പാശ്ചാത്യനാടുകളിൽ ജീവിക്കുമ്പോഴുള്ള ഏറ്റവും സന്തോഷം കിട്ടുന്ന ഏർപ്പാടാണ് മഞ്ഞുകാലങ്ങളിൽ കിടന്നുറങ്ങാനുള്ള സുഖം...
ഒപ്പം കൂടെ ജീവനുള്ളതൊ അല്ലാത്തതൊ ആയ ‘ഡ്യുവറ്റുകൾ‘ കൂടെയുണ്ടെങ്കിൽ ആയതിന് ഇരട്ടി മധുരവും തോന്നിക്കും...!
പക്ഷേ ഈ ഹിമക്കാലം സുഖവും , സന്തോഷവും, സന്തുഷ്ട്ടിയും മാത്രമല്ല ,ഒപ്പം ഒത്തിരി സന്താപവും അളവില്ലാതെ കോരിത്തരും എന്നതിന്റെ കുറച്ച് മനോഹരമായ അനുഭവങ്ങളാണ് ഇത്തവണ ഞാൻ കുറിച്ചിടുന്നത് കേട്ടൊ.
ഒരു മഞ്ഞണിക്കൊമ്പിൽ !
ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്ന പോലെ, യൂറോപ്പില്‍ ഉടനീളം നടമാടികൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിനിടയിലേക്ക് , രണ്ടു പതിറ്റാണ്ടിനുശേഷം, കഴിഞ്ഞവർഷമാണ് കൊടും ശൈത്യം അരിച്ചരിച്ച് ഇറങ്ങി വന്നത്...
ഉത്തരാർദ്ധത്തിലെ അന്റാർട്ടിക്കയെ പോലും
തോൽപ്പിക്കുന്ന തണവുമായി . അതയത് -10 ഡിഗ്രി
മുതൽ -20 ഡിഗ്രി വരെ താഴ്ന്നുതാഴ്ന്ന്... !
പോരാത്തതിന് ശീതക്കാറ്റും , ഭീകര മഞ്ഞുവര്‍ഷവും യൂറോപ്പിനെ ആകമാനം വെള്ളയില്‍ മൂടി .
ഗ്രാമങ്ങളും ,പട്ടണങ്ങളും തനി ‘ഹിമത്തടവറ‘കളായി മാറി...!പക്ഷെ , ആയത് ആ വര്‍ഷത്ത മാത്രമൊരു
പ്രതിഭാസമാണെന്ന് നിരീക്ഷിച്ചിരുന്നവര്‍ക്കൊക്കെ തെറ്റി ...
പിടിച്ചതിനെക്കാളും വലിയത് അളയില്‍
ഉണ്ടായിരുന്നു എന്ന കണക്കെ, ഇത്തവണയും
യൂറോപ്പ് മുഴുവന്‍ കൊടും ശൈത്യത്താല്‍ വിറക്കപ്പെട്ടു !
അതോടൊപ്പം ഈ ബിലാത്തിയും. ബിലാത്തിപട്ടണവും....!
A Frozen Britian ...!
തീര്‍ത്തും മഞ്ഞണിഞ്ഞ ഒരു ‘വൈറ്റ് കൃസ്തുമസ്സിന്
ശേഷമിതാ വീണ്ടും കുളിർ മഞ്ഞിന്റെ ഘോര താണ്ഡവം... !
ആദ്യം കല്ലു മഴപോലെ ശരീരത്തില്‍ വീണാല്‍ വേദനിക്കുന്ന‘ഹെയില്‍ സ്റ്റോൺസ്‘ എന്നുപറയുന്ന ഐസ് മഴയുടെ കൊച്ചുകൊച്ചു വിളയാട്ടങ്ങള്‍ ...
പിന്നെ അപ്പൂപ്പന് താടികള്‍ പഞ്ഞി കണക്കെ പാറി പാറിപ്പറന്ന് തൊട്ടു തലോടിയിക്കിളിയിട്ടു കോരിത്തരിപ്പിക്കുന്ന പോലെ- ഹിമ പുഷ്പ്പങ്ങള്‍ കണക്കെ മഞ്ഞു കണങ്ങൾ ആടിയുലഞ്ഞു വരുന്ന അതിമനോഹരമായ കാഴ്ച്ചകള്‍ ...!
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
'ട്യൂബ് ലൈറ്റ്' ഇട്ടപോലെ മഴപോല്‍ (sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍...
നിമിഷങ്ങള്‍ക്ക് ശേഷം , എല്ലാം വെള്ളയാല്‍ മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ വെളുത്ത കൂമ്പാരങ്ങളായി ഒരു മഞ്ഞുപ്പൊക്കം... !
അങ്ങനെ ഹിമ കിരണങ്ങളാല്‍ വെട്ടിത്തിളങ്ങുന്ന മഞ്ഞുപുടവകളാൽ ഒരു വെളുത്ത വെള്ളി പട്ടിനാൽ നാണം മറച്ചു ലാസ്യ വിന്യാസത്തോടെ കിടക്കുന്ന ഒരു മാദക സുന്ദരിയായി മാറിയിരിക്കുയാണ് ഇപ്പോൾ യൂറോപ്പ് ...
എന്തായാലും ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമ സുന്ദരിയുടെ ലാസ്യ വിന്യാസങ്ങള്‍ ...!
അതെ ഇത്തവണ യൂറോപ്പിനൊപ്പം, ഇംഗ്ലണ്ടും ഈ മഞ്ഞുതടവറയില്‍ അകപ്പെട്ടുപോയി .
ലണ്ടനിലും മറ്റും ഗതാഗതം സ്തംഭിച്ചു ...
പലരും ഹൈവ്വേകളില്‍ കുടുങ്ങി ...
നിശ്ചലമായ ബിലാത്തിപട്ടണ വീഥികൾ..!
അത്യസന നിലയിലുള്ളവരെയും ,അപകടത്തില്‍ പെട്ടവരെയും 'ഹെലികോപ്ട്ടര്‍ ആംബുലന്‍സു'കള്‍ പറന്നുവന്നു കൊണ്ടുപോയി .
രക്ഷാ പ്രവര്‍ത്തനത്തിന് പട്ടാളം രംഗത്തിറങ്ങി ...!
