അന്നും (ഒരു യൂണി :ക്യാമ്പസ് ) ഇന്നും.
എഞ്ചിനീയറിങ്ങ് കഴിഞ്ഞശേഷം,പാലക്കാട്ടുനിന്നും ബ്രിട്ടനിൽ വന്ന് എം.ബി.എ ഡിഗ്രിയെടുക്കുവാൻ വേണ്ടി കുറച്ചുകൊല്ലം മുമ്പ് ഇവിടെയെത്തിയ ആഞ്ചലോസിന്റെ
അനുഭവങ്ങൾ വിവരിക്കാനാണ് ഞാനിവിടെ വന്നിരുന്നത്.
അപ്പോളിതാ BBC യിൽ നല്ലൊരു ഡോക്യുമെന്ററി...
The Gateway to U.K Education , അതിന്റെ
സത്യങ്ങളും,മിഥ്യയും തുറന്നുകാണിച്ചുകൊണ്ടുള്ളത് .
വ്യാജ സ്റ്റുഡണ്ട് വിസകളെ കുറിച്ചും, ഇവിടെ ഉപരിപഠനത്തിനുവരുന്ന വിദേശവിദ്യാർത്ഥികളെ , എങ്ങിനെയൊക്കെയാണ് വിസക്ക് മുമ്പും,പിമ്പുമൊക്കെ പലരീതികളാലും തട്ടിപ്പിന് വിധേയരാക്കുന്നതുമൊക്കെ കാണിച്ചുള്ള ചിത്രീകരണങ്ങൾ !
അതുകൊണ്ട് ഈ കഥയ്ക്കുമുമ്പ് ഞാനൊന്ന് യുകെയിലെ ഇപ്പോഴത്തെ വിദേശവിദ്യാർത്ഥിചരിതം വെറുതെ ഒന്ന് ചിക്കിമാന്തുകയാണ്....
കോഴിചികയുന്ന പോലെ ,വെറും മുകൾ ഭാഗം മാത്രമാണ് കേട്ടൊ.........
ഈയ്യിടെ ഇവിടെ ബിബിസിയടക്കം ,പത്രമാധ്യമങ്ങൾ എഴുതികൊഴുപ്പിച്ചതാണ് ഈ വിഷയം .
വിദേശവിദ്യാർത്ഥികൾ ഗ്രേറ്റ്ബ്രിട്ടനിൽ
ഇപ്പോൾ അനുഭവിക്കുന്ന നരകയാതനകൾ ...!
ബ്രിട്ടനിലെ ഒരു ഭാരതീയ വിദ്യാർത്ഥി കൂട്ടം
അവ എന്തൊക്കെയാണെന്നുള്ള ഒരു കൊച്ചുഎത്തിനോട്ടം ....
ഇവിടെ വരുമ്പോൾ ലഭിക്കുമെന്നുപറഞ്ഞ മോഹനവാഗ്ദാനങ്ങളൊന്നും കിട്ടാതെ
ഒരു നേരത്തെ ഭക്ഷണം വെറുതെ ലഭിക്കുന്ന സിക്കുഗുരുദ്വാരകളിലും , അമ്പലങ്ങളിലും
മറ്റും കടുത്ത തണവുപോലും വകവെക്കാതെ വരിനിൽക്കുന്ന വിദേശ വിദ്യാർത്ഥിക്കൂട്ടങ്ങൾ ,
വെറും പകുതിവേതനത്തിനുപോലും ഹോട്ടലുകളിലും, മറ്റുപലയിടത്തും എന്തുപണിയും ചെയ്തുകൊണ്ടിരിക്കുന്ന ഉന്നതബിരുധാരികൾ ,
ഒരു ആഴ്ച്ച ട്രെയിനിങ്ങ് എന്നുപറഞ്ഞ് പണിയെടുപ്പിച്ചിട്ട് ,
ശരിയായില്ലയെന്ന് പറഞ്ഞ് പിരിച്ചുവിടും ! പിന്നെ അടുത്ത ട്രെയിനികൾ ! അങ്ങിനെ സ്റ്റുഡൻസിനെവെച്ച് കൂലി ലാഭിക്കുന്ന കച്ചവടക്കാർ ,
ഒരു ടോയ്ലെറ്റ് മാത്രമുള്ള ത്രീ-ബെഡ്-റൂം വീടുകളിൽ പോലും പലരാജ്യക്കാരുമായി എട്ടും, പത്തും,അതിലധികവും സ്റ്റുഡെൻസുമായി ഷെയർചെയ്തു താമസിക്കുന്നവർ,...,...,.....
അങ്ങിനെ നിരവധി പിരിമുറുക്കങ്ങളുമായാണ് ഇവിടെയിപ്പോൾ
ഈ പുത്തൻ പഠിതാക്കൾ പയറ്റിതോറ്റുകൊണ്ടിരിക്കുന്നത് !
ഏതാണ്ട് പത്തുകൊല്ലം മുമ്പുവരെ ഇവിടെ യു. കെ. യിൽ ഉന്നത വിദ്യാഭ്യാസത്തിന് വന്നിരുന്നത് നമ്മുടെ നാട്ടിലെ വമ്പന്മാരുടേയും , മേൽതട്ടുകാരുടേയുമൊക്കെ മക്കളോ ,ബന്ധുക്കളോ മാത്രമായിരുന്നു . വളരെയപൂർവ്വം സാധാരണക്കാർ സ്കോളർഷിപ്പ് മുഖാന്തിരവും എത്തിയിരുന്നുട്ടാ..
ഈ കുത്തക തകർന്നത് ; ലേബർ പാർട്ടി അധികാരം കയ്യടക്കിയതുമുതൽ പുറം രജ്യത്തുനിന്നു പഠിക്കുവാന്‍ വരുന്ന വിദ്യർഥികൾക്ക് പലപലയാനുകൂല്യങ്ങളും അനുവദിച്ചുകൊടുത്തതിനാലാണ് .
പിന്നീട് ബ്രിട്ടനിലേക്കുള്ള ഫോറിൻ വിദ്യാർത്ഥികളുടെ കടന്നുകയറ്റം ക്രമാധീതമായി ഓരൊ കൊല്ലം തോറും വർദ്ധിച്ചുവരികയായിരുന്നു.
ആ സമയത്ത് നാട്ടിൽനിന്നും ലോണും മറ്റും എടുത്ത് സാധാരണക്കാരായ പലരും പഠനത്തോടൊപ്പം തൊഴിലും എന്നപദ്ധതി പ്രകാരം യു.കെയിൽ എത്തിപ്പെട്ടു.
ഡിഗ്രി സർട്ടിഫിക്കേറ്റിനേക്കാൾ കഴിവിന് ( Efficient and Energetic ) പ്രാധാന്യം നൽകുന്ന ഈ രാജ്യത്ത് നല്ല ബാങ്ക് ബാലൻസും, വർക്ക് പെർമ്മിറ്റും കരസ്ഥമാക്കി ഇവിടെ സ്ഥിരതാമസമാക്കിയ ഒട്ടേറെ മിടുക്കന്മാരും, മിടുക്കികളും സസുഖം ഇപ്പോഴും ഇവിടെ വാഴുന്നുണ്ട് കേട്ടൊ.
An Education Moto of U.K
ഒപ്പം തന്നെ പഠനമവസാനിച്ചു പോകുമ്പോൾ നാലഞ്ച് മൊബൈയിൽ കോണ്ട്രാക്റ്റ് ഫോണുകളടക്കം ,അന്നിവിടെ വാരിക്കോരി കൊടുത്തിരുന്ന ലോണുകളും എടുത്ത് ,ക്രെഡിറ്റ്
കാർഡ്കളും ഉപയോഗിച്ച് ലക്ഷങ്ങളുമായി മുങ്ങിയിരുന്ന, അതി നിപുണന്മാരും അന്നുണ്ടായിരുന്നു !
ആ നഷ്ട്ടങ്ങളെല്ലാം ഇവിടത്തെ ഇൻഷൂറൻസ്
കമ്പനികൾക്കു പോയി !
നാലുകൊല്ലം മുമ്പ് എന്റൊപ്പം താമസിച്ചിരുന്ന നാട്ടിലെ ഒരു രാഷ്ട്രീയ നേതാവിന്റെ മകൻ, ഇവിടത്തെ രണ്ട് ബാങ്കുകളിൽ നിന്നായി ഇരുപത്തിയഞ്ചുലക്ഷം രൂപയുമായി മുങ്ങി !
ആ വിരുതൻ ,ഇപ്പോൾ കാനഡയിൽ പൊങ്ങിയപ്പൊൾ എന്നോടുവിളിച്ചുപറഞ്ഞത്
‘പണ്ടീവെള്ളക്കാർ നമ്മടെ കുറേ കട്ടുകൊണ്ടുവന്നില്ലേ--ങ്ങ്--
ഇങ്ങിനെയെങ്കിലും കുറേശെ പകരം വീട്ടണ്ടേ എന്നാണ് !'
ഈ പറഞ്ഞെതെല്ലാം പഴയ കഥകളാണ് കേട്ടൊ.
പടിഞ്ഞാറൻ രാജ്യങ്ങളിൽ സമ്പത്തുമാന്ദ്യം പൊട്ടിപുറപ്പെട്ടതോടുകൂടി , ഇവിടെവരുന്ന വിദ്യാർത്ഥികളുടെ വരുമാനത്തിനും ഇരുട്ടടിയായി. പോരാത്തതിന് യൂറോപ്പ്യൻ യൂണിയനിലെ സാമ്പത്തികകമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ അനേകം തൊഴിലാളികൾ
ബ്രിട്ടനിലെ തൊഴിൽമേഖലകൾ കീഴടക്കുകയും ചെയ്തു.
