Saturday, 4 July 2009

ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ... ! ( ലണ്ടന്മാര്‍ മണ്ടനില്‍ - ഭാഗം : 3 ) / Chinna Chinna ' London' Karyangal ... ! ( Landanmaar Mandanil - Part : 3 )


 ചിന്ന ചിന്ന ‘ലണ്ടൻ’ കാര്യങ്ങൾ ...!


 The Banana Company
ഏത് പണിക്കും അതിന്റേതായ ഒരു
മാന്യത കണക്കാക്കുന്ന സ്ഥലമാണ് ലണ്ടൻ ...
ഞാനൊക്കെ ഇവിടെയെത്തിയ കാലത്താണെങ്കില് ജോലിയും കിട്ടാന്‍ വളരെ എളുപ്പം ... !

ദോശയുണ്ടാക്കാന്‍ അറിയാതെ 
"ഇന്ത്യന്‍ ദോശ മേക്കര്‍ "എന്ന ‘വര്‍ക്ക്‌ പെർമിറ്റി‘ൽ ഇവിടെ കാലുകുത്താനുണ്ടായ തരികിടകള്‍
ഒന്നും വേണ്ടിവരില്ല ഇവിടെ പണി കിട്ടുവാന്‍ ....  
അതൊരു സമാധാനം...!

വെള്ളം വെള്ളം സർവ്വത്ര , ഒരുതുള്ളി കുടിപ്പാനിലെത്രെ എന്നൊക്കെ  പറഞ്ഞ പോലെയായെന്റെ  സ്ഥിതി വിശേഷം ...

ഇമ്മിണിയിമ്മിണി പണികളുണ്ട്...  
പക്ഷെ  ഒന്നും തന്നെ കിട്ടാനില്ലെന്നുമാത്രം .

അതിന് മിണ്ടിപ്പറഞ്ഞ് പണി ചോദിക്കാനും , 
ഒന്ന് പിടിച്ച് നിൽക്കാനും നല്ല ചുട്ട ഇംഗ്ലീഷ് വേണ്ടേ .... എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ? !

അങ്ങനെ കടകളിലും മറ്റുമുള്ള 
 പണിയന്വേഷണം അവസാനിപ്പിച്ച് , ചില 'തല' തിന്നുന്ന ഗെഡികളുടെ ഒത്താശയാൽ , ‘ലണ്ടൻ തമിഴ് സംഘ‘ത്തിന്റെ കാല് പിടിച്ച് , ഒരു പഴം പായ്ക്ക് ചെയ്യുന്ന കമ്പനിയില്‍ (Banana Company) ആദ്യ ജോലി കിട്ടി ...!

‘ഹെല്‍ത്ത്  & സേഫ്റ്റി ‘ യാണ് 
ഇവിടെ ജോലിയേക്കാള്‍ പ്രധാനം ...
സേഫ്റ്റി ബൂട്ടും  , ചട്ടി തൊപ്പിയും, കൈയുറയുമെല്ലാം ധരിച്ച് വാര്‍ ട്രൌസര്‍
യൂണിഫോമും ഇട്ട് - ചന്ദ്രനിലേക്ക് പോകുന്ന പോലെ ...ടക, ടകാ -ന്ന് നടന്നും
ഓടിയുമെല്ലമുള്ള  ആദ്യ ദിവസത്തെ ട്രെയിനിങ്ങ് കഴിഞ്ഞപ്പോഴേക്കും ; നാട്ടില്‍ മെയ്യനങ്ങാതെ പണിയെടുത്തിരുന്ന എന്റെ നടുവൊടിഞ്ഞു എന്ന് പറഞ്ഞാൽ മതിയല്ലോ...!

നാട്ടിലെ  എട്ട് മണിക്കൂറിലെ പണി 
സമയത്തില്‍ പകുതിയിലേറെ സമയം
വാചകമടിച്ചും , മറ്റും ചിലവഴിച്ചിരുന്ന ഞാന്‍  , ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍ മിണ്ടാട്ടമില്ലാതെ -  തേക്കാത്ത എണ്ണ ധാര എന്നപോൽ  ഒരു യന്ത്രം കണക്കെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നൂ....!

രണ്ടാം ദിവസം , പണിതുടങ്ങി ഒന്നരമണിക്കൂറിനുശേഷം , ‘ടീം ലീഡർ‘
സായിപ്പ് വന്ന് കൈ പൊക്കി ‘T‘   പോലെ കാണിച്ചു  'ബ്രേയ്ക്ക്' എന്നു പറഞ്ഞിട്ടു പോയി...

ഞാൻ അവിടെയുള്ള സകല പ്ലാസ്റ്റിക്ക് തട്ടുകളും , പഴം  കൊണ്ടുപോകുന്ന / വരുന്ന ബാസ്കറ്റ് ട്രേയ്കളെല്ലാം  ഫോൾഡ് ചെയ്തു മടക്കി വെച്ചു ....

‘ബ്രേയ്ക്ക്’ എന്നത് വിശ്രമ സമയമാണെന്നറിയാതെയുള്ള എന്റെ
ഈ പരിപാടി , പിന്നീട് ബ്രേയ്ക്ക് കഴിഞ്ഞ് വന്നവരുടെ അര മണിക്കൂർ പണി ചുറ്റിച്ചതിനും, എന്റെ മംഗ്ലീഷ് പരിജ്ഞാനത്തിനും കിട്ടി -
ആദ്യത്തെ 'വെർബൽ വാർണിങ്ങ് '..!

