നവാനൂഭൂതികൾ വേണ്ടുവോളം നൽകിയ ശ്രദ്ധേയമായ അനേകം നവവത്സര ഇ-രചനകൾ വായിച്ചപ്പോൾ... ഇനി ബൂലോഗരെല്ലാം മലയാള ഭാഷയ്ക്കും, നമ്മുടെ സാംസ്കാരിക തനിമകൾക്കും ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭാഗം തന്നെയാണെന്ന് ഞാനടക്കം എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം തന്നെയാണല്ലോ...അല്ലേ.
ഒപ്പം നമുക്കെല്ലാം ചേർന്ന് , ഓരൊ തട്ടകത്തിലും നവമുകുളങ്ങളെപ്പോൽ ഉടലെടുക്കുന്ന പുതുപുത്തൻ ബൂലോഗരെയെല്ലാം തന്നാലാവുന്നവിധം പരസ്പരം പ്രോത്സാഹനങ്ങൾ നൽകി വളർത്തിയെടുത്താൽ...
ഇനിയുള്ള സമീപ ഭാവിയിൽ ബൂലോകത്തിനെ, ഭൂലോകത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാമെന്നുള്ളത് ഒരു തീർച്ചയായ കാര്യമാണല്ലോ...!
പിന്നെ ഈ 'ബൂലോഗമാനിയ' എന്ന രോഗത്തിനടിമയായ ഈയ്യുള്ളവനെ
പുതുവർഷത്തിൽ, പുത്തൻ ... മുത്തൻ ലാത്തികളൊന്നും ബിലാത്തിയിലില്ലേ മൂശ്ശേട്ടേ (മുരളിശ്ശേട്ടായ്)യെന്നുള്ള ചില മെയിലോർമ്മപ്പെടുത്തലുകളാണ്... എന്നെ ഈ തിരക്കിനിടയിലും കയറില്ലാതെ ഇങ്ങോട്ട് കെട്ടിവലിച്ച് കൊണ്ട് വന്നിട്ടുള്ളത് കേട്ടൊ.
ലണ്ടനിൽ ഇക്കൊല്ലം കണ്ട പുതുവർഷക്കാഴ്ച്ചകൾ, കുറച്ച് പൊടിപ്പും
തൊങ്ങലും വെച്ച്... ഇത്തവണയും വെച്ച് കാച്ചുന്നു എന്നുമാത്രം...
ഈ പുതുദശകത്തിലെ , ആദ്യ ചിന്തകൾ സ്വന്തം
കുടുംബത്തിൽ നിന്നും തന്നെ തുടങ്ങാം അല്ലേ..
മൂന്നുമാസത്തെ ഹോസ്റ്റൽ വാസത്തിന് ശേഷം മകൾ
കുറച്ചവുധിക്ക് വേണ്ടി വീട്ടിലെത്തിയപ്പോൾ മുതൽ; ഞാനും, പെണ്ണും ...
ഒരു ഇള്ളക്ടാവിനെ വീണ്ടും കണ്ടപോലെ വാദിച്ച് തന്നെ...
മോളൊരുത്തിയെ താലോലിച്ചുകൊണ്ടിരിക്കുകയായിരുന്നു...
നമ്മുടെ നാട്ടിലെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊന്നും ആഘോഷങ്ങളോ,
ഒത്തുചേരലുകളോ ഇല്ലാത്തയിവർക്കൊക്കെ ‘ക്രിസ്റ്റ്മസ് കം ന്യൂയിയർ സെലിബെറേഷൻ‘ തന്നെയാണ് ഏറ്റവും വലിയ നാഷണൽ ഫെസ്റ്റിവെൽ...!
വേൾഡിലെ നമ്പർ വൺ ന്യൂയിയർ ഫെസ്റ്റിവെല്ലുകളിലൊന്നായ
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത , ഇത്തവണ ഇന്ത്യൻ പാട്ടും ഡൻസുമൊക്കെ
തിരുകി കയറ്റിയ “ ലണ്ടൻ ന്യൂയിയർ സെലിബിറേഷൻ “ (ഇവിടെ ക്ലിക്കി ഈ
മനോഹാരിത ഒന്ന് കണ്ട് നോക്കൂ!)
കൺകുളിർക്കേ ഞങ്ങൾ ലൈവ്വായി കണ്ടതായിരുന്നു ഇതിൽ
ഏറ്റവും നല്ല ഇമ്പമാർന്ന കാഴ്ച്ച....!
ലോകത്തിലെ ഏറ്റവും പേര് കേട്ട... ആറ് , വീഥികളിൽ...
രണ്ടെണ്ണമുള്ളത്; ഈ ബിലാത്തിപട്ടണത്തിലാണല്ലോ....
