Wednesday, 31 December 2014

2014 - ഇയർ ഓഫ് ദി റിയർ ... ! 2014 - The Year of the Rear ... !

അടുത്ത കാലത്ത്  ഞങ്ങളുടെ കമ്പനിക്ക് കിട്ടിയ പുതിയ അസൈയ്മെന്റ് പ്രകാരമുള്ള ഡ്യൂട്ടിയുള്ള ഒരു ഓഫീസ് സമുച്ചയത്തിൽ വെച്ച് , ഈ മാസത്തിന്റെ ആദ്യത്തെ വീക്കെന്റിൽ ഹാന്റോവർ സമയത്ത് , സി.സി.ടി. വി . കണ്ട്രോൾ  റൂമിൽ നിന്നും നോക്കിയപ്പോൾ , ഓഫീസിലെ മീറ്റിങ്ങ് ഹാളിൽ ,  ടേബിളൊക്കെ മാറ്റിയിട്ട്  എല്ലാ സ്റ്റാഫും കൂടി നിലത്ത് വെൽവെറ്റ് കാർപ്പെറ്റിൽ ചമ്മണം പടിഞ്ഞ് ഇരിക്കുന്നു...

ഇന്നെന്താ... ഇവറ്റകൾക്കൊന്നും ‘വൈകീട്ടൊന്നും ഒരു പരിപാടി‘യും ,
അഴിഞ്ഞാട്ടവും, പിന്നീടുള്ള വീട്ടിൽ പോക്കുമൊന്നുമില്ലേ എന്ന് ചിന്തിച്ച് ...
എന്താണ് അവിടെ നടക്കുന്നതെന്നറിയുവാൻ ഞാനും അങ്ങോട്ട് ചെന്ന് എത്തി
നോക്കിയപ്പോൾ കണ്ടത് ...
ബ്രിട്ടനിൽ ഇപ്പോൾ പ്രചുര പ്രചാരം നേടിയ  ‘സ്ട്രെസ്സും , ടെൻഷനും ‘ അകറ്റുന്ന മൈൻഡ്ഫുൾനെസ് എന്ന ഒരു ‘മെഡിറ്റേഷൻ കോഴ്സ്‘ അവിടെ പരിശീലിപ്പിക്കുകയാണ്....
ആ കമ്പനി വക ഫ്രീയായി നടത്തുന്ന വേദിയിലേക്ക് എന്നേയും സ്വാഗതം ചെയ്തപ്പോൾ  ഞാനും , ഒരു മിനി സ്കർട്ടുകാരിയുടെ മുമ്പിൽ പോയി പത്മാസനത്തിൽ ചമ്മണം പടിഞ്ഞ് ഇതൊക്കെ എനിക്ക് വെറും പൂവുപോലെയുള്ള  സംഗതികൾ എന്ന കണക്കിന് ഇരുന്ന് ചെയ്തപ്പൊൾ  , അന്നത്തെ പരിശീലകയായ ‘സോഫിയ ജോൺസ്‘ പോലും ഞെട്ടി പോയി ...
 മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവെന്നപോലുള്ള
എന്റെ യോഗാഭ്യാസ  പ്രാവീണ്യങ്ങൾ കണ്ടിട്ടാവാനാണ്
ആയതിന് സാധ്യത കൂടുതലും കാണുന്നത് ...!
നമ്മുടെയൊക്കെ ‘ട്രാൻസിഡെന്റൽ മെഡിറ്റേഷ‘( TM )ന്റെ
പോലെ , ശ്രീബുദ്ധൻ  പണ്ട് ആവിഷ്കരിച്ച  ഒരു സിംബളായ
ധ്യാന പ്രക്രിയയാണ് ഈ മൈന്റ് ഫുൾനെസ്സ് ..!.

എന്തിന് പറയുവാൻ , ഇന്ത്യനായത് കൊണ്ടും , ഒപ്പം ആ  യോഗയുടെ യോഗം കൊണ്ടും , അന്ന് തന്നെ മൂന്നാലുപേർ  ഇതിനെ കുറിച്ച് കൂടുതൽ ‘പ്രാക്റ്റിയ്ക്കൽ നോളേജ് ‘ അവർക്ക് കൊടുക്കുവാൻ വേണ്ടി , എന്റെ അടുത്തെത്തി , എന്നെ അവരുടെയൊരു ‘കോച്ചിങ്ങ് പരിശീലകനായി‘ ബുക്ക് ചെയ്തു..!

അതിന് ശേഷം ഒന്ന് രണ്ട് ഓഫ്  ദിനത്തിനും , ഇത്തവണത്തെ ‘ കൃസ്തുമസ്  ഈവി‘നുമൊക്കെ ഇവരുടെയൊക്കെ റൂമു/ഫ്ലാറ്റുകളിൽ പോയി ധ്യാന/ യോഗ പരിശീലനം കൊടുക്കലും , നല്ല ‘ലാവീഷായ ഡിന്നറു‘മൊക്കെയായി , എന്റെ ‘കാര്യ‘ങ്ങളൊക്കെ നല്ല കുശാലായിരുന്നു...!
കൊള്ളാം നല്ല പരിപാടി ...
പണിയൊക്കെ വേണ്ടാന്ന് വെച്ച് ബിലാത്തിയിലെ ഒരു ധ്യാന
ഗുരു ആയി നടന്നാലൊ  എന്ന ചിന്തയും എന്നെ ഇപ്പോൾ പിന്തുടരുന്നുണ്ട് ...
പ്രാക്റ്റിക്കലൊക്കെ കഴിഞ്ഞിട്ട് പോരാൻ നേരം  ഒരു ഒന്നൊന്നര ‘കിസ്സ് ഓഫ്
ലവ് ‘  ഒക്കെ കിട്ടുമ്പോൾ   ഇത്തരം ചിന്തകൾ എങ്ങിനെ പിന്തുടരാതിരിക്കും ..അല്ല്ലേ..!

