ഏതാണ്ട് പത്ത് കൊല്ലം മുമ്പ് ഒരു പ്രവാസി കുടുംബം യു.കെ .ടൂറിന്
വന്നപ്പോൾ , അവരുടെയൊപ്പം ഒരു ഗൈഡിന്റെ കുപ്പായമണിഞ്ഞാണ് ഞാൻ ആദ്യമായി
‘വില്ല്യം ഷേക്സ്പിയറി‘ന്റെ ജന്മദേശം കാണാൻ പോയിട്ടുള്ളത്. ആർക്കും വായിക്കുവാൻ കൊള്ളാത്ത
ഒന്നോ രണ്ടോ കവിതകളോ , കഥകളോ എഴുതിയതിന്റെ പേരിൽ സാഹിത്യത്തിന്റെ
തലതൊട്ടപ്പന്മാരെന്ന് , സ്വയം ഭാവിക്കുന്ന ആ ദമ്പതികൾ , ഈ വില്ല്യമേട്ടന്റെ വീടും
, ചുറ്റുപാടും കാണാൻ വന്നിട്ട് , അവരുടെ വില കൂടിയ ക്യാമറയിൽ കുറേ
പോട്ടങ്ങൾക്ക് അവിടങ്ങളിലൊക്കെ നിന്ന് പോസ് ചെയ്ത് , എന്നെ കൊണ്ടെടിപ്പിച്ചതും മറ്റുമല്ലാതെ
വിശദമായൊന്നും അന്നവിടെ കണ്ടില്ല താനും ...
പിന്നീട് നാലഞ്ചുകൊല്ലത്തിന് ശേഷം ലണ്ടനിൽ ഹൈയ്യർ സ്റ്റഡീസിനെത്തിയ രണ്ട് ചുള്ളന്മാരും , നാലഞ്ച് ചുള്ളത്തിമാരുമായും ... ഈ ഷേക്സ്പീരിയൻ ദേശം കാണാൻ പോയിട്ട് , ആ 'എവോൺ ' നദീ കരയിൽ , ഹിമകണങ്ങളേറ്റ് കുടിച്ച് , കൂത്താടി നടന്നതല്ലാതെ , ചരിത്രം ഉറങ്ങുന്ന ഷേക്സ്പീരിയൻ വസ്തു വക കളൊന്നും , ശരിക്ക് അന്നും കാണുകയുണ്ടായില്ല...!
ഹൈസ്ക്കൂൾ ക്ല്ലാസ്സുകളിലൊന്നിൽ ‘റോമിയോ & ജൂലിയറ്റി‘ന്റെ കഥ പറഞ്ഞ് തന്ന് , ഞങ്ങളെയൊക്കെ പ്രണയ പരവശരാക്കിയ ജയശ്രീ ടീച്ചറാണ് , ഈ മഹാനായ കഥാകാരനെ , എനിക്കൊക്കെ ജീവിതത്തിലാദ്യം പരിചയപ്പെടുത്തി തന്നത്...
ശേഷം സാംബശിവന്റെ കഥാ പ്രസംഗങ്ങളിലൂടെ ..., ആകാശവാണി പ്രക്ഷേപണം ചെയ്തിരുന്ന റേഡിയോ നാടകങ്ങളിലൂടെ ..., ഒപ്പം തന്നെ , അയലക്കക്കാരനായ ജോസേട്ട ( ജോസ് ചിറമേൽ ) ന്റെ നാടകാവിഷ്കാരങ്ങളിലൂടെ ലോക പ്രശസ്തമായ ക്ലാസ്സിക്കുകൾ സൃഷ്ട്ടിച്ച എഴുത്തുകാരനായിരുന്ന , ഈ ‘വില്ല്യം ഷേക്സ്പിയർ‘ എന്ന മഹാനായ സാഹിത്യ വല്ലഭനെകുറിച്ച് കൂടുതൽ മനസ്സിലാക്കി കൊണ്ടിരിക്കുകയായിരുന്നു....!
സ്വന്തമായി രചനയും , സംവിധാനവും നിർവ്വഹിച്ച് അന്ന് സ്കൂൾ യുവജനോത്സവങ്ങൾക്കെല്ലാം കണിമംഗലം എസ്.എൻ .സ്കൂളിനെ , എല്ലാ കൊല്ലവും ജേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി , ഞങ്ങളുടെ നാടക ട്രൂപ്പിനെ എത്തിക്കാറുള്ളതിന് പിന്നിൽ ഈ ജോസ് ചിറമേൽ തന്നെയായിരുന്നു.
അതെ അന്ന് നാട്ടിലെ ‘വില്ല്യം ഷേക്സ്പിയർ ‘ എന്ന ഓമന പേരിൽ അറിയ പെട്ടിരുന്നതും
ഞങ്ങളുടെയൊക്കെ , ഈ പ്രിയപ്പെട്ട ജോസേട്ടൻ തന്നെയായിരുന്നു..!
പിന്നീടൊരിക്കൽ ജോസേട്ടന്റെ ‘മാക്-ബെത്തി‘ന് വേണ്ടി അണിയറയിൽ ,
മാജിക് സംവിധാനങ്ങൾ ഒരുക്കിയതും മറ്റും ഒരു ത്രില്ലായി ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട് ...!
അദ്ദേഹത്തിന്റെ ഡ്രാമാ സ്കൂൾ ഡിപ്ലോമക്ക് ശേഷം ,
എന്റെ പുരയിടത്തിൽ നടത്തിയിരുന്ന “ റൂട്ട് ‘ എന്ന നാടക
കളരിയിലൂടെ എത്രയെത്ര നടന്മാരെയാണ് അദ്ദേഹം വാർത്തെടുത്തിരിക്കുന്നത് ... !
പിന്നീടുണ്ടായ ജോസേട്ടന്റെ അകാല നിര്യാണം ‘റൂട്ടി ‘നെ, നിർ
വീര്യമാക്കിയെങ്കിലും , അന്നത്തെയൊക്കെ ആ ഡ്രാമ സ്കൂൾ ടീമിലെ
രജ്ഞിത്ത് , മുരളീ മേനോൻ , ബാലകൃഷ്ണൻ , മനു ജോസ്...മുതൽ ആ കൂട്ടായ്മയിൽ
ഉണ്ടായിരുന്ന നന്ദ കിഷോർ, ജയരാജ് വാര്യർ,.. വരെയുള്ളവർ അവരവരുടെ മേഖലകൾ വെട്ടിപ്പിടിച്ചെങ്കിലും ...
നമ്മുടെ നാട്ടിൽ , നാടകത്തിന്റെ
മരണ മണി മുഴങ്ങുന്നത് കേട്ടതു കൊണ്ടാകാം ...
അന്നൊക്കെ അവിടെ പ്രവർത്തിച്ചിരുന്ന പലരും യൂറോപ്പടക്കം ,
പല മറു നാടുകളിലേക്കും ... ഉള്ളിലെ നാടക പ്രേമവുമായി വണ്ടി കയറിയത്... !
‘നാദിറ പറയുന്നു’ , ‘ഒരു ചോദ്യം’ മുതലായ എത്രയെത്ര പ്രതികരണ ശേഷി സമൂഹത്തിലേക്ക് പകർന്നു കൊടുക്കുന്ന
ലഘു നാടകങ്ങളൊക്കെയാണ് , തെരുവ് നാടകങ്ങളായിട്ടും , മറ്റും അന്നെല്ലാം നാടൊട്ടുക്കും , അരങ്ങേറി വിജയക്കൊടി പറത്തി കൊണ്ടിരുന്നത് ...
“സായിപ്പ് പോയിട്ട് നാല്പതുവർഷത്തിലേറെ
കഴിഞ്ഞല്ലോ.. എന്നിട്ടാ..സായിപ്പിൻ ഭാഷയിൽ....“
എന്നെല്ലാം കോറസ് പാടി നടന്ന് , തെരുവുനാടകങ്ങൾ കളിച്ച്
നാടൊട്ടുക്കും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ , കലാ ജാഥയോടൊപ്പം
നടന്ന കഥകളൊക്കെ ഇന്നും സ്മരിക്കുന്നതിനൊപ്പം തന്നെ , ഇപ്പോൾ ഈ
സായിപ്പിന്റെ നാട്ടിൽ വന്ന് പെട്ട് , അവരുടെയെല്ലാം വിഴുപ്പലക്കി കൊണ്ടിരിക്കുന്ന
എന്റെയൊക്കെ സ്ഥിതി വിശേഷത്തേയാണ് പറയുന്നത് ...
ജീവിതത്തിലെ വിരോധാഭാസം എന്നത് അല്ലേ..!
ലോകത്തിന്റെ വിവിധ കോണുകളിൽ ജനിച്ചുവളർന്ന കുറെ പേർ ,
അവരുടെയൊക്കെ അന്നം തേടിയുള്ള ജീവിതയാത്രയിൽ എങ്ങിനെയൊക്കേയോ ലണ്ടനിലെത്തിയ ശേഷം , അവരവരുടെ ഉപജീവനം തട്ടിമുട്ടി നടത്തുന്നതിനിടയിലും നമ്മുടെയെല്ലാം തനതായ , കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് , സ്വന്തം ഗൃഹാതുര സ്മരണകൾ എന്നും നില നിറുത്തികൊണ്ടിരിക്കുന്നത് ഈ ബിലാത്തി പട്ടണമായ ലണ്ടനിലും കാണാവുന്നതാണ്...
അങ്ങിനെയൊക്കെയുള്ള കൊച്ചുകൊച്ച് മലയാളി സമാജങ്ങളിൽ നിന്നും ,
കാലാ കാലങ്ങളായി , ഇവിടെയൊക്കെ ജനിച്ചുവളർന്ന മലയാളികളുടെ , മൂന്നാം തലമുറയിലുള്ളവരടക്കം , നാട്ടിലെ പോലെ തന്നെ അനേകം കലാ-സാഹിത്യ വേദികളുണ്ടാക്കി നമ്മുടെയൊക്കെ സാംസ്കാരിക തനിമകൾ കാഴ്ച്ചവെച്ച് , ഈ പാശ്ചാത്യ ലോകത്തും ഏവരേയും ഹർഷ പുളകിതരാക്കി കൊണ്ടിരിക്കുകയാണിപ്പോൾ ...
കുടുംബത്തോടൊപ്പം ഈ യാത്രയിൽ
ഞാനും ഉണ്ടായിരുന്നു... അതെ മൂന്നാം തവണയാണ്
ഞാനീ മഹാരഥൻ ജീവിച്ചിരുന്ന മണ്ണിൽ കാല് കുത്തുന്നത് ...!
പാട്ടും , ആട്ടവും , നാടകം കളിയുമൊക്കെയായി ഞങ്ങൾ
ആ എവോൺ നദീ തടങ്ങളിൽ ഷേക്സ്പിയറിന്റെ ജന്മ ഗൃഹം
( ബ്ലോഗർ നിരക്ഷരന്റെ വിവരണം ) സന്ദർശിച്ച് , അദ്ദേഹം അന്നുപയോഗിച്ചിരുന്ന എഴുത്തുപകരണങ്ങളും , ശയന മുറിയും കണ്ട് , അവിടത്തെ പൂന്തോട്ടത്തിൽ മൂപ്പരുടെ കഥാപാത്രങ്ങൾ വന്ന് നമ്മെ ആനയിച്ചപ്പോൾ , അവരോടൊപ്പം ചുവടുകൾ വെച്ച് , അവിടെ സ്ഥാപിച്ചിട്ടുള്ള , രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയെ വന്ദിച്ച് , പല ചരിതങ്ങളും മനസ്സിലേക്ക് ആവാഹിച്ചു ...
പിന്നെ അദ്ദേഹം പഠിച്ചിരുന്ന സ്കൂളിൽ പോയി, അതിനോടൊപ്പം തന്നെ മൂപ്പരുടെ
ഭാര്യാ ഭവനവും , ഫാമുകളും കണ്ടിട്ട് , അവിടത്തെ കഥകൾ കേട്ട് , മുഴുവൻ ഫല മരങ്ങൾ തിങ്ങി നിറഞ്ഞ , ആ പൂങ്കാവനത്തിൽ വിശ്രമിച്ച ശേഷം ...
പിന്നീട് അദ്ദേഹത്തിന്റെ മകളുടേതായി തീർന്ന, മൂപ്പരുടെ വസന്തകാല വസതിയായ നാഷ് ഹൌസിൽ പോയിട്ട് , ഷേക്സ്പിയർ പണ്ട് നട്ട് വളർത്തിയ മര മുത്തശ്ശനായ മൾമറി മരത്തിൻ തണലിലിരുന്ന് , ആ കാലഘട്ടത്തിലെ പുരാണങ്ങൾ കേട്ടാസ്വദിച്ച് കൊണ്ടുള്ള ലഘു യാത്രകൾ ...
