Sunday, 27 March 2016

മറക്കാനാകാത്ത മലയാളത്തിലെ മണി മുത്തുകൾ ... ! / Marakkanakaattha Malayalatthile Mani Mutthukal ... !

ഏത് ദേശങ്ങളിലും ബഹുഭൂരിപക്ഷം ജന മനസ്സുകളിലും  ചിര പ്രതിഷ്ഠ നേടി കാലങ്ങൾക്കതീതമായി ചിരഞ്ജീവികളായി ജീവിച്ച് പോന്നിരുന്ന ചില വ്യക്തികളുണ്ട് . അതാതു നാടുകളിലെ ജനങ്ങളുടെ പൊതു സ്വഭാവ വിശേഷങ്ങളനുസരിച്ച് ആ ശീലഗുണങ്ങളാൽ തിളങ്ങി നിൽക്കുന്ന വിശിഷ്ട്ട വ്യക്തി തിളക്കമുള്ള പവിഴ മുത്തുകളായിരുന്നു ഇവർ ...
ആഗോള വ്യാപകമായി മനുഷ്യ കുലങ്ങളുടെ സ്വഭാവ വൈശിഷ്ട്ടങ്ങൾ വിലയിരുത്തിയപ്പോൾ കിട്ടിയ ഒരു വസ്തുതയുണ്ട് .
വർഗ്ഗം , നിറം , ആരോഗ്യം , ബുദ്ധി , കൌശലം , കരവിരുത് മുതലായവയിൽ മാത്രമല്ല - ഭൂലോകത്തിലെ പല രാജ്യങ്ങളിലേയും വിവിധ ദേശക്കാരായ ആളുകൾക്കും വളരെ വൈവിധ്യമായ സ്വഭാവ വിശേഷങ്ങളാണ് ഉള്ളത് പോലും ....
ശാരീരികക്ഷമതയുടെ കാര്യത്തിൽ ഇത്തിരി പിൻ പന്തിയിലാണെങ്കിലും തെക്കനേഷ്യൻ രാജ്യങ്ങളിലെ ( ഇന്ത്യൻ ഉപഭൂഖണ്ഡവും  പരിസര രാജ്യങ്ങളും ) ജനങ്ങളാണെത്രെ ബുദ്ധിശക്തിയിൽ മികച്ച് നിൽക്കുന്നവർ... !
കായിക ശക്തിയിലും മറ്റും ഉന്നതിയിൽ  നിൽക്കുന്നവരാണെങ്കിലും , അരണ ബുദ്ധിയാണ് തെക്കനാഫ്രിക്കൻ /കരീബിയൻ രാജ്യങ്ങളിലുള്ളവർക്കെന്ന് പറയുന്നു ...
ഇത് രണ്ടും സമാസമം ഉള്ളവർ വടക്കെനേഷ്യൻ രാജ്യക്കാരായ ജപ്പാൻ , ചൈന മുതൽ കൊറിയക്കാർക്കും കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളായ റഷ്യയിലേയും അനുബന്ധ രാജ്യങ്ങളിലേയും ആളുകൾക്കാണെന്ന് പഠനങ്ങൾ പറയുന്നത്...
പക്ഷേ കൌശലക്കാരായ മനുഷ്യർ വസിക്കുന്നത് തനി പടിഞ്ഞാറൻ നാടുകളായ ഇംഗ്ലണ്ട് , ഫ്രാൻസ് , ജർമ്മനി , പോർച്ചുഗീസ് മുതൽ  ദേശങ്ങളിലും അവരുടെ കുടിയേറ്റ രാജ്യങ്ങളിലുമാണ് പോലും ...
അതുപോലെ നമ്മുടെ മലയാളിയുടെ സ്വഭാവ
വിശേഷങ്ങളും വേറിട്ട ഒന്ന് തന്നെയാണെന്ന് നമുക്കറിയാമല്ലോ ...
കൂർമ്മ ബുദ്ധി , കുതികാൽ വെട്ട് , ആക്ഷേപ ഹാസ്യം  , പ്രവാസ / ഗൃഹാതുരത്വ
ജീവിത ശൈലി / ചിന്ത , ആഡംബര ജീവിതം മുതൽ പല ചിട്ട വട്ടങ്ങളാൽ അവയൊക്കെ കെട്ടുപിണഞ്ഞ് കിടക്കുകയാണല്ലോ ...
ഇത്തരം ശീലഗുണങ്ങളാൽ  സാധാരണക്കാരുടെ ഇടയിൽ നിന്നു കൊണ്ട് തന്നെ ആദ്യന്തം കലോപാസനകളാലും മറ്റും ചില വിരലിലെണ്ണാവുന്ന വ്യക്തികൾ ഇന്നും ചിരഞ്ജീവികളായി നമ്മുടെയൊക്കെ ജന മനസ്സുകളിൽ ഇപ്പോ‍ഴും ജീവിച്ചിരുപ്പുണ്ട് ...

