Thursday, 10 January 2013

ബൂലോക അരമന രഹസ്യം അങ്ങാടി പാട്ട് ... ! / Booloka Aramana Rahasyam Angati Pattu ... !

Thursday 10 th January 2013 , 21.50 p.m

1978 -ൽ എട്ടാംക്ലാസ്സിലായിക്കുമ്പോഴാണ് ,
അന്ന് ബോമ്പെയിലുണ്ടായിരുന്ന വലിയമ്മാവൻ
ശബരിമലക്ക്പോകുവാൻ നാട്ടിലെത്തിയപ്പോൾ , അന്നന്നത്തെ
കാര്യങ്ങളും, മറ്റും കുറിച്ചുവെക്കുവാൻ നിർദ്ദേശിച്ച്  , എനിക്ക്
1979 - ലെ ഒരു പുത്തൻ ഡയറി സമ്മനിച്ചത്...
അങ്ങിനെ 79 -ൽ , തുടക്കം കുറിച്ച എന്റെ
ഡയറി കുറിപ്പുകൾ ഞാൻ ഇപ്പോഴും തുടർന്ന്
കൊണ്ടിരിക്കുകയാണ്...

തുടക്കത്തിലെ പത്ത് പതിനഞ്ച് കൊല്ലം ,
ഒരു ദിനചര്യയെന്നോണം തുടർന്ന എഴുത്തുകളെല്ലാം
പിന്നീട് വാരങ്ങളിലാക്കിയെങ്കിലും , ഇന്നുവരേയും ഓരൊ പുതുവർഷങ്ങളിലും , പുത്തൻ ഡയറികളിൽ എന്റെ സകലമാന ലീലാവിലാസങ്ങളും ...
 കാക്ക കോറുന്നപോലെയാണെങ്കിലും ഞാനെഴുതിയിടാറുണ്ട്...

കല്ല്യ്യാണ ശേഷം എന്റെ പെണ്ണൊരുത്തി , ഞങ്ങളുടെ മധുവിധു
പിരിയീഡിൽ എന്റെ ചില ഡയറികൾ എടുത്ത് വായിച്ച് തലചുറ്റി വീണതും,
പിന്നീട് ഒരു മാസത്തോളം അവളുടെ മോന്തായം കടന്നലുകുത്തിയ പോലെ ചീർത്തിരുന്നതും മാത്രമാണ് , ഈ ഡയറിക്കുറിപ്പുകൾ കൊണ്ടെനിക്ക് നേരിട്ട  ഒരു വിരോധാപാസം ...
അതുകൊണ്ടെന്തായി ...
അവളുടെ പിരീഡ്സ് പെട്ടൊന്നൊന്നും ,
തെറ്റിക്കുവാൻ എനിക്കൊട്ടും സാധിച്ചുമില്ല ...!

പക്ഷേ ഇക്കൊല്ലം ഞാൻ ഡയറി ഉപേക്ഷിച്ച് , ഡിജിറ്റലായി
‘ടാബലെറ്റി‘ലാണ് എന്റെ ഡയറി കുറിപ്പുകൾ ‘കീ-ഡൌൺ‘ ചെയ്യുന്നത്... 

ഒരുപാട് വർഷങ്ങളുടെ കൂട്ടത്തിൽ ഇപ്പോഴിതാ 2012 ഉം 
അങ്ങിനെ നമ്മെളെയൊക്കെ വിട്ടുപിരിഞ്ഞ് പോയെങ്കിലും , 
പുത്തൻ പ്രതീക്ഷകളുമായി 2013 പടിവാതിൽ തുറന്ന് മുമ്പിൽ വന്ന് 
ാ പളിച്ച് നിൽക്കുകണ്

അത് എനിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന്പ്രതീക്ഷിക്കാം ..അല്ലേ

ഈ പുതുവർഷം പിന്നിട്ട് 10 ദിനങ്ങൾക്ക്
ശേഷം , ഒന്നിച്ച് ഓഫ് കിട്ടിയ , ഇന്ന് തൊട്ട്..
ആർമാദിച്ചടിച്ചുപൊളിച്ച 2013-ലെ ലണ്ടൻ ന്യൂയിയർ സെലിബെറേഷൻ മുതൽ , അല്ലറ ചില്ലറ ചാര കളിയാട്ടങ്ങൾ
വരെ എഴുതിയിടുന്നതിന് മുമ്പ് ...

ഇനി ഈ ‘ടാബലെറ്റിനെ‘പറ്റിയൊക്കെ രണ്ട് മാസം
മുമ്പ് ഡ്രാഫ്റ്റായി  എഴുതിയിട്ടിരുന്ന ‘ഗുളികവിജ്ഞാനങ്ങൾ‘ ,
കുറച്ച് മോമ്പോടിയെല്ലാം ചേർത്ത് ബ്ലോഗിലെഴുതിയിട്ട് പബ്ലിഷ് ചെയ്യാൻ നോക്കട്ടേ...

Saturday 12 th January 2013 , 19.35 p.m

കഴിഞ്ഞ വർഷം 2012 മെയ് മാസാവസാനം തൊട്ട് ,
ഇനി മുതൽ ഏറ്റെടുക്കുവാൻ പോകുന്ന ജോലികളുടെ  നൂലാമാലകൾ
കാരണം , ‘അൺ ഓഫീഷ്യ‘ലായി ബൂലോഗത്ത് നിന്നും ലീവെടുത്ത് , ഈ
ബിലാത്തിപട്ടണത്തിന്റെ പടി വാതിൽ മെല്ലെ ചാരിയിട്ട് , ഡയമണ്ട് ജൂബിലി , ഒളിമ്പിക്സ്
മുതൽ ലണ്ടനുത്സവങ്ങൾക്കിടയിലേക്ക് സ്കൂട്ടായി പോയിട്ട് , ആയതിന്റെ തിരക്കൊക്കെയൊതുങ്ങി വീണ്ടും ആറ് മാസങ്ങൾക്ക് ശേഷം , എന്റെ ഈ ബൂലോഗ തിരു മുറ്റമായ ‘ബിലാത്തിപട്ടണ‘ത്തിലേക്ക് കാലെടുത്ത് വെച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി...

ഏതോ ‘പോ-ഡാഡിക്കാർ‘ എന്റെ സൈറ്റ്
കൈയ്യേറി  അവിടെ കുടിയിരിപ്പ് തുടങ്ങിയിരിക്കുന്നു...!

അതായത് തീർത്തും ഫ്രീയായി മേഞ്ഞു നടക്കുവാൻ
ഗൂഗിളനുവദിച്ച എന്റെ തട്ടകതിന്റെ അവകാശം അവർ തട്ടിയെടുത്തിരിക്കുന്നു എന്ന് ...

എന്റെ ബൂലോഗ വിലാസവും മറ്റും ,
ജി-മെയിലിലേക്കും ,ജി-പ്ലസ്സിലേക്കും ഒതുങ്ങിക്കൂടി ...

ബിലാത്തിപട്ടണം സെർച്ച് ചെയ്താൽ
ഈ സൈറ്റ്  നിലവിലില്ലാ എന്ന വിജ്ഞാപനം... മാത്രം !

എന്ത് ചെയ്യാം
ഏഴ് ഡോളറോളം കൊടുത്ത് , അവരുടെ കൈയ്യിൽ നിന്നും
‘ബിലാത്തിപട്ടണം‘ വീണ്ടും എന്റെ പേരിലാക്കിയിട്ട്  , ലീവെടുത്ത
കാലങ്ങളിലെ , ലീലാ വിലാസങ്ങളൊക്കെ , നല്ല ലയ ലാവണ്യത്തോടെ തന്നെ
എഴുതിയിട്ടുവെങ്കിലും , എന്റെ ഒട്ടുമിക്ക ബൂലോഗ മിത്രങ്ങൾക്കും ,  വായനക്കാർക്കുമൊന്നും
പഴയ പോലെ നേരിട്ട് എന്റെ തട്ടകത്തിലേക്ക് , നേരെ ‘ഡയറക്റ്റാ‘യി കാലെടുത്ത് വെക്കുവാൻ സാധിക്കുന്നില്ല..?

അഗ്രിഗേറ്ററുകളിൽ നിന്നും , ഡേഷ് ബോർഡുകളിൽ നിന്നും
തീർത്തും അപ്രത്യക്ഷമായ ബിലാത്തി പട്ടണത്തിന്റെ  ഫേസ് ബുക്ക് ,
ഗൂഗ്ല് പ്ലസ് മുതലായവയിലെ , പരസ്യ വിളംബരങ്ങൾ കണ്ട് , ഈ പട്ടണത്തിന്റെ
പടിവാതിൽ ഉന്തിത്തള്ളി തുറന്ന് പ്രവേശിക്കുന്നവർ മാത്രം വായനക്കാരായി എത്തി എന്ന് മാത്രം ..!

എന്റെ തികച്ചും അജ്ഞാതമല്ലാത്ത ,
ഈ ബൂലോക കാടാറുമാസത്തിനുള്ളിൽ ,
എന്റെ മാത്രമല്ല , ഭൂമിമലയാളത്തിലെ പല
ബൂലോകരുടേയും തട്ടകങ്ങൾ  ബ്ലോഗ്ഗർ കോമിൽ
നിന്നും ചാടിപ്പോയി , ഗൂഗിൽ പ്ലസ്സിൽ ചേക്കേറിയപ്പോൾ...

