ഒരു രാജ്യത്തിന്റെ സാംസ്കാരിക തനിമകൾ തൊട്ടറിയുവാൻ അവരുടെ ടി.വി
പ്രോഗ്രാമുകൾ ഒരാഴ്ച്ച വീക്ഷിച്ച് നോക്കിയാൽ മതിയെന്നാണ് പറയുന്നത് ...
ആ നാട്ടിലെ ടി.വി ചാനലുകളിൽ കൂടി അവതരിപ്പിക്കുന്ന വാർത്താ പത്രികകളിലൂടെ , ഡോക്യുമെന്ററികളിലൂടെ , ചരിത്ര - വർത്തമാന - രാഷ്ട്രീയ - സിനിമാ - കായിക വിനോദ കാഴ്ച്ചകളിലൂടെ ആ നാടിന്റേയും , നാട്ടുകാരുടേയും സ്പന്ദനങ്ങൾ മനസ്സിലാക്കുവാൻ സാധിക്കുമത്രെ ...!
എന്നെപ്പോലെയൊക്കെയുള്ള ഇന്നത്തെ ഒരു ശരാശരി
സാധാരണക്കാർ , ഇത്തരം സ്ഥിരം കാണാറുള്ള ചാനലുകളിലെയൊക്കെ
നല്ലതും , ചീത്തയും , വാർത്താ പ്രാധാന്യമുള്ളതുമൊക്കെയായ കാര്യങ്ങൾ മിക്കതും ഊറ്റിയെടുത്താണ് അവരുടെയൊക്കെ സ്വന്തം ബ്ലോഗുകളിലടക്കം , പല സോഷ്യൽ
മീഡിയ സൈറ്റുകളിലും , മറ്റ് പല വെബ് തട്ടകങ്ങളിലും ...
ആയതൊക്കെ കുറച്ച് പൊടിപ്പും , തൊങ്ങലും വെച്ച് പ്രദർശിപ്പിച്ച് അഭിപ്രായങ്ങളും , ലൈക്കുകളും , ഡിസ് ലൈക്കുകളും , ഷെയറുകളുമൊക്കെയായാണ് ഈ കാലഘട്ടത്തിൽ എന്നുമെന്നോണം അഭിരമിച്ചുകൊണ്ടിരിക്കുന്നു , എന്നത് ആർക്കാണ് അറിയുവാൻ പാടില്ല്യാത്തത് ..അല്ലേ.
അതായത് യാതൊരു വിധ പൊതു താല്പര്യ പ്രശ്നങ്ങളിലും നേരിട്ടിറങ്ങിച്ചെല്ലാതെ , തനി സോഫാ ഗ്ലൂ കുട്ടപ്പന്മാരും , കുട്ടപ്പികളുമായി മുറിയിൽ അടച്ചിരുന്ന് രാഷ്ട്രീയത്തേയും , സാഹിത്യത്തേയും, മതത്തേയും, സേവനങ്ങളേയുമൊക്കെ പറ്റി ഘീർവാണം പോലെ , ഘോരഘോരം വാചക കസർത്തുക്കൾ മാത്രം നടത്തുന്നവർ ...!
അതൊക്കെ പോട്ടെ
ഇനി നമുക്ക് പറയുവാൻ പോകുന്ന
ടി.വി പ്രോഗ്രാമുകളിലേക്ക് കടന്ന് ചെല്ലാം...
അലങ്കാരങ്ങളായി കൈയ്യിലും , കാലിലും , കഴുത്തിലും , കാതിലും
മൂക്കിലുമൊക്കെ ആഭരണങ്ങളാൽ അണിയിച്ചൊരുക്കി, ആഡംബര ജീവിതം
നയിച്ച് പോരുന്ന അമ്മായിയമ്മ കം മരുമകൾ കുടുംബങ്ങളെ ചിത്രീകരിച്ച് , അവർ
തമ്മിലുള്ള പോരുകളും , ചേരി തിരിവുകളും , കോന്തൻ ഭർത്താവുദ്യോഗസ്ഥന്മാരെയുമൊക്കെ അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറ്റി മാറ്റിയിട്ടിട്ടുള്ള തനി മിഴിനീർ പ്രവാഹമൊഴുകുന്ന കാക്ക തൊള്ളായിരം സോപ്പ് സീരിയലുകൾക്കിടയിൽ , വല്ലപ്പോഴും കാണിക്കാറുള്ള ഗെയിം / ടാലന്റ് റിയാലിറ്റി ഷോകളാണ് , ഇന്നത്തെ ടി.വി പരിപാടികളിൽ ചിലതൊക്കെ പ്രേഷകർക്ക് ശരിക്കും വിനോദവും വിജ്ഞാനവും വിളമ്പി കൊടുക്കുവാറുള്ളത് എന്നത് ഒരു സത്യം തന്നേയാണല്ലോ ...
ഇതിപ്പോൾ പറയുവാൻ കാരണം മിനിഞ്ഞാന്ന് , ഏഷ്യാനെറ്റിൽ അവതരിപ്പിച്ച
‘സെൽ മി ദി ഏൻസർ ‘ എന്നൊരു ടാലന്റ് ഷോ കാണാൻ ഇടയായി. 10 ചോദ്യങ്ങൾക്ക് ശരിയായ ഉത്തരങ്ങൾ നൽകിയാൽ , ആയതിൽ പങ്കെടുക്കുന്ന ആൾക്ക് , പരിപാടിയിൽ പടി പടിയായി 50 ലക്ഷം രൂപയിൽ മേലെ സ്വന്തമാക്കാവുന്ന , പൈസ സ്വരൂപിക്കാവുന്ന മത്സര പരിപാടിയാണിത്.
അഥവാ ചോദ്യങ്ങൾക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ , ഉത്തരങ്ങൾ വിലക്ക്
വിൽക്കുവാൻ അവിടെ ആ സദസ്സിൽ സന്നിഹിതരായിരിക്കുന്ന 42 ട്രേയ്ഡേയ്സിൽ
നിന്നും വിലകൊടുത്ത് ഉത്തരങ്ങൾ വാങ്ങാവുന്ന ഒരു ഏർപ്പാടും ഈ പരിപാടിയിൽ ഉണ്ട്.
അതായത് പങ്കെടുക്കുന്ന 'കണ്ടസ്റ്റെൻസി'നേക്കാൾ പൈസ , ശരിയായ
ഉത്തരം വിപണനം ചെയ്യുന്നവർക്ക് വിറ്റ് , വിറ്റ് ഉണ്ടാക്കാം എന്നർത്ഥം , അഥവാ ശരിയുത്തരമല്ലെങ്കിൽ പോലും വിപണനം ചെയ്യുന്ന ആളടക്കം വാങ്ങുന്ന ആളും പരിപാടിയിൽ നിന്നും പുറത്തായാലും , വിറ്റു കിട്ടിയ കാശ് സ്വന്തമാക്കുവാൻ പറ്റുന്ന അവസ്ഥ ... !
അന്നത്തെ പരിപാടിയിലെ കണ്ടസ്റ്റന്റ് ഉത്തരങ്ങൾ വില പേശി വാങ്ങി വാങ്ങി പങ്കെടുത്ത 5 ചോദ്യങ്ങൾ വരെ താണ്ടി , പിന്നത്തെ 2ലക്ഷത്തിന്റെ ചോദ്യം ... 'വയലാർ അവാർഡ്'നേടിയ മലയാളത്തിലെ ഒരു കൃതിയുടെ പേര് പറഞ്ഞ് അതിന്റെ രചയിതാവ് ആരായിരുന്നു എന്നാണ് ഉത്തരം പറയേണ്ടത് ...
കോളേജുകളിൽ മലയാളം അദ്ധ്യാപികമാരായവർ തൊട്ട് , ഡോക്ട്ടറും ,
പി.എസി.സി ട്യൂട്ടറും , എഞ്ചിനീയറുമൊക്കെയുള്ള ഉത്തരം വിപണനം ചെയ്യുന്ന
സദസ്സിൽ നിന്നും , ഈ ചോദ്യത്തിന് ഉത്തരം പറയുവാൻ , ആകെ ഒരാൾ മാത്രമാണ്
മുന്നോട്ട് വന്നത് . എന്നിട്ടോ തെറ്റായ ഉത്തരം, വിലപേശി വിറ്റിട്ട് , ഒരു ലക്ഷം പക്കലാക്കി ഒരു ഉളുപ്പുമില്ലാതെ മൂപ്പരും , പങ്കെടുക്കുന്ന ആളും പുറത്തായി പോകുന്നത് കണ്ടപ്പോൾ എന്തോ ഒരു വല്ലാത്ത വിഷമം തോന്നി ...
