അറിവും വിവരവും ഒപ്പം അല്പസൽപ്പം വിവേകവും ഉണ്ടെങ്കിൽ ഒരാൾക്ക് ജീവിത വിജയങ്ങൾ ഏറെ വാരി പിടിക്കുവാൻ സധിക്കും എന്നാണല്ലോ പറയുക ...
കണ്ടറിഞ്ഞും , കേട്ടറിഞ്ഞും , തൊട്ടറിഞ്ഞും പഠിക്കുന്ന അനുഭവ ജ്ഞാനങ്ങളേക്കാൾ വിലയുള്ള ഏറ്റവും വലിയ അറിവാണ് വായനയിലൂടെ ഒരാൾ നേടിയെടുക്കുന്ന വിജ്ഞാനം എന്നാണ് പറയപ്പെടുന്നത് ...
പണ്ടത്തെ താളിയോല ഗ്രന്ഥങ്ങൾ തൊട്ട് അച്ചടി മാധ്യമങ്ങൾ അടക്കം അത്യാധുനിക വെബ് - ലോഗുകളിൽ വരെ ഇന്ന് ആർക്കും യഥേഷ്ട്ടം എടുത്ത് ഉപയോഗിക്കാവുന്ന വിധം ഈ അറിവുകളുടെ വിശ്വ വിജ്ഞാന കലവറകൾ ലോകം മുഴുവൻ ഇന്ന് അങ്ങിനെ വിന്യസിച്ച് കിടക്കുകയാണല്ലൊ ഇപ്പോൾ ...
ലോകത്തുള്ള ചില പ്രധാനപ്പെട്ട ‘ലൈബ്രറി കൌൺസിലുകളും , ‘പബ്ലിഷേഴ്സും‘ കൂടി നടത്തിയ ഒരു റിസർച്ചിന്റെ ഫലം കഴിഞ്ഞ വർഷം ആഗോള വായന ദിനത്തിന്റെയന്ന് പുറത്ത് വിട്ടിരുന്നു...
അതെന്താണെന്ന് വെച്ചാൽ പണ്ട് മുതൽ ഇന്ന് വരെ വായനയുടെ കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് ഏഷ്യക്കാരാണ് പോലും ...
അതിൽ ആഴ്ച്ചയിൽ 11 മണിക്കൂർ വരെ ആവെറേജ് വായിച്ച് കൂട്ടുന്ന ,
മറ്റെല്ലാവരേയും പിന്തള്ളി , ഏവരേക്കാളും മികച്ച് നിൽക്കുന്നത് നമ്മൾ ഭാരതീയരാണെത്രെ ... !
മനുഷ്യൻ ഉണ്ടായ കാലം മുതൽ അവർക്കെല്ലാം കിട്ടി കൊണ്ടിരുന്ന പുത്തൻ അറിവുകളെല്ലാം തായ് വഴികളിലൂടെ തലമുറ തലമുറയായി അവർ കൈ മാറി വന്നുകൊണ്ടിരുന്നത് ശബ്ദങ്ങളിലൂടേയോ , ആംഗ്യങ്ങളിലൂടേയോ , രേഖാ ചിത്രങ്ങളിലൂടേയോ മറ്റോ ആയിരുന്നു പുരാതന മനുഷ്യർ , അവരുടെ ഇത്തരം ആശയ വിനിമയങ്ങൾ മറ്റൊരുവന് പകർന്ന് കൊടുത്തിരിന്നത് എന്നാണ് ചരിത്ര രേഖകൾ വ്യക്തമാക്കുന്നത് ...
പിന്നീടതൊക്കെ അവരുടെയിടയിൽ ഭാഷകൾ ഉരുത്തിരിഞ്ഞ് വന്നപ്പോഴേക്കും , അവർ ഈ അറിവുകളൊക്കെ വാമൊഴിയായി പദ്യങ്ങളായൊ, പാട്ടുകളായൊ , ശ്ലോകങ്ങളായൊ താള ലയങ്ങളോടെ പുതു തലമുറകൾക്ക് കൈമാറി കൊണ്ടിരുന്നു ...
ശേഷം അതൊക്കെ താളിയോലകളായും , അച്ചടിയായും ഗ്രന്ഥങ്ങളിൽ
സ്ഥാനം പിടിച്ചപ്പോൾ വായനയും എഴുത്തുമൊക്കെ മനുഷ്യ കുലങ്ങളിൽ അടി
വെച്ചടിവെച്ച് വർദ്ധിച്ചു വന്നു ...
ഇപ്പോഴിതാ ലോകം മുഴുവൻ ഡിജിറ്റൽ വായനയിലേക്ക് കൂപ്പ് കുത്തികൊണ്ടിരിക്കുകയാണ് ...
അതായത് സിനിമകളൊക്കെ കാണുമ്പോലെ കണ്ടും കേട്ടുമൊക്കെ വായിച്ച് രസിക്കാവുന്ന വീഡിയോ ബക്സും , വളരെ സുന്ദരമായ പാട്ടുകളൊക്കെ കേൾക്കുന്ന പോലെ കഥകളും ,കവിതകളും മറ്റും കേട്ട് മനസ്സിലാക്കാവുന്ന ഓഡിയോ ബുക്ക്സും ...!
പിന്നെ ഇതെല്ലാം അടങ്ങുന്ന വായിക്കാനും , എഴുതാനും , കാണാനും , കേൾക്കാനുമൊക്കെ സാധിക്കുന്ന തരത്തിലുള്ള ഡിജിറ്റൽ ബുക്കുകളടക്കം ധാരാളം 'ഇലക്ട്രോണിക് ഡിവൈസു'കളും പ്രചുര പ്രജാരം വന്നിരിക്കുന്ന കാലമാണിപ്പോൾ ...!
ഇന്ന് ഉലകത്തിൽ 'ഇ -വായന'കൾ ബഹുവിധം സുലഭം ആണെങ്കിലും , അച്ചടി വായനകൾക്ക് ഇപ്പോൾ ഇതുവരെ അന്ത്യക്കൂദാശകൾ അർപ്പിക്കാത്ത കാരണം നമ്മുടെയൊക്കെ തലമുറയിലുള്ളവർക്ക് പുസ്തക വായനകളോട് സുല്ല് പറയേണ്ടി വരില്ല എന്ന് മാത്രം .
ഒരു പക്ഷേ അടുത്ത ജെനറേഷനിൽ ഇക്കാര്യത്തിൽ ഒരു മാറ്റം സംഭവിക്കം .