ചില ബൂലോഗമിത്രങ്ങൾ
ബ്ലോഗർ കോമിലേക്ക് മടങ്ങി വരാതെ...
 അപ്പപ്പോൾ ഫലം കിട്ടിക്കൊണ്ടിരിക്കുന്ന
വിക്കിയിലും , ഗൂഗിൾ പ്ലസ്സിലും , മുഖ പുസ്തകത്തിലും  ചാറ്റിയും , ചീറ്റിയും
ഫണമുയർത്തി കളിച്ചുതിമർക്കുന്ന കാഴ്ച്ചകളാണ് ,  ഇമ്മിണി മാറ്റങ്ങൾ വന്ന ,
ഈ ഭൂമി മലയാളത്തിലെ സൈബർ ലോകത്തൊന്ന് , ആകെ വിശദമായൊന്ന് മുങ്ങി
തപ്പി നോക്കിയപ്പോൾ എനിക്ക് ദർശിക്കുവാൻ  കഴിഞ്ഞത്..!

എന്തുകാര്യവും പന്തുകളിയെ ഉപമിച്ച് , ഇവിടങ്ങളിൽ
സായിപ്പ് പറയുന്ന പോലെ, പല ബൂലോഗ ഇന്റെർനാഷ്ണൽ പ്ലേയേഴ്സും ...
ഫേമസ് ക്ലബ്ബുകളായ ഫേയ്സ് ബുക്ക് , ജി-പ്ലസ്സ് , വിക്കി ,... ,..മുതലായ ക്ലബ്ബുകളിലേക്ക്
ചേക്കേറി അവിടെ മാത്രം കളിച്ചുകൊണ്ടിരിക്കുന്ന സൂപ്പർ കാ‍ഴ്ച്ചകൾ..!

‘ന് ന്തേയ് കെട്ക്ക്ണില്ല്യേ...’
ദേ...മുകുന്ദേട്ടന്റെ സുമിത്ര വിളിക്കുന്നൂ ...? !
അപ്പോൾ ഇന്നത്തെ ഇനിയുള്ള എഴുത്തൊക്കെ സ്വാഹ :
ശുഭരാത്രി ..!

Monday  14 th January 2013 , 22.05 p.m 

1973 കാലഘട്ടങ്ങളിൽ സിംഗപ്പൂർ മലായാളിയായി
ലണ്ടനിലേക്ക് കുടിയേറിയ പീജി അങ്കിളിന്റെയും (പി.ജി.ഭാസ്കരൻ ) ,
ദമയന്തിയാന്റിയുടേയും കടിഞ്ഞൂൽ പുത്രൻ , അമേരിക്കൻ മലയാളി മങ്കയെ വേളി കഴിച്ച് , ഗ്രീൻ കാർഡ് സഹിതം , യു.എസിൽ  ഗൂഗിളിൽ വർക്ക് ചെയ്യുന്ന , യൂ.കെ ബോൺ & ബോട്ട് അപ്പ് ആയ 
ജോളി ഭാസ്കർ ആയിരുന്നു ഇന്നത്തെ എന്റെ വിശിഷ്ട്ടാതിഥി.

ലണ്ടനിലേക്ക് മാതാപിതാക്കളെ സന്ദർശിക്കുവാൻ
വന്ന വേളയിൽ , ലണ്ടനിൽ നിന്നും ലാത്തിയടിക്കുന്ന
ബൂലോഗനായ ബിലാത്തിപട്ടണത്തിന്റെ , അധിപനെ നേരിട്ട് പരിചയപ്പെടാമെന്നുള്ള ഉദ്ദേശശുദ്ധിയോടെ,  മലായാളി അസോസിയേഷനിലെ എന്റെ ഇടവകയിലുള്ള , ജോളിയുടെ പിതാവ് പീ.ജി അങ്കിൾ മുഖാന്തിരമാണ് ഈ മുഖാമുഖ കൂടിക്കാഴ്ച്ച തരപ്പെട്ടത്.

ഗൂഗിളിൽ മലയാള ഭാഷയടക്കം , ബൂലോഗകാര്യങ്ങളുടെ
വരെയുള്ള , പണിപ്പുരയിൽ പണിയെടുക്കുന്ന ജോളിയുമായി ; നല്ല
ജോളിയോടെയുള്ള ഒരു ഇടപെടലിന് അങ്ങിനെ ഈ ഉള്ളവന് തരപ്പെടുകയും ചെയ്തു..


ഇപ്പോൾ സജീവമായി രംഗത്തില്ലെങ്കിലും , മലയാളത്തിൽ
ഗൂഗിളിൽ ഏറ്റവും കൂടുതൽ ഹിറ്റുകൾ കരസ്ഥമാക്കിയ സജീവ് എടത്താടനേയും , ബൂലോഗത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ശ്രീശോഭിനേയും , ഇപ്പോൾ കമ്മന്റുകൾ ഏറ്റവും കൂടുതൽ എഴുതുന്ന പട്ടേപ്പാടം റാംജി ഭായിയേയും , തൊട്ടു പുറകെ രണ്ടാം സ്ഥാ‍നം അലങ്കരിക്കുന്ന അജിത്ത് ഭായിയേയുമൊക്കെ കുറിച്ചുള്ള അറിവുകൾ എനിക്ക് കൌതുകമുളവാക്കുന്ന കാര്യങ്ങൾ തന്നെയായിരുന്നൂ...

പിന്നെ ഒരേ ഐ.പി .അദ്രസ്സിനിന്നു കന്ന്റ്റമാനം ലാത്തിയറ്റിക്കുഅം പലരേഔ അവരുറ്റെ അതിക്രമൺഗലേയും വിക്രിയകലെയും കൌരിച്ചൊക്കെ വേണ്ടതിലധികം കാര്യൺഗൽ അങ്ങിനെയങ്ങിനെ നമ്മളൊക്കെ ഭൂരിഭാഗവും മേഞ്ഞുനടക്കുന്ന മേച്ചിൽ പുറത്തെ പറ്റിയുള്ള കുറെ പുത്തനറിവുകൾ , ആ  അതിഥി ,  ഈ ആതിഥേയന് വിളമ്പി തന്നു.

കള്ള് വല്ലാതെ തലക്ക് പിടിച്ചെന്ന് തോന്നുന്നു..!
ഇന്നത്തെ ഒത്തുകൂടൽ പാർട്ടിയിൽ കണ്ടമാനം വാരി
വലിച്ച് തിന്നതിന്റെ പുളിച്ച് തികട്ടലും , ഒരു വല്ലായ്മയും വരുന്നുണ്ട്..
ഒന്ന് ശർദ്ദിച്ചുകളയണോ..അതോ പോയി കിടക്കണോ..?

Saturday 19 th January 2013 , 20.15 p.m

ഇന്ന് ബൂലോക സഞ്ചാരങ്ങൾക്കിടയിലാണ് , വളരെ സന്തോഷം
ഉളവാക്കുന്ന സാബു കൊണ്ടോട്ടിയുടേയും, ജയൻ ഡോക്ട്ടറുടേയും ...
ഈ വരുന്ന ഏപ്രിലിൽ അരങ്ങേറുവാൻ പോകുന്ന തിരൂർ ബൂലോക സംഗമത്തെ
കുറിച്ചുള്ള പോസ്റ്റുകൾ വായിക്കുന്നത്.
വളരെ വളരെ നല്ല കാര്യങ്ങൾ...


ലണ്ടനിലൊക്കെ എല്ലാ കൊല്ലവും നടക്കുന്ന
പല ഭാഷക്കാരുടെയും സൈബർ മീറ്റുകൾ പോലെ  ,
നമ്മുടെ നാട്ടിലും സ്ഥിരമായി,  ഈ  ഇ-എഴുത്തുക്കാർക്കൊക്കെ
ഒത്തുകൂടി അവരുടെയൊക്കെ സൗഹൃദങ്ങൾ കൂടെ കൂടെ ഊട്ടിയുറപ്പിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ ..അല്ലേ.


നമ്മൾ എഴുതിയിടുന്ന വാക്കുകളാൽ
തുടക്കം കുറിക്കുന്ന ഇത്തരം വളരെ അകലങ്ങളിൽ
നിന്നുള്ള അജ്ഞാത സൗഹൃദങ്ങൾ വരെ  , ഇത്തരം മീറ്റുകളിലൂടെ നേരിട്ട് കണ്ടും കേട്ടും അറിയുമ്പോഴുള്ള കെട്ടുറപ്പുകളൊക്കെ , നമ്മുടെയൊക്കെ ബാല്യ കാല കൂട്ടുകരേക്കാളും , ഒപ്പം ഒന്നിച്ചിരുന്നു പഠിച്ചിരുന്ന സഹപാഠികളായ ക്ലാസ്സ് മേറ്റുകളേക്കാളും,  മറ്റു ഗ്ലാസ്സ് മേറ്റ്കളേക്കാളുമൊക്കെ ഈടുറ്റതാണെന്ന് , എന്റെ ഇത്തരം മീറ്റനുഭവങ്ങളുടെ അനുഭവം വെച്ച് നിസ്സംശയം പറയാം...!

ചാ‍രപ്പണിയിൽ കയറുന്നതിന്  മുമ്പ്  , ഒരു ബൂലോക ചാരനായാണ്
ഞാനെന്റെ പ്രഥമ ബൂലോഗ സംഗമത്തിൽ പങ്കെടുത്തത് , 2009-ലെ ‘ചെറായി മീറ്റിൽ‘..
.
ബ്ലോഗ് തുടങ്ങി പലതും എഴുതിയിട്ടിട്ടും എന്റെ ബിലാത്തിപട്ടണത്തിൽ
ഈച്ചയെ ആട്ടികൊണ്ടിരിക്കുന്ന കാലത്ത്, നാട്ടിലെത്തിയത് ചെറായി ബൂലോക
സംഗമത്തിൽ പങ്കെടുക്കാനാണ് , ഒപ്പം  കുറെ ബൂലോകരെയൊക്കെ  നേരിട്ട് കണ്ട് എന്നെ
സ്വയം പരിചയപ്പെടുത്താമെന്ന ഉദ്ദേശവും മനസ്സിലുണ്ടായിരുന്നൂ..


