ഇപ്പോൾ ഇറങ്ങിയ ഹോളിവുഡ് മൂവികളെയെല്ലാം നിലം പരിശാക്കി ...
യു.കെ മുഴുവൻ കളക്ഷൻ വാരിക്കൂട്ടിയ , ഇവിടത്തെ മാധ്യമങ്ങൾ മുഴുവൻ വാനോളം
വാഴ്ത്തിയ ഇന്ത്യൻ സിനിമാലോകത്തെ , യാശ് ചോപ്രയുടെ‘DHOOM -3‘കണ്ട ശേഷം , രാവുകൾ പകലായി തോന്നിക്കുന്ന ,അലങ്കാര ദീപങ്ങളാൽ മനോഹാരിതകൾ തിങ്ങി നിറഞ്ഞ , വല്ലാത്ത കുളിരുള്ള ലണ്ടൻ തെരുവുകളിലൂടെ ഉലാത്തി ഞാനും , അജിമോനും ഇന്നലെ രാത്രി , വീട്ടിലെത്തിയപ്പോൾ പാതിരാവിലെ ഹിമ കണങ്ങൾ പെയ്തിറങ്ങി കൊണ്ടിരിക്കുകയായിരുന്നൂ...
പക്ഷേ , ഇന്ന് മഞ്ഞുകണങ്ങൾ പെയ്തിറങ്ങുന്നതിന് പകരം
നാട്ടിലുള്ള പോലെ കോരിച്ചൊരിയുന്ന മഴയും കാറ്റുമുള്ള വെതറായിരുന്നു..!
‘- Don't believe W -factors in Brittan - ‘
എന്ന ഒരു പഴഞ്ചൊല്ലുണ്ട് ഈ ഗ്രേറ്റ് ബ്രിട്ടനിൽ ..
weather, wife, whiskey , wine , women ,work ,.. ,..ഇത്തരം ആശ തരുന്ന
ഒന്നിനേയും കണ്ണടച്ച് ഒരിക്കലും വിശ്വസിക്കരുത് എന്നാണിവർ പറയുന്നത് ...!
അതുപോലെ - ഓന്തിനെ പോലെ അപ്പപ്പോൾ നിറം മാറി കൊണ്ടിരിക്കുന്ന , ഈ ബിലാത്തി കാലാവസ്ഥയിൽ - ഇക്കൊല്ലത്തെ ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ വെള്ളത്തിലായെങ്കിലും,
ഞാനും അജിമോനും കൂടി കൊല്ലാവസാനം അടിച്ച് പൊളിക്കുവാൻ വേണ്ടി , ഇന്ന് സായംസന്ധ്യ മുതൽ , നമ്മുടെ നാട്ടിലെ ഉത്സവാഘോഷങ്ങൾക്കൊക്കെ കാണുന്ന പോലെ ; നിയോൺ ബൾബുകളിട്ട് വർണ്ണ പ്രപഞ്ചം തീർത്ത ലണ്ടൻ നഗര വീഥികളിലൂടെ ഇവിടെ ഏറ്റവും വലിയ ആഘോഷമായി കൊണ്ടാടുന്ന പുതുവർഷത്തെ വരവേൽക്കുന്ന ആരവത്തിന്റെ തിമർപ്പുകൾ കണ്ട് റോന്ത് ചുറ്റി കൊണ്ടിരിക്കുകയായിരുന്നൂ...
ഇനി മിഡ് നൈറ്റിൽ ‘തെയിമ്സി‘ ന്റെ കരയിൽ സെൻട്രൽ ലണ്ടനിൽ അരങ്ങേറുന്ന ലോക പ്രസിദ്ധമായ ‘ദി ന്യൂ-യിയർ സെലിബെറേഷൻസ് ഓഫ് 2014 -നോടനുബന്ധിച്ച് നടക്കുന്ന നയന മനോഹരമായ , വർണ്ണ വിസ്മയം തീർക്കുന്ന ‘ഫയർ വർക്ക്സ്‘ അവസാനിച്ച് , നാളെ പുലർകാലം വരെ പൊതുജനത്തിന് ; ഫ്രീ ആയി സഞ്ചരിക്കാവുന്ന , അണ്ടർ ഗ്രൌണ്ടിലൂടെ മാത്രമേ പുതുവർഷപ്പുലരിയിൽ ഞങ്ങളിനി വീട്ടിലെത്തിച്ചേരുകയുള്ളൂ... !
‘പോട്ടോ’ മാനിയ പിടിപ്പെട്ട അനേകായിരം യു.കെ.നിവാസികളിൽ
ഒരുവനായ എന്റെ മിത്രമായ അജിമോനേയും കുടുംബത്തേയും ഈ വല്ലാത്ത
ഭക്തിരോഗത്തിൽ നിന്നും രക്ഷിക്കുവാൻ വേണ്ടി , ഡോ: അരുൺ കിഷോറുമായി
കൺസൽട്ട് ചെയ്തതിന് ശേഷം , പുതുവർഷം ആഘോഷിക്കുവാൻ ഇറങ്ങിയതായിരുന്നു ഞങ്ങൾ
പത്ത് പന്ത്രണ്ട് കൊല്ലം മുമ്പ് തൃശ്ശൂർ ഹൈറോഡിൽ , ചെരിപ്പിന്റെ
മൊത്ത കച്ചവടം നടത്തുന്ന സിബി ജോണാണ് എനിക്ക് , ജില്ലയുടെ മലമ്പ്രദേശത്ത് ചെരിപ്പടക്കം
ഒരു കോസ്മറ്റിക് ഷോപ്പ് നടത്തുന്ന അജിമോനെ , അന്ന് ; ഫോണിൽ കൂടി പരിചയപ്പെടുത്തി തന്നത്.
അജിമോന്റെ ഭാര്യയായ ; യെമനിലെ സനയിൽ നേഴ്സായി ജോലി ചെയ്തുകൊണ്ടിരുന്ന ജിൻസിക്ക് ഒരു ‘യു.കെ സീനിയർ കെയറർ വർക്ക് പെർമിറ്റ്‘ കിട്ടിയപ്പോൾ , ഇവിടെ എത്തിചേർന്നാലുള്ള സ്ഥിതി വിശേഷങ്ങളെ കുറിച്ച് ആരായാനായിരുന്നു അന്നത്തെ ആ പരിചയപ്പെടൽ...
