Wednesday 19 February 2020

'യു.കെ. സാഹിത്യോത്സവം 2020'...! / 'U.K. Sahithyolsavam 2020' ...!

ഈ മാസം ഫെബ്രുവരി 22 - ന് ലണ്ടനിൽ വെച്ച് വീണ്ടും , ബ്രിട്ടനിലെ മലയാളം കലാ സാഹിത്യ കുതുകികൾ വീണ്ടും ഒത്തുകൂടുകയാണ് .

'ഡി.സി. ബുക്സിന്റെ' സഹകരണത്തോടെ നടത്തുന്ന മൂന്നാമത്
യു.കെ  സാഹിത്യ രചന അവർഡും , യു.കെ .സാഹിത്യോത്സവം  2020 ഉം  സംഘടിപ്പിക്കുന്നത് 'യു.കെ .റൈറ്റേഴ്‌സ് നെറ്റ് വർക്ക്‌', 'അഥേനീയം റൈറ്റേഴ്സ് സൊസൈറ്റി യു കെ' , 'അഥേനീയം ലൈബ്രറി - ഷെഫീൽഡ്'  എന്നിവയുടെ സംയുക്തമായ നേതൃത്വത്തിലാണ് .
ഒപ്പം ഇവരോടൊപ്പം ഇംഗ്ലണ്ടിലുള്ള മറ്റു  
കലാസാഹിത്യ കൂട്ടായ്‌മകളും അണി  ചേരുന്നു ...

ഇക്കൊല്ലവും 'മലയാളി  അസോസ്സിയേഷൻ  ഓഫ് ദി യു.കെ' യാണ്  

'യു.കെ.സാഹിത്യോത്സവം 2020'ന് ആതിഥ്യവും പിന്തുണയും നിർവ്വഹിക്കുന്നത്...
ഈ വർഷത്തെ സാഹിത്യോത്സവത്തിന് മുന്നോടിയായി
നടത്തിയ  സാഹിത്യ പ്രഭാഷണ പരമ്പരയിൽ വിവിധ
വിഷയങ്ങളെ ആസ്‌പദമാക്കി 21 പേര് പങ്കെടുത്തു സംസാരിച്ചു .
ഇതിൽ പങ്കെടുത്ത് സംസാരിച്ച വ്യക്തികളേയും,
ഓരോരുത്തർ അവതരിപ്പിച്ച വിഷയങ്ങളും താഴെ കാണുന്ന
അവരുടെ പേരിലെ ഫേസ്‌ബുക്ക് ലിങ്കുകളും ,യു ട്യൂബ് ലിങ്കുകളിലും
ക്ലിക്ക് ചെയ്യുമ്പോൾ കാണുകയും ശ്രവിക്കുകയും ചെയ്യാവുന്നതാണ് ...
ഇതിനോടൊപ്പം 'കോട്ടയം ഡി സി ബുക്സു'മായി സഹകരിച്ച് 
നടത്തിയ മൂന്നാമത് യു.കെ -  കഥ കവിത രചനാമത്സരത്തിൽ 
ധാരാളം പേര് പങ്കെടുത്തു  . പിന്നീട് മികച്ച രചനകൾക്ക് ഒന്ന് മുതൽ 
അഞ്ച് വരെയുള്ള   സ്ഥാനങ്ങൾ കരസ്ഥമാക്കിയ വിജയികളെ പ്രഖ്യാപിക്കുകയും 
ചെയ്‌തിട്ടുണ്ട് .(വാർത്ത - ബ്രിട്ടീഷ് മലയാളി )

കഥാ മത്സര വിജയികള്‍ :-

കഥകളിൽ ഒന്നാമത്തെ മികച്ച രചനയായി
തിരഞ്ഞെടുക്കപ്പെട്ടത് റോയ്.സി ജെ .എഴുതിയ 'ഡേവിഡ്' 
എന്ന കൃതിയാണ്. രണ്ടാമത്തെമികച്ച രചനയായി 
തിരഞ്ഞെടുക്കപ്പെട്ടത് .
ആനി പാലിയത്ത് എഴുതിയ 'ഹര്‍ത്താല്‍ ' ആണ്.
മികച്ച മൂന്നാമത്തെ കഥയായി തിരഞ്ഞെടുത്തത്
ഡോക്ടര്‍ ഷാഫി മുത്തലിഫ് എഴുതിയ 'അക്മൽ മഖ്ദൂം'
എന്ന കൃതിയാണ്. ലിന്‍സി വര്‍ക്കി എഴുതിയ 'ദ്രവശില' 
മികച്ച നാലാമത്തെ കൃതിയായി.മികച്ച അഞ്ചാമത്തെ കഥയായി 
തിരഞ്ഞെടുത്തത് ബീന ഡോണി എഴുതിയ 'വൈകി വന്ന സന്ദേശം' 
എന്ന രചനയാണ്.