മൂന്നാം ദിനം , കാന്റീനില്‍ ചെന്നപ്പോള്‍
"വെന്റിംഗ് മെഷീന്‍" ല് ചില്ലറ ബാക്കിവരുന്ന
പൊത്തില്‍ തപ്പി നോക്കിയപ്പോള്‍ കഴിഞ്ഞ ദിനങ്ങളില്‍ കിട്ടിയപോലെ ഒന്നിന്റേയും , രണ്ടിന്റെയുമൊന്നും  'പെന്‍സു'കള്‍ ഒന്നും കിട്ടിയില്ല ...

സായിപ്പുമാര്‍ ബാക്കിവരുന്നവ എടുക്കാതെ പോകുമ്പോള്‍ ,ഞാന്‍ ഇസ്ക്കിയതായിരുന്നു ആ പെൻസുകൽ   കേട്ടോ ....
രണ്ടു ദിവസമായി പത്തമ്പത് രൂപ കിട്ടിയിരുന്നൂ !

അന്നപ്പോൾ ആ മെഷീനീൽ , അമ്പത്‌ പെന്‍സ് 
 ഇട്ട് , പതിനഞ്ചു പെന്സിന്റെ ചായ വന്നതിനു ശേഷവും - ബാക്കി വരുന്നില്ല ....

അയ്യോ ... എന്റെ മുപ്പത്  രൂപ ? 
ഞാനാ  മെഷീയനെ പിടിച്ച്  ചാച്ചും , ചരിച്ചും
മൂന്നാലു വട്ടം കുലുക്കി നോക്കി ...എന്നിട്ടും ... നോ രക്ഷ....!

അപ്പോഴുണ്ട് ഒരു വെള്ളക്കാരന്‍ എന്നെ പിന്നില്‍നിന്നും വന്നു കുലുക്കി ,മെഷീന്‍ മേലൊട്ടിച്ച  ഒരു നോട്ടീസ്‌ കാണിച്ചു തന്നു...

"ചില്ലറ തീര്‍ന്നിരിക്കുന്നൂ, ദയവ്
ചെയ്ത് ശരിക്കുള്ള പൈസ മാത്രം ഇടുക " എന്ന് കലക്കൻ ആംഗലേയത്തിൽ എഴുതിവെച്ചിരിക്കുന്നു ...!
The Vending Machines
നാലാമത്തെ ദിവസം ,  ഓഫീസിലെ കാലിൻ മേൽ കാലും കേറ്റിയിരിക്കുന്ന ഒരു പെണ്ണൊരുത്തിയെ വളരെ കൂർപ്പിച്ചു നോക്കി നിന്നതിന് ,ആ മദാമ്മയുടെ വായിലിരിക്കുന്നത് കേൾക്കേണ്ടി വന്നതൊഴിച്ചാൽ വേറെ  വലിയ പ്രശ്നമൊന്നുമുണ്ടായില്ല.. !

അവളുടെ എടുപ്പും , ആ ഇരുപ്പും, ഇട്ടിരിക്കുന്ന  ഡ്രെസിന്റെ ടൈറ്റ്നസും മറ്റും  കണ്ടാൽ ആരും ഒന്ന് നോക്കിപോകും കേട്ടോ..

എന്തായാലും ആ വീക്കെന്റില്‍ , 'വേജ്സ്ലിപ്പി' നൊപ്പം - നാല്‍പ്പത് മണിക്കൂര്‍ പണി ചെയ്തതിനുള്ള കാശിന്റെ ചെക്കും ,കമ്പനിവക വളരെ സുന്ദരമായ ഒരു കത്തും കിട്ടി ..
ഉള്ളടക്കം ഇതാണ്....
ഞാന്‍ ജോലി ചെയ്തുകൊണ്ടിരുന്ന തസ്തിക
തല്‍ക്കാലം നിന്ന്  പോയതിനാല്‍ ; അടുത്ത 
വാരം മുതല്‍ ജോലിക്ക് വരേണ്ടതില്ലായെന്നും ; ഭാവിയില്‍ എനിക്ക് ഇതിനേക്കൾ നല്ലൊരു പണി ലഭിക്കുവാന്‍ ഭാവുകങ്ങള്‍ അര്‍പ്പിച്ചു കൊണ്ടും... !

