Saturday 31 July 2010

യാത്രാവശേഷങ്ങൾ ..... / Yathraavasheshangal .....

യാത്രാവശേഷങ്ങൾ


ഒരു ജോലികിട്ടിയിട്ട് വേണം ഒന്ന് ലീവെടുക്കാൻ എന്ന് , പണ്ടൊരു സിനിമയിൽ മോഹൻലാൽ പറഞ്ഞപോലെ ,  ഒരു റിഡന്റൻസി ( Redundant ) കിട്ടിയിട്ട് വേണം ഒന്ന് ആർമാദിക്കുവാൻ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് , വൈദ്യൻ കല്പിച്ച പാലുപോലെ , ഒരുമാസം മുമ്പ് ആ പണിപോകൽ അറിയിപ്പ് കൈപറ്റിയത്....

സമ്പത്ത് മാന്ദ്യത്തിന്റെ ബാധ്യതകൾ കുറയ്ക്കാനും, പുത്തൻ ഗവർമേന്റിന്റെ , നോൺ യൂറൊപ്പ്യൻസിനെ പുറംതള്ളുന്ന പോളിസുമായി ഇഴുകിച്ചേർന്ന് ഞങ്ങളുടെ കമ്പനിയും അനേകം പേർക്ക് അങ്ങിനെ റിഡന്റണ്ട് നോട്ടീസ് കൊടുത്തു എന്നുപറയുന്നതായിരിക്കും ഉത്തമം...

പിന്നീട് പുതിയ ജോലിക്കാരെ വെക്കാതെ ഉള്ളവരെ കൊണ്ട്
ഇരട്ടി പണിയെടുപ്പിക്കുന്ന പരിപാടിയായ നവീന മുതലാളിത്ത കുത്തക
രീതി തന്നെ നടപ്പാക്കുകയും ചെയ്തു കേട്ടൊ !

ഭാഗ്യം പോലെ നറുക്ക് എനിക്കും വീണത് കൊണ്ട്, അങ്ങിനെ ഈ ജൂലായ്  രണ്ടുമുതൽ ഭർത്താവുദ്യോഗം മാത്രമായി ഈയ്യുള്ളവന്റെ പണി വല്ലാ‍തെ ചുരുങ്ങിപ്പോയത്  , ഭാര്യക്ക് വലിയൊരു ശല്ല്യമാകുകയും ചെയ്തു .....!

അതിനാൽ ഇത്തരം ചൊറിച്ചിലുകൾക്ക് ശമനം വരുത്തുവാൻ   ,  ഇപ്പോൾ കിട്ടുന്ന ഈ  തൊഴിലില്ലാവേതനവും, തൊഴിലന്വേഷണവുമായി....
ഞാനീയിടവേള ആഘോഷിച്ച് തിമർക്കുവാൻ തന്നെ തീരുമാനിച്ചു  !

ലോകകപ്പ് തീരുന്നത് വരെ പബ്ബുകളിലും മറ്റും , ഫാ‍നുകളുമായി അടിച്ചുപൊളിച്ച് ഉല്ലസ്സിച്ച്  കഴിയുന്നസമയത്താണ് ; തേടിയ വള്ളി വേണ്ടസ്ഥലത്ത് ചുറ്റിയത് !
 പഞ്ചപാവവും ,ഫ്രഞ്ചുകാരിയും,മൊഞ്ചുകാരിയും
ഭാര്യയുടെ  ഗെഡിച്ചികളായ അയലക്കക്കാരായ ഫ്രഞ്ചുകാരി സൂസനും ,
പോളണ്ടുകാരി ; ഒരിക്കൽ എന്റെ മാനേജർ കൂടിയായിരുന്ന മെറീനയും
(ഈ മെറീന ഇവിടെയുണ്ട് കേട്ടൊ )   കൂടി ഹോളിഡേയ് പ്ലാൻ ചെയ്യുന്ന
വിവരം പെണ്ണൊരുത്തി പറഞ്ഞറിഞ്ഞത് .