എന്നാൽ  ആ മീറ്റിന് മുന്നോടിയായി
ഞാൻ ,ഒരു ബൂലോഗ പുലിമടയിൽ ചെന്ന് പെട്ടു...

പല മാധ്യമങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട് ബൂലോക തലതൊട്ടപ്പന്മാരയ അവരെന്നോട് പറഞ്ഞത് , മലയാള ബ്ലോഗിങ്ങിനെ തച്ചുതകർത്ത് , സ്വന്തം പെരുമ വർദ്ധിപ്പിക്കുവാൻ ഉത്സാഹിക്കുന്ന ചിലരൊക്കെ കൂടി നടത്തുന്ന ആ ചെറായി മീറ്റിൽ പങ്കെടുക്കരുത് എന്നാണ്...!

മീറ്റ് കൂടുവാൻ വന്നിട്ട് അതിൽ പങ്കെടുത്ത്
ഈറ്റ് നടത്താതെ പോകിലെന്ന എന്റെ വാശിക്ക് മുമ്പിൽ അവർ വെച്ച മറ്റ് ഒരു ഉപാധി  , അവർക്കൊക്കെ വേണ്ടി ഒരു ചാരനായി , മീറ്റിൽ പങ്കെടുത്തിട്ട് , അന്നവിടെയുണ്ടായ സംഭവ വികാസങ്ങൾ മുഴുവൻ അവരെ ധരിപ്പിക്കണമെന്നായിരുന്നൂ...

മീറ്റിന് ശേഷം ,പിന്നീട് ആ ചെറായി ബീച്ചിൽ വെച്ച് തന്നെ ,
ഈ തലതൊട്ടപ്പന്മാർ ഞാൻ ബിലാത്തിയിൽ നിന്നും കൊണ്ടു വന്ന
കുപ്പിയും , പുകയുമൊക്കെ കാലിയാക്കി തന്ന് , എന്റെ തല തിന്ന് തീർത്തത് മെച്ചം ...!

അന്നത്തെ ചെറായി മീറ്റിനുശേഷം ഒന്നെനിക്ക് മനസ്സിലായകാര്യം...
ബൂലോക നന്മ കാംക്ഷിക്കുന്ന ഒരു പാട് മിത്രങ്ങളുടെ , ഒരു കൂട്ടായ്മയുടെ
വിജയം തന്നെയായിരുന്നു അന്നത്തെ , ആ ആഗോള ബൂലോഗ സംഗമം എന്നതാണ്..!

ഇതുവരെ നേരിട്ട് കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത എത്രയെത്ര
ബൂലോക മിത്രങ്ങളെയാണ്  അന്നെനിക്ക് സമ്പാദിക്കുവാൻ പറ്റിയത്..!

ഇന്ന് ഇൻഡയറക്റ്റായിട്ടായും , നേരിട്ടും ബൂലോക
രംഗത്തൊക്കെ  പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന , അന്നത്തെ
ആ ബൂലോഗ പുലി മടയിലുണ്ടായിരുന്നവരേയും , അവരുടെ കൂട്ടാളികളേയും
കുറിച്ചൊക്കെ , അന്ന് ചെറായി മീറ്റ് നടത്തിയ സംഘാടകർക്കും ,  മറ്റും വ്യക്തമായും
അറിയാവുന്ന കാര്യങ്ങളാണുതാനും...!


മലയാളിയുടെ രക്തത്തിൽ അലിഞ്ഞ്
ചേർന്നിട്ടുള്ള വെവ്വേറെ ഗ്രൂപ്പ് ചേർന്നുള്ള
എല്ലാ രംഗങ്ങളിലുമുള്ള , ഇത്തരം  ‘പൊളിറ്റിക്സ്
ആക്റ്റിവിറ്റീസൊ‘ക്കെ തൽക്കാലം മറവിയിലേക്ക് എഴുതി
 തള്ളിയാൽ മാത്രമേ , മലയാളത്തിൽ നാളെയുടെ നല്ല
ഒരു ബൂലോകയുലകം കെട്ടിപ്പടുക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ഭാഷയേയും , സംസ്കാരത്തേയും,  സാഹിത്യത്തേയുമെല്ലാം  ; നമുക്കെല്ലാം ചേർന്ന് , ഈ തരത്തിലുള്ള കൂട്ടായ്മകളിൽ കൂടി എന്നുമെന്നും ഉയർത്തി കൊണ്ടുവരുവാൻ സാധിക്കുകയുള്ളൂ...

Sunday 20 th January 2013 , 17.05 p.m 

ജാക്ക് ഡാനിയേലേട്ടനു’മായി സല്ലപിച്ച് പുതുതായി എഴുതിയിട്ട
‘സർവ്വവിജ്ഞാന ഗുളികകളുടെ’ , അഭിപ്രായപ്പെട്ടിയിലെ കിലുകിലുക്കാരവങ്ങളിൽ മുങ്ങിത്തപ്പിയിരുന്നുകൊണ്ടിരുന്നപ്പോഴാണ് , ജഗജില്ലിയായ പാശ്ചാത്യ ബൂലോഗനായിരുന്ന, ഇപ്പോൾ നാട്ടിലുള്ള  ണു ജിഷ്വിന്റെ  ഫോൺ കോൾ വന്നത് .

ഏപ്രിലിൽ നടക്കുന്ന തുഞ്ചൻ പറമ്പ് ബൂലോക സംഗമത്തിൽ പങ്കെടുത്ത് ,
തൃശ്ശൂർ  പൂരം കണ്ട് ...ഈ വരുന്ന സമ്മർ എല്ലാവർക്കും കൂടി , ഒന്ന് കൂടി അടിച്ചുപൊളിക്കാം
എന്ന് പറഞ്ഞാണവൻ വിളിച്ചത്..
ഈ വിദ്വാനും , പ്രദീപ് ജെയിംസും , സമദ് വക്കീലും , മേരികുട്ടിയും , ഞാനുമടക്കം ,  ഇവിടെയൊക്കെ ഞങ്ങൾ  , കുറെകാലം പലതവണ , ഒരുമിച്ച്  ആർമാദിച്ചിരുന്നതാണല്ലോ..

മൂന്ന് കൊല്ലം മുമ്പ് സ്വന്തം ബ്ലോഗ്ഗിൽ വിസിറ്റേഴ്സ് കുറഞ്ഞപ്പോൾ...
ഒരു പെൺ നാമത്തിൽ ഒട്ടുമിക്ക ബൂലോഗ
സൈറ്റുകളിൽ പോയി ഫോളോ ചെയ്തിട്ട് ,
അഭിപ്രായങ്ങൾ എഴുതി , തന്റെ പെൺ തട്ടകത്തിലേക്ക് സകലമാന ബൂലോകരേയും ആകർഷിച്ച് ഞങ്ങളെയൊക്കെ വിസ്മയിച്ചവനാണ് ഈ മാന്യദേഹം .

എന്തിന് പറയാൻ അതിപ്രശസ്തരായവർ അടക്കം , വെള്ളമിറക്കി .. സ്ഥിരമായി , ഈ പെൺ വിലാസക്കാരനുമായി ചാറ്റിയതിന്റെ തിരുശേഷിപ്പുകൾ കണ്ട് ഞങ്ങളൊക്കെ അന്ന് ധാരാളം പൊട്ടി ചിരിച്ചിട്ടുണ്ട്..

ഇന്ന് ബൂലോകത്ത് ഇഷ്ട്ടത്തിയുടെ (ഇഷ്ട്ടന്റെ )
തട്ടകം സജീവമല്ലെങ്കിൽ പോലും , പലരും വന്ന് വീണ്ടും
വീണ്ടും എത്തി നോക്കി ഹിറ്റടിച്ചു പോകുന്നതും ഒരു ബൂലോഗ പ്രതിഭാസം ..തന്നെ..!

പിൻ മൊഴികൾ :-

ബൂലോകത്തെ സൂപ്പറായ പല കഥകളും വായിച്ച് ...
ബ്ലോഗിനെ ആസ്പദമാക്കി  ഞാനും ഒരു കഥയെഴുതിയാലോ
എന്നാലോചിച്ച് , ഒരു കഥായനുഭവം ഗർഭത്തിലിട്ട് നടന്നിട്ടൊരുപാട്
നാളായെങ്കിലും , പേറ്റ് നോവൊന്ന് വന്ന് ഒന്ന് പെറ്റ് കിട്ടണ്ടേ ഈ കഥാ കൺമണിയെ..!

രണ്ടുമൂന്ന് കൊല്ലം മുമ്പ് നാട്ടിൽ വെച്ച് പരിചപ്പെട്ട
ഒരു ബ്ലോഗിണിയുമായുള്ള അടുപ്പം വളർന്ന് വലുതായപ്പോൾ ,
ആയതിനെ ഒരു കഥയാക്കി ചമച്ചാലോ എന്ന് കരുതി കുറെ നാളുകളായി
ഞെളിപിരി കൊണ്ട് നടക്കുകയായിരുന്നു ഞാൻ...

പത്ത് മുപ്പത് വയസ്സുകഴിഞ്ഞ
ഇതിലെ നായിക , അത്ര ചെമ്പ്- ചരക്കൊന്നുമല്ല ...
പക്ഷേ അവളുടെ എഴുത്തുകളോടെനിക്ക് വല്ലാത്തൊരു പ്രണയമാണ്..