പുരാതന കാലം മുതൽ ഇന്നുവരെ ശങ്കരാചാര്യർ , പഴശ്ശി രാജ , കുഞ്ഞാലി മാരക്കാർ , ഉണ്ണിയാർച്ച , സ്വാതി തിരുനാൾ , എഴുത്തച്ചൻ , കടമറ്റത്ത് കത്തനാർ , ശ്രീനാരായണ ഗുരു , കുമാരനാശാൻ , വള്ളത്തോൾ , അയ്യങ്കാളി , വൈക്കം മുഹമ്മദ് ബഷീർ , വയലാർ , ഒ .എൻ .വി , സുകുമാർ  അഴിക്കോട് , സത്യൻ , നസീർ , ഇ.എം.എസ് , ലീഡർ , നയനാർ എന്നിങ്ങനെ  പല പല തമ്പുരാക്കന്മാരും , യോദ്ധാക്കളും  , കവികളും, സാഹിത്യ നായകരും , ആത്മീയ ഗുരുക്കളും  , ജന നേതാക്കളുമൊക്കെ നമുക്കുണ്ടായിരുന്നുവെങ്കിലും അവരെല്ലാം ഓരോ വിഭാഗങ്ങളിൽ മാത്രം ഒതുങ്ങി പോയവരാണ്...