കവിതാ മത്സര വിജയികള്‍:-

കവിതയില്‍ ഒന്നാമത്തെ മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത്
പ്രിയ കിരണ്‍ എഴുതിയ 'എങ്കിലും' എന്ന കൃതിയാണ്. രണ്ടാമത്തെ
മികച്ച രചനയായി തിരഞ്ഞെടുക്കപ്പെട്ടത് ആനി പാലിയത്ത് 
എഴുതിയ 'പറയാ പ്രണയം' ആണ്. 
മികച്ച മൂന്നാമത്തെ കവിതയായി തിരഞ്ഞെടുത്തത്
ഡോക്ടര്‍ ജോജി കുര്യാക്കോസ്‌ എഴുതിയ 'കുടിയൊഴുപ്പിക്കല്‍'
എന്ന കൃതിയാണ് . നാലാമത്തെ മികച്ച
കൃതിയായി തിരഞ്ഞെടുത്തിരിക്കുന്നത്. 
സത്യനാരായണന്‍ എഴുതിയ 'ശൂന്യത' എന്ന കവിതയാണ്
അഞ്ചാമത്തെ മികച്ച കൃതിയായി തിരഞ്ഞെടുത്തത് .ഒരേ മാര്‍ക്ക്
വന്ന രണ്ടു പേരുടേതാണ്. മോളി ഡെന്നീസ് , ബിനോയ്‌
ജോസഫ് എന്നിവരാണ് അഞ്ചാം സ്ഥാനം പങ്കുവെച്ചത്.

കേരളത്തില്‍ അറിയപ്പെടുന്ന പത്രപ്രവര്‍ത്തകയും
പ്രശസ്ത എഴുത്തുകാരിയുമായ സ്വപ്നാ നായര്‍, കേരളത്തിലെ
അറിയപ്പെടുന്ന പ്രശസ്ത കവിയും ആകാശവാണി ലിറിസിസ്റ്റുമായ ഉണ്ണികൃഷ്ണന്‍  വാരിയര്‍ , ഒപ്പം ന്യൂ-യോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന 'ചിങ്ങം കത്ത്' മാസികയുടെ മാനേജിങ് എഡിറ്ററുമായ സതീഷ്‌ കുമാര്‍ എന്നിവരാണ് സമ്മാനത്തിന് അര്‍ഹമായ കൃതികള്‍ കണ്ടെത്തിയത്.

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾക്കും 
സങ്കീർണ്ണതകൾക്കും ഒപ്പം നിൽക്കാൻ ശേഷി കൈവരിച്ചിരിക്കുന്ന 
ലോക ഭാഷയാണ് ഇന്ന് മലയാളം...! 

വെടിപ്പുള്ള കൈപ്പടയിൽ കഥയും കവിതയും
നോവലുകളും എഴുതിയിരുന്ന പഴയ കാലത്തിൽനിന്ന്,
കമ്പ്യൂട്ടറിലെ യൂണിക്കോഡ്‌ ഫോണ്ടുകളിൽ മനസ്സിൽ
വിരിയുന്ന സർഗാത്‌മകതയുടെ സ്പുരണങ്ങൾ ലോകത്തിനു
നൽകാൻ ഇന്ന് എഴുത്തുകാരനാവുന്നു.സാഹിത്യ ലോകത്തിൽ 
ധാരാളം എഴുത്തുകാരും, സാഹിത്യപ്രേമികളും അങ്ങനെ ജന്മംകൊള്ളുന്നു.

അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ കൈകളിലൂടെ മലയാള
സാഹിത്യം വളർന്നുകൊണ്ടിരിക്കുകയാണ്. ഭാഷാസ്നേഹികളായ സാഹിത്യ കുതുകികൾ  കഥയും കവിതയും എഴുതുമ്പോള്‍ എന്താണ് ലഭിക്കുന്നത് ... ? 
അതിനു ഒരുപാട് ഉത്തരങ്ങളും ഉണ്ട്. ഉള്ളിൽ തിങ്ങി
നിറയുന്ന കഥയും കവിതയും കഥാപാത്രങ്ങളും അക്ഷരങ്ങളിലേക്ക് സന്നിവേശിക്കുമ്പോൾ എഴുത്തുകാരനിൽ ഒരു തരം ഉന്മാദം നിറയുകയാണ്.
വ്യക്തി നിഷ്ഠമായ അനുഭൂതിയുടെ തലം നൽകുകയാണ്. അച്ചടി മാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും സ്വതന്ത്ര പ്രസിദ്ധീകരണങ്ങളിലൂടെയും അനവധി സാഹിത്യ സ്നേഹികൾ എഴുത്തിന്‍റെ മേഖലയിൽ അഭിരമിക്കുന്നു. എഴുത്തിന്‍റെ ലോകത്തിലേക്ക് വരുവാൻ അനവധിയാളുകൾ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഇവരെയെല്ലാം ഒരുമിപ്പിച്ച് ചേർത്തുകൊണ്ടാണ് ലണ്ടനിൽ വെച്ച് 2020 ഫെബ്രുവരി 22 ന്  ശനിയാഴ്ച്ച, 'യു.കെ  സാഹിത്യോത്സവം 2020' സംഘടിപ്പിക്കുന്നത്.

പ്രഭാഷണ പരമ്പരയിൽ പങ്കെടുത്തർ :-


വൈദ്യവും സാഹിത്യവും' (Medicine and Literature) എന്ന വിഷയത്തെ പറ്റി  സംസാരിക്കുകയാണ് ഡോ : ഷാഫി .  പരസ്പരം ബന്ധമില്ലെങ്കിലും വൈദ്യവും സാഹിത്യവും ചേരും പടി ചേർത്ത് വെച്ചാൽ അതില്പരം ഒരു ആനന്ദം എന്താണെന്ന് വ്യക്തമാക്കിത്തരുകയാണ് ഈ എഴുത്തുകാരാനായ ഡോക്ട്ടർ 

മലയാള സാഹിത്യത്തിലെ ഇത്തരം സന്തോഷങ്ങൾ വായനക്കാർക്ക് വാരിക്കോരി കൊടുത്ത വല്ലഭരായ ഡോക്ട്ടർമാരായ എഴുത്തുകാരെ ഉദാഹരങ്ങൾ സഹിതം ഇവിടെ നന്നായി പരിചയപ്പെടുത്തിരിക്കുകയാണ് ഡോ .ഷാഫി.കെ മുത്തലീഫ്.. 

രെശ്മി പ്രകാശ് രാജേഷ് / Resmi Prakash Rajesh

കവിതയിൽ ഭാരതവും പാശ്ചാത്യലോകവും ബന്ധപ്പെടുമ്പോൾ' Poetry Connections: World and India) എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു പ്രഭാഷണമാണിത് 
നന്നായി ഗൃഹപാഠം ചെയ്ത് ഉദാഹരണ സഹിതം മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ഒരു പ്രഭാഷണമാണിത് . ഭാരതീയ കവിതകളുടേയും ആംഗലേയ കവിതകളിലൂടേയും വഴികളിലൂടെ സഞ്ചരിച്ച് രശ്മി പ്രകാശ്, രണ്ട് സംസ്കാരങ്ങളുടേയും കാവ്യങ്ങളെ വളരെ നന്നായി കൂട്ടിയിണക്കിയിരിക്കുകയാണിവിടെ..


ശതാബ്ദിയിലെത്തിയ മലയാള കാർട്ടൂൺ (100 Years of Malayalam Cartoon) എന്ന വിഷയത്തില് സംസാരിക്കുന്നത് കാർട്ടൂണിസ്റ്റും എഴുത്തുകാരനുമായ റോയ് .സി.ജെ യാണ് .
സെഞ്ചുറി പൂർത്തിയയാക്കിയ മലയാള കാർട്ടൂണിന്റെ വിശദാംശങ്ങളടക്കം ലോക കാർട്ടൂൺ ചരിതങ്ങളും തന്റെ സ്വന്തം ക്യാരിക്കേച്ചറുകളിലൂടെ വ്യക്തമാക്കിത്തരുന്ന അവതരണമാണ് റോയ് ഭായ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്..

