Wednesday, 31 December 2014

2014 - ഇയർ ഓഫ് ദി റിയർ ... ! 2014 - The Year of the Rear ... !

അടുത്ത കാലത്ത്  ഞങ്ങളുടെ കമ്പനിക്ക് കിട്ടിയ പുതിയ അസൈയ്മെന്റ് പ്രകാരമുള്ള ഡ്യൂട്ടിയുള്ള ഒരു ഓഫീസ് സമുച്ചയത്തിൽ വെച്ച് , ഈ മാസത്തിന്റെ ആദ്യത്തെ വീക്കെന്റിൽ ഹാന്റോവർ സമയത്ത് , സി.സി.ടി. വി . കണ്ട്രോൾ  റൂമിൽ നിന്നും നോക്കിയപ്പോൾ , ഓഫീസിലെ മീറ്റിങ്ങ് ഹാളിൽ ,  ടേബിളൊക്കെ മാറ്റിയിട്ട്  എല്ലാ സ്റ്റാഫും കൂടി നിലത്ത് വെൽവെറ്റ് കാർപ്പെറ്റിൽ ചമ്മണം പടിഞ്ഞ് ഇരിക്കുന്നു...

ഇന്നെന്താ... ഇവറ്റകൾക്കൊന്നും ‘വൈകീട്ടൊന്നും ഒരു പരിപാടി‘യും ,
അഴിഞ്ഞാട്ടവും, പിന്നീടുള്ള വീട്ടിൽ പോക്കുമൊന്നുമില്ലേ എന്ന് ചിന്തിച്ച് ...
എന്താണ് അവിടെ നടക്കുന്നതെന്നറിയുവാൻ ഞാനും അങ്ങോട്ട് ചെന്ന് എത്തി
നോക്കിയപ്പോൾ കണ്ടത് ...
ബ്രിട്ടനിൽ ഇപ്പോൾ പ്രചുര പ്രചാരം നേടിയ  ‘സ്ട്രെസ്സും , ടെൻഷനും ‘ അകറ്റുന്ന മൈൻഡ്ഫുൾനെസ് എന്ന ഒരു ‘മെഡിറ്റേഷൻ കോഴ്സ്‘ അവിടെ പരിശീലിപ്പിക്കുകയാണ്....
ആ കമ്പനി വക ഫ്രീയായി നടത്തുന്ന വേദിയിലേക്ക് എന്നേയും സ്വാഗതം ചെയ്തപ്പോൾ  ഞാനും , ഒരു മിനി സ്കർട്ടുകാരിയുടെ മുമ്പിൽ പോയി പത്മാസനത്തിൽ ചമ്മണം പടിഞ്ഞ് ഇതൊക്കെ എനിക്ക് വെറും പൂവുപോലെയുള്ള  സംഗതികൾ എന്ന കണക്കിന് ഇരുന്ന് ചെയ്തപ്പൊൾ  , അന്നത്തെ പരിശീലകയായ ‘സോഫിയ ജോൺസ്‘ പോലും ഞെട്ടി പോയി ...
 മൂക്കില്ലാ രാജ്യത്ത് മുറിമൂക്കൻ രാജാവെന്നപോലുള്ള
എന്റെ യോഗാഭ്യാസ  പ്രാവീണ്യങ്ങൾ കണ്ടിട്ടാവാനാണ്
ആയതിന് സാധ്യത കൂടുതലും കാണുന്നത് ...!
നമ്മുടെയൊക്കെ ‘ട്രാൻസിഡെന്റൽ മെഡിറ്റേഷ‘( TM )ന്റെ
പോലെ , ശ്രീബുദ്ധൻ  പണ്ട് ആവിഷ്കരിച്ച  ഒരു സിംബളായ
ധ്യാന പ്രക്രിയയാണ് ഈ മൈന്റ് ഫുൾനെസ്സ് ..!.

എന്തിന് പറയുവാൻ , ഇന്ത്യനായത് കൊണ്ടും , ഒപ്പം ആ  യോഗയുടെ യോഗം കൊണ്ടും , അന്ന് തന്നെ മൂന്നാലുപേർ  ഇതിനെ കുറിച്ച് കൂടുതൽ ‘പ്രാക്റ്റിയ്ക്കൽ നോളേജ് ‘ അവർക്ക് കൊടുക്കുവാൻ വേണ്ടി , എന്റെ അടുത്തെത്തി , എന്നെ അവരുടെയൊരു ‘കോച്ചിങ്ങ് പരിശീലകനായി‘ ബുക്ക് ചെയ്തു..!

