Sunday, 31 May 2009

ഒരു ലണ്ടന്‍ ഡയറി ...! / Oru London Dairy ...!


ഈ  ഭൂലോകത്ത് ബൂലോഗം ഉണ്ടാകുന്നതിന്  കുറച്ച് കൊല്ലങ്ങൾക്ക് മുമ്പ് , ലണ്ടനിൽ എത്തിപ്പെട്ട ഒരു  'എ‘മണ്ടൻ ' എഴുതിയ ഡയറി കുറിപ്പുകളിലെ കുറച്ച് ഭാഗങ്ങളാണ് ഇത്തവണ ഞാനിവിടെ കട്ട് - പേസ്റ്റ് ചെയ്ത് വെക്കുന്നത് കേട്ടൊ.

എല്ലാം കൊണ്ടും വിഭിന്നമായ ഒരു അന്യദേശത്ത് ആദ്യമായി എത്തിപ്പെടുമ്പോൾ ഏതൊരാൾക്കും ഉണ്ടാകാവുന്ന അല്ലറ ചില്ലറ പ്രശ്നങ്ങൾ തന്നെയാണിത് 


ബോറഡിച്ചാലും ഇല്ലെങ്കിലും  
ഇതങ്ങട് ജസ്റ്റ് ഒന്ന് വായിച്ചുനോക്കിയാലും ...


ഒരു ലണ്ടന്‍ ഡയറി 

ലണ്ടനിൽ 2012 ൽ നടന്ന ഒളിമ്പിക്സിന്റെ സ്റ്റേഡിയങ്ങളിലൊന്ന്...

അന്ന് ഒരു ഞായറാഴ്ച്ച ആയിരുന്നു.. ശനിയാഴ്ച്ചയുടെ പിറ്റേ ദിവസം ..
ജെറ്റിന്റെ ഒരു  ബോയിങ്ങ് വീമാനം ...
ലോകത്തിലെ ഏറ്റവും തിരക്കേറിയ ലണ്ടൻ ഹീത്രൂ എയർ പോർട്ടിൽ
ഓരോ മൂന്നുമിനിട്ട് കൂടുമ്പോഴും , ലോകത്തിലെ എല്ലാ പറവയാന കമ്പനികളുടെയും ജെറ്റുകള്‍ താഴുകയും , പൊന്തുകയും ചെയ്തുകൊണ്ടിരിക്കുന്നയിടത്ത്...
റണ്‍വ്വേയില്‍ , കിഴക്കേലെ കണ്ടന്‍ പൂച്ചയേ പോലെ
നാലുകാലില്‍ നിലത്തു ചാടി ഇറങ്ങിയിട്ട് ഓടിവന്ന് നിന്നു ...
സമയം പുലര്‍ച്ചെ നാലുമണി കാണിക്കുന്നുണ്ടെങ്കിലും എങ്ങും പകലിന്റെ വെട്ടം ..
ഓ.. ഇതാണല്ലേ സൂര്യന്‍ അസ്തമിക്കാത്ത രാജ്യം ...!
ശനിയാഴ്ചായുടെ ഹാങ്ങ്‌ ഓവറില്‍ നിന്നും ഈ മഹാ നഗരം ഉണര്‍ന്നിട്ടില്ല എന്ന് തോന്നുന്നു ..
ആകെ ഒരു നിശ്ശബ്ദത ...
അനേകം കൌണ്ടറുകള്‍ സ്ഥാപിച്ചിട്ടുള്ള ചെക്ക് ഔട്ട് കളില്‍ കൂടി അര മണിക്കുറിനുള്ളില്‍ പുറത്ത്‌ ...


ലണ്ടൻ ഹീത്രോ എയർപോർട്ട്
വളരെ ഔപചാരികതയോടെ ട്രാവലേഴ്‌സ് ഹെൽപ്പ് ഡെസ്കിൽ ഇരുന്നിരുന്ന ഒരു ചൈനീസ് സുന്ദരി ഏര്‍പ്പാടാക്കി തന്ന ടാക്സിയില്‍
പായുമ്പോള്‍ ഉള്ളില്‍ ചെറിയൊരു ഭയം ...?
ഡ്രൈവര്‍ തൊപ്പിയും, കൂളിങ്ങ്ഗ്ലാസും ധരിച്ച ഒരു ആഫ്രിക്ക കാരനാണെന്നുതോന്നുന്നു ?
കമ്പ്യൂട്ടറും , ബ്ലൂചിപ്പും കൊണ്ടു അമ്മാനമാടുന്ന മോഹന്‍ തോമസിന്റെ
ഡല്‍ഹിയില്‍ നിന്നും വന്ന ഞാനെന്തിനു പേടിക്കണം അല്ലേ ..?

തനി സായിപ്പു സ്റ്റൈലില്‍ ഇംഗ്ലീഷില്‍ ഒരു ശരാശരി 
മലയാളിയുടെ സ്ഥിരം കത്തികള്‍ ഞാനവനുമേല്‍ പ്രയോഗിച്ചു ...
സ്ഥലത്തെത്തിച്ചു വാടക കൊടുത്തപ്പോള്‍
അടിവയറ് തൊട്ടൊരാളല് ‍..(നാല്‍പ്പതു പൌണ്ട് -മൂവ്വയിരത്തില്‍ മേലെ രൂപ ).

"ശരി എന്നാല്‍ ....പിന്നെ കാണാം ...ഭായ്"

ഡ്രൈവറുടെ വക ഒരു യാത്രാമൊഴി !
എടാ മഹാപാപി ...!

"മലയാളിക്ക് മലയാളി പാര" എന്നു പറയുന്നത് ഇതിനെയാണ് ..അല്ലേ

ഇവിടെ വന്നിട്ട് ആദ്യ ദിവസങ്ങളില്‍ 'ബെഡ് & ബ്രേക്ക് ഫാസ്റ്റ്'  
തരുന്ന ഹോട്ടലിൽ നിന്നായിരുന്നു പ്രഭാത ഭക്ഷണം  ...

ഫുള്‍ ഇംഗ്ലീഷ് ബ്രേക്ക്ഫാസ്റ്റ് --- ഒരു പ്ലേറ്റ് നിറയെ വേവിച്ച പന്നിയും ,മുട്ടയും ,കോഴിയും ,ഫ്രൂട്സും ,ജ്യൂസുമൊക്കെയായി കുറെ വിഭവങ്ങള്‍ ...
ചിലതിനു ഭയങ്കര പുളി മാത്രം , ചിലതിനു എരിവും,  മറ്റു ചിലതിനു ഉപ്പും ഒക്കെ ...
ഞാന്‍ കുറച്ചു ബുദ്ധിമുട്ടിയാണെങ്കിലും  ഓരോന്നായി കഴിച്ചു .
ഇങ്ങനെ മൂന്നാലു ദിവസങ്ങൾ   കഴിച്ചു കുഴഞ്ഞു  ...

പിറ്റേന്ന്  ഒരു മദാമ്മ കഴിക്കുന്നത്‌ കണ്ടപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത് ......
അത് ഓരോന്നായി കുറേശ്ശെ എടുത്തു , കത്തിയും ഫോര്‍ക്കും
ഉപയോഗിച്ചു ശബ്ദം പുറപ്പെടുവിക്കാതെ "മിക്സ് " ചെയ്താണ് കഴിക്കേണ്ടിയിരുന്നത് എന്ന് !
പിറ്റേ ദിവസം അങ്ങിനെ കഴിച്ചു നോക്കി ...
ഹാ... നല്ല ടേസ്റ്റ് ..!
അഞ്ചാം ദിനം മുതൽ താമസിക്കുവാൻ ഒരു മുറിയും , ജോലി ചെയ്‌യുവാനുള്ള  സ്ഥലവും  വർക് പെര്മിറ്റിന്റെ ആളുകൾ വന്ന് ഏർപ്പാടാക്കി തന്നു...
ഇതിനിടയിൽ നാട്ടിൽ നിന്നും മാറ്റികൊണ്ടുവന്ന അമ്പതിനായിരം 
രൂപയുടെ പൗണ്ട് നോട്ടുകൾ ചട് പിടുന്നനെ കാലിയായി കൊണ്ടിരുന്നു  ...!