സാബു  ജോസ് / Sabu Jose 

ഇന്നത്തെ സാഹിത്യത്തിന്‍റെ നിലനില്‍പ്പ്' (The existence of present-day literature) എന്ന വിഷയത്തില്‍ സംസാരിക്കുന്നത് സാബു ജോസാണ് . മനുഷ്യന്റെ അനുഭവങ്ങളും,ആഗ്രഹങ്ങളും ഭാവനചേർത്ത് ആവിഷ്‌കരിക്കുന്ന കലാ സാഹിത്യ സൃഷ്ട്ടികൾ അതാതുകാലത്തെ വായനയുടെയും എഴുത്തിന്റെയും ചുറ്റുപാടുകൾക്കനുസരിച്ച് മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുമെങ്കിലും ,ആയവക്കൊക്കെ ഇന്നത്തെ കാലഘട്ടത്തിലടക്കം - എല്ലാകാലത്തും ആധുനികതയുടെ ചുറ്റുവട്ടങ്ങളാൽ വളർന്ന് വികസിച്ചുകൊണ്ടിരിക്കും എന്നതിന്റെ കാഴ്ച്ചപ്പാടുകൾ സാബു ഭായ് നന്നായി അവതരിപ്പിച്ചിരിക്കുകയാണിവിടെ... 

സീമ സൈമൺ /  Seema Simon

ഓർമ്മപടവുകളിൽ വഴുതിവീഴുന്നവർ  (Dementia - Symptoms, Causes, Treatment) എന്ന വിഷയത്തെ പറ്റി ആധികാരികമായി തന്നെ അസ്സലൊരു പ്രഭാഷണം കാഴ്ച്ചവെച്ചിരിക്കയാണിവിടെ സീമ സൈമൺ . മറവി രോഗത്തെ കുറിച്ചും ,ആയതിന്റെ പരിചരണങ്ങളെ കുറിച്ചും  വളരെ വിജ്ഞാനപ്രദമായി മനസ്സിലാക്കി തരുന്ന അതി മനോഹരമായ ഒരു പ്രഭാഷണമാണ് സീമ ഇവിടെ നന്നായി പറഞ്ഞു തന്നിരിക്കുന്നത് .

സന്തോഷ് റോയ് /  Santhosh Roy 

യാത്രകളും സാഹിത്യവും ' (Travels and Travelogue) എന്ന വിഷയത്തെ കുറിച്ചാണ് സന്തോഷ് റോയ് ഇവിടെ  സംസാരിക്കുന്നത് . യാത്രയിൽ നിന്നും കെട്ടിപ്പടുക്കുന്ന സാംസ്കാരിക ചുറ്റുവട്ടങ്ങൾ തൊട്ട്, ഭാരതത്തിലെ ആദ്യ യാത്രാവിവരണ ഗ്രന്ഥം മുതൽ പുതു സഞ്ചാര വിവരങ്ങളുടെ പട്ടികകൾ അടക്കം വിവരിച്ചിരിക്കുന്ന നല്ല അവതരണമാണ് സന്തോഷ്‌ ഭായ് ഇവിടെ കാഴ്ച വെച്ചിരിക്കുന്നത്. 


അനിയൻ കുന്നത്ത് /  Aniyan Kunnathu 

കവിതയിലെ വഴിവെട്ടലുകൾ (Poetry : The New Passages) എന്ന വിഷയത്തിൽ  സംസാരിക്കുന്നത് അനിയൻ കുന്നത്താണ്‌ .കവിതയുടെ നാട്ടുവഴികളിലൂടെയുള്ള അസ്സലൊരു സഞ്ചാരമാണിവിടെ അനിയൻ മാഷ് വാക്കുകളിലൂടെ ചിത്രീകരിച്ച് വെച്ചിരിക്കുന്നത്.

