അടുത്ത കാലത്ത് പാശ്ചാത്യ ലോകത്ത് - പ്രസിദ്ധീകരിച്ച
ഉടനെ തന്നെ , ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു പുസ്തകമുണ്ട്....
ഷോനാ സിബാരിയുടെ
കൺഫെഷൻ ഓഫ് ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് എന്നൊരു പുസ്തകം...!
25 കൊല്ലക്കാലം എന്റെ കെട്ട്യോളെ കെട്ടി പൂട്ടിയതിന്റെ വാർഷികം കൊണ്ടാടിയപ്പോൾ ഒരു ‘പവിഴ മാല‘ക്കൊപ്പം , ഈ ‘ബെസ്റ്റ് സെല്ലർ ബുക്കും‘ , പിന്നെ ചുണ്ട് ചുണ്ടോടൊട്ടിപ്പിടിച്ച ഒരു ചുടു ചുംബനവുമാണ് ഞാനവൾക്ക് വാർഷിക സമ്മാനമായി നൽകിയത്....!
പതിവ് പോലെ തന്നെ ആ ഉമ്മ കിട്ടിയ ഉടനെ , വലതു കൈ തണ്ട കൊണ്ട്
ഭൂമിയോളം ക്ഷമിച്ചിരുന്നത് എന്ന് പറയപ്പെടുന്നു...
ഇന്നൊക്കെ കാര്യം നടക്കണമെങ്കിൽ ആണുങ്ങളാണ്
പാതാളത്തോളം ക്ഷമിച്ച് കാത്തിരിക്കേണ്ടി വരുന്നത് അല്ലേ
ഇനി ഒരു സത്യം പറയാം കേട്ടൊ
എന്റെ ഈ സ്നേഹ നിധിയായ വാമ ഭാഗത്തിന്
എന്ത് വാങ്ങി കൊടുത്താലും ,
എങ്ങിനെ ചെയ്ത് കൊടുത്താലും പിറുപിറുക്കൽ അഥവാ പരിഭവം ഒഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല...
ഇപ്പോൾ കാൽ നൂറ്റാണ്ടായിട്ടുള്ള എന്റെ അനുഭവത്തിൽ , അവളൊന്നിനും പരിഭവം ഒന്നും പറഞ്ഞില്ലെങ്കിലാണ് എനിക്ക് വിഷമം..!
പാവം എന്നെയല്ലേ , ഇത്രയും
കാലമായിട്ട് സഹിച്ച് കൊണ്ടിരിക്കുന്നത് ...
വേറെ വല്ലവരുമായിരുന്നുവെങ്കിൽ ഇത്രയും
കാലത്തിനുള്ളിൽ തന്നെ , എന്നോ എന്നെ ഇട്ടു പോയേനെ ...!
ഇത് എന്റെ മാത്രം സ്ഥിതി
വിശേഷമല്ലല്ലോ അല്ലേ ?
ലോകത്തിലെ ഒട്ടുമിക്ക ഭാര്യമാർക്കും ഈ
പരിഭവവവും പഴിപറച്ചിലും തന്നെയായിരിക്കും ...
അവരുടെ സ്വന്തം കണവനെ കുറിച്ചും പറയാനുള്ളത്... !
ഈ ദുനിയാവിൽ ഏത് ഭർത്താവിനാണ് ... ഒന്നൊന്നായി
ഓരൊ കാര്യങ്ങൾക്കും , അവന്റെ പെണ്ണൊരുത്തിയെ പൂർണ്ണ
സംതൃപ്തിയിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ടാകുക അല്ലേ.?
തനി കുഞ്ഞി രാമന്മാരയ ചില ‘ഹെൻ പക്ക്ഡ് ഹബ്ബി‘
മാരുണ്ട് , ചിലപ്പോൾ അവർക്കൊക്കെ പറ്റുമായിരിക്കും...!
പിന്നെ ഞാനാണെങ്കിൽ നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമായിരിക്കാം ,
ഒരു പക്ഷേ നല്ലോരു മകനായിരിക്കാം
അല്ലെങ്കിൽ മരു മകനോ അതു മല്ലെങ്കിൽ
നല്ലൊരു ആങ്ങളയോ , അളിയനോ , അച്ഛനോ ,
അമ്മാവനോ ഒക്കെയായിരിക്കാം...
പക്ഷേ ഒരു കാര്യം ഉറപ്പാണ് ... ഞാൻ
ഒരിക്കലും നല്ലൊരു ഭർത്താവല്ല എന്നതിന്. !
എന്റെ സ്വന്തം കെട്ട്യോളായതുകൊണ്ടാകാം
ഈ ഗെഡിച്ചി ഇത്രയും നാൾ ഒരു ഭർത്തുദ്യോഗസ്ഥനായ
എന്റെ കീഴിൽ കിടന്ന് പണിയെടുത്തത്...
അതും ഒരു ചില്ലിക്കാശ് വേതനം കൈ
പറ്റാതെ , വേദന മാത്രം കൂലിയായി വാങ്ങി ,
ഒരു ലീവ് പോലും എടുക്കാതെ ഇക്കണ്ട കൊല്ലം
മുഴുവൻ , ഒരു അടിമ കണക്കെ എനിക്ക് വേണ്ടി വേല ചെയ്ത് കൊണ്ടിരിക്കുന്നത്...
ഇനി പലയിടത്തും നടക്കുന്ന പോലെ ഇനി എന്നാണാവോ
ഈ അടിമ കയറി യജമാനത്തിയാകുന്നതും , എന്നെ ഒരു കൂച്ച്
വെലങ്ങിട്ട് അടിയറവ് പറയിക്കുന്നതുമൊക്കെ അല്ലേ...!
പണ്ട് പഠിക്കുന്ന കാലത്ത് , ഒരു സുന്ദരി കോത ചമഞ്ഞ് പ്രസംഗ മത്സരം ,
പദ്യ പാരായണം മുതൽ പലതിലും സമ്മാനങ്ങൾ വാരിക്കൂട്ടി , കലാ തിലക പട്ടം
വരെയെത്തിയിരുന്ന - എന്റെ ഈ പെർമനന്റ് പ്രണയിനി , കല്ല്യാണ ശേഷം അവളുടെ പ്രസംഗം എന്നോട് മാത്രമാക്കി ചുരുക്കി , ഒരു ദു:ഖ ഗാനം പോലും ആലപിക്കുവാൻ സാധിക്കാതെ വന്നതിന്റെ പഴികൾ , മുഴുവൻ എന്റെ തലയിലാണ് ഇപ്പോൾ കെട്ടി വെച്ചിരിക്കുന്നത്...!
എന്തു ചെയ്യാം ...
എന്റെ ഏറ്റവും നല്ല ഒരു ഉത്തമ മിത്രമായി
അവളുടെ വ്യക്തി പരമായ ഒരു കാര്യങ്ങൾക്കും തടസ്സം നിൽക്കാതിരുന്ന എനിക്കിത് തന്നെ കിട്ടണം അല്ലേ...
അതിന് മധുവിധു , രാപ്പകലുള്ള വീട്ടു പണി , പേറ് ,
പാരന്റിങ്ങ് , സീരിയൽ കാണൽ എന്നിവക്കൊക്കെ ശേഷം ഇതിനൊക്കെ , ഈ ആയമ്മക്ക് ഇത്തിരി നേരം കിട്ടിയാലല്ലേ - പഴേ കുന്ത്രാണ്ടങ്ങളെല്ലാം പുറത്തെടുക്കുവാൻ പറ്റൂ...!
അവൾക്ക് പറ്റാത്തതൊക്കെ മോൾക്ക് സാധിക്കട്ടെ എന്ന് കരുതി
ചെറുപ്പം തൊട്ടേ , ഞങ്ങളുടെ കടിഞ്ഞൂൽ പുത്രിയെ ആട്ടത്തിലും പാട്ടിലുമൊക്കെ
അരങ്ങേറ്റം കുറിപ്പിച്ചെങ്കിലും , പിന്നീട് ലണ്ടനിലേക്ക് സകുടുംബം ‘മൈഗ്രേറ്റ്‘ ചെയ്തപ്പോൾ, വല്ല ഓണ പരിപാടിക്കോ , മറ്റോ ആയി മോളുടെ ആ വൈഭവങ്ങളും ചുരുങ്ങി പോയി... !