പക്ഷേ ഇവിടെ ഇപ്പോൾ ഉപരിപഠനത്തിനുവന്നവർ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും അറിയാതെ ,വിദ്യാർത്ഥികൾക്കുള്ള വിസാ നിയമം കർശനമാക്കിയതിനുശേഷവും, യുകെ യിലേയ്ക്ക് സ്റ്റുഡെൻസിന്റെ പ്രവാഹം ,ഏജന്റുമാരുടെ ഒത്താശയോടെ വിഘ്നം കൂടാതെ ഒഴുകിക്കൊണ്ട് തന്നെയിരിക്കുകയാണ് ഇപ്പോഴും....
പതിനെട്ടുവയസ്സുമുതൽ അറുപതുവയസ്സുവരെ സ്റ്റുഡന്റായി വരാമെന്നുള്ളതുകൊണ്ട് ആർക്കും വരാമല്ലോ. വടക്കെയിന്ത്യയിൽ നിന്നുമൊക്കെ വ്യാജസ്റ്റുഡണ്ട് വിസയിലെത്തി
കോളേജ് കാണാതെ സമ്പാധിച്ചുനടക്കുന്നവരും ധാരാളം ഉണ്ട് കേട്ടൊ.
നന്നായി കമ്മീഷൻ കിട്ടുന്ന ഇടനിലക്കാരായ ഏജന്റുമാരുടെ പ്രലോഭനങ്ങളിൽ കുടുങ്ങി ഇവിടെവന്നെത്തുമ്പോഴാണ്,പലരും ഒരു ഊരാകുടുക്കിലാണല്ലൊ പെട്ടുപോയെതെന്ന് ചിന്തിക്കുന്നത് !
കഴിഞ്ഞകൊല്ലത്തേക്കാൾ ഇരട്ടി,ഏതാണ്ട് അമ്പതിനായിരത്തോളം ഭാരതീയവിദ്യാർത്ഥികൾ
ഈ സീസണിൽ തന്നെ ഇവിടെയെത്തിയിട്ടുണ്ടെത്രേ !
അമേരിക്കയിലെ ഭീകര പഠനച്ചിലവും ,ആസ്ത്രേലിയയിലെ വംശീയാതിക്രമങ്ങളും , ലോകത്തെവിടേയും വിലമതിക്കുന്ന യുകെ ഡിഗ്രികളുമൊക്കെകാരണം ബ്രിട്ടൻ തന്നെയാണ് , ഇപ്പോൾ ഏതൊരുവനും ഉന്നത പഠനത്തിന് തെരെഞ്ഞെടുക്കുന്ന തട്ടകം കേട്ടോ !
ക്ലബ്ബും,പബ്ബും,ഫുഡും ഒക്കെയുള്ള യു.കെ.ക്യാമ്പസുകൾ !
കൂട്ടരെ ആരെങ്കിലും ഉന്നത പഠനത്തിനായി യുകെയിലേക്ക് വരുന്നതിനുമുമ്പ് ഈ കൊച്ചുകാര്യങ്ങൾ ഒന്നോർമ്മിക്കുമല്ലോ..
ഇവിടെ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നവരോ, അടുത്ത് ഇവിടെ നിന്നും ഡിഗ്രിയെടുത്ത് വന്നവരുമായോ, ഇപ്പൊൾ ഇവിടെയുള്ള സ്ഥിതി വിശേഷങ്ങൾ ചോദിച്ചുമനസ്സിലാക്കുക.
ഏജന്റില്ലാതെ നേരിട്ടുതന്നെ യൂണിവേഴ്സിറ്റിയുമായി ഇടപാടുകൾ നടത്തുവാൻ ശ്രമിക്കുക. അങ്ങിനെയാണെണിൽ അവർക്ക് പോകുന്ന ആ വലിയ കമ്മീഷൻ തുക തന്നെ , അപേക്ഷിക്കുന്നവന് നീക്കി വെക്കാം !
നല്ലക്യാമ്പസുകളിലേക്കുള്ള പ്രവേശനം സെപ്തംബർ മാസമാണ് ഇവിടെ നടക്കുക !
ആയതുകൊണ്ട് പരമാവധി ജനുവരിയിൽ തുടങ്ങുന്ന കോഴ്സുകളേക്കാൾ മുന്തൂക്കം സെപ്തംബർ കോഴ്സുകൾക്ക് നൽകുക ...
ഈ വർഷം മുതൽ യുകെ യിലേക്കുള്ള സ്റ്റുഡണ്ട് വിസാ പെർമിറ്റ് ,വീണ്ടും കുറച്ചുകൂടി കർശനമാക്കുവാൻ പോകുകയാണത്രേ ! ഒപ്പം ഭേദഗതികളോടെ കുറെ വിദ്യാഭ്യാസനിയമങ്ങളും നടപ്പിലാക്കുവാൻ പോകുന്നുണ്ടുപോലും...അപ്പോൾ ഇനിമുതൽ ഈ സ്വപ്നഭൂമിയിലേക്ക് വിദ്യാഭ്യാസ വിസയുമായി പറന്നുവരുവാൻ ഒരുമ്പെടുന്നവർ ; ഒന്ന് കണ്ടും ,കേട്ടുമൊക്കെ വരുമല്ലൊ , അല്ലേ ?
അല്ലാ ,നമ്മുടെ ആഞ്ചലോസിന്റെ കഥയെങ്ങോട്ടുപോയി ?
ജോറായി ....
കഥപോയിട്ട് ഒരു വഞ്ചിപ്പാട്ടായി കേട്ടൊ...!
അതിനെനിക്ക് നതോനത വൃത്തം അറിഞ്ഞിട്ട് വേണ്ടേ..!
ആഞ്ചലോസ് ചരിതം ഒരു വഞ്ചിപ്പാട്ട്
ആഞ്ചലോസിനെ ഞാൻ പരിചയപെടുന്നത് ,വിസ തീർന്നുനിൽക്കുന്ന
ഒരുവനായിട്ട് !
അതും ധാരാളം നഷ്ട്ടബോധങ്ങളുമായി .
അപ്പച്ചന്‍ മരണപ്പെട്ട ശേഷം , അവനെ ഈ യുകെ പഠനത്തിന്റെ
പേരിൽ ഭാഗപത്രത്തില്‍ നിന്നും എഴുതി തള്ളിയപ്പോൾ ; ബന്ധങ്ങളേക്കാള്‍
വില സ്വത്തിനാനെന്നു മനസിലാക്കിയവൻ !
എല്ലാവരാലും ഉപേഷിക്കപ്പെട്ട ഒരുവനായി.....
ബ്രിട്ടനിൽ MBA ഡിഗ്രി എടുക്കാന്‍ വന്ന് ഒരു ഗതിയും
കിട്ടാതെ ഇങ്ങനെ അലയേണ്ടി വന്ന സ്ഥിതിവിശേഷങ്ങളെ
കുറിച്ച് ,അവൻ പലപ്പോഴായി എന്നോട് പറഞ്ഞ കഥകളാണിവ കേട്ടൊ
ഒരു യു കെ നൈറ്റ് ക്ലബ്ബ്
മാഞ്ചസ്റ്ററിൽ പഠിയ്ക്കുന്ന , മലയാളി പയ്യന്‍ തന്റെ ,
അഞ്ചുവര്‍ഷ യു.കെ ക്കഥ, ചൊല്ലാംതന്നെ ഇപ്പോള്‍മെല്ലെ ;
അഞ്ചാറടി പൊക്കമുള്ള, ഒത്തവണ്ണം തടിയുള്ള ,
ആഞ്ചലെന്ന് പേരുക്കേട്ട, അടിപൊളി ചെത്തുപയ്യന്‍ !
കാഞ്ചിക്കോട്ടെ ചാക്കോചേട്ടൻ, വല്ലഭനാം മുതലാളി ,
കാഞ്ചനത്തിൻ ജ്വല്ലറിയാൽ ,പണമെല്ലാം വാരിക്കോരി,
പഞ്ചായത്തില്‍ കേമനായി, നാട്ടുകാരെ വിറപ്പിച്ചു !
അഞ്ചാ ണ്മക്കള്‍ പഠിപ്പിലും, കേമത്തങ്ങള്‍ കാണിക്കാനും ,
കഞ്ചാവെല്ലാംപുകയ്ക്കാനും , തല്ലുക്കൊള്ളി തരത്തിനും ,
പുഞ്ചപ്പാടം വിളഞ്ഞ പോല്‍ ,ഒന്നിച്ചായി ശോഭിച്ചല്ലോ ....
പഞ്ചാബില്‍പ്പോയി പഠിച്ചിട്ട് , താഴെയുള്ള പയ്യനപ്പോള്‍
എഞ്ചിനീറായി വന്നനേരം, വിട്ടയച്ചു ‘യുകെ‘ യില് .
അഞ്ചാമത്തെ പൊന്നുപുത്രന്‍ , ‘യുകെ‘കണ്ടു വാപൊളിച്ചു !
വഞ്ചിപെട്ട കയം പോലെ , ചുറ്റി ചുറ്റി തിരിഞ്ഞല്ലോ ?
മൊഞ്ചുള്ളയാ പ്പബ്ബുകളും, പഠിപ്പെങ്കില്‍ ക്ലബ്ബില്‍ മാത്രം !