വായന മാത്രമല്ല , കയ്യെഴുത്തിനും ഈ ഗതി തന്നെയാണ് വരാൻ പോകുന്നത്.
എന്തും കൈ കൊണ്ട് എഴുതുന്നതിന് പകരം ‘ടൈപ്പ്’ ചെയ്യുകയാണ് , ഏവരും ചെയ്ത് കൊണ്ടിരിക്കുന്ന പ്രക്രിയ .
അന്തർദ്ദേശീയമായി പേരെടുത്ത യൂറൊപ്പിലെ മൂന്നാല്
പേനക്കമ്പനികളെല്ലാം കഴിഞ്ഞ വർഷം കച്ചവടം നേർ പകുതിയിലേക്ക്
കൂപ്പ് കുത്തിയപ്പോൾ അടച്ച് പൂട്ടുകയുണ്ടായി .
ലോകത്തിലെ മിക്കവാറും താപാൽ വകുപ്പുകളിലേയും
തസ്തികകൾ ഇല്ലാതായി വരികയാണ്.
ദേ ഇപ്പോൾ ഇംഗ്ലണ്ടിലുള്ള നമ്മുടെ ‘മലയാള മനോരമ‘യൊക്കെ
പോലുള്ള , ഒരു പുരാതനമായ 'ഇന്റിപെന്റണ്ട് - ദി ഡെയ്ലി മെയിൽ' പത്രം
പൂർണ്ണമായും അച്ചടി പതിപ്പുകൾ നിറുത്തി , ഡിജിറ്റൽ പേപ്പറായി മാറിയിരിക്കുകയാണ്.
ഇത്തരം വായന / എഴുത്ത് വിപ്ലവ മുന്നേറ്റത്തിനിടയിൽ പല പല മേഖലകളിൽ അനേകം മനുഷ്യവിഭവ ശേഷികൾ ഇല്ലാതാക്കുന്നു എന്നൊരു
സത്യവും നാം മനസ്സിലാക്കിയിരിക്കണം.
ഇതുകൊണ്ടൊന്നും ലോകത്താകമാനം വായനയും എഴുത്തുമൊന്നും ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ആയതൊക്കെ പതിന്മടങ്ങ് വർദ്ധിച്ചു എന്നുള്ള ഒരു മെച്ചം കൂടി ഈ നവീന വായന വിപ്ലവങ്ങൾ കൊണ്ട് സാധ്യമാകുകയും ചെയ്തിരിക്കുകയാണിപ്പോൾ. ..!
ഏതാണ്ട് അര നൂറ്റാണ്ട് കഴിഞ്ഞാൽ കടലാസ്സുകൾ അപൂർവ്വമാകുന്ന ഒരു കാലം വന്ന് ചേരുമെന്നാണ് പറയുന്നത് .
അന്ന് ‘സോളാർ എനെർജി‘യാൽ്
പ്രവർത്തിക്കുന്ന ഒരിക്കലും ‘ഡിസ്കണക്റ്റാകാത്ത‘, ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്ന
ഒരു ഭീമൻ ‘വൈ -ഫൈ / Wi-Fi‘യാൽ ബന്ധിക്കപ്പെടുന്ന ഭൂമിയി്ലുള്ള സകലമാന ലൊട്ട് ലൊടുക്ക് ദിക്കുകളിലും ‘സൈബർ മീഡിയ‘കളിൽ കൂടി മാത്രമേ ഭൂരിഭാഗം ഇടപാടുകളും നടക്കുകയുള്ളൂ ...
ഒരു ‘’മൈക്രോ ചിപ്പി‘ൽ വരെ ഒരു പുസ്തക ശാലയിലെ മുഴുവൻ ബുക്കുകളുടേയും ഉള്ളടക്കങ്ങൾ ഉൾക്കൊള്ളിക്കുവാൻ പറ്റുന്ന കാലഘട്ടം.
അന്നൊക്കെ ഡിജിറ്റൽ വായനകൾ
മാത്രമേ ഉണ്ടാകുകയുള്ളൂ എന്നർത്ഥം ..
അപ്പോൾ അന്ന് പുസ്തകങ്ങളൊക്കെ ‘പ്രഷ്യസ് ‘ ആയിരിക്കും ...!
എപ്പോഴും പഴയതൊക്കെ അന്യം നിന്നു പോാകുമ്പോഴും വായനയിൽ കൂടി കിട്ടുന്ന ഈ വിജ്ഞാന വിളംബരങ്ങളെല്ലാം അതാതുകാലത്തുള്ള മനുഷ്യർക്ക് കൈവന്നിരുന്ന, അവരവരുടെ കാലത്തെ അത്യാധുനിക ഉപാധികളിലൂടെ കണ്ടെടുത്ത് മനസ്സിലാക്കാനും , സംരംക്ഷിക്കാനും സാധിച്ച് പോന്നിരുന്നത് മനുഷ്യന് അവന്റെ അറിവിനോടുള്ള ആർത്തി തന്നെയായിരുന്നു കാരണം ... !
അതുകൊണ്ട് വായന എന്ന സംഗതി ലോകത്ത് മനുഷ്യനുള്ള കാലം വരെ വിവിധ തരം മാധ്യമങ്ങളിൽ കൂടി തുടർന്ന് കൊണ്ടിരിക്കും
അവ എന്നും പല പല ഉപാധികളിൽ കൂടി സംരംക്ഷിക്കപ്പെട്ടുകൊണ്ടേയിരിക്കും ... !
ചെറുപ്പം മുതലെ ഒരു വായനയുടെ ദഹനക്കേടുണ്ടായിരിന്ന എനിക്ക് എഴുത്തിന്റെ ചില കൊച്ചു കൃമി ശല്ല്യവും ഒപ്പം ഉണ്ടായിരുത് കൊണ്ടായിരിക്കാം ഭൂമി മലയാളത്തിൽ ബൂലോകം പൊട്ടി മുളച്ചപ്പോൾ ആയതിന് ഇത്തിരി ചാണക വളമായി പല തവണ ഇവിടെയൊക്കെ വന്ന് പലതും വിസർജിച്ച് പോകുന്നത്...
