മഞ്ഞുകാലത്തെ ഒരു ലണ്ടൻ റെയിൽവേ സ്റ്റേഷൻ
"ബിലാത്തിപട്ടണം" എന്ന എന്റെ സ്വന്തം ബൂലോകതട്ടകം
ഞാന്‍ ഈയിടെ ആരംഭം കുറിച്ചെങ്കിലും, കമ്പ്യൂട്ടര്‍ വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം വളരെ കുറവായത് കൊണ്ട് , ഒരു മെല്ലെപ്പോക്ക് നയമാണ് ഞാന്‍ ഈ പംക്തിയിലൂടെ അനുവര്‍ത്തിച്ചുപോരുന്നത് ...
ദൈവത്തിന്റെ സ്വന്തം നാട്ടിലെ സാംസ്കാരിക
തലസ്ഥാനത്തു നിന്നും ലോകത്തിന്റെ സാംസ്കാരിക
തലസ്ഥാനത്തെക്കുള്ള പറിച്ചു നടല്‍ ...

പല പല കാര്യങ്ങള്‍ പഠിക്കാനും,അനുഭവിക്കാനും ഇടവരുത്തിയെന്കിലും....
ആ പഴയ ബാല്യ ചാപല്ല്യങ്ങള്‍, കൗമാര സ്വപ്‌നങ്ങള്‍ പങ്കുവെച്ച ജനിച്ചനാടും ,നാട്ടുകാരും ഇന്നും ഒരു ഗൃഹാതുരത്വമായി എന്നെ പിന്തുടര്‍ന്നു
കൊണ്ടിരിക്കുകയാണ് ഒരു നിഴലുപോലെ എന്നുമെന്നും...
ജനിച്ചു വളര്‍ന്നതും , പറിച്ചു നട്ടതുമായ ഈ രണ്ടു
പട്ടണങ്ങളും തമ്മില്‍ അജഗജാന്തര വത്യാസങ്ങള്‍ ആയിരുന്നു...
സമയം ,കാലാവസ്ഥ ,സംസ്കാരം

മുതല്‍ പെരുമാറ്റ ചട്ടങ്ങള്‍ വരെ ...
ഇവയൊക്കെയുമായി ഇണങ്ങി ചേരുവാന്‍ കുറച്ചു സമയം
എടുത്തെങ്കിലും,മലയാളിയുടെ സ്വത സിദ്ധമായ ഗുണങ്ങളായ നാടോടുമ്പോള്‍ നടുവേ ഓടുക , ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുതുണ്ടം തിന്നുകയെന്നൊതൊക്കെയായ ശീലങ്ങൾ കുറച്ചെല്ലാം ഉള്ളത് കൊണ്ട് പിന്നീടെല്ലാം ശരിയായെന്നു നിഗമിക്കാം...
പക്ഷെ പഴഞ്ചൊല്ലില്‍ പതിരില്ല എന്ന പോലെയാണ് ,എന്നെ പോലെ ഉ ള്ളവരുടെ ലണ്ടന്‍ കഥകള്‍

അതുകൊണ്ട് "മണ്ടന്മാര്‍ ലണ്ടനില്‍ '
എന്നത് തുടർന്ന് കൊണ്ടേ ഇരിക്കും അല്ലെ
രാത്രിയിലെ ഒരു ലണ്ടൻ ദൃശ്യം
ലോകത്തിലെ വിവിധരാജ്യങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന കമ്പനികളുടെ പരസ്യങ്ങൾ ലണ്ടൻ മാധ്യമങ്ങളിൽ കണ്ടപ്പോൾ തോന്നിയ വരികളാണ് ഇനി താഴെയുള്ളത്
വിദേശങ്ങളില്‍ പോയി രാപ്പാര്‍ക്കാം
പണിയാതുരസേവന രംഗത്താണോയിതുവരെ ..?
കണക്കിലോ ശാസ്ത്രത്തിലോ ബിരുദങ്ങളുണ്ടോ ?
പണിയുന്നതിപ്പോൾ വിവര സാങ്കേതിക മേഖലയിലാണോ?
കണക്കിലേറെ പണം തരാം... പദവികള്‍ വേറെയനവധി
പണത്തിനുമേലെ പരുന്തു പറക്കാത്തയിടങ്ങള്‍ ...
മണിയനീച്ചപോലുമില്ലാത്ത മഞ്ഞു പെയ്യുന്ന നാടുകള്‍..
പണമുണ്ടിവിടെ പണിയുമുണ്ട്... വരിക വരിക വേഗം..
പണി തരാം , സ്ഥിരതാമസമീ 'ആസ്ത്രേലിയ'യില്‍ തരാം ...
പണിയും,പണവും,കൃഷിയിടവും,സ്ഥിരവാസവുമീ 'ന്യൂസിലാന്റി'ല്‍,
പണിയും,പണവും , പദവിയും,ഇണയുമീ 'യൂറോപ്പി'ല്‍ സുലഭം ,
പണവും പണിക്കൊപ്പം പാശ്ചാത്യസംസ്കാരവുമീ അമേരിക്ക'യില്‍,
പണവും സ്വന്തം വീടുമൊപ്പമൊരുകാടും പണിക്കൊപ്പം ആഫ്രിക്കയില്‍ ,
പണിയും,കുടുംബവും,സമാധാനവും 'ഏഷ്യ'യില്‍ ഏറെക്കിട്ടും,
പണംമുടക്കി നേടാം നിങ്ങൾക്ക് വിദേശ വാസവും ജോലിയും പിന്നെ
പണവും പദവിയും പെരുമയും ഒപ്പമീ വിദേശങ്ങളില്‍ പോയുള ജീവിതവും
വരിക..വരിക പ്രൊഫഷണൽ സെമി പ്രൊഫഷണൽ ബിരുദരെ .......
ഇനി പാശ്ചാത്യരും , ഏഷ്യക്കാരും തമ്മിലുള്ള
ചില അനാലിസിസുകളാണ് താഴെകാണുന്നത്
| |
Great analysis and understanding between Asian culture and Western Logic.
|