ഇവിടെ ഈ ഇംഗ്ലണ്ടിലും ,
മറ്റും നമ്മുടെ ഇന്ത്യൻ ഉപനിഷത്തുകളെ
കുറിച്ചും , വേദങ്ങളെ കുറിച്ചുമൊക്കെ, തനി
ഭാരതീയനായ എന്നേക്കാൾ കൂടുതൽ ജ്ഞാനമുള്ള എത്രയെത്ര പാശ്ചാത്യരായ വിജ്ഞാനികളേയാണ് ഞാൻ എന്നുമെന്നോണം കണ്ടുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞാൽ നിങ്ങൾ ചിലപ്പോൾ വിശ്വസിച്ചെന്ന് വരില്ല...
പാശ്ചത്യരുടെ സകലമാന ജീർണ്ണിച്ച സാംസ്കാരിക തനിമകളെല്ലാം , നാം നമ്മുടെ ജീവിത രീതികളിലേക്ക് അനുകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ...
നമ്മുടെ പുണ്യ പുരാതനമായ , വളരെ ബൃഹത്തായ ഗുണമേന്മകളുള്ള സാംസ്കാരിക സമ്പന്നമായ ചിട്ട വട്ടങ്ങളെല്ലം ഈ പടിഞ്ഞാറങ്കാർ സ്വന്തം ജീവിത രീതികളിലേക്ക് കോപ്പി & പേയ്സ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ കേട്ടൊ കൂട്ടരെ.
ഉദ്ദേശം പതിനായിരം വർഷങ്ങൾക്ക് മുമ്പ്
ഭാരതീയ നദീ തടങ്ങളിൽ നിന്നും ആവിർഭവിച്ച
ആധുനിക മാനവിക വിജ്ഞാന സംസ്കാരമാണല്ലൊ , ഭൂലോകത്തെ പ്രഥമ സിവിലൈസ്ഡ് മാൻ ഹിസ്റ്ററികളിൽ എടുത്തുപറയാവുന്ന ഒരു ആധുനിക മാനവ ചരിതം അല്ലേ...
പിന്നീട് നാലഞ്ച് സഹസ്രങ്ങൾ കഴിഞ്ഞപ്പോൾ ...
ഇന്നുള്ള സകലമാന മതങ്ങളെല്ലാം , പൊട്ടി മുളക്കുന്നതിന് മുമ്പ് ഭാരതമണ്ണിൽ നിന്നും ഉടലെടുത്ത സനാതന സാംസ്കാരിക തലങ്ങളിൽ നിന്നും , വാമൊഴി ശ്ലോകങ്ങളാൽ തലമുറകൾ കൈമാറിയിട്ട് , പിന്നീട് ലോകത്തിലെ ഇന്നുള്ള പല ഭാഷകളുടേയും പോറ്റമ്മയായ സംസ്കൃതത്താൽ , പല ഋഷിമാരാലുമെഴുതപ്പെട്ട വേദോപനിഷത്തുകളുമൊക്കെയാണ് മനുഷ്യ കുലത്തിനും , ശാസ്ത്രങ്ങൾക്കുമൊക്കെ ഇന്ന് കൈവരിച്ച ഈ പുരോഗതികളിലേക്കൊക്കെ വഴികാട്ടികളായിട്ടുള്ളത്...!
ഇന്ന് ലോകത്തിന് ശാസ്ത്രലോകം സമ്മാനിച്ചിരിക്കുന്ന ഒട്ടുമിക്ക
കണ്ടുപിടുത്തങ്ങളും കൈവരിക്കുവാൻ അവർക്കൊക്കൊക്കെ സാധിച്ചത്
പുണ്യപുരാതനമായ ഭാരതീയ വേദങ്ങളടക്കമുള്ള പല ഗ്രന്ഥങ്ങളുമാണെന്ന്
അവർ തന്നെ , ഇന്ന് സമ്മതിക്കുന്നുമുണ്ടല്ലൊ
വളരെ വിശദമായി ഉദാഹരണ സഹിതം ...
നല്ല ഹോം വർക്ക് നടത്തി എഴുതേണ്ട ഒരു ആലേഖനം തന്നെയാണിത്
ഇതിന്റെ മുഖവുരയായി ഒരു വായനക്ക്
പകരം പത്ത് മിനിട്ട് കാഴ്ച്ച കണ്ടുള്ള ഒരു കേൾവിയാണ്
ഞാൻ നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുവാൻ ഉദ്ദേശിക്കുന്നത്..
ചാലക്കുടിക്കാരൻ‘മെൽബിൻ സുരേഷ്‘ അവതരിപ്പിച്ചിട്ടുള്ള
ഒരു ‘ഇന്ത്യാ ടോക്ക്’ എന്ന വീഡിയോയിൽ കൂടി , നമ്മുടെ സനാധന
ധർമ്മത്തിനെ ലോകം എങ്ങിനെയൊക്കെ വിലയിരുത്തി എന്നതിനെ കുറിച്ചുള്ള
കാഴ്ച്ചകൾ നിങ്ങളൊക്കെ അപ്പോൾ , തീർച്ചയായും കണ്ടു നോക്കണം
അതായത് ഈ വായനയിൽ ഉള്ളതിനേക്കാൾ കാര്യ വിവരങ്ങൾ ‘യൂ-ട്യൂബ്
വീഡിയോ ‘ കാഴ്ച്ചയിലൂടേയും , കേൾവിയിലൂടേയും ഏവർക്കും മനസ്സിലാക്കാം...
https://www.youtube.com/watch?v=nmUTgfXdfc0
നന്ദി..കേട്ടൊ മെൽബിൻ .

ഇനി തൽക്കാലം ഞാനിവിടെ ബിലാത്തിയിൽ
കണ്ടതും കേട്ടതുമായ പല ഭാരതീയ ചിട്ടവട്ടങ്ങളിൽ
ആകൃഷ്ട്ടരായി, ആയതൊക്കെ ഫോളോ ചെയ്തുകൊണ്ടിരിക്കുന്ന
ഇവിടത്തെ പുത്തൻ സമൂഹത്തിലേക്ക് വെറുമൊരു എത്തിനോട്ടം
നടത്തുക മാത്രം ചെയ്യുകയാണിപ്പോൾ
കുറച്ചു നാൾ മുമ്പ് ജർമ്മനിയിലെ സെന്റ് .ജോർജ്
യൂണിവേഴ്സിറ്റിയിലെ ഗവേഷകരടക്കം , പല പാശ്ചാത്യ
ശാസ്ത്രജ്ഞരും , ഇംഗ്ലണ്ടിലുള്ള ഓക്സ്ഫോർഡ് യൂണി
വേഴ്സിറ്റിയിലെ ഗവേഷകരും കൂടി , ആ സർവ്വകകലാശാലയിൽ
ഇന്നും വളരെഭദ്രമായി സൂക്ഷിച്ചുവെച്ചിരിക്കുന്ന , നൂറ്റാണ്ടുകൾക്ക്
മുമ്പ് നമ്മുടെ നാട്ടിൽ നിന്നും പണ്ട് കൊണ്ടുവന്നിട്ടുള്ള അമൂല്യമായ
പല താളിയോല ഗ്രന്ഥങ്ങളെല്ലാം പുന:പരിശോധന നടത്തുകയും , ആധുനികമായ ബ്ലൂറേയ് സി.ഡി കളിലേക്ക് പകർത്തി വെക്കുകയുമൊക്കെ ചെയ്തകാര്യങ്ങൾ , അവിടെ ഗവേഷകനായി ജോലിചെയ്യുന്ന , ബിലാത്തിയിൽ ജനിച്ചുവളർന്ന ‘സനലാ‘ണ് ഞങ്ങളോടൊരിയ്ക്കൽ
ഒരു ചർച്ചക്കിടയിൽ പറഞ്ഞത്.
ഏതാണ്ട് ഏഴ് കൊല്ലം മുമ്പ് ‘ഐ.ബി.എം‘ ന്റെ ഒരു വെയർ ഹൌസിൽ സെക്യൂരിറ്റി ഗാർഡായി വർക്ക് ചെയ്യുന്ന അവസരത്തിൽ , അവിടെയുണ്ടായിരുന്ന ഒരു വെയർ ഹൌസ് ഓപ്പറേറ്റീവായ റഷ്യക്കാരനായ ‘അലക്സ് വാസ്കോവ്‘ ന്റെ കൈയ്യിൽ എപ്പോഴും കൊണ്ടുനടക്കുന്ന ഭഗവത് ഗീതയുടെ , ഒരു റഷ്യൻ പരിഭാഷ കണ്ടപ്പോൾ ഞാൻ തീർത്തും ഞെട്ടിപോയിട്ടുണ്ട്...