അങ്ങിനെ ദിവസങ്ങള്‍ കഴിയും തോറും
പലകാര്യങ്ങളും പഠിക്കുവാന്‍ തുടങ്ങി ...
കൂട്ടത്തില്‍ എന്റെ മണ്ടത്തരങ്ങളുടെ എണ്ണവും കൂടാന്‍ തുടങ്ങി ....

ഒരുദിവസം" ലഞ്ച്‌ ടൈം "ആകാറായപ്പോള്‍ഒരു സഹപ്രവര്‍ത്തകന്‍ എന്നോടു ചോദിച്ചു

"Are you coming to Barbeque ?"

"No... No... am not coming" ഞാന്‍ പറഞ്ഞു .
ഛെ...
അത്തരം വൃത്തികെട്ട പരിപാടിക്കൊന്നും 
എന്നെ കിട്ടില്ല ...ഞാന്‍ മനസ്സില്‍ പറഞ്ഞു ...

ഓഫീസിലുള്ള എല്ലാവരും പോകുന്ന 
കണ്ടപ്പോള്‍ ...ഞാന്‍ dictionery എടുത്തു നോക്കി .

ബാര്‍ബിക്ക്യൂ ഒരു ഭക്ഷണം കൊടുക്കുന്ന പരിപാടി ആണെന്ന് അപ്പോള്‍ ആണ് മനസ്സില്‍ ആയത്‌ . പിന്നീട് കുറച്ചു ചമ്മിയിട്ടാനെങ്കിലും , ഞാനും പതുക്കെ പോയി കേട്ടോ ....

ഓഫീസിലെ സായിപ്പുമാര്‍ പല തമാശകളും 
എന്നോടു പറഞ്ഞിട്ട് ...ചിരിക്കും .
ഇവിടെ ഉള്ള സായിപ്പുമാര്‍ക്ക് നമ്മുടെ പോലെ ഇംഗ്ലീഷ് ശരിക്കും അറിയാത്തത് കൊണ്ട്  എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ...!

ഒന്നും മനസ്സില്‍ ആയില്ലെങ്കിലും ഞാനും കൂടെ ചിരിക്കും ...
അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് ...
പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശകളോ മറ്റോ ആണെങ്കില്‍ ഞാന്‍ പെടും !
അപ്പോള്‍ എന്റെ ചിരി പതുക്കെ ,
മോഹന്‍ലാലിന്റെ മാതിരി ചമ്മിയ ചിരിയായി മാറും ..!

ഞാന്‍ ജോലി ചെയ്യുന്ന കെട്ടിടത്തിലെ റിസപ്ഷിനിസ്റ്റ്‌
എന്നെ കാണുമ്പോള്‍ എന്നും ഒരു വല്ലാത്ത ചിരി ...
ആദ്യം ഞാന്‍ കരുതി ആ മദാമ്മ കുട്ടിക്ക് എന്നോട് എന്തോ ഇത് തോന്നിയിട്ടാണ് എന്ന് ...
പിന്നീടാണ് മനസ്സിലായത് ഞാന്‍ ചെയ്ത ഒരു ബഹു മണ്ടത്തരം
ഓര്‍ത്താണ് ആ കുട്ടി ചിരിച്ചുകൊണ്ടിരിക്കുന്നത് എന്ന് ....

(തല്ക്കാലം അത് ഇവിടെ പറയുന്നില്ല - എന്റെ മാനം പൂവും !)

പിന്നെ മിക്കവാറും ദിവസങ്ങളില്‍ എനിക്ക് ഇവിടെ
ആരുടെയെങ്കിലുംകൈയ്യില്‍ നിന്നും എന്തെങ്കിലും കിട്ടും !

ആദ്യദിവസം തന്നെ ഭൂമിക്കടിയില്‍ കൂടി പോകുന്ന ‘ട്യുബ് ‘ട്രെയിനില്‍
നമ്മുടെ നാട്ടിലെ ബസ്സിലെ പോലെ ചവിട്ടിക്കൂട്ടി നടന്നതിനു ഒരു മദാമ്മ എന്റെ കാലില്‍ ആഞ്ഞുചവിട്ടി.
നമ്മുടെ ഗാന്ധിജിക്ക് സൌത്ത് ആഫ്രിക്കയില്‍ വച്ചു കിട്ടിയ പോലെ... !

ഒരു ട്യൂബ് ട്രെയിൻ  / അണ്ടർ ഗ്രൌണ്ട് തീവണ്ടി

പിന്നെ ഒരു ദിവസം "ടേക്ക് അവേയ് " ഭക്ഷണം വാങ്ങിയിട്ട് ...
തുക , നമ്മുടെ നാട്ടിലെ ചായക്കടയിലെ പോലെ മേശയില്‍ എറിഞ്ഞു കൊടുത്തതിന്,
ഇവിടെ എമൌണ്ട് കൈയ്യില്‍ കൊടുക്കണമത്രെ !

എന്തിന് പറയുന്നു ...
ഇവിടെ  ടോയിലെറ്റ്  വൃത്തിയാക്കുവാൻ വന്ന ക്ളീനർ കറുമ്പി വരെ എന്നെ തെറി വിളിച്ചു !
അവര്‍ ടോയിലെറ്റ് കഴുകികൊണ്ടിരുന്നപ്പോള്‍ , ഞാന്‍ ആയത്‌ ഉപയോഗിച്ചത് തെറ്റാണത്രെ  !
ഓ ..എത്രയെത്ര ആചാരങ്ങളും , നിയമങ്ങളും ....

പിന്നെ എന്ത് തെറ്റിനും ഇവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള
'സോറി' എന്ന രണ്ടക്ഷരങ്ങള്‍ തല്ലിക്കൂട്ടി പറഞ്ഞു എല്ലാത്തില്‍ നിന്നും ഒരുവിധം തടി തപ്പുന്നു ...!

സോറി യുടെ കാര്യം പറഞ്ഞപ്പോഴാണ് ഓര്‍ത്തത് ...
ഇവിടെ എന്തിനും , ഏതിനും    സോറി പറയണം . തുമ്മുന്നതിന് ,ചുമക്കുന്നതിന്,...,...
എന്തിന് ഒന്നു കോട്ടുവായ ഇടുന്നതിനു വരെ സോറി പറയണം ...
സോറി പറയാനുള്ള ബുദ്ധിമുട്ട്‌ കാരണം കോട്ടുവായ വന്നാലും ഞാന്‍ പിടിച്ചിരിക്കും ..!

അതുപോലെ ഇവിടെ ഞാന്‍ അഭിമുഖികരിക്കുന്ന മറ്റൊരു പ്രശ്നമാണ് "ട്യാങ്ക്യു" ...
ആരും ഒരു സഹായവും ചെയ്തിലെങ്കിലും ട്യാങ്ക്യു പറയണം !

എന്തെങ്കിലും സഹായം ചെയ്തവരെ തെറി വിളിച്ചു 
ശീലിച്ച നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് ...!

സായിപ്പുമാരുടെ ഇംഗ്ലീഷ് ആക്ക്സന്റ്  രസകരമാണ് ...
ഞാനും അതുപോലെ പറയാന്‍ ശ്രമിച്ചു നോക്കി ...
നടക്കുന്നില്ല , ചെറുപ്പം മുതല്‍ നാക്ക് വടിക്കല്‍ ശീലം തുടര്‍ന്നത്
മണ്ടത്തരമായെന്ന് ഇപ്പോള്‍ തോന്നുന്നു !

