ഈ ബിലാത്തിയിൽ അങ്ങിനെ ഒരു ഓണക്കാലം കൂടി കൊട്ടിക്കലാശം കഴിഞ്ഞ് വിട പറഞ്ഞ് പോയിരിക്കുകയാണ് ...
ആളൊരുങ്ങി , അണിഞ്ഞൊരുങ്ങി
ഏതാണ്ട് ഒന്ന് രണ്ട് മാസം മുമ്പേ തന്നെ , യു.കെ മലയാളികളെല്ലാം ഇക്കൊല്ലത്തെ ഓണത്തെ
വരവേൽക്കുവാൻ തയ്യാറായി ഇരിക്കുകയായിരുന്നൂ ...
ചെറിപ്പഴങ്ങളും , പ്ലമ്സും , പെയേഴ്സും ,
മൾബറി പഴങ്ങളുമൊക്കെയായി ആടിയുലയുന്ന
ഫല- മരങ്ങളാലും , അതി മനോഹരമായ വർണ്ണ പുഷ്പ്പങ്ങളാൽ
എങ്ങും വിടർന്നു നിൽക്കുന്ന പൂങ്കാവനങ്ങളാലും മറ്റും , വസന്ത കാലത്തിന്റെ
വരവറിയിച്ച് കൊണ്ട് , ഇവിടത്തെ പ്രകൃതി പോലും നമ്മുടെ പൊന്നോണത്തിനെ
സ്വാഗതം ചെയ്യുവാൻ ഒരുങ്ങി നില്‍ക്കുകയായിരുന്നു ...!
ഇതാ എല്ലാ കൊല്ലത്തേയും പോലെ ഇക്കൊല്ലവും ഞങ്ങളുടെ സംഘടനയായ മലയാളി അസ്സോസിയേഷൻ ഓഫ് ദി യു.കെ (M A U K ) യുടെ ആഭിമുഖ്യത്തിൽ കൊണ്ടാടാറുള്ള ...
യൂറോപ്പിലുള്ള ഏറ്റവും ബൃഹത്തായ ഓണാഘോഷ പരിപാടികൾക്ക് കഴിഞ്ഞ വീക്കെന്റോടു കൂടി പരിസമാപ്തി കുറിച്ചുകഴിഞ്ഞിരിക്കുകയാണ് ...!
നാട്ടിൽ പൊന്നിൻ ചിങ്ങ മാസം പിറന്ന പോലെയായിരുന്നു
മലയാളി സമൂഹത്തിനൊക്കെ യു.കെയിൽ ഈ സെപ്തംബർ മാസം ...!
ഇവിടെയുള്ള എല്ലാ മലയാളി സമാജങ്ങളും ഈ സെപ്തംബർ മാസത്തിലുള്ള
എല്ലാ വീക്കെന്റുകളും ഓണാഘോഷങ്ങൾ വിപുലമായി കൊണ്ടാടിയിട്ട് , വീണ്ടും
അടുത്ത ഓണത്തെ വരവേൽക്കാൻ ഉത്സാഹിതരായി കാത്തിരിക്കുകയാണിപ്പോൾ ...
ഓണക്കാലമാകുന്ന ആഗസ്റ്റ് -സെപ്തംബർ മാസങ്ങളൊക്കെ ജയിൽഎല്ലാ വീക്കെന്റുകളും ഓണാഘോഷങ്ങൾ വിപുലമായി കൊണ്ടാടിയിട്ട് , വീണ്ടും
അടുത്ത ഓണത്തെ വരവേൽക്കാൻ ഉത്സാഹിതരായി കാത്തിരിക്കുകയാണിപ്പോൾ ...
പുള്ളികൾക്കൊക്കെ പരോളുകിട്ടുന്ന പോലെയാണെനിക്കൊക്കെ ഇവിടെ ...
ഓണ സദ്യയൊരുക്കാനും , മാവേലിയാവാനും , മറ്റ് കലാപ്രവർത്തന
റിഹേഴ്സലുകളു മൊക്കെയായി , ഈ ദിനങ്ങളിലൊക്കെ വീട്ടിൽ നിന്നും
സർവ്വ സ്വാതന്ത്ര്യവും കിട്ടുന്ന ഒരു ഇടവേളയാണ് ... എന്നെ സംബന്ധിച്ചിടത്തോളം
ലണ്ടനിലെ ഈ ഓണാഘോഷങ്ങൾ..!
ഇപ്പോൾ നാട്ടിലുള്ള പോലെയൊന്നും
വെറും ഒരു ചടങ്ങായിട്ടുള്ള ഓണ പരിപാടികൾ പോലെയൊന്നുമല്ലല്ലോ , പ്രവാസി മലയാളികളുടെ ഓണാഘോഷങ്ങൾ അല്ലേ
ഇന്ന് ഓണാഘോഷങ്ങളുടെ
പകിട്ടും , അന്തസ്സും പഴയ പോലെ
കാത്ത് സൂക്ഷിക്കുന്നത് വിദേശ മലയാളികളാണെന്ന് നിശ്ചയമായും പറയാം...
അപ്പോൾ തനി മലയാളിത്വം സ്വന്തം തോളിലേറ്റി നടക്കുന്ന
ഒട്ടുമിക്ക ബിലാത്തി മലയാളികളുടെ സ്ഥിതി പറയേണ്ടതില്ലല്ലോ.. അല്ലേ.
ഇത്തരം തനി ഒറിജിനാലിറ്റി മല്ലൂസ്സടക്കം , ബിലാത്തിയിലുള്ള ഏതാണ് മൂന്ന്
ലക്ഷത്തിൽ മേലെയുള്ള പ്രവാസി മലയാളികളെല്ലാം , അവരുടെ സ്വന്തം ഗൃഹാതുരത്വ സ്മരണകളെല്ലം അയവിറക്കി കൊണ്ടിരിക്കുന്നത് , ഇത്തരം നാടിന്റെ തനതായ ആഘോഷങ്ങൾ , ആയതിനേക്കാളും വൈവിധ്യ മായി ഇവിടേയും കൊണ്ടാടുമ്പോഴാണ് കേട്ടൊ
വെറും ട്ടാ വട്ടത്തിൽ കിടക്കുന്ന ഈ യു.കെയിൽ ഒന്നിനോടൊന്ന് വർണ്ണ
പകിട്ടോടു കൂടി ആഘോഷിക്കപ്പെടുന്ന ഓണാഘോഷങ്ങളുടെ പകിട്ട് കണ്ടിട്ട്
പല സമാജങ്ങളുടേയും പരിപാടികളിൽ , ചുറ്റുവട്ടത്തുള്ള യൂറോപ്പ്യൻസും ഇപ്പോൾ
പങ്കെടുക്കാറുണ്ട് ...
പ്രത്യേകിച്ച് വിഭവ സമൃദ്ധമായ നമ്മുടെ സദ്യയിൽ നമ്മളെപ്പോലെ
ഇലയിട്ട് ഉണ്ണുവാൻ പോലും ഇവരൊക്കെ ഇപ്പോൾ പരിശീലിച്ച് കഴിഞ്ഞിരിക്കുകയാണ്.
എന്നും ഒരേ തരത്തിലുള്ള ജങ്ക് ഫുഡടിച്ച്ച്ച് , പാട്ടും, ഡിസ്കോയുമൊക്കെ മാത്രമുള്ള കലാ പരിപാടികളൊക്കെ കണ്ടും മറ്റും ശീലിച്ചവർക്ക് ഒരു ഇലയിൽ പത്തിരുപത് കൂട്ടം റെഡി മേയ്ഡ് ഐറ്റംസുള്ള , ഫ്രെഷായ നമ്മുടെ ഓണ സദ്യയും ...
തിരുവാതിര , ഒപ്പന , മാർഗം കളി , കൈ കൊട്ടി കളി മുതലായ കുമ്മിയടിച്ചുള്ള ചുവട് വെച്ചുള്ള ആട്ടങ്ങളും , ഭരത നാട്യം , കുച്ചിപ്പുടി , മോഹിയാട്ടം , കഥകളി , തെയ്യം മുതലായ ക്ലാസിക് ഡാൻസുകളും ...
