കൊണ്ടറിഞ്ഞില്ലയാരും ഈ പ്രകൃതി തന് മാറ്റങ്ങളെ ;
കണ്ടു നാം യുദ്ധങ്ങള്‍ ...അധിനിവേശങ്ങള്‍ ...മത വൈരങ്ങള്‍..
കണ്ടില്ലയോ ഈ ഭൂമാതാവിനെ ; നാനാതരത്തിലായി
വീണ്ടു വിചാരമതൊട്ടുമില്ലാതെ , പീഡിപ്പിച്ചിതാ നാമേവരും ,
വിണ്ടുകീറീ മണ്ണ് , ചൂടിനാല്‍ ആകാശം , നശിക്കുന്നീ പ്രകൃതിയും
മണ്ടകീറി കേഴുന്നിപ്പോള്‍ ബഹുരാഷ്ട്രങ്ങള്‍ ,സംഘടനകള്‍ ;
വേണ്ട ഇതൊന്നും ഈയുലകിലിനിയൊട്ടും , നമുക്കേവര്‍ക്കും
വീണ്ടുമീ ഭൂമിയമ്മയെ കൈ തൊഴാം ; എന്നിട്ടെന്നും പരി രക്ഷിച്ചിടാം ...
വേലക്കാരി
വിട ചൊല്ലിപ്പോയാ കൊട്ടത്തളങ്ങളിൽ നിന്നും..
തുടി മേളങ്ങളൊത്തുള്ളയാ ... തൊട്ടി താളങ്ങൾ ,
തുടിക്കുന്നൂ ..എന്മനമിപ്പോഴും കൊതിക്കുന്നാ-
വീണ്ടും രസാലങ്ങൾ പൂത്തല്ലോ.. എൻ നാട്ടിൽ
കണ്ടാൽ കൊതിയൂറും കാഴ്ച്ചവട്ടങ്ങളാണെങ്ങും ...
ഉണ്ട പോൽ ഉണ്ണി മാങ്ങകൾ തെന്നലിലാടിക്കളിക്കും
മണ്ടനിറയെ പൂത്തുലഞ്ഞ മാവുകൾ .. പൂക്കാവടികൾ പോലവെ ...
ചുണ്ടിലിപ്പോഴുമാ മാമ്പഴക്കാലത്തിൻ തിരു മധുരം ...
ഉണ്ട മാങ്ങയും , പുളിയനും , പേരക്ക മാങ്ങയും , കിളി
ചുണ്ടനും , മൂവാണ്ടനും ... കൊതിപ്പിക്കുന്നിതായെന്നും
വേണ്ടുവോളമെന്നെ ... ഒരു മാവുയരത്തിൽ എന്നുമെപ്പോഴും !
കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ് ..; ഒപ്പം
മിണ്ടി പറയുവാനെൻ പ്രഥമ പ്രണയിനിയുണ്ടാവുമോ അവിടെയിപ്പോഴും ..? !
പ്രഥമ പ്രണയിനി
പാദം വിറച്ചു നിന്ന എന്നെയൊരു , പ്രണയ കാന്തനാക്കി...
പതിയെ പറഞ്ഞു തന്നാ രതി തന് ആദ്യ പാഠങ്ങള്‍ രുചി !
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന് പൊന്‍മേനിയഴകും ,
പാതി വിളഞ്ഞ ഗോതമ്പുപോലുള്ള നിന് പൊന്‍മേനിയഴകും ,
പാദസരം കിലുങ്ങും നിന് കൊലുസിട്ട വെൺ കാലുകളും ;
പതിനേഴഴകില്‍ തുളുമ്പും നിറ മാറുകള്‍ തന് മിടിപ്പുകളും ,
പുതു യൌവ്വനം തുടിക്കും നിതംബ ഭംഗിയുമാ താളവും ,
പാദം മുട്ടിയിഴയും പാമ്പു പോലിഴയുംമാ കാര്‍കൂന്തലുമെല്ലാം
പതിഞ്ഞു കിടപ്പുണ്ടീ മനസ്സിലിപ്പോഴും...ഒരു ശില പോല്‍-
പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ... ഒരു അമ്പിളിക്കല പോലെ !