നികിത ഹരി / Nikita Hari 

യുവൽ നോഹ ഹരാരി'(Yuval Noah Harari) എഴുതിയ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടും ഇരുപത്തിയൊന്ന് ചിന്തകളും (21 Lessons for the 21st Century) 'എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് നികിത ഹരി ഇവിടെ   സംസാരിക്കുന്നത് .ആംഗലേയത്തിൽ അതിമനോഹരമായി തന്നെ ഈ 21 പുതു പുത്തൻ ചിന്തകളെ  കുറിച്ച് വ്യക്തമായി പറഞ്ഞുതന്നുകൊണ്ടുള്ള  നല്ലൊരു ബോധവൽക്കരണം നടത്തിയിരിക്കുകയാണ് നികിത .

മുരളീ മുകുന്ദൻ / Muralee Mukundan

സോഷ്യൽ മീഡിയയിലെ എഴുത്തുകൾ
(Writings on social media) എന്ന വിഷയത്തെ കുറിച്ച് പറയുന്നത് മുരളീ മുകുന്ദനാണ്‌ . 
ധാരാളം ഗുണങ്ങൾക്കൊപ്പം തന്നെ അനേകം ദോഷങ്ങളുമുള്ള നാം സ്ഥിരം മേഞ്ഞുനടക്കുന്ന സോഷ്യൽ മീഡിയ തട്ടകങ്ങളിലെ എഴുത്തിനേയും വായനയേയും വിലയിരുത്തുന്ന ഒരു ചൊല്ലിയാടൽ.

കനേഷ്യസ് അത്തിപൊഴിയിൽ  / Canatious Athipozhiyil 

സാഹിത്യവും   സിനിമയും (Literature and Cinema) എന്ന വിഷയത്തിനെ പറ്റി സംസാരിക്കുന്നത് കനേഷ്യസ് അത്തിപൊഴിയിൽ. സാഹിത്യമില്ലാതെ തിരക്കഥയില്ല, തിരക്കഥയില്ലാതെ സിനിമയില്ല എന്ന യാഥാർത്ഥ്യം പറഞ്ഞുകൊണ്ട് , മലയാളത്തിലെ പഴയതും പുതിയതുമായ അസ്സൽ സിനിമകളേയും, അതിന്റെ പിന്നണിയിലുണ്ടായിരുന്ന വമ്പൻ സാഹിത്യകാരന്മാരെയും അണിനിരത്തികൊണ്ടുള്ള നല്ലൊരു അവതരണമാണ് കനേഷ്യസ് ഭായ് നടത്തിയിരിക്കുന്നത്  


ഷെർഫി ഹെറിക് /  Sherphi Heric

കവിതയും ഫിക്ഷനും (Poetry and Fiction) എന്ന വിഷയത്തെ പറ്റി ഷെർഫി ഹെറിക് അവതരിപ്പിച്ചിരിക്കുന്ന എല്ലാം കൊണ്ടും ഉജ്ജ്വലമായ ഒരു ഉഗ്രൻ പ്രഭാഷണമാണിത്.
കവിതയുടെ ഉള്ളുകള്ളികളിലൂടെ സഞ്ചരിച്ച് കഥാസാഹിത്യത്തിന്റെ തുടിപ്പുകൾ വ്യക്തമാക്കിത്തരുകയാണ് ഷെർഫി.

സിമ്മി കുറ്റിക്കാട് /  Simmy Kuttikkat

കവിത പ്രവാസം ഗൃഹാതുരത (Poetry, Exile, Nostalgia) എന്ന വിഷയത്തിൽ ഊന്നി സംസാരിക്കുകയാണ് സിമ്മി .ആദ്യം യഥാർത്ഥ പ്രവാസത്തിന്റെ ഉള്ളുകള്ളികൾ ചൂണ്ടിക്കാട്ടി , പിന്നീട് മനുഷ്യന്റെ മനസിന്റെ പ്രവാസത്തിൽ നിന്നും വരുന്ന ഗൃഹാതുരതയിൽ നിന്നും ഉരുതിരിഞ്ഞു വന്ന ഭാവനകളിൽ നിന്നും പുറത്തുവരുന്ന കവിത്വം തന്നെയാണ് ഓരോ എഴുത്തിന്റെയും ഉറവിടം എന്നാണ് സിമ്മി ഇവിടെ അതിമനോഹരമായി പറഞ്ഞു വെച്ചിട്ടുള്ളത് ...
ഒപ്പംഗൃഹാതുരത്വത്തിന്റെ ഓർമ്മകളിൽ നിന്നും കവിതകൾ തീർത്ത നമ്മുടെ പ്രിയ കവികളെ ചൂണ്ടി കാണിച്ചുകൊണ്ടുള്ള കൊച്ചു കൊച്ചു വിശദീകരണങ്ങളുമായുള്ള ഒരു അസ്സൽ പ്രഭാഷണമാണിത് 


