Thursday, 16 June 2011

വെറും വായനാ വിവരങ്ങൾ ...! / Verum Vayana Vivarangal ... !

ഈ വരുന്ന ജൂൺ മാസം പത്തൊമ്പതിനാണ് നമ്മുടെ നാട്ടിൽ വായനദിനം കൊണ്ടാടുന്നത് . 
1996 -ൽ കേരള ഗ്രൻഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനും പ്രചാരകാരനുമായ പുതുവായിൽ നാരായണ പണിക്കരുടെ (P._N._Panicker ) ചരമദിനമാണ് നാം വായനദിനമായി ആചരിക്കുന്നത്  ...!
ജൂൺ 19 മുതൽ 25 വരെ ഒരാഴ്ച്ച വായനാവാരമായും കേരള വിദ്യാഭ്യാസ വകുപ്പ് ആചരിക്കുന്നു  . 

നമ്മുടെ നാട്ടിലെ  പ്രഥമ വായനാദിനം മുതൽ പിന്നീട് കൊണ്ടാടിയ വായനാവാരങ്ങളിൽ വരെ ഘോരഘോരം വായനയെ പറ്റി പ്രംസംഗിച്ചു നടന്നിരുന്നവനായിരുന്നു ഞാൻ ...
നാലഞ്ചുകൊല്ലത്തിന് ശേഷം ബിലാത്തിയിൽ വന്ന് തമ്പടിച്ചതിന് ശേഷം വായനയാണെങ്കിൽ ശരിക്കും എന്നിൽ നിന്നും കൈമോശം വന്നുപോയി ...!

എന്തായാലും  ബ്ലോഗ് തുടങ്ങിയതിന് ശേഷമുള്ള  ആദ്യത്തെ വായനദിനം  വരികയാണ്. ഇനിയുള്ള ദിവസങ്ങളിൽ ജോലിയുള്ള  കാരണമാണ് ഇന്നിവിടെ വായനയെ കുറിച്ച് എന്തെങ്കിലും കുത്തികുറിക്കാമെന്ന് വെച്ചത് ...
എവിടെ തുടങ്ങണം എന്നുള്ള ഒരു കൺഫ്യൂഷനിലാണ് ഞാൻ .


ആരവമുയർത്തി ആമോദത്തോടെ വീണ്ടും,  ദി ജനുവിൻ ജൂൺ
എന്റെയരുകിലേക്ക് ഓടിവന്നെങ്കിലും മറ്റ് ആഹ്‌ളാദാഘോഷങ്ങളിലൊന്നും ഇടപെടാതെ, ജോലിത്തിരക്കുകൾക്ക് ശേഷം, കുത്തിയിരുന്ന് ഈ 'ബിലാത്തി
പട്ടണത്തി'ൽ വായിച്ചും എഴുതിയും മേഞ്ഞുനടന്നാലുള്ള ദുരവസ്ഥകൾ, സ്വന്തമായൊരു കെട്ട്യോളും , കുട്ട്യോളുമുള്ള ഏതൊരു ബൂലോക വാസിക്കും അനുഭവജ്ഞാനമുള്ള കാര്യമാണല്ലോ... !?

അപ്പോൾ ഈ മാസത്തിൽ ജന്മദിനവും , കല്ല്യാണവാർഷികം കൊണ്ടാടുന്ന ഒരു ഭാര്യയും, പിറന്നാളാഘോഷങ്ങളുള്ള മക്കളും , അതിനൊത്ത കാമുകിമാരുമൊക്കെയുള്ള ഈയ്യുള്ളവന്റെ കാര്യം എപ്പ്യോ കട്ടപ്പൊകയായിതീരുമെന്ന് നിങ്ങൾക്കൊക്കെ ഒന്നാലോചിച്ചാൽ പിടികിട്ടുമല്ലോ അല്ലേ..?!
എന്തുകൈവിഷം കിട്ടിയിട്ടാണാവോ ...
ഈ  ബൂലോഗ വലയിലെ മായിക വലയിൽ
അകപ്പെട്ടതിന് ശേഷം മറ്റെല്ലാ കാര്യത്തിനേക്കാളും
ഒരു മുന്തൂക്കം ഇവിടേക്ക് തന്നെയാണ് തൂങ്ങി നിൽക്കുന്നത്...!