അതിന് ശേഷം ജിൻസി ഇവിടെ വന്ന ശേഷം , ഞാൻ മുഖാന്തിരം അവൾ
വർക്ക് ചെയ്തിരുന്ന നേഴ്സിങ്ങ് ഹോമിനടുത്ത് , കച്ചവട പ്രമുഖനായ ഒരു മല്ലു
ചേട്ടായിയുടെ കുടുംബത്തോടൊപ്പം താമസവും റെഡിയാക്കി. മൂപ്പരുടെ ഭാര്യ അവിടടുത്തുള്ള സ്കൂളിൽ ടീച്ചറുമായിരുന്നു. ജിൻസി ജോലിയും , ട്രെയിനിങ്ങും, ആ വീട്ടിലെ കുട്ടികൾക്ക് കുറച്ച് മലയാളം ട്യൂഷ്യനുമൊക്കെയായി കുഴപ്പം കൂടാതെ കഴിഞ്ഞിരുന്നു...
വല്ലപ്പോഴും അജിമോനും , ജിൻസിയും വിളിച്ചുകൊണ്ടിരിക്കുന്നതിനാൽ , അവന് ഡിപ്പന്റഡ് വിസ കിട്ടിയിട്ടും നാട്ടിലെ കച്ചവടമൊക്കെ ഒന്ന് സെറ്റിൽ ചെയ്തിട്ട് മൂന്ന് കൊല്ലത്തിന് ശേഷമേ അജിമോൻ യു.കെയിൽ എത്തുകയുള്ളൂ എന്നും പറഞ്ഞിരുന്നു..
ഇതിനിടയിൽ ഒരുമിച്ചുള്ള പള്ളിയിൽ പോക്കും , അടുക്കള ജോലികൾക്ക് സഹായമൊക്കെയായി ജിൻസി ആ വാടക വീട്ടിലെ ഒരു ഫേമിലി മെമ്പർ ആയി കഴിഞ്ഞിരുന്നു. നാളുകൾക്കുള്ളിൽ , ആ മല്ലു ചേട്ടായി ജിൻസിക്ക് ലണ്ടനടുത്തുള്ള ഒരു എൻ,എച്ച്.എസ് ആശുപത്രിയിൽ പുതിയൊരു വർക്ക് പെർമിറ്റടക്കം .നേഴ്സിങ്ങ് ജോലിയും കരസ്ഥമാക്കി കൊടുത്തു.
പിന്നീട് പെട്ടൊന്നൊരു ദിവസം അജിമോൻ എന്നോട് വിളിച്ചു പറഞ്ഞു
ആളുടെ കടയൊക്കെ വല്ല്യപ്പന്റെ മോനെ ഏല്പിച്ച് യു.കെ.യിലേക്ക് വരികയാണെന്ന്..!
ഇവിടെ വന്നപ്പോൾ നാട്ടിലെ ബിസിനസ്സ് ഉപേഷിച്ചതിനാലായിരിക്കും എപ്പോഴു വിഷാദ ചിത്തന്നായ അജിമോനും , ജിൻസിയും അവളുടെ പുതിയ ജോലി സ്ഥലത്തിനടുത്ത് ഒരു വീടെടുത്ത് താമസവും തുടങ്ങി.
അതിന് ശേഷം റോയൽ മെയിലിൽ പാർട്ട് ടൈം ആയി ഒരു ജോലി അജിമോന് കിട്ടിയത് - ശേഷമത് പെർമനനന്റ് പോസ്റ്റായി മാറി ,അവരുടെ രണ്ട് പേരുടെ ജോലികളാൽ ജീവിതം നന്നായി പച്ച പിടിച്ചതിനാലോ , മറ്റോ ... പണ്ടത്തെ പോലെയൊന്നും വലിയ സൊറ പറച്ചിലൊന്നും ഞങ്ങൾ തമ്മിൽ ഉണ്ടാകാറില്ല.
ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന്
സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..!
ശേഷം ജിൻസിക്ക് ഒരു മോളുണ്ടായിട്ട് പോലും അഞ്ചാറ് മാസം കഴിഞ്ഞിട്ടാണ് അവനത് എന്നോട് പറഞ്ഞതെങ്കിലും , ആയിടെ ഞാനും കുടുംബവും കൂടി അവരുടെ വീട്ടിൽ പോയി കുഞ്ഞിനേയും അമ്മയേയും കണ്ട് പോന്നിരുന്നൂ...
അജിമോനെ സ്ഥിരമായി അങ്ങിനെ അധികമിപ്പോൾ , കാണാറില്ലെങ്കിലും
നാലഞ്ചുകൊല്ലമായി അവരോടൊപ്പം വാടകക്കാരായി താമസിച്ച് കൊണ്ടിരിക്കുന്ന , കല്ല്യാണമൊന്നും കഴിച്ചില്ലെങ്കിലും ഒരുമിച്ച് കഴിയുന്ന, രണ്ട് മതസ്ഥരായ , തനി സിനിമാ ഭ്രാന്തരായ ദമ്പതികളെ പലപ്പോഴായി ലണ്ടനിൽ വെച്ച് , കാണൂമ്പോൾ ...
അവരുടെ വിശേഷങ്ങളൊക്കെ ഞാൻ ആരായാറുണ്ട്.
നേരിട്ടും , സി.ഡിയും , ഓൺ-ലൈനുമായി സ്റ്റുഡന്റ് വിസയിൽ വന്ന് ,ശേഷം വർക്ക്
പെർമിറ്റ് കിട്ടി , യൂറോപ്പ് മുഴുവൻ മധു-വിധു കൊണ്ടാടി ; ഉലാത്തി നടക്കുന്ന ,ബിലാത്തിയിലെ ഈ ന്യൂ-ജനറേഷൻ കമിതാക്കൾ ഇക്കൊല്ലമിറങ്ങിയ 130 ഓളം മലയാളം സിനിമകളും കണ്ടൂത്രെ ...!
ഇവർ പറഞ്ഞാണ് ഞാൻ അജിമോൻ കുടുംബത്തിന്റെ പുത്തൻ ഭക്തി വിലാസം പരിപാടികൾ മനസ്സിലാക്കിയത് .
പത്ത് വയസ്സുള്ള മൂത്ത മോളും, അഞ്ചുവയസ്സുകാരൻ മോനുമായി
യു.കെയിൽ ഇപ്പോൾ നടമാടികൊണ്ടിരിക്കുന്ന എല്ലാ ധ്യാന -മഹോത്സവങ്ങളിലും പങ്കെടുത്ത് തനി കുഞ്ഞാടുകളായി മാറിയ അവസ്ഥാ വിശേഷം...!
എല്ലാ മത വിഭാഗങ്ങളുടേയും ഒരു വിഭാഗം ആളുകൾ ദൈവ ഭയത്തെ , ഭക്തരുടെ മുമ്പിൽ ആത്മീയതയുടെ ,അഭ്യാസവും ആഭാസവും വിപണനം ചെയ്ത് കാശുണ്ടാക്കുന്ന ഇത്തരം എടവാടുകൾ ഇന്നും ഇന്നലേയുമൊന്നും തുടങ്ങി വെച്ച ഒരു പ്രവണതയൊന്നുമല്ലല്ലോ ..അല്ലേ.
