ഇന്ത്യയെ പോലുള്ള ഒരു ഏഷ്യൻ നാട്ടിൽ നിന്നും ആദ്യമായി ഒരാൾ പാശ്ചാത്യനാട്ടിൽ എത്തിപ്പെടുമ്പോൾ ഉണ്ടാകുന്ന തീർത്തും വിഭിന്നമായ ചുറ്റുപാടുകൾ കാണുമ്പോൾ ഉണ്ടാകുന്ന എല്ലാ പ്രതിസന്ധികളും നേരിട്ടു കൊണ്ടാണ് ഈ ബിലാത്തിയിൽ എന്റെ അതിജീവനം തുടങ്ങിയത് .
ഭാഷയും ,ഭക്ഷണവും , സംസ്‌കാരവും, കാലാവസ്ഥയും മുതൽ എല്ലാ കാഴ്ചവട്ടങ്ങളും കണ്ട് ,അപ്പോൾ ഞാൻ വല്ലാതെ പകച്ചുപോയി നിന്ന അവസ്ഥാവിശേഷങ്ങൾ മാത്രം കുറിച്ചിട്ടാൽ മാത്രം മതി എന്റെ ലണ്ടനിൽ വെച്ചുണ്ടായ മണ്ടത്തരങ്ങൾ തിരിച്ചറിയുവാൻ .
ഇനിയും കുറെ കാലം ഈ ബ്ലോഗ് എഴുത്തുകൾ തുടരുകയാണെങ്കിൽ ഒരു പക്ഷെ എന്റെ ലണ്ടൻ അനുഭവങ്ങളായ പൊട്ടത്തരങ്ങളും മണ്ടത്തരങ്ങളും ഈ ബൂലോക തട്ടകത്തിൽ കുറിച്ചു വെക്കുവാനും സാധ്യതയുണ്ട് കേട്ടോ .
ലണ്ടനിൽ വന്ന കാലത്തൊക്കെ എങ്ങനെയാണ് ഞാൻ ഓരൊ മണ്ടത്തരങ്ങളിലും ചെന്ന് പെടുന്നത് എന്ന് ചിന്തിച്ചു നടന്നുകൊണ്ടിരിക്കുമ്പോള്‍, അതില്‍ കുറച്ചു കാരണങ്ങള്‍ മണ്ടയില്‍ കയറിവന്നത് 'ലണ്ടനും ഒരു മണ്ടനും ' എന്ന പേരിൽ അക്ഷര പ്രാസത്തോട് കൂടി കുറിച്ചു വെച്ചതാണീ വരികള്‍ ....
ലണ്ടനും ഒരു മണ്ടനും
മണ്ടന്മാര്‍ ലണ്ടനിലെന്നതു ഒരു പഴമൊഴി തില്ലാന ...
പണ്ടം പോല്‍ മണ്ടത്തം കണ്ഠത്തിൽ ചാർത്തി ഞാനന്ന്
ലണ്ടനിലൊരു മണ്ടശിരോമണിയായി എത്തിയ നേരം,
കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം,
പണ്ടം പോല്‍ മണ്ടത്തം കണ്ഠത്തിൽ ചാർത്തി ഞാനന്ന്
ലണ്ടനിലൊരു മണ്ടശിരോമണിയായി എത്തിയ നേരം,
കണ്ടറിവും,കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങളാദ്യം,
കണ്ടപ്പോളതിശയത്താല്‍ വാപോളിച്ചമ്പരന്നു നിന്നതും...
മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം
മണ്ടയുണ്ടെങ്കിലല്ലേയത് മമ ചുണ്ടിലെത്തുകയുള്ളൂ
മിണ്ടല്‍ - ആംഗലേയത്തിലുള്ള വചന വാചക ഭോഷത്വം
മണ്ടയുണ്ടെങ്കിലല്ലേയത് മമ ചുണ്ടിലെത്തുകയുള്ളൂ
കണ്ടറിയുന്ന ബഹു കൗശലത്താൽ കാകനാകാൻ കൊതിച്ചു.
കൊണ്ടറിയുന്നു കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു എന്തുമേതുമെപ്പോഴും ബഹുകൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുനീ ....