വീടുകളിലും, മറ്റും പഴയകാലത്തുണ്ടായിരുന്ന , ചൂടുകായാനുള്ള കൽക്കരി ചൂളകൾക്ക് പകരം, ആധുനിക റേഡിയേറ്ററുകൾ ഘടിപ്പിച്ച ഏവരും ഇപ്പോൾ പരിതപിക്കുകയാണ്...
ധനനഷ്ടവും , വായു മലിനീകരണവും (CO 2 ,പുറം തള്ളൽ വളരെ കൂടുതൽ) വരുത്തുന്ന ഇത്തരം പുത്തൻ ഉപകരണങ്ങൾ ഘടിപ്പിച്ചതിൽ...!
ചൂടുള്ള നീന്തൽ കുളത്തിൽച്ചാടി പൂളിനുള്ളിലെ കട്ടപിടിച്ച ഐസ് ഉരുകാതെ കിടന്നതുകൊണ്ട് കൈയും കാലും ഒടിഞ്ഞവരും....
തടാകത്തിന്റെ മുകളിലെ കട്ടിയുള്ള മഞ്ഞുപാളികളിൽ കളി വിളയാട്ടം
നടത്തിയവരും ,(മൂന്നു ഏഷ്യക്കാർ കഴിഞ്ഞവാരം ഇതുപൊലെ നടന്നപ്പോൾ
പാളി തകർന്നുള്ളിൽ പോയി ഫ്രോസൻ ആയി മരണപ്പെട്ടു !) ,
‘ഹീറ്ററി‘നേക്കാൾ ലാഭം നോക്കി, പത്തുമുപ്പതു പെൻസിന് ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന ഉഗ്രൻ ഉള്ളടക്കമുള്ള , കട്ടിയുള്ള 'ബൈന്റു പുസ്തകങ്ങൾ' വാങ്ങി തീയ്യിട്ടു ചൂടുകാഞ്ഞ മലയാളീസും,
ജോഗ്ഗിങ്ങിനുപോയി തലകുത്തി വീണവരും (ഏതുപ്രതികൂലകാലവസ്ഥയിലും ഇവരുടെ
ഇത്തരം ശരീരത്തിന് നന്മവരുന്ന വ്യയാമമുറകൾ സമ്മതിച്ചേ തീരു !),...,....
മല്ലൂസ്സടക്കം ,ഈ പറഞ്ഞ എല്ലാവരും തന്നെ നാന തരത്തിലുള്ള ഹിമ മനുഷ്യരോടൊപ്പം കൌതുക വാർത്തകളിൽ ഇടം പിടിച്ചവരാണ്...കേട്ടൊ
ഹിമകണങ്ങൾ പെയ്തിറങ്ങുമ്പോൾ ....!
1968 -നു ശേഷം ബ്രിട്ടൻ
അനുഭവിച്ച അതിഗംഭീരമായ തണുപ്പ് ...
അനുഭവിച്ച അതിഗംഭീരമായ തണുപ്പ് ...
ഇവിടത്തെ പുതുതലമുറയും ഇത്തരത്തിലുള്ള ഒരു കടുത്ത മഞ്ഞുവീഴ്ചയും , കല്ലുമഴയും, മറ്റും ഇത്ര ഗംഭീരമായി കാണുന്നത് ഇക്കൊല്ലം തന്നെ ...!
ഹിമപ്പുതപ്പിൽ മൂടപ്പെട്ട ഒരു ലണ്ടൻ വീമാനത്താവളം..!
‘Any Dick and Harry writes poems in snowing time‘ എന്ന് ....
മലയാളത്തില്‍ അത് ‘ഏത് അണ്ടനും അഴകോടനും
അല്ലെങ്കിൽ ഏത് പോലീസുകാരനും ‘എന്ന് പറയപ്പെടും !പഴഞ്ചൊല്ലിൽ പതിരില്ല എന്നാണല്ലൊ പറയുക ...
അപ്പോള്‍ എന്നെപ്പോലെയുള്ള
ഒരു അഴകോടന്റെ കാര്യം പറയാനുണ്ടോ ?
പിന്നെ കാര്യങ്ങൾ ചൊല്ലാൻ കുറച്ചുകൂടി ,ഗദ്യത്തേക്കാൾ നല്ലത് പദ്യം തന്നെയാണല്ലൊ..
ദേ....കെടക്കണ്....ഒരെണ്ണം !
ഹിമത്തടവറ
വീണ്ടുമിതാ ലോക തലസ്ഥാനം വെള്ള പട്ടണിഞ്ഞുവല്ലൊ ..
ആണ്ടു പതിനെട്ടിനുശേഷം ഈ ഹിമകിരണങ്ങളേറ്റിതാ..
രണ്ടു പതിറ്റാണ്ടിനിടയില്‍ അത്യുഗ്രന്‍ ഹിമ പതനത്താല്‍ ;
ലണ്ടനൊരു ഹിമത്തടവറ പോലെയായല്ലൊയേവർക്കും ...!
നീണ്ട രണ്ടു ദിനങ്ങള്‍ ഇടവിടാതുള്ള പഞ്ഞി മഞ്ഞുകള്‍...
പൂണ്ടിറങ്ങി നഗര വീഥികള്‍ നിശ്ചലമാക്കി ,ഒപ്പം പാളങ്ങളും ;
പണ്ടത്തെ രീതിയിലുള്ള വീടുകള്‍ ;കൊട്ടാരമുദ്യാനങ്ങള്‍ ;
ചണ്ടിമൂടപ്പെട്ട കായല്‍പോല്‍... മഞ്ഞിനാല്‍ മൂടപ്പെട്ടിവിടെ !
കൊണ്ടാടി ജനം മഞ്ഞുത്സവങ്ങള്‍ - നിരത്തിലും,മൈതാനത്തും ;
രണ്ടു ദിനരാത്രം മുഴുവന്‍ .. മമ ‘ഹര്‍ത്താലാഘോഷങ്ങള്‍‘ പോല്‍ !
കുണ്ടും ,കുഴിയും അറിയാതെ തെന്നി വീണവര്‍ നിരവധിയെങ്ങും,
വണ്ടിയില്ലാ നിരത്തിലും പാതയിലും ...,എങ്കിലും പാറിവന്നല്ലോ...
കൊണ്ടുപോകുവാന്‍ പറവയംബുലൻസുകള്‘ ഗരുഡനെപോല്‍ ...
