Sunday, 15 February 2009

വാലന്റയിൻ'സ് ദിനത്തിന്റെ ചരിത്രം ... / Valentine's Dinatthinte Charithram ...

ഇപ്പോൾ മാതൃദിനം , പരിസ്ഥിതി ദിനം , ഭൗമ ദിനം ,സമുദ്ര ദിനം ,ഫാദേഴ്‌സ് ഡേയ് എന്നിങ്ങനെ ഓരൊ വർഷത്തിലെയും ഒട്ടുമിക്ക ദിവസങ്ങളും അതാതിന്റെ ദിവസങ്ങളായി ലോകം മുഴുവൻ കൊണ്ടാടുന്ന ചടങ്ങുകളായി തീർന്നിരിക്കുകയാണ് . അതുപോലെ എല്ലാ വര്‍ഷവും ഫെബ്രുവരി 14-നാണ്‌ ലോകത്തിന്റെ എല്ലായിടങ്ങളിലും  വാലെന്റയിൻസ് ദിനം   അല്ലെങ്കില്‍ സെന്റ് വാലന്റൈന്‍ ദിനം ആഘോഷിക്കുന്നത്. പരസ്പരം പ്രണയിക്കുന്നവരുടെ അങ്ങോട്ടും ഇങ്ങോട്ടും  സ്നേഹിക്കുന്നവരുടെ ദിനമായാണ് ഇപ്പോൾ ആഗോളതലത്തിൽ  വാലന്‍ന്റൈ‍ന്‍ ദിനം കൊണ്ടാടുന്നത് . ലോകമെമ്പാടുമുള്ള , ആള്‍ക്കാര്‍ തങ്ങള്‍ സ്നേഹിക്കുന്നവര്‍ക്ക് ഈ ദിനത്തില്‍ സമ്മാനങ്ങള്‍ കൈമാറുന്നു, പരസ്‌പരം ഇഷ്ടം അറിയിക്കുന്നു എന്നിങ്ങനെയുള്ള ചടങ്ങുകളുടെ ഭൂലോകം മുഴുവൻ പ്രണയ ജോഡികൾ മുഴുവൻ ആടിപാടി ആഘോഷിക്കുന്ന ഒരു ദിവസമാണിത് .നമ്മുടെ നാട്ടിലും ഇപ്പോൾ ന്യൂ -ജെൻ പിള്ളേരുകൾ ഈ പ്രണയ ദിനം അടിച്ചുപൊളിച്ചു കെങ്കേമമായി കൊണ്ടാടാറുണ്ട് .


ഞങ്ങളുടെ നാടായ കണിമംഗലത്ത് ഈ പ്രണയ ദിനത്തിന്റെ വേറെയൊരു വേർഷനായ 'വേലാണ്ടി ദിന'മായിട്ടാണ് ഈ ദിവസം കൊണ്ടാടുന്നത്. 
ആയതിനെ കുറിച്ച് കുറച്ച് ഹോം വർക്കുകൾ കൂടി നടത്തി, പിന്നീടിവിടെ വേറൊരു ആലേഖനമായി എഴുതിയിടുവാൻ ശ്രമിക്കാം കേട്ടോ കൂട്ടരെ .


വാലന്റയിൻ ദിനത്തിന്റെ ചരിത്രം

ഇന്ന് പലരാജ്യങ്ങളിലും ഈ പ്രണയ ദിനത്തെ ആസ്‌പദമാക്കി ധാരാളം മിത്തുകളും കഥകളും പ്രചരിക്കുന്നുണ്ട് .കൃസ്തുവിനു മുമ്പ് 200 -ഉം ,400 -ഉം വർഷങ്ങൾക്കുമുമ്പുള്ള ചില മിത്തുകളും ,ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള അഖണ്ഡ ഭാരതത്തിലുണ്ടായിരുന്ന വാത്സ്യായന മഹർഷിയുടെ കാമശാസ്ത്ര ഗ്രൻഥത്തെ അടിസ്ഥാനപ്പെടുത്തിയും ഉള്ള കഥകളും ഉണ്ട് .
പിന്നെയുള്ളത് വാലന്റയിൻ ബിഷപ്പിനെ പ്രണയ ദിനത്തിന്റെ പിതാവാക്കികൊണ്ടുള്ള ഒരു പുരാണമാണ് . 
പതിനെട്ടാം നൂറ്റാണ്ടിൽ യൂറോപ്പിലെ റോം സാമ്രാജ്യത്തിലെ ക്ലോഡിയസ് ചക്രവര്‍ത്തി റോം ഭരിച്ചിരുന്ന കാലത്ത്, ജർമ്മൻ പാതിരിയായിരുന്ന  വാലന്‍ന്റൈന്‍ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്.

വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തില്‍ ഒരു വീര്യവും അവര്‍ കാണിക്കുന്നില്ല എന്നും ചക്രവര്‍ത്തിക്ക് തോന്നി. 
അതിനാല്‍ ചക്രവര്‍ത്തി റോമ സാമ്രാജ്യത്തിൽ  വിവാഹം നിരോധിച്ചു. പക്ഷേ, ബിഷപ്പ് വാലന്‍ന്റൈന്‍, പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാന്‍ തുടങ്ങി. 
വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവര്‍ത്തി, ബിഷപ്പ്  വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. പിന്നീട്  ജയിലിൽ വെച്ച്  ബിഷപ്പ് വാലന്‍ന്റൈന്‍ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തില്‍ ആയി. ബിഷപ്പിന്റെ സ്നേഹവും വിശ്വാസവും കാരണം ആ പെണ്‍കുട്ടിക്ക് പിന്നീട് കാഴ്ചശക്തി ലഭിച്ചു. 
അതറിഞ്ഞ ചക്രവര്‍ത്തി വാലന്റൈന് തിരുമേനിയുടെ  തല വെട്ടാന്‍ ആജ്ഞ നല്‍കി. തലവെട്ടാന്‍ കൊണ്ടു പോകുന്നതിനു മുന്‍പ് വാലന്‍ന്റൈന്‍ ആ പെണ്‍കുട്ടിക്ക് “ഫ്രം യുവര്‍ വാലന്‍ന്റൈന്‍” എന്നെഴുതി ഒരു കുറിപ്പ് വെച്ചു. 
അതിനു ശേഷമാണ് ബിഷപ്പ് വാലന്‍ന്റൈന്റെ ഓര്‍മ്മയ്ക്കായി ഫെബ്രുവരി 14 ന് വാലന്‍ന്റൈന്‍ ദിനം ആ‍ഘോഷിക്കാന്‍ തുടങ്ങിയത് എന്നൊരു കഥയാണ് പടിഞ്ഞാറൻ നാടുകളിൽ പ്രചുരപ്രചാരമായുള്ളത് .

ഇനി
1998  ഫെബ്രുവരിയിൽ  ഞാൻ എഴുതിയ 'പ്രണയ കാലാന്തരം' എന്ന ഈ വരികൾ കണിമംഗലം ഉത്സവ കമ്മറ്റിയുടെ പൂയം സോവനീയറിൽ അച്ചടിച്ചു വന്നതാണ് കേട്ടോ .
പ്രണയ കാലാന്തരം 

പ്രണയമതെന്നോടാദ്യം പങ്കുവെച്ചതെന്നമ്മ,ഒപ്പം
അണ്ണനും ,കൊച്ചനിയത്തികുട്ടിക്കും വേണ്ടിയായും
പ്രണയിച്ചുയമ്മ പിന്നെ അടുക്കള , രാഷ്ട്രീയത്തെ അച്ഛനും
പണത്തെ സ്നേഹിച്ചുയമ്മാവര്‍;മറ്റു ബന്ധുക്കള്‍ സ്വത്തിലും ....

പ്രണയിച്ചെൻ കളിക്കൂട്ടുകാരികൾ  കേളികള്‍ മാത്രം ...!
പ്രാണനായി സിനിമ പെങ്ങള്‍ക്ക് ;ചേട്ടൻറെ  പ്രേമം  ക്രിക്കറ്റില്‍ ,
പണയത്തിലാക്കിയെന്‍  പ്രണയം ഇഷ്ട മുറപ്പെണ്ണും  ,
പണിക്കാരിക്കുപോലുമീയിഷ്ടം - ശേഷം കൂലിയില്‍ .....