പിന്നീടാണെനിക്ക് മനസ്സിലായത് പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനം മുതൽ തന്നെ യൂറോപ്പിലെ ഏതാണ്ടൊരുവിധം ഭാഷകളിലേക്കും ഭഗവത് ഗീതയും മറ്റും പരിഭാഷപ്പെടുത്തിയിട്ടുണ്ടായിരുന്നു എന്നത് . പിന്നീട് തിയോഫിസിക്കൽ മൂവ്മെന്റ് ( Theosophical Society )മുഖാന്തിരവും മറ്റും പല ഭാരതീയ പുരാണങ്ങളുടേയും മഹത്വങ്ങൾ പാശ്ചാത്യർ തൊട്ടറിയുകയും - ആയതിനെ കുറിച്ചൊക്കെ ധാരാളം അന്വേഷണങ്ങളും , ഗവേഷണങ്ങളുമൊക്കെ നടത്തുകയും ചെയ്തിരുന്നു ...
എന്ത് പറയുവാൻ നമ്മുടെ ഉപനിഷത്തുകളെ കുറിച്ചും , വേദങ്ങളെ കുറിച്ചുമൊക്കെ , തനി സസ്യാഹാരിയും യോഗഭ്യാസിയുമായ അവനുള്ളതിന്റെ പകുതി അറിവുപോലും എനിക്കുണ്ടായിരുന്നില്ല എന്നത് ഒരു വാസ്തവമുള്ള കാര്യമായിരുന്നു...!
നമ്മുടെ നാട്ടിലൊന്നും ഈയിടെ തീരെ ഡിമാന്റില്ലാതായ സനാധന
ഭാഷയായ സംസ്കൃതം ( ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ )പോലും ,
ഇപ്പോൾ ഇവിടെ ചില വിദ്യാലയങ്ങളിലൊക്കെ നിർബ്ബന്ധമായും പഠന വിഷയമാക്കിയിരിക്കുകയാണ് ...!
പിന്നീടൊരിക്കൽ പുതിയ പണി കിട്ടിയ ശേഷം ഒരു അന്വേഷണത്തിന്റെ ഭാഗമായി , നോർത്താംട്ടനിലുള്ള , വെള്ളക്കാർ മാത്രമുള്ള ഒരു വില്ലേജിൽ കുറച്ചുകാലം താമസിക്കേണ്ടി വന്നപ്പോൾ , ദിവസവും അവിടത്തെ ‘കമ്മ്യൂണിറ്റി സെന്ററി‘ൽ യോഗ പരിശീലനത്തിന് എത്തുന്ന ആൾക്കൂട്ടത്തെ കണ്ട് ഞാൻ അതിശയിച്ച് പോയിട്ടുണ്ട്...
ഒപ്പം അവിടെയുള്ള ലൈബ്രറിയിൽ നമ്മുടെ വേദോപനിഷത്തുകളുടെ
സി..ഡികളും , വേദാന്ത പുസ്തകങ്ങളുമൊക്കെ നിറയെ ഇരിക്കുന്നത് കണ്ടിട്ടുമാണത് കേട്ടൊ .
ഇന്ന് ബ്രിട്ടനിലുള്ള ഒട്ടുമിക്ക ‘ലിഷർ സെന്ററുക‘ളിളും
മെഡിറ്റേഷൻ കം യോഗാഭ്യാസ പരിശീലനവും നടത്തിപ്പോരുന്നുണ്ട്.
നമ്മ മല്ലൂസ്സടക്കം പല ഇന്ത്യൻസും അവിടങ്ങളിലൊക്കെ സ്ഥിരം പോയി പങ്കെടുക്കുന്നുമുണ്ട്.
നമ്മുടെ നാട്ടിലെയൊക്കെ ഫിലീം സ്റ്റാറുകളേക്കാൾ വടിവും,
മികവുമൊക്കെയുള്ളവരുടെ കൂടെ കിടന്ന് യോഗ ചെയ്യല് , ഒരു ‘തിന്നാൻ‘
കിട്ടാത്ത മുന്തിരിയാണേങ്കിലും അതിനും ഒരു യോഗം സിദ്ധിക്കുന്നുണ്ടല്ലൊ ..അല്ലേ
ഇതൊന്നും വേണ്ട ...
യു.കെയിലെ നാഷ്ണൽ ഹെൽത്ത് ആശുപത്രികളി (എൻ.എച്ച്.എസ് ) ലെ ഒരു മുഖ്യ ചികിത്സാ രീതി തന്നെ ,ഇപ്പോൾ യോഗാ കം പ്രകൃതി ചികിത്സാ മെത്തേഡിലേക്ക് ചുവടുമാറ്റം നടത്തിയിട്ട് അതിന് വേണ്ടി , ഒരു വിഭാഗം തന്നെ തുടങ്ങി വെച്ചിരിക്കുകയാണിപ്പോൾ ..
ഇപ്പോൾ.കുട്ടികളടക്കം, നമ്മള്ളൊക്കെ
അസുഖം മൂലം ഡോക്ട്ടറെ (ജി..പി ) കാണുവാൻ പോയാൽ ആദ്യം ശരീരത്തിന്റെ പ്രതിരോധശേഷി നിലനിർത്തുന്നതിനുവേണ്ടി, ‘ആന്റിബയോട്ടിക്കു‘കൾക്ക് പകരം
‘ഹോം റെമഡീസ്‘ ആയ ചൂടുപിടിക്കൽ , ആവി കൊള്ളൽ , തേൻ, ചെറുനാരങ്ങ , വെളുത്തുള്ളി മുതലായ ചേരുവകൾ ചേർത്ത വീട്ടുമരുന്നുകൾ സേവിക്കുവാൻ ഉപദേശിച്ച് , കുറച്ച് ‘പാരസറ്റമോൾ‘കൂടി വേണമെങ്കിൽ ഉപയോഗിച്ചുകൊള്ളുക എന്ന് പറഞ്ഞിട്ടായിരിക്കും ആദ്യ പരിശോധനക്ക് ശേഷം നമ്മെയൊക്കെ തിരിച്ചയക്കുക...!
പിന്നെയിപ്പോൾ ഇവിടെയുള്ള മുപ്പതു
ശതമാനത്തോളം ആളുകളും ഇപ്പോൾ കൂണു പോലെ മുളച്ചുപൊന്തി കൊണ്ടിരിക്കുന്ന നമ്മുടെ ആയുർവേദ ക്ലീനിക്കുകളിലേക്കും , വെബ് സൈറ്റുകളിലേക്കും ചികിത്സകൾ പറിച്ചു നട്ടിരിക്കുകയാണിപ്പോൾ എന്നതാണ് മറ്റൊരു കൌതുകകരമായ വാർത്ത ..
നമ്മുടെ ആയുർവേദ ഉഴിച്ചൽ അഥാവാ ‘പിഴിച്ചൽ‘ കേന്ദ്രങ്ങൾ വന്ന് തുടങ്ങിയപ്പോൾ , ഇവിടെ സ്ഥിരമായുണ്ടായിരുന്ന മസ്സേജ് സെന്ററുകളുടെ വയറ്റത്താണ് ആയതിന്റെ അടി കൊണ്ടത്...!
എന്തായാലും തൈല ലേപനത്തിന് ശേഷമുള്ള നമ്മുടെ തടവൽ
ഇവർക്കൊക്കെ റൊമ്പ പിടിച്ചിരിക്കത് എന്നത് ഇത്തരം തിരുമൽ കേന്ദ്രങ്ങളിലെ
തിക്കും തിരക്കും കണ്ടാൽ ആർക്കും തീർച്ചയായും തിരിച്ചറിയാവുന്ന സംഗതികളാണ് .!
എന്തിന് പറയാൻ എന്റെ അയലക്കക്കാരനായ ഒരു മലയാളി ചേട്ടായി ,ബ്രിട്ടീഷ് ബേക്കേഴ്സിലെ പണി വേണ്ടാന്ന് വെച്ച് , അതിന്റെ പകുതി കാശ് പോലും കിട്ടാത്ത തടവൽ ക്ലീനിക്കിൽ തലോടാൻ പോയിനിൽക്കുകയാണ് ...!
ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യേക തരം സുഖം കിട്ടുമായിരിക്കും ..അല്ലേ
എന്നാലും ഇമ്മടെ ഉഴിച്ചിലിന്റെ ഓരോ മാഹാത്മ്യങ്ങളേ...!
ഇതുപോലെ തന്നെയാണ് തനി ഭാരതീയ സസ്യാഹാരങ്ങളോടുള്ള
ഇവിടെയുള്ളവരുടെയൊക്കെ ആർത്തിയും, കൊതിയും മറ്റും കേട്ടൊ.
