
പോരാത്തതിന് ഈ കഴിഞ്ഞ 'പ്രണയ ദിന'ത്തിന് അവളുടെ നാട്ടിൽ നിന്നും , ഒരു കൊറിയർ കമ്പനി മുഖാന്തിരം , അവളെനിക്ക് അയച്ച കുറച്ച് പനിനീർ പുഷ്ങ്ങളോടൊപ്പമുള്ള ‘ഇതുവരെ ചെയ്ത് തന്ന ഉപകാരങ്ങൾക്കെല്ലാം ഒരു പാട് നന്ദി ‘എന്നുള്ള കുറിപ്പും ...
പിന്നെ, P.S ഇട്ടിട്ട് -
“ ഫിഫ്റ്റി ഷേയ്ഡ് റിലീസായത് പോയി കണ്ടില്ലേ ? ! “
എന്നുള്ള ഒരു ചോദ്യവും കൂടി കൈ പറ്റിയപ്പോൾ ഈ വിരഹം
ശരിക്കും ഒരു നൊമ്പരമായി മാറിയിട്ടില്ലേ എന്നൊരു സംശയം .?
സഹപ്രവർത്തകരോട് പ്രണയം തോന്നുക
എന്നുള്ളത് ഒരു മന:ശാസ്ത്ര തത്വം തന്നെയാണല്ലോ ..
നമുക്ക് സ്വന്തമായി പ്രണയം വാരിക്കോരി തരുന്ന ഇണയടുത്തുണ്ടെങ്കിലും ,
സ്ഥിരമായി ഇടപഴകി കൊണ്ടിരിക്കുന്ന എതിർ ലിംഗക്കാരോട് ( ഗേയ് & ചട്ടി ടീംസിന് അത്തരക്കാരോട് ) ഒരു പ്രത്യേക അടുപ്പം മുളയെടുത്ത് , പിന്നീട് മൊട്ടിട്ട് വിരിയുക എന്നത് ഒരു സ്വാഭാവിക പ്രവണതയാണെത്രെ..!
ഇനി എന്തായാലും എഴുതുവാൻ വന്ന കാര്യത്തിലേക്ക് കടക്കാം ...
ഒരു പേര് കേട്ട ആംഗലേയ പുസ്തകത്തെ കുറിച്ച് വിശകലനം നൽകുവാനാണ്
ഞാനിവിടെ ഇത്തവണ ശ്രമിക്കുന്നത്..

അക്കൊല്ലം , ഒളിമ്പ്ക്സിന് മുന്നോടിയായി സ്റ്റേഡിയം മുതലായ പല ഒളിമ്പിക് വേദികളും പണിതുയർത്തുന്ന കാലം ....
ഈ വേദികളുടെയൊക്കെ സുരക്ഷകൾ സദാ സമയും പരിരക്ഷിക്കേണ്ട ചുമതലകളിൽ ചിലത് കിട്ടിയത് , ഞങ്ങളുടെ കമ്പനിക്കായിരുന്നതുകൊണ്ട് , അവിടത്തെ സെക്യൂരിറ്റി വിഭാഗത്തിന്റെയൊക്കെ കണ്ട്രോൾ റൂമിലെ , 'സി.സി.ടീ.വി ' വിഭാഗത്തിലായിരുന്നു ആദ്യമായി എനിക്ക് സ്ഥിരമായി നൈറ്റ് ഡ്യൂട്ടി കിട്ടിയിരുന്നത് ..
രണ്ട് സൂപ്പർ വൈസറടക്കം ഞാനും , മിയയുമടക്കം അഞ്ചാറ് പേർ മാത്രം ..
ഒരു ഷിഫ്റ്റിൽ രണ്ട് പേർ വെച്ച് മാറി മാറി വരുന്ന ഷിഫ്റ്റ് റൊട്ടേഷൻ പാറ്റേണുകളിൽ..
ആ സമയത്തൊന്നും, അവിടത്തെ ഒളിമ്പിക്സ് വേദികളിലൊന്നും രാത്രിയിൽ മറ്റ് വർക്കേഴ്സിനൊന്നും വലിയ പണികളില്ലാത്തതിനാൽ , ഞങ്ങളൊക്കെ ചുമ്മാ വാചകമടിച്ചും , ബ്ലോഗ് പോസ്റ്റ്കൾ വായിച്ചും സമയം കൊല്ലും...
ഞങ്ങളുടെ കണ്ട്രോൾ റൂമിൽ വായിക്കുവാൻ വേണ്ടി ആരോ അന്ന് കൊണ്ട് വന്ന ഈ ‘ഫിഫ്റ്റി ഷേഡ്സ്’ എന്ന ബുക്കിന്റെ കുപ്രസിദ്ധി കേട്ട് ഞാനും അതെടുത്ത് നാലഞ്ച് ദിവസത്തിനുള്ളിൽ വായിച്ച് തീർത്തിരുന്നു...!
വായിക്കുമ്പോൾ അതി ഭയങ്കരമായി കമ്പമുണ്ടാക്കുന്ന ഒരു നോവൽ തന്നെയായിരുന്നു അത് ..., തനി മൃഗീയവും , സാഹസികവുമായ BDSM എന്ന കാമ കേളികളെ കുറിച്ചൊക്കെ ആ വായനയിൽ കൂടിയാണ് ഞാൻ മനസ്സിലാക്കിയത്....!
ഒരു ദിവസം നോക്കുമ്പോഴുണ്ട് ....
മിയ , സഹ പ്രവർത്തകയായി വന്ന ഒരു ഷിഫ്റ്റ് നൈറ്റിൽ , അപ്പുറത്തെ
മോണിറ്ററിന് മുന്നിലിരുന്ന് , സ്ഥല കാല ബോധമില്ലാതെ അവളീ ബുക്ക് വായിച്ച് കൊണ്ടിരിക്കുന്നൂ...!
എന്തിന് പറയുവാൻ ...
ഈ ബുക്ക് വായിച്ച് അവളുടെ അടി വയറ്റിൽ പടർന്ന തീ അണക്കുവാൻ എനിക്ക്
ഒരു അഗ്നി ശമന സേനാനി വരെ ആവേണ്ടി വന്നു എന്ന് പറഞ്ഞാൽ മതിയല്ലോ...!
അത് വരെ വെറും സഹ പ്രവർത്തകയായ ഒരു കൂട്ടു
കാരിയിൽ നിന്നും ഒരു പ്രണയ സഖി ആയിട്ടുള്ള പ്രമോഷൻ..!

പ്രണയത്തിന് കണ്ണും, മൂക്കും കാതുമൊന്നുമില്ലെന്ന് പറയുന്നത്
എത്ര മാത്രം ശരിയാണ് അല്ലേ...!
അതൊക്കെ വിടാം..
ഇനി ഈ പുസ്തകത്തെ കുറിച്ച് ഒരു കുഞ്ഞുവിശകലനം ആവാം..
‘ഫിഫ്റ്റി ഷേഡ്സ് ഓഫ് ഗ്രേയ്സിന്റെ അത്യപൂർവ്വമായ വിജയത്തിന് ശേഷം ,
എഴുത്ത് കാരിയായ ജെയിംസ് , തുടരെ തുടരെ സീരീസായി അടുത്തടുത്ത് പിറ്റേ
കൊല്ലം ഫിഫ്റ്റി ഷേഡ്സ് ഓഫ് ഡാർക്കർ / Fifty Shades Darker ,
ഫിഫ്റ്റി ഷേഡ്സ് ഓഫ് ഫ്രീഡ് / Fifty Shades Freed എന്നീ രണ്ട് ബുക്കുകൾ
കൂടി ഇറക്കി.