പക്ഷേ തുടരെ തുടരെ പൊട്ടി മുളക്കുന്ന പല ‘സോഷ്യൽ മീഡിയ നെറ്റ് വർക്ക് സൈറ്റു‘കളിലൊക്കെ ഉന്തി തള്ളി കയറിയിട്ട് , അവിടെയൊന്നും സ്വസ്ഥമായ ഒരു ഒരു ഇരിപ്പിടം കിട്ടാതെ തേടി അലയുമ്പോഴും വായനയെന്ന ശയനത്തിൽ തന്നെ ഞാൻ ലയിച്ച് കിടക്കാറുണ്ടായിരുന്നു ...
ഏതാണ്ട് മൂനാലഞ്ചു കൊല്ലമായി ഇന്റെർ-നെറ്റിലൂടെയുള്ള
ഇ- വായനകളിൽ മാത്രം അഭയം തേടിയപ്പോൾ എനിക്ക് നഷ്ട്ടപ്പെട്ടത്
നല്ലൊരു പുസ്തക വായനയായിരുന്നു .
വായിക്കണം വായിക്കണം എന്ന് കരുതി സ്വരൂപിച്ച പല നല്ല പുസ്തകങ്ങളും ,
വാർഷിക പതിപ്പുകളുമൊക്കെ വീട്ടിൽ ഇപ്പോൾ കുന്ന് കൂടിയിരിക്കുകയാണ്.
2016 ന്റെ തുടക്കം മുതൽ നല്ല പിള്ള ചമയാനുള്ള ‘റെസലൂഷൻ‘ എടുത്തതിനോടൊപ്പം തന്നെ അനേകം ഗ്രൂപ്പുകളിലായി അഭിരമിച്ചിരുന്ന് ചുമ്മാ സമയം അപഹരിക്കുന്ന ‘വാട്ട്സാപ് , ലിങ്കിടിൻ , ഇൻസ്റ്റാഗ്രാം‘ മുതലായ പല സോഷ്യൽ മീഡിയ തട്ടകങ്ങളിൽ നിന്നും ‘സൈലന്റ് ‘ആയി നിന്ന് , എന്റെ മറ്റ് സോഷ്യൽ മീഡിയ തട്ടകളാായ‘ ഗൂഗ്ൾ പ്ലസ് , ഫേസ് ബുക്ക് , ട്വിറ്റർ ‘ എന്നീ തട്ടകങ്ങളിൽ ഒതുങ്ങി നിന്ന് മാത്രം , ചുമ്മാ ഒന്ന് എത്തി നോക്കിയിട്ട് , ബാക്കി വരുന്ന സമയം മുഴുവൻ എന്റെ ഇഷ്ട്ട വായന ഇടങ്ങളായിരുന്ന അച്ചടി മാധ്യമങ്ങളിലേക്ക് ഞ്‍ാൻ വീണ്ടും ഇറങ്ങി പോകുകയാണ് ...
ഏതൊരു വിദ്യയും സ്വയം കൈ വശമാക്കണമെങ്കിൽ അതിനെ കുറിച്ച്
ആദ്യം സിദ്ധാന്തപരമായൊ , പ്രായോഗികപരമായൊ മനസ്സിലാക്കി പഠിച്ചിരിക്കണം .
ആയതിന് അടിസ്ഥാനപരമായി വേണ്ട സംഗതിയാണ് വായന ...
അതെ എവിടെയും ഇടിച്ചിടിച്ച് പിടിച്ച് പിടിച്ച്
കയറണമെങ്കിൽ ഒരാൾക്ക് അറിവുകൾ ഉണ്ടായിരിക്കണം.
വിദ്യാ ധനം സർവ്വ ധനാൽ

പ്രാധാന്യം എന്നാണല്ലൊ പറയുക..
അതെ
വായിച്ചാൽ വളർന്ന് വളർന്ന് വലുതാകാം ...
അല്ലെങ്കിൽ വളഞ്ഞ് വളഞ്ഞ് നിലം മുട്ടി ഇല്ലാതാകും ... !
വായിച്ചാൽ വളർന്ന് വളർന്ന് വലുതാകാം ...
അല്ലെങ്കിൽ വളഞ്ഞ് വളഞ്ഞ് നിലം മുട്ടി ഇല്ലാതാകും ... !
ഒരു പുസ്തക ദിനത്തിനൊ ,
വായന ദിനത്തിനൊ മാത്രം
പോര വായനകൾ ..,
വായന ദിനത്തിനൊ മാത്രം
പോര വായനകൾ ..,
എന്നുമെന്നും
വേണം ബൃഹത്തായ വായനകൾ...!
വേണം ബൃഹത്തായ വായനകൾ...!
PS
ഈ ലേഖനം പിന്നീട് ബ്രിട്ടീഷ് കൈരളിയിൽ
എന്ന രീതിയിൽ കുറച്ച് മാറ്റങ്ങൾ വരുത്തി പ്രസിദ്ധീകരിച്ചിട്ടുണ്ട്
പിന്മൊഴി :-
ബൂലോഗത്ത് ഞാൻ തിമർത്താടിയിരുന്ന
2011 കാലഘട്ടത്തിൽ എഴുതിയിട്ടിരുന്ന
വെറും വായന വിവരങ്ങൾ എന്ന ആലേഖനവും
ഇതോടൊപ്പം വേണമെങ്കിൽ കൂട്ടി വായിക്കാം കേട്ടൊ കൂട്ടരെ
പിന്മൊഴി :-
ബൂലോഗത്ത് ഞാൻ തിമർത്താടിയിരുന്ന
2011 കാലഘട്ടത്തിൽ എഴുതിയിട്ടിരുന്ന
വെറും വായന വിവരങ്ങൾ എന്ന ആലേഖനവും
ഇതോടൊപ്പം വേണമെങ്കിൽ കൂട്ടി വായിക്കാം കേട്ടൊ കൂട്ടരെ
32 comments:
ആധുനിക വായനയെ സംബന്ധിച്ചുള്ള
ഒരു ‘വീഡിയോ വിഷ്വൽസി‘ന്റെ ‘ലിങ്ക്‘ ഈ
കുറിപ്പുകളോടൊപ്പം ആലേഖനം ചെയ്തത് ‘കോപ്പി റൈറ്റ് ‘
ഇല്ലാത്ത കാരണം , എന്റെ തട്ടക മുതലാളി ഇത് പ്രസിദ്ധീകരിക്കുവാൻ
രണ്ട് ദിവസം മുമ്പ് സമ്മതിക്കാത്ത കാരണമാണ് , അന്നിത് പബ്ലിഷാവിതിരുന്നത് ...
ഈ തടസ്സം നേരിട്ടതിൽ ക്ഷമിക്കുമല്ലോ ..അല്ലേ...