കച്ചോടക്കാരി
ചന്തമുള്ള യീവിധമാം ചന്തികൾ കണ്ടിട്ടാണീ
കാന്തി തൻ ചന്തിയിൽ അമ്പു പോലൊരു
കുന്തം തറക്കുന്ന ബഹു നോട്ടത്താൽ പെട്ടതും , പിന്നെ
ചിന്തയില്ലാതെന്തുമാത്രം ... ചിലവിട്ടതെത്രയെത്ര..!
ലോക വാർത്തയായൊരു മാദക തിടമ്പിവൾ
ലോക താരമിവൾ നഗ്നയായിട്ടിവിടെ വിലസിടുന്നു …
ലോക മാന്യരോടൊത്തു രമിച്ചും ഉല്ലസിച്ചുമൊരു
ലോകനാഥയെന്ന നാട്ടത്തിലവൾ വീഴ്ത്തി എന്നേയും..!
കണ്ണു പരിശോധനക്കായി പോയിട്ടവിടത്തെ ഡോക്ടറാം
പെണ്ണിൻ തൊട്ടുരുമിയ സുഗന്ധ വലയത്തിലായി ഞാൻ ...
കണ്ണിറുക്കിയകപ്പെട്ടുയന്നാ കുടുസ്സു മുറിയിൽ വെച്ചു തന്നെ
വിണ്ണിലെ സുന്ദരിക്കൊതയാം ആ പെണ്ണിൻ വലയത്തിൽ ...!
പെണ്ണിൻ തൊട്ടുരുമിയ സുഗന്ധ വലയത്തിലായി ഞാൻ ...
കണ്ണിറുക്കിയകപ്പെട്ടുയന്നാ കുടുസ്സു മുറിയിൽ വെച്ചു തന്നെ
വിണ്ണിലെ സുന്ദരിക്കൊതയാം ആ പെണ്ണിൻ വലയത്തിൽ ...!
കണ്ണിനിമ്പമായ് അവളുടെ തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി...
കണ്ണു കാണീക്കുവാൻ സ്ഥിരം പോയീട്ടെൻ ..കീശയോട്ടയായി ,മുഖ
കണ്ണടക്കും ,പിന്നീടുള്ളായാ പ്രണയ പങ്കു വെക്കലുകൾക്കും ..!
കണ്ണന്റെ സാക്ഷാൽ പേരുള്ളതാണോ എന്റെയീ പ്രണയ കുഴപ്പങ്ങൾ..?
കണ്ണു കാണീക്കുവാൻ സ്ഥിരം പോയീട്ടെൻ ..കീശയോട്ടയായി ,മുഖ
കണ്ണടക്കും ,പിന്നീടുള്ളായാ പ്രണയ പങ്കു വെക്കലുകൾക്കും ..!
കണ്ണന്റെ സാക്ഷാൽ പേരുള്ളതാണോ എന്റെയീ പ്രണയ കുഴപ്പങ്ങൾ..?
കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബരപുഷ്പ്പങ്ങള്‍ ; കല്-
ക്കണ്ടകനികള്‍ പോലവേ യാപ്പിളും ; സ്റ്റാബറി പഴങ്ങളും ;പിന്നെ
മണ്ടയില്‍ പ്രണയം കയറിയപ്പോൾ നടത്തിയ , ഹിമകേളികള്‍....
ചുണ്ട് ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിച്ചു കളിച്ച
കണ്ടാല്‍ രസമൂറും പ്രണയ ലീല തന് ഒളി വിളയാട്ടങ്ങൾ !
