പാരമ്പര്യമായി ഞങ്ങൾ തയ്യിൽ വീട്ടുകാർ നടത്തിപ്പോരുന്ന പഞ്ചാരകമ്പനിയുടെ ഡയറക്ട്ടർ സ്ഥാനമോ,ചെയർമാൻ പദവിയോ ഏറ്റെടുക്കണ്ടായെന്നുവെച്ച് ഇവിടെ അടുത്തുള്ള പാർക്കിൽ നടക്കലും,ജോഗ്ഗിങ്ങും ആരംഭിച്ചകാലം.
ഒപ്പം എന്റെ തൂക്കം സെഞ്ചറിയിലേക്കടുത്ത് ,ഭാര്യയ്ക്കുപോലും താങ്ങാനാവാതെ(എല്ലത്തി കല്ലെടുക്കും എന്നാണല്ലൊ പറയുക - അത് വേറെ കാര്യം ),പ്രഷറും,കൊളസ്റ്റ്ര്രോളും ശരീരത്തിന്റെ പടിവാതിക്കൽ വന്നുമുട്ടിയപ്പോൾ ,ഡോക്ട്ടറുടെ ഉപദേശമനുസരിച്ച് ,കുഴിമടിയനായ ഞാൻ ആരംഭിച്ചു എന്നുപറയുന്നതായിരിക്കും ഉത്തമം !
അങ്ങിനേ എന്നെപ്പോലുള്ള ഏതൊരുസുഖിയനായ പ്രവാസിയുടേയും ദേഹം,എല്ലാരോഗങ്ങൾക്കും സുഖമമായി കടന്നുവരുവാൻ തുറന്നിട്ടുകൊടുത്തിരുന്ന കാലം എന്നും ആ സമയത്തെ വിശേഷിപ്പിക്കാം കേട്ടോ. അതിനന്ന് ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും, ഒന്ന് സ്വയം ‘കണ്ട്രോൾ’ ഉണ്ടായിരുന്നിട്ട് വേണ്ടെ !
ആദ്യദിവസം തന്നെ ജോഗ്ഗിങ്ങ് ജോഡികളായ ക്രിസ്ജോണിനേയും,കാമുകിയേയും ആ പാർക്കിൽ വെച്ചാണ് കുറച്ചുകൊല്ലം മുമ്പ് ഞാൻ പരിചയപ്പെട്ടതും,അല്പവസ്ത്രധാരികളായ അവരുടെ സുന്ദരശരീരങ്ങൾക്ക് കണ്ണുപറ്റണ്ടായെന്നുകരുതി അവരോടൊപ്പം കൂടി ഞാനും പരിശീലനം തുടർന്നതും .
ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.
"ഔവ്വ്...ഇവന്മാരുടെയൊക്കെ തലയിൽ വരച്ചത്
നമ്മടെയൊക്കെ' ഡേഷിൽ 'വരച്ചിരുന്നെങ്കിൽ !"
അതിനാൽ അന്നുമുതൽ ക്രിസ്സുമായി നല്ല ചങ്ങാത്തവുമായി.
ഇപ്പോഴും ഞങ്ങൾ നല്ല കുടുംബമിത്രങ്ങൾ തന്നെ...
കഴിഞ്ഞമാസം മദ്ധ്യത്തോടെ പെട്ടെന്ന് ജോലിയിൽ നിന്നും എമർജെൻസി ലീവെടുത്തുപോയപ്പോൾ ക്രിസ്സ്, ഞങ്ങൾ കൂട്ടുകാരോട് യാതൊന്നും പറഞ്ഞിരുന്നില്ല.
ഞങ്ങൾ ചിന്തിച്ചിരുന്നത് ഇപ്പോഴുള്ള നാലാം പാർട്ടണറുമായി ഏതെങ്കിലും രാജ്യത്തേയ്ക്ക് ഹോളിഡേയ്സ് ആഘോഷിക്കുവാൻ പോയിരിക്കും എന്നായിരുന്നു....
സാധാരണ എല്ലാ സായിപ്പുമാരും അനുവർത്തിക്കുന്ന
ഒരു ശീലവുമാണല്ലോ ഈ ‘വിന്റർ എസ്കേപ്പ്‘ അഥവാ മഞ്ഞുകാലമുങ്ങൽ..!
പെട്ടന്നതാ അവൻ ,രണ്ടാഴ്ച്ച മുമ്പ് ഒരു ദിനംവളരെ അവിചാരിതമായി രാത്രിയിൽ ഫോൺചെയ്തുറപ്പുവരുത്തിയശേഷം വളരെ വിവശനായി എന്റെ വീട്ടിലേക്കുകയറിവന്നു.
വീണ്ടും അവൻ മയക്കുമരുന്നുപയോഗിച്ചുതുടങ്ങിയോ
എന്നെനിക്കൊരു സംശയം..?
കഴിഞ്ഞ നവമ്പറിലെ അവന്റെ മുപ്പത്തിയേഴാം ബർത്ത്ഡേയ് പാർട്ടിയിൽ വെച്ചവൻ പ്രഖ്യാപിച്ചതാണ് സിറിഞ്ചും ,പുല്ലും(കഞ്ചാവ്), അതോടൊപ്പം പുകവലിയും കാലാകാലത്തേക്കായി ഉപേഷിക്കുകയാണെന്ന്.
അതിതുവരെ തെറ്റിച്ചിട്ടെല്ലെന്നവൻ സംശയനിവാരണവും നടത്തി കേട്ടൊ.
അവൻ ടെൻഷൻ വന്ന് ലീവെടുത്തതാണെത്രേ !
അവന്റെ പാർട്ട്ണർ, അവനുടെ ഉറ്റമിത്രത്തിന്റെ കൂടെ ഹോളിഡേയ്ക്കുപോയതുകൊണ്ടാണീനൊമ്പരം കേട്ടൊ.
അവളാണെങ്കിൽ സ്ഥിരം മയക്കുമരുന്ന് കുത്തുന്നവൾ,
ഇവൻ അതുപേഷിച്ചപ്പോൾ ഇവനേയും ഉപേഷിച്ചുപോലും!
