കണിമംഗലം പാടശേഖരങ്ങള്‍ .
രണ്ടോ മൂന്നോ കൊല്ലങ്ങള്‍ കൂടുമ്പോള്‍ നാട്ടില്‍ എത്തിച്ചേരുന്നവരാണ്എന്നെ പോലെയുള്ള വിദേശ മലയാളികൾ...
നാടിന്റെ മാറ്റങ്ങളും ,സ്പന്ദനങ്ങളും മാറികൊണ്ടിരിക്കുന്നത്, നാട്ടുകാരെക്കാള്‍ കൂടുതലായിട്ട് ഞങ്ങള്‍ വിദേശമലയാളികള്‍ ആണ് അറിഞ്ഞുകൊണ്ടിരിക്കുന്നത് .
അത്രയധികം പുതുമകളാണ് ഓരോതവണയും നാട്ടിൽ വന്ന് ചേരുമ്പോൾ , ഞങ്ങള്‍ക്ക് ദര്‍ശിക്കുവാന്‍ സാധിക്കാറുള്ളത് ....
രണ്ടായിരത്തഞ്ചിൽ നാട്ടിലെത്തിയപ്പോള്‍ അഞ്ചുവയസുകാരന് മോനെയും കൊണ്ട് ,അവനാശകൊടുത്തിരുന്ന ...നേരിട്ടുകാണിച്ചു കൊടുക്കാമെന്നു
പറഞ്ഞിരുന്ന തൊടിയിലെ കുളങ്ങളും, മീനുകളായ മുശുവും , ബ്രാലും ,നീര്‍ക്കോലി മുതല്‍ ചേര വരെയുള്ള പാമ്പുകള്‍ ....
ചെലചാട്ടി,ചെമ്പോത്ത് , കൂമന് ..മുതലുള്ള പറവകള്‍;
മുള്ളുവേലികളും ,നിറം മാറുന്ന ഓന്തുകളും.......
അങ്ങിനെ നിരവധി കാണാക്കാഴ്ച്ചകളുടെ കൂമ്പാരമായിരുന്നു അന്നത്തെ ആ യാത്രകളുടെ നഷ്ട്ടബോധങ്ങൾ... !
ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം ഗ്രാമത്തിൽ നിന്നും....
ഞങ്ങളെ പോലെ തന്നെ ഈ കാഴ്ചവട്ടങ്ങളും, ഈ ദൈവത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടുകടന്നുവോ ...?
ഞങ്ങളെ പോലെ തന്നെ ഈ കാഴ്ചവട്ടങ്ങളും, ഈ ദൈവത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നാടുകടന്നുവോ ...?
മോന് , തുമ്പപൂക്കളും , തൊട്ടാവാടി ചെടികളും , മുക്കുറ്റി പുഷ്പ്പങ്ങളും , കോളാമ്പിപ്പൂക്കളും, കുമ്പള്ളവള്ളികളും ...
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലൊ എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലൊ എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു അഞ്ചുകൊല്ലം മുമ്പ് നട്ടിലെത്തി മടങ്ങിവന്നപ്പോൾ , അറിവായ ശരിയായ കാര്യങ്ങളും പിന്നെ മറ്റെല്ലായോർമ്മകളും ...
പണ്ടു പത്തായം നിറയെ നെല്ലായിരുന്നു...
പുന്നെല്ലും
പച്ചത്തേങ്ങയും
പുത്തരിയല്ലായിരുന്നു...
പത്തിരിയും പച്ചരിച്ചോറും
പച്ചക്കറിയും പശുവും , പച്ചചാണകവും
പിച്ചിപൂക്കളും പച്ചപ്പുല്ലുകളും .. പുരയിടത്തിലാകെ
പരന്നു പരന്നു കിടന്നിരുന്നു .
പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടും ,,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍ ,
പുകള്‍പ്പെട്ട തറവാട്ട് കാരണവരും, തണ്ടാന്‍ സ്ഥാനവും,
പല്ല്ല്ല് മുറിയെ തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും ,
പൊങ്ങച്ചം പറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും ,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും ...
പണ്ടത്തെ കഥകള്‍ ആര്‍ക്കു വേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ ?
ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പും കാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം ...
പടം പൊഴിച്ചില്ലാതായി പുകള്‍പ്പെട്ട തറവാടും
പറമ്പും , പുരയിടവും , പച്ച പാടങ്ങളും ....
പച്ച തേങ്ങയില്ലാതാക്കി" മണ്ഡരി"
പച്ചരിക്കും , പുന്നെല്ലിനും വഴിമാറി കൊടുത്തു
പാലക്കാടൻ ചുരം കടന്നെത്തിയ ചാക്കരികൾ ...
പത്തായം വിറ്റുപെറുക്കി ...
പുരയും പുരയിടവുമില്ലാതായി ...
പെണ്ണുങ്ങള് പിഴച്ചൂ..... അവര്‍ ചോദിച്ചു ...എവിടെ പുരുഷത്വം ?
പിണം കണക്കെ - കുടിച്ചു പാമ്പയവര്‍ ... പരപുരുഷന്മാരായവർ
പെരുമയില്ലാതോതുന്നു "തേടുന്നു ഞങ്ങളും പുരുഷാര്‍ത്ഥം..."
ഒരു കാര്യം വ്യക്തമായി, എന്റെ ഗ്രാമം മരിച്ചു കൂട്ടരേ ,ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം , ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ ഭാഗമായി കഴിഞ്ഞൂ ...
പാട ശേഖരങ്ങളും ,തെങ്ങുംത്തോപ്പുകളും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ് ..
തോടുകളെല്ലാം റോഡുകളായി മാറി..
കുളങ്ങള്‍ കൊട്ടരങ്ങളായി മാറി..
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു ..
ഞങ്ങളേയെല്ലാം കോരിതരിപ്പിച്ച് നാടിനപ്പുറമുള്ള കാഴ്ച്ചകൾ കാണിച്ചു തന്ന ഡൊമിനി ചേട്ടന്റെ ആ പേരുകേട്ട 'മേരിമാത ടാക്കീസ്' കാടുപിടിച്ച് സിനിമയില്ലത്ത കൊട്ടകയായി മാറി... !
അന്നൊക്കെ റീലുപൊട്ടുമ്പോഴും , കറന്റുപോകുമ്പോഴും - ഏത് സിനിമ തീയ്യറ്ററുകളിൽ ആണെങ്കിലും ഒരു കുപ്രസിദ്ധമായ “ഡൊമിനീ “ വിളികളുടെ ആരവം കേൾക്കാമായിരുന്നു.
അത്തരം കൂവലുകളുടെയൊക്കെ
തിരശ്ശീല വീഴലും കൂടിയാണിത് .. !
ഈ ഒന്നര പതിറ്റാണ്ടിനിടയിൽ ഇപ്പോൾ നാട്ടിലാകെ സ്ഥലത്തിനെല്ലാം മുപ്പതിരട്ടിയോളം വില വർദ്ധിച്ചുകഴിഞ്ഞു...
തൃശ്ശൂര്‍ പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് ...