വെള്ളക്കാരികളായ  ചട്ടിയും, ചട്ടിയുമായ  ഈ പെണ്ണുങ്ങളോട് ഞാനിടപെടുന്നതിൽ ഭാര്യയ്ക്കാണെങ്കിൽ വിരോധമൊട്ടുമില്ല തന്നെ......

പോരാത്തതിന്  ഈ ലെസ്ബിനികളുടെ ഇഷ്ട്ടവിഭവങ്ങളായ ഇന്ത്യൻ കറികളുടെ പാചകഗുരു കൂടിയാണ് എന്റെ വാമഭാഗം !

ഇക്കൊല്ലം ഈ   പെണ്ണുദമ്പതികൾ  ഇംഗ്ലണ്ടിലും, യൂറൊപ്പിലും , പിന്നെ തായ്ലാന്റിലുമൊക്കെയാണ്  ഹോളിഡേയ്ക്ക് പോകാനുദ്ദേശിക്കുന്നത് എന്നെന്നോട് പറഞ്ഞു ......

കൂടെ ഈ പാവത്തിനേയും കൂട്ടാമെന്ന് - ചിലവെല്ലാം അപ് നാ..അപ് നാ .....

പകരം അടുത്ത കൊല്ലത്തെ ഇന്ത്യാടൂറിന് ഇവർക്ക് എന്റെ ഗൈഡൻസ്  വേണം പോലും..., അടുത്തകൊല്ലം  നടക്കുന്ന ബൂലോഗ മീറ്റിൽ ബ്ലോഗിണിയായ ഈ മെറീനയെ ( പോളീഷ് ഭാഷയിലാണ് കേട്ടൊ ) കൂടി പങ്കെടുപ്പിക്കണം !

കേരളഭക്ഷണമതാകർഷണീയമിവിടെയതെന്നും..!
ഭാര്യയും,മക്കളുമായി സംഭവം ചർച്ചചെയ്തപ്പോൾ ....
അവർക്കും ഒരു ഡിമാന്റ്....അവരേയും ഏതെങ്കിലും യൂറോപ്യൻ
രാജ്യങ്ങളിലേക്ക് ഞങ്ങളോടോപ്പം കൊണ്ടുപോണം പോലും.... സമ്മതിക്കാതെ നിർവ്വാഹമുണ്ടായിരുന്നില്ല.
വളരെ പ്യാരിയായിട്ട് തന്നെ പാരീസ് പര്യടനത്തിന്
കുടുംബത്തിനേയും കൂട്ടാമെന്നേറ്റു..!

അടുത്തകൊല്ലത്തെ ദൈവ്വത്തിന്റെ നാട്ടിലേക്കുള്ള സന്ദർശനത്തിന്
മുന്നോടിയായി  ഞാനിവരെ,  ഇവിടെ ലണ്ടനിൽ എല്ലാകൊല്ലവും നമ്മുടെ
ടൂറിസം വകുപ്പുകാർ സംയുക്തമായി ,വിദേശികളെ ആകർഷിക്കുവാൻ വേണ്ടി
ലക്ഷകണക്കിനുരൂപ ചിലവഴിച്ചു നടത്തുന്ന രണ്ടുദിനത്തെ പരിപാടിയായ കേരള
കാർണിവെൽ ,  തേംസ് നദിയുടെ തീരത്തുവെച്ചു നടന്നിരുന്ന കേരള കലാ-സാംസ്കാരിക- ഭക്ഷണ മേള കൊണ്ടുകാണിച്ചുകൊടുത്തിട്ട് ,കേരളത്തിന്റെ സ്പന്ദനങ്ങൾ തൊട്ടറിയിച്ചു.....

ആനച്ചമയങ്ങളും ,ആയുർവേദവും എന്തൊക്കെയാണെന്ന് അതാതിന്റെ
സ്റ്റാളുകളിൽ കൊണ്ടുപോയി കാണിച്ച് വിശദീകരിച്ചു കൊടുത്തു....