ലൈഫിൽ ഏതെങ്കിലും തരത്തിൽ ആളുകൾ നേട്ടങ്ങൾ നേടിയാൽ ...
ആയതിനൊന്നും ഇനിമേൽ യാതൊരു കോട്ടവും വരാതിരിക്കുവാൻ വേണ്ടി
ഭക്തിയുടെ പേരിൽ നടത്തുന്ന മുതലെടുപ്പ് വേലകൾ തന്നെയാണ് ഈ സംഗതികൾ..!
ധ്യാനം എന്നതിന്റെ മഹത്വമെന്തന്നറിയാതെ ...
അത്ഭുത രോഗ ശാന്തി ശുശ്രൂഷയും , ദൈവത്തേക്കാൾ
വലിയ പകിട്ടുള്ള പുരോഹിതരുടെ വചനഘോഷങ്ങളുമൊക്കെയുള്ള
കോപ്രായങ്ങളിൽ അടിമ പെട്ട് നൈരാശ്യത്തിൽ നിന്ന് , ഒരു വിഷാദ ലോകത്തേക്ക്
മൂക്ക്കുത്തി വീണ അജിമോൻ , പിന്നീട് തനി ഒരു മനോരോഗിയായി തീരുകയായിരുന്നൂ ...!
ഒരു ദശാബ്ദത്തോളമായി എത്ര കുമ്പസാരം നടത്തിയിട്ടും ,
ധ്യാനം കൂടിയിട്ടും മാനസിക പിരിമുറുക്കത്തിൽ അയവുവരാത്ത
കാരണമാകാം ഒരു മാസം മുമ്പ് വല്ലാത്ത ഒരവസ്ഥയിൽ അജിമോൻ
എന്റടുത്ത് വന്ന് ഒരു മന:ശാസ്ത്ര ഡോക് ട്ടറുടെ സഹായം ആവശ്യപെട്ട്
സ്വന്തം കഥകളുടെ കെട്ടഴിച്ചിട്ടത്..!
ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം പോയില്ലേ ...!
ഡോ: അരുൺ കിഷോറിന്റടുത്ത് രണ്ട് സെക്ഷനും അല്പസ്വല്പ
മെഡിക്കേഷനും കൂടിയായപ്പോൾ അജിമോൻ ഉഷാറായി തുടങ്ങി ...
അച്ചന്മാരുടെ മെഡിറ്റേഷൻ കൊണ്ടും വചനം കൊണ്ടും പറ്റാത്ത രോഗശാന്തി
ഡോ: അരുൺ കിഷോറിന്റെ മെഡിക്കേഷൻ കൊണ്ടും , ഉപദേശം കൊണ്ടും പറ്റി ...!
ഇന്നലെ എന്റെ കൂടെ കൊല്ലങ്ങൾക്ക് ശേഷം അജിമോൻ സിനിമക്ക് വന്നൂ..
ഇന്നിതാ ഞങ്ങൾ ലണ്ടൻ പുത്തനാണ്ട് പുകിലുകൾ കാണാൻ ഉല്ലസിച്ച് പോകുന്നൂ..!
ഇനി ദേ ...
ഇക്കഥ മുഴുവനാകണമെങ്കിൽ
ഫ്ലാഷ് ബാക്കായിട്ട്
ഈ പിൻ കുറിപ്പ് കൂടി ,
കൂട്ടി വായിച്ചു കൊള്ളണം കേട്ടൊ .
ഏതാണ്ട് പതിനൊന്ന് കൊല്ലം മുമ്പ് , ലണ്ടനിൽ സീനിയർ കെയററായി വന്നു ചേർന്ന ഒരുത്തിയെ , അവൾ താമസിച്ചിരുന്ന വീട്ടിലെ വി .ഐ .പിയും മാന്യനുമായ ഗൃഹനാഥൻ എങ്ങിനേയൊ വശത്താക്കി ; ലൈംഗിക ചൂഷണത്തിന് വിധേയമാക്കി കൊണ്ടിരുന്നു ...!
അവൾ പിന്നീട് ഗർഭിണിയായപ്പോൾ , ആ കുടുംബം അവളെ അബോർഷന് വിധേയമാക്കാൻ ശ്രമിച്ചെങ്കിലും , ആ പാപ കർമ്മത്തിന് വിധേയ യാവാതെ , നാട്ടിൽ നിന്നും എത്തിയ അവളുടെ ഭർത്താവിനോടെല്ലാം , ഏറ്റ് പറഞ്ഞ് ...
പിന്നീടവൾ ഒരു പെൺകുഞ്ഞിന് ജന്മം നലികി ...!
എല്ലാ പ്രൊട്ടെക്റ്റീവ് ഉപാധികൾ അറിയാവുന്നവളായിട്ടും , ഗർഭം കലക്കി കളയാൻ
ഇത്രയധികം സൌകര്യമുണ്ടായിട്ടും , വിധേയത്വത്താലോ ,നിർബ്ബന്ധത്താലോ , ആ മാന്യന് വഴങ്ങി കൊടുക്കേണ്ടി വന്ന സ്വന്തം ഭാര്യയെ ,ആ ഭർത്താവ് വിശ്വസിച്ചു ...
കർത്താവ് തന്നത് രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു ...!
അവളുടെ കെട്ടിയവൻ ആ കടിഞ്ഞൂൽ പുത്രിയെ , പിന്നീടുണ്ടായ
സ്വന്തം മകനേക്കാൾ വാത്സല്ല്യത്തോടെ സ്നേഹിച്ചു വളർത്തി .
ഇതിനിടയിൽ അവന്റെ കെട്ടിയവളെ പീഡിപ്പിച്ചവന്റെ കുടുംബബന്ധം
തകർച്ചയുടെ വക്കിലെത്തി . കുറെ നാളികൾക്ക് ശേഷം , രണ്ട് കൊല്ലം മുമ്പ് ;
കരൾ രോഗം വന്ന് , അന്നത്തെ ആ മാന്യ ദേഹം ഇഹലോകവാസം വെടിഞ്ഞു...
ഇന്ന് പല ഉന്നതികളിൽ കൂടി സഞ്ചാരം നടത്തുകയാണെങ്കിലും ,
അന്ന് പീഡിതരായി ആ രണ്ടു കുടുംബങ്ങളും നന്നായി തന്നെ ജീവിച്ചു പോരുന്നു ...!