പെർമനന്റ് പ്രണയിനി
പ്രണയ കവണയാല്‍ എറിഞ്ഞിട്ടു നിന് പങ്കാളിയാക്കിയ മാരനെ ,
മണ്ണിലെ താരമായതില്‍പ്പിന്നെ ...ഓര്‍മിച്ചുവോ എപ്പോഴെങ്കിലും പ്രിയേ ?
കണിക്കൊന്നയില്ലാത്ത വിഷുക്കണി പോലെയാണെനിക്കിപ്പോള്‍ ജീവിതം..
കണവനിതാ കേഴുന്നു ഒരിറ്റു പ്രേമത്തിനായി നിനക്കു ചുറ്റും ...
വിണ്ണിലെ വേഴാമ്പല്‍ പക്ഷി വേനലില്‍ മഴ തേടിയലയും പോലെ !
വിണ്ണിലെ വേഴാമ്പല്‍ പക്ഷി വേനലില്‍ മഴ തേടിയലയും പോലെ !
തുണയാക്കി പിന്നെയിണയാക്കി പ്രതിഷ്ഠിച്ചു വെങ്കിലും പൊന്നേ... ഇപ്പൊള്‍
വെണ്ണീര് ആക്കിയെന് മനസ്സിനെ ... ചുട്ടു ചാമ്പലാക്കി യവഗണനയാല്‍ ;
പ്രണയം വാരിക്കോരി തരുമെന്നു ഞാന്‍ മോഹിച്ചുവെങ്കിലും , തന്നില്ല ..
പ്രണയം ; പകരം തന്നതീ കലഹം !
പ്രണയം ; പകരം തന്നതീ കലഹം !
പ്രണയ മില്ലാത്ത രതികള്‍ , പിന്നെ കുടുംബം ; നേടി ആഡംബരങ്ങള്‍
പണവും വേണ്ടുവോളം , പക്ഷേ സ്വപ്നം കണ്ട നറു പ്രണയമെവിടെ ?
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന് കൂട്ടരേ --- കല്യാണ ശേഷം ?
പണയത്തിലാക്കിയെന്‍ പ്രേമം ഇഷ്ട മുറപ്പെണ്ണും ,
പണിക്കാരിക്കു പോലുമീയിഷ്ടം ... ശേഷം കൂലിയില്‍ ..!
പ്രണയമെന് കുപ്പായത്തോടും , ബൈക്കിനോടും മാത്രം;
പ്രണയിച്ച കൂട്ടുകാരിക്കെള്‍ക്കെല്ലാം.
പ്രണയിച്ചീ‘ക്കളി ‘ കൂട്ടുകാരികളെല്ലാം... കേളികള്‍ മാത്രം.
പ്രണയിച്ചീ‘ക്കളി ‘ കൂട്ടുകാരികളെല്ലാം... കേളികള്‍ മാത്രം.
പ്രണയം തേടി ഞാന്‍ അലയുന്നു കാലമിത്രയും ....
പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
പ്രണയം സുലഭമായി കിട്ടുമോ ... ശാശ്വതമായേനിക്കു മാത്രം ?
31 comments:
പ്രേയസിമാരായി എൻ ജീവിതത്തിലേക്കൊട്ടും
പ്രയാസമില്ലാതെ വന്നെത്തി നോക്കിപ്പോയ
പ്രണയിനിമാരിൽ ചിലരെ വലിച്ചടിപ്പിളോരുവിധം
‘പ്രാസ’ത്തിലാക്കിയിന്നുമവരുടെ 'വൃത്ത'ത്തിൽ പെട്ടിതാ
പ്രണയ വല്ലഭനായ് ഒരുവൻ പരിലസിക്കുകയാണിവിടെ ...