കുമ്മാട്ടി കളി , പുലി കളി , വടം വലി
എന്നീ കായിക ലീലകളുമൊക്കെ കണ്ടിട്ടും മറ്റും
അത്ഭുത പരവശരായിട്ട് , പിന്നീട് സന്തോഷം
കൊണ്ട് നമ്മെ വന്ന് കെട്ടിപ്പിടിച്ചൊരുമ്മവെക്കലുണ്ട് ...!
അമ്മോ...എത്ര നല്ല ആചാരങ്ങൾ അല്ലേ...
ഓണത്തിനൊക്കെ ഒന്നോ രണ്ടോ മാസങ്ങൾക്ക് മുമ്പാരംഭിക്കുന്ന ...
വീക്കെന്റു കളിൽ കലാകാരന്മാരെല്ലാം ഒത്ത് കൂടി ആവിഷ്കരിക്കുന്ന റിഹേഴ്സൽ ക്യാമ്പുകൾ..
അവിടേക്ക് ആരെങ്കിലും , മാറി മാറി വീട്ടിൽ നിന്നും പാചകം ചെയ്ത് കൊണ്ടുവരുന്ന കപ്പയും , കക്കയും , ചാളക്കറിയും , ബീഫ് ഫ്രൈയും, സലാടും , ബിരിയാണിയുമൊക്കെ ...
പിന്നെ മറ്റാരെങ്കിലും കൊണ്ടുവരുന്ന വൈനുകളും ,
മറ്റിഷ്ട്ട പാനിയങ്ങളു മൊക്കെയായി മല്ലടിച്ച് റിഹേഴ്സൽ
പരിപാടികളൊക്കെ കഴിയുമ്പോഴേക്കുമൊക്കെ , എന്നേപ്പോലെ
ഉള്ളവരൊക്കെ ഓഫ് മൂഡിലായിട്ടുണ്ടാകും..
പിന്നീടേതെങ്കിലും ഗെഡിയോ /ഗെഡിച്ചിയോ എന്നെ വീട്ടിൽ കൊണ്ട് വന്ന് തള്ളും..!
ഓണ സദ്യയൊരുക്കുന്നതിന്റെ തലേദിവസം മുതൽ ...
പണ്ട് നാട്ടിലൊക്കെ ഉണ്ടായിരുന്ന പോലെ ഏവരും ഊട്ടുപുരയിൽ
ഒത്തുകൂടിയിട്ട് ...
പച്ചക്കറി നുറുക്കി , നാക്കില തുടച്ച് , തേങ്ങ ചിരകി , മാറി
മാറി പാചകത്തിൽ ഏർപ്പെട്ട് , പിറ്റേന്ന് തനി കേരളീയമായ ഉടയാടകൾ
ഉടുത്ത് വന്ന് , മൂന്നാല് പ്രഥമനടക്കമുള്ള കെങ്കേമമായ ഓണ സദ്യ , ക്ഷണിതാക്കൾക്ക് വിളമ്പി കൊടുക്കുമ്പോൾ ...
അപ്പുറത്തുള്ള വേദിയിൽ ഓണപ്പാട്ടുകളോ ,
സംഗീത കച്ചേരിയോ അരങ്ങേറുകയായിരിക്കും..!
ഈ ഒരു മാസത്തെ കാലയളവിനുള്ളിൽ എല്ലാ ശനി- ഞായർ ദിനങ്ങളിലും കൂടി യൂ.കെയിൽ ഏതാണ്ട് 200 - ളം ഓണഘോഷ പരിപാടികൾ നടന്നിട്ടുണ്ടാകണം....
ഈ സമയത്ത് നാട്ടിൽ നിന്നും ചാകര കിട്ടിയ പോലെ , ബിലാത്തിയിലേക്ക് വരുന്ന സിനിമാ- സീരിയൽ താരങ്ങൾക്കും , പിന്നണി ഗായകർക്കും, കോമഡിക്കാർക്കുമൊക്കെ മാരത്തോൺ പരിപാടികളായിരിക്കും...
ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ഓടെടാ ...ഓട്ടം..!
പോരാത്തതിന് തനിയൊരു ആസുര ഭാവങ്ങളും ,
സ്വഭാവ ഗുണങ്ങളു മൊക്കെ ഉള്ളതുകൊണ്ടാകാം മഹാബലി
ആകുവാനുള്ള നറുക്ക് ഒട്ടുമിക്കവാറും എനിക്ക് തന്നെ കിട്ടാറുണ്ട്.
എന്നേക്കാളും ഉഗ്രൻ മാവേലി റോളുകൾ കൈകാര്യം ചെയ്യുന്ന
മറ്റൊരു ബ്ലോഗറായ ജോയിപ്പാനും , മെഹ്രൂഫ് , റോയിച്ചൻ , ഗിൽബർട്ടച്ചായൻ ,
നിഹാസ് ,ടോമി വർഗ്ഗീസ്, അജയൻ മുതലായ 20 ഓളം പേരും കോണത്തിന് തീ പിടിച്ച പോലെ ഈ സമയത്തൊക്കെ , പല മല്ലൂ അസോസ്സിയേഷനുകളുടെ പരിപാടികളിൽ ചാടിച്ചാടി മുഖവും , ശരീരവുമൊക്കെ പ്രദർശിപ്പിച്ച് ഓടി നടക്കുകയായിരുന്നൂ...
സ്വഭാവ ഗുണങ്ങളു മൊക്കെ ഉള്ളതുകൊണ്ടാകാം മഹാബലി
ആകുവാനുള്ള നറുക്ക് ഒട്ടുമിക്കവാറും എനിക്ക് തന്നെ കിട്ടാറുണ്ട്.
എന്നേക്കാളും ഉഗ്രൻ മാവേലി റോളുകൾ കൈകാര്യം ചെയ്യുന്ന
മറ്റൊരു ബ്ലോഗറായ ജോയിപ്പാനും , മെഹ്രൂഫ് , റോയിച്ചൻ , ഗിൽബർട്ടച്ചായൻ ,
നിഹാസ് ,ടോമി വർഗ്ഗീസ്, അജയൻ മുതലായ 20 ഓളം പേരും കോണത്തിന് തീ പിടിച്ച പോലെ ഈ സമയത്തൊക്കെ , പല മല്ലൂ അസോസ്സിയേഷനുകളുടെ പരിപാടികളിൽ ചാടിച്ചാടി മുഖവും , ശരീരവുമൊക്കെ പ്രദർശിപ്പിച്ച് ഓടി നടക്കുകയായിരുന്നൂ...
ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ആഭരണ വിഭൂഷിതനായി കാറോടിച്ച് പോയ വിചിത്ര വേഷക്കാരനായ മാവേലിയെ, ഇവിടത്തെ പോലീസ് ചേസ് ചെയ്ത് പിടിച്ചതും ...
ഒരു സമാജത്തിലെ അംഗങ്ങളായ നേഴ്സുമാർ യൂണിഫോമിൽ ഡ്യൂട്ടിയിൽ നിന്നും നേരെ വന്ന് വേദിയിൽ കയറി കൈകൊട്ടി കളി നടത്തിയത് , യൂ-ട്യൂബിൽ അപ്-ലോഡ് ചെയ്ത് വെറും 150 പേർ കാണുമ്പോഴേക്കും , ‘ പണി കളയും ‘നോട്ടീസ് കാണിച്ച് , ഹോസ്പിറ്റൽ അതോറട്ടി അതിനെ കുറിച്ച് എക്സ്പ്ലനേഷൻ ആരാഞ്ഞപ്പോൾ ഡിലീറ്റ് ചെയ്തതുമൊക്കെ
ഇവിടത്തെ ഇക്കൊല്ലത്തെ ഓണക്കൌതുക വാർത്തകൾ തന്നെയായിരുന്നൂ... !
