
ഡോക്ട്ടർമാരും, നേഴ്സുമാരും , എഞ്ചിനീയേഴ്സും, ഐ.ടിക്കാരും,
ഡ്രൈവേഴ്സും മാത്രമല്ല, എല്ലാ വിഭാഗങ്ങളിലും പെട്ട പല ദേശങ്ങളിലെ
വിവിധ ഭാഷകൾ സംസാരിക്കുന്ന നാനാതരം ആളുകളുടെ ഒരു കൂട്ടായ്മ
തന്നെയായിരുന്നു ഈ ലണ്ടൻ 2012 സംഘാടന സമിതിയംഗങ്ങളും,
വൊളന്റിയേഴ്സായി വന്ന സന്നദ്ധ പ്രവർത്തകരുമൊക്കെ...
എന്തിന് പറയാൻ ‘ഗേയ്സ്’അടക്കം അനേകം
‘കോൾ ഗേൾസ്’വരെ ഈ സന്നദ്ധപ്രവർത്തന രംഗത്തുണ്ടായിരുന്നു...!
ആർക്കും ഒന്നിനും ഒരു ക്ഷാമവും നേരിട്ടുകൂടല്ലോ ..അല്ലേ
ഈ ഒളിമ്പിക് വൊൾന്റിയേഴ്സ് ആയി വന്ന പലരാജ്യക്കാരും എന്റെ മിത്രങ്ങളായി മാറി, അതിൽ മൂനാലുലക്ഷം രൂപ മുടക്കി നമ്മുടെ നാട്ടിലെ കണ്ണൂരിൽനിന്നും വന്ന ഒരു കേന്ദ്ര ഗവ:ഉദ്യോഗസ്ഥനേയും , പിന്നെ എയർ ഹോസ്റ്റസ് പണി വിരമിച്ച ഒരു മലയാളി കണ്മണിയേയും എനിക്ക് കൂട്ടുകാരാക്കുവാൻ കഴിഞ്ഞു....! ?
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ
നിന്നും ഇവിടെയെത്തിച്ചേർന്ന പല വൊളന്റീയേഴ്സിനും ഞങ്ങൾ നാട്ടുകാർ ആതിഥേയരായി മാറി.
ചിലരൊക്കെ ഈ അതിഥികളെയൊക്കെ കൊണ്ട് ലണ്ടൻ ഊരു കാണിക്കൽ,
ഒത്തൊരുമിച്ചുള്ള പാർട്ടികൾ, പരസ്പരം വിരോധമില്ലാത്ത ചില’ചുറ്റി’കളികൾ,... അങ്ങിനെയങ്ങിനെ സമ്മോഹനഭരിതമായ അതിസുന്ദര രാപ്പകലുകൾക്ക് ശേഷം വീണ്ടും വത്യസ്ഥമായ ആവർത്തനങ്ങളോടെ പാരാളിമ്പിക് ഓപ്പണിങ്ങ് ഓപ്പനിങ്ങ് സെർമണിയും, കായിക ലീലകളും, ആയതിന്റെയൊക്കെ പരിസമാപ്തിയും വളരെ വിപുലമായി കൊണ്ടാടി...

മലയാളിയുടെ സ്വന്തം പര്യായമായ
‘പാര ‘പോലെയൊന്നുമല്ല കേട്ടൊ ഈ പാരാളിമ്പിക്സ് പരിപാടികളും, അതിനോട് അനുബന്ധിച്ചുള്ള മറ്റു ലീലാ വിലാസങ്ങളും കേട്ടൊ കൂട്ടരേ..



ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും പാരളിമ്പിക്സിൽ
പങ്കെടുക്കാനെത്തിയ ഓരൊ കായികതാരങ്ങൾക്കുമുണ്ട് സ്വന്തമായ
കദനത്തിൽ മുക്കിയെടുത്ത ,സങ്കടത്തിൽ നനഞ്ഞൊലിച്ച അനേകം ദയനീയ കഥകൾ...!
എല്ലാം തികഞ്ഞുവെന്ന് നെകളിച്ച് നിൽക്കുന്ന നാം
ഓരോരുത്തരും ഇവരുടെയൊക്കെ മുമ്പിൽ എത്രയെത്ര ചെറുതാണ് ..അല്ലേ.
യഥാർത്ഥത്തിൽ ഇവരാണ് വീരന്മാർ ..വീരഥിവീരചരിതങ്ങൾ സ്വന്തം പേരിൽ കുറിച്ചിട്ടവർ... !