മലയാള സാഹിത്യത്തിലെ പലതിനെ കുറിച്ചും കാര്യമായൊന്നും
അറിവില്ലാത്ത നമ്മുടെയെല്ലാം , തനി പ്രതിനിധികൾ തന്നെയായിരുന്നു
‘സെൽ മി ഏൻസർ ‘ വിൽക്കുവാൻ വന്ന ആ വമ്പൻ വില്പനക്കാരെല്ലാം...!
തന്റെ സ്വതസിദ്ധമായ ശൈലിയിലൂടെ കഥകളും , അനുഭവങ്ങളുമൊക്കെയായി ,
വളരെ നല്ല രീതിയിൽ തന്നെ ഈ പരിപാടി അവതരിപ്പിച്ച് കൊണ്ടിരിക്കുന്ന മുകേഷ് ,
അന്നത്തെ പരിപാടിക്ക് ശേഷം സൂചിപ്പിച്ചത് ഇതാണ് ...
‘മലയാള ഭാഷ സാഹിത്യത്തോടുള്ള മലയാളിയുടെ
ഇന്നത്തെ അവഗണന മനോഭാവം മാറ്റിയെ മതിയാവു എന്നതാണ് ..”
എത്രമാത്രം സാങ്കേതിക വിദ്യ ഉന്നതിയിലെത്തിയെങ്കിലും
മലയാള ഭാഷ സാഹിത്യത്തിലൊന്നും ഇന്ന് ഒട്ടുമിക്ക മലയാളിക്കും
പരിജ്ഞാനമില്ലാതായി കൊണ്ടിരിക്കുന്നു എന്ന ദു:ഖകരമായ വാസ്തവം ... !
കഷ്ട്ടം തന്നെ അല്ലേ
അതെങ്ങിനെ വായനയെ തഴഞ്ഞ് , സോഷ്യൽ നെറ്റ് വർക്ക്
സൈറ്റുകളിലും , ടി.വി പരിപാടികളിലേക്കും മാത്രം ഒതുങ്ങി കൂടിയിരിക്കുകയാണല്ലോ
ഇന്നത്തെ പുത്തൻ മലയാളി സമൂഹം ..അല്ല്ലേ
പിന്നെ ഏത് ആഘോഷ വേളകളിലും അല്ലായ്ത്തപ്പോഴും
ഒട്ടുമിക്ക ടി.വി. പരിപാടികളിലെല്ലം പങ്കെടുക്കുന്നത് സിനിമാ
- സീരിയൽ - രാഷ്ട്രീയ തലതൊട്ടപ്പന്മാരല്ലാതെ മേമ്പൊടിക്ക് പോലും
ഒരു കവിയേയോ , സാഹിത്യകാരനെയോ , സാംസ്കാരിക നായകനേയോ
കാണിച്ചാൽ ചാനലിന്റെയൊക്കെ വ്യൂവർഷിപ്പ് റേറ്റ് കുറഞ്ഞ് പോകില്ലേ..!
നമ്മുടെ നാട്ടിൽ ഇന്ന് സമ്പ്രേഷണം നടത്തി കൊണ്ടിരിക്കുന്ന ഏതൊരു നല്ല കണ്ണീർ സീരിയലായാലും , ടാലന്റ് / ഗെയിം റിയാലിറ്റി ഷോയായാലും , ആയതിലെ ഭൂരിഭാഗവും അന്യ നാടുകളിൽ / ഭാഷകളിൽ ഹിറ്റായവയായിരിക്കും...!
ഇനി എന്നാണാവോ നമ്മൾ സ്വന്തമായി ക്രിയേറ്റ് ചെയ്ത ഇത്തരം
ഒരു കിണ്ണങ്കാച്ചി പരിപാടി അന്യദേശക്കാർ / ഭാഷക്കാർ പകർത്തിയെടുത്ത്
അവരുടെ നാട്ടിൽ അവതരിപ്പിക്കുക..?
ചുമ്മാ ഒരു പകൽക്കിനാവ് കാണാമെന്ന് മാത്രം .. !
ഈ പരിപാടിയും ഇതുപോലെ തന്നെ 2010 കാലഘട്ടങ്ങളിൽ
സ്കൈ ചാനൽ ഒന്നിൽ അവതരിപ്പിച്ചിരുന്ന ബ്രിട്ടീഷ് ഗെയിം ഷോ ആയ
‘Sell Me the Answer 'എന്ന പരിപാടിയുടെ സ്വതന്ത്ര ആവിഷ്കാരമാണ്,
എങ്കിലും അതിലെ ഉത്തരം വിൽക്കുന്ന ട്രേയ്ഡേയ്സെല്ലാം , ‘വലിയ‘ സംഖ്യയെങ്ങാനും
ഒരു തെറ്റുത്തരത്തിന് കൈപറ്റിയെങ്കിൽ , പിന്നീട് ആ തുകയൊക്കെ വല്ല ചാരിറ്റിക്കുമൊക്കെ കൈ മാറിയ ചരിത്രമാണുള്ളത് ...
അല്ലാതെ എന്നെ പോലെയുള്ള ഒരു തനി മലയാളിയെ
പോലെ കിട്ടിയത് കീശേലാക്കി , ഒരു ഉളുപ്പു മില്ലാതെ മുങ്ങുന്ന
ഇത്തരം ഇടപാടുകൾ യൂറോപ്പ്യൻസിന്റെയിടയിൽ അങ്ങിനെ ഇല്ല കേട്ടൊ
എന്തിന് പറയുവാൻ ...
എന്നുമെന്നോണം നമ്മുടെ മത പുരോഹിത
രാഷ്ട്രീയ മേലാളുകളെല്ലാവരും കൂടി , നമ്മുടെ മുന്നിലിട്ട്
കാട്ടിക്കൂട്ടുന്നതും ഇത്തരം വേണ്ടാത്ത കുണ്ടാമണ്ടികൾ തന്നെയല്ലേ ...
മുമ്പേ നടക്കും ഗോവുതൻ പിമ്പേ നടക്കും ... ബഹുഗോക്കളെല്ലാം ... !
കടപ്പാട് :-
ഈ കുറിപ്പുകളിൽ ചേർത്തിട്ടുള്ള ചിത്രങ്ങളും ,
വീഡിയോകളുമൊക്കെ Asianet TV &Sky TV
ചാനലുകളുടെ Sell Me the Answer പരിപാടികളുടെ
ബ്ലോഗ് സൈറ്റുകളിൽ നിന്നും എടുത്തിട്ടുള്ളതാണ്

54 comments:
ഏതാണ്ട് ഒരു മാസത്തോളമായി ജോലി
സംബന്ധമായ രണ്ട് അസൈയ്മെന്റുകളുടെ പിന്നാലെ
പമ്മി നടക്കുകയാണ്...
ബൂലോകത്തിൽ നല്ല തിരക്ക് കാണാറുണ്ടെങ്കിലും കൂടുതലും
മൊബയിൽ വായനകളാണ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്
അങ്ങിനെ രണ്ട് ദിവസം ഒഴിവ് കിട്ടിയപ്പോൾ എന്തെങ്കിലും എഴുതിയിടുവാൻ
വന്നപ്പോൾ , മുന്നിൽ അകപ്പെട്ടത് ഈ ‘എനിക്ക് ഉത്തരം വിൽക്കുന്നവരാണ്‘..
ഇനി എല്ലാവരും കൂടി എന്നെ ഉത്തരം മുട്ടിക്കാതിരുന്നാൽ മതിയായിരുന്നു ...