ഇതൊക്കെകൊണ്ടായിരിക്കാം ഇവിടെ എന്നുമെന്നും എപ്പോളും കിട്ടിക്കൊണ്ടിരുന്ന
ജങ്ക് ഫുഡ് കൾക്ക് പകരം മലയാളികളുടേതടക്കം അനേകം ഭാരതീയ ഭോജന ശാലകൾ ഇവിടെ മുളച്ചുപൊന്തികൊണ്ടൊരിക്കുന്നത്..!
ഇടക്കൊക്കെ എന്റെ കൂടെ ഇന്ത്യൻ റെസ്റ്റോറന്റിൽ
വരാറുള്ള സഹ പ്രവർത്തകയായ ഒരു മദാമ്മ പെണ്ണ് , ലഞ്ച്
സമയത്ത് , ഒരു കോപ്പ അവയൽ അഥവാ സാമ്പാർ പ്ലസ് ഒരു സ്പൂൺ ചോറ് ,
ബിയറിന് പകരം ഒരു പൈൻഡ് രസം, പിന്നെ രണ്ട് പപ്പടവും കഴിച്ച് ഏമ്പക്കം വിട്ട് , ഫുൾ സാറ്റിസ്ഫൈഡ് ആകുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നേയാണ് ..!
പിന്നീട് ഞാൻ ലഞ്ച് വാങ്ങി കൊടുത്തതിന് പകരം അവളെനിക്ക്
വൈകുന്നേരം ‘ലാവിഷായ ഡിന്നർ ‘ വിളമ്പി ഊട്ടുമ്പോഴുള്ള സുഖം
ഈ അവസരത്തിൽ ഞാൻ , ജസ്റ്റ് ഒന്ന് ഓർത്ത് പോകുകയാണിപ്പോൾ.. !?
ഇരുപത് വർഷത്തിൽ മേലെ ഇന്ത്യയിൽ
പഠിച്ച് വളർന്നിട്ടും , നമ്മുടെ സംസ്കാരത്തിന്റെ ഗുണമേന്മകൾ ശരിക്കും മനസ്സിലേക്ക് ആവഹിക്കുവാൻ പറ്റിയത് , യു.കെയിൽ വന്നശേഷമാണെന്നാണ് ; ലണ്ടനിൽ ഉപരി പഠനത്തിനെത്തിയ വിദ്യാർത്ഥികൾ ഒന്നടങ്കം , ഈയിടെ ഈസ്റ്റ് ലണ്ടൻ യൂണിവേഴ്സിറ്റി അങ്കണത്തിൽ, അവരുടെ ബിരുധാനന്തര ചടങ്ങിൽ വെച്ച് വ്യക്തമാക്കിയത് ഈയ്യിടെ കൈയ്യടികൾ ഏറ്റ് വാങ്ങിയ ഒരു സംഭവമാണ് ..!
പിന്നെ ഒരു കാര്യം എനിക്കിപ്പോൾ ഉറപ്പിച്ചു
പറയുവാൻ സാധിക്കും. കുറെ കൊല്ലങ്ങളായി
ഇന്ത്യയിലല്ല ഞാൻ ഉപജീവനം നടത്തുന്നത് എങ്കിലും ,
നാട്ടിൽ പോലും കിട്ടാത്ത തനി ഭാരതീയമായ കാഴ്ച്ചപ്പാടുകളുടെ
തൊട്ട് തലോടലുകൾ ഏറ്റുകൊണ്ടാണ് എന്നുമെന്നോണം ഇവിടെ

ഇനി 2011 -ൽ ഇവിടെ നടത്തിയ സെൻസസ്
കണക്കുകൾ വ്യക്തമാക്കിയ ഒരു കാര്യം കൂടി പറയട്ടേ..
.
ലണ്ടനിലുള്ള പത്ത് പേരിൽ അഞ്ചുപേരും ഈ ഗ്രേറ്റ് ബ്രിട്ടൻ കാർ അല്ലത്രേ
ബാക്കിയുള്ള ആ ഐവർ സംഘത്തിലെ നലാളോളും ഇന്ത്യൻ വംശജരാണുപോലും..
ഭൂലോകത്തുള്ള ഏത് വമ്പൻ പട്ടണത്തിലേതുമെന്നതു
പോലെ , ലോകത്തിന്റെ സാംസ്കാരിക നഗരമായ ഈ ലണ്ടനിലും
ഒരു വിധം പ്രൊഫഷണൽ -സെമി പ്രൊഫഷണൽ ജോലിക്കാരെല്ലാം
നമ്മുടെ ഭാരതീയ കുടിയേറ്റ / പ്രവാസികളാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്
അതായത്...
ബിലാത്തിയിലെ ഏത് തൊഴിൽ രംഗമെടുത്താലും
ചുക്കില്ലാത്ത കഷായമെന്ന പോൽ , ഒരു ഇന്ത്യൻസ് മേമ്പൊടിയില്ലാത്ത
തൊഴിൽ മേഖല ഇവിടെ ഇല്ലെന്ന് തന്നെ പറയാം...
പ്രത്യേകിച്ച് പ്രൊഫഷണൽ രംഗങ്ങളായ ഐ.ടി മേഖലകളിലും , ടീച്ചിങ്ങ് രംഗങ്ങളിലും , ആരോഗ്യപരിപാലന വിഭാഗങ്ങളിലും ( ഡോക്ട്ടേഴുസ് / നേഴ്സസ് /
ഹെൽത്ത് ടെക്നിഷ്യൻസ്,....) , ഹോട്ടൽ & റെസ്റ്റോറന്റ് ശൃംഗലകളിലെല്ലാം
ഭാരതീയ വംശജരെ കഴിഞ്ഞേ മറ്റേതൊരു വംശീയ വിഭാഗത്തിനും സ്ഥാനമുള്ളൂ
എന്നർത്ഥം..!
Art of Living with Miserable Life...!
പറയുവാൻ സാധിക്കും. കുറെ കൊല്ലങ്ങളായി
ഇന്ത്യയിലല്ല ഞാൻ ഉപജീവനം നടത്തുന്നത് എങ്കിലും ,
നാട്ടിൽ പോലും കിട്ടാത്ത തനി ഭാരതീയമായ കാഴ്ച്ചപ്പാടുകളുടെ
തൊട്ട് തലോടലുകൾ ഏറ്റുകൊണ്ടാണ് എന്നുമെന്നോണം ഇവിടെ
ഈ ലണ്ടനിൽ ജീവനം നടത്തികൊണ്ടിരിക്കുന്നു എന്ന ഒരു വസ്തു നിഷ്‌ഠമായ ഒരു കാര്യം .
അതെ ,അന്നും ... ഇന്നും ... എന്നും
ഐ പ്രൌഡ് ടു ബി ഏൻ ഇന്ത്യൻ ...!
47 comments:
ഈയ്യിടെ എന്റെ ബിലാത്തി
പട്ടണത്തിൽ കുടികിടപ്പുതുടങ്ങിയ ,
ഒരു കുട്ടി ചാത്തനോ അതോ പിടയോ
കാരണം ,കുറച്ചുദിവസങ്ങൾക്ക് മുമ്പ് ഞാനെഴുതി പ്രസിദ്ധീകരിച്ച
‘ഭാരതീയ മാഹാത്മ്യങ്ങൾ’ എന്ന ആലേഖനമടക്കം , മൂന്നാല് ഡ്രാഫ്റ്റ് ലേഖനങ്ങളും ഡിലീറ്റായി പോയി...!
അന്നത്തെ മൂഡിൽ എഴുതിയിട്ടതൊന്നും
ഇപ്പോൾ ആ മാഹാത്മ്യങ്ങളെ വീണ്ടും ആദ്യപൂത്യം ഓർമ്മിച്ചെഴുതിയപ്പോൾ
കിട്ടാത്തതുകൊണ്ട് , ആയതിനെ പേര് മാറ്റി ‘ ഇംഗ്ലണ്ടിലെ അല്പസല്പം ഇന്ത്യൻ മാഹാത്മ്യങ്ങൾ ‘ എന്ന ഓമന പേരിട്ട് വീണ്ടും പുന:പ്രസിദ്ധീകരിക്കുന്നതാണ് ഈ ചപ്പടാച്ചി കേട്ടൊ കൂട്ടരെ..
ഏതായാലും ഈ ബിലാത്തി വിശേഷം ഏറെ നന്നായിട്ടുണ്ട്.