അഞ്ചുപത്തു ലക്ഷം വീതം ,കൊല്ലം തോറും അയച്ചിട്ടും ,
ഫ്രഞ്ച്‌കാരി പെണ്ണൊരുത്തി, കൂടെ വന്നു കിടന്നിട്ടും ,
വെഞ്ചാമര ത്തലയുള്ള ,വെള്ളമഞ്ഞ തൊലിയുള്ള ,
കാഞ്ചനത്തിന്‍ ശോഭയുള്ള തരുണികള്‍ ചുറ്റും ക്കൂടി ;
കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ,
പഞ്ചറാക്കിയാഞ്ചലോസിന്‍ , ഭാവി തന്റെ ചക്രംങ്ങളും !
അഞ്ചുപെനി ഇല്ലാതവന്‍ ,ലഹരിയില്‍ മുക്തി നേടി
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ ,തേങ്ങി തേങ്ങി ക്കരയുന്നൂ ....
പുഞ്ചിരിച്ച ക്കൂട്ടരെല്ലാം, കണ്ട ഭാവം നടിക്കാതെ ;
പഞ്ചപാവ മിപ്പയ്യനെ, തെരുവില് തള്ളിയിട്ടൂ ....
വഞ്ചനയില്‍ പെട്ടിട്ടാണ് , സ്വന്തം കാര്യം നോക്കാതാണ് ,
ആഞ്ചലോസിന്‍ കഥയിത് ; ഗുണപാഠം കൂട്ടുകാരെ !!
കഴിഞ്ഞ മാസം ആഞ്ചലോസിനെ അവിചാരിതമായി
ഞാന്‍ ലണ്ടനില്‍ വെച്ചുവീണ്ടും കണ്ടുമുട്ടി !
ഇവിടെ ജനിച്ചു വളര്‍ന്ന ഒരു മേനോത്തി കുട്ടിയുടെ
കെട്ടിയോനായിട്ടാണ് അപ്പോൾ കണ്ടത്, ഇവിടെയാണെങ്കിൽ
ജാതി ,മതം ,നാട് ,വര്‍ഗ്ഗം ......ഒന്നും തന്നെയില്ലല്ലോ !
പോരാത്തതിന് ബ്രിട്ടീഷ് ടെലഫോൺസിൽ ഉഗ്രനൊരുജോലിയുമായി മൂപ്പർക്ക്.
ബ്രിട്ടനില്‍ കാലുകുത്തി നിലയുറപ്പിക്കാന്‍ വേണ്ടിമാത്രം ,
ഈ പെൺക്കുട്ടിയെ വിവാഹം കഴിച്ച് ,ബ്രിട്ടൻ സിറ്റിസൻഷിപ്പ്
കിട്ടിയശേഷം ഇവളെ പലകാരണങ്ങൾ പറഞ്ഞ് ഉപേഷിച്ച ഒരു വില്ലന്‍ ഭര്‍ത്താവിന്റെ കഥയും ഇവരുടെ പുത്തന്‍ ജീവിതകഥയ്ക്ക് പിന്നിലുണ്ട് കേട്ടൊ..
ആഞ്ചലോസ് അടുത്ത ഒരു ജീവിതാഭിലാഷത്തെ
കുറിച്ചും എന്നോടു പറഞ്ഞൂട്ടാ....
കാശുണ്ടായ ശേഷം ;സ്വന്തം ജീവിതകഥ ,
അതും പ്യഥിരാജിനെ നായകനാക്കി ഒരു സിനിമ പിടിക്കണമെന്ന്...
എന്നോടാണ് പാട്ട് എഴുതുവാന്‍ പറഞ്ഞിരിക്കുന്നത് !
അപ്പതുകൊള്ളാം ;
പടം പൊളിയുവാന്‍ പിന്നെ എന്തെങ്കിലും കാരണം വേണോ ?
off peak :-
ഇവിടെ വന്ന പത്രവാർത്തകളിൽ നിന്നും കുറച്ചിതാ...
London: Hundreds of Indian students who come to the UK to pursue courses in colleges are unable to find part-time work to fund their stay and studies here and have been forced to eat in gurdwaras in Southall. There has been a three-fold rise in the number of Indian students coming to the UK since the points-based immigration system was introduced in April this year. Many of them come in the hope of finding work so that they can live here. A BBC Radio 5 documentary found that such students were desperate when they could not find work. They were also reluctant to return to India for the shame that would follow. Many such students flock to the gurdwaras in Southall for free food. The documentary, broadcast on Sunday, quoted Nitin Walia, a student who has sought refuge at the gurdwara, as saying: “I can’t afford to rent a room, I am borrowing money from relatives at home just to buy my bus fare to college. I will only be able to rent a room if I can find a job, if I..... സ്റ്റുഡണ്ട് വിസയിൽ ലണ്ടനിൽ എത്തിയ അരുൺ അശോക് ഈയ്യിടെ എഴുതിയ ഈ ബ്ലോഗ് കൂടി നോക്കൂ..... http://arun-gulliblestravels.blogspot.com/ UK EDUCATED GROOM-A MYTH /17 Feb 2010. അതുപോലെതന്നെ യുകെയിലുള്ള വിഷ്ണുവിന്റെ വിദേശവിദ്യാഭ്യാസത്തെ കുറിച്ചുള്ള തികച്ചും വിജ്ഞാനപ്രദമായ ഈ ബ്ലോഗും കൂടി നോക്കുമല്ലൊ വിദേശപഠനം http://videshapadanam.blogspot.com/ |
ബ്രിട്ടനിലെ പേരുകേട്ട കുറച്ചു സർവ്വകലാശാലകൾ
Top Ten in the World
ലേബൽ :-
കണ്ടതും കേട്ടതും.
|
66 comments:
othiri yadharthyangal velippedunnundu......., theerchayaayum ava valare pradhanyam arhikkunnavayaanu.........
വല്ലാത്ത നീളം എന്നാലും വായിച്ചു, എന്തിനാ വിദ്യാർഥിയുടെ കൂടെ /നി ചേർക്കുന്നത് വിദ്യാർഥിയെന്നാൽ പെൺ വർഗ്ഗവും പെടില്ലെ മാഷേ!! അറിയാൻ പാടില്ലായിട്ട് ചോദിച്ചതാ. studentന് പെൺ വേഷമോ?? എന്തായാലും ആഞ്ചലോസ് ആളു കൊള്ളാം. കരകയറിയല്ലോ!! ഇനിയൊരു സിനിമ പിടിക്കട്ടെ എന്നിട്ട് തിലകനും ഒരു റോൽ കൊടുക്കട്ടെ, വിശേഷായി!!
ഇന്ന് രാവിലെ എന്റെ ഒരു ആന്റി ളിച്ചിരുന്നു. എം. എസ്. സി. നഴ്സിംഗ് ന് ചേര്‍ത്ത ആന്റി യുടെ മകളും ഇത്തരം ഒരു പറ്റിപ്പില്‍ പെട്ടു എന്ന് പറയാന്‍. :(
അവരും പുറത്തറിഞ്ഞാലുള്ള മാനക്കേട് ആലോചിച്ചു, ഇത് ആരോടും പറയുന്നില്ല. എന്നോടായതു കൊണ്ട് പറഞ്ഞു. സംഭവം അറിഞ്ഞത് ഇന്നാണ്. അത് കൊണ്ട് നേരമില്ലാഞ്ഞിട്ടും, ഇന്നീ ബ്ലോഗ് കുത്തിയിരുന്ന് വായിച്ചു.
എന്റെ കൂടെ പഠിച്ചവര്‍ അവിടെ വന്നു കുഴപ്പങ്ങളിലോന്നും വീണതായി അറിവില്ല. ഞാനാദ്യം കരുതിയത്, ഒരു ഉള്‍നാട്ടില്‍ ജീവിച്ചവരായത് കൊണ്ട് ആന്റിയുടെ കുടുംബത്തിന്റെ നിഷ്കളങ്കതയെ ആരോ മുതലെടുത്തതാണെന്ന്. ഒരു മെച്ചപ്പെട്ട graduation ഒക്കെ കഴിഞ്ഞു എം. ബി. എ. പോലുള്ള കോഴ്സ് ഉകളിലേക്ക് വരുന്നവര്‍ പോലും ഇത്തരം തട്ടിപ്പുകളില്‍ പെടുന്നു എന്ന് കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നു. അത്തരം ആളുകള്‍ എങ്കിലും എന്ത് കൊണ്ടാണ് കുറച്ചു കൂടി അന്വേഷിച്ചു വിവരങ്ങള്‍ കണ്ടു പിടിക്കാതതെന്നു :(
നമ്മുടെ ഇടയിലെ ഒരു ബിലാത്തിപ്പട്ടണക്കാരന്‍ നേരിട്ട് ഈ വിഷയം എഴുതിയത് എന്ത് കൊണ്ടും നന്നായി.
oru visa sariyaakkan pattumo murali chetta
‘പണ്ടീവെള്ളക്കാർ നമ്മടെ കുറേ കട്ടുകൊണ്ടുവന്നില്ലേ--ങ്ങ്--
ഇങ്ങിനെയെങ്കിലും കുറേശെ പകരം വീട്ടണ്ടേ എന്നാണ് !'
തനതായ രിതിയില്‍ തന്നെ ഈ പോസ്റ്റും നന്നാക്കി.
ഫോട്ടോകളും കവിതയുമൊക്കെ ഉള്‍പ്പെടുത്തി ആഞ്ചലോസിന്റെ കഥ പറയുന്നതോടൊപ്പം
അറിഞ്ഞിരിക്കേണ്ട ഒരു പാട് കാര്യങ്ങളും
നല്‍കിയിരിക്കുന്നു.