 ലണ്ടൻ കേരള കാർണിവെൽ /  ജൂലായ് 2010

നമ്മുടെ വനിതാ മന്ത്രി ശ്രീമതി ടീച്ചർ അടക്കം , പല ഉദ്യോഗസ്ഥ പ്രമുഖരും,
സിനിമാനടന്മാരും ,മറ്റു കേരള പ്രേമികളായ വെള്ളക്കാരും നിറഞ്ഞാടിയ സദസ്സും,
മറ്റു കലാപരിപാടികളുമെല്ലാം .... എല്ലാവർക്കും തന്നെ ,
ഇവരെപ്പോലെ തന്നെ കേരളത്തെ കാണാൻ ഉത്സാഹപെടുത്തുന്ന
സംഗതികൾ തന്നെയായിരുന്നു കേട്ടൊ....

എന്തിനുപറയുന്നു നമ്മുടെ സാധാരണക്കാരന്റെ വാഹനമായ
ഓട്ടൊറിക്ഷ പോലും ഇവിടെയുപയോഗിക്കുന്നത് ....
നമ്മുടെ വെള്ളംകുടി ശീലത്തിന്റെ പ്രതീകമെന്നോണം ,
സഞ്ചരിക്കുന്ന ദാഹശമിനികളുമായിട്ടാണ് !
അതും ഇഷ്ട്ടപാനീയങ്ങൾ ഏതും കിട്ടുന്ന ആധുനിക സജ്ജീകരണങ്ങളുമായി  !

 തേംസ്  തീരത്ത് നമ്മുടെ ഓട്ടൊയിലെ  ഒരു സഞ്ചരിക്കുന്ന ഹൈടെക് പബ്ബ് !

പിന്നീട് ചില യു.കെ കാഴ്ച്ചകൾക്ക് ശേഷം ഞാനിവരെ ലണ്ടനിലെ പ്രമുഖ മലയാളിസംഘടനകളായ യു.കെ മലയാളി അസ്സോസിയേഷനും , കാത്തലിക് അസ്സോസിയേഷനും,യു.കെ ശ്രീനാരായണ ഗുരുമിഷ്യനും ഒത്ത് കൂടി നടത്തിയ
മലയാളി ഫൺ ഡേയ് കൊണ്ടുകാണിച്ചു.....

 മല്ലൂസ് ഫേമിലി ഫൺ ഡേയ് ഇൻ ലണ്ടൻ
അടുത്തമാസം ഇവിടെ നടത്തുന്ന ഓണ സദ്യകളിലും, ഓണ പരിപാടികളിളും
ഇനി യൂറോപ്യൻ പര്യടനത്തിന് ശേഷം ഈ മദാമമാരെ പങ്കെടുപ്പിക്കണം....

പിന്നീട് ഞാനും ,ഈ ഗെഡിച്ചികളും കൂടി വണ്ടിവിട്ടത് കോവണ്ട്രി,
ബെർമിങ്ങാം വഴി ലിവർപൂളിലേക്കാണ്....കേട്ടൊ
ബൂലോഗരായ വിഷ്ണുവിന്റേയും,പ്രദീപിന്റേയും
തട്ടകമായതുകൊണ്ട് രണ്ടുദിനം അവിടങ്ങളിൽ
ചുറ്റിയടിച്ച് കണ്ട കാഴ്ച്ചകൾ , ഞാൻ പിന്നീട് എഴുതാം ട്ടാ‍ാ...

ആ കുശുമ്പൻ പ്രദീപ് , അവരുടെ മുന്നിൽ വെച്ച്
പച്ചമലയാളത്തിൽ എന്നെ ഒന്ന് ആക്കാൻ വേണ്ടി

“ഇവർക്ക് കണ്ണുപറ്റാതിരിക്കാനാണോ
ചേട്ടായിയെ ഒപ്പം കൂട്ടിയിരിക്കുന്നത് ?”

എന്ന് ചോദിച്ചത് മാത്രമാണ്
എന്നെ  ഇത്തിരിയലട്ടിയ ഒരു സംഗതി....