പ്രണയമെന്‍ കുപ്പായത്തോടും ,ബൈക്കിനോടും മാത്രം
പ്രണയിച്ച കൂട്ടുകാരികെള്‍ക്കെല്ലാം; കൂട്ടുകാര്‍ക്കോ
പണം ഞാന്‍ കൊടുക്കുമ്പോള്‍ ആ ബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

പെണ്ണിവൾ ഭാര്യ ,സ്നേഹിച്ചു ക്ലബ്ബുമാഡംബരവും ,
പ്രണയം മകള്‍ക്കു ചാറ്റിങ്ങിലും,മൊബൈല്‍ഫോണിലും ;
പ്രണയിച്ചതു മകൻ കമ്പ്യൂട്ടര്‍ വീഡിയൊ കളികള്‍ മാത്രം !
പ്രണയം തേടി ഞാന്‍ അലയുകയാണ്  കാലമിത്രയും ....?

പ്രണയം കടം കിട്ടുമെന്നു പറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കി വെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാ ദിനം
പ്രണയം സുലഭം - ശാശ്വതമായേനിക്കു മാത്രം ???



13 comments:

kallyanapennu said...

kollam oruvidam oppichirikkunnu ennuparayam
valatain charitram malayaleekarichathu valare nannayi !

kallyanapennu said...

ജെപി. said...

ആശംസകള്‍

please join and record your presence
http://trichurblogclub.blogspot.com/

Muralee Mukundan , ബിലാത്തിപട്ടണം said...

Thanks my dear Kallllyana Penne...
oppam priya Jayettanum...

yemkay said...

pranayam ellam duplicate aano appol?

shibin said...

പ്രണയമെന്‍കുപ്പായത്തോടും ,ബൈക്കിനോടും മാത്രം
പ്രണയിച്ച കൂട്ടുകാരികെള്‍ക്കെല്ലാം;കൂട്ടുകാര്‍ക്കോ
പണം ഞാന്‍ കൊടുക്കുമ്പോള്‍ ആബിയറിനായി ബാറില്‍ .
പെണ്‍വീട്ടുകാര്‍ക്കിഷ്ടമോ തറവാട്ടു മഹിമകള്‍ .....

Unknown said...

ഈ പ്രണയചിന്തകൾ കൊള്ളാം

Unknown said...

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം -ശാശ്വതമായേനിക്കു മാത്രം

ഷിബു said...

നന്നായിട്ടുണ്ട്...

Unknown said...

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !

Unknown said...

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം -ശാശ്വതമായേനിക്കു മാത്രം ???

sulu said...

good

MKM said...

പ്രണയം കടം കിട്ടുമെന്നുപറയുന്നൊരുനാള്‍ ....
പ്രണയത്തിനായി ആണ്ടില്‍ നീക്കിവെച്ചാദിവസം !
പണം കൊടുത്താലെങ്കിലും കിട്ടിടുമോയാദിനം
പ്രണയം സുലഭം -ശാശ്വതമായേനിക്കു മാത്രം ???

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്ലോഗിൽ പടങ്ങളും ലിങ്കുകളും ചേർക്കുന്നത് കാരണം പലർക്കും നാട്ടിൽ വെച്ച് എന്റെ ബ്ലോഗ്‌പോസ്റ്റ്കൾ നോക്കുമ്പോൾ അലോട് ചെയ്‌ത്‌ വരുവാൻ വളരെ സമയമെടുക്കുമെന്ന് പറയുന്നുണ്ട് .
നമ്മുടെ ബ്ലോഗ്‌പോസ്റ്റുകളുടെ ഏറ്റവും വലിയ ഗുണം എന്താണെന്ന് വെച്ചാൽ ഏതൊരു സംഗതിയെ കുറിച്ചും എഴുതിയിടുമ്പോൾ ലിങ്കുകളും ചിത്രങ്ങളും സഹിതം ആയതെല്ലാം മനോഹരമാക്കാമെന്നതാണ്
അപ്പോൾ ഇവിടെ വന്നു കണ്ടവർക്കും ,അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവർക്കും ഒത്തിരിയൊത്തിരി നന്ദി.

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...