‘കിസ്സ് ഓഫ് ലവ്വി‘ന്റെ കാര്യം പറഞ്ഞപ്പോഴാണ് ...
ഈ ഫ്രെഞ്ച് കിസ്സുകളുടെ 95 ശതമാനത്തോളമുള്ള
ഗുണഗണങ്ങൾ  (വെറും  50 സെക്കന്റുള്ള വീഡിയോ ) ഓർത്തത് .

പരസ്പരമുള്ള ഇത്തരം പൊന്നുമ്മകളിൽ കൂടി ,
ബാക്റ്റീരിയകൾ ..വായിൽ കൂടി മറ്റൊരാളിലേക്ക് പകർന്ന്
കിട്ടുമ്പോൾ , അവർക്ക് നല്ല ‘റെസിസ്റ്റൻസ് പവ്വർ‘ ഉണ്ടാകും പോലും ...
അതായത് പ്രതിരോധ കുത്തിവെയ്പ്പുകൾ പോലെയെന്നർത്ഥം..!

അസ്സല് വായ നാറ്റമുള്ളവരുടെയൊക്കെ ഉമിനീരിന് ഇരട്ടി വീര്യമാണത്രെ..!
വിവിധ തരത്തിലുള്ള ഇമ്മിണി ചുണ്ട് ചുണ്ടോടൊട്ടി
പിടിച്ച പ്രതിരോധ കുത്തിവെപ്പുകൾ നടത്തിയ ഞാനൊക്കെ
എത്ര പേരുടെ   രോഗ ശമനം  ചിലപ്പോൾ ശാന്തിയാക്കിയിട്ടുണ്ടാകാം..അല്ലേ
ഒപ്പം   ഞാനും ഇത്ര ആരോഗ്യവാനായിരിക്കുന്നതിന്റെ രഹസ്യം ..വെറുതെയൊന്നുമല്ല  കേട്ടൊ
ഒരു പക്ഷേ ഇതിന്റെയൊക്കെ ഗുട്ടൻസ്
അറിഞ്ഞതു കൊണ്ടാകാം ..നമ്മുടെ നാട്ടിലും ഈ
‘ഫ്രെഞ്ച് കിസ്സ് ‘ ഇത്ര മൊഞ്ചായി തീർന്ന് പടർന്ന് പന്തലിക്കുന്നത് ...!

നാട്ടിലൊക്കെ വെറും ചുംബന സമരം നടത്തുമ്പോൾ , ഇവിടെയൊക്കെയുള്ളവർ  പ്രതികരണ സമരങ്ങൾ നടത്തുന്നത് ...
ആണും പെണ്ണും തുണിയഴിച്ച് കളഞ്ഞ് , തെരുവിൽ കെട്ടിപ്പിടിച്ച് കൊണ്ട്   ഡാൻസ്
( ഒന്നര മിനിട്ട് വീഡീയോ ) നടത്തിയാണ് ...!

എന്തെല്ലാം തരത്തിലുള്ള പുതു
പുത്തൻ സമരമുറകൾ അല്ലേ

ഇനി ഈ  ‘സ്ട്രെസ്സും  ,കിസ്സു‘മൊക്കെ
ആയതിന്റെ വഴി നോക്കി  പോകട്ടേന്ന്..
 ...
ഞാനിവിടത്തെ ഏറ്റവും വലിയ ആഘോഷമായ ‘കൃസ്തുമസ്
കം ന്യൂ-ഇയർ സെലിബെറേഷനു‘കളെ കുറിച്ച് എഴുതിയിടാനാണ്
വന്നത്.ആയതിന് വേണ്ടി , ഏതാണ്ട് മൂന്നാലാഴ്ച്ചയോളമായി , ഒന്നിനോടൊന്ന്
മെച്ചമായ വർണ്ണ ദീപാലങ്കാരങ്ങളാൽ മോടിപിടിപ്പിച്ച ,  ഓരോ  ലണ്ടൻ തെരുവുകൾ
( ഒരു മിനിട്ട് വീഡിയോ ) തോറും ആഗോള തലത്തിലുള്ള ജനപ്രളയത്തിൽ ഒരുവനായിട്ട് , രാവും പകലുമില്ലാതെ ഒഴുകിയൊഴുകി ഞാൻ പ്രയാണം നടത്തി കൊണ്ടിരിക്കുയായിരുന്നൂ  ...


വേലയും കണ്ടു , താളിയും ഒടിച്ചു എന്ന് പറഞ്ഞപോലെ
ലണ്ടനിലെ  ഇത്തവണത്തെ ഉജ്ജ്വലമായ കൃസ്തുമസ്സ് ആഘോഷങ്ങളും ,
ലോകത്തിലെ  അതി മനോഹരങ്ങളിൽ ഒന്നായ കൊല്ലപ്പിറവി ഉത്സവങ്ങളും
2015 ലണ്ടൻ ന്യൂ-ഇയർ ഫയർ വർക്ക്സ്  - 10 മിനിട്ട് വീഡിയോ ) കണ്ടു കഴിഞ്ഞു ..!

പക്ഷേ ഞാനല്ലേ ആള് .....എന്ത് ചെയ്യാം ..
പട്ടു മെത്തയിലാണെങ്കിലും , അട്ടക്ക് പൊട്ടക്കുളം തന്നെയാണ്
ശരണം എന്ന പോലെയാണ് എന്റെയൊക്കെ ഒരു സ്ഥിതി വിശേഷം ..!

ആദ്യം ഈ 2014 എന്ന വർഷ പെണ്ണിന്റെ ‘പിന്നാ’മ്പുറത്തേക്കൊന്ന്
തിരിഞ്ഞ് നോക്കാതെ പോയാൽ അതൊരു വല്ലാത്ത സങ്കടമാവില്ലേ , അതുകൊണ്ട്
ജസ്റ്റ് അവിടേക്കുംഒരു കള്ള നോട്ടം നടത്താം ..അല്ല്ലേ ..!

 എല്ലാ വർഷവും
കൊല്ലവസാനമാകുമ്പോൾ
ലോകത്തുള്ള മാധ്യമങ്ങളടക്കം , സകലമാന ചിന്തകരും പിന്നിലേക്കൊന്ന് തിരിഞ്ഞ്
നോക്കി , കഴിഞ്ഞ് പോയ വർഷത്തെ കുറിച്ച് ഒരു വിലയിരുത്തൽ നടത്താറുള്ളതാണല്ലോ...