അങ്ങിനെ രസ പൂർണ്ണമായ ലൈംഗിക കേളികളാൽ ഭോഗേച്ഛ ഉണർത്തുന്ന,
ഈ ‘ത്രയോ ചരിത‘ങ്ങളായ ‘ഫിഫ്റ്റികൾ‘ ലോകത്തിൽ ആദ്യമായി , ഇറങ്ങിയ
അവസരങ്ങളിൽ തന്നെ ഒരു കോടിയോളം ( 101 Million Copies ) പേപ്പർ ബാക്ക് ബുക്കുകൾ വിറ്റഴിഞ്ഞു , എന്ന ഖ്യാതിയും , റെക്കോർഡും നവ എഴുത്തുകാരിയായ ജെയിംസിന് മാത്രം സ്വന്തമാക്കി ഉണ്ടാക്കി കൊടുത്തു ..!
കൂടാതെ ലോകത്തിലെ അമ്പതിൽ പരം ഭാഷകളിൽ
ഇതിന്റെ വിവർത്തനങ്ങളും ഇപ്പോൾ പിറവിയെടുത്ത് കഴിഞ്ഞു...!

ഞാനും കഴിഞ്ഞ ദിവസം പോയി , എന്നെ സംബന്ധിച്ച് നൊസ്റ്റാൾജിക് ആയ ഈ സിനിമ കണ്ടിരുന്നു...
ഏതൊരു വമ്പൻ സാഹിത്യ കൃതി സിനിമയാക്കുമ്പോൾ
സംഭവിക്കുന്നത് തന്നെ ഈ സിനിമാവിഷ്കാരത്തിനും സംഭവിച്ചു...!
പുസ്തകം വായിക്കുമ്പോൾ നമ്മുടെ ഭാവനയിലൂടെ പടർന്ന് പിരിഞ്ഞ് കയറി ,
നല്ല ഇമ്പത്തോടേയും, കമ്പത്തോടെയും തകർത്താടിയ അന്നയും , ഗ്രേയുമൊക്കെ ,
മനോഹരമായ സിനിമാറ്റിക് ഇണ ചേരലുകളുമൊക്കെയായി പെട്ടെന്ന് തന്നെ മനസ്സിൽ
നിന്നും മാഞ്ഞ് പോകുന്ന പോലെയുള്ള ഒരവസ്ഥാ വിശേഷം ....!
വളരെ സിംബളായ ഒരു പ്രണയാനുഭൂതി BDSM എന്ന
രതി ലീലകളുടെ അകമ്പടിയൊടെ വിവരിക്കുന്നതാണ് ഇതിലെ കഥാതന്തു...
അതായത് പാർട്ടനറിൽ ഒരാൾ അടിമയെ പോലെ ബന്ധനത്തിൽ പെട്ട് , മറ്റെയാളെ
വളരെ അച്ചടക്കത്തോടെ അനുസരിക്കുന്ന ഒരു തരം അധിനായകത്തിലൂടെ കൈ വരിക്കുന്ന കാമ കേളികൾ...!
പണ്ട് നാട്ടിലെ അയൽക്കാരനും കാളവണ്ടിക്കാരനുമായ റപ്പായേട്ടൻ കള്ളുടിച്ച് വന്ന് ഭാര്യയായ റോസി ചേടത്തിയാരെ പുരയിടം മുഴുവൻ ഓടിച്ചിട്ട് തല്ലി , ഇടിച്ച് പാത്രങ്ങളൊക്കെ തല്ലിയുടച്ച് ഇപ്പോൾ ഒരു കൊലപാതകം അവിടെ നടക്കും എന്ന് കരുതി നാട്ടുകാർ ചെന്ന് ആ വഴക്കൊതുക്കാറുണ്ട് ...
പിന്നീട് റപ്പായേട്ടൻ വരാന്തയിലെ കയറ്റുകട്ടിലിലേക്ക് ഫിറ്റായി വീഴും,
ചേടത്തിയാരും പിള്ളേരും നെലോളീയും , കൂർക്കുവിളിയുമായി കുറെ നേരം കൂടി
അലമുറ തന്നെയാകുന്ന ആ വീട്ടിലെ , പുറത്തെ കയറ് കട്ടിലിലെ പാതിരാക്ക് ശേഷം നടക്കുന്ന സീനുകളൊക്കെ ( ഇതൊക്കെ എങ്ങിനെ കണ്ടൂന്ന് കഥയിൽ ചോദ്യമില്ല ..കേട്ടൊ ) ഈ വിഭാഗത്തിൽ പെട്ട കേളി കളാണെന്ന് ( dominance and submission ) ഈ പുസ്തകം വായിച്ചതിന് ശേഷമാണ് എനിക്ക് മനസ്സിലായത്..!

പിടക്കോഴിയെ , കോഴി ചാത്തൻ ഓടിച്ചിട്ട് പിടിച്ച് , അതിന്റെ പുറത്ത് കയറി അതിനെ കീഴ്പ്പെടുത്തുന്നതു പോലെ ഒരു സംഗതി തന്നെ..അല്ലെ !
അതുപോലെ തന്നെ സഡിസത്തിന്റേയും, മക്കൊചിസത്തി ന്റെയും പരിഛേദനങ്ങൾ
ഈ ലൈംഗിക ലീലകളിൽ നമുക്ക് ദർശിക്കുവാൻ കഴിയും ...!
മാർജ്ജാര വിഭാഗത്തിൽ പെട്ട മൃഗങ്ങളെല്ലാം ഇണ ചേരുന്നതിന് മുമ്പ്
ഇതുപോലെ , ഒരു ഇണയെ മറ്റെ ഇണ , വേദനിപ്പിച്ചും , ആക്രമിച്ചും , മുറിവേൽപ്പിച്ചതിനുമൊക്കെ ശേഷമാണെതെ കാര്യം സാധിക്കുക...!
ഇന്ന് ലണ്ടനിലൊക്കെയുള്ള
ബി.ഡി.എസ്.എം ക്ലബ്ബുകളിൽ
പോയാൽ ഇത്തരം ക്രീഡാ

ഇനി കഥയിലേക്ക് വരാം ..
അമേരിക്കയിലെ സിയാറ്റേലിൽ ജേർനലിസ്റ്റ് ഫൈനൽ ഇയർ വിദ്യാർത്ഥിനികളും , റൂം മേറ്റുകളുമായ അന്നയും (21 - കാരിയായ കഥാ നായിക - Anastasia Steele ) , കാതറിൻ എന്ന കാത്തേയും , കോടീശ്വരനായ ഡോ: ഗ്രേയുടെ സുന്ദര കുട്ടപ്പന്മാരായ ആണ്മക്കളെ - ബില്ല്യനേഴ്സും , എലിജിബിൾ ബാച്ചിലേഴ്സുമായ കൃസ്റ്റ്യനേയും ( 27-കാരനായ കഥാ നായകൻ Christian Grey ) , എലിയോട്ടിനേയും കണ്ട് മുട്ടുന്നതും , ആദ്യാനുരാഗവിലോചനരാകുന്നതുമൊക്കെയാണ് കഥയുടെ തുടക്കം ...
കോളേജ് മാഗസിനിലെ ഒരു ഫീച്ചർ തയ്യാറാക്കുവാൻ വേണ്ടി
കൃസ്റ്റ്യനെ അഭിമുഖം നടത്തുവാൻ , അസുഖം കാരണം ‘കാത്തേ‘ക്ക്
പോകാൻ പറ്റാതെ വന്നപ്പോൾ , പകരം ഇന്റർവ്യൂ ചെയ്യുവാൻ , അന്ന അണിഞ്ഞൊരുങ്ങി പോയപ്പോൾ , അയാളുടെ ആകർഷണീയതയിൽ പെട്ട് വലയുന്നതും ..