ഈ ബിലാത്തിയിൽ പോലും
ഇല്ലാത്ത കമനീയമായ കാര്‍ ഷോറൂമുകൾ !
ലണ്ടനില്‍ പോലും കാണാത്ത വിസ്താരമേറിയ വസ്ത്ര വിസ്മയ കമ്പോളങ്ങൾ !
ലോകത്തിലെ ഏറ്റവും വലിയതും കളക്ക്ഷനുമുള്ളതായ എണ്ണമേറിയ ജ്വല്ലറി കലവറകള്‍ !
നാട്ടിലെ പ്രധാന നിരത്തുകളില്‍ മുഴുവന്‍ തലയുയര്ത്തിനില്ക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടലുകൾ ! !
ഭക്തിയും ,വിഭക്തിയും വിറ്റഴിക്കുന്ന പള്ളിയമ്പലധാന്യ കേന്ദ്രങ്ങള്‍....
അങ്ങിനെ എങ്ങും മാറ്റങ്ങളുടെ കേളികൊട്ടുകള്‍ മാത്രം .....
നാടന്‍ രുചികള്‍ എങ്ങോപോയി ഒളിച്ചു .. .
നാടന്‍ കറികള്‍ കിട്ടണമെന്കില് കള്ളുഷാപ്പില്‍ തന്നെ പോകണം !
പിസയും ,ബര്‍ഗറും ,ചിപ്പ്സും ,...ഏവരുടെയും ഇഷ്ട വിഭവങ്ങളായി മാറികൊണ്ടിരിക്കുന്നൂ..
എത്ര പരിതാപകരമായ വിപരീത ആശയങ്ങള്‍ !
യൂറോപ്പുകാര്‍ മുഴുവന്‍ “ ജങ്ക് (junk)“ ഫുഡ് ഉപേഷിച്ച് , നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള് നല്ലത് കളഞ്ഞു അവരെ അനുകരിച്ചുകൊണ്ടിരിക്കുന്നൂ..
നല്ല വിരോധാപാസം അല്ലേ !
ഓണം പോലും റെഡിമെയിഡും,
കച്ചവടവുമായി മാറി ....
‘പൂ ‘ കിറ്റുകള്‍ വീട്ടില്‍ എത്തുന്ന കാരണം കുട്ടികള്‍ക്കും മറ്റും പൂ പറിക്കാനും,
പൂ വിളിക്കാനും അറിയാതായിക്കുന്നൂ ...
പുലിക്കളിയും ,കുമ്മാട്ടിക്കളിയും.ഓണക്കളികളും
ട്രൂപ്പുകള്‍ വന്നു കളിച്ച്പോകുന്നൂ .
എന്തിനു പറയുന്നു ഒന്ന് കിളിമാസ് കളിയ്ക്കാനോ,അമ്പസ്ഥാനി കളിയ്ക്കണോ, ഗോലി കളിക്കാനൊ ഈ പുത്തൻ തലമുറയ്ക്ക് അറിയില്ല ...!
സിനിമ, സീരിയൽ,ക്രിക്കറ്റു താരങ്ങളെയല്ലാതെ , നാട്ടിലെ ഒരു സാസ്കാരിക നായികാനായകന്മാരെ കുറിച്ചുള്ളയറിവും തഥൈവ ...!
അതെ എന്റെ നാട് എല്ലാതരത്തിലും വികസിച്ചുകൊണ്ടിരിക്കുകയാണ് ഒപ്പം നാട്ടുകാരും..
അതെ , ഇപ്പോൾ ഞാനും ഒരു നാട്ടുമ്പുറത്തുകാരനല്ല , ഒരു പട്ടണവാസി തന്നെയാണ് ...
എന്റെ പഴയ ഗ്രാമത്തെ , ആ കണിമംഗലത്തെ ഒരു പച്ചവർണ്ണപെൺ തുമ്പിയായി ഞാനൊന്നു കുറച്ചു നേരം സങ്കൽപ്പിച്ചോട്ടെ.....
ഒന്നും കാണിച്ചു കൊടുക്കുവാന്‍ സാധിച്ചില്ലല്ലൊ എന്ന കുറ്റബോധവും പേറി ....
എന്റെ ഗ്രാമത്തിന് പട്ടണത്തിന്റെ കുപ്പായം ഒട്ടും അഴകിലല്ലൊ എന്ന സത്യം മനസ്സിലാക്കിയുള്ള ഒരു തിരുച്ച് പോരലായിരുന്നു അഞ്ചുകൊല്ലം മുമ്പ് നട്ടിലെത്തി മടങ്ങിവന്നപ്പോൾ , അറിവായ ശരിയായ കാര്യങ്ങളും പിന്നെ മറ്റെല്ലായോർമ്മകളും ...
പാമ്പും കാവിലെ പ്രണയ കേളികള്‍ !
ചില പഴയ ഓർമ്മകൾ
പണ്ടു പുരയിടം നിറയെ തെങ്ങായിരുന്നു...പണ്ടു പത്തായം നിറയെ നെല്ലായിരുന്നു...
പുന്നെല്ലും
പച്ചത്തേങ്ങയും
പുത്തരിയല്ലായിരുന്നു...
പത്തിരിയും പച്ചരിച്ചോറും
പച്ചക്കറിയും പശുവും , പച്ചചാണകവും
പിച്ചിപൂക്കളും പച്ചപ്പുല്ലുകളും .. പുരയിടത്തിലാകെ
പരന്നു പരന്നു കിടന്നിരുന്നു .
പോന്നെമുത്തപ്പന്റെ കളമെഴുത്തു പാട്ടും ,,
പാമ്പുംകാവിലെ കളംതുള്ളലും ആഘോഷങ്ങള്‍ ,
പുകള്‍പ്പെട്ട തറവാട്ട് കാരണവരും, തണ്ടാന്‍ സ്ഥാനവും,
പല്ല്ല്ല് മുറിയെ തിന്ന് എല്ലുമുറിയെ പണിയെടുക്കുന്ന പുരുഷാരവും ,
പൊങ്ങച്ചം പറയാത്ത തറവാട്ടമ്മമാരായ പെണ്ണുങ്ങളും ,
പാഠം പഠിയ്ക്കുന്ന കുടിപള്ളിക്കൂടത്തിലെ കുട്ടികളും ...
പണ്ടത്തെ കഥകള്‍ ആര്‍ക്കു വേണം ?
പടിപ്പുരയെവിടെ ?
പുകള്‍ പെട്ട തറവടെവിടെ ?
ആരാണ് കാരണവര്‍ ?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ...
പണിയില്ലാത്ത പുരുഷന്മാരും,പെണ്ണുങ്ങളും
പണത്തിനു പിന്നാലെയോടി
പാമ്പും കാവും,തൊടിയും ,കളം പാട്ടും ..
പഴം കഥയില്‍ മാത്രം ...
പടം പൊഴിച്ചില്ലാതായി പുകള്‍പ്പെട്ട തറവാടും
പറമ്പും , പുരയിടവും , പച്ച പാടങ്ങളും ....