പക്ഷേ സാധാരണക്കാരുടെ ഇടയിലും മറ്റെല്ലാ ജന ഹൃദയങ്ങളിലും
ഇമ്പമാർന്ന വരികളിലൂടെ , താളങ്ങളിലൂടെ , മേളങ്ങളിലൂടെ , അഭിനയാവിഷ്കാരങ്ങളിലൂടെ
ഇടം പിടിച്ച് - മലയാളികളുടെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകാത്ത , തികച്ചും വേറിട്ട ചില വ്യക്തികൾ നമ്മുടെ സ്മരണകളിൽ കാലാകാലമായി എന്നും നില നിൽക്കുന്നുണ്ട്  ... !
ലോകത്തിലെ ഏറ്റവും പുരാതനമായ നാട്യകലകളിൽ പെട്ട ഒന്നാണല്ലോ നമ്മുടെ കൂത്ത്. മലയാളിയുടെ ആട്ടത്തിന്റേയും പാട്ടിന്റേയും ചരിത്രത്തിന് രണ്ടായിരത്തിൽ അധികം വർഷത്തിന്റെ പഴക്കമുണ്ട് .  കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങിയ  ശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി‍ വിശദീകരിച്ച്  പല സമീപകാലസംഭവങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്ന ഒരു കലാരൂപം ...
ആക്ഷേപ ഹാസ്യത്താലും , പാട്ടുകളാലും മറ്റും ശ്രോതാക്കളെ കൈയ്യിലെടുക്കുന്ന വിദ്യ പുരാതന കാലം തൊട്ടെ നമ്മുടെ മുതുമുത്തപ്പന്മാരുടെ ഒരു കുത്തക തന്നെയായിരുന്നു എന്നതിന് ഇതിൽ പരം എന്ത് തെളിവ് വേണം അല്ലേ ...
പാട്ടിനൊത്തുള്ള താളങ്ങളും , തുള്ളലുകളുമൊക്കെയായി അന്ന് തൊട്ടെ
ഓരൊ വരേണ്യ വർഗ്ഗക്കാർ മുതൽ കീഴാള വർഗ്ഗക്കാർ വരെ അന്ന് കാലത്തെ
ഒരേയൊരു ‘എന്റെർടെയ്മെന്റാ‘യ വാമൊഴി പാട്ടുകളായും , അതിനൊത്ത  ചുവടുവെപ്പുകളായും ,  താളങ്ങളായും , മേളങ്ങളായും ഇത്തരം ധാരാളം നാടൻ പാട്ട് കലാ രൂപങ്ങൾ കഴിഞ്ഞ നൂറ്റാണ്ട് വരെ തലമുറകളായി നാം നിലനിറുത്തി കൊണ്ടിരുന്നു ...
ജാതിയ്ക്കും, ഉപജാതിയ്ക്കും പുറമെ ചാതുർവർണ്യം ചാർത്തിക്കൊടുത്ത കുലത്തൊഴിലുകളൊക്കെ വേണ്ടാന്ന് വെച്ച് അവരവർക്ക് ഇഷ്ടമുള്ള തൊഴിൽ ചെയ്തു ജീവിക്കാനുള്ള സാഹചര്യം , ഇന്ന് ലോകത്ത് കൈവന്നത് മുതൽ പാരമ്പര്യമായി  നില നിന്നിരുന്ന ഇത്തരം പ്രാചീനമായ പല കലാരൂപങ്ങളും ഭൂ‍മുഖത്ത് നിന്നും ഇല്ലാതായി കൊണ്ടിരിക്കുന്നു എന്നതും ഒരു വാസ്തവമാണ് ...
അന്നത്തെയൊക്കെ ഇത്തരം കലാരൂപങ്ങളിൽ  നൃത്തത്തിന്റെ അംശവും മറ്റ് വേഷവിതാനവും മുഖഭാവങ്ങളും മറ്റു ശരീരഭാഷകളുമൊക്കെയായി ,  ഇത്തരം പല നാടൻ കലകളും  മലയാളിയുടെ ആശയ സംവേദനത്തിൽ വലിയ പങ്കുവഹിച്ചിരുന്നു ...
ഈ തരത്തിലുള്ള നാടൻ ശീലുകളാലും മറ്റും  മൊത്തം ജന മനസ്സുകളിൽ ഇടം പിടിച്ച ഇത്തരം വ്യക്തികളെ ഓർമ്മിക്കുന്ന ഒരു ദിനമായാണ് ലണ്ടനിലുള്ള ‘’കട്ടൻ കപ്പിയും കവിതയും ’ എന്ന കൂട്ടായ്മയുടെ ഈ മാസത്തെ ഒത്ത് ചേരൽ കഴിഞ്ഞ വാരം , ലണ്ടനിലുള്ള ‘കേരള ഹൌസി‘ൽ വെച്ച് അരങ്ങേറിയത് ...
ഒപ്പം തന്നെ
എന്തുകൊണ്ടാണ് തുടരെ തുടരെ ഇത്തരം സാക്ഷാൽ മനുഷ്യ സ്നേഹികളായ കലാ പ്രാവീണ്യമുള്ളവർ , അവതാരങ്ങൾ പോലെ നമ്മുടെ നാട്ടിൽ ഉടലെടുക്കാത്തത് എന്നുള്ള വളരെ ചിന്തിക്കേണ്ട ഒരു വിഷയം പിന്നീടുള്ള ചർച്ചക്ക് ശേഷം ഒരു ചോദ്യ ചിഹ്നമായി അവശേഷിച്ചാണ് അന്നത്തെ ‘കോഫി ടോക്ക് കൂട്ടായ്മ പിരിഞ്ഞത് ...

സമ്പന്നതയുടെയും , ഉന്നത ജാതികളുടെയും ആട്ടവിളക്കിനു മുന്നിൽ നിന്നും
കലയെയും , സാഹിത്യത്തേയും , ശാസ്ത്രത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടങ്ങളിലേക്ക് പറിച്ചു നട്ട പല പ്രശസ്തരായ മലയാളികളെയും ഈ ചടങ്ങിൽ സ്മരിച്ചു .  
അതിൽ പ്രഥമ ഗണനീയനാണ്  കുഞ്ചൻ നമ്പ്യാർ .


രണ്ടാമത്  ഓർമ്മിച്ചത് നക്ഷത്രങ്ങളുടെ സ്നേഹ ഭാജനമായിരുന്ന  
ചങ്ങമ്പുഴ കൃഷ്ണപിള്ളയെ - തനി പച്ച മലയാളത്തിലുള്ള ഈരടികളിലൂടെ 
സ്നേഹവും , പ്രണയവും കൂട്ടികലർത്തി സാധാരണക്കാരന്റെ വിഷയങ്ങൾ 
പ്രമേയമാക്കി അന്നുള്ള മൊത്തം മലയാളിയുടെ ജനകീയ കവിയായി മാറിയ ചങ്ങമ്പുഴ.
 