ഭാരതീയ വിഭവങ്ങളുടെ ആരാധകനായ മൂപ്പർ ഞങ്ങളോടൊപ്പം കുട്ടികൾ വാരി തിന്നുന്നതുപോലെ ചോറും കറികളും,എരിവും പുളിയുംകാരണം കണ്ണുനിറഞ്ഞും,മുഖം ചുകന്നും പലഭാവവത്യാസങ്ങളോടെ അകത്താക്കിയശേഷം ,
പിന്നീടെന്നോട് വന്നകാര്യം പറഞ്ഞു.
അവനൊരു ഇന്ത്യൻ പെണ്ണിനെ വേണമെത്രെ-
കുറച്ചു നാളത്തെ ഡേറ്റിങ്ങ് കഴിഞ്ഞശേഷം പരസ്പരം
എല്ലാംകൊണ്ടും ഇഷ്ട്ടമാകുകയാണെങ്കിൽ ,ശരിക്കും കല്ല്യാണം കഴിച്ച് ,
കുട്ടികളെ വളർത്തി കുടുംബമായി കഴിയാൻ അതിയായ മോഹം തോന്നുന്നുപോലും !
നല്ല ഉയരവും,വിവരവും,ഒപ്പംനല്ലയിന്ത്യൻ കറികൾ വെക്കാൻ
അറിയുന്ന പെണ്ണാണ് അവന്റെ 'കൺസെപ്റ്റിൽ' കേട്ടൊ.
ഞാനത് സംഘടിപ്പിച്ചു കൊടുക്കണം പോലും...
അത്തരം ഒരു ഇന്ത്യൻ പെണ്ണിനെ, ഞാൻ എവിടെ പോയി തിരയാൻ..?
അഥവാ ആരെയെങ്കിലും ആക്കിക്കൊടുത്താൽ ,
പിന്നീട് ഇവനെങ്ങാനും തിരസ്കരിച്ചാൽ
എന്റെ കയ്യിൽ പെടും !
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...
അയ്യോ..വേണ്ട.. വേണ്ട
ഇനി ഒന്നുകൂടി കൈയ്യിൽ പെട്ടാൽ എന്റെ സ്ഥിതി
ചെകുത്താനും,കടലിനും ഇടയ്ക്ക് പെട്ടപോലെയാകുകയില്ലേ..
എല്ലാം ശരിയാക്കിതരാമെന്നുപറഞ്ഞ് ,
ഒരു ശരാശരി മലയാളി സ്വഭാവത്തോടെ
അവനെയൊരുവിധം സമാധാനിപ്പിച്ചന്ന് പറഞ്ഞുവിട്ടു .
"എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ് !"
സ്വന്തം തിന്മകൾ ഉള്ളിൽ ഒളിപ്പിച്ച് ,
ഞാൻ ഈ സായിപ്പുമാരുടേയും,മദാമമാരുടേയുമൊക്കെ
കാര്യം ആലോചിച്ചിട്ട് വല്ലാതെ സഹതപിച്ചു !
പിന്നീട് രണ്ടുദിവസം കഴിഞ്ഞ് മാതൃദിനത്തിന് അവന്റെ അമ്മയ്ക്ക് സമ്മാനങ്ങൾ
കൊടുക്കുവാന്‍ വേണ്ടി, അവ തെരഞ്ഞെടുക്കുവാന്‍ എന്നെ ക്ഷണിച്ചപ്പോഴും ;
അവന് ഭാരതത്തിന്റെ പൊന്നോമന പുത്രികളെ വാഴ്ത്തികൊണ്ടിരിക്കുകയായിരുന്നൂ...
വെറും ഒരു സിംഗിൾ പാരന്റായി പതിനാറ് വയസ്സുള്ളപ്പോൾ
ആണ് അവന്റെ അമ്മ അവനുജന്മം നൽകിയത് . അവന് ഒരു
വയസ്സാവുമ്പോഴേക്കും ആ അമ്മ പുതിയ കാമുകനൊപ്പം രാജ്യം വിട്ടു.
പിന്നീട് അവന് എട്ടുവയസ്സായപ്പോൾ വേറൊരു കരീബിയൻ പാർട്ടണർക്കൊപ്പമാണ്
അവന്റെ ഈ പ്രിയ മാതാവ് വീണ്ടും ലണ്ടനിലേക്ക് തിരിച്ചുവന്നത്.
ഇപ്പോൾ ഐറിഷുകാരനായ നാലാം കൂട്ടുകാരൻ ഭർത്താവും
മക്കളുമായി ലിവർപൂളിൽ താമസിക്കുന്ന അമ്മക്ക് ,രണ്ടുദിവസം
മുമ്പ് മദേർസ് ഡേയ് ഗ്രീറ്റിങ്ങ് കാർഡുകളും ,സമ്മാനങ്ങളും പൊസ്റ്റ്
ചെയ്തശേഷം, അവനും,ഞാനും പബ്ബിൽ നിന്നും പിരിഞ്ഞപ്പോൾ ഏറെ
വൈകിയിരുന്നു!
അന്നവിടെ വെച്ച് കേട്ട അവന്റെ കഥയിൽ
നിന്നും ഉടലെടുത്ത കുറച്ചുവരികൾ..
ഇതാ അവനുവേണ്ടി സമർപ്പിക്കുന്നു,
എന്റെ മിത്രം ഈ വെള്ളക്കാരനായ ക്രിസ്സിനുവേണ്ടി.....
അമ്മ ദിനം / Mothers Day
അമ്മതൻ രതി സുഖ വഴിയേ മുളതെറ്റി ,
ചുമ്മാകടന്നുവന്നവൻ ഞാനെങ്കിലും;കിട്ടീ
യമ്മൂമ്മതൻ പരിചരണങ്ങളിത്രകാലം !
അമ്മയിപ്പോൾ നാലാമിണയുടെകൂടെ;എങ്ങോ....
ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !
അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണം
മമ്മിയെ ഇന്നു മാത്രം ! കൊടുത്തിടേണം പോലും;
ചമ്മലില്ലാതെ ഭാവുക സ്നേഹ കുറിപ്പുകൾ ,
60 comments:
തേങ്ങ എന്റെതാണോ… ഇന്നാ പിടിച്ചോ.. ((((((ട്ടോ))))
"
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്..." :)
:-)
അവിടെ അമ്മമാര്‍ സ്വന്തം കാര്യം നോക്കുന്നു. ഇവിടെ സ്വന്തം കാര്യം നോക്കി അമ്മമാരെ പുറംതള്ളുന്നു. വിചിത്രമീ ലോകം.
അതിതുവരെ കേള്ക്കാത്തതാണല്ലോ പാലക്കാടന്‍ വൈക്കോല്‍ ....
പ്രതിഷേധം, ഹര്‍ത്താല്‍ ഒക്കെ ഉറക്കെ പ്രഖ്യാപിക്കുന്നു.
:)
അവിടെ അവര്‍ക്ക് അവരുടെ സംസ്കാരം... അല്ലേ?
"അഥവാ ആരെയെങ്കിലും ആക്കിക്കൊടുത്താൽ ,
പിന്നീട് ഇവനെങ്ങാനും തിരസ്കരിച്ചാൽ
എന്റെ കയ്യിൽ പെടും!"
ഇപ്പറഞ്ഞത് ശരി വയ്ക്കുന്നു. വെറുതേ വേണ്ടാത്ത പണിയ്ക്കു പോയി പാരയാകണ്ട.
ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ, അതുയമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !
മനോഹരമായ വരികള്‍.
ഈ തയ്യില്‍ വിട് ഞങ്ങളുടെ അടുത്തും ഉണ്ടല്ലൊ...
ബിലാത്തിയുടെ പൊസ്റ്റുകള്‍ വായിക്കുമ്പോള്‍ ശരിക്കും മലയാളികള്‍ക്ക് പരിചയമില്ലാത്ത ഒരു സംസ്ക്കാരത്തെ നന്നായ് മനസ്സിലാക്കാന്‍ കഴിയുന്നു.
നര്‍മ്മം കലര്‍ത്തി നന്നായി എഴുതി.
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ...
സായിപ്പ് നേരെ വന്ന് ആവശ്യപ്പെട്ടത്കൊണ്ട് ചോദിക്കട്ടെ... അല്ലാ ശരിക്കും എന്നാ പണി....
ഇനി സായിപ്പിനെ കാണുമ്പോൾ www.com സൈറ്റ് ഒരെണ്ണം കാണിച്ച്കൊടുക്ക്. ചിലപ്പോൾ സായിപ്പിന്റെ ചൂണ്ടയിൽ ഒരു മീൻ കൊത്തിയാലോ?
മുകുന്ദേട്ട ... നന്നായി ആസ്വദിച്ച് വായിച്ചു .
നല്ല ഉയരവും,വിവരവും,ഒപ്പംനല്ലയിന്ത്യൻ കറികൾ വെക്കാൻ
അറിയുന്ന പെണ്ണാണ് അവന്റെ 'കൺസെപ്റ്റിൽ' കേട്ടൊ.
ഞാനത് സംഘടിപ്പിച്ചു കൊടുക്കണം പോലും...
സായിപ്പിന്റെ ഓരോരോ ആഗ്രഹങ്ങളേ... എന്നാലും ആരോ ചോദിച്ച പോലെ , ശരിക്കും എന്നതാ പണി ???? ഹ ഹ ഹ
എല്ലാ വര്‍ണനകളും കൊള്ളാം ..
കാമപൂരണത്തിന് കാലികളേപ്പോൽ മനിതർ.
.
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...
കൈയും കാലും ഒടിഞ്ഞിട്ടില്ലല്ലോ...? പോസ്റ്റെഴുതാന്‍ വിരല്‍ പ്രത്യേഗിച്ചും...
പ്രിയ ഒഴാക്കൻ,ഇവിടെ കിട്ടാൻ ഡിമാന്റുള്ള ആ തേങ്ങയെടുത്ത് എന്റെ സ്വന്തം പാലക്കാടൻ വൈക്കോൽ ചമ്മന്തിയരച്ചു..കെട്ടൊ..നന്ദി.
പ്രിയ ഉമേഷ്,വന്നതിൽ ഒരുമ്മ കേട്ടൊ..നന്ദി.
പ്രിയ സുകന്യ,ഇവിടത്തെ സംസ്കാരം വരച്ചുകാണിക്കാൻ ആ പാലക്കാടൻ വൈക്കോലിനെ കൂട്ടുപിടിച്ചതാണ് കേട്ടൊ.അല്ലാ..ബുലോഗത്ത് ഹർത്താലൊക്കെ നിരോധിച്ചതറിഞ്ഞില്ലേ...നന്ദി.
പ്രിയ ശ്രീ,ഏയ് അത്തരം പണിക്കൊന്നും ഞാൻ പോകുകയില്ല കേട്ടൊ..നന്ദി.
പ്രിയ റാംജിഭായി,അഭിനന്ദനങ്ങൾക്ക് നന്ദി.പിന്നെ നമ്മളൊക്കെ
(തയ്യിൽക്കാർ) ബന്ധുക്കാരാണ് കേട്ടൊ.
പ്രിയ കാക്കര,വായ് നോട്ടമാണ് മെയിൻ പണി,കൂട്ടിക്കൊടുപ്പല്ല കേട്ടൊ.അഭിനന്ദനങ്ങൾക്ക് നന്ദി.
പ്രിയ പ്രദീപ്,ചുറ്റുമുള്ള സായിപ്പുഫേമിലികളെ ഒന്നു നിരീക്ഷിക്കൂ..അപ്പക്കാണാം..അഭിനന്ദനങ്ങൾക്ക് നന്ദി കേട്ടൊ.
പ്രിയ യൂസുഫ്പ ഭായി,ഈ കാര്യത്തിൽ ഇവിടത്തെ ചിലകാര്യങ്ങൾ കാണുമ്പോൾ മനിതരേക്കാൾ ഭേദം കാലികളാണെന്നു തോന്നിപ്പോകും.വന്നതിൽ നന്ദി കേട്ടൊ.