പിന്നീട് അയാൾ അവൾ വർക്ക് ചെയ്യുന്ന ഹാർഡ് വെയർ ഷോപ്പിൽ വന്ന്
അവളെ കാണുന്നതും , അന്ന പകച്ച് പോകുന്നതും , അവിടന്ന് ചില ചരടുകളും ,
ഹുക്കുകളുമടക്കം പലതും വാങ്ങിയത് എന്തിനാണെന്ന് മനസ്സിലാകാത്തതും, ശേഷം
ഒരു ഫോട്ടോ സെസഷന് ശേഷം , കൃസ്റ്റ്യൻ ഇവരുടെ

അതിന് ശേഷം കൃസ്റ്റ്യൻ അവൾക്ക് ബ്രിട്ടനിലെ
ഒന്നേകാൽ നൂറ്റാണ്ടിന് മുമ്പിറങ്ങിയ പെണ്ണുകൾ , സെക്സ് മൊറാലിറ്റി ചരിത്രം തിരുത്തി , ലൈംഗികമായി തങ്ങളുടെ ആവശ്യങ്ങൾ നേടിയെടുക്കുന്ന , ആ കാലത്തെ ത്രസിപ്പിക്കുകയും, ഭീക്ഷിണിപ്പെടുത്തുകയും ചെയ്ത Tess of the d'Urbervilles എന്ന പുസ്തകത്തിന്റെ , ഫസ്റ്റ് എഡിഷൻ കോപ്പി പാർസലായി അന്നക്ക് , അയച്ച് കൊടുത്ത് കൊടുത്തു.
അന്ന അത് വായിച്ച് ത്രില്ലടിച്ച് ക്ലബ്ബിൽ പോയി , അവിടെ വെച്ച് അടിച്ച് പൂസ്സായി അവൾ അവനെ വിളിച്ച് എന്നെ അങ്ങിനെ വളയ്ക്കാൻ നോക്കണ്ടട മോനെ എന്നൊക്കെ വാചകമടിച്ച് ക്ലാസ്സ് മെറ്റായ ജോസിന്റെ കരവലയത്തിൽ പെട്ട് രക്ഷപ്പെടാതെ നിൽക്കുമ്പോൾ, നായകൻ അവിടെ വന്നവളെ , ജോസിൽ നിന്നും വിടുതൽ ചെയ്യിച്ച് , അവന്റെ ആഡംബര ഹോട്ടലിൽ കൊണ്ട് പോയി , ഡ്രെസ്സെല്ലാം മാറ്റി , ഒന്നും തന്നെ ചെയ്യാതെ ഉറക്കി കെടുത്തിയപ്പോൾ അന്നക്ക് അവനോട് വീണ്ടും ആരാധന വളരുന്നു..

നായകനോട് അനുരാഗം മൂത്ത് പിന്നീടവൾ , രമിക്കുവാൻ വേണ്ടി തന്നെ അവനെ തേടി ആ Heathman Hotel ലെ അവന്റെ റൂമിൽ കയറി ചെന്നപ്പോഴാണ് ...
അവനവന്റെ ‘ലവ് ‘ഇല്ലാത്ത‘ ലസ്റ്റ്‘ മാത്രമുള്ള തനി
മൃഗീയമായ രീതിയിലുള്ള ഒട്ടും റൊമാന്റിക്കില്ലാത്ത , അവനെ സ്പർശിക്കുവാനോ , ഒന്ന് നോക്കുവാനോ പോലുമാകാത്ത റിലേഷൻ ഷിപ്പായ - രതി സങ്കൽപ്പങ്ങളെ കുറിച്ച് പറയുന്നതും , അതിന് ആ നിയമങ്ങൾ അനുസരിച്ചുള്ള ഒരു കരാർ എഴുതി ഒപ്പിടണമെന്നും അവൻ അന്നയോട് ആവശ്യപ്പെടുകയും ചെയ്യുന്നത്..
അവന് കീഴടങ്ങാനുള്ള വെമ്പൽ ഉള്ളിലുണ്ടെങ്കിലും ,
അന്നവൾ ഒപ്പിട്ടില്ലെങ്കിലും അവന്റെ രതി സാമ്രാജം കാണുവാൻ
ആശിച്ച കാരണം സ്വന്തം ഹെലികോപ്റ്ററിൽ ഹോട്ടലിന് മുകളിൽ നിന്നും
Charlie Tango എന്ന അവന്റെ വില്ലയിലേക്ക് പോകുന്നതും , അവൻ അവൾക്ക്
അവന്റെ മണിയറ കം ബോൾ റൂം അവൾക്ക് കാട്ടി കൊടുക്കുന്നതും....
കന്യകയായ അവൾ അവന്റെ ഒപ്പമുള്ള ആ ഇടപഴകൽ സാനിദ്ധ്യത്താൽ പിടിച്ചുനിൽക്കാൻ ആവാതെ, ഭോഗേച്ഛയാൽ അവന്റെ കൈയ്യിലേക്ക് ഊർന്ന് വീണപ്പോൾ , കരാറൊപ്പിടുന്നതിന് മുമ്പ് തന്നെ , സകല വിധ രതി സുഖങ്ങളും പ്രാധാന്യം ചെയ്ത് കൊണ്ട് അവളുടെ ചാരിത്ര്യം അവൻ കവർന്നെടുക്കുന്നതിന്റെ ത്രസിപ്പിക്കുന്ന വർണ്ണനകളാണ് പിന്നീടുള്ള നാലഞ്ച് പേജുകൾ മുഴുവൻ...!
പിന്നീട് അവൻ അവൾക്ക് പല വില പിടിച്ച സമ്മാനങ്ങൾ പാർസലായി
അയച്ച് കൊടുക്കുന്നതും , സമ്മാനം കിട്ടിയ വില പിടിച്ച ലാപ് ടോപ്പിൽ കൂടി
ഈ പുതിയ കാമ ശാസ്ത്രത്തെ കുറിച്ച് അവളെ ബോധവധിയാക്കുന്നതും , ബോൾ
റൂമിനുള്ളിലെ പുത്തൻ തരത്തിലുള്ള രതി ക്രീഡകളുമൊക്കെയായി കഥ , സ്റ്റെപ് ബൈ സ്റ്റെപ് ആയി മുന്നോട്ട് നീങ്ങുന്നു..

അവസാനം കരാറിലെ ചില നിയമങ്ങൾ തെറ്റിച്ചപ്പോൾ , ബോൾ റൂമിൽ വെച്ചുള്ള പീഡന മുറകളും അവൾക്ക് അനുഭവിക്കേണ്ടി വന്നു...
എങ്കിലും കീഴടങ്ങി കൊണ്ടുള്ള ലൈംഗിക ലീലകൾ പലതും
അന്ന കോരി തരിച്ച് തന്നെ ആസ്വദിച്ചിരുന്ന വർണ്ണനകളാണ് ഏവരും
ശ്വാസമടക്കി വായിച്ച് തീർക്കുക
പ്രണയ നായകനെ രതീലയത്തിൽ വെച്ച് കണ്ണ് മൂടിയിരിക്കുന്നത് കൊണ്ട്
ഒരു നോക്ക് കാണാതെ , കയ്യും കാലുമൊക്കെ കെട്ടിയുറപ്പിച്ചതിനാൽ ഒന്ന് തൊടുവാൻ
പോലും പറ്റാതെ രതി മൂർഛയിൽ കൊണ്ടെത്തിച്ച് കാമാഗ്നി പൂർവ്വാധികം ശമിപ്പിക്കുന്ന ഭോഗ ലീലകളുടെ കരാർ അവസാനിപ്പിക്കുവാൻ , അന്ന , അവസാനം സ്വയം തീരുമാനിക്കുകയാണ്...