അതിനിടയിൽ ലോകത്തിലെ ആദ്യത്തെ ‘ഓപ്പൺ എയർ തീയ്യേറ്റർ’
സ്ഥിതിചെയ്യുന്ന എവോൺ നദീ തീരത്തെത്തി - യുവാവായിരുന്നപ്പോൾ ,
പ്രകൃതി രമണീയമായ എവോൺ നദീതീരത്ത് വില്ല്യം തുടങ്ങിവെച്ച പ്രഥമ നാടക വേദി -
ആ വേദിയിൽ ഞങ്ങളേവരും കൊച്ചുകൊച്ച്
സ്കിറ്റുകൾ അവതരിപ്പിച്ച് നിർവൃതിയടഞ്ഞു ..!
ഷേക്സ്പിയറിന്റെ മരണശേഷം , രണ്ട് നൂറ്റാണ്ടോളം
പലരും വിശ്വസിച്ചിരുന്നത് , ഇന്നദ്ദേഹത്തിന്റെ പേരിലുള്ള പല ഗ്രന്ഥങ്ങളും , വേറൊരു വില്ല്യമ്മടക്കം , പല അപരന്മാരാലും എഴുതപ്പെട്ടവയെന്നാണ് ... !
ഇന്നും പണ്ടത്തെ തമ്പുരാക്കന്മാരായ
ചില പ്രഭു കുടുംബങ്ങളൊക്കെ , അവരുടെ തായ് വഴിയിലുണ്ടായിരുന്നവരാണ്, യഥാർത്ഥ ഷേക്സ്പിയർ എന്ന് പറഞ്ഞ് , ഒരു ‘ ആന്റി ഷേക്സ്പിയർ മൂവ്മെന്റും‘ ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ ഇന്നും സജീവമായിട്ടുണ്ട് കേട്ടോ.
പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ , ചരിത്ര ഗവേഷകർ ഇതെല്ലാം വില്ല്യം ഷേയ്ക്പിയർ തന്നെ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ , അന്ന് 250 കൊല്ലം മുമ്പ് തുടക്കം കുറിച്ച ‘ദി ഷേക്സ്പിയർ ബർത്ത്പ്ലേസ് ട്രസ്റ്റ് ‘( The S.B.T ) എല്ലാം ഏറ്റെടുത്ത്, അന്ന് 1847- ൽ
ആ എവോൺ നദീ തീരത്ത് പണികഴിപ്പിച്ച - എന്നും ലണ്ടൻ
ഷേക്സ്പീരിയൻ ഗ്ലോബിനേ പോലെ - അദ്ദേഹത്തിന്റെ നാടകങ്ങൾ
അരങ്ങേറുന്ന S.B.T തീയ്യേറ്റർ ഉണ്ടാക്കി.
പിന്നീട് അദ്ദേഹത്തിന്റേതായ എല്ലാ വസ്തു വകകളും സംരംക്ഷിച്ച് ,
പോയതെല്ലാം തേടിപ്പിടിച്ച് കൊണ്ട് വന്ന് , ആ ട്രസ്റ്റിന്റെ കീഴിലാക്കിയിട്ട് ,
എല്ലാം പഴയ പടി തന്നെ ഒരുക്കി , ഒട്ടും കോട്ടം കൂടാതെ പരിപാലിച്ച് പോരുന്നൂ ... !
ഇന്ന് ഈ ‘സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ .
യു.കെയിലെ ഏറ്റവും വരുമാനമുള്ള ഒരു ‘ടൂറിസ്റ്റ് ടൌൺ ഷിപ്പാണ് ‘ ...!
ഇന്നീ സ്ഥലം , 360 ദിനവും ലോകത്തിലെ പല ഭാഗത്ത്
നിന്നും , എന്നും വന്ന് കൊണ്ടിരിക്കുന്ന വിനോദ സഞ്ചാരികളാൽ
തിങ്ങി നിറഞ്ഞ ഒരു വർണ്ണ മനോഹരമായ ഗാർഡൻ സിറ്റിയായി മാറിയിരിക്കുകയാണ് ...!
അദ്ദേഹത്തിന്റെ ജന്മവീട്ടിലെ പൂന്തോട്ടത്തിലും , ആ ഓപ്പൺ എയർ തീയ്യേറ്റർ കോമ്പൌണ്ടിലുമൊക്കെ എല്ലാ ടൂറിസ്റ്റ്കൾക്കും വേണ്ടി അവരോടൊപ്പം ആടിപ്പാടി
കളിക്കുന്ന , ജീവനുള്ള ഷേക്സ്പീരിയൻ കഥാ പാത്രങ്ങളുമൊക്കെയായി സ്മരണകൾ
പുതുക്കാവുന്ന ഒരു മനോഹര തീരം തന്നെയാണ് ഈ പുണ്യയിടം എന്ന് നിശ്ചയമായും പറയാം ...
ലോകത്തിൽ ഇതുവരെ ഒരു കലാ - കായിക - സാഹിത്യ പ്രതിഭക്കും
കിട്ടാത്ത ആദരവും , സ്മരണാജ്ഞലികളും നമുക്കൊക്കെ ഇവിടെ കൺ കുളിർക്കേ
കണ്ടും , കേട്ടുമൊക്കെ അറിയാവുന്നതാണ്...
ഇനി ജസ്റ്റ് ഒന്ന് ഷേക്സ്പീരിയൻ
ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം അല്ലേ...
പണ്ട് പണ്ട് പതിനാറാം നൂറ്റാണ്ടിന്റെ കൌമാര ദശയിൽ ഇംഗ്ലണ്ടിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന , ‘വാർവിക്ക്ഷെയറി‘ലെ അതിസുന്ദരമായ ഒരു ഗ്രാമമായ ‘സ്ട്രാറ്റ്ഫോർഡ്-അപ്പോൺ-എവോണിലെ’ ഒരു കയ്യുറ കച്ചവടക്കാരന്റെ മകനായിരുന്നു
‘ജോൺ ഷേക്സ്പിയർ ‘എന്ന കലാകാരൻ ...
അവൻ കൈയ്യുറകളുടേയും , തൊപ്പികളുടേയും , ചെരുപ്പുകളുടേയും മറ്റും
അളവെടുത്താണ് അവിടത്തെ ഒരു ലാന്റ് ലോർഡായിരുന്ന ,കുതിര കച്ചവടക്കാരന്റെ മകളായ‘മേരി‘യുമായി അടുത്തത്.
ജാതിയും, പണവുമൊക്കെയായി ചില പൊരുത്തക്കേടുകൾ
ഉണ്ടായെങ്കിലും, കാരണവന്മാർ 1557- ൽ രണ്ടിനേയും പിടിച്ച് കെട്ടിച്ചുവിട്ടു.
മേരിയുടെ പാർട്ടിഷ്യനായി കിട്ടിയ ഏവോൺ നദീതീരത്തുള്ള ഒരു ഫല-മര-പൂങ്കാവനവും , പാരമ്പര്യമായി ഗ്ലൌസ് നിർമ്മാണ കടയുമായി , ആ ദമ്പതിമാർ നീണാൽ വാഴുന്നതിനിടയിൽ ,
മേരി രണ്ട് കൊല്ലം ഇടവിട്ട് ധാരളം കുഞ്ഞുങ്ങളെ പെറ്റ് കൂട്ടിയെങ്കിലും , അതിൽ എട്ടെണ്ണം മാത്രമേ വളർന്ന് വലുതായുള്ളൂ.
അതിൽ 1564-ൽ ഭൂജാതനായ ‘വില്ല്യം‘ പഠിച്ച് മിടുക്കനായി നല്ലൊരു
കലാകാരനായി വളർന്നു വന്നു. അവന്റെ ബാല്യകാലത്തുണ്ടായ പകർച്ചവ്യാധിയായ
പ്ലേഗിന്റെ താണ്ഡവത്തിൽ , അവന്റെ ചേട്ടനും , ചേച്ചിയുമൊക്കെ കാലപുരിക്ക് പോയെങ്കിലും , അമ്മ വീട്ടിലെ അതി സുരക്ഷിതമായ ശുശ്രൂഷയാൽ അവന് ജീവൻ തിരിച്ച് കിട്ടി .
പഠനത്തോടൊപ്പം അവൻ നാടകവും ബാലെറ്റും
കഥപറച്ചിലുമൊക്കെയായി നാട്ടുകാരുടെയൊക്കെ
കണ്ണിലുണ്ണിയായി. അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ ആളുകളെ
ആനന്ദത്തിൽ ആറാടിപ്പിക്കുന്ന രണ്ടേ രണ്ട് കലാരൂപങ്ങൾ നാടകവും ,
ബാലെറ്റും മാത്രമായിരുന്നു ...
ചെറുപ്പത്തിൽ തന്നെ വില്ല്യം ഈ രണ്ട് കലാരൂപങ്ങൾക്ക് വേണ്ട
കഥകൾ എഴുതിയുണ്ടാക്കി , എല്ലാ വീക്കെന്റുകളിലും വൈകുന്നേരങ്ങളിൽ ,
ആ പുഴക്കരയിൽ ഒരു ഓപ്പൺ എയർ സ്റ്റേജുണ്ടാക്കി പരിപാടികൾ അവതരിപ്പിച്ചു വന്നിരുന്നു.
ഇതിലൊക്കെ ആകൃഷ്ട്ടരായി സമീപ പ്രദേശങ്ങളിൽ നിന്നുപോലും
പ്രഭു കുമാരി കുമാരന്മാരടക്കം , ധാരാളം പേർ വന്ന് അവന്റെ ട്രൂപ്പിൽ അംഗങ്ങളായി
.
അഭിനേതാവ് , കവി , ഗായകൻ എന്നിവയിലെല്ലാം നിപുണനായ ഒരു സകല
കലാ വല്ലഭൻ എന്നതുമാത്രമല്ല , സുമുഖനും സുന്ദരനും സുശീലനുമൊക്കെയായ വില്ല്യമിന് ,
കൌമാരം വിട്ടപ്പോൾ തൊട്ട് തന്നെ ആരാധികമാരുടെ , പ്രണയ കുടുക്കുകളിൽ നിന്നും രക്ഷപ്പെടുവാൻ ഒട്ടും നിർവ്വാഹമുണ്ടായിരുന്നില്ല...!
അന്നവന്റെ നാടക സമിധിയിൽ ആടിപ്പാടി കളിച്ചിരുന്ന
‘അന്നെ ഹേത്ത്വേയ്‘എന്ന് പേരുള്ള , ഒരു ഇട പ്രഭുവിന്റെ
മകളുമായി , വില്ല്യം അനുരാഗവിലോചിതന്നായി എന്ന് പറഞ്ഞാൽ മതിയല്ലോ...
എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്രണയ
ആരാധികയായ ചേച്ചിക്ക് , ഒരു കുഞ്ഞു ഗർഭം ഉണ്ടാക്കുവാൻ അവന് സാധിച്ചു...!
ഇത്തിരി കോളിളക്കമുണ്ടാക്കിയെങ്കിലും 18 കാരനായ
വില്ല്യം , 1582-മാണ്ടിൽ , 26 കാരിയായ അന്നെയെ കല്ല്യാണിച്ചു.
അങ്ങിനെയാണെത്രേ സാധാരണക്കാരനായ വില്ല്യമിന് , പ്രഭു-രാജ കുടുംബങ്ങളിലെ പല ഉള്ളുകള്ളികളും , ഉപജാപങ്ങളും മനസ്സിലാക്കുവാൻ സാധിച്ചതും , പിന്നീടവയൊക്കെ , അവന്റെ തൂലികയിൽ കൂടി നല്ല ക്ലാസ്സിക്കുകളായി
എഴുതപ്പെടുവാൻ സഹായിച്ചതും..!
ശേഷം പെട്ടെന്ന് തന്നെ , വില്ല്യമിനും അന്നെക്കും മൂന്ന് പെണ്മക്കൾ
ഉണ്ടായി. ഇതിൽ കടിഞ്ഞൂൽ പുത്രി എലിസെബെത്ത് തോമാസ് നാഷ്
എന്ന ബിസ്സനെസ്സ് കാരനേയും , പിന്നീട് ജോൺ ബെർണാട് എന്ന പ്രഭുവിനേയും
കല്ല്യാണം കഴിച്ചെങ്കിലും മക്കളൊന്നും ഉണ്ടായില്ല.
വില്ല്യം പിന്നീട് സമ്പന്നന്നയ ശേഷം , വാങ്ങിയ വസന്ത കാല ഭവനം
ഇന്നും വിനോദ സഞ്ചാരികൾക്ക് , അന്നത്തെ തന്നെ പ്രൌഡിയോടെ
കാണുവാനായി ഇപ്പോഴും തുറന്നിട്ടുണ്ട്.
വില്ല്യമിന്റെ രണ്ടാമത്തെ മകൾ , ഇരട്ടകുട്ടികളിലൊന്നായ ജൂഡിത്ത് ,
തോമാസ് ക്വൊയിനി എന്ന ഒരു ഇട പ്രഭുവിണെ വിവാഹം നടത്തി
മൂന്നാണ്മക്കൾ ഉണ്ടായെങ്കിലും അവരിലാർക്കും തന്നെ നീണ്ട ആയുസ്സുണ്ടായില്ല.