നമ്മുടെ
കാണാൻ ശ്രമിക്കുന്നവരുടെ മുഖമടച്ചു കിട്ടുന്ന ഒരടിയാണ്
പല ടിവി ഷോകളും
നമ്മുടെ കൊച്ചു കേരളത്തിൽ ഇത്രയും ചാനലുകൾ പിടിച്ചു നില്‍ക്കാനുള്ള
വിപണി മൂല്യം ഉണ്ടോ അത് സമ്പദ് വ്യവസ്ഥയിൽ എത്ര മാത്രം വിലകയറ്റം സൃഷ്ടിക്കുന്നുണ്ട് എന്ന് കൂടി ചിന്തിക്കണ്ടതല്ലേ
ഒന്നും സൌജന്യമായി വരാത്ത ഈ ലോകത്ത്
പരസ്യത്തിനു അതിന്റെ ചിലവുകൊണ്ട് ഒരു ഉല്പന്നത്തിന്റെ ആകെ വിലയിൽ കൂട്ടാവുന്ന തുകയ്ക്ക് പരിധി ഇല്ലാത്തത് ഒക്കെ കാരണമാണ്
അറിവിന്റെ കാര്യത്തിലേയ്ക്ക് കടക്കുന്നില്ല സത്യസന്ധമായ കാര്യം
ആരോ പറഞ്ഞിരുന്നു എം എ പരീക്ഷയുടെ വൈവാ പരീക്ഷയിൽ പലരുടെയും അറിവ്
ചിന്തിപ്പിക്കുന്ന ലേഖനം മുരളി ഭായ്
വായനയെ ഗൗരവമായി കാണുന്ന ഒരു വലിയ വിഭാഗം നമുക്കിടയിൽ ഇപ്പോഴും ഉണ്ട് മുരളി ചേട്ടാ. അതുപോലെ തന്നെ, വളരെ വിജ്ഞാനപ്രദമായ ക്വിസ് പ്രോഗ്രാമുകൾ നടത്തുന്ന ചില ചാനലുകളെങ്കിലും ബാക്കിയുണ്ട്. പക്ഷേ, അതൊന്നും കാണാതെ ഇമ്മാതിരി ചളിപ്പുകൾ മെനക്കെട്ടിരുന്ന് കണ്ട് കുറേ കുറ്റം പറഞ്ഞാലേ നമ്മൾ മലയാളികൾക്ക് സമാധാനമാകൂ! വിമർശനാത്മകവും വളരെ പ്രസക്തവുമായ വിഷയം.
കാലികപ്രസക്തിയുള്ള ലേഖനം.
ഇപ്പോള്‍ പൊതുവേ വായന കുറവാണ്.വായിക്കാനുള്ള സമയം കിട്ടുന്നില്ല എന്ന പല്ലവിയാണ്.......
ആശംസകള്‍
ടി.വി കാണാതിരിക്കുക.
അതുതന്നെയാണ് ഉത്തമം.
ഒന്നും മണ്ടയില്‍ സൂക്ഷിക്കാനാകാത്ത വിധം മണ്ടകളിലെല്ലാം മണ്ടരി ബാധിച്ചിരിക്കയാണ്. മണ്ടകളില്‍ ഉള്ളതെല്ലാം കമ്പ്യൂട്ടര്‍ അപഹരിച്ചിരിക്കുന്നു. ഇപ്പോള്‍ ഒന്നും ചിന്തിക്കാതെയും ഒന്നും ചെയ്യാതെയും എങ്ങിനെയെല്ലാം സന്തോഷിക്കാം എന്ന് മാത്രമാണ് കൂടുതല്‍ ചിന്തകള്‍. അപ്പോള്‍ ഇമ്മാതിരി പരിപാടികള്‍ കാണാനും ചിരിക്കാനും പലപ്പോഴും അയ്യേ എന്ന് പറഞ്ഞു സമാധാനിക്കാനും ഒക്കെ താല്പര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കും. എന്തായാലും തെറ്റായ ഉത്തരം നല്‍കുന്നവര്‍ക്ക് പണം കൊടുക്കുന്നത് ഒരു ശരിയല്ലായ്ക തന്നെയാണ്.
ഞാന്‍ ടീ വി പരിപാടികള്‍ കണ്ടിട്ട് തന്നെ ഇത്തിരിയായ് ഏട്ടാ ..
പക്ഷേ ഈ പരിപാടിയുടെ പേര് ഇടക്കെപ്പൊഴോ കേട്ട പൊലെ തൊന്നി ,
സംഗതിയുടെ കിടപ്പ് വശം ഇപ്പോഴാണ് , ഈ വിവരണത്തിലൂടെയാണ്
പിടി കിട്ടിയത് ... പിന്നെ നമ്മള് മലയാളികള്‍ തെറ്റുത്തരത്തിനും
കാശ് വാങ്ങി ഉളുപ്പില്ലാതെ കീശയിലിട്ട് പൊകുമ്പൊള് സായിപ്പന്മാരില്
ശരിയുത്തരത്തിന്റെ കാശ് വരെ ചാരിറ്റിക്ക് കൊടുക്കുന്നവരുമുണ്ട് ...
എത് വിധേനയും കാശുണ്ടാക്കുക എന്ന ചിന്തയില്‍ എഴുന്നേല്ക്കുകയും
ഉറങ്ങാന്‍ പോകുകയും ചെയ്യുന്ന മലയാളിക്ക് ഇതൊരു പുതുമയുള്ള
വിഷയവുമല്ല .. അറിവിനേ വില്‍ക്കുക എന്നത് തന്നെ നമ്മുടെ
സംസ്കാരത്തിന് യോജിച്ചതല്ല , എന്നാലൊ അത് തന്നെയാണ്
ഇന്നത്തെ വിദ്യാഭ്യാസ രീതികളും .. വായനയുടെ വസന്തം
ഓന്ലൈനിലൂടെയെങ്കിലും പിടിച്ച് നിര്‍ത്താന്‍ അല്പമെങ്കിലും
കഴിയുന്നുണ്ടെന്ന് തൊന്നുന്നു ... എട്ടന് സുഖമല്ലേ ?
കുറെയായ് ഇവിടെയൊക്കെ വന്നിട്ട് , ഇനിയിവിടെ കാണും ട്ടാ ..!
പണ്ടുമുതലേ നമ്മുടെ വീട്ടില്‍ ചാനലുകളില്ല.
സമാധാനം!!
അടുത്ത കാലത്തായി ടി.വി.കാണല്‍ കുറഞ്ഞു.ന്യൂസ് പോലും കാണാന്‍ തോന്നുന്നില്ല
ഇതിനെ പറ്റി എന്തെങ്കിലും എഴുതണമെന്നു കരുതി ഇരിക്കുകയായിരുന്നു. പിന്നെ വിചാരിച്ചു എന്തിനാണെന്ന്.. ടിവി ഓണാക്കാതിരുന്നാല് അത്രേം സമാധാനം..
ഈ പരിപാടി കണ്ടിട്ടില്ല. വീട്ടിൽ സീരിയൽ നിരോധനം നിലവിലുള്ളതുകൊണ്ട് വീട്ടുകാർ കാണാറുണ്ട്. മുകുന്ദേട്ടൻ ചൂണ്ടിക്കാട്ടിയതിന് ഒരു മറുവശം കൂടിയുണ്ട്. നമ്മുടെ നാട്ടിൽ ചെറുതും വലുതുമായി കാക്കത്തൊള്ളായിരം അവാർഡുകൾ നിലവിലുണ്ട്. അത്യാവശ്യം വായനയുള്ളവരും കൃതികളുടെ അവാർഡ് വിവരങ്ങൾ ഓർത്തുവെക്കണമെന്നില്ല.
തെറ്റുത്തരം പറഞ്ഞ് പൈസ വാങ്ങുന്ന നിലപാടിനോട് യോജിപ്പില്ല.
സത്യം.... കൃത്യമായ നിരീക്ഷണം...
ടിവി പരിപാടികളിപ്പൊ വല്ലപ്പോഴും മുന്നിൽപ്പെട്ടാലെ കാണാറുള്ളൂ.. ഈ പേരുകേട്ടിരുന്നു കാണാനുള്ള അവസരം കിട്ടിയിട്ടില്ല. ഇനിയെന്തായാലും കാണാൻ തരംകിട്ടിയാൽ ഈ ലേഖനവും ചേർത്ത് വായിക്കാം...
ഇതും ഇതുപോലുള്ള പരിപാടികളും സ്ഥിരമായി കാണാറുണ്ട്.. ലേഖനം നന്നായി
ഞാന്‍ ഈ പരിപാടി ഇതുവരെ കണ്ടു നോക്കിയിട്ടില്ല
Good article. Best wishes.
**
ഈ പ്രോഗ്രാം ഒരിക്കൽ മാത്രമേ ഞാൻ കണ്ടുള്ളൂ..അതിലെ ഉത്തരത്തിനുള്ള കാശ് ബാർഗൈനിംഗ് കണ്ടപ്പോൾ ഒരു വല്ലാത്ത നാണക്കേട് പോലെ തോന്നി.. ലേഖനം കാലിക പ്രസക്തം.
സുരേഷ് ഗോപി അവതരിപ്പിച്ചിരുന്ന പ്രോഗ്രാം എത്ര നല്ലതായിരുന്നു!!!
