങൾ വരെ ..!
ബൂലോഗരാൽ ഭൂലോകം വാണരുളുന്ന നാളുകളാണ് ഇനി വരുവാൻ പോകുന്ന കാലഘട്ടം .അതുകൊണ്ട് അവരവരുടെ ബ്ലോഗിനെ പോലെ തന്നെ പ്രാധാന്യം കൊടുക്കേണ്ട ഒരു സംഗതി തന്നെയാണ് ബ്ലോഗുടമകളുടെ ഒത്തൊരുമകളും , ഇടക്കെല്ലാം തമ്മിലെല്ലാവരും കൂടി ചേർന്നുള്ള ബ്ലോഗ് സംഗമങ്ങളിലും പങ്കെടുക്കുക എന്നുള്ളത്.
ഇപ്പോൾ ഇത്തരം ധാരാളം സോഷ്യൽ മീഡിയാ മീറ്റുകൾ ഓരൊ രാജ്യങ്ങളിലും , ഭാഷാ അടിസ്ഥാനത്തിലും , ബ്ലോഗുകളുടെ ഇനത്തിനനുസരിച്ചും , പല ബ്ലോഗ് കൂട്ടായ്മകളും കൂടി സംഘടിപ്പിച്ച് വിജയിപ്പിക്കാറുമുണ്ടെന്നുള്ളത് വേറെ കാര്യം .
ആർട്ട് , ബ്യൂട്ടി , കുക്കറി , കൾച്ചർ , ഡിവൈൻ , എജ്യുക്കേഷൻ ,
ഫേഷൻ മുതൽ അക്ഷരമാല ക്രമത്തിലുള്ള സകലമാന സംഗതികളെ കുറിച്ച് ബ്ലോഗെഴുതുന്നവരെല്ലാം കൂടിചേർന്ന് നാഷ്ണൽ , ഇന്റെർ നാഷ്ണൽ ലെവലിൽ വരെ
ഇവിടെ ലണ്ടനിൽ എന്നുമെന്നോണം കാണാം ഇങ്ങിനെയുള്ള വിവിധ തരത്തിലുള്ള
ബ്ലോഗ് കോൺഫറൻസുകൾ ...!
എന്തുകൊണ്ടെന്നാൽ ഇത്തരം ബ്ലോഗ് സംഗമങ്ങളിൽ പങ്കെടുത്താൽ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ , ആയതിൽ പങ്കെടുക്കുന്നവർക്ക് അവരവരുടെ ബ്ലോഗുകൾ പല തരത്തിലും ഇപ്പോഴുള്ളതിനേക്കാൾ മികച്ചതായി അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും എന്നതു തന്നെ.
ലണ്ടൻ പ്രവാസി മലയാളിയായ റെജി സ്റ്റീഫൻസൺ എന്നൊരു ആംഗലേയ ബ്ലോഗറുണ്ടിവിടെ . ബ്ലോഗേഴ്സിന് പലതരത്തിലും വിജ്ഞാനം കൊടുത്തുകൊണ്ടിരിക്കുന്ന ധാരാളം വായനക്കാരുള്ള ഇദ്ദേഹത്തിന്റെ ഡിജിറ്റൽ ഡയമൻഷൻസ് എന്ന സൈറ്റിൽ ഈയിടെ ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്താൽ കിട്ടുന്ന ഗുണഗണങ്ങളെകുറിച്ച് എഴുതിയ പോസ്റ്റിലെ ചില സംഗതികളിലേക്ക് ഒന്ന് എത്തി നോക്കിയാൽ കാണാവുന്നത് താഴെ കുത്തിട്ടെഴുതിയ ചില അസ്സൽ കാര്യങ്ങൾ തന്നെയാണ്...!
സമയവും , സൌകര്യവുമൊക്കെ ഒത്ത് ചേരുകയാണെങ്കിൽ ഇടക്കെങ്കിലും ചില ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്ത് , ആയതിൽ നിന്നും കിട്ടുന്ന ഊർജ്ജങ്ങളെല്ലാം ബ്ലോഗിന്റേതായ ഉന്നമനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമല്ലോ ..അല്ലേ

- പുതിയ ആളുകളെ പരിചയപ്പെടുക എന്നുമാത്രമല്ല , പരസ്പരം ഇതുവരെ കാണാതേയും ,കേൾക്കാതേയും വരികളിലൂടേയും മറ്റും മിത്രങ്ങളാക്കി മാറ്റിയ പലരേയും നേരിട്ട് കാണാമെന്നുള്ള ഒരു മികച്ച നേട്ടം കൂടി ഇത്തരം ബൂലോക സംഗമങ്ങളിൽ കൂടി സാധ്യമാകുന്നു. വിവിധ ദേശങ്ങളിൽ വസിക്കുന്ന , തീർത്തും വ്യത്യസ്ഥമായി അവരവരുടെ ബ്ലോഗിടങ്ങളിൽ കൂടി അഭിരമിക്കുന്നവരും , വിഭിന്ന ചിന്താഗതിക്കാരുമായ അനേകം ബൂലോഗർ തമ്മിലുള്ള പരിചയങ്ങൾ , പിന്നീട് പലപ്പോഴും അങ്ങോട്ടും ഇങ്ങോട്ടും ഓരോ ബൂലോഗർക്കും ഉപകാരപ്പെടുന്ന വേണ്ടപ്പെട്ട സംഗതികൾ കൂടെയായിരിക്കും...
- പലപ്പോഴും സ്ഥിരമായി എന്നും കണ്ട് കൊണ്ടിരിക്കുന്നവരിൽ നിന്നും , മടുപ്പിക്കുന്ന സ്ഥിരം പണി മടുപ്പിക്കുന്ന സ്ഥലങ്ങളിൽ നിന്നും , ഒരു താൽക്കാലിക മോചനം നേടി , മനസ്സിനും ,ശരീരത്തിനും ഒരു വിനോദത്തിന്റെ ആനന്ദം പകരുവാനും ഈ ബ്ലോഗ്മീറ്റുകൾക്കാകും. ഇതിൽ നിന്നും കിട്ടുന്ന ആ പ്രത്യേക ഊർജ്ജം അടുത്ത സംഗമത്തിന്റെ ഇടവേളകൾ വരെ നില നിറുത്തുവാനും സാധിക്കും ...
- ഓരോരുത്തരുടേയും വിഭിന്നമായ കഴിവുകൾ മറ്റ് മിത്രങ്ങൾക്ക് പരിചയപ്പെടുത്തി അവരവരുടെ അത്തരം കലാ വൈഭങ്ങളിൽ താനും മികച്ച് നിൽക്കുന്നു എന്നുള്ള ഒരു മേധാവിത്തവും ഈ മീറ്റുകളിൽ കൂടി മിക്കവർക്കും കാഴ്ച്ചവെക്കാനാവും....