ചാറ്റിങ്ങിൽ മുന്നിട്ടിറങ്ങിവന്നിരുന്ന അവളുടെ
ചോദ്യോത്തരങ്ങൾക്കൊക്കെ ചാറ്റിങ്ങിലും , ശേഷമുള്ള
ചീറ്റിങ്ങിലും താല്പര്യമില്ലാത്ത ഞാൻ മെയിലിലൂടെയാണ് കൂടുതൽ സംവാദിക്കാറുള്ളത് മൊബൈയിലിൽ വല്ലപ്പോഴും കിന്നരിച്ചെങ്കിലായി എന്ന് മാത്രം .
പിന്നെ നാട്ടിൽ ചെല്ലുമ്പോൾ ഞങ്ങൾ തമ്മിൽ മിണ്ടാറും , കാണാറും ഉണ്ട്  കേട്ടൊ.

ഈ അനുഭങ്ങളെയൊക്കെ എങ്ങിനെ ഒരു കഥയാക്കി
ഡെവലപ്  ചെയ്യാമെന്നറിയാതെ ഉഴലുകയായിരുന്നു ഞാൻ . ..
പിന്നീട് മിത്ത് ചേർത്തെഴുതിയപ്പോൾ  മൊത്തത്തിൽ ഒരു കോത്താഴത്ത്
കാരന്റെ കഥപോലെയായി... ശേഷം ചരിത്രവും, മോഡേണുമൊക്കെയാക്കി
നോക്കിയപ്പോൾ കഥയുടെ ചാരിത്ര്യവും , മൂഡും ,ത്രെഡുമൊക്കെ എങ്ങോ പോയി മറഞ്ഞു...

ഈ കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്കണം .. അല്ലേ

ഇതുകൊണ്ടൊക്കെ തന്നെ ,  ഈ കഥയെഴുത്ത്
എനിക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കിയപ്പോൾ ..
എന്റെ ഡിജിറ്റൽ ഡയറിക്കുറിപ്പുകളിൽ നിന്നും,  ബൂലോഗത്തെയൊക്കെ
മെൻഷൻ ചെയ്തിരുന്ന  2013 ജനുവരി 10 മുതൽ 20 വരെയുള്ള ദിനങ്ങളിലെ
5 ദിവസങ്ങളുടെ  നേർക്കാഴ്ച്ചകൾ പകർത്തിവെച്ചതാണ് ,  ഈ വെടിക്കെട്ടുകൾ..
ആയ ഈ അരിമണിയുടെ രഹസ്യങ്ങളുള്ള അരിയങ്ങാടിലെ പട്ടും പാട്ടങ്ങളും...കേട്ടൊ

ഇതിന് വേണ്ടി വന്നത് വെറും  15 മിനിട്ടിന്റെ  പണി മാത്രം...
അതീ കോപ്പി & പേയ്സ്റ്റ് നടത്തുവാനും , ലോഗോകൾ അപ്ല്ലോഡ് ചെയ്യാനും
വെറുതേ മറ്റേ കഥാസാരം  തലയിലിട്ട് മൂപ്പിച്ച് പെരുപ്പിച്ച് എന്റെ  കുറേ  ദിവസങ്ങൾ ഇല്ലാത്തയൊരു പേറ്റ് നോവായി  , കഥയെ പെറാതെ പോയി കിട്ടിയെന്ന് മാത്രം...

ഇനി ഈ അങ്ങാടി പാട്ടാക്കിയ രഹസ്യങ്ങളുടെ
പരസ്യത്തിന് പണി എങ്ങിനെ കിട്ടുമോ..ആവോ..?

മന്ത്രം പാട്ടായാൽ മണ്ണാൻ പുറത്ത് എന്നാണല്ലോ പറയുക ..

കണ്ടവന്മാർ കണ്ടറിയുമ്പോൾ ... മണ്ടൻ കൊണ്ട് തന്നെ അറിയും ... അല്ലേ !

59 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു മാന്ത്രികൻ
മാജിക്കിന്റെ രഹസ്യങ്ങൾ
ആരോടും പറഞ്ഞ് പോകരുത് എന്നാണ് വെപ്പ് ...
എന്നാൽ ഒരു ചാരൻ മറ്റുള്ളവരുടെ രഹസ്യങ്ങളറിയുവാൻ
എല്ലാതരം സ്പൈ വേലകളും എപ്പോഴും നടത്തേണ്ടി വരും...

അപ്പോൾ ഈ മാന്ത്രികന്റെ വഞ്ചിയിലും ,
ചാരന്റെ വഞ്ചിയിലും കാലിട്ട് നിൽക്കുന്ന ഈയ്യുള്ളവന്റെ
കവ എത്രത്തോളം പൊളിഞ്ഞ് പോകുമെന്ന് ഒന്ന് ഊഹിച്ച് നോക്കിയാൽ അറിയാം..

അപ്പോൾ തൃശ്ശൂർ പൂരം വാഴുക

തുഞ്ചൻപറമ്പ് ബൂലോകസംഗമം വാഴുക

എന്നുമെന്നും ആഗോള ഭൂലോക ബൂലോകർ വാഴുക

ajith said...

അരമനരഹസ്യം വായിച്ച് തലയ്ക്ക് പിടിച്ചതുപോലെ കുറെ നേരം കിറുങ്ങി ഇരുന്നുപോയല്ലോ. എന്തൊരു സ്പീഡ്. അല്പനേരം കൊണ്ട് എവിടെയെല്ലാം സഞ്ചരിച്ചു. മാന്ത്രികന്റെ എഴുത്തല്ലേ. അതിനും മാന്ത്രികതയുണ്ട്.

അംജിത് said...

ക്യാ ക്യാ എഴുത്ത് ഹേ മുരളിയേട്ടാ ...
ആപ് കാ പേന ഒന്ന് തൊട്ടാൽ മതി .. നല്ല കിടിലൻ ഐറ്റംസ് അനർഗളനിർഗളം ബഹതി ഹേ . :-)
അല്ലെങ്കിലെ വേറൊരാൾടെ ലൈഫിലേക്കുള്ള ഒളിഞ്ഞുനോട്ടം മലയാളിക്കൊരു വീക്നെസ്സാ . ഈ ഡയറിയിൽ കൂടിയുള്ള ഒളിഞ്ഞു നോട്ടം ഒരു മലയാളി എന്ന നിലയിൽ ഞാൻ ശെരിക്കും ആസ്വദിച്ചു കേട്ടോ .

ആ വയലറ്റ് നിറം കൊണ്ട് ഹൈലൈറ്റ് ചെയ്തിട്ടുള്ള വരികൾ വായിക്കാൻ ബുദ്ധിമുട്ടുണ്ട് .

പട്ടേപ്പാടം റാംജി said...

എന്തായാലും പുതിയ ഒരു വഴി കണ്ടുപിടിച്ചല്ലോ? പണ്ടത്തെ ഡയറി എഴുത്തിന്റെ പുതിയ രൂപം ഒരു പുതിയ പരീക്ഷണമാക്കി അല്ലേ? അജിത്തേട്ടന്‍ പറഞ്ഞത് പോലെ ദേന്തൊര് സ്പീഡ്. 1978 മുതല്‍ കറങ്ങി എവിടെയൊക്കെ ചുറ്റിത്തിരിഞ്ഞാണ് എത്തിയത്?
ഇനി എന്തായാലും പോസ്റ്റുകള്‍ പ്രതീക്ഷിക്കാം അല്ലേ?
ആകെ ഒരനക്കം വെക്കട്ടെ.
തുഞ്ചന്‍ പറമ്പില്‍ എത്താന്‍ കഴിയാത്തതില്‍ പ്രയാസം ഉണ്ട്.
എല്ലാം ഭംഗിയായി നടക്കട്ടെ.

Cv Thankappan said...

എന്തിനാണിനി വേറെ കഥ.
തൃശ്ശൂര്‍പൂരം വെടിക്കെട്ടല്ലെ തകര്‍ത്ത്‌കേറി പൊട്ടീത്.ഇനി ഇത് ല് തിര്വാമ്പാട്യോ അതോ പാര്‍മേക്കാവ്വോ
കേമം ന്നാ ചിന്തിക്കേണ്ടൂ!
ആശംസകള്‍

mini//മിനി said...

ബിലാത്തിപട്ടണത്തിൽ നിന്ന് നാട്ടിലെത്തിയോ?
മാജിക്ക് ശരിക്കും പ്ഠിച്ചിട്ടുണ്ട്!

വിനുവേട്ടന്‍ said...

അപ്പോൾ അങ്ങനെയൊക്കെയാണ് കാര്യങ്ങളല്ലേ മുരളിഭായ്...?

ഈ ഡയറിയെഴുത്ത് അങ്ങട് തുടരട്ടെ....

കൊച്ചു കൊച്ചീച്ചി said...

അല്ലാ ഭായ്, ഒരു സംശയം.

ഈ കുപ്പീം പൊകേം കൊണ്ടേക്കൊടത്താ തീരണ "പൊളിറ്റിക്സ് ആക്റ്റിവിറ്റീസ്" പ്രശ്നം ഇപ്പളും ഇണ്ടാ? ഇപ്പളും അത്രേള്ളൂ?

ന്നാലും ഭായീനെ സൂക്ഷിക്കണം....നല്ലോണം സൂക്ഷിക്കണം. നമ്മടെ എടയ്ക്കൊരു അറ്റ്‌ലാന്റിക് മഹാസമുദ്രം ഇട്ടുവെച്ച കര്‍ത്താവിനു സ്തോത്രം :)

vettathan said...

എനിക്കും താങ്കളുടെ പോസ്റ്റുകള്‍ സമയത്തിന് കിട്ടുന്നില്ല. ഒരു കാര്യം മനസ്സിലായി പാരകളും പ്രതി പാരകളും നിറഞ്ഞതാണീ ബൂലോകം.എന്തുചെയ്യാം.നമുക്ക് ഒരങ്കത്തിന് ബാല്യം ഇല്ല.

Unknown said...