അപ്പോൾ ,ഈ വേളയിൽ എല്ലാവർക്കും
എന്റേയും , അജിമോന്റെ കുടുംബത്തിന്റേയും ,
അവരുടെ വീട്ടിലെ , ആ ന്യൂ-ജനറേഷൻ ദമ്പതികളുടേയും
ഒക്കെ വക ..., അസ്സലൊരു പുതു പുത്തനാണ്ട് വാഴ്ത്തുക്കൾ ...!

47 comments:
എന്തോ പുതുവർഷ തലേന്ന് ബൂലോഗത്തിലുണ്ടായ ട്രാഫിക്
ബ്ലോക്കുകൾ കാരണം ഇന്നലെ
ഇക്കഥ പബ്ലിഷായില്ല...!
ദൈവ ദോഷം...! !
പണ്ട്
ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന കുടുംബാസൂത്രണം
നടത്തിട്ട് കല്ല്യാണം കഴിച്ച് കുട്ടികളില്ലാതിരുന്ന ദിവാരേട്ടന്റെ ഭാര്യ സരോജിന്യേച്ചി , 90 കളിൽ ‘പോട്ട‘യിൽ പോയി 41 ദിവസത്തെ
ധ്യാനം കൂടി വന്നപ്പോൾ , ദൈവത്തിന്റെ മഹത്വത്താൽ ഗർഭിണീയായി ...
പിന്നീട് പെറ്റു ...
മകൻ ഉണ്ടായ ശേഷം ദിവാരേട്ടൻ തീവണ്ടിക്ക് മുന്നിൽ ചാടി ചത്തു...
ചെക്കൻ ഇന്ന് നാട്ടിലെ അസ്സലൊരു ഗുണ്ടയാണ് ...!
ദിവാരേട്ടന് സമർപ്പിക്കുന്നു..ഈ ഒറിജിനൽ കഥ ....
ദിവാകരേട്ടന്റെ കഥപോലെ ഇതും ഒറിജിനലായി തന്നെ വായിക്കാന്‍ കഴിഞ്ഞു. പഴയതില്‍ നിന്നൊക്കെ അല്പം മാറി ഒരു സംഭവകഥ സംഭവം കാണുന്നത് പോലെ ഈ പുതുവത്സരത്തില്‍ നല്‍കി.
അജിമോന്റെ ടോക്ടറുമായുള്ള പുതുവത്സരം ഭംഗ്യായി.
ആശംസകള്‍ മുരളിയേട്ടാ.
ദിവാകരേട്ടന്റേയും, അജിമോന്റേയും ജീവിതത്തിൽ നിഴൽ വീഴ്ത്തിയ അങ്കുശമില്ലാത്ത ചാപല്യങ്ങളോടല്ലെ പണ്ട് കവി അംഗന എന്നു വിളിക്കടടെ നിന്നെ ഞാൻ എന്നു ചോദിച്ചത്. പാവം ദിവാകരേട്ടന് പിടിച്ചു നിൽക്കാനായില്ല. അജിമോൻ മാതൃകാപരമായ രീതിയിൽ പ്രായോഗികബുദ്ധി ഉപയോഗിച്ചു...
യാഥാർത്ഥ്യങ്ങൾ കെട്ടുകഥകളേക്കാൾ വിചിത്രം
പുതുവത്സരാശംസകൾ
നിസ്സഹായരായ പെണ്‍ കിടാങ്ങളെ ചതിവില്‍ കീഴ്പ്പെടുത്തുന്നവര്‍ ,മനസ്സിന്റെ നീറ്റലടക്കാനുള്ള മനുഷ്യന്റെ വെപ്രാളം മുതലാക്കി ഭക്തിയുടെ മൊത്ത വിതരണം നടത്തുന്നവര്‍, പറ്റിയ ഗതികേട് തുറന്നു പറയുന്ന ഭാര്യ ,അവളെ മനസ്സിലാക്കി സ്നേഹിക്കാന്‍ ശ്രമിക്കുന്ന നല്ലവനായ അജിമോന്‍........ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ....
പുതുവല്‍സരാശംസകള്‍.
പാഥേയം എന്ന സിനിമ ഓര്മ വന്നു നന്മ എന്നും നല്ലനിലയിൽ തന്നെ കഴിയട്ടെ
പുതുവത്സരാശംസകൾ
പുതുവത്സര വാഴ്ത്തുക്കള് മാന്ത്രികരേ :)
കഴിഞ്ഞ ദിവസം ഡോ. അരുൺ കിഷോറിന്റെയൊക്കെയൊപ്പം അവിടെ ക്രിസ്മസ്-പുതുവൽസരം ആഘോഷിച്ച് തിരിച്ച് വന്നതേയുള്ളു. :)
ഏതാണ്ടെല്ലാ മനുഷ്യരുടേയും സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന് സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..? lol...
മനുഷ്യ ജീവിതം ഇങ്ങനെയൊക്കെയാണ് അല്ലേ മുരളീ ഭായ്.. എല്ലാ നാട്ടിലും..
മനസ്സമാധാനം അതല്ലെ എല്ലാം...
യാഥാര്‍ത്ഥ്യം കെട്ടുകഥയേക്കാള്‍ വിചിത്രവും ഭീകരവും...അല്ലേ മുരള്യേട്ടാ...എഴുത്ത് വളരെ നന്നായിട്ടുണ്ട്..
മറ്റുള്ളവരുടെ ദു:ഖവും ,
കണ്ണീരും ആവാഹിച്ചെടുത്ത്
ആളാകുന്നതിനേക്കാൾ ഉപരി ഇപ്പോൾ
യു.കെയിൽ നടമാടികൊണ്ടിരിക്കുന്ന ഭക്തി/ആത്മീയ
വിപണനങ്ങൾക്കെതിരെ ഒരു ചൂണ്ട് വിരൽ ഉയർത്തുക
എന്നുള്ള ഒരു ലക്ഷ്യത്തിന് വേണ്ടി കൂടിയാണ് ,എന്റെ ഈ മിത്രത്തിന്റെ
ഇക്കഥ അവരുടെ സമ്മതതോടെ ഞാൻ ഇവിടെ പകർത്തിയിട്ടത്...
കഥ പറയാനുള്ള പോരായ്മകൾ
വല്ല്ലാതെ മുഴച്ച് നിൽക്കുന്നുണ്ടെന്നറിയാം..ചുമ്മാ ക്ഷമീര്
പ്രിയപ്പെട്ട റാംജി ഭായ് ,നന്ദി. രതിയുടേയും ,ആത്മീയതയുടേയും ചൂഷണത്തിന് വിധേയരായി കൊണ്ടിരിക്കുന്ന എത്രയെത്ര ദിവാരേട്ടൻ/അജിമോൻ കുടുംബങ്ങളാണ് നമുക്കൊക്കെ ചുറ്റും ...അല്ലേ ഭായ് !