വണ്ടു പോല്‍ മുരളുന്ന മഞ്ഞുനീക്കും ദശചക്ര യന്ത്രങ്ങള്‍ ;പിന്നെ
കണ്ടം വിതയ്ക്കും പോല്‍ ഉപ്പുകല്ലു വിതറികൊണ്ടോടുന്നിതാ
വണ്ടികള്‍ പല്‍ച്ചക്രങ്ങളാല്‍ പട്ടാളട്ടാങ്കുകളോടും പോലവേ...
കണ്ടു ,ഞങ്ങള്‍ മഞ്ഞില്‍വിരിയുന്ന പീതാംബര പുഷ്പ്പങ്ങള്‍ ; കല്-
ക്കണ്ടകനികള്‍ പോലവേയാപ്പിളും ; ചെറി , സ്ട്രോബറി പഴങ്ങളും ; ....
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെയങ്ങിങ്ങായി
മണ്ടയില്‍ തൊപ്പിയേന്തി നിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ ...
മണ്ടയില്‍ തൊപ്പിയേന്തി നിൽക്കുന്ന കാഴ്ച്ചകള്‍ , ഹിമകേളികള്‍ ...
ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും...
കണ്ടാല്‍ രസമൂറും പ്രണയ ലീലകള്‍ തന് ഒളിക്കാഴ്ചകള്‍ ...!
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകളവ അവര്ണനീയം ..!
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മ ചെപ്പില്‍ ഭദ്രമായ്. .
മഞ്ഞിൽ വിരിഞ്ഞ പൂക്കൾ !
ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടും മഞ്ഞു വീഴ്ച്ചയുടെ നയന സുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് 'ഓര്‍ക്കൂട്ടിലും ,ഫേസ് ബുക്കി'ലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ ...
ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര ആക്രമണത്തെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍ എല്ലാവരും ഒരുമിച്ചുചേർന്ന്...
ഭരണപക്ഷവും, പ്രതിപക്ഷവും , രാഷ്ട്രീയവും
ഒന്നും തൊട്ടു തീണ്ടാതെ ,സ്വന്തം നാടിനു വന്ന
കഷ്ട നഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച് എങ്ങും നടത്തുന്ന പ്രയത്നങ്ങൾ ...
ഒന്നും തൊട്ടു തീണ്ടാതെ ,സ്വന്തം നാടിനു വന്ന
കഷ്ട നഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച് എങ്ങും നടത്തുന്ന പ്രയത്നങ്ങൾ ...
ഇതെല്ലാമാണ് തീർച്ചയായും നമ്മള് കണ്ടു
പഠിക്കേണ്ട വലിയ വലിയ കാര്യങ്ങളും പാഠങ്ങളും... !
പഠിക്കേണ്ട വലിയ വലിയ കാര്യങ്ങളും പാഠങ്ങളും... !
പ്രകൃതി നടത്തിയ വിക്രിയകൾ കാരണം
ഈ നാട്ടുകാർക്ക് നമ്മുടെ നാട്ടിലെ ഹർത്താലുകൾ
പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന ഒഴിവുദിനങ്ങൾ കിട്ടി.
പോലുള്ള വീട്ടിലടച്ചിരിക്കാവുന്ന ഒഴിവുദിനങ്ങൾ കിട്ടി.
ചില ഭാഗങ്ങളിൽ ഇവിടത്തെ ജനങ്ങൾ
ആദ്യമായി ‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു...
ആദ്യമായി ‘പവ്വർകട്ട് ‘എന്താണെന്നറിഞ്ഞു...
മലയാളികൾ ഞങ്ങൾ ഇടക്കിടെ ചൂടുകഞ്ഞി കുടിച്ചും, വീഞ്ഞു മോന്തിയും ഈ കൊടും മഞ്ഞിന്റെ തണുപ്പിനേ നേരിട്ടൂ.
ലോകം മുഴുവൻ നടമാടികൊണ്ടിരിക്കുന്ന ഈ കാലവസ്ഥ വ്യതിയാനങ്ങളെ കുറിച്ചൊന്നും, 'ഗ്ലോബ്ബൽ വാമിങ്ങ് ' നടപടി മീറ്റിങ്ങ് ബഹിഷ്കരിച്ച ഇവരൊന്നും, ഇപ്പോൾ ഒന്നും മിണ്ടുന്നില്ല കേട്ടൊ..
നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി...
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ ഒന്ന് വിമർശിക്കാമായിരുന്നു..
ഭരണപക്ഷത്തിനെ , കേന്ദ്രത്തിനെ,....
ഭരണപക്ഷത്തിനെ , കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ...!
ഈ ഭീകരമായഹിമപതനത്തിന്റെ കാരണത്തിനും
മറ്റു ശേഷ ക്രിയകൾക്കും
മറ്റു ശേഷ ക്രിയകൾക്കും
57 comments:
മാഷേ..പത്രത്തിലൂടെ വായിച്ചറിഞിരുന്നു!!!
എന്നാലും ഇത്രയും ക്രൂരവും,ഭയാനകവും,അതി പൈശാചികവും,നയാപൈസ (കോപ്പി റൈറ്റ് എ കെ ആന്റണി)വരുമാനമില്ലാതാക്കുന്നതുമായ
മഞ് വീഴ്ചയാണെന്ന് ഇത് വായിച്ചപ്പം പുടികീട്ടി
ന്യൂസില്‍ ഇതിന്റെ ചിത്രങള്‍ കണ്ടപ്പോള്‍ ഹയ്യടാ ഇത് സംഗതി കൊള്ളാമല്ലോ..അനുഭവിക്കാന്‍ ഭാഗ്യമില്ലാത്തവന് എന്ന് കരുതിയതാ..
ഇത് വായിച്ചപ്പം നെഞ്ചീന്നേ ഒരു കിടുവല്‍...
ആ പഴമൊഴി അടിപൊളി!
വീഞടിച്ചാല് മഞ്ഞിന്റെ സൂക്കേട് മറുവോ..മാഷേ..?
മഞില് വിരിഞ പൂക്കള്‍! അതിഷ്ടപ്പെട്ടു.
എല്ലാം എത്രയും വേഗം അലിഞ് തീര്‍ന്ന് അവിടെ പഴയതു പോലെ പ്രകാശപൂരിതമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.
ഇത്രയും ശക്തമായിരുന്നു അല്ലേ? ഹൊ!