പിന്നെ
കാണാത്തതും , കേൾക്കാത്തതുമായ ഒരുപാടൊരുപാട്
കാര്യങ്ങൾ എന്നുമെന്നോണം എന്റെ സോഷ്യൽ മീഡിയ തട്ടകങ്ങളിലൂടെ
വന്നുകൊണ്ടിരിക്കുന്ന കാരണം , അലക്കൊഴിഞ്ഞ് മറ്റൊന്നിനും നേരമില്ല എന്ന്
പറഞ്ഞ പോലെ , ഇമ്മിണിയിമ്മിണി നാളുകളായി പല ആഴത്തിലുള്ള വായനകൾ കൈയ്യെത്തും
ദൂരത്തുണ്ടായിട്ടും എനിക്ക് എത്തിപ്പിടിക്കുവാൻ സാധിച്ഛിരുന്നില്ല ...
ദേ ഇക്കൊല്ലം മുതൽ ചില ‘സോഷ്യൽ നെറ്റ് വർക്ക് മീഡിയ‘കളിളെ
ചുമ്മാ നേരം കൊല്ലുന്ന തട്ടകങ്ങളോട് തൽക്കാലം സുല്ല് പറഞ്ഞ് ഞാൻ
എന്റെ ഇഷ്ട്ട വായനകളിലേക്ക് വീണ്ടും ഇറങ്ങി പോകുകയാണ്
വാക്കറ്റം :-
ഈ ഏപ്രിലിൽ രണ്ടാഴ്ച്ച നാട്ടിൽ വരാൻ പ്ലാനുണ്ട്
ഒക്കുകയാണേൽ ചിലരെയൊക്കെ നേരിൽ കാണാമെന്ന് പ്രതീക്ഷിക്കുന്നു
രണ്ടു ദിവസമായി ബ്ലോഗ് തിരഞ്ഞുകൊണ്ടിരിക്കയായിരുന്നു.
എന്‍റെ കസേരയില്‍ നിവര്‍ന്നു കിടന്നു ഇഷ്ടമുള്ള പുസ്തകങ്ങള്‍ അങ്ങിനെ കേട്ടു വായിക്കുക എന്നത് ഒരു മോഹമാണ്. നമ്മുടെ കാലത്ത് നടക്കുമോ ആവോ? വായനയിലേക്ക് ആഴ്ന്നിറങ്ങാനുള്ള ആഗ്രഹം വിജയിക്കട്ടെ.
മുരളി ഭായ് വല്ലാത്ത അവസ്ഥയിലൂടെയാണ് എഴുത്തിൽ പിച്ച വെച്ചുകൊണ്ടിരിക്കുന്ന ഞാൻ കടന്നു പോകുന്നത് അപ്പോൾ മുരളി ഭായ് എന്തുമാത്രം പല പല മാനസീക അവസ്ഥകളിൽ കൂടി കടന്നു പോയിട്ടുണ്ടെന്ന് ഊഹിക്കാം പിന്നെ മുരളി ഭായി യുടെ മാന്ത്രിക മനസ്സ് കുറച്ചുകൂടി ചങ്കുറപ്പ് ഉള്ളതാവാം എന്തായാലും ഭാരതീയത ഇഷ്ടായി വായനയിൽ ഒരു കാര്യം കൂടി ഇന്നും കേരളത്തിൽ ഇറങ്ങുന്ന പുസ്തകങ്ങൾ ഇപ്പോഴും അച്ചടി രംഗത്ത് ശുഭ സൂചകം തന്നെ,അപ്പോൾ ശുഭ വായന
ഞാന്‍ ആകെയുള്ളത് പ്ലസ്സിലും ബ്ലോഗിലും മാത്രമാണ്. പ്ലസ്സില്‍ ഇക്കൊല്ലം പോസ്റ്റിടലും കമെന്റിടലും വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം വിജയകരമായി നടപ്പിലാക്കി വരുന്നു. പ്ലസ്സ് വായന പക്ഷേ വേണ്ടത്ര കുറഞ്ഞിട്ടില്ല.
അതുകൊണ്ട് പുസ്തകവായന മെച്ചപ്പെട്ടിട്ടൊന്നുമില്ല. "പ്രൈസ് ഓഫ് ഇനെക്വാളിറ്റി" വായനശാലയില്‍നിന്ന് എടുത്തുവെച്ചിട്ട് ആഴ്ച മൂന്നായി. ഇതിനു മുമ്പൊരിക്കല്‍ എടുത്തപ്പോഴും വായന മുഴുമിക്കാന്‍ കഴിഞ്ഞിരുന്നില്ല.
വായന മരിക്കില്ല, മരിക്കാതിരിക്കട്ടെ.ഒരു കിന്‍ഡില്‍ വാങ്ങണമെന്ന് കുറച്ചായി ആഗ്രഹിക്കുന്നു. വേണോ വേണ്ടയോ എന്ന സംശയം തീര്‍ന്നിട്ടില്ല.ലിങ്കുകള്‍ വായിക്കാനാണ് ഇപ്പോള്‍ താത്പര്യം.
വായനയ്ക്കായി ഒരെഴുത്ത്, നന്നായി
മുരളി ചേട്ടന്റെ ആഗ്രഹം പോലെ, വരും നാളുകളിൽ നല്ല വായനാനുഭവങ്ങൾ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. അതോടൊപ്പം, ആഴത്തിലുള്ള വായനകൾ കൈയ്യെത്തും ദൂരത്തുണ്ടായിട്ടും അതിലൊന്നിന്റെ പേര് പോലും ഞങ്ങളോട് പങ്കു വെക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യുന്നു :)
അതിനിടയ്ക്ക് സോളാർന്ന് ഒന്ന് കണ്ടപ്പോഴാ വായനക്ക് സ്പീഡ് കൂടീത്.
പക്ഷെ പറ്റിച്ചുകളഞ്ഞില്ലേ, കള്ളൻ
മുരളിയേട്ടാ... ഇനി പുസ്തകങ്ങളും കിട്ടൂലേ? എനിക്കാണെങ്കില്‍ ഇ-വായന വല്യ ഇഷ്ടല്യ. പുസ്തകത്തിനെ കൈകൊണ്ട് തൊട്ടറിഞ്ഞ് വായിച്ചാലേ തൃപ്തിയാവൂ...
