കല്ല്യാണം വന്നാലും , കലാപം വന്നാലും ബിലാത്തിയിലെ ബ്ലോഗ്ഗേഴ്സിന് നാഷ്നൽ ലോട്ടറി കിട്ടിയപോലെയാണെന്നാണ് ഇന്നലെ ഒരു ആംഗലേയ ബ്ലോഗ്ഗർ ഇവിടെ പ്രസ്താവിച്ചത്...
അത് സത്യമാണ് ...അയ്യായിരത്തിലധികം പോസ്റ്റ്കളാണ് കഴിഞ്ഞ രണ്ടുദിവസത്തിനുള്ളിൽ ഇവിടെ നിന്നും നാനാഭാഷകളിൽ പബ്ലിഷ് ചെയ്തത് കേട്ടൊ .
വെറും ലോട്ടറിയെ കുറിച്ചല്ല ദി ലണ്ടൻ ലൂട്ടറിയെ പറ്റിയാണെന്ന് മാത്രം...!
ഒരു ഹിച്ച് കോക്ക് ഹൊറർ മൂവി കാണുന്നതുപോലെ മൂന്നാലഞ്ചുദിവസം രാവും പകലും സ്വയം വീർപ്പുമുട്ടി നേരിട്ടും ,പത്രദൃശ്യ മാധ്യമങ്ങളിൽ കൂടിയും ഏവരേയും ഏറെ ഭീതിയിലാക്കിയ; ബ്രിട്ടനെ ലോകത്തിന്റെ മുമ്പിൽ നാണം കെടുത്തിയ സംഭവമായിരുന്നു കഴിഞ്ഞവാരം മുതൽ ഇവിടെ നടമാടിയിരുന്ന കലാപങ്ങളും , കൊള്ളയും , കൊള്ളിവെപ്പുമെല്ലാം...
ലണ്ടനിൽ നിന്നും തുടക്കം കുറിച്ച ‘ദി ലണ്ടൻ ലൂട്ടറി’ എന്നയീയാളിപ്പടർന്ന കലാപം കൊണ്ട് ഇവിടത്തുകാർക്ക് ധാരളം കഷ്ട്ടനഷ്ട്ടങ്ങളും ,ദോഷങ്ങളും വരുത്തിവെച്ചെങ്കിലും ആകെയുള്ള ഗുണം കിട്ടിയത്
പുരകത്തുമ്പോൾ വാഴവെട്ടുന്ന പോലെ
കൊള്ളയും കൊള്ളിവെപ്പും തനി ലൈവായി കാണാൻ പറ്റി എന്നുള്ളതാണ്...!
ആകെ പടർന്നുപിടിച്ച കൊള്ളയുടേയും , കൊള്ളിവെപ്പിന്റേയും ഇടയിലേക്ക്, രണ്ടാം ദിനം മുതൽ പോലീസിനൊരു കൈ സഹായമായി ഞങ്ങളുടെയടക്കം മറ്റുപല സെക്യൂരിറ്റി കമ്പനികളുടേയും സഹായം കൂടി തേടിയപ്പോൾ ; പുറത്തുകത്തികൊണ്ടിരിക്കുന്ന തീയ്യിലേക്ക് , ഉള്ളിൽ അതിലേറെ തീയ്യുമായി ഞങ്ങൾക്കിറങ്ങിചെല്ലേണ്ടി വന്നൂ...!
കഴിഞ്ഞ തവണ ഇതുപോൽ സെക്യൂരിറ്റിയായി റോയൽ കല്ല്യാണം കൂടാൻ പോയപ്പോൾ
നല്ല മൊഞ്ചുള്ള ഉമ്മയായിരുന്നു കിട്ടിയത്..!
ഇനിയിപ്പോളീ കലാപം കെട്ടടക്കാൻ പോകുമ്പോൾ
നല്ല മൊഞ്ചുള്ള മഞ്ച കിട്ടുമോ ..ആവൊ..?
അല്ലെങ്കിലും പാപി ചെല്ലുന്നിടം പാതാളം എന്ന് പറയാറില്ലെ
അതുപോലെ തന്നെ ഇതിലും സംഭവിച്ചു...

പണ്ട് നമ്മള് ചരിത്രം പഠിച്ചിരുന്നപ്പോള്‍ ചക്രവർത്തിമാരുടേയും, രാജാക്കന്മാരുടേയുമൊക്കെ ഭരണ കാലത്തുണ്ടായിരുന്ന സുവര്‍ണ്ണ കാലത്തെ പറ്റി നമ്മൾ മനസ്സിലാക്കിയിട്ടില്ലേ...
അതുപോലെ എന്റെ ജീവിതത്തിലെ ഒരു സുവർണ്ണകാലം തന്നെയാണ്
ഈ സമയമെന്ന് ഞാൻ സ്വയം പറഞ്ഞിരിക്കുകയായിരുന്നു...
ഈ സമയമെന്ന് ഞാൻ സ്വയം പറഞ്ഞിരിക്കുകയായിരുന്നു...
കെട്ട്യോളും, കുട്ട്യോളും ഒന്നരമാസത്തേക്ക് നാട്ടിൽ
ഹോളിഡേയ് ആഘോഷിക്കുവാൻ പോയിരിക്കുന്നു...
യാതൊരുവിധ ചൊറിച്ചിലുകളും , മാന്തലുകളുമില്ലാതെ ഞാനിവിടെ പഴയ ബാച്ചി ലൈഫിനേക്കാൾ കേമമായി , പണിയും മറ്റുമായി ഈ ഒന്നര മാസത്തെ...
ഒരു ഒന്നര കൊല്ലത്തെ ആഘോഷമാക്കി കൊണ്ടാടി കൊണ്ടിരിക്കുന്ന സമയം...

ഒന്നിനും സമയമില്ലാത്ത ഒരു കുഴപ്പം മാത്രമേ ഉള്ളൂ എന്നു മാത്രം..!
ആര്യോഗ്യവും,ആവേശവും ഉള്ളകാലത്ത്
ആയുസ് പോകുന്നതിന് മുമ്പ് ആവുന്നോടത്തോളം ആക്കാമല്ലോ അല്ലേ ...
ആയുസ് പോകുന്നതിന് മുമ്പ് ആവുന്നോടത്തോളം ആക്കാമല്ലോ അല്ലേ ...
വീട്ടുകാർ നാട്ടിൽ പോയ ശേഷം..
പണ്ടെന്നോ തീ കത്തിയതിന്റെ ചാരം ചോർത്താൻ വേണ്ടിയാണ് ഞങ്ങൾ
ചാരന്മാരഞ്ചുപേർ മൂന്നാണും, രണ്ടുപെണ്ണുമായി; ബിലാത്തിയിലെ ഏറ്റവും സുന്ദരമായ ന്യൂകാസിലിൽ എത്തി , തൽക്കാലം ഞങ്ങളുടെ കമ്പനി ഏർപ്പാടാക്കി വെച്ചിട്ടുണ്ടായിരുന്ന ആ കൊച്ചു വിക്ടോറിയൻ വീട്ടിൽ രണ്ടാഴ്ച്ച വെപ്പും കുടിയുമായി കഴിഞ്ഞിട്ട്
ഒന്നിച്ച് ആ കേസന്വേഷണം ആരംഭിച്ചത്.

പതിമൂന്നാം നൂറ്റാണ്ടിൽ കൽക്കരി കണ്ട് പിടിച്ച് ഖനനം നടത്തി യൂറോപ്പിൽ ആദ്യമായി സാമ്പത്തിക വിപ്ലവത്തിന് ആരംഭം കുറിച്ച സ്ഥലമാണ് ഈ ‘ടൈൻ ‘ നദിയുടെ തീരത്തോടൊട്ടികിടക്കുന്ന ഇംഗ്ലണ്ടിലെ മനോഹരമായ ഈ ന്യൂകാസിൽ നഗരം...!
പണ്ട് മനുഷ്യനേക്കാൾ വിലയുണ്ടായിരുന്ന കൽക്കരിയുടെ അന്നത്തെ ഖനനകാഴ്ച്ചകളുടെ കാഴ്ച്ചബംഗ്ലാവുകളും, പ്രശസ്തമായ പബ്ബുകളും ,പുരാതനമായിട്ട് തന്നെ നിലനിർത്തിയിട്ടുള്ള ആധുനിക കെട്ടിടസമുച്ചയങ്ങളും, കരിങ്കലിഷ്ട്ടികവിരിച്ച അകത്തളങ്ങളേക്കാൾ ഭംഗിയേറിയ വീഥികളുമൊക്കെയായി നമ്മളെയൊക്കെ കൊതിപ്പിക്കുന്ന ന്യൂകാസിലിൽ...!!
പണികളുമായി ഞങ്ങളഞ്ചുപേരും
അടിച്ചുപൊളിച്ചു എന്ന് പറയേണ്ടതില്ലല്ലോ..! ?
ഈ ന്യൂകാസിലിലെ കേസന്വേഷണം കഴിഞ്ഞ് വന്ന്
ഒന്നാർമാദിക്കാൻ തുടക്കംകുറിച്ചുകൊണ്ടിരിക്കുമ്പോഴാണ് ...
ഒരു ന്യൂകേസായി ലണ്ടൻ ലൂട്ട്...
ലുട്ടാപ്പി കുന്തത്തിലെന്നപോൽ മുന്നിൽ വന്നിറങ്ങിയിട്ട് ..
പണ്ടാറം നമ്മുടെ പൂട്ടെടുക്കാൻ... കപ്പലിനിടയിൽ കയിലും കണ എന്നപോലെ
ഇതുവരെ ഒരു പാപവും ചെയ്യാത്ത ഈ പാവത്താന്റെ തലയിലൊക്കെ വന്നു പെട്ടത്...
എന്റെ ഭാര്യയുടെ ശാപമെല്ലാണ്ടിതിനെ എന്താ പറയുക അല്ലേ..!
അല്ലാ ലൂട്ടിങ്ങിന്റെ കാര്യം പറയാൻ
വന്നിട്ട് ‘ഷൂട്ടിങ്ങി’ന്റെ കാര്യത്തിലേക്ക് പോയി അല്ലേ...
പറഞ്ഞിട്ട് കാര്യമില്ല പട്ടുമെത്തയിലാണെങ്കിലും അട്ടക്ക്
പൊട്ടക്കുളം തന്നെയല്ലേ മുഖ്യം...!
അതായത് ഈ ലൂട്ടറി സംഭവങ്ങൾക്കെല്ലാം തുടക്കം കുറിച്ച സംഗതി എന്തെന്ന്വെച്ചാൽ
കഴിഞ്ഞ വ്യാഴാച്ച(05-08-11) രാത്രി , ഇവിടെ ഒട്ടുമിക്ക കുത്തിതിരിപ്പുകളും ഉണ്ടാക്കുന്ന ഒരു ഗുണ്ടാതലവനായ ‘മാർക്ക് ഡഗ്ഗൻ ‘ എന്നൊരുവനെ , സിനിമാസ്റ്റൈലിൽ പോലീസ് ചേസ് ചെയ്ത് വെടിവെച്ച്കൊന്നതിനെ സംബന്ധിച്ചാണ്.
പിറ്റേന്ന് രാത്രി അവന്റെയനുയായികൾ മനുഷ്യാവാകാശം ലംഘിച്ച് , പോലീസ് ഇവനെ വകവരുത്തയതിൽ പ്രതിക്ഷേധിച്ച് നോർത്ത് ലണ്ടനിലെ ഒരു പോലീസ് സ്റ്റേഷൻ വളഞ്ഞപ്പോൾ , ഒരു പോലീസ്കാരൻ അതിലുണ്ടായിരുന്ന ഒരു 17 കാരിയായ പെൺകുട്ടിയെ ബാറ്റൺ കൊണ്ട് കുത്തുന്ന ദൃശ്യം യൂട്യൂബിൽ ഇട്ടിട്ട്...