അതുപോലെ ഇവിടെയുള്ള മീശയില്ലാത്ത സുന്ദര കുട്ടപ്പന്മാരായ ആണുങ്ങളെ കണ്ടപ്പോള്‍ ...
അവരെ പോലെയാകാന്‍ ആഗ്രഹം തോന്നിയിട്ട് ...
ഞാനും എന്റെ മീശ വടിച്ചു കളഞ്ഞു ...
പക്ഷെ ..മറ്റുള്ളവരെപോലെ സുന്ദരനായില്ല ...
പകരം ഒരു "സോമാലിയന്‍ " ലുക്ക് ആയിപ്പോയി...
ഇപ്പോള്‍ തോന്നുന്നു ഒരു പഴുതാരെയേ പോലെ ഇരുന്നതാണെങ്കിലും ,
ആ മീശ ഉണ്ടായിരുന്നെങ്കില്‍ ഒരു മലയാളി ഗമയെങ്കിലും ഉണ്ടായിരുന്നേനെ എന്ന് ...!


ഇനി വഴിയോര കാഴ്ചകളെ കുറിച്ച്.....
ഒറ്റവാക്കില്‍ പറഞ്ഞാല്‍ പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല ...

നടുറോഡില്‍ ഉമ്മവെച്ചു കളിക്കുന്നവര്‍ ...

പാര്‍ക്കുകള്‍ ബെഡ് റൂം ആണെന്ന് കരുതുന്നവര്‍ ...

ആണും , പെണ്ണും പ്രകോപനപരമായ രീതികളിലാണ്‌
പ്രത്യേകച്ച് ഈ സമ്മറിൽ വസ്ത്രധാരണം ....

മറ്റൊരു പ്രത്യേകത നമുക്ക് അണ്ടര്‍ വെയേര്‍സ്  ഇട്ടവരെയും ,
ഇടാത്തവരെയും തിരിച്ചറിയാന്‍ പറ്റും എന്നുള്ളതാണ് ...
ഇട്ടിട്ടുള്ളവര്‍ അത് പുറത്തു കാട്ടാതിരിക്കില്ല ....!

പിന്നെ 'പൌണ്ട്' കള്‍ വിളഞ്ഞുനില്ക്കുന്ന മനോഹരമായ പാടങ്ങള്‍ ...
അവിടെ കൊയ്ത്തിനു വന്നിരിക്കുന്ന വിവിധ ദേശക്കാരും ,
ഭാഷക്കാരുമായ യോഗ്യരുമായ പലതരം ജനങ്ങള്‍ ....
അങ്ങിനെ ലോകത്തിന്റെ സാസ്കാരിക തലസ്ഥാനമായ ഈ പട്ടണത്തിന്റെ
മായക്കാഴ്ചകളില്‍ , മായാത്ത സ്മരണകളുമായി ഞാനും , ഒരു തനി മലയാളിയായി ഇപ്പോള്‍ ഒഴുകി നടക്കുകയാണ് ...

ഒഴിവുസമയങ്ങളില്‍ ഞാൻ ചിലപ്പോള്‍
ഓരോ ലണ്ടന്‍  ജങ്ഷനുകളിലും പോയി നിൽക്കും...

ഇവിടെ ജിമ്മിച്ചേട്ടന്റെ തയ്യൽക്കടയോ , ഗംഗേട്ടന്റെ ബാര്‍ബര്‍
ഷാപ്പോ , ഹാജിയാരുടെ കാപ്പിക്കടയോ ഇല്ലാ...കേട്ടൊ

പകരം നിറയെ ചായയെക്കാൾ വില കുറവിന് കിട്ടുന്ന ബിയറുകളും
മറ്റും നിറയെ ഉള്ള പബ്ബുകള്‍ ആണ് , പിന്നെ വാതു വെപ്പ് കേന്ദ്രങ്ങളായ ക്ലബ്ബുകളും ,..,..

മലപോലെ നിരന്നു കിടക്കുന്ന ഓട്ടോകളോ , ഡോറില്‍ അടിച്ചു ശബ്ദമുണ്ടാക്കി ചീറി പാഞ്ഞു വരുന്ന ബസ്സുകളോ  , ബൈക്കുകളില്‍ ചെത്തി വരുന്ന പയ്യന്മാരൊ  ഇല്ലാ ....

പകരം നിലത്തുമുട്ടിപ്പോകുന്ന ട്രാമുകളും ,ഡബ്ബിള്‍ ഡക്കര്‍ ബസ്സുകളും ,ഡ്രൈവര്‍ ഇല്ലാതെ മുകളില്‍ കൂടി പോകുന്ന ട്രെയിനുകളും (DLR) , ഭൂമിക്കടിയില്‍ക്കൂടി തുരങ്കങ്ങളില്‍ കൂടി ഊളിയിട്ടു പായുന്ന തീവണ്ടികളും /അണ്ടര്‍ ഗ്രൌണ്ട് സ്റ്റെയ്ഷനുകളും.....
പിന്നെ കൈയ്യില്‍ മടക്കി പിടിച്ചു കൊണ്ട് നടക്കാവുന്ന പാവം, പാവം സൈക്കിളുകളും ...


ട്രാം

ഇവിടുത്തെ ട്രാഫിക് നിയമങ്ങളും രസകരമാണ് .
വഴിയാത്രക്കാര്‍ സീബ്രല്യ്നില്‍ കാലെടുത്തുവെച്ചാല്‍ പിന്നെ
വാഹനങ്ങള്‍ എല്ലാം നിറുത്തിത്തരും ...!
ഇത് അറിയാതെ ഞാന്‍ ഒരുദിവസം സീബ്രലയിനില്‍ 
നിന്നുകൊണ്ട്  എന്തോ ആലോചിച്ചു കൊണ്ടുനില്‍ക്കുകയായിരുന്നൂ ...

എന്റെ നാലുവശത്തും വാഹനങ്ങള്‍ നിറുത്തിയിടുവാന്‍ തുടങ്ങി .
ഇവയെല്ലാം നിറുത്തിയിട്ടിരുന്നത് , ഞാന്‍ സീബ്രലയിന്‍  ക്രോസ്  ചെയ്തിട്ട് കടന്നുപോകാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കിയപ്പോഴേക്കും ആ ലണ്ടന്‍ റോഡ്  മുഴുവന്‍ ഒരു വലിയ ട്രാഫിക് ജാം ആയി കഴിഞ്ഞിരുന്നു...

വേറെയൊന്നുള്ളത് ഭക്ഷണം കഴിക്കുമ്പോഴുള്ള ഏറെ പ്രശ്നങ്ങളാണ്...
ഫോര്‍ക്കു കൊണ്ടു കോര്‍ത്തിട്ടു കിട്ടാതെ വരുമ്പോള്‍ കൈക്കൂട്ടി കോര്‍ക്കുന്നത്  കാണുമ്പോള്‍ മറുനാട്ടുകാര്‍ കുടുകുടെ ചിരിക്കും ....

ഭക്ഷണത്തെ കുറിച്ച് പറയുമ്പോള്‍ മഞ്ഞപ്പിത്തം
പിടിച്ചവര്‍ക്ക് കഴിക്കാവുന്ന ഫുഡ് ആണ് ഇവിടെ കിട്ടുന്നത് .
കറിമസാലകള്‍ (ഉപ്പുമു   ളകുമ ല്ലിമഞ്ഞ  ....) തൊട്ടുതീണ്ടാത്തവ ....