"അഗ്രിഗേറ്ററുകളിൽ നിന്നും , ഡേഷ് ബോർഡുകളിൽ നിന്നും
തീർത്തും അപ്രത്യക്ഷമായ ബിലാത്തി പട്ടണത്തിന്റെ "

ഇത് എങ്ങനെ പരിഹരിച്ചു എന്ന് അറിയാൻ തല്പരമുണ്ട് കാരണം ഇത് പോലെ അഗ്രിഗേറ്ററുകളിൽ നിന്നും , ഡേഷ് ബോർഡുകളിൽ നിന്നും
തീർത്തും അപ്രത്യക്ഷമായ ഒരു ഹത ഭാഗ്യവാൻ ..

ജിമ്മി ജോൺ said...

ഹോ, എന്തൊക്കെ കാര്യങ്ങളാ നിരത്തി വച്ചിരിക്കുന്നത്.. ശരിക്കും ഒരു മാന്ത്രികൻ തന്നെ.. തുടരട്ടെ ഈ മായാജാലം..!

വേണുഗോപാല്‍ said...

മാന്ത്രിക സ്പര്‍ശമുള്ള എഴുത്ത്. ഹൃദ്യമായ രീതിയില്‍ കുറിച്ച ഈ അനുഭവങ്ങള്‍ ഡയറി താളുകളില്‍ നിന്ന് തന്നെയല്ലേ ഭായ്‌ ..

ആശംസകള്‍

ശിഹാബ് മദാരി said...

ഓഹോ -- ആദ്യമായാണ്‌ ഇവിടെ വായിക്കുന്നത് ... ബിലാത്തിപ്പട്ടണം സംഭവം ബഹുലമാനല്ലേ .... സ്പീഡാ ... നല്ല എഴുത്ത് .

krishnakumar513 said...

കിടിലന്‍ മാജിക്കുമായി വീണ്ടും വരൂ ബിലാത്തീ...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അജിത്ത് ഭായ് ,നന്ദി.
എന്റെ കറങ്ങലുകളിൽ ഇത്ര കിറുങ്ങാനുള്ളത്ര സ്പീഡുണ്ടൊ എന്റെ ബൂലോഗ അഭിപ്രായ തൊട്ടപ്പനേ...

പ്രിയമുള്ള അംജിത് ,നന്ദി.
ഒത്തിരി അല്ലെങ്കിൽ ഇത്തിരിയെങ്കിലും ഒളിഞ്ഞ് നോട്ടങ്ങളില്ലെങ്കിൽ അവന് മലയാളിത്വം ഇല്ലാ എന്നാണല്ലോ പറയുക ..അല്ലേ.
പിന്നെ വയലറ്റുകൊണ്ട് മറച്ച് വെച്ചതാണ്..
അല്ലാതെ ഹൈലൈറ്റല്ലാട്ടാ..

പ്രിയപ്പെട്ട റാംജി ഭായ്, നന്ദി.
നിങ്ങളൊക്കെയാണ് ബൂലോഗത്തെ നല്ല അഭിപ്രായ തൊട്ടപ്പന്മാർ എന്നറിഞ്ഞ സന്തോഷം ഒന്ന് ഡിജിറ്റിലൈസ്ഡ് ചെയ്തതാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള തങ്കപ്പൻ സാർ, നന്ദി.
തൃശ്ശൂര്‍പൂരത്തിന്റെ വെടിക്കെട്ടെവിടെ കിടക്കുന്നൂ..!
ഇത് കണിമംഗലത്തെ വേല(ത്തരങ്ങളുടെ)യിലെ വെറും ഗുണ്ട് പൊട്ടിക്കലുകളല്ലേ..മാഷെ.

പ്രിയപ്പെട്ട മിനി ടീച്ചർ ,നന്ദി.
ചിലപ്പോൾ മാജിക് പഠിച്ചതിന്റെ മായാവിലാസങ്ങളാവാം ഇതൊക്കെ..

പ്രിയമുള്ള വിനുവേട്ടൻ,നന്ദി.
എന്റെ ഡയറികുറിപ്പുകൾ തുടർന്നാൽ ആദ്യമെന്നെ തല്ലിക്കൊല്ലുക സ്വന്തം ഇടവകക്കാരായിരിക്കും..!

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി ,നന്ദി.
കുപ്പി പൊട്ടിച്ചാൽ ഒരുവിധം പടല പിണക്കങ്ങളേയൊക്കെ ക്ലിയറാക്കാമല്ലോ അല്ലേ.
പിന്നെ ഇവിടെ നിന്ന് ക്യാനഡയിലേക്ക് നാഴികക്ക് 40 വട്ടം അൻലാന്റിക് ചാടിക്കടക്കുന്ന വീമാന പേടകങ്ങളുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള വെട്ടത്താൻ സാർ,നന്ദി.
വീണ്ടും ബിലാത്തിപട്ടണത്തെ ബ്ലോഗ്ഗർ കോമിലേക്ക് ആനയിച്ചപ്പോൾ bilatthi -ക്ക് പകരം bilatti -യായത് കൊണ്ടാണ് പോസ്റ്റുകൾ അപ്പപ്പോൾ അപ്ഡേറ്റാവാത്തത്. പിന്നെ പാരയും , പ്രതി പാരയുമില്ലാത്ത എന്ത് മലയാളി ഉലകം ഇല്ലല്ലോ..അല്ലേ ഭായ്.

പ്രിയപ്പെട്ട ദിൽ രാജ്,നന്ദി.
വീണ്ടും ബ്ലോഗർ കോമിൽ പോയി അപേക്ഷിച്ചാൽ മതി ,ശരിയായി വരുവാൻ കുറച്ചു ദിവസം ഏടുക്കും.
അല്ലെങ്കിൽ ‘മൈ ഡ്രീംസിന്റെ’ ഡോമിയൻ ഗൂഗ്ഗിളിൽ നിന്നും വാർഷിക വരി സംഖ്യാ കണക്കിൽ കാശ് കൊടുത്ത് വാങ്ങിയിട്ടാലും മതി കേട്ടൊ ഭായ്.




sulu said...

മണ്ടൻ കൊണ്ട് തന്നെ അറിയും

അഷ്‌റഫ്‌ സല്‍വ said...

ഡിജിറ്റൽ ഡയറി കുറിപ്പ് , കേട്ടറിഞ്ഞ ബിലാത്തിക്കാരനെ കണ്ടറിഞ്ഞ പോലെയായി . പതിനഞ്ചു മിനിട്ട് കൊണ്ട് മുപത്തി അഞ്ചു കൊല്ലമല്ലേ കവർ ചെയ്തത് . സ്നേഹം , ആശംസകൾ

ജന്മസുകൃതം said...

പ്രായം ശ്ശി ആയേ....നടക്കാൻ തന്നെ കഴിയണില്ല അപ്പള് ഇങ്ങനെ ഓടിയാൽ പിറകെ എത്താൻ രണ്ടു മൂന്നു ദിവസമെടുക്കും....

വര്‍ഷിണി* വിനോദിനി said...

എത്ര സങ്കീർണ്ണവും ദുരിതപൂർണ്ണവുമായിരുന്നു കഴിഞ്ഞ കാലങ്ങൾ എന്നറിവൂ..
വളരെ സൂഷ്മതയൊടേയും അച്ചടക്കത്തോടേയും വിഷയങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു..പ്രശംസനീയം..!

Anitha Premkumar said...

ആദ്യമായിട്ടാണ് ഇവിടെ കാലെടുത് വച്ചത്
ഇത്തിരി മുളകും മസാലേം കൂടി ചേര്‍ത്താല്‍ നല്ല എരിവോടെ വായിക്കാന്‍ കൂടുതല്‍ പ്പേര്‍ വന്നേനെ.
എന്തായാലും വന്നത് നഷ്ടായില്ല. എന്തോരം കാര്യങ്ങളാ ഒറ്റയടിക്ക് പറഞ്ഞു തീര്‍ത്തത്?
പിന്നെ, ആ ബ്ലോഗിണിയെ വിവരിച്ച രീതി ഇഷ്ടായില്ല. ഡയറി ക്കുറിപ്പ് അല്ലെ, അതുകൊണ്ട് തല്‍ക്കാലം ഫെമിനിസ്റ്റ്‌കളെഒന്നും അറിയിക്കുന്നില്ല.
സ്നേഹപൂര്‍വ്വം
അനിത

റിനി ശബരി said...

എന്തൊരമാ പൊന്നെ ഇത് ?
ആകെ പണി കിട്ടിയോ ..
ഈ ഡാഷ് ബോര്‍ഡും , കുന്തവും ഒക്കെ
ആകെ പൊല്ലാപായോ മുരളിയേട്ടാ ...?
എനിക്കൊന്നും മനസിലാകുന്നില്ലേ ...
പാവം നേര്‍പകുതി , മധുവിധു നിമിഷങ്ങളില്‍
തന്നെ ഇമ്മാതിരി പണി കൊടുത്തത് ...
ഗുളികകള്‍ വായിച്ചിരുന്നു .. കേട്ടൊ ...
ചില മാന്ത്രിക രഹസ്യങ്ങള്‍ പറയാതിരിക്കുന്നതാണ്
നല്ലത് മുരളിയേട്ട, കാരണം ഇതു അറിഞ്ഞാല്‍
വേറെ ചില മാന്ത്രികര്‍ക്ക് ഹാലിളകും
അല്ലെങ്കില്‍ കൂടെ പങ്കെടുത്ത മാന്ത്രികള്‍ക്കും :)
സ്നേഹം ഒരുപാട് , ഈ ബളൊഗ് പ്രശ്നം
ഒന്നു പരിഹരിച്ച് കുട്ടപ്പനാക്കു എട്ടാ പെട്ടെന്ന് തന്നെ ..!

കൊമ്പന്‍ said...