പച്ച തേങ്ങയില്ലാതാക്കി" മണ്ഡരി"
പച്ചരിക്കും , പുന്നെല്ലിനും വഴിമാറി കൊടുത്തു
പാലക്കാടൻ ചുരം കടന്നെത്തിയ ചാക്കരികൾ ...
പത്തായം വിറ്റുപെറുക്കി ...
പുരയും പുരയിടവുമില്ലാതായി ...
പെണ്ണുങ്ങള് പിഴച്ചൂ..... അവര്‍ ചോദിച്ചു ...എവിടെ പുരുഷത്വം ?
പിണം കണക്കെ - കുടിച്ചു പാമ്പയവര്‍ ... പരപുരുഷന്മാരായവർ
പെരുമയില്ലാതോതുന്നു "തേടുന്നു ഞങ്ങളും പുരുഷാര്‍ത്ഥം..."
പണിയാത്ത പാടങ്ങള്‍ !
പ്രതീക്ഷകൾ സന്തോഷത്തെ ഇല്ലാതാക്കും എന്ന മുന്നറിവ് ഉള്ളതുകൊണ്ട് മകന് ഇത്തവണ നാട്ടിലേയ്ക്കു പോകുമ്പോൾ യാതൊരു തരത്തിലുള്ള വാക്ദാനങ്ങളും കൊടുത്തിരുന്നില്ല.
ഒരു കാര്യം വ്യക്തമായി, എന്റെ ഗ്രാമം മരിച്ചു കൂട്ടരേ ,ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം , ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ ഭാഗമായി കഴിഞ്ഞൂ ...
പാട ശേഖരങ്ങളും ,തെങ്ങുംത്തോപ്പുകളും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്ക് വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ് ..
തോടുകളെല്ലാം റോഡുകളായി മാറി..
കുളങ്ങള്‍ കൊട്ടരങ്ങളായി മാറി..
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു ..
ഞങ്ങളേയെല്ലാം കോരിതരിപ്പിച്ച് നാടിനപ്പുറമുള്ള കാഴ്ച്ചകൾ കാണിച്ചു തന്ന ഡൊമിനി ചേട്ടന്റെ ആ പേരുകേട്ട 'മേരിമാത ടാക്കീസ്' കാടുപിടിച്ച് സിനിമയില്ലത്ത കൊട്ടകയായി മാറി... !
അന്നൊക്കെ റീലുപൊട്ടുമ്പോഴും , കറന്റുപോകുമ്പോഴും - ഏത് സിനിമ തീയ്യറ്ററുകളിൽ ആണെങ്കിലും ഒരു കുപ്രസിദ്ധമായ “ഡൊമിനീ “ വിളികളുടെ ആരവം കേൾക്കാമായിരുന്നു.
അത്തരം കൂവലുകളുടെയൊക്കെ
തിരശ്ശീല വീഴലും കൂടിയാണിത് .. !
ഞങ്ങളുടെ ഗ്രാമത്തിന്റെ ചുറ്റുപാടുമുണ്ടായിരുന്ന വീണ ,സാരംഗി, സിത്താര ടാക്കീസുകള്‍ കൂടി കല്ല്യാണമണ്ഡപങ്ങളായി രൂപമാറ്റം സംഭവിച്ചതുകൊണ്ട് നാട്ടുകാരുടെ സിനിമാസ്വപ്നങ്ങൾ മുഴുവൻ ടൌണിലേയ്ക്ക് മാത്രമായി ചേക്കേറി...
ഈ ഒന്നര പതിറ്റാണ്ടിനിടയിൽ ഇപ്പോൾ നാട്ടിലാകെ സ്ഥലത്തിനെല്ലാം മുപ്പതിരട്ടിയോളം വില വർദ്ധിച്ചുകഴിഞ്ഞു...
തൃശ്ശൂര്‍ പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് ...
ഈ ബിലാത്തിയിൽ പോലും
ഇല്ലാത്ത കമനീയമായ കാര്‍ ഷോറൂമുകൾ !
ലണ്ടനില്‍ പോലും കാണാത്ത വിസ്താരമേറിയ വസ്ത്ര വിസ്മയ കമ്പോളങ്ങൾ !
ലോകത്തിലെ ഏറ്റവും വലിയതും കളക്ക്ഷനുമുള്ളതായ എണ്ണമേറിയ ജ്വല്ലറി കലവറകള്‍ !
നാട്ടിലെ പ്രധാന നിരത്തുകളില്‍ മുഴുവന്‍ തലയുയര്ത്തിനില്ക്കുന്ന നക്ഷത്ര ബാര്‍ ഹോട്ടലുകൾ ! !
ഭക്തിയും ,വിഭക്തിയും വിറ്റഴിക്കുന്ന പള്ളിയമ്പലധാന്യ കേന്ദ്രങ്ങള്‍....
അങ്ങിനെ എങ്ങും മാറ്റങ്ങളുടെ കേളികൊട്ടുകള്‍ മാത്രം .....
നാടന്‍ രുചികള്‍ എങ്ങോപോയി ഒളിച്ചു .. .
നാടന്‍ കറികള്‍ കിട്ടണമെന്കില് കള്ളുഷാപ്പില്‍ തന്നെ പോകണം !
പിസയും ,ബര്‍ഗറും ,ചിപ്പ്സും ,...ഏവരുടെയും ഇഷ്ട വിഭവങ്ങളായി മാറികൊണ്ടിരിക്കുന്നൂ..
എത്ര പരിതാപകരമായ വിപരീത ആശയങ്ങള്‍ !
യൂറോപ്പുകാര്‍ മുഴുവന്‍ “ ജങ്ക് (junk)“ ഫുഡ് ഉപേഷിച്ച് , നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള് നല്ലത് കളഞ്ഞു അവരെ അനുകരിച്ചുകൊണ്ടിരിക്കുന്നൂ..
നല്ല വിരോധാപാസം അല്ലേ !
ഓണം പോലും റെഡിമെയിഡും,
കച്ചവടവുമായി മാറി ....
‘പൂ ‘ കിറ്റുകള്‍ വീട്ടില്‍ എത്തുന്ന കാരണം കുട്ടികള്‍ക്കും മറ്റും പൂ പറിക്കാനും,
പൂ വിളിക്കാനും അറിയാതായിക്കുന്നൂ ...
പുലിക്കളിയും ,കുമ്മാട്ടിക്കളിയും.ഓണക്കളികളും
ട്രൂപ്പുകള്‍ വന്നു കളിച്ച്പോകുന്നൂ .
എന്തിനു പറയുന്നു ഒന്ന് കിളിമാസ് കളിയ്ക്കാനോ,അമ്പസ്ഥാനി കളിയ്ക്കണോ, ഗോലി കളിക്കാനൊ ഈ പുത്തൻ തലമുറയ്ക്ക് അറിയില്ല ...!
സിനിമ, സീരിയൽ,ക്രിക്കറ്റു താരങ്ങളെയല്ലാതെ , നാട്ടിലെ ഒരു സാസ്കാരിക നായികാനായകന്മാരെ കുറിച്ചുള്ളയറിവും തഥൈവ ...!