ഒരു സമാജത്തിലെ അംഗങ്ങളായ നേഴ്സുമാർ യൂണിഫോമിൽ ഡ്യൂട്ടിയിൽ നിന്നും നേരെ വന്ന് വേദിയിൽ കയറി കൈകൊട്ടി കളി നടത്തിയത് , യൂ-ട്യൂബിൽ അപ്-ലോഡ് ചെയ്ത് വെറും 150 പേർ കാണുമ്പോഴേക്കും , ‘ പണി കളയും ‘നോട്ടീസ് കാണിച്ച് , ഹോസ്പിറ്റൽ അതോറട്ടി അതിനെ കുറിച്ച് എക്സ്പ്ലനേഷൻ ആരാഞ്ഞപ്പോൾ ഡിലീറ്റ് ചെയ്തതുമൊക്കെ
ഇവിടത്തെ ഇക്കൊല്ലത്തെ ഓണക്കൌതുക വാർത്തകൾ തന്നെയായിരുന്നൂ... !
ഇന്നലെ ഇക്കൊല്ലത്തെ ഓണത്തിന്റെ കൊട്ടിക്കലാശമായി ഔട്ടർ
ലണ്ടനിലുള്ള ഒരു കൊച്ചു സിറ്റിയിൽ എനിക്ക് ഒരു മാവേലി മന്നന്നായി
അവതരിക്കുവാൻ അവസരം കിട്ടിയിരുന്നു. ലണ്ടനിൽ നിന്നും രണ്ട് മണീക്കൂറ്
ഡ്രൈവ് ചെയ്ത് പറഞ്ഞ സമയമായ രാത്രി 7 മുമ്പേ ഞാനവിടെയെത്തിയെങ്കിലും..
നമ്മുടെ മലയാളി ശീലമായ .. എല്ലാം വൈകി
ആരംഭിക്കുക എന്ന സ്ഥിര സ്വഭാവം , ഇവിടെ യു.കെയിൽ
വന്നിട്ടും ഇതു വരേയും , മാറി കിട്ടാത്ത കാരണം - ആ സമാജക്കാർ
പ്രോഗ്രാം തുടങ്ങിയപ്പോൾ സമയം 8.20. എന്ത് ചെയ്യാം...
അതുവരെ തനിയൊരു വിഡ്യാനായി മഹാബലി വേഷം
കെട്ടിയിരിക്കുന്ന എന്നെ ബോറഡിപ്പിക്കേണ്ട എന്നുകരുതിയാകണം ..
ആതിഥേയർ , ഇടക്കിടക്ക് മധു പാനീയങ്ങൾ , ഗ്രീൻ റൂമിലേക്ക് എത്തിച്ചുകൊണ്ടിരുന്നൂ..
ഞാനാണെങ്കിലോ അവിടെയുണ്ടായിരുന്ന കുട്ടികളെ ഒരു ഭരത നാട്യം ഫ്യൂഷന്റെ ഫൈനൽ പ്രാക്റ്റീസ് ചെയ്യിപ്പിച്ചുകൊണ്ടിരിക്കുന്ന , ലണ്ടനിൽ നിന്നും എത്തിയ , സോഫ്റ്റ് വെയർ എഞ്ചിനീയറായ - ഡാൻസ് ടീച്ചറുടെ , ഓരൊ അവയവങ്ങളും തുടിച്ച് തുറിച്ച് നിൽക്കുന്ന സാൽ വാർ- ടീ-ഷർട്ടിനുള്ളിലെ വളരെ സോഫ്റ്റായ അംഗലാവണ്യങ്ങൾ നുകർന്ന് വെറുതെ സമയം കഴിച്ചുകൂട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ...
വയസ്സാവും തോറും കാമം ,
അരയിൽ നിന്നും തലയിൽ കയറും
എന്ന് പറയുന്നത് വെറുതെയല്ല ..അല്ലേ...!
ഡാൻസ് പ്രോഗ്രാമെല്ലാം കഴിഞ്ഞപ്പോഴേക്കും അവിടെ നിന്നും ഈ പഴേ
കലാ-ശാലാ , കലാ തിലകമായ ഡാൻസ് ടീച്ചർക്ക് തിരിച്ചുപോകാനായി 10 മണിക്ക്
സീറ്റ് ബുക്ക് ചെയ്ത ട്രെയിനും പോയി..!
മൂപ്പത്തിയാരെ ലണ്ടനിൽ കൊണ്ടാക്കി കൊടുക്കാനാണെങ്കിലോ ,
ഡ്രൈവ് ചെയ്യുവാൻ പറ്റാത്ത രീതിയിൽ സംഘാടകരെല്ലാവരും നല്ല പാമ്പ് പരുവം .!
ശ്രീമതി.കലാ തിലകം സംഘാടകരോട് ആംഗലേയത്തിലും
മലയാളത്തിലുമായി നാക്ക് കൊണ്ട് ഒന്ന് രണ്ട് നൃത്തമാടിയപ്പോൾ ,
അവരെന്റെ കാല് പിടിച്ചു - ഡാൻസ് ടീച്ചറെ ഏതെങ്കിലും ലണ്ടൻ ട്യൂബ്
സ്റ്റേയ്ഷനിൽ ഡ്രോപ്പ് ചെയ്യുവാൻ പറഞ്ഞിട്ട് ...
ഞാൻ പറഞ്ഞു ..
ലഹരിയിറങ്ങാതെ എനിക്കിപ്പോൾ ഓടിക്കാൻ പറ്റില്ല ..
ഒന്നോ രണ്ടോ മണിക്കൂർ കഴിഞ്ഞിട്ടാണേൽ വേണെങ്ങ്യെ നോക്കാമെന്ന്..
എന്തിന് പറയുവാൻ ..
അവളാരത്തിയുടെ കെട്ട്യോന് നാളെ മോണിങ്ങ്
ഷിഫ്റ്റിന് പോണം , കുട്ടിയെ സ്കൂളിലാക്കണം ...
പിന്നെ കാറ് അവളോടിച്ചോളാം ...
എന്നൊക്കെയുള്ള ആ ചുള്ളത്തിയുടെ അപേക്ഷകൾ നിരസിക്കണ്ടാ എന്ന് കരുതി അവളാരത്തിയോടൊപ്പം അപ്പോൾ തന്നെ ഞാൻ തിരിച്ചുപോന്നു...
അവളാരത്തി ഫോണിൽ പോസ്റ്റ് കോഡ് അടിച്ച് നാവിഗേറ്റ് ചെയ്ത് നല്ല സുസൂഷ്മമായ ഡ്രൈവിങ്ങ് ആരംഭിച്ചപ്പോൾ ..അതാസ്വദിച്ച്,
സി.ഡി പ്ലേയറിൽ ഓണപ്പാട്ടുകളുടെ ആരവം കേട്ട് കാറിനുള്ളിലെ ഇളം ശീതളമായ മന്ദമാരുതനേറ്റ് കണ്ണടഞ്ഞ് പോയത് ഞാനറിഞ്ഞില്ല..
“ ചേട്ടായ്ടെ ബിലാത്തി പട്ടണം ഞാനും , ഹസ്സുമൊക്കെ വായ്ക്കാറുണ്ട്..ട്ടാ ”
“ ഹും ..എന്താ പറ്ഞ്ഞ്യ്യേ ” ഞാനൊന്ന് മയങ്ങി പോയോ . ‘ ദെവ്ട്യ്യായ്..? ”
“ മോട്ടൊർ വേ..ദേ .. ഇപ്പ കഴിഞ്ഞൂ..ന്റെ ചേട്ടായി ...
ലണ്ടൻ നോർത്ത് സർക്കിൾ റോഡായി - 406 ,ഇനി ഒരര മണിക്കൂർ കൂടിണ്ട് “
“ ഡീ മോളെ നീ ഏതെങ്കിലും ഒരു സൈഡ്
റോഡിലേക്ക് ഒതുക്ക് ,എനിക്കൊന്ന് മൂത്രൊഴിക്കണം’
പിന്നീടടുത്ത എക്സിറ്റിൽ ഓടിച്ചവൾ വണ്ടിയൊതുക്കി...
ഞാനോടി ഒരു ആപ്പിൾ മരത്തിന്റെ പിന്നിൽ പോയി കാര്യം സാധിച്ചു.
