
ഡോക്ട്ടർമാരും, നേഴ്സുമാരും , എഞ്ചിനീയേഴ്സും, ഐ.ടിക്കാരും,
ഡ്രൈവേഴ്സും മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും പെട്ട പല ദേശങ്ങളിലെ
വിവിധ ഭാഷകൾ സംസാരിക്കുന്ന നാനാതരം ആളുകളുടെ ഒരു കൂട്ടായ്മ
തന്നെയായിരുന്നു ഈ ലണ്ടൻ 2012 സംഘാടന സമിതിയംഗങ്ങളും,
വൊളന്റിയേഴ്സായി വന്ന സന്നദ്ധ പ്രവർത്തകരുമൊക്കെ...
എന്തിന് പറയാൻ ‘ഗേയ്സ്’അടക്കം അനേകം
‘കോൾ ഗേൾസ്’വരെ ഈ സന്നദ്ധപ്രവർത്തന രംഗത്തുണ്ടായിരുന്നു...!
ആർക്കും ഒന്നിനും ഒരു ക്ഷാമവും നേരിട്ടുകൂടല്ലോ ..അല്ലേ
ഈ ഒളിമ്പിക് വൊൾന്റിയേഴ്സ് ആയി വന്ന പലരാജ്യക്കാരും എന്റെ മിത്രങ്ങളായി മാറി, അതിൽ മൂനാലുലക്ഷം രൂപ മുടക്കി നമ്മുടെ നാട്ടിലെ കണ്ണൂരിൽനിന്നും വന്ന ഒരു കേന്ദ്ര ഗവ:ഉദ്യോഗസ്ഥനേയും , പിന്നെ എയർ ഹോസ്റ്റസ് പണി വിരമിച്ച ഒരു മലയാളി കണ്മണിയേയും എനിക്ക് കൂട്ടുകാരാക്കുവാൻ കഴിഞ്ഞു....! ?
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ
നിന്നും ഇവിടെയെത്തിച്ചേർന്ന പല വൊളന്റീയേഴ്സിനും ഞങ്ങൾ നാട്ടുകാർ ആതിഥേയരായി മാറി.
ചിലരൊക്കെ ഈ അതിഥികളെയൊക്കെ കൊണ്ട് ലണ്ടൻ ഊരു കാണിക്കൽ,
ഒത്തൊരുമിച്ചുള്ള പാർട്ടികൾ, പരസ്പരം വിരോധമില്ലാത്ത ചില’ചുറ്റി’കളികൾ,... അങ്ങിനെയങ്ങിനെ സമ്മോഹനഭരിതമായ അതിസുന്ദര രാപ്പകലുകൾക്ക് ശേഷം വീണ്ടും വത്യസ്ഥമായ ആവർത്തനങ്ങളോടെ പാരാളിമ്പിക് ഓപ്പണിങ്ങ് ഓപ്പനിങ്ങ് സെർമണിയും, കായിക ലീലകളും, ആയതിന്റെയൊക്കെ പരിസമാപ്തിയും വളരെ വിപുലമായി കൊണ്ടാടി...

മലയാളിയുടെ സ്വന്തം പര്യായമായ
‘പാര ‘പോലെയൊന്നുമല്ല കേട്ടൊ ഈ പാരാളിമ്പിക്സ് പരിപാടികളും, അതിനോട് അനുബന്ധിച്ചുള്ള മറ്റു ലീലാ വിലാസങ്ങളും കേട്ടൊ കൂട്ടരേ..



ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പാരളിമ്പിക്സിൽ
പങ്കെടുക്കാനെത്തിയ ഓരൊ കായികതാരങ്ങൾക്കുമുണ്ട് സ്വന്തമായ
കദനത്തിൽ മുക്കിയെടുത്ത ,സങ്കടത്തിൽ നനഞ്ഞൊലിച്ച അനേകം ദയനീയ കഥകൾ...!
എല്ലാം തികഞ്ഞുവെന്ന് നെകളിച്ച് നിൽക്കുന്ന നാം
ഓരോരുത്തരും ഇവരുടെയൊക്കെ മുമ്പിൽ എത്രയെത്ര ചെറുതാണ് ..അല്ലേ.