അതെ എന്റെ നാട് എല്ലാതരത്തിലും വികസിച്ചുകൊണ്ടിരിക്കുകയാണ് ഒപ്പം നാട്ടുകാരും..
അതെ , ഇപ്പോൾ ഞാനും ഒരു നാട്ടുമ്പുറത്തുകാരനല്ല , ഒരു പട്ടണവാസി തന്നെയാണ് ...
അല്ലാ.. ഇതു ഞാൻ മാത്രം പറയുന്നതല്ലാട്ടോ....
ഇപ്പോൾ കേരളത്തിലെ ഒട്ടുമിക്ക നാട്ടുമ്പുറത്തുകാരനും പറഞ്ഞുകൊണ്ടിരിക്കുന്നതാണ്.....
എന്റെ പഴയ ഗ്രാമത്തെ , ആ കണിമംഗലത്തെ ഒരു പച്ചവർണ്ണപെൺ തുമ്പിയായി ഞാനൊന്നു കുറച്ചു നേരം സങ്കൽപ്പിച്ചോട്ടെ.....
പച്ച വര്‍ണ്ണ പെണ് തുമ്പി
പച്ച വര്‍ണ്ണ പെണ് തുമ്പി
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ് -
ചെമ്പക മരചില്ലയില്‍ നീ വന്നില്ലേ ?
തുമ്പച്ചെടിയിലും നിന്നെ കണ്ടില്ലല്ലോ ?
ചേമ്പിന് ചോട്ടിലെ തെളിനീര് വെള്ളത്തിലും ,
ചമ്പ തെങ്ങു വലിച്ചു കെട്ടിയിട്ടുള്ള -
കമ്പിയിലും നിന്നെ കാണാതെ;കേണു ഞാന്‍ .
കൊമ്പന്‍മുശു കുളത്തില്‍ വെച്ചോ ;പച്ചില -
പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ;-നിന്നെ പ്രാതലാക്കിയോ ?ഹാ ...കഷ്ടം !
55 comments:
വായിച്ചു !!! മനസിലാക്കാന്‍ കഴിയുന്നുണ്ട് !! വിശദമായ കമന്റ് പുറകെ എഴുതാം . ജോലിക്ക് പോകാന്‍ സമയമായി !!!
തൊടിയിലെപ്പാട്ടും ,പൂക്കളുംതുമ്പിയും ,
പറമ്പിലാകേ..പാറും കരിയിലകള്‍,
ചിലക്കും കുരുവികള്‍,
കാറ്റിലുലയും മാമരങ്ങള്‍,
കൊഴിയും പൂംമ്പൊടി,കണ്ണിമാങ്ങ ,
അണ്ണാനുണ്ണും തേന്‍വരിക്കയും
പുലര്‍കാലം ഉണര്‍ത്തും ക്കോഴിയും,
തൊഴുത്തിലെ പൈക്കളും ,
ചാണകമെഴുകിയ മുറ്റവും ,
തുളസി തറയും ,കൊയ്ത്തും
ക്കറ്റയും, നിര ......നിര..നിരയായി
പാടം, തോടുമതില്‍ മാനത്തുക്കണ്ണി പരല്‍,
പൊത്ത ,നീര്‍ക്കോലി വരമ്പത്ത് തൊട്ടാവാടി ,
കുറുന്തോട്ടി ,തുമ്പ ,മുക്കുറ്റി,
ചിത്രപ്പാലയും ഉണ്ടായിരുന്നിങ്ങനെ
എത്രയെന്നോ ?
കുഞ്ഞേ കാഴ്ചകളെല്ലാം ഇന്നന്യം.
അങ്ങനെ കാലപാച്ചിലില് എല്ലാമൊടുങ്ങി ഒരിക്കല്‍ കൂടി ഒന്ന് കാട്ടാന്‍ നിക്കാതെ കാലമെടുത്തു മറഞ്ഞു അല്ലങ്കിലും പ്രവാസികളാണ് ഇതല്ലാം സുസൂശ്മമായി മനസ്സില്‍ കരുതി വെക്കുന്നത്
നാട്ടിൽ നിന്നും മാറിനിൽക്കുന്നതു കൊണ്ടാവാം, എനിക്കും ഇമ്മാതിരി തോന്നളുകലുണ്ടാവാറുണ്ട്... പക്ഷെ നാട്ടിലുള്ളവർക്ക് ഇതൊന്നും ഒരു പുതുമയല്ല.. തുടർന്നും എഴുതൂ..
“യൂറോപ്പുകാര്‍ മുഴുവന്‍ “ ജന്ഗ് “ ഫുഡ് ഉപേഷിച്ച് ,
നല്ല ഭാരതീയ വിഭവങ്ങള്‍ക്ക് പിന്നാലെ
പായുമ്പോള്‍ നമ്മള് നല്ലത് കളഞ്ഞു അവരെയനുകരിക്കുന്നൂ“
ഇത്തരം ശിലങ്ങൾ എല്ലാ ഗ്രാമങ്ങളിലും പടർന്ന് പിടിച്ചിരിക്കുന്നു.
നല്ല എഴുത്ത്. ആശംസകൾ
നമ്മൾക്ക്,
തിന്നത് വീണ്ടും തിന്നാൻ,
കണ്ടത് വീണ്ടും കാണാൻ,
ചെയ്തത് വീണ്ടും ചെയ്യാൻ ആഗ്രഹം!
നാട്ടാർക്ക്, കേട്ടത് കാട്ടിക്കൂട്ടാൻ അത്യാഗ്രഹം!!
നമ്മൾ പറയുന്നു ,കരയുന്നു...പക്ഷേ ,നമ്മുടെ മക്കൾക്ക് ആ നല്ല നാടും നന്മകളും നിഷേധിച്ചതു നമ്മൾ തന്നെയല്ലേ..?? പാടത്ത് പണിയെടുക്കുന്ന കാളിക്കും തെങ്ങു കയറുന്ന അയ്യപ്പനും വേണ്ടിയല്ലല്ലോ ഈ ഫ്ലാറ്റ് സമുച്ചയങ്ങളും ലോകനിലവാരത്തിലുള്ള കാർ ഷോ റൂംസും എല്ലാം??
ഇവിടെ എല്ലാരും ശീമത്തമ്പുരാക്കന്മാരായി ബിലാത്തീ...പ്രവാസികലെല്ലാം വെറും വിരുന്നുകാര് മാത്രം.പാടങ്ങള്‍ ഫ്ലാറ്റുകളായി, നാടന്‍ സദ്യകള്‍ ഫാസ്റ്റ് ഫുടിനു വഴിമാറി.ഇനി പരസ്യമായി വെസ്റ്റേണ്‍ ഡ്രസ്സ് അണിയാന്‍ കൂടി ബാക്കിയുണ്ട്.അതും ഉടനെ കാണാം! :)
നോക്കെത്താദൂരത്തോളം പച്ചപ്പരവതാനി വിരിച്ചപോലെ നിന്നിരുന്ന ഞാറ്റടികള്‍ കണ്ണിനെന്തൊരു കുളിര്‍മ്മയായിരുന്നു. ഇപ്പോള്‍ ഇങ്ങനെയൊരു ചിത്രം കണ്ടതു തന്നെ അതിശയം. കാരണം ഞങ്ങളുടെ നാട്ടിലെ വയലേലകളും കുളങ്ങളും തോടുകളുമെല്ലാം എന്നേ അപ്രത്യക്ഷമായിക്കഴിഞ്ഞിരിക്കുന്നു. ഇനിയൊരിക്കലും ഇങ്ങനെഒരു ദൃശ്യം അവിടെ വിടരില്ല.