ഈ വെള്ളക്കാരെല്ലം ഇത്ര നല്ല മര്യാദ്യ രാമന്മാർ ആണെല്ലൊ എന്നോർത്ത് , യൂണിഫോം, തൊപ്പി, ബൂട്ട്സ്  മുതലായവയുടെ കാശും, ആദ്യ പണിയും പോയതോർത്ത് ... 
‘ഡാഷ് പോയ അണ്ണാനെ പോലെയിരിക്കുമ്പോഴുണ്ട..ഡാ 
എന്റെ വീട്ടുടമസ്ഥൻ ദൈവം വരം തരുന്ന പോലെ അടുത്ത ജോലിക്കുള്ള ഒരു റെക്കമെന്റഡ് ഇന്റർവ്യൂ  ലെറ്ററുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു ...!
A Tesco Super Market
അങ്ങിനെ എന്റെ ലാന്റ്ലോര്‍ഡ്‌ ഗില്ബ്രട്ടച്ചായന്‍ കനിഞ്ഞിട്ട് , 'കാത്തലിക് അസോസ്സിയേഷനി'ലുള്ള "ടെസ്കോയില്‍" മാനേജരായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ജോസണ്ണന്‍ മുഖാന്തിരം , ലോകത്തിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ്  ശൃംഖലകളിലൊന്നായ ‘ടെസ്‌കോ സൂപ്പർ സ്റ്റോറി'ൻറെ , ഇവിടെ അടുത്തുള്ള 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ സ്ഥിരമായി ഒരു രാത്രിപ്പണി തരപ്പെട്ടു ....  
ഹാവു...രക്ഷപ്പെട്ടു.... ! 
An Easy Job
പണി വലിയകുഴപ്പമില്ല ,ട്രോളികളില്‍ സാധനങ്ങള്‍ കൊണ്ടുവന്ന് , അതാതിന്റെ 
ഷെൽഫുകളിൽ , ഭംഗിയായി ഒതുക്കിവെച്ച്  വിലകളും ,കോഡുകളും നോക്കി ഏകീകരിച്ചു വെക്കുക .

മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ ,എങ്ങാനും ഏതെങ്കിലും കസ്റ്റമേഴ്‌സ്  വന്നാല്‍ - ഏതെങ്കിലും വിലകള്‍ ഒട്ടിച്ചു വേക്കേണ്ട ടാകുകള്‍ കടിച്ചു പിടിച്ചു കൊണ്ട് കഥകളി മുദ്രയിലൂടെ അവരെ,
മറ്റുള്ളവരിലേയ്ക്ക് ആനയിച്ചും മറ്റും, ഒരു കുഴപ്പവും കൂടാതെ ഒന്ന് രണ്ടു ദിവസം നീങ്ങി .

മണിക്കൂറിന്  £ 6.80 വെച്ച് പണിക്കൂലിയും,  ആനുവൽ ലീവ്, പെൻഷൻ പിന്നെ ഡിസ്കൌണ്ട് പർചേസിങ്ങ് അങ്ങിനെ നിരവധിയനവധി  
ആനുക്യൂല്യങ്ങള്‍ ...
ഈ മണ്ടന് പിന്നെന്തു വേണം...
മൂന്നാലുമാസം കൊണ്ട് ലണ്ടനില്‍ വന്ന കാശുമുതലാക്കാം... !

ഇടവേളകളിലും , പകല്‍ ഉറക്കത്തിലും , 
മലര്‍പ്പൊടിക്കാരന്റെ സ്വപ്നം പോലെ , ഞാന്‍ 
കിനാവുകള്‍ കണ്ടു തുടങ്ങി .....
രാവും ,പകലും നല്ല ശീതീകരണ അവസ്ഥയിലുള്ള  ഈ രാജ്യത്ത് , ഒന്ന് കിടന്നുറങ്ങാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ്  കേട്ടോ ...

ഒരാഴ്ചകഴിഞ്ഞുള്ള ഒരു രാത്രിയില്‍ ഞങ്ങളുടെ സ്റ്റോറില്‍ , പിറ്റേന്ന്  ഡേറ്റ് തീർന്ന്പോകുന്ന ധാരാളം" സാൻഡ് വിച്ചുകകൾ ‘ ബാക്കിവന്നത് , ഡാമേജ് സ്റ്റോക്കായി കളയാന്‍ വെച്ചിരിക്കുന്നു ...

വെറുതെ കിട്ടിയാല്‍ ചുണ്ണാമ്പും തിന്നുന്ന ഞാന്‍ , കൊണ്ടുപോയ ഉണക്ക ചപ്പാത്തിയും , കറിയും ഉപേഷിച്ച് ;  ചിക്കന്‍ , എഗ്ഗ്,  ചീസ് , ബട്ടര്‍  മുതലായ നാലഞ്ച് റെഡിമേയ്ഡ് ‘സാന്‍ഡ്‌വിച്ചുകള്‍ ചടുപിടുന്നനെ അകത്താക്കി ....

വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ,ഒന്നുരണ്ട് സഹപ്രവര്‍ത്തകരുടെ - ഒരു വയറ്റു പാപിയെ കണ്ടപോലുള്ള  - ആ ഒളിഞ്ഞുനോട്ടം കണ്ടപ്പോള്‍ ,
തീറ്റയ്ക്ക് ഇത്ര  തിടുക്കം വേണ്ടായിരുന്നു എന്ന് അപ്പോൾ തോന്നിയിരുന്നൂ ...

എന്തൊ ..തിന്നുപരിചയമില്ലാത്ത കാരണമാണെന്ന് തോന്നുന്നു ,ഏതാണ്ട് ഒരുമണിക്കൂറിനു ശേഷം വയറിനുള്ളില്‍ നിന്നും ചെറിയ വിളികള്‍ വന്നു തുടങ്ങി .....
പിന്നെ 
ഞാന്‍ ഇവിടെ അഭിമുഖീകരിക്കുന്ന
വേറൊരു പ്രശ്നം പുറത്ത് കക്കൂസില്‍ പോകുക എന്നതാണ് . ...