ഇക്കൊല്ലം, ബ്രിട്ടൻ മാധ്യമങ്ങൾ
ഈ 2014 -നെ വിശേഷിപ്പിച്ചത്
‘ദി ഇയർ ഓഫ് റിയർ’ എന്നാണ്.!
 സായിപ്പ് പറയുന്ന ഈ പിന്നാമ്പുറം
‘ റിയലി റിയർ ബ്യൂട്ടിഫുൾ ‘ എന്ന് പറയുന്ന
‘ പിന്നഴക് തന്നെ പെണ്ണഴക് ‘ എന്ന  സംഗതി തന്നെ ...!

നല്ല ചന്തമുള്ള ചന്തികൾ ചിന്തയെ
പോലും മരവിപ്പിക്കും എന്നാണല്ലോ  പറയുക ..!

ഇതിനെ വേണമെങ്കിൽ നിതംബ വാഹിനികൾ  ലോകത്തെ
കൈയ്യിലെടുത്ത വർഷമെന്ന് പച്ച മലയാളത്തിൽ വിശേഷിപ്പിക്കാം..

അതായത് ഗ്ലാമറസ്സായും അല്ലാതെയും ആഗോള തലത്തിൽ
ഏറ്റവും കൂടുതൽ മാധ്യമങ്ങളിൽ ഇടം പിടിച്ചവരും , ദർശിക്കപ്പെട്ടവരും ,
വായിക്കപ്പെട്ടവരുമൊക്കെ ഈ പിൻ ഭാഗ വിഭാഗത്തിൽ പെട്ട
പെണ്ണൂങ്ങളാണ് പോലും ...!


‘ബോട്ടംസ്‘  അപ്പിന് ‘ ഏവരും ‘തംസ് അപ്പ്‘ കൊടുത്ത വർഷം ...!

രാഷ്ട്രീയ - സാമൂഹ്യ - ശാസ്ത്ര -സാഹിതി -കലാ -കായിക -
സിനിമാ - ഫേഷൻ രംഗങ്ങളിൽ മാത്രമല്ല , ഈ പെൺ പട്ടാളം പട
പൊരുതി മുന്നേറിയത് ..
പല സെലിബ്രിട്ടികളായ പാർട്നർമാരേയും സ്വന്തം ജീവിതത്തിൽ നിന്നും
ചവിട്ടി പുറത്താക്കി - ആയതിന്റെ നഷ്ട്ടപരിഹാരമായി കോടിക്കണക്കിന് മുതൽ
ഉണ്ടാക്കിയവർ വരെയുണ്ട്..

നിക്കി മിനാജിനെ ( 6 മാസം കൊണ്ട് മുന്നൂറ്റമ്പതേകാൽ കോടി ആളൂകൾ
വീക്ഷിച്ച മുകളിലെ വീഡിയോ ...! ! ) പോലെയുള്ളവരുടെ ഇറങ്ങിയ ഉടനെ
പാശ്ചാത്യ ലോകത്ത് അരക്കോടിയിലധികം വിറ്റഴിഞ്ഞ മ്യൂസിക് ആൽബങ്ങൾ
കൊണ്ട് ദിനങ്ങൾക്കുള്ളിൽ    കോടിപതികളും , അത്രത്തോളം ആരാധകരേയും സൃഷ്ട്ടിച്ചവരുണ്ട്..!

എന്തിനാ ആഗോള തലത്തിൽ പോകുന്നത് .. , നമ്മുടെ ഓൺ-ലൈൻ സോഷ്യൽ മീഡിയ രംഗത്ത് പോലും അരയും ,തലയും മുറുക്കി എത്രയോയധികം ധീര വനിതാ രത്നങ്ങളാണ് മുന്നണി പോരാളികളായി അണിഞ്ഞൊരുങ്ങി വന്ന് അവരുടെയൊക്കെ പ്രതികരണ ശേഷികൾ പ്രകടിപ്പിക്കുന്നത്...!
 സമാധാനത്തിന്റെ മാലാഖയായി മലാലയും , സാഹിത്യ വല്ലഭയായി കെ.ആർ .മീരയുമൊക്കെ നമ്മുടെ നാട്ടിൽ പ്രശസ്തി കൈവരിച്ചുവെങ്കിൽ  , ജയലളിതയും , മറ്റ് ഗ്ലാമറസ് സിനിമാതാരങ്ങളുമൊക്കെ ഗോസിപ്പ് വഴി കുപ്രസിദ്ധി നേടിയവരാണല്ലോ  , മഞ്ജു വാര്യരും , ലിസ്സിയുമൊക്കെ മൂക്ക് കയറിട്ട് പൂ‍ട്ടിയിട്ടിരുന്ന സ്വന്തം കോന്തൻ  ഭർത്താക്കന്മാരെ ഉപേക്ഷിച്ച് വന്ന് വാർത്താ പ്രധാന്യം നേടി മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നവരിൽ പെടും..
റുക്സാനയേയും കൂട്ടരേയുമൊക്കെ നിഷ് പ്രഭരാക്കികൊണ്ട്
സരിത നായരും, ശാലു മേനോനുമൊക്കെ ചന്തിയും മറ്റ്  ചുറ്റ് ഭാഗങ്ങളുമൊക്കെ
കാട്ടിയിട്ട് എത്രയെത്ര പേർക്കാണ് ദർശന സുഖം കൊടുത്തതെന്ന് ഇതുവരെ , ഇവരെ വഹിച്ചുകൊണ്ടിരിക്കുന്ന ‘വാട്ട്സ് അപ്പ്’ ആപ്പിനുപോലും എണ്ണി തിട്ടപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല ...!

ചുമ്മാതല്ല  മാധ്യമങ്ങൾ അവരുടെയൊക്കെ ‘വ്യൂവർ ഷിപ്പ്‘ കൂട്ടുന്ന
ചന്തമുള്ള ചന്തി മണികളെയൊക്കെ ഇങ്ങനെ പൊന്തിപ്പിച്ച് കൊണ്ടിരിക്കുന്നത്...