നമ്മുടെ ആര്‍ഷഭാരത ചിന്തയോട് (ഇപ്പോഴത്തെ ഹിന്ദുവിസം അല്ല) കിടപിടിക്കുന്ന മറ്റൊരു ചിന്ത ലോകത്ത് വേറെ ഇല്ല. പക്ഷേ നമ്മുടെ നാട്ടില്‍ ഇതിനെക്കുറിച്ച് ഒക്കെ മനസ്സിലാക്കാനും പഠിക്കാനും താല്‍പ്പര്യമുള്ളവര്‍ നന്നേ കുറവാണ്.മറ്റുള്ളവര്‍ അതൊക്കെ ചെയ്യുന്നതും പഠിക്കുന്നതും കേള്‍ക്കുന്നതു തന്നെ സന്തോഷം.
ശ്രദ്ധേയമായ കുറിപ്പ്... ചിന്തിപ്പിക്കുന്ന, ചിന്തിപ്പിക്കേണ്ടുന്ന കുറിപ്പ്.
അന്നത്തെ ആ ‘ഭാരതീയ മാഹാത്മ്യങ്ങൾ’ വായിച്ചെടുക്കാൻ കുറെയധികം തവണ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയാൽ ‘കിട്ടാത്ത മുന്തിരി പുളിക്കും’ എന്ന് കരുതിയിരിക്കുമ്പോളാണ് ഈ പുതിയ വീഞ്ഞ് കിട്ടിയത്, കേട്ടോ ബിലാത്തിയേട്ടാ..
പതിവുപോലെ, ഒരു ബിലാത്തി ടച്ചുള്ള ലേഖനം.. ലോകത്തെവിടെയായാലും നമ്മടെ ഇന്ത്യ തന്നെ മഹത്തരം, സംശയമില്ല..!!
(ലാവിഷ് ഡിന്നർ എന്നൊക്കെ പറഞ്ഞ് വെറുതെ കൊതിപ്പിച്ചൂട്ടാ..)
ഒരു ഭാരതീയന്‍ എന്ന നിലയില്‍ അഭിമാനിക്കുക.
അങ്ങ് പറഞ്ഞ ഭൂരിപക്ഷം കാര്യങ്ങളോടും യോജിക്കുന്നു. നാം അന്ധമായി പാശ്ചാത്യരെ അനുകരിക്കുമ്പോള്‍ ,അവര്‍ നമ്മുടെ സംസ്കാരത്തിലെ നല്ല വശങ്ങള്‍ പഠിച്ചെടുത്ത് അവ അവരുടെ ജീവിതചര്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നു....
പതിനായിരം വർഷങ്ങൾക്ക് മുമ്പ് ഭാരതീയ നദീ തടങ്ങളിൽ നിന്ന് ഉരുവം കൊണ്ട ആധുനിക മാനവിക വിജ്ഞാന സംസ്കാരമാണ്, ഭൂലോകത്തെ പ്രഥമ സിവിലൈസ്ഡ് മാൻ ഹിസ്റ്ററി എന്ന അംഗയുടെ നിരീക്ഷണത്തോട് യോജിക്കാനാവുന്നില്ല. ഭാരതമണ്ണിൽ നിന്നും ഉടലെടുത്ത സനാധന സാംസ്കാരിക പ്രസ്ഥാനത്തിൽ നിന്നും , വാമൊഴി ശ്ലോകങ്ങളാൽ തലമുറകൾ കൈമാറിയിട്ട് , പിന്നീട് ലോകത്തിലെ ഇന്നുള്ള പല ഭാഷകളുടേയും മാതാവായ സംസ്കൃതത്താൽ , പല ഋഷിമാരാലുമെഴുതപ്പെട്ട വേദോപനിഷത്തുകളാണ് മനുഷ്യ കുലത്തിനും , ശാസ്ത്രങ്ങൾക്കുമൊക്കെ ഇന്ന് കൈവരിച്ച ഈ പുരോഗതികളിലേക്കൊക്കെ വഴികാട്ടികളായിട്ടുള്ളത് എന്ന നിരീക്ഷണത്തോടും യോജിക്കാനാവുന്നില്ല.
താങ്കള്‍ക്ക് ചുറ്റുമുള്ള വിദേശിയര്‍ നമ്മുടെ നാടിനേയും ,പൈതൃകത്തേയും എങ്ങിനെ കാണുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച നന്നായി അവതരിപ്പിച്ചു.
മുറ്റത്തെ മുല്ലയ്ക്ക് മണമില്ല!!
എന്നും നമുക്ക് അഭിമാനിക്കാവുന്നത് തന്നെ ഭാരതീയ പൈതൃകം...
ലാവിഷ് ഡിന്നർ ഞാനും നോട്ട് ചെയ്തിരുന്നൂട്ടോ മുരളിഭായ്... :)
മുരളിയേട്ടാ..... മുറ്റത്തെ മുല്ലയ്ക്ക് മണമില്ലെങ്കിലും, അതിന്റെ മണവും, ഗുണവും അയൽവാസിയെങ്കിലും തിരിച്ചറിയുന്നു എന്നതിൽ നമുക്ക് സന്തോഷിയ്ക്കാം.... നമ്മുടെ പുരാതനസംസ്കാരത്തിന്റെ അന്ത:സത്ത എന്തെന്ന് തിരിച്ചറിയുന്നവരുടെ എണ്ണം ഇന്ന് ഭാരതത്തിൽത്തന്നെ വളരെ കുറവാണ്... നമ്മുടെ മഹത്തായ സംസ്കാരത്തെ മതവുമായിചേർത്തുകെട്ടി മനുഷ്യനെ തമ്മിൽത്തല്ലാൻ മാത്രം നാം പ്രേരിപ്പിയ്ക്കുമ്പോൾ, വിദേശികൾ നഷ്ടമായ മൂല്യങ്ങളെ തിരികെപിടിയ്ക്കുവാൻ അതേ സംസ്കാരത്തെ ഉപയോഗിയ്ക്കൂന്നു എന്നത് ഒരു ഭാരതീയനെന്ന നിലയിൽ ഏറെ സന്തോഷമുളവാക്കുന്ന കാര്യം തന്നെ,,, കാലങ്ങൾക്കുശേഷം അവരിൽനിന്നും നമുക്കും കണ്ടുപഠിയ്ക്കാം എന്തായിരുന്നു നമ്മുടെ യഥാർത്ഥ സംസ്കാരമെന്ന്.... :)
(അന്ന് ഇൻഡ്യൻസംസ്കാരം പഠിപ്പിയ്ക്കുന്നതിന് അവർ എത്ര ഫീസ് നമ്മളിൽനിന്നും വാങ്ങുമെന്നുമാത്രം കണ്ടറിയണം...
ഇൻഡ്യക്കാർക്ക് എന്തെങ്കിലും കൺസഷൻ കിട്ടുമായിരിയ്ക്കും അല്ലേ മുരളിയേട്ടാ...)
മുരളി ഭായ്, ആ കുട്ടിച്ചാത്തന്‍/പിടയുടെ അക്രമങ്ങള്‍ക്കിരയായതില്‍ എന്റെ ദുഃഖം രേഖപ്പെടുത്തിക്കൊള്ളുന്നു.
എനിക്ക് ആര്‍ഷഭാരത സംസ്കാരത്തോട് ഒട്ടും അഭിനിവേശമില്ല, സാര്‍. അതൊക്കെ ഒഴിവായത് നല്ലതിനാണെന്നുതന്നെയാണ് എന്റെ അഭിപ്രായം. മനുഷ്യചരിത്രത്തിലുടനീളം പലതരത്തിലുള്ള കണ്ടുപിടിത്തങ്ങളും ഉണ്ടായിട്ടുണ്ട് - അതൊക്കെ അവര്‍ ജീവിച്ചിരുന്ന സാംസ്കാരിക സാഹചര്യങ്ങളുടെ സംഭാവനയല്ല, അതിനുത്തരവാദികളായ പ്രതിഭാശാലികളുടെ വ്യക്തിപരമായ പ്രവര്‍ത്തനങ്ങളാണെന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. 'ഞങ്ങളുടെ ഭരണകാലത്താണ് വിപ്രോയും ടിസിഎസ്സും ഏറ്റവുമധികം ആളുകളെ ജോലിക്കെടുത്തത്' എന്ന് രാഷ്ട്രീയക്കാരന്‍ മേനിപറയുന്നതുപോലുള്ള ഏര്‍പ്പാടാണ് അത്.
സംസ്കാരം വേറെ, ശാസ്ത്രം വേറെ, ഭായ്...
ഞാനും വന്നു പോയിരുന്നു. ബിലാത്തിപട്ടണം ഒഴിഞ്ഞു കിടക്കുന്നത് കണ്ട് സങ്കടം തോന്നി. ഇപ്പോള്‍ അഭിമാനിക്കാന്‍ വകയുള്ള ഒരു പോസ്റ്റ് എന്തായാലും കിട്ടി.