നാട്ടില്‍ അടച്ചു പൂട്ടിയ മുറിയില്‍ ഒരു ബക്കറ്റ്‌ വെള്ളം ഉപയോഗിച്ചു ശീലിച്ച ഞാന്‍  ; ഇവിടുത്തെ കുടുസു പോലെയുള്ള അര വാതിലുള്ള , ഒരു 'ടാപ്പു'പോലുമില്ലാത്ത ടോയ്ലെട്ടുകളില്‍ എങ്ങിനെ പോകും ?

അഥവ പോയാലും , നാലഞ്ച്  മീറ്റര്‍ ടിഷ്യൂ ഉപയോഗിച്ചാലും , ഒരു സംതൃപ്തി വരാതെ , ‘ചാര്‍ളി ചാപ്ലിന്‍‘ നടക്കുന്ന സ്റ്റൈലില്‍ കാലകത്തി വേച്ചു വേച്ച് നടക്കേണ്ടി വരും !

അതുകൊണ്ട് പുറത്തുപോകുമ്പോള്‍ രണ്ടു തവണയെങ്കിലും ടോയ്ലെറ്റില്‍ പോയി ഒന്നുറപ്പ് ...വരുത്തിയ ശേഷമേ ഞാൻ ഇറങ്ങാറുള്ളൂ .

വയറിനുള്ളിലെ കോളിളക്കം പന്തിയല്ലെന്ന് തോന്നി , സ്റ്റാഫ് ടോയ്ലറ്റില്‍ പോയി ഒരു വീക്ഷണം നടത്തി .വെള്ളം പിടിക്കാന്‍ ഒരു കാലിക്കുപ്പി പോലുമില്ല .... 
എന്തു ചെയ്യും ?
എന്തായാലും രണ്ടുപൌണ്ട് കൊടുത്തു ഒരു സെറ്റ് വാട്ടര്‍ ബോട്ടിത്സ് വാങ്ങുകതന്നെയെന്ന് ചിന്തിച്ച് കൌണ്ടറിലേക്ക് നടക്കുമ്പോഴുണ്ട്‌..ഡാ 
റാക്കില്‍, നിലത്തുവീണ്  ചളുങ്ങിയ , നാലെണ്ണത്തിന്റെ ഒരു സെറ്റ് 'ഫോസ്റ്റർ ബിയറു'കൾ ഓഫറായി, ‘ഒരു പൌണ്ടി‘ -ന്റെ സ്റ്റിക്കര്‍ ഒട്ടിച്ച് ഇരിക്കുന്നൂ ...!

ഞാന്‍ ആരാ മോന്‍ ....തനിയൊരു മലയാളിയല്ലേ !

അപ്പത്തന്നെ , അതെന്നെ വാങ്ങി , മൂന്നെണ്ണം
ബാഗില്‍ വെച്ച് , ഒരെണ്ണവുമായി ലണ്ടനിലെ 'ലണ്ടനി'ലേയ്ക്ക് വിട്ടു !

പിന്നെയൊരു വെടിക്കെട്ടായിരുന്നൂ... !
മുന്നിലുള്ള ലണ്ടന്‍ റൂമില്‍ നിന്നും ഒരശരീരി...

"സൈലൻസ് പ്ലീസ് ".
അപ്പോഴാണ്‌ ഞാന്‍ നോക്കിയത് ...

അരവാതിലില്‍കൂടി  -   ദാ..കാണുന്നു രണ്ടു വെളുത്തകാലുകള്‍ , കൂടെ വര്‍ക്കുചെയ്യുന്ന മദാമ്മ തള്ളയാണ് ...

ഞാന്‍ സോറി പറഞ്ഞ്  ഹോൾഡ് ചെയ്തിരുന്നു ...!

കുറച്ചുകഴിഞ്ഞ് ബിയറ് തുറന്നു കഴുകിവെടുപ്പാക്കി പുറത്തുവന്നപ്പോള്‍
ഹൌ ....എന്തൊരാശ്വാസം !

ഒന്ന്പോയാലും ബാക്കിമൂന്നെണ്ണം വീട്ടില്‍കൊണ്ടുപോയി കുടിയ്ക്കാലോ എന്നുള്ള ആശ്വാസത്തില്‍ പണി തുടർന്നരമണിക്കൂര്‍
കഴിഞ്ഞപ്പോഴെയ്ക്കും വീണ്ടും ഒരുള്‍ വിളി... !

കൂടെയുള്ളവനോട്... ദെ... ഇപ്പം വരാമെന്നു പറഞ്ഞ്
അടുത്ത ബിയർ ടിന്നുമെടുത്ത് ലണ്ടനിലേക്ക് - വണ്ടി വീണ്ടും വിട്ടൂ .
Inside the Store
എന്തിന് പറയുവാൻ ... 
അടുത്ത രണ്ടുമണിക്കൂറിനുള്ളിൽ  
ബാക്കിയുള്ള രണ്ടുബിയർ കാൻ കൂടി കാലിയായെന്ന് പറഞ്ഞാൽ മതിയല്ലോ !!

ഹാ‍ാവൂ....കാറ്റും ,കോളുമുള്ള ഒരു പേമാരി തീർന്നപോലെ..