ലണ്ടനില്‍ ഇല്ലാത്ത ചിലതൊക്കെ ഈ കൊച്ചുകേരളത്തില്‍ ഉണ്ടെന്നു കേട്ടതും അതിശയം.
ആദ്യം വന്നു തേങ്ങ പൊട്ടിച്ചു..അല്ലേ..നന്ദി.
പാവപ്പെട്ടവാ...നന്ദി..നമസ്കാരം ; അല്ലെങ്കിലും വിദേശവാസി ആകുമ്പോളാണല്ലൊ നമുക്ക് നമ്മുടെ നാടിന്റെ മതിപ്പ് മനസ്സിലാകുന്നത്!
ഷൈൻ വന്നുമിണ്ടിപറഞ്ഞതിനു നന്ദി ;എല്ലാമലയാളികളൂം നാടീനുപുറത്ത് ഒന്ന് പണിയെടുത്താൽ മതി/നാട്ടറിവ് അറിയാൻ...
ഏതൊരു യൂറോപ്പ്യനും ആദ്യം കണ്ടാൽ ചോദിക്കുന്നത് നമ്മുടെ ഭക്ഷണത്തെ കുറിച്ചാണ് വംശംവദാ..നന്ദി കേട്ടൊ..
എന്റെ ഒഎബി അനുകരണങ്ങൾ മലയാളിയുടെ വീക്നസ് ആണല്ലൊ..വീണ്ടും വന്നതിൽ പെരുത്ത് നന്ദി.
നന്ദി..വീരു ,വളരെ ശരിയായ ഒരു നിഗമനം !
ചൂടുരക്തം ശിരകളിൽ ഓടുന്ന നമ്മൾക്ക് ആ ശീലം കൂടിവന്നാൽ...റൊമ്പ താങ്ക്സ് വാഴക്കോട ...
ഗീത വന്നുനോക്കി മിണ്ടിയതിന് പെരുത്ത് നന്ദി,ഇങ്ങനെ പോയാൽ നമ്മുടെ നാട് കുറച്ചുകാലം കഴിഞ്ഞാൽ ലണ്ടനെ വെട്ടിക്കും കേട്ടൊ..
വായിച്ചപ്പോള്‍ വിഷമം തോന്നുന്നു നഷ്ട്ടപ്പെടുന്ന ഓരോ കാലത്തേ കുറിച്ച് എന്ത് ചെയ്യാനാ ..... ആശംസകള്‍ .....
നാട്ടില്‍ നിന്ന് മാറി നില്‍ക്കുമ്പോഴാണ് നാടിന്റെ ശരിയായ വില നാം മനസ്സിലാക്കുന്നത് അല്ലേ?
ചിന്തകള്‍ നന്നായി, മാഷേ
പുണ്യങ്കുയ്യി,ശ്രീ ...നന്ദി
നാടിന്റെ നന്മകൾ അറിയുന്നത് തീർച്ചയായും ,ശ്രീ പറയുന്നപൊലെ നാട്ടിൽ നിന്നും വിട്ടുനിൽക്കുമ്പോഴാണല്ലോ....
ബിലാത്തി ചേട്ടാ .....
കരള്‍ പിളരും കാലം....
നമ്മുടെയൊക്കെ കരളുകള്‍ പിളര്‍ന്നുകൊണ്ട് അതങ്ങനെ കുതിച്ചു പായുന്നു...
കയ്യിലുണ്ടോ ഒരു ജാലവിദ്യ...?
കാലത്തിന്റെ ഈ പാച്ചിലിനെ പിന്നോട്ടാക്കാന്‍...?
നമുക്ക് ഹൃദയത്തിലെങ്കിലും അല്പം പച്ചപ്പ് സൂക്ഷിക്കാം....
ഓര്‍മ്മകള്‍.... ഓര്‍മ്മകള്‍...!
എന്റെ ബ്ലോഗ് ല്‍ വന്നതിനും കമന്റ് ചെയ്തതിനും.... നന്ദി...:)
എനി ഇത് പോലെ ഫോട്ടോ എടുത്തു വെയ്ക്കാം ..ഇതായിരുന്നു നമ്മുടെ നാട് എന്ന് കാണിക്കാന്‍...!!!
good thoughts...
കണിമംഗലത്തെ പറ്റിയുള്ള വിവരണങ്ങള്‍ നന്നായി മുരളിയേട്ടാ. കണിമംഗലത്ത് പാടശേഖരം ഉള്ളതായി ഞാന്‍ അറിഞ്ഞിരുന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഞാന്‍ അത് മറന്ന് പോയി എന്ന് പറയുന്നതാകും ശരി. പാലക്കല്‍ ഭാഗത്തേക്ക് പോകുമ്പോള്‍ പാടം കാണാമല്ല്ലോ.
പണ്ടൊക്കെ ഞാന്‍ വെങ്ങിണിശ്ശേരിക്ക് നടന്ന് പോകുമായിരുന്നു. കണിമംഗലം തോട്ടിന് വരമ്പത്തുള്ള കള്ള് ഷാപ്പില് കേറിയിട്ട് ഒരു കുപ്പി കള്ള് കുടിക്കാറുണ്ട്.
ഞാന്‍ ഇന്ന് ഈ പോസ്റ്റ് വായിച്ചതിന് ശേഷം തിരുവള്ളക്കാവ് അമ്പലത്തില്‍ പോകുമ്പോള്‍ തോട്ട് വരമ്പത്ത് നോക്കിയപ്പോള്‍ കള്ള് ഷോപ്പ് കാണാനായില്ല. വാഹനത്തിന് അല്പം സ്പീഡ് കൂടിയിരുന്നതിനാല്‍ രണ്ടാമതൊരു വട്ടം നോക്കാനായില്ല. മടക്കം നോക്കണമെന്ന് കരുതി, പക്ഷെ അവിടം താണ്ടി പോയതറിഞ്ഞില്ല.
പിന്നെ പെണ്ണുങ്ങള് ഞാറ് നടുന്നത് ശ്രദ്ധിച്ചു. ഞാന്‍ പണ്ട് ഞങ്ങളുടെ പാടത്ത് ഞാറ് പറിച്ചിരുന്നതും പുഞ്ചപ്പാടത്ത് ഞാറ് നട്ടിരുന്നതും ആലോചിച്ച് പോയി.
ഞാനും പാറുകുട്ടിയും ഞാറ് നടുന്നത് “എന്റെ പാറുകുട്ടീ” എന്ന എന്റെ മലയാളം ബ്ലോഗ് നോവലില്‍ ഞാന്‍ എഴുതിയിരുന്നു.