- അവരവരുടെ ബ്ലോഗിങ്ങ് ഇടങ്ങളെ കുറിച്ചും , ആയതിൽ പ്രചരിപ്പിക്കുന്ന ആശയങ്ങളെ പറ്റിയും മറ്റ് സഹ ബ്ലോഗ്ഗർമാർക്കും , പുതിയ ആളുകൾക്കും നേരിട്ട് തന്നെ പരിചയപ്പെടുത്തി സ്വന്തം തട്ടകത്തിലേക്ക് അനേകരെ കൂട്ടി കൊണ്ട് വരുവാനും ഇത്തരം വേദികളിൽ കൂടി സാധിക്കും....
- പിന്നെ പുതിയ ജോലി സാധ്യതകൾ , ബ്ലോഗ്ഗിങ്ങ് കൊണ്ടുള്ള ആദായ മാർഗ്ഗങ്ങൾ , പുതിയ കച്ചവട സാധ്യതകൾ അങ്ങിനെയങ്ങിനെ ഈ സൈബർ വേൾഡിലെ പല പല സംഗതികളെകുറിച്ചും ഇന്റെർനെറ്റിൽ പയറ്റി തെളിഞ്ഞവരിൽ നിന്നും ഉപദേശങ്ങൾ ആരായാനും , മറ്റും സാധിക്കും....
- അവരവരുടെ ബ്ലോഗിലെ പല പോരായ്മകൾ ഇല്ലാതാക്കി നവീനമായ രീതിയിലുള്ള കാഴ്ച്ച വട്ടങ്ങൾ ബ്ലോഗിൽ കൊണ്ട് വരേണ്ട രീതികളും , പോരാതെ ബ്ലോഗിങ്ങിലെ പുതുതായ പല പല വിജ്ഞാന ശ്രോതസ്സുകളെകുറിച്ചും ഇത്തരം ബ്ലോഗ് മീറ്റുകളിൽ കൂടി തിരിച്ചറിഞ്ഞ് പങ്കെടുക്കുന്നവർക്ക് , അവരവരുടെ ബ്ലോഗുകൾ അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കും...
- എല്ലാത്തിലും ഉപരി പങ്കെടുക്കുന്ന പരിചയ സമ്പന്നരായ ബൂലോഗ ഉസ്താദുകളിൽ നിന്നും കിട്ടുന്ന അവരുടെ വിജയ കഥകളും , ടിപ്സും ഒപ്പമുള്ള പ്രചോദനങ്ങളും , പ്രോത്സാഹനങ്ങളും ഉറങ്ങി കിടക്കുന്ന ചില ബൂലോകരെയടക്കം , പുതിയ ബ്ലോഗേഴ്സിനെ വരെ ഉണർത്തി വളരെ ഊർജ്ജസ്വലരാക്കി നല്ല ആത്മവിശ്വാസത്തോടെ ബ്ലോഗ്ഗിങ്ങ് ചെയ്യുവാൻ പ്രാപ്തമാക്കും.
- ഇത്തരം പല തിരിച്ചറിവുകളുമായിരിക്കും പിന്നീട് ഒരു നല്ല ബ്ലോഗറെ അവരവർക്ക് തനിയെ അവരവരിൽ സ്വയം വാർത്തെടുക്കുവാൻ സാധിക്കുന്ന ഏറ്റവും മെച്ചമായ സംഗതിയായി പിന്നീട് ഭവിക്കുന്നത്.
- ഒപ്പം തന്നെ സാമൂഹിക സേവനങ്ങൾ താല്പര്യമുള്ള ബ്ലോഗേഴ്സ് , ഒരു പുതിയ കമ്മ്യൂണിറ്റി ബ്ലോഗ്ഗിങ്ങ് മേഖലകൾ ഉണ്ടാക്കി സാധാരണക്കാരായ ജനങ്ങളിലേക്ക് ബ്ലോഗിങ്ങിനെ എത്തിക്കാനും , അവർക്കൊക്കെ ബ്ലോഗിങ്ങ് ബോധവൽക്കരണങ്ങൾ നടത്തുവാനും സാധിക്കും .പണ്ടത്തെയൊക്കെ ഗ്രാമീണ വായനശാലകൾ പോലെ അതാതിടങ്ങളിൽ ഒരു കമ്മ്യൂണിറ്റി ബ്ലോഗിങ്ങ് കൂട്ടായ്മകൾ സ്ഥാപിച്ച് കൊണ്ട് ബ്ലോഗിങ്ങിന്റെ സ്പന്ദനത്താൽ പല അനീതികൾക്കെതിരേയും പബ്ലിക്കിനെ ഒറ്റക്കെട്ടായി നയിക്കുവാൻ സാധിക്കും
സമയവും , സൌകര്യവുമൊക്കെ ഒത്ത് ചേരുകയാണെങ്കിൽ ഇടക്കെങ്കിലും ചില ബ്ലോഗ് മീറ്റുകളിൽ പങ്കെടുത്ത് , ആയതിൽ നിന്നും കിട്ടുന്ന ഊർജ്ജങ്ങളെല്ലാം ബ്ലോഗിന്റേതായ ഉന്നമനങ്ങൾക്ക് വേണ്ടി വിനിയോഗിക്കുമല്ലോ ..അല്ലേ
അപ്പോൾ പറ്റുമെങ്കിൽ ബൂലോകർക്കെല്ലാം നേരിട്ട്
ഈ വരുന്ന ഏപ്രിൽ മാസം 12-ന് ഞായറാഴ്ച്ച
നടക്കാനിരിക്കുന്ന തുഞ്ചൻപറമ്പ് ബ്ലോഗ്ഗർ സംഗമത്തിൽ വെച്ചെങ്കിലും നമുക്ക് ആവുന്നവർക്കെല്ലാം പരസ്പരം സന്ധിക്കാം
അങ്ങിനെയാണെങ്കിൽ ..ശരി.
അന്ന് നമുക്ക് കാണാം...കാണണം !
ഒപ്പം തന്നെ ഞാൻ മുന്നെഴുതിയ ചില ബൂലോക വിജ്ഞാനങ്ങളും
ഇതിനോടൊപ്പം വേണമെങ്കിൽ കൂട്ടിവായിക്കാം കേട്ടൊ ..കൂട്ടരെ
ദേ താഴെയുള്ള ലിങ്കുകളിൽ പോയാൽ മതി.
( Courtesy of some images & graphics in this
article from wpvirtuoso.com , digitaldimensions4u. & google )

- മലയാളം ബ്ലോഗ് അഥവാ ബൂലോഗവും , പിന്നെ കുറച്ച് പിന്നാമ്പുറവും .
- ബ്ലോഗിങ്ങ് ആഡിക് ഷനും , ഇന്റെർനെറ്റ് അടിമത്വവും .