ഈയിടെ മുഖപുസ്തകത്തെ മുഖമടിച്ചവശയാക്കിയ ഗൂഗിൾ പ്ലസ് മുഖാന്തിരം
അതിന്റെ സർക്കിളുകളിൽ കറമ്പന്മാരുടെ വികാരം ഇളക്കും പ്രകാരം ശ്ട്രീം ചെയ്തപ്പോൾ ...
പ്ലസ് കണ്ട് പൾസ് കൂടിയ അവിടെയുള്ള ചിലരെ പിരികേറ്റി ഈ ക്രിമിനലുകൾ ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നൂ...
കാറുകളും കടകളും തല്ലിപ്പൊളിച്ച് അന്ന് രാത്രി ഒരു മണിയോടെ
ഒരു സൂപ്പർ മാർക്കറ്റ് കൊള്ളയടിക്കപ്പെട്ടു.
പിറ്റേന്ന് രവിലെ ആഫ്രൊ-കരീബിയൻസ് ഏറെയുള്ള ഹാക്കിനിയിലും
പരിസരത്തും ഇതുപോൽ കക്കലും,തീവെപ്പും നടന്നു...
ട്വീറ്ററുകളിലും, ബ്ലാക്ക്ബറികളിലും ,മറ്റു ഓൺ ലൈൻ സൈറ്റുകളിലുമൊക്കെ
ബ്ലാക്ക്സിന് ഉത്തേജനം കൊടുക്കുന്ന തരത്തിലുള്ള മെസ്സേജ്കൾ ചീറിപ്പാഞ്ഞു....
അവസരം മുതലാക്കി മറ്റുള്ള ക്രിമനൽ ബാക്ക്ഗ്രൌൻഡുള്ളവരെല്ലാം
ചേർന്ന് ഈ കലാപം ഏറ്റെടുത്ത് ലണ്ടൻ മുഴുവൻ ഇതിനെ വ്യാപിപ്പിച്ചു.
ജ്വല്ലറികൾ , ഫോൺ ഷോപ്പുകൾ മുതൽ എല്ലാ ബ്രാന്റഡ് ഐറ്റംസ്സുമുള്ള
സകലമാന കടകളിലും പത്തുവയസ്സുള്ള പിള്ളേർ മുതൽ, പെണ്ണുങ്ങളടക്കം എല്ലാവംശജരും ഇത്തരം ലൂട്ടിങ്ങുകളിൽ ആവേശപൂർവ്വം പങ്കെടുത്ത് ,എതിർക്കാൻ നിൽക്കുന്നവർക്ക് കൊടുത്തും, കടകൾ കൊള്ളിവെച്ചും, മറ്റും ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചുകൊണ്ട് ലണ്ടൻ മുഴുവൻ നാല് രാവും പകലും ആകെ കുട്ടിച്ചോറാക്കികൊണ്ടിരിക്കുകയായിരുന്നൂ...
നമ്മുടെ നാട്ടിലെ പോലെയല്ല ...
പോലീസിവിടെ ഹ്യുമൺ റൈറ്റ്സ്
പരിപാലിക്കേണ്ട കാരണം ടിയർ ഗ്യാസ്
പ്രയോഗമോ, വെള്ളം ചൂറ്റലോ , വെടിവെപ്പോ നടത്തില്ല...
പരമാവുധി ആളുകളെ ഉന്തിത്തള്ളി ഉപദേശിച്ച് വിടും എന്നുമാത്രം...!
ഞായറാഴ്ച്ച എനിക്ക് ഡ്യൂട്ടി നോർത്ത് വെസ്റ്റ് ലണ്ടനിൽ
IBM/Nokia. വെയർ ഹൌസിന്റെ കാവൽ . എന്റെ കമ്പനിയെന്നോട് പറഞ്ഞിരിക്കുന്നത് കലാപകാരികൾ വന്നാൽ ആദ്യം സ്വന്തം ശരീരം രക്ഷിക്കുക എന്നതാണ് .
ശേഷം ഇൻസിഡന്റ് റിപ്പോർട്ടുണ്ടാക്കി സമർപ്പിക്കാനാണ് .
ഈ റിപ്പോർട്ടുകൾ പ്രകാരമാണല്ലോ നഷ്ട്ടപ്പെട്ടതും,കേടുവന്നതുമായ
സംഗതികൾക്കൊക്കെ ഇൻഷൂറൻസ് തുക ലഭിക്കുക...!
ഇതിനിടയിൽ സൌത്ത് ലണ്ടനിൽ ഷോപ്പുകൾക്കും, വീടുകൾക്കും തീയ്യിട്ടതും ,
ഞാൻ കാവലിക്കുന്ന സ്ഥലത്തിനരികെ നമ്മുടെ ബുള്ളറ്റ് മോട്ടൊർ സൈക്കിളിന്റെ
തറവാടിനരികെ ‘എൻഫീൽഡിൽ‘ യൂകെയിലെ ഏറ്റവും വലിയ ,‘സോണി-പാനാസോണിക്കിന്റെ‘ ഡിസ്ട്രിബ്യൂഷൻ സെന്റർ കൊള്ളയടിച്ച ശേഷം തീയ്യിടുന്നത് ലൈവ്വായി കണ്ടുകൊണ്ടിരിക്കുമ്പോൾ...
എന്റെയുള്ളിൽ ഇനിയിവന്മാർ എന്റെയടുത്തേക്കാവുമല്ലോ
എന്നോർത്ത് എന്റെ വയറ്റിനുള്ളിൽ ഭയത്തിന്റെ ജഠരാഗ്നി കത്തുകയായിരുന്നു..!
പത്തിരുപത് വെടക്ക്കെട്ട ലൂട്ടേഴ്സും , ഒരു ഭാഗത്ത് ഒറ്റക്ക് ഞാനും....
അഥവാ ഇന്നത്തെ ഈ അവസ്ഥയിൽ എമർജെൻസിക്ക് വിളിച്ചാൽ മരുന്നിന്
പോലും ഒരു പോലീസും വരിലെന്നറിയാം...
ധൈര്യം കൂടിയിട്ട് രണ്ടുമണിക്കൂറിനുള്ളിൽ മൂന്നാലഞ്ചുതവണയെങ്കിലും
അവിടെയുള്ള ലണ്ടനിലെ ലണ്ടനിലേക്ക് ഞാനോടിപ്പൊയി വന്നുകൊണ്ടിരുന്നു...!
എന്റെ പൂച്ചഭാഗ്യമോ , അതോ IBM/Nokia ക്കാരുടെ ഭാഗ്യമോ
ലൂട്ടാൻ വേണ്ടി ഒരു ലുട്ടാപ്പിയും അന്ന് രാത്രി അവിടേക്ക് എത്തിയില്ല..
ഇതിനിടക്ക് ലണ്ടനിൽ നിന്നും കലാപം ബിലാത്തിയുടെ മറ്റുഭാഗങ്ങളിലേക്കും പകർന്നു...
അളമുട്ടിയാൽ ചേരയും കടിക്കുമെന്നപോലെ എല്ലാം കൊണ്ടും
പൊറുതി മുട്ടിയപ്പൊൾ ഒരോ സ്ഥലങ്ങളിലേയും ജനങ്ങൾ കലാപകാരികളെ
തടുക്കുവാൻ ഒന്നിച്ചിറങ്ങി ഹൈസ്ട്രീറ്റുകളിൽ റോന്ത് ചുറ്റി.
ഇവിടെ ഈസ്റ്റ് ഹാമിൽ ശ്രീലങ്കക്കാരെല്ലാം ചേർന്ന്
‘ആർഗൊസ്‘ പൊളിച്ചുകൊണ്ടിരിക്കുന്ന ലൂട്ടേഴ്സിനെ ഓടിച്ചുവിട്ടു...
തമിഴ്പുലികളായിരുന്നവർക്കുണ്ടൊ ഇതിനെല്ലാം പേടി അല്ലേ.
‘അപ്ട്ടൻ പാർക്കിൽ‘ പാകസ്ഥാനികളെല്ലാം കൂടി ‘ടെസ്ക്കൊ‘ ലൂട്ടാൻ
വന്നവരെ ലൊട്ടുലൊടുക്ക് തല്ലിവിട്ടു. സൌത്താളിലും മറ്റും പഞ്ചാബികൾ ഒത്തുകൂടി സ്വന്തം വസ്തുവകകൾ സംരംക്ഷിച്ചു. ബംഗ്ലാദേശികളെല്ലാം ഒത്ത് കൂടി ‘വൈറ്റ് ചാപ്പൽ ‘ഏരിയയിൽ കാവൽ നിന്നു . ‘എൻഫീൽഡിൽ‘ ഇടവകക്കാരെല്ലാം കൂടി നഗരത്തിന് കാവലിരുന്നൂ. ‘ക്രോയിഡോണിൽ‘ ഒരു കലാപകാരി വെടിയേറ്റ് മരിച്ചു.അവിടെ ഫ്ലാറ്റ്കൾക്ക് തീയ്യിട്ടപ്പോൾ മലയാളികളടക്കം പല ഫേമിലികളും വഴിയാധാരമായി.
അതേ സമയം ലണ്ടന്‍ പുറത്തേക്ക് പടർന്നുപന്തലിച്ച ബർമ്മിങാമിലും,മാഞ്ചസ്റ്ററിലും,ലിവർപൂളിലും,ബ്രിസ്റ്റളിലും,
മിഡ്ലാന്റീലുമൊക്കെ ആളിപ്പടർന്ന കലാപകാരികളിലധികവും
വെള്ളക്കാർ തന്നെയായിരുന്നൂ...
പല ബെൻഫിറ്റുകളും നിറുത്തലാക്കി അവരുടെയൊക്കെ
സുഖജീവിതത്തിന് വിരാമമിട്ട ഗവർമേന്റിനോടുള്ള പകതീർക്കൽ...
വരത്തന്മാരായ ഇവരേക്കാളും വിദ്യാഭ്യാസവും വിവരവുമുള്ള വിദേശികളവരുടെ
ചുറ്റും ആഡംബരത്തോടെ ജീവിക്കുന്നതു കണ്ടിട്ടുള്ള അസൂയ , മുസ്ലീം വിരോധം,...,...
എന്നിവയെല്ലാം ഉള്ളിലൊളിപ്പിച്ചും , പ്രകടമാക്കികൊണ്ടും ലണ്ടനുപുറത്തുനടന്ന കലാപകാരികൾ കാറുകളും, കടകളുമൊക്കെ കൊള്ളചെയ്തും,കൊള്ളിവെച്ചും , കലാപം തടുക്കാൻ ശ്രമിച്ചവരെ കാറുകേറ്റി കൊന്നും, കൊലവിളിച്ചുമൊക്കെയായിരുന്നു അവിടെങ്ങളിലൊക്കെ ഇത്തരം സംഭവവികാസങ്ങൾ അരങ്ങേറികൊണ്ടിരുന്നത്...
ബർമിങ്ങ്ഹാമിൽ മൂന്ന് പേരെ മരണത്തിനിരയാക്കിയ, ഇപ്പോഴും ജസ്റ്റ് തണുത്തുറഞ്ഞ ഈ കലാപബാക്കിയുടെ ദുരന്തങ്ങൾ, ഇനി വല്ല വംശീയകലാപമായി പൊട്ടി പുറപ്പെടുമോ എന്ന ഭീതിയിലാണ് പല അധികാര വർഗ്ഗവും അവിടേക്കൊക്കെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്...!