പ്രിയപ്പെട്ട വെട്ടം ,നന്ദി. വായന ധാരാളം നടക്കുന്നുണ്ടെങ്കിലും നഷ്ട്ടപ്പെട്ട പുസ്തക വായനയിലേക്ക് വീണ്ടും ആഴ്ന്നിറങ്ങണമെന്നാണ് എന്റെ ഉദ്ദേശം ..പിന്നെ നമ്മൾ പാട്ടുകളൊക്കെ കേൾക്കുന്ന പോലെയുള്ള ഓഡിയോ ബുക്കുകലും ഇപ്പോൾ ലഭ്യമാണ് കേട്ടൊ ഭായ്.
പ്രിയമുള്ള ബൈജു ഭായ്, നന്ദി. ഒന്നറിയാമോ ഭായ് എന്നെ ഇത്രടം എത്തിച്ചത് എന്റെ വായനകളിൽ കൂടി കിട്ടിയ സമ്പാദ്യമാണ് കേട്ടൊ ഭായ്. പിന്നെ ഭാവിയിൽ നമ്മുടെ നാട്ടിലും അച്ചടി മാധ്യമങ്ങളെക്കാളും മുന്നേറ്റമുണ്ടാകുക ഡിജിറ്റൽ പ്രിന്റ് വേർഷനുകൾ തന്നെയായിരിക്കും ..!
പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി ,നന്ദി.സോഷ്യൽ മീഡിയകൾ ഒന്നിനു പുറകെ ഒന്നൊന്നായി നമ്മുടെയൊക്കെ സമയം അപഹരിച്ചുകൊണ്ടിരിക്കുമ്പോൾ ഇക്കാലത്ത് ഏവർക്കും പല ജീവിത മുന്നേറ്റങ്ങളും നടത്തുവാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ഒരർത്ഥത്തിൽ എല്ലാം വേണം..ആവശ്യത്തിന് മാത്രം, അല്ലേ ഭായ്
പ്രിയമുള്ള മൈത്രേയി മേം, നന്ദി.അതെ ഇന്ന് ലിങ്കാധിഷ്ട്ടിത വായനകൾക്കാണ് പ്രത്യേകിച്ച് ഇ-വായനകൾക്കുള്ളിൽ പ്രാധാന്യം.. ഇങ്ങിനെ വായനകൾ മാറി മാറി മരിക്കാതെ ചിരജ്ഞീവിയായി തുടർന്ന് കൊണ്ടിരിക്കും അല്ലേ മേം
പ്രിയപ്പെട്ട കലാഭവൻ മാഷെ, നന്ദി. കുറെയൊക്കെ നാം വായിച്ച് കൂട്ടികൊണ്ടിരിക്കുനതല്ലേ,അപ്പോൾ ഇടക്കൊക്കെ ഇതിനെ കുറിച്ചും പറയേണതല്ലേ മാഷെ.
പ്രിയമുള്ള കൊച്ചുഗോവിന്ദ, നന്ദി.ഇമ്മിണിയിമ്മിണി പുസ്തകങ്ങൾ വായിക്കാനുള്ള കളക്ഷനിലുണ്ടെന്റെ ഭായ്, നാല് വേദങ്ങളുടെ പരിഭാഷകളും ആ കൂമ്പാരത്തിൽ ഉള്ളത് കൊണ്ട് അഥർവ്വ വേദം’ തൊട്ട് തുടങ്ങിയിരിക്കുകയാണിപ്പോൾ ...ശരീരത്തിന് വ്യസ്സായില്ലെ ആദ്യമിത്തിരി ആത്മീയമാവാം അല്ലേ കൊച്ചു.
പ്രിയപ്പെട്ട അജിത്ത് ഭായ്,നന്ദി.എന്നാലും ആ സോളാറിന്റെ ആ എടുപ്പും ,പളപളപ്പും നമ്മ മലയാളികൾക്ക് ഒരു ഒഴിച്ച് കൂടാനാകാത്ത സംഭവം തന്നെയായി മാറിയല്ലോ അല്ലേ ഭായ്.
വായിക്കണം എന്ന ഒരു മനസ്സുണ്ടെങ്കില്‍ നമ്മള്‍ വായിച്ചിരിക്കും. എന്തായാലും എവിടെയായാലും എങ്ങിനെയായാലും!
കടലാസ് വായന തീരെയില്ലായിരുന്നു. ഈയിടെയായി ബാറും സോളാറും മാണിയും ബിജുവും സരിതയും ഒക്കെ പൊടിപൊടിച്ചപ്പോഴാ വീണ്ടും കടലാസ് വായന തുടങ്ങിയത്. അതും അവമ്മാര് കുറേയൊക്കെ മുക്കിക്കളഞ്ഞു.
എങ്കിലും കടലാസ് വായന തന്നെയാണ് മനസ്സിനു തൃപ്തി തരുന്നത്.

പുസ്തകങ്ങൾ ഇല്ലാതായാൽ പിന്നെ എന്താണൊരു രസം? ആ വായന ഒന്ന് വേറെ തന്നെയാണ്...
അല്ല, പുസ്തകങ്ങൾ ഇല്ലാതാകാൻ പോകുകയാണെങ്കിൽ പിന്നെ ഞാനെന്തിനാ മുരളിഭായ്, ഈ നോവലുകളൊക്കെ പുസ്തകമാക്കാൻ നടക്കുന്നത്...? അതിവിടെ ബ്ലോഗിൽ തന്നെ കിടക്കട്ടെ... ആർക്ക് വേണമെങ്കിലും വായിക്കാമല്ലോ...
വായനയുടെ കാര്യത്തിൽ ഞാനിന്നും ഒത്തിരി പിറകിലാ. എന്നാലും പുസ്തകങ്ങൾ കണ്ടാൽ വാങ്ങിക്കൂട്ടും. വായിക്കാൻ ഒത്തിരി പുസ്തകങ്ങൾ ഇരിക്കുന്നു. ഇനി വായന കുറച്ചൂടെ പുരോഗമിപ്പിക്കണമെന്നു മനസ്സ് പറയുന്നു. വായനയുടെ ലോകത്തെ കൂടുതൽ അറിവുകൾ പകർന്നു നല്കിയ സാറിന്റെ ലേഖനം എല്ലാവര്ക്കും വളരെ പ്രയോജനപ്രദം തന്നെ. ആശംസകൾ.