എന്നിട്ട് വെള്ളം കുപ്പിയെടുത്ത് , മാവേലി മീശക്ക് കുഴപ്പം പറ്റാതെ മോറ്
കഴുകിയിട്ട് ,അപ്പോൾ വണ്ടിയിൽ നിന്നും മൂരി നിവർന്നെഴുന്നേറ്റ അവളോട് പറഞ്ഞു
“ ശരി.. ഇനി ഞാനോടിച്ചോളാം , അഡ്രസ്സ് പറ്യ് യ് ..ഞാനവിടെ ഡ്രോപ്പെയ്യാം ’
“ ഹോൾഡ്-ഓണെ സെക്കന്റ് ...എനിക്കും ഒന്ന് ലൂവിന് പോണം ’
ഒരു നാണവും കൂടാതെ ആ പാതിരാവിൽ ഞാൻ കാണെ പുറം തിരിഞ്ഞിരുന്ന്
ബമ്പറ് കാട്ടി തൊട്ടകലെ മരമറവിലിരുന്ന് പാത്തുവാൻ അവൾക്കൊരു മടിയും ഉണ്ടായില്ല..!
സത്യം പറഞ്ഞാൽ ഒരു മുത്തൻ പെണ്ണ് നേരിൽ മൂത്രിക്കുന്ന
കാഴ്ച്ച എന്റെ ജീവിതത്തിൽ ആദ്യം കാണുകയായിരുന്നു ...
തിരിച്ച് വരുമ്പോഴുള്ള ഈ
ചുള്ളത്തിയുടെ ഒരു കള്ള പുഞ്ചിരി ...!
എന്റെ മദ്യലഹരി പമ്പകടന്ന്
അവിടേക്ക് ഒരു പ്രണയ ലഹരി ഓടിയെത്തിയോ...? !
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കഞ്ഞി കുമ്പിളിൽ എന്ന പോലെ
കാറിനുള്ളിലായാലും ഈ
കോരന്റെ ഒരു കഞ്ഞി ഭാഗ്യം നോക്കണേ..!
എന്തൊക്കെയായാലും
ഒരു മണിക്കൂറിന് ശേഷം നൈറ്റ് ബസ്സിൽ അവൾ കയറി പോകുന്ന വരേക്കും , അവളുടെ മൊബൈൽ നമ്പറോ , ഒരു വിധത്തിലുള്ള മെയിൽ വിലാസമോ ,ആ പഴയ കലാ തിലകം എനിക്ക് തന്നില്ല..!
“ഇനി..അതിന് നമ്മൾ തമ്മിൽ
കണ്ടിട്ട് വേണ്ടെ എന്റെ ചേട്ടായി ...! ‘
എന്ന് ഉരിയാടി ‘ടാറ്റാ - ബൈ ‘ പറഞ്ഞവൾ
ആ ഡബ്ബിൾ ഡക്കറിലേക്ക് ഊളിയിട്ടു പോയി...
അവസാനം പുലർച്ചെ രണ്ട് മണിയോടെ വീട്ടിൽ
ചെന്ന് കയറിയപ്പോൾ ... കിണ്ണം കട്ടവനെ കണ്ട പോലെ
എന്റെ പെണ്ണിന്റെ വക ഒരു ദഹിപ്പിച്ച നോട്ടം
അതുവരെയുണ്ടായിരുന്ന എല്ലാ സന്തോഷത്തേയും
ഇല്ലാതാക്കി എന്ന് പറഞ്ഞാൽ മതിയല്ലോ .!
“വിങ്ങുന്ന മനസ്സിനുള്ളിൽ
ഓർക്കുന്നു ഞങ്ങൾ ,
അങ്ങകലെയാ...
നാടിന്റെ നന്മകളെപ്പോഴും...
ചിങ്ങ നിലാവിലാ
പൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ
മോഹമുണ്ടിപ്പോഴും...
ചങ്ങലക്കിട്ട ഈ
പ്രവാസ തടവിലും ;
ചിങ്ങത്തിലെ ആ
തിരുവോണ മൂണും ,
തിങ്ങി നിറഞ്ഞാ
കറികളുമാ മടപ്രഥമനും ,
മങ്ങാതെ നിൽക്കുന്നിതാ
മനസ്സിലിപ്പോഴും !“
അതെ നാട്ടിലെ പോലെ തന്നെ ഓണ സദ്യകൾ നടത്തുക ,
പന്തിയിട്ടുണ്ണുക , മഹാബലി വേഷം ലഭിക്കുക , വലിയ വേദികളിൽ
വെള്ളക്കാർക്കൊപ്പമൊക്കെ നാടകാഭിനയം നടത്തുക , പിന്നെ..പിന്നെ - - - -
മറു നാട്ടിലായാലും ഓണത്തിന്റെ വൈവിധ്യമായ ഇത്തരം
മധുരിമകൾക്ക് നാട്ടിലേക്കാളും എത്രയെത്ര ഇരട്ടി മധുരം അല്ലേ ...!
നാടിന്റെ നന്മകളെപ്പോഴും...
ചിങ്ങ നിലാവിലാ
പൊൻ വെളിച്ചത്തിൽ ,
മുങ്ങിക്കുളിക്കുവാൻ
മോഹമുണ്ടിപ്പോഴും...
ചങ്ങലക്കിട്ട ഈ
പ്രവാസ തടവിലും ;
ചിങ്ങത്തിലെ ആ
തിരുവോണ മൂണും ,
തിങ്ങി നിറഞ്ഞാ
കറികളുമാ മടപ്രഥമനും ,
മങ്ങാതെ നിൽക്കുന്നിതാ
മനസ്സിലിപ്പോഴും !“
അതെ നാട്ടിലെ പോലെ തന്നെ ഓണ സദ്യകൾ നടത്തുക ,
പന്തിയിട്ടുണ്ണുക , മഹാബലി വേഷം ലഭിക്കുക , വലിയ വേദികളിൽ
വെള്ളക്കാർക്കൊപ്പമൊക്കെ നാടകാഭിനയം നടത്തുക , പിന്നെ..പിന്നെ - - - -
മറു നാട്ടിലായാലും ഓണത്തിന്റെ വൈവിധ്യമായ ഇത്തരം
മധുരിമകൾക്ക് നാട്ടിലേക്കാളും എത്രയെത്ര ഇരട്ടി മധുരം അല്ലേ ...!
49 comments:
യു.കെയിലെ ഈ വർഷത്തെ ഓണാഘോഷങ്ങളുടെ
കൊട്ടിക്കലാശം ലണ്ടനിലെ ക്രോയിഡോണിലെ മൂന്ന് സംഘടനകൾ
സംയുക്തമായി കൊണ്ടാടിയത് , ഈ കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു...
അതിന്റെ തലേന്ന് ഈസ്റ്റ് ലണ്ടനിൽ ഞങ്ങളുടെ സംഘടനയുടേതും...
അതിന് മുമ്പ് പങ്കെടുത്ത ചില ഓണാഘോഷ
പരിപാടികളുമൊക്കെ ചേർത്ത് , തിങ്കളാഴ്ച്ച്ത്തെ അവസാന
ഓണോഫിന്റന്ന് .. ആ ഓണ ലഹരികളെല്ലാം കൂടി- കൂട്ടി ചമച്ച
ചില ബിലാത്തി നേർക്കാഴ്ച്ചകളാണ് ഈ ‘ലണ്ടനോണങ്ങൾ ‘ കേട്ടൊ കൂട്ടരെ.
പക്ഷേ ഈ ഗൂഗിൾ ഗെഡിച്ചിയുമായുള്ള ചില്ലറ
വശപിശകുകൾ കാരണം ,ഇഷ്ട്ടത്തി ഇത് പബ്ലിഷാക്കിയില്ല...!
ഇന്നൊരു ക്ഷമ ചോദിച്ചപ്പോൾ , ഈ ഗെഡിച്ചി സമ്മതിച്ചത് കൊണ്ട്
ഈ കാട്ടായം ഇപ്പോൾ ആർക്കും കാണാംട്ടാാ..
നന്ദി...
മാവേലിയാണെന്നുള്ള ഓര്‍മ്മ വേണം!
നര്‍മ്മരസത്തോടെ സംഘടനയുടെ ഓണാഘോഷപരിപാടികളുടെ ചിത്രം അവതരിപ്പിച്ചു.