പ്രിയമുള്ള പ്രദീപ് മാഷ് ,നന്ദി. നമ്മുടെയൊക്കെ ചുറ്റുമുള്ള പല യാഥാർത്ഥ്യങ്ങളും മിക്ക കെട്ടുകഥകളേക്കാൾ വിചിത്രം തന്നേയാണ് മാഷെ ,അവയൊന്നും നേർക്കണ്ണിൽ കൂടി നമുക്കൊന്നും കാണാനാകുന്നില്ല എന്നതും ഒരു വാസ്തവമാണ് കേട്ടൊ.
പ്രിയപ്പെട്ട വെട്ടത്താൻ സാർ, നന്ദി. അഞ്ച് കൊല്ലത്തെ യു.കെ വർക്ക് പെർമിറ്റിന്റെ മധുരം കാട്ടി,ബലപ്രയോഗത്താൽ കീഴടക്കപ്പെട്ട ഒരു പരമ ഭക്തയായ ഒരുവളാണ് ഇക്കഥയിലെ നായിക..! കുമ്പസാരവും,ഏറ്റ് പറച്ചിലുകളുമായി അവൾ സമാധാനത്തിന്റെ വഴിയിൽ തിരിച്ചെത്തിയെങ്കിലും..അതുപോലെയാവില്ലല്ലോ അവളുടെ കണവന്റെ അവസ്ഥ ..അല്ലേ സർ.
പ്രിയമുള്ള ബൈജു ,നന്ദി.പല ജീവിതകഥകൾ തന്നെയാണല്ലോ പാഥേയം പോലുള്ള സിനിമാ കഥകളുടേയും കാതൽ അല്ലേ ഭായ്.
പ്രിയപ്പെട്ട അഭി ഭായ് ,നന്ദി.അങ്ങോട്ടേക്കും പുത്തനാണ്ട് വാഴ്ത്തുക്കൾ..!
പ്രിയമുള്ള ജൂനൈദ് ഭായ്,നന്ദി.ഈ ആശീർവാദങ്ങൾക്കൊത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയപ്പെട്ട സിജോ ,നന്ദി. എന്താണ് ഭായ് ഡോക്ട്ടറുമായി ഒരു ചുറ്റിക്കളി ..?
ഹും..അതെ നിങ്ങളക്കൊ എന്നും വി.ഐ.പി കളുമൊക്കെയായല്ലേ കൂടു അല്ലേ...മ്ം ളേ പോലെയുള്ളവരൊന്നും ക്ഷണിച്ചാ വരില്ലല്ലോ അല്ലേ ...
എന്തെല്ലാം നേടിയാലും മനഃസ്സമാധാനം ഇല്ലെങ്കില്‍ നേടിയതെല്ലാം കൊണ്ട് എന്തുകാര്യം!
വായിച്ചു .നന്നായി അവതരിപ്പിച്ചിരിക്കുന്നു മാഷെ .
ജിന്‍സന്‍ ഇരിട്ടി
New thoughts & messages will always works on special days,Good work point out realities in life.Thank you and wish you all the best 2014
കാശ് കൊടുത്താല്‍ വാങ്ങാന്‍ കിട്ടുന്നതല്ലല്ലോ മനസമാധാനം. നാടുകളുടെ പേരിനെ വ്യത്യാസമുള്ളൂ...
പുതുവത്സരത്തില്‍ നല്ലൊരു പോസ്റ്റ് വായിച്ചു :) :)
മനുഷ്യ ജീവിതം ഇങ്ങനെയാണ്..മൂന്നു വ്യത്യസ്ത കുടുംബ ചിത്രങ്ങള്..സഹായിച്ചവനെ മറക്കുന്നവനും,ജീവിതം ആഗോഷമാക്കിയവരും,വലിയ തെറ്റുകള്‍ പൊറുക്കാനുള്ള വിശാല മനസ്കരും..
പുതുവത്സര ആശംസകള്‍ ചേട്ടാ..
വ്യത്യസ്തമായ ജീവിതങ്ങള്‍ . ആശംസകള്‍
പുതുവര്‍ഷമായിട്ട് ബിലാത്തിയില്‍ ഒരു പോസ്റ്റ് ഇല്ലേ എന്ന് രണ്ടു ദിവസം മുമ്പ് വന്നു നോക്കി മടങ്ങിപോയതാണ്. ഈ തവണ വ്യത്യസ്തമായ ഒരു ആഘോഷമാണല്ലോ പങ്കു വെച്ചത് , മുകളില്‍ ആരോ പറഞ്ഞപോലെ സങ്കല്‍പ്പങ്ങളെ ക്കാള്‍ കൈപ്പ് നിറഞ്ഞ യാഥാര്‍ത്യങ്ങള്‍!! എന്തായാലും എന്‍റെ വക ഒരു ഹാപ്പി ന്യൂ ഇയര്‍ എല്ലാര്‍ക്കും
മന:സ്സമാധാനം നഷ്ടപ്പെടുന്ന മനുഷ്യന്‍
അഭയം തേടുന്നത് ഏതെല്ലാം കേന്ദ്രങ്ങളെയൊക്കെയാണ്!അല്പം മനശ്ശാന്തിക്കുവേണ്ടി,രോഗശമനത്തിനുവേണ്ടി.അത്യാര്‍ത്തി നിറഞ്ഞ മിക്കയിടങ്ങളിലും ചൂഷണമാണ് നടക്കുന്നത്..........
ജീവിതയാഥാര്‍ത്ഥ്യങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു.
ആശംസകള്‍
അജിമോൻടെ ബിലാത്തിക്കഥ ഇഷ്ടായി ആശംസകൾ
അതെ.. എന്തൊക്കെ ഉണ്ടായാലും മനസമാധാനം ഇല്ലെങ്കില്‍...
ഇങ്ങനെയൊക്കെ തന്നെയാണ് എല്ലായിടത്തും.. എന്തായാലും അയാളുടെ മാനസികാരോഗ്യം തിരികെ കിട്ടിയല്ലോ..
“ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം പോയില്ലേ...!“
ഇതാണ് ഈ ബിലാത്തിക്കഥയിലെ ഒരു പ്രധാന വാചകം. എത്രയോ സത്യം.