ബിയറെല്ലം വെറുതെപോയല്ലോയെന്ന നഷ്ട്ടബോധത്തോടെ പണിയിൽ മുഴുകിക്കൊണ്ടു നിൽക്കുമ്പൊഴുണ്ട...ഡാ  ഷിഫ്റ്റ് മാനേജർ ..
പോളണ്ടുകാരി ചുള്ളത്തിയായ  മെറീന - എന്നരികിൽ വന്ന് സ്വകാര്യത്തിൽ പറഞ്ഞു, അവളുടേ റൂമിലേക്കെന്നോട് ചെല്ലുവാൻ.. ?

എന്തിനാണ് ഈ പെണ്ണ് എന്നെയീ പാതിരാ 
നേരത്ത് വിളിച്ചെതെന്ന് കരുതി ഞാൻ മുറിയിൽ കയറിയപ്പോൾ അവൾ പറയുന്നു... 
മുറി കുറ്റിയിടാൻ...?

പണ്ട് ‘മണിചിത്ര താഴ്’ സിനിമയിൽ ലളിത അരയിൽ ചരടുകെട്ടാൻ വേണ്ടി ഇന്നസെന്റിനെ മുറിയിലാക്കി കുറ്റിയിട്ട അവസ്ഥയിലായിരുന്നു ഞാനപ്പോൾ ... !

അയ്യോ..പുലിവാലായൊ ...
പണ്ട് 'ബിൽക്ലിന്റൻ'  ചെയ്ത പോലെ എന്തെങ്കിലുമൊക്കെ ഞാനും ചെയ്യേണ്ടി വരോ‍ാ ..!

അതാ അവള് ...മെറീന...
അവളുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകൾ
കിസ്സ് ചെയ്യാ‍നെന്ന പോലെ എന്റെ മുഖത്തോടടുപ്പിക്കുന്നു....

ഓ....എന്റെ ലണ്ടൻ...മുത്തപ്പാ...!

സംഭവം വെറും ലളിതം ....
അവൾ ഞാൻ കുടിച്ചിട്ടുണ്ടോ
എന്ന് മണത്തുനോക്കിയതായിരുന്നു !

ആരൊ കമ്പ്ലെയിന്റ് കൊടുത്തുപോലും ;
ഞൻ നലു ബിയർ , രണ്ടുമണിക്കൂറിനുള്ളിൽ അകത്താക്കിയെന്ന്...

അന്വേഷണത്തിൽ,  നാല് കാലി ടിൻ വേസ്റ്റ് ബിന്നിൽ നിന്ന് കിട്ടുകയും ചെയ്തു.. !

ഞാനത് അപ്പി കഴുകാനാണ് എന്നുപറയാൻ പറ്റോ...?
അഥവാ അതുപറഞ്ഞു മനസ്സിലാക്കിക്കനുള്ള ല്വാൻഗേജും എനിക്കൊട്ടുയില്ല താനും ...!
അന്വേഷണവും,വിശകലനവുമൊക്കെയായി
ശരിക്കു പതിമൂന്നാം പൊക്കം , ആ പണിയും കാലാ
കാലത്തേക്കു സ്ഥിരമായി... ! 

നമ്മുടെ വാജ്പോയിയെ,
പണ്ട് പ്രധാനമന്ത്രിയാക്കി , ഇന്ത്യ ഭരിപ്പിച്ചിട്ട്...
പതിമൂന്നാമ്പൊക്കം ഇറക്കിവിട്ട പോലെയായി എന്റെ സ്ഥിതി.

പിന്നെ കൂട്ടരെ
പണി പോയതിനേക്കാൾ എനിക്ക് വിഷമ മുണ്ടാക്കിയ സംഗതി എന്റെ സ്വന്തം ഭാര്യയടക്കം,  ഭൂരിപക്ഷം പേരും ,ഞാ‍ൻ പറഞ്ഞ ഈ ‘ബിയർ പുരാണം ‘ വിശ്വസിച്ചില്ല എന്നതിലാണ് ......

ഇത്തരം സിറ്റിവേഷനുകൾ സ്വയം അനുഭവിച്ചറിയണം....അല്ലേ
എന്നാലെ ഇതിന്റെയൊക്കെ യഥാർത്ഥ്യം,  ഇവർക്കൊക്കെ മനസ്സിലാകുകയുള്ളൂ !

ലോകത്തില്‍ ഏതുഭാഗത്തും പലപ്പോഴും
പലര്‍ക്കായി ഇത്തരം അനുഭവങ്ങള്‍ കിട്ടി കൊണ്ടിരിക്കാറുണ്ട് ...!

ഒരിക്കല്‍ , കരാട്ടെ മാസ്റ്ററും ,
ഹൈലിസ്സ്കില്ലറുമായ , പത്തുപേര്‍ ഒരുമിച്ചുവന്നാല്‍ പോലും കായികമായും , വാചകമായും തടുത്തു നിര്‍ത്തുവാൻ കഴിവുള്ള  ഒരുമലയാളി ചേട്ടായിയുമായി  ഒരു ലണ്ടന്‍
കാര്‍ണിവല്‍ കാണാന്‍ പോയപ്പോള്‍ ... 
മൂപ്പര്‍ക്ക് സ്വന്തം മൂട് തടുത്ത്
നിര്‍ത്തുവാൻ  പറ്റാതായപ്പോള്‍ ,വെള്ളം കുപ്പിയുമായി താല്‍ക്കാലിക ടോയ്ലറ്റിലേക്ക്  ഓടിപ്പോയ ആ രംഗം , ഇപ്പോഴും എന്റെ സ്മരണയില്‍ മായാതെ നില്‍ക്കുന്നുണ്ട്‌ .