അതായത് വില്ല്യം സ്വരൂപിച്ച സമ്പാദ്യം കാത്ത്
രക്ഷിക്കുവാനോ , അദ്ദേഹത്തിന്റെ കഴിവുകൾ പിന്തുടരാനോ
പിൻഗാമികളായി -ന്യൂജനറേഷനായി , ഒരു തലമുറ പിന്നീട് ഉണ്ടായില്ല എന്നർത്ഥം..!
ഇതിനൊക്കെ മുമ്പ് വില്ല്യമിന്റെ വളരെ മികച്ച്നിൽക്കുന്ന നാടകാവതരണങ്ങളെ പറ്റി
കേട്ടറിഞ്ഞ് , ലണ്ടനിലെ കച്ചവടക്കാരും , പ്രഭുക്കന്മാരുമെല്ലാം കൂടി , മൂപ്പരെ അങ്ങോട്ടേക്ക് ക്ഷണിച്ച് വരുത്തി , തേംസ് നദീ തീരത്ത് , അന്നത്തെ ഏറ്റവും വലിയ ഒരു നാടക ശാലയുണ്ടാക്കി വില്ല്യമിനെ അവിടെ കുടിയിരുത്തി...
അവിടെ ദിനം തോറും പരിപാടികൾ അവതരിപ്പിക്കുവാൻ
വേണ്ടി വില്ല്യം വീണ്ടും , വീറുള്ള കുറെ നാടക രചനകൾ നടത്തി.
അന്ന് ലണ്ടനിൽ വെച്ച് വില്ല്യമിന്റെ തൂലികയിൽ നിന്നും
പിറന്നുവീണ കൃതികളെല്ലം പിന്നീട് , ലോക ക്ലാസ്സിക്കുകളായി മാറി...!
നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് വില്ല്യം ഷേക്സ്പിയർ , അന്ന് , ഈ ബിലാത്തി പട്ടണത്തിൽ ആരംഭം കുറിച്ച ആ ഗ്ലോബ് തീയ്യേറ്റർ അതേ പ്രൌഡിയോടെ ഇന്നും ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ എന്നും വന്ന് നിറഞ്ഞാടിയിട്ട് , ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കാണികളുടെ കയ്യടി സ്വീകരിച്ച് , വീണ്ടും വീണ്ടും വേദിയിൽ വന്നുകൊണ്ടിരിക്കുവാൻ അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുകയാണ് എന്നുമെന്നും...!
ലണ്ടനിലുള്ള ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്റർ നാനൂറ് കൊല്ലം
മുമ്പ് ലണ്ടൻ പട്ടണത്തിനുള്ളിൽ തേംസ് നദീ തീരത്ത് പണികഴിപ്പിച്ചിട്ടുള്ള
ഏറ്റവും വലിയ ഒരു നാടക ശാലയായിരുന്നൂ...!
പ്രഭുക്കന്മാർക്കും , മറ്റു മേലാളന്മാർക്കുമൊക്കെ വിസ്താരമായി
മട്ടുപ്പാവിലിരുന്ന് കൺകുളിർക്കെ നാടകം കണ്ടാസ്വദിക്കുവാൻ വേണ്ടി
ഉണ്ടാക്കിവെച്ച ഒരു നാടകാചര്യന്റെ പേരിലുള്ള ഈ തട്ടകം ... !
മറ്റ് കീഴാളന്മാർക്കും , തൊഴിലാളികൾക്കു മൊക്കെ ആ പരിപാടികൾ
നിലത്ത് , നിന്ന് - മാത്രം കാണുന്നതിനായി വേദിയുടെ , മൂന്ന് ഭാഗങ്ങളിലും ,
സ്റ്റാന്റിങ്ങ് വേർഷനുകളുമൊക്കെയായാണ് ,അന്നാ ആ ഓഡിറ്റോറിയം രൂപ കല്പന
ചെയ്തിരുന്നത് ..
അന്ന് മുതൽ ഈ നാടകശാല
ലോകപ്പെരുമയുള്ള ഒരു തീയ്യേറ്റർ തന്നേയാണ് ,
ഒന്നര നൂറ്റാണ്ട് മുമ്പ് പഴയ ഗ്ലോബ് കത്തി നശിച്ചപ്പോൾ ,
അതേ രൂപ ഭാവത്തിൽ തന്നെ , ഈ ഗ്ലോബിനെ തേംസിന്റെ
അങ്ങേ കരയിൽ നിന്നും , ഇക്കരേക്ക് മാറ്റി പണിതു ...
ലോക മഹായുദ്ധങ്ങളുടെ ഇടയിൽ ചില ബ്രേക്കുകൾ
വന്നതല്ലാതെ , കൃസ്തുമസ് കാലത്തുള്ള ഒഴിവുകളല്ലാതെ ,
മറ്റെല്ലാ ദിനങ്ങളും , ഈ മഹാനായ സാഹിത്യ വല്ലഭന്റെ , വിശ്വ വിഖ്യാതമായ കഥാപാത്രങ്ങൾ മുഴുവൻ മാറി മാറി വരുന്ന നാടകങ്ങൾ കാണൂവാനായിട്ട് , ഭൂലോകത്തിന്റെ പലയിടങ്ങളിൽ നിന്നും ആളുകൾ തിങ്ങി നിറഞ്ഞ് വന്ന് കൊണ്ടിരിക്കുകയാണെന്നും ...!
പലപ്പോഴും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണെങ്കിലും ആംഗലേയത്തോടൊപ്പം , പല ലോക ഭാഷകളാൽ സംഭാഷണം ചൊല്ലിയാടുന്നവരായിരിക്കാം...
പല മിത്രങ്ങളുമായി , നിരവധി തവണ ,
ഷേക്സ്പിയർ നാടകങ്ങൾ , ഈ ഗ്ലോബിൽ പോയി ...
തറ റ്റിക്കറ്റെടുത്താണെങ്കിലും (സ്റ്റാൻഡിങ്ങ്) കാണ്ടാസ്വദിക്കുവാൻ സാധിച്ചതൊക്കെ എന്റെ ഒരു മഹാഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത് ...!
സാധാരണ സ്റ്റേജ് നാടകം കാണുന്ന പോലെയൊന്നുമല്ല , ഇവിടത്തെ
നാടകാവതരണങ്ങൾ ... ഭാഷയൊന്നും ആർക്കും ഒരു പ്രശ്നമേ ആവാറില്ലിവിടെ ...
അത്രക്കുണ്ടാകും ആയതിന്റെയൊക്കെ അവതരണ ശൈലികൾ ...
ചിലപ്പോൾ നമ്മുടെ അരികിൽ ഇരിക്കുന്നവർ തന്നെ കോട്ടൂരി വേഷപ്പകർച്ച
വരുത്തി വേദിയിൽ ചാടി കയറുമ്പോൾ നമ്മൾ ചിലപ്പോൾ ഞെട്ടി പോകും...!
ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്ററിൽ ( ദേ ഇവിടെ
മനോജ് രവീന്ദ്രന്റെ വിവരണം വായിക്കുക ) നാടകം വീക്ഷിക്കൽ ..
ഒരു അനുഭവം തന്നെയാണ് കേട്ടൊ കൂട്ടരെ
കഴിഞ്ഞ മാസം ഇമ്മടെ പച്ചമലയാളത്തിൽ
ഫ്രാൻസിൽ നിന്നും വന്ന നമ്മുടെ ചുള്ളന്മാരും , മദാമമാരും കൂടി , ഒരാഴ്ച്ചയോളമാണ് ഷേക്സ്പിയറുടെ ‘ഇന്ത്യൻ ടെമ്പസ്റ്റ്’ , ഈ ലണ്ടൻ ഗ്ലോബിൽ , നിറഞ്ഞ് കവിഞ്ഞ ലോക കാണികൾക്ക് മുമ്പിൽ അവതരിപ്പിച്ച് അവരുടെയെല്ലാം പ്രശംസ പിടിച്ച് പറ്റിയത്..!
നമ്മളൊക്കെ ഒരു രംഗ വേദിയിലേയും നടന്മാരോ ,
നടികളോ , ബാല താരങ്ങളോ മറ്റോ അല്ലെങ്കിലും ജീവിത മെന്ന
നാടകത്തിൽ എന്നും അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണല്ലൊ..അല്ലേ
എത്രയെത്ര പറഞ്ഞാലും , എഴുതിയാലും
തീരാത്തത്ര രംഗങ്ങൾ ഇനിയുമിനിയും ബാക്കിയിതാ
നീണ്ട് നീണ്ടങ്ങിനെ നിവർന്ന് കിടക്കുന്ന കാഴ്ച്ചകളാണല്ലോ എങ്ങുമെങ്ങും ...
അതെ
നമ്മുടെയൊക്കെ
ജീവിതം തന്നെ അസ്സലൊരു
നാടകമാണ് ... നാടകമേ ഉലകം...!

ഒരു വണ്ടിക്കാളയെ പോൽ ജീവിതഭാരം തോളിൽ കയറിയപ്പോൾ മുരടിച്ചുപോയ
എന്റെയൊക്കെ , കലാ പ്രവർത്തനങ്ങളെല്ലാം വീണ്ടും മുളപൊട്ടി തുടങ്ങിയതിന്
കാരണം ,
ഈ സായിപ്പിന്റെ നാട്ടിലെത്തിയപ്പോൾ , ഇവിടെയുള്ള നാടകത്തെ അന്നും - ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുമായി , ഇട പഴകി തുടങ്ങിയപ്പോൾ മുതലാണെന്ന് ഉറപ്പിച്ച് തന്നെ പറയാം ...
മലയാള ഭാഷയുടെ പരിപാലനത്താൽ ...ഈ സായിപ്പിന്റെ നാട്ടിലെത്തിയപ്പോൾ , ഇവിടെയുള്ള നാടകത്തെ അന്നും - ഇന്നും പ്രണയിച്ചു കൊണ്ടിരിക്കുന്ന ജനങ്ങളുമായി , ഇട പഴകി തുടങ്ങിയപ്പോൾ മുതലാണെന്ന് ഉറപ്പിച്ച് തന്നെ പറയാം ...
ലോകത്തിന്റെ വിവിധ കോണുകളിൽ ജനിച്ചുവളർന്ന കുറെ പേർ ,
അവരുടെയൊക്കെ അന്നം തേടിയുള്ള ജീവിതയാത്രയിൽ എങ്ങിനെയൊക്കേയോ ലണ്ടനിലെത്തിയ ശേഷം , അവരവരുടെ ഉപജീവനം തട്ടിമുട്ടി നടത്തുന്നതിനിടയിലും നമ്മുടെയെല്ലാം തനതായ , കലാ-സാഹിത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ട് , സ്വന്തം ഗൃഹാതുര സ്മരണകൾ എന്നും നില നിറുത്തികൊണ്ടിരിക്കുന്നത് ഈ ബിലാത്തി പട്ടണമായ ലണ്ടനിലും കാണാവുന്നതാണ്...
അങ്ങിനെയൊക്കെയുള്ള കൊച്ചുകൊച്ച് മലയാളി സമാജങ്ങളിൽ നിന്നും ,
കാലാ കാലങ്ങളായി , ഇവിടെയൊക്കെ ജനിച്ചുവളർന്ന മലയാളികളുടെ , മൂന്നാം തലമുറയിലുള്ളവരടക്കം , നാട്ടിലെ പോലെ തന്നെ അനേകം കലാ-സാഹിത്യ വേദികളുണ്ടാക്കി നമ്മുടെയൊക്കെ സാംസ്കാരിക തനിമകൾ കാഴ്ച്ചവെച്ച് , ഈ പാശ്ചാത്യ ലോകത്തും ഏവരേയും ഹർഷ പുളകിതരാക്കി കൊണ്ടിരിക്കുകയാണിപ്പോൾ ...
ലണ്ടനിലുള്ള
അത്തരത്തിലുള്ള ഒരു കലാ സാഹിതി സഖ്യം
ഇത്തവണത്തെ അവരുടെ സംഗീത നാടക
ശില്പമായ , - മനോജ്
ശിവയും , മീരയും - കൂടി അണിയിച്ചൊരുക്കിയ ‘കാന്തി’ യുടെ
വിജയത്തെ
തുടർന്ന് , ആ ടീമങ്കങ്ങളെല്ലാം കൂടി , ഇത്തവണ വിനോദ സഞ്ചാരത്തിന് പോയത്
ഷേക്സ്പിയറുടെ ജന്മ ദേശമായ സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ
‘ കാണുവാനാണ് ..
കുടുംബത്തോടൊപ്പം ഈ യാത്രയിൽ
ഞാനും ഉണ്ടായിരുന്നു... അതെ മൂന്നാം തവണയാണ്
ഞാനീ മഹാരഥൻ ജീവിച്ചിരുന്ന മണ്ണിൽ കാല് കുത്തുന്നത് ...!