ആയുസ് , ആരോഗ്യം , മനസ്സുറപ്പ് , സഹന ശക്തി , രോഗ പ്രതിരോധം , മെയ് വഴക്കം ഇത്യാദി  അനവധി കാര്യങ്ങളിൽ പെണ്ണൂടലിനെ വെല്ലുവാൻ ആൺ ശരീരത്തിനാവില്ലെന്നാണ് ഇപ്പോളുള്ള  പുതിയ കണ്ടെത്തലുകളിൽ   പറയുന്ന ഒരു വസ്തുത. അതുപോലെ തന്നെ ഒരു വീടായാലും ,കാറായാലും ,ഓഫീസായാലും ഒരു പെണ്ണൊരുത്തി നിയന്ത്രിക്കുന്ന പോലെ ആണൊരുത്തന് കഴിയില്ല എന്നതാണ് വാസ്തവമെത്രേ...!

വീടിന്റെ കാര്യം,  നമ്മ ആണുങ്ങൾക്കങ്ങ് ചുമ്മാ സമ്മതിച്ച് കൊടുക്കാം അല്ലേ..
പക്ഷേ മറ്റ് കാര്യങ്ങളൊക്കെ വല്ല വനിതാ ഗവേഷകന്മാർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണെന്ന് തട്ടി വിട്ട് ,നമ്മുടെ തടി കേടാക്കാതെ നോക്കാം ...
ചുമ്മാ ആണുങ്ങളെ പറ്റിക്കുവാൻ ഗവേഷണം ,കുന്തം ,
കുടചക്രം എന്നൊക്കെ പറഞ്ഞ് ഒരോരൊ കണ്ട് പിടുത്തങ്ങളേ...! !

ലണ്ടൻ വിശേഷങ്ങൾ
എഴുതാൻ വന്നിട്ട് തനി കുണ്ടി
വിശേഷങ്ങൾ എഴുതിയിട്ടതിന് കുണ്ടി മണികളായ എന്റെ ഭാര്യയും മോളുമൊക്കെ
കൂടി ഈ ബിലാത്തി പട്ടണം ചവിട്ടി പൊളിച്ചില്ലെങ്കിൽ  ...
അടുത്ത കൊല്ലം നമുക്ക്
വീണ്ടും കണ്ടുമുട്ടാം കേട്ടൊ കൂട്ടരെ .


ഈ അവസരത്തിൽ നിങ്ങൾ
ഓരോരുത്തർക്കും എന്റെ ഹൃദ്യമായ നവ വത്സരാശംസകൾ ..! !

ഈ ആലേഖനത്തിലെ  വാർത്തകൾക്കും, ലിങ്ക് കൾക്കും ലണ്ടനിലെ 
The Sun , Evening Standard , City A M   മുതലായ പത്രങ്ങളോട് കടപ്പാട്

48 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

വ്യക്തിപരമായും , ജോലി സംബന്ധമായും
വളരെ തിരക്കുള്ള ഒരു വർഷമായിരുന്നു എന്നെ
സംബന്ധിച്ച് 2014..രണ്ട് തവണ നാട്ടിലേക്ക് യാത്ര,
മകളുടെ എൻഗേജ്മെന്റ്, കല്ല്യാണം.. അങ്ങിനെ ജീവിതത്തിലെ
പല കടമ്പകളും കടന്നു കയറിയ ഒരു വർഷം....!
ഈ തിരക്കുകൾക്കിടയിലും ഞാൻ ഒരു ദിനചര്യ പോലെ
ബൂലോക വായനകൾ നടത്തി വരാറുണ്ട്, സമയത്തിനനുസരിച്ച്
മറ്റ് ബൂലോഗ മിത്രങ്ങൾക്ക് എന്നും പ്രോത്സാഹനങ്ങൾ കൊടുക്കാറുമുണ്ട്...

സമയമില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറുന്നവർക്കൊക്കെ
വേണമെന്നുണ്ടെങ്കിൽ , സമയം ഉണ്ടാക്കാവുന്നതേ ഉള്ളു എന്നതിന്
ഒരു അനുഭവ സാക്ഷിയാണ് ഞാൻ കേട്ടൊ കൂട്ടരെ

ദാ ...
പ്രത്യാശയുടെ വലിയൊരു പ്രകാശമായി
2015 എത്തിക്കഴിഞ്ഞു ...ഈ ദീപം നിങ്ങളോരൊരുത്തരും
തെളിയിച്ച് അണയാതെ സൂക്ഷിച്ച് വെക്കുക.,മറ്റുള്ളവർക്കും ഈ
വെളിച്ചം പകർന്നു കൊടുക്കുക..

ഏവർക്കും ഒരിക്കൽ കൂടി സർവ്വവിധ നവ
വത്സര ഭാവുകങ്ങളും ,പുതു വത്സരാശംസകളും അർപ്പിച്ച് കൊണ്ട്

സസ്നേഹം,
മുരളി

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ബാക്റ്റീരിയ വളരെയധികം ഉണ്ട് ചാണകക്കുഴിയിലും കക്കൂസിന്റെ രണ്ടാം ടാങ്കിലും. ഇവർ ഇനി എന്നാണാവൊ അതൊക്കെ വാരി തിന്നുക. റെസിസ്റ്റൻസ് കിട്ടാൻ

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തിരികെ താങ്കൾക്കും കുടുംബത്തിനും  സർവ്വവിധ നവ
വത്സര ഭാവുകങ്ങളും ,പുതു വത്സരാശംസകളും :)

vazhitharakalil said...

ഹ ഹ ഹ ഹ ഹ ഹ .. നല്ല വീക്ഷണം...തട്ട് തകർപ്പൻ അവതരണം..

ജേക്കബ് കോയിപ്പള്ളി said...