യഥാർത്ഥത്തിൽ ഇവരാണ് വീരന്മാർ ..വീരഥിവീരചരിതങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടവർ... !

ഇവിടെ ലണ്ടനിൽ
വന്നനാൾ മുതൽ കാണാത്തതും കേൾക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ നേരിട്ടനുഭവിച്ച നിര്‍വൃതികൾക്ക് ശേഷമിതാ നാലഞ്ച് കൊല്ലമായി ഞങ്ങളൊക്കെ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന ഒളിമ്പിക്സിന്റെ എല്ലാ വർണ്ണക്കാഴ്ച്ചകളും സമാഗതമായിട്ട് ഇവിടെ സമാപിക്കുവാൻ പോകുകയാണ്...
അവസാനമിതാ പാരളിമ്പിക്സും അതിൽ പങ്കെടുക്കുന്ന ലോകത്തിലെ വീര വീര നായകന്മാരായ കായികതാരങ്ങളും മാറ്റുരക്കുന്ന കായികമാമാങ്കത്തിന്റെ കലാശ കളികളും, ഇതിന്റെ ക്ലോസ്സിങ്ങ് സെർമണികളും കഴിഞ്ഞാൽ എല്ലാത്തിലും തിരശ്ശീല വീഴുകയാണ്...
പിന്നെ ഈ ചാരപണികളുടേയും , ചുറ്റികളികളുടേയും ഇടക്കെല്ലാം മൂന്നാലുതവണ ഞാൻ എന്റെ സ്വന്തം കുടുംബവുമായി ചില ഇവന്റുകൾ കാണാനും, മറ്റു പല ഒളിമ്പിക് രസങ്ങൾ ആസ്വദിക്കാനും പോയി കേട്ടൊ .
അപ്പോൾ എനിക്കും സന്തോഷം ഒപ്പം അവർക്കും അതിയായ ആഹ്ലാദം ..!
അനേകായിരം പേർ ആഹോരാത്രം അഞ്ചെട്ടുമാസമായി മഞ്ഞും മഴയും വെയിലും വകവെക്കാതെ രാപ്പകൽ പിന്നണിയിലും മുന്നണിയിലും അണിനിരന്ന് വമ്പിച്ച വിജയമാക്കിയ ഒരു ലോകോത്തര ഉത്സവമേളം തന്നെയായിരുന്നു ഇക്കഴിഞ്ഞുപോയ ലണ്ടൻ ഒളിമ്പിക്സും , പാരാളിമ്പിക്സും,അതിനോടൊക്കെയനുബന്ധിച്ചുണ്ടായ സകലമാന സംഗതികളും മറ്റും ...!
ഇപ്പോളിതാ ഈ പാരളിമ്പിക്സിന്റെ ‘ക്ലോസ്സിങ്ങ് സെർമണി‘യോടുകൂടി
അരങ്ങും ആളും ഒഴിഞ്ഞ വേദികളിൽ നിൽക്കുമ്പോൾ ഇതിന്റെയൊക്കെ
ഒട്ടുമിക്ക ഘട്ടങ്ങളിലും ആരംഭം മുതൽ അവസാനം വരെ എല്ലാം കണ്ടും കേട്ടും
അതിയായ അത്ഭുതത്തോടെ അതിലും വലിയ ആമോദത്തോടെ ഇതിരൊരാളായി
പങ്കെടുത്ത ആളെന്ന നിലയിൽ എന്തോ വല്ലാത്ത നഷ്ട്ടബോധം തോന്നുകയാണെനിക്ക് ...!

ചില ബെസ്റ്റ് വീഡിയോ ക്ലിപ്പുകൾ ) എന്ന് വിശേഷിപ്പിക്കപ്പെട്ട ‘2012 ലണ്ടൻ ഒളിമ്പിക്സിന് ശേഷം , ഞങ്ങൾ ലണ്ടൻ നിവാസികൾക്ക് ഇനി ഈ ഒളിമ്പിക് പാർക്കും ,സ്റ്റേഡിയവും നിലനിൽകുന്നകാലത്തോളം കാലം , ഇവിടെ ഇനി അരങ്ങേറാൻ പോകുന്ന പരിപാടികളുടെ ഒരു ഘോഷയാത്ര തന്നെ വരിവരിയായി കാത്തിരിക്കുകയാണ്.