അതിന് ശേഷം ഒന്ന് രണ്ട് ഓഫ്  ദിനത്തിനും , ഇത്തവണത്തെ ‘ കൃസ്തുമസ്  ഈവി‘നുമൊക്കെ ഇവരുടെയൊക്കെ റൂമു/ഫ്ലാറ്റുകളിൽ പോയി ധ്യാന/ യോഗ പരിശീലനം കൊടുക്കലും , നല്ല ‘ലാവീഷായ ഡിന്നറു‘മൊക്കെയായി , എന്റെ ‘കാര്യ‘ങ്ങളൊക്കെ നല്ല കുശാലായിരുന്നു...!
കൊള്ളാം നല്ല പരിപാടി ...
പണിയൊക്കെ വേണ്ടാന്ന് വെച്ച് ബിലാത്തിയിലെ ഒരു ധ്യാന
ഗുരു ആയി നടന്നാലൊ  എന്ന ചിന്തയും എന്നെ ഇപ്പോൾ പിന്തുടരുന്നുണ്ട് ...
പ്രാക്റ്റിക്കലൊക്കെ കഴിഞ്ഞിട്ട് പോരാൻ നേരം  ഒരു ഒന്നൊന്നര ‘കിസ്സ് ഓഫ്
ലവ് ‘  ഒക്കെ കിട്ടുമ്പോൾ   ഇത്തരം ചിന്തകൾ എങ്ങിനെ പിന്തുടരാതിരിക്കും ..അല്ല്ലേ..!

‘കിസ്സ് ഓഫ് ലവ്വി‘ന്റെ കാര്യം പറഞ്ഞപ്പോഴാണ് ...
ഈ ഫ്രെഞ്ച് കിസ്സുകളുടെ 95 ശതമാനത്തോളമുള്ള
ഗുണഗണങ്ങൾ  (വെറും  50 സെക്കന്റുള്ള വീഡിയോ ) ഓർത്തത് .

പരസ്പരമുള്ള ഇത്തരം പൊന്നുമ്മകളിൽ കൂടി ,
ബാക്റ്റീരിയകൾ ..വായിൽ കൂടി മറ്റൊരാളിലേക്ക് പകർന്ന്
കിട്ടുമ്പോൾ , അവർക്ക് നല്ല ‘റെസിസ്റ്റൻസ് പവ്വർ‘ ഉണ്ടാകും പോലും ...
അതായത് പ്രതിരോധ കുത്തിവെയ്പ്പുകൾ പോലെയെന്നർത്ഥം..!

അസ്സല് വായ നാറ്റമുള്ളവരുടെയൊക്കെ ഉമിനീരിന് ഇരട്ടി വീര്യമാണത്രെ..!
വിവിധ തരത്തിലുള്ള ഇമ്മിണി ചുണ്ട് ചുണ്ടോടൊട്ടി
പിടിച്ച പ്രതിരോധ കുത്തിവെപ്പുകൾ നടത്തിയ ഞാനൊക്കെ
എത്ര പേരുടെ   രോഗ ശമനം  ചിലപ്പോൾ ശാന്തിയാക്കിയിട്ടുണ്ടാകാം..അല്ലേ
ഒപ്പം   ഞാനും ഇത്ര ആരോഗ്യവാനായിരിക്കുന്നതിന്റെ രഹസ്യം ..വെറുതെയൊന്നുമല്ല  കേട്ടൊ
ഒരു പക്ഷേ ഇതിന്റെയൊക്കെ ഗുട്ടൻസ്
അറിഞ്ഞതു കൊണ്ടാകാം ..നമ്മുടെ നാട്ടിലും ഈ
‘ഫ്രെഞ്ച് കിസ്സ് ‘ ഇത്ര മൊഞ്ചായി തീർന്ന് പടർന്ന് പന്തലിക്കുന്നത് ...!