കണ്ടറിയുന്നു എന്തുമേതുമെപ്പോഴും ബഹുകൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുനീ ....
ലണ്ടനിലന്നു മുതൽ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും ,കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി കേട്ടും
കണ്ടതുപറഞ്ഞവനു കഞ്ഞിയില്ലെന്നുള്ളറിവും നേടി
കൊണ്ടറിയുന്ന ഒരു കൊറ്റിപോൽ ജീവിതം നയിച്ചു
മണ്ടനായി തുടരുന്നിതാ ലണ്ടനില്‍ ഇക്കാലമത്രയും ...!
'ലണ്ടനും മണ്ടനും' എന്ന എന്റെ മണ്ടൻ വരികൾ 'ബിലാത്തി മലയാളിയിലേക്ക് 2007 ൽ അയച്ചു കൊടുത്തപ്പോൾ ,ആയതിൻറെ പത്രാധിപരായ അലക്സ് കണിയാംപറമ്പിൽ എഡിറ്റ് ചെയ്‌ത് , 'ബിലാത്തി മലയാളി പത്ര'ത്തിൽ പ്രസിദ്ധീകരിച്ച വരികളും ഇവിടെ പകർത്തി വെക്കുന്നു .നന്ദി അലക്‌സ് ഭായ് .
മണ്ടന്മാര്‍ ലണ്ടനിലെന്നത് ഒരു പഴമൊഴി തില്ലാന !
കണ്ടതുപറഞ്ഞവന് കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !
പണ്ടംപോലൊരുവൻ മണ്ടത്വം ചാര്‍ത്തി വിലസിടുന്നൂ ..
മണ്ടശിരോമണിയായി മലയാളികള്‍ക്ക് നടുവിലെന്നും....
കണ്ടറിവും, കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങലാദ്യം...
കണ്ടപ്പോള്‍ അതിശയത്താല്‍ വാ പൊളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍ - ആംഗലേയത്താലുള്ള വചന വാചക ഭോഷത്വം !
മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?
കണ്ടറിയുന്നു കൊറ്റികളെപ്പോഴും.., എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതു മത് എപ്പോഴും ബഹു കൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്ക പോലെയായില്ല ഞാന്‍ ; ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുന്നീ....
ലണ്ടനില്‍ ബഹുവിധത്തില്‍ .., നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും,
വീണ്ടുവിചാരമത് ഒട്ടുമില്ലാതെ , പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നൂ... ഈ ലണ്ടനില്‍ ഇക്കാലമത്രയും ... !
'ലണ്ടനും മണ്ടനും' എന്ന എന്റെ മണ്ടൻ വരികൾ 'ബിലാത്തി മലയാളിയിലേക്ക് 2007 ൽ അയച്ചു കൊടുത്തപ്പോൾ ,ആയതിൻറെ പത്രാധിപരായ അലക്സ് കണിയാംപറമ്പിൽ എഡിറ്റ് ചെയ്‌ത് , 'ബിലാത്തി മലയാളി പത്ര'ത്തിൽ പ്രസിദ്ധീകരിച്ച വരികളും ഇവിടെ പകർത്തി വെക്കുന്നു .നന്ദി അലക്‌സ് ഭായ് .
ലണ്ടനിൽ ഒരു മണ്ടൻ
കണ്ടതുപറഞ്ഞവന് കഞ്ഞിയില്ലെന്നുള്ളതും വാസ്തവം !
പണ്ടംപോലൊരുവൻ മണ്ടത്വം ചാര്‍ത്തി വിലസിടുന്നൂ ..
മണ്ടശിരോമണിയായി മലയാളികള്‍ക്ക് നടുവിലെന്നും....
കണ്ടറിവും, കേട്ടറിവും ഇല്ലാത്ത ബഹുകാര്യങ്ങലാദ്യം...
കണ്ടപ്പോള്‍ അതിശയത്താല്‍ വാ പൊളിച്ചുല്ലസിച്ചു നിന്നതും ,
മിണ്ടല്‍ - ആംഗലേയത്താലുള്ള വചന വാചക ഭോഷത്വം !
മണ്ടയുണ്ടെങ്കിലല്ലേ.. അത് മമ ചുണ്ടിലെത്തുകയുള്ളൂ ?