പിന്നീട് കാഥികനായിരുന്ന സാംബശിവൻ - മലയാളിയെ വിശ്വസാഹിത്യത്തിന്റെ രാജവീധിയിലൂടെ കൈ പിടിച്ചു നടത്തിയ ഭാവനാ സമ്പന്നൻ . ദൃശ്യത്തെ വെല്ലുന്ന വാക്ധോരണിക്കു മുൻപിൽ ജനസമുദ്രങ്ങൾ നിശ്ചലരായിരുന്നു കഥ കേട്ടിരുന്ന കഥാപ്രസംഗ കലയിലെ മുടിചൂടാമന്നൻ . 
ഇന്ന് കാലത്തുള്ള മിമിക്രിയുടെയൊക്കെ ഭാവഭേദങ്ങളാൽ കാണികളെ കോരിത്തരിപ്പിച്ചിരുന്ന ഒരു സകലകല വല്ലഭാൻ . കഥാപ്രസംഗം ഒരു കാലഘട്ടത്തിന്റെ ജനകീയ കലയായിരുന്നു. 
അതിന് ശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി 
പ്രവർത്തകനായിരുന്ന ഡോ : ഇക്ബാൽ മുതലായവരുടെയൊക്കെ  
പ്രവർത്തനങ്ങളെപ്പറ്റി പ്രതിപാദിച്ചു. 
ഇത്തരത്തിൽ പെട്ട അപൂർവ്വ വ്യക്തിത്വങ്ങളിൽ 
പെട്ട  അവസാന കണ്ണിയായിരുന്നു കലാഭവൻ മണി
അദ്ദേഹത്തെയായിരുന്നു അവസാനം അനുസ്മരിച്ചത് . കാലങ്ങളായി 
നമ്മുടെ നാട്ടിലൊക്കെ തലമുറകളായി പകർന്ന് കിട്ടിയ നാടൻ പാട്ടുകളെയൊക്കെ 
വീണ്ടും തന്റേതായ ശൈലികളിലൂടെ പുനരാവിഷ്കരിച്ച് സകലമാന മലയാളികളുടേയും മറവിയിൽ നിന്നും ആയത് പുറത്ത് കൊണ്ടുവരികമാത്രമല്ല മണി ചെയ്തത് , ആഗോളതലത്തിലുള്ള ഒട്ടുമിക്ക മലയാളി കൂട്ടായ്മകളിലും വന്ന് , അവരോടൊപ്പം ആടിയും പാടിയുമൊക്കെ , സ്നേഹ വിരുന്നുകൾ പങ്ക് വെച്ച് മലയാണ്മയുടെ വെണ്മ തുകിലുണർത്തുകയായിരുന്നു ഇദ്ദേഹം ...

മണിയുടെ മരണം ചാനലുകൽക്ക്
‘ഇലക്ഷനു‘മുമ്പ് കിട്ടിയ ചാകരയായി മാറി.. അവർ ആയത് ഇപ്പോഴുംആഘോഷിച്ചു കൊണ്ടിരിക്കുന്നു ...

ഇല്ലായ്മകളിൽ നിന്നും ഉയർന്ന് വന്ന് , തന്റെ സകലകലാ വൈഭവത്താൽ ഇടിച്ചിടിച്ച് നിന്ന് പിടിച്ച് പിടിച്ച് കയറി , എല്ലാ ജന ഹൃദയങ്ങളിലും ഇടം പിടിച്ച സ്നേഹ സമ്പന്നതയുടെ ഒരു വ്യക്തിത്വമായിരിന്നു മണിയുടേത്... 

മറ്റനേകം സെലിബിറിറ്റികൾക്കൊന്നും ഇല്ലാതെ പോയ - കൂടെയുള്ളവരേയും , ഉറ്റ മിത്രങ്ങളേയും , ജന്മനാടിനേയുമൊക്കെ അകമഴിഞ്ഞ് സ്നേഹിക്കുകയും , തനിക്ക് കിട്ടുന്നതിൽ നിന്ന് ഒരു ഓഹരി ആയതിനെല്ലാം വേണ്ടി ചിലവഴിക്കാനും സന്മനസ്സുണ്ടായിരുന്ന ഒരു വേറിട്ട കലാകാരൻ തന്നെയായിരുന്നു ഇദ്ദേഹം...

ഇത്തരം ശീലഗുണങ്ങൾ തന്നെയാണ് മണിക്ക് ഗുണമായതും 
വിനയായതും എന്ന വസ്തുത ഏവർക്കും അറിവുള്ള കാര്യമാണല്ല്ലോ.