പിന്നെയുണ്ടല്ലോ
പ്രിയപ്പെട്ട പ്രേയസിയും
പ്രണയിനിയുമായ ഈ ഗൂഗിൾ ഗെഡിച്ചി തൽക്കാലം
എന്നെ 'ഡാഷ് ബോർഡി'ൽനിന്നും ചവിട്ടി പുറത്താക്കിയ
കാരണം ഈ ജല്പനങ്ങൾ പ്രസിദ്ധീകരണമാകുമോ എന്നറിയില്ല കേട്ടൊ കൂട്ടരെ
പ്രണയിനികളെക്കുറിച്ചുള്ള ഈ മനോവിചാരം രസിച്ചു വായിച്ചു.പെര്‍മനന്റ് പ്രണയിനിയില്‍ എത്തിയപ്പോള്‍ പൊട്ടിച്ചിരിച്ചു.മനോരഥങ്ങള്‍ ചലിക്കട്ടെ.മനസ്സ് ചെറുപ്പമാകട്ടെ......
പ്രണയം സൂക്ഷിക്കുന്ന മനസ്സ് എപ്പോഴും ആർദ്രമായിരിക്കും. ചരാചരങ്ങളോടും, പ്രകൃതിയോടുമൊക്കെ അത്തരം മനസ്സിന്റെ ഉടമകൾ ഒരു നന്മ കാത്തുസൂക്ഷിക്കും. അതുകൊണ്ട് മനസ്സിൽ പ്രണയകാലവും,ആ നനുത്ത ഓർമ്മകളും, പുത്തൻ പ്രണയവഴികളുമൊക്കെ കാത്തുസൂക്ഷിക്കുന്നവർ അങ്ങിനെ അല്ലാത്തവരേക്കാൾ എത്രയോ നല്ലവരായിരിക്കും....
കൊണ്ടുപോകുമോ... നീയ്യെന്നെ ..എൻ പകൽക്കിനാവെ
വീണ്ടുമാ മാവിൽ ചുവട്ടിലേക്കൊരു തവണയെങ്കിലും
ലണ്ടനിൽ നിന്നുമാ മാമ്പഴക്കാലം നുകരുവാനായ് ..? ഒപ്പം
മിണ്ടി പറയുവാനെൻ സഖിയാം.. പ്രണയിനിയുണ്ടാവുമോ അവിടെയിപ്പോഴും ..? !
എല്ലാം കൂടി ഒന്നിച്ച് കുത്തിയൊഴുക്കിയല്ലോ.
കാത്തു സൂക്ഷിക്കുന്ന പ്രണയം കെടാതെ നില്ക്കട്ടെ.
പെണ്ണോർമ്മകൾ എന്നതിന് പകരം കൃഷ്ണലീലകൾ എന്ന പേരിട്ടാൽ മതിയായിരുന്നു മുരളിഭായ്... :)
എന്നാലും ദ്വിതീയാക്ഷരപ്രാസം വച്ചുള്ള ഈ എഴുത്ത് ഒരു എഴുത്ത് തന്നെയായീട്ടോ...
ആശംസകൾ...
ഹമ്പടാ!! മുരളിയേട്ടാ .... പേര് അര്‍ത്ഥവത്താക്കി കവിത എഴുതിയത് ഇപ്പോഴാണ് ട്ടോ :)
ആശംസകള്‍
ഹ ഹ ഈ ചിരിക്കിടയിൽ ഉറക്കെ ചിന്തിക്കുന്നൂ ഈ വരികൾ.. ഒന്നും മറന്നിട്ടില്ല എന്ന് ആ കണ്ണീർ പൊടിപ്പൂക്കൾ ചൊല്ലീ നന്നായ് മുരളിയേട്ട ഒരിക്കലും ആരും ഒറ്റയ്ക്കല്ല വിരഹവും പ്രണയവും ആയി ആരൊക്കെയോ നമ്മുടെ മനസ്സിലുണ്ട് മനസ്സ് ഇപ്പോഴും അരുടെയോക്കൊയോ ശരീരത്തിലേയ്ക്ക് കുടി ഏറുന്നത് നമ്മുടെ നന്മ ആയി തന്നെ കാണാം സ്നേഹം
അയ്യോ, പ്രണയമയം. രസികൻ പ്രണയ വർണ്ണങ്ങൾ.