- ഭൂമിമലയാളത്തിലെ ബൂലോകവും പിന്നെ ഞാനും .
( Courtesy of some images & graphics in this
article from wpvirtuoso.com , digitaldimensions4u. & google )
42 comments:
നമ്മുടെയൊക്കെ സ്ഥിരം മേച്ചിൽ പുറത്തെ കുറിച്ചുള്ള
ലിങ്കുകൾ സഹിതമുള്ള ചില കൊച്ച് കൊച്ച് അറിവുകളാണിത്
പിന്നെ..
ഈസ്റ്ററിന് ശേഷം ഒരു മൂന്നാലാഴ്ച്ച ഞാൻ നാട്ടിലുണ്ടാകും ...
പെങ്ങളുടെ മോളുടെ കല്ല്യാണം , തുഞ്ചൻ പറമ്പ് ബ്ലോഗ്ഗ് മീറ്റ്,
വിഷു , പാവറട്ടി പള്ളിപ്പെരുന്നാൾ , തൃശ്ശൂർ പൂരം എന്നിവയിലൊക്കെ
ഒന്ന് തലയിട്ടിളക്കണം...
ഇതിനിടയിൽ എറണാകുളം , കോട്ടയം, കണ്ണൂർ
എന്നിവടങ്ങളിൽ അല്ലറ ചില്ലറ ചുറ്റിക്കളിയുമുണ്ട്
അപ്പോൾ നാട്ടിലുള്ള ബൂലോഗമിത്രങ്ങളുമൊക്കെയായി ,
ഇതിലേതെങ്കിലും ചടങ്ങുകളിൽ വെച്ച് പരസ്പരം കണ്ടുമുട്ടാമെന്ന്
പ്രതീക്ഷിക്കുന്നു.
ആ സമയം ഒരു “ഡിജിറ്റൽ ഡൈറ്റ് '
വ്രതമായത് കൊണ്ട് , താഴെയുള്ള നമ്പറുകളിൽ
എന്നെ ബന്ധപ്പെടാവുന്നതാണ് കേട്ടോ കൂട്ടരെ
0487 2449027
09946602201
അല്ലറ ചില്ലറ ചുറ്റിക്കളിയുമുണ്ട് :)
ഹിഹി .. എന്തായാലും തുഞ്ചൻ പറമ്പ് ബ്ലോഗ്ഗ് മീറ്റ് തൃശ്ശൂർ പൂരം എന്നിവിടങ്ങളില്‍ വച്ച കാണാം :)
ചിട്ടപ്പെടുത്തി എഴുതിയ വിജ്ഞാനപ്രദമായൊരു ലേഖനം.
ഇഷ്ടപ്പെട്ടു.
ആശംസകള്‍
ഒരുപാട് വിവരങ്ങള്‍ പറഞ്ഞു തന്നതിന് വളരെ നന്ദി മുരളിയേട്ടാ.
എന്തെല്ലാം വിവരങ്ങളാ... ഇതെന്താ... മുരളിപീഡിയയോ...??? :-P :O
അപ്പ ഈ ബ്ലോഗങ്ങള്‍ ചില്ലറക്കാര്യല്ലാല്ലേ!
ബ്ലോഗിനെ കുറിച്ചുള്ള ഇത്രയും വിവരങ്ങൾ വായിക്കുമ്പോൾ ഞാനും ഒരു ബ്ലോഗറാണ് അല്ലെങ്കിൽ ആയിരുന്നു എന്ന ഒരു സന്തോഷം.
നിങ്ങളൊക്കെ തുടരുന്നതിൽ അതിലേറെ സന്തോഷം.
Dear Muralee Bhai Saab,
Thank you very much for mentioning my name and blog in your post. I like to comment in Malayalam but, unfortunately, the font option is not working properly in my system.
Good to see that your blog is becoming more and more attractive especially when you switch your topics from one kind to the other. Before the last one, you reviewed a film. Then you came up with the interesting and half A certified (just joking, not serious) book review. Now, a post that is very informative.
Also, the way you arranged the images make the page look more attractive to readers.
Regarding the topic, I totally agree with your point that blog are going to be an integral part of our society soon. The time is not far where blogs are becoming a much-needed factor that influence anyone’s business, career, job, etc., etc.
Regarding bloggers meet, I had attended only one so far. But I can assure anyone that if you are a bit serious into blogging, attending a bloggers meet will do motivate you a lot. It is an awesome experience to meet someone with whom you are exchanging messages for a long time without even once seeing them in real life.
Once again, I thank you Muralee Bhai for the mention of my name.
മുരളിയേട്ടാ.... ബ്ലോഗെന്ന് പറയുന്നത് ചില്ലറ സംഗതിയല്ലല്ലേ. ശോ.. എന്തെല്ലാം കാര്യങ്ങളാണ്!
ബ്ലോഗ്മീറ്റുകളേക്കുറിച്ചുള്ള രസകരമായ ഒരു പോസ്റ്റ് കണ്ടു.
http://itival.blogspot.in/2009/12/blog-post_20.html?m=0
പ്രിയപ്പെട്ട ജിനി ,നന്ദി.അപ്പോൾ മീറ്റിലോ ,പൂരത്തിനോ കാണാാം.
പിന്നെ...., സ്ഥിരമായി മൊത്തം ചുറ്റിക്കളിയുള്ളവന് ഇതൊക്കെ വെറും ചില്ലറ ചുറ്റിക്കളികൾ തന്നെയാണ് കേട്ടൊ.
പ്രിയമുള്ള തങ്കപ്പേട്ടന് ,നന്ദി.നമ്മുടെ മേച്ചിൽപ്പുറങ്ങളുടെ ഗുണഗണങ്ങൾ കുറെയൊക്കെ നാം അറിഞ്ഞിരിക്കേണ്ടതല്ലേ ..അല്ലേ സർ.
പ്രിയപ്പെട്ട റാംജി ഭായ്, നന്ദി. ശരിക്ക് പറഞ്ഞാൽ നമ്മുടെ മുന്നിലെ ഇന്റെർ-നെറ്റിന് മുമ്പിൽ കുത്തിയിരുന്ന് കുത്തി നോക്കിയാൽ അറിയാവുന്ന കാര്യങ്ങളൊക്കെ ഒന്ന് ചിട്ടപ്പെടുത്തി എഴുതി എന്ന് മാത്രം..!
പ്രിയമുള്ള കല്ലോലിനി, നന്ദി, ഇതിഷ്ട്ടപ്പെട്ടു..., മുരളീപീഡിയയല്ല കേട്ടൊ , മുരളിയുടെ പലചർക്ക് പീടിക...!
പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി.ഈ ബ്ലോഗങ്ങളത്ര ചില്ലറക്കാരല്ലാത്തതുകൊണ്ടാണല്ലോ , ഭായിയാണ് ബൂലോകത്തെ അഭിപ്രായ തലതൊട്ടപ്പൻ എന്ന് പറഞ്ഞ് തന്നത്..!
പ്രിയമുള്ള ബഷീർ ഭായ്, നന്ദി.ആയിരുന്ന് എന്നല്ല ഭായ്, നിങ്ങൾ ഇന്നും വല്ലഭനായ ഒരു ബ്ലോഗർ തന്നെയാണല്ലോ, ബ്ലൊഗാൻ വരമുണ്ടെങ്കിലും കുഴിമടികാരണം ഇപ്പോളൊന്നും ബ്ലോഗുന്നില്ല എന്ന് മാത്രം..!
ബ്ലോഗിനെപ്പറ്റി ഒരുപാടു ഒരുപാടു കാര്യങ്ങൾ വിശദമായി അറിയാൻ കഴിഞ്ഞതിൽ നന്ദിയും, സന്തോഷവും മുരളിച്ചേട്ടാ. ഇതുപോലെയുള്ള വിവരങ്ങൾ ഇടക്കൊക്കെ നല്‍കുന്നത് എന്നെ പോലെയുള്ള ബ്ലോഗർമാർക്ക് ഒരു അനുഗ്രഹമാണ്. എല്ലാ ആശംസകളും
തൃപ്തിയായി മുരളിഭായ്... തൃപ്തിയായി... :)
സര്‍ക്കാരിന്റെ സ്വന്തം ചിലവില്‍ ഈയിടെ കുറേ വിദേശ ബ്ലോഗര്‍മാരും ബ്ലോഗിണികളും കേരളത്തില്‍, പ്രത്യേക ക്ഷണിതാക്കളായിട്ട്, അടിച്ചുപൊളിച്ചു നടക്കുകയാണത്രെ... നാളെ അവരൊക്കെ അവരവരുടെ ബ്ലാഗുകളില് കേരളത്തിന്റെ സൗന്ദര്യത്തേയും വ്യത്യസ്തതകളേയും അനുഭവങ്ങളേയും കുറിച്ച് എഴുതും. അതിലൂടെ യാത്രകളെ ഗൗരവത്തോടെ കാണുന്ന ലോകത്തിലെ വിവിധ രാജ്യങ്ങളിലെ വിനോദസഞ്ചാരികളുടെ മനസ്സുകളിലേയ്ക്ക് എത്തിച്ചേരുവാനുള്ള ടൂറിസം വകുപ്പിന്റെ കച്ചവടതന്ത്രം. ബ്ലോഗിങ്ങ് അത്ര ചില്ലറക്കാര്യമല്ല അല്ലേ... ഇനി അഥവാ ഒന്നുമില്ലെങ്കിലും ഒരു ഡിജിറ്റല്‍ ഡയറിപോലെ അതവിടെയുണ്ടാകുമല്ലോ... പോസിറ്റീവായി ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ... അല്ലാത്തവര്‍ക്ക് അങ്ങനെ... എല്ലാം അങ്ങനെയാണല്ലോ...
ഇത്രയൊന്നും അറിഞ്ഞോണ്ടല്ല ഈ പരിപാടിയുമായി പോകുന്നത്.
അറിയാൻ കഴിഞ്ഞതിൽ സന്തോഷം.
18 കഴിഞ്ഞായിരുന്നെങ്കിൽ തുഞ്ചൻ പറമ്പിലെങ്കിലും എത്താമായിരുന്നു.
വിശേഷങ്ങള്‍ വിശേഷായി.......
ഈ ബൂലോഗം ഒരു സംഭവമാണല്ലേ...
"പിന്നെ ഏറ്റവും കമന്റുകൾ പടച്ച് വിട്ടത്
അജിത്ത് ഭായ് ആണെന്നും , ഇതുവരെ ഏറ്റവുമധികം കമന്റുകൾ കൈ
പറ്റിയ ആൾ വിനുവേട്ടനുമാണെന്ന്മൊക്കെയുള്ള കൌതുകമായ കാര്യങ്ങൾ വരെ ..!"
ഹമ്പട കേമന്മാരേ..!!
(ചുറ്റിക്കളിക്കായി നമ്മന്റെ നാട്ടിലും പോകുമ്പോ നമ്മ ആടെയില്ലാണ്ടായിപ്പോയല്ലോ.. :( )
ബ്ലോഗിങ്ങ് വിശേഷം ബഹു കേമം....
തുഞ്ചൻപറമ്പിലെ മീറ്റിന് ആശംസയും അസൂയയും....
മുരളിയുടെ വിജ്ഞാന പ്രദമായ ലേഖനം നന്നായി. ബ്ലോഗ് കൂട്ടായ്മ കൊള്ളാം. തുഞ്ചൻ പറമ്പ് ബ്ലോഗർ സംഗമത്തിന് പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ട്.പക്ഷെ സാധിക്കുകില്ല. സംഗമത്തിന് എല്ലാ വിധ ആശംസകളും.
പങ്കെടുത്ത ബ്ലോഗർമാരുടെ വിവരവും അവരുടെ അഭിപ്രായവും ഒന്ന് ക്രോഡീകരിച്ചു പ്രസിദ്ധീകരിക്കാൻ മുരളി തന്നെ മുൻ കൈ എടുക്കണം.(മറ്റാരാ ഉള്ളത്? ആദ്യം ഇറങ്ങി പുറപ്പെട്ടവന്റെ തലയിൽ തന്നെ ഇതെല്ലാം).
ഒരു ഓർമ പ്പെടുത്തൽ കൂടി.സ്ഥലം തുഞ്ചൻ പറമ്പ് ആണ്. മലയാള ഭാഷയുടെ പിതാവിൻറെ സ്ഥലം. അതിനനുസരിച്ചുള്ള സംഗമം ആയിരിക്കണം.
എല്ലാ ഭാവുകങ്ങളും.
വിജ്ഞാനപ്രദമായ ലേഖനം ...ഇഷ്ടായി...
മുരളി.informative post.
ignorance is bliss എന്ന് കരുതിയിരിക്കുന്ന എന്നേപോലുള്ളവർക്ക് കുറച്ച് പ്രകാശം പകർന്ന് തന്നു.നന്ദി.