പാട്ടും , ആട്ടവും , നാടകം കളിയുമൊക്കെയായി ഞങ്ങൾ
ആ എവോൺ നദീ തടങ്ങളിൽ ഷേക്സ്പിയറിന്റെ ജന്മ ഗൃഹം
( ബ്ലോഗർ നിരക്ഷരന്റെ വിവരണം ) സന്ദർശിച്ച് , അദ്ദേഹം അന്നുപയോഗിച്ചിരുന്ന എഴുത്തുപകരണങ്ങളും , ശയന മുറിയും കണ്ട് , അവിടത്തെ പൂന്തോട്ടത്തിൽ മൂപ്പരുടെ കഥാപാത്രങ്ങൾ വന്ന് നമ്മെ ആനയിച്ചപ്പോൾ , അവരോടൊപ്പം ചുവടുകൾ വെച്ച് , അവിടെ സ്ഥാപിച്ചിട്ടുള്ള , രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയെ വന്ദിച്ച് , പല ചരിതങ്ങളും മനസ്സിലേക്ക് ആവാഹിച്ചു ...
പിന്നെ അദ്ദേഹം പഠിച്ചിരുന്ന സ്കൂളിൽ പോയി, അതിനോടൊപ്പം തന്നെ മൂപ്പരുടെ
ഭാര്യാ ഭവനവും , ഫാമുകളും കണ്ടിട്ട് , അവിടത്തെ കഥകൾ കേട്ട് , മുഴുവൻ ഫല മരങ്ങൾ തിങ്ങി നിറഞ്ഞ , ആ പൂങ്കാവനത്തിൽ വിശ്രമിച്ച ശേഷം ...
പിന്നീട് അദ്ദേഹത്തിന്റെ മകളുടേതായി തീർന്ന, മൂപ്പരുടെ വസന്തകാല വസതിയായ നാഷ് ഹൌസിൽ പോയിട്ട് , ഷേക്സ്പിയർ പണ്ട് നട്ട് വളർത്തിയ മര മുത്തശ്ശനായ മൾമറി മരത്തിൻ തണലിലിരുന്ന് , ആ കാലഘട്ടത്തിലെ പുരാണങ്ങൾ കേട്ടാസ്വദിച്ച് കൊണ്ടുള്ള ലഘു യാത്രകൾ ...
അതിനിടയിൽ ലോകത്തിലെ ആദ്യത്തെ ‘ഓപ്പൺ എയർ തീയ്യേറ്റർ’
സ്ഥിതിചെയ്യുന്ന എവോൺ നദീ തീരത്തെത്തി - യുവാവായിരുന്നപ്പോൾ ,
പ്രകൃതി രമണീയമായ എവോൺ നദീതീരത്ത് വില്ല്യം തുടങ്ങിവെച്ച പ്രഥമ നാടക വേദി -
ആ വേദിയിൽ ഞങ്ങളേവരും കൊച്ചുകൊച്ച്
സ്കിറ്റുകൾ അവതരിപ്പിച്ച് നിർവൃതിയടഞ്ഞു ..!
കൂടാതെ എലിസബത്ത് ഹാൾ, ന്യൂ പ്ലേയ്സ് ഗാർഡൻ , ഫാം ലാന്റ് ഗാർഡൻസ് , അദ്ദേഹത്തിന്റെ ശവ കല്ലറ,.... അങ്ങിനെയങ്ങിനെ , പണ്ടുണ്ടായിരുന്ന ഷേക്സ്പിയറിന്റെ ഒരു വിധമുള്ള എല്ലാ ചുറ്റുവട്ടങ്ങളും പരിസരങ്ങളും നേരിട്ട് കണ്ടും , തൊട്ടും അറിഞ്ഞ് അതി മനോഹരമായ സഞ്ചാരങ്ങളായിരുന്നു ഞങ്ങളന്നവിടെ നടത്തിയത്...
ഓരോ സ്ഥലങ്ങളിലും , അന്നത്തെ കാലഘട്ടത്തുണ്ടായിരുന്ന വേഷ ഭൂഷാതികളാൽ
നമ്മെ വരവേൽക്കുന്ന ജോലിക്കാരും , അവയുടെയെല്ലാം ചരിത്രം പറഞ്ഞ് തരുന്ന
സന്നദ്ധ പ്രവർത്തകരും ..
നാല് നൂറ്റാണ്ടിന് മുമ്പേ എങ്ങിനേയായിരുന്നുവോ അവയൊക്കെ
സ്ഥിതി ചെയ്തിരുന്നത് , ആയതെല്ലാം അത് പോലെ കാത്ത് സൂക്ഷിച്ചിരിക്കുന്ന
ചരിത്ര സ്മാരകങ്ങൾ ...!
ഷേക്സ്പിയറിന്റെ മരണശേഷം , രണ്ട് നൂറ്റാണ്ടോളം
പലരും വിശ്വസിച്ചിരുന്നത് , ഇന്നദ്ദേഹത്തിന്റെ പേരിലുള്ള പല ഗ്രന്ഥങ്ങളും , വേറൊരു വില്ല്യമ്മടക്കം , പല അപരന്മാരാലും എഴുതപ്പെട്ടവയെന്നാണ് ... !
ഇന്നും പണ്ടത്തെ തമ്പുരാക്കന്മാരായ
ചില പ്രഭു കുടുംബങ്ങളൊക്കെ , അവരുടെ തായ് വഴിയിലുണ്ടായിരുന്നവരാണ്, യഥാർത്ഥ ഷേക്സ്പിയർ എന്ന് പറഞ്ഞ് , ഒരു ‘ ആന്റി ഷേക്സ്പിയർ മൂവ്മെന്റും‘ ബ്രിട്ടന്റെ ചില ഭാഗങ്ങളിൽ ഇന്നും സജീവമായിട്ടുണ്ട് കേട്ടോ.
പക്ഷേ പത്തൊമ്പതാം നൂറ്റാണ്ടിൽ , ചരിത്ര ഗവേഷകർ ഇതെല്ലാം വില്ല്യം ഷേയ്ക്പിയർ തന്നെ എഴുതിയതാണെന്ന് തിരിച്ചറിഞ്ഞപ്പോൾ , അന്ന് 250 കൊല്ലം മുമ്പ് തുടക്കം കുറിച്ച ‘ദി ഷേക്സ്പിയർ ബർത്ത്പ്ലേസ് ട്രസ്റ്റ് ‘( The S.B.T ) എല്ലാം ഏറ്റെടുത്ത്, അന്ന് 1847- ൽ
ആ എവോൺ നദീ തീരത്ത് പണികഴിപ്പിച്ച - എന്നും ലണ്ടൻ
ഷേക്സ്പീരിയൻ ഗ്ലോബിനേ പോലെ - അദ്ദേഹത്തിന്റെ നാടകങ്ങൾ
അരങ്ങേറുന്ന S.B.T തീയ്യേറ്റർ ഉണ്ടാക്കി.
പിന്നീട് അദ്ദേഹത്തിന്റേതായ എല്ലാ വസ്തു വകകളും സംരംക്ഷിച്ച് ,
പോയതെല്ലാം തേടിപ്പിടിച്ച് കൊണ്ട് വന്ന് , ആ ട്രസ്റ്റിന്റെ കീഴിലാക്കിയിട്ട് ,
എല്ലാം പഴയ പടി തന്നെ ഒരുക്കി , ഒട്ടും കോട്ടം കൂടാതെ പരിപാലിച്ച് പോരുന്നൂ ... !
ഇന്ന് ഈ ‘സ്ട്രാറ്റ്ഫോർഡ് -അപ്പോൺ-എവോൺ .
യു.കെയിലെ ഏറ്റവും വരുമാനമുള്ള ഒരു ‘ടൂറിസ്റ്റ് ടൌൺ ഷിപ്പാണ് ‘ ...!
ഇന്നീ സ്ഥലം , 360 ദിനവും ലോകത്തിലെ പല ഭാഗത്ത്
നിന്നും , എന്നും വന്ന് കൊണ്ടിരിക്കുന്ന വിനോദ സഞ്ചാരികളാൽ
തിങ്ങി നിറഞ്ഞ ഒരു വർണ്ണ മനോഹരമായ ഗാർഡൻ സിറ്റിയായി മാറിയിരിക്കുകയാണ് ...!
അദ്ദേഹത്തിന്റെ ജന്മവീട്ടിലെ പൂന്തോട്ടത്തിലും , ആ ഓപ്പൺ എയർ തീയ്യേറ്റർ കോമ്പൌണ്ടിലുമൊക്കെ എല്ലാ ടൂറിസ്റ്റ്കൾക്കും വേണ്ടി അവരോടൊപ്പം ആടിപ്പാടി
കളിക്കുന്ന , ജീവനുള്ള ഷേക്സ്പീരിയൻ കഥാ പാത്രങ്ങളുമൊക്കെയായി സ്മരണകൾ
പുതുക്കാവുന്ന ഒരു മനോഹര തീരം തന്നെയാണ് ഈ പുണ്യയിടം എന്ന് നിശ്ചയമായും പറയാം ...
ലോകത്തിൽ ഇതുവരെ ഒരു കലാ - കായിക - സാഹിത്യ പ്രതിഭക്കും
കിട്ടാത്ത ആദരവും , സ്മരണാജ്ഞലികളും നമുക്കൊക്കെ ഇവിടെ കൺ കുളിർക്കേ
കണ്ടും , കേട്ടുമൊക്കെ അറിയാവുന്നതാണ്...
ഇനി ജസ്റ്റ് ഒന്ന് ഷേക്സ്പീരിയൻ
ചരിത്രത്തിലേക്ക് ഒന്ന് എത്തി നോക്കാം അല്ലേ...
പണ്ട് പണ്ട് പതിനാറാം നൂറ്റാണ്ടിന്റെ കൌമാര ദശയിൽ ഇംഗ്ലണ്ടിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന , ‘വാർവിക്ക്ഷെയറി‘ലെ അതിസുന്ദരമായ ഒരു ഗ്രാമമായ ‘സ്ട്രാറ്റ്ഫോർഡ്-അപ്പോൺ-എവോണിലെ’ ഒരു കയ്യുറ കച്ചവടക്കാരന്റെ മകനായിരുന്നു
‘ജോൺ ഷേക്സ്പിയർ ‘എന്ന കലാകാരൻ ...
അവൻ കൈയ്യുറകളുടേയും , തൊപ്പികളുടേയും , ചെരുപ്പുകളുടേയും മറ്റും
അളവെടുത്താണ് അവിടത്തെ ഒരു ലാന്റ് ലോർഡായിരുന്ന ,കുതിര കച്ചവടക്കാരന്റെ മകളായ‘മേരി‘യുമായി അടുത്തത്.
ജാതിയും, പണവുമൊക്കെയായി ചില പൊരുത്തക്കേടുകൾ
ഉണ്ടായെങ്കിലും, കാരണവന്മാർ 1557- ൽ രണ്ടിനേയും പിടിച്ച് കെട്ടിച്ചുവിട്ടു.
മേരിയുടെ പാർട്ടിഷ്യനായി കിട്ടിയ ഏവോൺ നദീതീരത്തുള്ള ഒരു ഫല-മര-പൂങ്കാവനവും , പാരമ്പര്യമായി ഗ്ലൌസ് നിർമ്മാണ കടയുമായി , ആ ദമ്പതിമാർ നീണാൽ വാഴുന്നതിനിടയിൽ ,
മേരി രണ്ട് കൊല്ലം ഇടവിട്ട് ധാരളം കുഞ്ഞുങ്ങളെ പെറ്റ് കൂട്ടിയെങ്കിലും , അതിൽ എട്ടെണ്ണം മാത്രമേ വളർന്ന് വലുതായുള്ളൂ.
അതിൽ 1564-ൽ ഭൂജാതനായ ‘വില്ല്യം‘ പഠിച്ച് മിടുക്കനായി നല്ലൊരു
കലാകാരനായി വളർന്നു വന്നു. അവന്റെ ബാല്യകാലത്തുണ്ടായ പകർച്ചവ്യാധിയായ
പ്ലേഗിന്റെ താണ്ഡവത്തിൽ , അവന്റെ ചേട്ടനും , ചേച്ചിയുമൊക്കെ കാലപുരിക്ക് പോയെങ്കിലും , അമ്മ വീട്ടിലെ അതി സുരക്ഷിതമായ ശുശ്രൂഷയാൽ അവന് ജീവൻ തിരിച്ച് കിട്ടി .
പഠനത്തോടൊപ്പം അവൻ നാടകവും ബാലെറ്റും
കഥപറച്ചിലുമൊക്കെയായി നാട്ടുകാരുടെയൊക്കെ
കണ്ണിലുണ്ണിയായി. അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ ആളുകളെ
ആനന്ദത്തിൽ ആറാടിപ്പിക്കുന്ന രണ്ടേ രണ്ട് കലാരൂപങ്ങൾ നാടകവും ,
ബാലെറ്റും മാത്രമായിരുന്നു ...