ലോകത്തിന്റെ സാംസ്കാരിക നഗരത്തിന്റെ പേരിനൊരു ഭംഗം വരുത്താതെ കലാപശേഷം തൊട്ടുപിന്നാലെ തന്നെ ആയതിന്റെയൊന്നും ഒരു തിരുശേഷിപ്പും അവശേഷിപ്പിക്കാതെ ഈ പട്ടണത്തെ ബ്രൂമും,സാഗ്രികളുമായി വന്ന് ക്ലീൻ ചെയ്ത് നഗരപ്രാന്തങ്ങളെയെല്ലാം പഴയ പ്രൌഡിയിലേക്കെത്തിച്ച സോഷ്യൽ മീഡിയകളിലൂടെ ഒത്തുകൂടിയ ചങ്ങാതികൂട്ടങ്ങൾ...
സ്വന്തം നാടിനാപത്ത് നേരിട്ടപ്പോൾ പ്രതിപക്ഷ ഭരണപക്ഷ കുറ്റങ്ങൾ ആരോപിക്കാതെ എല്ലാ വ്യക്തിപരമായകാര്യങ്ങളും ഇട്ടെറിഞ്ഞ് സ്വന്തം തട്ടകങ്ങളിൽ ഓടിയെത്തിയ രാഷ്ട്രീയ പ്രവർത്തകരും ,നേതാക്കന്മാരും, സാംസ്കാരിക നായകരും, കലാ കായിക താരങ്ങളുമൊക്കെ നാട്ടുകാരുടെ മുന്നിൽ സേവനസന്നദ്ധരായി നിലകൊണ്ടു...
കലാപ ശേഷം CCTV ഫുട്ടേജ് പ്രകാരം സമയക്രമം നോക്കാതെ കലാപകാരികളേയും,കട്ടെടുത്തവരേയും പിടിച്ച് കോടതിയിലെത്തിക്കുന്ന പോലീസും,മറ്റു സെക്യൂരിറ്റി വിഭാഗങ്ങളും..,ഇതിനോടനുബന്ധിച്ച്
ഈ കേസുകൾക്ക് അപ്പപ്പോൾ വിധിന്യായങ്ങൾ നടത്തുവാൻ രാത്രിപോലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കോടതികളും മറ്റ് ബ്യൂറോക്രാറ്റ് സവിധാനങ്ങളും...
ആവേശം മൂത്ത് കക്കാനും കൊള്ളിവെപ്പിനും വന്നവരിൽ കോടീശ്വരന്റെ മകൾ മുതൽ , ഐ.ടി. പ്രൊഫഷനുകളടക്കം, 11 വയസ്സുള്ള കൊച്ചുപിള്ളേർ വരെയുണ്ടായിരുന്നു. കട്ടിട്ട് ബാക്കിയായ കടകളിൽ നിന്നും ആയതൊക്കെ കാണാൻ വന്നപ്പോൾ വെറും വെള്ളം കുപ്പി മാത്രം പൊക്കിയവനും കിട്ടി ആറ് മാസം തടവും പിഴയും മറ്റുള്ളവരോടൊപ്പം കേട്ടൊ
എന്തൊക്കെയായാലും ലോകം മുഴുവൻ കലാപം ഒതുക്കുവാൻ നടക്കുന്ന
ബ്രിട്ടന് സ്വന്തം മണ്ണിലെ കലാപം ഒതുക്കാൻ പറ്റാത്തതിന്റെ രോക്ഷം ഇപ്പോളിവിടെ
ജനങ്ങളിൽ കാണാം കേട്ടൊ.
മറ്റു പ്രകൃതിക്ഷോപങ്ങൾ പോലെയൊന്നുമല്ലല്ലോ ഇത്തരം ജനങ്ങൾക്കും
സ്വത്തിനുമാപത്ത് വരുത്തുന്ന കൊള്ളയും കൊള്ളിവെപ്പും ഒപ്പം നടക്കുന്ന കലാപങ്ങളും ...
പിന്നീട് എന്തൊക്കെ നഷ്ട്ടപരിഹാരങ്ങൾ കൊടുത്താലും ..
ഒരു ‘അൺ-സേഫ് ഫീലിങ്ങ് ‘ ഇവിടത്തെ പബ്ലിക്കിന് വന്നു എന്നുപറഞ്ഞാൽ മതിയല്ലോ...!
ഒളിമ്പിക്സൊക്കെ മുമ്പിൽ വന്ന് നിൽക്കുകയല്ലെ ...
ഹ്യുമൻ റൈറ്റ്സൊക്കെ ഇത്തിരി അയച്ച് പോലീസിന്
കൂടുതൽ അധികാരം നൽകട്ടെ അല്ലേ !
അല്ലെങ്കിലിവർ നമ്മുടെ നാട്ടിൽ നിന്നും
വർക്ക് പെർമിറ്റ് കൊടുത്ത് കുറച്ച് പോലീസിനെ വരുത്തട്ടെ .ഒരു മനുഷ്യാവകാശവും നോക്കതെ അവരൊക്കെ ഇത്തരം കലാപങ്ങളും
കലാപകാരികളേയും നിമിഷങ്ങൾക്കകം അടിച്ചിരുത്തുന്നത് കാണാം...
പിന്നീടവർ കാലൻ വിളിക്കുന്നത്
വരെ ഒരു കലാപത്തിനും പോകില്ല..!
ഇതുപറഞ്ഞപ്പോഴാണ് ഓർക്കുന്നത് ഈ മാസാവസാനം
എന്റെ ഭാര്യാപോലീസും,മക്കളുപട്ടാളവും നാട്ടിൽ നിന്നെത്തും.
കഴിഞ്ഞ ഒന്നരമാസത്തെ എന്റെ കുറ്റാരോപണങ്ങളുടെ വിധിന്യായങ്ങൾ
നടപ്പാക്കുന്നതിന് മുമ്പെ നാട്ടിൽപ്പോയി ഓണമുണ്ട് , കണ്ണൂർ മീറ്റിലീറ്റി തിരിച്ചു വരണം...
എന്നിട്ട് വേണം ന്യൂകാസിലിലെ ന്യൂതിങ്ങ്സ് വിവരിക്കുവാൻ...!
നമ്മൾ ഏത് , എത്ര വലിയ കുറ്റങ്ങൾ ചെയ്താലും
ഒരു ജീവപര്യന്തമല്ലേ ഏത് കോടതിയും വിധിക്കൂ ...അല്ലെ കൂട്ടരെ

ചാകര കിട്ടിയ പോലെ പല വമ്പൻ TV വാർത്താവതാരകരും മറ്റും കലാപങ്ങളുടെയിടയിൽ പരക്കം പാഞ്ഞ് എല്ലാം ലൈവ്-ടെലകാസ്റ്റ് നടത്തി തൃപ്തിയടഞ്ഞു ...

ലേബൽ :-
അനുഭവാവിഷ്കാരങ്ങൾ.
81 comments:
ടി.വി യിൽ വാർത്ത കണ്ടപ്പോൾ മുതൽ വിചാരിച്ചതാണ് മുരളിഭായിയെ ഒന്ന് വിളിക്കണമെന്ന്... ചാരപ്പണിയായത് കൊണ്ട് റിസ്ക് എടുക്കുന്നതെന്തിനാ എന്ന് പിന്നെ ചിന്തിച്ചു...
ആപത്തൊന്നും കൂടാതെയിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം...
ന്യൂ കാസിലിലെ കേസന്വേഷണത്തിന്റെ ചിത്രങ്ങളും കൂടി ആകാമായിരുന്നു കേട്ടോ... ദാസനും വിജയനും കൂടി പോയത് പോലെ ആയില്ലല്ലോ അല്ലേ...?
ഒരു കാര്യം കൂടി... നമ്മുടെ രമണൻ സുരക്ഷിതനാണല്ലോ അല്ലേ?
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന് തീര്‍ത്താല്‍ തീരാത്ത നാണക്കേട്. പിന്നെ ബിബിസിയുടെ ഇരട്ടത്താപ്പ് റിപ്പോര്‍ട്ട്..ഇവിടെയൊക്കെ ഇത് നടന്നാല്‍ അത് “സ്വാതന്ത്ര്യസമരം” അതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്താല്‍ ഡിക്റ്റേറ്റര്‍ഷിപ്പ്.
ഹൊ.മുകുന്ദേട്ടാ..നുമ്മടെ കൊച്ച് നാട്ടിൽ തിരിച്ചെത്തിയത് കാര്യമായി...ഇല്ലെങ്കിൽ ഞാൻ രക്ഷിക്കാൻ വണ്ടി പിടിച്ചങ്ങ് വരേണ്ടി വന്നേനെ....:))
പിന്നെ കലാപം നടക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടത് ഏതെങ്കിലും പെണ്ണുങ്ങൾക്ക് ആപത്ത് പറ്റുന്നുണ്ടോ എന്നാണ്,,,അങ്ങിനെ വല്ലതും കണ്ടാൽ ചാടി വീണ് രക്ഷിച്ചേക്കണം...എപ്പോഴും ആ ചാൻസ് കിട്ടിയെന്ന് വരില്ല...
വാർത്തകൾ വായിച്ച് എന്തൊക്കെയോ അവിടെ സംഭവികുന്നു എന്നു മാത്രമേ മനസ്സിലായിരുന്നുള്ളു..
ഇപ്പോ കാര്യങ്ങൾ എതാണ്ട് ക്ലിയറായി...നുറുങ്ങു ഹാസ്യത്തിന്റെ അകമ്പടിയോടെയാണെങ്കിലും എല്ലാം അറിയാൻ ഇടയാകിയ ഈ പോസ്റ്റിനു നന്ദി...
ആസ്വദിച്ചു വായിച്ചു എന്ന് പറഞ്ഞാല്‍ അവിവേകമാവും.
കാരണം പറയുന്നത് കലാപത്തെ കുറിച്ചാണല്ലോ.
നഷ്ടപ്പെട്ടവരില്‍ നമ്മള് ഇന്ത്യക്കാരും ഉണ്ടല്ലോ. അല്ലെങ്കില്‍ ജീവന് ഇന്ത്യ അമേരിക എന്നൊന്നും ഇല്ല. എല്ലാവരും സംരക്ഷിക്കപെടെണ്ടവര് തന്നെ.
നല്ലൊരു വിഷ്വല്‍ മൂഡുള്ള റിപ്പോര്‍ട്ടിംഗ് ആണ് മുരളിയേട്ടാ ഇത്. സമഗ്രം.
എന്നാലും പോസ്റ്റിലെ ശ്രദ്ധേയമായ ഒരു വരി എടുത്തെഴുതുന്നു.
"എന്തൊക്കെയായാലും ലോകം മുഴുവൻ കലാപം ഒതുക്കുവാൻ നടക്കുന്ന
ബ്രിട്ടന് സ്വന്തം മണ്ണിലെ കലാപം ഒതുക്കാൻ പറ്റാത്തതിന്റെ രോക്ഷം ഇപ്പോളിവിടെ
ജനങ്ങളിൽ കാണാം"
Super Naretions...
Keep it up
"ചാകര കിട്ടിയ പോലെ പല വമ്പൻ TV വാർത്താവതാരകരും മറ്റും കലാപങ്ങളുടെയിടയിൽ പരക്കം പാഞ്ഞ് എല്ലാം ലൈവ്-ടെലകാസ്റ്റ് നടത്തി തൃപ്തിയടഞ്ഞു ..."