നന്നായി.
മുരളി ചേട്ടാ , ഇത് ഞാന്‍ എഴുതാന്‍ വേണ്ടിയിരുന്നതാണ് . വളരെ പ്രാധാന്യമുള്ള ഒരു കാര്യമാണ് ചേട്ടന്‍ എഴുതിയത് . ഇവിടെ ഇപ്പോള്‍ സ്റ്റുഡനട് ആയി വരുന്നവര്‍ക്ക് പിച്ചക്കാരുടെ നിലവാരമേ ഉള്ളൂ . കാസിനോയില്‍ പോയി ഫ്രീ ബെറ്റ് കളിച്ചാണ് പലരും " അരിക്കൊള്ള " വക തേടുന്നത് . നാട്ടില്‍ നിന്ന് പിള്ലെരെന്നും വിളിയാണ് , എടാ ഒരു വിസ ഒപ്പിച്ചു താ എന്ന് പറഞ്ഞു . ഇവിടുത്തെ സ്ഥിതി പറഞ്ഞിട്ട് ആര്‍ക്കും അങ്ങ് ബോധ്യമാകുന്നില്ല .
വിധ്യാര്തികളുടെ കാര്യം പോട്ടെ , വര്‍ക്ക് പെര്‍മിറ്റ് കിട്ടിയ " വന്‍ ടീമുകള്‍ " ( ഞാന്‍ ) ചെയ്യുന്നത് കൂലിപ്പണിയാണ് . ഹ ഹ ഹ . ഒള്ള കഞ്ഞിയെ കുറ്റം പറഞ്ഞതല്ല . അവസ്ഥ വെളിപ്പെടുത്തിയതാണ് . നാട്ടിലെ സ്ഥിതിയും മോശമാണ് . അവിടെ പോപ്പുലേഷന്‍ കാരണം മനുഷ്യന്‍ അസ്വസ്ഥനാണ് . മുടിഞ്ഞ ചൂടും . എവിടെ നോക്കിയാലും ആള്‍ക്കൂട്ടവും പൊടിയും . അതിലും ഭേതമാണ് ഈ നാട് . കുറച്ചു നല്ല വായു എങ്കിലും ഉണ്ട് . ഈയിടെ നമ്മുടെ നാട്ടില്‍ ഏതോ ഒരു മതക്കാരു പറഞ്ഞത്രേ , അഞ്ചു കുട്ടികളെ ഉണ്ടാക്കിക്കോളാന്‍. അഞ്ചാമത്തെ കുട്ടിയെ മതം ഏറ്റെടുക്കും എന്ന് . ( ആരോ പറഞ്ഞു കേട്ടതാണ് ) . സത്യമാണെങ്കില്‍ അവനെയൊക്കെ എന്ത് ചെയ്യണം .??
IELTS 6 മായി നിൽക്കുന്ന ഒരുത്തനെ നേർസ്സിംഗ് സ്റ്റുഡന്റ്സ് വിസ തരപ്പെടുത്തി യു.കെ യിലേക്ക് ചവിറ്റി കയറ്റണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ പോസ്റ്റ്, ഞാൻ ത്രിശങ്കുവിലായി എന്ന് മാത്രം പറയാം.
മാഷെ,
നല്ല പോസ്റ്റ്.
യു.കെയില്‍ പഠനം, പഠനത്തോടോപ്പം ജോലി എന്നും പറഞ്ഞ് ബോര്‍ഡും വച്ചിരിക്കുന്ന നിരവധി ഏജന്റുമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ട്.
ജോലിക്കും മറ്റും ഉള്ള ബുദ്ധിമുട്ടുകള്‍ അന്വേഷിച്ചറിയാതെ ചാടിപ്പുറപ്പെടുന്നവരും ധാരാളം.
പ്രിയ ജയരാജ്,ആദ്യം വന്നാതിനാദ്യം നന്ദി.ഇതെല്ലാം യഥാർത്ഥത്തിന്റെ മുഖങ്ങൾ തന്നെയാണ് കേട്ടൊ...
പ്രിയ നന്ദന നന്ദിയുണ്ട് തെറ്റു ചൂണ്ടികാണിച്ചുതന്നതിന്.തിലകനാഞ്ചലോസിന്റച്ഛനാക്കാൻ അമ്മ സമ്മതിക്കുമോ ആവൊ?..
പ്രിയ പ്യാരി ,നന്ദി .മാന്യതയുടെ ആവരണമുള്ള മാനം പോകുമെന്നുപേടിച്ചീ മലയാളി വിദ്യാർത്ഥികൾ ഇവിടെയിപ്പോളനുഭവിക്കുന്ന ദുരിതങ്ങളൊന്നും ആരോടും പറയാതിരിക്കുകയാണ് കേട്ടൊ..
പ്രിയ റാംജിഭായി,നന്ദി.ആഞ്ചലോസിനെപ്പോലെ ഇവിടെവന്ന് പച്ചപിടിച്ചവർ ധാരാളമുണ്ടിവിടെ,അതുകൊണ്ട് കഥകൾക്ക് ക്ഷാമമില്ല; എഴുതാൻ മടിയാണെന്നുമാത്രം!..
പ്രിയ പ്രദീപ് ,നന്ദി.പ്രദീപും,വിഷ്ണുവുമൊക്കെ ഇവിടത്തെ ഇപ്പോഴുള്ളയീ വിദ്യാർത്ഥിദുരിതപർവ്വങ്ങൾ എഴുതൂ.അങ്ങിനെയെങ്കിലും വായിക്കുന്നവർ മുഖേന ഒരുബോധവൽക്കരണം ഉണ്ടാകട്ടെ...
പ്രിയ കാക്കര, നന്ദി.നെഴ്സിങ്ങ് സ്റ്റുഡണ്ട് വിസയിൽ വന്നാൽ,കുറച്ചുകാശുകൊടുത്താലെങ്കിലും ,ഏതെങ്കിലും നഴ്സിങ്ങ്ഹോമിലെങ്കിലും കയറിപറ്റാം കേട്ടൊ.ഇവർക്ക് IELTS - 6.5 വേണമെന്നുതോന്നുന്നൂ...
തീർച്ചയായും നല്ലൊരു കാര്യമാണ് ഈ പോസ്റ്റ്.ഉപകാരപ്രദം
Murali chetta,
Sambhavam kalakkiyittundu...
Pakshe kurachu koode ghambeeryatha veruthanam namukku...
Naadu onnu njettanam
Part time kittathe kadichu thoongi ninnittu....course kazhiyumbo full timum kittunnilla!!
MBA, MS okke padichavar course kazhinju full time hotelil pathram kazhukan... nilkunnu...ellathinum...'
Londonil, ella jolikkum athintethaya maanyatha undenna oru munkoor jamyavum!!'
Pinne ettavum valiya thattippu....paavam pillare...collegilekku agencykkar paranju vidunnu...saying...naatilekkal cheap aanennu paranju...ee MBA college ennu parayunna sambhavam nammude naatile parallel college pole aanu...
Universityil padichavarku polum joli kittilla in their field....
pinne agencykkar veedu sheriyakkam ennu parayunnathu 15-16 perude koode aayirikkum, one month vaadka advance vangum...
airportil ninnnu tubil kondu veraan 80 pound vangikkum...
6 pound maximum kodukkenda idathu!!
Angine ethra kaaryangal...
with love
Some London MBA students
Pinne oru paadu malayali restaurant 1 masam vare training ennum paranju pillare jolikku vekkum...ennitu cash kodukkathe paranju vidum!!
ഉപകാരമുള്ള പോസ്റ്റ് തന്നെ
ആശംസകള്‍
നല്ല പോസ്റ്റ്..
യുകെ ഭ്രമം അത്രപെട്ടെന്നോന്നും നമ്മുടെ ആളുകള്‍ക്കിടയില്‍ നിന്നും വിട്ടുപോകുമെന്ന് കരുതുന്നില്ല..
ബ്രിട്ടനിലെ ഇപ്പോഴത്തെ പഠനത്തിന്റെ അവസ്ഥ ഇത്രയും ഭീകരമാണെന്ന് ആരറിഞ്ഞു?
പോസ്റ്റ് നന്നായി മാഷേ. പലര്‍ക്കും ഉപകാരപ്പെട്ടേയ്ക്കും.
ആഞ്ചലോസിന്റെ കഥ എത്രയും വേഗം സിനിമയാകട്ടെ എന്ന് നമുക്കും പ്രാര്‍ത്ഥിയ്ക്കാം :)
ഈ പോസ്റ്റ് ഉപകാരമുള്ള പോസ്റ്റ് തന്നെ!
UK-il pokanam ennu karuthi irikkuvarunnu ini onnukoodi chindikkatte
പ്രിയ അനിൽഭായി,നന്ദി. ഈ ഏജന്റുമാരാണ് എല്ലാവരേയും പ്രലോഭനങ്ങൾ കാട്ടി ഇപ്പോൾ സ്റ്റുഡൻസിനുദുരിതവും,ഇവർക്കു കൈനിറയെ കാശും ഉണ്ടാക്കികൊണ്ടിരിക്കുന്നവർ..കേട്ടൊ.
പ്രിയ വീനസ്,പ്രിയ ഹംസ നന്ദി .ഒരു ബ്ലോഗറെന്നനിലയിൽ സമ്പ്രീതി നൽകുന്നയഭിപ്രായങ്ങൾക്ക് ..കേട്ടൊ.