ആട് തിന്നുന്നപോലെ കുറെ
ഇലകളും  മറ്റും ചവച്ചരച്ചു തിന്നണം ...
ഇതൊക്കെ തിന്നാല്‍ സായിപ്പ് ആകുമെങ്കില്‍ 
ആവട്ടെ എന്ന് കരുതി ഞാനും ഇവയെല്ലാം തിന്നു തീർക്കും  ...

ഇന്ത്യന്‍ രൂപയില്‍ എല്ലാ‍സാധനങ്ങള്‍ക്കും തീപിടിച്ച വിലയാണ് ...
പഴത്തിന്റെ വില ഓര്‍ക്കുമ്പോള്‍ തൊണ്ട് കൂടി തിന്നാലോ എന്നാലോചിക്കും.... !

ആകെ വില കുറവുള്ളത് കള്ളിന് മാത്രം !
അതിനു പിന്നെ ബീവറെജില്‍ പോയി നീണ്ട വരിയില്‍
നില്‍ക്കേണ്ട ആവശ്യവും ഇല്ല....
ഏത് പെട്ടിക്കടയിലും കിട്ടും ...!

അത് കൊണ്ട് ഞങ്ങള്‍ മലയാളികള്‍ ഇവിടത്തെ വെട്ടിരിമ്പുകളായ
(പത്തു പൌണ്ടിനും ഇരുപതു പൌണ്ടിനും ഇടക്ക് വിലയുള്ളവ ) Vat  69,
Martel, Smirnoff, Captain morgan, Chivas regal, Red  label,...
മുതലായവയുമായി സല്ലപിച്ചു ആശ്വാസം കൊണ്ടു കൊണ്ടിരിക്കുന്നു ...!

പിന്നെ ഇവിടെ ഗേള്‍ ഫ്രണ്ട്സ് നെ കിട്ടാന്‍
വളരെ എളുപ്പമാണെന്ന് പറയുന്നു ...
വെറുതെ കേറി മുട്ടിയാല്‍ മതി ..കിട്ടുമത്രേ !

എന്റെ അടുത്ത മുറിയില്‍ താമസിക്കുന്ന ഒരു
ഇറ്റാലിയന്‍ സുന്ദരിയെ ഞാന്‍ ഒന്നു മുട്ടി നോക്കി .
വാതിലിനു പുറത്തു നിന്നുംകൊണ്ടു അവളോടു വലിയ ഡയലോഗൊക്കെ വിടും...
അവസാനം ഒരു ദിവസം എന്നെ അവള്‍ പിസ കഴിക്കുവാന്‍ അകത്തേക്ക് ക്ഷണിച്ചു ...

സൂചി കടത്താന്‍ ഇടം നോക്കി നിന്ന ഞാന്‍ അവസരം പാഴാക്കിയില്ല ...!
അകത്ത് കടന്നപ്പോള്‍ ഒരു എരപ്പാളി കറപ്പന്‍ , ഘാനക്കാരന്‍ കിടയ്ക്കയിലിതാ
നീണ്ടു നിവര്‍ന്നു പഴയ "പവര്‍ മാള്‍ട്ട് "പരസ്യത്തിലെ ആണിനെ പോലെ കിടക്കുന്നു !

അവള്‍ അപ്പോഴേക്കും വൈന്‍ ഗ്ലാസ് നിറച്ചു എനിക്ക്
നീട്ടിയെങ്കിലും , ഞാന്‍ കഴിക്കാറില്ല എന്ന് പറഞ്ഞു...
അരമണിക്കൂര്‍ കൊണ്ടു കഴിക്കുന്ന പിസ അഞ്ചു മിനിട്ട്കൊണ്ട്
അവസാനിപ്പിച്ചു സ്ഥലം കാലിയാക്കി കൊടുത്തു ...
ഭാഗ്യം...

ഘാനക്കാരന്റെ കൈയ്യില്‍ നിന്നും
മുട്ടാന്‍ പോയെങ്കില്‍എനിക്കും കിട്ടിയേനെ ...
ഇന്ത്യയെ ഓര്‍ത്തു മാത്രം ഞാൻ വിട്ട്കൊടുത്തതാണ് കേട്ടൊ 


ആഫ്രിക്കകാരന്റെ കൈയിൽ  നിന്നും ഇടി 

കിട്ടിയാല്‍ നാണക്കേട് ഇന്ത്യക്കല്ലേ ..അല്ലേ ...?

എന്നാലും ഈ എല്ലാ പെണ്ണുങ്ങളും ഈ കറമ്പന്‍ 

മാരുടെ പിന്നാലെ പോകുന്നതിന്റെ ഗുട്ടൻസ് എന്താണ് ...ആവൊ ! ?

ഇവിടെ ജീവിക്കുമ്പോള്‍ സത്യത്തില്‍ 
എന്തൊക്കെയോ മിസ് ചെയ്യുന്ന പ്രതീതിയാണ് ...

സ്ഥിരം ഹര്‍ത്താലുകള്‍ ആഘോഷമാക്കുന്ന ഒഴിവുദിനങ്ങള്‍ ...
നമ്മുടെ പൊട്ടി പൊളിഞ്ഞ റോഡുകള്‍ ...

തിക്കിതിരക്കിയുള്ള ചീറി പായുന്ന ബസ്സുകളിലെ യാത്ര ...
ചുട്ടു പൊള്ളിക്കുന്ന സൂര്യന്‍ ...
.പിന്നെ ...പിന്നെ..മാന്യമായി വസ്ത്രം ധരിച്ച നമ്മുടെ സുന്ദരികളായ പെണ്‍കുട്ടികള്‍ ....

അട്ടക്ക് പൊട്ടക്കുളം തന്നെ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !


ശരിയാണ് ...


ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?

കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ...


ഒരു നാള്‍ ഞാനും തിരിച്ചു വരും .....

കൊയ്തെടുത്ത പൌണ്ടുകളുമായി .....

നെയ്തെടുത്ത സ്വപ്നങ്ങളുമായി ....

വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....

കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....

NOooooooooooooooooooooo.......


ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്.......





"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി

ഗ്രാമം കൊതിക്കാറില്ലെങ്കിലുംതിരികെ മടങ്ങുവാന്‍ .....

തീരത്തടുക്കുവാന്‍ ....ഞാന്‍ കൊതിക്കാറുണ്ടെന്നും...."


എന്ന്

സസ്നേഹം ,


ഡിന്‍ .






58 comments:

Typist | എഴുത്തുകാരി said...

ലണ്ടന്‍ വിശേഷങ്ങള്‍ നന്നായിട്ടുണ്ട്‌.അവിടെ എത്തുമ്പോഴാണ് നാടിന്റെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും നമുക്കെത്ര മാത്രം പ്രിയപ്പെട്ടതായിരുന്നു എന്നറിയുന്നതു് ഇല്ലേ?

“സോറി യുടെ കാര്യം പറഞ്ഞപ്പോഴാണ്.. എന്നു തുടങ്ങുന്നതും അതിന്റെ തൊട്ടടുത്തതും പാരഗ്രാഫുകള്‍ നാലു പ്രാവശ്യം വന്നിട്ടുണ്ട്‌. തെറ്റു പറ്റിയതാ‍വും. അതൊന്നു ശരിയാക്കിക്കോളൂ.

ശ്രീഇടമൺ said...

കൊള്ളാം..
നന്നായിട്ടുണ്ട്...*
:)
ആശംസകള്‍...*

നിരക്ഷരൻ said...