അതുകൊണ്ട് ഇനിയും എഴുതുവാനുള്ളവയാകും ധാരാളം വരാൻ പോകുന്നത് അല്ലേ...
‘പിടിച്ചേനേക്കാൾ വലുത് അളേലെന്ന് പറയില്ലേ ‘... അതെന്നെയിത്..!
തുടക്കം മുതൽ ഈ കായികമാമാങ്കങ്ങളുടെ അകത്തട്ടിൽ നിന്നും,
മറ്റുവേദികളിൽ നിന്നുമൊക്കെ എനിക്ക് അനുഭപ്പെട്ട ആഹ്ലാദങ്ങളും,
കൌതുകങ്ങളും, വിഷമങ്ങളുമൊക്കെ ആവിഷ്കരിക്കണമെങ്കിൽ ഒരു
പാടൊരുപാട് എഴുതി കൂട്ടേണ്ടിവരും... ആയതൊക്കെ സുഖമമായ ഒരു വായനക്ക് ബുദ്ധിമുട്ടുളവാക്കുമെന്ന് മാത്രമല്ല കേട്ടൊ കാരണം...
എന്റെ സമയവും സന്ദർഭവും ഒട്ടും അനുവദനീയമല്ലാത്തതിനാൽ
തൽക്കാലം ഈ ഒളിമ്പിക് ഓർമ്മകുറിപ്പുകൾ ഈ നാലം അദ്ധ്യാത്തോടുകൂടി
ഞാൻ തൽക്കാലം അവസാനിപ്പിക്കുകയാണ് കേട്ടൊ കൂട്ടരേ.

ഇതുവരെ
കൂടെവന്നവർക്കും ഇനി
വരാൻ പോകുന്നവർക്കും
ഒരു നല്ല നമസ്കാരം ...!
ഏവർക്കും ഒരുപാടൊരുപാട് നന്ദി ...! !
മറ്റു ഭാഗങ്ങൾ :-
ഭാഗം - 1
ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...!
ഭാഗം - 2
വെറും ഒളിമ്പിക്സ് ഓളങ്ങൾ ...!
ഭാഗം - 3
ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണി ...!
43 comments:
ഈ നൊസ്റ്റാള്‍ജിയ എന്ന് പറയുന്നത് ഒരു അല്‍ഗുല്ത്ത് സാധനം തന്നെയാണ്. മുരളിയേട്ടനിനി ഒളിമ്പിക്സ് നൊസ്റ്റാള്‍ജിയ പെണ്ണിനോടാവോളം ശൃംഗരിക്കാം. ഒറ്റയ്ക്കിരിക്കുമ്പോള്‍ അവള്‍ ഒത്തു ചിലവഴിച്ച നിമിഷങ്ങള്‍ ഓര്‍ത്തു നെടുവീര്‍പ്പിടാം. ഓര്‍മകളുടെ കല്‍ക്കണ്ടമധുരം നുണഞ്ഞു കൊണ്ടിത്തിരി പുഞ്ചിരിപ്പാല്‍നിലാവോഴുക്കാം ഒളിംപിക്സിന്റെ കാര്യക്കാരന്.
ചെറിയ ചെറിയ തടസ്സങ്ങളില്‍ മനം മടുത്തു പിന്തിരിയുന്ന സാദാമനുഷ്യര്‍ക്ക് ഒന്ന് മാറി ചിന്തിയ്ക്കാന്‍ ഒരു പ്രചോദനം ആവട്ടെ ഓരോ പാരളിമ്പിക്സ് പാര്ട്ടിസിപ്പന്റും.
ഒളിമ്പിക്സ് വിശേഷങ്ങളുടെ നേർക്കാഴ്ചയ്ക്ക് നല്ല നമസ്കാരം..