മണി എല്ലാവരേയും സന്തോഷിപ്പിച്ച് , 
ചിരിപ്പിച്ച് ഉള്ളുകൊണ്ട് കരഞ്ഞ ഒരു യഥാർത്ഥ 
മനുഷ്യ സ്നേഹിയാണ് . മണിയുടെ  ജീവചരിതം ഒരു 
മനുഷ്യ ജീവിതത്തിന്റെ താഴ്ച്ചയും , ഉയർച്ചയും , ഗുണവും , 
ദോഷവുമൊക്കെ  പഠിച്ചറിയാവുന്ന ഒരു അസ്സൽ പാഠപുസ്തകം തന്നെയാണ്... !



25 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

മൂന്നാഴ്ച്ചക്കാലത്തേക്ക് ഈ വരുന്ന
മണ്ടൻ ദിനം മുതൽ ലണ്ടനിലെ മണ്ടത്തരങ്ങളോടും,
സോഷ്യൽ മീഡിയകളോടും തൽക്കാലം ഒരു കുഞ്ഞിസ്സുല്ല്
പറഞ്ഞ് , ഞാനെന്റെ സ്വന്തം നാ‍ാടു താണ്ടാൻ പോകുകയാണ്...

ബന്ധുമിത്രാധികളുടെ ക്ടാങ്ങളുടെ കല്ല്യാണ ഘോഷങ്ങൾ ,
വിഷു വേല, സാക്ഷാൽ പൂരം, പാവറട്ടി പള്ളിപ്പെരുന്നാൾ ,തിരെഞ്ഞെടുപ്പ്
ജ്വരം, ചക്ക , മാങ്ങ അങ്ങിനെയങ്ങിനെ ഇമ്മിണിയിമ്മിണി കാര്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ട്
ഈ സഞ്ചാരത്തിന് പിന്നിൽ....

പോരാത്തതിന് ശരീരത്തിന്റെ കേട് വന്ന
ചില ഭാഗങ്ങളുടെ അല്ലറ ചില്ല്ലറ അറ്റകുറ്റപ്പണികളും
പറ്റിയാൽ നടത്തണം.
അപ്പോൾ നാട്ടിൽ വെച്ച് പല
മിത്രങ്ങളേയും നേരിട്ട് കാണാമെന്ന
പ്രതീക്ഷയോടെ ,
സ്നേഹത്തോടെ
മുരളി
0091 9946602201

കുസുമം ആര്‍ പുന്നപ്ര said...

ശരിയാണ് മണ്‍മറഞ്ഞുപോയ അതുല്യപ്രതിഭകളെ വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.

ajith said...

അപ്പോ നാട്ടിൽ പോവാണല്ലേ. ശരിശരി. എൻജോയ് എ ചൂടു വെകേഷൻ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വേറിട്ട വ്യക്തികള്‍..ചിന്തകള്‍

© Mubi said...

മലയാളി മനസ്സില്‍ മായാതെ കിടക്കുന്ന മണിമുത്തുകള്‍...

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഇതയും പേരെ ഓർത്തിട്ട് ആചാര്യ ശ്രീശങ്കരൻ ഓർമ്മിക്കാത്തതിൽ ഞാനൊന്നു കുണ്ഠിതപ്പെടുന്നു

ഇടയ്ക്കൊരു പുനർവിചിന്തനം നല്ലതാണ്‌.
എന്തു കൊണ്ട് ആ സ്ഥിതിയിൽ നിന്നും പടിഞ്ഞാറോട്ടു നോക്കുന്ന വെറും വാലാട്ടികളായി മാത്രം നമ്മൾ മാറിപ്പോകുന്നു?

പട്ടേപ്പാടം റാംജി said...

മണിമുത്തുകള്‍ മണിയില്‍ അവസാനിച്ചപ്പോള്‍ മനോഹരമായി.

അറ്റകുറ്റ പണി എന്ന് കേള്‍ക്കാന്‍ ഒരു സുഖവുമില്ല ഭായി.
വേഗം പോയി വരൂ.

Geetha said...