വല്ലാത്ത ഒരു അവസ്ഥ തന്നെ..പത്രത്തില്‍ വന്നതിനേക്കാള്‍ ഭീകരം ആണ് അവസ്ഥ എന്ന് മനസിലായി.. അവിടെയുള്ള എല്ലാ സാധാരണക്കാര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നു..എല്ലാം പഴയ നിലയില്‍ തിരിചെത്താനും പെട്ടെന്ന് തന്നെ കഴിയട്ടെ
പ്രിയപ്പെട്ട വിനുവേട്ട,നന്ദി. ശരിക്ക് പറഞ്ഞാൽ ഇത്തവണ ഉള്ള് കാളിയ ചാരപ്പണികളാണ് ഈ കലാപത്തോടനുബന്ധിച്ച് കിട്ടിയത്.ഇപ്പോഴും CCTV Footageഏടുത്ത് ഞങ്ങൾ ലൂട്ടേഴ്സിനെ തപ്പികൊണ്ടിരിക്കുകയാണ് കേട്ടൊ ഭായ്
പിന്നെ ഇമ്മടെ രമണൻ ചന്ദ്രികയുടെ ജീൻസിനുള്ളിൽ ഒളിക്കാതിരിക്കുമോ..?
പ്രിയമുള്ള അജിത്ത് ഭായ്,നന്ദി.തീർച്ചയായും സ്വന്തം നാട്ടിലെ ഒരു കലാപം ഇത്ര നീട്ടിക്കൊണ്ട് പോയതിന്റെ നാണക്കേട് ഇവർക്കുണ്ട് കേട്ടൊ ഭായ്.
പ്രിയപ്പെട്ട പോണികുട്ടാ ,നന്ദി.കൊച്ചവിടെ എത്തിയല്ലോ..ഇനി സമാധാനിക്കു മകനേ..!
പ്രിയമുള്ള ജാനകി,നന്ദി.ഇപ്പോൾ നേരിട്ടുകണ്ട കൊള്ളയുടേയും,കൊള്ളിവെപ്പിണ്ടെയുമൊക്കെ ഒരു ത്രിൽ ഉണ്ട്,പക്ഷേ സംഭവം നടന്നുകൊണ്ടിരിക്കുമ്പോൾ ഉൾഭയം കൊണ്ട് അതുണ്ടായിരുന്നില്ല കേട്ടൊ.
പ്രിയപ്പെട്ട ചെറുവാടി,നന്ദി.അതെ ലോകപോലീസുകാർക്കും ഇടക്ക് ചുട്ട പെട കിട്ടുമെന്നതിന്റെ ഉത്തമ ഉദാഹരണമാണല്ലോ ഇത് കേട്ടൊ മൻസൂർ.
പ്രിയമുള്ള ഷിബിൻ,നന്ദി. പ്രശ്നബാധിതപ്രദേശങ്ങളാണല്ലോ TV ക്കാരുടെ ചാകരകൊയ്ത്തിനിടം അല്ലേ ഷിബിൻ.
പ്രിയപ്പെട്ട മാഡ്,നന്ദി.ശരിക്കും മൂന്നാലഞ്ചുദിവസത്തെ ഞങ്ങളുടെയൊക്കെ അവസ്ഥാവിശേഷം ഒരു യുദ്ധഭൂമിയിൽ പെട്ടതുപോലെയായിരുന്നു കേട്ടൊ അരവിന്ദ്
"അല്ലെങ്കിലിവർ നമ്മുടെ നാട്ടിൽ നിന്നും വർക്ക് പെർമിറ്റ് കൊടുത്ത് കുറച്ച് പോലീസിനെ വരുത്തട്ടെ ഒരു മനുഷ്യാവകാശവും നോക്കാതെ അവരൊക്കെ ഇത്തരം കലാപങ്ങളും കലാപകാരികളേയുംനിമിഷങ്ങൾക്കകം അടിച്ചിരുത്തുന്നത് കാണാം"
മുരളിയണ്ണാ, രാജ്യത്തിന്റെ മൊത്തം മുതല്‍ കൊള്ളയടിച്ച് ബാങ്കുകളെയെല്ലാം വെള്ളത്തിലാക്കി, അവസാനം സര്‍ക്കാരുകളെ വരെ വാരിക്കുഴിയിലിറക്കി കോടിക്കണക്കിന് നികുതിപ്പണം കൈക്കലാക്കിയ മുതലാളിമാരായ തെമ്മാടികളേയും ഇതേ പോലീസിനേക്കൊണ്ട് യാതൊരു മനുഷ്യാവകാശവും നോക്കാതെ അടിച്ചിരുത്തുമല്ലോ. ഇല്ലല്ലേ. അവരെയൊക്കെയാണല്ലോ നമ്മളെല്ലാം ചേര്‍ന്ന് സംരക്ഷിക്കേണ്ടത്!
കലാപങ്ങളെ ന്യായീകരിക്കുകയല്ല. തകര്‍ക്കുന്നതും കക്കുന്നതും തെറ്റാണെങ്കില്‍ അതിനുള്ള ശിക്ഷയും ആനുപാതികമായിരിക്കണം എന്നോര്മ്മിപ്പിച്ചതാണ്.
വാർത്ത കണ്ടപ്പോൾ ആദ്യം താങ്കളാണ് എന്റെ മനസ്സിലെത്തിയത്.സുരക്ഷിതനായിരിക്കട്ടേ എന്നു പ്രാർത്ഥിക്കുന്നു.
ബൂലോകത്തിന്റെ പ്രിയപ്പെട്ട മുരളിയേട്ടന് ഈ ലൂട്ടിങ്ങില് ഒന്നും പെടാതെ സുരക്ഷിതനായിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം. മറ്റു പത്രമാധ്യമങ്ങളില്‍ നിന്ന് വായിച്ചറിഞ്ഞതിനേക്കാള്‍ നന്നായി കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ വിവരണം സഹായിച്ചു. പിന്നെ താന്‍ ചത്തു മീന്‍ പിടിക്കാന്‍ ഒന്നും നില്‍ക്കേണ്ട . വല്ല ഉടായിപ്പ് കള്ളവും പറഞ്ഞ് ലീവ് എടുക്കാന്‍ നോക്കൂ..... അല്ലേല്‍ ശ്രീനിവാസന് സ്റ്റൈലില്‍ അമ്മിക്കല്ല് എടുത്ത് കാലേല് ഇടാന്‍ ശ്രമിക്ക്. നമ്മള് മലയാളികളാ... ആദ്യം സ്വന്തം തടി...പിന്നെ ജോലി....:-)
tc മുരളിയേട്ടാ........
ഭായ്,
കലാപവാർത്തകൾ വന്നപ്പോൾ നിങ്ങളെ പറ്റി ചിന്തിച്ചു, യുകെയിലുള്ള മറ്റ് ചങ്ങാതിമാരെപ്പറ്റി ചിന്തിച്ചു.
എന്തായാലും സേഫ് ആയി ഇരിക്കുന്നല്ലോ.
കലാപകാരണം ഇതാണെന്ന് ഇപ്പോഴാണ് വ്യകതമായത്. ഒരു ബ്ളാക്ക് മനുഷ്യനെ പോലീസ് വെടി വച്ചു കൊന്നതാണ് കാരണം എന്നതു മാത്രമെ ഇവിടെ വാർത്ത വന്നുള്ളൂ, അതേപോലെ നാട്ടുകാരായ ചെറുപ്പക്കാരുടെ കൂട്ടം ടൌൺ റിസ്റ്റോർ ചെയ്യാൻ സഹായിക്കുന്ന കാര്യവു.
പോസ്റ്റ് നന്നായി.
സത്യമായും ലണ്ടന്‍ കലാപമെന്ന് കേട്ടപ്പോള്‍ ആദ്യം ചിന്തിച്ചത് നമ്മുടെ മുരളിയേട്ടനെക്കുറിച്ചായിരുന്നു...
ഒരു മെയിലു വിട്ടാലോ എന്ന് ചിന്തിച്ചു...
എന്തായാലും ആള് സുഖമായി വീണ്ടും ലണ്ടനിലെ മണ്ടത്തരങ്ങളുമായി എത്തിയത് കണ്ടപ്പോള്‍ സംന്തോഷമായി..എല്ലാം ഒറ്റ ഇരുപ്പിനേ വായിച്ചു തീര്‍ത്തു..
വളരെ സരസമായി എന്നാല്‍ പ്രശനത്തിന്റെ കാതലായ വശത്തെ വിശദവും വ്യക്തവുമായി വിവരിച്ച് കൊണ്ട് തന്നെ എഴുതിയതിനാല്‍ കലാപത്തിന്റെ പൂര്‍ണ്ണമായ ഒരു രൂപം മനസ്സിലേക്കെത്താന്‍ സഹായിച്ചു.
(ചില ഫൂട്ടേജുകളുടെ യൂട്യൂബ് ലിങ്ക് കൊടുക്കാമായിരുന്നു മുരളിയേട്ടാ..)
"വരത്തന്മാരായ ഇവരേക്കാളും വിദ്യാഭ്യാസവും വിവരവുമുള്ള വിദേശികളവരുടെ
ചുറ്റും ആഡംബരത്തോടെ ജീവിക്കുന്നതു കണ്ടിട്ടുള്ള അസൂയ , മുസ്ലീം വിരോധം,...,..."
കലാപത്തിനു ഇങ്ങനെ ചില മുഖരൂപങ്ങളും ഇടക്ക് കൈവന്നത് അറിയുന്നത് ഇപ്പോഴാണ്..
എന്തായാലും ഭാര്യാപോലീസും മക്കള്‍ പട്ടാളവും തിരിച്ചെത്തി ഞങ്ങളുടെ മുരളിയേട്ടന് ഇനിയും പോസ്റ്റുകള്‍ എഴുതട്ടെ എന്നാശംസിക്കുന്നു..
ഒപ്പം കണ്ണൂര്‍ മീറ്റില്‍ മുരളിയേട്ടന് ഉണ്ടെന്നറിഞ്ഞതിലും നേരിട്ട് കാണാമല്ലോ എന്നോര്‍ത്തും വളരെ വളരെ സന്തോഷം...!
ഇപ്പഴേ പറഞ്ഞേക്കാം കണ്ണൂരില്‍ വരാന്ന് പറഞ്ഞ് ഒടുവില്‍ പറ്റിക്കരുതേ...!
(ഒപ്പം പറ്റുമെങ്കില്‍ ആ ബിലാത്തി മാജിക്കും ഞങ്ങളെ മറക്കാതെ കാണിക്കണേ...)
ബിലാത്തിയേട്ടാ, സൂക്ഷിച്ചോ.. കലാപകാരികളെക്കുറിച്ചുള്ള വിവരങ്ങൾ ബൂലോകത്തിലേയ്ക്ക് ചോർത്തിക്കൊടുത്ത ‘ബിലാത്തി ചാരനെ’ പിടിക്കാൻ തിരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് കേട്ടു.. :)
കലാപരഹസ്യങ്ങൾ വിശദമാക്കിത്തന്ന ഈ പോസ്റ്റ് നാട്ടിയതിന് നന്ദി..
ന്യൂകാസിലിലെ ന്യൂ തിങ്സ് - വേഗം തന്നെ പോന്നോട്ടെ ട്ടോ..