ചിത്രങ്ങള്‍ തന്നെയാണ് വായിക്കാന്‍ പ്രേരിപ്പിച്ചത്..
വായിച്ചപ്പോള്‍ കേമം.. ആശംസകള്‍..
ഒളിംപിക്സ് വിശേഷങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍
ഒപ്പം കൂടിയതുപോലൊരു തോന്നല്‍, വിരസതയില്ലാതെ വായിച്ചു. പക്ഷെ പെട്ടന്നു തീര്തതുപോലൊരു തോന്നല്‍.അവിടവിട ചില അക്ഷര പ്പിശകുകള്‍ കണ്ടു തിരുത്തുക പിന്നെ പാരാളിമ്പിക് ികച്ചും ൃദയഹാരിയായി തോന്നി "Disability is not a liability" എന്ന ചൊല്ല് ഇവര്‍ ്വജീവിതത്തിലൂടെ
തെളിയിച്ചു. അപാരം തന്നെ ഇവരുടെ പ്രകടനങ്ങള്‍, പൂര്‍ണ്ണ ആരോഗ്യമുള്ളവര്‍
പോലും അതിശയിച്ചു പോകും വിധം. ഇവര്‍ക്ക് നന്മകള്‍ നേരുന്നു.
ഒപ്പം ഇത് ഇവിടെ പങ്കുവെച്ച ബ്ലോഗര്‍ മുരളീ മുകുന്ദനും.
നന്ദി നമസ്കാരം. ബ്ലോഗില്‍ ചേരുന്നു, എഴുതുക അറിയിക്കുക
സുഖാണല്ലോ മുരളിയേട്ടാ, എഴുത്തില്‍ കൂടി എല്ലാരേയും കാണുന്നൂ...
ഇനി എന്നാ നാട്ടിലേക്ക് വരുന്നത്. കഴിഞ്ഞ പ്രാവശ്യം കുട്ടികളെ കാണാന്‍ പറ്റിയില്ല.
ഞാന്‍ കുറച്ച പണം സ്വരൂപിച് നാട് ചുറ്റാന്‍ പോകയാണ്.
കാസുല്ലപ്പോള്‍ ലണ്ടനില്‍ വരാന്‍ സാധിച്ചില്ല.
ഇനി പാപ്പരയപ്പോള്‍ ആകാമെന്ന് വെച്ചു.
എന്താണെന്നറിയില്ല,ഈ ലേഖനം ഇന്നാണ് എന്റെ ബ്ലോഗില്‍ വന്നത്.ഏറ്റവും വലിയ ദൌര്‍ഭാഗ്യം അംഗ വൈകല്യമോ ബുദ്ധിമാന്ദ്യമോ ഉള്ള കുട്ടികള്‍ ജനിക്കുന്നതാണെന്ന് തോന്നിയിട്ടുണ്ട്.അവര്‍ നേട്ടങ്ങളുണ്ടാക്കുന്നത് കാണുന്നതിലും വലിയ സന്തോഷം മറ്റെന്താണ്?നമ്മുടെ നാട്ടില്‍ ഒളിമ്പിക്സ് പോലൊരു മാമാങ്കം എന്നു നടക്കാനാണ്?
നന്നായി
ഇടയ്ക്കിടെ ഇങ്ങനെയെങ്കിലും സാന്നിദ്ധ്യമറിയിക്കുന്നതിന്
നമ്മടെ ആ പഴയ വീരചരിത്രക്കുറിപ്പുകള്‍ പോലൊന്ന് ഇനിയെപ്പഴാ ഭായീ?
ഇപ്പോഴാണല്ലോ ഇതെല്ലാം ഡാഷ്ബോർഡിൽ വരുന്നത് ?
ഒളിമ്പിക്സും പരലിമ്പിക്സും നന്നായി ഫോളോ ചെയ്തായിരുന്നു :)
മനോഹരമായ വിവരണങ്ങളും നല്ല ഫോട്ടോസും ബിലാത്തിയണ്ണാ... ഓലിമ്പിക്സ് നേരിൽ കാണാൻ കഴിഞ്ഞില്ലെങ്കിലും ഈ ബ്ലോഗിലൂടെ കുറെ വിശേഷങ്ങൾ വായിച്ച് മനസ്സിലാക്കാൻ കഴിഞ്ഞു.
