കേരളത്തിന്റെ പാരിപ്പിള്ളിയില്‍ നിന്നും ലണ്ടനില്‍ വന്നു സ്ഥിരതാമസമായ സജീവിനെ ഇവിടെ എല്ലാവര്‍ക്കും ഒരുവിധം അറിയാമായിരുന്നു .
ഞാന്‍ വന്ന കാലം മുതല്‍ , അന്ന് ഇന്ത്യന്‍ എംബസിയില്‍ ജോലി ഉണ്ടായിരുന്ന സജീവും, അനസ് ഖാനും ഞങ്ങളുടെ കുടുംബമിത്രങ്ങളായി മാറി . (പാച്ചുവും, കോവാലനും എന്നാണ് ഇവര്‍ അറിയപ്പെട്ടിരുന്നത് )
കരാട്ടെ മാസ്റ്ററും ,കളരി തിരുമ്മൽ വിദഗ്ധനുമായ സജീവാണ് ഞാന്‍ ലണ്ടനിൽ വന്നയുടനെ, അവന്റെ പേരില്‍ എനിക്ക് മൊബൈല്‍ ഫോണ്‍ കണക്ഷന്‍ എടുത്തു തന്നിരുന്നത് .
എന്നെയും ,എന്റൊപ്പം വന്ന രാജീവനെയും , മറ്റും ആദ്യം ലണ്ടന്റെ മായകാഴ്ചകള്‍ കൊണ്ട് കാണിച്ചു തന്നതും , മലയാളി അസോസ്സിയേഷൻ ഓഫ് യു .കെ യുടെ ആസ്ഥാനത്ത് കൊണ്ട് പോയി എന്നെ പരിചയപെടുത്തിയതും ,ആദ്യജോലി വാങ്ങി തന്നതും സജീവ് തന്നെയായിരുന്നു ...!
എനിക്ക് മാത്രമല്ല , പലരും സജീവനാല്‍ -എംബസി ഇടപാടുകള്‍ക്ക് വേണ്ടിയും ,ജോലി കാര്യത്തിന് വേണ്ടിയും , താമസ സൌകര്യത്തിനു വേണ്ടിയും ,.....സഹായങ്ങള്‍ കൈപറ്റിയവരാണ്.
അറം പറ്റിപോയ അവന്റെ മരണത്തിനു
ശേഷവും , ഇവര്‍ തന്നെ എന്റെ നന്മ നിറഞ്ഞ ഈ മിത്രത്തെ -അവന് വന്നുപെട്ട വിഷാദ രോഗത്തെ കുറിച്ചു അറിയാതെ ;ആയത് എങ്ങിനെ വന്നു പെട്ടു എന്നു തിരക്കാതെ ആരോപണങ്ങളാല്‍ വർഷിക്കുകയായിരുന്നു .
അതും അവന്റെ നിശ്ചല
ശരീരം മറവ് ചെയ്യുന്നതിന് മുമ്പ് .
ഇനി പരലോകത്തിലെങ്കിലും അവന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കേണമേ ...എന്നു ആത്മാര്‍ത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് അവന്റെ സ്നേഹം നിറഞ്ഞ ഓർമ്മകൾ മിത്രങ്ങളായ ഞങ്ങളിൽ എന്നും ഉണ്ടാകട്ടെ എന്നാഗ്രഹിക്കുകയാണ് ...
സജീവന്റെ അകാല നിര്യാണം
മുറിപ്പെടുത്തിയ മനസ്സില്‍ നിന്ന് ഇറങ്ങി
വന്ന കുറച്ച് വരികൾ മലയാളികളായ ലണ്ടനിലെ സജീവിന്റെ ഉറ്റ മിത്രങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിക്കുകയാണ് ഇവിടെ ...
അരിയെത്താതെ ഇഹലോകവാസം വെടിഞ്ഞയാ ,നമ്മുടെ
വീര സഹജന്‍ സജീവനു അന്ത്യമിഴിയര്‍പ്പിക്കുവാന്‍ വേണ്ടി ,
പോരുന്നുവോയിന്നു പ്രേതം -കാണുവാന്‍ എന്നുചോദിച്ചു കൊണ്ട്
കാറുള്ള ഒരു സുഹൃത്തു വിളിച്ചിന്നീ വെളുപ്പാന്‍ കാലത്ത് ...
വരണമെന്നുന്ടെങ്കില്‍;കറുത്ത കുപ്പായമിട്ട് ,കണ്ണട
കറുത്തതും ധരിച്ചു കറുപ്പിനഴകായി തന്നെ വന്നിടേണം .
കറുത്തവനായ ഞാനിനിയും കറുപ്പിക്കണം പോലും
മരണ ദു:ഖങ്ങൾ ചിട്ടവട്ടങ്ങളോടെ പാലിക്കുവാനിവിടെ.