കലാപം എന്ന് കേട്ടപ്പോള്‍ ഭായിയുടെ ഒരു പോസ്റ്റ് പ്രതീക്ഷിച്ചു.സുരക്ഷിതന്‍ ആണ് എന്നറിഞ്ഞതില്‍ സന്തോഷം ഭായ് .
കലാപം നടത്തുന്നവരെ നേര് വഴി നടത്തുന്ന ഈ ഉപദേശി പോലീസ് നമ്മുടെ നാട്ടില്‍ എങ്ങാനും ഉണ്ടാരുന്നേല്‍..ഹോ...എനിക്കത് ആലോചിച്ചിട്..ഹി ഹി
നിങ്ങളൊക്കെ സുരക്ഷിതരാണെന്നറിയുന്നതില് അതിയായ സന്തോഷം. കലാപവാര്‍ത്തകള്‍ ടീവിയിലും പത്രത്തിലുമൊക്കെ കാണുമ്പോള്‍ വല്ലാതെ ഭീതി തോന്നുന്നുണ്ട്. മഹാരാജ്യങ്ങളെ തോക്കിന്‍കുഴലിന്റെ മുന്പില് നിറുത്തിയിരുന്ന ഒരു രാജ്യത്തിലാണിതൊക്കെ നടക്കുന്നതെന്നോര്‍ക്കുമ്പോള്‍...
എന്നേക്കാള്‍ നന്നായി ഇദ്ദേഹം അതിനേപ്പറ്റി എഴുതിയിരിക്കുന്നു
http://blogs.telegraph.co.uk/news/peteroborne/100100708/the-moral-decay-of-our-society-is-as-bad-at-the-top-as-the-bottom/
പിന്നെ എല്ലാവരും പറഞ്ഞപോലെ, സ്വയരക്ഷ തന്നെ പ്രധാനം. കാവല്‍ നില്ക്കുന്നുണ്ടെങ്കില്ത്തന്നെ ആരുടേയും കണ്ണെത്താത്ത ഇടത്തുവേണേ നില്ക്കാന്.
സമയോചിതം ബിലാത്തീ,സമാധാനം എത്രയും വേഗം കൈവരട്ടെയെന്നാഗ്രഹിക്കുന്നു...
മുരളിച്ചേട്ട .. ഇപ്പോഴാണ് ഒരു ഐഡിയ കിട്ടിയത്, കലാപത്തെക്കുറിച്ച് ... പിന്നെ ഷൂട്ടിംഗ് നടക്കട്ടെ ... ഈ ചെറു പ്രായത്തിലൊക്കെയല്ലേ ഇതൊക്കെ നടക്കത്തൊ ള്ളൂ ..... പിന്നെ വീട്ടിലെ നമ്പര്‍ ഒന്ന് അയച്ചു തന്നേ ... ചേച്ചിയോട് ഒരു കാര്യം പറയാനാ .....
മുരളിയേട്ടനു കുഴപ്പങ്ങള്‍ ഒന്നുമില്ലയെന്നറിഞ്ഞതില് സന്തോഷം,കലാപത്തില്‍ മലയാളികള്‍ക്ക് നഷ്ട്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട് എന്ന് വാര്‍ത്തകളില്‍ കൂടിയറിഞ്ഞു.പക്ഷെ കലാപത്തിന്റെ കാര്യ കാരണങ്ങള്‍,വിശദ വിവരങ്ങള്‍ ഒക്കെ ഇപ്പോഴാണ് മനസ്സിലായത്..ഏതായാലും ടെന്‍ഷന്‍ കഴിഞ്ഞല്ലോ..ഇനി ന്യൂകാസിലിലെ 'ഷൂട്ടിംഗ്' വിശേഷങ്ങള്‍ പോരട്ടെ..
കലാപം മുഴുവനായും എത്രയും പെട്ടെന്ന് കെട്ടടങ്ങട്ടെ, ഇനി മുളയ്ക്കാതെയുമിരിക്കട്ടെ. നാട്ടുകാര്‍ രംഗത്തിറങ്ങി കലാപകാരികളെ പറഞ്ഞുവിട്ടത് നന്നായി. മുഖം മൂടി ധരിച്ച കവര്‍ച്ചക്കാരെ എങ്ങനെ ഐഡന്റിഫൈ ചെയ്തോ ആവോ?
കലാപം അത് എവിടെ ആണെങ്കിലും മനസ്സിനെ അസ്വസ്ഥപെടുത്തുന്നു. ലണ്ടനിലുണ്ടായ അനിഷ്ട്ടസംഭവങ്ങൾ എത്രയും പെട്ടന്ന് ശാന്തമാകട്ടെ. കലാപം സൃഷ്ട്ടിച്ച സംശയങ്ങൾ ,സങ്ക്ടങ്ങൾ, വെറുപ്പുകൾ എല്ലാം എല്ലാ മനസ്സുകളിൽ നിന്നും നീങ്ങട്ടെ എന്ന് പ്രാർഥിക്കുന്നു.
പ്രാർഥനയോടെ………. സ്നേഹത്തോടെ………….
സുരക്ഷിതനാണ് എന്നറിഞ്ഞതില്‍ സന്തോഷം... :)
മുരളിയേട്ടൻ സുരക്ഷിതനായിരിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷം...ലണ്ടൻ കത്തിയെരിയുന്നത് വാർത്തകളിൽ കണ്ടിരുന്നു..കാര്യകാരണങ്ങൾ വിശദമായി കിട്ടിയില്ല..ഇപ്പോ അറിഞ്ഞു...അമേരിക്കയ്ക്കൊപ്പം ലാത്തിയും വീശി ലോക രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന സൂര്യൻ അസ്തമിക്കാത്ത നാട്ടിന്റെ ദുർഗ്ഗതി ദയനീയം തന്നെ...
പുരകത്തുമ്പോള്‍ വാഴ വെട്ടുന്ന കഥ കൊള്ളാം. ഉം....അപകടത്തിലൊന്നും പോയി ചാടല്ലേ ബിലാത്തിച്ചേട്ടാ
അപ്പൊ,‘ അടി തെറ്റിയാൽ ഏതു കൊലകൊമ്പനും വീഴും....‘
ശരിക്കുള്ള കാരണം ഇപ്പൊഴാണ് മനസ്സിലായത്.
അതിനു മുൻപ് കുടുംബത്തെ നാട്ടിലയച്ചത് എന്തു കൊണ്ടൂം നന്നായി. അത്രയും ടെൻഷൻ കുറഞ്ഞല്ലൊ.
ആശംസകൾ...
ഈ ഭൂമിമലയാളത്തിലെ ഒരൊറ്റ ടി.വി ചാനലും നാട്ടുകാര്‍ക്ക് കൊടുക്കാത്ത കവേരെജ് അല്ലെ മുരളിയേട്ടന് തന്നത്!!
നന്ദീണ്ട് ഭായ്...നന്ദീ...
മുരളിയേട്ടാ... എന്തൊക്കെ പറഞ്ഞാലും, എത്രയൊക്കെ നമ്മള് അവന്മാരെ സഹായിച്ചാലും ഈ വെളുത്തവന്മാര്ക്ക് നമ്മള് ഏഷ്യാക്കാരെ പറ്റി ഒരുമാതിരി കിര് കിരിപ്പാ. എന്റെ ഒപ്പവും ഉണ്ട് രണ്ടു മൂന്നെണ്ണം. അവന്മാര്ക്ക് ഇടയ്ക്ക് നമ്മളെ ഒന്ന് ആക്കുന്ന പരിപാടിയുണ്ടേയ്. പക്ഷെ ഇപ്പൊ... രണ്ടു ദിവസം മുന്നേ ഈ കാലാപ പരിപാടി വച്ച് ഞാന്‍ ഒന്ന് കൊളുത്തിയത്തിനു ശേഷം ങേ ഹേ! സുഖം.
പിന്നേയ്.... ഹൈക്കമാന്‍ഡ് നാട്ടില്‍ പോയെക്കുവാണെന്ന് കരുതി വെറുതേ അബദ്ധമൊന്നും കാണിക്കണ്ടട്ടാ. പിന്നെ അടുത്ത കലാപം ഉണ്ടാകാന്‍ വഴി വേറെ കാണേണ്ടി വരൂല.
നമ്മുടെ മറീനക്കൊക്കെ സുഖല്ലേ? തിരക്കി എന്ന് പറയണേ..!!!
കലാപത്തിന്റെ വാര്‍ത്ത കേട്ടപ്പോ ബിലാത്തിയിലെ സുഹൃത്തുക്കള്‍ സുരക്ഷിതരാണോ എന്നായിരുന്നു ആദ്യം ഓര്‍ത്തത്. നിങ്ങളൊക്കെ സുരക്ഷിതരാണെന്നറിഞ്ഞു ഈശ്വരന് നന്ദി പറയുന്നു.
വാര്‍ത്താ ചാനലുകള്‍ നല്‍കാത്ത സത്യസന്ധമായ വിവരണവും നല്കിയല്ലോ.
പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി,നന്ദി.
പഞ്ഞമുള്ളവനേയെന്നും കക്കാൻ പോകുകയുള്ളൂ,അവനെ എന്നും ഇല്ലാത്തവനാക്കി തീർക്കേണ്ടത് മുതലാളിത്വത്തിന്റെ ആവശ്യവുമാണല്ലോ അല്ലേ ഭായ്.
പ്രിയമുള്ള ശ്രീനാഥൻ മാഷെ,നന്ദി. ബിലാത്തിയിലാവുമ്പോൾ എല്ലാം കൊണ്ടും സുരക്ഷിതമാണെന്നുള്ള ഞങ്ങളുടെ പൊങ്ങച്ചവും ഈ കലാപത്തോടെ തീർന്നുകിട്ടി കേട്ടൊ മാഷെ.
പ്രിയപ്പെട്ട ഹാഷിക്ക്,നന്ദി. മുതല കുട്ടീനെ നീന്തല്‍ പരിശീലിപ്പിക്കണ്ടാ എന്ന് പറഞ്ഞപോലെ ഇമ്മള് മലയാളീസിനോടിത്തൊക്കെ ഓതിക്കൊടുക്കേണ്ട വല്ല കാര്യവുമുണ്ടോ ഭായ്.
പ്രിയമുള്ള അനിൽ ഭായ്,നന്ദി. സ്വന്തം തട്ടകത്തിലെ നാണക്കേടുണ്ടാക്കുന്ന വാർത്തകളൊന്നും അധികമിവർ പുറത്തുവിട്ടിട്ടില്ല കേട്ടൊ ഭായ്.
പ്രിയപ്പെട്ട നൌഷാദ് ഭായ്,നന്ദി. കറമ്പന്മാർ തുടങ്ങിവെച്ചകലപങ്ങൾ പടർത്തിയതും ,ഭീകരമാക്കിയതും വെള്ളക്കാർ തന്നെയാണ് കേട്ടൊ ഭായ്.പിന്നെ കണ്ണൂരിൽ മീറ്റിനെത്താൻ ഞാൻ പരമാവുധി ശ്രമിക്കുന്നുണ്ട്..ട്ടാ
പ്രിയമുള്ള ജിമ്മിഭായ്,നന്ദി.ഈ കലാപത്തിന്റെ ഉള്ളുകള്ളികളിലേക്കൊന്ന് ചുമ്മാ വെളിച്ചം വീശിയതാണ് കേട്ടൊ ഭായ്.
പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി.ബിലാത്തി കലാപം കാരണം പലർക്കും ഇവിടെയുണ്ടായിരുന്ന ആ സുരക്ഷിതബോധം ഇപ്പോൾ പോയികിട്ടിരിക്കുകയാണ് കേട്ടൊ ശശിഭായ്.