നാട്ടിലൊക്കെ വെറും ചുംബന സമരം നടത്തുമ്പോൾ , ഇവിടെയൊക്കെയുള്ളവർ  പ്രതികരണ സമരങ്ങൾ നടത്തുന്നത് ...
ആണും പെണ്ണും തുണിയഴിച്ച് കളഞ്ഞ് , തെരുവിൽ കെട്ടിപ്പിടിച്ച് കൊണ്ട്   ഡാൻസ്
( ഒന്നര മിനിട്ട് വീഡീയോ ) നടത്തിയാണ് ...!

എന്തെല്ലാം തരത്തിലുള്ള പുതു
പുത്തൻ സമരമുറകൾ അല്ലേ

ഇനി ഈ  ‘സ്ട്രെസ്സും  ,കിസ്സു‘മൊക്കെ
ആയതിന്റെ വഴി നോക്കി  പോകട്ടേന്ന്..
 ...
ഞാനിവിടത്തെ ഏറ്റവും വലിയ ആഘോഷമായ ‘കൃസ്തുമസ്
കം ന്യൂ-ഇയർ സെലിബെറേഷനു‘കളെ കുറിച്ച് എഴുതിയിടാനാണ്
വന്നത്.ആയതിന് വേണ്ടി , ഏതാണ്ട് മൂന്നാലാഴ്ച്ചയോളമായി , ഒന്നിനോടൊന്ന്
മെച്ചമായ വർണ്ണ ദീപാലങ്കാരങ്ങളാൽ മോടിപിടിപ്പിച്ച ,  ഓരോ  ലണ്ടൻ തെരുവുകൾ
( ഒരു മിനിട്ട് വീഡിയോ ) തോറും ആഗോള തലത്തിലുള്ള ജനപ്രളയത്തിൽ ഒരുവനായിട്ട് , രാവും പകലുമില്ലാതെ ഒഴുകിയൊഴുകി ഞാൻ പ്രയാണം നടത്തി കൊണ്ടിരിക്കുയായിരുന്നൂ  ...


വേലയും കണ്ടു , താളിയും ഒടിച്ചു എന്ന് പറഞ്ഞപോലെ
ലണ്ടനിലെ  ഇത്തവണത്തെ ഉജ്ജ്വലമായ കൃസ്തുമസ്സ് ആഘോഷങ്ങളും ,
ലോകത്തിലെ  അതി മനോഹരങ്ങളിൽ ഒന്നായ കൊല്ലപ്പിറവി ഉത്സവങ്ങളും
2015 ലണ്ടൻ ന്യൂ-ഇയർ ഫയർ വർക്ക്സ്  - 10 മിനിട്ട് വീഡിയോ ) കണ്ടു കഴിഞ്ഞു ..!

പക്ഷേ ഞാനല്ലേ ആള് .....എന്ത് ചെയ്യാം ..
പട്ടു മെത്തയിലാണെങ്കിലും , അട്ടക്ക് പൊട്ടക്കുളം തന്നെയാണ്
ശരണം എന്ന പോലെയാണ് എന്റെയൊക്കെ ഒരു സ്ഥിതി വിശേഷം ..!

ആദ്യം ഈ 2014 എന്ന വർഷ പെണ്ണിന്റെ ‘പിന്നാ’മ്പുറത്തേക്കൊന്ന്
തിരിഞ്ഞ് നോക്കാതെ പോയാൽ അതൊരു വല്ലാത്ത സങ്കടമാവില്ലേ , അതുകൊണ്ട്
ജസ്റ്റ് അവിടേക്കുംഒരു കള്ള നോട്ടം നടത്താം ..അല്ല്ലേ ..!

 എല്ലാ വർഷവും
കൊല്ലവസാനമാകുമ്പോൾ
ലോകത്തുള്ള മാധ്യമങ്ങളടക്കം , സകലമാന ചിന്തകരും പിന്നിലേക്കൊന്ന് തിരിഞ്ഞ്
നോക്കി , കഴിഞ്ഞ് പോയ വർഷത്തെ കുറിച്ച് ഒരു വിലയിരുത്തൽ നടത്താറുള്ളതാണല്ലോ...

ഇക്കൊല്ലം, ബ്രിട്ടൻ മാധ്യമങ്ങൾ
ഈ 2014 -നെ വിശേഷിപ്പിച്ചത്
‘ദി ഇയർ ഓഫ് റിയർ’ എന്നാണ്.!
 സായിപ്പ് പറയുന്ന ഈ പിന്നാമ്പുറം
‘ റിയലി റിയർ ബ്യൂട്ടിഫുൾ ‘ എന്ന് പറയുന്ന
‘ പിന്നഴക് തന്നെ പെണ്ണഴക് ‘ എന്ന  സംഗതി തന്നെ ...!