പുലർകാലരാവിലെയുള്ള ലിവർ പൂൾ

പിറ്റേന്ന് , മൂന്നാം ദിനം രാവിലെതന്നെ ഇംഗ്ലണ്ടിലെ ലാസ് വെഗാസ്
എന്നറിയപ്പെടുന്ന ലിവർപൂളിൾ ലാന്റുചെയ്ത് ,മേഴ്സ്സി നദിയുടെ തീരത്ത്
മുറിയെടുത്ത് വിശ്രമത്തിന് ശേഷം ക്ലബ്ബുകളുടെയും, പബ്ബുകളുടേയും , ചൂതാട്ടങ്ങളുടേയും നഗരം കാണാൻ ഞങ്ങളിറങ്ങി...!

നമ്മുടെ ഹർത്താലിനെ അനുസ്മരിപ്പിക്കുന്ന
വിധം ഒട്ടുമിക്ക സ്ഥാപനങ്ങളുമിതാ അടഞ്ഞുകിടക്കുന്നൂ....!

പിന്നീടാണ് അറിഞ്ഞത് ബിലാത്തിയിലെ ഈ ബല്ലാത്ത
പട്ടണം ശരിക്ക് ഉണരുക ഈവനിങ്ങോടുകൂടിയാണെത്രെ......!

പിന്നെ ആട്ടവും,പാട്ടും, കൂത്തുമൊക്കെയായി സകലരും
കൂടി രാത്രികളെ പകലുകളാക്കി മാറ്റുമെത്രെ !

 ലോകത്തിലെ പേരുകേട്ട ലിവർപൂൾ യൂണിവേഴ്സിറ്റിയുടേയും,
ജോണ്മൂർ യൂണിവേഴ്സിറ്റിയുടേയും ക്യാമ്പസുകളാകെ  ഈ നഗരവും ,
പ്രാന്തപ്രദേശങ്ങളും വ്യാപിച്ചുകിടക്കുകയാണ് കേട്ടൊ ....

അതുകൊണ്ട് പഠിക്കാനും ,പഠിപ്പിക്കാനും ,മറ്റൊത്തുചേരലുകൾക്കും
എത്തിച്ചേർന്നുകൊണ്ടിരിക്കുന്ന ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള
ജനവിഭാഗങ്ങളേയും ഇവിടെ എന്നും കാണാം .

അവിടെ വെച്ച് ബ്ലോഗ്ഗർ ശ്രീരാഗിനെ വിളിച്ചപ്പോൾ പറഞ്ഞു...
അന്നവരുടെ ഗ്രാജുവ്യേഷൻ ഡേയ് ആണെത്രെ.....

ബൂലോഗം മുഴുവൻ അരിച്ചുപെറുക്കുന്ന നാലഞ്ച് മല്ലൂസ് കൂടി അന്നവിടെ
എം.ബി.എ പട്ടം വാങ്ങുന്നത് കാണുവാനും, അവരുടെ തലതിന്നുവാനും വേണ്ടി,
ഈ  മദാമമാരോട് സുല്ലുപറഞ്ഞ് ഞാനങ്ങോട്ടു വിട്ടു.......

സ്ഥിരം തോറ്റുതൊപ്പിയിടുന്നവൻ ....
ജയിച്ചിട്ട്  തൊപ്പിയിടുന്നവരെ കാണുവാൻ....

 രൻജിത്തും,മുരളിയും,ഞാനും,ശ്രീരാഗും,മോൻസിയും
 കണ്ടാലും,കണ്ടാലും മതിവരാത്ത പുരാതനമായ സർവ്വകലാശാലയുടെ
അകത്തളങ്ങളും ,പുറം കാഴ്ച്ചകളും കണ്ട് , യുവമിഥുനങ്ങൾ ആടിതിമർക്കുന്ന
സാൽസ നൃത്ത ചുവടുകൾക്കൊപ്പം ആടിതിമർത്ത്, ടൈറ്റാനിക് പടച്ചുവിട്ട കപ്പൽശാലകണ്ട്....