എഴുത്തിന്റെ കൃമി കടിയേക്കാൾ , വായനയുടെ ദഹനക്കേടുള്ളതുകൊണ്ട്
ഈ ഭക്ഷണ ക്രമമൊക്കെ ഒന്ന് മാറ്റിയാലോ എന്ന് പലകുറി ചിന്തിച്ചുനോക്കിയെങ്കിലും, ശീലിച്ചതേ പാലിക്കൂ എന്നപോലെ എനിക്കൊക്കെ അതിനുണ്ടൊ പറ്റുന്നു എന്റെ കൂട്ടരെ..?

ഇതുകൊണ്ടൊക്കെയാണ് സ്ഥിരം ഒരുമണിക്കൂർ ടൈം-ടേബിൾ വിട്ടിട്ട് , കുറച്ചുസമയം കൂടി ഇവിടെ വന്നിരുന്ന് എന്തെങ്കിലുമൊക്കെ  നിങ്ങളുമൊക്കെയായി സംവദിക്കാമെന്ന് കരുതുന്നത്...
നമ്മൾക്ക് അപ്പോൾ വായനയിൽ നിന്നും തുടങ്ങാം ..അല്ലെ 

ആദ്യമൊക്കെ മിക്കാവാറുമൊക്കെ  ഈ
യൂറോപ്പ്യൻസിനെ വിശ്രമ വേളകളിലൊ , യാത്രയിലൊ 
മറ്റോ കാണുകയാണെങ്കിൽ അവരുടെ കൈയിൽ  വായിച്ചു കൊണ്ടിരിക്കുന്ന ഒരു പുസ്തകമുണ്ടായിരുന്നിരിക്കും ...!

പക്ഷേ ഇന്നാ സ്ഥിതി വിശേഷം മാറി കേട്ടൊ.
ബുക്കിന് പകരം വെറും 240 ഗ്രാം വരുന്ന , ഒറ്റപേജുള്ള പുസ്തകത്തിന്റെ ചട്ടകൂടുള്ള , ഏതാണ്ട് 3500  ഇഷ്ട്ടപുസ്തകങ്ങളുടെ ‘കണ്ടന്റ് മുഴുവൻ ഉൾക്കൊള്ളിക്കാവുന്ന, ഒരു മാസത്തിലധികം ബാറ്ററി ലൈഫുള്ള ആമസോൺ കിൻഡലുമായാണ് നടപ്പ്...
ഏത് തിരക്കിലും - നിന്നും, ഇരുന്നും. കിടന്നുമൊക്കെ ഒറ്റകൈയ്യിൽ പിടിച്ച് വായിക്കാവുന്ന ആധുനിക പുസ്തകം...!

പത്ത് ബുക്കിന്റെ കാശുണ്ടെങ്കിൽ കൂടെ
കൊണ്ടുനടക്കാവുന്ന ഒരു ഗ്രന്ഥശാലയാണിത് ..!

സായിപ്പിനേ പോലെ പുസ്തകങ്ങളൊന്നും വായിക്കുന്നില്ലെങ്കിലും പലരുടേയും ഇത്തരം 'ഇലക്ട്രോണിക്  സ്റ്റഫു‘മായുള്ള വായനാ ‘പോസു ‘കൾ കണ്ട് , ഞങ്ങൾ മലയാളികളിവിടെ കോരിത്തരിച്ച് നോക്കിയിരിക്കാറുണ്ട് കേട്ടൊ...!

പ്രത്യേകിച്ച് സമ്മറിലൊക്കെ സ്വന്തം  ഉമ്മറം കാട്ടി , ബുക്കിൽ ലയിച്ചിരിക്കുന്ന അവരുടെയെല്ലാം ലാസ ലാവണ്യങ്ങൾ കണ്ട്..!

പിന്നെ നമ്മുടെ മലായാളി ‘വിക്കിപീഡിയ‘ ടീമും ഈ ജൂൺ 11 ന് അഭിനന്ദനം അർഹിക്കുന്ന ഒരു കാര്യം ചെയ്തിരിക്കുന്നു ...!
മലയാളത്തിലുള്ള പഴയ പല വിലപ്പെട്ട ഗ്രന്ഥങ്ങളും ഉൾക്കൊള്ളിച്ച്
മലയാളത്തിലെ പ്രഥമ ഡിജിറ്റൽ ഗ്രന്ഥശാലയുടെ ഒന്നാം ഘട്ടം പുറത്തിറക്കി ... !