പ്രിയപ്പെട്ട റെജി ഭായ്,താങ്കളുടെ പോലെയുള്ളവരുടെ ബ്ലോഗ് പോസ്റ്റുകളിൽ കൂടി സഞ്ചാരം നടത്തി തുടങ്ങിയതുമുതലാണ് , ശരിക്കും ബ്ലോഗുകളുടെ മാന്ത്രിക പ്രഭാവം മനസ്സിലാക്കിയത്.ഇംഗ്ലീഷ് ബ്ലോഗുകൾ വായിക്കാത്തവർക്കായും, പിന്നെ ബ്ലോഗിന്റെ ഗുണഗണങ്ങൾ അറിയാത്തവർക്കായും വേണ്ടി അങ്ങിനെയാണ് ഈ ആർട്ടിക്കിൾ എഴുതിയത്.ഇതുവരെയുള്ള എല്ലാ സപ്പോർട്ടുകൾക്കും ഒരുപാടൊരുപാട് സന്തോഷവും ,നന്ദിയും കേട്ടൊ ഭായ്.
പ്രിയമുള്ള മുബി, നന്ദി. ഇതൊക്കെ ബ്ലോഗുലകത്തിലെ കൊച്ച്കൊച്ച് സംഗതികളെല്ലെ...ഇനിയും എത്രയോ കാര്യങ്ങൾ വേറെ കിടക്കുന്നു...!
പ്രിയപ്പെട്ട സുധി ഭായ്, നന്ദി. ബ്ലോഗ്മീട്ടുകളെ കുറിച്ച് അറിഞ്ഞാൾ മാത്രം പോരാ , ആയതിലൊക്കെ പങ്കെടുക്കുകയും വേണം കേട്ടൊ ഭായ്.
പ്രിയമുള്ള ഗീതാജി, നന്ദി.എനിക്കും ഈ അറിവുകളൊക്കെ കിട്ടിയത് ബ്ലോഗ് വായനകളിൽ കൂടി തന്നെയാണ് കേട്ടൊ.
പ്രിയമുള്ള വിനുവേട്ടൻ, നന്ദി. ഇതൊരു വെറും തൃപ്തിയലാട്ടാ ഭായ്, ഒരു ഒന്നൊന്നര തൃപ്തിയാണ്, ഞങ്ങൾക്കൊക്കെ ഒപ്പം അഭിമാനിക്കാവുന്ന ഒരു തൃപ്തി..!
നമ്മുടെ നാട്ടിലെ ചില ആസ്ഥാന ബുദ്ധിജീവികൾ ഇപ്പോഴും ബ്ലോഗെഴുത്തിനെ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല എന്നു തോന്നുന്നു. കണ്ണൂരിൽ നടന്ന ഒരു ബ്ലോഗ് മീറ്റിൽ തന്റെ പുസ്തകങ്ങളുമായി വന്ന് അത് അവിടെ വേണ്ടവിധം വിറ്റ് പോവാത്തതിന്റെ കെറുവു തീർക്കാൻ ബ്ലോഗെഴുത്തും, ബ്ലോഗ് മീറ്റും വിവരമില്ലാത്ത ഏഴാംകൂലികളുടെ ഏർപ്പാടാണെന്ന് എഴുതിപ്പിടിപ്പിച്ച ഒരു കൂപമണ്ഡൂക വർത്തമാന ആലുങ്കലിനേയും ഒരിക്കൽ കണേണ്ടി വന്നിട്ടുണ്ട്. ഇത്തരം അൽപ്പജ്ഞനാമാരൊക്കെ ഈ ലേഖനം ഒന്നു മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ എന്ന് തോന്നിപ്പോവുന്നു......
അടുത്ത ദശകങ്ങളിലെ പുതു തലമുറക്കാർക്കൊക്കെ , ബ്ലോഗ് എന്ന മാധ്യമം ഇല്ലാതെ പല ജീവിത മുന്നേറ്റങ്ങളും നടത്താനാവില്ല എന്നാണ് പറയപ്പെടുന്നത്..!
അതായത് ഭാവിയിൽ ഒരാൾക്ക് , സകലമാന വിജ്ഞാനങ്ങളുടേയും തിരിച്ചറിവുകൾ ലഭിച്ച് കൊണ്ടിരിക്കുക , അതാതിടത്തിന്റെ ബ്ലോഗ് പോർട്ടലുകളിൽ കൂടിയായിരിക്കുമെന്നർത്ഥം ..!
പഴയ മാധ്യമങ്ങളെയൊക്കെ അപേഷിച്ച് , ഒരു വ്യക്തിക്ക് സ്വന്തമായി തന്നെ - ദൃശ്യ , ശ്രാവ്യ , ചലനങ്ങങ്ങളെയെല്ലാം കൂട്ടിയിണക്കി വളരെ മനോഹരമായി ചിട്ടപ്പെടുത്തിയ ആശയങ്ങളോ , വസ്തുതയോ തന്റെ തട്ടകത്തിലോ , മറ്റുള്ളവെബ് തട്ടകങ്ങളിലോ കൊണ്ട് പോയി ആലേഖനം ചെയ്ത് ആവിഷ്കരിക്കുവാൻ സാധിക്കുന്ന സംഗതികൾ , അപ്പപ്പോൾ തന്നെ വിവര സാങ്കേതിക വിദ്യയുപയോഗിച്ച് ; ലോകം മുഴുവൻ പ്രചരിപ്പിച്ച് , പ്രാപ്തമാക്കാവുന്നവയാണല്ലോ നവ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന ഈ ഇന്റെർ-നെറ്റ് സൈറ്റുകൾ..!
അതായത് ബ്ലോഗ് , ട്വിറ്റെർ , ഫേസ് ബുക്ക് , ലിങ്ക്ഡ് ഇൻ , പിൻടെറെസ്റ്റ് , വാട്ട്സാപ്പ് മുതലായ എല്ലാ സോഷ്യൽ നെറ്റ് വർക്ക് സൈറ്റുകളിൽ കൂടിയും നടത്തി കൊണ്ടിരിക്കുന്ന ഇത്തരം പ്രക്രിയകളെല്ലാം ബ്ലോഗിങ്ങ് എന്ന വിഭാഗത്തിൽ പെടുത്താവുന്ന സംഗതികൾ തന്നെയാണ്....!
Well Done Muralee, You Said It..
By
K.P.RAGULAL
യാ കുദാ...അപ്പോ പുലിപ്പുറത്ത് കയറിയാ ഇത്രേം കാലം ഓടിയത് !!നന്ദി മുരളിയേട്ടാ....
പ്രിയപ്പെട്ട സുധീർദാസ്, നന്ദി.ബ്ലോഗേശ്സിനെ ഉപയോഗിച്ചുള്ള ഒരു വമ്പിച്ച കച്ചവട സാധ്യതയാണ് നമ്മുടെ സർക്കാർ നടത്തുന്ന ഈ പരിപാടി.പിന്നെ ഡിജിറ്റൽ ഡയറി എന്നത് ബ്ലോഗിന്റെ ഒരു ഗുണം മാത്രമാണ് കേട്ടൊ ഭായ്.