 നാവിക കാഴ്ച്ചബംഗ്ലാവ്
ആൽബർട്ട് ഡോക്ക്,ലിവർ പൂൾ
പണ്ടുമുതൽ ഇന്നുവരെയുള്ള കപ്പൽ/നാവിക ഉപകരണങ്ങൾ
പ്രദർശിപ്പിച്ച് വെച്ചിട്ടുള്ള പ്രദർശന ശാലകണ്ട് .....
ആജാനുബാഹുക്കളായ ലിവർപൂളുകാരുടെ പൂർവ്വികർ, പണ്ട്
കടൽക്കൊള്ളക്കുപയോഗിച്ചിരുന്ന , ഇപ്പോഴും കേടുവരാതെ പ്രദർശിപ്പിച്ചു
വെച്ചിരിക്കുന്ന പായ്ക്കപ്പലുകൾ കണ്ട് അന്നത്തെ ക്ലബ്ബ് ഡിന്നറും, ബെല്ലി ഡാ‍ൻസ്
കാണലും കഴിഞ്ഞ് റൂമിലെത്തിയപ്പോൾ പാതിരാവായി.....

അപ്പോഴതാ ആ മിഡ്നൈറ്റിൽ , മദാമമാർ രണ്ടും കൂടി
എന്നെകുത്തിപൊക്കി ലാപ് പോൾ ഡാൻസ് കാണുവാൻ
ആനയിച്ചു കൊണ്ടുപോകുന്നൂ.... !
എന്റമ്മോ .... !
നൃത്തപ്പുരയുടെ മുന്നിൽ ഏഴരടിയോളം ഉയരവും
അതിനൊത്ത കട്ടബോഡിയുമായി ...
ബൌൺസേഴ്സ്..!
എയർപോർട്ടിൽ പോലുമുണ്ടാകില്ല ഇതുപോലെ ചെക്കിങ്ങ്...!

മൊബൈലടക്കം സകല കുണ്ടാമണ്ടിയും അവരവിടെ വാങ്ങിവെച്ചു....

പണ്ടാറം ഞാനാദ്യായി കാണാണ് ഇത്തരം കോപ്രാട്ടി ഡാൻസുകൾ... !

പലതരം പോസുകളിൽ തനിയാഭാസം നിറഞ്ഞ
ഒരു നാട്യം തന്നെയാണിത്‌ , പലപേരുകളിലും , പലക്ലബ്ബുകളിലും
നടനമാടി കൊണ്ടിരിക്കുന്ന  ഈ സൂപ്പര്‍ ഡാന്‍സ് ഷോ കേട്ടോ ...

ക്യാബെറാ ഡാൻസിന്റെയൊക്കെ ഒരു
വല്ല്യേച്ചി എന്നുവേണമെങ്കിൽ പറയാം...!

കണ്ണഞ്ചിപ്പിക്കുന്ന വർണ്ണപ്രകാശങ്ങളും ,കാതടപ്പിക്കുന്ന
സംഗീതവുമൊക്കെയായി , തുണിയുരിഞ്ഞ് ,തൂണിൽ കയറിയും ,
ചുറ്റിയും വിവിധതരം രാജ്യക്കാരായ തരുണികൾ മുൻഭാഗവും,പിൻഭാഗവും താളത്തിനും,മേളത്തിനുമൊപ്പം ചലിപ്പിക്കുന്ന കുറെ സംഗതികളാണ് കേട്ടൊ ഇത്..!

പാർട്ട് ടൈം ജോലിയായി ഈ സുന്ദര നൃത്തം  ചവിട്ടുന്നത്
ഭൂരിഭാഗവും കോളേജ് കുമാരികളാണെത്രെ !
 ലാപ് പോൾ ഡാൻസെസ്
 
ഒരു മണിക്കൂറിൽ തുടക്കക്കാരായ നാട്യമണികൾക്ക്
തന്നെ അമ്പതിലേറെ പൌണ്ടാണ് കൂലി  !

ഒരു കാണിപോലും ശരീരത്തിൽ തൊടുകയൊ ,
ഫോട്ടൊയെടുക്കുകയൊ ചെയ്യില്ല  ....
പിന്നെന്തിനു പേടിക്കണം അല്ലേ ?