ഇനി നമ്മളിൽ ആർക്കും തന്നെ,വായനയിൽ തല്പരരാണെങ്കിൽ  ലോകത്തിന്റെ
ഏത് ഭാഗത്തിരുന്നും മലയാള ക്ലാസ്സിക്കുകളിൽ മുങ്ങിതപ്പാം ..അല്ലേ.

നമ്മുടെയൊക്കെ ഒരു സൌഭാഗ്യം...!

പിന്നെയിപ്പോൾ മലയാള മാധ്യമങ്ങളൊന്നും നേരിട്ട് കിട്ടാത്ത , പ്രവാസികളടക്കം
കമ്പ്യൂട്ടറിന്റെ മുമ്പിൽ തപസ്സു ചെയ്യുന്നവരൊക്കെ  വായനയുടെ അസ്കിതയുണ്ടെങ്കിൽ ,
അതെല്ലാം തീർത്തുകൊണ്ടിരിക്കുന്നത് ഈ 
‘ഇ-വായന‘യിൽ കൂടിയാണല്ലോ...

വേണ്ടതും , അല്ലാത്തതുമായ ഇമ്മണി
സംഗതികളൊക്കെ നമ്മൾ  വായിച്ചു തള്ളുന്നുണ്ടെങ്കിലും...
അതിലൊക്കെ കാമ്പും , കഴമ്പുമുള്ളത് ഇത്തിരി മാത്രമാണെന്ന് നമ്മൾക്കൊക്കെ  അറിയാമെങ്കിലും  , വായന ജ്വരം കാരണം വേറെയൊന്നും ലഭ്യമല്ലാത്തിനാൽ അതെല്ലാം വായിക്കപ്പെടുന്നു

ദേ..
വായനാദിനത്തോടനുബന്ധിച്ച് മാതൃഭൂമി  പ്രസിദ്ധീകരിച്ച 
വായിക്കുന്നവർ വൃദ്ധരാകുന്നില്ല എന്ന മനോഹരമായ ലേഖനങ്ങൾ കൂടി  വായിക്കുകയും,കാണുകയും ,കേൾക്കുകയും  ചെയ്തു നോക്കു ...!

എന്തുണ്ടെങ്കിലും വായനയുടെ
വിജ്ഞാന തൃഷ്ണ  ശമിക്കില്ലാ എന്നറിയാമെങ്കിലും...
നല്ല വായനയുടെ നന്മക്ക് വേണ്ടി ഒരു കൊച്ച് സംഭാവനയായിട്ടാണ് ...
ഒരു മാസത്തിലിറങ്ങിയ ചിലതെല്ലാം  നുള്ളിപെറുക്കിയെടുത്ത്  വായനക്കാർക്ക്
വിളമ്പി കൊടുത്ത് ബിലാത്തി മലായാളിയുടെ  വായനശാലക്ക് , അതിന്റെ അധിപൻ
അലക്സ് ഭായ്, നാല് മാസം മുമ്പ് തുടക്കം കുറിച്ചത്...

ഇനി ആഴ്ച്ചതോറുമുള്ള നല്ല മലയാള ബ്ലോഗുകളുടെ ലിങ്കുകളുടെ സമുച്ചയവും ബിലാത്തി മലയാളിയിൽ അണിയിച്ചൊരുക്കികൊണ്ടിരിക്കുകയാണിപ്പോൾ....

ആയതിനാൽ വായിച്ചാൽ നന്നെന്ന് തോന്നുന്ന കൃതികൾ , നിങ്ങളോരോരുത്തരും ഞങ്ങൾക്ക് ഫോർവേർഡ് ചെയ്ത് , ഈ സംരംഭം
വിജയിപ്പിക്കുവാനും ,  ഒപ്പം നല്ല പുത്തൻ എഴുത്തുകാരെ മുഴുവൻ മറ്റുള്ളവർക്ക്
കൂടി പരിചയപ്പെടുത്തുവാനും വേണ്ടി ഏവരും തീർച്ചയായും സഹായിക്കുമല്ലോ... അല്ലേ.