ഈ ധ്യാന കേന്ദ്രങ്ങളെല്ലാം തന്നെ ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തി വെറും കുഞ്ഞാടുകളായി മാറ്റിയെടുക്കുന്ന കേന്ദ്രങ്ങളാണോയെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്. അതു പോലെ തന്നെയാണ് ധ്യാനമിരുന്നാൽ ഗർഭിണിയാകുമെന്നതും. ശരിക്കും അത്ഭുതപ്രവർത്തി തന്നെ...!
ഒരു മനോരോഗവിദഗ്ദ്ധന്റെ ഉപദേശം കൊണ്ട് തീരാവുന്ന പ്രശ്നങ്ങളാണ് ഇങ്ങനെ ധ്യാനകേന്ദ്രങ്ങളിൽ അടിഞ്ഞു കൂടി ജീവിതം ഹോമിക്കുന്നത്.
ബിലാത്തിച്ചേട്ടൻ പറഞ്ഞു തന്ന ഈ അനുഭവസാക്ഷ്യം എല്ലാവർക്കും ഒരു പാഠമാകട്ടെ...
പുതുവത്സരാശംസ്കൾ...
അത് ശരി പുതുവർഷത്തിന്റെ ഇടയിൽ ഈ പോസ്റ്റ് കണ്ടിരുന്നു പക്ഷെ തുരക്കാൻ നോക്കിയപ്പോൽ ഹോം എന്നെഴുതി ഒരു സാധനം വരും പിന്നെയും ക്ലിക്കിയാൽ പിന്നെയും അത് തന്നെ
കുറെ തവണ നോക്കിയിട്ട് വിട്ടുകളഞ്ഞതായിരുന്നു
ഇപ്പൊ കണ്ടു
പല പല സന്ദേശങ്ങളും ഉള്ള ഒരനുഭവം. നന്നായി എഴുതി
മുരളീ ഭായ് വീണ്ടും ഇവിടെയത്താൻ വൈകി.
നല്ലൊരു ജീവിത കഥ അധികം വളച്ചു കെട്ടില്ലാതെ
ഇവിടെ പറഞ്ഞു. മാധുര്യമൂറുന്ന വാക്കുകളിലും
പ്രവർത്തികളിലും കുടുങ്ങി ഇന്നും അനേകർ
ഇത്തരം കുഴികളിൽ ചെന്നു ചാടുന്നു. എത്ര
അനുഭവങ്ങൾ കണ്മുൻപിൽ കണ്ടാലും ബുദ്ധി
വികസിക്കാത്തവരെപ്പോലെ പിന്നെയും ചതിക്കുഴികളിൽ
ചെന്നു ചാടുന്നു!! അജിമോന്റെയും, ദിവാകരെട്ടന്റെയും
കഥകൾ നന്നായി അവതരിപ്പിച്ചു. ഇത്തരം ചതിയിലേക്ക്
ഇനിയുമാരും നീങ്ങാതിരിക്കാനുള്ള ഒരു മുന്നറിയിപ്പ്
എന്ന രീതിയിൽ ഈ കുറി ഇവിടെ കഥയായി അവതരിപ്പിച്ചതിൽ
നന്ദി. പിന്നെ, ലണ്ടൻ പുതുവത്സര ആഘോഷ വീഡിയോ അതിഗംഭീരമായി
ബിലാത്തിയിലെ ഭായിക്കും കുടുംബാംങ്ങൾക്കും സുൽത്താന്റെ നാട്ടിൽ
നിന്നും അയക്കുന്ന പുതുവത്സര ആശംസകൾ! അൽപ്പം വൈകിയെങ്കിലും
സ്വീകരിച്ചാലും
Wish You All A Blessed And Prosperous New Year 2014
>>ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം പോയില്ലേ . << ഈ വരികൾ ചേർത്ത് വെച്ച് പറയട്ടെ. വിത്യസ്തമായ ഒരു പോസ്റ്റ്.. വെറും ലാത്തിയല്ലാത്ത് ബിലാത്തി പോസ്റ്റ്.. ഇഷ്ടമായി ..ആശംസകൾ
പ്രിയപ്പെട്ട അഭയാർത്ഥി, നന്ദി. ആയതൊരു മനുഷ്യ സഹജമായ സംഗതി തന്നെയാണല്ലൊ അല്ലേ ..ഭായ്.
പ്രിയമുള്ള എച്മുകുട്ടി,നന്ദി. ഏത് നാട്ടിലായാലും പീഡിപ്പിക്കപ്പെടുന്നവർക്കൊക്കെ ഒരേ മുഖങ്ങൾ തന്നെ...ആയത് ചെയ്യപ്പെടുന്ന രീതികൾക്കും ഒട്ടും വത്യാസമില്ല താനും.!
പ്രിയപ്പെട്ട മുല്ല,നന്ദി. അത് തന്നേയാണ് ആയതിന്റെ സുലാൻ ..മന:സമാധാനം , അതില്ലെങ്കിൽ എല്ലാം പോയില്ലെ അല്ലെ യാസ്മിൻ.
പ്രിയമുള്ള ഹാബി ,നന്ദി.അതെ ഹാബി ...ഏത് യാഥാര്‍ത്ഥ്യങ്ങളും കെട്ടുകഥയേക്കാള്‍ വിചിത്രവും ഭീകരവും തന്നേയാണ്..!
പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി. മനസ്സമാധാനമെന്ന കുന്ത്രാണ്ടം കിട്ടാണാണല്ലൊ നാമെല്ലാം എന്നും നെട്ടോട്ടം ഓടികൊണ്ടിരിക്കുന്നത് എന്നുമെന്നും ..അല്ലെ ഭായ്.
പ്രിയമുള്ള ജിൻസൻ ഭായ്, നന്ദി. നിങ്ങളെപ്പോലെയുള്ള എഴുത്തുകാർക്കൊക്കെ ഒരു നോവാലാക്കാനുള്ള ഒരു ഒറിജിനൽ കഥ തന്നെയാണീത് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ഷിബിൻ ,നന്ദി.അതെ തനി ചില യു.കെ.ജീവിതങ്ങളുടെ റിയാലിറ്റി മറ്റുള്ളവർക്ക് കൂടി തുറന്ന് കാണിച്ചു എന്ന് മാത്രം..!
പ്രിയമുള്ള മുബി, നന്ദി. ഇങ്ങനെ ചില വിലപ്പെട്ട വസ്തുവകകളെങ്കിലും കാശ് എത്ര കൊടുത്താലും നമുക്കൊന്നും ഒരിക്കലും പ്രാപ്തമാക്കുവാൻ സാധിക്കില്ലല്ലോ അല്ലേ മുബി.
പ്രിയപ്പെട്ട സാജൻ ഭായ് ,നന്ദി. അതെ ഭായ്,ഒരേയിടത്ത് താമസിക്കുന്ന വെറൈറ്റിയുള്ള പല ഫേമിലി ചരിതങ്ങൾ തന്നെയാണിത് കേട്ടൊ.