പ്രിയമുള്ള ലണ്ടനിലെ എം.ബി.എ വിദ്യാർത്ഥികളെ നന്ദി. ഇപ്പോൾ നിങ്ങളനുഭവിക്കുന്ന സ്ഥിതിവിശേഷങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ച് ഒരു ബോധവൽക്കരണം നടത്തേണ്ടസമയം അതിക്രമിച്ചിരിക്കുന്നു..കേട്ടൊ.
പ്രിയ മുരളി നന്ദി .ഈ യുകെ ഭ്രമം കാരണം ഇവിടെയിപ്പോൾ പലരും ദുരിതങ്ങളുടെ ഭ്രമണപദത്തിൽ കിടന്നുതിരിയുകയാണ് കേട്ടൊ.
പ്രിയ ശ്രീ,നന്ദി.ഇപ്പൊഴിവിടെയുള്ള അവസ്ഥാവിശേഷങ്ങൾ, ആഞ്ചലോസിന്റെ കഥക്കൊപ്പം ബോധ്യപ്പെടുത്തുവാൻ ഒരു ശ്രമം നടത്തിയെന്നുമാത്രം..കേട്ടൊ.
പ്രിയ ഒഴാക്കൻ,നന്ദി. ഇപ്പോഴുള്ളയീയവസ്ഥാവിശേഷങ്ങളിലേക്ക് വെറുതെയിപ്പോൾ ഒഴുകിവരേണ്ട യുകെയിലേക്ക്,എല്ലാം ഒന്നു ശാന്തമാകട്ടെ..കേട്ടൊ.
ഇന്ത്യൻ വിദ്യാർത്ഥികൾ ഗുരുദ്വാരയിൽ നിന്ന് കിട്ടുന്ന സൌജന്യഭക്ഷണത്തിനായി കാത്തിരിക്കുന്ന ദുരവസ്ഥയെക്കുറിച്ച് പത്രവാർത്ത കണ്ടിരുന്നെങ്കിലും അതിന്റെ കാരണം മനസിലായത് ഇപ്പോഴാണു.അങ്ങോട്ട് വരാനൊരുങ്ങുന്ന സർവ്വരും ഇത് അറിയേണ്ടതാണു.എഴുതിയതിനു അഭിനന്ദനം.
Anyway a Very Good Post MURALEE
Those who going to UK as student ,must be read this post.
Lines of your poems also very nice.
ഫ്രഞ്ച്‌കാരി പെണ്ണൊരുത്തി, കൂടെ വന്നു കിടന്നിട്ടും ,
വെഞ്ചാമര ത്തലയുള്ള ,വെള്ളമഞ്ഞ തൊലിയുള്ള ,
കാഞ്ചനത്തിന്‍ ശോഭയുള്ള തരുണികള്‍ ചുറ്റും ക്കൂടി ;
കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ........
keep it up.
By
K.P.RAGHULAL
എന്തുകൊണ്ടും നന്നായി മുരളീ ഈ പോസ്റ്റ്... സത്യത്തിന്റെ മുഖം ഇത്ര ഭീകരമാണെന്ന് ഇപ്പോഴാണറിയുന്നത്... ശരിയ്ക്കും ഇന്‍ഫര്‍മേറ്റിവ് ആയി... നന്ദി...
ഓ.ടോ. : പിന്നെ, സ്റ്റോം വാണിങ്ങില്‍ സൂചിപ്പിച്ചിരുന്ന സ്ഥല നാമങ്ങളുടെ ഉച്ചാരണം ശരി തന്നെയായിരുന്നോ?
The Realities of life,that revealed apart,helps common man to learn and deviate themselves from the unseen vague pictures about the world before they strain themselves too much in life for nothing.Thank you so much for your efforts and time that you spend on these realities (truths & myths of life) to guide the youth for a better future. Professionally been in to teaching myself really appreciate your general guidance to youth before they commit them self to such a huge risk in life.Thanking You,Regards.Sheeba Shibin.
ലണ്ടനിലേക്ക് കേറി ജോലിയോടൊപ്പം തൊഴിലും ചെയ്ത്(വിദ്യ അര്‍ത്ഥിക്കാന്‍ ഇനി സമയമില്ല) സമ്പാദിക്കാമെന്ന് കരുതിയിരിക്കയായിരുന്നു.
ഇങ്ങനെയാണ് കാര്യങ്ങളുടെ കിടപ്പെങ്കില്‍....
ഞാനില്ല ഞാനില്ല.
വണ്ടി കേറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഈ വിവരങ്ങള്‍ വിലപ്പെട്ടതാവാം.
നന്ദി.
ഇത് ഇവിടുത്തെ കുട്ടികള്‍ വായിക്കണേ.
ഈ ഉദ്യമത്തിന് നന്ദി.
പ്രിയ പ്രദീപ് ഭായി,നന്ദി.ശരിക്കും ദയനീയമാണ് ഇപ്പോളിവിടെ വിദ്യാർത്ഥികളുടെ സ്ഥിതി.ഈയ്യിടെ യുകെയിൽ നിന്നും മടങ്ങിയ വിദ്യാർത്ഥികളുമായി ആകാശവാണിയിൽ കൂടി ഒരു അഭിമുഖം പ്രക്ഷേപണം ചെയ്യുവാൻ സാധിക്കുമോ?
പ്രിയ രഘുലാൽ, നന്ദി.വഞ്ചിപ്പാട്ടാായതുകൊണ്ട് ഞ്ചയുടെ ദ്വിതിയാക്ഷരപ്രാസം വെറുതെ നോക്കിയതാണ്.
പ്രിയ വിനുവേട്ടൻ, നന്ദി.വളരെ നന്നായി എഴുതികൊണ്ടിരിക്കുന്ന സ്റ്റോം വാണിങ്ങ് നോക്കാറുണ്ട് ,സ്ഥലനാമങ്ങളും മറ്റും ആയതുപോലെ തന്നെയാണ് കേട്ടൊ.
പ്രിയ ഷീബ,നന്ദി.അദ്ധ്യാപികമാർക്കാണല്ലൊ എല്ലാ കോട്ടങ്ങളും പെട്ടെന്ന് തിരിച്ചറിയുക.ഈ പ്രശ്നങ്ങളുടെ ഒരു ബോധവൽക്കരണം നടത്തുമല്ലൊ ?
പ്രിയ ബഷീർഭായി,നന്ദി. ഇവിടെവന്നാൽ വിദ്യ അർത്ഥിച്ചില്ലെങ്കിലും, ധനം അർത്ഥിക്കാം കേട്ടൊ. Learnig & Earning അതാണല്ലോ വരുന്നവരുടെ മെയിൻ പോളിസി!
പ്രിയ സുകന്യാ,നന്ദി.ഇതിന്റെയൊക്കെ സത്യാവസ്ഥകൾ കുറച്ചുപേരെങ്കിലും വായിച്ച് ,നേർവഴികൾ തേടുമ്പോഴാണ് ഒരു ബ്ലോഗ്ഗറെന്നനിലയിൽ ഞാൻ ചാരിതാർത്ഥ്യം കൊള്ളുന്നത് കേട്ടൊ.
വളരെ ഉപകാരപ്രദവും വിജ്ഞാനപ്രദവും ആയ പോസ്റ്റ്. ചാടിക്കേറി പോകാന്‍ പുറപ്പെടുന്നവര്‍ ഇതൊക്കെ ഒന്നു വായിച്ചിരുന്നെങ്കില്‍ നല്ലതു്. ഇതൊക്കെയാണ് അവിടത്തെ സ്ഥിതി എന്നറിയില്ലായിരുന്നു.
As far as my experiences are concerned, It have never been like these... എന്നൊക്കെ പറയാനക്കൊണ്ട് ഞാനുണ്ടോ ലണ്ടനിലിക്ക് പോയിരിക്കണു!
വായിക്കാന്‍ കാത്തിരിക്കുന്നു മുരളിജി..
സസ്നേഹം പാവംഞാന്‍
chetto nannayittundu angelosinte oru baagyam, angine oru chance kittiyirunnengil ennu thonnippoyi vere onnum kondalla >>>>> allathe evide ninnum raksha pedan chance undennu thonnunilla, pinne ethil vivaricha orupaadu kaaryangalilude njanum kadannu poyikondirikyunnu>>>>>#
ee oru attempt evide varaan prepare cheyyunnnavarku oru munkaruthalakatte ennasamsikyunnu........
adipoli analloo....very nice to read it.but it's true d wordss in this pages..what i hav to said Beware of our Consultancies
പലർക്കും ഉപകാരപ്രദമായേയ്ക്കാവുന്ന നല്ല ഒരു പോസ്റ്റ്.
ആഞ്ചലോസിന്റെ കഥയും കൊള്ളാം.
ആശംസകൾ
വളരെ നല്ല പോസ്റ്റ് മാഷെ.. പലര്‍ക്കും ഉപകാരപ്പെട്ടേയ്ക്കും.
Muralichetta,
This is indeed an eye-opener to all people from India who leave everything and take huge loans at the advice of agencies like UK VISA and Chopras. Pandu gulf VISA aayirunnu thattippu ennu nammal vicharichirunnathu...pakshe ithu nalloru cinemakku scriptinu pattiya sadhanam undu!!
പ്രിയ എഴുത്തുകാരിയെ, നന്ദി.ഇവിടേക്ക് ചാടിക്കേറിവന്ന്,ഓടിച്ചാടി നടക്കാൻ പറ്റാതെ കടിച്ചുപിടിച്ചുനിൽക്കുന്നവരുടെ ഈ ദയനീയതകൾ കണ്ടെങ്കിലും, ഭാവിയാത്രികർ തയ്യാറുകൾക്കൊരുമ്പെടുമെന്ന് കരുതിക്കൊണ്ടെഴുതിയതാണിത്.. കേട്ടൊ.