ബിലാത്തി നിങ്ങള്‍ആളൊരു സിംപ്ലപ്പനാ ന്തൊരു ഈസി എഴുത്താ ഇങ്ങനെ ഇരുത്തി വായിപ്പിച്ചത് ഭൂലോകത്തെ സകല കുണ്ടാമണ്ടികളിലും നിങ്ങളെ ശ്രദ്ധ ചെന്ന് എന്നതും ഒരു പ്രതേക ത തന്നെയാ കല കലക്കി

ലംബൻ said...

മാഷെ ഇതൊന്നൊന്നര പോസ്റ്റ്‌ ആയി പോയി. (ഭയങ്കര നീളം)

പിന്നെ ആ 'ബ്ലോഗിണി' കഥകളുടെ ലിങ്ക് എനിക്കും തരണേ.. ചുമ്മാ വായിക്കാനാ. :)

ഫൈസല്‍ ബാബു said...

ഹഹഹ്ഹ ഇത് ഇപ്പോഴാ കണ്ണില്‍ പെട്ടത് , വായിച്ചു വായിച്ചു അതങ്ങു തീര്‍ന്നു പോയല്ലോ ,,എന്തായാലും കഥ യറിയാതെ കഥ എഴുതുന്ന രീതി ഉപേക്ഷിച്ചല്ലോ ,,സന്തോഷം :)

Mohiyudheen MP said...

മുരളിയണ്ണാ , ബ്ലോഗിൽ പഴയത് പോലെ സജീവമല്ല, എങ്കിലും ചെമ്പെന്ന് കേട്ടപ്പോൾ ഓടി വന്നതാ...
എല്ലാം ഒന്ന് ഓടിച്ച് വായിച്ചു ...

മൻസൂർ അബ്ദു ചെറുവാടി said...

എടെങ്കിലും ഒരു മീറ്റില് ഞമ്മക്ക് ഒന്ന് കൂടണം . ങ്ങളെ മാജിക്കും കാണണം . കത്തിയടിക്കണം .

എത്ര വിശേഷങ്ങളാണ് ഇവിടെ പറഞ്ഞത് . രസകരമായി വായിച്ചു മുരളിയേട്ടാ .

ജീവി കരിവെള്ളൂർ said...

അങ്ങനെ മുരളിയേട്ടന്റെ ഡയറിയും ലീക്കായി :) ഡയറികൊണ്ട് ചില ചില്ലറ ദോഷങ്ങളുമുണ്ട് അല്ലേ, സൂക്ഷിക്കേണ്ടിയിരിക്കുന്നു.


തൃശ്ശൂർ പൂരം ഇതുവരെ കൂടിയിട്ടില്ലെങ്കിലും ഇത്തവണ ഞാൻ തിരൂർ പൂരം കൂടിവന്നു

അനില്‍കുമാര്‍ . സി. പി. said...

ബിലാത്തി മുരളിയുടെ വിശേഷങ്ങൾ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇനി തുടർച്ചയായി പ്രതീക്ഷിക്കാമല്ലോ അല്ലേ?

ശ്രീ said...

katha ezhuthan nokkiyittu nadannillengkilentha... ingane ezhuthan kazhiyunnundallo...

:)

ശ്രീ said...

katha ezhuthan nokkiyittu nadannillengkilentha... ingane ezhuthan kazhiyunnundallo...

:)

Echmukutty said...

കഥ വായിച്ച് കണ്ണു തള്ളിപ്പോയി...
സന്തോഷം മുരളീഭായ് ... ഈ എഴുത്ത് വായിക്കാന്‍ ഭാഗ്യമുണ്ടായതില്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജിമ്മി ഭായ്,നന്ദി. നിരത്തി വെച്ചിരിക്കുന്നത് നമ്മുടെ ബൂലോഗ വിശേഷങ്ങൾ മാത്രമാണ് കേട്ടൊ ജിമ്മി.

പ്രിയമുള്ള വേണുഗോപാൽ മാഷെ,നന്ദി.തീർച്ചയായും ഇതെന്റെ പുതുതായി തുടങ്ങിയ ഡിജിറ്റൽ ഡയറിയിൽ നിന്നും കോപ്പി &പേയ്സ്റ്റ് ചെയ്തതാ‍ാ‍ാ..,പിൻ മൊഴികൾ മാത്രമാണ് എഴുതിയിട്ടത്.

പ്രിയപ്പെട്ട ശിഹാബ് ഭായ്,ഈ പ്രഥമ വരവിന് തന്നെ നന്ദി,ഒപ്പം ഈ അനുമോദനങ്ങൾക്കും കേട്ടൊ ഭായ്.

പ്രിയമുള്ള കൃഷ്ണകുമാർ ഭായ്,ഈ അകമഴിഞ്ഞ അഭിന്ദനങ്ങൾക്ക് നന്ദി.

പ്രിയപ്പെട്ട സുലുമ്മായി,നന്ദി ,ചിലപ്പോഴെല്ലാം കൊണ്ട് തന്നെ അറിയേണ്ടി വരും..അല്ലേ.

പ്രിയപ്പെട്ട അഷ്‌റഫ്‌ സല്‍വ ഭായ്,ആദ്യമായുള്ള ഈ ഡിജിറ്റൽ കണ്ടറിയലിനുള്ള നന്ദിയും ഒപ്പമുള്ള സന്തോഷവും അറിയിച്ചുകൊള്ളുന്നൂ..


പ്രിയമുള്ള ലീലേടത്തി,നന്ദി.എന്നാലും ഇവിടെ ഓടിയെത്തിയല്ലോ..സന്തോഷം കേട്ടൊ.

പ്രിയപ്പെട്ട വർഷിണി മേം,നന്ദി ,എന്റെ ഭൂതകാലത്തിലെ പ്രശ്ന-സങ്കീർണങ്ങളായ അനുഭവങ്ങൾ തന്നെയാണെന്റെ സകലതിന്റേയും ഗുരു കാരണവന്മാർ.

പ്രിയമുള്ള അനിതാ മേം,ആദ്യമായുള്ള ഈ സന്ദർശനത്തിനൊത്തിരി നന്ദി.പിന്നെ എന്റെ പൊന്നെ, ഫെമിനിസ്റ്റുകളെയൊന്നും അറിയിച്ച് എന്റെ കഞ്ഞ്യുടി മുട്ടിക്കരുത് കേട്ടൊ.

പ്രിയപ്പെട്ട റിനി ഭായ്,പരസ്യ വിജ്ഞപനത്തിലും ഇവിടേയും വന്നതിന് നന്ദി.ഇനി പഴത് പോലെ സമയത്തിനനുസരിച്ച് ബൂലോഗത്തൊന്ന് ഉഷാറാകാൻ നോക്കണം.

പ്രിയമുള്ള കൊമ്പൻ മൂസാ ഭായ്,നന്ദി. ഈ സിംബ്ലൻ പദവി ചാർത്തി തന്നതിലും,അനുമോദിച്ചതിലും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.





Pradeep Kumar said...

ബിലാത്തിയിലായാലും അണ്ണൻ മരംകേറ്റം മറക്കൂല എന്ന പോലെ തൃശ്ശൂർക്കാരൻ ബിലാത്തിവിശേഷമെഴുതുമ്പോൾ ആകെമൊത്തംടോട്ടൽ സരസമായ തൃശ്ശൂർ സ്ളാങ്ങ് അല്ല - പിന്നെ ആ തൃശ്ശൂരിന്റെ ഒരിതുണ്ടല്ലോ... അത് നന്നായി കിട്ടുന്നു... എത്ര രസകരം... ഉപമകൾ ചേർത്തുള്ള ദിനസരിക്കുറിപ്പുകളും, അതിനിടയിലൂടെ ബ്ലോഗർമാർ ആഴത്തിൽ ചിന്തിക്കേണ്ട വിഷയമായ കൂട്ടായ്മയുടെ മഹത്വവും.....

നന്നായി ഈ വ്യത്യസ്ഥമായ അവതരണം....

Sukanya said...

ഞാന്‍ എഴുതിയ കമന്റിനു മറുപടി പ്രതീക്ഷിച്ചു വന്നതാണ്. അന്ന് പോസ്റ്റ്‌ ആയില്ല എന്നു തോന്നുന്നു. ഇമ്മിണി വല്യ കഥാകാരനാവട്ടെ എന്നാശംസിക്കുന്നു.

വീകെ said...

ബിലാത്തിച്ചേട്ടാ... കുറേ കാലമെത്തിയുള്ള ഈ വരവ് അടിപൊളി...!
ചേട്ടൻ മറച്ചു വച്ചതൊക്കെ ഞാൻ വായിച്ചൂട്ടൊ..(ഞാൻ വിചാരിച്ചത് വല്ല രഹസ്യങ്ങളുമായിരിക്കുമെന്ന്. ഇതു ചുമ്മാ അക്ഷരപ്പിശകുകൾ മാത്രം..!)
ആശംസകൾ...

ബഷീർ said...

അരമന രഹസ്യം അങ്ങാടി പരസ്യമാക്കിയ ബിലാത്തി പതിവു പോലെ നന്നായി അവതരിപ്പിച്ചു.. ഒരാവർത്തി ഓടിച്ച് വായിച്ചു.വിശദമായ വായനക്കും ബാക്കി രഹസ്യങ്ങൾ അറിയാനും പിന്നേം വരും.. ആശംസകൾ

മിനി പി സി said...

മാന്ത്രികനായ മാന്‍ഡ്രൈക്ക് എന്നത് മാറ്റി മാന്ത്രികനായ മുരളിയേട്ടന്‍ എന്നാക്കണം ....വളരെ നന്നായിരിക്കുന്നു .

anupama said...