ചെറുപ്പത്തിൽ തന്നെ വില്ല്യം ഈ രണ്ട് കലാരൂപങ്ങൾക്ക് വേണ്ട
കഥകൾ എഴുതിയുണ്ടാക്കി , എല്ലാ വീക്കെന്റുകളിലും വൈകുന്നേരങ്ങളിൽ ,
ആ പുഴക്കരയിൽ ഒരു ഓപ്പൺ എയർ സ്റ്റേജുണ്ടാക്കി പരിപാടികൾ അവതരിപ്പിച്ചു വന്നിരുന്നു.
ഇതിലൊക്കെ ആകൃഷ്ട്ടരായി സമീപ പ്രദേശങ്ങളിൽ നിന്നുപോലും
പ്രഭു കുമാരി കുമാരന്മാരടക്കം , ധാരാളം പേർ വന്ന് അവന്റെ ട്രൂപ്പിൽ അംഗങ്ങളായി
.
അഭിനേതാവ് , കവി , ഗായകൻ എന്നിവയിലെല്ലാം നിപുണനായ ഒരു സകല
കലാ വല്ലഭൻ എന്നതുമാത്രമല്ല , സുമുഖനും സുന്ദരനും സുശീലനുമൊക്കെയായ വില്ല്യമിന് ,
കൌമാരം വിട്ടപ്പോൾ തൊട്ട് തന്നെ ആരാധികമാരുടെ , പ്രണയ കുടുക്കുകളിൽ നിന്നും രക്ഷപ്പെടുവാൻ ഒട്ടും നിർവ്വാഹമുണ്ടായിരുന്നില്ല...!
അന്നവന്റെ നാടക സമിധിയിൽ ആടിപ്പാടി കളിച്ചിരുന്ന
‘അന്നെ ഹേത്ത്വേയ്‘എന്ന് പേരുള്ള , ഒരു ഇട പ്രഭുവിന്റെ
മകളുമായി , വില്ല്യം അനുരാഗവിലോചിതന്നായി എന്ന് പറഞ്ഞാൽ മതിയല്ലോ...
എന്തിന് പറയുവാൻ അവന്റെ മധുര പതിനേഴിൽ തന്നെ , ആ പ്രണയ
ആരാധികയായ ചേച്ചിക്ക് , ഒരു കുഞ്ഞു ഗർഭം ഉണ്ടാക്കുവാൻ അവന് സാധിച്ചു...!
ഇത്തിരി കോളിളക്കമുണ്ടാക്കിയെങ്കിലും 18 കാരനായ
വില്ല്യം , 1582-മാണ്ടിൽ , 26 കാരിയായ അന്നെയെ കല്ല്യാണിച്ചു.
അങ്ങിനെയാണെത്രേ സാധാരണക്കാരനായ വില്ല്യമിന് , പ്രഭു-രാജ കുടുംബങ്ങളിലെ പല ഉള്ളുകള്ളികളും , ഉപജാപങ്ങളും മനസ്സിലാക്കുവാൻ സാധിച്ചതും , പിന്നീടവയൊക്കെ , അവന്റെ തൂലികയിൽ കൂടി നല്ല ക്ലാസ്സിക്കുകളായി
എഴുതപ്പെടുവാൻ സഹായിച്ചതും..!
ശേഷം പെട്ടെന്ന് തന്നെ , വില്ല്യമിനും അന്നെക്കും മൂന്ന് പെണ്മക്കൾ
ഉണ്ടായി. ഇതിൽ കടിഞ്ഞൂൽ പുത്രി എലിസെബെത്ത് തോമാസ് നാഷ്
എന്ന ബിസ്സനെസ്സ് കാരനേയും , പിന്നീട് ജോൺ ബെർണാട് എന്ന പ്രഭുവിനേയും
കല്ല്യാണം കഴിച്ചെങ്കിലും മക്കളൊന്നും ഉണ്ടായില്ല.
വില്ല്യം പിന്നീട് സമ്പന്നന്നയ ശേഷം , വാങ്ങിയ വസന്ത കാല ഭവനം
ഇന്നും വിനോദ സഞ്ചാരികൾക്ക് , അന്നത്തെ തന്നെ പ്രൌഡിയോടെ
കാണുവാനായി ഇപ്പോഴും തുറന്നിട്ടുണ്ട്.
വില്ല്യമിന്റെ രണ്ടാമത്തെ മകൾ , ഇരട്ടകുട്ടികളിലൊന്നായ ജൂഡിത്ത് ,
തോമാസ് ക്വൊയിനി എന്ന ഒരു ഇട പ്രഭുവിണെ വിവാഹം നടത്തി
മൂന്നാണ്മക്കൾ ഉണ്ടായെങ്കിലും അവരിലാർക്കും തന്നെ നീണ്ട ആയുസ്സുണ്ടായില്ല.
അതായത് വില്ല്യം സ്വരൂപിച്ച സമ്പാദ്യം കാത്ത്
രക്ഷിക്കുവാനോ , അദ്ദേഹത്തിന്റെ കഴിവുകൾ പിന്തുടരാനോ
പിൻഗാമികളായി -ന്യൂജനറേഷനായി , ഒരു തലമുറ പിന്നീട് ഉണ്ടായില്ല എന്നർത്ഥം..!
ഇതിനൊക്കെ മുമ്പ് വില്ല്യമിന്റെ വളരെ മികച്ച്നിൽക്കുന്ന നാടകാവതരണങ്ങളെ പറ്റി
കേട്ടറിഞ്ഞ് , ലണ്ടനിലെ കച്ചവടക്കാരും , പ്രഭുക്കന്മാരുമെല്ലാം കൂടി , മൂപ്പരെ അങ്ങോട്ടേക്ക് ക്ഷണിച്ച് വരുത്തി , തേംസ് നദീ തീരത്ത് , അന്നത്തെ ഏറ്റവും വലിയ ഒരു നാടക ശാലയുണ്ടാക്കി വില്ല്യമിനെ അവിടെ കുടിയിരുത്തി...
അവിടെ ദിനം തോറും പരിപാടികൾ അവതരിപ്പിക്കുവാൻ
വേണ്ടി വില്ല്യം വീണ്ടും , വീറുള്ള കുറെ നാടക രചനകൾ നടത്തി.
പിറന്നുവീണ കൃതികളെല്ലം പിന്നീട് , ലോക ക്ലാസ്സിക്കുകളായി മാറി...!
നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് വില്ല്യം ഷേക്സ്പിയർ , അന്ന് , ഈ ബിലാത്തി പട്ടണത്തിൽ ആരംഭം കുറിച്ച ആ ഗ്ലോബ് തീയ്യേറ്റർ അതേ പ്രൌഡിയോടെ ഇന്നും ഷേക്സ്പിയറിന്റെ കഥാപാത്രങ്ങൾ എന്നും വന്ന് നിറഞ്ഞാടിയിട്ട് , ലോകത്തിലെ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കാണികളുടെ കയ്യടി സ്വീകരിച്ച് , വീണ്ടും വീണ്ടും വേദിയിൽ വന്നുകൊണ്ടിരിക്കുവാൻ അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുകയാണ് എന്നുമെന്നും...!
ലണ്ടനിലുള്ള ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്റർ നാനൂറ് കൊല്ലം
മുമ്പ് ലണ്ടൻ പട്ടണത്തിനുള്ളിൽ തേംസ് നദീ തീരത്ത് പണികഴിപ്പിച്ചിട്ടുള്ള
ഏറ്റവും വലിയ ഒരു നാടക ശാലയായിരുന്നൂ...!
പ്രഭുക്കന്മാർക്കും , മറ്റു മേലാളന്മാർക്കുമൊക്കെ വിസ്താരമായി
മട്ടുപ്പാവിലിരുന്ന് കൺകുളിർക്കെ നാടകം കണ്ടാസ്വദിക്കുവാൻ വേണ്ടി
ഉണ്ടാക്കിവെച്ച ഒരു നാടകാചര്യന്റെ പേരിലുള്ള ഈ തട്ടകം ... !
മറ്റ് കീഴാളന്മാർക്കും , തൊഴിലാളികൾക്കു മൊക്കെ ആ പരിപാടികൾ
നിലത്ത് , നിന്ന് - മാത്രം കാണുന്നതിനായി വേദിയുടെ , മൂന്ന് ഭാഗങ്ങളിലും ,
സ്റ്റാന്റിങ്ങ് വേർഷനുകളുമൊക്കെയായാണ് ,അന്നാ ആ ഓഡിറ്റോറിയം രൂപ കല്പന
ചെയ്തിരുന്നത് ..
അന്നത്തെ കാലത്ത് , ഇംഗ്ലണ്ടിൽ നമ്മുടെ നാട്ടിലെ പോലെ കൂത്തും ,
കൂടിയാട്ടവും , കളിയരങ്ങുകളും , മറ്റ് കെട്ട് കാഴ്ച്ചകളുമൊന്നുമില്ലാതിരുന്നല്ലോ,
രംഗവേദികളിൽ വിനോദോപാധിക്കായി ആളുകളെ ആനന്ദത്തിൽ ആറാടിപ്പിക്കുന്ന കലാരൂപങ്ങൾ നാടകവും , ബാലെറ്റും മാത്രമായിരുന്നു ...
ഇവിടത്തുക്കാർ പ്ലേയ്സ് എന്ന് ഇഷ്ട്ടപ്പെട്ട് വിളിക്കുന്ന കളികൾ ...

ഈ വേദിയിലന്ന് ...
ലണ്ടൻ പട്ടണത്തിലേക്ക്
വരുന്നവരെ മുഴുവൻ , തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ്ഞെടുത്ത നന്മകളും , തിന്മകളും , പ്രണയവും , ഈർഷ്യയും മറ്റും അണിനിരത്തിയുള്ള , തന്റെ അന്ന് തന്നെ പേരെടുത്ത കഥാപാത്രങ്ങളാൽ അതി ഭാവുകത്തോടെ നിറഞ്ഞാടി ആവിഷ്കരിച്ചവതരിപ്പിച്ച് വിസ്മയിപ്പിച്ചിരുന്ന ദേഹമായിരുന്നു ഈ മഹാ പ്രതിഭയായ വില്ല്യം ഷേക്സ്പിയർ ..!
ലണ്ടൻ പട്ടണത്തിലേക്ക്
വരുന്നവരെ മുഴുവൻ , തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ്ഞെടുത്ത നന്മകളും , തിന്മകളും , പ്രണയവും , ഈർഷ്യയും മറ്റും അണിനിരത്തിയുള്ള , തന്റെ അന്ന് തന്നെ പേരെടുത്ത കഥാപാത്രങ്ങളാൽ അതി ഭാവുകത്തോടെ നിറഞ്ഞാടി ആവിഷ്കരിച്ചവതരിപ്പിച്ച് വിസ്മയിപ്പിച്ചിരുന്ന ദേഹമായിരുന്നു ഈ മഹാ പ്രതിഭയായ വില്ല്യം ഷേക്സ്പിയർ ..!
അന്ന് മുതൽ ഈ നാടകശാല
ലോകപ്പെരുമയുള്ള ഒരു തീയ്യേറ്റർ തന്നേയാണ് ,
ഒന്നര നൂറ്റാണ്ട് മുമ്പ് പഴയ ഗ്ലോബ് കത്തി നശിച്ചപ്പോൾ ,
അതേ രൂപ ഭാവത്തിൽ തന്നെ , ഈ ഗ്ലോബിനെ തേംസിന്റെ
അങ്ങേ കരയിൽ നിന്നും , ഇക്കരേക്ക് മാറ്റി പണിതു ...
ലോക മഹായുദ്ധങ്ങളുടെ ഇടയിൽ ചില ബ്രേക്കുകൾ
വന്നതല്ലാതെ , കൃസ്തുമസ് കാലത്തുള്ള ഒഴിവുകളല്ലാതെ ,
മറ്റെല്ലാ ദിനങ്ങളും , ഈ മഹാനായ സാഹിത്യ വല്ലഭന്റെ , വിശ്വ വിഖ്യാതമായ കഥാപാത്രങ്ങൾ മുഴുവൻ മാറി മാറി വരുന്ന നാടകങ്ങൾ കാണൂവാനായിട്ട് , ഭൂലോകത്തിന്റെ പലയിടങ്ങളിൽ നിന്നും ആളുകൾ തിങ്ങി നിറഞ്ഞ് വന്ന് കൊണ്ടിരിക്കുകയാണെന്നും ...!
പലപ്പോഴും കഥാപാത്രങ്ങൾ ഒന്ന് തന്നെയാണെങ്കിലും ആംഗലേയത്തോടൊപ്പം , പല ലോക ഭാഷകളാൽ സംഭാഷണം ചൊല്ലിയാടുന്നവരായിരിക്കാം...
പല മിത്രങ്ങളുമായി , നിരവധി തവണ ,
ഷേക്സ്പിയർ നാടകങ്ങൾ , ഈ ഗ്ലോബിൽ പോയി ...