ഉത്തരം വിൽക്കുന്ന ഈ പരിപാടി കണ്ടിട്ടില്ല.കണ്ട് നോക്കട്ടെ.അഭിപ്രായം പറയാം.
ടി വി ചാനലുകളെക്കുറിച്ചും അതിലെ പരിപാടികളെക്കുറിച്ചും കഴിഞ്ഞ 6 കൊല്ലമായി അറിയുന്നത് വീട്ടിൽ നിന്ന് അമ്മ വിളിക്കുമ്പോൾ മാത്രമാണ്. വീട്ടിൽ പോകുമ്പോളോ നെറ്റിൽ വരുമ്പോഴോ ഒരു അദ്ധ്യായം കണ്ടു നോക്കാറുമുണ്ട്. ഈ ഉത്തരം വിൽക്കുന്ന പരിപാടിയെക്കുറിച്ചും ആദ്യ ദിവസം തന്നെ അമ്മയിൽ നിന്നറിഞ്ഞിരുന്നു. കണ്ടു നോക്കാൻ പ്രത്യേക താല്പര്യം തോന്നിയില്ല. ജോലി കഴിഞ്ഞു വീട്ടിലെത്തിയാൽ ആശ്രയം ഓണ്‍ലൈൻ വായനയോ പുസ്തകങ്ങളോ മാത്രമാണ്. നെറ്റ് പണി മുടക്കുന്നത് കൊണ്ടും മറ്റും ഞാനൊരു പുസ്തകപ്പുഴുവായി മാറിക്കൊണ്ടിരിക്കുന്നു. ടി വി കാണാത്തത് തന്നെയാണ് നല്ലത് എന്ന് പലപ്പോളും തോന്നാറുണ്ട്.. :) മുരളിയേട്ടൻ പറഞ്ഞത് വാസ്തവമാണ്.. വായിക്കുന്ന കൂട്ടുകാർ ഒരുപാടുണ്ടെങ്കിലും മലയാളം വായിക്കുന്ന കൂട്ടുകാർ ഇപ്പോൾ വിരലിൽ എണ്ണാൻ പോലും ഇല്ല..
പ്രിയപ്പെട്ട ബൈജു ഭായ്, നന്ദി.നമ്മുടെ നാട്ടിലെ ഉപഭോഗസസ്കാരം തന്നെയാണ് , ഒരേ പരിപാടികൾ മാറ്റിയും മറിച്ചും വിപണനം ചെയ്യുന്ന മുട്ടിന്മുട്ടിനേയുള്ള പരസ്യത്താൽ അതിജീവിക്കുന്ന ഇത്രയധികം ചാനലുകൾ ഉടലെടുക്കുവാൻ കാരണം, ഇതൊക്കെ പരോക്ഷമായി മിക്ക ഉൽപ്പന്നത്തിനും വിലകയറ്റം സൃഷ്ടിക്കുകയും ചെയ്യും..അതെ ഇതൊക്കെ തന്നെയാണ് ഇതിന്റെ ഗുട്ടൻസുകൾ ന്റെ ഭായ്.
പ്രിയമുള്ള കൊച്ചുഗോവിന്ദൻ, നന്ദി.വായനയെ ഗൗരവമായി കാണുന്നവരും ,ഇടക്ക് നല്ല വിജ്ഞാനം വിളമ്പുന്ന ചാനലുകളും ഇല്ലെന്നല്ലാ പറഞ്ഞത്, മലയാളം കോളേജദ്ധ്യാപികമാരടക്കം ഉണ്ടായിരുന്ന സദസ്സിന്റെ അറിവില്ല്ലായ്മയും ,ഉത്തരം ശരിയായ് അറിയാതെയാണേലും വിലപേശി കാശ് കൈക്കലാക്കുന്ന ഉളുപ്പില്ലായ്മയെ കുറിച്ച് മൊക്കെയാണ് ഞാൻ സൂചിപ്പിച്ചത് കേട്ടൊ ഭായ്
പ്രിയപ്പെട്ട തങ്കപ്പൻ സർ, നന്ദി.വായനയെ തഴഞ്ഞ് കാഴ്ച്ചകളിലേക്ക് മാത്രം ഇറങ്ങിപ്പോയാതാണ് ഇന്നത്തെ നമ്മുടെയൊക്കെ ദുരവസ്ഥ അല്ലേ സർ.
പ്രിയമുള്ള ജോസ്ലെറ്റ് ഭായ്, നന്ദി.നല്ല കഥയായ്ന്റെ ഭായ് .., മലയാളീസിന്റെ ഏറ്റവും വലിയ രണ്ട് ആഡിക്റ്റുകളാണ് ടി.വി കാണലും,ബീവറെജസും ..!
പ്രിയപ്പെട്ട റാംജി ഭായ്, നന്ദി.ശരിയാണ് ഭായ് , നമ്മുടെയൊക്കെ മണ്ടകൾ ഇന്ന് ശരീരത്തിന്റെ മറ്റൊരു ഭാഗമായി തീർന്ന ആധുനിക മൊബയിൽ ഫോണുകൾക്കുള്ളിൽ പണയം വെച്ചു..,ഒരു മനക്കണക്ക് പോലും കൂട്ടാൻ പറ്റാതെ മണ്ടകളും മുരടിച്ചു..!
എല്ലാം അറിവില്ലായ്മ തരുന്ന പുത്തനറിവുകൾ..
പ്രിയമുള്ള റിനി ഭായ്, നന്ദി. ഏത് വിധേനേയും പൈസയുണ്ടാക്കുവാൻ ഇന്ന് പലർക്കും ഒരു ഉളുപ്പുമില്ലാതായിരിക്കുന്നു എന്നതാണു വാസ്തവം ന്റെ ഭായ്.ഇന്നത്തെ ഓൺ-ലൈൻ വായനയില്ലെങ്കിൽ മലയാളത്തിന് ചരമ ഗീതം എന്നേ പാടാമായിരുന്നു ..!
പ്രിയപ്പെട്ട അജിത്ത് ഭായ്, നന്ദി. ഭൂമിയിലെ സമാധാനവാൻ...
വീട്ടിൽ ചാനലില്ലെങ്കിലും കമ്പ്യൂട്ടറിലും , മൊബൈയിലുമൊക്കെ ഈ കുന്ത്രാണ്ടം കിട്ടുമല്ലോ
പ്രിയമുള്ള വെട്ടത്താൻ സർ, നന്ദി.അപ്പോൾ അങ്ങിനെ ഒരു ആഡിക്ഷനിൽ നിന്ന് കൂടി രക്ഷപ്പെട്ട് വരികയാണല്ലേ..
ഭാഗ്യവാൻ
Good one!
We are like this only Bhai!
Yenne thallelle njaan nannaakaanonnum
pokunnillaa yennu paranja pole!!!
വായന കുറച്ചുകൂടി വളരണം പഴയ ഗ്രാമിണ വായന
ശാലകളും അവിടെനടക്കാറുള്ള ചർച്ചകളും തിരികെ വരണം .....
പോസ്റ്റ് വളരെ പ്രസക്തം
ടി വി കാണാത്തതു കൊണ്ട് ഇതൊന്നും സഹിക്കേണ്ടി വരാറില്ല. വളരെ നല്ല ലേഖനം മുരളിയേട്ടാ..
"പലതിനെ കുറിച്ചും കാര്യമായൊന്നും അറിവില്ലാത്ത നമ്മുടെയെല്ലാം തനി പ്രതിനിധികൾ തന്നെയായിരുന്നു
‘സെൽ മി ഏൻസർ ‘ വിൽക്കുവാൻ വന്ന ആ വമ്പൻ വില്പനക്കാരെല്ലാം." അതാണ് പോയിന്റ് മുരളിയേട്ടാ... ഈ പരിപാടിയ്ക്കും "ഡീല്‍ ഓര് നോ ഡീല്‍" പോലെ അധികം ആയുസ്സ് കാണാന്‍ വഴിയില്ല.