ഈ പോസ്റ്റ് എന്റെ പഴയകാലങ്ങളിലേക്ക് കൂട്ടികൊണ്ട് പോയി.
ഒരിക്കല്‍ കൂടി ഇത്തരം പോസ്റ്റുകള്‍ കാഴ്ച വെച്ചത്തിന് അനുമോദനങ്ങള്‍ അറിയിക്കുന്നു..
സ്നേഹത്തോടെ
ജയേട്ടന്
പ്രിയ ജയൻ,
നമ്മുടെ മനസ്സിനുള്ളിലെ പച്ചപ്പുകൾ പോലും കാലം മായിച്ചു കളഞ്ഞുകൊണ്ടിരിക്കുകയാണല്ലൊ; ഏതൊരുജാലവിദ്യയ്ക്കാണ് നമ്മുടെ തൊടികളിലേക്ക് മുത്തങ്ങയും,കുറൂന്തോട്ടിയും,പനികൂർക്കയും....മറ്റുംമടക്കി കൊണ്ടുവരാൻ സാധിക്കുക?
പ്രിയ കുക്കു ,
ഇങ്ങനെ പോകുകയാണെങ്കിൽ ,പുതുതലമുറ നമ്മുടെ നാടിന്റെ നഷ്ട്ടപ്രതാപങ്ങൾ ഫോട്ടൊകളീൽ കൂടി ദർശിക്കേണ്ടിവരും....
പ്രിയ ജയേട്ടാ,
ഈ എഴുത്തിന്റെ എല്ലാ കടപ്പാടുകളും ജയേട്ടനവകാശപ്പെട്ടതാണ്..!!
എഴുതുവാൻ കുഴിമടീയനായയെന്നെ ,വീണ്ടും എഴുതുവാൻ പ്രേരിപ്പിച്ച്...ബുലോഗത്ത് പിച്ചവെച്ചുനടക്കുവാൻ ഒരു കൈ തന്നു സഹായിച്ച് എല്ലാ പ്രോത്സാഹനങ്ങളും നൽകിയതിന്.......
ഒരുപാടുനന്ദി.....എല്ലാവർക്കും.
ഫ്ലാറ്റുകളില്‍ പണം മുടക്കുന്നത് വിദേശമലയാളികള്‍ തന്നെയല്ലേ .. വിദേശപ്പണത്തിന്റെ പുളപ്പല്ലേ നാട്ടിന് പുറങ്ങളില്‍പ്പോലും നടമാടുന്നത് .. അതല്ലേ പുത്തന്‍ തലമുറയെ മോഹിപ്പിക്കുന്നതും .. മറ്റൊന്നും മനസ്സിനെ അലട്ടാനില്ലാത്തപ്പോള് നമുക്ക് ഗ്രിഹാതുരത്വത്തെപ്പറ്റി ചിന്തിക്കാം ..
പോയ വസന്തങ്ങള്‍ ഇനി തിരിയെ കിട്ടുകയില്ല .. പുതിയ വസന്തങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കാം അത്ര തന്നെ ...
മാറ്റം അനിവാര്യമാണെന്ന് കരുതി സമാധാനിക്കാം ..
ഒരു പഴയ കണിമംഗലം ഇത്ര സൂക്ഷ്മമായി ചിത്രീകരിക്കാന്‍ കഴിയുന്നത് തന്നെ ഭാഗ്യം ..
എങ്ങനെ ഇവിടെ വന്ന് അഭിപ്രായം പറയാതെ പോകും. ഇത്രക്ക് വിശദമായി ബിലാത്തിപ്പട്ടണത്തിന്റെ വസന്തവും അന്ത്യവും പറഞ്ഞ് തന്നിട്ട് എങ്ങനെയാ പ്രതികരിക്കാതെ പോകാ... മനോഹരമായിരിക്കുന്നു ഈ വർണ്ണനകൾ. ഒരിക്കലും ഇനി തിരിച്ച് വരാത്ത ആ വസന്തകാലത്തെ ഇങ്ങനെയൊക്കെ ഓർമ്മിച്ചെടുക്കാൻ കഴിയുന്നത് തന്നെ ഭാഗ്യം. നമ്മുടെ പുതു തലമുറക്കെങ്കിലും പറഞ്ഞ് കൊടുക്കാലോ..
Njangalum naattinpurathukaar thanne ...!
Manoharamaayirikkunnu... Ashamsakal...!!!
its really touching and gives a nostalgic guilty feeling........but iam proud to say that i belong to this lovely place and i once lived there....
which generations to come will envy.........
സുനിൽ പറഞ്ഞതിൽ ശരികേടില്ല..എങ്കിലും നാടീന്റെ നന്മകളോർക്കുമ്പോൾ ഒരു നഷ്ട്ടബോധം..ആദ്യമായിവന്നതിൽ നന്ദി കേട്ടൊ...
നരിക്കുന്ന കിണ്ണങ്കാച്ചിയഭിപ്രായം..ഒത്തിരി നന്ദി..
Thanks,Sureshkumar..
Lot..lot..lot of thanks for your great comments..Dr:Ajay
നല്ല ചിത്രങ്ങളും നല്ല വിചാരവും... പക്ഷെ നാട്ടിലുള്ളവര്ക്കീ മാറ്റങ്ങള്‍ അത്ര പ്രശ്നമല്ല...നമ്മള് മനസ്സില്‍ പഴയ കാലം ഓര്‍ത്തു കൊണ്ടിരിക്കുന്നു അവര്‍ കാലത്തിനൊപ്പം അനുദിനം മാറ്റങ്ങള്‍ അനുഭവിക്കുന്നു എന്നതാകാം...
നാട്ടില്‍ നിന്നും വിട്ടു നില്ക്കുന്നവര് മാത്രമ്മേ ഈ മാറ്റങ്ങള്‍ തിരിച്ചറിയുന്നുള്ളൂ
നന്നായിരിക്കുന്നു
മനോഹരമായ നൊസ്റ്റാള്‍ജിക് പോസ്റ്റ്.. കൂടെ ഇന്നത്തെ നാടിന്റെ അവസ്ഥയോര്‍ത്ത് ചെറിയ നൊമ്പരവും.
പട്ച്ചികുട്ടി ,അഭി,കുമാരൻഭായി,
പഴയകാലങ്ങളാണല്ലോ നമ്മൂടെ ഓർമ്മചെപ്പിൽ മുഴുവനും...അതിൽ മായ്ക്കലുകൾ വരുമ്പോൾ നൊമ്പരങ്ങൾ തനിയെഉണ്ടായികൊണ്ടിരിക്കും...!
നിങ്ങളുടെയെല്ലാം നല്ലയഭിപ്രായങ്ങൾക്ക് വളരെയധികം.. നന്ദി.. കേട്ടൊ .
കുറച്ചു കാലമായി ഇങോട്ടൊക്കെ വന്നിട്ട്.കണിമംഗലം ഇന്നലെ- ഇന്ന്" വായിച്ചു.
ഒന്നേ ചെയ്യാനാകു..