തറ റ്റിക്കറ്റെടുത്താണെങ്കിലും (സ്റ്റാൻഡിങ്ങ്) കാണ്ടാസ്വദിക്കുവാൻ സാധിച്ചതൊക്കെ എന്റെ ഒരു മഹാഭാഗ്യമായാണ് ഞാൻ കണക്കാക്കുന്നത് ...!
സാധാരണ സ്റ്റേജ് നാടകം കാണുന്ന പോലെയൊന്നുമല്ല , ഇവിടത്തെ
നാടകാവതരണങ്ങൾ ... ഭാഷയൊന്നും ആർക്കും ഒരു പ്രശ്നമേ ആവാറില്ലിവിടെ ...
അത്രക്കുണ്ടാകും ആയതിന്റെയൊക്കെ അവതരണ ശൈലികൾ ...
ചിലപ്പോൾ നമ്മുടെ അരികിൽ ഇരിക്കുന്നവർ തന്നെ കോട്ടൂരി വേഷപ്പകർച്ച
വരുത്തി വേദിയിൽ ചാടി കയറുമ്പോൾ നമ്മൾ ചിലപ്പോൾ ഞെട്ടി പോകും...!
ഈ ഷേക്സ്പീരിയൻ ഗ്ലോബ് തീയ്യേറ്ററിൽ ( ദേ ഇവിടെ
മനോജ് രവീന്ദ്രന്റെ വിവരണം വായിക്കുക ) നാടകം വീക്ഷിക്കൽ ..
ഒരു അനുഭവം തന്നെയാണ് കേട്ടൊ കൂട്ടരെ
കഴിഞ്ഞ മാസം ഇമ്മടെ പച്ചമലയാളത്തിൽ
ഫ്രാൻസിൽ നിന്നും വന്ന നമ്മുടെ ചുള്ളന്മാരും , മദാമമാരും കൂടി , ഒരാഴ്ച്ചയോളമാണ് ഷേക്സ്പിയറുടെ ‘ഇന്ത്യൻ ടെമ്പസ്റ്റ്’ , ഈ ലണ്ടൻ ഗ്ലോബിൽ , നിറഞ്ഞ് കവിഞ്ഞ ലോക കാണികൾക്ക് മുമ്പിൽ അവതരിപ്പിച്ച് അവരുടെയെല്ലാം പ്രശംസ പിടിച്ച് പറ്റിയത്..!
നമ്മളൊക്കെ ഒരു രംഗ വേദിയിലേയും നടന്മാരോ ,
നടികളോ , ബാല താരങ്ങളോ മറ്റോ അല്ലെങ്കിലും ജീവിത മെന്ന
നാടകത്തിൽ എന്നും അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണല്ലൊ..അല്ലേ
എത്രയെത്ര പറഞ്ഞാലും , എഴുതിയാലും
തീരാത്തത്ര രംഗങ്ങൾ ഇനിയുമിനിയും ബാക്കിയിതാ
നീണ്ട് നീണ്ടങ്ങിനെ നിവർന്ന് കിടക്കുന്ന കാഴ്ച്ചകളാണല്ലോ എങ്ങുമെങ്ങും ...
അതെ
നമ്മുടെയൊക്കെ
ജീവിതം തന്നെ അസ്സലൊരു
നാടകമാണ് ... നാടകമേ ഉലകം...!
50 comments:
ബൂലോഗത്തെ എന്റെ പ്രിയ മിത്രങ്ങളായ ബൂലോകരായ നിങ്ങളെയൊക്കെ
ഇപ്പോഴുള്ള എന്റെ തിക്കും തിരക്കിനിടയിലും പെട്ട് മറക്കാതിരിക്കുവാൻ വേണ്ടി , ചട് പിടുന്നനെ തട്ടി കൂട്ടിയ ഒത്തിരിയുള്ള ഒന്നാണ് .. ഈ ഷേക്സ്പീരിയൻ സ്മൃതികൾ കേട്ടൊ കൂട്ടരെ
സസ്നേഹം നന്ദിയോടെ,
മുരളീമുകുന്ദൻ
നാടകമേ ഉലകം!!
ഷേക്സ്പിയർ ആരാണെന്ന് കേൾക്കുന്നതിനു മുൻപേ ഒഥല്ലോ യുടെ റേഡിയോ നാടകരൂപം കേട്ടത് ഇപ്പഴും ഓർമ്മയുണ്ട് . നമ്മുടെ നാട്ടിൽ നാടകങ്ങൾക്ക് കിട്ടുന്ന പ്രോത്സാഹനം മറ്റു നാടുകളെ അപേക്ഷിച്ച് തീരെ കുറവുതന്നെയല്ലേ? കോടികൾ വെട്ടിക്കാൻ വകയുള്ള സ്മാരകങ്ങളുടെ പിന്നാമ്പുറങ്ങൾക്കൊക്കെയല്ലേ ഇവിടെ പഥ്യം. എന്തായാലും ഷേക്സ്പിയറിലൂടെ ശ്രീ ജോസ് ചിറമ്മലിനേയും ഓർമ്മിച്ചത് നന്നായി...
വായിക്കുമ്പോ രോമാഞ്ചം വരുന്നുണ്ട് കേട്ടോ!
അത് എഴുത്തിന്റെ ഗുണമെന്നതിനെക്കാള്‍ പരാമര്‍ശിക്കപ്പെടുന്ന പ്രതിഭയെക്കുറിച്ചോര്‍ത്തിട്ടായിരിയ്ക്കും. ആ സ്ഥലങ്ങളെല്ലാം മനസ്സാ ഒന്ന് ചുറ്റിക്കറങ്ങിക്കണ്ടു, ഈ വിവരണം വായിച്ചിട്ട്!
ചരിത്രസ്മാരകങ്ങളുടെ നാടാണല്ലോ ബ്രിട്ടന്‍. ഇതൊക്കെ സംരക്ഷിച്ചുനിര്‍ത്തിയിരിക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
ഞങ്ങടെ നാട്ടിലും ഒരു സ്ട്രാറ്റ്ഫഡ് ഉണ്ട്, ട്ടോ. എല്ലാ വര്‍ഷവും അവിടെ 'ഷേക്‍സ്പിയര്‍ ഉല്‍സവ'വും ഉണ്ടാകാറുണ്ട്.
എഴുത്ത് വളരെ നന്നായിരിക്കുന്നു. രസിച്ചു വായിച്ചു വന്നപ്പോള്‍ പെട്ടെന്ന് തീര്‍ന്ന പോലെ. പിന്നെ അവോണ്‍ നദിയില്‍ ഞാന്‍ ഈ അടുത്ത് കുറച്ചു വാട്ടര്‍ റിസര്‍ച്ച് നടത്തിയിരുന്നു. ഇനി പോകുമ്പോള്‍ ഷേക്ക് സ്പിയറിന്റെ ബംഗ്ലാവും മറ്റും കാണണം.
അലസതയോടെ അതി പവിത്രമായ ഈ സ്ഥലത്തെ വേണ്ടപോലെ അറിയാതെ കണ്ടു പോവുന്നവരില്‍ തുടങ്ങി, നമ്മുടെ നാടിന്റെ കലാപാരമ്പര്യത്തിലൂടെ, ശാസ്ത്രസാഹിത്യപരിഷത്തിലൂടെ, മഹാനായ നാടകകൃത്തിന്റെ തട്ടകത്തിലേക്കും, ജീവിതത്തിലേക്കും നടത്തിയ ഗൗരവപൂര്‍ണമായ ഒരു യാത്രയായാണ് ഈ ലേഖനം വായിച്ചത്.....
പ്രധാന ഭാഗങ്ങളൊന്നും വിട്ടുപോവാതെ ഷേക്സ്പിയര്‍ എന്ന പ്രതിഭയെക്കുറിച്ച് ഏറ്റവും ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞിരിക്കുന്നു.....
വായനാസുഖം നല്‍കുന്ന ശൈലി. ഹൃദ്യമായ അവതരണം.
പുതിയ അറിവുകള്‍ പകര്‍ന്നുതന്ന ഷേക്സ്പീരിയന്‍ സ്മൃതികള്‍ പങ്കുവെച്ചതും അതോടൊപ്പം ജോസ് ചിറമ്മലിനെ ഓര്‍മ്മപ്പെടുത്തിയതും നന്നായിരിക്കുന്നു.
ആശംസകള്‍
വായിച്ചു.ആസ്വദിച്ചു.ആശംസകള്‍
പഴയ ഒരു നാടകകാലം ഓര്‍മ്മകളില്‍ ഓടിയെത്തി.
ഇഷ്ടമായി വിവരണം !!
ഷേക്സ്പിയറിന്റെ കുടുംബ പശ്ചാത്തലമൊക്കെ വിവരിച്ചത് പുതിയ അറിവായിരുന്നു കെട്ടൊ. എന്തായാലും എല്ലാം ഒന്നു ചുറ്റി നടന്നു കണ്ടു. ആശംസകൾ...
ഉം.. കേമമയിട്ട് എഴുതീട്ടുണ്ട് കേട്ടോ.. വായിച്ച് സന്തോഷിച്ചു... വിവരവും ലേശം വെച്ചിട്ടുണ്ട്..
പിന്നെ ജോസ് ചിറമ്മലിനെ ഓര്‍മ്മിച്ചതും ഉചിതമായി..
കമ്പ്ലീറ്റ് അക്ഷരത്തെറ്റാ.. കേമമായിട്ട് എന്നു വായിക്കണം.. വിവരം വെച്ചത് എനിക്കാണെന്നതില്‍ ആര്‍ക്കും സംശ്യമുണ്ടാവില്ലല്ലോ അല്ലേ.. എന്നാലും ഒരു ചിന്ന വിശദീകരണം..
ഇപ്പറഞ്ഞപോലെ ഇദ്ദേഹത്തെപ്പറ്റി പറയുമ്പോൾ ആദ്യം ഓർമ്മ വരുന്നത് സാംബശിവനേയും ഒഥല്ലോയുമാണ്.
തിരക്കിനിടയിലും ഒരു പോസ്റ്റ് തരപ്പെടുത്തിയിട്ടതിൽ സന്തോഷം.
ഹലോ ഭായ്,
ഇത് കൊള്ളാല്ലോ എന്റെ ഇഷ്ട കഥാകാരന്റെ ജന്മ സ്ഥലവും വിശേഷങ്ങളും
എന്റെ തൂലികാനാമം "ഏരിയൽ" കിട്ടിയത് തന്നെ അദ്ദേഹത്തിന്റെ tempest
എന്ന നാടകത്തിൽ നിന്നാണ്. (I have posted a post in this regard). ഈ മഹാരഥന്റെ നാടിനെപ്പറ്റിയും അദ്ദേഹത്തെപ്പറ്റിയും ഉള്ള ബിലാത്തി വിശേഷം അടുത്ത ഇൻസ്റ്റാൾമെന്റിനായി, കാത്തിരിക്കുന്നു. ജോസ് ചിറമേൽ ലിങ്കിൽ പോയിരുന്നു. Thanks for this post and the relevant links. needs to visit the other links later today.
Best Regards
Philip Ariel Bhai. :-)
PS:
വിരോധാപാസം = പാ വേണ്ട ഭാ മതി
പിന്നെ ചിറമ്മേൽ വേണോ, ചിറമേൽ പോരെ ഭായ്
ഈ കാര്യത്തിൽ യെച്ചുംയോട് ചേരുന്നു
ധൃധിയിൽ എഴുതിക്കൂട്ടിയതായതിനാൽ
ഇക്കുറി വെറുതെ വിട്ടിരിക്കുന്നു കേട്ടോ ഭായ്
ഒന്നുകൂടി ശ്രദ്ധിക്കുക!
ജാഗ്രതൈ !!! :-)
പെട്ടെന്ന്ന തട്ടിക്കൂട്ടിയതാണെന്ന്ല്ല പറഞ്ഞാലും നല്ലപോലെ research നടത്തിയിട്ടുണ്ട്. വളരെ നന്നായിരിക്കുന്നു മുരള്യേട്ടാ.
പ്രിയരെ വില്ല്യം ഷേക്സ്പിയർ എന്ന മഹാരഥന്റെ ബിലാത്തി പുരാണങ്ങളെ കുറിച്ച് ഇത്ര ചെറിയ ഒരു ആലേഖനത്തിലൂടെ ചരിത്രങ്ങൾ മുഴുവനും രേഖപ്പെടുത്തുവാനാവില്ല എന്നത് സത്യം...
പോരാത്തതിന് ധൃധിയിൽ എഴുതിക്കൂട്ടിയതായതിനാൽ തെറ്റുകുറ്റങ്ങൾ ധാരാളമുണ്ട് താനും ... എല്ലാം പിന്നീട് ഞാൻ തിരുത്തുന്നതായിരിക്കും കേട്ടൊ കൂട്ടരെ.