ദേ.... താഴെ നോക്ക് ;
മൂപ്പര്‍ ഇരിക്കുന്ന പോസ്‌ ഞാന്‍ എന്റെ മൊബൈലില്‍ പോട്ടം പിടിച്ചത്‌ ...

The Greatest Job !





പിന്നാമ്പുറം :-

എന്റെ  ഈ നർമ്മാനുഭവം 
'ബിലാത്തി മലയാളി'യിലും  'ഛായ '
കൈയെഴുത്ത് പതിപ്പിലും ,പിന്നീട് ധാരാളം 
'ഓൺ -ലൈൻ 'മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചു വന്നതിൽ വളരെയധികം സന്തോഷമുണ്ട് .
അഴിമുഖത്തിൽ വന്നതിന്റെ ലിങ്കാണ് താഴെയുള്ളത് -
www.azhimukhammuralee-mukundan-writes-about-his-london-experiences








46 comments:

Dr.Ajay Chandrasekharan said...

a good post ......a humourous presentation of reality

വയനാടന്‍ said...

'നാട്ടില്‍ എട്ടുമണിക്കൂറിലെ പണിസമയത്തില്‍ പകുതിയിലേറെ ടൈം
വാചകമടിച്ചും മറ്റും ചിലവഴിച്ചിരുന്നഞാന്‍ ഇവിടെ മണിക്കൂര്‍ അടിസ്ഥാനത്തില്‍
മിണ്ടാട്ടമില്ലാതെ ജോലിയിൽ മാത്രം മുഴുകിക്കൊണ്ടിരിക്കുന്നൂ....'

എത്ര സത്യം!

നന്നായിരിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

ഡോ:അജുവിനും,വയനാടനും ആദ്യം വന്ന് നല്ലയഭിപ്രായങ്ങൾ നൽകിയതിന് പ്രണാമം...

khader patteppadam said...

ആകെ ഒരു മാജിക്‌ മയമാണല്ലൊ, എഴുത്തും ഭാഷയുമെല്ലാം. ബിലാത്തിയില്‍ നിന്ന് വെറുതെ ലാത്തിയടിക്കുകയാണോ.?. കൊള്ളാം സുഹ്ര്‍ത്തേ, കൊള്ളാം. അടുത്തത്‌ ഉടനെ കാണുമല്ലൊ.

വരവൂരാൻ said...

ചെക്ക്‌ റിപ്പബ്ലികിൽ ആയിരുന്നപ്പോൾ ഞാൻ ഇടക്കിടെക്കു പോയിരുന്നു Tesco യിൽ .. നല്ല വിവരണം. ആശംസകൾ

Sreerag said...

നന്നായിരിക്കുന്നു.... ഹാസ്യം നന്നായിട്ടുണ്ട്.... ഇനിയും പ്രതീക്ഷിക്കുന്നു...

Muralee Mukundan , ബിലാത്തിപട്ടണം said...

ഖാ‍ദർ ഭായി ;ഇവീടെ എനിക്കു കിട്ടിയ ലാത്ത്യടികളാണ് എല്ലാം....മാജിക് പിന്നെ കൂടെ പിറപ്പും !നന്ദിയുണ്ട് വന്നു,മിണ്ടിയതിന് .

പ്രിയ വരവൂരാൻ,ചെക്ക് ൽ മാത്രമല്ല,ലോകം മുഴുവൻ ടെസ്കോ കീഴടക്കാൻ പോകുകയാണ്...വന്നതിനും,മിണ്ടിയതിനും നന്ദി കേട്ടൊ..
ശ്രീ,വീണ്ടും വന്നതിനു പെരുത്തു നന്ദി.

Unknown said...

കഥാക്രത്തിന്റെ തുലികയിൽ സരസ്വതി തിളങ്ങി നിൽക്കുകയാണെല്ലൊ, കൊള്ളാം വളരെ നന്നായിരിക്കുന്നു,എല്ലാ ഭാവുകങ്ങളും നേരുന്നു

bijil krishnan said...

ഇനിയും വായനക്കാരെ രസിപിക്കുന്ന ഒരായിരം സ്ര്യ്ഷ്ട്ടി വിളയട്ടേ .....

Muralee Mukundan , ബിലാത്തിപട്ടണം said...

ജെയ്സനും,ബിജിലിനും വീണ്ടുംവന്നതിനും,പ്രോത്സാഹനം നൽകിയതിനും നന്ദി ചൊല്ലിടുന്നൂ

yemkay said...

vallare manoharamaya varnanakal aayirunnu.....oru karyam sathyamanu....londonil vannaal nammal cheyyatha palaparipadikalum cheythupookum....

വശംവദൻ said...

ബിയർപുരാണം
രസകരമായി എഴുതിയിട്ടുണ്ട്‌. :)

arun 09847542436 said...

NANNAYETUD.

arun 09847542436 said...

VERY VERY GOOD COMMENTS

Typist | എഴുത്തുകാരി said...

സംഭവം കൊള്ളാല്ലോ.ബിയര്‍ കൊണ്ട് അങ്ങനേയും ഒരുപകാരം ഉണ്ടല്ലേ?

Muralee Mukundan , ബിലാത്തിപട്ടണം said...