പ്രിയ കൊട്ടോട്ടിക്കാരന് ,ഇനി നാട്ടിൽ വരുമ്പോൾ മച്ചാന്മാർ എന്നെ ശരിക്കൊന്ന് കാണണമെന്ന് പറഞ്ഞിട്ടുണ്ട്...കൈക്കും,കാലിനും,വിരലിനുമൊക്കെ അപ്പോൾ വല്ലകുഴപ്പം വര്വാവ്വോ ! നന്ദി.
"പാരമ്പര്യമായി ഞങ്ങൾ തയ്യിൽ വീട്ടുകാർ നടത്തിപ്പോരുന്ന പഞ്ചാരകമ്പനിയുടെ ഡയറക്ട്ടർ സ്ഥാനമോ,ചെയർമാൻ പദവിയോ ഏറ്റെടുക്കണ്ടായെന്നുവെച്ച് ഇവിടെ അടുത്തുള്ള പാർക്കിൽ നടക്കലും,ജോഗ്ഗിങ്ങും ആരംഭിച്ചകാലം.."
ഈ ഫാക്ടറിയുടെ ഷെയര്‍ കിട്ടുമോ മുരളീ...?
സമ്പത്തും,സൌകര്യങ്ങളും ഉണ്ടായിട്ടെന്ത് കാര്യം-കുടുംബബന്ധങ്ങള്‍ക്ക് ഉറപ്പില്ലാത്ത യൂറോപ്പ്യന്‍ സംസ്കാരം-
പാലക്കാടന്‍ വൈക്കോലിന്റെ ചൊറിച്ചില്‍ ഒരു സുഖമാവുമല്ലേ-നല്ല പോസ്റ്റ്
ഉമ്മ കിട്ടി ബോധിച്ചു ഇനി എന്താ പരിപാടി
!!!!!!!!!!!!!!
അവരുടെ സംസ്കാരം അങ്ങനെ. ശ്രീ പറഞ്ഞപോലെ വേണ്ടാത്ത പണിക്കൊന്നും പോകണ്ട.
എന്താ പറയുക?
എന്റെ വിഷമം എന്താന്നറിയുമോ?
ഇവിടെയും ആളുകള്‍ ഇങ്ങനത്തെ സംസ്ക്കാരതിനെ പ്രണയിച്ചു തുടങ്ങിയിരിക്കുന്നു. :(
നമ്മുടെ സംസ്ക്കാരതിനെ മുറുകെ പിടിക്കാന്‍ ശ്രമിച്ചാല്‍ അവനോ അവളോ, കപട സദാചാര വാദിയായി!
എനിക്ക് വയസ്സായി തുടങ്ങിയെന്നു തോന്നുന്നു. :(
generation gap കൊണ്ടായിരിക്കും ഞാന്‍ ഇങ്ങനെ പറയുന്നത്! :(
സുഹൃത്തിനു വേണ്ടി കുറിച്ച വരികള്‍ മനോഹരമായി.
അത് തന്നെയാണല്ലോ ബിലാത്തിപ്പട്ടണം ബ്ലോഗിലെ highlight ഉം, അല്ലെ?
എനിക്കിഷ്ടമുള്ള നല്ല ബ്ലോഗ്ഗെര്മ്മാരില് പലരും കവിതകളാണ് കൂടുതല്‍ എഴുതാറ്. പക്ഷെ കവിതകള്‍ മനസ്സിലാക്കാനുള്ള ഹൃദയ വിശാലത എനിക്കില്ലാന്നാ തോന്നുന്നെ. അതോണ്ട് അവരുടെയൊക്കെ കവിതകള്‍ പലപ്പോഴും വായിക്കാതെ പോവുകയാണ് പതിവ് - അവരുടെ കഥകള്‍ മുഴുവനും കുത്തിയിരുന്ന് വായിക്കുമെങ്കിലും. എന്തായാലും മുരളി ചേട്ടന്റെ സ്വന്തമായ ഈ ശൈലി എനിക്കൊരുപാടിഷ്ടപ്പെട്ടു കേട്ടോ. കാരണം, കഥ പറഞ്ഞ ശേഷം കവിത വായിക്കുമ്പോള്‍, ആ വരികള്‍ കൂടുതല്‍ ഉള്‍ക്കൊള്ളാന്‍ എനിക്ക് പോലും കഴിയുന്നു. :)
'സ്വന്തം തിന്മകൾ ഉള്ളിൽ ഒളിപ്പിച്ച് '
ഞാൻ ഈ സായിപ്പുമാരുടേയും,മദാമമാരുടേയുമൊക്കെ
കാര്യം ആലോചിച്ചിട്ട് വല്ലാതെ സഹതപിച്ചു !
Dear Muralee,
Every time you wrote different style posts with a your own special lines..
keep it up
congds...
By
K.P.RAGHULAL.
പ്രിയ വിനുവേട്ടൻ,വായിൽ പഞ്ചാരക്കരണ്ടിയുമായി ജനിച്ച് വീഴുന്നവർക്ക് ,എന്തിനാണ് ഈ ഷെയറ് ഭായി. നന്ദി..കേട്ടൊ.
പ്രിയ ജ്യോ,നമ്മുടെ നിലയിൽ നിന്നും ചിന്തിക്കുമ്പോൾ ഈ യൂറോപ്പ്യൻ സംസ്കാരം എന്തു ചവറാണെന്നുതോന്നും,പക്ഷേ ഇവർക്കിതെല്ലാം പുല്ലാണ് കേട്ടൊ.നന്ദി.
പ്രിയ ഉമേഷ്,ഇനി ആ ഉമ്മ ചില്ലിട്ടുവെച്ചോളു ...വീണ്ടും നന്ദി കേട്ടൊ.
പ്രിയ എഴുത്തുക്കാരി,ഏയ് ഇത്തരം വേണ്ടാത്ത പണിക്ക് ഞാൻ പോക്വോ,എന്താാ എന്റെ തലയ്ക്ക് എണ്ണകഴിഞ്ഞിട്ടുണ്ടോ...നന്ദി കേട്ടൊ.