ഭൂലോകത്തിൽ എന്തും ആദ്യമായി ‘ലോഞ്ചു‘ചെയ്യുന്നയിടങ്ങൾ ....
പുതുവർഷ രാവിൽ, ട്രെയിനുകളിലെല്ലാം പുലർകാലം വരെ
‘ഫ്രീട്രാവൽ‘ അനുവദിക്കുന്നതുമൂലം...
ഈ ലണ്ടൻ തെരുവുകളിലെല്ലാം...
പുത്തൻ ഫേഷൻ കലവറകളും, പുതുപുത്തൻ ആധുനിക സാധനങ്ങളുടെ
പ്രദർശനങ്ങളുമെല്ലാം കണ്ട് ...
ഞങ്ങൾ സകുടുംബം... നിലാവത്തഴിച്ചിട്ട കോഴികളെപോലെ, വിസ്മയകാഴ്ച്ചകൾ
കണ്ട് കണ്ണ് മഞ്ഞളിച്ച് നടക്കുകയായിരുന്നു....!
മറ്റുള്ള നല്ല തുടുതുടുപ്പുള്ള വൈറ്റ്ല്ഗോൺ, ബ്ലേക്ക്മിനോർക്ക, റെഡൈലന്റ് മുതലുള്ള മേഞ്ഞുനടക്കുന്ന പിടക്കോഴികളെ ഒട്ടും ഗൌനിക്കുന്നില്ല എന്ന ഭാവത്തോടെ തലയിലൊരു ചുവന്ന തൊപ്പിയും വെച്ച്, ഒരു നാടൻ കോഴിച്ചാത്തനെ പോലെ , വെറുതെ ചിക്കി മാന്തി തെരഞ്ഞ് ഞാനും...!
ഇതിനിടയിൽ മകനാണ് ആളെ പറ്റിച്ചത്....
റിമോട്ടിന് പകരം, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന
ഒരു ഹെലികോപ്പ്ട്ടർ കളികോപ്പ് വേണമെന്ന് പറഞ്ഞ് കോപ്രായം...
അവന്റമ്മക്കതിന്റെ വിലകേട്ടപ്പോൾ ആ വാശി നടക്കില്ലെന്ന കട്ടായം....
ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും...!
ജോലിയടക്കം പോകുന്ന ക്രിമിനൽ കുറ്റമാണത് കേട്ടൊ....
പിള്ളേരുടെ മൊഴിപോലെ ചിലപ്പോൾ , ജയിലിലും അല്ലെങ്കിൽ വിസ
ക്യാൻസൽ ചെയ്ത് പാക്ക്യ്പ്പുമായിരിക്കും ഫലം...!
ഏതായാലും അനിയന്റിഷ്ട്ടം തന്നെ നടക്കട്ടെയെന്ന് ചേച്ചീടെ പിന്തുണ...
മൂന്നാല് കുപ്പി കള്ളിന്റെ കാശെല്ലേ...
പോട്ടേന്ന് ... ഈ ഞാനും...!
നാല് മക്കളെയും കൊണ്ട് പൂരത്തിന് പോയപ്പോൾ കുഞ്ഞനുജത്തിക്ക്
ഒരു പ്ലാസ്റ്റിക് തത്തമ്മയെ വാങ്ങികൊടുക്കുന്നത് കണ്ടിട്ട് ...
കേയ്പ്പിട്ട് വെടിപൊട്ടിക്കുന്ന ഒരു കളി തോക്കിന് വേണ്ടി ഞാൻ
വാശിപിടിച്ചപ്പോൾ കിട്ടിയ കിഴ്ക്കിന്റെ വേദന..!
അന്ന് പിന്നീട് അച്ഛൻ വീട്ടിൽ വന്നശേഷം... അവരുടെയെല്ലാം ചെറുബാല്യത്തിൽ
അവരെട്ടുമക്കൾ അനുഭവിച്ചിരുന്ന ഉടുതുണി പോലുമില്ലാത്ത...
പട്ടിണി കിടന്നിരുന്ന ആ കാലത്തെ കുറിച്ച് ...
അനിയത്തികുട്ടിക്ക് വേണ്ടി കളിക്കോപ്പ് ത്യജിക്കേണ്ടി വന്ന ഈ ചേട്ടൻ കാരണവരുടെ
ത്യാഗം ചെയ്യലിനെ പറ്റിയുമൊക്കെ പറഞ്ഞ് കേട്ടപ്പോഴൊക്കെയാണ്...
ഈയൊരുത്തന് കിട്ടിയ ആ കിഴിക്കിന്റെ വേദനയും..സങ്കടവുമൊക്കെയൊന്ന് തീർന്നുകിട്ടിയത്...!