സാറിന്റെ ഈ ലേഖനം ആദ്യപാരഗ്രാഫ് വായിച്ചപ്പോൾ മണിയെ ആണ് ഓർമ്മവന്നത്. മനസ്സില് വല്ലാത്ത ഒരു വേദനയായി ആ കലാകാരന്റെ മരണവാർത്ത. മണ്ണിന്റെ മണമുള്ള ആ പാട്ടുകൾ മലയാളികൾ ഒരിക്കലും മറക്കില്ല.
സർ ഇതിലൂടെ ഓർമ്മപ്പെടുത്തിയ നമ്മുടെ നാടൻ കലാരൂപങ്ങൾ
ചെറുവിവരണത്തിലൂടെ മലയാളികളെ ഒന്ന് ഓർമ്മിപ്പിക്കുന്നു അല്ലെ. ആശംസകൾ സർ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കുസുമം മേം, നന്ദി.അതെ വല്ലപ്പോഴും മണ്‍മറഞ്ഞുപോയ അതുല്യപ്രതിഭകളെ ഓർക്കുകയും സ്മരിക്കുകയും ചെയ്ത് അവരോടൊക്കെയുള്ള ആ‍ദരവുകൾ കാണിക്ക വെക്കേണ്ടതാണ് നാം.

പ്രിയമുള്ള അജിത്ത് ഭായ് , നന്ദി. നാട്ടിൽ ഒറ്റക്ക് ചുറ്റിയടിക്കുമ്പോഴുള്ള ആ എഞ്ചോയ്മെന്റുകളുടെ ആഹ്ലാദം ഒന്ന് വേറെ തന്നെയല്ലേ ഭായ്..

പ്രിയപ്പെട്ട മുബി , നന്ദി. മണ്മറഞ്ഞു പോയാലും ഇത്തരത്തിലുള്ള മലയാളത്തിന്റെ അപൂർവ്വം മണി മുത്തുകൾ തന്നെയാണ് ഇവരൊക്കെ അല്ലെ മുബി.

പ്രിയമുള്ള പണിക്കർ സാർ,നന്ദി.ജനമനസ്സുകൾ മൊത്തത്തിൽ കീഴടക്കിയ മലയാളത്തിന്റെ പ്രതിഭകളെയാണ് ഞങ്ങളന്ന് വീണ്ടും ഓർമ്മയിലേക്ക് കൊണ്ടുവന്നത്. ജഗത് ഗുരു കൂടുതലും വരേണ്യ വർഗ്ഗത്തിന്റെ പ്രതിനിധിയായണല്ലോ അറിയപ്പെടുന്നത്.. അല്ലേ ഭായ്.

പ്രിയപ്പെട്ട റാംജി ഭായ്, നന്ദി. മണിയാണല്ലോ‍ അവസാനം തന്റെ സ്വഭാവ വിശേഷങ്ങളാൽ മലയാളികളുടെ മനസ്സിൽ സ്ഥാനം പിടിച്ച ഇത്തരം ഒരു വ്യക്തി.
പിന്നെ ഈ അറ്റകുറ്റ പണികൾ എന്റെയൊക്കെ ജീവിതത്തിൽ പല ശീലങ്ങളാലും വന്ന് ചേർന്ന ഒഴിച്ചുകൂടാനാകാത്ത ഒരു സംഗതി തന്നെയാണെന്റെ കേട്ടൊ ഭായ്.

പ്രിയമുള്ള ഗീതാജി, നന്ദി.മണ്ണിന്റെ മണമുള്ള നാടൻ പാട്ടുകൾ കൊണ്ട് മലയാളികളെ വീണ്ടും തുയിലുണർത്തിയ ഒരു മനുഷ്യ സ്നേഹിയായിരുന്നു മണി ഒപ്പം ഇത്തരത്തിലൂള്ള മലയാളി പ്രതിഭകളേയും ഒന്ന് സ്മരിച്ചു എന്ന് മാത്രം

സുധി അറയ്ക്കൽ said...

മുരളിച്ചേട്ടാ.നന്നായി...


ഈ ലിങ്കുകളിലൂടെ പോയി നോക്കട്ടെ.


മണിയിലെത്തിനിന്നത്‌ നന്നായി.

ഒന്നൂടെ വായിക്കട്ടെ.

നാട്ടിലുണ്ടോ ?

ഞാനും ദിവ്യയും അടുത്ത ആഴ്ച തൃശ്ശൂർ വരുന്നുണ്ട്‌.കാണാൻ കഴിയുമെന്ന് പ്രതീക്ഷിയ്ക്കുന്നു.(നമ്മുടെ വിനുവേട്ടനുമായുള്ള മീറ്റിംഗ്‌ തലനാരിഴയ്ക്കാ നഷ്ടമായത്‌)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അദ്വൈതം - അതായത് എല്ലാം ഒന്നു തന്നെ എന്നു പഠിപ്പിച്ച ആളല്ലെ ശങ്കരാചാര്യർ?