പ്രിയ പ്യാരി,പറയുമ്പോണം അമ്മാമ്മതള്ളമാർ ചൊല്ലുന്ന പോലെയുണ്ട്...കേട്ടൊ.
എന്റെ സ്ഥിതിയും ഇതുതന്നെയായിരുന്നൂട്ടാാ. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തും നിന്ന് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെത്തി കണ്ട കാണാക്കാഴ്ച്ചകൾ ആദ്യമൊക്കെ വീക്ഷിച്ചപ്പോൾ...
കേട്ടൊ പ്യാരി.
പിന്നെ എന്റെ പദ്യം/കവിത/പാട്ട് എന്നൊക്കെ പറയുന്നത്-വായയിൽ തോന്നുന്നത് കോതക്ക് പാട്ട് എന്നപോലെയാണ്..
എന്നെങ്ങനെ വല്ലാതെ പൊക്കി കളയല്ലേ..പൊന്നേ.
ഒരുപാട് നന്ദി കേട്ടൊ.
പ്രിയ രഘുലാൽ ,പുകഴ്ത്തി പറഞ്ഞതിനും,അഭിനന്ദിച്ചതിനും വളരെ നന്ദി..കെട്ടൊ.
ഇങ്ങനത്തെ പോസ്റ്റിലും എനിക്കൊരു മസാല മണം അടിച്ചു.....ഇതു രണ്ടാമത്തെ തവണയാ നിങ്ങടെ പോസ്റ്റ് കാണുമ്പോൾ മാത്രം എന്റെ ഒരു അമേരിക്ക സ്നേഹം....
വിവരണ ഭംഗി പ്രശംസിക്കാതെ വയ്യ
ഏതൊരുസുഖിയനായ പ്രവാസിയുടേയും ദേഹം,എല്ലാരോഗങ്ങൾക്കും സുഖമമായി കടന്നുവരുവാൻ തുറന്നിട്ടുകൊടുത്തിരുന്ന കാലം എന്നും ആ സമയത്തെ വിശേഷിപ്പിക്കാം കേട്ടോ. അതിനന്ന് ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും, ഒന്ന് സ്വയം ‘കണ്ട്രോൾ’ ഉണ്ടായിരുന്നിട്ട് വേണ്ടെ !
ഇതു മിക്ക പ്രവാസികളുടെയും അവസ്ഥ തന്നെ.
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...
അയ്യോ..വേണ്ട.. വേണ്ട
ഈ വാക്ക് എനിക്ക് വല്ലാതങ്ങ് ഇഷ്ടമായി .
ee thurannu kaattal valarenannaayi......... aashamsakal........
മാഷേ, നര്‍മ്മത്തിന്റെ മധുരം നന്നേ ബോധിച്ചു. എന്തൊരു പഞ്ച്! " സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്..."
ഒടുവില്‍ കയ്പ്പുള്ള യാഥാര്‍ത്ഥ്യം... നല്ല സ്വാദിഷ്ടമായി
ഞാനിപ്പോഴെ വാണ് ചെയ്തില്ലാന്ന് വേണ്ട, ആ ക്രിസ്സിന്റെ കൂട്ടുകെട്ടത്ര ശരിയല്ലട്ടോ.
പിന്നെ സായിപ്പുമാരുടെ മദേഴ്സിനുള്ള കവിത നന്നായി.. :)
കാര്യവും കവിതയും..
ചിലപ്പോള്‍ ചിരി വന്നു..
പക്ഷെ,
യാഥര്ത്യത്തിലേക്കിറങ്ങിയപ്പോള്
ആശ്ചര്യമോ
കൗതുകമോ...
എന്തെന്നറിയില്ല...
കവിത
അര്‍ഥപൂര്‍ണം...
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്
മുരളിചേട്ടൻ ഭാഗ്യവാൻ വൈക്കോലിന്റെ ചൊറിച്ചിലല്ലെ ഉള്ളൂ...
ഇവിടെരെണ്ണമുള്ളത് കടി തുമ്പയാണ്...ആന തുമ്പ!
എല്ലാംകൊണ്ടും ഈ പോസ്റ്റ് നന്നായിരിക്കുന്നൂ.
പറഞ്ഞതിനെക്കാൾ കൂടുതൽ പറയാതെ പറഞ്ഞു.
ആശംസകൾ!
very nice
sperb...........
പ്രിയ എറക്കാടൻ,ആ നല്ലയഭിനന്ദനത്തിനു നന്ദി. പിന്നെ ഞാൻ പാർട്ട്-ടൈം ആയി ഒരു മസാലകമ്പനിയിൽ ജോലിചെയ്യുന്നതു കൊണ്ടായിരിക്കാം ഇടയ്ക്കാമസാല മണം കേട്ടൊ.
പ്രിയ ഹംസ,നന്ദി. സ്വന്തം രോഗങ്ങളല്ലേ വിറ്റുകാശാക്കാൻ പറ്റൂ.പിന്നെ പാലക്കാട്ടുകാരോട് ആ വൈക്കൊലിന്റെ കാര്യം പിന്നെ പറയണ്ടല്ലോ..അല്ലേ.
പ്രിയ ജയരാജ്,നന്ദി.ഒന്നും ഒളിച്ചുവെക്കുന്ന പണിയില്ല, അതുകൊണ്ടാണ് തുറന്നുകാണിക്കുന്നത് കേട്ടൊ.
പ്രിയ വഷളൻ,സ്വാദിഷ്ട്ടമായതിൽ നന്ദി.പിന്നെ ഇത്തരം വഷളത്തരങ്ങളിൽ ഞാൻ ,ഭായിയേക്കാൾ ഒരു ‘പഞ്ച്’ കൂടുതലാണ് കേട്ടൊ.
പ്രിയ വായാടി തത്തമ്മേ,നന്ദി. അയ്യ്യേ..ഞാൻ ക്രിസ്സുമായി അത്തരം കൂട്ടുകെട്ടുമൊന്നുമല്ല കേട്ടൊ.പിന്നെ ആ മദെഴ്സിന്റെ ഡോട്ടേഴ്സുമായി ചില്ലറ അടുപ്പമുണ്ടെന്നുമാത്രം.