പഴയ പോസ്റ്റ് ഇപ്പോഴാണല്ലോ ഡാഷ് ബോഉഡിൽ വരുന്നെ..
മുരളീ ഭായ്.. വീണ്ടും "പോസ്ടുകലുമായി" വന്നതില്‍ സന്തോഷം !
.വിശേഷങ്ങള്‍ പതിവ് ശൈലിയില്‍ തന്നെ രസകരമായി വിളബിയിരിക്കുന്നു..! ഫോട്ടോകളും കൊള്ളാം !
ഒരുമിച്ചു മൂന്ന് പോസ്റ്റ് ഡാഷില്‍ കണ്ടപ്പോ ഞെട്ടിപ്പോയി ! തിരക്കേറിയ ചാരപ്പണിക്കിടയിലും മൂന്ന് പോസ്റ്റോ എന്ന് ഓര്‍ത്തു !
പിന്നെ ... വിരമിച്ച "കണ്മണി" എന്ത് പറയുന്നു ;)
പുതിയ പോസ്റ്റിനുള്ള സമയമായില്ലേ ?
അപ്പൊ കലാശക്കൊട്ട് കഴിഞ്ഞ് വിഷാദത്തോടെ കഴിഞ്ഞുകൂടുകയായിരിക്കും. പുതിയ സൗഹൃദം സമ്പാദിക്കാനായല്ലോ. കുറെ വിശേഷങ്ങള്‍ രണ്ടുമൂന്നു പോസ്റ്റുകളിലായി നല്‍കിയതിനു നന്ദിയുണ്ട്.
തിരക്കാണെങ്കിലും സമയമില്ലെങ്കിലും വല്ലപ്പോഴും ഇവിടെ കാണണം കേട്ടോ.
രസകരം!
ശൃംഗാരലീലാവിനോദമുരളീമുകുന്ദനായി ആകാശത്തരുണിക്കൊപ്പം വിലസിയ കഥകൾ കൂടിപ്പോരട്ടെ!!
ഒളിമ്പിക്സ് ഹാങ്ങ് ഓവര്‍ വേഗം മാറട്ടെ...!
നിറപ്പകിട്ടാർന്ന ഒരു ഉത്സവം കഴിഞ്ഞ് ഏറെ നാളുകൾക്കുശേഷം അതിന്റെ ആവേശത്തിമർപ്പുകൾ അയവിറക്കി ആസ്വദിക്കുന്നതുപോലെ ആയി വൈകിയ വേളയിലുള്ള എന്റെ വായന. മുരളിസാറിനെപ്പോലുള്ളവരോട് എനിക്ക് ഒരുതരം അസൂയയുണ്ട്. കാരണം എന്നെപ്പോലുള്ള കൂപമണ്ഡൂകങ്ങൾ ഞങ്ങളുടെ പൊട്ടക്കിണറ്റിൽ കാലം കഴിക്കുമ്പോൾ വിശാലമായ ലോകത്തോടും,പലതരം ജനവിഭാഗങ്ങളോടും ഇടപെടാനും അറിയാനും നിങ്ങൾക്കു കഴിയുന്നു. ബിലാത്തിവിശേഷങ്ങൾ ഇനിയും എഴുതുക......
മുരളിയേട്ടാ.. അങ്ങനെ ഈ ഒളിമ്പിക്സും തകർത്തുവാരിയശേഷം ഓർമ്മകൾ അയവിറക്കുകയാണല്ലേ.... അല്പം താമസിച്ചെങ്കിലെന്താ... ഒളിമ്പിക്സ് വിശേഷങ്ങൾ അടിപൊളിയായിട്ടുണ്ട്...