 വിമെൻ & വൈനിന്റെ  വീര്യം  തലയ്ക്കടിച്ച് ,നിലാവത്തഴിച്ചുവിട്ട
കോഴികളെപ്പോലെ മത്ത്പിടിച്ച് പുലർകാലെ റൂമിൽ വന്ന് കയറിയതെ...
ഓർമ്മയുണ്ടായിരുന്നുള്ളൂ.

പിറ്റേന്ന് ഉച്ചക്കുശേഷം ഉണർന്നെഴുന്നേറ്റ് നഗര പ്രദക്ഷിണം
നടത്തിയപ്പോൾ കണ്ടകാഴ്ച്ചകൾ ശരിക്കും വിസ്മയകരം തന്നെയായിരുന്നു കേട്ടൊ.

ലോകമഹായുദ്ധത്തിൽ ബോമ്പുവീണ് പാർഷ്യലായി നശിച്ച
ആ ബോമ്പാർഡ് പള്ളിവരെ അതുപോലെ നിലനിർത്തി വെച്ചിട്ടുണ്ടവരിപ്പൊളും .....!

ദേ നോക്കു.... ഈ മറ്റൊരു ബിലാത്തി പട്ടണത്തിലെ
കലക്കൻ ഫോട്ടോകൾ ( ലിവർപൂൾ വൺ ) .

പിന്നീട് അന്ന് രാത്രി വളരെ വിചിത്രമായ
ഒരു പരിപാടിക്കാണ് സാക്ഷ്യം വഹിച്ചത് ...

ആ രാവിന്റെ നിശബ്ദതയിൽ കണ്ടതെന്താണെന്നോ ?
കാമകേളികളുടെ ഒരു ലൈവ് ഷോ  !

നമ്മളോടൊപ്പം വന്നിരുന്ന് വർത്തമാനം പറഞ്ഞ്
സ്വീകരിച്ചാനയ്ച്ചിരുത്തി നമ്മുക്ക് കാണുവാൻ വേണ്ടി
പെർഫോമൻസ് ചെയ്യുന്ന സഹജീവികൾ .........!


സ്ഥിരം അഞ്ചുപത്ത് പേർക്ക് കാണുവാനും,ആസ്വദിക്കുവാനും
സ്വന്തം ശരീരഭാഗങ്ങൾ ഉപയോഗിച്ചു ചെയ്യുന്ന ചില വേലകൾ
എന്നാണ് ഈ പണി നടത്തുന്ന ഒരുത്തി എന്നോട് പറഞ്ഞത് .....!

പിന്നീടവൾ അവളുടെ പല്ലിവാൽ മുറിച്ചിട്ടു കേട്ടൊ...
അവൾ സാക്ഷാൽ  ഒരു മല്ലുപുത്രി തന്നെയായിരിന്നു .......!

ഇവളെ നമുക്ക് ലില്ലി എന്നുവിളിക്കാം.നാലരകൊല്ലം മുമ്പ്
അഞ്ചുലക്ഷം രൂപമുടക്കി... അഞ്ചും,മൂന്നും വയസ്സുണ്ടായിരുന്ന
കുഞ്ഞുങ്ങളെ നാട്ടിലാക്കി, ഗൾഫ് ജോലി വേണ്ടന്ന് വെച്ച് യു.കെ
പ്രേമം തലയിലേറ്റിയ ഭർത്താവിനൊപ്പം ഇവിടെ എത്തിചേർന്നതാണ്....

വിസിറ്റിങ്ങ് വിസ തീർന്നിട്ടും ...തട്ടിമുട്ടി രണ്ടുപേരും അല്ലറ ചില്ലറ
പണികളൊപ്പിച്ച് ഒന്നിച്ചുകഴിയുന്നതിനിടയിൽ, രണ്ട് കൊല്ലം മുമ്പ്
ഭർത്താവിനെ പണിചെയ്തിരുന്ന ഹോട്ടലിൽ നിന്നും വിസാ ചെക്കിങ്ങിൽ
പിടിച്ചപ്പോൾ, പെർമിറ്റില്ലാത്ത കാരണം നാട്ടിലേക്ക്  കയറ്റി വിട്ടു.. !