പ്രിയ പവം-ഞാൻ,നന്ദി.പണ്ട് ഞാനുമിങ്ങനെയൊക്കെയായിരുന്നു..കേട്ടൊ.
പ്രിയ ഷിഗിൻ,നന്ദി. നിങ്ങളുടെയൊക്കെയനുഭവം എനിക്ക് ഗുരു !പിന്നെ ആഞ്ചലോസാകാൻ ഒന്നുശ്രമിച്ചാൽ പറ്റും ..കേട്ടൊ.
പ്രിയ ബോപിൻ,നന്ദി. ഈ കൺസൽട്ടൻസിക്കാർ ഇനി കൊട്ട്വേഷൻ കൊടുക്കുമോ ആവൊ.ഒന്നുരണ്ട് ഭീക്ഷണിമെയിലുകൾ വന്നിരുന്നൂ.
പ്രിയ വശംവദൻ,പ്രിയ ലെക്ഷ്മി,നന്ദി. ഇത്തവണ സ്വന്തം പൊക്കിയടികൾ മറ്റിവെച്ച്,മറ്റുള്ളവർക്കുപകാരപ്പെടട്ടേ എന്ന് ചിന്തിച്ച് എഴുതിയതാണിത്..കേട്ടൊ.
പ്രിയ അരുൺ, നന്ദി.നിങ്ങളുടെയെല്ലാം നേരിട്ടുകണ്ടയീദുരിതാനുഭവങ്ങളാണ് ഈ രചനക്ക് പ്രചോദനം ..കേട്ടൊ.
അസ്സലായിരിക്കുന്നു മുരളിചേട്ട ഈ പോസ്റ്റ്.
ഇപ്പൊ യൂ.കെ.ക്കുപൊരാൻ ഇരിക്കുന്ന എല്ലാകുട്ടികളും വായിച്ചുമനസ്സിലാക്കേണ്ട കാര്യൺഗളാണിത്.
ഒപ്പം എഴുതിയ ആഞ്ചലൊസിന്റെ കഥാവഞ്ചിപ്പാട്ടും കേമമായിട്ടുണ്ട്.
പിന്നെ എന്റെകൂടെ ഇപ്പോൾതാമസിക്കുന്ന ആ മൂന്നുകുട്ടികളുടെ കയ്യീന്ന് ജോലികിട്ടുന്നവരെ വാടകവേണ്ടാന്നു പറഞ്ഞിരിക്കാഞാൻ...
really good....
as a student here, i personaly went through almost all of the experiences u mentioned.. its a nice read...
naattile educational agency ude vaagdhaanangalum ividuthe avasthayum randu dhruvangalil thanne aanu..
pinne,ividuthe vaayanakaarkku uk education ne kurichu samsayangal undenkil, I am happy to help... kaaranam ivide ethiyavarkke ariyoo ividuthe sugham.... nammude naadu thanne aanu swargam... if u have any doubts pleaase do contact me in: sreeragtg@gmail.com
മുരളീ:ഇത് വളരെ നല്ല പോസ്റ്റ് .ഇങ്ങിനെ ചതിവില്‍ പ്പെട്ട് അവിടെ കഷ്ടപ്പെടുന്ന ഒത്തിരിപേര്‍ യു .കെ യില്‍ ഉണ്ട് .(ഉപരിപഠനത്തിനു പോയി കോഴ്‌സ് കഴിഞ്ഞു തക്കതായ ജോലി കിട്ടാത്ത ഒരു" ഓര്‍ത്തോ ഡോക്ടറെ " ബര്‍മിംഗ്ഹാം തിരുപ്പതി ക്ഷേത്രത്തില്‍ കൌണ്ടര്‍ സ്റ്റാഫ് ആയി കണ്ട്മുട്ടി .അറിയാന്‍ കാരണം ഞങ്ങള്‍ ക്ഷേത്രത്തില്‍ വഴിപാടിനു രസീത് വാങ്ങിയപ്പോള്‍ സണ്‍ഇന്‍ലോ യോട് ആരാ എന്താജോലിഎന്നൊക്കെഅന്വേഷിച്ചപ്പോള്‍ ,ഞാന്‍ ജി .പി യാണ് എന്ന് പറഞ്ഞപ്പോള്‍ അങ്ങേര് പറയുന്നു ഞനും ഒരു ഡോക്ടര്‍ ആണ് എന്ന് .സത്യത്തില്‍ ഞങ്ങള്‍ ഞെട്ടിപ്പോയി .എവിടെയും ജോലി തരപ്പെട്ടില്ല .തല്‍ക്കാലം ഇവിടെ പിടിച്ചുനില്‍ക്കുന്നു .ഭക്ഷണം ക്ഷേത്രത്തില്‍ നിന്നും കഴിയും .രണ്ടു വര്‍ഷമയത്രേ എവിടെയെങ്കിലും ശരിയാവു മെന്ന പ്രതീക്ഷയോടെ ..മരുമകന്‍ അദ്ദേഹത്തോട് നാട്ടിലേക്ക് തിരിച്ചു പോകാന്‍ ഉപദേശിച്ചു ..മറുപടിയായി അയാള്‍ നിര്‍വികാര മായ ഒരു ചിരിയില്‍ ഒതുക്കി ..ഇങ്ങിനെ എത്രപേര്‍ .ആമുഖം ഒരു കണ്ണാടിയില്‍ എന്നപോല്‍ മനസ്സില്‍ പതിഞ്ഞുകിടപ്പുണ്ട് എന്റെ
പണ്ടീവെള്ളക്കാർ നമ്മടെ കുറേ കട്ടുകൊണ്ടുവന്നില്ലേ--ങ്ങ്--
ഇങ്ങിനെയെങ്കിലും കുറേശെ പകരം വീട്ടണ്ടേ എന്നാണ് !'
അത് പോയിന്റ് ട്ടോ.
ആഞ്ചലോസ് ചരിതവും ലേഖനവും വായിച്ചു. ബൂലോക വാസികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ അധികം ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കിയതിനു നന്ദി!
ഈ വർഷം മുതൽ യുകെ യിലേക്കുള്ള സ്റ്റുഡണ്ട് വിസാ പെർമിറ്റ് ,വീണ്ടും കുറച്ചുകൂടി കർശനമാക്കുവാൻ പോകുകയാണത്രേ !
ഒപ്പം ഭേദഗതികളോടെ കുറെ വിദ്യാഭ്യാസനിയമങ്ങളും നടപ്പിലാക്കുവാൻ പോകുന്നുണ്ടുപോലും...
അപ്പോൾ ഇനിമുതൽ ഈ സ്വപ്നഭൂമിയിലേക്ക് വിദ്യാഭ്യാസ വിസയുമായി പറന്നുവരുവാൻ ഒരുമ്പെടുന്നവർ ; ഒന്ന് കണ്ടും ,കേട്ടുമൊക്കെ വരുമല്ലൊ , അല്ലേ ?
Being Sure; It'll be done !
A very very informative post....
Thank You Verymuch, my dear Friend.
Dejo Joseph.
മുരളിയേട്ട, പോസ്റ്റ് വായിച്ചിരുന്നു, കമന്റ് എഴുതാന്‍ മുന്‍പ് കഴിഞ്ഞില്ല എന്ന് മാത്രം.
ഇവിടെ വരുന്ന വിദ്യാര്‍ഥികള്‍ അധികവും ചൂഷണം ചെയ്യപെടുകയാണ്.
യു കെ യില്‍ പഠിക്കാന്‍ വരുന്ന ഭൂരിഭാഗം പേരും ഇവിടുത്തെ പാര്‍ട്ട് ടൈം ജോലിയില്‍ ആകര്‍ഷിതരായി വരുന്നവരാണ് എന്നതാണ് മറ്റൊരു ദുഃഖ സത്യം. പഠിക്കാനായി ഇവിടെ വരുന്നവര്‍ യഥാര്‍ത്ഥത്തില്‍ നന്നേ കുറവാണു. ഈ കൂട്ടര്‍ക്ക് എങ്ങനെ എങ്കിലും അടിച്ചു പൊളിക്കണം കാശ് ഉണ്ടാക്കണം പിന്നെ നാട്ടില്‍ പോയി ഈ യോഗ്യത വച്ച് നല്ലൊരു ജോലിയും വിവാഹ മാര്‍ക്കറ്റില്‍ നല്ലൊരു വിലയും....ഇതു എല്ലാവരുടേം കാര്യം അല്ല കേട്ടോ...പക്ഷെ ഞാന്‍ പരിചയ പെട്ടിട്ടുള്ള ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും (പ്രത്യേകിച്ചു ആന്ധ്ര, കന്നഡ, ഉത്തരേന്ത്യന്‍ ടീംസ്) ഇതേ ചിന്തഗതികാരാണ്. അതുകൊണ്ട് തന്നെ അങ്ങനെ ഉള്ളവര്‍ ചൂഷണം ചെയ്യപ്പെടാനും വളരെ എളുപ്പമാണ്.
ഈ പോസ്റ്റിനു വളരെ നന്ദി. ഞാന്‍ അരുണിന്റെ ബ്ലോഗ് കണ്ടാരുന്നു. എനിക്കറിയാവുന്ന കാര്യങ്ങള്‍ ഞാനും ഉടന്‍ എഴുതാം. ഇവിടുത്തെ നേട്ടങ്ങളും കൊള്ളരുതായ്മകളും ഒരുപാട് പറയാന്‍ ഉണ്ടേ...