നന്നായിരിക്കുന്നു എഴുത്ത്. എങ്കിലും മരുന്നിന് മേമ്പൊടി ചേര്‍ത്തത് അല്പം കൂടിപോയോന്നൊരു സംശയം...
ആശംസകള്‍
ലണ്ടനോണം കൊള്ളാട്ടോ
അവസാനഭാഗമൊന്നും ഞാന്‍ വായിച്ചില്ലാട്ടോ
നമ്മുടെ നാട്ടില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ ആഘോഷങ്ങള്‍, വിദൂരഭൂഖണ്ഡങ്ങളിലിരുന്ന് പലരും തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നു.... - ഈ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ മനസ്സില്‍ തോന്നിയത് ഈ പ്രതികരണമാണ്....
പ്രവാസികളുടെ ലോകത്ത് മലയാളത്തിന്റെ നന്മകള് വിളയട്ടെ........
ന്റെ പോന്നു ബിലാത്തി അടുത്തോണത്തിന് ഒരു വിസ തരുമോ. രസായി ബിലാത്തി ഓണ വിശേഷം ......സസ്നേഹം
ഓണാഘോഷം ഗംഭീരമാക്കീല്ലൊ.. എന്നാലും അവസാനത്തെ ആ മേമ്പൊടി ചേർത്തത് ഒരു മാവേലിക്ക് ചേർന്നതായിരുന്നോന്ന് ഒരു സംശയം ഇല്ലാതില്ലാട്ടൊ...
ആശംസകൾ...
എന്റെ മാവേലീ ... മാനുഷർ എല്ലാരും ഒന്ന് പോലെ എന്ന് പാടുന്നത് എത്ര ശരി !
ലോകത്ത് എവിടെയാണേലും മലയാളീസ് ഒരു പോലെ..
തണ്ണിയില്ലാതെ ആഘോഷമില്ല ... ബമ്പർ കണ്ടാൽ കണ്ട്രോൾ വിടും ...
പിന്നെ മൊബൈൽ നമ്പർ ചോദിക്കും.
ഒത്തിരി ഇഷ്ടായി ഈ ഓണക്കുറിപ്പുകൾ ..
നിറയെ ആശംസകൾ ...
അതേ... മറുനാടന്‍ മലയാളികള്‍ ഓണാഘോഷങ്ങള്‍ വര്‍ണ്ണാഭമായി തന്നെ കൊണ്ടാടുന്നു എന്നതിന് ചില സാക്ഷ്യങ്ങള്‍ ഇവിടെ മുംബയിലും അനുഭവിച്ചിട്ടുണ്ട്. പക്ഷെ പല കൂട്ടായ്മകളും ആഘോഷം സംഘടിപ്പിക്കുന്നത് തന്സൌകാര്യാര്ത്തമാണ് എന്നത് ഒരു ന്യൂനത തന്നെ. ചില ആഘോഷങ്ങള്‍ ഓണം കഴിഞ്ഞു ഒന്ന് രണ്ടു മാസം കഴിഞ്ഞായിരിക്കും എന്നതിനാല്‍ ഒരു നിറം മങ്ങല്‍ അനുഭവപ്പെടാറുണ്ട്.
കുറിപ്പ് നന്നായി .. ആശംസകള്‍
ഒത്തിരി ഇഷ്ടായി ഈ ഓണക്കുറിപ്പുകൾ ..
നിറയെ ആശംസകൾ ...
അത്ഭുത പരവശരായിട്ട് , പിന്നീട് സന്തോഷം
കൊണ്ട് നമ്മെ വന്ന് കെട്ടിപ്പിടിച്ചൊരുമ്മവെക്കലുണ്ട് ...!
അമ്മോ...എത്ര നല്ല ആചാരങ്ങൾ അല്ലേ...
ഓണവും ഓണാഘോഷവും ഒക്കെ ഇപ്പൊ മറുനാട്ടിൽ അല്ലെ മുരളിയേട്ടാ . മാവേലി വാണ കാലത്തെ ഓർത്തല്ല (പഴയ ഓണം ) , മാവേലി വാണ നാടിനെ ഓർത്ത് ഉള്ള ഒരാഘോഷം (പുതിയ ഓണം ) . മാവേലിയുടെ ലണ്ടൻ വിസിറ്റ് ഫേസ്ബുക്ക് ഫോട്ടോകളിൽ കണ്ടിരുന്നു . ദൃശ്യങ്ങളുടെ രചനാവിഷ്കാരം കൂടി ആയപ്പോൾ ഇതൊക്കെ നേരിട്ട് അനുഭവിച്ച ഒരു അനുഭൂതി .
ജലസേചന വകുപ്പിലെ ഒരു സഖ്യകക്ഷി " നീയാ കുട്ടീനൊന്നു ഓൾടോടതിയ്ക്ക് ആക്കിക്കൊളട്ടാ " എന്ന് തുടങ്ങുന്ന ഒരു കലോത്സവകഥ പണ്ടൊരിയ്ക്കൽ പറഞ്ഞിരുന്നു . നിലാവുള്ള രാത്രിയും , പാടവരമ്പും പശ്ചാത്തലമായ ഒരു കഥ . അത് ഒന്ന് ഓർത്തു പോയി . ;-)
അങ്ങനെ ഓണായിട്ടും ഒന്നിനും കുറവുണ്ടായില്ലല്ലോ :) കോരന്റെ കഞ്ഞി മുടങ്ങാതിരിക്കട്ടെ !
പ്രിയപ്പെട്ട തങ്കപ്പൻ സാർ ,നന്ദി.ജസ്റ്റ് ഒന്ന് തൊട്ടുകൂട്ടാൻ വേണ്ടി മാത്രമേ ഞാൻ മേമ്പൊടി ചേർത്തിട്ടുള്ളു കേട്ടൊ തങ്കപ്പേട്ടാ.
പ്രിയമുള്ള അജിത്ത് ഭായ്, നന്ദി.നമ്മളെപ്പോലെയുള്ള മദ്ധ്യവയസ്സരൊന്നും അവസാനം ഒട്ടും വായിക്കേണ്ടതില്ല കേട്ടൊ ഭായ്.അതെല്ലാം പിള്ളേർക്കുള്ളതല്ലേ..!
പ്രിയപ്പെട്ട പ്രദീപ് മാഷെ ,നന്ദി.സ്നേഹം ,പരിഗണന,മത മൈത്രി എന്നിവയെല്ലാം നാട്ടിനേക്കാൽ ഉപരി പ്രാവർത്തികമാക്കുന്നത് പ്രവാസികൾ തന്നെയാണെന്ന് ഉറപ്പിച്ചു തന്നെ പറയാം കേട്ടൊ മാഷെ.
പ്രിയമുള്ള യാത്രികാ ,നന്ദി . വിസ വേണങ്കിൽ റെഡിയാക്കാം ,പക്ഷേ കോരന്റെ കഞ്ഞിയിൽ പങ്കു ചോദിക്കരുത് കേട്ടൊ വിനീത്.
പ്രിയപ്പെട്ട വി.കെ ഭായ് ,നന്ദി. മാവേലി പ്രജാ വത്സലനായ മന്നനല്ലേ..അപ്പോൾ പ്രജകളുടെ ഇഷ്ട്ടം നടത്തി കൊടുക്കേണ്ടെ എന്റെ അശോക് ഭായ്.
പ്രിയമുള്ള കണക്കൂർ ഭായ്,നന്ദി. ബാലി കേറാ മലയിലായാലും ,ബിലാത്തിയിലായാലും മലയാളികളൂടെ സ്വഭാവങ്ങളുടെ നേർക്കാഴ്ച്ചകളാണ് ഇതൊക്കെ കേട്ടൊ ഭായ്.
പ്രിയപ്പെട്ട വേണുഗോപാൽജി,നന്ദി.മറുനാടൻ മലയാളികൾക്ക് നാടീനെ തൊട്ടറിയുവാൻ പറ്റുന്നത് ഇത്തരം വർണ്ണപ്പകിട്ടോടേ മറുനാടുകളിലും തന്റെ സ്വന്തം ആഘോഷങ്ങൾ ഇതുപോൾ പൊടി പൊടിക്കുമ്പോഴല്ല്ലേ മാഷെ.