പ്രിയപ്പെട്ട മുരളി,

ഒരാഴ്ചത്തെ മൈസൂര് യാത്രക്കു ശേഷം ,ഇപ്പോഴാണ് ഈ പോസ്റ്റ്‌ വായിക്കാൻ തരമായത് .എന്റെ മൈസൂര് യാത്ര വിശേഷങ്ങള ആദ്യം ഒരു ഡയറിക്കുറിപ്പുകൾ പോലെ എഴുതാമെന്നു കരുതിയിരുന്നു . പിന്നെ വേണ്ട എന്ന് വെച്ചു .

ഇവിടെയും ഡയറിക്കുറിപ്പുകൾ തന്നെ !:)

ചില സൌഹൃദങ്ങളുടെ തിളക്കം സ്വകാര്യമാകണം,ബിലാത്തിക്കാര !

അതിന്റെ വില കുറച്ചു കാണരുത് !

ആശംസകൾ !

സസ്നേഹം,

അനു

Muralee Mukundan , ബിലാത്തിപട്ടണം said...

Blogger റിനി ശബരി said...

പുതിയ പൊസ്റ്റൊന്നുമില്ലേ കാലമാടന്‍ ഏട്ടാ ??
അതേ ഇങ്ങനെ ആ രണ്ടു വഞ്ചികളില്‍ കാല്
വച്ച് അവസ്സാനം ..................... പണി വാങ്ങണ്ട ..!

19 April 2013 07:52

Blogger ajith said...

വായനക്കും ,അഭിപ്രായിക്കാനുമൊക്കെ താഴെയുള്ള ലിങ്കിൽ പോയാലും
ദേ..ഇവിടെ


അതങ്ങ് ബിലാത്തീല് പോയി പറഞ്ഞാല്‍ മതി. ഞാന്‍ അവിടെ വായിച്ച് കമന്റടിക്കും. ഇവിടേം വായിച്ച് കമന്റടിക്കും.

19 April 2013 11:41

Blogger ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

എന്നാൽ അവിടെ പോയി വായിക്കാം :)
29 April 2013 09:16

Blogger മിനി പി സി said...

ഇവിടെ കമന്റും അവിടെ വായനേം ആണോ ?

29 April 2013 23:42

ഈയിടെ ബിലാത്തിപട്ടണത്തിൽ പോസ്റ്റ് ചെയ്യുന്ന രചനകൾ ഡാഷ് ബോർഡിൽ വരാത്ത കാരണം ബ്ലോഗർ കോമിൽ പോയിട്ട് ,എഴുതിയ പോസ്റ്റ്കൾ വീണ്ടും പബ്ലിഷ് ചെയ്തപ്പോൾ ,ഒരാഴ്ച്ച്ക്ക് ശേഷം ഡിലീറ്റ് ചെയ്യുവാൻ വേണ്ടി ,പരസ്യവിജ്ഞാപനമായി എഴുതിയിട്ട ഇവിടെയും വന്ന് അഭിപ്രായം രേഖപ്പെടുത്തേണ്ടി വന്ന മിത്രങ്ങളായ റിനി,അജിത്ത് ഭായ്,ബഷീർ ഭായ്,മിനി എന്നിവരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം തന്നെ നന്ദിയും അറിയിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ശ്രീജിത്ത് ഭായ്,നന്ദി.ഇനി ഏതെങ്കിലും കാലത്ത് കഥയെഴുതാനായെങ്കിൽ ഈ ബ്ലോഗിണിക്കഥക്ക് പ്രിഫറെൻസ് കൊടുക്കുന്നതായിരിക്കും കേട്ടൊ.

പ്രിയമുള്ള ഫൈസൽ ബാബു,നന്ദി.അതെ കഥയെഴുതാനാറിയാതെ കഥിക്കാനുള്ള വെറും മാർഗ്ഗങ്ങൾ മാത്രമാണിത് കേട്ടൊ ഭായ്.

പ്രിയപ്പെട്ട മൊഹിയുധീൻ ,നന്ദി.
ചെമ്പാവുമ്പോൾ ചാച്ചും ചെരിച്ചും വെക്കാമെന്നുള്ള ഒരു ഗുണം കൂടിയുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള മൻസൂർ ഭായ്,നന്ദി. നിങ്ങളെപ്പോലെയുള്ള ഒരുപാട് അടുപ്പമുള്ള ഇതുവരെ കാണാത്ത അനേകം ബൂലോഗമിത്രങ്ങളെ നേരിട്ട് കാണണമെന്ന മോഹം എനിക്കുമുണ്ട് കേട്ടൊ.നമുക്ക് മുങ്കൂട്ടി അടുത്ത നാട്ടിൽ പോക്ക് ആസൂത്രണം ചെയ്താലോ..?

പ്രിയപ്പെട്ട ഗോവിന്ദരാജ്,നന്ദി. ഡയറികുറിപ്പുകൾക്ക് ഇങ്ങനെ ചില ദോഷങ്ങളുണ്ടെങ്കിലും ,നമ്മുടെയൊക്കെ എഴുത്ത് വാസനയെ അത് പരിപോക്ഷിപ്പിക്കും കേട്ടൊ ഭായ്.

പ്രിയമുള്ള അനിൽകുമാർ ഭായ്,നന്ദി. ഇനി ജോലി സംബന്ധമായ മറ്റു പുലിവാലുകൾ വന്നില്ലെങ്കിൽ ഇതുപോൽ എന്തെങ്കിലും കുത്തികുറിക്കണമെന്നാശിക്കുന്നൂ..

പ്രിയപ്പെട്ട ശ്രീശോഭ്,നന്ദി. കഥയെഴുതാൻ പറ്റിയില്ലെങ്കിലും ഇത്തരം ബൂലോഗ കഥനങ്ങൾ ബൂലോഗരെ ബോധ്യപ്പെടുത്തി എന്ന സമാധാനമുണ്ടെനിക്ക് കേട്ടൊൻ ഭായ്.

പ്രിയമുള്ള എച്മുകുട്ടി,നന്ദി. എച്മുവിന്റെയൊക്കെ കാമ്പും കഴമ്പുമുള്ള എഴുത്തുകൾക്ക് മുമ്പിൽ എന്റെ ഈ തലേലെഴുത്തൊക്കെ എന്ത്..അല്ലേ

പ്രിയപ്പെട്ട പ്രദീപ്കുമാർ ഭായ്, നന്ദി. ജന്മനാ കേട്ട് ശീലിച്ച തൃശ്ശൂരിന്റെ ഒരു ഇതാണ് ആക്ഷേപഹാസ്യശൈലി..,നായേടെ വാല് കുഴലിലിട്ട പോലെ ലോകത്തെവിടെയായാലും ആയത് അത് പോലെതന്നെയിരിക്കും കേട്ടൊ മാഷെ.

പ്രിയമുള്ള സുകന്യാജി, നന്ദി. ഹും..ജോറായി എന്റെ കഥകളും കൂടിചേർത്ത് ഈ ബൂലോഗം കൂടി മലിനീകരിക്കണമോ...?

പ്രിയപ്പെട്ട അശൊക് ഭായ്, നന്ദി . എനിക്ക് മൂടി വെക്കുവാൻ ഒരു രഹസ്യങ്ങളും ഇല്ലെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യം തന്നെയല്ലേ ..ഭായ്.

MKM said...

ഈ...
കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്കണം .

Philip Verghese 'Ariel' said...
This comment has been removed by the author.
Philip Verghese 'Ariel' said...

പ്രിയപ്പെട്ട മുരളീമുകുന്ദൻ
1978 ൽ തുടങ്ങിയ ഡയറീ,(ലീലാ) വിലാസങ്ങളിൽ വന്ന പരിണാമം എഴുത്തുകളുടെ അവസാനത്തിലേക്ക് വരുമ്പോൾ അനുഭവപ്പെടുന്നുണ്ട്. യെവിടെല്ലാമോ ഒരു സമാനത അനുഭവപ്പെട്ടു, വർഷങ്ങൾക്കു മുൻപ് ഇവിടെ ഹൈദ്രബാദിൽ എത്തിയ മൂത്ത ചേച്ചി നാട്ടിലെത്തുമ്പോൾ കൊണ്ട് തന്നിരുന്ന ഡയറികൾ ഒരു അമൂല്യ നിധിപോലെ കൊണ്ട് നടക്കുകയും സുഹൃത്തുക്കളുടെ മുൻപിൽ ഒരൽപം ഗമ കളിക്കുന്നതിനു ഇടയാക്കിയ അവസരങ്ങളും, അതിൽ ഗമയോടെ കുറിച്ചിട്ടിരുന്ന കഥാ കവിതാ ശകലങ്ങളും മറ്റു കുറിപ്പുകളും പിൽക്കാലത്ത്‌ ഗുണമായതും ഒക്കെ ഈ കുറിപ്പ് വായിച്ചപ്പോൾ അറിയാതെ ഓർത്തു പോയി. സത്യത്തിൽ പലയിടത്തും ഒരു സമാനത എന്നോടുള്ള ബന്ധത്തിൽ കാണാൻ കഴിഞ്ഞു, ഏതായാലും ഇപ്പോൾ ആ ഡയറിക്കുറിപ്പുകളിൽ നിന്നും ഡിജിറ്റൽ കുറിപ്പുകളിലേക്കും ബ്ലോഗ്‌ എഴുത്തിലേക്കും എത്തിയതോടെ വന്ന എഴുത്തിലെ വ്യതിയാനവും കൊള്ളാം. Keep it up!
എഴുതുക അറിയിക്കുക ഇവിടെത്താൻ വൈകിയതിന്റെ കാര്യം ഞാൻ നേരത്തെ സൂചിപ്പിച്ചിരുന്നതുപോലെ English ബ്ലോഗ്‌ എഴുത്തിൽ കഴിഞ്ഞ ദിവസം അവസാനിച്ച A to Z Blog Challenge തന്നെ, വീണ്ടും മലയാളത്തിൽ സജീവമാകാം എന്ന് കരുതുന്നു. പിന്നൊരു കാര്യം മലയാളത്തിൽ എഴുതുന്നതുകൊണ്ട് കാര്യമായൊന്നും കൈയിലെത്തില്ലാ എന്നതു വെറുമൊരു നഗ്ന സത്യം, പക്ഷെ മറിച്ചാണെങ്കിൽ വല്ലതും തടയുകയും ചെയ്യും. ചിരിയോ ചിരിയോ.
വീണ്ടും കാണാം

kochumol(കുങ്കുമം) said...