"ക്ഷ" (പിന്നിൽ) പിടിച്ചു.... പൊളിച്ചൂട്ടാ ന്റെ ഗഡ്യേ.... ങ്ങള് ഒരു സാധനാട്ട.... അമിട്ടാ പൊട്ടിക്കാൻ ത്രുശ്ശൂക്കാരെക്കഴിഞ്ഞല്ലേള്ളൂ... പുല്യല്ല, പുപ്പുല്ല്യാട്ടാ

ചന്തു നായർ said...

രസിപ്പിച്ച അവതരണം,മേമ്പൊടി ചുംബനസമരവും,നിതംബവർണ്ണനയും.... നല്ലവായനക്കും.ചിരിപ്പിച്ചതിനും നന്ദി മുരളീ....നവവത്സാരാശംസകൾ

വിനുവേട്ടന്‍ said...

ആശംസകൾ മുരളിഭായ്‌...

ajith said...

അയ്യേ... ചന്തിപ്പോസ്റ്റ്!!

ഞാന്‍ ഇതില്‍ കമന്റിടൂല്ല. ഞാന്‍ പോയി സദാചാരപ്പൊലീസിനെ വിളിച്ചോണ്ട് വരട്ടെ.

പുതുവര്‍ഷാശംസകള്‍, മുരളിഭാ‍ായ്.

പട്ടേപ്പാടം റാംജി said...

ഓര്‍ക്കുമ്പോള്‍ മുന്നിലെത്തുന്നത് അല്ലെ?
വിശേഷങ്ങള്‍ ജോറായി.
ഓരോ കൊല്ലം കഴിയുന്തോറും കൂടുതല്‍ നഗ്നത തുറന്നു വരികയാണ്. ചുരുക്കത്തില്‍ വന്നിടത്തെക്ക് തന്നെ യാത്ര എന്ന് പറയാം അല്ലെ?
അടുത്ത കൊല്ലം കാണാം.

Harish Pala said...

ദാ ... ഇത് കലക്കി... വായിച്ചു ചിരിച്ചു കല്ലും മണ്ണും പിന്നെ കുറെ ബാക്ടീരിയയും കപ്പി ... എന്തായാലും പുതുവത്സരാശംസകൾ...

വീകെ said...

HAPPY*NEW*YEAR*******

ശിഹാബ് മദാരി said...

<<<<<<<>>>>>>>>
>>>>>>>>>
ചന്തി വിശേഷത്തിൽ ഏറ്റവും കലക്കിയത് അവസാന ഭാഗമാണ്.
ബിലാത്തിയെ അടുത്ത വർഷം ഇതേ പോലെ തന്നെ കാണാൻ ഇട വരട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഡോ:പണിക്കർ സർ,നന്ദി. ബാക്റ്റീരിയകൾക്ക് കോശങ്ങളെ കൊല്ലാൻ മാത്രമല്ല , ഊട്ടി വളർത്താനും പറ്റുമെന്നാണ് ഇവരുടെ കണ്ട് പിടുത്തം കേട്ടൊ ഭായ്.

പ്രിയമുള്ള ഹാബി,നന്ദി. വീക്ഷണമൊക്കെ നല്ലത് തന്നെയാണ് ,പക്ഷേ പെണ്ണൊരുത്തി സീരിയൽ കാണൽ നിറുത്തി ഈ ബ്ലോഗെങ്ങാൻ വായിച്ചാൽ ഞാൻ വീക്കാവും കേട്ടൊ.

പ്രിയപ്പെട്ട ജേക്കബ്ബച്ചായ, നന്ദി.ഉന്തുട്ട് തേങ്യാണെങ്കിലും പൊളിച്ചടക്കി പൊരിച്ച് കൊടുക്കുക എന്നത്, ഞങ്ങളൂടെ നാട്ട്കാരുടെ കുത്തകയല്ലേ ന്റെ ഗെഡീ..

പ്രിയമുള്ള ചന്തുവേട്ടാ, നന്ദി. രസിച്ച് വായിച്ചൂന്നറിൺജതിൽ ബഹു സന്തോഷമുണ്ട് കേട്ടൊ ഭായ്..

പ്രിയപ്പെട്ട വിനുവേട്ടാ, ഈ ആശംസകൾക്കൊത്തിരി സന്തോഷവും നന്ദിയുമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള അജിത്ത് ഭായ്,നന്ദി.പാപം ചെയ്യാത്തവർക്ക് കല്ലെറിയാമെന്ന പോലെ ,സ്വന്തം ആചാരം ശരിയായി പാലിക്കുന്നവരാണേൽ ,ഏത് സദാചാര പോലീസിനും എന്നെ കൈകാര്യം ചെയ്യാം കേട്ടൊ ഭായ്..

പ്രിയപ്പെട്ട റാംജി ഭായ്,നന്ദി. ഇവിടെയൊന്നും നഗ്നതയും , ഉമ്മവെക്കലും ,കെട്ടി പിടിക്കലുമൊന്നും ഒട്ടും വിഷയമേ അല്ല കേട്ടൊ ഭായ്...ഉഭയ സമ്മത പ്രകാരമാണേൽ മാത്രം..!

പ്രിയമുള്ള ഹരീഷ് ഭായ്, നന്ദി.ആ ബാക്റ്റീരിയയെ കപ്പിയത് സ്വന്തം വീട്ടിൽ നിന്ന് തന്നെയല്ലേ ന്റെ ഭായ്..?

പ്രിയപ്പെട്ട അശോക് ഭായ്, ഈ പുത്തനാണ്ട് വാഴ്ത്തുക്കൾക്കും വിസിറ്റിനും ഒത്തിരി നന്ദി കേട്ടൊ ഭായ്.

© Mubi said...

പുതുവല്‍സരാശംസകള്‍ മുരളിയേട്ടാ...

MOIDEEN ANGADIMUGAR said...

മുരളിയേട്ടന്റെ ഹ്യൂമര്‍ സെന്‍സ് അപാരമാണ്.

vettathan said...

പുതുവല്‍സരാശംസകള്‍. പോസ്റ്റോക്കെ കൊള്ളാം.പക്ഷേ വീട്ടില്‍ പിടിച്ച് നില്‍ക്കുക എന്നതാണു പ്രധാനം.തടി കേടാകാതിരിക്കാന്‍ എല്ലാ ആശംസകളും.