വിവരണത്തില്‍ ഒരേ സമയം കൌതുകവും അത്ഭുതവും ആശങ്കകളും നിറഞ്ഞിരിയ്ക്കുന്നു.
ആ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഏറെ ഇഷ്ടമായി.
ചാരിറ്റിയിൽ നിന്നും ചീപ്പായി കിട്ടുന്ന കട്ടിയുള്ള ബൈന്റു പുസ്തകങ്ങൾ വാങ്ങി തീയ്യിട്ടുചൂടുകാഞ്ഞവരും.
ഉപകാരം ചെയ്തവരെ പോലും തെറിപറഞ്ഞുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ.
ആശാനെ ഇഷ്ടപ്പെട്ടു ഈ " മഞ്ഞു കാഴ്ചകള്‍ ". പിന്നെ എന്നാണ് നമ്മുടെ ബിലാത്തി ബ്ലോഗ് മീറ്റ് ??.
അണ്ണന് ഒന്നുഷാറായിക്കേ.
കൊള്ളാം . ചൂട് കായാന്‍ ചാരിറ്റിഷോപ്പില്‍ നിന്നു പുസ്തകം വാങുന്ന നൊമ്മള് മലയാളീസിന്റെ ഒരു ബുദ്ധി!
നനായി ട്ടൊ ബിലാത്തി ചേട്ടാ...
ഇതിന്റെയൊക്കെ പടങ്ങള്‍ കാണാന്‍ നല്ല രസമായിരുന്നു. ഇത്രേം ഭീകരമാണെന്ന് ഇപ്പോഴാ അറിഞ്ഞത്. നന്ദി.
ഈ കൊടുംതണവിൽ നല്ല ചൂടോടെ തന്നെ നല്ലയഭിപ്രായങ്ങൾ വെച്ചുവിളമ്പിത്തന്ന പ്രിയ സുനിലിനും(ഭായി), പ്രിയ ശ്രീക്കും,പ്രിയ പ്രദീപിനും,പ്രിയ സീമക്കും ,പ്രിയ കുമാരനും...നൂറു നൂറുനന്ദികൾ ചൊല്ലിടുന്നൂ..
ഈ കൊടുംതണ്ണുപ്പ് ഞങ്ങൾക്ക് ഉന്മാദവും,ലഹരിയും,സന്തോഷവും ഒപ്പം ദു:ഖവും തന്നുകേട്ടൊ...
പിന്നെ ഒരു സന്തോഷവാർത്ത പറയാനുള്ളത് ആദ്യമായി എന്റെ ഒരു രചന ഈ ആഴ്ച്ച മാതൃഭൂമി ബ്ലോഗനയില്‍ അച്ചടിച്ചു വന്നു എന്നുള്ളതാണ് ....! !
ഈ അവസരത്തില്‍ എന്റെ ഹൃദയം നിറഞ്ഞ സന്തോഷം എല്ലാ സഹൃദയരായ ബൂലോഗമിത്രങ്ങള്ക്കൊപ്പം പങ്കുവെച്ചുകൊള്ളുന്നൂ ! ! !
പോസ്ടിലുടെ തണുപ്പിന്റെ കാഠിന്യം അറിഞ്ഞു
ചിത്രങ്ങള്‍ വളരെ മനോഹരം!
ഹോ എന്തൊരു തണുപ്പ്. ഒരു നല്ല പുസ്തകം കിട്ടിയിരുന്നെങ്കില്‍...........
ഹും. പുസ്തകമായിരുന്നെങ്കില്‍ അങിനെയും ഒരുപയോഗമുണ്ടായിരുന്നു. ബ്ലോഗ് കത്തിച്ചു തണുപ്പു മാറ്റന്‍ പോലുമാവില്ലല്ലോ.....അതു കൊണ്ട് ഞാന്‍ ബ്ലോഗെഴുത്ത് നിര്‍ത്തിയാലോ എന്നാലോചിക്കുകയാ....:-)
ബിലാത്തിച്ചേട്ടാ...
പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടൂ!
ചിത്രങ്ങളും!
സാധാരണ മലയാളിക്ക് ഇതൊക്കെ കേട്ടുകേൾവി മാത്രമാണ്.
നേർക്കഴ്ച്ചക്കാരനു നന്ദി!
ബ്ലോഗനയിൽ കണ്ടതുകൊണ്ടാണ് ഈ ബിലാത്തിപട്ടണത്തിൽ വന്നത്.
ഹായ് കുളിരുകോരുന്നു..
ചേട്ടായി നല്ല എഴുത്തും,വിവരണവും.
നമ്മൾ ചെറായി മീറ്റിൽ കണ്ടിട്ടുണ്ടായിരുന്നു.
ഈ കവിത അടിപൊളി.
@ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന് ഒളിക്കാഴ്ചകള്‍!@
കുറുക്കൻ ചത്താലും കണ്ണ് കോഴിക്കൂട്ടിൽ എന്നുപറഞ്ഞപോലെയായിത്/കലക്കി.
മാജിക്കുകാരന് എന്നെപിടികിട്ടിയോ ?
ഹൊ, ഭീകരം!!
എഴുത്ത് ഇഷ്ടപ്പെട്ടു.
പ്രിയപ്പെട്ട രമണിക,പ്രിയമുള്ള ശിവപ്രസാദ്(പാവത്താൻ),പ്രിയ ഡോക്ട്ടർ ജയൻ,പ്രിയപ്പെട്ട അനോണി ഭായി/ഭഹൻ,പ്രിയ വശംവദൻ വളരെ കലക്കൻ അഭിപ്രായങ്ങളുമായി എന്നെ കോരിതരിപ്പിച്ചതിന് ഒരുപാടൊരുപാടു നന്ദി...
ഈ പുതുവർഷത്തിൽ എനിക്കുകിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമായി മാറിയത് ഇന്നലെ മാതൃഭൂമി ബ്ലോഗനയിൽ അച്ചടിച്ചുവന്ന എന്റെ അവതാരം എന്ന പോസ്റ്റ് ആണ് !!
ബ്ലോഗന ടീമിന് അനേകം നന്ദി !!!
ഒപ്പം പാവത്താനെന്ന ശിവപ്രസാദ് മാഷുക്കും-ബ്ലോഗനയിലെ ആ പോസ്റ്റിനെ സ്കാൻ ചെയ്ത് ഉടനടി എനിക്കയച്ചുതന്നതിന് ! (വീക്കിലി അടുത്ത വാരമെ ഇവിടെ കിട്ടൂ).