മുരളിയേട്ടാ ,
നമ്മൾ ഈ ഇന്ത്യാക്കാർക്ക് ഒരു കുഴപ്പമുണ്ട് . കോണ്ടം , ചായപ്പൊടി , കൊഞ്ച് , അണ്ടിപ്പരിപ്പ് , തുണിത്തരങ്ങൾ , തലച്ചോറുകൾ തുടങ്ങി എല്ലാ വിധ സാധനങ്ങളുടെയും ഏറ്റവും നല്ല ക്വാളിടി സായിപ്പിന് വേണ്ടി കേറ്റി അയയ്ക്കും . ഈ വക സാധനങ്ങൾ വിദേശത്ത് വെച്ച് കാണുകയോ അനുഭവിക്കുകയോ ചെയ്യുമ്പോൾ നമ്മൾ ഇന്ത്യാക്കാർ തന്നെ കരുതും ... " ഇതൊക്കെ അവടെണ്ടേർന്നൊ.. അറിഞ്ഞില്ലല്ലോ.. മേരാ ഭാരത് മഹാൻ !! "
എന്താ കാര്യം ? നമുക്കിവിടെ കിട്ടുന്നത് രണ്ടാം/മൂന്നാം കിട സാധനങ്ങൾ മാത്രമല്ലേ !
അത് പോലെ ആർഷഭാരതവും, മഹത്തായ സംസ്കൃതിയും ഒന്നും ഇവിടെ സാധാരണക്കാരന് കിട്ടുന്നില്ല . ഇവിടെ ലഭിക്കുന്നത് ചീഞ്ഞു നാറിയ ജാതിവ്യവസ്ഥയും , ഭിന്നിപ്പിച്ചു നെയ്യപ്പം തിന്ന കുരങ്ങന്റെ സൂത്രപ്പണികളും ആണ് . സാമ്പത്തിക സാമൂഹിക അസമത്വമാണ് . മതം വിറ്റും വിദ്വേഷം വിറ്റും കൂട്ടിക്കൊടുത്തും തന്കാര്യം നേടുന്ന കച്ചവട രാഷ്ട്രീയത്തിന്റെ നാടാണ് ഇന്ന് ഭാരതം . ആര്ഷഭാരതം സമൂഹത്തിന്റെ ഉപരിവർഗത്തിന് (cream) മാത്രം പ്രാപ്യമാണ് .
May sound cynical... But, ഇതാണ് യാഥാർത്ഥ്യം
എഴുത്തും 'ബിലാത്തി ശൈലിയും ' എന്നത്തേയും പോലെ ബിലാത്തി SPECIAL... :-)
ഇത്തവണ ഒരു ചാത്തനും
പിടയും എന്റെ തട്ടകത്തിൽ കുടികിടപ്പിന് ശ്രമിക്കാത്തതുകൊണ്ട് ഏവർക്കും ഇവിടെ സുഖമമായി മേയാൻ സാധിച്ചതിൽ സ്തുതി..!
പ്രിയപ്പെട്ട നജീബ് ഭായ് ,നല്ലൊരു ആദ്യയഭിപ്രായവുമായി വന്നത്തിൽ ഒത്തിരി നന്ദി കേട്ടൊ ഭായ്.
പ്രിയമുള്ള വെട്ടത്താൻ സർ,നന്ദി. നമ്മുടെ വിലപ്പെട്ട ആർഷഭാരത ചിന്തകളെ പിന്നീട് മുളച്ചുവന്ന ഹിന്ദുസമാണ് ഇത്ര മലീനമാക്കിയതെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത് അല്ലേ ജോർജ് സാറെ.
പ്രിയപ്പെട്ട അനിൽ കുമാർ ഭായ് , നന്ദി. ഇപ്പോൾ നാട്ടിലൊന്നും അത്ര ശ്രദ്ധയില്ലാത്ത ശ്രദ്ധിക്ക പെടേണ്ട , ഇത്തരം പല മൂല്യങ്ങളിലേക്കും നമ്മൾ തീർച്ചയായും ശ്രദ്ധ പതിപ്പിക്കേണ്ടിയിരിക്കുന്നൂ..!
പ്രിയമുള്ള ജിമ്മി ഭായ്,നന്ദി. പഴയ വീഞ്ഞായ ഭാരതീയ മാഹാത്മ്യത്തിന് തന്നെയായിരുന്നു വീര്യം...! അന്ന് തട്ടിപ്പോയത്തിൽ നിന്നും കോരി പകർത്തിവെച്ചപ്പോഴേക്കും ഈ ഇന്ത്യന്റെ വീര്യമൊക്കെ പോയി കേട്ടൊ ഭായ്.
പിന്നെ ‘ലാവീഷായിട്ടുള്ളതിനിന്’ അതിന്റേതായ ഒരു ‘ലാവീഷനസൊക്കൊ’ എപ്പോഴും ഉണ്ടാകണമല്ലോ..അല്ലേ.!
പ്രിയപ്പെട്ട പ്രദീപ് മാഷെ ,നന്ദി.ലണ്ടനിൽ ഇപ്പോൾ ചുറ്റുപാടും കണ്ടുകൊണ്ടിരിക്കുന്ന പല ഇന്ത്യൻ നേർക്കാഴ്ച്ചകൾക്കൊപ്പം ,വായിച്ചറിഞ്ഞതും കൂടി ഏച്ച്കെട്ടിയതിൽ, എന്റെ പല ലിങ്കുകളിൽ നിന്നും കടമെടുത്ത മണ്ടനറിവുകൾ തിരുത്തി തന്നതിന് ഒരു പ്രത്യ്യേക നന്ദി (മദർ ഓഫ് ലാങ്ഗേജസ് & വിസ്ഡം എന്ന ആർ.ഡി.ആർതറുടെ ആമസോണിലുള്ള ലിങ്കിൽ ,അതിപുരാതനമായ ഇന്തോ-ഇറാനിയൻ ഭാഷയായ ആദി സംസ്കൃതവും ,ഗ്രീക്കുമൊക്കെയാണത്രെ ഇന്നുള്ള പല ഭാഷകളുടെയും പോറ്റമ്മമാർ ..!)ഞാനത് തിരുത്തിയെഴുതാം കേട്ടൊ ഭായ്.
പ്രിയമുള്ള അജിത്ത് ഭായ് ,നന്ദി. ഇപ്പോളൊക്കെ നമ്മുടെ മുറ്റത്തുള്ളത് വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് മുല്ലകളാണല്ലോ..!
അതിനൊക്കെ എങ്ങിനേയാ മണമുണ്ടാകുക എന്റെ അജിത്ത് ഭായ്..?
മുരളീ ഭായ് ഭംഗിയായി എഴുതി..സന്തൊഷം..അഭിനന്ദനങ്ങള്‍..
എനിക്കു പറയാനുണ്ടായിരുന്നതൊക്കെ പ്രദീപ് മാഷും കൊച്ചുകൊച്ചീച്ചിയും അംജിതും കൂടി പറഞ്ഞു തീര്‍ത്തു..
ആവര്‍ത്തനം വൈരസ്യമുണ്ടാക്കും... എന്നല്ലേ..