ഇനി വല്ലതും ബാക്കിയുണ്ടോ?
ആശംസകൾ.
ഒരു നുറുങ്ങ് ആത്മകവിതയാണല്ലോ . :-)
മനസ്സില്‍ കളങ്കമില്ലാത്തതു കൊണ്ടാവാം ഇങ്ങിനെ തുറന്നു എഴുതാന്‍ കഴിയുന്നത് ,,, എന്തായാലും ഈ കവിത വായിച്ചു പെര്‍മനന്‍ന്റ് പ്രണയിനി കൊടുവാള് എടുത്തോ എന്ന് കൂടി അറിയാന്‍ കാത്തിരിക്കുന്നു :)
ഭൂമിദേവിയെ തൊട്ടുവന്ദിച്ചുകൊണ്ട് ആരംഭംകുറിച്ച കാവ്യഭംഗിയുള്ള മധുരോദാരമായ ശൈലിയില്‍ രചിച്ച പ്രണയഭാവങ്ങള്‍ ആസ്വാദ്യകരവും, മനോഹരവുമായിരിക്കുന്നു.....
ആശംസകള്‍
പ്രിയപ്പെട്ട വെട്ടത്താൻ ജോർജ് സർ, നന്ദി. പ്രണയം കൊണ്ടെങ്കിലും മനസ്സിനൊപ്പം ശരീരത്തേയും ചെറുപ്പമാകാനുള്ള ഒരു പാഴ്ശ്രമമാണിത് കേട്ടൊ ഭായ്.
പ്രിയമുള്ള പ്രദീപ് മാഷെ, നന്ദി. പ്രണയം എന്നും കാത്ത് സൂക്ഷിക്കുന്നത് കൊണ്ട് മാത്രമാണ് ,ഇന്നെന്റെ നന്മയുടെ പാന്ഥാവുകളിലൂടെയുള്ള എല്ലാ യാത്രകൾക്കും ഊർജ്ജം പകരുന്ന വസ്തുത..കേട്ടൊ ഭായ്.
പ്രിയപ്പെട്ട റാംജി ഭായ്,നന്ദി. ആ നറുപ്രണയത്തിന്റെ കെടാവിളക്കുകൾ തനെയാണ് എന്റെ ജീവിതത്തിലെ പല വഴികാട്ടികളും കേട്ടൊ ഭായ്.
പ്രിയമുള്ള വിനുവേട്ടാ ,നന്ദി. ആ പ്രണയിനിമാരെ ചിലരെ വലിച്ചടിപ്പിളോരുവിധം ‘പ്രാസ’ത്തിലാക്കിയ ബുദ്ധിമുട്ടില്ലായിരുന്നു ,അവരുടെയൊക്കെ 'വൃത്ത'ത്തിൽ അകപ്പെടാൻ ..എന്റെ കൃഷ്ണാ ഈ വിന്നുവേട്ടന്റെ പ് രാക്കിൽ നിന്നും എന്നെ രക്ഷിക്കണേ...
പ്രിയപ്പെട്ട ആർഷെ,നന്ദി. ചിലപ്പോൾ ഈ പേര് തന്നെയായിരിക്കും എനിക്ക് ഒരു പ്രണയ വിനയായി മാറിയത് ..അല്ലേ ? !
പ്രിയമുള്ള ബൈജു ,നന്ദി . അതെ ഭായ് ഒരിക്കലും മറക്കാനാകാത്ത ചിലതൊക്കെ തന്നെയാണ് ഈ വിരഹവും ,പ്രണയവുമൊക്കെ. അപ്പോൾ ഇടക്കിടെ ഇതെല്ലാം ഇതുപോലെ തികട്ടി വരുക എന്നത് സ്വാഭാവികമല്ലേ അല്ലേ.