കൊണ്ടാക്റ്റ് വിടുതൽ ചെയ്ത് , കടുത്ത പീഡന ശിക്ഷകൾ മുഴുവൻ
സ്വീകരിച്ച് കൃസ്റ്റ്യന് വഴങ്ങാതെ , രണ്ട് പേർക്കും പ്രണയം ഉള്ളിലുണ്ടെങ്കിലും
പരസ്പരം പിരിഞ്ഞ് പോരുന്ന രംഗം ശരിക്കും ഉള്ളിൽ തട്ടും വിധമാണ് എഴുത്ത് കാരി
വരികളിൽ കൂടി ചിത്രീകരിച്ച് വെച്ചിട്ടുള്ളത് .
ഈ കേളികളെ കുറിച്ചൊന്നും പുറത്ത് പറയെരുതെന്ന് വ്യവസ്ഥയുള്ളതിനാൽ ,
കരാറ് വിടുതൽ ചെയ്ത ശേഷം , കൃസ്റ്റ്യന്റെ സഹോദരന്റെ ഡേറ്റിങ്ങ് സഖിയായ
ഉത്തമ കൂട്ടുകാരിയായ ‘കാത്തേ‘യോട് എല്ലാ അനുഭവങ്ങളും പങ്കുവെക്കുമ്പോൾ നോവലിന്റെ
ആദ്യ ഭാഗത്തിന് തൽക്കാലം പരിസമാപ്തി കുറിക്കുന്നു...!

ഭാഗത്തിന്റേയും അവതരണം ഇനി പിന്നീടാവം..
2010 കാലഘട്ടങ്ങളിൽ തന്റെ
ബ്ലോഗിൽ കൂടി മാത്രം എഴുതിയിട്ടിരുന്ന
ആദ്യ ഭാഗമായ ആ ഫിഫ്റ്റി ഷേയ്ഡ്സ് ഓഫ് ഗ്രേയ് ഇന്നെവിടെ വരെ എത്തി അല്ലേ..!
2015 പിറന്നതിൽ പിന്നെ പാശ്ചാത്യ
നാടുകളിൽ ഹിറ്റായ മൂവികളൊക്കെ ഇത്തരം രസ പൂർണ്ണങ്ങളായ രതിക്കഥകൾ തന്നെയാണ് ...
മെഷീയനുമായി വിഷയ സുഖേച്ഛ
ആസ്വദിക്കുന്നവരെ പറ്റിയുള്ള Ex_Machina .
മുതലാളിച്ചിയും വേലക്കാരിയും തമ്മിലുളുള്ള ഒരു
ലെസ്ബിയൻ അടുപ്പം അതി മനോഹരമായ പ്രണയ
കാവ്യമായി കാഴ്ച്ച വെച്ചിരിക്കുന്ന The Duke of Burgundy (2 മിനിട്ട് വീഡിയോ )
ജെനീഫർ ലോപ്പസ്സും, റ്യാൻ ഗുസ്മാനും അഭിനയിച്ച അയൽപ്പക്കത്തെ ആൺകുട്ടിയോട് അരുതാത്ത ബന്ധം ഉടലെടുക്കുന്ന ഒരു മനശാസ്ത്രപരമായ സിനിമയായ The Boy Next Door ,
ഒരു പാർട്ടനർ എല്ലാ രീതിയിലും അധിനായകത്തം വഹിച്ച് മറ്റെയാളെ
അടിമത്തത്തിലാക്കി ആധിപത്യം സ്ഥാപിച്ച് അച്ചടക്കത്തോടെ രതിക്രീഡ
നൽകുന്ന ബി.ഡി.എസ്. എം രീതിയിലുള്ള മുകളിൽ പറഞ്ഞ പുസ്തകത്തിന്റെ
സിനിമാറ്റിക് വേർഷനായ Fifty Shades of Gray ( 2 മിനിട്ട് വീഡിയോ ) എന്നിവയൊക്കെ ഇതിനുദാഹരണങ്ങളാണ്...

പട്ടികൾക്കെല്ലാം കന്നിമാസം പിറന്നപോലെയായിരുന്നു ഇംഗ്ലീഷിലെ ഇക്കൊല്ലത്തെ ഇറോട്ടിക് മൂവികൾക്ക് ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങൾ...!
കാറ് , റോഡ് , ട്രെയിൻ മുതലായ വാഹനങ്ങളിൽ , ഷോപ്പിങ്ങ് സെന്റർ,
വർക്ക് പ്ലേയ്സ്, പാർക്ക് മുതാലായ പബ്ലിക് ഏരിയകളിൽ , പബ്ബുകൾ , ക്ലബ്ബുകൾ ,
റെസ്റ്റോറന്റ് മുതലായ സ്വൈര വിരാഹ കേന്ദ്രങ്ങളിൽ , പോരാത്തതിനിതാ ഇപ്പോൾ
എല്ലാ സിനിമാ ശാലകളിലും വരെ ഇപ്പോൾ ലൈവായിട്ട് ഈ ‘ലവ് & ലസ്റ്റ് ‘ തന്നെ പരിപാടി ..!
നാട്ടിലെ പോലെ എല്ലാം തഞ്ചത്തിൽ ചെയ്തിട്ട്
പുറമേയെങ്കിലും ഒരു സദാചാര പോലീസായി ചമയാൻ
സാധിച്ചെങ്കിൽ ഞാനൊക്കെ എന്നേ രക്ഷപ്പെട്ടേനെ അല്ലേ

എന്തൊക്കെയാലും ,
എങ്ങിനെയൊക്കെയായാലും
ഈ London കാരെല്ലാവരും തന്നെ ‘L‘ എന്ന ഒരു വല്ലാത്ത വട്ടത്തിൽ കിടന്ന് കറങ്ങി തിരിഞ്ഞ് കൊണ്ടിരിക്കുക തന്നെ ചെയ്യും..!
Love Lush Lust
Look Like London
(കടപ്പാട് :-
38 comments:
ഈ ബിലാത്തി പട്ടണത്തിൽ ആദ്യമായാണ്
ഒരു പുസ്തകത്തെ കുറിച്ച് വിശകലനം ചെയ്യുന്നത് ..
Fifty Shades of Grey എന്ന ഇറോട്ടിക് നോവൽ ത്രയം
ഹിറ്റായത് മുതൽ , ഇതിനെ കുറിച്ചൊരു വിശകലനം എഴുതണമെന്ന്
കുറെ ആലോചിച്ചതാണ്.
അല്ലെങ്കിൽ നമ്മുടെ വിനുവേട്ടൻ ചെയ്യുന്നപോലെ ഒരു വിവർത്തനങ്ങട്
കാച്ച്യാലോ എന്നും ചിന്തിച്ചിരുന്നു..
കഥാകാരി തന്നെ വേണ്ടധിലധികം കൊടുത്തിട്ടുണ്ട്, പിന്നെ ഞാനായിട്ട് തർജ്ജമിച്ചാൽ എന്റെ വക എന്തെങ്കിലും മേമ്പൊടി കയറി വരും..അത് കൊണ്ട് മാത്രം വേണ്ടാന്ന് വെച്ചതാണ് ട്ടാ ഈ വിവർത്തനം..
പിന്നെ കളറക്ഷരങ്ങളാകുന്ന ലിങ്കുകളിൽ
കൂടി സന്ദർശിച്ചാലെ ഈ വായന പൂർണ്ണമാകു കേട്ടൊ കൂട്ടരെ
അപ്പോൾ വേറെ കുഴപ്പമൊന്നും സംഭവിച്ചില്ലെങ്കിൽ
ഏപ്രിൽ 12-ന് തിരൂരിൽ നമുക്ക് വീണ്ടും കുറെ പേരുമായി
കണ്ടുമുട്ടാം എന്ന് പ്രതീക്ഷിക്കുന്നു
കമ്പിക്കഥയുടെ ബ്ലോഗാവിഷ്കാരം.ആ മിയയോട് ഒരു അന്യോഷണം പറഞ്ഞേക്കൂ
ആഹാ! വായിച്ചു തുടങ്ങീപ്പോ 50 Shades മാത്രമേ കാണണം എന്ന് വിചാരിച്ചൊള്ളൂ. വായിച്ച് അവസാനിപ്പിച്ചപ്പോൾ ഏത് ആദ്യം കാണണം എന്ന് ഒടുക്കത്തെ കണ്‍ഫ്യൂഷൻ!