വിദേശപഠനത്തെ കുറിച്ച് എനിക്കറിയാവുന്ന കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ ഒരു ബ്ലോഗ് തുടങ്ങി.
http://videshapadanam.blogspot.com/
മുരളിയേട്ടന്റെ പ്രോത്സാഹനം എപ്പോഴും ഉണ്ടാവുമല്ലോ
വളരെ ഉപകാരപ്രദമായ ലേഖനം.
അല്ലെലും ഈ തണുപ്പ് സഹിക്കാൻ പറ്റാത്ത ഞാനൊക്കെ അവിടെ എങ്ങനെ വരും....
ഓ... എനിക്കെങ്ങും വേണ്ട യൂക്കേലെ ജ്വാലി!!
(പുളു!!)
പ്രിയ കല്ല്യാണപ്പെണ്ണേ ,നന്ദി. ഇനി ആ പിള്ളേർക്ക് പണികിട്ടീട്ട് വാടക കിട്ടീത് തന്നെ!
പ്രിയ ശ്രീരാഗ്,നന്ദി. അനുഭവങ്ങൾ പാളിച്ചകൾ അല്ലേ..ആ മെയിൽ ഐഡി കൊടുത്തത് എന്തായാലും നന്നായി കേട്ടൊ.
പ്രിയ ലക്ഷ്മിയേടത്തി,നന്ദി.ഇവിടെ ലണ്ടനിലും ധാരളം സമാനമായനുഭവങ്ങൾ കാണാറുണ്ട്.ഡോക്ട്ടർന്മാരും,എഞ്ചിനീയേഴ്സും,മറ്റും ഹോട്ടലിലും,ബേക്കറിയിലും മറ്റും പണിയെടുത്ത് താൽക്കാലിക ജോബ് വിസയെങ്കിലും കിട്ടുമെന്നപ്രതീക്ഷയിൽ കാത്ത് കിടക്കുകയാണ് കേട്ടൊ.
പ്രിയ രാധേ,നന്ദി. ആ പോയന്റും പറഞ്ഞ് ഇവിടെനിന്നും ധാരാളം പേർ കാശ് പിടുങ്ങിയിട്ടുണ്ട് കേട്ടൊ.
പ്രിയ ഡോക്ട്ടർ ജയൻഭായി,നന്ദി. പുളുവടിക്കാതെ ഇങ്ങോട്ടു പോന്നോളു/ ആയ്യുർവേദത്തിനു നല്ലഡിമാന്റയിവിടെ! തണവുമറ്റാനുള്ള എത്ര സംഗതികൾ ഇവിടെ കിടക്കുന്നൂ...!
മുരളീമുകുന്ദൻ,അരുൺ,വിഷ്ണൂ യുകെയിലെ ബ്ലോഗേർഴ്സ് എന്ന നിലയിൽ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു.
യുകെ വിദേശപഠനത്തെകുറിച്ചും,ഇപ്പോൾ അവിടെ ഇതിനോട് അനുബന്ധിച്ച് ഉണ്ടായിക്കൊണ്ടിരിക്കുന്ന കാര്യങ്ങളും നിങ്ങൾ മൂവ്വരും വളരെ നന്നായി എഴുതിയിട്ടുണ്ട്.
I already sent your web:adds to my friends !
Thanks.
MURALEE:-
' U.K .Videsha Vidyarthhi Charitham Oru Vingalum Pottalum !'
http://bilattipattanam.blogspot.com/
ARUN:-
http://arun-gulliblestravels.blogspot.com/
UK EDUCATED GROOM-A MYTH /17 Feb 2010.
VISHNU:-
http://videshapadanam.blogspot.com/
Really good and it is indeed an eye-opener to all students from India.
പ്രിയ വിഷ്ണു,നന്ദി വിദേശപഠനത്തിനൊരാമുഖമായി ,തികച്ചും വിജ്ഞാനപ്രദമായ ഇത്തരം ഒരു ബ്ലോഗ്ഗിന് തുടക്കം കുറിച്ചതിന് ,വിഷ്ണുവിന് സകലവിധഭാവുകങ്ങളൊടൊപ്പം,എല്ലാവിധ അഭിനന്ദനങ്ങളും അർപ്പിച്ചുകൊള്ളുന്നു...!
അന്ധൻ ആനയെതൊട്ട് വിവരിച്ചപോലെ ഞാൻ ഈ യുകെ വിദ്യാർത്ഥിചരിതം വർണ്ണിച്ച പോലെയവില്ലല്ലോ ;
ഒരു വിദേശവിദ്യാർഥിയായിവിടെ എത്തി,എല്ലാതരത്തിലുള്ള നല്ലതും,ചീത്തയുമായുള്ള നേരനുഭവങ്ങളിൽ കൂടിയെല്ലാം സഞ്ചരിച്ചപ്പോൾ വിഷ്ണുവിന് കിട്ടിയിട്ടുണ്ടാകുക...
തീർച്ചയായും ഭാവിയാത്രികർക്ക് ഈ 'A to Z' കാര്യങ്ങൾ ഒരു വമ്പിച്ചമുതൽക്കൂട്ടുതന്നെയാവും..കേട്ടൊ.
ഈ തുടക്കം തന്നെ ഗംഭീരമായിട്ടുണ്ട് !!
പ്രിയ ഡേജോജോസഫ്,നന്ദി,ശരിക്കും ചാരിതാർഥ്യമുളവാക്കുന്നയഭിപ്രായം തന്നെ.
പ്രിയ അനോണിഭായി,നന്ദി പ്രത്യേകിച്ച് താങ്കൾ ചെയ്ത ഉദ്യമങ്ങൾക്ക് കേട്ടൊ.
പ്രിയ മിഥുൽ,നന്ദി ആ വളരെ നല്ല അഭിപ്രായങ്ങൾക്ക് കേട്ടൊ.
ബിലാത്തിപട്ടണം സ്വപ്നം കാണുന്ന പലര്‍ക്കും ഇതൊരു ഗുണപാഠമാകട്ടെ.
ബിലാത്തി തികച്ചും അവസരോചിതമായ പോസ്റ്റ്. ദുബായില്‍ ജോലി തേടി വരുന്നവരുടെ കാര്യവും ഏതാണ്ടിതുപോലെ തന്നെ.
പിന്നെ കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നാണല്ലോ ചൊല്ല് ..സസ്നേഹം
വളരെ ഇന്‍ഫൊര്‍മേറ്റീവ് ആണീ പോസ്റ്റ്. സ്വപ്നങ്ങള്‍ നെയ്ത് വിദേശപഠനത്തിന് തയ്യാറെടുക്കുന്നവര്‍ പടുകുഴിയില്‍ പെട്ടുപോകാതിരിക്കണമല്ലോ. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
പിന്നെ, ആഞ്ചലോസിന്റെ ആഗ്രഹം സാധിച്ചു കൊടുക്കൂന്നേ. പാട്ടെഴുതി കൊടുക്കൂ. പടം പൊട്ടുന്നെങ്കില്‍ ഭാര്യയായിരുന്ന ആ പെണ്‍കുട്ടിയെ ചതിച്ചതിന് ദൈവം കൊടുത്ത ശിക്ഷ എന്നു കൂട്ടിക്കോളാന്‍ പറയൂ.
വായിച്ചു. ഇങ്ങനെയൊക്കെ നടക്കുന്നുണ്ടെന്ന് മനസ്സിലായി...നന്ദി:)
ആഞ്ചലോസിന്റെ വഞ്ചിപ്പാട്ടും മൊഞ്ചായി:)
അപ്പോൾ ഇനിമുതൽ ഈ സ്വപ്നഭൂമിയിലേക്ക് വിദ്യാഭ്യാസ വിസയുമായി പറന്നുവരുവാൻ ഒരുമ്പെടുന്നവർ ; ഒന്ന് കണ്ടും ,കേട്ടുമൊക്കെ വരുമല്ലൊ , അല്ലേ ?
തീർച്ചയായും ഇനി അങ്ങിനെതന്നെയേ വരികയുള്ളൂ മാഷെ.
അയാള്‍ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ..ഒരുപാട് അറിവുകള്‍ പകര്‍ന്നു നല്‍കുന്ന ഒരു പോസ്റ്റ്.പിന്നെ ചേട്ടന്‍ ഗാനരചന നടത്തുന്ന ആ ചലച്ചിത്രത്തിനായി ഞങ്ങള്‍ വായനക്കാര്‍ കാത്തിരിക്കുന്നു.
nannayi post..
വിജ്ഞാനപരവും അതോടൊപ്പം രസകരവുമായ പോസ്റ്റ്..
ലണ്ടനെന്നും ഓസ്ട്രേലിയയെന്നു കേൾക്ക്കുമ്പോഴേക്കും ഒന്നും നോക്കതെ ചാടി
വീഴുന്നവർക്കു പാഠമാകട്ടെ ഇത്..പിന്നെ ഇതിപ്പൊ ലണ്ടനെന്നോ, അമേരിക്കയെന്നോ ,ഗൾഫെന്നോ എന്നൊരു വ്യത്യാസമൊന്നുമില്ല..ശ്രദ്ധാപൂർവ്വം മുന്നോട്ടിറങ്ങിയില്ലെങ്കിൽ അനുഭവിക്കേണ്ടി വരും...