പ്രിയമുള്ള ആഷിക് ഭായ് ,നന്ദി .ഈ ആശംസകൾക്കും ,ഇഷ്ട്ടപ്പെടലുകൾക്കും ഒത്തിരി സന്തോഷമുണ്ട് കേട്ടൊ ഭായ്,
പ്രിയപ്പെട്ട അജ്ഞാത മിത്രമേ ,നന്ദി .അതെ ഇത്തരം ആചാരങ്ങൾ തന്നെയാണ് ഞങ്ങളെയൊക്കെ ഇവിടെ കയറില്ലാതെ കെട്ടിയിട്ടിരിക്കുന്നത് കേട്ടൊ ഭായ്
ഒരു വേദിയിൽ നിന്നും മറ്റൊരു വേദിയിലേക്ക് ആഭരണ വിഭൂഷിതനായി കാറോടിച്ച് പോയ വിചിത്ര വേഷക്കാരനായ മാവേലിയെ, ഇവിടത്തെ പോലീസ് ചേസ് ചെയ്ത് പിടിച്ചതും ...ഹ ഹ ഹ...
ഹാസ്യം കൊള്ളാം....
ലണ്ടനിലെ ഓണം ഞാനും ആഘോഷിച്ച പോലെ....
എന്നാലും ആ പെണ്ണൊരുത്തി.....
ലണ്ടനോണം ഗംഭീരമായിരുന്നു എന്ന് മനസ്സിലാക്കാന്‍ ആ അവസാന ഭാഗങ്ങള്‍ മാത്രം മതിയല്ലോ :)
ഒരു മാവേലിയ്ക്ക് ഇത്രയധികം സ്കോപ്പ് ഉണ്ടാകുമെന്നറിഞ്ഞിരുന്നെങ്കിൽ പണ്ട് മാവേലിത്തമ്പുരാൻ വാമനൻഭായിയെ മൂന്നടി കൊടുത്ത് മടക്കി വിട്ടേനെ.. :)
പതിവുപോലെ കൊതിപ്പിച്ചൂട്ടാ ഗഡീ.. (അസൂയ.. അസൂയ..)
ലണ്ടനോണവും ആചാരങ്ങളും ആവേശങ്ങളും ആഗ്രഹങ്ങളും മോഹഭംഗങ്ങളും എല്ലാം നന്നായി വിവരിച്ചു.
ഗംഭീരമായ ഓണാഘോഷം. അതിലും ഗംഭീരമായ ഉള്ളു തുറന്ന വിവരണം.
ആശംസകൾ.
//ഇന്ന് ഓണാഘോഷങ്ങളുടെ
പകിട്ടും , അന്തസ്സും പഴയ പോലെ
കാത്ത് സൂക്ഷിക്കുന്നത് വിദേശ മലയാളികളാണെന്ന് നിശ്ചയമായും പറയാം...//
ഇല നിറഞ്ഞുള്ള ഓണ സദ്യപോലെ സകല രുചികളും അടങ്ങിയ പോസ്റ്റ്.
ഒരു കാര്യം ഉറപ്പാ, നിങ്ങളോളം കേരളത്തിന്റെ ഉത്സവങ്ങള്‍ ആഹ്ലാദിച്ചാഘോഷിക്കാന് അവസരം കിട്ടുന്നവരും അതിനു നേരം കണ്ടെത്തുന്നവരും ഇന്നു ചുരുക്കമാണ്.
ഹാറ്റ്സ് ഓഫ്!
വായിച്ചു -
അവസാന ചില ഭാഗങ്ങള്‍ പരദേശിക്കു കൂത്താടാനാണ് ആഘോഷങ്ങള്‍ എന്നാ രീതിയിലായോ ?
ഏതായാലും കൊള്ളാം :D
Bilaatthi :D
ഇക്കാലത്ത് നാട്ടിലേക്കാൾ ഓണാഘോഷം നടക്കുന്നത് വിദേശാത്താണല്ലോ..ലണ്ടനിലെ ഓണാഘോഷ വിശേഷങ്ങൾ അടിപൊളിയായി അവതരിപ്പിച്ചു..ഇനിയും പോരട്ടെ ബിലാത്തിക്കഥകൾ..
എന്നാലും ഒരു ബ്ലോഗറെ ഒരു ആരാധിക തിരിച്ചറിഞ്ഞല്ലോ അതൊരു ഭാഗ്യം തന്നെ , പിന്നെ സ്ഥിരമായി ലെവളും ഹസ്സും ഈ ബ്ലോഗ് വായിക്കുന്ന സ്ഥിധിക്ക് എട്ടിന്റെ പണി കിട്ടാന്‍ അധികം സമയം വേണ്ടി വരില്ല :) ഞാനോടി ...
സങ്ങതി ഓണൊക്കെയാണെങ്കിലും ആ അവസാനം വെളമ്പ്യ പുളീഞ്ചി വേണ്ടായിരുന്നു.
പിന്നെ ഭായ് വെളമ്പുമ്പൊ അതിന്റെയൊരു സ്പിരിറ്റിലെടുക്കണം ന്നാണല്ലോ. അതോണ്ട് എല മടക്കി എണീക്കാന്‍ പോയതാണെങ്കിലും ഒന്ന് തൊട്ടുനക്കീണ്ട് ട്ടാ.
പ്രിയപ്പെട്ട അംജിത് , നന്ദി . എന്റെ അംജിതേ ,
വേണ്ടാന്ന് വെച്ചാലും മെക്കട്ട് കയറിയാൽ എന്ത് ചെയ്യ്യാനാ അല്ലേ.
ഇവളാരത്തിയുടെ കെട്ട്യോൻ അവന്റെ ഓഫീസിലെ ഒരു വെള്ളക്കാരിയുടെ കൂടെ സ്ഥിരം ചുറ്റിയടിക്കുന്നതിന്റെ കോട്ടം തീർക്കാൻ അവളെന്നെ പർപ്പസിലി ഉപയോഗിച്ചതായിരുന്നുവെന്ന് ,പിന്നീടാണ് എനിക്ക് മനസ്സിലായത്...!
ചില ബിലാത്തി ജീവിതങ്ങളുടെ നേർക്കാഴ്ച്ചകളാണിത് കേട്ടൊ ഭായ്.
പ്രിയമുള്ള ഗോവിന്ദ രാജ്, നന്ദി. കോരന് വിശപ്പില്ലെങ്കിലും കഞ്ഞി കോരി തന്നാൽ ചിലപ്പോഴൊക്കെ കുടിക്കേണ്ടി വരും കേട്ടൊ ഭായ്..!
പ്രിയപ്പെട്ട ഹാബി ,നന്ദി. ചില പെണ്ണൊരുത്തിമാരാണല്ലോ മിക്ക ആണൊരുത്തന്മാരേയും വട്ടത്തിലാക്കുന്നത് ..!
പ്രിയമുള്ള ശ്രീശോഭ്,നന്ദി.ഓണമെന്ന് പറഞ്ഞാൽ എല്ലാംകൊണ്ടും വിഭവ സമൃദ്ധമാകേണ്ടെ എന്റെ ഭായ്.
പ്രിയപ്പെട്ട ജിമ്മീ ഭായ് ,നന്ദി .യൂ.കെയിൽ വന്നശേഷമാണ് മവേലിക്ക് ഇത്രയധികം സ്കോപ്പ് ഉണ്ടെന്ന് മനസ്സിലായത് കേട്ടൊ ഭായ്.
പ്രിയമുള്ള ബഷീർ ഭായ്,നന്ദി.മോഹങ്ങളും ,ആഗ്രഹങ്ങളുമൊക്കെ എല്ലാ ആവേശത്തോടെയും കെട്ടടങ്ങുവാൻ ലണ്ടനോണത്തോളം വരില്ല ഏതോണവും കേട്ടൊ ഭായ്.
പ്രിയപ്പെട്ട പി.മാലങ്കോട് സാറെ , നന്ദി.എല്ലാം തുറന്ന് പറയുകയാണെങ്കിൽ ,ആ കള്ളത്തരങ്ങളോർത്ത് പിന്നീട് ഉള്ള് പിടയില്ല..അതാണീ കുമ്പസാരം കേട്ടോ ഡോക്ട്ടറേ.