ഇവിടെ ലണ്ടനിൽ
വന്നനാൾ മുതൽ കാണാത്തതും കേൾക്കാത്തതുമായ ഒരുപാട് കാര്യങ്ങൾ നേരിട്ടനുഭവിച്ച നിര്വൃതികൾക്ക് ശേഷമിതാ നാലഞ്ച് കൊല്ലമായി ഞങ്ങളൊക്കെ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്ന ഒളിമ്പിക്സിന്റെ എല്ലാ വർണ്ണക്കാഴ്ച്ചകളും സമാഗതമായിട്ട് ഇവിടെ സമാപിക്കുവാൻ പോകുകയാണ്...
അവസാനമിതാ പാരളിമ്പിക്സും അതിൽ പങ്കെടുക്കുന്ന ലോകത്തിലെ വീര വീര നായകന്മാരായ കായികതാരങ്ങളും മാറ്റുരക്കുന്ന കായികമാമാങ്കത്തിന്റെ കലാശ കളികളും, ഇതിന്റെ ക്ലോസ്സിങ്ങ് സെർമണികളും കഴിഞ്ഞാൽ എല്ലാത്തിലും തിരശ്ശീല വീഴുകയാണ്...
പിന്നെ ഈ ചാരപണികളുടേയും , ചുറ്റികളികളുടേയും ഇടക്കെല്ലാം മൂന്നാലുതവണ ഞാൻ എന്റെ സ്വന്തം കുടുംബവുമായി ചില ഇവന്റുകൾ കാണാനും, മറ്റു പല ഒളിമ്പിക് രസങ്ങൾ ആസ്വദിക്കാനും പോയി കേട്ടൊ .
അപ്പോൾ എനിക്കും സന്തോഷം ഒപ്പം അവർക്കും അതിയായ ആഹ്ലാദം ..!
അനേകായിരം പേർ ആഹോരാത്രം അഞ്ചെട്ടുമാസമായി മഞ്ഞും മഴയും വെയിലും വകവെക്കാതെ രാപ്പകൽ പിന്നണിയിലും മുന്നണിയിലും അണിനിരന്ന് വമ്പിച്ച വിജയമാക്കിയ ഒരു ലോകോത്തര ഉത്സവമേളം തന്നെയായിരുന്നു ഇക്കഴിഞ്ഞുപോയ ലണ്ടൻ ഒളിമ്പിക്സും , പാരാളിമ്പിക്സും,അതിനോടൊക്കെയനുബന്ധിച്ചുണ്ടായ സകലമാന സംഗതികളും മറ്റും ...!
ഇപ്പോളിതാ ഈ പാരളിമ്പിക്സിന്റെ ‘ക്ലോസ്സിങ്ങ് സെർമണി‘യോടുകൂടി
അരങ്ങും ആളും ഒഴിഞ്ഞ വേദികളിൽ നിൽക്കുമ്പോൾ ഇതിന്റെയൊക്കെ
ഒട്ടുമിക്ക ഘട്ടങ്ങളിലും ആരംഭം മുതൽ അവസാനം വരെ എല്ലാം കണ്ടും കേട്ടും
അതിയായ അത്ഭുതത്തോടെ അതിലും വലിയ ആമോദത്തോടെ ഇതിരൊരാളായി
പങ്കെടുത്ത ആളെന്ന നിലയിൽ എന്തോ വല്ലാത്ത നഷ്ട്ടബോധം തോന്നുകയാണെനിക്ക് ...!

ചില ബെസ്റ്റ് വീഡിയോ ക്ലിപ്പുകൾ ) എന്ന് വിശേഷിപ്പിക്കപ്പെട്ട ‘2012 ലണ്ടൻ ഒളിമ്പിക്സിന് ശേഷം , ഞങ്ങൾ ലണ്ടൻ നിവാസികൾക്ക് ഇനി ഈ ഒളിമ്പിക് പാർക്കും ,സ്റ്റേഡിയവും നിലനിൽകുന്നകാലത്തോളം കാലം , ഇവിടെ ഇനി അരങ്ങേറാൻ പോകുന്ന പരിപാടികളുടെ ഒരു ഘോഷയാത്ര തന്നെ വരിവരിയായി കാത്തിരിക്കുകയാണ്.
അതുകൊണ്ട് ഇനിയും എഴുതുവാനുള്ളവയാകും ധാരാളം വരാൻ പോകുന്നത് അല്ലേ...
‘പിടിച്ചേനേക്കാൾ വലുത് അളേലെന്ന് പറയില്ലേ ‘... അതെന്നെയിത്..!
തുടക്കം മുതൽ ഈ കായികമാമാങ്കങ്ങളുടെ അകത്തട്ടിൽ നിന്നും,
മറ്റുവേദികളിൽ നിന്നുമൊക്കെ എനിക്ക് അനുഭപ്പെട്ട ആഹ്ലാദങ്ങളും,
കൌതുകങ്ങളും, വിഷമങ്ങളുമൊക്കെ ആവിഷ്കരിക്കണമെങ്കിൽ ഒരു
പാടൊരുപാട് എഴുതി കൂട്ടേണ്ടിവരും... ആയതൊക്കെ സുഖമമായ ഒരു വായനക്ക് ബുദ്ധിമുട്ടുളവാക്കുമെന്ന് മാത്രമല്ല കേട്ടൊ കാരണം...
എന്റെ സമയവും സന്ദർഭവും ഒട്ടും അനുവദനീയമല്ലാത്തതിനാൽ
തൽക്കാലം ഈ ഒളിമ്പിക് ഓർമ്മകുറിപ്പുകൾ ഈ നാലം അദ്ധ്യാത്തോടുകൂടി
ഞാൻ തൽക്കാലം അവസാനിപ്പിക്കുകയാണ് കേട്ടൊ കൂട്ടരേ.

ഇതുവരെ
കൂടെവന്നവർക്കും ഇനി
വരാൻ പോകുന്നവർക്കും
ഒരു നല്ല നമസ്കാരം ...!
ഏവർക്കും ഒരുപാടൊരുപാട് നന്ദി ...! !
മറ്റു ഭാഗങ്ങൾ :-
ഭാഗം - 1
ഒളിമ്പ്യ‘നായ’ ഒരു ബൂലോഗൻ ...!
ഭാഗം - 2
വെറും ഒളിമ്പിക്സ് ഓളങ്ങൾ ...!
ഭാഗം - 3
ഒരിക്കലും ഒളിമങ്ങാത്ത ഒരു ഒളിമ്പിക്സ് ഓപ്പണിങ്ങ് സെർമണി ...!