എന്നിട്ടിപ്പോളിതാ മകളും ഒരു നവ വധുവിന്റെ പട്ടം അണിഞ്ഞ് അമ്മയെ
പോലെ തന്നെ , ആയതെല്ലാത്തിന്റേയും ഒരു തനിയാവർത്തനത്തിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്...!
പക്ഷേ നാട്ടിൽ വെച്ച് വീട്ടുകാരേയും നാട്ടുകാരേയുമൊക്കെ മുമ്പിൽ ആൺകോയ്മ നഷ്ട്ടപ്പെടുത്തണ്ടാ എന്ന് കരുതി , വീട്ടിൽ വെച്ച് ഒരു ഉള്ളി പോലും നന്നാക്കി കൊടുക്കാത്ത ഞാൻ , ഇവിടെ ലണ്ടനിൽ വന്ന ശേഷം ,സ്വന്തം വീട്ടിലെ അടുക്കളപ്പണിയിലും , അലക്കി കൊടുക്കുന്നതിലും വരെ വളരെ നിപുണനായി തീർന്നു...
എന്തിന് പറയുവാൻ ചിലപ്പോൾ ചില കാര്യ സാധ്യത്തിനായും , മറ്റ് ചില കാര്യങ്ങൾ ഒളിപ്പിച്ച് വെക്കുന്നതിന് വേണ്ടിയുമൊക്കെ ഞാൻ സ്വന്തം വീട്ടിലെ ‘ഡിഷ് വാഷർ‘ വരെയായി ചിലപ്പോൾ ജോലി ചെയ്യാറുണ്ട് ...!
“ മ്ള് മണങ്ങിട്ട് വാളേനെ പിടിയ്ക്കാന്നുള്ള
വിവരം എന്റെ പെണ്ണുമ്പിള്ളയ്ക്കറിയില്ലല്ലോ അല്ലേ..!“
ഇനി ഈ ‘ഇന്റിമേറ്റ് ടെററിസ‘
ത്തിലേക്കൊന്ന് എത്തി നോക്കാം...
അന്തർദ്ദേശീയമായി പല പഠനങ്ങളും പറഞ്ഞിരിക്കുന്നത്
മൊത്തത്തിൽ ഇന്ത്യക്കാരികളായ , ഒട്ടു മിക്ക ഭാര്യമാരും , അവരുടെ
ഭർത്താക്കന്മാരെ വെറും ആൺ കഴുതകളാക്കി വാഴുന്നവരാണെന്നാണ്...!
ലോകത്തുള്ള സകലമാന ദമ്പതികളേയും നിരീക്ഷിച്ചും ,
മറ്റും ഗവേഷണം നടത്തി പറയുന്ന ഒരു കാര്യം ഇതാണ്...
ഇന്ന് ഈ ഭൂലോകത്തുള്ള കുടുംബങ്ങളിലെ 99 ശതമാനം
പാർട്ട്ണേഴ്സിൽ ഒരാൾ 'ഗാഡ സൌഹൃദമുള്ള ഭീകര
ഭരണ കർത്താക്കൾ ' അഥവാ ഇന്റിമേറ്റ് ടെററിസ്റ്റ് കളാണെന്നാണ് ..!
പണ്ടത്തെ കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ
നിന്നും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി ആഗോള തലത്തിൽ പല ദമ്പതിന്മാരും അണു കുടുംബ വ്യവസ്ഥയിലേക്ക് കൂടുമാറ്റം നടത്തി തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണെത്രെ കുടുംബങ്ങളിലെ , ഈ പ്രിയപ്പെട്ട ഇണകൾ തമ്മിൽ തമ്മിലുള്ള ‘ഇന്റിമേറ്റ് വൈലൻസ് 'എന്ന ഭീകര പ്രവർത്തനങ്ങൾ ...
മാനസികമായും , ശാരീരികമായും ,
ലൈംഗികമായും മൊക്കെ കിടക്കപ്പായയിൽ
നിന്നും തുടങ്ങുന്ന , ഇത്തരം ഭീകരത പ്രവർത്തനങ്ങൾ - -
ആ കുടുംബം ശിഥില മാക്കുക മാത്രമല്ല ചെയ്യുന്നത് - പിന്നീടവർ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് രാഷ്ട്രീയ - മത - വർഗ്ഗീയ മേലങ്കികൾ എടുത്തണിഞ്ഞ് , പല പല ഭീകര വിളയാട്ടങ്ങൾക്കും തുടക്കം കുറിക്കുകയോ , അണിചേരുകയോ ചെയ്യുമെന്നാണ് -- ഏതാണ്ട് അര നൂറ്റാണ്ടായി ഈ ഇന്റിമേറ്റ് ടെററിസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്.. !
അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിലെ ഒരാൾ
ഈ വിഭാഗത്തിൽ പെട്ട ഒരു ഇന്റിമേറ്റ് ടെററിസ്റ്റ് ആണെങ്കിൽ
തീർച്ചയായും അവനേയോ , അവളേയോ അതിൽ നിന്നും വിടുതൽ
ചെയ്യിക്കേണ്ടത് , ആ വീട്ടിനുള്ളിലെ മാത്രമല്ല , സമൂഹത്തിന്റെ കൂടി
നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു പ്രവർത്തനമായിരിക്കും...
ഒട്ടും പിരി മുറുക്കങ്ങളില്ലാത്ത ഒരു സന്തുഷ്ട്ട ജീവിതത്തിലേക്കുള്ള , ഒരു ഇരു കാൽ വെയ്പ്പുകൾ കൂടിയായിരിക്കും ഈ സംഗതികൾ...!
കാൽ നൂറ്റാണ്ട് മുമ്പ് എന്റെ എല്ലാ സ്വഭാവ
വിശേഷങ്ങളും അറിയാമായിരുന്ന പ്രണയിനികളിൽ
ഒരുവൾ , എന്നെ കല്ല്യാണിക്കുവാൻ തീരുമാനിച്ചപ്പോൾ ...
അവളുടെ വീട്ടുകാരോട് ബന്ധുമിത്രാധികളായ , പല കല്ല്യാണം
മുടക്കികളും പറഞ്ഞിരുന്നത് ...
“നിങ്ങളുടെ മോളെ മൂന്നാല് കൊല്ലത്തിനുള്ളിൽ ...ഇനി കണിമംഗലം
റെയിൽവ്വേ ട്രാക്കിലോ , നെടുപുഴ താണിക്കമുന്നയം കോൾ കായലിലോ , ഒരു പിണമായി കാണാമെന്നാണ് കട്ടായമായും പറഞ്ഞ് പേടിപ്പിച്ചത് ...'
ശേഷം അവളുടെ ഗർഭ കാലങ്ങളിലും , മറ്റു പലപ്പോഴായും
ഞാൻ അനേക തവണ അവളുടെ കൈപിടിച്ച് , ആ തീവണ്ടി പാതയിൽ കൂടി നടന്നു...
എന്റെ മടിയിൽ തല ചായ്ച്ച് കൊണ്ട് , അവളേയും
കൊണ്ട് ആ കായലിൽ അനേക തവണ വഞ്ചി തുഴഞ്ഞ് പോയി...
അങ്ങിനെയങ്ങിനെ പരസ്പരം ആരാധിച്ചും , ആദരിച്ചും,
തട്ടിയും , മുട്ടിയും, സ്നേഹിച്ചും , കലഹിച്ചുമൊക്കെ നാടിന്റെ ചൂടും ചൂരുമൊക്കെ വിട്ടെറിഞ്ഞ് , പുഴകളുടേയും , കായലുകളുടേയും ഓളങ്ങൾ വിസ്മരിച്ച് , പൂര ലഹരികളുടെ താള മേളങ്ങൾ ഇല്ലാതാക്കി ആ മാമലകൾക്കപ്പുറത്തുനിന്നും , ഏഴ് കടലുകളും താണ്ടി , അവസാനം സകുടുംബമായി , ഈ ബിലാത്തി പട്ടണത്തിൽ വന്ന് നങ്കൂരമിട്ടിരിക്കുകയാണ്.