വയലാര്‍ അവാര്‍ഡ് നേടിയ ഒരു കൃതിയുടെ രചയിതാവിനെ അറിയാത്തത് ‘മലയാള ഭാഷ സാഹിത്യത്തോടുള്ള മലയാളിയുടെ ഇന്നത്തെ അവഗണന മനോഭാവം' കൊണ്ടാണെന്നൊക്കെ പറയുന്നത് കുറച്ച് കടന്നതാണെന്നാണ് എന്റെ അഭിപ്രായം, മുരളിഭായ്. എന്തവാര്ഡായാലും അല്ലെങ്കിലും ഒരു സാഹിത്യകൃതി വായിക്കുന്നവന്റെ വികാരത്തേയോ ധീഷണയേയോ സ്വാധീനിക്കുന്നില്ലെങ്കില്‍ അതിന്റെ എഴുത്തുകാരന് ഗൗനിക്കപ്പെടുകയില്ല. അവാര്‍ഡിന്റെ പേരിലൊക്കെ എഴുത്തുകാരനെ ഓര്‍മ്മിക്കുന്നത് വല്ല പി.എസ്.സി ടെസ്റ്റിന് പഠിക്കുന്നവരായിരിക്കും. അതുകൊണ്ട് ഭാഷാസാഹിത്യത്തിന് വലിയ ഗുണമൊന്നുമുണ്ടാകാന്‍ പോകുന്നില്ല.
(എം കൃഷ്ണന് നായര്‍ മരിച്ചുപോയെങ്കിലും അദ്ദേഹത്തിന്റെ രചനകളിപ്പോഴും ഓണ്‍ലൈനില്‍ ലഭ്യമാണ്. പല സാഹിത്യശിങ്കങ്ങളുടേയും 'അന്താരാഷ്ട്ര നിലവാരം' എന്താണെന്ന് പുള്ളിതന്നെ പറഞ്ഞുവെച്ചിട്ടുണ്ട്.)
murali ji,
Thanks for expressing my views in your blog :)
വളരെ സൂക്ഷ്മമായ ചിന്തയും വിലയിരുത്തലും നിരൂപണവും. ഇത്തരം ഒരു ലേഖനം അവതരിപ്പിച്ചതിന് അഭിനന്ദനങ്ങളും ആശംസകളും. കാഴ്ച്ചക്കാരന്റെ ജീവിതശീലങ്ങളെപ്പോലും മാറ്റിമറിക്കാന്‍ കഴിയുന്ന തരത്തിലാണ് പലതിന്റെയും ഉള്ളടക്കമെന്നു പോലും തോന്നിപ്പോകുന്നു..
Daaa sudiyeyy...pongan sureshante dheyy vannu dhaaa pooyi kattaayam engane ishtapettuda ninak??
Daaa sudiyeyy...pongan sureshante dheyy vannu dhaaa pooyi kattaayam engane ishtapettuda ninak??
പ്രിയപ്പെട്ട ഡോ: മനോജ് ഭായ്, നന്ദി.ഏതൊന്നിലും എന്തെങ്കിലും ശരിയല്ലാത്ത കാര്യങ്ങൾ കണ്ടാൽ നാം തീർച്ചയായും പ്രതികരിച്ചാലെ , ആയതിലൊക്കെ പിന്നീട് മാറ്റങ്ങൾ ഊണ്ടാകു കേട്ടൊ ഡോക്ട്ടർ ഭായ്
പ്രിയമുള്ള മനോജ് വിഡ്ഡിമാൻ ഭായ്, നന്ദി.എല്ലാം ഓർത്ത് വെക്കുവാൻ ആരും തന്നെ കേമരാവില്ല , എന്നാലും ഉത്തരം അറിയാമെന്ന് ധരിപ്പിച്ച് വിലപേശി പൈസ ഈടാക്കുന്ന പ്രവണതകളാണ് കുഴപ്പം കേട്ടൊ ഭായ്.
പ്രിയപ്പെട്ട സുനിൽ ഭായ്, നന്ദി.പ്രബുദ്ധരാണെന്ന് നാം സ്വയം പറയുകകയും അതൊട്ട് നമുക്കില്ല എന്ന് കാണിക്കുകയും ചെയ്യുന്ന അവസ്ഥാവിശേഷങ്ങളാണിതൊക്കെ അല്ലേ ഭായ്.
പ്രിയമുള്ള ഗോവിന്ദരാജ് ഭായ്, നന്ദി.എന്തായാലും ചില എപ്പിസോഡുകൾ കണ്ട് നോക്കി സ്വയം ഒന്ന് വിലയിരുത്തി നോക്കണം കേട്ടൊ ഭായ്.
പ്രിയപ്പെട്ട മിനി ടീച്ചർ , നന്ദി.മിനി ടീച്ചറൊക്കെ ഈ പരിപാടിയിൽ ഉത്തരം വിപണനം ചെയ്യുവാൻ പോയെങ്കിൽ ഇമ്മിണി കാശ് വാരാമായിരുന്നു കേട്ടൊ ടീച്ചറേ.
പ്രിയമുള്ള ശ്രീശോഭ് ഭായ്, നന്ദി.ചാനലുകളിലുള്ള ഇത്തരം ഗെയിം ഷോകളിൽ ചിലതൊക്കെ കുറച്ച് വിഞാന പ്രദം തന്നെയാണ് കേട്ടൊ ഭായ്.
പ്രിയപ്പെട്ട ഡോ:പി.മാലങ്കോട് ഭായ്, നന്ദി.ഈ നല്ല അഭിപ്രായങ്ങൾക്ക് ഒത്തിരി സന്തോമുണ്ട് കേട്ടൊ ഡോക്ട്ടർ.
പ്രിയമുള്ള മിത്രൻ മാഷെ, നന്ദി.ഈ നിറഞ്ഞ പുഞ്ചിരികൾക്ക് അതിയായ സന്തോഷം കേട്ടൊ മാഷെ.
പ്രിയപ്പെട്ട അക്ബർ ഭായ്, നന്ദി. ഉത്തരങ്ങൾ അറിയാമെന്ന് തെറ്റിദ്ധരിപ്പിച്ച് , പൈസക്ക് ഈടാക്കാൻ വേണ്ടി മാത്രം വില പേശി ആയത് കൈക്കലാക്കുന്ന ഏടവാടാണ് , ഇതിലെ ഏറ്റവും കുഴപ്പമുള്ള സംഗതി.. അല്ലേ ഭായ്
Malayaleente intellectual fathom.... Athine...thottu kalikkalle..kaachikkalayum...mammootteene serialukaru bahishkaricha pole karichalayum...AAA....
nicely done muralichettaaa
വായനയും വിജ്ഞാനശേക്ഷണവും ഒക്കെ മരിക്കുന്ന ഈ കാപ്സ്യൂൾ കാലഘട്ടത്തിൽ വളരെയേറെ അർത്ഥവത്തായ ചിന്തകൾ.... കിണ്ണങ്കാച്ചി പരിപാടികൾ എന്നാൽ കുറെ കുരദാസുമാരുടെ കൊലയാളി ച്ഛർദ്ദിയാണെന്ന് കരുതുന്നവർക്കിടയിൽ വായനയും മലയാളത്തെയും വളർത്തുന്ന നമ്മുടെ സ്വന്തം പരിപാടികൾ ഉണ്ടാകട്ടെ.
മലയാളിത്തംനഷ്ടപ്പെട്ട മലയാളികളില്‍ നിന്ന് വിദേശ ചാനല്‍ പരിപാടികളുടെ പ്രേതങ്ങള്‍ മാത്രമേ ഇനി പ്രതീക്ഷിക്കേണ്ടതുള്ളൂ. മണിമത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയുടെ കഥാകൃത്ത് യു.കെ.യില്‍ ഉള്ള ഡോ.ഓമനയാണ്. അതില്‍ പ്രതിപാദിക്കുന്ന കഥാതന്തൂ യു.കെ.യില്‍ താമസിച്ച് ഊട്ടിയില്‍ സ്ഥിരതാമസമാക്കിയ ഒരു ഡോക്ടറും കുടുംബവുമാണ്. ലോകത്ത് എവിടെയായിരുന്നാലും വീട്ടില്‍ മലയാളം മാത്രമേ പറയാവൂ എന്ന നിഷ്കര്‍ഷ മരിച്ചു പോയ കുടുംബനാഥ പുലര്‍ത്തിയിരുന്നതായി സൂചന ഉണ്ട്. ഇന്നോ? മലയാളം സിനിമ കാണുന്ന നമ്മള് സീനുകളില്‍ കെ.എഫ്.സി., സബ് വേ, ഫൈവ്സ്റ്റാര്‍ അപ്പാര്‍ട്ട്മെന്റ്, ബെന്‍സ്, ഓഡി തുടങ്ങിയ മുന്തിയ കാറുകള്‍ (വഴി കാണുമ്പോള്‍ കേരളം ആണെന്ന് ബോധ്യം വരും; കാണിക്കേണ്ടത് പോലെ കാണിച്ചാല്‍..)കേരളീയത കളഞ്ഞു കുളിച്ച ഒരു ജനതയില്‍ നിന്ന് മലയാളിത്തവും പഴയകാല സംസ്കാരവും പ്രതീക്ഷിക്കരുത്.