ചതിച്ചല്ലോ എന്റെ ഗുരുവായൂരപ്പാ! ഒരു ക്രോണിക് ബാച്ചിലർ ആയ ഞാൻ ഇത്തരം 'L' ടൈപ്പ് ലേഖനങ്ങൾ ഒക്കെ വായിച്ചു നടക്കുകയാണെന്ന് നാട്ടുകാർ അറിഞ്ഞാൽ, എന്റെ ഭാവി എന്താകും?!!!
എന്തിനാ അധികം? ഇത്രയും വിവർത്തനവും വിശകലനവുമൊക്കെത്തന്നെ ധാരാളം.. ;)
ഇനി സിനിമ കൂടെ കാണണം, ഈ പറഞ്ഞതൊക്കെ ഉള്ളതാണോ എന്നറിയണമല്ലോ.. :P
വായിച്ചു. ഇനി ലിങ്കുകള്‍ ഒക്കെ ഒന്ന് നോക്കട്ടെ
പട്ടികൾക്കെല്ലാം കന്നിമാസം പിറന്നപോലെയായിരുന്നു ഇംഗ്ലീഷിലെ ഇക്കൊല്ലത്തെ ഇറോട്ടിക് മൂവികൾക്ക് ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങൾ...!
ഉപമ നന്നായി.
ഈ വിഷയത്തില്‍ ഒരു കൃത്യമായ നിരീക്ഷണം എവിടെയും സാധ്യമല്ല എന്നാണ് തോന്നുന്നത്. പുറത്തൊന്നും അകത്തൊന്നുമായി ഒളിച്ചു കളിയാണ് മനുഷ്യ ജീവിതം. പുസ്തകങ്ങള്‍ വായിക്കണം എന്നൊക്കെ ഉണ്ട്. നടന്നാല്‍ നടക്കട്ടെ.
പുസ്തകത്തെ ശരിക്കും പരിചയപ്പെടുത്തി.
demonstration അടക്കമുള്ള രസകരമായ വിശകലനം.ഇവിടെ ഈ ഫിലിം ban ചെയ്തിരിക്കുന്നു.
പുസ്തകത്തെക്കുറിച്ചുള്ള വിവരണം രസിച്ചു ,നമ്മുടെ സദാചാരസേനകള്‍ ഒന്നും കാണാതിരുന്നതു ഭാഗ്യമായി
വായിച്ചു.
വായിച്ചപ്പോൾ കാണണമെന്ന മോഹം കലശൽ...
ബിലാത്തിച്ചേട്ടൻ പറഞ്ഞതത്രയും സത്യമാണോന്ന് അറിയണമല്ലൊ.
ചുമ്മാ ഞങ്ങളെ പറ്റിക്കാൻ പറഞ്ഞതല്ലെന്ന് ഉറപ്പു വരുത്തണമല്ലൊ.... ഹ.. ഹാ..
ഏപ്രിലിൽ വരുന്നുണ്ടോ... ബ്ലോഗ് കൂട്ടായ്മക്കായ്....?
മുരളിയേട്ടാ തകർത്തു .അറിയാത്ത ഒരുപാടു കാര്യങ്ങൾ......നന്ദി .
വായിക്കാറുണ്ടെങ്കിലും erotic fiction ഒന്ന് നോക്കണം ,thanks
പ്രിയപ്പെട്ട ജോർജ് സാർ,നന്ദി. ഇക്കിളി സാഹിത്യ വിഭാഗത്തിൽ ഈയിടെ പേരെടെത്ത ഒരു വമ്പൻ പുസ്തകത്തിന്, മലയാളത്തിലും ഒരു ആമുഖം ആയിക്കോട്ടേ എന്ന് കരുതി ചുമ്മാ എഴുതിയിട്ടതാണിത് കേട്ടൊ ഭായ്.
പ്രിയമുള്ള കൊച്ചു ഗോവിന്ദാ,നന്ദി. പണി പാണിയല്ലോ കൊച്ചൂ , പുര നിറഞ്ഞ് നിൽക്കുന്ന പുരുഷനെന്ന നിലക്ക് ,തലയിൽ ഒരു മുണ്ടിട്ടെങ്കിലും ഇത് വായിച്ചാ മതിയായിരിന്നില്ലെ ഗെഡീ.
പ്രിയപ്പെട്ട ജിമ്മിച്ചാ, നന്ദി.ഇതൊക്കെ എന്ത്ന്റെ ഭായ്, ശരിക്ക് പറയുകയാണെങ്കിൽ ഉള്ളത് മുഴുവൻ പറഞ്ഞിട്ടില്ല എന്റെ ഭായ്.
പ്രിയമുള്ള അജിത്ത് ഭായ്, നന്ദി.അതെ ആ ലിങ്കുകളിൽ പോയി സമയ പ്രകാരം ഒരു വായന നടത്തിയാൽ പല പുത്തൻ സംഗതികളെ കുറിച്ചും മനസ്സിലാക്കാം കേട്ടൊ ഭായ്.
പ്രിയപ്പെട്ട റാംജി ഭായ്, നന്ദി.ശരിയാണ് ഈ വിഷയം എന്നത് ഒരു കൃത്യമായ കാഴ്ച്ചപ്പാടോ , നിരീക്ഷണമോ ഇല്ലാത്ത സംഗതിയാണ് അല്ലേ ഭായ്.പിന്നെ കഴിഞ്ഞ 2 മാസമായി , ഈ വിഷയത്തെ തിരിച്ചും മറിച്ചും വിശകലനം ചെയ്തുള്ള 23 ഓളം 15/ 18 സർട്ടിഫിക്കേറ്റ് മൂവികളാണ് ഇവിടെ റിലീസായത്..!
പ്രിയമുള്ള ജോയ് മേം, നന്ദി.ചില രാജ്യങ്ങളിലൊക്കെ ഈ പുസ്തകവും മുന്നേ നിരോധിച്ചിരുന്നു.., സിനിമ മൂന്ന് മാസം കഴിഞ്ഞാൽ സി.ഡി കിട്ടുമ്പോൾ കണ്ട് നോക്കു..
പ്രിയപ്പെട്ട സിയാഫ് ഭായ്, നന്ദി.നാട്ടിലൊക്കെ ഇപ്പോൾ ഏറ്റവും പേടിക്കേണ്ട സംഗതികളാണല്ലോ, സദാചാര പോലീസിന്റെ ഇടപെടലുകൾ അല്ലേ ഭായ്
എല്ലാ കലാരൂപങ്ങളിലും വിഷയസുഖം തന്നെയാണ് പ്രധാന വിഷയം അല്ലേ മുരളീചേട്ടാ...
നല്ല പരിചയപ്പെടുത്തൽ. മലയാളമല്ലാത്തതുകൊണ്ട് വായിക്കാൻ ശ്രമിക്കുന്നില്ല.