മുരളിയേട്ടാ
തികച്ചും വിജ്ഞാനപ്രദമായ ഒരു പോസ്റ്റ്. ഞാന്‍ ഇതിന്റെ ഒരു കോപ്പി എടുത്ത് അവിടേക്ക് ബിസിനസ്സ് മേനേജ്മെന്റ് പഠിക്കാന്‍ വരുന്ന ഒരു പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് കൊടുക്കുന്നുണ്ട്.
++ ദയവായി ഈ പോസ്റ്റ് ഇവിടുത്തെ പ്രധാന പത്രങ്ങള്‍ക്ക് അയച്ച് കൊടുക്കൂ.
മാതൃഭൂമി തൃശ്ശൂര്‍ എഡിഷനില്‍ വേണമെങ്കില്‍ ഞാന്‍ പണ്ട് പരിചയപ്പെടുത്തിയ ആളുണ്ടല്ലോ?
അങ്ങോട്ട് പഠിക്കാന്‍ കച്ചമുറുക്കിയിരിക്കുന്ന ഓരൊ വിദ്യാര്‍ത്ഥിക്കും ഉപകരപ്രദമാണ് ഈ പോസ്റ്റ്.
പ്രിയ ജ്യോ,നന്ദി ,ഈ സ്വപ്നഭൂമിയുടെ കുറച്ചുകിരാതവശങ്ങൾ ചിത്രീകരിച്ചതാണ് കേട്ടൊ .
പ്രിയ ഒരുയാത്രികാ,നന്ദി ,എവിടേയും ആളെകടത്തുന്ന ഏജന്റുമാരാണല്ലോ നേട്ടക്കാർ അല്ലേ...
പ്രിയ ഗീത,സ്വപ്നങ്ങൾ നെയ്യാൻ പറ്റാത്തചുറ്റുപാടിലാണ് കുട്ടികളിപ്പോൾ,അഭിനന്ദനത്തിന് നന്ദി കേട്ടൊ.
പ്രിയ പ്രമോദ്,നന്ദി- വഞ്ചിപ്പാട്ടിനെ മൊഞ്ചാക്കിയതിനും,അഭിനന്ദനങ്ങൾക്കും കേട്ടൊ.
പ്രിയ സുധൻ,അഭിനന്ദനങ്ങൾക്ക് നന്ദി കേട്ടൊ.
പ്രിയ ഗോപീ,വായെ തോന്നീത് കോതയ്ക്ക് പാട്ടാക്കുന്ന ഞാനൊ സിനിമക്ക് ഗാനം!നല്ലയഭിപ്രായത്തിന് നന്ദി കേട്ടൊ.
പ്രിയ സജിഭായി(കുട്ടന്മേനോൻ), നല്ലയഭിപ്രായത്തിന് നന്ദി കേട്ടൊ.
പ്രിയ തൂത മുനീർ,വീഴുന്നവർക്ക് ഒരിക്കലും ഇത് പാഠമാകില്ല കേട്ടൊ.നല്ലയഭിപ്രായത്തിന് നന്ദി കേട്ടൊ.
പ്രിയ ജയേട്ട,ഒരു ബ്ലൊഗെറെന്നനിലയിൽ എനിക്ക് വളരെയധികം സാറ്റിസ്ഫാക്ഷൻ തന്ന രചനയണിത്,അത്രയധികം നല്ലമെയിലുകളും,അഭിപ്രായങ്ങളുമൊക്കെയാണ് എനിക്ക് കിട്ടിയത്..
ഒരുപാടുനന്ദിയിണ്ട് ജയേട്ട ഇത്രയധികം എന്നെ കെട്ടിപ്പടുത്തുയർത്തിയതിന്...
അങ്ങിനെ നിരവധി പിരിമുറുക്കങ്ങളുമായാണ് ഇവിടെയിപ്പോൾ
ഈ പുത്തൻ പഠിതാക്കൾ പയറ്റിതോറ്റുകൊണ്ടിരിക്കുന്നത് !
ഈ ചരിതം യു കെയിലേക്ക് വരുന്ന എല്ലാ സ്റ്റുടെൻസും വായിക്കേണ്ടതുതന്നെയാണ്.
murali UKyil evideyaanu?aduthamaasam lastil njanum UKyil varunnundu.(Telford)marumakam avide Doctor aanu(GP)
murali kavitha ishttappettuvennathil santhosham nandi.
murali addressum , phone no.um thannathil valare santhosham.avide etthiyaal theerchayaayum njaan vilikkaam.kaananamennundaayirunnu pakshe ottukoodaan pattumoyennariyilla..etthiyaal valare busy aayirikkum.karanam molkku kaikku oru poeration venam..njanetthaan kaatthirikkukayaanu.randuvayassulla oru kochumnundu..appol kaaryam vektthamalle?
പുതുശ്?
അമേരിക്കയിലെ ഭീകര പഠനച്ചിലവും ,ആസ്ത്രേലിയയിലെ വംശീയാതിക്രമങ്ങളും , ലോകത്തെവിടേയും വിലമതിക്കുന്ന യുകെ ഡിഗ്രികളുമൊക്കെകാരണം ബ്രിട്ടൻ തന്നെയാണ് , ഇപ്പോൾ ഏതൊരുവനും ഉന്നത പഠനത്തിന് തെരെഞ്ഞെടുക്കുന്ന തട്ടകം കേട്ടോ !
യു കെ യില്‍ പഠിക്കാന്‍ വരുന്ന ഭൂരിഭാഗം പേരും ഇവിടുത്തെ പാര്‍ട്ട് ടൈം ജോലിയില്‍ ആകര്‍ഷിതരായി വരുന്നവരാണ് എന്നതാണ് മറ്റൊരു ദുഃഖ സത്യം. പഠിക്കാനായി ഇവിടെ വരുന്നവര്‍ യഥാര്‍ത്ഥത്തില്‍ നന്നേ കുറവാണു. ഈ കൂട്ടര്‍ക്ക് എങ്ങനെ എങ്കിലും അടിച്ചു പൊളിക്കണം കാശ് ഉണ്ടാക്കണം പിന്നെ നാട്ടില്‍ പോയി ഈ യോഗ്യത വച്ച് നല്ലൊരു ജോലിയും വിവാഹ മാര്‍ക്കറ്റില്‍ നല്ലൊരു വിലയും....ഇതു എല്ലാവരുടേം കാര്യം അല്ല കേട്ടോ...പക്ഷെ ഞാന്‍ പരിചയ പെട്ടിട്ടുള്ള ഭൂരിഭാഗം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും (പ്രത്യേകിച്ചു ആന്ധ്ര, കന്നഡ, ഉത്തരേന്ത്യന്‍ ടീംസ്) ഇതേ ചിന്തഗതികാരാണ്. അതുകൊണ്ട് തന്നെ അങ്ങനെ ഉള്ളവര്‍ ചൂഷണം ചെയ്യപ്പെടാനും വളരെ എളുപ്പമാണ്.
YES Vishnu ...You are Crrect
The three posts are so good !
ഒരു ടോയ്ലെറ്റ് മാത്രമുള്ള ത്രീ-ബെഡ്-റൂം വീടുകളിൽ പോലും പലരാജ്യക്കാരുമായി എട്ടും, പത്തും,അതിലധികവും സ്റ്റുഡെൻസുമായി ഷെയർചെയ്തു താമസിക്കുന്നവർ,...,...,.....
അങ്ങിനെ നിരവധി പിരിമുറുക്കങ്ങളുമായാണ് ഇവിടെയിപ്പോൾ
ഈ പുത്തൻ പഠിതാക്കൾ പയറ്റിതോറ്റുകൊണ്ടിരിക്കുന്നത് !
അമേരിക്കയിലെ ഭീകര പഠനച്ചിലവും ,ആസ്ത്രേലിയയിലെ വംശീയാതിക്രമങ്ങളും , ലോകത്തെവിടേയും വിലമതിക്കുന്ന യുകെ ഡിഗ്രികളുമൊക്കെകാരണം ബ്രിട്ടൻ തന്നെയാണ് , ഇപ്പോൾ ഏതൊരുവനും ഉന്നത പഠനത്തിന് തെരെഞ്ഞെടുക്കുന്ന തട്ടകം കേട്ടോ !
വാസ്തവം....!
‘പണ്ടീവെള്ളക്കാർ നമ്മടെ കുറേ കട്ടുകൊണ്ടുവന്നില്ലേ--ങ്ങ്--
ഇങ്ങിനെയെങ്കിലും കുറേശെ പകരം വീട്ടണ്ടേ എന്നാണ് !'
കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ,
പഞ്ചറാക്കിയാഞ്ചലോസിന്‍ , ഭാവി തന്റെ ചക്രംങ്ങളും !
അഞ്ചുപെനി ഇല്ലാതവന്‍ ,ലഹരിയില്‍ മുക്തി നേടി
പിഞ്ചുകുഞ്ഞുങ്ങളെപ്പോലെ ,തേങ്ങി തേങ്ങി ക്കരയുന്നൂ ....
പക്ഷേ ഇവിടെ ഇപ്പോൾ ഉപരിപഠനത്തിനുവന്നവർ അനുഭവിക്കുന്ന ദുരിതങ്ങളൊന്നും അറിയാതെ ,വിദ്യാർത്ഥികൾക്കുള്ള വിസാ നിയമം കർശനമാക്കിയതിനുശേഷവും, യുകെ യിലേയ്ക്ക് സ്റ്റുഡെൻസിന്റെ പ്രവാഹം ,ഏജന്റുമാരുടെ ഒത്താശയോടെ വിഘ്നം കൂടാതെ ഒഴുകിക്കൊണ്ട് തന്നെയിരിക്കുകയാണ് ഇപ്പോഴും....
കൊള്ളാം
Post a Comment