പ്രിയമുള്ള കലാവല്ലഭൻ മാഷെ, നന്ദി. താങ്കളെയൊക്കെ ബ്ലോഗ്മീറ്റിൽ കാണാമെന്നുള്ള ആശയുണ്ടായിരുന്നു. എന്തായാലും 18 കഴിഞ്ഞാൾ നമുക്കൊന്ന് ശ്രമിച്ച് നോക്കാം കേട്ടൊ
പ്രിയപ്പെട്ട ജോർജ്ജ് വെട്ടത്താൻ സർ, നന്ദി. ഇതെല്ലാം ബൂലോകത്തെ ചിന്ന ചിന്ന വിശേഷങ്ങൾ മാത്രമാണ് കേട്ടൊ ഭായ്.
പ്രിയമുള്ള ജിമ്മി ഭായ്, നന്ദി.നമ്മുടെ വിനുവേട്ടൻ മെതുവെ തിന്ന് ബൂലോഗ പനയും തിന്ന് ,കുംഭ വീർപ്പിച്ചിരിക്കുന്ന ആളാണെന്ന് ഇപ്പോൾ മനസ്സിലായില്ലെ,എന്തായാലും അടുത്ത തവണ മനുക്ക് മീറ്റാൻ ശ്രമിക്കണം കേട്ടൊ ഭായ്.
പ്രിയപ്പെട്ട കുഞ്ഞൂസ് മേം,നന്ദി.
നിങ്ങളൊക്കെ കൂടി പണ്ട് മീറ്റിയപ്പൊൾ ഞങ്ങളൊക്കെയാണന്ന് അസൂയപ്പെട്ടത് ,അതിന്റെയൊക്കെ ജസ്റ്റ് ഒരു പകരം വീട്ടലാണിത് കേട്ടൊ മേം.
പ്രിയമുള്ള ബിപിൻ ഭായ്, നന്ദി.നമ്മുടെ ബൂലോകം തവളെയെ പിടിച്ച് എണ്ണാൻ വെച്ചപോലെയാണ് ഭായ്. ബൂലോകത്തിന്റെ ഗുണങ്ങൾ മുഴുവൻ തിരിച്ചറിയും മുമ്പ് , ഒരു പൂതിക്ക് വന്ന് , മതിയാക്കി പോകുന്നവരാണ് കുറെ പേർ.
പിന്നെ എന്തായാലും ആ വാണിങ്ങ് ഇഷ്ട്ടപ്പെട്ടു കേട്ടോ ഭായ്...!
ഒന്നരാഴ്ച്ചയോളം ഒരു
മാരത്തോൺ ഡ്യൂട്ടി ആയിരുന്നു...!
ദു:ഖവെള്ളി , ഈസ്റ്റർ എന്നീ ഹോളിഡേയ്സ്
പോലും പണിയെടുത്ത് ഡബ്ബിൾ വേയ്ജസും പെട്ടീലാക്കി....
ഇനി ഗൃഹാതുരത്വം കുറച്ച് ഇറക്കി
വെക്കുവാൻ നാട്ടിലേക്ക് സ്കൂട്ടാകുകയാണ്..
ചക്കിയും, ശങ്കരാന്തിയുമൊക്കെ
അവിടെ എന്നെ കാത്തിരിക്കുന്നുണ്ട്..
നാട്ടയലക്കത്തുള്ള വട്ടപ്പൊന്നിക്കാവിലെ
വിഷു വേലയും , പൂരവും , വെടിക്കെട്ടും ... ,ലാത്തിരി ,
പൂത്തിരി , മേശപ്പൂവുകൾക്ക് മുമ്പിൽ വിരിയുന്ന ആനന്ദ
ലഹരികൾ കാണണം .., വാണങ്ങൾ കത്തിച്ച് വിടണം
ഗുണ്ട് പൊട്ടിക്കണം , മലപ്പടക്കങ്ങൾക്ക് തീ കൊടുക്കണം
പിന്നെ
ഭാഷാ മുത്തശ്ശന്റെ തുഞ്ചൻ പറമ്പിൽ നടക്കുന്ന ബ്ലോഗ്ഗ് / ഓൺ-
ലൈൻ മീറ്റും , ഈറ്റും കൂടണം. , നേർപെങ്ങളുടെ മകളൂടെ മാംഗ്യല്ല്യത്തിന്
വലിയമ്മാവനായ ഞാൻ ജാതകം വിളിച്ച് ചോദിച്ച് കൈമാറണം , പാവറട്ടി
പള്ളിപ്പെരുന്നാളും(കാപ്പ്ല് പള്ളി ) കിണ്ണങ്കാച്ചി വെടിക്കെട്ടും ഒന്നും മിസ്സാക്കാതെ
കണ്ട് തിമർക്കണം,
ലാസ്റ്റൊടുവിൽ മ്ടെ തൃശ്ശൂർ പൂരം ..!
തിരുവമ്പാടിയുടെ തായമ്പക , പാറമേക്കാവിന്റെ
ഇലഞ്ഞിത്തറ മേളം , വർണ്ണ വിസ്മയമായ കുടമാറ്റം ,
രാത്രിയിലെ കാതിനൊപ്പം, കണ്ണഞ്ചിക്കുന്ന വെടിക്കെട്ട് , 21 നില
വരെ മാനത്ത് പൊട്ടിവിരിയുന്ന അമിട്ടും കുറ്റികൾ,......എല്ലാം വീണ്ടും
നേരിട്ട് ആവാഹിച്ചെടുക്കണം
ബാറുകളില്ലെങ്കിലും അന്തിക്കാട്ടെ അന്തിക്കള്ളും ,
കോടന്നൂർ ഷാപ്പും , മാപ്രാണം ഷാപ്പുമൊക്കെ അവിടെയുണ്ടല്ലോ..!
ഇവിടെയുള്ള ഏത് വമ്പൻ ഫുഡിനേക്കാളും , സ്കോച്ചിനേക്കാളുമൊക്കെ
രുചി ഭേദങ്ങളൂള്ള സയമ്പൻ ചരക്കുകളുള്ള എന്റെ സ്വന്തം നാട്ടിലേക്കാണൂ ഈ പോക്ക്
അപ്പോൾ അടുത്ത മാസം തിരിച്ച് വരുന്നതുവരെ
ഞാനൊരു ഡിജിറ്റൽ ഡൈറ്റിലാണ് കേട്ടൊ കൂട്ടരെ
അപ്പോൾ ഇനി വന്നിട്ട് കാണം ...
അത് വരേക്കും ഈ ശല്ല്യത്തിന് തൽക്കാലം ഒരു സുല്ല് ..!