മുരളിയേട്ട..... ഉത്തരം വിക്കുന്ന പരിപാടി കണ്ടിട്ടില്ല..... പിന്നെ ഉത്തരം വില്‍ക്കുന്ന സ്വന്തം ബുദ്ധിയാണ് വില്‍ക്കുന്നതെന്ന് മനസ്സിലാക്കിയാല്‍ അവനവന് നല്ലത്..... വയലാർ അവാർഡ് ..... ഉത്തരം അറിയാതെ കാശും വാങ്ങിപ്പോയവനേയും തല്ലണം .... ഉത്തരം തെറ്റിച്ചു പറഞ്ഞവനേയും തല്ലണം..... "വായിക്കാന്‍ സമയമില്ല എന്നു പറയുന്നത് ജീവിക്കാന്‍ സമയമില്ല എന്നതിനു തുല്യമാണ് " എന്ന് സ്റ്റാലിന് പറഞ്ഞിട്ടുണ്ട് ജീവിക്കാതെ ജീവിക്കുന്ന ശവങ്ങള്......
ശരിയുത്തരങ്ങൾ വിറ്റ് കാശാക്കുന്നതിനു കുഴപ്പമില്ല.
പക്ഷെ,തെറ്റുത്തരങ്ങൾ പറഞ്ഞു കൊടുത്ത് ലക്ഷങ്ങളും കൊണ്ട് കൈ പൊക്കി വീശി നടന്നു പോകുന്ന അറിവാളരുടെ ചങ്കൂറ്റം അപാരം തന്നെ. അതിനുമപ്പുറം തെറ്റുത്തരം കാരണം മത്സരാർത്ഥി കയ്യിലുണ്ടായിരുന്നതും കൂടി നഷ്ടപ്പെടുത്തി തലകുനിച്ച് അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ നടന്നു പോകുന്നത് കാണുമ്പോൾ ആകെയൊരു മരവിപ്പ്...!?
പ്രോത്സാഹിക്കപ്പെടേണ്ട ഒന്നല്ല ഇത്.
ഏഷ്യാനെറ്റിൽ ഈ പരിപാടിയുടെ പ്രൊമോ കണ്ടപ്പോൾ തോന്നിയ താല്പര്യം വച്ച്, ഒരു എപിസോഡ് കാണാൻ ശ്രമിച്ചെങ്കിലും അന്നത്തോടെ മതിയായി.. വില്പനക്കാരുടെ ബഹളവും മറ്റ് കോപ്രായങ്ങളുമൊക്കെയായി തെല്ലും പൊരുത്തപ്പെടാൻ സാധിച്ചില്ല..
ഇവിടുത്തെ ന്യൂസ് ചാനല്‍ അരമണിക്കൂര്‍ ഒന്ന് കാണും, നാട്ടിലെ ചാനലുകള്‍ കാണാറില്ല. കിട്ടുന്ന ഒഴിവു സമയം കൊണ്ട് വല്ല പുസ്തകവും വായിക്കാനാണ് ശ്രമിക്കാറ്. അത് കൊണ്ട് ഇങ്ങിനെയൊരു പരിപാടിയെ പറ്റി ഇപ്പോഴാണ് അറിയുന്നത് മുരളിയേട്ടാ ...
പ്രിയപ്പെട്ട സുധി ഭായ്, നന്ദി.ഇന്ത്യയിൽ ഇന്നവതരിപ്പിക്കുന്ന കോടീശ്വരൻ പരിപാടിയിൽ ഒന്നാണത്രെ സുരേഷ് ഗോപി അവതരിപ്പിക്കുന്ന പരിപാടി.എന്തായാലും ഈ ഉത്തരം മുട്ടിക്കുന്ന പരിപാടിയും ഒന്ന് കണ്ട് നോക്കണം കേട്ടൊ ഭായ്.
പ്രിയമുള്ള വഴിമരങ്ങളേ, നന്ദി.ഫോറിനീന്ന് വന്നതാണേലും , ഇന്ത്യയിൽ അമൊതാബച്ചന് ശേഷം നാന്നായി അവതരിപ്പിച്ച മില്ലനെയർ പരിപാടിയായിരുന്നു ഏഷ്യാനെറ്റിലെ കോടീശ്വരൻ പ്രോഗ്രാം. ഗെയിം ഷോകളിൽ കേരളത്തിൽ ഏറ്റവും അധികം റേറ്റിങ്ങ് ഉണ്ടായിരുന്ന പരിപാടി..
മലയാളീസിന്റെ ഇന്റെലെക്ച്ചൽ വേദിയൊന്നൊക്കെ അവർ മാത്രം അവകാശപ്പെടുന്ന വേദിയിലേക്ക് ഇപ്പോൾ മമ്മൂട്ടിയെ വരെ വീണ്ടും ആനയിച്ചിരുത്തിയല്ലോ അല്ലേ... അതാണ് കച്ചോടം കേട്ടൊ ഭായ്
പ്രിയപ്പെട്ട അനു കുഞ്ഞുറുമ്പേ, നന്ദി.ഏത് ചാനലുകളും എത്ര വിഭവ സമ്പന്നമായ വിരുന്നൂട്ടിനാന്നാലും കിട്ടാത്ത , പോഷകമൂല്ല്യങ്ങൽ തനി കഞ്ഞീയും പയറും പോലെയിരിക്കുന്ന വായനാ ഭഷണത്തിലൂടെ നമ്മുക്ക് കിട്ടികൊണ്ടിരിക്കും എന്ന് ഒരു അവബോധം എന്നും നമുക്കുണ്ടായാൽ മതി അല്ലേ അനൂ
പ്രിയമുള്ള ഫിലിപ്സ് ഭായ്, നന്ദി. ഇപ്പോൾ തല്ല് കിട്ടുമ്പോഴൊക്കെ , ആ വടി വാങ്ങി അമ്മാവനിട്ട് തല്ലുന്ന കൂട്ടരോട് ഇതൊക്കെ പോത്തിന്റെ ചെവിയിൽ വേദം ചൊല്ലിയ പോലെ മാത്രമെ കാണു കേട്ടൊ ഭായ്.
പ്രിയപ്പെട്ട രമണിക മാഷെ, നന്ദി.ഇവിടെയൊക്കെ ഇപ്പോൾ ഉള്ള ഡിജിറ്റൽ വായനശാലകൾ പോലെ അടുത്ത് തന്നെ നമ്മുടെ നാട്ടിലും പൊട്ടി മുളച്ച് , വായനകൾ വീണ്ടും ഉയർത്തെഴുന്നേൽക്കുമെന്ന് തന്നെ പ്രത്യാശിക്കുന്നു...അല്ലേൽ മലയാളത്തിന്റെ കാര്യം ഗോപി വരച്ച പോലെയാകും അല്ലേ മാഷെ
പ്രിയമുള്ള ഡോ:ജ്യൂവൽ ഭായ്, നന്ദി. ടി.വി കാണുന്നതിന് പകരം വായനക്ക് സമയം കണ്ടെത്തിയാൽ അറിവ് വളരും അല്ലേൽ മറിച്ചാണെങ്കിൽ അറിവ് തളരും അല്ലേ ഭായ്.
പ്രിയപ്പെട്ട സുധീർ ഭായ്, നന്ദി.അറിവിന്റെ തലതൊട്ടപ്പന്മാരെന്ന് നടിച്ച് ആയത് വിപണനം ചെയ്യുവാൻ പോയാൽ ,അതൊക്കെ എത്ര നാളത്തേക്ക് പറ്റും അല്ലേ. ഈ പരിപാടിക്കും ‘ഡീല്‍ ഓര് നോ ഡീല്‍" ന്റെ ഗതി തന്നെയാണ് വരാൻ പോകുന്നത് കേട്ടൊ ഭായ്.
പ്രിയമുള്ള കൊച്ച്കൊച്ചീച്ചി, നന്ദി. ‘വയലാർ അവാർഡ്‘ പോലെയുള്ളോരു സംഗതി അറിയാത്തതല്ല വിഷയം , ആയത് തനിക്കറിയും എന്ന് ബോധ്യപ്പെടുത്തി ,വില പേശി ആ അറിവില്ലായ്മ വിപണനം ചെയ്യുന്ന പ്രവണത തെറ്റാണെന്നാണ് ഞാൻ പറഞ്ഞ് വന്നത്..