ദേ പോയി ...ദാ..വന്നു എന്ന് പറഞ്ഞ പോലെ
ഞങ്ങളുടെ കൂട്ട് ജീവിതത്തിലെ ‘രജത വർണ്ണമായ
ഒരു ജീവിത വസന്തം ‘ ഇതാ ഇപ്പോൾ മുന്നിൽ എത്തി നിൽക്കുകയാണ്
ആയതിന് സന്തോഷം പകരുവാൻ , ഇതാ ഇപ്പോൾ ഞങ്ങളുടെ
മകളുടെ കല്ല്യാണ നിശ്ചയവും ( 4 മിനിട്ട് വീഡിയോ ) നടന്നു കഴിഞ്ഞിരിക്കുന്നു...
അടുത്ത മാസം ആഗസ്റ്റ് 20 ന്
ബുധനാഴ്ച്ച തൃശ്ശൂർ തിരുവമ്പാടി
അമ്പലത്തിൽ വെച്ചാണ് കല്ല്യാണം കേട്ടൊ ..
ശേഷം തൃശ്ശൂർ കൂർക്കഞ്ചേരി ശ്രീനാരായണ
ഹാളിൽ വെച്ച് നടക്കുന്ന വിരുന്നു സൽക്കാരത്തിലേക്കും...
പിന്നെ അവിടെ തന്നെ യുള്ള മറ്റൊരു മണ്ഡപത്തിൽ വെച്ച് തൃശ്ശൂരിലെ പഴയ ചില ബൂലോകരും , ബൂലോക മീറ്റ് മുതലാളിമാരും കൂടി നടത്തുന്ന തൃശ്ശൂർ ബ്ലോഗർ സംഗമത്തിലേക്കും
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാ ബൂലോഗ മിത്രങ്ങളേയും ,
ഈ അവസരത്തിൽ സാദരം ക്ഷണിച്ച് കൊള്ളുകയാണ്...
ഏവർക്കും ഹാർദ്ദമായ സ്വാഗതം ..!
ഉടനെ തന്നെ , ചൂടപ്പം പോലെ വിറ്റഴിഞ്ഞ ഒരു പുസ്തകമുണ്ട്....
ഷോനാ സിബാരിയുടെ
കൺഫെഷൻ ഓഫ് ഏൻ ഇന്റിമേറ്റ് ടെററിസ്റ്റ് എന്നൊരു പുസ്തകം...!
25 കൊല്ലക്കാലം എന്റെ കെട്ട്യോളെ കെട്ടി പൂട്ടിയതിന്റെ വാർഷികം കൊണ്ടാടിയപ്പോൾ ഒരു ‘പവിഴ മാല‘ക്കൊപ്പം , ഈ ‘ബെസ്റ്റ് സെല്ലർ ബുക്കും‘ , പിന്നെ ചുണ്ട് ചുണ്ടോടൊട്ടിപ്പിടിച്ച ഒരു ചുടു ചുംബനവുമാണ് ഞാനവൾക്ക് വാർഷിക സമ്മാനമായി നൽകിയത്....!
പതിവ് പോലെ തന്നെ ആ ഉമ്മ കിട്ടിയ ഉടനെ , വലതു കൈ തണ്ട കൊണ്ട്
ആയതിന്റെ ചവർപ്പ് അവളുടെ ചുണ്ടിൽ നിന്നും മാച്ച് കളഞ്ഞ് ,ആ ബുക്കിനെ സോഫയിലിട്ട് , ആ മുത്തുമണി മാലയെടുത്തണിഞ്ഞ് വീട്ടിലെ സകലമാന കണ്ണാടികളിലും പോയി ഞെളിഞ്ഞും പിരിഞ്ഞുമൊക്കെ നോക്കി ‘ഫുൾ സാറ്റിസ്ഫൈഡാ‘യ ശേഷമാണ്, എനിക്ക് അന്നവൾ അത്താഴം വിളമ്പി തന്നതും , പിന്നീട് മോളെ പാത്രം കഴുകാൻ ഏൽപ്പിച്ച് , എന്നോട് സൊറ പറയാനും , ഒന്നിച്ചുള്ള അന്താക്ഷരി കളിക്കനുമൊക്കെ എന്റെ ചാരത്ത് വന്നണഞ്ഞത്...
പണ്ടൊക്കെ പെണ്ണുങ്ങളായിരുന്നുഭൂമിയോളം ക്ഷമിച്ചിരുന്നത് എന്ന് പറയപ്പെടുന്നു...
ഇന്നൊക്കെ കാര്യം നടക്കണമെങ്കിൽ ആണുങ്ങളാണ്
പാതാളത്തോളം ക്ഷമിച്ച് കാത്തിരിക്കേണ്ടി വരുന്നത് അല്ലേ
ഇനി ഒരു സത്യം പറയാം കേട്ടൊ
എന്റെ ഈ സ്നേഹ നിധിയായ വാമ ഭാഗത്തിന്
എന്ത് വാങ്ങി കൊടുത്താലും ,
എങ്ങിനെ ചെയ്ത് കൊടുത്താലും പിറുപിറുക്കൽ അഥവാ പരിഭവം ഒഴിഞ്ഞിട്ട് ഒന്നിനും നേരം ഉണ്ടാകില്ല...
ഇപ്പോൾ കാൽ നൂറ്റാണ്ടായിട്ടുള്ള എന്റെ അനുഭവത്തിൽ , അവളൊന്നിനും പരിഭവം ഒന്നും പറഞ്ഞില്ലെങ്കിലാണ് എനിക്ക് വിഷമം..!
പാവം എന്നെയല്ലേ , ഇത്രയും
കാലമായിട്ട് സഹിച്ച് കൊണ്ടിരിക്കുന്നത് ...
വേറെ വല്ലവരുമായിരുന്നുവെങ്കിൽ ഇത്രയും
കാലത്തിനുള്ളിൽ തന്നെ , എന്നോ എന്നെ ഇട്ടു പോയേനെ ...!
ഇത് എന്റെ മാത്രം സ്ഥിതി
വിശേഷമല്ലല്ലോ അല്ലേ ?
ലോകത്തിലെ ഒട്ടുമിക്ക ഭാര്യമാർക്കും ഈ
പരിഭവവവും പഴിപറച്ചിലും തന്നെയായിരിക്കും ...
അവരുടെ സ്വന്തം കണവനെ കുറിച്ചും പറയാനുള്ളത്... !
ഈ ദുനിയാവിൽ ഏത് ഭർത്താവിനാണ് ... ഒന്നൊന്നായി
ഓരൊ കാര്യങ്ങൾക്കും , അവന്റെ പെണ്ണൊരുത്തിയെ പൂർണ്ണ
സംതൃപ്തിയിലെത്തിക്കുവാൻ കഴിഞ്ഞിട്ടുണ്ടാകുക അല്ലേ.?
തനി കുഞ്ഞി രാമന്മാരയ ചില ‘ഹെൻ പക്ക്ഡ് ഹബ്ബി‘
മാരുണ്ട് , ചിലപ്പോൾ അവർക്കൊക്കെ പറ്റുമായിരിക്കും...!
പിന്നെ ഞാനാണെങ്കിൽ നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമായിരിക്കാം ,
ഒരു പക്ഷേ നല്ലോരു മകനായിരിക്കാം
അല്ലെങ്കിൽ മരു മകനോ അതു മല്ലെങ്കിൽ
നല്ലൊരു ആങ്ങളയോ , അളിയനോ , അച്ഛനോ ,
അമ്മാവനോ ഒക്കെയായിരിക്കാം...
പക്ഷേ ഒരു കാര്യം ഉറപ്പാണ് ... ഞാൻ
ഒരിക്കലും നല്ലൊരു ഭർത്താവല്ല എന്നതിന്. !
എന്റെ സ്വന്തം കെട്ട്യോളായതുകൊണ്ടാകാം
ഈ ഗെഡിച്ചി ഇത്രയും നാൾ ഒരു ഭർത്തുദ്യോഗസ്ഥനായ
എന്റെ കീഴിൽ കിടന്ന് പണിയെടുത്തത്...
അതും ഒരു ചില്ലിക്കാശ് വേതനം കൈ
പറ്റാതെ , വേദന മാത്രം കൂലിയായി വാങ്ങി ,
ഒരു ലീവ് പോലും എടുക്കാതെ ഇക്കണ്ട കൊല്ലം
മുഴുവൻ , ഒരു അടിമ കണക്കെ എനിക്ക് വേണ്ടി വേല ചെയ്ത് കൊണ്ടിരിക്കുന്നത്...