മുരളീ ഭായ് ...നമ്മുടെ എച്ച്മുക്കുട്ടി പറഞ്ഞത് പോലെ ഞാനും പലതും ആവര്ത്തി ക്കുന്നില്ലാ... എന്നാലും ചിലത് പറയാതെ പോകുന്നത് ശരിയല്ലാ എന്ന് തോന്നി..എന്നും നമുക്ക് അഭിമാനിക്കാവുന്നത് തന്നെ ഭാരതീയ പൈതൃകം... പക്ഷേ 'അഷ്ടാംഗഹൃദയം' അരച്ച് കലക്കികുടിച്ചുവെന്നു വീമ്പിളക്കി നടക്കുന്ന നമ്മുടെ “നവ ആയൂർവേദകമ്പനി ആശാന്മാര്‍” കേരളിയര്ക്കി ട്ടു നല്ല പണി കൊടുക്കുന്നുണ്ട്. ഞാനും ഒരു രക്തസാക്ഷിയാ (ഇങ്കുലാബ് സിന്ദാബാദ്) ഇരുപത് വര്ഷം മുന്പ് എനിക്ക് ആസ്മ എന്ന രോഗം പിടി പെട്ടൂ .ബന്ധുവായ ഒരു അപ്പോത്തിക്കിരിയുടെ “ആസ് നിര്മ്മാ ര്ജ്ജാന ഔഷധം” അടിയനും വാങ്ങി ഭുജിച്ചൂ . അതില്‍ അടങ്ങിയിരുന്ന(കലർത്തിയിരുന്ന)സ്റ്റിറോയിഡ് എന്നെ പ്രമേഹരോഗിയാക്കി. പിന്നെ ‘പാച്ചോത്തിയും,‘ ‘തിരുതാളിയും’ തൃത്താവും,ആരോഗ്യപച്ചയും ഒക്കെ ഇപ്പോൾ രാസവളമിട്ടാ നട്ടു വളർത്തുന്നത്. ആയൂർ വേദം കോണ്ടു മാറ്റാനാകാത്ത ഒരു അസുഖവുമില്ലാ.പക്ഷേ അതിനെക്കുറിച്ചു വ്യാക്തമായി അറിയാവുന്ന അചാര്യന്മാർ കുറവാണു താനും. പിന്നെ യോഗ.20 വർഷം മുൻപാണെന്നു തോന്നുന്നു.എന്റെ വീട്ടിനടുത്തുള്ള ‘നെയ്യാർ ഡാമിന്റെ ഓരത്ത് “പറക്കും സ്വാമി‘ ഒരു ആശ്രമം പണിതു.അവിടെ യോഗാ ക്ലാസ്സും നടത്തി.അന്നു യോഗ പഠിക്കാൻ വിദേശികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ..ആശ്രമത്തിന്റെ ചുമതലക്കാരനിൽ ഒരാൾ ഞാനായിരുന്നു.അന്നു ഒരു വിദേശ വനിത ദിഗംബരയായിട്ട് എന്റെ മുന്നിൽ വന്നു നിന്നു.കൈയ്യിൽ ഒരു സാരി അതൊന്നു ഉടുത്ത് കൊടുക്കാൻ പറഞ്ഞു.......ഇതു ഇപ്പോൾ പറഞ്ഞത്.. “പിന്നീട് ഞാൻ ലഞ്ച് വാങ്ങി കൊടുത്തതിന് പകരം അവളെനിക്ക്
വൈകുന്നേരം ‘ലാവിഷായ ഡിന്നർ ‘ വിളമ്പി ഊട്ടുമ്പോഴുള്ള സുഖം“
ഈ അവസരത്തിൽ ഞാനും , ജസ്റ്റ് ഒന്ന് ഓർത്ത് പോകുകയാണിപ്പോൾ.. !?...നല്ല ചിന്തക്കും, തങ്കളുടെ നല്ല ലേഖനത്തിനും ആശംസകൾ നേരുന്നൂ..........
ഭാരതീയർ എന്നതിൽ അഭിമാനിക്കാൻ മാത്രമേ കഴിയുന്നുള്ളൂ, ഒരു യഥാർത്ഥ ഭാരതീയ ജ്ഞാനി ആവാൻ കഴിയണ്ടേ
എനിക്കും ഒന്നേ പറയാനുള്ളു...
അതെ അന്നും ഇന്നും എന്നും
"ഐ പ്രൌഡ് ടു ബി ഏൻ ഇന്ത്യൻ ...!"
ബിലാത്തി മാഷെ..
അംജിത് പറഞ്ഞത് ശ്രദ്ധിച്ചു കാണുമല്ലോ. അതാണ് സത്യം.
എവിടെ (ആഫ്രികയില്‍) വന്നതിനു ശേഷമാണു ഞാന്‍ ഒരു ഡാര്‍ജിലിംഗ് ടീ കുടിച്ചത്. സംഭവം സൂപര്‍, പക്ഷെ നാട്ടില്‍ നമ്മള്‍ക്ക് ഇത് വാങ്ങണേല്‍ ഒരു പിടി കാശു കൊടുക്കണം, പിന്നെ ചെറിയ കടകളില്‍ ഒന്നും കിട്ടാനുമില്ല.
നമ്മുടെ നാട്ടില്‍ കിട്ടുന്ന നല്ല മീനുകള്‍, കൊഞ്ച് മറ്റുസമുദ്ര ഉത്പന്നങ്ങള്‍ എല്ലാം കയറ്റി അയക്കുന്നു. രണ്ടാം തരം മാത്രം നമ്മുക്ക് ലഭ്യമാവുന്നു.
പിന്നെ നിന്‍റെ ഒരു ഡാര്‍ജിലിംഗ് ടീ, ആ പൈസ ഉണ്ടെങ്കില്‍ രണ്ടു പെഗ് അടിക്കാം എന്നായിരിക്കും മലയാളി പറയുക.
പോസ്റ്റ് നന്നായിട്ടുണ്ട് എന്ന് ഞാന്‍ പ്രത്യേകം പറയണ്ടല്ലോ.
ചന്തുവേട്ടൻ പറഞ്ഞപോലെ അങ്ങനെയുമുണ്ട് ചിലതു.. എങ്കിലും "ഐ പ്രൌഡ് ടു ബി ഏൻ ഇന്ത്യൻ ...!"
very much proud to be an Indian :)
എന്തുപറ്റി മ്മടെ മുരളിയേട്ടന് എന്ന് ചിന്തിച്ചുകൊണ്ടിരിക്കുമ്പോഴാ ദേ ഒരു മാഹാത്മ്യം വരുന്നത്.
വെള്ളക്കാര്‍ ഇന്ത്യ വിട്ടുപോകുമ്പോള്‍ നമ്മുടെ ട്രൌസര്‍ വരെ ഊരിക്കൊണ്ടുപോയിരുന്നു എന്നതാണ് സത്യം.
പോസ്റ്റ് നന്നായി.
എന്നാലും ഒടുക്കത്തെ ആ ചിത്രം എന്നെ വിജ്രംഭിപ്പിച്ചു!!
തീർച്ചയായും ഇന്ത്യക്കാരൻ എന്നത് അഭിമാനം തന്നെ,
പക്ഷെ നമ്മൾക്ക് അറിയാത്ത എത്ര കാര്യങ്ങൾ നമുക്ക് അരികിൽ, അല്ലേ
മുരളി ഭായ്...
സ്ഥിതി ഇംഗ്ലണ്ടിലെ പോലെ തന്നെയാണ് അമേരിക്കയിലും. നാട്ടിൽ വെച്ച് കപ്പയും മീനും കഴിക്കാത്ത മലയാളികൾ അത് കഴിക്കാൻ മാത്രമായി ഇവിടെങ്ങളിലുള്ള കഫെകളിൽ പോകും. എന്നാലും വീട്ടില് ഉണ്ടാക്കി കഴിക്കൂല്ല.
അതുപോലെ തന്നെയാണ് സംസ്കാരവും. പറയുമ്പോൾ അത് വലിയ വായിൽ പറയും ഏറിയ പേർക്കും നാട് എന്ന് പറഞ്ഞാൽ പുശ്ചമാണ് എന്നാൽ സായിപ്പ് യുവർ ലാൻഡ് ഈസ് ബ്ലെസ്ദ് എന്ന് പറഞ്ഞാൽ അതിന്റെ ക്രഡിറ്റ് പറ്റാതിരിക്കാൻ കഴിയാത്ത ഉളുപ്പുള്ളവരും കൂടിയാണ്. പറയാനുള്ളതെല്ലാം ലേഖനത്തിലൂടെ മാഷ് പറഞ്ഞു കഴിഞ്ഞു. ബാക്കി കമന്റ് എഴുതിയ സുഹൃത്തുക്കളും.
നമ്മളുടെ കോഹിനൂര്‍ രത്നം ബ്രിട്ടീഷ്‌കാര്‍ കൊണ്ടുപോയത്തിലെ പലര്‍ക്കും വിഷമമുള്ളൂ. അതിനേക്കാള്‍ വിലയുള്ള എത്രെയെതെ കാര്യങ്ങളാണ് ഇന്ത്യയില്‍ നിന്നും അവര്‍ കടമെടുത്ത് പ്രയോജനം ഉള്‍ക്കൊള്ളുന്നത്. അവള്രെ വിജ്ഞാനപ്രദമായ പോസ്റ്റ്.
പ്രിയപ്പെട്ട വിനുവേട്ടാ , നന്ദി . അഭിമാനിക്കാവുന്ന ഈ ഭാരതീയ
പൈതൃകം തന്നെയാണല്ലോ നമ്മൾ ഇന്ത്യൻസിനൊക്കെ ലോകം മുഴുവൻ തലയുയർത്തി നടക്കുവാൻ പറ്റുന്ന ഘടകം ..അല്ലേ ഭായ്
നോട്ട് ദി പോയന്റ്:- നോട്ട് ഓൺളി ലാവിഷ്..ബട്ട് , ലവ് ഓൾസോ ദേയ്ർ ...!
പ്രിയമുള്ള ഷിബു, നന്ദി.വലിയ വീമ്പുപറയാവുന്ന സാംസ്കാരിക സമ്പന്നതയൊക്കെ നമുക്കുണ്ടെങ്കിലും ,
നാട്ടിലെ വാസ്തവക്കാഴ്ച്ചകളാണ് ഷിബു ഇവിടെ കുറിച്ചിട്ടിരിക്കുന്നത്...