ഒപ്പം തന്നെ ഇവിടെ ഓടിവന്ന് വായിച്ചഭിപ്രായങ്ങൾ രേഖപ്പെടുത്തിയ
പ്രിയപ്പെട്ട ഗോവിന്ദരാജ് , നന്ദി . നമ്മുടെ നാട്ടിൽ പഴയ പോലെ നാടകപ്രേമം ആർക്കും ഇല്ലെന്നത് ഒരു വാസ്തവമാണല്ലോ.. എന്നാൽ തട്ടിപ്പുനാടകങ്ങൾക്കാണല്ലോ ഇപ്പോൾ ഏവർക്കും കമ്പം..!
പ്രിയമുള്ള അജിത്ത് ഭായ്, നന്ദി . ഈ പ്രതിഭയുടെ പര്യായമായ എഴുത്തിന്റെ വല്ലഭനെ പറ്റി എത്ര പറഞ്ഞാലും തീരാത്തത്ര കഥകളാണ് ഇവിടെയൊക്കെ ഉള്ളത് കേട്ടൊ ഭായ്.
പ്രിയപ്പെട്ട കൊച്ച് കൊച്ചീച്ചി ,നന്ദി. ചരിത്രസ്മാരകങ്ങൾ എല്ലാ നാട്ടിലുമുണ്ടെങ്കിലും , ഇംഗ്ലണ്ടിനേ പോലെ അവയൊക്കെ പൊന്ന് പോലെ പരിപാലിച്ച് ,വിപണണം ചെയ്ത് കീർത്തി വർദ്ധിപ്പിക്കുവാൻ വേറൊരു രാജ്യക്കാരും ഇത്ര സമർത്ഥരല്ല കേട്ടൊ ഭായ്.
പ്രിയമുള്ള സുജിത്ത്,നന്ദി.നാട്ടുകാരനായ താങ്കളെ നേരിട്ടിവിടെവെച്ച് പരിചയപ്പെടാനായതിൽ വളരെ സന്തോഷമുണ്ട് കേട്ടൊ.ഇനി അടുത്ത അവോൺ ഗവേഷണകാലത്ത് ,താമസം സ്റ്റ്ട്രാറ്റ്ഫോർഡ്-അപ്പോൺ-എവോണിൽ തന്നെ വാസം തുടങ്ങി കൊണ്ടാവണം കേട്ടൊ ഭായ്.
പ്രിയപ്പെട്ട പ്രദീപ് മാഷ്, നന്ദി . മഹാനായ ഈ എഴുത്തുകാരനെ കുറിച്ചുള്ള ഇവിടെയുള്ള ചരിത്രങ്ങൾ മുഴുവൻ കുറിക്കണമെങ്കിൽ ഇതുപോലെ മൂന്നാല് പോസ്റ്റ് എഴുതേണ്ടി വരും കേട്ടൊ ഭായ്.
പ്രിയമുള്ള തങ്കപ്പൻ സാർ, നന്ദി.ഈ നല്ല വായനക്കും ,അതിലും നല്ല അഭിനന്ദനങ്ങൾക്കും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ മാഷെ.
പ്രിയപ്പെട്ട മുഹമ്മദ് ഭായ് ,ഈ നല്ല വായനക്കും ഒപ്പമുള്ള ആശംസകൾക്കും ഒത്തിരി നന്ദി കേട്ടൊ ഭായ്.
തിരക്കിനിടയിലും ഞങ്ങള്‍ക്കു വേണ്ടി ഈ പോസ്റ്റു മുഴുവനും എഴുതി ഉണ്ടാക്കുന്നുണ്ടല്ലോ... നന്ദി മാഷേ
:)
കിടുക്കന്‍ വിവരണമാണ് മുരളിയേട്ടാ ..
നിങ്ങളൊരു പുലിയാണല്ലേ ..
ഓര്‍മകളുടെ കെട്ടുകളഴിക്കുമ്പൊള്‍
കൂടുതലറിയുന്നുണ്ട് .. ഈ ബ്ലൊഗ്ഗറേ ..
പാഠപുസ്തകങ്ങളില്‍ , സാംബശിവനിലും
മാത്രമൊതുങ്ങി നിന്ന ആ ചരിതങ്ങള്‍
ഒന്നൊടിച്ച് വായിച്ചേട്ടൊ .. ഒന്നുടെ വായിക്കണം ..
സ്നേഹം .. ഈ സ്പഷ്ടമായ വിവരണത്തിന്
ഇതൊരു ചരിത്രം തന്നെയാണല്ലോ മുരളിയേട്ടാ .
അത് പറയാൻ നിങ്ങളുടെ സ്വാഭാവികമായ ശൈലി ഉണ്ടാവുമ്പോൾ ക്ലാസിൽ തോന്നുന്ന പതിവ് ഉറക്കം തൂങ്ങൽ ഉണ്ടായില്ല .
സന്തോഷം നല്ലൊരു പോസ്റ്റിന് .
ഷേക്സ്പീയറെപ്പറ്റിയുള്ള ചരിത്രവും വർത്തമാനവും കൊതിയോടെ വായിച്ചു തീർത്ത് മുരളിയോടു അസൂയയുണ്ടായി... എന്നാണാവോ അവിടം സന്ദർശിക്കാനുള്ള ഭാഗ്യം ഉണ്ടാവുക ...!
വായിച്ചിട്ട് ധൃതി പിടിച്ചു എഴുതിയതാണ് എന്നൊന്നും തോന്നിയില്ല ട്ടോ... :)
നന്നായിട്ടുണ്ട്.
thanks sir for this information
പ്രിയപ്പെട്ട ധ്വനി ,നന്ദി. വിവരണം ഇഷ്ട്ടമായതിൽ സന്തോഷം .പിന്നെ അന്നത്തെയൊക്കെ നാടക കാലം ഒരു കാലം തന്നെയായിരുന്നു ഭായ്.
പ്രിയമുള്ള വി.കെ. അശോക് ഭായ്, നന്ദി . ഷേക്സ്പിയർ ചരിതങ്ങൾ പലതും ഇവിടെ വന്നിട്ട് കുറെ കൊല്ലങ്ങൾക്ക് ശേഷമേ എനിക്കും മനസ്സിലാക്കുവാൻ കഴിഞ്ഞുള്ളൂ..!
പ്രിയപ്പെട്ട എച്മു, നന്ദി.‘കമ്പ്ലീറ്റ് അക്ഷരത്തെറ്റാ..‘ എന്ന് എനിക്കിട്ട് പണിതാന്ന് കരുതി ,അന്ന് രാത്രി തന്നെ കുത്തിയിരുന്ന് ആയവ കണ്ടതൊക്കെ തിരുത്തിയശേഷമാ ആ കെമം കണ്ടത്..!
അല്ലാ ജോസേട്ടനെ അറിയുമായിരുന്നുവൊ..?
പ്രിയമുള്ള കലാവല്ലഭൻജി ,നന്ദി. നമ്മുടെ സാംബശിവന്റെ ‘ഒഥല്ലോ’യൊക്കെ കേൾക്കുമ്പോഴുള്ള ആ കോരിതരിപ്പ്,ഇവിടത്തെ ഇവരുടെ വമ്പൻ നാടകാവതരണം കാണുമ്പോൾ കിട്ടാറില്ല കേട്ടൊ ഭായ്.
പ്രിയപ്പെട്ട ഫിലിപ്പ് ഭായ് ,നന്ദി. അപ്പോൾ ടെമ്പസ്റ്റിൽ നിന്നാണ് ഏരിയൽ ഉത്ഭവിച്ചത് അല്ലേ. പിന്നെ ഒട്ടുമിക്ക അക്ഷരതെറ്റുകളും ചൂണ്ടികാണിച്ച് തന്നതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള ഹാബി, നന്ദി . ഈ ഷേക്സ്പിയറേട്ടനെ പറ്റി കുറെ കാലമായ് ഇവിടെ എന്നും കണ്ടും കേട്ടും അറിയുന്നതല്ലേ,അതുകൊണ്ട് അത്ര വല്ല്യേ ഗവേഷണമൊന്നും ഇതെഴുതാൻ വേണ്ടി വന്നില്ല കേട്ടൊ ഹാബി.
പ്രിയപ്പെട്ട ശ്രീശോഭ്, നന്ദി.ഇവിടെയൊക്കെ കണ്ടും കേട്ടും അറിയുന്ന കാര്യങ്ങൾ പങ്കുവെക്കുന്നതാണിതൊക്കെ കേട്ടൊ ഭായ്.
പ്രിയമുള്ള റിനി, നന്ദി . ഞാനൊക്കെ പുലി പോയിട്ട് ഒരു എലി പോലുമല്ല കേട്ടൊ ഭായ്.
എന്നേക്കാളും എത്രയെത്ര കഴിവകളുള്ളവരായിരുന്നു എന്റെ ചുറ്റ് വട്ടത്തൊക്കെ എന്നുമെന്നും..!
ഷേക്സ്പിയകറെ അടുത്തറിയാന്‍ തക്കവണ്ണം വിശദമായി എഴുതിയിരിക്കുന്നു.
നന്ദി
വിജ്ഞാനത്തിന്റെ ഒരു കലവറ തന്നെ ഞങ്ങൾക്ക് മുമ്പിൽ തുറന്നു തന്നുവല്ലോ പ്രിയ മാന്ത്രികാ...
ഈ ബിലാതിപട്ടണത്തില്‍ ഇനിയെന്തൊക്കെ കാണാന്‍ അല്ലെ!! തെരുവ് നാടകങ്ങളും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നാടകങ്ങളും ഓര്‍മ്മ വന്നു :). കളിച്ചു നടന്നവര്‍ -ഇന്നതെ രാജ്യത്ത് ജോലി ചെയ്യുന്നു എന്നത് വിരോധാഭാസം തന്നെ! (എന്‍റെ കാര്യത്തിലും!!! ). ഷേക്സ്പീരിയന്‍ ഡ്രാമ അഭിനയിച്ചു പഠിപ്പിക്കുന്ന ഒരു മാഷായിരുന്നു അച്ഛന്‍ - ഈ കുറിപ്പ് എന്നെ പല ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി.. നന്ദി നന്ദി നന്ദി :)
പതിവ് പോലെ ഈ തവണയും ഞാന്‍ വായിക്കാന്‍ ഇത്തിരി വൈകി. ഷേക്സ്പിയറിനെ കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാല്‍ അദ്ധെഹത്തിന്റെ ജീവിതത്തെയും വളര്‍ന്നു വന്ന വഴികളെയും കുറിച്ച് കൂടുതല്‍ അറിയാന്‍ കഴിഞ്ഞത് ഈ പോസ്റ്റില്‍ കൂടിയാണ്, തിരക്ക് പിടിച്ച ജീവിതത്തിനിടയിലും കലാപ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്ന മുരളിയേട്ടന്‍ അടങ്ങിയ ബിലാത്തി കലാകാരന്മാര്‍ക്ക് എല്ലാ വിജയാശംസകളും. നല്ല പോസ്റ്റ് വായിച്ച സന്തോഷത്തില്‍ മടങ്ങുന്നു.
ഹൊ, എന്തൊരു എഴുത്താണിത്, കൊള്ളാലോ
അസ്സലായിട്ടുണ്ട് എന്ന് പറയാൻ മനസിരുത്തി വായിച്ചു നോക്കിയില്ല.ക്ഷമിക്കണം.....
അതിൽ ഉൾപ്പെടുത്തിയ ചിത്രങ്ങളിൽ ചിലത് സംസാരിക്കുന്ന ഭാഷയിൽ ആണ് എടുത്തിട്ടുള്ളതെന്നു തോന്നുന്നു.
എല്ലാ ഭാവുകങ്ങളും നേരുന്നു..
ഷേക്സ്പിയര് പ്രതിഭയെ ബിലാത്തിപട്ടണത്തിൽ കണ്ടത് പെരുത്തിഷ്ടായിട്ടൊ.....
പ്രിയപ്പെട്ട മൻസൂർ ഭായ് ,നന്ദി . ഈ പ്രതിഭയായ മഹാന്റെ ചരിത്രം കുറെകാലം വളഞ്ഞൊടിഞ്ഞതായിരുന്നു..! പിന്നീടായിരുന്നു ആ ചരിത്ര സത്യങ്ങളൊക്കെ പുറത്ത് വന്നത് ..
പ്രിയമുള്ള കുഞ്ഞൂസ് മേം ,നന്ദി.ഈ മഹാന്റെ ജന്മസ്ഥലം വിസിറ്റുചെയ്യുവാൻ നാട്ടുയാത്ര ലണ്ടൻ വഴിയാക്കൂ..,ആതിഥേയനായി ഞാനിവിടെയുണ്ട് കേട്ടൊ.
പ്രിയപ്പെട്ട മിനി ടീച്ചർ ,നന്ദി. ഈ അഭിനന്ദനങ്ങൾക്ക് ഒത്തിരി സന്തോഷമുണ്ട് കേട്ടൊ .
പ്രിയമുള്ള ദിൽരാജ്, നന്ദി . മൈ ഡ്രീംസ് പൂവണിഞ്ഞപോലെയായിരുന്നു ഈ പ്രതിഭയെ ,ആളുടെ സ്വന്തം നാട്ടിൽ പോയി തൊട്ടറിഞ്ഞപ്പോൾ എനിക്കുണ്ടായത് കേട്ടൊ ഭായ്.