ഇനി പലയിടത്തും നടക്കുന്ന പോലെ ഇനി എന്നാണാവോ
ഈ അടിമ കയറി യജമാനത്തിയാകുന്നതും , എന്നെ ഒരു കൂച്ച്
വെലങ്ങിട്ട് അടിയറവ് പറയിക്കുന്നതുമൊക്കെ അല്ലേ...!
പണ്ട് പഠിക്കുന്ന കാലത്ത് , ഒരു സുന്ദരി കോത ചമഞ്ഞ് പ്രസംഗ മത്സരം ,
പദ്യ പാരായണം മുതൽ പലതിലും സമ്മാനങ്ങൾ വാരിക്കൂട്ടി , കലാ തിലക പട്ടം
വരെയെത്തിയിരുന്ന - എന്റെ ഈ പെർമനന്റ് പ്രണയിനി , കല്ല്യാണ ശേഷം അവളുടെ പ്രസംഗം എന്നോട് മാത്രമാക്കി ചുരുക്കി , ഒരു ദു:ഖ ഗാനം പോലും ആലപിക്കുവാൻ സാധിക്കാതെ വന്നതിന്റെ പഴികൾ , മുഴുവൻ എന്റെ തലയിലാണ് ഇപ്പോൾ കെട്ടി വെച്ചിരിക്കുന്നത്...!
എന്തു ചെയ്യാം ...
എന്റെ ഏറ്റവും നല്ല ഒരു ഉത്തമ മിത്രമായി
അവളുടെ വ്യക്തി പരമായ ഒരു കാര്യങ്ങൾക്കും തടസ്സം നിൽക്കാതിരുന്ന എനിക്കിത് തന്നെ കിട്ടണം അല്ലേ...
അതിന് മധുവിധു , രാപ്പകലുള്ള വീട്ടു പണി , പേറ് ,
പാരന്റിങ്ങ് , സീരിയൽ കാണൽ എന്നിവക്കൊക്കെ ശേഷം ഇതിനൊക്കെ , ഈ ആയമ്മക്ക് ഇത്തിരി നേരം കിട്ടിയാലല്ലേ - പഴേ കുന്ത്രാണ്ടങ്ങളെല്ലാം പുറത്തെടുക്കുവാൻ പറ്റൂ...!
അവൾക്ക് പറ്റാത്തതൊക്കെ മോൾക്ക് സാധിക്കട്ടെ എന്ന് കരുതി
ചെറുപ്പം തൊട്ടേ , ഞങ്ങളുടെ കടിഞ്ഞൂൽ പുത്രിയെ ആട്ടത്തിലും പാട്ടിലുമൊക്കെ
അരങ്ങേറ്റം കുറിപ്പിച്ചെങ്കിലും , പിന്നീട് ലണ്ടനിലേക്ക് സകുടുംബം ‘മൈഗ്രേറ്റ്‘ ചെയ്തപ്പോൾ, വല്ല ഓണ പരിപാടിക്കോ , മറ്റോ ആയി മോളുടെ ആ വൈഭവങ്ങളും ചുരുങ്ങി പോയി... !
എന്നിട്ടിപ്പോളിതാ മകളും ഒരു നവ വധുവിന്റെ പട്ടം അണിഞ്ഞ് അമ്മയെ
പോലെ തന്നെ , ആയതെല്ലാത്തിന്റേയും ഒരു തനിയാവർത്തനത്തിന് ഒരുങ്ങി കൊണ്ടിരിക്കുകയാണ്...!
പക്ഷേ നാട്ടിൽ വെച്ച് വീട്ടുകാരേയും നാട്ടുകാരേയുമൊക്കെ മുമ്പിൽ ആൺകോയ്മ നഷ്ട്ടപ്പെടുത്തണ്ടാ എന്ന് കരുതി , വീട്ടിൽ വെച്ച് ഒരു ഉള്ളി പോലും നന്നാക്കി കൊടുക്കാത്ത ഞാൻ , ഇവിടെ ലണ്ടനിൽ വന്ന ശേഷം ,സ്വന്തം വീട്ടിലെ അടുക്കളപ്പണിയിലും , അലക്കി കൊടുക്കുന്നതിലും വരെ വളരെ നിപുണനായി തീർന്നു...
എന്തിന് പറയുവാൻ ചിലപ്പോൾ ചില കാര്യ സാധ്യത്തിനായും , മറ്റ് ചില കാര്യങ്ങൾ ഒളിപ്പിച്ച് വെക്കുന്നതിന് വേണ്ടിയുമൊക്കെ ഞാൻ സ്വന്തം വീട്ടിലെ ‘ഡിഷ് വാഷർ‘ വരെയായി ചിലപ്പോൾ ജോലി ചെയ്യാറുണ്ട് ...!
“ മ്ള് മണങ്ങിട്ട് വാളേനെ പിടിയ്ക്കാന്നുള്ള
വിവരം എന്റെ പെണ്ണുമ്പിള്ളയ്ക്കറിയില്ലല്ലോ അല്ലേ..!“
ഇനി ഈ ‘ഇന്റിമേറ്റ് ടെററിസ‘
ത്തിലേക്കൊന്ന് എത്തി നോക്കാം...
അന്തർദ്ദേശീയമായി പല പഠനങ്ങളും പറഞ്ഞിരിക്കുന്നത്
മൊത്തത്തിൽ ഇന്ത്യക്കാരികളായ , ഒട്ടു മിക്ക ഭാര്യമാരും , അവരുടെ
ഭർത്താക്കന്മാരെ വെറും ആൺ കഴുതകളാക്കി വാഴുന്നവരാണെന്നാണ്...!
ലോകത്തുള്ള സകലമാന ദമ്പതികളേയും നിരീക്ഷിച്ചും ,
മറ്റും ഗവേഷണം നടത്തി പറയുന്ന ഒരു കാര്യം ഇതാണ്...
ഇന്ന് ഈ ഭൂലോകത്തുള്ള കുടുംബങ്ങളിലെ 99 ശതമാനം
പാർട്ട്ണേഴ്സിൽ ഒരാൾ 'ഗാഡ സൌഹൃദമുള്ള ഭീകര
ഭരണ കർത്താക്കൾ ' അഥവാ ഇന്റിമേറ്റ് ടെററിസ്റ്റ് കളാണെന്നാണ് ..!
പണ്ടത്തെ കൂട്ടു കുടുംബ വ്യവസ്ഥിതിയിൽ
നിന്നും ഏതാണ്ട് ഒരു നൂറ്റാണ്ട് കാലമായി ആഗോള തലത്തിൽ പല ദമ്പതിന്മാരും അണു കുടുംബ വ്യവസ്ഥയിലേക്ക് കൂടുമാറ്റം നടത്തി തുടങ്ങിയ കാലം മുതൽ തുടങ്ങിയതാണെത്രെ കുടുംബങ്ങളിലെ , ഈ പ്രിയപ്പെട്ട ഇണകൾ തമ്മിൽ തമ്മിലുള്ള ‘ഇന്റിമേറ്റ് വൈലൻസ് 'എന്ന ഭീകര പ്രവർത്തനങ്ങൾ ...
മാനസികമായും , ശാരീരികമായും ,
ലൈംഗികമായും മൊക്കെ കിടക്കപ്പായയിൽ
നിന്നും തുടങ്ങുന്ന , ഇത്തരം ഭീകരത പ്രവർത്തനങ്ങൾ - -
ആ കുടുംബം ശിഥില മാക്കുക മാത്രമല്ല ചെയ്യുന്നത് - പിന്നീടവർ സമൂഹത്തിലേക്ക് ഇറങ്ങിവന്ന് രാഷ്ട്രീയ - മത - വർഗ്ഗീയ മേലങ്കികൾ എടുത്തണിഞ്ഞ് , പല പല ഭീകര വിളയാട്ടങ്ങൾക്കും തുടക്കം കുറിക്കുകയോ , അണിചേരുകയോ ചെയ്യുമെന്നാണ് -- ഏതാണ്ട് അര നൂറ്റാണ്ടായി ഈ ഇന്റിമേറ്റ് ടെററിസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്.. !
അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിലെ ഒരാൾ
ഈ വിഭാഗത്തിൽ പെട്ട ഒരു ഇന്റിമേറ്റ് ടെററിസ്റ്റ് ആണെങ്കിൽ
തീർച്ചയായും അവനേയോ , അവളേയോ അതിൽ നിന്നും വിടുതൽ
ചെയ്യിക്കേണ്ടത് , ആ വീട്ടിനുള്ളിലെ മാത്രമല്ല , സമൂഹത്തിന്റെ കൂടി
നന്മയെ ലക്ഷ്യമാക്കിയുള്ള ഒരു പ്രവർത്തനമായിരിക്കും...