ഇനിയും മറഞിട്ടില്ലാത്ത ഇന്നലേകളുടെ അവശിഷ്ടങള്‍
നാളത്തെ തലമുരക്കു കാണിച്ചു കൊടുക്കുക....
ഘടി......നൊസ്റ്റാള്‍ജിയ മാറുന്നില്ല അല്ലെ...രണ്ടെണ്ണം വീശി.........നാളികേരത്തിന്റെ നാട്ടിലെനിക്കൊരു.........എന്ന പാട്ടും കേട്ട് കിടക്കുക.
വിശദമായ പോസ്റ്റാണല്ലോ സുഹൃത്തേ; ചിന്തകളും നൊമ്പരങ്ങളും മനസ്സിലാക്കുന്നു.
പ്രിയ പാവം-ഞാൻ,ഇന്നലെ കളാണല്ലൊ നാളത്തെയോർമ്മകൾ..
പ്രിയ മണിലാൽ അടിച്ചുപൂസാവുമ്പോളാണ്..കൂടൂതൽ നൊസ്റ്റാൽജിയ പുറത്ത് ചാടുക...
പ്രിയ വയനാട,നാടുവിട്ടാൽ നൊമ്പരങ്ങളാണ് കൂടുതൽ ഉണ്ടാകുന്നത്..
വന്നുമിണ്ടിപ്പറ്ഞ്ഞതിന് എല്ലാവർക്കും റൊമ്പനന്ദി...
ഇങ്ങനെ ഒന്നും പറയല്ലെ ബിലാത്തിമാഷെ.
പിന്തിരിപ്പനാവും.
:)
നഷ്ടം നമുക്ക് മാത്രമേ ഉള്ളൂ, പുതു തലമുറക്ക് ഇതെല്ലാം നേട്ടങ്ങളാണ്.
enthokkeyayalum orru karyaam parayam...ammayundakkunna bakshanathinte ruchiyariyaan londonil ethanam.
ശരിയാണ് അനിൽ ഭായി...ഒന്നു ചീഞ്ഞാൽ മറ്റൊന്നിനു വളം എന്നുപറയില്ലേ....
മുരളി ...ശരിയാണത് ,നാട്ടിൽ കിട്ടുന്ന നന്മകൾ തിരിച്ചറിയണമെങ്കിൽ നമ്മൾ പുറം ലോകം അനുഭവിക്കണം..
സ്ഥിരം അഭിപ്രായം രേഖപ്പെടുത്തി കൊണ്ടിരിക്കുന്നതിൽ നിങ്ങൾക്കെന്റെ കൂപ്പുകൈ...
തകര്‍പ്പന്‍..!! മാഷെ.....പക്ഷെ എന്ത് ചെയ്യാം..?ഈ ഗൃഹാതുരസ്മരണകള്‍ ഒന്നും തന്നെ പുത്തന്‍ തലമുറയെ ബാധിക്കുന്നില്ല..ഇവിടെ എന്റെ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന മകളോട് നാട്ടില്‍ പോകാമെന്ന് പറഞ്ഞാല്‍ അവള് പറയുന്നത് അത്രേം ദിവസം കാര്‍ട്ടൂണ്‍ നെറ്റ്വര്‍ക്ക് കാണാന്‍ സാധിക്കില്ലല്ലോ..എന്നാണു.......?!കാലത്തിന്റെ മാറ്റം...!!
നന്നായിട്ടുണ്ട് മുരളിചേട്ടാ ഈ ഗൃഹാതുരസ്മരണകള്‍ , എന്റെ ഗ്രാമവും ഇപ്പൊൾ ഇങ്ങനെതന്നെയാണ്
പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ; - നിന്നെ പ്രാതലാക്കിയോ ? ഹാ ..കഷ്ട്ടം!
എല്ലാം ദ്വിദിയാക്ഷരപ്രാസങ്ങളാണല്ലൊ.
ഞാനെന്തു പറയാന്‍..........??
ഒടുങ്ങാത്ത പ്രവാസം.........
ഒരു പ്രവാസി കൂടി ഇവിടെയുണ്ട്.....നൊസ്റ്റാള്‍ജിയയില്‍ കണ്ണുമടച്ചു കിടക്കുന്നവന്...
ഗൃഹാതുരസ്മരണകള്‍ ഒന്നും തന്നെ പുത്തന്‍ തലമുറയെ ബാധിക്കുന്നില്ല എന്നുപറയുന്നത് ശരിയാണ് ബിജ്ലി...അവരുടെ സ്മരണകൾ ഇവിടെയാണല്ലൊ
മേരികുട്ടി അങ്ങിനെ പൊക്കാനുള്ളതൊന്നുമില്ല കേട്ടൊ
മുരളിനായർ പ്രസാദവും,പ്രഹരവും ഒന്നിക്കുമ്പോഴാണല്ലൊ പ്രവാസം ഉണ്ടാകുന്നത്
മിണ്ടിപ്പറഞ്ഞതിന് എല്ലാവർക്കും നന്ദി...
പട്ടണം വികസിക്കും തോറും ചുറ്റുപാടുമുള്ള
ഗ്രാമങ്ങള്‍ ഇല്ലാതായികൊണ്ടിരിക്കുകയാണ് .....
ithaanu ippo sambhavichirikkunnathu
post valare nannaayi !
ഇതു വല്ലാത്ത നൊസ്റ്റാൽജിയ ആയിപോയല്ലൊ..
നല്ല വിവരണമായിട്ടുണ്ട്.നാട്ടുവിശേഷങ്ങൾ ഇനിയും പോരട്ടേ
ഒരുപാട് പ്രാവശ്യം ഞാനും പോയിട്ടുണ്ട് കണിമംഗലത്തുകൂടി.മനസ്സിലാക്കാന്‍ കഴിയുന്നു ആ വിഷമം.
കണിമംഗലത്തിന്റെ മാത്രമല്ല, ഏറെക്കുറെ എല്ലാ ഗ്രാമങ്ങളുടേയും സ്ഥിതി ഇതൊക്കെ തന്നെ.
പ്രിയ ജെയ്സൻ & എഴുത്തുകാരി ,നമ്മുടെ നാട്ടിൽ നിന്നും മാറി മറ്റുരാജ്യങ്ങളിലെ പട്ടണങ്ങളീൽ ജീവിക്കുമ്പോഴാണ് നാട്ടറിവുകൾ തൊട്ടറിയുന്നത്....
എഴുത്തുകാരി പറഞ്ഞതുശരിയാണ് ,ഇങ്ങനെയാണെങ്കിൽ ഭാവിയിൽ കേരളം ഗ്രാമങ്ങളില്ലാത്ത ഒരു രജ്യമായി തീരും!
അഭിപ്രായങ്ങൾക്ക് ഒട്ടേറെ നന്ദി കേട്ടൊ.
കണിമംഗലം മേരിമാത ടാക്കീസിലെ കറന്റുപോകുമ്പോഴുള്ള “ഡൊമിനി...“വിളികളും,ഡൊമിനിചേട്ടന്റെ ഓട്ട്യയിൽ കൂടി തലപുറത്തിട്ട് തിരിച്ചുള്ള “വിളിച്ചവന്റെ തന്തയ്ക്കു” വിളിയും ഇപ്പോഴും ഓർക്കുന്നൂ..