എന്തൊക്കെ പുതിയ സംഭവങ്ങള്‍ വന്നാലും പുസ്തകം വായിക്കുമ്പോലെ ആകില്ല. പക്ഷെ അത് പുസ്തകം വായിച്ചു ശീലിച്ചവരുടെ കാര്യം. അങ്ങനെ ശീലമില്ലാത്ത ഒരു വന്‍ ജനസമൂഹം രൂപപ്പെടുകയും പതിയെ പതിയെ പുസ്തകങ്ങള്‍ ഓര്‍മ്മകളാകുകയും ചെയ്യാം.. വിദൂര ഭാവിയില്‍.. :)
അതെ, ഇപ്പോള്‍ വായന 'ഇ വായന' യിലേയ്ക്ക് മാത്രമായി ചുരുങ്ങി... എന്നാലും പുസ്തകം വായിയ്ക്കുമ്പോഴത്തെ ഒരു തൃപ്തി തോന്നാറില്ല...
മുരളിയേട്ടാ!!!!!
എന്റെ പുസ്തകവായന മരിച്ചോന്നാ സംശയം.കുറേ പുസ്തകങ്ങൾ വാങ്ങിയിട്ട് ഇത് വരെ വായിക്കാൻ കഴിഞ്ഞില്ല.ദിവ്യ വന്നപ്പോൾ കുറേ പുസ്തകങ്ങളും കൊണ്ടു വന്നിരുന്നു.അത് ഭംഗിയായി അടുക്കി വെച്ചതല്ലാതെ ഒന്നും നടന്നില്ല.ഹൈമവതഭൂവിൽ ആശിച്ച് മോഹിച്ച് കോട്ടയം മാതൃഭൂമിയിൽ നിന്നും വാങ്ങി വന്നത് തുറന്ന് നോക്കിയിട്ടൂടിയില്ല.ഫേസ്ബുക്കിൽ നിന്ന് വളരെ ഉൾവലിഞ്ഞതിനാൽ ബ്ലോഗ് വായനയ്ക്ക് വളരെ സമയം കിട്ടുന്നു.ഈ ഓൺലൈൻ വായനയെങ്കിലും മുടക്കമില്ലാതെ നടന്നിരുന്നെങ്കിൽ എന്നാശിച്ച് പോകുന്നു.
വിജ്ഞാനപ്രദമായ മറ്റൊരു പോസ്റ്റുമായി മുരളിചേട്ടന്‍ വീണ്ടും.... കണ്ടെത്തലുകള്‍ ഇഷ്ടായി. വായനയെപ്പറ്റി എഴിതിയ ഈ കുറിപ്പിന് ആശംസകള്‍
വായനയിലേയ്ക്ക് മടങ്ങി പോയതിൽ സന്തോഷം. ബുക്ക്സ് വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറെ തന്നെ
പ്രിയപ്പെട്ട മുബി, നന്ദി.നമ്മുടെ കാലം കഴിയുന്ന വരെയൊന്നും നമ്മുടെ മിക്ക ഇഷ്ട്ട വായനകളും ആ പുസ്തകത്തിനെ കൈകൊണ്ട് തൊട്ടറിഞ്ഞ് തന്നെ വായിച്ച് തൃപ്തിയടയാം ,പക്ഷേ 50 വർഷം കഴിഞ്ഞാൽ ഇതെല്ലാം സ്വാഹ:
പ്രിയമുള്ള ഫീനിക്സ്സ് മാൻ, നന്ദി.അതെ ഭായ് വായിക്കണം എന്ന ഒരു മനസ്സുണ്ടെങ്കില്‍ നമ്മള്‍ തീർച്ചയായും വായിച്ചിരിക്കും അത് എന്തായാലും എവിടെയായാലും എങ്ങിനെയായാലും!
പ്രിയപ്പെട്ട അശോക് ഭായ്, നന്ദി.കടലാസ് വായനയും പ്രിന്റ് വായനയും ഒരു തലമുറകൂടി കഴിഞ്ഞാൽ വെറും റെഫെറൻസിന് മാത്രം ഉപയോഗിക്കുന്ന ഒരു സംഗതിയായിരിക്കുമെന്നാണ് പറയുന്നത്. നമുക്കൊക്കെ കടലാസ് വായന തന്നെയാണ് മനസ്സിനു തൃപ്തി തരുന്നത് എന്നത് പരമാർത്ഥം തന്നെയാണ് കേട്ടൊ ഭായ്
പ്രിയമുള്ള വിനുവേട്ടൻ, നന്ദി.പുസ്തകങ്ങൾ പെട്ടെന്നൊന്നും ഇല്ലാതാവാത്തതുകൊണ്ട് ആ ദു:ഖം തന്നെ വേണ്ട കേട്ടൊ വിനുവേട്ട , അതെ ആ വായന ഒന്ന് വേറെ തന്നെയാണ്...! അതുകൊണ്ട് ബുക്കുകളുടെ അച്ചടി ഒട്ടും അമാന്തിപ്പിക്കണ്ട കേട്ടൊ
പ്രിയപ്പെട്ട ഓമന മേം , നന്ദി.വായനയുടെ ഒരു ആർത്തി ഉള്ളിലുള്ളതുകൊണ്ടാണ് പുസ്തകങ്ങൾ കണ്ടാൽ വാങ്ങിക്കൂട്ടുന്ന ഈ പ്രവണത.എന്തായാലും മടിപിടിച്ചിരിക്കാതെ വായിക്കാനുള്ളത് കുറച്ചൂടെ പുരോഗമിപ്പിക്കണം കേട്ടൊ മേം.
പ്രിയമുള്ള ഡോ.മനോജ് ഭായ് , നന്ദി.നമ്മുടെയൊക്കെ തലമുറക്ക് എന്തൊക്കെ പുതിയ സംഭവങ്ങള്‍ വന്നാലും പുസ്തകം വായിക്കുമ്പോലെ ആകില്ല എന്നത് ഒരു വാസ്ത്തവമാണ് ,പക്ഷെ അങ്ങിനെ ശീലമില്ലാത്ത ഒരു വന്‍ ജനസമൂഹം രൂപപ്പെട്ട് വരികയാണല്ലോ ലോകം മുഴുവൻ , അതുകൊണ്ട് പതിയെ പതിയെ പുസ്തകങ്ങള്‍ ഓര്‍മ്മകളാകുക തന്നെ ചെയ്യും അല്ലേ ഡോക്ട്ടർ.