ഒരു 'L' ടൈപ്പ് ലേഖനം പ്രതീക്ഷിച്ച് തലയിൽ ഒരു മുണ്ടും ഇട്ടാണ് വന്നത്. വന്നപ്പോ ദേ, ഒരു ഒന്നാന്തരം വിജ്ഞാനചഷകം നിറച്ചു വച്ചിരിക്കുന്നു. അതും അകത്താക്കി മടങ്ങുമ്പോ ആശംസകൾ എന്നല്ലാതെ എന്താ പറയേണ്ടത്? വെറും ആശംസ അല്ലാട്ടാ! ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ വിഷു ആശംസകൾ :)
നല്ലസലായി പറഞ്ഞു മുരളിയേട്ടാ :)
തുഞ്ചന്‍ പറമ്പിലെ ഫോട്ടോസും കണ്ടു (മറ്റിടങ്ങളില്‍ ) , അതിനെ കുറിച്ചൊരു ചെറുവിവരണം കൂടി പോരട്ടെ :)
കൌതുകകരമായ കാര്യങ്ങള്‍...
ഈ പോസ്റ്റ് കാണാന്‍ വൈകി . ഇതില്‍ പലതും എനിക്ക് പുതിയ അറിവുകളാണ്. ബ്ലോഗിന് പ്രസക്തി കുറയുന്നു എന്ന് പരിതപികുന്നവര്ക്ക് ആശ്വാസം നല്കുന്ന വാക്കുകളാണ് ഇതിലൂടെ താങ്കള്‍ നല്‍കുന്നത്. ആശംസകള്‍ ഭായ് ...
ഒരിക്കല്‍ വന്ന് വായിച്ച് .....നന്നാക്കി പറഞ്ഞാല്‍ സദ്യ ഉണ്ട് കുറീം കാണിച്ചിട്ടാ പോയേന്നാ കരുതിയത്...... ഇപ്പോള്‍ വന്ന് നോക്കിയപ്പഴാ അറിഞ്ഞേ ....കുറി കാണിച്ചില്ലെന്ന്..... സദ്യ ഗംഭീരമായി..... വിജ്ഞാനപ്രദം......ആശംസകൾ..... (കുറി കാണിച്ചേ).......
സ്വന്തമായൊരു ബ്ലോഗുണ്ടെങ്കിലും ബ്ലോഗിനെ പറ്റി ഇത്രേം അറിയില്ലായിരുന്നു...
മുകളിലെ കുറിപ്പ് വളരെ ഉപകാരപ്രദമായി..
റെജി സ്റ്റീഫന്‍സന്റെ നിരീക്ഷണങ്ങള്‍ ശരിയാണ്..
അതുകൊണ്ടാണല്ലോ പരസ്പരം കാണാനും പരിചയപ്പെടാനുമായത്...
ആശംസകള്‍ ചേട്ടായീ....
Hi Muralee bhai
I am sorry~
I am a bit late here,
I am so glad to note that you have been mentioned in my latest post.
Have a great time of blogging
Good Wishes
~ Philip Bhai
http://pvariel.com/l-is-for-london-meet-my-two-friends-from-this-beautiful-land-called-london/
വളരെ വിജ്ഞാനപ്രദമായ ഒരു ലേഖനം സമ്മാനിച്ചതിന് നന്ദി മുരളിയേട്ടാ..ബ്ലോഗ്ഗുലകം പടർന്ന് പന്തലിക്കട്ടെ..ബ്ലോഗ്ഗ് കൂട്ടായ്മകളിലൂടെ ആശയങ്ങൾ കൈമാറാനുള്ള നവ സാധ്യതകളെക്കുറിച്ച് ഏല്ലാവർക്കും പുതിയ അറിവുകൾ ലഭിക്കട്ടെ..
അമ്പട ബ്ലോഗേ!!ഏതായാലും എഴുത്തു കലക്കി ട്ടോ മുരളിയേട്ടാ!
ആഹാ.. ഈ ടോപ്പിക്ക് കണ്ടിട്ട് എങ്ങനെയാ ബുക്ക് മാർക്ക് ചെയ്യാതെ പോവുക?
വായന പിന്നേക്ക് വച്ചില്ല. :)
തുഞ്ചൻ പറന്പിൽ വരാത്തതിന് ഒരു സങ്കടം തോന്നി വായിച്ച് കഴിഞ്ഞപ്പോൾ.
തുഞ്ചൻ പറന്പിൽ വരണം എന്ന് ആഗ്രഹം തോന്നിയതാണ് ഇത്തവണ. പക്ഷെ, രണ്ട് വർഷത്തെ കോഴിക്കോട് ജീവിതം കഴിഞ്ഞു തിരിച്ച് ബാംഗ്ലൂർക്കുള്ള കുടിയേറ്റമായിരുന്നു ഈ ഏപ്രിൽ ഇൽ. അത് കൊണ്ട് മാത്രമാണ് plan പോലും ചെയ്യാതിരുന്നത്. :(
ബ്ലോഗിങ്ങ് addiction ബ്ലോഗും വായിച്ചു:
"സ്ഥിരമായി അഭിപ്രായമിടുന്നയാൾ ഒന്ന്
അഭിപ്രായിച്ചില്ലെങ്കിൽ , ഒരു ഫോളോവർ
ഏതെങ്കിലും കാരണങ്ങളാൽ ഒഴിഞ്ഞ് പോയിട്ടുണ്ടെങ്കിൽ ,
ഒന്ന് ലൈക്കടിച്ചില്ലെങ്കിൽ , മറുപടി ട്വീറ്റ് ചെയ്തില്ലെങ്കിൽ , സ്വന്തം തട്ടകത്തേയോ /കൂട്ടായ്മയേയോ ചെറിയ രീതിയിൽ വിമർശിച്ചെങ്കിൽ അവരോടൊക്കെ ഒരു തരം വെറുപ്പും, പുഛച്ചുമൊക്കെ തോന്നുക എന്നതൊക്കെ ഈ
ഇന്റെർ നെറ്റ് ആഡിക്ഷന്റെ രോഗ ലക്ഷണങ്ങളാണെത്രേ.. !"
ഏറ്റവും ഇഷ്ടപ്പെട്ടത് ഈ വരികളാണ് :)
പ്രിയപ്പെട്ട അശ്വതി,നന്ദി.ബ്ലോഗെഴ്ത്തിന്റെ മെച്ചങ്ങൾ മുഴുവനും ഇതുവരെ നമ്മുടെ ബൂലോകർ മനസ്സിലക്കിയിട്ടില്ല..ആയതിലേക്ക് കുറച്ച് പ്രകാശം പരത്തിവിട്ട് എന്ന് മാത്രം..
പ്രിയമുള്ള ജോയ് മേം, നന്ദി.ജോയ് മേമിന്റെയൊക്കെ ബ്ലോഗിലൂടെ എത്രയെത്ര സ്ഥലങ്ങളെ പറ്റിയും, ജനങ്ങളെ പറ്റിയുമൊക്കെ ഞങ്ങൾക്കറിവ് കിട്ടിയിരിക്കുന്നു..ഈ അറിവുകളെല്ലം കാലാകാലം ഇന്റെർനെറ്റിനുള്ളീൽ നിലനിൽക്കും..ഇതൊക്കെയാണ് ബ്ലോഗുകൾ കൊണ്ടുള്ള ചില മെച്ചങ്ങൾ..!