കണ്ടറിയുന്നു കൊറ്റികളെപ്പോഴും.., എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതു മത് എപ്പോഴും ബഹു കൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്ക പോലെയായില്ല ഞാന്‍ ; ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവം പോല്‍ കിട്ടിയിടുന്നീ....
ലണ്ടനില്‍ ബഹുവിധത്തില്‍ .., നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും,
വീണ്ടുവിചാരമത് ഒട്ടുമില്ലാതെ , പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും , പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നൂ... ഈ ലണ്ടനില്‍ ഇക്കാലമത്രയും ... !
2003 ഡിസംബറിൽ എഴുതിയത്
10 comments:
Hai mandanaliya
Kavitha Assalayittunduallo............!
Abhinandanangal
Aliyachar..........
Bye............
Lighthouse said...
Murali bhai, dont watch love scenes during snow time. it is not good for you age Ok ?
13 February 2009 01:29
ലണ്ടനും മണ്ടനും കലക്കി
..
ആ പേരിലുള്ള സിനിമ കണ്ടിട്ടുണ്ട്..
ഇനിയും വരാം, താഴെ നിന്ന് മുകളിലോട്ട് വായിക്കാന്‍.
..
കണ്ടറിയുന്നു കൊറ്റികളെപ്പോഴും ,എന്നിരുന്നാല്‍ കാകന്മാര്‍
കണ്ടറിയുന്നു ഏതുമത് യെപ്പോഴും ബഹു കൌശലത്താല്‍ !
കണ്ടറിയുന്നൊരു കാക്കപോലെയായില്ല ഞാന്‍ ;ഒരു കൊക്ക്
കൊണ്ടറിഞ്ഞു കൊണ്ടിരിക്കുന്നയനുഭവംപോല്‍ കിട്ടിയിടുനീ ....

ലണ്ടനില്‍ ബഹുവിധത്തില്‍ നാനാ ഭാഗങ്ങളില്‍ നിന്നുമെന്നും ;
വീണ്ടുവിചാരമതൊട്ടുമില്ലാതെ പരസഹായം ചെയ്തും......
കണ്ട കാര്യങ്ങള്‍ പറഞ്ഞും ,പിന്നീടതിന്‍ പഴി കേട്ടുകൊണ്ടും ,
മണ്ടനായി തുടരുന്നുയീ ലണ്ടനില്‍ ഇക്കാലമത്രയും !!!

ഈ ലണ്ടനും മണ്ടനും എന്ന പ്രസക്കവിത
കണ്ട് പ്രോത്സാഹിപ്പിച്ചവർക്കും ,അഭിപ്രായം
എഴുതിയവർക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ...
I will be looking forward to your next post. Thank you
https://www.bloglovin.com/@edok69"
കൊച്ചു ചെറുപ്പത്തിലേ ഏതെങ്കിലും ഒരു ലോക പട്ടണം കാണണം എന്ന് ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അത് ലണ്ടൻ ആയിരുന്നു. പിന്നീട് ദുബായ് കണ്ടപ്പോൾ അവിടെയുള്ള സുഹൃത്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു, "ലോകം മുഴുവൻ പോകേണ്ട കാര്യമില്ല, ദുബായ് കണ്ടാൽ മാത്രം മതി. ലോകം മുഴുവൻ കണ്ടത് മാതിരി തന്നെയിരിക്കും."
അപ്പോഴും ബിലാത്തി പട്ടണം ഒരു ആഗ്രഹമായി മനസിന്റെ ഉള്ളറകളിൽ മറ്റൊരു പ്രലോഭനത്തിനും ഇടകൊടുക്കാതെ കിടപ്പുണ്ടായിരുന്നു. എങ്ങനെയെങ്കിലും എന്തൂട്ടെങ്കിലും കോപ്പ് കൂട്ടി ഈ മണ്ടന് ലണ്ടനിൽ എത്തണം എന്നുണ്ടായിരുന്നു. പക്ഷേ പണി പാർസലായി ചൈനയിൽ നിന്നും എത്തി. ഇനി എന്നാണാവോ!!!!!!
Post a Comment