ഒട്ടും പിരി മുറുക്കങ്ങളില്ലാത്ത ഒരു സന്തുഷ്ട്ട ജീവിതത്തിലേക്കുള്ള , ഒരു ഇരു കാൽ വെയ്പ്പുകൾ കൂടിയായിരിക്കും ഈ സംഗതികൾ...!
കാൽ നൂറ്റാണ്ട് മുമ്പ് എന്റെ എല്ലാ സ്വഭാവ
വിശേഷങ്ങളും അറിയാമായിരുന്ന പ്രണയിനികളിൽ
ഒരുവൾ , എന്നെ കല്ല്യാണിക്കുവാൻ തീരുമാനിച്ചപ്പോൾ ...
അവളുടെ വീട്ടുകാരോട് ബന്ധുമിത്രാധികളായ , പല കല്ല്യാണം
മുടക്കികളും പറഞ്ഞിരുന്നത് ...
“നിങ്ങളുടെ മോളെ മൂന്നാല് കൊല്ലത്തിനുള്ളിൽ ...ഇനി കണിമംഗലം
റെയിൽവ്വേ ട്രാക്കിലോ , നെടുപുഴ താണിക്കമുന്നയം കോൾ കായലിലോ , ഒരു പിണമായി കാണാമെന്നാണ് കട്ടായമായും പറഞ്ഞ് പേടിപ്പിച്ചത് ...'
ശേഷം അവളുടെ ഗർഭ കാലങ്ങളിലും , മറ്റു പലപ്പോഴായും
ഞാൻ അനേക തവണ അവളുടെ കൈപിടിച്ച് , ആ തീവണ്ടി പാതയിൽ കൂടി നടന്നു...
എന്റെ മടിയിൽ തല ചായ്ച്ച് കൊണ്ട് , അവളേയും
കൊണ്ട് ആ കായലിൽ അനേക തവണ വഞ്ചി തുഴഞ്ഞ് പോയി...
അങ്ങിനെയങ്ങിനെ പരസ്പരം ആരാധിച്ചും , ആദരിച്ചും,
തട്ടിയും , മുട്ടിയും, സ്നേഹിച്ചും , കലഹിച്ചുമൊക്കെ നാടിന്റെ ചൂടും ചൂരുമൊക്കെ വിട്ടെറിഞ്ഞ് , പുഴകളുടേയും , കായലുകളുടേയും ഓളങ്ങൾ വിസ്മരിച്ച് , പൂര ലഹരികളുടെ താള മേളങ്ങൾ ഇല്ലാതാക്കി ആ മാമലകൾക്കപ്പുറത്തുനിന്നും , ഏഴ് കടലുകളും താണ്ടി , അവസാനം സകുടുംബമായി , ഈ ബിലാത്തി പട്ടണത്തിൽ വന്ന് നങ്കൂരമിട്ടിരിക്കുകയാണ്.
ദേ പോയി ...ദാ..വന്നു എന്ന് പറഞ്ഞ പോലെ
ഞങ്ങളുടെ കൂട്ട് ജീവിതത്തിലെ ‘രജത വർണ്ണമായ
ഒരു ജീവിത വസന്തം ‘ ഇതാ ഇപ്പോൾ മുന്നിൽ എത്തി നിൽക്കുകയാണ്
ആയതിന് സന്തോഷം പകരുവാൻ , ഇതാ ഇപ്പോൾ ഞങ്ങളുടെ
മകളുടെ കല്ല്യാണ നിശ്ചയവും ( 4 മിനിട്ട് വീഡിയോ ) നടന്നു കഴിഞ്ഞിരിക്കുന്നു...
അടുത്ത മാസം ആഗസ്റ്റ് 20 ന്
ബുധനാഴ്ച്ച തൃശ്ശൂർ തിരുവമ്പാടി
അമ്പലത്തിൽ വെച്ചാണ് കല്ല്യാണം കേട്ടൊ ..
ശേഷം തൃശ്ശൂർ കൂർക്കഞ്ചേരി ശ്രീനാരായണ
ഹാളിൽ വെച്ച് നടക്കുന്ന വിരുന്നു സൽക്കാരത്തിലേക്കും...
പിന്നെ അവിടെ തന്നെ യുള്ള മറ്റൊരു മണ്ഡപത്തിൽ വെച്ച് തൃശ്ശൂരിലെ പഴയ ചില ബൂലോകരും , ബൂലോക മീറ്റ് മുതലാളിമാരും കൂടി നടത്തുന്ന തൃശ്ശൂർ ബ്ലോഗർ സംഗമത്തിലേക്കും
എന്റെ എത്രയും പ്രിയപ്പെട്ട എല്ലാ ബൂലോഗ മിത്രങ്ങളേയും ,
ഈ അവസരത്തിൽ സാദരം ക്ഷണിച്ച് കൊള്ളുകയാണ്...
ഏവർക്കും ഹാർദ്ദമായ സ്വാഗതം ..!
40 comments:
‘രജത വർണ്ണമായഒരു ജീവിത വസന്തം ‘
എന്നൊരു ലേഖനം രണ്ടാഴ്ച്ച മുമ്പ് എഴുതിയിട്ടത്
എന്തോ പ്രസിദ്ധീകരണമായില്ല..അതുകൊണ്ട് വീണ്ടും
പേരുമാറ്റി എഴുതിയിടുകയാണ് ..
തികച്ചും വ്യക്തിപരമായ കുറിപ്പുകളാണ് ഇതെങ്കിലും, ഇതിലെ മുഖ്യ
കഥാപാത്രങ്ങൾ രണ്ടും തനി ‘ഇന്റിമേറ്റ് ടെററിസ്റ്റു‘കളാണ്, ഇന്നവർ
ജീവിതത്തിലെ പല ഭീകരാക്രമങ്ങളേയും അതിജീവിച്ച് , നല്ലൊരു ജീവിത പാന്ഥാവിൽ കൂടി സഞ്ചരിക്കുന്നവരാണ്...
ഒപ്പം ഇതിൽ കൂടിയുള്ള ലിങ്കുകളിൽ മുങ്ങി തപ്പിയാൽ
പുത്തൻ ദമ്പതിമാരടക്കം , പഴക്കം ചെന്നവർക്കും പല കുടുംബ
പ്രശ്നങ്ങളും പരിഹരിക്കുവാൻ ഉപകാര പ്രദമാകുന്ന സംഗതികൾ കണ്ടെടുത്ത് ആയവയൊക്കെ പരിഹരിക്കുവാൻ സാധിക്കും...!
അപ്പോൾ ആഗസ്റ്റ് 20 ബുധനാഴ്ച്ച കല്ല്യാണത്തിന്
അഥവാ മ്ടെ തൃശ്ശൂർ ബ്ലോഗർ മീറ്റിന് കാണാം.
കാണണം കേട്ടൊ
ആത്മാര്‍ത്ഥതയുടേയും നിഷ്‌കളങ്കതയുടെയും സ്പര്‍ശമുള്ള ഓര്‍മ്മകള്‍, അനുഭവകുറിപ്പുകള്‍. ജീവിത കാഴ്ചകള്‍... ഇന്റിമേയ്റ്റ് ടെററിസ്റ്റുകള്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ ആശംസകള്‍. ഞാന്‍ തൃശ്ശൂര്‍കാരനാണെങ്കിലും, ജന്മസിദ്ധമായ ചില പരിമിതികള്‍ ഉള്ളതിനാല്‍, വിവാഹനിശ്ചയത്തിനും ബ്ലോഗ് മീറ്റിനും പങ്കെടുക്കുവാന്‍ പ്രയാസമാണ്. എങ്കിലും എന്റെ പ്രാര്‍ത്ഥനകള്‍ എന്നും നിങ്ങളോടൊപ്പമുണ്ടാകും. ഒരിയ്ക്കല്‍ കൂടി ഹൃദയം നിറഞ്ഞ ആശംസകള്‍.
ഇക്കുറിയും സൂപ്പർ പോസ്റ്റാണല്ലൊ.. ഡിഷ് വാഷർ പണി മോശം പണിയൊന്നുമല്ല :)
മോൾക്ക് വിവാഹമംഗളാശംസകൾ!