Bipin said...

എന്തൊക്കെയോ പറഞ്ഞു തുടങ്ങി.എന്തിലൊക്കെയോ എത്തിച്ചേർന്നു. അങ്ങിനെ 2014 ലെ പ്രധാന നിതംബങ്ങളൊക്കെ കവർ ചെയ്തു. 2015 എങ്കിലും മുൻ ഭാഗം കാണാനുള്ള അവസരം വരുമെന്ന് ആശിയ്ക്കാം. പുതു വത്സരാശംസകൾ.

രമേശ്‌ അരൂര്‍ said...

:)

ജീവി കരിവെള്ളൂർ said...

ഈ വര്‍ഷത്തെ ബ്ലോഗുവായന മുരളിയേട്ടനെഴുതിയ ഈ ചന്തി പോസ്റ്റോടുകൂടി ഉത്ഘാടിച്ചു...

വേണുഗോപാല്‍ said...

പുതുവത്സരാശംസകള്‍ ... മുരളിഭായ്

Sudheer Das said...

ബിലാത്തിവിശേഷങ്ങള്‍ ആസ്വദിച്ചു. മുരളീ ചേട്ടന് ഒരു അടിപൊളി പുതുവര്‍ഷം ആശംസിക്കുന്നു.

Cv Thankappan said...

ശൈലിയുടെ മാസ്മരികതയില്‍ സദാചാരവിചാരങ്ങള്‍ക്കെല്ലാം അല്പനേരം 'സുല്ലു'കൊടുക്കേണ്ടിവന്നു.രസകരമായി അവതരിപ്പിച്ചു.
നന്മയും,ഐശ്വര്യവും നിറഞ്ഞ പുതുവത്സരാശംസകള്‍ നേരുന്നു.
സ്നേഹത്തോടെ...

mudiyanaya puthran said...

:)

Kalavallabhan said...

പുതുവല്‍സരാശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശിഹാബ് ഭായ്, നന്ദി.അതെ ഭായ്,ആകെയുള്ള ഒരു ഉറപ്പ് സീരിയലുകളുള്ള കാലം വരെ എന്റെ പെണ്ണൊരുത്തിക്ക് അതൊക്കെ കാണൽ കഴിഞ്ഞിട്ട് ബ്ലോഗ് വായന നടത്തുവാൻ പറ്റില്ലാ എന്നതാണ് , മോൾക്ക് ചാറ്റും ,സിനിമയും...!

പ്രിയമുള്ള മുബി,നന്ദി.ആശംസകൾ അർപ്പിച്ച് പോയതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ

പ്രിയപ്പെട്ട മൊയ്ധീൻ ഭായ് ,നന്ദി.ഇവിടെ സായിപ്പിപ്പുമാരും, മദാമമാരും ഒട്ടുമിക്കവരും ഹ്യൂമർ സെൻസിന്റെ ഉസ്താദുകളാണ് ,അവരുടെ സ്റ്റൈൽ ജസ്റ്റ് കോപ്പി ചെയ്തിടുകയാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ജോർജ്ജ് സാർ, നന്ദി.അത് ഒരു കാര്യമായ സംഗതിതന്നെയാണ്, മലയാളം ടി.വി പ്രോഗ്രാമുകളും, സിനിമകളുമൊക്കെ എനിക്ക് രക്ഷ നൽകുമെന്ന് കരുതുന്നു..(ശിഹാബ് ഭായ്ക്ക് കൊടുത്ത മറുപടി തന്നെ സാറിനും കേട്ടോ )

പ്രിയപ്പെട്ട ബിപിൻ ഭായ് ,നന്ദി.മുൻ ഭാഗ കാഴ്ച്ചകൾക്ക് ഇവിടെ ക്ഷാമമൊന്നുമില്ല കേട്ടൊ ഭായ് ,അതൊക്കെ കവർ ചെയ്യുവാൻ ഈ ഗൂഗ്ഗിൾ സുന്ദരി സമ്മതിക്കാത്തത് കോണ്ടാട്ടാ...

പ്രിയമുള്ള രമേശ് ഭായ്, ഈ നറുപുഞ്ചിരിക്ക് നന്ദിയും ,സന്തോഷവും അറിയിക്കുന്നൂ കേട്ടൊ ഭായ്

പ്രിയപ്പെട്ട ഗോവിന്ദരാജ് ,നന്ദി. അപ്പോൾ കണി വായന ഉഷാറായ നിലക്ക് ,ആ എഴുത്തും ഒന്ന് ഉഷാറാക്ക് കേട്ടൊ ഭായ്

പ്രിയമുള്ള വേണുഗോപാലൻ സാർ,നന്ദി, ഈ ആശംസകക്ക്ക്ക് വളരെയധികം സന്തോഷമുണ്ട് കേട്ടൊ മാഷെ.

പ്രിയപ്പെട്ട സുധീർദാസ് ഭായ്, നന്ദി. ആസ്വദിച്ച് വായിച്ചതിലും , ആശംസിച്ചതിലും ഒത്തിരി സന്തോഷം കേട്ടൊ ഭായ്. അടി പൊളിയാതിരുന്നാൽ മത്യായിരുന്നൂ...!

Philip Verghese 'Ariel' said...

മുരളീ ഭായ്
ഇവിടെത്താൻ വൈകി
ഇക്കുറി ആകെ കലക്കി
മറിച്ചതുപോലെ!
രസം പര്കരുന്നവ തന്നെ!!!
ഹാപ്പി ന്യൂ ഇയർ 2015

കുസുമം ആര്‍ പുന്നപ്ര said...

ന്യൂ ഇയര്‍ വര്‍മണന കലക്കി. മോളുടെ കല്യാണം ആരേം അറിയിച്ചില്ല്ലല്ലൊ. നവവത്സരാശംസള്‍

Anonymous said...