നല്ല സ്മരണകൾ..
ഞങ്ങളൂടെ നാട്ടിലെ , കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളായ മൂന്നാറിലേയും,അടിമാലിയിലേയും ഗ്രാമങ്ങളൂടേയും സ്ഥിതി ഇപ്പോൾ ഇതുപോലെയായി..
എന്തു ചെയ്യാം എല്ലാം ഫോറിൻ അനുകരണം തന്നെ!
നൊസ്റ്റാൽജിയ..നൊസ്റ്റാൾജിയ...
ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം ഗ്രാമത്തിൽ നിന്നും....ഞങ്ങളെ പോലെ - ഈ കാഴ്ചവട്ടങ്ങ ളും,ദൈവത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നടുകടന്നുവോ .....?
ഉഗ്രൻ അവതരണവും ,നല്ല ഫോട്ടൊകളും
അഭിനന്ദനങൾ
നല്ല ചിത്രങ്ങള്‍, ചിന്തിപ്പിക്കുന്ന എഴുത്തു.
നാട്ടില്‍ പാടങ്ങള്‍ നോക്കിയിരുന്നവരും പച്ചപ്പിനെ സ്നേഹിച്ചിരുന്നവരും ജീവിക്കാന്‍ പ്രവാസികളായി. നാട്ടില്‍ ജീവിക്കാന്‍ വക കിട്ടിയവനു പച്ചപ്പു സംരക്ഷിക്കാന്‍ സമയവും പണവും കമ്മി. കാശ് കയ്യില്‍ വന്നപ്പോള്‍ പ്രവാസികളൊക്കെ തന്നെ പാടങ്ങള്‍ വാങ്ങിക്കുട്ടി ഫ്ലാറ്റുകള്‍ കെട്ടി.
ഞങ്ങളൊക്കെ പുറത്തുപോയി നാലു പുത്തനും, കുട്ടികളുമായി വരാം ഇവിടുത്തെ പച്ചപ്പു കാണാന്‍, നിങ്ങളിവിടം നല്ല പച്ചപ്പായി നിലനിര്‍ത്തണേ എന്നാ നമ്മളുടെ പറച്ചില്.
ആരായിരുന്നു ഇവയൊക്കെ സംരക്ഷിക്കേണ്ടതെന്ന ചോദ്യം മാത്രം ബാക്കി. ഒന്നുമില്ലെങ്കിലും നഷ്ടങ്ങളെ തിരിച്ചറിഞ്ഞ് ദു:ഖിക്കാനെങ്കിലും നമുക്കു കഴിയുന്നല്ലോയെന്നു ആശ്വസിക്കാം.
പ്രിയപ്പെട്ട മാത്തൻ,പ്രിയ അരുൺ, പ്രിയ ഷിബിൻ,പ്രിയമുള്ള പഥികൻ വന്നുമിണ്ടി പറഞ്ഞതിന് എല്ലാവർക്കും നന്ദി...
പ്രവാസിയായി തീരുമ്പോളാണല്ലോ ശരിക്കും നമ്മൾ നാടിന്റെ നന്മകൾ തിരിച്ചറിയുന്നത്...
നികത്താനാകാത്ത ആഴങ്ങളിലുള്ള നമ്മൾ തീർത്ത ആ വിടവുകൾ ഇനി എങ്ങിനെയാണൊ നമ്മൾക്ക് മൂടിവെക്കാനൊ അഥവാ നികത്തുവാനൊ സാധിക്കുക ,എന്റെ കൂട്ടരേ...?
തുമ്പി എന്‍പ്രിയപ്പെട്ട പച്ചവര്‍ണ്ണ പെണ് -
തുമ്പി ;നീ എങ്ങു പോയിരിക്കുകയാണ് ?
grihathurattwham sharikkum unnatthunnoo...
valare nannaayirikkunnoo.
പാമ്പു മരത്തില്‍ വെച്ചോ ;ചോരകുടിയന്‍
ചെമ്പനോന്തു തൊടിയില്‍ വെച്ചോ ;പറക്കും
ചെമ്പോത്ത്പറവ വായുവില്‍ വെച്ചോ --പൊന്‍
തുമ്പി ; - നിന്നെ പ്രാതലാക്കിയോ ? ഹാ ..കഷ്ട്ടം
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....
ഞാന്‍ ജനിച്ചു വളര്‍ന്ന ഈ കണിമംഗലം ഗ്രാമത്തിൽ നിന്നും....ഞങ്ങളെ പോലെ - ഈ കാഴ്ചവട്ടങ്ങ ളും,ദൈവത്തിന്റെ നാട്ടില്‍ നിന്നും വിദേശങ്ങളിലേക്ക് നടുകടന്നുവോ .....?
പെരുമയില്ലാത്ത അണുകുടുംബങ്ങള്‍ ,പണിയില്ലാത്ത
പുരുഷന്മാരും,പെണ്ണുങ്ങളും പണത്തിനു പിന്നാലെയോടി
പാമ്പുംകാവും,തൊടിയും ,കളം പാട്ടും,പഴം കഥയില്‍ മാത്രം !
പടം പോഴിചില്ലതായി പറമ്പും ,പച്ച പാടങ്ങളും ....
ഒരു കാര്യം വ്യക്തമായി ;
എന്റെ ഗ്രാമം മരിച്ചു കൂട്ടരേ ,
ആ പഴയ ആ കണിമംഗലം തമ്പുരാക്കന്മാരുടെ തട്ടകം ,
ഇന്ന് തൃശൂര്‍ പട്ടണത്തിന്റെ ഭാഗമായി കഴിഞ്ഞൂ .
പാട ശേഖരങ്ങളും ,തെങ്ങും തോപ്പുകളും ഫ്ലാറ്റ് സമുച്ചയങ്ങള്‍ക്കു വഴിമാറികൊടുത്തുകൊണ്ടിരിക്കുകയാണ് .
തോടുകളെല്ലാം റോഡുകളായി മാറി. കുളങ്ങള്‍ കൊട്ടരങ്ങളായി മാറി.
കാവുകള്‍ കളിസ്ഥലങ്ങളായി തീർന്നു .
ബ്ലോഗ്തുടങ്ങി ഒരുകൊല്ലത്തിനിടയിൽ നൂറിൽ പരം ഫോളോവേഴ്സ് ഉണ്ടായത് ഈ കുറിപ്പുകൾക്ക് ശേഷമാണെന്നുള്ളത് ഒരു സന്തോഷം തന്നെയാണ് .ഇതുവരെ ഇവിടെ വന്ന് ശ്രദ്ധിച്ചവർക്കെല്ലാം വളരെയധികം നന്ദി.
This is my blog. Click here.
สูตรบาคาร่าออนไลน์"
Top issues, dramas, sports news, foreign movies. ประเด็นเด็ด ดราม่าข่าวกีฬาลูกหนังต่างประเทศ
Post a Comment