മരണാനന്തര വീരകഥയ്ക്കുപകരം ,കാറിനുള്ളില്‍
ഇരുന്നു കേട്ട കഥകള്‍ ;നിര്‍വീര്യമാക്കിയെന്നെ വല്ലാതെ ,
വരമൊഴികളാലും ഇല്ലാ കഥകൾ മെനഞ്ഞു കൊണ്ടും
ഒരു മരിച്ച ദേഹത്തെ ഇങ്ങനെയെല്ലാം ദുഷിപ്പിക്കുന്നതിൽ
ആരോപണങ്ങള്‍ എത്രപഴിചാരികൊണ്ടുമീ മിത്രത്തിനെ ;
മരണത്തെക്കാള്‍ കൂടുതല്‍ വധിച്ചു കൊലവിളിച്ചു കൊണ്ട്
പരസഹായങ്ങള്‍ ഒട്ടും ചെയ്യാത്തയീ ചങ്ങാതികളിവര്‍ ;
മരണശേഷം മീ പ്രേതത്തെ ദുർവാക്കുപുഷ്പ്പചക്രങ്ങളാൽ
വിരലുപൊത്തി വായ മറച്ചുപിടിച്ചു കൂര്‍ത്തനോട്ടത്താല്‍ -
മറുപടി കൊടുത്തവരോടു ചൊല്ലിയിങ്ങനെ;"പ്രിയരേ
മരണം നിങ്ങള്‍ക്കു മുണ്ടെന്നതോര്‍ക്കുകയെപ്പോഴും,പകരം-
അര്‍പ്പിച്ചിടുക ആദരപൂർവ്വം അന്ത്യ പ്രണാമം ഈ വേളയിലെങ്കിലും
നീര്‍മിഴിയോടെ പ്രാര്‍ഥിക്കാം ഈയാത്മാവിന്‍ പുണ്യത്തിനായി ;
വീരശാന്തിക്കായി നമിക്കാം ; തലകുനിച്ചു മൗനത്താൽ ...."
ഓര്‍മിക്കും ഞങ്ങളീ മിത്രങ്ങള്‍ നിന്നെയെന്നും മനസ്സിനുള്ളില്‍ ,
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ എന്നുമെന്നും
കേരളത്തില്‍ നിന്നുമൊരു സകലകലാ വല്ലഭനായി ,
വിരുന്നു കാരനാം ഒരു പതിയായി ,ലണ്ടനില്‍ വന്നൊരു-
തിരുമണ്ടനായിരുന്നോ മിത്രമേ നീയിവിടെ ? നൃത്തങ്ങള്‍ ,
കരാട്ടെ , കളരികളായുര്‍വേദം മുതല്‍ സകലവിധ വല്ലഭനായി
കാര്യങ്ങളെല്ലാം നിപുണമായി ചെയ്‌തു നീ എന്നുമെപ്പോഴും ,
പേരെടുത്തു മലയാളികൾക്ക് നടുവിൽ ഒട്ടുമതിശയമില്ലയതിൽ
ഏവര്‍ക്കുമൊരു സഹായഹസ്തം നീട്ടി കൊടുത്ത നിന്‍ കരങ്ങൾ
ഒരു ജീവിതം നിനക്കായി നേടി തന്നില്ലല്ലൊ പ്രിയ മിത്രമെ ... ?
ആരുംചോദിച്ചറിഞ്ഞില്ലല്ലോ നിന്റെ മനോനില തെറ്റിച്ച-
കാരണം ? നീയാരോടുമതു പങ്കുവെച്ചില്ല ;സ്വദു:ഖങ്ങള്‍ ..?
ചിരിപുറത്തു കാണിച്ചടക്കിപ്പിടിച്ചാ വഷാദ ദു:ഖങ്ങൾ
കരച്ചിലായി നിന്നുള്ളില്‍ കിടന്നണ പൊട്ടി ഭ്രാന്തമായി ...
വരുത്തി തീര്‍ത്ത നിന്റെ മരണത്തിനായി തളപ്പു കെട്ടി -
ഒരുക്കങ്ങളില്‍ കാണിച്ചു നീ ഹോമിച്ചുവല്ലൊ നിൻ ജീവിതം ...
പുരുഷരിൽ ഉത്തമനിവന്‍ പ്രിയപ്പെട്ടൊരു സജീവോത്തമന്‍ ;
വിരഹം ഞങ്ങളില്‍ തീര്‍ത്തിട്ടു വേര്‍പ്പെട്ടുപോയി നീയെങ്കിലും,
ഓര്‍മിക്കും ഞങ്ങളീ മിത്രങ്ങള്‍ നിന്നെയെന്നുമെന്നും
ഒരു വീര വീര സഹജനായി മമ ഹൃദയങ്ങളില്‍ ........!😰
2008 ഡിസംബർ മാസം എഴുതിയത് .

സജീവോത്തമന്‍