പിന്നെ  B.B.C വീണ്ടും നമ്മൾ കേരളീയരുടെ ഓണവും , പുലിക്കളിയും  , വള്ളം
കളിയുമൊക്കെ വീണ്ടും കാണിച്ച് പ്രേക്ഷകരെ മുഴുവൻ കൊതിപ്പിച്ച് ഇക്കൊല്ലത്തെ ഓണാഘോഷത്തിന് ആരംഭം കുറിച്ചതും ഇതാ 'ഇവിടെ' ക്ലിക്കിയൊന്ന് കണ്ടു നോക്കൂ ....

ഓഫ് പീക് :-


 Cell phone GUNS have arrived!!
ഇനി ഒരു കള്ളനും പോലീസും കളി കണ്ടുനോക്കിയാലൊ...

മനുഷ്യൻ വേറൊരുവനെ ഭീക്ഷണിപ്പെടുത്തിയും, പറ്റിച്ചും ഉന്നതികളിൽ
എത്തിച്ചേരുന്ന ഏർപ്പാടുകൾ എന്ന് ആരംഭിച്ചുവോ ..
അന്ന് മുതൽക്ക് തുടക്കം കുറിച്ച സംഗതികളാണ്
ഈ കള്ളനും പോലീസും , കളികളും - കാര്യങ്ങളും...!

അതുകൊണ്ട് നവീനമായ പല ഉപകാരമുള്ള കണ്ടുപിടുത്തങ്ങളോടൊപ്പം തന്നെ അവയെ ദുരുപയോഗപ്പെടുത്താനും അതിസമർത്ഥമായി പരിശീലിപ്പിക്കപ്പെടുകയാണല്ലോ അവൻ...
ഒപ്പമുള്ള സഹജീവികളെ കീഴടക്കിയും , കീഴ്പ്പെടുത്തിയും തിന്മകളുടെ തനി ആൾസ്വരൂപമായി അവനെന്നും ഭൂലോകം മുഴുവൻ പറന്നുപറന്ന് നടക്കുകയാണല്ലോ ..അല്ലേ
ആയതിനാൽ അതീവ സുരക്ഷ വേണ്ടിടത്തൊക്കെ നമ്മുടെയൊക്കെ ഇന്നുപയോഗിച്ചുകൊണ്ടിരിക്കുന്ന പേനയും,വാച്ചും.മൊബൈലുമടക്കം പല നിത്യോപയോഗ സാധനങ്ങളും സുരക്ഷോദ്യോഗസ്ഥർക്ക് പരിശോധിക്കുവാൻ നമ്മളേവരും സഹകരിക്കേണ്ടത് , നമ്മുടെ കൂടെ സുരക്ഷക്ക് വേണ്ടിയാണെന്ന് ഏവരും മനസ്സിലാക്കിയിരിക്കേണ്ടത് , ഈ കാലഘട്ടത്തിലെ നമ്മുടെ കടമ തന്നെയാണ് കേട്ടൊ... കൂട്ടരെ.

 ഉദാഹരണമായിട്ട് ഈ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ
സാധാ മൊബൈയിൽ ഫോണൂകളെ പോലെയുള്ള  , ഇത്തിരി ഭാരം
കൂടുതലുള്ള  .22 കാലിബറിൽ നാല് റൌണ്ട് വെടിവെക്കാവുന്ന ഈ ആധുനിക
കൊലയുപകരണം ഈയ്യിടെ ഇവിടെയുള്ള ഒരു എയർപോർട്ടിൽ വെച്ച് പിടിച്ചെടുത്തിട്ടുള്ളതാണ് ..!
   
എന്തൊക്കെ പറഞ്ഞാലും വെടി വെയ്ക്കാൻ 
അറിയുന്നവർ വെടി വെച്ചുകൊണ്ടേയിരിക്കും...
കൊള്ളാനും , പീഡിപ്പിക്കപ്പെടാനും , ചാവാനുമൊക്കെ നിയോഗിക്കപ്പെട്ടവർ ആയതിനൊക്കെ വിധേയമായി കൊണ്ടിരിക്കുകയും ചെയ്യും അല്ലേ...
അതൊക്കെയല്ലേ വിധിയുടെ വിളയാട്ടങ്ങൾ...!



92 comments:

sm sadique said...

നല്ല ലേഖനം. നല്ല പ്രവർത്തൻങ്ങൾക്ക് നന്മകൾ... ഉണ്ടാകട്ടെ.....

ajith said...