ബ്ലോഗനകണ്ടുകയറിയ അനോണി പിടികിട്ടിയെങ്കിൽ ഞാൻ ഈ അർദ്ധരാത്രിക്ക് കുടപിടിച്ചുനിന്നേനില്ലേ..?
കാഠിന്യവും,ഭീകരവും രമണികക്കും,വശംവദനും മനസ്സിലായല്ലൊ...
ജയന്മാഷെ നേരിട്ടുകാണുക മാത്രമല്ല ഇടക്ക് നേരിട്ട് കിട്ടുകയും ചെയ്യറുണ്ട് കേട്ടൊ
എണ്റ്റെ മാഷെ എനിക്കും മഞ്ഞു കാണാന്‍ ഇഷ്ടമാണു. പണ്ടൊരിക്കല്‍ സ്വിറ്റ്സര്‍ലാണ്ടില്‍ എത്തിപ്പെട്ടപ്പോള്‍ താഴെയെങ്ങും മഞ്ഞില്ലാത്ത സമയമായതുകാരണം വളരെ ദൂരെ ഒരു മലമുകളില്‍ സ്കീയിംഗ് പോയിണ്റ്റില് മഞ്ഞു കാണാന്‍ പോയതു ഇപ്പൊഴും നല്ല ഓര്‍മകളില്‍ ഒന്നാണു.പക്ഷെ ഇതിത്തിരി കടുപ്പമാണെ!!!!പണ്ടാരം അടങ്ങാന്‍... തീയും കെട്ടിപ്പിടിച്ചു കിടക്കേണ്ടി വരുമല്ലൊ
ചിത്രങ്ങള്‍ വളരെ നന്നായിരുന്നു..ഒപ്പം ചൂടുള്ള വിവരണവും....മഞ്ഞുകാലം..കാണാന്‍ എന്ത് ഭംഗിയാണ്..അല്ലെ..?പക്ഷെ അതിന്റെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുന്നവര്‍ക്ക് ആ സീസണ് അത്ര സുന്ദരമാണെന്നു പറയാനാവില്ല എന്ന് മനസ്സിലായി..നല്ലൊരു പോസ്റ്റ്..ആശംസകള്‍..ചേട്ടാ..
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ
ഒന്നു വിമർശിക്കാമായിരുന്നു.. ....
ഭരണപക്ഷത്തെ,കേന്ദ്രത്തിനെ,....
_________________________
ശരിയാണ് . കാര്യ കാരണങ്ങള്‍ അന്വേഷിക്കാതെ എന്തിനെയും വിമര്‍ശിക്കുക എന്നത് മലയാളിയുടെ ദിന ചര്യയായി മാറി ഇന്ന്. ഈ പോസ്റ്റ് വളരെ ഇഷ്ടമായി. കാരണം കേട്ട് കേള്‍വി മാത്രമുള്ള ഒരു നാടിന്റെ നേര്‍ക്കാഴ്ച്ചകളെ അനുഭവിച്ചവര്‍ പരിചയപ്പെടുത്തുമ്പോള്‍ അത് വളരെ അടുത്തറിയാന്‍ കഴിയുന്നു. ഫോട്ടോ കൂടെ കൊടുത്തത് വളരെ നന്നായി. എല്ലാ ആശംസകളും
ഓഹരിനിലവാരം പോയ വാരം
അല്ല മാഷെ ഓടി നടന്ന് ഫോട്ടൊ എടുക്കുവായിരുന്നൊ , മഞ്ഞാശംസകൾ ..
പ്രിയപ്പെട്ട ഒരു യാത്രികാ,പ്രിയമുള്ള ബിജ്ലി ,പ്രിയ അക്ബർ,പ്രിയപ്പെട്ട സജി(ഞാനുമെന്റെ ലോകവും) ഈ മഞ്ഞുകാഴ്ച്ചകൾ കണ്ട് കുളിരണിഞ്ഞതിനനേകം നന്ദികൾ!
ഒരു യാത്രികാ ,സ്വിറ്റ്സർലന്റിലെപോലുള്ള മഞ്ഞും,തണുപ്പും ഇത്തവണ ഇവിടേയും വന്നു കേട്ടൊ...
ബിജ്ലി ,ഈ മഞ്ഞനുഭവങ്ങൾ വളരെ സുഖമുള്ളതും,ദു:ഖസാന്ദ്രവുമായിരുന്നു ..കേട്ടൊ.
അക്ബർ ,നാട്ടിലായിരുന്നുവെങ്കിൽ ആരെയെങ്കിലും ഒന്നുവിമർശിക്കാമായിരുന്നൂ....
സജി, തണുത്തുവിറച്ചാണെങ്കിലും പണിക്കുപൂവ്വാതെ പറ്റില്ലല്ലോ അല്ലെങ്കിൽ പൌണ്ടും,പണിയും പോകും...! പോട്ടങ്ങൾ ആ ഗമനത്തിൽ പിടിച്ചതാട്ടാ....
വായിച്ചുകഴിയുമ്പോഴേക്കും ശരിക്കും തണുത്തുവിറച്ചു പോയി..പിന്നെ,താങ്കളുടെ കഴിഞ്ഞപോസ്റ്റ് “അവതാർ“ മാതൃഭൂമി ബ്ലോഗനയിൽ പബ്ലിഷ് ചെയ്തു കണ്ടു..ആശംസകൾ അറിയിക്കുന്നു.
വെറുതെയല്ല ഉപ്പിന് വില കൂടിയത്..
-10 ഡിഗ്രി തണുപ്പ് ഞാനും അനുഭവിച്ചീട്ടുണ്ട്
വിട്ട് പിടി...ഇറച്ചി അടുക്കി വക്കുന്ന വലിയ ഫ്രീസറില്‍ ആണെന്ന് മാത്രം :)
തണുത്ത എഴുത്ത് ചൂട് പകര്‍ന്നു.
മഞ്ഞാല്‍ വിരിഞ്ഞ പൂക്കളും നന്നായി.