പ്രിയമുള്ള ജോസ്ലെറ്റ് ഭായ് ,നന്ദി. ഇവിടെയുള്ള മതേതര കൂട്ടായ്മയുടെ കെട്ടുറപ്പാണ് ഓരൊ ആഘോഷങ്ങളും നാട്ടിലേക്കാളും പകിട്ടായി നടത്തുവാൻ ഞങ്ങൾക്കൊക്കെ ശക്തി നൽകുന്നത്.പിന്നെ ഓണമെന്ന് പറഞ്ഞാൽ എല്ലാം കൊണ്ടും വിഭവ സമൃദ്ധമാകേണ്ടെ എന്റെ ഭായ്...!
ലണ്ടനോണം ഗംഭീരമായല്ലോ... ഒപ്പം ബിലാത്തിക്കൊരു ആരാധികയും ... :)
വായിച്ചു തുടങ്ങിയപ്പോള്‍ -ഞങ്ങളുടെ വിസ്കോണ്‍സിന്‍ ഓണവും ഇങ്ങനെ ഒക്കെ ആയിരുന്നു എന്നും സദ്യ, തിരുവാതിര ഒക്കെ കലക്കി എന്നുമൊക്കെ കമന്റ് ഇടണം എന്ന് കരുതി.... പക്ഷെ, മുരളിയേട്ടാ സത്യായിട്ടും ഞങ്ങളുടെ ഇവിടുത്തെ ഓണാഘോഷം ങ്ങനെ ആയിരുന്നില്ല ട്ടാ ;).
ആ അവസാന ഭാഗം വെറും പുളുആണെന്ന് എല്ലാവര്ക്കും മനസിലാവും.
അടിച്ചു പൂസായ നിങ്ങള്‍, സുന്ദരിയായ ഒരു പെണ്ണ് ലൂ ചെയ്യുന്ന കണ്ടിട്ടും പീഡിപ്പിചില്ല എന്ന് ഞങ്ങള്‍ വിശ്വസിക്കണം അല്ലെ.
ബെടായി പറയുമ്പോള്‍ വിശ്വസിക്കുന്ന തരത്തില്‍ പറഞ്ഞൂടെ മുരളീ ഭായി.
ലണ്ടന്‍ ഓണാഘോഷം കലക്കി കേട്ടോ.
ലണ്ടനിൽ നിന്നും എത്തിയ , സോഫ്റ്റ് വെയർ എഞ്ചിനീയറായ - ഡാൻസ് ടീച്ചറുടെ , ഓരൊ അവയവങ്ങളും തുടിച്ച് തുറിച്ച് നിൽക്കുന്ന സാൽ വാർ- ടീ-ഷർട്ടിനുള്ളിലെ വളരെ സോഫ്റ്റായ അംഗലാവണ്യങ്ങൾ നുകർന്ന് വെറുതെ സമയം കഴിച്ചുകൂട്ടിയെന്ന് പറഞ്ഞാൽ മതിയല്ലോ.....
MuraleeMukundan Rocking Again .....
with regards,
K P Raghulal
പ്രിയപ്പെട്ട ശിഹാബ്മദാരി ,നന്ദി.നാടോടുമ്പോൾ നടുവേ ഓടാൻ ശീലിച്ച മല്ലൂസ് ... ഈ ദേശത്ത് വന്ന് പെടുമ്പോൾ അപൂർവ്വം ചിലർക്ക് വന്നുചേരുന്ന സാംസ്കാരിക തകർച്ചയും ഇങ്ങിനെയൊക്കെയല്ലെ ചൂണ്ടി കാണിക്കുക ..!
പ്രിയമുള്ള മുനീർ ഭായ് ,നന്ദി. അതെ നമ്മുടെ ദേശത്തിന്റേതായ ആഘോഷങ്ങളുടെയെല്ലാം ആരവങ്ങൾ ഇപ്പോൾ പരദേശത്തുകൂടിയാണല്ലൊ മുഴങ്ങി കേൾക്കുന്നത് അല്ലേ ഭായ്.
പ്രിയപ്പെട്ട ഫൈസൽ ബാബു,നന്ദി.ഒരു വെള്ളക്കാരിയോടൊപ്പം കറങ്ങി നടക്കുന്ന തന്റെ ഭർത്താവിന് ,എന്നെ വെച്ച്..അവളാരത്തി അസ്സലൊരു പണികൊടുത്തതാണെന്ന്,പിന്നീടുള്ള മടക്കയാത്രയിൽ അവൾ സൂചിപ്പിച്ചതിനാലാണ് ,ഞാനീ കേസ് കെട്ട് ഇവിടെ എഴുതിയിട്ടത്..കേട്ടൊ ഭായ്.
അതെ ..
ഇവളാണ് സാക്ഷാൽ ആധുനിക പെണ്ണ് ..!
പ്രിയമുള്ള കൊച്ചു കൊച്ചീച്ചി , നന്ദി.പുളിച്ച് തികട്ടലിനും ,ദഹനക്കേടിനും മറ്റും പുളിഞ്ചിയോളം ഔഷധ ഗുണമുള്ള വേറെ ഏത് തൊട് കറിയാണുള്ളതെന്റെ ഭായ്..!
പ്രിയപ്പെട്ട കുഞ്ഞൂസ് മേം ,നന്ദി.ഇതൊക്കെ ശരി ..ഒരു ആരാധിക മൂലം പിന്നീട് എന്റെ വീട്ടിലുണ്ടായ ‘പൊടി പൂരം’ആരറിവൂ..?
പ്രിയമുള്ള ആർഷ ,നന്ദി. വിസ്കോണ്‍സിന്‍ മാത്രമല്ല ലോകത്തേതൊരു കൌൺസിൽ ഏരിയായിയിലും ഇതുപോലൊരോണം ഉണ്ടായാലും ,അതൊന്നും ഒട്ടും പബ്ലിക്കാവാറുണ്ടാകില്ല അല്ലേ ആർഷേ.
പ്രിയപ്പെട്ട ശ്രീജിത്ത് ഭായ് ,നന്ദി. ഇതെല്ലാം വെറും , Be ലാത്തികളായി മാത്രം കരുതി സമാധാനിച്ചാൽ മതി കേട്ടൊ ഭായ്.
പ്രിയമുള്ള രഘുലാൽ ഭായ്, നന്ദി. എന്നെപ്പോലെയുള്ള സോഫ്റ്റായ മനസ്സുള്ളവരുടെ വീക്ക് പോയന്റുകളാണിതൊക്കെ കേട്ടൊ ഭായ്.
അല്ല ഭായി ,എന്റെ കമന്റെവിടെപ്പോയി? പല പ്രാവശ്യം നോക്കിയിട്ടാണ് കുറിപ്പു കിട്ടിയതു.ഇപ്പോള്‍ നോക്കുമ്പോള്‍ കമന്റ് കാണുന്നില്ല. വല്ല സ്പാമിലും പോയി കിടക്കുന്നുണ്ടോ?
ഹ ഹ ഹ ഇതിലെ ഓരോ വരി വായിക്കുമ്പോഴും അതിനെ ക്വോട്ടി കമന്റണം എന്നു തോന്നും അങ്ങനെ വായിച്ചു വായിച്ച് അവസാനം മനസിലായി ഈ പോസ്റ്റ് തന്നെ മുഴുവൻ ക്വോട്ടിയാലും പോരാ ന്ന്
അതുകൊണ്ട് അതിനു മൊത്തം ഒരു നന്ദിയിൽ ഒതുക്കുന്നു.
രസികൻ എഴുത്ത് :)
സത്യം പറയാലോ ഇത് അവിടത്തെ ഓണത്തിന്റെ ഗംഭീര്യമാണോ എഴുതിന്റെയാണോ ?..............നാട്ടിലെ ഓണം ഇത്ര മനോഹരമായില്ല
ലണ്ടനോണം പൊടിപൂരമാക്കിയല്ലോ ഭായ് , എന്നാലും ആ ലവളെ, ആ ചുള്ളത്തി ആള് കൊള്ളാല്ലോ ഭായ്, ഒരു പിടിയും തരാതെ തിരക്കിൽ ഓടി മറഞ്ഞല്ലോ, അത് ഇമ്മിണി കഷ്ടായി പ്പഒയി അല്ലെ ഭായ്!!!