ഇത്തിരി നീളമുള്ള പോസ്റ്റായിരുന്നെങ്കിലും ആസ്വദിച്ച് തന്നെ വായിച്ചു. മെയിലില്‍ കിട്ടിയിരുന്നെങ്കിലും വീണ്ടും വായിക്കാന്‍ ഒരു മടുപ്പുമുണ്ടായിരുന്നില്ല. ഇനീം പോരട്ടെ മാഷേ ബിലാത്തി വിശേഷങ്ങള്‍. ഞാനും ഒന്നരാടം മാസം ആ വഴിക്കൊക്കെ വരാറുണ്ട്. ഇനി ഈ മാസം 29ന് വരുന്നുണ്ട്.

Anonymous said...

സംഗതി കൊള്ളാം 10 മാര്‍ക്ക്‌

Unknown said...

ugran anubhavangal! ho sammathichirikkunnu.murali uncle oru prasthanam thanne.........ok see u later

ശ്രീ said...

ഇതിന്റെ ഉത്ഭവം ഇവിടെ നിന്നായിരുന്നുവല്ലേ? കുറേ മുന്‍‌പു തന്നെ മെയിലില്‍ കിട്ടിയിരുന്നു. സംഭവം കൊള്ളാം മാഷേ... നല്ല എഴുത്ത്

ഹരിശ്രീ said...

രസകരമായ പോസ്റ്റ്.

ആശംസകളോടെ...

:)

Muralee Mukundan , ബിലാത്തിപട്ടണം said...

തെറ്റുചൂണ്ടികാണിച്ചതിന് ഒരുപാട് നന്ദിയെന്റെ എഴുത്തുകാരി....
ശ്രീ‍ഇടമൺ,പുണ്യൻകുയ്യി,ജെയ്സൺ,ശ്രീ,ഹരിശ്രീ എന്നിവരോടും കടപ്പാടുരേഖപ്പെടുത്തി കൊള്ളുന്നൂ..
ഒപ്പം നിരക്ഷരനും(ലണ്ടനിൽ വരുമ്പോൾ കാണാം കേട്ടോ...)

kallyanapennu said...

ഇത് അമെരിക്കകാരുടെ അക്കരകാഴ്ചകൾ പോലെ മണ്ടത്തരങൾ സീരിയൽ ആവുമോ? അഞ്ചുദിവസം വായിച്ചിട്ടാണ് മുഴുവനാക്കിയതാണ്.

Ranjith said...

orma undo ee mukham? :) nokkatte orma undo ennu...

Sukanya said...

എവിടെയായാലും മലയാളി മലയാളി തന്നെ. നര്‍മം നന്നായിരിക്കുന്നു.

ചന്ദ്രമൗലി said...

ലണ്ടന്‍ വിശേഷങ്ങള്‍ പോരട്ടെ.... കിടു പോസ്റ്റ്.


ശ്..ശ്.. ആ റിസപ്ഷനിസ്റ്റ് മദാമ്മക്കുട്ടി എന്തിനാ ചിരിച്ചേ? എന്നോട് മാത്രം പറഞ്ഞാ മതി... ;)

വരവൂരാൻ said...

ആരും ഒരു സഹായവും ചെയ്തിലെങ്കിലുംട്യാങ്ക്യു പറയണം !
എന്തെങ്കിലും സഹായം ചെയ്തവരെ തെറിവിളിച്ചു ശീലിച്ച നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് .......
രസകരമായി
എന്നാലും ഈ എല്ലാ പെണ്ണുങ്ങളും ആ കറമ്പന്‍ മാരുടെ പിന്നാലെ പോകുന്നത് എന്താണ് ...ആവൊ !!?

എനിക്കും ഈ സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്‌... ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

കല്ല്യാണപെണ്ണിനും,രന്ജിത്തിനും,സുകന്യയ്ക്കും,ചന്ദ്രമൌലിയ്ക്കും,വരവൂരാനുമെല്ലാം ഒരുപാടൊരുപാടുനന്ദി....

poor-me/പാവം-ഞാന്‍ said...

One day i will come and knock at your door....

jayanEvoor said...

രസകരമായി വായിച്ചു, മുഴുവനും!

ഇന്‍ഡ്യയ്ക്കുവെളിയില്‍ ഇതുവരെ പോകാത്ത ഒരാള്‍ എന്ന നിലയില്‍ ഇത് വലിയ സഹായമായിത്തോന്നി!

ഇനിയെന്നാണെന്റെ ഫഗവാനേ, നീ എന്നെയാ വീമാനത്തീ കേറിയാല്‍ മാത്രം എത്തുന്ന ‘ലണ്ടനി‘ലെത്തിക്കുന്നത്!

Muralee Mukundan , ബിലാത്തിപട്ടണം said...

പാവം-ഞാനിനും,ജയൻ ഏവൂരിനും മിണ്ടിപ്പറഞ്ഞതിന് നന്ദിയിതാകുറിക്കുന്നൂ..

വശംവദൻ said...

നല്ല എഴുത്ത്. അവതരണം വളരെ രസകരമായിട്ടുണ്ട്.

Dr.Ajay Chandrasekharan said...

Very nice reading.

Muralee Mukundan , ബിലാത്തിപട്ടണം said...

വംശംവദനും,അജയിക്കും അഭിനന്ദിച്ചതിന് നന്ദിരേഖപ്പെടുത്തി കൊള്ളുന്നൂ..

ബഷീർ said...

>> ആരും ഒരു സഹായവും ചെയ്തിലെങ്കിലുംട്യാങ്ക്യു പറയണം !
എന്തെങ്കിലും സഹായം ചെയ്തവരെ തെറിവിളിച്ചു ശീലിച്ച നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് <<


ഹ. ഹ..ഹ.

മണനെഴുത്ത് ‘’ സോറി’‘ ലണ്ടനെഴുത്ത് പെരുത്ത്ഷ്ടായി.. ‘ട്യാങ്കൂ ‘’ :)

bijil krishnan said...

i really enjoyed reading londonmaar mandanil.

yemkay said...

അമ്പമ്പൊ...കലക്കീട്ടിണ്ട്

Sreerag said...

കൊള്ളാം..എല്ലാവിധ ആശംസകളും നേരുന്നു..

shibin said...

മണ്ടൻ ചരിതം കലക്കീട്ടുണ്ട്.രണ്ടാം ഭാഗത്തിലെ ആ കവിതയും ഉഗ്രനായിട്ടുണ്ട് .

Muralee Mukundan , ബിലാത്തിപട്ടണം said...

ബഷീർ വെള്ളറക്കാട്, നല്ലരസമുള്ളയഭിപ്രായം;നന്ദി
ഒപ്പം ബിജിൽ,മുരളി,ശ്രീരാഗ്,ഷിബിൻ എന്നിവർക്കും ബിലാത്തിപട്ടണം സന്ദർശിച്ചതിനു ഒരുപാടുനന്ദി.

Unknown said...

kollam kalakki

Unknown said...

ലണ്ടനിൽ വന്നപ്പോഴാണ് ഈ ഗുണ്ടുകളെല്ലം പച്ചപരമാർഥമാണെന്ന് മനസ്സിലായത്
ആ മുമ്പത്തെ പശുവിന്റെ പിന്നാലെ നടക്കുന്നു ഞങ്ങൾ പിന്നാലെ ഇവിടെ വന്ന ബഹുഗോക്കെളെല്ലാം...

Unknown said...

മെയ്ലിൽ വയിച്ചിട്ടുണ്ട് എങ്കിലും മടുപ്പില്ലാതെ ഇപ്പോഴും വായിച്ചു...

ARUN said...

മണ്ടന്മാരിലെ എമണ്ടൻ ലണ്ടൻ മണ്ടൻ!

Unknown said...