അത് മനസിലാക്കാൻ നമുക്കു കഴിവില്ലാതെ പോയതല്ലെ പ്രശ്നം?

വര്‍ഷിണി* വിനോദിനി said...

Thanks for the share and great share dear..
Enjoy vecation... (y)

Cv Thankappan said...

ബൃഹത്തായ വിഷയം കാച്ചിക്കുറുക്കിയെടുത്ത് എഴുത്തിന്‍റെ സൌന്ദര്യമാര്‍ന്ന മുത്തുമണിമാലകളായി ചേരുംപടി അത്യാകര്‍ഷകമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.
ആശംസകള്‍

Jazmikkutty said...

ഈ മുത്തുകൾ അവയെന്നും വിലമതിക്കാനാവാതെ തന്നെ ഇരിക്കും ... അനുസ്മരണക്കുറിപ്പ്‌ മികച്ചതായി.
നല്ലൊരു അവധിക്കാലം നേരുന്നു.

Bipin said...

നല്ല അവലോകനം.

vettathan said...

അറ്റകുറ്റപ്പണികള്‍ മാറ്റി വെയ്ക്കേണ്ട. അതാവട്ടെ ആദ്യം. വിളിക്കാം

റോസാപ്പൂക്കള്‍ said...

നല്ല പോസ്റ്റ്.
ഇനിയും ഇങ്ങനെയുള്ള അവതാരങ്ങൾ നമ്മുടെ നാട്ടിൽ ഉടലെടുക്കട്ടെ.
ചിലപ്പോൾ ഉടലെടുക്കുന്നുണ്ടാകും. പലരും അവസരങ്ങൾ കിട്ടാതെ മറഞ്ഞു കിടക്കുന്നതായിരിക്കും.

മാധവൻ said...

അവസാനത്തെ വരിയിലെല്ലാമുണ്ട് ,,, ഗുണദോഷ സമിശ്രമായൊരു പാഠ പുസ്തകമാണ് മണി ..മുരളിച്ചേട്ടൻ നന്നായെഴുതി .

ബൈജു മണിയങ്കാല said...

വെക്കെഷൻ പൊടിപൊടിക്കട്ടെ ഇത്തരം എന്തോ വ്യത്യസ്തത പലപ്പോഴും തോന്നിയിട്ടുണ്ട്
ആൾക്കാരുടെ വർഗം ദേശം ഒക്കെ വെച്ച് ഇപ്പൊ അത് സത്യമാണെന്ന് മനസ്സിലായി നല്ല തിരഞ്ഞെടുപ്പ് ഇനിയും കൂടും ശരി എന്ന് വെച്ച് തിരഞ്ഞെടുക്കപ്പെട്ടവർ എന്ത് കൊണ്ടും ബഹും കേമം മണിയിൽ അവിചാരിതമായി എത്തിനിൽക്കുമ്പോൾ സങ്കടം എന്ത് ചെയ്യാം
അപ്പൊ അവധി നടക്കട്ടെ മുരളി ഭായ് സ്നേഹം

A Simple Pendulum said...

രാഷ്ട്രീയ പോസ്റ്റും വായിച്ചു, മുരളി ചേട്ടാ..
എന്നാ തിരിച്ച് പോകുന്നത്? കട്ടൻ "കാപ്പി" ക്ക് ലിങ്ക് കൊടുത്തിടത്ത് ഒരു ചെറിയ അക്ഷരത്തെറ്റ്. അക്ഷരതെറ്റുകൾ ഇവിടെ കാണാറില്ലാത്തത് കൊണ്ട് മാത്രം പറഞ്ഞതാണ് കേട്ടോ

വിനുവേട്ടന്‍ said...

അറ്റകുറ്റപ്പണികൾ തീർന്നില്ലേ മുരളിഭായ്...? പെട്ടെന്ന് വാ...

ശ്രീ said...