ഒരു കൊച്ച് മന:ക്കണക്കോ, പദ്യശകലങ്ങളോ ഓർമ്മയിൽ സൂക്ഷിച്ച് വെക്കാത്ത ഇന്നത്തെ ഡിജിറ്റൽ അറിവുകളിൽ മാത്രം ആശ്രയിച്ച് ജീവിക്കുന്ന സമൂഹത്തിന്റെയൊക്കെ ഗതികേടാണിത്...!
മുരളിച്ചേട്ടാ ..ഉത്തരകച്ചോടം കൊള്ളാം ....
രണ്ട് വാരം മുന്‍പ് ഒരു msc ജന്തുശാസ്ത്രം കഴിഞ്ഞ കച്ചോടക്കാരിയോട് അവതാരകൻ മുകേഷ് "മിഥുൻ"എന്ന ജന്തു എതുവിഭാഗത്തിൽ പെടുന്നു എന്ന് സംശയനിവൃത്തിക്കായി ചോദിച്ചപ്പോൾ അവർ ആത്മവിശ്വാസത്തോടെ പറഞ്ഞു "ബൈസണ്‍" എന്ന് ,,,അതിന്റെ മലയാളം പറയാൻ പറഞ്ഞപ്പോൾ ,,,സംഗതി പ്ലിംഗ് !!!....എന്നാ നാല് വാക്ക് തെറ്റില്ലാതെ ഇംഗ്ലീഷാൻ പറഞ്ഞാൽ അതും സ്വാഹ
എന്തോ ആവട്ട് ....കണ്ണീരും ,,കയ്യും ,,അവിഹിതവും നിറഞ്ഞ സീരിയലുകളെക്കാൾ ഭേദമല്ലേ ...ഓടും വരെ ഒടട്ട് ...
അറിവ് വിറ്റോട്ടേ.... എന്നാല്‍ അറിവില്ലായ്മ വിറ്റ് കാശാക്കി, "അതെന്റെ മിടുക്ക്" എന്നു പറഞ്ഞു കാശും പോക്കറ്റിലിട്ട് പോകുന്നത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. വീട്ടില്‍ കണ്ണീര് സീരിയലുകള്‍ക്ക് ഞങ്ങള്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍, സിനിമയോ, കോമഡി പ്രോഗ്രാമുകളോ, ടാലന്റ്/റിയാലിറ്റി ഷോകളോ ആണ് അച്ഛനും അമ്മയും പോലും കാണാറുള്ളത്.
ഈ പരിപാടി മിക്കവാറും കാണാറുണ്ട്. പലപ്പോഴും തോന്നിയിട്ടുണ്ട് തെറ്റുത്തരം പറഞ്ഞ് പൈസ വാങ്ങിയവര്‍ അത് തിരിച്ചു കൊടുത്തിട്ട് പോയിരുന്നെങ്കില്‍ എന്ന്. ഈ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ന്യൂനത തെറ്റുത്തരത്തിന് സമ്മാനം ലഭിക്കുന്നതു തന്നെയാണ്.
കോടീശ്വരൻ സ്ഥിരം കാണുമായിരുന്നു. എത്ര നല്ല പ്രോഗ്രാം ആയിരുന്നു അത്. വളരെയധികം വിജ്ഞാന പ്രദവും, ഒപ്പം അറിവ് സമ്പാദിക്കാന്‍ നമ്മളെ ഉത്തേജിതരാക്കുന്നതുമായിരുന്നു. അവതരണം കൊണ്ടും മത്സരാര്‍ത്ഥികള്‍ക്ക് സഹായ വാഗ്ദാനങ്ങള്‍ നല്‍കിയും സുരേഷ് ഗോപിയും പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. ചില രാഷ്ട്രീയ ചായ് വുകളുടെ പേരിൽ അദ്ദേഹത്തെ പലരും അധിക്ഷേപിച്ച് കാണാറുണ്ടെങ്കിലും, ഇത്രയും വലിയ ഒരു വേദിയിൽ അത്തരം വാഗ്ദാനങ്ങൾ നല്‍കാനുള്ള തന്റേടം ഒന്നുവേറെ തന്നെയാണ്.
കോടീശ്വരനില്‍ അറിവ് കൊണ്ട് നേടുന്നത് കാണുമ്പോള്‍ അഭിമാനമാണ് തോന്നിയിരുന്നത്. എന്നാല്‍ ഇവിടെ അറിവ് വിലപേശി വില്‍ക്കുന്നത് കാണുമ്പോള്‍ വേദനയും തോന്നുന്നു.
വിദ്യാഭ്യാസം കച്ചവടമാക്കിയ കേരളസംസ്കാരത്തിന്റെ നേര്‍ചിത്രം തന്നെ.!!!
വിമര്‍ശനാത്മകമായ പല മേഖലകളിലൂടെയും കയറിയിറങ്ങിപ്പോയ വളരെ നല്ല ലേഖനം മുരളിയേട്ടാ...
ശ്രീകണ്ഠൻ നായരുടെ ചാനൽ ചില വ്യത്യസ്ത പരിപാടികളാല്‍ ആകര്‍ഷകമാണ്. അതും കൂടി കണ്ട് അടുത്ത പോസ്റ്റിടൂ.... ;-) :-P
ടി വി പ്രോഗ്രാം കാണാൻ മടുപ്പായി. കൂടുതലും വാർത്തകൾ മാത്രം കാണും. ഇന്നത്തെ സീരിയൽ കണ്ടിരിക്കാനുള്ള ക്ഷമ തീരെ ഇല്ലാത്തതിനാൽ അത് കാണാറില്ല. മൂകേഷിന്റെ ഈ പ്രോഗ്രാം ചിലപ്പോഴൊക്കെ കാണാറുണ്ട്. ആ വിലപേശൽ അത്ര സുഖകരമായി എനിക്കും തോന്നിയില്ല. എന്തായാലും സാറിന്റെ ഈ ലേഖനം നല്ല ഒരു വിലയിരുത്തൽ തന്നെ . ആശംസകൾ
അതെ നമ്മുടെ ആശയത്തില്‍ ഉണ്ടാക്കിയ തനിമയുള്ള പ്രോഗ്രാം കാണാന്‍ അവസരമുണ്ടാവുമോ?
ദിങ്ങനെയും പരിപാടികൾ നടക്കുന്നുണ്ടല്ലെ.. ഈ പെട്ടി തുറക്കാത്തതിനാൽ ഈ അറിവില്ലാായ്മയും അറിയാൻ കഴിഞ്ഞില്ല. നന്നായി പ്രതികരണം..!
അതേ നമ്മുടെ നിലവാരം ആണ് ചാനലുകളിൽ കാണിക്കുന്നത്. അവിടെ മാത്രമല്ല, ഇന്നിറങ്ങുന്ന പുസ്തകങ്ങളിൽ,ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ, സിനിമകളിൽ തുടങ്ങി ഭരണത്തിൽ വരെ. മുരളി പറഞ്ഞത് വളരെ ശരി.
വായന ഇല്ല തന്നെ. അങ്ങിനെ ഒരു മാനസിക സ്ഥിതി അല്ല ഇന്നുള്ളത്. വിദ്യാഭ്യാസമാണ് അതിൻറെ പ്രധാന കാരണം. നമ്മുടെ സംസ്കാരം ഉൾക്കൊണ്ട ഒരു പഠന രീതി അല്ല ഇന്നവിടെ. SSLC വിജയ ശതമാനം കണ്ടല്ലോ.റബ്ബ് ഒന്ന് കൂടി ഉത്സാഹിച്ചിരുന്നു എങ്കിൽ വിജയം 100 ശതമാനം ആയേനെ.
വായന ഇല്ല എന്ന് പറയുമ്പോൾ പുതുതായി വായിക്കാൻ വേണ്ടി ഒന്നും ഇല്ല എന്ന് കൂടി പറയേണ്ടി വരും. പക്ഷെ പഴയത് ഉണ്ട്. അത് കൊണ്ട് എഴുത്തച്ഛൻ കുഞ്ചൻ നമ്പ്യാർ തുടങ്ങിയവർ. പുതു തലമുറ അത് വായിക്കട്ടെ പഠിക്കട്ടെ.