എല്ലാ ഐശ്വര്യവും നേരുന്നു.
ആഹാ, കലക്കി മാഷേ...
രജത ജൂബിലി ആശംസകള്‍! തുരടട്ടെ സന്തോഷകരമായ ഈ ദാമ്പത്യം :)
നന്മയുള്ള എഴുത്ത്. എന്നും നന്മകള്‍ മാത്രം നേരുന്നു.
മുരളിയേട്ടാ സെയിം പിച്ച്. കലക്കീട്ടുണ്ട്ട്ടാ .എല്ലാ വിധ ആശംസകളും...
ജീവിത നദി ഇത് പോലെ നന്നായി തുഴഞ്ഞു പോകട്ടെ. ബിലാത്തിക്കുട്ടിക്ക് ഞങ്ങള്‍ എല്ലാ ബ്ലോഗേര്സിന്റെയും ആശംസകള്‍
മുരളിയേട്ടാ.....എനിക്ക് വരണമെന്നുണ്ട് ..ഞാന്‍ ശ്രമിയ്ക്കും .മോളുവിന് എല്ലാ ആശംസകളും !
ഞാനാണെങ്കിൽ നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമായിരിക്കാം ,
ഒരു പക്ഷേ നല്ലോരു മകനായിരിക്കാം
അല്ലെങ്കിൽ മരു മകനോ അതു മല്ലെങ്കിൽ
നല്ലൊരു ആങ്ങളയോ , അളിയനോ , അച്ഛനോ ,
അമ്മാവനോ ഒക്കെയായിരിക്കാം...
പക്ഷേ ഒരു കാര്യത്തിൽ ഉറപ്പുണ്ട് ഞാൻ ഒരിക്കലും നല്ലൊരു ഭർത്താവല്ല എന്നതിന്. !.... സംഗതി സത്യമൊക്കെയാനെങ്കിലും നമ്മള് സമ്മതിച്ചു കൊടുക്കുമോ... പിന്നെ ഇന്റിമേറ്റ് ടെററിസം ഒരു ഭീകര സംഭവമാ അല്ലേ..
ആദ്യം തന്നെ രജതജൂബിലിയില്‍ തിളങ്ങി നില്‍ക്കുന്ന ഞങ്ങളുടെ നല്ല മിത്രത്തിനും മിത്രത്തിന്റെ നല്ല പാതിക്കും ഹൃദയം നിറഞ്ഞ ആശംസകള്‍.
"ഇന്റിമേറ്റ് ടെററിസം" ഒരു പുതിയ അറിവായിരുന്നു. കൊള്ളാം. :)
ഇന്റിമേയ്റ്റ് ടെററിസ്റ്റുകള്‍ക്ക് എന്റെ ആത്മാര്‍ത്ഥമായ ആശംസകള്‍.സത്യസന്ധമായ കുറിപ്പ്, അങ്ങ ബിലാത്തിയിൽ കഴിയുന്ന എന്റെ സഹോദരങ്ങൾക്ക് ഈ ചേട്ടന്റെ എല്ലാ പ്രാർത്ഥനകളും, പിന്നെ എന്റെ മകളൂടെ വിവാഹത്തിന് വരാൻ ആഗ്രഹമുണ്ട് എങ്കിലും, ആരോഗ്യം ഇച്ചിരി മോശമാണെ..ഇപ്പോഴേ ആശംസകൾ നേരുന്നു.ബ്ലൊഗിലൂടെ, എഴുത്തിലൂടെ പങ്കിടുന്ന സ്നേഹം, അത വിലമതിക്കാനാവാത്തതാണ്. 25ആം ആവ്ര്ഷികം ആഘോഷിക്കുന്ന അനിയനും, ഭാര്യക്കും, പിന്നെ “ ഒരു നവ ജീവിത വാസന്തവാടിയിൽ,കൌമാര സ്വപ്നത്തിൻ അതിർ വരമ്പിൽ,ചിന്തകൾ തന്നുടെ ചിറകൊതുക്കി നവ്യ സ്വർഗ്ഗത്തിൽ പദമൂന്നൂം’മക്ക്ല്ക്കും എന്റെ മംഗള ഗീതികൾ...
ആശംസകൾ മുരളിയേട്ടാ
എത്താന്‍ പറ്റില്ലല്ലോ മുരളിയേട്ട. വലിയ നഷ്ടമായിപോയി.
എല്ലാത്തിനും എല്ലാര്‍ക്കും ആശംസകള്‍. ഇനി ആ ലിങ്കുകളൊക്കെ പോയി നോക്കട്ടെ. എഴുത്ത് ഉഷാറാക്കി ഭായി.
പ്രിയപ്പെട്ട സുധീർദാസ് ,നന്ദി.ഇത്രയും ഹൃദയം നിറഞ്ഞ ആശംസകള്‍ അർപ്പിച്ചതിൽ ഒത്തിരി സന്തോഷമുണ്ട്.ആഗസ്റ്റിൽ ഞാൻ നാട്ടിൽ വരുമ്പോൾ ഭായിയെ നേരിട്ട് വന്ന് കാണൂവാൻ ശ്രമിക്കുന്നതാണ് കേട്ടൊ ഭായ്.
പ്രിയമുള്ള സാബു ഭായ്,നന്ദി. ഡിഷ് വാഷർ മാത്രമല്ല എല്ലാ അടുക്കള പണികളും സൂപ്പർ തന്നെയാണ് കേട്ടൊ ഭായ്.അല്ലാ ആഗസ്റ്റിൽ നാട്ടി വരുന്നില്ലേ..?
പ്രിയപ്പെട്ട ശ്രീ,നന്ദി.നാട്ടുകാരനായ ശ്രീയെ ഇത്തവണ നേരിട്ട് കാണാമെന്ന് പ്രതീക്ഷിക്കുന്നുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള ഫീനിക്സ് പക്ഷി, നന്ദി.ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഈ ആശംസകൾക്ക് കേട്ടൊ ഭായ്.
പ്രിയപ്പെട്ട വെള്ളിക്കുളങ്ങരക്കാരൻ ,നന്ദി. എങ്ങിനെ പരസ്പരം കാൽ നൂറ്റാണ്ട് സഹിച്ചു എന്നോർക്കുമ്പോൾ ഒരു സന്തോഷമൊക്കെയുണ്ടല്ലേ ഭായ്.
പ്രിയമുള്ള റോസ് മേം,നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ .
പ്രിയപ്പെട്ട മിനി ,നന്ദി. ആശംസമാത്രം പോരാ കേട്ടൊ നേരിട്ട് വരുവാൻ ശ്രമിക്കൂ ടീച്ചറേ.
പ്രിയമുള്ള ജൂനിയത് ,നന്ദി.ഇങ്ങിനെ പലതും സമ്മതിച്ച് കൊടുക്കാതിരിക്കുന്നത് തന്നെയാണല്ലോ നമ്മൾ പല കണവ്ന്മാരുടേയും വിജയ രഹസ്യം അല്ലേ ഭായ്.
പ്രിയപ്പെട്ട സുകന്യാ മേം,നന്ദി. ഹൃദയം നിറഞ്ഞ ആശംസകള്‍. മാത്രം പോരാട്ടാ ,ലീവ് ബുക്ക് ചെയ്യൂ ,ഇത്തവണയെങ്കിലും നേരിട്ട് കാണാം കേട്ടൊ.
മുരളിയേട്ടാ......ആദ്യമേ മകളുടെ വൈവാഹിക സ്വപനങ്ങള്‍ക്കും അച്ഛന്റെ കരുതലിനും ആയിരം ആശംസകള്‍. ഈ ഫ്രീക്ക് ഫര്‍ത്താവിനെ സഹിക്കുന്ന വീട്ടുകാരത്തിക്കും ആശസകള്‍.
ആഗസ്റ്റില്‍ നാട്ടിലുണ്ടാവില്ല, ഒരുമാസം കൂടി കഴിഞ്ഞായിരുന്നേല്‍ ഒരു പക്ഷെ.....
നര്‍മ്മത്തില്‍ പൊതിഞ്ഞ മധുരസുന്ദരമായ എഴുത്ത്...
ഫോട്ടോകളും,വീഡിയോയും കണ്ടു.