നല്ല ചന്തമുള്ള ചന്തികൾ ചിന്തയെ
പോലും മരവിപ്പിക്കും എന്നാണല്ലോ  പറയുക ..!

ഇതിനെ വേണമെങ്കിൽ നിതംബ വാഹിനികൾ  ലോകത്തെ
കൈയ്യിലെടുത്ത വർഷമെന്ന് പച്ച മലയാളത്തിൽ വിശേഷിപ്പിക്കാം..

അതായത് ഗ്ലാമറസ്സായും അല്ലാതെയും ആഗോള തലത്തിൽ
ഏറ്റവും കൂടുതൽ മാധ്യമങ്ങളിൽ ഇടം പിടിച്ചവരും , ദർശിക്കപ്പെട്ടവരും ,
വായിക്കപ്പെട്ടവരുമൊക്കെ ഈ പിൻ ഭാഗ വിഭാഗത്തിൽ പെട്ട
പെണ്ണൂങ്ങളാണ് പോലും ...!


‘ബോട്ടംസ്‘  അപ്പിന് ‘ ഏവരും ‘തംസ് അപ്പ്‘ കൊടുത്ത വർഷം ...!

രാഷ്ട്രീയ - സാമൂഹ്യ - ശാസ്ത്ര -സാഹിതി -കലാ -കായിക -
സിനിമാ - ഫേഷൻ രംഗങ്ങളിൽ മാത്രമല്ല , ഈ പെൺ പട്ടാളം പട
പൊരുതി മുന്നേറിയത് ..
പല സെലിബ്രിട്ടികളായ പാർട്നർമാരേയും സ്വന്തം ജീവിതത്തിൽ നിന്നും
ചവിട്ടി പുറത്താക്കി - ആയതിന്റെ നഷ്ട്ടപരിഹാരമായി കോടിക്കണക്കിന് മുതൽ
ഉണ്ടാക്കിയവർ വരെയുണ്ട്..

നിക്കി മിനാജിനെ ( 6 മാസം കൊണ്ട് മുന്നൂറ്റമ്പതേകാൽ കോടി ആളൂകൾ
വീക്ഷിച്ച മുകളിലെ വീഡിയോ ...! ! ) പോലെയുള്ളവരുടെ ഇറങ്ങിയ ഉടനെ
പാശ്ചാത്യ ലോകത്ത് അരക്കോടിയിലധികം വിറ്റഴിഞ്ഞ മ്യൂസിക് ആൽബങ്ങൾ
കൊണ്ട് ദിനങ്ങൾക്കുള്ളിൽ    കോടിപതികളും , അത്രത്തോളം ആരാധകരേയും സൃഷ്ട്ടിച്ചവരുണ്ട്..!

എന്തിനാ ആഗോള തലത്തിൽ പോകുന്നത് .. , നമ്മുടെ ഓൺ-ലൈൻ സോഷ്യൽ മീഡിയ രംഗത്ത് പോലും അരയും ,തലയും മുറുക്കി എത്രയോയധികം ധീര വനിതാ രത്നങ്ങളാണ് മുന്നണി പോരാളികളായി അണിഞ്ഞൊരുങ്ങി വന്ന് അവരുടെയൊക്കെ പ്രതികരണ ശേഷികൾ പ്രകടിപ്പിക്കുന്നത്...!
 സമാധാനത്തിന്റെ മാലാഖയായി മലാലയും , സാഹിത്യ വല്ലഭയായി കെ.ആർ .മീരയുമൊക്കെ നമ്മുടെ നാട്ടിൽ പ്രശസ്തി കൈവരിച്ചുവെങ്കിൽ  , ജയലളിതയും , മറ്റ് ഗ്ലാമറസ് സിനിമാതാരങ്ങളുമൊക്കെ ഗോസിപ്പ് വഴി കുപ്രസിദ്ധി നേടിയവരാണല്ലോ  , മഞ്ജു വാര്യരും , ലിസ്സിയുമൊക്കെ മൂക്ക് കയറിട്ട് പൂ‍ട്ടിയിട്ടിരുന്ന സ്വന്തം കോന്തൻ  ഭർത്താക്കന്മാരെ ഉപേക്ഷിച്ച് വന്ന് വാർത്താ പ്രധാന്യം നേടി മാധ്യമങ്ങളിൽ നിറഞ്ഞ് നിന്നവരിൽ പെടും..
റുക്സാനയേയും കൂട്ടരേയുമൊക്കെ നിഷ് പ്രഭരാക്കികൊണ്ട്
സരിത നായരും, ശാലു മേനോനുമൊക്കെ ചന്തിയും മറ്റ്  ചുറ്റ് ഭാഗങ്ങളുമൊക്കെ
കാട്ടിയിട്ട് എത്രയെത്ര പേർക്കാണ് ദർശന സുഖം കൊടുത്തതെന്ന് ഇതുവരെ , ഇവരെ വഹിച്ചുകൊണ്ടിരിക്കുന്ന ‘വാട്ട്സ് അപ്പ്’ ആപ്പിനുപോലും എണ്ണി തിട്ടപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല ...!

