കൂട്ടുകുടുംബത്തില്‍
നിന്നും അണുകുടുംബത്തിലേക്കുള്ള പരിവര്‍ത്തനം അനാഥത്വമാണ് പലര്‍ക്കും നേടി കൊടുത്തിട്ടുള്ളത് .
മനുഷ്യബന്ധങ്ങള്‍ വെറും സാമ്പത്തിക ബന്ധങ്ങള്‍ മാത്രമായി ചുരുങ്ങി .
നിര നിരയുള്ള മുല്ലമൊട്ടുപോലുള്ള പല്ലുകള്‍ കാണാത്ത ,
നിറഞ്ഞനിൻ പാല്‍പുഞ്ചിരി ഞാന്‍ കാണുന്നില്ലല്ലോയിപ്പോള്‍ ?
നീരുവന്ന പോലെ മുഖം വീര്‍പ്പിച്ചടക്കിപിടിച്ചുള്ള നടപ്പില്‍ ;
നിറപകിട്ടില്ലാത്തൊരു പട്ടുതുണി കണക്കെ നീയായല്ലോ..
നിറം മങ്ങിയല്ലോ നിന്‍ നിര്‍മല സ്വഭാവ വിശേഷങ്ങളൊക്കെയും
നിര നിരയായി കുറ്റങ്ങളെന്നെ പഴിചാരുന്നു നീ ;നിരന്തരം ,
നിര തെറ്റിയുള്ള നിന്‍ കടും വചനങ്ങള്‍ കേട്ടു മടുത്തു ഞാന്‍ ,
നിരത്തില്ലാത്തൊരു ശകടമായി കിടക്കുന്നിതാ തുരുമ്പില്‍ ..!
നീര്‍മാതളം പോലെയുള്ള ആ പ്രണയ ലഹരികളെവിടെ ....?
നീര്‍മുനയാലെ നീയെയ്യുന്ന മൊഴി അമ്പുകളേറ്റു ഞാന്‍
നിരാശപ്പെട്ടിരിക്കുന്നതോര്‍ക്കുക ; ഇനിയുള്ള ഭാവിയും വെറും ,
നീര്‍കുമിള കളാക്കരുത് നിരന്തരം ശല്ല്യമായൊരിക്കലും ..
നീര്‍മുലയൂട്ടിയുള്ള നിന്‍ പാഴ്സാന്ത്വനങ്ങളെവിടെ ;രതിതന്‍
നിറയൌവ്വനത്തിന്റെ നിര്‍വൃതികള്‍ - നിറയെ തിരയുന്നുഞാന്‍ ....
നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാര്‍ നമുക്കിപ്പോളാകെ ,
നിരാശയുടെ ,ദു:ഖത്തിന്റെ പിരിമുറുക്കങ്ങള്‍ ....മാത്രം... !
നീര്‍നായ ഒന്നിനെന്തു ജലമില്ലാത്തയീ ജീവിതം ..?
നിരാശപെട്ടിരിക്കുന്ന എനിക്കെന്തിനീ പഴികെട്ടുകള്‍ ?
നിറുത്തിപ്പോകാം എല്ലാം ഇട്ടെറിഞ്ഞു നിശബ്ദമായി ;
നിറയെ സമാധാനം കിട്ടുന്നയെവിടെ വേണമെങ്കിലും ...!
(2005 മാർച്ച് മാസം എഴുതിയിട്ടത് )

ദിനങ്ങളോ,മാസങ്ങളോ ,വര്‍ഷങ്ങളോ പഴക്കമുള്ള
പരസ്പരം പ്രകടിപ്പിക്കാത്ത നെന്ചിനുള്ളില്‍
താലോലിക്കുന്ന ഒരു പ്രണയ സാമ്രാജം-വളര്‍ച്ചകളാലും,തളര്‍ച്ചകളാലും അങ്ങിനെ

മുരടിച്ചു നില്ക്കുകയാണ് .....
പരസ്പരം കുറ്റംപറഞ്ഞും,വിമര്‍ശിച്ചും,
തരംതാഴ്ത്തിയും - സ്നേഹം കുറഞ്ഞ ഇഴയുന്ന
ദാമ്പത്യങ്ങള്‍ !
ദാമ്പത്യങ്ങള്‍ !
അടിച്ചമര്‍ത്തപ്പെട്ട ,പൂര്‍ത്തീകരിക്കപ്പെടാത്ത
പല പല അഭിലാക്ഷങ്ങളുടെ ഒരു ബാക്കിപത്രമായി ഇതിനെയെല്ലാം ചിത്രീകരിക്കാം .
പണം പോയാലും പെരുമവരട്ടെ എന്ന തത്വം
പണം പോയാലും പെരുമവരട്ടെ എന്ന തത്വം
എല്ലാവരും പരിപാലിക്കുന്നു ...!
വരുമാനം ചിലവഴിക്കാനും -കൂടുതല്‍
ചിലവഴിക്കാന്‍ വേണ്ടി ഏറെ കടം വാങ്ങുക
എന്ന പ്രവണതയാണ് സമൂഹത്തെ ഇന്നു നയിച്ചു കൊണ്ടിരിക്കുന്നത് .
ഈ രീതി കുടുംബ ജീവിതത്തില്‍
ആഴത്തിലുള്ള വിടവുകള്‍ സൃഷ്ടിച്ചു
കൊണ്ടിരിക്കുന്നു .
ഈ വിടവുകള്‍ തീര്‍ത്ത ജീവിത നദിയിലെ
കയങ്ങളില്‍ നിന്നും എത്ര പരിശ്രമിചാലും
അവന്‍/അവള്‍ എങ്ങനെയാണ് ഒന്നു രക്ഷപ്പെടുക... ?
പ്രവാസികളായി , അണുകുടുംബങ്ങളായി
വാഴുന്ന നിറയൌവ്വനം കഴിഞ്ഞ ദമ്പതിമാരുടെ
ഒരു സ്ഥിരം പറച്ചിലാണ് -
സമാധാനം കിട്ടുന്ന എവിടേക്കേങ്കിലും ഒന്നു പോയിക്കിട്ടിയിരുന്നു എങ്കില്‍ എന്നത് ..?
പരസ്പരം ബഹുമാനിക്കാതെ ,കലഹിച്ചും ,
ആരോപണങ്ങള്‍ നിരത്തിയും .....
സ്വന്തം മക്കളുടെ പോലും -വ്യക്തിത്വ
വികസനത്തിന് കോട്ടം വരുത്തി മുന്നേറുമ്പോള്‍ -
സ്വയം ഒന്നു വിലയിരുത്തി ചിന്തിച്ചു നോക്കുന്നത്
വളരെ ഉചിതമായിരിക്കും ...
അത്തരത്തിലുള്ള പണത്തിന് പിന്നാലെ
ഓടിക്കിതച്ച ഒരു പ്രവാസി ദമ്പതികളുടെ
നൊമ്പരമാണ് താഴെയുള്ള വരികളിൽ ഉള്ളത് ....
വെറും നീര്‍കുമിളകള്‍