പ്രിയപ്പെട്ട ശ്രീശോഭ് ഭായ്, നന്ദി.പുതു തലമുറ്യോടൊപ്പം നമ്മൾ ഏറെ പേരും ഇപ്പോള്‍ വായന 'ഇ വായന' യിലേയ്ക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ് , ആ പണ്ടത്തെ പുസ്തക വായനയുടെ സംതൃപ്തി തോന്നാറില്ലെങ്കിലും അല്ലേ ഭായ്
അതെ... എത്ര പുസ്തകങ്ങൾ ആണ് വായിക്കാതെ ഇരിക്കുന്നത്.
ഒരു പരിധി വരെ സോഷ്യൽ മീഡിയയുടെ ഉപയോഗം തന്നെ കാരണം. ഓണ്‍ലൈന്‍ ആയിരിക്കുമ്പോള്‍ നാമറിയാതെ നമ്മുടെ ഒത്തിരി സമയം ചോര്‍ന്നു പോകുന്നുണ്ട്.
മുരളിയേട്ടന്‍റെ ന്യൂയര്‍ റെസല്യൂഷൻസെല്ലാം നടപ്പിലാവട്ടെ. എന്നാശംസിക്കുന്നു...!!
വായന ചെയ്യുന്ന ഗുണങ്ങൾ ഇനി അക്കമിട്ടു നിരത്തുന്നില്ല. മുരളി ഒക്കെ പറഞ്ഞു.കടലാസ് വായന മാത്രമല്ല. ഇടയ്ക്കിടെ നെറ്റിലൂടെ കിട്ടുന്ന തലക്കെട്ടുകളും പത്ര വാർത്തകളും പെട്ടെന്ന് വിജ്ഞാനം തരുന്നു. പിന്നെ വിസ്താരമായി വായിക്കാൻ പത്രങ്ങളും കടലാസും തന്നെ ശരണം. ലേഖനങ്ങൾ,കഥകൾ നോവലുകൾ അവയൊക്കെ കടലാസ്സിൽ മഷി പുരണ്ടു വന്നു വായിക്കുന്നതാണ് ഇഷ്ട്ടം. ശീലം ആയതു കൊണ്ടാവാം. കടലാസ് പൂർണമായും അവസാനിക്കും എന്ന് കരുതുന്നില്ല. (ഡി.സി. എങ്കിലും അതിനെതിരെ എന്തെങ്കിലും ഉണ്ടാക്കി എടുക്കും). "വായിക്കുക വളരുക" എന്നൊരു മുദ്രാവാക്യവുമായി വർഷങ്ങൾക്കു മുൻപ് ഒരു ജാഥയിൽ പോയത് ഓർമ്മിക്കുന്നു. നാട്ടിലൊക്കെ ഒന്ന് കറങ്ങി പഴയ/ പുതിയ വായനശാലകൾ ഒന്ന് നോക്കൂ മുരളീ.
പ്രിയ മുരളിചേട്ടൻ , വളരെ നാള് കൂടി വായനയെ കുറിച്ചുള്ള നല്ലോരു ബ്ലോഗ്ഗ് വായിച്ചതിന്റെ സുഖം ആദ്യമേ തന്നെ പറയട്ടെ. പുസ്തക വായനയ്ക്ക് വായിക്കരിയിടുന്ന ഈ കാലഘട്ടത്തിൽ ഈ - വായന പടച്ച് കയറുംമ്പോഴും അച്ചടി മഷിപുരണ്ട പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണെന്ന് പറയാതെ വയ്യ. എങ്കിലും ചില നേരങ്ങളിൽ ഈ-ബുക്ക് വായന ഒരാവശ്യവുമായി പരിണമിക്കാറുണ്ട്. അതുകൊണ്ട് ചിലപ്പോൾ കാലത്തിനൊപ്പം ചരിക്കുന്ന ഒരു കോമാളിയായി നടക്കേണ്ടിയും വരുന്നു..
എങ്ങനെയായാലും വായന മരിക്കാതിരിക്കാട്ടെ. നന്ദി ഒത്തിരി നന്ദി...
ഏതാണ്ട് മൂനാലഞ്ചു കൊല്ലമായി ഇന്റെർ-നെറ്റിലൂടെയുള്ള
ഇ- വായനകളിൽ മാത്രം അഭയം തേടിയപ്പോൾ എനിക്ക് നഷ്ട്ടപ്പെട്ടത്
നല്ലൊരു പുസ്തക വായനയായിരുന്നു .
വായിക്കണം വായിക്കണം എന്ന് കരുതി സ്വരൂപിച്ച പല നല്ല പുസ്തകങ്ങളും ,
വാർഷിക പതിപ്പുകളുമൊക്കെ വീട്ടിൽ ഇപ്പോൾ കുന്ന് കൂടിയിരിക്കുകയാണ്
ഇത് എന്റെയും അനുഭവം തന്നെ, പക്ഷെ മുരളിയേട്ടന്‍ എടുത്ത പോലെയൊരു തീരുമാനമേടുക്കാന്‍ ഇത് വരെ സാധിച്ചിട്ടില്ല,
എന്നാല്‍ വായിച്ചോളൂ ട്ടോ, നമ്മളായിട്ട് ശല്യപ്പെടുത്തുന്നില്ല
ഇനി എന്ത് പറഞ്ഞാലും പുസ്തകത്തിലേയ്ക്ക് കണ്ണ് നട്ടിരിക്കുന്ന സുഖം ഒന്ന് വേറെ തന്നെയാ....
പ്രിയപ്പെട്ട സുധി ഭായ്, നന്ദി .ഇന്ന് ഏതാണ്ട് എല്ലാ വായനക്കാരുടേയും പുസ്തകവായന മരിച്ചോന്നാ സംശയം. ചുമ്മാ സ്കോൾ ചെയ്ത് വായിക്കാവുന്ന കാപ്സൂൾ വായനകളായ സൈബർ വായനകളിൽ മുങ്ങി തപ്പി വരുമ്പോഴേക്കും വായിക്കുവാൻ കരുതിയിരുന്ന അച്ചടി വായനകളെല്ലാം അടിതട്ടിലേക്ക് അടിഞ്ഞ് കൂടിയിട്ടുണ്ടാകും..
പ്രിയമുള്ള അന്നൂസ് ഭായ് ,നന്ദി.വെറുതെ ഇന്നുള്ള വായനാ വഴികളിലൂടെ ഒരു ഓട്ട പ്രദക്ഷിണം ന്നടത്തിയതാണെന്റെ ഭായ്.
പ്രിയപ്പെട്ട പ്രവാഹിനി, നന്ദി.പുസ്തകങ്ങൾ തൊട്ട് മറിച്ച് വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണല്ലോ , അതുകൊണ്ടാണ് ആ പഴ്ം വായനയിലേക്ക് മടങ്ങിയത് കേട്ടോ.