സമീപഭാവിയിൽ തന്നെ ലോകാഭിമാനകരമായ ഭാരതീയ പൈതൃകം പഠിപ്പിയ്ക്കുന്നതിന് ഇനി സായിപ്പ് തന്നെ വേണ്ടി വരും ..!
ഇപ്പോൾ തന്നെയിവർ പഠിപ്പിയ്ക്കൽ തുടങ്ങി കഴിഞ്ഞു കേട്ടൊ ഭായ്.
പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി ,നന്ദി. സംസ്കാരം വേറെ, ശാസ്ത്രം വേറെ എന്നതൊരു പരമാർത്ഥമാണെങ്കിലും ,നമ്മുടെയൊക്കെ ഉപ്പാപ്പമാർ എന്നും ആനപ്പുറത്തായതിന്റെ ..ആ തയമ്പ് ,ഇമ്മക്കും ഉണ്ട്.ട്ടാാ എന്നുപറയുമ്പോഴുള്ള ഒരു സുഖം ഒന്ന് വേറെ തന്നെയല്ലേ ഭായ്.
പ്രിയമുള്ള സുകന്യാജി,നന്ദി. സങ്കടത്തിൽ പങ്കുചേർന്നതിൽ സന്തോഷം ,ഒപ്പമാഭിമാനതിനുമാണത് കേട്ടൊ.
പ്രിയപ്പെട്ട അംജിത്, നന്ദി.നാട്ടിലെ ഉപരിവർഗ്ഗത്തിന്റെ മാത്രം സ്വത്തായ ആർഷഭാരതവും, മഹത്തായ സംസ്കൃതിയും ഒന്നും സാധാരണക്കാരന് കിട്ടുന്നില്ല എന്നത് യാഥാർത്ഥ്യം തന്നെയാണ്...
പറയാനുള്ളത് ഇത്ര ചെമ്പായ് പറഞ്ഞതിന് ഒരു ബിഗ് ഹാറ്റ്സ് ഓഫ് ...കേട്ടൊ അംജിത് !
പ്രിയമുള്ള എച്മുകുട്ടി,നന്ദി. അവർക്കൊക്കെയുള്ള മറുപടി കലയ്ക്കും കൂടിയാണ്.പിന്നെ ഇഷ്ട്ടമുള്ളവരുടെ ആവര്‍ത്തനം ഒരിക്കലും വൈരസ്യമുണ്ടാക്കില്ല കേട്ടൊ എച്മു.
പ്രിയപ്പെട്ട ചന്തുവേട്ടാ , നന്ദി.
ഈ അനുഭവങ്ങൾ പങ്കുവെച്ചത്
ഏവരും ഇഷ്ട്ടപ്പെടും കേട്ടോ
അപ്പോൾ 'അഷ്ടാംഗഹൃദയം' അരച്ച് കലക്കികുടിച്ചുവെന്നു വീമ്പിളക്കി നടക്കുന്ന നമ്മുടെ “നവ ആയൂർവേദകമ്പനി ആശാന്മാരണല്ലേ ,ചന്തുവേട്ടന്റെ ഹൃദയവും ,കരളുമൊക്കെ ഇത്രവേഗം ബലഹീനമാക്കിയത് അല്ലേ.
അതെ ഇത്തരം മുറി വൈദ്യന്മാരാണല്ലോ നമ്മുടെ ഇന്ന് എല്ലാ രംഗത്തുമുള്ള ബലഹീനതകൾ അല്ലേ ചന്തുവേട്ടാ
ഇടക്കൊക്കെ എന്റെ കൂടെ ഇന്ത്യൻ റെസ്റ്റോറന്റിൽ
വരാറുള്ള സഹ പ്രവർത്തകയായ ഒരു മദാമ്മ പെണ്ണ് , ലഞ്ച്
സമയത്ത് , ഒരു കോപ്പ അവയൽ അഥവാ സാമ്പാർ പ്ലസ് ഒരു സ്പൂൺ ചോറ് ,
ബിയറിന് പകരം ഒരു പൈൻഡ് രസം, പിന്നെ രണ്ട് പപ്പടവും കഴിച്ച് ഏമ്പക്കം വിട്ട് , ഫുൾ സാറ്റിസ്ഫൈഡ് ആകുന്ന കാഴ്ച്ച ഒന്നു കാണേണ്ടത് തന്നേയാണ് ..!
പിന്നീട് ഞാൻ ലഞ്ച് വാങ്ങി കൊടുത്തതിന് പകരം അവളെനിക്ക്
വൈകുന്നേരം ‘ലാവിഷായ ഡിന്നർ ‘ വിളമ്പി ഊട്ടുമ്പോഴുള്ള സുഖം
ഈ അവസരത്തിൽ ഞാൻ , ജസ്റ്റ് ഒന്ന് ഓർത്ത് പോകുകയാണിപ്പോൾ.. !?
it was your one of the personal mahathmyam..!
By
K.P.Raghulal
നന്നായിരിക്കുന്നു എഴുത്ത് .നമുക്ക് പലതും ചിന്തിക്കാൻ പോലും പറ്റാത്തത്ര ഉയർന്ന ചിന്തകളാണ് പലതിലും .അതൊക്കെ വ്യാഖ്യാനത്തിന്റെ വിരൂപതയാൽ വളരെ തരം താഴ്ന്ന രീതിയിൽ ആണ് ഇന്ന് നാം അനുഷ്ടിക്കുന്നത് .
നന്നായി മാഷേ.
നമ്മുടെ സ്വന്തം യോഗയും ആയുര്‍വേദവും പോലെ ഉപകാരപ്രദമായ പല അറിവുകളും ലോകത്തിന്റെ പല ഭാഗങ്ങളിലും നല്ല രീതിയില്‍ ഉപയോഗപ്പെടുന്നുണ്ട് എന്നറിയുന്നത് അഭിമാനകരം തന്നെ.
കൊള്ളാം മുരളി ഭായ് സ്ഥിരം സ്റ്റൈൽ കീച്ച് ആ ഫോട്ടോ കലക്കി
കൊള്ളാം മുരളി ഭായ് സ്ഥിരം സ്റ്റൈൽ കീച്ച് ആ ഫോട്ടോ കലക്കി
"പാശ്ചത്യരുടെ സകലമാന ജീർണ്ണിച്ച സാംസ്കാരിക തനിമകളെല്ലാം , നാം നമ്മുടെ ജീവിത രീതികളിലേക്ക് അനുകരിച്ചു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ...
നമ്മുടെ പുണ്യ പുരാതനമായ , വളരെ ബൃഹത്തായ ഗുണമേന്മകളുള്ള സാംസ്കാരിക സമ്പന്നമായ ചിട്ട വട്ടങ്ങളെല്ലം ഈ പടിഞ്ഞാറങ്കാർ സ്വന്തം ജീവിത രീതികളിലേക്ക് കോപ്പി & പേയ്സ്റ്റ് ചെയ്ത് കൊണ്ടിരിക്കുകയാണിപ്പോൾ"
ഇങ്ങനെ ഒന്നെഴുതിയതിനു അഭിനന്ദനങ്ങൾ.
പിന്നെ സ്വാമി ബിലത്താനന്ദ മുരളീമുകുന്ദ അവർകളുടെ ധ്യാനത്തിലാകൃഷ്ടരായി പുഷ്പിതലതകളും അടുക്കുന്നതു കാണുന്നു.
നമ്മുടെ ആയുർവേദ ഉഴിച്ചൽ അഥാവാ ‘പിഴിച്ചൽ‘ കേന്ദ്രങ്ങൾ വന്ന് തുടങ്ങിയപ്പോൾ , ഇവിടെ സ്ഥിരമായുണ്ടായിരുന്ന മസ്സേജ് സെന്ററുകളുടെ വയറ്റത്താണ് ആയതിന്റെ അടി കൊണ്ടത്...!
ചിലപ്പോൾ ഇങ്ങനെ തിരുമ്മികൊടുക്കുമ്പോഴും
ഒരു പ്രത്യേക തരം സുഖം കിട്ടുമായിരിക്കും ..അല്ലേ
എന്നാലും ഇമ്മടെ ഉഴിച്ചിലിന്റെ ഓരോ മാഹാത്മ്യങ്ങളേ...!
ഇന്ത്യയെ കണ്ടെത്താൻ ഇംഗ്ലണ്ടിൽ പോയാലും മതി.