നാട്ടില് കറങ്ങി നടപ്പാണല്ലേ, മുരളി ഭായ്? :)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സുധി ഭായ്, നന്ദി. ലിങ്കുകളിൽ പോയി നോക്കു , ഇങ്ങിനെ വല്ലപ്പോഴും അവതാരങ്ങൾ പോലെ മാത്രമാണ് ജനകീയരായ കലാകാരന്മാർ ജന്മമെടുക്കാറുള്ളത് . നാട്ടിൽ വന്നിട്ടും നമുക്ക് നേരിട്ട് കാണാൻ പറ്റിയില്ലല്ലോ എന്ന വിഷമമുണ്ട് കേട്ടൊ ഭായ്


പ്രിയമ്മുള്ള ഡോക്ട്ടർ സർ, നന്ദി.ശങ്കരാചാര്യർ അദ്വൈതം പഠിപ്പിച്ച ആൾ തന്നെ. പക്ഷേ അദ്ദേഹം ഒരിക്കലും ജനകീയനന്നയ ഒരു വ്യക്തിത്വമായിരുന്നില്ലല്ലോ - അന്നും ,ഇന്നും ,എന്നും അല്ലെ ഭായ്


പ്രിയപ്പെട്ട വര്‍ഷിണി ടീച്ചർ ,നന്ദി.വെക്കേഷൻ അടിച്ച് പൊളിച്ചുവെങ്കിലും , ടീച്ചറെയൊന്നും വന്ന് കാണാൻ പറ്റാത്ത സങ്കടമുണ്ട് കേട്ടൊ.

പ്രിയമുള്ള തങ്കപ്പൻ സാർ, നന്ദി. ഇത് അത്ര് ബൃഹത്തായ വിഷയമൊന്നുമല്ല എങ്കിലും ചിലതെല്ലം കാച്ചിക്കുറുക്കിയെടുത്ത് കാച്ചിയെന്ന് മാത്രം...

പ്രിയപ്പെട്ട ജാസ്മിക്കുട്ടി, നന്ദി.ഇവർ മലയാളത്തിലെ ജനകീയ മുത്തുകൾ തന്നെയായിരുന്നു , അതെ അവയെന്നും വിലമതിക്കാനാവാതെ തന്നെ ഇരിക്കും ...!


പ്രിയമുള്ള ബിപിൻ സാർ, നന്ദി. ഈ നല്ല വാക്കുകൾക്ക് വളരെയധികം സന്തോഷം കേട്ടോ ഭായ്.

പ്രിയമുള്ള വെട്ടത്ത് ജോർജ് സാർ, നന്ദി.നാട്ടിൽ വെച്ച് രോഗവിവരങ്ങൾ തിട്ടപ്പെടുത്തിയെങ്കിലും ആയതിന്റെ
അറ്റകുറ്റപ്പണികള്‍ ഇവിടെ വന്ന് ചെയ്യാമെന്ന് നിശ്ചയിച്ചാണ് തിരിച്ച് പോ‍ാന്നത് കേട്ടൊ ഭായ് . പല തിർക്കിനിടയിലും പെട്ട് വിളിക്കാൻ പറ്റാത്തതിൽ ക്ഷമ ചോദീക്കുന്നു...

പ്രിയപ്പെട്ട റോസാപ്പൂക്കള്‍ , നന്ദി. ഇനിയും ഇടക്കിടക്ക് ഇങ്ങനെയുള്ള അവതാരങ്ങൾ നമ്മുടെ നാട്ടിൽ ഉടലെടുക്കും എന്ന് തന്നെ നമുക്ക് വിശ്വസിക്കാം അല്ലേ .

പ്രിയമുള്ള വഴിമരങ്ങൾ ,നന്ദി. ഈ പറഞ്ഞ എല്ലാവരും മലയാളികളൂടെ മനസ്സിൽ ഒരു പ്രത്യേക് ഇടം പിടിച്ചവർ തന്നെയാണ്.മണിയുടെ ജീവ്തം പിന്നെ ഗുണദോഷ സമിശ്രമായൊരു പാഠപുസ്തകമാണ് എന്നത് ആർക്കാണ് അറിയാൻ പാടില്ലാത്തത് അല്ലേ..ഭായ്

ajeeshnasurya said...

ഓർമകളിൽ കുറെ ഏറെ സ്നേഹപ്പൂക്കൾ

Anonymous said...

ബൃഹത്തായ വിഷയം കാച്ചിക്കുറുക്കിയെടുത്ത്
എഴുത്തിന്‍റെ സൌന്ദര്യമാര്‍ന്ന മുത്തുമണിമാലകളായി
ചേരുംപടി അത്യാകര്‍ഷകമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു.

By

K.P.RAGHULAL

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...