ഇനി എന്റെ മക്കളും അവരുടെ കുട്ടിയോടും ഈ
‘സൈക്കിളിക് കഥ ‘ പറഞ്ഞുകൊടുക്കുമായിരിക്കും അല്ലേ....
എട്ട് പോയി നാലായി, നാല് പോയി രണ്ടായി , രണ്ട് പോയി...
ഇനി അടുത്ത ‘ജെനെറേഷനിൽ‘ കുട്ടികളെ ഒക്കെ
ഇവർ ഉണ്ടാക്കുമോ ..എന്ന് കണ്ടറിയേണ്ടി വരും...!
ഇത്രേം നല്ല്ലൊരു കുടുംബനാഥനായി ഞാൻ മാറിയതിന് പിന്നിൽ
പുതുവർഷത്തിന് ഞാനെടുത്തൊരു കുഞ്ഞ് ‘റെസല്യൂഷ‘നുണ്ട് കേട്ടൊ...!
ചാര ട്രെയിനിങ്ങിന്റെ ക്ലാസ്സിനൊക്കെ പോയിരുന്നപ്പോൾ
കണ്ണിന് പണ്ടത്തെപ്പോലെ ക്ലച്ച് പിടിക്കുന്നില്ല....?
അങ്ങിനെയാണ് അടുത്തുള്ള ‘നീൽഗോർഡൻ ക്ലീനിക്കിൽ‘ പോയി
‘ഒപ്ടിഷ്യനെ‘ കാണാൻ അപ്പോയ്മെന്റ് എടുത്തത്...
ഡോക്ടറൊരുത്തി ലോകസുന്ദരിമരുടെ നാടായ, ഇറാനിൽ നിന്നുള്ളവൾ...!
പേപ്പർ വർക്സും,ചോദ്യങ്ങളും കഴിഞ്ഞ ശേഷം...
ഹോ.. ഒരു പരിശോധനയുണ്ടല്ലോ...
രോഗിയുടേയും, ഡോക്ടറുടേയുംകണ്ണുകൾക്കിടയിൽ ഒരു കുന്ത്രാണ്ടം
വെച്ച്, മുഖം മുഖത്തോടടുപ്പിച്ചു ശരിക്കും കിസ്സ് ചെയ്യുന്ന സ്റ്റൈലിൽ...
ഒരു കാമസൂത്ര പോസിൽ നിന്ന് ...
രണ്ടുകണ്ണുകൾ ‘എക്സാം‘ ചെയ്തപ്പോഴേക്കും ...
എന്റെ ശരീരത്തിൽ ചിലഭാഗങ്ങളിലും ‘എക്സ്റ്റെൻഷൻ‘ വന്ന് തുടങ്ങി...!
പോരാത്തതിന് അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന സ്പ്രേയുടെ
മാദകമുണർത്തുന്ന ഗന്ധവും, ആ ഇരുട്ടാക്കിയ മുറിയും..!
പോരെ പൂരം
പിന്നീടുള്ള ലെൻസുവെച്ചുള്ള വായനയിൽ..അവളുടെ ചോദ്യങ്ങൾക്ക് ഒരക്ഷരവും എനിക്ക് കാണാനും ,പറയാനും പറ്റിയില്ല
ആകെ പറഞ്ഞത്
“യു ആർ.. സോ..സെക്സി “ !
എന്നുമാത്രം...
അന്നത്തെ പരിശോധന പിറ്റേന്നേക്കു കൂടി നീട്ടി...
എന്തിന് പറയാൻ മൂന്നാലുപരിശോധനകൾ കൊണ്ട് എന്റെ ‘ഫ്രെന്റായി‘ തീർന്ന ഈ
‘സിംഗിൾ പാരന്റായ‘ ഇറാനിച്ചി പാത്തികിരി , കണ്ണട പുത്തനൊന്ന് എനിക്ക് ഫിറ്റ് ചെയ്ത് തരുന്നതിനിടയിൽ...
’ ബൈഫോക്കലാണ്, ഫൈബറാണ് ,തേങ്ങ്യാണ്,മാങ്ങ്യാണൊന്നൊക്കെ പറഞ്ഞ് ‘എന്റെ കാർഡിലെ പരമാവുധി കാശ്, അവരുടെ എക്കൌണ്ടിലാക്കി ..ട്ടാ..
ശേഷം പിന്നീടൊരുരാവിൽ ലീഡ്സിൽ നിന്നും,
മാജിക്കവതരണം കഴിഞ്ഞ് വരുമ്പോഴുണ്ട്ഡാ...
ഇറാനി ബിരിയാണി കഴിക്കാൻ ഒരു ക്ഷണം..
രോഗിയും, വൈദ്യരും ഇച്ഛിച്ചതും ‘പാല്‘ തന്നെ ...!