ഇത് ശരീരം കൊണ്ട് അല്ല മനസ്സുകൊണ്ട് വായിക്കേണ്ട വിവരണം, ഈ സംഭവം കണ്ടിട്ട് പക്ഷെ ഇത് ഇത്ര വല്യ സംഭവം ആണെന്നും ഇതിന്റെ പൂര്ണ രൂപം ഇതാണെന്നും ഇപ്പോഴറിയുന്നു എന്തായാലും രതി പുരണ ഭാരതത്തിൽ ഏതോ വിവരം ഉള്ള രാജാക്കന മാരുടെ നവോഥാന കാലഘട്ടത്തിൽ നമ്മളും ആഘോഷിച്ചു അത് കാമസൂത്ര മുതൽ ഖജുരാഹോ വരെ അതിനും അപ്പുറം ഇപ്പൊ എല്ലാം സദാചാരം ആശംസകൾ മുരളിഭായ് നല്ലൊരു അറിവിന്റെ പങ്കു വെയ്പ്പായി
പുലിയും പുലികളിയും..
ഗൊച്ചു ഗള്ളന്‍!
രതി മനുഷ്യന്റെ ജീവിതത്തോട് ശ്വാസനിശ്വാസങ്ങൾ പോലെ വിളക്കിച്ചേർക്കപ്പെട്ടിരിക്കുന്നു. നാഗരികനായതു മുതൽ മനുഷ്യൻ രതിയെ ഒരു ആഘോഷമാക്കി മാറ്റിയിട്ടുമുണ്ട്. അതാത് സാഹചര്യങ്ങൾക്ക് അനുസരിച്ച് ആ ആഘോഷത്തിന് വർണവും താളവും കൂടുന്നു എന്നു മാത്രം....
ഇപ്പോൾ ആകെ ഒരു കണ്‍ഫ്യുഷൻ. ഏത് വായിക്കണം ഏത് കാണണം എന്നത്. എഴുത്ത് നന്നായി. വിജ്ഞാന പ്രദം. പിന്നെ ഇടയ്ക്കിടെ അനുഭവങ്ങളുടെ രസകരമായ വർണന. ഇങ്ങിനെ ഇടയ്ക്കിടെ വരിക.
ആഹാ, പുസ്തക നിരൂപണവും തുടങ്ങിയോ... നന്നായി...
എന്നാലിനി നമ്മുടെ ജാക്ക് ഹിഗ്ഗിൻസിന്റെ സ്റ്റോം വാണിങ്ങിന്റെയും ഈഗിൾ ഹാസ് ലാന്റഡിന്റെയും വിശകലനങ്ങൾ കൂടി ആവാംട്ടോ മുരളിഭായ്... എഴുതിക്കൂടേ...?
ആദ്യത്തെ paragraph മാത്രം വായിച്ച് ബുക്ക് മാർക്ക് ചെയ്യുകയാണ്. പണ്ട് പോങ്ങുമ്മൂടന്റെ ബ്ലോഗിൽ പ്രണയം വായിച്ചതിന്റെ hang over ഈയിടക്കാണ് മാറിയത്. മാറി ചിന്തിക്കാൻ ആദ്യമായി പ്രചോദനമായത് അന്നത്തെ ബിലാത്തിപ്പട്ടണത്തിൽ നിന്ന് വന്ന കമന്റ് ആയിരുന്നുവെന്ന് ഇപ്പോൾ ഓർക്കുന്നു :) വെറുതെ ഒരു ഓഫ് ദി ടോപ്പിക്ക് വിശേഷം പറഞ്ഞാതാണ് കെട്ടോ.
വിഷയം ഇത്തവണ പുസ്തകമാണല്ലേ? അതും നമ്മടെ മിയയുടെ ചോയ്സ്. പുസ്തക റിവ്യൂ ഇതിന് മുൻപ് ബിലാതിപ്പട്ടണത്തിൽ കണ്ടതായി ഓർക്കുന്നില്ല. എന്നാൽ പിന്നെ ഈ പോസ്റ്റും വായിച്ച് കളയാം. :)
ശരിക്കുള്ള comments ഉമായി വീണ്ടും വരാം.
പ്രിയപ്പെട്ട അശോക ഭായ്, നന്ദി.BDMS എന്ന രതിലീലകളിൽ ഏർപ്പെട്ട അനുഭവങ്ങളിൽ നിന്നും അതിന്റെ സാറ്റിസ്ഫാകഷനും ,ഡ്രോബയ്ക്കും വ്യക്തമാക്കാൻ വേണ്ടിയാണ് ഇത് അന്ന് ബ്ലോഗിൽ എഴുതി തുടങ്ങിയത് എന്ന് കഥാകാരി ഒരിക്കൽ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരിന്നു.., എന്തായാലും സിനിമയിലും കുറച്ചൊക്കെ ഇത് കാണാം കേട്ടൊ ഭായ്.
മിക്കവാറും നമുക്ക് മീറ്റിൽ കാണാനാകും എന്ന് പ്രതീക്ഷിക്കാം കേട്ടൊ.
പ്രിയമുള്ള മാനവൻ ഭായ്, നന്ദി.വയനയിൽ കൂടി ത്രസിപ്പിച്ച് ഇമ്പവും ,കമ്പവുമുണ്ടാക്കുന്ന രചനകളാണ് ഈ ഇറോട്ടിക് ഫിക്ഷൻ വിഭാഗത്തിലുള്ളതൊക്കെ കേട്ടൊ ഭായ്.
പ്രിയപ്പെട്ട സുധീർദാസ്,നന്ദി. അതിപുരാതന കാലമുതൽ ഇന്ന് വരെ വിഷയസുഖത്തിന്റെ മധുറ്രവും ,കൈപ്പും തന്നെയാണല്ലോ മനുഷ്യകുലത്തിന്റെ ജീവിതയാത്രയുടെ ആകെ തുകകൾ അല്ലേ ഭായ്
പ്രിയമുള്ള ഹരിനാഥ് ,നന്ദി.എതായാലും വായിക്കാത്തത് നന്നായി, അല്ലെങ്കിൽ ഹരിയെപ്പോലുള്ള നല്ല കുട്ടികളെ ചീത്തയാക്കിയെന്ന പഴി കൂടി എനിക്ക് കേൽക്കേണ്ടി വന്നേനെ..
പ്രിയപ്പെട്ട ബൈജു ഭായ്,നന്ദി. ഇവിടെ വന്നതിന് ശേഷമാണ് നമുക്കൊക്കെ അന്യമായ ഇത്തരം പല പുത്തൻ അറിവുകളും എനിക്കൊക്കെ കൈവന്നത് കേട്ടൊ ഭായ്. സംഗതി ഇതൊക്കെ നമ്മുടെ പുരാണങ്ങളിലുണ്ടെങ്കിലും അതൊക്കെ ശരിക്കും വായിച്ചാലും സാമൂഹ്യ സദാചാരങ്ങൾക്ക് ഒരു പ്രത്യേക കീഴ് വഴക്കമുള്ള നമ്മുടെ നാട്ടിൽ ഇതൊന്നും ഇത്ര പരസ്യമായി നടക്കുകയും ഇല്ലല്ലോ ..അല്ലേ ഭായ്.
പ്രിയമുള്ള ജോസ്ലെറ്റ് ഭായ്, നന്ദി.നാട്ടിലെ പോലെയുള്ള പുലിക്കെട്ടും , പനം തേങ്ങ്യയുമെന്ന വെറും പുലിക്കളീയൊന്നുമല്ല ഇവിടെയുള്ളത് കേട്ടൊ....സാക്ഷാൽ പുപ്പുലി വിളയാട്ടക്കളികളാണിവ കേട്ടൊ ഭായ്.
പ്രിയപ്പെട്ട പ്രദീപ് മാഷെ, നന്ദി.പണ്ടെല്ലാം വളരെ ഗോപ്യമായി കൊണ്ടാടിയിരുന്ന കുഞ്ഞാഘോഷങ്ങളായിരുന്നു രതി ...!, മനുഷ്യൻ പരിഷ്കാര വദിയാകും തോറും , അവരോടൊപ്പം ഒരു ജീവിത ഉത്സവ മേളമ്മാക്കി രതിയേയും , ആരഭാടത്തോടെ /ആഭാസത്തോടെ എഴുന്നുള്ളിച്ച് തുടങ്ങിയിരിക്കുകയാണിപ്പോൾ ...!