പ്രിയപ്പെട്ട ഡോ:മാലങ്കോട് ഭായ് ,നന്ദി. പ്രണയമല്ലേ ഡോക്ട്ടറേ..എത്ര എഴുതിയാലും തീരാത്തത്ര ബാക്കി ഇനിയുമുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള അംജിത് ,നന്ദി. ഇഷ്ട്ട വിഷയമല്ലേ ഭായ് ,അപ്പോൾ ആത്മ കഥ പോലെ തന്നെ ഇതിനേയും കണക്കാക്കി കൊള്ളുക തനി ആത്മ കവിതകൾ...!
ബിലാത്തിയേട്ടന്റെ ഈ "പ്രണയകാവ്യം" വായിച്ചപ്പോൾ ‘പിന്നിട്ട ചില പെണ്ണോർമ്മകൾ’ എവിടെ നിന്നോ മനസ്സിലേക്കോടിയെത്തി, ഒരു കാര്യവുമില്ലാതെ.. ;)
എനിക്ക് നിങ്ങളോട് ഒട്ടും അസൂയയില്ല, മുരളിയേട്ടാ.. സത്യമായിട്ടും ഇല്ല..
മുരളീരവം..നര്‍മ്മത്തിന്റെ ആരവം.
മുരളീ മുകുന്ദൻ ഒരു മന്മദൻ തന്നെ!!
ഒരു സംശയോം വേണ്ടിനി!!
മന്മഥ കഥകൾ ഓർമ്മയിൽ നിന്നും
കൊറിയിട്ടവ അസ്സലായെന്നു പറഞ്ഞാൽ മതി!
ആരോ ഇവിടെ കുറിച്ചതുപോലെ
മുരളി തൻ പേരും അന്വർത്ഥമാക്കീ രസ ലീലകളിലൂടെ!
മനോഹരമായ് വർണ്ണിച്ചാ രസക്കഥകൾ !!!
പക്ഷെ അവിടവിടെയൽപ്പം അരുചി തോന്നിയോ ?
എന്നൊരു സംശയം പിന്നെയും ബാക്കി !!
എന്തായാലും ഇക്കുറി ഇവിടം കൊണ്ട് തീരുന്ന
മട്ടു ലേശമേ കാണുന്നുമില്ല !
കാത്തിരിക്കുന്നു ആ തുടർക്കഥ വായിക്കുവാൻ
ആശംസകൾ എൻ മന്മഥാ മുരളീ ഭായ് !
വീണ്ടും കാണാം
ഫിലിപ്പ് ഭായ്
പതിനായിരത്തിയെട്ടെണ്ണം തികയുമാറാകട്ടെ..
പ്രാസത്തിലെഴുതാൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലായി. :)
പ്രണയ ലീലകൾതൻ ഓർമ്മകൾ അങ്ങനെ അനർഗളമായി ഒഴുകട്ടെ !വേലക്കാരിയിൽ തുടങ്ങി കച്ചോടക്കാരിയിലൂടെ കേറിയിറങ്ങി പ്രണയം ഒരു താലിച്ചരടിൽ കെട്ടിയിടപ്പെട്ടപ്പോൾ ലെണ്ടനിൽ നിന്നും നർമ്മത്തിൽ ചാലിച്ച ഒരു ചെറു വിലാപമുയരുന്നു . എവിടെ നിന്നെങ്കിലും "പ്രേമോദ്ധാരനായി അണയൂ നാഥാ... ...എന്നൊരു കിളി നാദം ഉയരുന്നുണ്ടോ മുരളീ ഭായി ................
ഇനിയിപ്പോൾ ഞാൻ എന്താ പറയുക...അടുത്ത വണ്ടിക്ക് ബിലാത്തിയിലേക്കും പറക്കാം അല്ലേ....നല്ല വരികൾ അനിയാ...
പ്രണയകാവ്യം കെങ്കേമം...
ഓർമ്മിക്കാനീവിധം പ്രണയലീലകൾ കൈവശ മുള്ളോരു മുരളീധരാ..