പ്രിയപ്പെട്ട റോസ് ,നന്ദി .ഷേക്സ്പിയർ ചരിതങ്ങൾ ശരിക്ക് വിശദമാക്കണമെങ്കിൽ ഇതുപോൽ മൂന്നാലെണ്ണം എഴുതേണ്ടി വരും.
പ്രിയമുള്ള വിനുവേട്ടൻ ,നന്ദി.ഞാനിവിടെ കണ്ടതും കേട്ടതുമായ അറിവുകൾ ജസ്റ്റ് പങ്കുവെച്ചത് മാത്രമാണിത് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ആർഷ ,നന്ദി. ഈ മണ്ടന്റെ ചരിത്രവും ,ഒരു മഹാന്റെ ചരിത്രവും കൂട്ടികുഴപ്പിച്ചത് ,പഴയ സ്മരണകൾ വീണ്ടും ഓർമിപ്പിക്കുവാൻ സാധിപ്പിച്ചതിൽ സന്തോഷം കേട്ടൊ
പ്രിയമുള്ള ഫൈസൽ , നന്ദി. ഒരു വായനയും ഒരിക്കലും വൈകാറില്ല ,അതൊപോലെ തന്നെയാണ് എഴുത്തും കലാപ്രവർത്തനങ്ങളും..ഈ കാര്യങ്ങളോക്കെ എന്നാലാവുന്നത് പോലെ ഞാൻ ചെയ്ത് തീർക്കുന്നു എന്ന് മാത്രം..കേട്ടൊ ഭായ്.
കണ്ടു .. വന്നു .. വായിച്ചു
നാളു കുറച്ചായി
ഇന്ന് കമെന്റാം .. നാളെ കമെന്റാം എന്ന് കരുതിക്കരുതി ദിവസമങ്ങു പോയി .
പലയിടത്തും വായിച്ചും, സിനിമ കണ്ടും, നാടകം കണ്ടുമൊക്കെ പരിചയിച്ച കുന്തംകുലുക്കിയുടെ ബിലാത്തിയാൻ ജീവചരിത്രം അതിന്റേതായ ശൈലി കൊണ്ട് വേറിട്ട് നില്ക്കുന്നു . പക്ഷേ , മുരളിയേട്ടൻ ബിലാത്തിപട്ടണം മുരളീമുകുന്ദൻ ആയിട്ടില്ല ഇതിൽ . തട്ടിക്കൂട്ട് തൊടുകറി ആയതു കൊണ്ടാവണം . ബിലാത്തിയുടെ സ്വന്തം മുരളിയെട്ടനായി തിരക്കുകളിൽ നിന്നും മോചനം നേടി എത്രയും വേഗം രൂപാന്തരം പ്രാപിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കുന്നു .
ശീഘ്രം കൂട് വിട്ടു കൂട് മാറുക :-)
തന്റെ നാടകത്തിലൂടെ ...
മാനവ ജീവിതത്തിൽ നിന്നും
കടഞ്ഞെടുത്ത നന്മകളും , തിന്മകളും , പ്രണയവും , ഈർഷ്യയും മറ്റും അണിനിരത്തിയുള്ള , തന്റെ അന്ന് തന്നെ പേരെടുത്ത കഥാപാത്രങ്ങളാൽ അതി ഭാവുകത്തോടെ നിറഞ്ഞാടി ആവിഷ്കരിച്ചവതരിപ്പിച്ച് വിസ്മയിപ്പിച്ചിരുന്ന ദേഹമായിരുന്നു ഈ മഹാ പ്രതിഭയായ വില്ല്യം ഷേക്സ്പിയർ ..!
You pen it down..your on style..!
WELL Done .. Muralee
by
K.P.Raghulal
ഷേക്സ്പിയറെ അധികം വായിക്കാൻ പ്രേരിപ്പിക്കുന്ന വരികൾ.
നന്ദി, മരുളിയേട്ടാ
ഈ സ്തലമൊക്കെ കണാൻ ഭാഗ്യം വേണം അനുഭവിക്കാൻ അറിവും രണ്ടും ഒത്തിണങ്ങീയ ഭായിക്കഭിനന്ദനങ്ങൾ
എന്നെങ്കിലും അവിടെ വരാന്‍ കഴിഞ്ഞാല്‍ ഞങ്ങളെ അവിടൊക്കെ കൊണ്ടുപോയി കാണിക്കണേ മുരളിയേട്ടാ ,വായിച്ചിട്ട് എന്താ പറയാ ആത്മഹര്‍ഷം തോന്നുന്നു .
ഇങ്ങനെ ഓരോരുത്തർ എഴുതുന്നതു കൊണ്ട് ഓരോ സ്ഥലങ്ങൾ ഞങ്ങളും കാണുന്നു
ഏതായാലും കേരളത്തിലല്ലാത്തത് നന്നായി. ഇവിടെ ആയിരുന്നു എങ്കിൽ പൊളിച്ചടൂക്കാൻ, മരം വെട്ടി കൊണ്ടുപോകാൻ - പുരോഗമിപ്പിക്കാൻ ഒക്കെ ഇലക്ട്രിസിറ്റി ബോർഡ്, സർക്കാർ തുടങ്ങി ആരെല്ലാം ഉണ്ടായിരുന്നു
ഹൃദ്യമായ അവതരണം.ചരിത്രവും വർത്തമാനവും കൊതിയോടെ വായിച്ചു..
വീണ്ടും വരാം ട്ടോ ..
സസ്നേഹം
ആഷിക്ക് തിരൂർ
പ്രിയപ്പെട്ട ഷാജു, നന്ദി. ഈ മണ്ടനെഴുത്തിനെ വകവെച്ചതിൽ ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള രാജശ്രീ , നന്ദി. സമയം കിട്റ്റുകയാണെങ്കിൽ ഒന്ന് വിശദമായി വായിക്കുമല്ലൊ അല്ലേ.
പ്രിയപ്പെട്ട ബെഞ്ചാലി ,നന്ദി. ഷേക്സ്പിയർ പ്രതിഭയെ ഇവിടെ വന്ന് തൊട്ടറിഞ്ഞിഷ്ട്ടപ്പെട്ടതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള അംജിത് ,നന്ദി.ഷേക്സ്പിയറിനെ പോലെയുള്ള പ്രതിഭയെ വർണ്ണിക്കുമ്പോൾ എന്റെയൊക്കെ വിടുവായത്വങ്ങൾക്ക് എന്ത് പ്രശക്തി എന്റെ ഭായ് ,എങ്കിലും ഈ വിലയിരുത്തലിനെ മാനിക്കുന്നു കേട്ടൊ.
പ്രിയപ്പെട്ട രഘുലാൽ ,നന്ദി. ഇത്തരം പുകഴ്ത്തലുകൾ തന്നെയാണ് എന്റെയൊക്കെ എഴുത്തിനുള്ള ഏറ്റവും നല്ല വളം കേട്ടൊ ഭായ്.
പ്രിയമുള്ള മൊഹമ്മദ് സലാഹിധീൻ ഭായ്. ഈ മഹാന്റെ രചനകൾ മുഴുവൻ വായിച്ചാൽ നമുക്ക് സാഹിത്യത്തെ കുറിച്ച് പകുതി നോളേജ് കിട്ടും കേട്ടൊ ഭായ്.
പ്രിയപ്പെട്ട നിധീഷ് വർമ്മാജി ,നന്ദി. ഇതെല്ലാം വെറും പൂച്ച ഭാഗ്യമാണ് കേട്ടൊ ഭായ്.
പ്രിയമുള്ള മിനി ടീച്ചർ ,നന്ദി. ഞാൻ യുകെയിലുള്ള കാലത്തോളം ബൂലോഗമിത്രങ്ങൾക്കേവർക്കും എന്നിൽ നിന്നും ഇവിടെയുള്ള എന്ത് സഹായവും ഗ്യാരണ്ടിയാണ് കേട്ടൊ.
പ്രിയപ്പെട്ട ഇന്ത്യാ ഹെറിറ്റേജ് പണിക്കർ സർ,നന്ദി.ബൂലോഗം കൊണ്ടുള്ള ഏറ്റവും വലിയ മെച്ചം ,ഓരോരുത്തരുടേയും തട്ടകത്തിലുള്ള അറിയാത്ത പല കാര്യങ്ങളും അറിയുക എന്നതാണല്ലോ അല്ലേ ഭായ്.
പ്രിയമുള്ളേ ആഷിക്ക് ഭായ്,നന്ദി. പ്രഥമ വരവിൽ തന്നെ ആശീർവാദങ്ങൾ ചൊരിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.
ആദ്യമായാണ് ബിലാത്തിപ്പട്ടണത്തില്‍,..
എഴുത്തിന്‍റെ ശക്തികൊണ്ടും, എഴുതിയിരിക്കുന്നത് ഷേക്സ്പിയറിനെ പറ്റിയാണെന്നത് കൊണ്ടും ഒരു രോമാഞ്ചം,വായിച്ചു കഴിഞ്ഞപ്പോ... :)

"വിങ്ങുന്ന മനസ്സിനുള്ളിൽ ഓർക്കുന്നു ഞങ്ങൾ, അങ്ങകലെയാ നാടിന്റെ നന്മകളെപ്പോഴും... ചിങ്ങ നിലാവിലാ പൊൻ വെളിച്ചത്തിൽ , മുങ്ങിക്കുളിക്കുവാൻ മോഹമുണ്ടിപ്പോഴും... ചങ്ങലക്കിട്ട ഈ പ്രവാസ തടവിലു"......
പുതിയ പോസ്റ്റ് കണ്ടു വന്നതാണ്. വന്നു നോക്കുമ്പോള്‍ പോസ്റ്റ് കാണാനില്ല; വന്നിട്ട് ഒന്നും പറയാതെ എങ്ങനാ ഇറങ്ങിപോകുന്നെ, ഇവിടെ കാര്യം പറഞ്ഞിട്ട് പോകാന്നു കരുതി.
മനോഹരമായ ഈ പോസ്റ്റ് ഇന്നാണ് വായിക്കാന്‍ കിട്ടിയതു. അതും "ലണ്ടനോണങ്ങള്‍' വായിക്കാന്‍ ശ്രമിച്ചപ്പോള്‍. എന്താണ് കുഴപ്പമെന്നു നോക്കട്ടെ. നാടകം മനസ്സില്‍ കൊണ്ടുനടക്കുന്നവരെ തീര്‍ത്തൂം നിരാശപ്പെടുത്തുന്ന അവസ്ഥയാണ് ഇന്ന് കേരളത്തില്‍. ഷേയ്ക്‍സ്പിയര്‍ ഉണ്ടുറങ്ങിയ ഇടങ്ങളെല്ലാം കാണാന്‍ സാധിച്ചല്ലോ. ഭാഗ്യവാന്‍.
പ്രിയമിത്രം മറന്നിട്ടില്ല. എന്റെ തിരക്കോ, വിട്ടുപോയതോ ആയിരിക്കാം.
റോമിലെത്തിയാല്‍ റോമാക്കാരെപോലെ.
ഷേക്ക്‌സ്പിയര്‍ ഒരിക്കലും മരിക്കാത്ത പ്രതിഭ തന്നെ. ആ പാതയിലൂടെ സഞ്ചരിച്ച് ബിലാത്തിയും ഒരു പ്രതിഭാസം ആവട്ടെ.
കുറെ കാലത്തിനു ശേഷമാണ് വായിക്കുന്നത് . എഴുത്ത് നന്നായി. പെട്ടന്ന് നിര്തിയ പോലെ .. ഇനിയും പോരട്ടെ ..
നമ്മുടെ നാട്ടിൽ , നാടകത്തിന്റെ
മരണ മണി മുഴങ്ങുന്നത് കേട്ടതു കൊണ്ടാകാം ...
അന്നൊക്കെ അവിടെ പ്രവർത്തിച്ചിരുന്ന പലരും യൂറോപ്പടക്കം ,
പല മറു നാടുകളിലേക്കും ... ഉള്ളിലെ നാടക പ്രേമവുമായി വണ്ടി കയറിയത്... !
ഷേക്ക്‌സ്പിയരെക്കുറിച്ച് കേട്ടിട്ടുള്ളവർക്ക് കൂടുതൽ കേള്ക്കാൻ വിധം എഴുതി. എന്റെ അച്ഛൻ തമാശക്ക് പറയുമായിരുന്നു - കുന്തം കുലുക്കി സായിപ്പ്! അതെ, ആ സായിപ്പ് വായനക്കാരുടെ, കാണികളുടെ മനസ്സ് പിടിച്ചു കുലുക്കി. നാടകമേ ഉലകം. ആശംസകൾ.
വിവരണം ഇങ്ങന വേണം. വായിച്ചുതീര്‍ന്നപ്പോഴാണ് ഇത്രേം വായിച്ചല്ലോ എന്നോര്‍ത്തത്. അഭിനന്ദനങ്ങള്‍..

Post a Comment