ജിജു ഫിലിഫ് സൈമൺ / Jiju Philiph Simon

ഇന്നത്തെലോകവും മനുഷ്യാവകാശവും (World Today and Human Rights ) എന്ന വിഷയത്തെ കുറിച്ച്  സംസാരിക്കുകയാണ് ജിജു ഫിലിഫ് സൈമൺ .പഴയതിൽ കവിഞ്ഞുള്ള നിയമ വശങ്ങളിൽ പുതുപുത്തൻ മനുഷ്യവകാശങ്ങളും അതിന്റെ ലംഘനങ്ങളും ഏതൊക്കെയാണെന്ന് പറഞ്ഞുതരുന്ന വിജ്ഞാനപ്രദമായ ഒരു പ്രഭാഷണമാണ് ജിജു ഫിലിപ്പ് ഭായ് ഇവിടെ വളരെ നന്നായി നടത്തിയിരിക്കുന്നത് ...

 
അരുൺ കുമാർ /  Arun Kumar

പ്രവാസിയുടെ ലോകങ്ങൾ (The World of Diaspora writers) എന്ന വിഷയത്തെ  പറ്റി സംസാരിക്കുകയാണ് അരുൺ കുമാർ .മലയാളി പ്രവാസത്തിന്റെ അടിത്തട്ടുകൾ തൊട്ട് മലയാളം പ്രവാസ സാഹിത്യത്തിന്റെ ആദ്യ കാലഘട്ടം മുതൽ ഇന്നു വരെയുള്ള ചരിതങ്ങൾ , ആ എഴുത്തുകാരെ വരെ പരിചയപ്പെടുത്തികൊണ്ട് വളരെ നന്നായി പറഞ്ഞുവെച്ചിരിക്കുകയാണ് അരുൺ കുമാർ ഇവിടെ... 




പ്രിയ കിരൺ /  Priya Kiran

കഥയും സമൂഹവും (Story and Community) എന്നതാണ് പ്രിയയുടെ സംസാര വിഷയം.ബാല്യത്തിൽ നാം കേട്ടു വളരുന്ന ഗുണപാഠകഥകൾ തൊട്ട് അന്തർദ്ദേശീയമായതും നാട്ടിലേയും പ്രമുഖ പുസ്തങ്ങൾ വിലയിരുത്തി കൊണ്ട് , പ്രിയ കിരൺ , കഥകൾ - മനുഷ്യനും സമൂഹത്തിനും വരുത്തുന്ന ഗുണഗണങ്ങൾ വളരെ തന്മയത്വമായി വിശദീകരിച്ചിരിക്കുകയാണിവിടെ... 
ഒപ്പം സാഹിത്യവും സമൂഹവും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നത്തിന്റെ പങ്കിനെക്കുറിച്ചും പ്രിയ നല്ല രീതിയിൽ പറഞ്ഞിരിക്കുന്നു




 ശശി എസ് കുളമട / Sasi S Kulamada  


സിനിമയും നാടകവും (Screen and Stage) എന്ന വിഷയത്തെ കുറിച്ചുള്ള ഒരു പ്രഭാഷണമാണിത് .മലയാള നാടകത്തിന്റെ ഉത്ഭവം മുതൽ പിന്നീടുണ്ടായ പരിണാമങ്ങളെല്ലാം , ആയതിന്റെ പിന്നിൽ അണി നിരന്ന നാടകത്തിനായി ജീവിതം സമർപ്പിച്ച് , മലയാള നാടകത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വല്ലഭരെയെല്ലാം പരിചയപ്പെടുത്തിയ ശേഷം, അവരുടെ സിനിമാ പ്രവേശങ്ങൾ വരെ വ്യക്തമാക്കി തന്നുകൊണ്ടുള്ള ഒരു ഉഗ്രൻ പ്രഭാഷണം...