ക്രമേണ നാട്ടിൽ കരാറെഴുതിയ സ്ഥലത്തിന്റെയും,
പിന്നീടു പണിത വീടിന്റേയും ,....അങ്ങിനെ നിരവധി
ബാധ്യതകൾ അവളെപിടികൂടിയപ്പോൾ, ജോലി ഈ സെക്സ്
മാഫിയക്കൊപ്പമാക്കി....
ഭർത്താവിപ്പോൾ നാട്ടിലെ ഒരു  പലിശക്കാരൻ....,
മക്കൾ നല്ല ബോർഡിങ്ങ് സ്കൂളുകളിൽ....
ഭർത്താവിനും  ഹാപ്പി.....
വീട്ടുകാർക്കും ഹാപ്പി....
ഒപ്പം ഇവൾക്കും സന്തോഷം...!
ഇവളുടെ പണികാണുന്നവർക്കൊ.....അതിലും  സന്തോഷം ! !

രാത്രിയിലെ ലിവർപൂൾ സുന്ദരി
 ചൈനീസ്,ഇന്ത്യൻ,പാക്കി,ബ്രിട്ടീഷ്,കരീബിയൻ,...
എന്നിങ്ങനെ ഇനം തിരിച്ച വകപ്പുകളാണവിടെ.....
ഒരാണും,രണ്ടുപെണ്ണും /ഒരു പെണ്ണും, രണ്ടാണും/,...
അങ്ങിനെ നിരവധി വെറൈറ്റികളും ഉണ്ട് കേട്ടൊ. ...

ലൈവ്വായി ലൈഫിൽ ആദ്യമായി കണ്ട ഇത്തരം കൃത്യിമമായി ...
ശൃംഗാരം  വരുത്തിയും, സ്പ്രേയും, ഡിൽഡൊകളും, മറ്റും ഉപയോഗിച്ചും
നടത്തിയിരുന്ന അരോചകമായ കാഴ്ച്ചകൾ ...
ശരീരത്തിനും, മനസ്സിനും വികാരത്തിന്റെ ...
തീ കൊളുത്തുക തന്നെയായിരുന്നു ....!


  
ശേഷം , അന്ന് രാത്രി മേഴ്സി നദിയുടെ തീരത്തുള്ള
ആ ഹോട്ടൽ മുറിയിൽ വെച്ച് എന്നോട് ഒട്ടും മേഴ്സ്സിയില്ലാതെ,
പെരുമാറിയ  ഈ ഗെഡിച്ചികളെ പേടിച്ച് .....
പിറ്റേന്ന് , ഞാൻ തൽക്കാ‍ലം ടൂറ് റദ്ദ്ചെയ്ത്
ലണ്ടനിൽ തിരിച്ചെത്തി... കേട്ടൊ.....

ഒരു കാര്യം മനസ്സിലായി....
                                                          
ഇവർ ഫുൾടൈം ലെസ്ബികളല്ല എന്ന് !

ഇനി മൂന്നുദിവസം കഴിഞ്ഞാൽ ഇവരോടൊപ്പം ,
കുടുംബത്തെയും കൂട്ടി ഫ്രാൻസിൽ പോണല്ലൊ...

കാക്ക കണ്ടറിയും ..മണ്ടൻ കൊണ്ടറിയും  അല്ലേ  !





 ലേൽ :-
യാത്രാനുങ്ങ .

ഒരു മുൻ കുറിപ്പ്  :-
മൊഞ്ചുള്ളയൊരു ഫ്രഞ്ചുയാത്രയെ പറ്റി  നല്ല മൂഡുണ്ടെങ്കിൽ ഞാനെഴുതും  കേട്ടൊ...
ജാഗ്രതെയ്.....
മറൈൻ വിത് മെറീന - ഒരു ഫ്രഞ്ചുയാനത്തിൽ

A Mandan v/s Family  in  Disneyland , France
 

കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...