മഞ്ഞനുഭവം വായിച്ചു..എന്റെ ബന്ധുക്കളും സുഹൃത്തുക്കളും യു.കെ. യിൽ ധാരാളം ഉണ്ട് അവരെക്കെ പറഞ്ഞിരുന്നു മഞ്ഞു വീഴ്ച്ച കൂടുതൽ ആാണെന്ന് .. ഇത്ര പ്രതീക്ഷിച്ചില്ല..നന്നയി വിവരിച്ചിരിക്കുന്ന്..കവിതയും മനോഹരം..
പിന്നെ സമയം കിട്ടുമ്പൊൾ ഏന്റെ ബ്ലോഗ് കൂടി കാണുമല്ലോ..?
Dear Muralee,
Good Evening!
Manjil Virinja Pookal are soooooo beautiful.I have heard a lot about the severe winter of NEWYORK from Nanda and Maza.
Kudos for the publication of Avtar.
I have Kanimangalam connections. :)
why 'Muralee?not Murali?[numerology?]
Wishing you a wonderful weekend,
Sasneham,
Anu
മഞ്ഞു കാഴ്ചകള്‍ എല്ലാം ഉഷാര്‍ ആയെല്ലോ!! ഭൂലോകതിനും അപ്പുറമുള്ള അച്ചടി ലോകത്തിലേക്ക് കടന്നതിനു എല്ലാ ആശംസകളും!!
പ്രിയപ്പെട്ട താരകൻ,പ്രിയമുള്ള ഒ.എ.ബി ,പ്രിയ മൻസൂർ അലുവിയ,പ്രിയമുള്ള അനു വന്നതിനും,നന്നായി മിണ്ടിപ്പറഞ്ഞതിനും പെരുത്തുനന്ദി....
താരക,ആദ്യയഭിപ്രായത്തിൽ ഭായി പറഞ്ഞപോലുള്ള തണവായിരുന്നൂ ഇവിടെ ട്ടാാ..
ഒ.എ.ബി,ഈ ‘വിന്ററിനു’വേണ്ടി സ്റ്റോക്കുചെയ്ത മണലുപ്പുമുഴുവൻ കഴിഞ്ഞ്,ഇവർ ഇപ്പം ആ ചാക്കുപ്പിനുവേണ്ടി പരക്കമ്പാഞ്ഞ് ഓടിനടക്കുകയാണിപ്പോൾ !
ശ്രീയും,ഭായിയും ഒക്കെ സൂചിപ്പിച്ചപോലെ ഉറഞ്ഞുകിടക്കുന്നമഞ്ഞുപൊട്ടിച്ച് പൂക്കൾ വിരിയുന്നകാഴ്ച്ച കാണേണ്ടതുതന്നെയാണ് !
മൻസൂർ,മഞ്ഞനുഭവം മിത്രങ്ങൾ വിവരിച്ചുകാണുമല്ലൊ..
അനു,ഈ കൊടുംഹിമപതനം എല്ലാപടിഞ്ഞാറൻ രാജ്യങ്ങളൂം ഇക്കുറി ശരിക്കനുഭവിച്ചുട്ടാാ..
കണിമംഗലത്ത് ഞാനറിയാത്ത സുന്ദരിമാരും ഉണ്ടായിരുന്നുവോ?
ബ്ലോഗനയിൽ വന്നത് എനിക്കുകിട്ടിയ ഏറ്റവും നല്ലപുതുവത്സരസമ്മാനമാണ്..കേട്ടൊ.നന്ദി.
Hi...Frozen Britain !
very...........cooooool.... ! !
മഞ്ഞില്‍ വിരിഞ്ഞ പൂക്കളും മഞ്ഞണിക്കൊമ്പുമൊക്കെ കണ്ടു. കണ്ടിട്ടു തന്നെ തണുക്കുന്നു. എന്നാലും എനിക്കും കാണണം ഇതൊക്കെ. ഒരു പ്രാവശ്യം. അതുകഴിഞ്ഞിട്ടോടി ഞാന്‍ നമ്മുടെ നാട്ടിലേക്കു വന്നോളാം.
oru manjukaalam kandapole thonichu ee visadeekaikkal kantappol.
photokalum vlare valare nannayittuntu.
"maathrumoomiyil" vannathu kandu.
Abinandanangal !
by
K.P.RAGHULAL.
ഹൊ! എങ്ങനെ ജീവിക്കുന്നു അവിടെ
അത്ഭുതം തോന്നുന്നു ഇവിടുത്തെ ചെറിയ തണുപ്പിൽ പോലും കൊട്ടിട്ടാണ് നടത്തം
പ്രിയമുള്ള വിഷ്ണു,പ്രിയ മിഥുൽ,പ്രിയപ്പെട്ട എഴുത്തുകാരി,പ്രിയമുള്ള രഘുലാൽ,പ്രിയ നന്ദന... എല്ലായഭിനന്ദനങ്ങൾക്കും,നല്ലയഭിപ്രായങ്ങൾക്കും ഒട്ടേറേ നന്ദി കേട്ടൊ.
വിഷ്ണു നിങ്ങളുടെയെല്ലാം കാരുണ്യം കൊണ്ടണ് ഈ ബൂലോഗത്തിനുപുറത്തേക്ക് ഇടക്ക് തലനീട്ടാൻ സാധിക്കുന്നതിട്ടാാ..
എല്ലാബൂലോഗമിത്രങ്ങൾക്കും ബിലാത്തിയിലേക്കു സ്വാഗതം ! പ്രിയ എഴുത്തുകാരി അടുത്തമഞ്ഞുകാലം കാണുവാൻ സ്വകുടുംബം ഇങ്ങോട്ടുവന്നോളൂ.ധൈര്യമയി സ്പോൻസറുടെ കോളത്തിൽ എന്റെ പേരെഴുതിക്കൊള്ളു...
അങ്ങിനെ നമ്മൾ മലയാളികൾ വീഞ്ഞും, ഒഴിവും,മഞ്ഞുമൊക്കെയായി ഒരു ഫെസ്റ്റിവെൽ മാതിരി ഈ മഞ്ഞുകാലം കൊണ്ടാടി..സുഖമയം.
---
നട്ടുച്ചനേരത്ത് തണുത്തു വിറച്ച് റദ്ദാക്കിയ ട്രെയിനുകളെ
പഴിച്ച് സ്റ്റേഷനിൽ ഇരിക്കുമ്പോൾ വെറുതെ ഓർത്തുപോയി,
നാട്ടിലായിരുന്നു ഇത്തരം ഒരു സംഗതിയെങ്കിൽ എത്രപേരെ
ഒന്നു വിമർശിക്കാമായിരുന്നു.. ....