എല്ലാവിധ ആശംസകളും നേരുന്നു മുരളി സാര്‍.
ഇരുപത്തിഅഞ്ചാം വിവാഹ വാര്‍ഷിക ആശംസകള്‍...പിന്നെ, ചേച്ചിയെ കുറ്റം പറയുന്നത് ഇഷ്ടമായില്ല്യാ ട്ടൊ ..ലണ്ടനില്‍ നിങ്ങളുടെ വീട്ടില്‍ വിരുന്നുകാരനായപ്പോ എത്രയോ പ്രാവശ്യം ആ കൈ കൊണ്ട് ചോറ് വിളമ്പി തന്നിട്ടുള്ളതാ, അതിന്റെ നന്ദി കാണിക്കണ്ടേ ;) പിന്നെ, ഇത്രയും നല്ല ഭാര്യയെയും, തങ്കക്കുടങ്ങള്‍ പോലെ രണ്ടു മക്കളെയും കിട്ടിയത് മുരളിചേട്ടന്റെ ഏറ്റവും വലിയ ഭാഗ്യായിട്ടാ ഓരോ പ്രാവശ്യം അവിടെ വരുമ്പോഴും തോന്നിയിട്ടുള്ളത്/മനസ്സിലാക്കിയിട്ടുള്ളത്..പതിവ് പോലെ ഈ പോസ്റ്റും ഗംഭീരം.. ആശംസകള്‍...
ഇതു കൺഫഷനുകളുടെ കാലം. എല്ലാ ടെററിസ്റ്റുകളും, കുമ്പസരിക്കുന്നു.....
ജീവിത്തിൽ പരസ്പരം തുണയായി ഇനിയും ഒരുപാട് ദൂരം പിന്നിടാനാവട്ടെ....
തൊട്ടടുത്തെത്തിയ വിവാഹത്തിന് എല്ലാ മംഗളാശംസകളും....
‘ഇന്റിമേറ്റ് ടെററിസം’ ഒരു കണക്കിന് ആവശ്യമല്ലെ മാന്ത്രികാ.. അതുകൊണ്ടല്ലെ കാൽ നൂറ്റാണ്ടായിട്ടും തകരാതെ അനർഗ്ഗളം ഈയുള്ളവനും ഒരു കുടുംബസ്ഥനായി കഴിഞ്ഞു കൂടുന്നത്. ‘ആദ്യം ചവർക്കും പിന്നെ മധുരിക്കും..’ അതല്ലെ ഈ ഇന്റിമേറ്റ് ടെററിസത്തിന്റെ അനന്തരഫലം...!
എല്ലാവിധ ആശംസകളും ആ മംഗളമുഹൂർത്തത്തിൽ നേരുന്നു. നാട്ടിലെത്തിയാൽ നേരിട്ട് കാണാമെന്ന പ്രതീക്ഷയോടെ...
All the best. I want to pour my heart here, but I want our sweet malayalam to express my feelings. Detailed comment pending.
പുത്രിക്ക് ഐശ്വര്യം ഉള്ള, സന്തോഷം നിറഞ്ഞ കുടുംബ ജീവിതം ആശംസിക്കുന്നു. നിവര്‍ത്തിയുണ്ടെങ്കില്‍ പരിപാടിക്ക് എത്താം.
നിങ്ങൾക്കും മകൾക്കും എല്ലാ മംഗളാശംസകളും നേരുന്നു.കല്യാണത്തിന് എത്താൻ ശ്രമിക്കും.
ഇക്കഥയിലെ രണ്ട് ഇന്റിമേറ്റ്
ടെററിസ്റ്റുകളുടെ പല ശീലഗുണദോഷങ്ങൾ
സ്വന്തം കുടുംബത്തിലും നിങ്ങളോരൊരുത്തരും
അനുഭവിച്ചറിഞ്ഞിട്ടുള്ളതോ ,കണ്ടറിഞ്ഞിട്ടുള്ളതോ ആണ്...!
പ്രിയപ്പെട്ട ചന്തുവേട്ടാ ,നന്ദി.ഏട്ടൻ വാരിക്കോരി തരുന്ന സ്നേഹത്തോടൊപ്പമുള്ള ആത്മാർത്ഥമായ ഈ ആശംസകൾ തന്നേയാണ് ഞങ്ങളുടെയൊക്കെ ഏറ്റവും വലിയ അനുഗ്രഹം കേട്ടൊ ഭായ്.
പ്രിയമുള്ള കാട്ടുകുറിഞ്ഞി,നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ.
പ്രിയപ്പെട്ട റാംജി ഭായ്, നന്ദി.എത്തിച്ചേരുവാൻ പറ്റിയില്ലെങ്കിലും ഭായിയുടെയൊക്കെ സർവ്വവിധ അനുഗ്രഹങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടാകുമെന്നറിയാം കേട്ടൊ ഭായ്.
പ്രിയമുള്ള ജോസ്ലെറ്റെ,നന്ദി. വെറുമൊരു മോഷ്ട്ടാവായ എന്നെ കള്ളനെന്ന് (ഫ്രീക്ക് )വിളിക്കുകയാണല്ലേ.ഞാൻ ചിലപ്പോൾ സെപ്തംബർ പകുതി വരെ നാട്ടിലുണ്ടാകും കേട്ടൊ ഭായ്,അപ്പോൾ പറ്റുമെങ്കിൽ നേരിട്ട് കാണാംട്ടാാ.
പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.ഈ ആശംസകൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ.പിന്നെ ഇത്തവണ നമ്മൾക്ക് നേരിട്ട് കാണാം കേട്ടൊ ഭായ്.
പ്രിയമുള്ള സുജിത്ത് ഭായ് ,നന്ദി. ഹും..ചേച്ചിക്കാ സപ്പോർട്ട് അല്ലേ..,ഞങ്ങൾ നാട്ടിലെത്തുമ്പോഴേക്കും അവിടെ നിന്ന് സ്കൂട്ടാവില്ലല്ലൊ അല്ലേ.
പ്രിയപ്പെട്ട പ്രദീപ് മാഷെ,നന്ദി.
ഈ മംഗളാംശകൾക്ക് വളരെയധികം സന്തൊഷമുണ്ട് .വയസ്സായില്ലെ മാഷെ ആയതുകൊണ്ടിനി കൺഫഷനുകളുടെ കാലമാണ്.കണ്ണൂരിൽ വെച്ച് മാഷെ വിശദമായി പരിചപ്പെടാത്തതിന്റെ കോട്ടം ഇത്തവണ തീർക്കണം കേട്ടൊ ഭായ്.
പ്രിയമുള്ള അശോകൻ ഭായ്, നന്ദി.ഈ ആശംസകൾക്കും മംഗളങ്ങൾക്കും ഒത്തിരി സന്തോഷം.അപ്പോൾ നമ്മളോക്കെ സെയിം പിച്ചുകാരാ അല്ലിയോ.നേരിട്ട് കാണുന്നതിന് മുമ്പ് ഏതാ ബ്രാന്റ് എന്ന് പറയണം കേട്ടൊ ഭായ്.
എന്റെ ഏട്ടനും , നേര്‍പാതിക്കും ഹൃദയത്തില്‍
നിന്നും ആദ്യം തന്നെ വിവാഹവാര്‍ഷികാശംസകള്‍ ..
കല്യാണം മുടക്കികളുടെ നാവില്‍ തുമ്പില്‍ നിന്നും
വീണതിനേ ഇത്ര കാലം നെഞ്ചേറ്റി പരിളാലിച്ച്
തലയുയര്‍ത്തി തിരുവമ്പാടി ശിവസുന്ദറിനേ പൊലെ
ജീവിതം അടയാളപെടുത്തി സ്നേഹവും , പരിഭവങ്ങളും
പങ്ക് വച്ച് , ഇത്തരം ആത്മാര്‍ത്ഥമായ വരികള്‍ പകര്‍ന്നും
ഇനിയുമിനിയും ഒരുപാട് കാലം സസുഖം വാഴുവാന്‍ നന്മകള്‍ നേരുന്നു ..