പ്രിയ മുക്താർ,നന്ദി.പിന്നെ സായിപ്പിന്റെ യാതാർത്ഥ്യങ്ങൾ ഏതാണ്ടിങ്ങനെ യൊക്കെയാണെന്നുള്ളത് സത്യം..കേട്ടൊ.
പ്രിയ മാത്തൻ,നന്ദി. പിന്നെ കടിത്തുമ്പയായാലും,ആനത്തുമ്പയായലും,വൈക്കോലായാലും - ചൊറിച്ചല് ചൊറിച്ചലുതന്നെയല്ലേ..
പ്രിയ വശംവദൻ,ആശംസകൾക്ക് നന്ദി.പറയാതെ തന്നെ കൂടുതൽ അറിഞ്ഞു അല്ലേ..നാസർഭായി.
പ്രിയ മിഥുൽ,നന്ദി കേട്ടൊ ആ കൊച്ചഭിനന്ദനത്തിന്....
എന്റെ അഭിപ്രായത്തില്‍ അയാള്‍ക്കൊരു ഇന്ത്യക്കാരിയെ കെട്ടിച്ചു കൊടുക്കണം എന്ന് തന്നെ ആണ്. ദുശ്ശീലങ്ങള്‍ ഉപേക്ഷിച്ച അയാള്‍ നല്ലൊരു ജീവിതം പ്രതീക്ഷിക്കുന്നുണ്ടാവണം ഒരു നല്ല ഇണയെയും.
കഥയും കവിതയും നന്നായി (ലളിതമായ കവിത എനിക്കും കൂടി മനസ്സിലാവുന്നു!)
Dear Murali
I just want to ask you one question
is our wives are related?
Mine is also so irritating as the PALAKKADAN VAIKKOL
Thanks
I enjoyed it
Bala ,balasajeev kumar
അയാളിപ്പോഴും ഇന്ത്യന്‍ കത്രീനമാരെ അന്വേഷിച്ച് വരാറുണ്ടൊ?
ഉണ്ടെങ്കില്‍, ഇപ്പൊ ശരിയാക്കിത്തരാം. താമരശ്ശേരി കേറ്റം...ചെറ്യേ സ്കൂഡൈവര്‍..
അങ്ങനെ നീണ്ട് പോവട്ടെ. കുറേ കഴിയുമ്പൊ അയാള്‍ക്ക് മനസ്സിലാവും ശരിയായ മല്യാലിയുടെ സ്വഭാവം.
ഏതായാലും അവിടെ ജനിച്ച് പോകാഞ്ഞതിനാല്‍ ദൈവത്തെ സ്തുതിക്കട്ടെ ഞാന്‍.
മനോഹരമായ വരികള്‍
Nice lines..!
ക്രിസ്സിന്റെ കഥ വായിച്ചു. ജീവിതം നമുക്ക് വച്ചുനീട്ടുന
ഔദാര്യങ്ങളും തിരിച്ചടികളും ഉണ്ട്.
ഹിറ്റ് ലറെ നിര്‍മ്മിച്ചത് അമ്മയും വീടുമല്ലേ
അതുപോലെ ക്രിസും. കവിതയില്‍ ചെറിയൊരു തിരുത്ത്,
അതുയമ്മതൻ എന്നെഴുതിയാല്‍ വായനക്കൊരു തടസ്സം.
അതമ്മതന്‍ എന്നോ, അതുമമ്മതന് എന്നോ മാറ്റിയാല്‍ നന്നായിരുന്നു.
ഈ വഴിയെ ഞാനിനിയും വരും.
മാഷേ ഈ ബോള്‍ഡ് ഒന്ന് മാറ്റു, കണ്ണ് വേദനിക്കുന്നു.ഇങ്ങെനെയും ചില ജന്മങ്ങളുണ്ടല്ലേ?
കണ്ടിട്ട് സായിപ്പു ഒരു നടക്കു പോണ ടീം ആണെന്ന് തോന്നുന്നില്ല ട്ടോ ...വെറുതെ വേണ്ട ....കയ്യില്‍ പെടും ....ഒരു സംശയും ഇല്ല്യ.പിന്നെ ആ പാലക്കാടൻ വൈക്കോൽ പ്രയാഗം കലക്കി ട്ടോ ............
ആഗോള സംസ്കാരമൊക്കെ അവിടന്നല്ലെ തുടങ്ങിയത് അല്ലെങ്കിൽ തുടങ്ങിവച്ചത്.
അവർ അനുഭവിക്കട്ടെ...!!
എന്തായാലും നമുക്കു വേണ്ട...!!
പ്രിയ തെച്ചിക്കോടൻ,നല്ലയഭിപ്രായത്തിന് നന്ദി.എല്ലാവെള്ളക്കാരും ഇപ്പോൾ എല്ലാത്തിനും ഇന്ത്യക്കാരെയനുകരിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ...കേട്ടൊ.
പ്രിയ ബാല,നന്ദി.സ്വഭാവംകൊണ്ട് എല്ലാപെണ്ണുങ്ങളും പരസ്പരം റിലേറ്റഡ് അല്ലേ..ഭായി.
പ്രിയ ഒഎബി,നന്ദി.അയാൾക്കിപ്പോൾ ഞാനുമായിടപെട്ടപ്പോൾ മല്യാലിയുടെ സ്വഭാവം എന്തെന്ന് പിടികിട്ടി കാണും..കേട്ടൊ.
പ്രിയ ജിഷദ്,അഭിനന്ദനങ്ങൾക്ക് നന്ദി ..കേട്ടൊ.
പ്രിയ ഫൈസൽ,വരികളെ അഭിനന്ദിച്ചതിന് നന്ദി..കേട്ടൊ.
പ്രിയ സുരേഷ്,നന്ദി പ്രത്യേകിച്ച് തെറ്റുചൂണ്ടികാണിച്ചുതന്നതിന്,കവിതയിൽ ഞാനത് തിരുത്തി കേട്ടൊ.പിന്നെയിത് യൂറോപ്പ്യൻ അമ്മമാരുടെ കഥയാണൂട്ടാ..