ആയുസ് , ആരോഗ്യം , മനസ്സുറപ്പ് ,സഹന ശക്തി , രോഗ പ്രതിരോധം , മെയ് വഴക്കം ഇത്യാദി അനവധി കാര്യങ്ങളിൽ പെണ്ണൂടലിനെ വെല്ലുവാൻ ആൺ ശരീരത്തിനാവില്ലെന്നാണ് ഇപ്പോളുള്ള പുതിയ കണ്ടെത്തലുകളിൽ പറയുന്ന ഒരു വസ്തുത.
അതുപോലെ തന്നെ ഒരു വീടായാലും ,കാറായാലും ,ഓഫീസായാലും ഒരു പെണ്ണൊരുത്തി നിയന്ത്രിക്കുന്ന പോലെ ആണൊരുത്തന് കഴിയില്ല എന്നതാണ് വാസ്തവമെത്രേ...!‘

ഇതെഴ്തി ഇട്ടതിന് ഒരു ബിഗ് സല്യൂട്!
പീന്നെ ഇനി നാട്ടിൽ വരും പോൾ ബൂലോകഥൂടെ ഒന്നറിയിക്കാണേ,
റെസിസ്റ്റന്റ് പവ്വർ കൂട്ടാനൊന്നുമല്ല ചുമ്മാ ഒന്നഭിനന്തിക്കാനാ !

സ്നേഹത്തോടെ
ഒരു അനോണിമിക

എന്ന്

മാനവന്‍ said...

Adipoli........ingane orupaad aasangal padichittundallo....
Thanks for writing like this....
Happy new year......

ഫൈസല്‍ ബാബു said...

ഹഹ്ഹ ,,എന്തൊക്കെ കാണണം അല്ലേ :) എന്തായാലും ബിലാത്തിയുടെ ഗുരു ആവാനുള്ള ചാന്‍സ് കളയണ്ടട്ടോ :) ഇടക്കിടക്ക് നമുക്കും ഓരോ ദര്‍ശനം കിട്ടുമല്ലോ ,,
----------------
നല്ലൊരു പുതുവര്‍ഷം ഉണ്ടാവട്ടെ !! എന്റെയും ആശംസകള്‍ .

ഫൈസല്‍ ബാബു said...
This comment has been removed by the author.
അംജിത് said...

തിരക്ക് നിറഞ്ഞ ഒരു വര്‍ഷമായിട്ടു പോലും ബൂലോകസുന്ദരിയുടെ പിന്നഴക് ഒട്ടും മിസ്സാക്കാതെ ആസ്വദിച്ച , ആസ്വദിപ്പിച്ച മുരളിയേട്ടാ , ഇത്തിരി വൈകി ആണെങ്കിലും സ്നേഹം നിറഞ്ഞ പുതുവര്‍ഷാശംസകള്‍ :-)

Sathees Makkoth said...

ഒത്തിരി താമസിച്ചുപോയി വരാൻ!
നല്ല വർണ്ണന. രസകരം.
ഹാപ്പി ന്യൂ ഇയർ

Junaiths said...

ഗുരുവേ..................

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.തനി ലണ്ടൻ വിശേഷങ്ങൾ പച്ചയായി തന്നെ പകർത്തിയപ്പോൾ, നാടിന്റെ സദാചാര ബോധം എന്നിൽ നിന്നും ഇത്തിരി നേരം ഓടിയൊളിച്ചപ്പോഴാണ് എഴുത്ത് ഇങ്ങിനെയായത് കേട്ടൊ ഭായ്.

പ്രിയമുള്ള ഷെറീഫ് ഭായ്,ഈ നറുപുഞ്ചിരിക്ക് ഒത്തിരി നന്ദിയും സന്തോഷവുമുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കലാവല്ലഭൻ ഭായ്,നന്ദി. ആശംസകൾ അർപ്പിച്ചതി വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ഫിലിപ്പ് ഭായ്, നന്ദി.അതെ കലക്കി മറിക്കുവാൻ പറ്റിയ സംഗതികൾ തന്നെ കൊല്ലാവസാനം മുമ്പിൽ വന്നു പെട്ടു എന്റെ ഭായ്.

പ്രിയപ്പെട്ട കുസുമം മേം,നന്ദി.മോളുടെ കല്ല്യാണം ബൂലോഗം / ഫേസ്ബുക്ക് വഴിയെല്ലാം ക്ഷണിച്ചിരുന്നുവല്ലോ ..!

പ്രിയമുള്ള അനോണിമിക, നന്ദി. എന്തായലും ഈ അഭിപ്രായം എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു കേട്ടൊ..!

പ്രിയപ്പെട്ട മാനവൻ, നന്ദി.ആശയങ്ങൾക്കും ,സംഗതികൾക്കും ഇവിടെ ക്ഷാമമില്ല കേട്ടൊ ഭായ് ,അവയൊന്നും എഴ്തിയിടാനാണ് സമയമില്ലാത്തത്..

പ്രിയമുള്ള ഫൈസൽ ഭായ്,നന്ദി. ഈ രാജ്യത്ത് ഗുരുവായാൽ ശരിക്കും കുരു പൊട്ടും ഭായ്.എന്തായാലും ഗുരുവിനേക്കാൾ എമണ്ടന്മാരായ നിങ്ങളെ പോലുള്ള ശിഷ്യ ഗണൺഗളെയൊക്കെ കാണാൻ ഞാൻ ഒരു നാൾ വരും ..കേട്ടൊ ഭായ്

റോസാപ്പൂക്കള്‍ said...

ഈ നേരം കൊണ്ടു ഭാര്യേം മോളും ബിലാത്തിപ്പട്ടണം ഒരു പരുവമാക്കിക്കാണും എന്ന് പ്രതീക്ഷിക്കുന്നു.
പുതുവല്സരാശംസകള്‍

കുഞ്ഞൂസ്(Kunjuss) said...

പുതുവത്സരാശംസകൾ മുരളീ ഭായ് ....!

മിനി പി സി said...

സമ്പല്‍ സമൃദ്ധവും ഐശ്വര്യപൂര്‍ണ്ണവുമായ ഒരു പുതുവത്സരം ആശംസിച്ചുകൊള്ളുന്നു.