പ്രിയപ്പെട്ട പ്രദീപ് മാഷ്, നന്ദി.ഈ പറഞ്ഞ അല്പജ്ഞരൊക്കെ വീണ്ടും ,എഴുതി തെളിയിക്കുവാൻ കഴിവുള്ളവരാണെങ്കിൽ ബൂലോഹത്തെക്ക് തിരിച്ച് വരും.ആധുനിക വിജ്ഞാന സ്രോതസ്സുകളാണ് ബ്ലോഗുകൾ..ഇതിന്റെ വളർച്ചയെ ആർക്കും തടയാനാകില്ല കേട്ടൊ മാഷെ.
പ്രിയമുള്ള രഘുലാൽ , നന്ദി.അടുത്ത ദശകങ്ങളിൽ ബ്ലോഗിങ്ങിൽ കൂടിയായിരിക്കും നമ്മളുടെയൊക്കെ പുതു തലമുറ സകലമാന സംഗതികളെകുറിച്ചും തിരിച്ചരിവ് നേടിയിരിക്കുക..കാത്തിരുന്നാൽ കാണാം..!
പ്രിയപ്പെട്ട അരീക്കോടൻ മാഷെ, നന്ദി. വെറും പുലിപ്പുറ്ത്ത് കൂടിയല്ല , സാക്ഷാൽ പുപ്പുലിയുടെ മുകളിലിരുന്നാണ് നാം ഇപ്പോൾ സഞ്ചാരം നടത്തി കൊണ്ടിരിക്കുന്നത് കേട്ടൊ മാഷെ.
പ്രിയമുള്ള കൊച്ചുഗോവിന്ദാ, നന്ദി. ബൂലോകത്തിലെ തലതൊട്ടപ്പന്മാരാകുവാൻ പോകുന്ന നിങ്ങളെപ്പോലുള്ളവരിൽ നിന്നും കിട്ടുന്ന ഇത്തരം ആശംസകൾക്കൊക്കെ ഇരട്ടി മധുരമാണ് കേട്ടൊ കൊച്ചു.
പ്രിയപ്പെട്ട ആർഷ, നന്ദി.ഒരു റേഡിയോ ജോക്കിയെന്ന നിലക്ക് ആർഷക്കും ബൂലോഗത്തെ കൂടുതൽ ഔന്നിത്യത്തിലെത്തിക്കുവാൻ കഴിയും കേട്ടൊ
പിന്നെ
ബൂലോകമീറ്റ് വർണ്ണനകളെല്ലം ഇപ്പോൾ പഴങ്കഞ്ഞി പോലെയായിതീർന്നല്ലോ...
Well done. This is an informative post on blogging in Malayalam.This is useful to all bloggers.
പ്രിയപ്പെട്ട ശ്രീ, നന്ദി.ബ്ലോഗിങ്ങ് പോലുള്ള കൌതുകകരമായ കാര്യങ്ങളുടെ കൊച്ചുകൊച്ച് വിശേഷങ്ങളിൽ ചിലതാണാണിത് കേട്ടൊ ശ്രീ.
പ്രിയമുള്ള ഇസ്മായിൽ ഭായ്, നന്ദി.നവ മാധ്യമമായ ബ്ലോഗിങ്ങിന്റെ പ്രസക്തി ഒരിക്കലും കുറയില്ലാ എന്ന് മാത്രമല്ല, ദിനം തോറും ആയത് പെരുമയിൽനിന്നും ഉന്നതികളിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ് കേട്ടൊ ഭായ്.
പ്രിയമുള്ള മുബാറക്ക് ഭായ്, നന്ദി.ഇതിൽ കൊടുത്തിട്ടുള്ള നിരീക്ഷണങ്ങളെല്ലാം ബ്ലോഗിങ്ങ് രംഗത്തുള്ള പരമാർത്ഥങ്ങൾ തന്നേയാണ് കേട്ടൊ ഭായ്.
പ്രിയപ്പെട്ട വിനോദ് ഭായ്, നന്ദി.നമ്മുടെ ബ്ലോഗ് തട്ടകത്തെ കുറിച്ചുള്ള ഒരു കൊച്ച് വിജ്ഞാന വിരുന്ന് മാത്രമാണിത് ,സദ്യ നടത്താനൊന്നും എനിക്ക് പ്രാപ്തിയില്ല കേട്ടൊ ഭായ്.
പ്രിയമുള്ള ഫിലിപ് ഭായ്, നന്ദി.ശരിക്ക് പറഞ്ഞാൾ ഫീലിപ്പ് ഭായിയാണ് ബ്ലോഗിങ്ങിനെ കുറിച്ച് മലയാളത്തിൽ വിജ്ഞാന വിളംബരങ്ങൾക്ക് തുടക്കം കുറിച്ച ആൾ എന്നറിയാം, അതുകൊണ്ട് ഭായിയുടെ പിന്നാലെ നടക്കുവാനുള്ള ഒരു ശ്രമമാണിത് കേട്ടൊ ഭായ്.
പ്രിയപ്പെട്ട മുനീർ ഭായ്, നന്ദി.ബ്ലോഗുലകം ഇനിയുള്ള കാലം പടർന്ന് പന്തലിക്കുക തന്നെ ചെയ്യും, ഒപ്പം ബൂലോഗരും കേട്ടൊ ഭായ്.
പ്രിയമുള്ള ഡോ:ജ്യൂവൽ ഭായ്, നന്ദി.അതെ നമ്മുടെ മേച്ചിൽ പുറത്തെ പറ്റിയുള്ള ചില്ലറ ചില്ലറ അറിവുകളിൽ ചിലതാണിതൊക്കെ കേട്ടൊ ഭായ്.
പ്രിയപ്പെട്ട പ്യാരി, നന്ദി.വളരെ വിശദമായമായ വായനയിലൂടെ ബ്ലോഗുലകത്തെ തൊട്ടറിഞ്ഞതിൽ സന്തോഷമുണ്ട് കേട്ടൊ.എന്നാലും നാട്ടിലുണ്ടായിട്ടൂം ബ്ലോഗ് മീറ്റിൽ പങ്കെടുത്തില്ലാ അല്ലേ. അടുത്ത തവണ എന്തായാലും ഒരു മീറ്റിൽ പങ്കെടുക്കുവാൻ ശ്രമിക്കുമല്ലോ..
പ്രിയമുള്ള മിഥുൽ, നന്ദി. ഈ നല്ല വായനക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ
Post a Comment