Dear Muraly,Vashamvadan,Arun and Typist ;
Lot of thanks for visiting and type down your good comments...
Now I"m on holidays in Kerala & hope to meet here..Thanks

താരകൻ said...

അടിപൊളീ..ക്ലീഷേ ആയികഴിഞ്ഞെങ്കിലും അതിലും നല്ലൊരു വാക്കു പെട്ടെന്ന് വരുന്നില്ല;ഈ പൊസ്റ്റിനെ വിശേഷിപ്പിക്കാൻ

OAB/ഒഎബി said...

സത്യമായിട്ടും ഞാൻ കണ്ടില്ലായിരുന്നു ഈ പോസ്റ്റ്. അത് കൊണ്ടാ വൈകിയെത്തിയത് കെട്ടൊ.
ഏതായാലും കിട്ടിയ ജ്വോലി നഷ്ടപ്പെടുന്നതിന്റെ ഓരോ കാരണങ്ങളേയ്...
വായനക്കാരെ രസിപ്പിച്ചേ അടങ്ങു അല്ലെ..
ഭാവുകങ്ങൾ നേരട്ടെ....

Muralee Mukundan , ബിലാത്തിപട്ടണം said...

Dear Tharakan and OAB ,Thanks for your nice comments .

Anonymous said...

vellimama...kollaam..

OAB/ഒഎബി said...

മയാജാലക്കാരാ...:)

Muralee Mukundan , ബിലാത്തിപട്ടണം said...

Dear Chuchu and OAB,Thanks for visit to Bilatthipattanam & pen down comments.

വിഷ്ണു | Vishnu said...

ഹ ഹ ഹാ ...ഇഷ്ടപ്പെട്ടു

kallyanapennu said...

Yes,U are again the great Mandan in London.keep posting.
How is your Holidays ?

Patchikutty said...

kalkkittundu... poratte...

vazhitharakalil said...

muraliyettaaa
thankal oru valiya sambhavam thanneyaanallo. sammathichu thannirikkunnu. iniyum ezhuthu. vaayikkaan nalla rasam.
luvs habby

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വിഷ്ണു,മേരിക്കുട്ടി,ഹാബി..നിങ്ങളെല്ലാം വീണ്ടും ഇതുപോലെ വന്നുയഭിപ്രായങ്ങൾ നല്കുമ്പോൾ...വീണ്ടും എഴുതാനുള്ള പ്രചോദനങ്ങൾ ഉണ്ടാകുന്നൂ..
വളരെയധികം നന്ദി,എല്ലാവർക്കും..

smiley said...
This comment has been removed by the author.
Muralee Mukundan , ബിലാത്തിപട്ടണം said...

സോറി സ്മൈലി ഭായി..അഭിപ്രായം അറിയാതെ ഡിലീറ്റ് ആയി പോയതാണ് കേട്ടൊ
(
വൊ.. താകളുടെ ബിലാത്തി അടികേട്ടു ഒരു വഴിക്കായി.. കാനഡയിലേക്കു ചേക്കറാൻ നിൽക്കുന്ന എനിക്കൊരു വാർണ്ണിംഗ്‌ ആണൊ താകളുടെ ബിലാത്തി പുരാണം എന്നൊരു തോന്നൽ.. ഈ ഹലാക്കിനൊന്നും പോകാതെ പകുതി ജ്യോലി ചെയ്തു അങ്ങിനെ അങ്ങു ഈ ഉൾകടലിൽ (ഗൾഫ്‌) തന്നെ നിന്നാൽ പോരെ എന്നൊരു തോന്നൽ..

നല്ല അവതരണം ജാഡകളൊന്നും ഇല്ലാതെ... കീപ്‌ ഇറ്റ്‌ അപ്‌.. ഇനിയും സമയം കിട്ടുമ്പോൾ ഇതു വഴി വരാം.. ക്ഷണിക്കുമല്ലോ?)
വന്നുനല്ലയഭിപ്രായം നൽകിയതിനു നന്ദി..





0

smiley said...
This comment has been removed by the author.
Unknown said...

മണ്ടന്മാർ ലണ്ടനിൽ എന്നു കേട്ടിട്ടേ ഉള്ളൂ..ഇപ്പോൾ കണ്ടൂ..
അത്യുഗ്രനായിരിക്കുന്നു ഈ അനുഭവകഥകൾ..

Unknown said...

i just started to read your experoence in london. the presentation style is quite natural so it can attract lot of common people.

Anonymous said...

കൂട്ടുകാര നിങ്ങളുടെ പല എഴുത്തുകളും എനിക്കുവല്ലാതങ് ഇഷ്ട്ടപ്പെട്ടു
എല്ലാ ഭാവുകങ്ങളൂം അർപ്പിക്കുന്നു

Unknown said...

chettoi bloginte history interesting and informative aayi thonni.
i have a suggetion
nammude naattil orupadu agency kal londonil poyal thengayanu mangayanu ennu paranjanu enneppole ullavare evide vare ethichathu.

so evidathe eppozhathe situation blogil ezhuthiyal kure per consultancy kal orukkunna mayajalaka valayil kurungathe rakshappedum.

shibin said...

ചിരിച്ചു ചിരിച്ചു മണ്ണുകപ്പി..എല്ലാം ഒറിജിനൽ തന്നെയാണൊ എഴുതിയിരിക്കുന്നത്?