കലാപത്തിനെ പറ്റി ശരിയായ വിവരങ്ങൾ തന്നതിന് നന്ദി. കണ്ണൂരിൽ കാണാമെന്ന പ്രതീക്ഷയോടെ.
ഇത്രയും സുരക്ഷിതമായ ലണ്ടന്‍ നഗരത്തിലും ഇങ്ങിനെയൊക്കെ സംഭിവിക്കുമല്ലേ!!
CCTV മുഖേന പലരേയും തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കും അല്ലേ?
വിവരങ്ങള്‍ പങ്കുവെച്ചതിന് നന്ദി.
സംഭവം ടി.വി യില്‍ കണ്ടപ്പോളേ ഭായിയെ കുറിച്ച് ഓര്‍ത്തിരുന്നു .ഇത്രയം വിശദമായി എല്ലാം പറഞ്ഞു തന്നതിന് നന്ദി
മുരളിയേട്ടാ മൂന്ന് നാല് ദിവസം ഇവിടെ ഒന്ന് കയറി ഇറങ്ങിയതാ ,ഈ കലാപത്തിനു ശേഷം ഒരു കുറിപ്പ് കാണും എന്ന പ്രതീക്ഷയില്‍ ,കാണാഞ്ഞപ്പോള്‍ നിരാശ തോന്നി ,പിന്നെ തോന്നി നാട്ടില്‍ പോയിക്കാണും എന്ന് ,..കലാപത്തെ കുറിച്ച് ഒരു ധാരണ കിട്ടി
കലാപ വിവരണം പോലും ഇത്രയും കലാ ബോധത്തോടെ അവതരിപ്പിക്കാന്‍ താങ്കളെ പോലെ നല്ല കലാ (കലാപ അല്ല കേട്ടോ) വാസനയുള്ളവര്ക്കെ കഴിയൂ....
കലാപത്തെക്കുറിച്ച് പോസ്റ്റൊന്നും കണ്ടില്ലല്ലോ എന്ന് കരുതിയിരിക്കുംപോള്‍ ദാ വന്നു.
സാറിന് ബുദ്ധിമുട്ടുകള്‍ ഒന്നും ഉണ്ടായില്ലെന്ന് വിശ്വസിക്കുന്നു.
പോസ്റ്റിലൂടെ കലാപചിത്രം വ്യക്തമായി.
നല്ല എഴുത്ത്.
നന്മകള്.
സുരക്ഷിതനാണ് എന്നറിഞ്ഞതില്‍ സന്തോഷം. ലണ്ടോനില് കലാപം എന്നറിഞ്ഞപ്പോള്‍ ആദ്യം മനസിളി ഓടിയെത്തിയത് ഒരിക്കലും നേരില്‍ കാണാത്ത താങ്കളുടെ മുഖമാണ്. നന്നായി എഴുതിയിരിക്കുന്നു. ഹാസ്യാത്മകമായി എഴിതിയിരിക്കുന്നത് കൊണ്ട് ഒരു ഭയം മനസ്സില്‍ ഫീല്‍ ചെയ്യുന്നില്ല
സജീവ്
..ഇതിനെടേല് രണ്ട് ദിവസം ഞാൻ ലണ്ടനിൽ പെട്ട് പോയിരുന്നു മുരളിയേട്ടാ.ഇന്ത്യൻ എംബസില്‍ വന്നതാരുന്നു. നിങ്ങളെ ഒരു പത്തിരുപത് തവണ വിളിക്കാൻ നോക്കി.. എവടെ. പിന്നെ ഒരു വിധത്തിൽ സൌത്താളിൽ എത്തി ഒരു ഫ്രണ്ടിന്റെ വീട്ടിൽ കൂടി. എന്തായാലും ഇവിടെ ഇങ്ങനെയൊക്കെ നടക്കുമെന്ന് സ്വപ്നത്തി പ്രതീക്ഷിച്ചില്ല. :(
ആഹ്.., ബിലാത്തിക്കാരോ, ഫുള്‍ ബോഡിയായി തന്നെ ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ടിവി വാര്‍ത്തകളും ലൈവ് പ്രോഗ്രാമുകളും കണ്ടില്ലേലും പത്രത്തില്‍ നിന്ന് സംഭവം അറിഞ്ഞിരുന്നു. അതിനേക്കാള്‍ കൂടുതല്‍ ഇപ്പൊ ദേ ഇവ്ടന്നും അറിഞ്ഞു.
ഇനീപ്പൊ നാട്ടില്‍ പോക്കിനെ ഈ പ്രശ്നങ്ങള്‍ ബാധിക്കില്ലെന്ന് കരുതുന്നു. അഥവാ ബാധിച്ചാലും കണ്ട്രോളണം. അതിന്റെ പേരിലൊരു കലാപം കൂടി......! നോ നോ :D
ചെറുതും ആദ്യം ഓര്‍ത്തത് ബിലാത്തികാരനെ തന്നെയായിരുന്നു, ഡാഷ് ബോര്‍ഡില്‍ ദി ലണ്ടന്‍ ലൂട്ടറി എന്ന് കണ്ടപ്പോ ;)
വിവരണം നന്നായിട്ടുണ്ട്...
കലാപം എപ്പോഴും എവിടേയും സംഭവിക്കാമെന്ന് ലണ്ടനും നമുക്ക് പറഞ്ഞുതരുന്നു...
ഗവാസ്കർ ചോദിച്ചതുപോലെ ഈ കലാപം ഇന്ത്യയിലായിരുന്നുവെങ്ങിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് പരിഭ്രാന്ത്രാരായി മൂന്നാം ടെസ്റ്റിന് മുൻപെ തിരിച്ചുപോകുമായിരുന്നു...
ബ്രിട്ടീഷുകാർ നൽകുന്ന സുരക്ഷയിൽ വിശ്വസം അർപ്പിച്ച് ഇന്ത്യ ഒരു മുറുമുറുപ്പും കാണിക്കതെ കളി തുടർന്നു... ബ്രിട്ടീഷുകാരും ആസ്ത്രേലിയക്കാരുമൊക്കെ ഇന്ത്യൻ ടീമിനെ മാതൃകയാക്കട്ടെ...
പ്രിയപ്പെട്ട മനോരാജ്,സ്വന്തം മന്തുകാൽ മണ്ണിൽ പൂത്തി മറ്റുള്ളവരെ മന്തുകാലരെ എന്നു വിളിക്കുന്ന പോലെയായി ഇവരുടെ സ്ഥിതി കേട്ടൊ ഭായ്.
പ്രിയമുള്ള കൊച്ചുകൊച്ചീച്ചി,വീണ്ടും നന്ദി.ഇതുപോലെ അനേകം തലയന്മാർ ഇതിനെതിരെ ബ്ലോഗ്ഗ് തൂലിക ചലിപ്പിച്ചിട്ടുണ്ട്,അമ്പതിനായിരത്തോളം അഭിപ്രായങ്ങളാണ് ഇവർക്കൊക്കെ കിട്ടിയിട്ടുള്ളത്..!
പ്രിയപ്പെട്ട കൃഷ്ണകുമാര്‍ ഭായ്,നന്ദി.ഇപ്പോഴിതെല്ലാം കെട്ടടങ്ങി കേട്ടൊ ഭായ്.
പ്രിയമുള്ള പ്രദീപ്,നന്ദി.വെറുതെ എന്തിനാമോനെ ഫോൺ ചാർജ് പാഴാക്കുന്നത്. പിന്നെ അവരിവിടെയെത്തിയാൽ ഞാനും നാട്ടിലേക്ക് സ്കൂട്ടാകും കേട്ടൊ ഗെഡീ.
പ്രിയമുള്ള ജൂനിയാത്,നന്ദി. ന്യൂകാസിലിലെ തിങ്സെങ്ങാൻ വീട്ടുകാരറിഞ്ഞാൽ ഇതിലും വലിയ കലാപമാണിവിടെ നടക്കുക കേട്ടൊ ഭായ്.
പ്രിയപ്പെട്ട മൈത്രേയി,നന്ദി. CCTV യുടെ ഫുട്ടേജും,ഫോളൊഅപ്പും നടത്തി ലൂട്ടേഴ്സിനെ വെട്ടിലാഴ്ത്തി ഇപ്പോൾ തന്നെ 1000ത്തോളം പേരെ പിടിച്ച് സാധനങ്ങൾ കണ്ടെടുക്കലും,ശിക്ഷിക്കലും തുടങ്ങി കേട്ടൊ.
പ്രിയമുള്ള നൌഷു,ഈ സ്നേഹാനേഷണങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.
പ്രിയപ്പെട്ട സീതകുട്ടി,നന്ദി. എല്ലാവർക്കും,എല്ലായ്പ്പോഴും സൂര്യ്നെപ്പോൽ മിന്നിത്തിളങ്ങുന്ന കാലമല്ലെന്നിപ്പോൾ മനസ്സിലായല്ലോ അല്ലേ..
പ്രിയമുള്ള ഓലപ്പടക്കം,നന്ദി.ഇത് ശരിക്കും പുരകത്തിപ്പിച്ച് വാഴ വെട്ടുകതന്നെയായിരുന്നു കേട്ടൊ പ്രവീണെ.
സുരക്ഷിതമായും, സുഖമായും ഇരിക്കുന്നു എന്നറിയുന്നത് തന്നെ സന്തോഷം, പ്രത്യേകിച്ചും സെക്യുരിറ്റി ഫീല്‍ഡില്‍ ജോലിനോക്കുന്ന സ്ഥിതിക്ക്.
നര്‍മ്മത്തില്‍ ചാലിച്ചാണെങ്കിലും വസ്തുനിഷ്ഠമായ വിവരണവും നന്നായി.
super......
നമ്മുടെ നാട്ടിലെ പോലെയല്ല ...
പോലീസിവിടെ ഹ്യുമൺ റൈറ്റ്സ്
പരിപാലിക്കേണ്ട കാരണം ടിയർ ഗ്യാസ്
പ്രയോഗമോ, വെള്ളം ചൂറ്റലോ , വെടിവെപ്പോ നടത്തില്ല...
പരമാവുധി ആളുകളെ ഉന്തിത്തള്ളി ഉപദേശിച്ച് വിടും എന്നുമാത്രം...!
കലികാല കോലങ്ങള്‍ അല്ലേ
നുമ്മടെ നാട്ടിൽ ഒന്നിലധികം ജീവപര്യന്തങ്ങൾ വിധിച്ചാലും അതെല്ലാം ഒന്നിച്ചൊന്നായ് അനുഭവിച്ചാമതിയെന്ന ഇളവും കിട്ടുമല്ലോ !
അപ്പോ മീറ്റും ഈറ്റും ജീവപര്യന്തവുമൊക്കെ കഴിഞ്ഞുകാണാം ........
എന്തായാലും ജീവനോടെ ഉണ്ടല്ലോ അത് മതി
ithraym bheekaramaya avasthayanu ennu ippozhanu arinjathu...... vallatha dukham thonni......
ബ്രിട്ടന് നാണക്കേട് തന്നെ ബാക്കി.
കലാപത്തിന്റെ വിശദാംശങ്ങള്‍ മനസ്സിലാക്കാന്‍ സഹായമായി എഴുത്ത്. :)
പ്രിയപ്പെട്ട വി.കെ,നന്ദി. ഈ കലാപം വരുമെന്നറിഞ്ഞൂകൊണ്ടല്ല,സ്ഥിരം കലാപകാരികളെ നാട്ടിലേക്കയച്ചത് കേട്ടൊ അശോക്.