പിന്നെ പൌണ്ട് കള്‍ വിളഞ്ഞുനില്ക്കുന്ന മനോഹരമായ പാടങ്ങള്‍ ...
അവിടെ കൊയ്ത്തിനു വന്നിരിക്കുന്ന വിവിധദേശക്കാരും ,
ഭാഷക്കാരുമായ യോഗ്യംമാരായ ജനങ്ങള്‍ ....
അങ്ങിനെ ലോകത്തിന്റെ സാസ്കാരിക തലസ്ഥാനമായ ഈ പട്ടണത്തിന്റെ
മായക്കാഴ്ചകളില്‍ ,മായാത്ത സ്മരണകളുമായി ഞാനും , ഒരു തനി മലയാളിയായി ഇപ്പോള്‍ ഒഴുകി നടക്കുകയാണ് .

ഷിബു said...

അട്ടക്കുപൊട്ടക്കുളം തന്നെ എന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും !
ശരിയാണ് ...ഒരു അട്ടക്ക് പട്ടുമെത്തയില്‍ എന്ത് കാര്യം ?
കാരണം അട്ടയുടെ കൂട്ടുകാര്‍ എല്ലാം പൊട്ടക്കുളത്തില്‍ അല്ലെ ?

Unknown said...

ഒരു നാള്‍ ഞാനും തിരിച്ചു വരും .....

കൊയ്തെടുത്ത പൌണ്ടുകളുമായി .....

നെയ്തെടുത്ത സ്വപ്നങ്ങളുമായി ....

വെള്ളക്കാരുടെ ഈ നാട്ടില്‍ നിന്നും .....

കൊള്ളക്കാരുടെ ആ നാട്ടിലേക്ക് .....

NOooooooooooooooooooooo.......


ദൈവ്വ്ത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക്......

Unknown said...

പിന്നെ പൌണ്ട് കള്‍ വിളഞ്ഞുനില്ക്കുന്ന മനോഹരമായ പാടങ്ങള്‍ ...
അവിടെ കൊയ്ത്തിനു വന്നിരിക്കുന്ന വിവിധദേശക്കാരും ,
ഭാഷക്കാരുമായ യോഗ്യംമാരായ ജനങ്ങള്‍ ....
അങ്ങിനെ ലോകത്തിന്റെ സാസ്കാരിക തലസ്ഥാനമായ ഈ പട്ടണത്തിന്റെ
മായക്കാഴ്ചകളില്‍ ,മായാത്ത സ്മരണകളുമായി ഞാനും , ഒരു തനി മലയാളിയായി ഇപ്പോള്‍ ഒഴുകി നടക്കുകയാണ് .

Unknown said...

ഓ ..എത്രയെത്ര ആചാരങ്ങളും ,നിയമങ്ങളും .....
പിന്നെ എന്ത് തെറ്റിനും ഇവര്‍ തന്നെ കണ്ടുപിടിച്ചിട്ടുള്ള "സോറി "എന്ന രണ്ടക്ഷരങ്ങള്‍ തല്ലിക്കൂട്ടി പറഞ്ഞു എല്ലാത്തില്‍ നിന്നും ഒരുവിധം തടി തപ്പുന്നു ......

Anonymous said...

ഓഫീസിലെ സായിപ്പുമാര്‍ പലതമാശകളും എന്നോടു പറഞ്ഞു ...ചിരിക്കും .ഇവിടെ ഉള്ള സായിപ്പുമാര്‍ക്ക് ഇംഗ്ലീഷ് ശരിക്കും അറിയാത്തത് കൊണ്ടു എനിക്കത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് ! ഒന്നും മനസ്സില്‍ ആയില്ലെങ്കിലുംഞാനും കൂടെ ചിരിക്കും .അല്ലെങ്കില്‍ അവര്‍ വിചാരിക്കും എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് .പക്ഷെ ഞാന്‍ മറുപടി പറയേണ്ട തമാശകളോമറ്റോ ആണെങ്കില്‍ഞാന്‍ പെടും !
അപ്പോള്‍ എന്റെ ചിരി പതുക്കെ ,മോഹന്‍ലാലിന്റെ മാതിരി ചമ്മിയചിരിയായി മാറും ....!

sulu said...

A Mandan in London

Unknown said...

ഈ ലണ്ടൻ ഡയറിക്കുറിപ്പുകൾ തടർന്നു പോയിരുന്നുവെങ്കിൽ കിടുകിടു ഒരു പുസ്തകമാക്കാമായിരുന്നൂ...

Muralee Mukundan , ബിലാത്തിപട്ടണം said...

എങ്ങിനെയോ ഈ ലേഖനത്തിന്റെ പഴയ ഡ്രാഫ്റ്റ് ഇവിടെ കയറി വന്നു
അന്നൊക്കെ പലരും അഭിപ്രായിച്ചതും കാണാനില്ല


കുറ്റ്യാടിക്കാരന്‍ said...

Nice... Really nice...
Keep posting...
17 December 2008 at 03:15
habby said...

funny stuff. I enjoyed your view piont about "THANK YOU". You said it.
Panachooraan kavithayile thiruthalum kollam. Who wants us to come back? Let money flow alone, whether you live or die!!!
Habby
3 January 2009 at


ഡോ. പി. മാലങ്കോട് said...

Humorous! I enjoyed it.
26 January 2015 at 22:57

ഇപ്പോൾ ഇതിൽ കണ്ട് കിട്ടിയ കുറ്റ്യാടിക്കാരനും , ഹാബിഉക്കും , ഡോ.മാൽങ്കോട് സാറിനും,ഷിഗിനും,സുലു അമ്മായിക്കും ,മാത്തനും, സുന്ദരൻ ഭായിക്കും,അജയ്ക്കും,അരുൺ , വരുൺ മുതലായവർക്കും ഒരുപാടിരുപാട് നന്ദി

ഒരു വഴിപോക്കന്‍ said...

ഒരു രണ്ടര വര്‍ഷത്തിനപ്പുറം ഞാന്‍ പകച്ചു നിന്നതാണ് ഇതുപോലെ ... ലണ്ടനില്‍ ഒറ്റയ്ക്ക് ജീവിക്കുന്ന ആദ്യ നാളുകളിലെ അനുഭവങ്ങള്‍ എല്ലാവര്ക്കും ഏതാണ്ട് ഒരുപോലെ തന്നെയാണെന്ന് തോന്നുന്നു . ട്യൂബ് മാപ്പ് നോക്കി കണ്ണു തള്ളി നിന്നത് ഞാന്‍ ഓര്‍ക്കുന്നു ... ഓര്‍മ്മകലിലേക്ക് തിരിച്ചു കൊണ്ടുപോയതിനു നന്ദി

പട്ടേപ്പാടം റാംജി said...

ഇത് ഞാന്‍ വായിച്ചിരുന്നില്ല അല്ലെ.
ആദ്യത്തെ അനുഭവങ്ങളാണ് ശരിക്കും ഓര്‍ത്ത് ചിരക്കാന്‍ സാധിക്കുന്നത്.

"എന്തെങ്കിലും സഹായം ചെയ്തവരെ തെറി വിളിച്ചു ശീലിച്ച
നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് ...!"

ഇതൊക്കെ അതാത് സമയങ്ങളില്‍ കുറിച്ചു വെച്ചില്ലെങ്കില്‍ പിന്നെ ഒര്ത്തെടുത്താലും വളരെ കുറച്ച് മാത്രമേ കിട്ടു. ഡയറിയില്‍ കുറിച്ച് വെച്ചത് നന്നായി.

കുഞ്ഞൂസ് (Kunjuss) said...

ലണ്ടനായാലും കാനഡയായാലും മണ്ടത്തരങ്ങൾ മലയാളിക്കു ഒരു പോലെ തന്നെ... :) രസകരമായി ട്ടോ, വായിച്ചു തീർന്നത് അറിഞ്ഞതേയില്ല....

© Mubi said...