പ്രിയ അരുൺ,നന്ദി.ബോൾഡ് മാറ്റാൻ ശ്രമിക്കുന്നൂ.പിന്നെ ഇങ്ങനത്തെ ജന്മങ്ങൾ നമ്മുക്ക് ധാരാളം കഥകൾ വിളമ്പി തരുന്നുണ്ട് ..കേട്ടൊ.
പ്രിയ കുട്ടൻ,നന്ദി.ഈ സായിപ്പുമാർ ഒരു നടയല്ല,പത്തു നട പിടിച്ചാലും പോകുന്നകൂട്ടത്തിലല്ല ..കേട്ടൊ.
പ്രിയ വി.കെ,നന്ദി.ഈ ആഗോള സംസ്കാരമൊന്നും നമ്മുടെ ബൂലോഗത്തും,നാട്ടിലുമൊന്നും വേണ്ടെ വേണ്ടയെന്ന് പറയാനാണ് ഇതെഴുതിയത്.. കേട്ടൊ
krissinte avasthayilulla otthirippere namukku UKyil kaanaam.athu saayippanmmaarude samskaaramalle mone.achante girlfriend ammente boyfriend ithokke avarude fashionil ppedunnathaanallo ..makkalude vedanayonnum avare bhaadhikkaarilla ennathaanu sathyam .
എന്തൊരു സംസ്കാരം അല്ലെ...എനിക്ക് വേണ്ടേ...അതാ ഞാന്‍ മദാമ്മമാരെ ഒന്നും മൈന്‍ഡ് ചെയ്യാതെ ;-)
‘തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട്....‘
ശരിയാണ് എല്ലാആണുങ്ങളും കുടമാറ്റം ,കുടപിടുത്തം,...എന്നീയെല്ലാതിലും വിരുതന്മാരാൺല്ലൊ . പിന്നീട് കുറ്റമെല്ലാം പെണ്ണുങ്ങൾക്കും !
അയ്യോ....മുരളി ചേട്ടൻ ഇതുപോലെയുള്ള ആളൊന്നുമല്ലാട്ടാ....
ചിരിക്കാനും-ചിന്തിക്കാനും പറ്റിയ കഥ തന്നെ..
നമ്മുടെ സംസ്കാരത്തിന്റെ മഹത്വം ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ!
അങ്ങിനേ എന്നെപ്പോലുള്ള ഏതൊരുസുഖിയനായ പ്രവാസിയുടേയും ദേഹം,എല്ലാരോഗങ്ങൾക്കും സുഖമമായി കടന്നുവരുവാൻ തുറന്നിട്ടുകൊടുത്തിരുന്ന കാലം എന്നും ആ സമയത്തെ വിശേഷിപ്പിക്കാം കേട്ടോ. അതിനന്ന് ഏതെങ്കിലും ഒരുകാര്യത്തിലെങ്കിലും, ഒന്ന് സ്വയം ‘കണ്ട്രോൾ’ ഉണ്ടായിരുന്നിട്ട് വേണ്ടെ !
അതുകൊണ്ടാണല്ലൊ ഈ കൂടമാറ്റം കാണാൻ പറ്റിയതും ഈ പോസ്റ്റ് എഴുതുവാൻ പറ്റിയതും..
കലക്കീറ്റ്ണ്ട് ഇത്...
ക്രിസ്സിനോട് സ്നേഹവും സഹതാപവും ഉണ്ട്. അവനോരു പൂവലനാണെന്നൊതൊക്കെ സത്യമായിരിക്കാം പക്ഷെ തന്നെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ അമ്മയെ അവന് ഇന്നും ഓര്‍ക്കുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. ഇവിടെ നമ്മുടെ നാട്ടില്‍ പത്തുമാസം ചുമന്ന് കഷ്ടപ്പെട്ടു വളര്‍ത്തി വലുതാക്കിയവരുടെ വയറ്റിനു തൊഴിക്കുന്നവര്‍ ഉണ്ട്... അടുത്ത കാലത്ത് നിരാശ്രയയായ ഒരു വൃദ്ധയെക്കുറിച്ച് ഇവിടെ ഒരു പത്രത്തില്‍ വാര്‍ത്ത വന്നതോര്‍ത്തു പോകുന്നു. കുടുംബം എന്ന സ്ഥാപനവും അതിന്റെ കെട്ടുറപ്പും എന്നും കാത്തുസൂക്ഷിക്കുന്നതില്‍ ബദ്ധശ്രദ്ധമായ ഒരു സാംസ്കാരിക പാരമ്പര്യം നമ്മുക്കുണ്ടെങ്കിലും ഇവിടെ വൃദ്ധ സദനങ്ങള്‍ പെരുകിക്കൊണ്ടിരിക്കുന്നു എന്നത് വേറൊരു ദുഖസത്യം. അതുകൊണ്ടു തന്നെ ഇവിടെ ഇരുന്ന് ക്രിസ്സിനെ വായിച്ചെടുക്കുമ്പോള്‍ സന്തോഷം തോന്നുന്നു.
പിന്നെ ചേട്ടത്തിയെ ഇങ്ങിനെ കളിയാക്കിയതിന് മുരളിയേട്ടനോട് എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
മുരളിയേട്ടാ കവിത അസ്സലായി "എന്നുടമ്മ", "എന്തോയതതു", തുടങ്ങിയ വാക്കുകള്‍ കല്ലുകടിയായി എന്നതൊഴിച്ചാല്‍...
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്... - പാവം വീട്ടുകാരി വായിച്ചോ ഇത്
അമ്മദിനമാണിന്നുപോലും - ഓർമ്മിച്ചിടേണംമമ്മിയെ ഇന്നു മാത്രം ! - ഒരുപാട് ഇഷ്ടമായി വരികള്‍ .
ഇവിടെയാണു അമ്മയേയും മമ്മിയേയും വേർതിരിച്ചറിയാൻ പറ്റുന്നത്.
അടുത്തവന്റെ കൂടെ പോകുന്നതുവരെ അമ്മ.