പ്രത്യേകിച്ച് പാരാഒളിമ്പിക്സിനേക്കുറിച്ചുള്ള വിവരണം... എല്ലാവിധ സുഖസൗകര്യങ്ങളിൽ ജീവിയ്ക്കുമ്പോഴും ഒന്നും ആയിത്തീരുവാൻ കഴിയുന്നില്ല എന്ന് പരിതപിയ്ക്കുന്നവന് കണ്ടുപഠിയ്ക്കുവാനുള്ള ഒരു പാഠം തന്നെയാണ് പാരാഒളിമ്പിക്സ്... അവരുടെ കഴിവിന്റെ മുൻപിൽ തലകുനിച്ചുപോകുന്നു... ഹൃദ്യമായി അവതരിപ്പിച്ച ബിലാത്തിയേട്ടനും നന്ദി... സ്നേഹപൂർവ്വം...
വൈകല്യങ്ങള്‍ മറന്ന് കഴിവുതെളിയിക്കുന്നവരുടെ
പാരഒളിമ്പിക്സ് നമ്മുടെ കണ്ണ് തുറപ്പിക്കും.
മുരലീജിയുടെ കുടുംബത്തെ കാണിച്ചു തന്നതില്‍ സന്തോഷം. ഞങ്ങളുടെ സ്നേഹാന്വേഷണങ്ങള്‍.
ആദ്യ ഭാഗം മുതല്‍ അവസാനം വരെ വായിച്ചു തീര്‍ത്തു ,,തിരക്കിലാനേലും ഒളിമ്പിക്സ് ന്‍റെ "ആഫ്റ്റര്‍ എഫക്റ്റ് " ആ ബിലാത്തി സ്റ്റയിലില്‍ ഇങ്ങോട്ട് വന്നോട്ടെ !!
ഒരു ഭാഗ്യവാൻചേട്ടൻ തന്നെ.
എന്തിന് പറയാൻ ‘ഗേയ്സ്’അടക്കം അനേകം
‘കോൾ ഗേൾസ്’വരെ ഈ സന്നദ്ധപ്രവർത്തന രംഗത്തുണ്ടായിരുന്നു...!
ആർക്കും ഒന്നിനും ഒരു ക്ഷാമവും നേരിട്ടുകൂടല്ലോ ..അല്ലേ ?
ഈ പാരാലിമ്പിക്സ് എന്ന് പറഞ്ഞാൽ, കേരളത്തിലെ പാരകളാണെന്ന് ഒരു അപവാദ തമാശ-ശ്രുതി ഞാനും കേട്ടിരുന്നു. പിന്നീട് ഞാൻ പത്രവായന ഒരു ശീലമാക്കിയതു മുതലാണ് ഈ പാരാലിമ്പിക്സിനെ പറ്റി കൂടുതൽ അറിഞ്ഞത്.! ശരിക്കും പറഞ്ഞാൽ നമ്മൾ ഒളിമ്പിക്സ് എന്നൊരു ലോകമഹാമഹം നടത്തേണ്ട,ആഘോഷിക്കേണ്ട ഒരാവശ്യവുമില്ല.
ഈ പാരാലിമ്പിക്സ് മാത്രം നടത്തിയാൽ മതി. കാരണം,
'എല്ലാം തികഞ്ഞുവെന്ന് നെകളിച്ച് നിൽക്കുന്ന നാം
ഓരോരുത്തരും ഇവരുടെയൊക്കെ മുമ്പിൽ എത്രയെത്ര ചെറുതാണ് ..അല്ലേ.
യഥാർത്ഥത്തിൽ ഇവരാണ് വീരന്മാർ ..വീരഥിവീരചരിതങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടവർ... !'
ആശംസകൾ.
ഒളിമ്പിക്സ് വിശേഷങ്ങൾ നന്നായിട്ടുണ്ട് മുരളിയേട്ടാ...നേരിട്ട് കാണാന്‍ സാധിച്ചല്ലോ അതന്നെ മഹാഭാഗ്യം !
നല്ല ഫോട്ടോസ് !!