മലയാള നാടക കലയുടെ തുടക്കം മുതൽ ഇന്നു വരെയുള്ള കയറ്റിറക്കങ്ങൾ മുഴുവൻ വളരെ തന്മയത്വമായി പറഞ്ഞു തന്നിരിക്കുകയാണ് യു.കെ യിലുള്ള നാടക കലയുടെ തലതൊട്ടപ്പനായ ശശി . എസ് .കുളമട ... 


മുരുകേഷ് പനയറ /  Murukesh anayara

എഴുത്തിലെ സാമൂഹ്യബോധ്യങ്ങൾ (Social Convictions in Writing) എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് മുരുകേഷ് പനയറ സംസാരിക്കുന്നത് .
സാഹിത്യത്തിലെ ഓരൊവിഭാഗങ്ങളും പരിചയപ്പെടുത്തികൊണ്ട്, എഴുത്തിലെ സാമൂഹ്യ ബോധവൽക്കരണങ്ങൾ ഉണ്ടാകുന്ന രീതികൾ നല്ല രീതിയിൽ തന്നെ - മലയാളത്തിലെയും ആംഗലേയത്തിലെയും ചില കൃതികൾ ചൂണ്ടിക്കാണിച്ച് , ഉദാഹരണ സഹിതം വ്യക്തമാക്കിത്തരുന്ന അസ്സൽ പ്രഭാഷണമാണിത് 

ഭാവനകളെ ഉദ്ദീപിപ്പിക്കുന്ന, ബോധമണ്ഡലങ്ങളിൽ സ്പന്ദനം ഉളവാക്കുന്ന - സാഹിത്യ രചനകൾ അനുവാചകനുള്ളിൽ മാറ്റങ്ങൾ സൃഷ്ട്ടിക്കുന്ന സംഗതികളും മുരുകേഷ് ഭായ് ഇവിടെ നന്നായി തന്നെ പറഞ്ഞു തന്നിരിക്കുന്നു...



ആനി പാലിയത്ത് / Annie Paliyatth 


സമത്വത്തിന്റെ ഭാരതപാത (Indian Road To Equality) എന്ന വിഷയത്തെ ആസ്പദമാക്കിയാണ് ആനി പാലിയത്ത് സംസാരിക്കുന്നത് .
ഇന്ത്യൻ ചരിത്രം മുതൽ സമത്വം അത്രയൊന്നുമില്ലെങ്കിലും, അസമത്വം പുരാതനകാലം തൊട്ട് ഇന്നുവരെയും നിലനിൽക്കുന്ന കാഴ്ചപ്പാടുകൾ അടക്കം ,സ്ത്രീകൾ അനുഭവിക്കുന്ന ലിംഗ വിവേചനം മുതൽ വർഗ്ഗ മത ജാതി വിവേചനങ്ങൾ വരെ ചൂണ്ടിക്കാട്ടിയുള്ള അവതരണം ... 
ഇന്ത്യൻ ഭരണഘടനയിലുള്ള പല മൗലിക അവകാശങ്ങളുടെ വാഗ്ദാനങ്ങൾ ഒട്ടുമിക്കതും നിറവേറ്റുവാൻ ഇതുവരെ ഒരു ഭരണകൂടങ്ങൾക്കും സാധ്യമായില്ല എന്ന് വ്യക്തമാക്കി തരുന്ന പ്രഭാഷണമാണിത് .


ജിൻസൺ ഇരിട്ടി Jinson Iritty 

എഴുത്ത് ജീവിതത്തിന്റെ ഉയർച്ചയും താഴ്ചയും (The writing life -Ups and Downs) yഎന്ന വിഷയത്തിൽ  സംസാരിക്കുന്നത് ജിൻസൺ ഇരിട്ടിയാണ് .🌹
എഴുത്ത് ജീവിതത്തിൽ ഒരു രചയിതാവിനുണ്ടാകുന്ന ഉയർച്ച താഴ്ച്ചകൾ - ആവിഷ്കാര സ്വാതന്ത്ര്യം, ഭരണകൂട രാഷ്ട്രീയ പീഡനങ്ങൾ, മോഷണം മുതൽ സംഗതികളാൽ ബന്ധപ്പെട്ടു കിടക്കുന്നു എന്ന്, ഉദാഹരണ സഹിതം വളരെ സംക്ഷിപ്തമായി നല്ലൊരു അവലോകനം നടത്തിയിരിക്കുകയാണിവിടെ  ജിൻസൺ ഇരിട്ടി .