ഞാനും ഇതിപ്പോഴാണ് കാണുന്നത്... അബദ്ധങ്ങളുടെ പെരുമഴക്കാലമാണല്ലോ മുരളിയേട്ടാ. രസിച്ചുട്ടോ. ഒന്നും പറയണില്ല്യ, ഇങ്ങിനെ ചിലതൊക്കെ ഇവിടെയും പറ്റിയിട്ടുണ്ടേയ് :)

മാധവൻ said...

മുരളിച്ചേട്ടാ .....ഇപ്പൊ എങ്ങനെയാ അവസ്ഥ സായ്പ്പിലേക്ക് വളർന്നോ ???ലണ്ടനിൽ ഒരു മണ്ടനായെങ്കിലും വാഴാൻ യോഗമുണ്ടായല്ലോ പിന്നെ ഇണ്ടലെന്തിന് ??....കഥ പൊരിച്ചു ട്ടാ ...പിന്നെ കവിതേലെ പ്രാസോം സൂപ്പർ

വീകെ said...

നമ്മടത്രേം ഇംഗ്ലീഷറിയാത്ത സായിപ്പന്മാരോട് ഏറ്റുമുട്ടാൻ വയ്യാത്തോണ്ടാ ഞാനങ്ങോട്ടൊന്നും തിരിഞ്ഞു പോലും നോക്കാഞ്ഞത്...!
ഈ പോസ്റ്റ് ഇപ്പോഴാണ് ഞാനും കാണുന്നത്. വളരെ നന്നായിട്ടുണ്ട്.
ആശംസകൾ...

Geetha said...

വായിച്ചു ഒത്തിരി ചിരിച്ചു പോയല്ലോ മാഷേ....... ഇപ്പൊ തനി സായിപ്പായി മാറീട്ടുണ്ടാവുമല്ലോ. വർഷം കുറേയായീല്ലേ ലണ്ടണിൽ കുടിയേറീട്ടു.
ഞങ്ങളുടെ ഒരു ഫ്രണ്ട് ഇവിടുന്ന് അങ്ങോട്ട് കുടിയേറീട്ടു കുറച്ചു നാളായിട്ടേയുള്ളൂ. നാട്ടിലെത്തിയപ്പോൾ ഞങ്ങളോട് ഇതുപോലെ പുള്ളിക്ക് പറ്റിയ ചില അബദ്ധങ്ങൾ പറഞ്ഞു ചിരിച്ചു. ഫോൺ വിളികളിൽ ഞങ്ങളെ അങ്ങോട്ട് ക്ഷണിക്കാൻ തുടങ്ങിയിട്ട് കുറെയായി. അവിടുത്തെ തണുപ്പും, നീണ്ട ഫ്ലൈറ്റ് യാത്രയും ഓർക്കുമ്പോൾ "വേണ്ടേ വേണ്ട " എന്ന് ഞാൻ ഇവിടെ പറഞ്ഞുകൊണ്ടിരിക്കയാണ്. ഇത്തരം രസകരമായ ഓർമ്മകൾ പങ്കുവച്ചതിൽ സന്തോഷം ഒപ്പം ആശംസകൾ നേരുന്നു.

റോസാപ്പൂക്കള്‍ said...

വായിച്ചു കമന്റിടാന്‍ തുടങ്ങിയപ്പോഴാണ് പഴയ പോസ്റ്റാണെന്ന് മനസ്സിലായത്. പോസ്റ്റ് കൊള്ളാം സായിപ്പേ...

keraladasanunni said...

ലണ്ടനിലേക്ക് ഞാനില്ല.

Abdulkader kodungallur said...

നാവിന്‍ തുമ്പില്‍ സരസ്വതി വിളയാടുന്ന ലണ്ടന്‍കാരന്‍റെ മണ്ടന്‍ വിശേഷങ്ങള്‍ കേള്‍ക്കാന്‍ ഒടിഞ്ഞ ചിറകുകള്‍ വിടര്‍ത്തി പറന്നെത്തിയൊരു പഴയ ബ്ലോഗര്‍ . എല്ലാം കണ്ടു, കേട്ടു, മനം നിറഞ്ഞു. ഭ്രാന്തന്‍ പശുക്കളുടെ രോഗം മനുഷ്യരിലേക്ക് പടര്‍ന്നു പിടിച്ച കാലത്ത് ബക്കിംഗ് ഹാം പാലസിന് മുന്നില്‍ നിന്ന് മഴ നനഞ്ഞതിനു ശേഷം പിന്നെ അങ്ങോട്ടേക്ക് പോയിട്ടില്ല .
ഇനീപ്പോ അതിന്റെ ആവശ്യോം ഇല്ല. അത്രയ്ക്ക് ഗംഭീരമായിരിക്കുന്നു മണ്ട ശിരോ മണിയുടെ വിവരണം. എല്ലാം നേരില്‍ കണ്ടപോലെ. സുകൃത ക്ഷയം ന്നല്ലാണ്ട് പിന്നെന്താ പറയ്യാ ... മുരളീ മുകുന്ദന്‍ ന്നുള്ള പേര് ശിവ ശിവാ എന്താ അതിന്‍റെയൊരു മഹത്വം ... ഹൌ .. മണ്ടാനായിപ്പോയല്ലോ മണ്ടനായി ലണ്ടനിലെക്കെന്റെ കുട്ട്യേ ...നല്ലത് വരും . നന്നായി വരും . ഇനിയും എഴുതിക്കൊളൂട്ടോ...

Philip Verghese 'Ariel' said...

ഹാലോ ഭായ് ഞാനിതു മുമ്പ് വായിക്കുകയും കമന്റ് ഇടുകയും ചെയ്തിരുന്നു എന്നാണ് എന്റെ ഓർമ്മ
ഇപ്പോൾ നോക്കുമ്പോൾ എന്റെ കമന്റു കാണാനില്ല. ഹ സാരമില്ല.
ഈ ലണ്ടൻ അനുഭവങ്ങളും വിശേഷങ്ങളും ഒപ്പം മണ്ടത്തരങ്ങളും വായിച്ചു വീണ്ടും ചിരിച്ചു.
അല്ല, അല്ലെങ്കിലും നമ്മൾ മലയാളികൾ അൽപ്പം നെടുമ്പ് കൂടുതൽ ഉള്ളവരാണല്ലോ അല്ലേ!
ആരുടേയും മുന്നിൽ മുട്ടുമടക്കാൻ മടിക്കുന്നവർ, അതാണല്ലോ നമ്മൾ മലയാളികൾ ഇങ്ങനെ!!!

സോറി പറയാനുള്ള ബുദ്ധിമുട്ട്‌ കാരണം കോട്ടുവായ വന്നാലും ഞാന്‍ പിടിച്ചിരിക്കും !
അത് കലക്കി മാഷേ കലക്കി! ഹതാ മലയാളി!!! അങ്ങനെ തന്നെ വേണം അല്ലെ! അല്ല!
ഇനി മുതൽ അങ്ങനെ വേണ്ടാ എന്ന് ഇതിനകം തീരുമാനിച്ചു കാണും തീർച്ച.
സംഭവങ്ങൾ എല്ലാം ചിരിക്കു വക നല്കുന്നവ തന്നെ.
വീണ്ടും വരിക പുതിയ വിശേഷങ്ങളുമായി
ആശംസകൾ
ഫിലിപ്പ് ഏരിയൽ ഭായ്
സിക്കന്തരാബാദ്

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട വഴിപോക്കന്‍ , നന്ദി ഭായ്.അപ്പോൾ ഭായിയും ഒരു ലണ്ടൻ വാസിയായിരുന്നു അല്ലെ.ചിലപ്പോൾ നാം അന്ന് കണ്ടുമുട്ടിയിട്ടുണ്ടാകും...ഈസ്റ്റ് ഹാമിൽ വെച്ചോ മറ്റോ

പ്രിയ റാംജി ഭായ്, നന്ദി.ഏതാണ്ട് എല്ലാ പുതുപുത്തൻ പാശ്ചാത്യ പ്രവാസിയിയുടേയും അനുഭവങ്ങൾ ഇതൊക്കെ തന്നെയാണ് ഭായ്.