ഒളിംബിക്സ് വിശേഷങ്ങള്‍ വായിച്ചിരുന്നു..ഇപ്പോഴിതാ പാരാളിമ്പിക്സ് വിശേഷങ്ങളും..ഒരു കാഴ്ച കണ്ട പ്രതീതിയുണ്ട് വായിച്ചിറങ്ങുമ്പോ..ആശംസകള്‍ വല്യേട്ടാ... :)
ഓരോ ആഘോഷങ്ങളും കൊടിയിറങ്ങുമ്പോള്‍ മനസിനൊരു നീറ്റല്‍ ബാക്കിയാക്കും..പക്ഷേ അത് മറ്റൊരു ആഘോഷത്തിന്‍റെ കൊടിയേറ്റത്തിനുവേണ്ടിയുള്‍ല കാത്തിരുപ്പില്‍ മെല്ലെ അലിഞ്ഞലിഞ്ഞില്ലാതാകും...
വരാം ഇനിയും ബിലാത്തിയിലെ ആഘോഷങ്ങളുടെ കഥകള്‍ക്കായി... :)
പൂരത്തിന്‍റെ നാട്ടുകാരനു വര്‍ണ്ണിക്കാനൊരുപാട് പൂരങ്ങളിനിയും ഉണ്ടാവട്ടെ..
എവിടാണ് മാഷേ? നാട്ടിലാണെന്ന് കേട്ടു.
ക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍
സ്വന്തം രാജ്യത്തിനുവേണ്ടി പോലുമല്ലാതെ വെറും കൂലിപട്ടാളമായി പോയിട്ടും മറ്റും, നിരപരാധികളായിട്ടുപോലും പല ഭീകരാക്രമണ താണ്ഡവത്തിൽ അകപ്പെട്ടും , പിന്നെ രാഷ്ട്രീയ പകപോക്കലുകളാലും , റോഡപകടങ്ങളാലുമൊക്കെ വികലാംഗരായവർതൊട്ട് , കീടനാശിനികളുടെ അതിപ്രസരണത്താൽ, മാതാപിതാക്കളുടെ വശപിശകുകളാൽ , മറ്റു മലിനീകര പ്രശ്നങ്ങളാൽ വരെ ....ജന്മംകൊണ്ട് വികലാംഗരാകുന്നവർ വരെയുള്ളവരുടെ , സ്വന്തം പോരായ്മകൾ മറന്ന് ,കഠിന പ്രയത്നം ചെയ്ത് ഈ വേദികളിൽ നേടിയെടുത്ത ഓരോ മെഡലുകൾക്കും ഒരു സാധാ കായിക താരം നേടിയതിനേക്കാൾ നൂറിരട്ടി മാറ്റു കൂടും
Good,very good..!
By
K.P.Ragulal
ഹാപ്പി ന്യൂ ഇയര്‍
മുരളീമുകുന്ദനും കുടുംബത്തിനും
Hi Murali Bhai,
Thanks for finding time to drop in.
And ha Thanks a lot for the lovely and meaningful New Year Greetings.
We heartly reciprocate the same.
Keep Going
Keep Inform
Best Regards
P V & Fly
ന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍ മുരളിയേട്ടനും കുടുംബത്തിനും....
മുരളി ചേട്ടാ പുതുവത്സരാശംസകള്‍ !!!!
മൊത്തം കൺഫ്യൂഷനായല്ലോ മുരളിഭായ്... ഇതെപ്പോ ഇട്ട പോസ്റ്റാണ്? ഞാനിതിന് കമന്റിട്ടതായി ഓർക്കുന്നുണ്ടല്ലോ...
Для любителей клубнички [url=http://aftertube.net.ua/tags/%E4%F0%FE%F7%E8%F2%F1%FF/]дрючится[/url] Посмотри про то как [url=http://aftertube.net.ua/tags/Juggs/]Juggs[/url]
только 18+!
പുതിയ ഹോളണ്ട് മസാല കിട്ടുന്നില്ലല്ലോ. എന്താണ് പ്രശ്നമെന്ന് ഒന്നു നോക്കിക്കേ....
മനോഹരം....! ഞങ്ങളാണ് ഒളിമ്പിക്സിലെ താരങ്ങള്‍ അല്ലെ മുരളി മാഷെ ? അതെ ഞങ്ങള്‍ തന്നെയാണ് തരങ്ങള്‍. ആശംസയും സ്നേഹവും ... അറിയിക്കട്ടെ.