പിന്നെ ആണായാൽ...
നാലടുക്കള കാണണമെന്നും പറയുമല്ലോ
ഒപ്പം ഇമ്ടെ പോയ കാശും, മൊതലാക്കണമല്ലോ...അല്ലേ !
മൂന്നാലിസം കഴിഞ്ഞ്, ഈ ഇറാനി ബിരിയാണിയുടെ ‘റെസിപ്പി ‘
കിട്ടിയത്കൊണ്ട്, വീട്ടിൽ വെച്ച് ഭാര്യക്കൊപ്പം അതുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ...
ഞാനിതെവെടെന്നൊപ്പിച്ചൂ ...എന്ന് , അവൾക്കൊരു ഡൌട്ട്...?
എന്തിനാ നമ്മളായിട്ട് കുടുംബകലഹം ഉണ്ടാക്കുന്നത് അല്ലേ..
അപ്പോൾ തന്നെ ഞാനവളുടെ മുമ്പിൽ വെച്ച് പ്രതിജ്ഞയെടുത്തു...
ഇക്കൊല്ലം ഇനി പുതിയ പാചകരീതികൾ ടേയ്സ്റ്റ് ചെയ്യാനോ...
പിന്നീടത് പരീക്ഷിക്കാനോ, ഇനിമുതൽ പോകില്ലയെന്ന് പറഞ്ഞ് ..
സത്യം..സത്യം..സത്യം..!
ഈ റെസ്ലൂഷനൊക്കെയെടുത്തിട്ടും, ആ ഇറാനിച്ചിയുടെ മണങ്ങട്...
മൂക്കീന്ന് പോണില്ലാന്ന്..!
ഇനിപ്പ്യു ന്തുട്ടാ.. ചെയ്യാ ല്ലെ..?
ഇനിത്തിരി കാര്യത്തിലേക്ക് പോയാലോ...
സംഗതികൾ വിവരം ചോർത്തുന്ന ചാരന്മാരെ കുറിച്ചാണ് കേട്ടൊ
ഇലക്ട്രോണിക് പിക്പോക്കറ്റിങ്ങിനെ കുറിച്ച്..
നിങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ട ഒരു യാഥാർത്ഥ്യം..!
യാതൊരുവന്റേയും കൈയ്യിൽ കൊണ്ടുനടക്കുന്ന...
പാസ്പോർട്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്,മൊബൈൽ ഫോൺ ഡാറ്റകൾ ,...
എന്നിവയെല്ലാം നമ്മൊളൊന്നു പോയി മുട്ടിയാൽ, തലോടിയാൽ, പരിശോധിച്ചാൽ നമ്മുക്കൊപ്പിയെടുക്കാവുന്ന മൊബൈയിൽ തരത്തിലുള്ള ഡിവൈസുകളുമായിട്ടാന് (R F I D) വിവരസാങ്കേതികവിദ്യയുടെ പുത്തൻ വിവരം ചോർത്തലുകൾ കേട്ടൊ.
കടുകട്ടി സെക്യൂരിറ്റി വേണ്ടയിടത്തൊക്കെ നമുക്കിത് സഹിക്കാം..
പക്ഷേ വെറും കള്ളന്മാരൊക്കെ ചേർന്ന് നമ്മുടെ സകല വിവരങ്ങളും
എവിടേയും വെച്ച് അപഹരിക്കുമെന്നുള്ള നിലയും കൈവന്നിരിക്കുകയാണ് ഈ കാലഘട്ടത്തിൽ...
അപ്പോൾ ഇനി മുതൽ സ്വയം ഒന്ന് സൂക്ഷിക്കുക ..!
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട....
ഈ ലിങ്കിലെ വീഡിയൊ തീർച്ചയായും കാണൂക !
ഒപ്പം നമുക്കെല്ലാം ചേർന്ന് , ഓരൊ തട്ടകത്തിലും നവമുകുളങ്ങളെപ്പോൽ ഉടലെടുക്കുന്ന പുതുപുത്തൻ ബൂലോഗരെയെല്ലാം തന്നാലാവുന്നവിധം പരസ്പരം പ്രോത്സാഹനങ്ങൾ നൽകി വളർത്തിയെടുത്താൽ...
ഇനിയുള്ള സമീപ ഭാവിയിൽ ബൂലോകത്തിനെ, ഭൂലോകത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാമെന്നുള്ളത് ഒരു തീർച്ചയായ കാര്യമാണല്ലോ...!