കൂടാതെ പ്രീയ മകള്‍ക്ക് നല്ലൊരു പുതിയ ജീവിതം ഉണ്ടാകട്ടെ
എന്നാശംസിക്കുന്നു .. ഇന്റിമേറ്റ് ടെറിറിസത്തിന്റെ ചില ഇരകളേ
നമ്മള്‍ ഇടക്ക് കണ്ടു മുട്ടുന്നുണ്ടെന്ന് ഈ വരികള്‍ വായിച്ചപ്പൊള്‍
തൊന്നണുണ്ടേട്ടൊ ... ഒരിക്കല്‍ കൂടി സ്നേഹാശംസകള്‍ ഏട്ടാ ..!
എല്ലാം ഭംഗിയായി നടക്കട്ടേയെന്ന് ആശംസിക്കുന്നു.
വിഡിയോ കാണാത്തവരോട് - ഏതെങ്കിലും മീഡിയ പ്ലേയറിലിട്ട് സ്ലോ പ്ലേ ചെയ്യുക. ഒടുക്കം ഓരോ സെക്കന്റുവെച്ചാണ് കട്ട് ചെയ്യുന്നത്....
(ആത്മഗതം: പത്തുപതിനഞ്ചു കൊല്ലം മുമ്പേ കെട്ടിയതു നന്നായി. ഒരു എന്‍ഗേജ്മെന്റ് സിനിമയില്‍ ഞാനൊക്കെ ഇതുപോലെ അഭിനയിക്കേണ്ടി വന്നേങ്കിലേയ്...ഹോ!!)
"ഞാനാണെങ്കിൽ നിങ്ങളുടെ
യൊക്കെ അസ്സലൊരു മിത്രമായിരിക്കാം ,
ഒരു പക്ഷേ നല്ലോരു മകനായിരിക്കാം
അല്ലെങ്കിൽ മരു മകനോ അതു മല്ലെങ്കിൽ
നല്ലൊരു ആങ്ങളയോ , അളിയനോ , അച്ഛനോ ,
അമ്മാവനോ ഒക്കെയായിരിക്കാം..."
മുരളിയേട്ടൻ ഇതെല്ലാമാണ് ...മാത്രമല്ല നല്ല ഭര്ത്താവും നല്ല പിതാവും സർവ്വോപരി നന്മയുള്ള മനുഷ്യനുമാണ് ..മകളുടെ ഭാവി ജീവിതം ശോഭനമായിരിക്കാൻ എല്ലാ ആശംസകളും ..നന്മ വരട്ടെ..
രജതജൂബിലിയുടെ തിളക്കം സുവർണ്ണജൂബിലിയും കടന്ന് മുന്നേറട്ടെ.. ഈ ‘ഇന്റിമേറ്റ് ടെററിസ്റ്റു’കളുടെ ജീവിതം കൂടുതൽ ‘ഇന്റിമസി’യോടെ തുടരട്ടെ എന്നും ആശംസിക്കുന്നു..
അച്ഛന്റെയും അമ്മയുടെയും പാത പിന്തുടരാൻ മോൾക്ക് സാധിക്കട്ടെ..
പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി. ഈ ഹൃദയം നിറഞ്ഞ ആശംസകൾക്കൊത്തിരി സന്തോഷം.മധുര മലയാളത്തിൽ ഇനി എഴുതുവാൻ പോകുന്ന അഭിപ്രായത്തിനും കേട്ടൊ ഭായ്.
പ്രിയമുള്ള വെട്ടത്താൻ ജോർജ് സർ,നന്ദി. ആശംസകൾക്കൊത്തിരി സന്തോഷം.പിന്നെ എങ്ങിനെയെങ്കിലും നിവര്‍ത്തിയുണ്ടാക്കി ചടങ്ങിൽ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു കേട്ടൊ ഭായ്.
പ്രിയപ്പെട്ട സിയാഫ് ഭായ്,നന്ദി. ആശംസകൾക്കൊത്തിരി സന്തോഷം ,അപ്പോൾ നമുക്ക് അന്ന് നേരിട്ട് കാണാം കേട്ടൊ ഭായ്.
പ്രിയമുള്ള റിനി ഭായ്,നന്ദി.ഹൃദ്യപൂർവ്വം നേർന്ന ഈ ആശംസകൾക്കൊത്തിരി ആഹ്ലാദമുണ്ട്.പിന്നെ ഇത്തരം ടേററിസ്റ്റുകളാണല്ലോ നമുക്ക് ചുറ്റും വസിക്കുന്നത് അല്ലേ ഭായ്.നാട്ടിൽ വെച്ച് നമുക്ക് നേരിട്ട് കാണുവാൻ പറ്റുമോ ഭായ്.?
പ്രിയപ്പെട്ട കൊച്ച്കൊച്ഛീച്ചി,നന്ദി. വീഡിയോയിൽ ആ നൈമഷിക കട്ടുകൾ നടത്തിയത് പെങ്ങളുടെ ചെക്കനാണ് കേട്ടൊ ഭായ്.അന്നെങ്ങാനും ഭായ് ആ കല്ല്യാണ വീഡിയോയിൽ അഭിനയിച്ചിരുന്നുവെങ്കിൽ ഒരു അവാർഡ് ഫിലീമിന് സ്കോപ്പുണ്ടായിരുന്നുവെന്നാണോ പറഞ്ഞ് വരുന്നത് ...!
പ്രിയമുള്ള രമേശ് ഭായ്,നന്ദി.വളരെ ശോഭനമായ ഈ ആശംസക്ക് ഒത്തിരി സന്തോഷം കേട്ടൊ ഭായ്,ഒപ്പം എന്നെ ഇത്രയധികം പൊക്കിയടിച്ചതിനും...
പ്രിയപ്പെട്ട ജിമ്മിച്ചൻ ,നന്ദി.ഈ ആശംസകൾക്കതിയായ ആഹ്ലാദമുണ്ട്. പിന്നെ എന്റെ സ്വഭാവ വൈശിഷ്ട്ടം കണക്കാക്കിയാൽ ഇനി ഒരു സുവർണ്ണ ജൂബിലിയുടെ കാൽ ഭാഗം കടക്കുവാൻ സാധ്യതയില്ല കേട്ടൊ ഭായ്.
ന്റിഷ്ടാ.... ങ്ങളൊരു ബല്ലാത്ത സാധനം തന്നെ....
എന്നും ലിങ്ക് ഞെക്കിനോക്കും... പോസ്റ്റ് കണ്ടില്ല എന്ന് മെസ്സേജും കിട്ടും... പോസ്റ്റ് നാട്ടിയിട്ട് പിന്നെ മറിച്ചിട്ടതാണോ മുരളിഭായ്...?
അപ്പോൾ ആഗസ്റ്റ് ഇരുപതിലെ ആ മംഗള മുഹൂർത്തത്തിന് എല്ലാ വിധ ആശംസകളും...
എന്‍റെയും ആശംസകള്‍
"Intimate Terrorism" ക്ഷ പിടിച്ചു ട്ടോ.
രജത ജൂബിലി ആഘോഷങ്ങള്‍ക്കും പിന്നെ മോള്‍ടെ കല്യാണത്തിനും ആശംസകള്‍. ഫോട്ടോ എടുക്കാനിഷ്ടമുള്ള ഞാന്‍ 4 കൊല്ലങ്ങള്‍ക്ക് മുന്നെ ഇതേ ഫോട്ടോഗ്രാഫി മാമാങ്കത്തിനു നിന്നു കൊടുത്തതിന്റെ ഓര്‍മകള്‍ മാഞ്ഞിട്ടില്ല.
എന്റെ ബ്ളോഗ് സന്ദര്‍ശിച്ച് വിലയേറിയ കമന്റുകള്‍ ഇട്ടതിനു നന്ദി. അത് തുടര്‍ന്ന് എഴുതാന്‍ ഒരല്‍പം ആവേശം തന്നിട്ടുണ്ട്.
മുരളിയേട്ടാ ..സോറി പോസ്റ് കാണാൻ താമസിച്ചു ..
എല്ലാ വിധ ആശംസകളും നേരുന്നു ...നിങ്ങള്ക്കും
മോള്ക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാവട്ടെ
വായിച്ച് ഒത്തിരി ഒത്തിരി ആഹ്ലാദിക്കുന്നു മുരളീഭായ്..മോളുട്ടിക്ക് എല്ലാ ആശംസകളും നേരുന്നു.
മംഗളാശംസകൾ..
ഒരുപാടൊരുപാടാശംസകൾ
Aasamskal - orupaad, orupaad.
Ellaa vidha aashamsakalum nerunnu
ആശംസകളുണ്ട് ട്ടോ!
Post a Comment