പ്രിയമുള്ള കല്ലോലിനി , നന്ദി. ഓണ്‍-ലൈന്‍ മീഡിയകൾ നാമറിയാതെ നമ്മുടെ ഒത്തിരി സമയം അപഹരിക്കുന്ന ഒരു സ്രോതസ് തന്നെയാണ് അതെ ആ നഷ്ട്ടപ്പെട്ട പുസ്തക വായനകളിലേക്ക് ഒരു തിച്ചോട്ടത്തിന് ഇപ്പോൾ ഞാൻ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് കേട്ടൊ.
പ്രിയപ്പെട്ട ബിപിൻ സർ,നന്ദി .വായന ചെയ്യുന്ന ഗുണങ്ങളേക്കാൾ ഉപരി വായനയുടെ ഇന്നത്തെ സ്ഥിതി വിശേഷങ്ങലിലേക്ക് ഒരു എത്തി നോട്ടം നടത്തിയതാണ് കേട്ടൊ ഭായ്.എല്ലാ വായനകളും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരുതരട്ട്തിൽ വിജ്ഞാനം വിളമ്പി തരുന്നതുകൊണ്ടാണല്ലൊ ഈ ഓൺ -ലൈൻ വായന ഇങ്ങിനെ പച്ചപിടിച്ച് പോകുന്നത് .തരുന്നു.നാട്ടിലൊക്കെ ഇന്ന് വിരളമായ വായനശാലകൾ ചിലതിലെല്ലാം അവിടെയെത്തുമ്പോൾ കയറിയിറങ്ങാറുണ്ട് ...എന്തോ അവിടെ നിന്നൊന്നും ,ആ പണ്ടാത്തെ ഒരു ഇത് കിട്ടുന്നീല്ല ഇപ്പോൾ...!
പ്രിയമുള്ള അജിത്ത് ഭായ്, നന്ദി. ഇന്നത്തെ ഇ-വായനകളാണ് പുസ്തക വായനയ്ക്ക് വായിക്കരിയിടുന്ന ഹേതു. പിന്നെ ഭായ് പറഞ്ഞത് ശരിയാണ് , അച്ചടി മഷിപുരണ്ട പുസ്തകങ്ങൾ വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണെന്ന് നമുക്കൊക്കെ അറിയാം , പക്ഷേ നമ്മുടെയൊക്കെ പുത്തൻ തലമുറ അങ്ങിനെയല്ലല്ല്ലോ ..അല്ലേ ഭായ്.
പ്രിയപ്പെട്ട അഷ്‌റഫ് ഭായ്, നന്ദി.ഇ-വായനകൾ അച്ചടി മാധ്യമങ്ങളേക്കാൾ കൂടുതൽ കണ്ടും കേട്ടുമൊക്കെ വായിക്കാവുന്ന രീതിയിൽ വളർന്നതുകൊണ്ടാണ് അച്ചടി വായനകൾ പിൻപന്തിയിലായത്, ഇനിയും അങ്ങിനെ തന്നെ വായനകൾ തുടർന്ന് കൊണ്ടിരിക്കുകയും ചെയ്യും കേട്ടൊ ഭായ്.
ഇ-വായന കൂടിയിട്ടുണ്ട്. പക്ഷേ നല്ലത് ചുരുക്കം.
കള്ളുകുടിച്ച് ലക്കുകെട്ട് തലപൊങ്ങാതെ കിടന്ന്‍ ഒരു ദിവസം നശിപ്പിച്ചാല്‍ പിറ്റേന്ന് മനസ്താപം ഉണ്ടാകാറുണ്ട്. അതുപോലെതന്നെയാണ് വാട്സപ്പ് കുത്തിക്കളഞ്ഞ സമയത്തെക്കുറിച്ചോര്‍ക്കുന്ന ഓരോ ദിവസവും. ഡിജിറ്റല്‍ വായനയുടെ ദൂഷ്യവും അതുതന്നെയാണ്. ഒരു മെസ്സേജ് ശബ്ദം കേട്ടാല്‍ പിന്നെ നമ്മള്‍ അതിന്റെ പിറകെ പോകും..
വായനയുടെ വിശുദ്ധി ഇന്നും പുസ്തകങ്ങളിലാണ് എന്നാണ് എന്റെ വിശ്വാസം.
Good writing.... Aasamsakal, Murali.
ഓർപാട് നാളായി മാഷ് എഴുതിയതെന്തെങ്കിലും വായിച്ചിട്ട്.
സന്തോഷമായി.
എന്നെ സമ്പന്ധിച്ച്, പുസ്തക വായനയും ഡിജിറ്റൽ വായനയും തമ്മിൽ;വാഴയിലയിൽ സദ്യയുണ്ണൂന്നതും, സിറാമിക്ക് ബൗളിൽ നൂഡിൽസ് കഴിക്കുന്നതും പോലുള്ള വ്യത്യാസമുണ്ട്.
അതുമല്ലെങ്കിൽ അച്ചുതാനന്തന്റെ പ്രസംഗവും ശശി തരൂരിന്റെ പ്രസംഗവും കേൾക്കുന്നതുപോലെയും എന്നും പറയാം
വീണ്ടൂം വരും കേട്ടോ...:)
പുസ്തക വായനയ്ക്ക് വായിക്കരിയിടുന്ന ഈ കാലഘട്ടത്തിൽ
ഇ - വായന പടച്ച് കയറുംമ്പോഴും അച്ചടി മഷിപുരണ്ട പുസ്തകങ്ങൾ
വായിക്കുമ്പോൾ കിട്ടുന്ന സുഖം ഒന്ന് വേറെ തന്നെയാണെന്ന് പറയാതെ വയ്യ.
എങ്കിലും ചില നേരങ്ങളിൽ ഈ-ബുക്ക് വായന ഒരാവശ്യവുമായി പരിണമിക്കാറുണ്ട്. അതുകൊണ്ട് ചിലപ്പോൾ കാലത്തിനൊപ്പം ചരിക്കുന്ന ഒരു കോമാളിയായി നടക്കേണ്ടിയും വരുന്നു..
പുസ്തകങ്ങൾ ഇല്ലാതായാൽ പിന്നെ എന്താണൊരു രസം? ആ വായന ഒന്ന് വേറെ തന്നെയാണ്..
By
K P Raghulal
I loved this article very much. Keep it up Muralee...
Post a Comment