പിന്നെ ഈ 'ബൂലോഗമാനിയ' എന്ന രോഗത്തിനടിമയായ ഈയ്യുള്ളവനെ
പുതുവർഷത്തിൽ, പുത്തൻ ... മുത്തൻ ലാത്തികളൊന്നും ബിലാത്തിയിലില്ലേ മൂശ്ശേട്ടേ (മുരളിശ്ശേട്ടായ്)യെന്നുള്ള ചില മെയിലോർമ്മപ്പെടുത്തലുകളാണ്... എന്നെ ഈ തിരക്കിനിടയിലും കയറില്ലാതെ ഇങ്ങോട്ട് കെട്ടിവലിച്ച് കൊണ്ട് വന്നിട്ടുള്ളത് കേട്ടൊ.
പൊട്ട്ണ്..പൊട്ട്ണ് എൻ മനം പൊട്ട്ണ്...
ഇപ്പൊട്ടല് ...കാണുമ്പോളൊരമിട്ട് പോലെ..!
എല്ലാതവണത്തേയും പോലെ തന്നെ ഈ മണ്ടൻ...ലണ്ടനിൽ ഇക്കൊല്ലം കണ്ട പുതുവർഷക്കാഴ്ച്ചകൾ, കുറച്ച് പൊടിപ്പും
തൊങ്ങലും വെച്ച്... ഇത്തവണയും വെച്ച് കാച്ചുന്നു എന്നുമാത്രം...
ഈ പുതുദശകത്തിലെ , ആദ്യ ചിന്തകൾ സ്വന്തം
കുടുംബത്തിൽ നിന്നും തന്നെ തുടങ്ങാം അല്ലേ..
മൂന്നുമാസത്തെ ഹോസ്റ്റൽ വാസത്തിന് ശേഷം മകൾ
കുറച്ചവുധിക്ക് വേണ്ടി വീട്ടിലെത്തിയപ്പോൾ മുതൽ; ഞാനും, പെണ്ണും ...
ഒരു ഇള്ളക്ടാവിനെ വീണ്ടും കണ്ടപോലെ വാദിച്ച് തന്നെ...
മോളൊരുത്തിയെ താലോലിച്ചുകൊണ്ടിരിക്കുകയായിരുന്നു...
ലണ്ടനിലൊരു മണ്ടനും തിരുകുടുംബവും പുതുവർഷരാവിൽ..!
ഇതിനോടൊപ്പം ഞങ്ങൾ, സകുടുംബം സ്നേഹത്തേരിലേറി മഞ്ഞണിഞ്ഞ രാവുകളിൽ ഹിമകണങ്ങളേറ്റ് , ഈ ബിലാത്തിപ്പട്ടണത്തിന്റെ ഒരിക്കലും ഉറക്കമില്ലാത്ത വീഥികളിൽ കൂടിയൊക്കെ സുഖമുള്ള സഞ്ചാരങ്ങൾ നടത്തിയുമൊക്കെയാണ്, ഇപ്രാവശ്യം പുതുവർഷത്തെ വരവേറ്റത് കേട്ടൊ...നമ്മുടെ നാട്ടിലെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊന്നും ആഘോഷങ്ങളോ,
ഒത്തുചേരലുകളോ ഇല്ലാത്തയിവർക്കൊക്കെ ‘ക്രിസ്റ്റ്മസ് കം ന്യൂയിയർ സെലിബെറേഷൻ‘ തന്നെയാണ് ഏറ്റവും വലിയ നാഷണൽ ഫെസ്റ്റിവെൽ...!
വേൾഡിലെ നമ്പർ വൺ ന്യൂയിയർ ഫെസ്റ്റിവെല്ലുകളിലൊന്നായ
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത , ഇത്തവണ ഇന്ത്യൻ പാട്ടും ഡൻസുമൊക്കെ
തിരുകി കയറ്റിയ “ ലണ്ടൻ ന്യൂയിയർ സെലിബിറേഷൻ “ (ഇവിടെ ക്ലിക്കി ഈ
മനോഹാരിത ഒന്ന് കണ്ട് നോക്കൂ!)
കൺകുളിർക്കേ ഞങ്ങൾ ലൈവ്വായി കണ്ടതായിരുന്നു ഇതിൽ
ഏറ്റവും നല്ല ഇമ്പമാർന്ന കാഴ്ച്ച....!
ലോകത്തിലെ ഏറ്റവും പേര് കേട്ട... ആറ് , വീഥികളിൽ...
രണ്ടെണ്ണമുള്ളത്; ഈ ബിലാത്തിപട്ടണത്തിലാണല്ലോ....
ദി ഓക്സ്ഫോർഡ് സ്ട്രീറ്റ് ഇൻ ലണ്ടൻ..!
ലണ്ടനിലെ ഓക്സ്ഫോർഡ് സ്ട്രീറ്റും, റീജന്റ് സ്ട്രീറ്റും !ഭൂലോകത്തിൽ എന്തും ആദ്യമായി ‘ലോഞ്ചു‘ചെയ്യുന്നയിടങ്ങൾ ....