പ്രിയമുള്ള അംജിത്,നന്ദി.ഇതെല്ലാം ബി.ബി.സിയുടെ കാറ്റ് തട്ടി കുറേശെ വിളയുന്നതാണ് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ആളവന്താൻ,നന്ദി.മൊത്തത്തിൽ നമ്മുടെ സകലകാര്യങ്ങളേയും താറടിച്ചുകാണിക്കുന്ന ഇവരുടെ ഇമേജ് ഇപ്പോൾ കോലം കെട്ടപോലെയായിപ്പോൾ കേട്ടൊ വിമൽ.
പ്രിയമുള്ള കുഞ്ഞൂസ്,നന്ദി.സത്യസന്ധമായ ഈ വിലയിരുത്തലിൽ ഒത്തിരി സന്തോഷം കേട്ടൊ.
പ്രിയപ്പെട്ട കുമാരൻ,നന്ദി.കണ്ണൂരിന്റെ ഈ കണ്ണപ്പനുണ്ണിയെ കണ്ണൂരിൽ വെച്ച് നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നൂ കേട്ടൊ ഭായ്.
പ്രിയമുള്ള ജ്യോ,നന്ദി.ഏറ്റവും സുരക്ഷിതമാണെന്ന് കരുതുന്ന ലണ്ടന്റെ പോലും സ്ഥിതിയിതായില്ലേ...അല്ലേ.
പ്രിയപ്പെട്ട ആഫ്രിക്കൻ മല്ലൂ,നന്ദി.ഈ നല്ല മനസ്സിനും,വായനക്കും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.
പ്രിയമുള്ള ഫൈസൽ ബാബു,നന്ദി. ആകാംഷയോടെ ഈ കുറിപ്പുകളെ പ്രതീക്ഷിച്ചിവിടെ ഇടക്കിടെ വന്നിവിടെ എത്തിനോക്കിപ്പോയതിൽ വളരെ സന്തോഷം കേട്ടൊ ഭായ്.
പ്രിയപ്പെട്ട വഴിപോക്കൻ,നന്ദി.ഇപ്പോൾ മനസ്സിലായില്ലേ ഭായ് ഈ കലാ-കലാപങ്ങളിൽ മേന്മയുള്ളതിന്റെ ഗുണം ..!
Well Done Muralee
A original nice London lootery report with your tips of funny things......
കലാപ വാര്‍ത്ത കേട്ടപ്പോള്‍ മുകുന്ദേട്ട നൊരു മെയില്‍ അയച്ചു സംഭവം ക്ലിയര്‍ ആക്കണം എന്ന് കരുതിയതാണ് .ഇത് ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു പിന്നിലെ കാര്യം പോലെയായി പോയല്ലോ ..എത്ര സമ്പന്നതയില്‍ ജീവിച്ചാലും മനുഷ്യന്റെ ആര്‍ത്തിയും ആക്രാന്തവും മാറില്ലാല്ലോ...ഏതായാലും പുവര്‍ മല്ലൂസിനു ഒന്നും സംഭവിച്ചില്ലല്ലോ അല്ലെ :)
ithum oru live aayi thonni............congrats
വാര്‍ത്തകളില്‍ കൂടി അറിഞ്ഞതില്‍ കൂടുതല്‍ ഭീകരമായിരുന്നു അവിടുത്തെ അവസ്ഥയെന്ന് പോസ്റ്റ് വായിച്ചപ്പോളാണ് അറിയുന്നത് ! ഈ സമയത്ത് കുടുംബം നാട്ടില്‍ ആയതു സമാധാനമായല്ലേ... പക്ഷെ മുരളിയേട്ടന്റെ അവസ്ഥ ആലോചിച്ചു അവരുടെ ടെന്‍ഷന്‍ എന്തായിരുന്നിരിക്കും !! ഏതായാലും സുരക്ഷിതനായി ഇരിക്കുന്നുവെന്നത് അറിഞ്ഞപ്പോള്‍ സമാധാനം...
വിവരങ്ങൾ ഇങ്ങനെ വിശ്വസനീയമായ ഒരിടത്തുനിന്നും കിട്ടാൻ വേണ്ടി പലവട്ടം ഈ വഴി വന്നതാണ്. ചാരപ്പണിയുടെ തിരക്കിൽ പെട്ടതാണെന്നു കരുതി തിരിച്ചു പോയി. പിന്നിപ്പോഴാണെത്തുന്നത്.
പോലീസും പട്ടാളവുമൊക്കെ ലാൻഡ് ചെയ്ത് നാട്ടുകാരെക്കൊണ്ട് നാട്ടിലേക്കെത്താൻ കളമൊരുക്കുന്നതായൊക്കെ അറിഞ്ഞു.
അടുത്തത് മാവേലിനാട് പര്യടനമാവട്ടെ..
കലാപ വാർത്ത കേട്ടപ്പോൾ നിങ്ങളെയൊക്കെ ഓർമ്മിച്ചെങ്കിലും എന്റെ വിചാരം മുരളി ഭായ് കുടുംബ സമേതം നാട്ടിലെത്തിയിട്ടുണ്ട് എന്നായിരുന്നു.
ഈ പോസ്റ്റ് വായിയ്ക്കാൻ വൈകി, വായിയ്ക്കുമ്പോൾ നർമ്മത്തിൽ പറഞ്ഞിട്ടും ചിരിയൊന്നും വന്നില്ല. എന്തായാലും എല്ലാം അവസാനിച്ചത് നന്നായി. ഉണങ്ങാത്ത മുറിവുകളിൽ നിന്ന് ഇനിയും രക്തമൊഴുകാതിരിയ്ക്കട്ടെ എന്നാശിയ്ക്കുന്നു.
പ്രിയപ്പെട്ട മനോജ് വെങ്ങോല,നന്ദി.ആ മൂന്നാലുദിനം പേടിച്ചിട്ട് ബുദ്ധിമുട്ടി എന്നുമാത്രം...കേട്ടൊ ഭായ്.
പ്രിയമുള്ള കാഴ്ച്ചകളിലൂടെ,നന്ദി.ഇപ്പോൾ ഫുൾബോഡി പരകായപ്രവേശനങ്ങൾ നടത്തുന്നതിന്റെ ,അടുത്ത കലാപങ്ങൾ എങ്ങിനെ കണ്ട്രോളണമെന്ന ആധിയിലാണ് ഞാനിപ്പോൾ കേട്ടൊ ഭായ്.
പ്രിയപ്പെട്ട സിജോജോർജ്, നന്ദി. നമ്മൊളൊക്കെ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണല്ലോ ഇവിടെ നടമാടിയത് അല്ലേ ഭായ്.
പ്രിയമുള്ള കാക്കര,നന്ദി.കലാപം എപ്പോളും ,എവിടേയും ഉണ്ടാകുമെന്ന് ഇവരും തൊട്ടറിഞ്ഞു കേട്ടൊ ഭായ്.
പ്രിയപ്പെട്ട അനിൽകുമാർ,നന്ദി. ശരിക്കുപറഞ്ഞാൽ സുരക്ഷ കൊടുക്കുന്നവർക്കും സുരക്ഷയില്ലാത്ത ദിനങ്ങളായിരുന്നു അന്നൊക്കെ കേട്ടൊ ഭായ്.
പ്രിയമുള്ള ജോസഫ് ,നന്ദി.നമ്മുടെ നാട്ടിലെ പോലെയല്ലല്ലോ ഇവിടത്തെ പോലീസ് അല്ലേ ഭായ്.
പ്രിയപ്പെട്ട അസീസ് ഹസൻ,നന്ദി.അങ്ങിനെ കലികാലകോലങ്ങൾ നിറഞ്ഞാടുന്നതും നേരിട്ട് കണ്ടു എന്റെ ഭായ്.
പ്രിയമുള്ള ജീവി കരിവെള്ളൂർ,നന്ദി..അപ്പോൾ ജീവപര്യന്തത്തിന് മുമ്പ് മീറ്റിന് കാണാൻ പറ്റില്ലേ ഭായ്.
പ്രിയപ്പെട്ട ഫെനിൽ,നന്ദി. പേടികൊണ്ട് ആദ്യമൊന്ന് ജീവൻ പോയെങ്കിലും പിന്നീടത് തിരിച്ചുകിട്ടി കേട്ടൊ ഭായ്.
ഈ പോസ്റ്റ് അപ്ഡേറ്റ് എനിക്ക് വന്നില്ല. ഇപ്പൊ കണ്ടു. പത്രം തരുന്നതിനേക്കാള്‍ കാണാനായി.
കലാപകാരികളെ ഫേസ് ചെയ്യാന്‍ വേറൊരു കലാപകാരിക്കെ കഴിയു. പോലീസും പട്ടാളവും അങ്ങെത്താറായി അല്ലെ. നല്ലപിള്ള ചമയാന്‍ നേരമായി.
"പുറത്തുകത്തികൊണ്ടിരിക്കുന്ന തീയ്യിലേക്ക് , ഉള്ളിൽ അതിലേറെ തീയ്യുമായി ഞങ്ങൾക്കിറങ്ങിചെല്ലേണ്ടി വന്നൂ" :(
എന്തായാലും സുരക്ഷിതനായിരിക്കുന്നുവെന്നറിഞ്ഞതില് സന്തോഷം.
ചുമ്മാ....പക്ഷെ ഈ ശരീരം കണ്ടാല്‍ അറിയതില്ലേ അങ്ങനെ ഒന്നും പേടിക്കുന്ന ടീം അല്ലെന്ന്
സംഭവത്തിന്റെ യാഥാര്‍ത്ഥ്യം കണ്ടറിഞ്ഞ സരസമായ വിവരണം ഇഷ്ടപ്പെട്ടു. പരിഷ്കൃത സമൂഹങ്ങള്‍ പോലും വംശീയ വര്‍ഗീയ വിദ്വേഷങ്ങള്‍ക്ക് ഒട്ടും പിറകിലല്ല എന്ന് സംഭവം തെളിയിച്ചു. ലണ്ടന്‍ പോലുള്ള നഗരത്തില്‍ പോലും അഴിഞ്ഞാടാന്‍ അക്രമികളെ പ്രേരിപ്പിച്ച 'മനുഷ്യാവകാശം' മനുഷ്യാവകാശം തന്നെയാണോ? ഇതിപ്പോള്‍ നമ്പൂതിരി പശുവിനെ തല്ലാന്‍ ചെന്നപ്പോള്‍ അതിന്റെ ദേഹം മുഴുവന്‍ മര്‍മം കണ്ടു തല്ലാതിരുന്നത് പോലെയായി. നമ്പൂതിരി തല്ലാതിരിക്കുന്നത് കണ്ട കാര്യസ്ഥന് വടിയെടുത്തങ്ങു താങ്ങി. ഹോ! കൃത്യം രണ്ടു മര്മങ്ങള്ക്കിടയില് തന്നെ കൊണ്ടല്ലോ!