അതുകഴിഞ്ഞാൽ അമ്മ മരിച്ചു.
പിന്നെ മമ്മി മാത്രം
നല്ല എഴുത്ത്.
അല്ല, ക്രിസ് ചുള്ളന് ഇപ്പൊ ചെയ്ന്നതും, അവന്റെ അമ്മ പണ്ട് ചെയ്തതും ഒന്ന് തന്നെ അല്ലെ ?
പ്രിയ വിജയേടത്തി,നന്ദി .റിലേഷൻഷിപ്പുകളുടെ വേദനകളൊന്നും ഈ സായിപ്പുമാരെ ബാധിക്കുന്നത് വളരെ അപൂർവ്വമാണല്ലോ...
പ്രിയ വിഷ്ണു,നന്ദി.ഇതുകേട്ടാൽ തോന്നും മദാമ്മമാർ വരിവരിയായി പിന്നാലെ നടക്കുകയാണെന്ന്.
പ്രിയ മേരികുട്ടി,നന്ദി.എന്നെ അക്കൂട്ടത്തിൽ പെടുത്താത്തതിന് പെരുത്ത് നന്ദി..കേട്ടൊ.
പ്രിയ അലി,നന്ദി.സംസ്കാരത്തിന്റെ കാര്യത്തിൽ ഇവരുടെ കൾച്ചർ നമ്മുടെ വാലിലൊക്കെ കെട്ടിയിടാനെ പറ്റുള്ളൂ കേട്ടൊ.
പ്രിയ ഷിബിൻ ,നന്ദി.എന്തുചെയ്യാൻ പറ്റും രോഗം പോലും വിറ്റുകാശാക്കാൻ ഇപ്പോൾ അഭ്യസിച്ചു കേട്ടൊ.
പ്രിയ സന്തോഷ്,നന്ദി.സായിപ്പിന്റെ പാരമ്പര്യത്തിൽ ഇതൊന്നും പുത്തരിയല്ല,നമ്മളും ഇതൊക്കെ ഫോളോൺ ചെയ്യുമ്പോഴാണ് കുഴപ്പം.പിന്നെ വരികളുടെ കാര്യം-വായക്ക് തോന്നീത് കോതക്ക് പാട്ട് എന്നപോലെയാണെന്റെചേല് .തിരുത്തൽ നടത്താം.വിലയിരുത്തലുകൾക്കൊരിക്കൽ കൂടി നന്ദി..കേട്ടൊ.
പ്രിയ ജീവികരിവെള്ളൂർ,നന്ദി.ഇപ്പോൾ അമ്മയും മമ്മിയും തമ്മിലുള്ള വത്യാസം മനസ്സിലായല്ലോ..
പ്രിയ കലാവല്ലഭൻ,നന്ദി.ഇവിടെ അമ്മ എന്നത് ഒരു കെയർടേക്കർ സ്ഥാനമായാണ് പലരും കാണുന്നത്..കേട്ടൊ.
പ്രിയ ക്യാപ്റ്റൻ ഹഡോക്ക്,നന്ദി. മുമ്പേ നടക്കും ഗോവുതൻ പിമ്പേ നടക്കും ബഹുഗോക്കളെല്ലാം എന്നാണല്ലൊ പറയുക.
പാലക്കാടന്‍ വൈകോല് - സ്റ്റൈലന്‍ പ്രയോഗം..
കവിത നന്നായിട്ടുണ്ട്
ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.
"എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ് !"
സ്വന്തം തിന്മകൾ ഉള്ളിൽ ഒളിപ്പിച്ച് ,
ഞാൻ ഈ സായിപ്പുമാരുടേയും,മദാമമാരുടേയുമൊക്കെ
കാര്യം ആലോചിച്ചിട്ട് വല്ലാതെ സഹതപിച്ചു !
"എന്തുണ്ടായിട്ടും എന്താ കാര്യം ; പാവം സായിപ്പ് !"
സ്വന്തം തിന്മകൾ ഉള്ളിൽ ഒളിപ്പിച്ച് ,
ഞാൻ ഈ സായിപ്പുമാരുടേയും,മദാമമാരുടേയുമൊക്കെ
കാര്യം ആലോചിച്ചിട്ട് വല്ലാതെ സഹതപിച്ചു !
ഉമ്മകൾ തന്നിട്ടുണ്ടോയെനിക്ക്,എന്നുടമ്മ ?
ഓർമ്മയിലില്ല എന്തോയതതു മറന്നതാകാം...
അമ്മിഞ്ഞിയൂട്ടിയിട്ടില്ല എന്നെയമ്മ ; അത്
അമ്മതൻ മാറിടഭംഗി കാത്തു സൂക്ഷിക്കുവാൻ !
ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.
സ്വന്തം ഒരെണ്ണമുള്ളതുതന്നെ പാലക്കാടൻ വൈക്കോൽ
പോലെ എപ്പോഴും ചൊറിഞ്ഞുകൊണ്ടിരിക്കുന്നതാണ്...
അയ്യോ..വേണ്ട.. വേണ്ട
ഇനി ഒന്നുകൂടി കൈയ്യിൽ പെട്ടാൽ എന്റെ സ്ഥിതി
ചെകുത്താനും,കടലിനും ഇടയ്ക്ക് പെട്ടപോലെയാകുകയില്ലേ..
ക്രിസ്സാണെങ്കിൽ തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റം പോലെ കാമുകിമാരെ മാറി മാറി കൊണ്ടുവരുന്നതുകൊണ്ട്,ആ വർണ്ണപകിട്ടുകൾ സ്ഥിരം കാണാമെന്നുള്ളതുകൊണ്ട് ,എന്റെ കുഴിമടി എങ്ങോട്ടു പോയെന്നു ഞാൻ തന്നെയറിഞ്ഞില്ല കേട്ടൊ.
സാധാരണ എല്ലാ സായിപ്പുമാരും അനുവർത്തിക്കുന്ന
ഒരു ശീലവുമാണല്ലോ ഈ ‘വിന്റർ എസ്കേപ്പ്‘ അഥവാ മഞ്ഞുകാലമുങ്ങൽ..!
Post a Comment