പുതുവർഷ രാവിൽ, ട്രെയിനുകളിലെല്ലാം പുലർകാലം വരെ
‘ഫ്രീട്രാവൽ‘ അനുവദിക്കുന്നതുമൂലം...
ഈ ലണ്ടൻ തെരുവുകളിലെല്ലാം...
പുത്തൻ ഫേഷൻ കലവറകളും, പുതുപുത്തൻ ആധുനിക സാധനങ്ങളുടെ
പ്രദർശനങ്ങളുമെല്ലാം കണ്ട് ...
ഞങ്ങൾ സകുടുംബം... നിലാവത്തഴിച്ചിട്ട കോഴികളെപോലെ, വിസ്മയകാഴ്ച്ചകൾ
കണ്ട് കണ്ണ് മഞ്ഞളിച്ച് നടക്കുകയായിരുന്നു....!
മറ്റുള്ള നല്ല തുടുതുടുപ്പുള്ള വൈറ്റ്ല്ഗോൺ, ബ്ലേക്ക്മിനോർക്ക, റെഡൈലന്റ് മുതലുള്ള മേഞ്ഞുനടക്കുന്ന പിടക്കോഴികളെ ഒട്ടും ഗൌനിക്കുന്നില്ല എന്ന ഭാവത്തോടെ തലയിലൊരു ചുവന്ന തൊപ്പിയും വെച്ച്, ഒരു നാടൻ കോഴിച്ചാത്തനെ പോലെ , വെറുതെ ചിക്കി മാന്തി തെരഞ്ഞ് ഞാനും...!
ഇതിനിടയിൽ മകനാണ് ആളെ പറ്റിച്ചത്....
റിമോട്ടിന് പകരം, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന
ഒരു ഹെലികോപ്പ്ട്ടർ കളികോപ്പ് വേണമെന്ന് പറഞ്ഞ് കോപ്രായം...
അവന്റമ്മക്കതിന്റെ വിലകേട്ടപ്പോൾ ആ വാശി നടക്കില്ലെന്ന കട്ടായം....
ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും...!
ജോലിയടക്കം പോകുന്ന ക്രിമിനൽ കുറ്റമാണത് കേട്ടൊ....
പിള്ളേരുടെ മൊഴിപോലെ ചിലപ്പോൾ , ജയിലിലും അല്ലെങ്കിൽ വിസ
ക്യാൻസൽ ചെയ്ത് പാക്ക്യ്പ്പുമായിരിക്കും ഫലം...!
ഏതായാലും അനിയന്റിഷ്ട്ടം തന്നെ നടക്കട്ടെയെന്ന് ചേച്ചീടെ പിന്തുണ...
മൂന്നാല് കുപ്പി കള്ളിന്റെ കാശെല്ലേ...
പോട്ടേന്ന് ... ഈ ഞാനും...!
ലണ്ടൻ ന്യൂയിയർ സെലിബിറേഷൻ ഇൻ റീജന്റ് സ്ട്രീറ്റ്.!
പണ്ട് എന്റെ പെണ്ണിന്റെ അമ്മാനച്ഛൻ, ഞങ്ങൾനാല് മക്കളെയും കൊണ്ട് പൂരത്തിന് പോയപ്പോൾ കുഞ്ഞനുജത്തിക്ക്
ഒരു പ്ലാസ്റ്റിക് തത്തമ്മയെ വാങ്ങികൊടുക്കുന്നത് കണ്ടിട്ട് ...
കേയ്പ്പിട്ട് വെടിപൊട്ടിക്കുന്ന ഒരു കളി തോക്കിന് വേണ്ടി ഞാൻ
വാശിപിടിച്ചപ്പോൾ കിട്ടിയ കിഴ്ക്കിന്റെ വേദന..!
അന്ന് പിന്നീട് അച്ഛൻ വീട്ടിൽ വന്നശേഷം... അവരുടെയെല്ലാം ചെറുബാല്യത്തിൽ
അവരെട്ടുമക്കൾ അനുഭവിച്ചിരുന്ന ഉടുതുണി പോലുമില്ലാത്ത...
പട്ടിണി കിടന്നിരുന്ന ആ കാലത്തെ കുറിച്ച് ...
അനിയത്തികുട്ടിക്ക് വേണ്ടി കളിക്കോപ്പ് ത്യജിക്കേണ്ടി വന്ന ഈ ചേട്ടൻ കാരണവരുടെ
ത്യാഗം ചെയ്യലിനെ പറ്റിയുമൊക്കെ പറഞ്ഞ് കേട്ടപ്പോഴൊക്കെയാണ്...