ഓർത്തെടുക്കുവാൻ ലേശം ബാല്യകാലപ്രണയം മാത്രം ബാക്കിയുള്ളവർക്ക്
ഒരുനാളും തീരാത്ത പ്രണയപ്പെരുമയിൽ കുളിരുന്ന ദേഹം വിടരുന്ന കാമം..
ഒരുമിച്ചു കാണുവാൻ സ്വപ്നങ്ങളല്ലാതെ ഹന്ത അസൂയയല്ലാതെന്തള്ളൂ മിച്ചം?
ലീലാ വിലാസങ്ങൾ
കൊള്ളാല്ലോ മുരളിയേട്ടന്റെ പ്രണയ കവിത...:)
ഗംഭീരം.... ഒറ്റയടിക്ക് ഇത്രയും വേണ്ടായിരുന്നു മുകുന്ദേട്ടാ... ദഹിക്കുന്നില്ല. പിന്നെ... 'വേലക്കാരി'യിലെ 'തുടിനാഥ'മോണോ...? 'തുടിനാദ'മാണോ...?
പ്രിയപ്പെട്ട ഫൈസൽ ബാബു ,നന്ദി. കളങ്കമില്ലാത്ത മനസ്സ് തന്നേയാണ് എന്റെയൊരു സൌഭാഗ്യം.പിന്നെ എന്റെ ബോസായ പെർമനന്റ് പ്രണയിനി എന്നെയിപ്പോൾ എല്ലാ ഡ്യൂട്ടികളിൽ നിന്നും തൽക്കാലം സസ്പെന്റ് ചെയ്തിരിക്കുയാണ് ...!
പ്രിയമുള്ള തങ്കപ്പൻ സാർ,നന്ദി. ഇത്ര നല്ല രീതിയിൽ എന്റെയീ പ്രണയ കാവ്യങ്ങളെ വിലയിരുത്തിയതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ജിമ്മി ജോൺ ,നന്ദി. ഏതൊരാണിന്റേയും ജീവിതത്തിൽ പലപ്പോഴായി ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിരിക്കുമല്ലോ .., അതുകൊണ്ട് അസൂയക്ക് വകയൊന്നുമില്ല അല്ലേ ഭായ്.
പ്രിയമുള്ള മുഹമ്മദ് ഭായ് ,നന്ദി. മുരളീരവങ്ങളല്ല ഭായ് സ്വന്തം പ്രണയിനെകളെ കുറിച്ചുള്ള തികട്ടി വരുന്ന ഓർമ്മകളാണിതെല്ലാം ... !
പ്രിയപ്പെട്ട ഫിലിപ്പ് ഭായ്, വെറുമൊരു പ്രണയകാന്തനായ എന്നെയൊരു മന്മദനാക്കി അല്ലേ ഭായ്.ജീവിതത്തിലെ ചില നല്ലതു ചീത്തയുമായ അനുഭവങ്ങൾ മാത്രമാണിത് കേട്ടൊ ഭായ്.
പ്രിയമുള്ള വിഡ്ഡിമാൻ ,നന്ദി. ഇതുവരെ പതിനാറെണ്ണം തികക്കാൻ പെട്ടപാടും ,ഈ പ്രാസമൊപ്പിക്കാനുള്ള പാടും വളരെ പ്രയാസം നിറഞ്ഞത് തന്നെയായിരുന്നു കേട്ടൊ ഭായ്.
പ്രിയപ്പെട്ട കനേഷ്യസ് ഭായ്,നന്ദി. പ്രണയമില്ലാത്തവർ ആരാണ് ഈ ഉലകത്തിൽ ഉള്ളത് അല്ലേ.ആ കിളിനാദങ്ങൾ തന്നെയാണ് എന്നെയിങ്ങിനെയിട്ട് വലക്കുന്നതെന്റെ ഭായ്.
പ്രിയമുള്ള ചന്തുവേട്ടാ , നന്ദി. ഈ നല്ല അഭിനന്ദനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദിയുണ്ട് കേട്ടൊ ചന്തുവേട്ടാ.