അനിയാ...വന്നു ഹാജർ വച്ചു....ഇതിനു നല്ലൊരു കമന്റിടണം എന്നാ കാരണത്താൽ...അതു നാളേക്കു മാറ്റുന്നു..ആശംസകൾ
നമുക്ക് പലഘട്ടങ്ങളിലും സഹായം ചെയ്തിരുന്ന ആളുകളെ മറക്കാതിരിക്കാം. മുരളീജിക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍
ബിലാത്തിയേട്ടാ... ഇത്തിരി ലേറ്റായെങ്കിലും ലെറ്റസ്റ്റായി എന്റെ വകയും പുത്താണ്ട് നൽവാഴ്ത്തുക്കൾ..
പലരും പറഞ്ഞതുപോലെ, ഇത്തവണത്തെ എഴുത്തിന് എന്തോ പ്രത്യേകതയുണ്ട്.. :)
bitter truths??!!!
happy new year muraliyettaa.. (vaikiyathil kshamikkane )
പ്രിയപ്പെട്ട തുമ്പി ,നന്ദി .ഒന്നിനോടൊന്ന് വത്യസ്ഥമായ ,വിഭിന്നമായ ജീവിതങ്ങൾ തന്നെയാണ് ഒട്ടുമിക്ക ആളുകളുടേയും അല്ലേ...
പ്രിയമുള്ള ഫൈസൽ ബാബു ,നന്ദി. ജീവിതം ഒരിക്കലും നാം സങ്കൽപ്പിക്കുന്ന പോലെ പണിതുയർത്തുവാൻ സാധ്യമല്ലല്ലോ അല്ലേ.എല്ലാം ആയതിന്റെ വിധിപോലെ വരും..പോകും ; അതാണ് ലൈഫ് കേട്ടൊ ഭായ്.
പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി. നാം മനശ്ശാന്തിക്കുവേണ്ടിയോ,രോഗശമനത്തിനുവേണ്ടിയോ അഭയം തേടിടും സ്ഥലങ്ങളോക്കെ അത്യാര്‍ത്തി നിറഞ്ഞ ചൂഷണത്തിന്റെ കേന്ദ്രങ്ങളാണല്ലൊ ഇന്നെവിടേയും കാണപ്പെടുന്നത് അല്ലേ മാഷെ.
പ്രിയപ്പെട്ട നിദീഷ് വർമ്മാജി ,നന്ദി.ഒരു പക്ഷേ ഇത് ബിലാത്തിയിലെ മാത്രം ഒരു കഥയായിരിക്കില്ല..കേട്ടൊ ഭായ്.
പ്രിയമുള്ള മനോജ് ഭായ്,നന്ദി . എന്തുണ്ടായാലും ഈ മനസ്സമാധാനം ഇല്ലെങ്കിൽ ഏവരുടേയും ജീവിതം കട്ട പൊക തന്നെ..!
പ്രിയപ്പെട്ട അശോകൻ ഭായ് ,നന്ദി.
ഈ ധ്യാന കേന്ദ്രങ്ങളെല്ലാം തന്നെ ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെടുത്തി വെറും കുഞ്ഞാടുകളായി മാറ്റിയെടുക്കുന്ന കേന്ദ്രങ്ങളാണോയെന്ന് പലപ്പോഴും സംശയം തോന്നിയിട്ടുണ്ട്... വെറും സംശയമല്ല ഭായ് ഇതൊരു പരമാർത്ഥം തന്നേയാണ് കേട്ടൊ.
പ്രിയമുള്ള ഡോ; പണിക്കർ സർ,നന്ദി. എത്ര സന്ദേശങ്ങൾ കിട്ടിയാലും ,വീണ്ടും വീണ്ടും മനുഷ്യൻ പടുകുഴിയിലേക്ക് വീഴുന്നൊരു വിഷയം തന്നെയാണിത് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ഫിലിപ്പ് ഭായ്,നന്ദി.മാധുര്യമൂറുന്ന വാക്കുകളിലും
പ്രവർത്തികളിലും കുടുങ്ങി ഇന്നും അനേകർ
ഇത്തരം കുഴികളിൽ ചെന്നു ചാടുന്നു. എത്ര
അനുഭവങ്ങൾ കണ്മുൻപിൽ കണ്ടാലും ബുദ്ധി
വികസിക്കാത്തവരെപ്പോലെ പിന്നെയും ചതിക്കുഴികളിൽ
ചെന്നു ചാടുന്നു! അതെ അവനവൻ കുരുക്കുന്ന കുടുക്കുകളിൽ പെട്ട് ജീവിതം ഹോമിക്കുന്നവർ തന്നെയാണ് ഇവരൊക്കെ അല്ലേ ഭായ്. പിന്നെ വീഡിയോ കണ്ടിഷ്ട്ടപ്പെട്ടതിൽ പെരുത്ത് സന്തോഷമുണ്ട് കേട്ടൊ .
പ്രിയമുള്ള ബഷീർ ഭായ്,നന്ദി.ഇത് ബിലാത്തിയിലെ ലാത്തികളല്ല, ചില ബിലാത്തി ജീവിതങ്ങളൂടെ നേർ പതിപ്പുകളാണ് കേട്ടൊ ഭായ് .
മുഴുവനും വായിച്ചു. കൊള്ളാം. വൈകിയെങ്കിലും പുതുവത്സരാശംസകള്‍!!!
വെറുതെ വന്നു നോക്കിയതാണ് മുരളിയുടെ പോസ്റ്റ് എന്തെങ്കിലും ഉണ്ടോ എന്ന്. കണ്ടത് ഒരു സദ്യ.
നന്നായി എഴുതി.
ഈ വര്ഷം ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നു.
മുരളിയേട്ടാ നല്ലൊരു സന്ദേശം നല്‍കുന്ന കഥ എല്ലാ ആശംസകളും !
പുതുവത്സരാശംസകൾ .. നന്നായി പറഞ്ഞു ..
പ്രിയപ്പെട്ട ജോജ്ജ് അറങ്ങാശ്ശേരി ഭായ്, നന്ദി.നിങ്ങളെപ്പോളൂള്ള എഴുത്തുകാരുടെ അനുഗ്രഹം തന്നെ സന്തോഷം ഉളവാക്കുന്ന സംഗതിയാണ് കേട്ടൊ ഭായ്.
പ്രിയമുള്ള ചന്തുവേട്ടാ , നന്ദി. വിശദമായ അഭിപ്രായങ്ങൾ പിന്നീട് സമയം പോലെ രേഖപ്പെടുത്തിയാൽ മതി കേട്ടോ.