കൊചീച്ചി പറഞ്ഞതിനോട് യോജിക്കുന്നു. അതെ സമയം മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്നത് നേര് തന്നെ. വിദേശിയായതിനെല്ലാം അതി മൂല്യവും സ്വെദേശിയായതിനോടെല്ലാം ഒരു വിശ്വാസക്കുറവും നമ്മുടെ ജീനില്‍ അടങ്ങിയതാണ്. ചില കാര്യങ്ങളില്‍ അതിനു അടിസ്ഥാനവും ഉണ്ട്. എങ്കിലും നമ്മുടെ കോളനൈസ്ഡ് മനസ്സ് അതിനൊരു കാരണവുമാണ്. വിഷയം നന്നായി എഴുതി.
ലേഖനങ്ങള്‍ ഡിലീറ്റ് ആയി പോയി എന്നത് വല്ല്യ നഷ്ടമായി പ്പോയി. എനിക്ക് വായിക്കാന്‍ പറ്റിയില്ലല്ലോ ഒന്നും.. ഇപ്പോള്‍ ഓരോ പോസ്റ്റ് ആയി വായിക്കുന്നു.. നല്ല രസമായി എഴുതിയിരിക്കുന്നു. പല കാര്യങ്ങളും ഞാന്‍ ഇവിടെ കണ്ടതും ഇനി കാണാന്‍ ഇരിക്കുന്നതും ആണെന്ന വസ്തുത എന്റെ വായനയിലുള്ള ആവേശം കൂട്ടുന്നുണ്ട് കേട്ടോ...ഇനി കുറച്ചു നാള്‍ ഇവിടെയൊക്കെ ഞാന്‍ ചുറ്റിപറ്റി കാണും എന്ന്..വിനീതമായി..
പ്രൌഡ് ടു ബി ഏൻ ഇന്ത്യൻ ...!
ആഭാസം ( ആര്‍ഷ ഭാരത സംസ്കാരം) അഭിമാനിക്കാവുന്ന ഒരു പാട് നല്ല കാര്യങ്ങള്‍ നമുക്ക് തരുന്നുണ്ട്. എന്നാല്‍ അതിന്റെ വാണിജ്യ വല്‍ക്കരണം ( commercialization) എത്രത്തോളം നല്ലതാണ് എന്നതും ചിന്തിക്കണം. ഏതു നാടിന്റെയും നല്ല കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് നല്ലതാണ്.
എഴുത്ത് കൊള്ളാം
പ്രിയപ്പെട്ട നിദീഷ് വർമ്മാ ഭായ്,നന്ദി. ഇപ്പോഴൊന്നും യഥാർത്ഥത്തിൽ ഒരു ഭാരതീയ ജ്ഞാനിയും ഇല്ലാ എന്നുള്ളതു തന്നെയാണല്ലോ നമ്മുടെ പ്രശ്നം അല്ലേ ഭായ്.
പ്രിയമുള്ള വി.കെ.അശോക് ഭായ് ,നന്ദി.അതെ ഈ അഭിമാനത്തിൽ പുളകിതരായി മാത്രം നമ്മളൊക്കെ കാലം കഴിക്കുന്നു എന്ന് മാത്രം.
പ്രിയപ്പെട്ട ശ്രീജിത്ത് ഭായ്, നന്ദി.ഒരു കാര്യം സത്യമാണ്,നമ്മുടെ നാട്ടിലെ നല്ലതെന്തും ഇപ്പോൾ വിദേശത്താണെന്ന് മാത്രം ..!
പ്രിയമുള്ള ആയിരങ്ങളിൽ ഒരുവൻ,നന്ദി. അതെ അങ്ങിനേയും കുറെ കാര്യങ്ങളുണ്ടെങ്കിലും പലപ്പോഴും നമുക്കൊക്കെ എത്രയെത്ര അഭിമാന മുഹൂർത്തങ്ങളാണ് മിക്കപ്പോഴും കിട്ടികൊണ്ടിരിക്കുന്നത് അല്ലേ ഭായ്.
പ്രിയപ്പെട്ട ആർഷ ,നന്ദി.ആ അഭിമാനങ്ങൾ മാത്രം പോരല്ലോ ആയതിന്റെ ആവേശങ്ങളും നമ്മൾ ശീലഗുണമാക്കേണ്ടതല്ലേ ..അല്ലേ.
പ്രിയമുള്ള കണ്ണൂരാൻ ,നന്ദി.അതെ ഭായ് നമ്മുടെയൊക്കെ ട്രൌസർ വരെ ഇവരൊക്കെ അന്ന് ഊരികൊണ്ട് പോയതിനാൽ തന്നെയാണ് ഞാനും എപ്പോഴും ഇങ്ങിനെ വിജ്രംഭിതനായി കൊണ്ടിരിക്കുന്നത് ..!
പ്രിയപ്പെട്ട ഷാജു ഭായ്,അത്താണിക്കൽ ,നന്ദി.പല അറിയാത്ത കാര്യങ്ങളും മറ്റുള്ളവരാൽ ചൂണ്ടിക്കാണിക്കുമ്പോഴാണല്ലോ നമ്മൾ തന്നെ അറിയുന്നത് ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു എന്നത്.
പ്രിയമുള്ള ടോംസ് ഭായ് ,നന്ദി.മുറ്റത്തെ മുല്ലയുടെ മണം അറിയാതെ ആയത് വിദേശങ്ങളിൽ കാണൂമ്പോൾ അതിനെ ആവോളം പരിലാളീക്കുക എന്നത് നമ്മുടെയൊക്കെ ഒരു ശീലഗുണം തന്നെയല്ലേ ഭായ്.
പ്രിയപ്പെട്ട ജോസ്ലെറ്റ് ഭായ് ,നന്ദി.അന്നിവർ കടത്തി കൊണ്ട് വന്ന വിലമതിക്കുന്ന ഇന്നും ചില്ലിട്ട് സൂക്ഷിക്കുന്ന വസ്തു വകകളേക്കാർ എത്രയേറെ വകകളാണ് വിലമതിക്കാത്തതായി ഇവർ ഇന്നും ഇവിടെ പരിരക്ഷിച്ച് വരുന്നത് ...!
Email this post to a Friend!
Be given Articles such as this one primary to the e-mail pack!Sign up for free now!
Signals around Devices
Any touch is short for unique definitions in a variety . Therefore, parade your own remarkable model having Ugg Boot shoes or boots and also save important with online reductions!
Resource for this article: Low-cost Ugg boots Wall socket, ugg boot electric outlet, Cheap Private coach Luggage . Almost nothing could well be short of classy attractiveness having any kind of genuine sheepskin shoes or boots of this model . Gissella, Elsey & Seline seemed to be attempting to make their design statement in the profession . We have a large selection of colors and styles on this series, such as Typical Tall, Bailey Control key, Dusk, Basic Mini, Vintage Quick, and so on . It features a shaped EVA gentle, adaptable outsole which softens your own measure as well as helps to keep you actually sure-footed . (electronic) Often bring your family on the retailer because it's definitely very important to your current little one to try out the sneakers house this . l along with royal? UGG basic limited boots let an individual fantasy in the future legitimate, help you no more wintry this kind of winter . Birth and also progress for every single company is additionally like a trip and then there is absolutely stuffed with achievements along with malfunction, enjoyment in addition
അതെ അന്നും ഇന്നും എന്നും
ഐ പ്രൌഡ് ടു ബി ഏൻ ഇന്ത്യൻ ...! Njaanum. Good post. Best wishes.
വന്ദിപ്പിന്‍ മാതാവിനെ ....നമുക്കോരോരുത്തര്‍ക്കും അഭിമാനിക്കാം ഒരു ഭാരതീയനായതില്‍ ! മുരളിയേട്ടാ ചപ്പടാച്ചിയൊന്നുമല്ല വളരെ നല്ല പോസ്റ്റ് ആണിത് .
ഭൂലോകത്തുള്ള ഏത് വമ്പൻ പട്ടണത്തിലേതുമെന്നതു
പോലെ , ലോകത്തിന്റെ സാംസ്കാരിക നഗരമായ ഈ ലണ്ടനിലും
ഒരു വിധം പ്രൊഫഷണൽ -സെമി പ്രൊഫഷണൽ ജോലിക്കാരെല്ലാം
നമ്മുടെ ഭാരതീയ കുടിയേറ്റ / പ്രവാസികളാൽ തിങ്ങി നിറഞ്ഞിരിക്കുകയാണ്
അതായത്...
ബിലാത്തിയിലെ ഏത് തൊഴിൽ രംഗമെടുത്താലും
ചുക്കില്ലാത്ത കഷായമെന്ന പോൽ , ഒരു ഇന്ത്യൻസ് മേമ്പൊടിയില്ലാത്ത
തൊഴിൽ മേഖല ഇവിടെ ഇല്ലെന്ന് തന്നെ പറയാം...
നമുക്ക് നമ്മളെതന്നെ പുശ്ചമാണല്ലെ.?
Very informative

Post a Comment