ഭരണപക്ഷത്തെ,കേന്ദ്രത്തിനെ,....
ഉപകാരം ചെയ്തവരെ പോലും തെറിവിളിച്ചുശീലിച്ച
ഒരു മലയാളിയല്ലേ ഞാൻ.....
---
അവസാനിപ്പിക്കുമ്പോൾ ഇങ്ങനെ തന്നെ വേണം...
മനോഹരമായ വിവരണം .. Onsite Team ,work from home ആണെന്ന് അറിയിച്ചിരുന്നു എങ്കിലും ഇത്രക്കു പ്രതീക്ഷിച്ചിരുന്നില്ല...
ഭീകരത നിറഞ്ഞുനില്ക്കുക്ക കാഴ്ചകളും മനോഹരമായ വര്‍ണ്ണനയും കൊണ്ട്ട് അറിയാതിരുന്ന ഒന്നിനെക്കുറിച്ച് പറഞ്ഞുതന്നതിന് നന്ദി.
ഈ പോസ്റ്റ് വായിച്ചപ്പോഴാണ് സംഭവത്തിന്റെ തീവ്രത
പൂര്‍ണ്ണമായി മനസ്സിലായത്.
ആശംസകള്‍.
മഞ്ഞുറഞ്ഞ ബിലാത്തിപ്പട്ടണം കാണാന്‍ നല്ല ഭംഗിയുണ്ട്-അതിന്റെ പിന്നിലെ ദുര്ഘടങ്ങളെത്രയാണന്ന് താങ്കളുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലായി.
കവിതയും വിവരണവും ഫോട്ടോകളും നന്നായിട്ടുണ്ട്
best kannaa,best
thanamayatthamaayi himakkaazcchakal vivaricchirikkunnoo.
ellaam nerittukanta pratheethi.
പ്രിയപ്പെട്ട ഷിബിൻ,പ്രിയ കാക്കര,പ്രിയമുള്ള ഗോപീകൃഷ്ണ൯ ,പ്രിയപ്പെട്ട പട്ടേ:റാംജി,പ്രിയമുള്ള ജ്യോ,പ്രിയമുള്ള ബിജു ബിലാത്തിപട്ടണം സന്ദർശിച്ച് ഈ ഹിമക്കാഴ്ച്ച ദർശിച്ച് നല്ലയഭിപ്രായങ്ങൾ പങ്കുവെച്ചതിന് ഒരുപാട് നന്ദി കേട്ടൊ..
കാക്കരെ എന്തെങ്കിലും ഒന്നുംവിമർശിക്കാതെ എന്റെ മലയാളിത്വം ഞാൻ പ്രകടിപ്പിക്കും?
ഗോപി,റാംജി,ജ്യോ ഇത്തവണത്തെ ഹിമപതനം അത്രയും ഭീകരമായിരുന്നൂ/ഒപ്പം നയനാനന്ദകരവും!
Sharing your COOLima...
അപ്പൊ ശെരിക്കും മഞ്ഞ് തണുപ്പ് എന്നൊക്കെ പറയുന്നത് ഇതാണ്.നാട്ടിലൊക്കെ ഒരു 5 മണിക്ക് എണീറ്റ് ഹൊ എന്നാ തണുപ്പാന്ന് പറഞ്ഞിരുന്ന എന്നെ തല്ലണം .ഏതായാലും കാഴ്ചകൾ കാണാൻ നല്ല ഭംഗി ചങ്കിടിക്കുന്നു എങ്കിലും അവിടൊക്കെ വന്നു ചുമ്മാ നിക്കാൻ ഒരു പൂതി.ചിത്രങ്ങൾക്ക് നന്ദി.
മഞ്ഞു വീഴ്ചയുടെ ഒരു യഥാർത്ഥ ചിത്രം കിട്ടി കെട്ടൊ...
അവിടമിപ്പോൾ ഒരു വല്ലാത്ത ലോകം തന്നെയല്ലെ...!!
ഇതിന് ഇത്രയും ഭീകര മുഖമുണ്ടെന്ന് അറിയില്ലായിരുന്നു..!
ആശംസകൾ....
kolaam nannayittundu
“ഹിമത്തടവറ” എന്ന പെരിനുതന്നെ ആദ്യത്തെ മാർക്ക്. പിന്നെ പ്രാസത്തോടുകൂടിയുള്ള ആ കവിത അത്തിഉത്തമം ആയി.ഫോട്ടൊകളും,വിവരണവും പിന്നെ പറയണ്ടല്ലൊ..
അങ്ങിനെ എല്ലാം കൊണ്ടും ഈ പോസ്റ്റ് വളരെ വളരെ നന്നായിരിക്കുന്നു
വള്ളിപുള്ളി തെറ്റാതെതന്നെ ഹിമക്കാഴ്ച്ചകളും, ആ മഞ്ഞനുഭവങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ടല്ലോ...
പ്രിയപ്പെട്ട പാവം-ഞാൻ,പ്രിയ വീനസ് ,പ്രിയമുള്ള വീ.കെ,പ്രിയ മുരളി ,പ്രിയ മേരികുട്ടി,പ്രിയമുള്ള മാത്തൻ ഈ മഞ്ഞുകാഴ്ച്ചകളിലേക്ക് ഇറങ്ങിവന്ന്,അഭിപ്രായങ്ങൾ പങ്കുവെച്ചതിന് എല്ലാവർക്കും ഒരുപാട് നന്ദി കേട്ടൊ..
കൂളിമ,തണവ്,ഫ്രീസിങ്ങ്...അങ്ങിനെയെല്ലാം കൂടിയുള്ള ഒരു ശരിക്കുള്ള മഞ്ഞനുഭവം തന്നെയായിരുന്നു കൂട്ടരേയിത്!
ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!
എനിക്കും....
തടവറതന്നെ
manjil virinja pookkal
kuliraninja kalikal
sundaramaaya vivaranangal
nanmaniranja janangal
oru kalakalakkan post thanne !
കണ്ടുഞങ്ങള്‍ മഞ്ഞില്വിരിയുന്നപീതാംബരപുഷ്പ്പങ്ങള്,കല്-
ക്കണ്ടകനികള്‍ പോലവേയാപ്പിളും,സ്റ്റാബറി പഴങ്ങളും......