പ്രിയപ്പെട്ട എച്മുകുട്ടി,നന്ദി.ഒന്നിനുപുറകേ ഒന്നൊന്നായി പ്രണയിനികളായി പല സുന്ദരിമാരും ഇതുപോലെ മുന്നിൽ നിന്നും വന്ന് നിറഞ്ഞാടിയാൽ .. എന്നെ പോലുള്ള എത് അഴകോടനും പ്രണയകാവ്യം എഴുതി പോകില്ലെ എന്റെ എച്മു...!
ജീവചരിത്രം മുഴുവനുണ്ടല്ലോ കള്ളകൃഷ്ണാ..
നന്നായി രസിച്ചു കേട്ടോ...
കൊള്ളാമല്ലോ മാഷേ...
:)
വളരെ ഇഷ്ടപ്പെട്ടു
മുരളിയേട്ടാ ഇഷ്ടപ്പെട്ടു പ്രണയ കാവ്യങ്ങള്‍ എല്ലാം...
ഈ പ്രണയകാവ്യമോദി രസിച്ചീടാൻ
ഞാനെന്തേത്ര വൈകിയെന്നറിയില്ല മാന്ത്രികാ
പേരിനർത്ഥമന്വർത്ഥമാക്കി ഭൂലോകമാകെ
പോരിനിറങ്ങിയ പ്രേമമന്നവാ നിൻ-
തിരുവടിയിൽ ഞാനിതാ നമിക്കുന്നു.
ഓം സാക്ഷാൽ മുരളീകൃഷ്ണായ നമഃ
ഓം കൃഷ്ണ കൃഷ്ണ കള്ളക്കൃഷ്ണായ നമഃ
എൻ ജീവിതത്തിലേക്കൊട്ടും
പ്രയാസമില്ലാതെ വന്നെത്തി നോക്കിപ്പോയ
പ്രണയിനിമാരിൽ ചിലരെ ---
പ്രിയപ്പെട്ട ജേക്കബ്ബച്ചായൻ,നന്ദി. പ്രണയമില്ലാത്തോർ ആരാ എന്റെ ഭായ് ,ഓൽഡ് ഈസ് ഗോൾഡ്’ എന്നല്ലെ പറയുക അല്ലേ...
പ്രിയമുള്ള കലാവല്ലഭൻ മാഷെ,നന്ദി. ഈ ലീലയുടെ വിലാസം എനിക്കറിയില്ല കേട്ടൊ ഭായ്.
പ്രിയപ്പെട്ട കൊച്ചുമോൾ ,നന്ദി.എന്റെ കുങ്കുമ പൂവ്വേ തീരെ കൊള്ളാത്തതും ഇതിൽ ഉണ്ട് കേട്ടൊ.
പ്രിയമുള്ള സുധീർദാസ്,നന്ദി.തുടിനാദം തിരുത്തി തന്നതിൽ അതിയായ നന്ദിയുണ്ട് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ജോസ്ലെറ്റ്, നന്ദി.അതെ ജീവ ചരിത്രത്തിലെ ഒരു പ്രണയ ചരിത്രം കൂടിയാണിത് കേട്ടൊ ഭായ്.
പ്രിയമുള്ള ശ്രീ,നന്ദി.ഈ നല്ല അഭിപ്രായത്തിന് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയപ്പെട്ട അന്നൂസ്,നന്ദി.ഇഷ്ട്ടപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള സാജൻ,നന്ദി. ഇത് കാവ്യമൊന്നുമല്ല കേട്ടൊ ഭായ്,വെറും പഴയ ജല്പനങ്ങളാണ്...ട്ടാാ.
പ്രിയപ്പെട്ട അശോക് ഭായ്,നന്ദി. ഹൌ ഒരാവാർഡ് പോലെയുണ്ട് കേട്ടൊ ഭായ് ,ഈ പ്രേമമന്നവൻ എന്നുള്ള തിലക കുറി.
Post a Comment