നല്ല നിരൂപണം.. കഥയിൽ ചോദ്യമില്ലെന്നു മുൻപേ പറഞ്ഞു വച്ചതിനാൽ എങ്ങനെ കണ്ടൂന്നു ചോദിക്കുന്നില്ല...ഹി ഹി
excellent write up. Thanks a lot for introducing the books & films,I will be busy in finding them as well :) TC
അപ്പോ ഇംഗ്ലീഷ്കാർ ഇപ്പോഴാ ഈ 'ഇക്കിളി രചനകൾ'വായിച്ചറിഞ്ഞ് തുടങ്ങിയത് എന്നോ? സായിപ്പിന്റെ മുമ്പിൽ നടക്കുന്നവരോ നാം????
മുരളീഭായ് താങ്കളുടെ പോസ്റ്റുകൾ ചിലത് വായിക്കുമ്പോഴാണ് , ഇതു വരെ കേട്ടിട്ട് പോലുമില്ലാത്ത പല അറിയാത്ത വിഷയങ്ങളെ കുറിച്ചും മനസ്സിലാക്കുന്നത് .
ഇത്രയും വിശദമായി ലിങ്കുകൾ അടങ്ങിയ ഇൻഫോർമേറ്റീവായ ലേഖനങ്ങൾ മലയാളത്തിൽ വളരെ തുച്ചമാണ്.
എത്ര നീണ്ട ലേഖനങ്ങളാണെങ്കിലും , അതെല്ലാം പിടിച്ചിരുത്തി വായിപ്പിക്കുന്ന ഈ എഴുത്തിന് അഭിനന്ദനങ്ങൾ.!
താങ്ക്സ്
ജോയ്സി
മടങ്ങി വന്ന് മുഴുവൻ വായിച്ചു കേട്ടോ..
"പ്രേമവും ,കാമവും(lust) ശരിക്ക് കൂടിച്ചേർന്നതാണ് പ്രണയം !" എന്ന് ഒരിക്കൽ എന്റെ ബ്ലോഗിൽ എഴുതി എന്നെ കൂടുതൽ ഓപ്പണ്‍ ആയി ചിന്തിപ്പിക്കാൻ സഹായിച്ച ബിലാത്തിപ്പട്ടണക്കാരൻ മുരളി ചേട്ടന്റെ ഈ ബ്ലോഗ് ക്ഷമയോടെ വായിച്ച് തീർത്തു. :)
കുറെ പുസ്തകങ്ങളെയും സിനിമകളെയും പരിചയപ്പെടുത്തിയതിനു പ്രത്യേകം നന്ദിയും അറിയിക്കുന്നു. . :)
പ്രിയപ്പെട്ട ബിപിൻ ഭായ്, നന്ദി.പലതും പുതിയ വിജ്ഞാനപ്രദമായ കാര്യങ്ങളായത് കൊണ്ട് എല്ലാം തന്നെ വായിച്ച് മനസ്സിലാക്കു കേട്ടൊ ഭായ്.
പ്രിയമുള്ള വിനുവേട്ടാ, നന്ദി.നമുക്കൊക്കെ അറിവില്ലാത്ത മേഖലകളിലെ മാത്രം ആംഗലേയ സാഹിത്യ മാത്രമേ ഞാൻ കൈകാര്യം ചെയ്യുന്നുള്ളൂ കേട്ടൊ ഭായ്.
പ്രിയപ്പെട്ട പ്യാരി, നന്ദി. ഇതിൽ പ്രണയം മാത്രമല്ല അടങ്ങിയിട്ടുള്ളത്, അതുക്കും മേലെയുള്ള കാര്യങ്ങൾ തന്നേയാണ് ..കേട്ടൊ.
പ്രിയമുള്ള ഹാബി ,നന്ദി.ചോദ്യം അരുത് എന്ന മുങ്കൂർ ജ്യാമമെടുത്ത നിലക്ക് ഞാനിപ്പോൾ രക്ഷപ്പെട്ടത് കണ്ടൊ..അതാണതിന്റെ ഗുട്ടൻസ്..!
പ്രിയപ്പെട്ട ജോൺ മെൽവിൻ ഭായ്, നന്ദി. ഈ അനുമോദനങ്ങൾക്ക് ഒത്തിരി സന്തോഷം, പിന്നെ ഇതെല്ലാം വായിച്ചും , കണ്ടും തന്നെ നേരിട്ട് മനസ്സിലാക്കൂ കേട്ടൊ ഭായ്.
പ്രിയമുള്ള അരിക്കോടൻ മാഷെ,നന്ദി. കാലങ്ങളായി ഇക്കിളികാര്യങ്ങൾ നേരിട്ട് ചെയ്യുന്ന ഇവർക്കൊക്കെ ഇക്കിളി വായനയുടെ ആ പ്രത്യേക സുഖം ശരിക്കും അടുത്ത കാലങ്ങളായാണ് മനസ്സിലായി തുടങ്ങിറ്യതെന്ന് തോന്നുന്നു..!
പ്രിയപ്പെട്ട ജോയ്സി,നന്ദി.ഡിജിറ്റൽ വായനകൾക്കുള്ള മെച്ചം , ചില കാര്യങ്ങൾ ഊന്നിപ്പറയുവാൻ അതാതിന്റെ ലിങ്കുകളും, പടങ്ങളും കൂടെ ചേർക്കുവാനാകുമെന്നുള്ളതാണല്ലോ .. അല്ലേ ജോയ്സി.
മുരളിയേട്ടോ......വായിച്ചൂട്ടാ.........!
നല്ല വിശകലനങ്ങൾ ...വായന interesting ആയത് രണ്ടു കാരണങ്ങൾ കൊണ്ടാണ്. ഒന്ന് സിനിമ . രണ്ട് രതി എന്ന വിഷയം. ഈ രണ്ടിനും സത്യത്തിൽ ഭാഷാാധീതമായ ആസ്വാദനം സാധ്യമാണ് എങ്കിലും ഒരു പരിധിക്കപ്പുറം വാക്കുകളാൽ ആസ്വാദന/ നിരീക്ഷണങ്ങൾ പങ്കു വക്കാൻ നമുക്ക് സാധിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആസ്വാദനം എന്നത് ഏറെ വ്യക്തിപരമായ ഒന്നായത് കൊണ്ടാകാം എല്ലാവർക്കും സ്വീകാര്യമായ ഒരു പൊതു നിരീക്ഷണത്തിലെത്താൻ സാധിക്കുന്നത് വളരെ ചുരുക്കമാണ്. ആയിരം പേർ ഒരു സിനിമ കണ്ടാൽ ആയിരം ആസ്വാദന രീതിയിലൂടെയാണ് ആ സിനിമയുടെ ആസ്വാദനം നടക്കുന്നത്. നിരീക്ഷണങ്ങൾ പങ്കു വക്കുമ്പോൾ നമുക്കത് മനസിലാക്കാൻ സാധിക്കും. നമ്മളറിയാത്ത എത്രയെത്ര മാനങ്ങൾ തന്റെ സിനിമയിലൂടെ ഒരു സംവിധായകൻ ഉദ്ദേശിച്ചിട്ടുണ്ട് എന്ന് പറയ വയ്യ. ഇവിടെ ഇപ്പറഞ്ഞ പുസ്തകങ്ങൾ ഒന്നും ഞാൻ വായിച്ചിട്ടോ കേട്ടിട്ടോ പോലുമില്ല. അതിനെ കുറിച്ചെല്ലാം ഏകദേശ ഒരു ധാരണ ഈ വായനയിലൂടെ ലഭിച്ചു.