ചുമ്മാതല്ല  മാധ്യമങ്ങൾ അവരുടെയൊക്കെ ‘വ്യൂവർ ഷിപ്പ്‘ കൂട്ടുന്ന
ചന്തമുള്ള ചന്തി മണികളെയൊക്കെ ഇങ്ങനെ പൊന്തിപ്പിച്ച് കൊണ്ടിരിക്കുന്നത്...

ആയുസ് , ആരോഗ്യം , മനസ്സുറപ്പ് , സഹന ശക്തി , രോഗ പ്രതിരോധം , മെയ് വഴക്കം ഇത്യാദി  അനവധി കാര്യങ്ങളിൽ പെണ്ണൂടലിനെ വെല്ലുവാൻ ആൺ ശരീരത്തിനാവില്ലെന്നാണ് ഇപ്പോളുള്ള  പുതിയ കണ്ടെത്തലുകളിൽ   പറയുന്ന ഒരു വസ്തുത. അതുപോലെ തന്നെ ഒരു വീടായാലും ,കാറായാലും ,ഓഫീസായാലും ഒരു പെണ്ണൊരുത്തി നിയന്ത്രിക്കുന്ന പോലെ ആണൊരുത്തന് കഴിയില്ല എന്നതാണ് വാസ്തവമെത്രേ...!

വീടിന്റെ കാര്യം,  നമ്മ ആണുങ്ങൾക്കങ്ങ് ചുമ്മാ സമ്മതിച്ച് കൊടുക്കാം അല്ലേ..
പക്ഷേ മറ്റ് കാര്യങ്ങളൊക്കെ വല്ല വനിതാ ഗവേഷകന്മാർ വെറുതെ പറഞ്ഞുണ്ടാക്കുന്നതാണെന്ന് തട്ടി വിട്ട് ,നമ്മുടെ തടി കേടാക്കാതെ നോക്കാം ...
ചുമ്മാ ആണുങ്ങളെ പറ്റിക്കുവാൻ ഗവേഷണം ,കുന്തം ,
കുടചക്രം എന്നൊക്കെ പറഞ്ഞ് ഒരോരൊ കണ്ട് പിടുത്തങ്ങളേ...! !

ലണ്ടൻ വിശേഷങ്ങൾ
എഴുതാൻ വന്നിട്ട് തനി കുണ്ടി
വിശേഷങ്ങൾ എഴുതിയിട്ടതിന് കുണ്ടി മണികളായ എന്റെ ഭാര്യയും മോളുമൊക്കെ
കൂടി ഈ ബിലാത്തി പട്ടണം ചവിട്ടി പൊളിച്ചില്ലെങ്കിൽ  ...
അടുത്ത കൊല്ലം നമുക്ക്
വീണ്ടും കണ്ടുമുട്ടാം കേട്ടൊ കൂട്ടരെ .


ഈ അവസരത്തിൽ നിങ്ങൾ
ഓരോരുത്തർക്കും എന്റെ ഹൃദ്യമായ നവ വത്സരാശംസകൾ ..! !

ഈ ആലേഖനത്തിലെ  വാർത്തകൾക്കും, ലിങ്ക് കൾക്കും ലണ്ടനിലെ 
The Sun , Evening Standard , City A M   മുതലായ പത്രങ്ങളോട് കടപ്പാട്

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...