വിവരണത്തിൽ ഒരു കലാപം തന്നെ നടത്തിയല്ലൊ, കാര്യങ്ങൾ ഇത്ര വിശദമായി ഇപ്പോഴാണ് അറിഞ്ഞത്. വരാൻ വൈകിപ്പോയി. അങ്ങനെ വരട്ടെ, ഒന്നരമാസം പെമ്പ്രന്നോത്തിയും പരിവാരങ്ങളും നാട്ടിൽ പോയപ്പോൾ, അഞ്ചുപേരുംകൂടി അടിച്ചുപൊളിച്ചു അല്ലേ? നാട്ടിൽ പോയില്ലായിരുന്നെങ്കിൽ ഒരു കലഹമുണ്ടാക്കാമായിരുന്നു. എന്തായാലും കമ്പനിയുടെ ഓർഡർ കലക്കി. കലാപകാരികൾ വന്നാൽ,തിരിഞ്ഞോടിയേക്കണം, ഉസൈൻ ബോൾട്ടിനെപ്പോലെ. മലയാളികളെപ്പോലെയല്ല, ശ്രീലങ്കക്കാർക്കും പാക്കിസ്ഥാനികൾക്കും നല്ല ഒത്തൊരുമയുണ്ട്. (ആട്ടെ, ആ തൂപ്പുകാരികൾക്ക് കുറഞ്ഞ ശമ്പളമാണോ? ഒരാളിനെ വീട്ടിലേയ്ക്ക് ആവശ്യമായിരുന്നു, എന്റെ ഭാര്യയെ ഉഗാണ്ടയിലേയ്ക്ക് ടൂറിനു വിടാം.) നല്ല അറിയേണ്ടുന്ന വിശദവിവരണം. അനുമോദനങ്ങൾ.......
അപ്പോൾ അവിടേയും ഇങ്ങനെയൊക്കെ നടക്കും അല്ലേ? പുര കത്തുമ്പോൾ ബീഡി കത്തിക്കുന്നവരവിടേയും ഉണ്ടല്ലേ? മനുഷ്യരുടെ സ്വഭാവം ഏതു ഭൂഖണ്ഡത്തിലായാലും ഇതൊക്കെ തന്നെ അല്ലേ?
പിന്നെ ബിലാത്തീ ഓർമ്മയുണ്ടോ കഴിഞ്ഞ കൊല്ലം പറഞ്ഞിരുന്ന കാര്യം? ഈ ഓണത്തിന് ഇവിടെ സദ്യ ഉണ്ണാൻ വരുമെന്ന്? വാക്കുമാറരുത് കേട്ടോ. ഒപ്പം ഉണ്ണാൻ മാവേലിയും ഉണ്ടാവും :))
ഞങ്ങള്‍ വരുമ്പോളും അല്പം പേടിയുണ്ടായിരുന്നു. പക്ഷെ അവിടെ വന്നപ്പോളതെല്ലാം അസ്ഥാനത്തായിപ്പോയി.അവിടെയെങ്ങും അതിന്റ ഒരു ലക്ഷണവും കണ്ടില്ല. മുരളിഭായിയെ കാണാന്‍
പറ്റാഞ്ഞ വിഷമം ഉണ്ട്. സാരമില്ല . അടുത്ത തവണ ആകാം. ന്യുകാസില്‍ കാണാന്‍ മനോഹരം.
ഒരു ഉണ്ടയില്ലാ വെടിപോലെ ലണ്ടൻ ലൂട്ടറിയെ പറ്റി ഞാൻ കൊട്ടിഘോഷിച്ചത് വായിച്ചിട്ട് വിലയിരുത്തിയ എന്റെ പ്രിയപ്പെട്ട മിത്രങ്ങളായ
ജയരാജ് മുരിക്കുമ്പുഴ
നിശാസുരഭി
സുലമ്മായി
രമേശ് ഭായ്
ജോഷി പുലിക്കൂട്ടിൽ
ലിപി രഞ്ജു
കലാവല്ലഭൻജി
എച്ചുമുക്കുട്ടി
സുകന്യാജി
വശംവദൻ
പഞ്ചാരക്കുട്ടൻ
സുക്കൂർ ഭായ്
ഗീതാജി
കുസുമം മേം
എന്നിവർക്കൊക്കെ നാളെ നാട്ടിലേക്ക് വിടും മുമ്പ് നന്ദിയും,കടപ്പാടുകളും അറിയിച്ചുകൊള്ളുന്നു...
വീണ്ടും സന്ധിപ്പും വരേക്കും വണക്കം...
പോസ്റ്റിലെ വിശേഷം ഒക്കെഅവിടെഉള്ള ചങ്ങാതിമാര്‍ പറഞ്ഞു അറിഞ്ഞു .എല്ലാം ശാന്തമായി കാണും എന്നും വിചാരിക്കുന്നു .
അവിടെഎല്ലാവര്ക്കും''സ്നേഹം നിറഞ്ഞ ഓണാശംസകള്‍'' അത് പറയാന്‍ വന്നതാ .അവധി കഴിഞ്ഞു വന്നു
അക്രമണവും കൊള്ളയുമെല്ലാം ടി.വി.യിൽ കണ്ടിരുന്നു.. അവിടെയുള്ള എന്റെ സുഹൃത്തിനേയും ബിലാത്തി ചേട്ടനേയു ഓർത്തു.
ഒരു മാസം നെറ്റിന് ലീവ് കൊടുത്തതിനാൽ ശരിക്കുമുള്ള വിവരം ഇപ്പഴാണ് കണ്ടത്. ഏതായാലും ഫാമിലി നാട്ടിലായത് നന്നായി, അല്ലെ.. :)
വളരെ നന്നായ് പറഞ്ഞ് തന്നു ചേട്ടാ.. ഓര്‍ക്കുമ്പോള്‍ നമ്മുടെ നാടിനെ കുറിച്ച് ഒരേ സമയം ആശ്വാസവും ആശങ്കയുംതോന്നുന്നു..... ഒണാശംസകള്‍
>>നമ്മൾ ഏത് , എത്ര വലിയ കുറ്റങ്ങൾ ചെയ്താലും
ഒരു ജീവപര്യന്തമല്ലേ ഏത് കോടതിയും വിധിക്കൂ ...അല്ലെ കൂട്ടരെ
<<
ഈ വരികളില്‍ എല്ലാം ഒതുങ്ങിയിരിക്കുന്നു .. ഇനി കൂടിയാല്‍ ഒരു വധശിക്ഷ.. അത്ര മാത്രം.. അതിലപ്പുറമില്ലല്ലോ..
ഭീതിപ്പെടുത്തുന്ന അനുഭവക്കുറിപ്പ് ...
അവസാനം കലാപം മുറ്റത്തെത്തി അല്ലേ..അന്യനാട്ടില്‍ ചെന്നാല്‍ ഈ ഒരു പേടി വേണം..സ്വദേശികള്‍ക്കു വിദേശികളോടു തോന്നുന്ന വിദ്വേശം..ഓസ്ട്രേലിയയിലും സംഭവിച്ചത് ഇതു തന്നെയല്ലേ..സാമ്പത്തികമായി നഷ്ടങ്ങള്‍ വരുമ്പോള്‍ ഏതു സായിപ്പും കവാത്തുമറക്കുമെന്നു സാരം..ഇപ്പോള്‍ എല്ലാം സേഫാണാല്ലോ അല്ലേ..
മുരളിയേട്ടാ, എത്താൻ വൈകി...സംഭവങ്ങൾ അങ്ങനെയൊക്കെയായിരുന്നെന്ന് ഇപ്പോൾ മനസ്സിലായി. നന്നായി വിവരിച്ചല്ലോ...എന്തായാലും കുടുംബം നാട്ടിലായിരുന്നതിനാൽ സമാധാനമായി ജോലി ചെയ്യാൻ പറ്റിയല്ലേ...
(നാട്ടിൽ, കണ്ണൂർ മീറ്റിൽ വരാൻ കഴിഞ്ഞില്ല, അതുകൊണ്ട് കാണാനും പറ്റീല, സാരമില്ല അടുത്ത വല്വിൽ കാണാം)
ഒരുപാട് വൈകിയാണ് കണ്ടെത്തിയത്..വന്നപ്പോള്‍ കേട്ടത് കലാപ വിശേഷങ്ങള്‍ ..മീറ്റിനു കാണാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.ഇനിയും ബ്ലോഗിലൂടെ ബന്ധപ്പെടാന്‍ കഴിയും എന്ന് കരുതുന്നു.പോസ്റ്റുമ്പോള്‍ ഒരു ലിങ്ക് തന്നാല്‍ ഉപകാരമായി.
leelamchandran .blogspot .com
leelamc.blogspot .com
ആപത്തൊന്നും കൂടാതെയിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം... ഇടയ്ക്കൊന്നും കാണാറുമില്ല?
ഞാന്‍ വേറെ ഒരു വഴിക്ക് പോകുമ്പോളാ മുരളിയേട്ടന്റെ ഈ ബ്ലോഗ് കണ്ടത്. അല്പം തിരക്കുണ്ട്, വീണ്ടും വരാം ഈ വഴിക്ക്, പുതിയ പോസ്റ്റുകളുടെ ലിങ്കുകള്‍ അയക്കുമല്ലോ
എത്താനിച്ചിരി വൈകി ..എന്നാലും കലാപത്തില്‍ പെടാതെ നാട്ടില്‍ എത്തി ബ്ലോഗ് mഈറ്റ് ഒക്കെ കൂടീലോ സന്തോഷം
പ്രിയപ്പെട്ട സിയ,നന്ദി.നാട്ടിലോണം കൂടി,മീറ്റുകൂടി തിരിച്ചെത്തിയേ ഉള്ളൂ..
പ്രിയമുള്ള ബെഞ്ചാലി,നന്ദി.എന്തൊക്കെയായാലും കൊള്ളയും,കൊള്ളിവെപ്പും നേരിൽ കാണാൻ പറ്റി കേട്ടൊ ഭായ്.
പ്രിയപ്പെട്ട അനീഷ്,നന്ദി.കലാപങ്ങൾ എവിടേയും എപ്പോഴും ഉണ്ടാകാമെന്ന് തെളിഞ്ഞിരിക്കുകയാണല്ലോ...
പ്രിയപ്പെട്ട ബഷീർ ഭായ്,നന്ദി.ആ നിയമം തന്നെയാണ് മനുഷ്യനെ തെട്ടുകൾക്കു മുകളിൽ തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകം...അല്ലേ ഭായ്.
പ്രിയമുള്ള മുനീർ,നന്ദി.സ്വന്തം മണ്ണിലെ നേട്ടങ്ങൾ മറ്റുള്ളവർ കൈയ്യേറുമ്പോൾ ഏതൊരു രാജ്യത്തും ഉണ്ടാകുന്ന പ്രശ്നങ്ങളാണിവ.
പ്രിയപ്പെട്ട ഗോപകുമാർ,നന്ദി. ലൂട്ടറി നേരിട്ടുകാണാൻ പറ്റി..,പിന്നെ എന്താണ് നാട്ടിലെ മീറ്റിൽ പങ്കെടുക്കാതിരുന്നത്.?
പ്രിയമുള്ള ലീലമേം,നന്ദി. കലാപവും,കല്ല്യാണവുമൊക്കെയാണല്ലോ ഇവിടത്തെ ഇഷ്ട്ടവിഷയങ്ങൾ..
പ്രിയപ്പെട്ട ഷാജ്കുമാർ,നന്ദി.എപ്പോഴും ആപത്തിന് മുമ്പിൽ പണിയെടുക്കുന്നതിനാൽ ഒന്നിനും പുത്തരിയല്ലാതായി.
പ്രിയമുള്ള ജയേട്ടൻ,നന്ദി.നമ്മുടെ ബ്ലോഗ്മീറ്റുകൾ എന്തുണ്ടായാലും എല്ലാമാസവും നടത്തണം കേട്ടൊ.
പ്രിയപ്പെട്ട എറക്കാടൻ,നന്ദി.ഏറെ നാളുകൾക്ക് ശേഷമുള്ള എറക്കാടന്റെ എഴുന്നുള്ളിപ്പ് അസ്സലായീട്ടാ..ഭായ്

Post a Comment