Pradeep Kumar said...

2014 ന്റെ പിൻഭാഗം ഇത്ര ഗംഭീരമാണെന്ന് കരുതിയില്ല. വൈകിപ്പോയ വായന.... പുത്തൻ ഉണർവ്വുകളുമായി 2015 ബിലാത്തിയിൽ നിറയട്ടെ..... ആശംസകൾ

pravaahiny said...

വൈകിയ വേളയില്‍ പുതുവത്സരാശംസകള്‍ സ്നേഹത്തോടെ പ്രവാഹിനി

Mohammed Kutty.N said...

സരസ കോമളം ഈ 'പിന്‍ നോട്ടം'!വൈകിയെത്തിയ ആശംസകളോടെ ....

ഷിറാസ് വാടാനപ്പള്ളി said...

ഇജ്ജു എന്തോരമാണ് എഴുതുന്നത്‌.. വായിച്ചാലും വായിച്ചാലും ബോറഡിക്കേമില്ല.. അടിപൊളി

വിരോധാഭാസന്‍ said...

വായിച്ചു വായിച്ചു പോയി.. ഗ്രേറ്റ്...
മെഡിറ്റേഷനും,യോഗയും, സമരവും , ചന്തിയുമായി മുന്നോട്ട്..!!

Unknown said...

Interesting .murali baayi , It is good to put a limit on eating too many bacteria !!! Some bacteria has HIV !!!. Ha ha . I like your writing

MY AYURVEDA said...

Good

Muralee Mukundan , ബിലാത്തിപട്ടണം said...


പ്രിയപ്പെട്ട അംജിത്,നന്ദി. ആദ്യമാസ്വദിക്കേണ്ടത് പിന്നഴകാണ്, എന്നിട്ടാണ് മുന്നഴകും ആസ്വദിപ്പിക്കലുകളും... കേട്ടൊ അംജിത്.

പ്രിയമുള്ള സദീഷ് ഭായ്,നന്ദി.ഒട്ടും വരാതിരിക്കുന്നതിലും നല്ലതല്ലേ ഭായ് എപ്പോഴായാലും വന്ന് ഒന്ന് എത്തി നോക്കുന്നത് അല്ലേ

പ്രിയപ്പെട്ട ജൂനിയാത് ഭായ്, നന്ദി.മിണ്ടാട്ടം മുട്ടാനുള്ള സംഗതികളൊന്നും ഇതിലില്ലല്ലോന്റെ ഭായ്.

പ്രിയമുള്ള റോസ് മേം,നന്ദി. ബിലാത്തിപട്ടണം വീണ്ടും നിലനിന്നതിന് എന്റെ ഭാര്യക്കും , മോൾക്കും സ്തുതി...!

പ്രിയപ്പെട്ട കുഞ്ഞൂസ് മേമിനും , മിനിയ്ക്കും ഈ ആശീർവാദങ്ങൾക്ക് ഒത്തിരി നന്ദി കേട്ടൊ.

പ്രിയമുള്ള പ്രദീപ് മഷെ, നന്ദി. 2014ന്റെ മാത്രമായിരിക്കില്ല മാഷെ ,ചികഞ്ഞ് നോക്കിയാൽ മിക്ക കൊല്ലങ്ങളുടേയും പിന്നഴകുകൾ ഗംഭീരം തന്നെയാണ് കേട്ടൊ മാഷെ.

പ്രിയപ്പെട്ട പാർവ്വതി, നന്ദി.പ്രവാഹിനിയിൽ നിന്നുള്ള ഈ പുതുവർഷാശംസകൾക്ക് ഒത്തിരി സന്തോഷം കേട്ടൊ പാറു.

പ്രിയമുള്ള മുഹമ്മദ് കുട്ടി സാബ്,നന്ദി.സരസ കോമളമായി ഇവിടെ വന്ന് ഈ പിൻ നോട്ടം നടത്തിയതിന് ഒത്തിരി സന്തോഷം കേട്ടൊ സാർ.

പ്രിയപ്പെട്ട ഷിറാസ് ഭായ് , നന്ദി . നമ്മുടെ നാട്ടൂകാരെല്ലാം എഴുതാനിരുന്നാൽ ഇതുപോലെയൊക്കെയല്ലെ സംഭവിക്കു എന്റെ ഗെഡീ .

പ്രിയമുള്ള വിരോധാഭാസൻ ഭായ്,നന്ദി.
അതെ ഭായ് ഇതുപോലെ ചേരാത്തതെല്ലാം കൂടി ചേരുമ്പോൾ തന്നെ ഒട്ടും വിരോധമില്ലാത്ത ആഭാസങ്ങൾ ഉണ്ടാകുന്നത് അല്ലേ !

പ്രിയപ്പെട്ട ജിൻസനും, പ്രിയമുള്ള ഡോ: അനീഷ് കുമ്മാറിനും ,നന്ദി. ഈ നല്ല അഭിപ്രായങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടോ ഗെഡീസ്...

സുധി അറയ്ക്കൽ said...

ചന്തി കാണിച്ച പോസ്റ്റ്‌.സർക്കാർ കടലാസിൽ ചന്തി കാണിക്കാൻ വയ്യെന്നേ ഉള്ളൂ.ബ്ലോഗിൽ ഇച്ചിരെയൊക്കെ ആകാം.

ബ്രിട്ടീഷ്‌,ഓസീസ്‌ പ്രധാനമന്ത്രിമാർ സല്യുട്ട്‌ ചെയ്ത അമേരിക്കൻ പ്രസിഡെന്റിനേക്കൊണ്ട്‌ അനുധാവനം ചെയ്യിപ്പിക്കാൻ ശേഷിയുള്ള ഒരു പ്രധാനമന്ത്രി ഭാരതത്തിനുണ്ടായതാണു 2014 ഏറ്റവും വലിയ സംഭവം.

Rakesh KR said...

സംഗതി ശ്ശി പിടിച്ചൂട്ടോ...

നോക്കണ്ട, പിന്നില്‍ തന്നെ!!!

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...