പ്രിയരെ,
അവസാനം ഇതാ ഏഷ്യാനെറ്റ് ‘സെൽ മി ഏൻസർ’
പരിപാടി കാതലായ മാറ്റങ്ങൾ വരുത്തി , നല്ലൊരു എന്റെർടെയ്മെന്റ്
പ്രോഗ്രാമായി അവതരിപ്പിച്ച് തുടങ്ങിയിരിക്കുന്നു...!
ഉത്തരം തെറ്റി പറയുന്നവർക്ക് രൂപ കൊടുക്കുന്നതിന് പകരം
ആ തുക ചാരിറ്റിയിലേക്ക് കൈമാറുന്നതടക്കം കുറെ നല്ല മാറ്റങ്ങൾ...
അനേകം പ്രേഷകരുടെ പ്രതികരണങ്ങളിലെ തെറ്റ് ശരികൾ
വിലയിരുത്തി ഈ മാറ്റങ്ങൾ വരുത്തിയതിന് ഏഷ്യാനെറ്റിന് അഭിനന്ദനങ്ങൾ ...
അതിൽ അണ്ണാറക്കണ്ണനും തന്നാലായത് പോലെ ഈ കുറിപ്പുകളും ഇടവന്നു
എന്നതിൽ സന്തോഷം , ആയത് സാധ്യമായത് നിങ്ങളുടെയൊക്കെ വായനകളും
പ്രതികരണങ്ങളുമൊക്കെ തന്നെയാണ്...!
അതെ ബ്ലോഗ്ഗേഴ്സ് ഒരു തരത്തിലല്ലെങ്കിൽ
മറ്റൊരു തരത്തിൽ സിറ്റിസൺ ജേർണലിസുകൾ തന്നേയാണ്...
നന്ദി കൂട്ടരെ ഒരുപാടൊരുപാട് നന്ദി.
പ്രിയപ്പെട്ട ഇന്ത്യാ ഹെറിറ്റേജ് ഡോ: പണിക്കർ സർ, നന്ദി.ഈ പരിപാടി കണ്ടിരുന്ന ഭൂരിഭാഗം പ്രേഷകരുടേയും അഭിപ്രായങ്ങളും ഇതൊക്കെ തന്നെയായിരുന്നു കേട്ടൊ സർ.
പ്രിയമുള്ള മുഹമ്മദ് ഭായ്, നന്ദി.ശരിയാണ് ഇന്ന് പലരുടേയും ജീവിത ശൈലികൾ രൂപപ്പെട്ട് വരുന്നത് ചാനൽ പരിപാടികളുടെ സമ്മർദ്ധത്താൽ തന്നേയാണ്.അതുകൊണ്ട് തെറ്റായ കീഴ്വഴക്കങ്ങൾ ചാനലുകാർ പ്രോത്സാഹിപ്പിക്കാതിരിക്കുവാൻ നോക്കണം അല്ലേ ഭായ്.
പ്രിയപ്പെട്ട ജേക്കബ് ഭായ്,നന്ദി.വായനയും വിജ്ഞാന ശേക്ഷണവും ഇല്ലാത്തത് തന്നെയാണ് ഈ കലഘട്ടത്തിന്റെ കുഴപ്പം . മലയാളത്തെയും അതിന്റെ സംസ്കാരത്തേയും വളർത്തുന്ന നമ്മുടെ സ്വന്തം പരിപാടികൾ ഉണ്ടാകട്ടെ എന്ന് നമുക്കൊക്കെ ആശിക്കാം അല്ലേ ഭായ്.
പ്രിയമുള്ള സാബു ഭായ്, നന്ദി.മലയാളിത്തംനഷ്ടപ്പെട്ട മലയാളികളില്‍ നിന്ന് വിദേശ ചാനല്‍ പരിപാടികളുടെ പ്രേതങ്ങള്‍ മാത്രമേ ഇപ്പോഴുള്ള ചാനലുകളിൽ ഉള്ളൂ എന്ന നിഗമനം ശരിയാണ് സാബു ഭായ് . പലതുകൊണ്ടും കേരളീയത കളഞ്ഞു കുളിച്ച ഒരു ജനതയില്‍ നിന്ന് മലയാളിത്തവും പഴയകാല സംസ്കാരവും ഉണ്ടാക്കുവാൻ ഈ ചാനലുകൾക്കൊക്കെ ആകും എന്നതും ഒരു പ്രതീക്ഷ തന്നെയാണല്ലോ അല്ലേ ഭായ്.
പ്രിയപ്പെട്ട വിനോദ് ഭായ്, നന്ദി. "വായിക്കാന്‍ സമയമില്ല എന്നു പറയുന്നത് ജീവിക്കാന്‍ സമയമില്ല എന്നതിനു തുല്യമാണ് " എന്ന് സ്റ്റാലിന് പറഞ്ഞിട്ടുണ്ട് ജീവിക്കാതെ ജീവിക്കുന്ന ശവങ്ങള്......
സത്യമായ സംഗതിതന്നെയല്ലെ ഇത് അല്ലേ ഭായ്.
പ്രിയമുള്ള അശോക് ഭായ്, നന്ദി.ഇപ്പോൾ ഏഷ്യാനെറ്റ് ഈ പരിപാടിയിൽ മാറ്റം വരുത്തിയിട്ടുണ്ട് കേട്ടൊ ഭായ്. തെറ്റുത്തരത്തിന് പൈസ കൊടുക്കുന്നില്ലെന്ന് മാത്രമല്ല , ആ തുക ചാരിറ്റിക്ക് പോകുന്ന നല്ല മാറ്റം..!
പ്രിയപ്പെട്ട ജിമ്മി ഭായ്, നന്ദി.ഇനിയിപ്പോൾ ധൈര്യമായി കണ്ടോളു ഭായ് , കോലാഹലമുണ്ടെങ്കിലും കാതലായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് കേട്ടൊ ഭായ്.
പ്രിയമുള്ള മുബി, നന്ദി.ഉള്ള സമയം വായനക്കുപയോഗിക്കുകയാണേൽ അതിൽ പരം അറിവ് ഒരു ചാനൽ ഷോകൾക്കും തരുവാൻ സാധിക്കുകയില്ല എന്നത് ശരിയാണ് കേട്ടൊ മുബി.
പ്രിയപ്പെട്ട വഴിമരമേ, നന്ദി.തോനെ അഭിപ്രായങ്ങൾ ചാർത്തി എന്നെ വഴി മുട്ടിക്കുന്നതിൽ സന്തോഷമുണ്ട് കേട്ടൊ ഭായ്.ഒന്ന് ശരിയാണ് സോപ്പ് കണ്ണീർ സീരിയലുകളേക്കാൾ ഭേദം ഇത്തരം എപ്പിസോഡുകൾ തന്നെയാണ്..!
മുരളിച്ചേട്ടാ.............
ഇന്നിപ്പോ ഞാനി പ്രോഗ്രാം കണ്ടു.അറിവിനെ വ്യഭിചരിക്കുന്ന ഒരു വൃത്തികെട്ട പരിപാടി തന്നെ .ഒരു സംശയവുമില്ല.വീട്ടില്‍ ഇത് കാണുന്നുണ്ടായിരുന്നു എന്ന കാര്യം ഞാനിന്നാ അറിഞ്ഞത്.................................
Hello muraliyettaa,
Greetings from trichur.
Hello muraliyettaa,
Greetings from trichur.
ഈ പരിപാടി കണ്ടിട്ടില്ല.....
യൂണിവേഴ്സിറ്റി തലത്തിൽ മലയാളം പഠിപ്പിക്കുന്ന അദ്ധ്യാപകന് പോലും ഉത്തരം തെറ്റിയത് ലജ്ജാവഹം. ഇദ്ദേഹം വല്ല എയിഡഡ് കോളേജിലും മാനേജർക്ക് പണച്ചാക്ക് കാണിക്ക സമർപ്പിച്ച് ഉദ്യോഗം നേടിയ മഹാനായിരിക്കുമെന്നു കരുതുന്നു.....
വൈകിയ വായന - പ്രസക്തമായ ഒരു വിഷയത്തിലൂടെ.
Now Asianet has changed lot improvements in this program
By
K P Raghulal
ഈ പരിപാടി ഇത് വരെ കണ്ടു നോക്കിയിട്ടില്ല ..ഇത് വായിച്ച സ്ഥിതിക്ക് ഈ പരിപാടി ഒന്ന് കണ്ടു നോക്കിയിട്ട് തന്നെ കാര്യം ..
Now Asianet changed lot verities in this programme
Post a Comment