പ്രിയപ്പെട്ട കുഞ്ഞൂസ് മേം, നന്ദി. ലണ്ടനായാലും കാനഡയായാലും അമേരിക്കയായാലും മണ്ടത്തരങ്ങൾക്ക് മലയാളിയെ വെല്ലാൻ ആരും തന്നെ ചിലപ്പോൾ ഉണ്ടാകില്ല കേട്ടൊ മേം .

പ്രിയമുള്ള മുബി ,നന്ദി.ലണ്ടനിൽ മണ്ടത്തരങ്ങളുടെ ഒരു രാജാവ് തന്നെയാണ് ഞാൻ, അതുകൊണ്ടാണല്ലൊ ലണ്ടനിൽ ഒരു മണ്ടൻ എന്ന സ്ഥാനപ്പേര് എന്നിക്ക് കൈ വന്നത്...!

പ്രിയപ്പെട്ട വഴിമരമെ, നന്ദി.ഇപ്പളും ആ പണ്ടത്തെ മണ്ടൻ ലണ്ടൻ ബ്രിഡ്ജിന്റെ മണ്ടേൽ തന്നെയാണെന്നുള്ള അവസ്ഥ വിശേഷം തന്നെയാണെന്റെ ഭായ് ...!

പ്രിയമുള്ള അശോക് ഭായ്, നന്ദി.മലയാളി അവരുടെ മംഗ്ലീഷോണ്ട് ലോകം മുഴുവൻ വെട്ടി പിടിച്ചവരാണെന്നറിയില്ലെ ന്റെ അശോക് ഭായ്.

പ്രിയപ്പെട്ട ഗീതാ മേം , നന്ദി. അബദ്ധങ്ങൾ മല്ലൂസിന്റെ കൂടപ്പിറപ്പാണല്ലൊ. പിന്നെ ഫ്രെണ്ടിനെ കാണാനും , ലണ്ടൻ കാണാനും എന്തായാലും ഒന്ന് വരാൻ ശ്രമിക്കു , അപ്പോൾ ഈ മണ്ടച്ചാരെ കാണാൻ മറക്കരുത് കേട്ടൊ മേം...

പ്രിയപ്പെട്ട റോസ് മേം ,നന്ദി.കഴിഞ്ഞ മാസം വല്ലാത്ത ഡ്യൂട്ടി പൊല്ലാപ്പുകൾ കാരണമാണ് ഈ കോപ്പി & പേസ്റ്റ് നടത്തി ബ്ലോഗിലെ മാറാല തൂത്ത് വാരിയത് കേട്ടൊ മേം



Cv Thankappan said...

രസകരമായ വിവരണം
ആശംസകള്‍

Anonymous said...

ആരും ഒരു സഹായവും ചെയ്തിലെങ്കിലുംട്യാങ്ക്യു പറയണം !
എന്തെങ്കിലും സഹായം ചെയ്തവരെ തെറിവിളിച്ചു ശീലിച്ച നമുക്ക് ഇത് വല്ലാത്ത വെല്ലുവിളി തന്നെയാണ് .......
രസകരമായി
എന്നാലും ഈ എല്ലാ പെണ്ണുങ്ങളും ആ കറമ്പന്‍ മാരുടെ പിന്നാലെ പോകുന്നത് എന്താണ് ...ആവൊ !!?

എനിക്കും ഈ സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്‌...

ആശംസകൾ ...

By

K.P.RAGHULAL

Sayuj said...

മണ്ടന്മാര്‍ ലണ്ടനിലെന്നത് ഒരു പഴമൊഴി തില്ലാന !
കണ്ടതുപറഞ്ഞവന് കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !
പണ്ടംപോലൊരുവൻ മണ്ടത്വം ചാര്‍ത്തി വിലസിടുന്നൂ ..
മണ്ടശിരോമണിയായി മലയാളികള്‍ക്ക് നടുവിലെന്നും....

കണ്ടറിവും, കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങലാദ്യം...
കണ്ടപ്പോള്‍ അതിശയത്താല്‍ വാ പൊളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍ - ആംഗലേയത്താലുള്ള വചന വാചക ഭോഷത്വം !
മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?

Philip Verghese 'Ariel' said...

വായിച്ചു വന്നപ്പോൾ തോന്നി നേരത്തെ വായിച്ചിരുന്നുയെന്ന് അതെ താഴോട്ടു വന്നു നോക്കിയപ്പോൾ എന്റെ പ്രതികരണക്കുറിപ്പും കണ്ടു പക്ഷെ ഭായ് അത് കണ്ട ലക്ഷണം കാട്ടിയില്ല! മറ്റു പല കമന്റുകൾക്കുമുള്ള മറുപടികൾ കാണുകയും ചെയ്തു! എന്താ ഭായ് നമ്മ കമന്റു ഒരു മറുപടിക്കു വക നാകുന്നില്ലേ! എന്നാലും സംശയം വച്ചുകൊണ്ടിരിക്കരുതല്ലോ അതാണീ രണ്ടാം പ്രതികരണം! ചിരിയോ ചിരി! എന്തായാലും ഈ ലണ്ടനിലെ മണ്ടൻ ഒരു ബുദ്ധിരാക്ഷസൻ തന്നെ!!!
ആശംസകൾ
#pvariel
@pvariel

വീകെ said...

ഇതിപ്പോൾ വായിക്കുമ്പോഴും പുതുമ നഷ്ടപ്പെടുന്നില്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കേരളദാസേട്ടൻ ,നന്ദി .ലണ്ടനിൽ വന്നില്ലെങ്കിലും ആയതൊക്കെ പറഞ്ഞുതരാനല്ലേ ഞങ്ങളൊക്കെ ഇവിടെയുള്ളത് .

പ്രിയ അബ്‌ദുൾ ഖാദർ ഭായ് ,നന്ദി .അപ്പോൾ ഭായ് ഇവിടെ എന്നേക്കാൾ മുമ്പ് കാല് കുത്തിയിട്ടുണ്ട് അല്ലെ .പിന്നെ നമ്മൾ തൃശൂർകാർക്ക് നർമ്മം ജന്മനാ കിട്ടുന്നതായതോണ്ടും മറ്റും ഇത്തരം കാര്യങ്ങൾ ഇഷ്ട്ടം പോലെ പകർത്തി വെക്കാമല്ലോ അല്ലെ.

പ്രിയപ്പെട്ട രഘുലാൽ ,നന്ദി.വീണ്ടും ഇവിടെ വന്ന് നല്ല അഭിപ്രായങ്ങൾ പറഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ ഭായ് .

പ്രിയമുള്ള ഫിലിഫ് ഭായ്, നന്ദി .ഇവിടെ വീണ്ടും വന്ന് വായിച്ചതിനും ,നല്ല അഭിപ്രായങ്ങൾ തടർന്ന് പറഞ്ഞതിനും വളരെയധികം സന്തോഷമുണ്ട് കേട്ടോ ഭായ് .

പ്രിയപ്പെട്ട അശോകൻ ഭായ് ,നന്ദി.പുതുമ നഷ്ട്ടപ്പെടാതിരിക്കുവാൻ വീണ്ടും വന്നതിൽ ഒത്തിരി സന്തോഷം കേട്ടോ ഭായ് .

หวยเด็ดหวยดัง said...

I will be looking forward to your next post. Thank you
www.site123.me

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...