Unknown said...

തലക്കെട്ടിൽ പതിരില്ല എന്നുപറയുന്നത് വാസ്തവം...

Unknown said...

പിന്നെ മിണ്ടിപ്പറഞ്ഞു പണി ചോദിക്കാനും ,
പിടിച്ചുനിക്കാനും ഇംഗ്ലീഷ് വേണ്ടേ ....
എന്റെ മംഗ്ലീഷ് പറ്റില്ലല്ലോ ?

ഷിബു said...

ഈ വെള്ളക്കാരെല്ലം ഇത്ര നല്ലമര്യാദ്യക്കാര്‍ ആണെല്ലോ
എന്നോർത്ത് ,യൂണിഫോം,തൊപ്പി,ഷൂസ് മുതലായവയുടെ കാശും,
ആദ്യപണിയും പോയതോർത്ത്
ഡാഷുപോയ അണ്ണാനെ പോലെയിരിക്കുമ്പോഴുണ്ട് ;
ദൈവം പോലെ വീട്ടുടമസ്ഥൻ അടുത്ത വര
വുമായി മുന്നിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നു !

Unknown said...

മുന്‍ അനുഭവങ്ങള്‍ വെച്ച് ആരോടും അധികം സംസാരിയ്ക്കാതെ , ഏതെങ്കിലും
വിലകള്‍ ഒട്ടിച്ചുവേക്കേണ്ട ടാകുകള്‍ കടിച്ചുപിടിച്ച്ചുകൊണ്ട് ,
എങ്ങാനും ഏതെങ്കിലും കസ്റ്റ്മേഴ്സ് വന്നാല്‍ കഥകളി മുദ്രയിലൂടെ
അവരെ, മറ്റുള്ളവരിലേയ്ക്ക് നയിച്ചും , ഒരു കുഴപ്പവും കൂടാതെ ഒന്നുരണ്ടുദിവസം നീങ്ങി .

Unknown said...

ഹെല്‍ത്ത് & സേഫ്റ്റി യാണ് ,
ഇവിടെ ജോലിയേക്കാള്‍ പ്രധാനം !
ഇരുമ്പുഷൂസും ,ചട്ടിതൊപ്പിയും,കൈയ്യുറയുമെല്ലാം ധരിച്ച് വാര്‍ട്രൌസര്‍
യൂണിഫോമും ഇട്ട് ;ചന്ദ്രനിലേക്ക് പോകുന്നപോലെ ടക... ടകാന്നു നടന്നും
ഓടിയുമെല്ലാം ഉള്ള ഒരുദിവസത്തെ ട്രെയിനിങ്ങ് കഴിഞ്ഞപ്പോഴേക്കും ;
നാട്ടില്‍ മെയ്യനങ്ങാതെ പണിയെടുത്തിരുന്ന എന്റെ നടുവൊടിഞ്ഞു !

Unknown said...

അവളുടെ എടുപ്പും , ഇരുപ്പും, ഡ്രെസും ,മറ്റും കണ്ടാൽ
ആരും ഒന്നുനോക്കിപോകും കേട്ടോ..

Anonymous said...

വെറുതെ കഴിക്കുവാന്‍ വന്ന മറ്റ് ഒന്നുരണ്ടു സഹപ്രവര്‍ത്തകരുടെ
ഒരു വയറ്റുപാപിയെ കണ്ടപോലുള്ള ആ ഒളിഞ്ഞുനോട്ടം കണ്ടപ്പോള്‍ ,
തീറ്റയ്ക്ക് ഇത്ര തിടുക്കം വേണ്ടായിരുന്നു എന്ന് തോന്നിയിരുന്നൂ .....

sulu said...

Really funny..

സുധി അറയ്ക്കൽ said...

മുരളിച്ചേട്ടാാ.അപ്പിപുരാണം കലക്കി.രണ്ടാം തവണ ജോലി പോയ കഥയാ കൂടുതൽ ഇഷ്ടായത്‌!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയമുള്ള സ്മൈലി ഭായിയും, ഷിബിനും ,ഷിബുവും ,സുധി അറക്കലുമടക്കം
അനേകം പേർ ഇവിടെ വന്ന് എന്ന് ഈ ലണ്ടൻ അനുഭവങ്ങൾ വായിച്ച് ഉള്ളിൽ ചിരിച്ചുപോയിട്ടുണ്ടെന്നാണ് ഈ പോസ്റ്റിലെ കാഴ്ച്ചകൾ കാണുമ്പൊൾ മനസ്സിലാകുന്നത് .
അതുപോലെ തന്നെ പത്ത് വർഷങ്ങൾക്ക് ശേഷം പോലും ഇവിടെ വന്നുകൊണ്ടിരിക്കുന്ന ആഗോളതലത്തിൽ നിന്നുമുള്ള ട്രാഫിക്കുകൾ തന്നെയാണ് എന്നെ ഇപ്പോഴും ഈ ബ്ലോഗെഴുത്തുകളിൽ പിടിച്ചു നിർത്തുന്നത്.
എല്ലാ വായനകൾക്കും നിങ്ങളിട്ട അഭിപ്രായങ്ങൾക്കും ഒത്തിരിയൊത്തിരി നന്ദി .

หวยเด็ดหวยดัง said...

I will be looking forward to your next post. Thank you
www.site123.me

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...