ഇപ്പോഴെന്താ കഴിഞ്ഞ പോസ്റ്റുകള്‍ പുതുക്കി വരുന്നത്.
കണ്ടപ്പോള്‍ എന്തെങ്കിലും ചോദിക്കണ്ടേ എന്ന് കരുതി ചോദിച്ചതാ. പ്രശ്നമാക്കണ്ട....
a great experience to u :)
Don't look at the legs,
Look at the records.
Nice...
keep going...!
ഈ വിശേഷങ്ങള്‍ വായിച്ചു തീര്‍ന്നപ്പോള്‍ അവിടെയൊക്കെ ഞാനും ഉണ്ടായിരുന്ന പോലെ
കൺഗ്രാജ്സ് ..മുരളി ചേട്ടാ
എല്ലാം തികഞ്ഞുവെന്ന് നെകളിച്ച് നിൽക്കുന്ന നാം
ഓരോരുത്തരും ഇവരുടെയൊക്കെ മുമ്പിൽ എത്രയെത്ര ചെറുതാണ് ..അല്ലേ.
യഥാർത്ഥത്തിൽ ഇവരാണ് വീരന്മാർ ..വീരഥിവീരചരിതങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടവർ... !
എല്ലാം തികഞ്ഞുവെന്ന് നെകളിച്ച് നിൽക്കുന്ന നാം
ഓരോരുത്തരും ഇവരുടെയൊക്കെ മുമ്പിൽ എത്രയെത്ര ചെറുതാണ് ..അല്ലേ.
യഥാർത്ഥത്തിൽ ഇവരാണ് വീരന്മാർ ..വീരഥിവീരചരിതങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടവർ... !
അനേകായിരം പേർ ആഹോരാത്രം അഞ്ചെട്ടുമാസമായി മഞ്ഞും മഴയും വെയിലും വകവെക്കാതെ രാപ്പകൽ പിന്നണിയിലും മുന്നണിയിലും അണിനിരന്ന് വമ്പിച്ച വിജയമാക്കിയ ഒരു ലോകോത്തര ഉത്സവമേളം തന്നെയായിരുന്നു ഇക്കഴിഞ്ഞുപോയ ലണ്ടൻ ഒളിമ്പിക്സും , പാരാളിമ്പിക്സും,അതിനോടൊക്കെയനുബന്ധിച്ചുണ്ടായ സകലമാന സംഗതികളും മറ്റും ...!
The Happy Ending...!
എല്ലാം തികഞ്ഞുവെന്ന് നെകളിച്ച് നിൽക്കുന്ന നാം
ഓരോരുത്തരും ഇവരുടെയൊക്കെ മുമ്പിൽ എത്രയെത്ര ചെറുതാണ് ..അല്ലേ.
യഥാർത്ഥത്തിൽ ഇവരാണ് വീരന്മാർ ..വീരഥിവീരചരിതങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടവർ... !
അനേകായിരം പേർ ആഹോരാത്രം അഞ്ചെട്ടുമാസമായി മഞ്ഞും മഴയും വെയിലും വകവെക്കാതെ രാപ്പകൽ പിന്നണിയിലും മുന്നണിയിലും അണിനിരന്ന് വമ്പിച്ച വിജയമാക്കിയ ഒരു ലോകോത്തര ഉത്സവമേളം തന്നെയായിരുന്നു ഇക്കഴിഞ്ഞുപോയ ലണ്ടൻ ഒളിമ്പിക്സും , പാരാളിമ്പിക്സും,അതിനോടൊക്കെയനുബന്ധിച്ചുണ്ടായ സകലമാന സംഗതികളും മറ്റും ...!
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പാരളിമ്പിക്സിൽ
പങ്കെടുക്കാനെത്തിയ ഓരൊ കായികതാരങ്ങൾക്കുമുണ്ട് സ്വന്തമായ
കദനത്തിൽ മുക്കിയെടുത്ത ,സങ്കടത്തിൽ നനഞ്ഞൊലിച്ച അനേകം ദയനീയ കഥകൾ...!
Post a Comment