ഈയൊരുത്തന് കിട്ടിയ ആ കിഴിക്കിന്റെ വേദനയും..സങ്കടവുമൊക്കെയൊന്ന് തീർന്നുകിട്ടിയത്...!
ഇനി എന്റെ മക്കളും അവരുടെ കുട്ടിയോടും ഈ
‘സൈക്കിളിക് കഥ ‘ പറഞ്ഞുകൊടുക്കുമായിരിക്കും അല്ലേ....
എട്ട് പോയി നാലായി, നാല് പോയി രണ്ടായി , രണ്ട് പോയി...
ഇനി അടുത്ത ‘ജെനെറേഷനിൽ‘ കുട്ടികളെ ഒക്കെ
ഇവർ ഉണ്ടാക്കുമോ ..എന്ന് കണ്ടറിയേണ്ടി വരും...!
ഇത്രേം നല്ല്ലൊരു കുടുംബനാഥനായി ഞാൻ മാറിയതിന് പിന്നിൽ
പുതുവർഷത്തിന് ഞാനെടുത്തൊരു കുഞ്ഞ് ‘റെസല്യൂഷ‘നുണ്ട് കേട്ടൊ...!
ചാര ട്രെയിനിങ്ങിന്റെ ക്ലാസ്സിനൊക്കെ പോയിരുന്നപ്പോൾ
കണ്ണിന് പണ്ടത്തെപ്പോലെ ക്ലച്ച് പിടിക്കുന്നില്ല....?
അങ്ങിനെയാണ് അടുത്തുള്ള ‘നീൽഗോർഡൻ ക്ലീനിക്കിൽ‘ പോയി
‘ഒപ്ടിഷ്യനെ‘ കാണാൻ അപ്പോയ്മെന്റ് എടുത്തത്...
ഡോക്ടറൊരുത്തി ലോകസുന്ദരിമരുടെ നാടായ, ഇറാനിൽ നിന്നുള്ളവൾ...!
പേപ്പർ വർക്സും,ചോദ്യങ്ങളും കഴിഞ്ഞ ശേഷം...
ഹോ.. ഒരു പരിശോധനയുണ്ടല്ലോ...
രോഗിയുടേയും, ഡോക്ടറുടേയുംകണ്ണുകൾക്കിടയിൽ ഒരു കുന്ത്രാണ്ടം
വെച്ച്, മുഖം മുഖത്തോടടുപ്പിച്ചു ശരിക്കും കിസ്സ് ചെയ്യുന്ന സ്റ്റൈലിൽ...
ഒരു കാമസൂത്ര പോസിൽ നിന്ന് ...
രണ്ടുകണ്ണുകൾ ‘എക്സാം‘ ചെയ്തപ്പോഴേക്കും ...
എന്റെ ശരീരത്തിൽ ചിലഭാഗങ്ങളിലും ‘എക്സ്റ്റെൻഷൻ‘ വന്ന് തുടങ്ങി...!
പോരാത്തതിന് അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന സ്പ്രേയുടെ
മാദകമുണർത്തുന്ന ഗന്ധവും, ആ ഇരുട്ടാക്കിയ മുറിയും..!
പോരെ പൂരം
പിന്നീടുള്ള ലെൻസുവെച്ചുള്ള വായനയിൽ..അവളുടെ ചോദ്യങ്ങൾക്ക് ഒരക്ഷരവും എനിക്ക് കാണാനും ,പറയാനും പറ്റിയില്ല
ആകെ പറഞ്ഞത്
“യു ആർ.. സോ..സെക്സി “ !
എന്നുമാത്രം...
അന്നത്തെ പരിശോധന പിറ്റേന്നേക്കു കൂടി നീട്ടി...
എന്തിന് പറയാൻ മൂന്നാലുപരിശോധനകൾ കൊണ്ട് എന്റെ ‘ഫ്രെന്റായി‘ തീർന്ന ഈ
‘സിംഗിൾ പാരന്റായ‘ ഇറാനിച്ചി പാത്തികിരി , കണ്ണട പുത്തനൊന്ന് എനിക്ക് ഫിറ്റ് ചെയ്ത് തരുന്നതിനിടയിൽ...
’ ബൈഫോക്കലാണ്, ഫൈബറാണ് ,തേങ്ങ്യാണ്,മാങ്ങ്യാണൊന്നൊക്കെ പറഞ്ഞ് ‘എന്റെ കാർഡിലെ പരമാവുധി കാശ്, അവരുടെ എക്കൌണ്ടിലാക്കി ..ട്ടാ..
ശേഷം പിന്നീടൊരുരാവിൽ ലീഡ്സിൽ നിന്നും,
മാജിക്കവതരണം കഴിഞ്ഞ് വരുമ്പോഴുണ്ട്ഡാ...