മൊബൈലിൽ നിന്നും കുറിച്ചതാ അക്ഷരപ്പ്ശക് പൊറുക്കുക.
പുതിയ പോസ്റ്റ് പോസ്റ്റിൽ അറിയിക്കാൻ മറക്കേണ്ട കെട്ടോ ഭായ് :-)
ഓണം ശരിക്കും ആഘോഷിക്കുന്നത് വിദേശത്താണന്നു തോന്നുന്നു.
ഗെഡിയോ /ഗെഡിച്ചിയോ എന്നെ വീട്ടിൽ കൊണ്ട് വന്ന് തള്ളും......ഹ ഹ ഹ
ഇത് നാട്ടിലെ ഓണത്തേക്കാള് കേമായിട്ടുണ്ടല്ലോ മുരളിയേട്ടാ ...അടിപൊളി
രസായിട്ടുണ്ട്. വിവരണവും ചിത്രങ്ങളും. പ്രത്യെകിച്ച് സദ്യക്ക് മുന്നിൽ അന്തം വിട്ടിരിക്കുന്ന വിദേശികളുടെ ഫോട്ടോ!
ഒരു പ്രവാസിക്ക് നന്നായി മനസിലാവും ഇതിലെ തമാശകൾ ...ഇടക്കിടെയുള്ള ന്യൂ ജനറെഷൻ തമാശകൾ ഒഴിവാക്കാം വേണമെങ്കിൽ . ആശംസകൾ
ഓണാഘോഷം ഗംഭീരമാക്കീയല്ലൊ..ഓണാശംസകൾ
പ്രിയപ്പെട്ട വെട്ടത്താൻ സാർ,നന്ദി. ഞാനും ആ കമന്റിനെ ആകമാനം ഒന്ന് തപ്പി നോക്കി..ആയത് എവിടെ പോയ് ഒളിച്ചുവെന്ന് ഒരു പിടിയുമില്ല ഭായ്.
പ്രിയമുള്ള ഇന്ത്യാഹെറിറ്റേജ് പണിക്കർ സാർ,നന്ദി. ഇതുപോൽ പലതും ക്വോട്ടിയെഴുതിയതിനെല്ലാം ,എനിക്കിപ്പോൾ കിട്ടി കൊണ്ടിരിക്കുകയാണെന്റെ ഭായ്.
പ്രിയപ്പെട്ട നാട്ടുമ്പുറത്തുകാരൻ ,നന്ദി. സത്യം പറഞ്ഞാൽ ഇതൊക്കെ ഇവിടത്തെ ഓണാഘോഷങ്ങളുടെ ഗാംഭീര്യം തന്നെയാണ് കേട്ടൊ ഭായ്.
പ്രിയമുള്ള ഫിലിപ്പ് ഭായ് ,നന്ദി.ലവളാരത്തി അവളുടെ കെട്ട്യോനൊരു പണികൊടുക്കുവാൻ പർപ്പസ്ലി എന്നെ വെച്ചൊരു കളി നടത്തിയതാണ്.പിന്നെ അവരിത് വായിട്ടെന്താ ഉണ്ടായേന്ന് എനിക്കറിയില്ല കേട്ടൊ.
പ്രിയപ്പെട്ട അഹമ്മദ് ഭായ് ,നന്ദി. തീർച്ചയായും ഓണം മാത്രമല്ല ,ഇപ്പോൾ നമ്മുടെ തനതായ എല്ലാ ഘോഷങ്ങളും വിദേശത്ത് തന്നെയാണല്ലോ ഗംഭീരമാകുന്നത് അല്ലേ ഭായ്.
പ്രിയമുള്ള പാവപ്പെട്ടവനായ ചാലക്കോടൻ മാഷെ , നന്ദി.ഇങ്ങിനെയൊക്കെയുള്ള ഗെഡീസ് ഉള്ളതുകൊണ്ടാണ് എന്റെ ജീവിതം ഇതുപോൽ അടിച്ചുപൊളിച്ച് ഉന്തിയുന്തി പോകുന്നത് കേട്ടൊ മാഷെ.
പ്രിയപ്പെട്ട മിനി ,നന്ദി.ഈ എല്ലാ അടിപൊളിക്ക് ശേഷം എന്റെ വീട്ടിലുണ്ടായ അടിപിടിയായിരുന്നു കെങ്കേമം കേട്ടൊ മിനി.
പ്രിയമുള്ള മുല്ല ,നന്ദി. ഇത്തരം അന്തം വിടലുകൾ കാണുമ്പോഴുള്ള ആനന്ദങ്ങൾ തന്നെയാണ് ഞങ്ങളുടെയൊക്കെ ഏത് ആഘോഷങ്ങളുടേയും നിറവ് കേട്ടൊ ജാസ്മിൻ.
പ്രിയപ്പെട്ട ജോമി ഭായ്,നന്ദി.ഈ ന്യൂജനറേഷൻ മേമ്പൊടികൾ ഇല്ലാത്ത എന്ത് ആഘോഷങ്ങളാണ് ഇമ്മക്ക് പാശ്ചാത്യ പ്രവാസികൾക്കുള്ളത് അല്ലേ ഭായ്.
പ്രിയമുള്ള വിഷ്ണു ഭായ് ,നന്ദി. ഇത്തരം ഗാംഭീര്യങ്ങളൊക്കെ തന്നെയാണ് ഞങ്ങളുടെ ഓണപ്പുതുമകൾ കേട്ടൊ ഭായ്.
nayana manoharamaya ona kazhchakal panku vachchathinu nandi .
thamasichchu poyenkilum asamsakal
ബഹുജോറൻ ഓണ വിശേഷം രസായി അവതരിപ്പിച്ചു .. സകല ഭാവുകങ്ങളും .. :)
കലക്കീ ട്ടാ...മാവേലിയെ പോലീസ് പിടിച്ചതും നേഴ്സ്മാരുടെ കൈകൊട്ടി കളിയും എല്ലാം ഭാവനയില്‍ കാണുമ്പോള്‍ തന്നെ ചിരി വരുന്നു. പിന്നെ, കിണ്ണം കട്ട കള്ളനെ പിടിച്ച ചേച്ചിയുടെ ആ സമയത്തെ മുഖഭാവവും ബിലാത്തിക്കാരന്റെ ചൂളിയ നില്‍പ്പും...എല്ലാം കൂടെ ജോറായിട്ടുണ്ട് ട്ടാ ഗെഡി... :)
ബിലാത്തി ഓണം കേമമായി
മുരളീ ഭായ്, കുറെ കാലമായ് ഈ വഴി വന്നിട്ട്
സ്വതസിദ്ധമായ ശൈലിയിൽ ലണ്ടനോണം അനുവാചകന് സമ്മാനിച്ച പഴയ ബിലാത്തി മാന്ത്രികന് ആശംസകൾ...
അങ്ങകലെ ബിലാത്തികളിൽ തന്നെയാണ് ഓണം..
ഇവിടയെവിടെ ഓണം..! :(
വയസ്സാവും തോറും കാമം ,
അരയിൽ നിന്നും തലയിൽ കയറും
എന്ന് പറയുന്നത് വെറുതെയല്ല ..അല്ലേ...!
നാം എവിടെയായിരുന്നാലും നാടും നാട്ടാചാരങ്ങളും,ആഘോഷങ്ങളും അത്പോലെ തന്നെ സംഘടിപ്പിക്കാനും, ആസ്വദിക്കാനും കഴിയുക എന്നത് വലിയൊരു നേട്ടവും സന്തോഷവുമാണ്. പിന്നെ മലയാളിയുടെ ഈ ഒളിച്ചുനോട്ടവും....
വയസ്സാവും തോറും കാമം ,
അരയിൽ നിന്നും തലയിൽ കയറും
എന്ന് പറയുന്നത് വെറുതെയല്ല ..അല്ലേ...!
Post a Comment