പ്രിയപ്പെട്ട സുകന്യാജി , നന്ദി.പല തവണ പലരേയും വേണ്ടധിലധികം സഹായിച്ചിട്ടും ,പിന്നീടൊക്കെ തിരിഞ്ഞു നോക്കാത്ത പലരും എന്റെ ജീവിതത്തിൽ കൂടി കയറിയിറങ്ങി പോയതിന്റെ തേട്ടലാണത് കേട്ടോ സുകന്യാജി.
പ്രിയമുള്ള ജിമ്മി ഭായ് , നന്ദി.ഒരിക്കലും ഒന്നും ലേറ്റല്ല കേട്ടൊ.ഓരോന്നും അതിന്റെ സമയത്ത് തന്നെ വരും ..!
പ്രിയപ്പെട്ട ആർഷാ അഭിലാഷ് ,നന്ദി. ജീവിതത്തിലെ പല സത്യങ്ങളും കയ്പുനിറഞ്ഞത് തന്നേയാണ് ,ആയതിൽ ഒന്ന് തന്നേയാണ് ഇതും കേട്ടൊ ആർഷേ.
പ്രിയമുള്ള കുസുമം മേം ,നന്ദി. വിശദ വായനക്കും നല്ല അഭിപ്രായത്തിനും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ മേം.
പ്രിയമുള്ള നളിന കുമാരി മേം,നന്ദി. ഇടക്കുള്ള വായനയിൽ എന്നേയും ഉൾപ്പെടുത്തുന്നതിൽ വളരെയധികം സന്തോഷമുണ്ട് കേട്ടൊ മേം.
പ്രിയപ്പെട്ട മിനി ,നന്ദി.എന്ത് സന്ദേശം കിട്ടിയാലും എവിടെ നന്നാവാൻ ...? പിന്നെ കഥയല്ലിത് കേട്ടൊ ,യഥാർത്ഥ ഒരു ജീവിതം തന്നെയാണ് കേട്ടൊ മിനി.
പ്രിയമുള്ള അശ്വതി , നന്ദി. ഇവിടെ വന്ന് വായിച്ചതിനും ,അഭിപ്രായം നന്നായി രേഖപ്പെടുത്തിയതിനും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ അശ്വതി.
ഈ പോസ്റ്റില്‍ നിന്നും ഒരു പാട് പേരേ ഞാന്‍ അറിഞ്ഞു ശ്രീ മുരളി. അജിമോനെയും ന്യു ജനറേഷന്‍ കപ്പിള്‍സിനെയുമൊക്കെ മനസ്സില്‍ വരച്ചിട്ടു വായനയെത്തി നിന്നത് വലിയൊരു വേദനയിലാണ്. വഞ്ചിതയായ ആ പാവം സ്ത്രീയുടെ ഭര്‍ത്താവിന്റെ ഹൃദയവിശാലതയെ നമിക്കുന്നു
എന്‍റെ വീടിനടുത്തുള്ള ഒരാള്‍ വേറെന്തോ ചെറിയ അസുഖത്തിന് ചികിത്സ തേടി ധ്യാനത്തിന് പോയി. ധ്യാനം കഴിഞ്ഞ് വന്ന നാള്‍ മുതല്‍ കൊന്തയും പിടിച്ചു മുറ്റത്ത് കൂടെ തെക്ക് വടക്ക് നടക്കാന്‍ തുടങ്ങി. പിന്നെ സൈക്കോളജിസ്ടിന്‍റെ ഏറെ നാളത്തെ പരിശ്രമം വേണ്ടി വന്നു എല്ലാം ശരിയാക്കാന്‍..!
വന്നയുടന്‍ വായിച്ചതാണ്, കമെന്റിടാന്‍ സമയം കിട്ടാഞ്ഞിട്ടാ, ട്ടോ. പതിവുപോലെ കസറി! ഇതൊക്കെ ഇങ്ങനെ പ്രസിദ്ധീകരിക്കാന്‍ ഇതിലെ കഥാപാത്രങ്ങള്‍ സ്വയം അനുവദിച്ചുവെന്നതില്‍നിന്ന് താങ്കളോട് അവര്‍ക്കുള്ള സ്നേഹവും ബഹുമാനവും വ്യക്തമാകുന്നുണ്ട്.
താങ്കള്‍ക്ക് എന്റേയും കുടുംബത്തിന്റേയും പുത്താണ്ടുനല്‍വാഴ്ത്തുക്കള്‍!
മനുഷ്യനെവിടെ ആയാലും
മനസ്സ് ഒന്ന് തന്നെ!..
ഇല്ല അതിനില്ല വ്യെത്യാസം
സ്വര്‍ഗ്ഗ നരകങ്ങളിലും!...rr
‘പോട്ട രോഗം’ എന്താണെന്ന് പെട്ടെന്ന് കത്തിയില്ല.
ഇങ്ങനെ രോഗബാധിതരായി നടക്കുന്നവർക്കുതന്നെ വെളിപാടുണ്ടാവണം, ഒന്നു തിരിച്ചുപിടിക്കാൻ അല്ലേ ?
ഒരു കുടുംബം രക്ഷപെട്ടല്ലോ, ആശ്വാസം!
സംഗതി ജോറായി മുരളിയേട്ടാ
ജീവിതത്തിൽ എന്ത് സൌഭാഗ്യമുണ്ടായാലും
മനസ്സമാധാനമില്ലെങ്കിൽ എല്ല്ലാം പോയില്ലേ ..
By
K.P.Ragulal
ഏതാണ്ടെല്ലാ മനുഷ്യരുടേയും
ഒരു സ്വഭാവ വിശേഷം തന്നെയാണല്ലോ ...
സ്വന്തം കാലിൽ നിൽക്കാറായാൽ ആയതിന്
സഹായിച്ചവരെയെല്ലാം മറക്കുക എന്നത് അല്ലേ..!
മന:സ്സമാധാനം നഷ്ടപ്പെടുന്ന മനുഷ്യന്‍
അഭയം തേടുന്നത് ഏതെല്ലാം കേന്ദ്രങ്ങളെയൊക്കെയാണ്!
അല്പം മനശ്ശാന്തിക്കുവേണ്ടി,രോഗശമനത്തിനുവേണ്ടി.അത്യാര്‍ത്തി
നിറഞ്ഞ മിക്കയിടങ്ങളിലും ചൂഷണമാണ് നടക്കുന്നത്...
ജീവിതയാഥാര്‍ത്ഥ്യങ്ങളെ വളരെ ഭംഗിയായി അവതരിപ്പിച്ചു.
Post a Comment