ഇറാനി ബിരിയാണി കഴിക്കാൻ ഒരു ക്ഷണം..
രോഗിയും, വൈദ്യരും ഇച്ഛിച്ചതും ‘പാല്‘ തന്നെ ...!
പിന്നെ ആണായാൽ...
നാലടുക്കള കാണണമെന്നും പറയുമല്ലോ
ഒപ്പം ഇമ്ടെ പോയ കാശും, മൊതലാക്കണമല്ലോ...അല്ലേ !
മൂന്നാലിസം കഴിഞ്ഞ്, ഈ ഇറാനി ബിരിയാണിയുടെ ‘റെസിപ്പി ‘
കിട്ടിയത്കൊണ്ട്, വീട്ടിൽ വെച്ച് ഭാര്യക്കൊപ്പം അതുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ...
ഞാനിതെവെടെന്നൊപ്പിച്ചൂ ...എന്ന് , അവൾക്കൊരു ഡൌട്ട്...?
“കണ്ണുകാണീക്കുവാൻ പോയീട്ടെൻ കീശയോട്ടയായി..
കണ്ണിനിമ്പമായ് തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി..!
കണ്ണന്റെ പേരുള്ളയെന്നെനീ ശപിക്കല്ലേ പെണ്ണേ, നിൻ
കണ്ണായ ഞാനിനി പോകില്ലയൊട്ടുമാവിഭവം കഴിക്കുവാൻ...“
എന്തിനാ നമ്മളായിട്ട് കുടുംബകലഹം ഉണ്ടാക്കുന്നത് അല്ലേ..
അപ്പോൾ തന്നെ ഞാനവളുടെ മുമ്പിൽ വെച്ച് പ്രതിജ്ഞയെടുത്തു...
ഇക്കൊല്ലം ഇനി പുതിയ പാചകരീതികൾ ടേയ്സ്റ്റ് ചെയ്യാനോ...
പിന്നീടത് പരീക്ഷിക്കാനോ, ഇനിമുതൽ പോകില്ലയെന്ന് പറഞ്ഞ് ..
സത്യം..സത്യം..സത്യം..!
ഈ റെസ്ലൂഷനൊക്കെയെടുത്തിട്ടും, ആ ഇറാനിച്ചിയുടെ മണങ്ങട്...
മൂക്കീന്ന് പോണില്ലാന്ന്..!
ഇനിപ്പ്യു ന്തുട്ടാ.. ചെയ്യാ ല്ലെ..?
ഇനിത്തിരി കാര്യത്തിലേക്ക് പോയാലോ...
സംഗതികൾ വിവരം ചോർത്തുന്ന ചാരന്മാരെ കുറിച്ചാണ് കേട്ടൊ
ഇലക്ട്രോണിക് സ്കാനർ പെൻസ്..!
ചാരപ്പണിയിലെ ട്രെയിനിങ്ങ് ക്ലാസ്സിൽ വെച്ച് മനസ്സിലാക്കിയഇലക്ട്രോണിക് പിക്പോക്കറ്റിങ്ങിനെ കുറിച്ച്..
നിങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ട ഒരു യാഥാർത്ഥ്യം..!
യാതൊരുവന്റേയും കൈയ്യിൽ കൊണ്ടുനടക്കുന്ന...
പാസ്പോർട്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്,മൊബൈൽ ഫോൺ ഡാറ്റകൾ ,...
എന്നിവയെല്ലാം നമ്മൊളൊന്നു പോയി മുട്ടിയാൽ, തലോടിയാൽ, പരിശോധിച്ചാൽ നമ്മുക്കൊപ്പിയെടുക്കാവുന്ന മൊബൈയിൽ തരത്തിലുള്ള ഡിവൈസുകളുമായിട്ടാന് (R F I D) വിവരസാങ്കേതികവിദ്യയുടെ പുത്തൻ വിവരം ചോർത്തലുകൾ കേട്ടൊ.
കടുകട്ടി സെക്യൂരിറ്റി വേണ്ടയിടത്തൊക്കെ നമുക്കിത് സഹിക്കാം..
പക്ഷേ വെറും കള്ളന്മാരൊക്കെ ചേർന്ന് നമ്മുടെ സകല വിവരങ്ങളും
എവിടേയും വെച്ച് അപഹരിക്കുമെന്നുള്ള നിലയും കൈവന്നിരിക്കുകയാണ് ഈ കാലഘട്ടത്തിൽ...
അപ്പോൾ ഇനി മുതൽ സ്വയം ഒന്ന് സൂക്ഷിക്കുക ..!
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട....
ഈ ലിങ്കിലെ വീഡിയൊ തീർച്ചയായും കാണൂക !
ലേബൽ :-
അനുഭവങ്ങൾ.
.