മുരളിയേട്ടന്റെ അരമന രഹസ്യം നേരത്തെ കണ്ടിരുന്നുവെങ്കിലും ഇപ്പോഴാണ് വായിക്കാന്‍ സാധിച്ചത് ..വായിച്ചു ന്റെ താടിക്ക് കയ്യും കൊടുത്തു ഒറ്റ ഇരുപ്പിരിക്കുകയാണ് ട്ടാ ...:)

Pushpamgadan Kechery said...

അപ്പോൾ മാജിക്കും ഡിജിറ്റൽ ആയല്ലേ .. സെയ്ഫാണെന്ന് വിചാരിച്ച് എവിടെയും കേറി മെയല്ലേ .. പിന്നീട് കടന്നൽ കൂട് പിന്നെയും ബാക്കിയാകും ..

Anonymous said...

Within the 25 years of Dairy Writings,Now you've got wast experiences in A to Z Writings..!

Keep it up ..

with regds,

K.P.Raghulal

മുബാറക്ക് വാഴക്കാട് said...

കൊള്ളാലോ ഭായ്...

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പി.ബി.ബഷീർ ഭായ്,നന്ദി.വീണ്ടും ഇവിടെ വന്നുള്ള ഈ എത്തിനോട്ടത്തിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള മിനി,നന്ദി.ഇവിടങ്ങളിലൊക്കെ ഞാനറിയപ്പെടുന്നത് മുരളി ദി മാജീഷ്യൻ എന്നാണ് കേട്ടൊ.

പ്രിയപ്പെട്ട അനുഭമ,നന്ദി. ഇതിപ്പോൾ ചൂണ്ടികാണിച്ചവനെ തൊട്ടുകാണിച്ചപ്പോലെയായല്ലോ എന്റെ ഗെഡിച്ചി..!

പ്രിയമുള്ള എം.കെ.എം,,നന്ദി. കഥകൾ ചമക്കുന്നവർ തന്നെയാണല്ലോ എന്നും സൂപ്പർ എഴുത്തുകാർ അല്ലേ ഗെഡീ.

പ്രിയപ്പെട്ട ഫിലിപ്പ് ഏരിയൽ ഭായ്,നന്ദി. തീർത്തും പല സമാനതകൾ ഉള്ളതിനാലാകാം ,നമ്മളീ ബ്ലോഗ്ഗൻ ചില്ലയിൽ ഇരുന്ന് ഒന്നിച്ച് ഊഞ്ഞാലാടി കളിക്കുന്നത്..അല്ലേ ഭായ്.

പ്രിയമുള്ള കൊച്ചുമോൾ ,നന്ദി. രഹസ്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഇയാൾ ഇത്തരക്കാരനാണല്ലോ എന്നോർത്താണോ ആ ഇരിപ്പ് ഇരുന്നത്..?

പ്രിയപ്പെട്ട പുഷ്പാംഗദൻ ഭായ്, നന്ദി. ഇപ്പോളൊക്കെ ഡിജിറ്റൽ യുഗമല്ലേ ,അപ്പോൾ ഒരു ഡിജിറ്റൽ ഡൈവേഴ്സിറ്റിയൊക്കെ വേണ്ടെ ഭായ്.

പ്രിയമുള്ള രഘുലാൽ ,നന്ദി. ഈ അഭിനന്ദനങ്ങൾക്കൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട മുബാറക്ക് ഭായ്,നന്ദി. ഈ പ്രഥമ വരവിനും ,അനുമോദനങ്ങൾക്കും മറ്റും വളരെയധികം സന്തോഷം കേട്ടൊ ഭായ്.

kallyanapennu said...

ഒരു കഥക്ക് പകരം അഞ്ച് കഥകൾ .....

ദിവസവും ഈ ഡിജിറ്റൽ ഡയറി എഴുത്തുകൾ പകർത്തി വെച്ചാൽ മതിയല്ലൊ ഒരു കൊല്ലം 365 പോസ്റ്റ് ഉണ്ടാക്കുവാൻ അല്ലെ മുരളിച്ചേട്ടാ

മനു അഥവാ മാനസി said...

അരമന രഹസ്യങ്ങൾ അങ്ങിനെ അങ്ങാടി പാട്ടാക്കാൻ പടോ മുരളിചേട്ടാ? ഒത്തിരി നാളുകള്ക്ക് ശേഷമാണ് ബ്ലോഗിലെക്കുള്ള വരവ് .അതുകൊണ്ട് വായിച്ചുകൊണ്ടിരിക്കുന്നു :)...

ബെഞ്ചാലി said...

വെടികെട്ട് ഡയറി @ ബിലാത്തിപട്ടണം ;)

കുസുമം ആര്‍ പുന്നപ്ര said...

ഡയറയെഴുത്ത് ശീലമാക്കിയാല്‍ എല്ലാം സത്യ സന്ധമായി എഴുതണം. അതു കൊണ്ട് ഡയറി എഴുതാതിരിക്കുന്നതാണ് നല്ലതെന്ന് എിയ്ക്കു തോന്നി. ഏതായാലും മുരളിമാഷിന് ഡിജിറ്റല്‍ ഡയറിയാക്കിയത് കൊള്ളാം.

ബഷീർ said...

ലിങ്ക് വഴി ഒരിക്കൽ കൂടി എത്തി ഒരിക്കൽ കൂടി വായിച്ചു. അടുത്ത രഹസം പോരട്ടെ. :)

Vp Ahmed said...

നോട്ടുബുക്കില്‍ തീയതി കുറിച്ച് ഡയറി എഴുതി തുടങ്ങിയ ഞാന്‍ കുറെ കൊല്ലങ്ങള്‍ക്ക് മുമ്പത് നിര്‍ത്തി, പല്ലില്‍ കുത്തി മറുള്ളവരെ മണപ്പിക്കുന്നതില്‍ വലിയ സുഖം തോന്നിയില്ല.
മുരളിയുടെ ഡയറിയുടെ കഥ രസമുണ്ട്.

sheeba said...

കണ്ടവന്മാർ കണ്ടറിയുമ്പോൾ ... മണ്ടൻ കൊണ്ട് തന്നെ അറിയും ...

shibin said...

ഈ കഥകളക്കെ ഇത്ര സൂപ്പറായി എഴുതുന്നവരെ സമ്മതിക്കണം .. അല്ലേ

ഇതുകൊണ്ടൊക്കെ തന്നെ , ഈ കഥയെഴുത്ത്
എനിക്ക് പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കിയപ്പോൾ ..
എന്റെ ഡിജിറ്റൽ ഡയറിക്കുറിപ്പുകളിൽ നിന്നും, ബൂലോഗത്തെയൊക്കെ
മെൻഷൻ ചെയ്തിരുന്ന 2013 ജനുവരി 10 മുതൽ 20 വരെയുള്ള ദിനങ്ങളിലെ
5 ദിവസങ്ങളുടെ നേർക്കാഴ്ച്ചകൾ പകർത്തിവെച്ചതാണ് , ഈ വെടിക്കെട്ടുകൾ..
ആയ ഈ അരിമണിയുടെ രഹസ്യങ്ങളുള്ള അരിയങ്ങാടിലെ പട്ടും പാട്ടങ്ങളും...കേട്ടൊ

It is better than a good story..!

Unknown said...

കള്ള് വല്ലാതെ തലക്ക് പിടിച്ചെന്ന് തോന്നുന്നു..!
ഇന്നത്തെ ഒത്തുകൂടൽ പാർട്ടിയിൽ കണ്ടമാനം വാരി
വലിച്ച് തിന്നതിന്റെ പുളിച്ച് തികട്ടലും , ഒരു വല്ലായ്മയും വരുന്നുണ്ട്..
ഒന്ന് ശർദ്ദിച്ചുകളയണോ..അതോ പോയി കിടക്കണോ..?

Unknown said...

മന്ത്രം പാട്ടായാൽ മണ്ണാൻ പുറത്ത് എന്നാണല്ലോ പറയുക ..

കണ്ടവന്മാർ കണ്ടറിയുമ്പോൾ ... മണ്ടൻ കൊണ്ട് തന്നെ അറിയും ... അല്ലേ !

Unknown said...

എന്തിന് പറയാൻ അതിപ്രശസ്തരായവർ അടക്കം , വെള്ളമിറക്കി .. സ്ഥിരമായി , ഈ പെൺ വിലാസക്കാരനുമായി ചാറ്റിയതിന്റെ തിരുശേഷിപ്പുകൾ കണ്ട് ഞങ്ങളൊക്കെ അന്ന് ധാരാളം പൊട്ടി ചിരിച്ചിട്ടുണ്ട്..

ഇന്ന് ബൂലോകത്ത് ഇഷ്ട്ടത്തിയുടെ (ഇഷ്ട്ടന്റെ )
തട്ടകം സജീവമല്ലെങ്കിൽ പോലും , പലരും വന്ന് വീണ്ടും
വീണ്ടും എത്തി നോക്കി ഹിറ്റടിച്ചു പോകുന്നതും ഒരു ബൂലോഗ പ്രതിഭാസം ..തന്നെ..

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...