പിന്നെ മുരളിയേട്ടൻ ഇവിടെ സൂചിപ്പിച്ച ചില സിനിമകളെ കുറിച്ച് ചിലത് പറയട്ടെ. EX Machinaയെ കുറിച്ച് അന്ന് വായിച്ച ശേഷം കാണാൻ വേണ്ടി കുറെ തിരഞ്ഞു. നല്ല പ്രിന്റ് കിട്ടാഞ്ഞത് കാരണം കണ്ടില്ല. എന്നാൽ The Boy Next Door കണ്ടു കേട്ടോ. എന്തോ എനിക്കത്ര ഇഷ്ടമായില്ല. ജെന്നിഫരിന്റെ കഥാപാത്രം ആദ്യമാദ്യം വശപ്പിശകായി പെരുമാറുകയും പിന്നീട് പരിശുദ്ധയായി തുടരുകയും ചെയ്യുന്നതോട് കൂടെ സിനിമ വേറെ ഏതോ ഒരു തലത്തിലേക്ക് പോയി. മാത്രവുമല്ല പ്രായ ഭേദമന്യേ ഏതു പുരുഷനും തൊട്ടു കഴിഞ്ഞാൽ സ്ത്രീ ശരീരത്തെ കുളിരണിയിക്കാനും അതിലൂടെ ഏതൊരു സ്ത്രീയെയും കിടക്ക പങ്കിടാൻ എളുപ്പത്തിൽ ക്ഷണിക്കാനും സാധിക്കും എന്നൊക്കെയുള്ള മിഥ്യാ സന്ദേശങ്ങൾ സിനിമ പങ്കു വക്കുന്നു. സ്ത്രീയുടെ ലൈംഗിക വികാരം എന്നും അങ്ങിനെ ക്ലീഷേ ആയി മാത്രം അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് കൊണ്ടാകാം സിനിമയിൽ ജെന്നിഫർ ഒരു ദുർബ്ബല നിമിഷത്തിൽ ആ പയ്യനുമായി കിടക്ക പങ്കിടുന്നത്. പിന്നീടങ്ങോട്ട് അതൊരു തെറ്റായി തോന്നി കൊണ്ട് നായിക നല്ല നടപ്പിലേക്ക് തിരിച്ചെത്തുമ്പോൾ പയ്യനെ സൈക്കോ ആക്കി കഥ മാറ്റി മറക്കുന്നു. ഒരു ബിലോ ആവറേജ് മൂവിയായാണ് എനിക്ക് തോന്നിയത്.
ഇണയുടെ മേൽ ആധിപത്യം നേടിയും , സാഡിസത്തിലൂടെയുമെല്ലാം ലൈംഗികത ആസ്വദിക്കുന്ന കഥാപാത്രങ്ങൾ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്. ആ കൂട്ടത്തിൽ ഈ അടുത്ത് കണ്ട ഒരു erotic thriller പഴയ കാല സിനിമ Bitter Moon ആണ് ...പിന്നെ Body of evidence ... ഇതിലെല്ലാം സ്ത്രീ കഥാപാത്രങ്ങൾ പുരുഷനെ ലൈംഗികമായി ഉപയോഗപ്പെടുത്തുന്ന രീതികൾ ഇവിടെ സൂചിപ്പിച്ച പോലെ ഏക പക്ഷീയമായും BDSM ന് സമാനമായുമൊക്കെയാണ്. Erotic വിഭാഗത്തിൽ പെടുത്താവുന്നതും എന്നാൽ ക്ലാസ്സിക് ടച്ചുള്ളതുമായ നിരവധി സിനിമകൾ നമ്മൾ അശ്ലീലം എന്ന് കരുതി കൊണ്ടാണ് കാണാതെ മാറ്റി വച്ചിരുന്നത്. എന്നാൽ കപട സദാചാര ബോധം മാറ്റി വച്ചു കൊണ്ട് പ്രായപൂർത്തിയായവർക്ക് തീർത്തും മാന്യമായി തന്നെ കാണാനും ആസ്വദിക്കാനും പറ്റിയ സിനിമകളിൽ ചിലതെല്ലാം ഈയടുത്ത് ഞാൻ കാണുകയുണ്ടായി. അതിനു ശേഷം ഇത്തരം സിനിമകളോടുള്ള എന്റെ കാഴ്ചപ്പാട് തന്നെ മാറിപ്പോയി.
എന്തായാലും വിശദമായ ഈ പോസ്റ്റിന് ഒരായിരം ലൈക്ക് ... വീണ്ടും വരാം ..
ബിലാത്തിപട്ടണമ്ന്ന് കണ്ട്ട കേറിട്ടിപ്പോ ബില്ത്തിലായിട്ടോ...........
ങ്ള് ഒരു സംഭവം തന്നയാ.....
ബിഡിഎസ്എം പുതിയ അറിവായാ തോന്നീത് സത്യായിട്ടും ആ രതി തന്നെയല്ലേ ഇവിടെയും പലർക്കും കെട്ടിവയ്ക്കിണില്ലാന്നേ ഉള്ളൂ.
നൈറ്റ് ഷിഫ്റ്റും, മദാമ്മ കൂട്ടുകാര്യോളും ഇല്യാത്തോണ്ടാവും വായിക്കാനും, കാണാനും തോന്നണില്യ. എരിവും പുളിയുമൊക്കെ ഇട്ടായൊ ഇപ്പൊ എഴുത്തൊക്കെ ബിലാത്തിക്കാരാ. ഒരു A വട്ടത്തിലിട്ട് സൈഡിലൊട്ടിക്കാർന്നു.
സംഭവം........ കാര്യം ഇത്രയും ഉണ്ടെന്ന് ഇപ്പഴാ മനസ്സിലായത്.......എന്നാലും ഇംഗ്ലീഷാ....അതായത് പ്രശ്നം ഞാൻ പഴയ ലിപിയാ പുതിയ ലിപി ആണെങ്കിൽ തലര്‍ത്തേനേ.......
Very good review. You have included every detail from the book and the movie.
"ഫിഫ്ടി ഷെയ്ഡ്സ് ഓഫ് ഗ്രേ" കണ്ടു. ഈ ലേഖനത്തിന്റെ അത്ര ആസ്വദിക്കാൻ പറ്റിയില്ല എന്നതാണ് സത്യം. ആസ്വാദനത്തേക്കാൾ ഉത്കണ്ഠയാണ് അനുഭവപ്പെട്ടത്. സിനിമയിൽ, അവസാനം വരെ കോണ്ട്രാക്റ്റ് ഒപ്പ് വെക്കാതെയാണ് അന, ക്രിസ്റ്റ്യനു വഴങ്ങുന്നത്. ഒടുവിൽ, BDSM ന്റെ പരിധി അളക്കാൻ അന തന്നെ ആവശ്യപ്പെടുന്നതു കൊണ്ടാണ് ക്രിസ്റ്റ്യൻ ഗ്രേ അവളെ ക്രൂരമായി പീഡിപ്പിക്കുന്നത്. അല്ലാതെ വ്യവസ്ഥകൾ തെറ്റിച്ചത് കൊണ്ടല്ല (എന്നാണ് ഞാൻ മനസ്സിലാക്കിയത്!). ഇക്കാര്യത്തിൽ ലേഖനവും സിനിമയും തമ്മിൽ പൊരുത്തക്കേട് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ്.
കണ്‍ഫ്യൂഷൻ തീർക്കണമേ എന്റെ കണ്‍ഫ്യൂഷൻ തീർക്കണമേ!!!
രണ്ട് മാസം കഴിഞ്ഞീ സിനിമ കാണണമല്ലോ!!!!
Post a Comment