നീണ്ട മൂക്കുള്ളയനവധി ഹിമ മനുഷ്യര്‍ വഴി നീളെ
മണ്ടയില്തൊപ്പിയേന്തിനിൽക്കുന്നകാഴ്ച്ചകള്;ഹിമകേളികള്‍
ചുണ്ട്ചുണ്ടോടൊട്ടി കെട്ടിപ്പിടിച്ചു മഞ്ഞിനുള്ളില്‍ ഒളിക്കും
കണ്ടാല്‍ രസമൂറും പ്രണയലീലകള്‍ തന് ഒളിക്കാഴ്ചകള്‍!
കണ്ടുയേറെ കാണാത്തയല്‍ത്ഭുത കാഴ്ച്ചകള്‍ -അവര്ണനീയം!
കണ്ടവയൊപ്പിയെടുത്തടക്കിവെച്ചീയോര്‍മ്മചെപ്പില്‍ ഭദ്രമായ്!
‘
ചിലപ്പോള്‍ മൂന്നും നാലും മണിക്കൂര്‍ ഇടതടവില്ലാതെ രാത്രിയും പകലും
ട്യൂബ് ലൈറ്റ് ഇട്ടപോലെ മഴപോല്‍(sleets) പെയ്തിറങ്ങുന്ന ഹിമകണങ്ങള്‍ ;
നിമിഷങ്ങള്‍ക്ക് ശേഷം എല്ലാം വെള്ളയാല്‍
മൂടപ്പെടുന്ന അതിസുന്ദരമായ കാഴ്ചകള്‍ ....!
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറച്ച യൂറോപ്പ്യൻ സുന്ദരി !
ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!‘
ഹായ് എന്തുനല്ല മഞ്ഞ് വർണ്ണനകൾ...
ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!
കൊണ്ടാടിജനംമഞ്ഞുല്ത്സവങ്ങള് നിരത്തിലും,മൈതാനത്തും;
രണ്ടുദിനരാത്രം മുഴുവന്‍ , മമ‘ഹര്‍ത്താലാഘോഷങ്ങള്‍‘പോല്‍ !
ഞങ്ങള്‍ മറുനാട്ടുകാര്‍ക്ക് എല്ലാം കൌതുകം ഉണര്‍ത്തുന്ന
കാണാത്ത കാഴ്ച്ചകളായി മാറി ഈ ഹിമസുന്ദരിയുടെ ലാസ്യവിന്യാസങ്ങള്‍ .....!
ഞങ്ങള്‍ മറുനാട്ടുകാര്‍ ഈ കൊടുംമഞ്ഞുവീഴ്ച്ചയുടെ
നയനസുന്ദരമായ കാഴ്ചകള്‍ പടം പിടിച്ച് ഓര്‍ക്കൂട്ടിലും ,
ഫേസ് ബുക്കിലും, മറ്റും ചേര്‍ത്ത്കൊണ്ടിരിക്കുമ്പോള്‍ .....
ബില്ല്യന്‍ കണക്കിന് നഷ്ടം വരുത്തിയ പ്രകൃതിയുടെ ഈ ഭീകര
ആക്രമണത്തെ ചെറുത്തു തോല്‍പ്പിക്കുകയായിരുന്നു സ്ഥലവാസികള്‍
ഒരുമിച്ചുചേർന്ന്. ഭരണപക്ഷവും,പ്രതിപക്ഷവും ,രാഷ്ട്രീയവും ഒന്നും തൊട്ടു
തീണ്ടാതെ ,സ്വന്തം നാടിനുവന്ന കഷ്ടനഷ്ടങ്ങൾ നികത്തുവാൻ എല്ലാവരും ഒത്തൊരുമിച്ച്
തീർച്ചയായും നമ്മള് കണ്ടു പഠിക്കേണ്ട ഒരു കാര്യം !
Well explained and Very nice
മഞ്ഞണിക്കൊമ്പില്‍ ... ഒരു കിങ്ങിണിത്തുമ്പില് ...
സ്കോച്ചടിച്ചിരുന്നാടിടുന്നൊരു ഹിമതലക്കരടീ...
ഐസെവിടേ? നട്സെവിടേ?
ഐസെവിടെ നട്സെവിടെ, കണ്ട്രോള് പോകുന്നേ...
നമ്മുടെ നാട്ടിലെ പേമാരിയില്‍ വെള്ളപ്പൊക്കം
ഉണ്ടാകുന്ന പോലെ ഒരു മഞ്ഞുപ്പൊക്കം !
ഹിമകിരണങ്ങളാല്‍ മഞ്ഞുകട്ടകള്‍ ആക്കപ്പെട്ട
ഒരു വെള്ളപ്പട്ടിനാല്‍ നാണം മറയ്ക്കുന്ന യൂറോപ്പ്യൻ സുന്ദരി !
നല്ല മഞ്ഞുകാലകുറിപ്പ്. ഇത്തവണത്തെ മഞ്ഞുവീഴ്ച ഇത്രകനക്കുമെന്നു കരുതിയില്ലെന്നു വർത്താചാനലുകൾ ചിത്രങ്ങൾ സഹിതം വിളിച്ചുപറയുന്നത് കേട്ടിരുന്നു. കഷ്ടമാണെങ്കിലും കാണാൻ ഭംഗിയുണ്ടെന്നു പറയാതെ വയ്യ. അതിസുന്ദരമാണ് മഞ്ഞുകാഴ്ചകൾ. നല്ല കുറിപ്പ്. ആശംസകൾ.
പ്രിയപ്പെട്ട മൊഹമ്മദ് സലാവുധീൻ ഭായ് ,ഷിബുഭായ് ,സുലമ്മായി ,വഷളൻ ഭായ് ,ഷീബ ഷിബിൻ ,അക്ഷര പകർച്ചകൾ എന്നിവർക്കൊക്കെ ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി രേഖപ്പെടുത്തുന്നു .ഒപ്പം പിന്നീട് ഈ ലണ്ടൻ മഞ്ഞുകാല കുറിപ്പുകൾ വായിച്ചവർക്കും ,എന്റെ എഴുത്തിന് പ്രോത്സാഹനങ്ങൾ സ്ഥിരമായി തന്നുകൊണ്ടിരിക്കുന്നവർക്കും ഹൃദ്യമായ കൃതജ്ഞത അറിയിക്കുന്നു
Post a Comment