സൂസൻ ബെന്നി ജോസഫ്  Benny Joseph 

നമ്മുക്ക് ചുറ്റുമുള്ള സാഹിത്യം Literature around us )എന്ന വിഷയത്തെ പറ്റി സൂസൻ ബെന്നി ജോസഫ് സംസാരിക്കുന്നു.
നമ്മുടെ ഭാഷകളിലേയും , ആംഗലേയത്തിലേയും അക്ഷര സുഗന്ധമായി ഏവരേയും ഇന്നും ആകർഷിപ്പിക്കുന്ന ഹൃദയ സ്പർശിയായി എഴുതിയിട്ട പുരാതനമായ ക്‌ളാസ്സിക് സൃഷ്ട്ടികൾ തൊട്ട് , അതെഴുതിയ സാഹിത്യ വല്ലഭരെ വരെ ചൂണ്ടികാണിച്ചുകൊണ്ട് , നമ്മുടെ ചുറ്റുപാടുമുള്ള സാഹിത്യ ലോകത്തെ കുറിച്ച് വളരെ നന്നായി അവലോകനം ചെയ്തിരിക്കുകയാണ് സൂസൻ ബെന്നി ജോസഫ്  ഇവിടെ .

അജിത്ത് പാലിയത്ത് /  Ajith Paliath 

തത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തി( Philosopher Jiddu Krishnamurthy)യെ കുറിച്ചാണ് അവസാന പ്രഭാഷകനായി   അജിത്ത് പാലിയത്ത് സംസാരിക്കുന്നത് 
ആഗോളതലം മുഴുവൻ ധാരാളം ഫോളോവേഴ്‌സുള്ള , തത്വ ചിന്തകരുടെ തത്വചിന്തകൻ എന്നറിയപ്പെടുന്ന ജിദ്ദു കൃഷ്ണമൂർത്തിയുടെ ജനനം മുതൽ അന്ത്യം വരെയുള്ള ഒരു ലഘു ജീവചരിത്രം മുതൽ - അദ്ദേഹത്തിൻറെ വിലപ്പെട്ട ചില ചിന്തകൾ വരെ വ്യക്തമാക്കിത്തരുന്ന മനോഹരമായ ഒരു പ്രഭാഷണമാണ് അജിത്ത് ഭായ് ഇവിടെ കാഴ്ച്ചവെച്ചിരിക്കുന്നത്.



2020 ഫെബ്രുവരി 22 ശനിയാഴ്ച്ച ലണ്ടനിലെ 
മനർപാർക്കിലുള്ള 'കേരള ഹൌസി'ൽ വെച്ച് വിവിധ 
കലാ സാഹിത്യ കൂട്ടായ്‌മകളിലൂടേയും , സഹകരണത്തോടെയും 
നടത്തുന്ന യു.കെ. സാഹിത്യോത്സവം 2020 ന്റെ വിജയത്തിനായി 
എല്ലാ സാഹിത്യ സ്നേഹികളുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
പങ്കെടുക്കുന്നവർ മുൻ കൂട്ടി പേരുകൾ നൽകുക... 
ഏവർക്കും സ്വാഗതം .

ഇതോടൊപ്പം ആംഗലേയ നാട്ടിലെ മലയാളി എഴുത്തിന്റെ ഇതുവരെയുള്ള ചരിതങ്ങൾ അറിയുവാനും ,ഇവിടെ ബ്രിട്ടനിൽ നൂറ് വർഷം പിന്നിട്ട മലയാളം എഴുത്തിന്റെയും,എഴുത്തുകാരുടേയും നാൾവഴികൾ അറിയുവാനും താഴെയുള്ള ലിങ്കിൽ സന്ദർശിക്കുക 


കാലാവസ്ഥ വ്യതിയാനവും ചില ചിന്തകളും ...! / Kalavastha Vyathiyanavum Chila Chinthakalum... !

ആഗോളതലത്തിൽ  കാലാവസ്ഥാ വ്യതിയാനം മൂലം പരിസ്ഥിതിക്ക് വല്ലാത്ത മാറ്റം വന്നു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ്  നാം ഇപ്പോൾ കടന്നുപോയി  കൊ...