കുറുക്കന്റെ കണ്ണ് എപ്പോഴും ആമ“സോണില്‍” തന്നെയായിരിക്കുമെന്ന് ഇനി ബിലാത്തി പറഞ്ഞിട്ട് വേണോ അറിയാന്‍.

എന്തായാലും പുതുപ്പുതു വിവരങ്ങള്‍ കൈമാറുന്ന ഈ പോസ്റ്റിന് അഭിനന്ദനങ്ങള്‍!!!

ബിലാത്തിമലയാളിയുടെ വായനശാലയ്ക്ക് ആശംസകള്‍.

(ആ തോക്ക് ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍...ഒന്ന് ഷൂട്ട് ചെയ്ത് പഠിക്കാമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ)

ചാണ്ടിച്ചൻ said...

"എന്തൊക്കെ പറഞ്ഞാലും വെടി വെയ്ക്കാൻ അറിയുന്നവർ വെടിവെച്ചുകൊണ്ടേയിരിക്കും.."

അത് ശരിയാ...മുരളിയേട്ടന്‍ അവിടേയും, ചാണ്ടി ഇവിടേയും :-)

Manoraj said...

നല്ല കാര്യങ്ങളല്ലേ മാഷേ.. നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നല്ല സപ്പോര്‍ട്ട്.

sijo george said...

ആശംസകൾ മുരളിയേട്ടാ. കാര്യങ്ങൾ ഉഷാറായി നടക്കട്ടെ..:)

വിനുവേട്ടന്‍ said...

പുത്തന്‍ അറിവുകള്‍ പകരുന്നതില്‍ സന്തോഷം .... പുതിയ സംരംഭത്തിന്‌ എല്ലാ വിധ ഭാവുകങ്ങളും...

Hashiq said...

പതിവ് പോലെ ബിലാത്തി ടച്ചുമായി വന്ന പോസ്റ്റ്‌. ആ രണ്ടാമത്തെ ഫോട്ടോയില്‍ കാണുന്ന ഇലക്ട്രോണിക് കിത്താബ് 'ക്ഷ' പിടിച്ചു. ചാരനായാല്‍ ഉള്ള ഒരു ഗുണമേ. എവിടെയും ചെന്ന് പോട്ടം പിടിക്കാം .
പുതിയ സംരംഭത്തിന് എല്ലാ ആശംസകളും. ഒപ്പം ഒത്തിരി സന്തോഷവും.

Anonymous said...

Very very informative Muralee
and
the Bilathi Malayaali's
VAYANASALA is fantastic One..
any way I'll be keep in touch with it..
Congds..
By
K.P.RAGULAL

African Mallu said...

"എഴുത്തിന്റെ കൃമി കടിയേക്കാൾ വായനയുടെ ദഹനക്കേടുള്ളതുകൊണ്ട്"
അത് തന്നെ ഇവിടെയും " സെയിം പിഞ്ച് " .നല്ല വിജ്ഞാന പ്രദമായ പോസ്റ്റ്‌ ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട സാദിക്യ് ഭായ്,നന്ദി. പ്രഥമാഭിപ്രായംവന്ന് പറഞ്ഞതിനും,ഈ സംരംഭത്തിന് നന്മകൾ നേർന്നതിനും ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയ റാസ്ബെറി ബുക്ക്സ്,ഈ സന്ദർശനത്തിന് നന്ദി.

പ്രിയപ്പെട്ട അജിത് ഭായ്,നന്ദി.
നമ്മുടെയൊക്കെ കണ്ണുകളുടെ ഒരു കാര്യമേ..ഈ വായനശാലക്ക് ആശംസകൾ മാത്ര പോരാ കേട്ടൊ ഭായ്, നല്ലവായാനാനുഭവങ്ങൾ ഫോറ്വേർഡ് ചെയ്ത് അനുഗ്രഹിക്കുകയും വേണംട്ടാ‍ാ.

പ്രിയമുള്ള ചാണ്ടിച്ചൻ,നന്ദി.എന്ത് ചെയ്യാം നമ്മുടെയൊക്കെ ജീവിതമെല്ലാം വെടി പൊട്ടിച്ചുപൊട്ടിച്ച് ആകെ കട്ടപ്പൊകയായി തീരും അല്ലേ ഭായ്.

പ്രിയമുള്ള മനോരാജ്,നന്ദി.നിങ്ങളൂടെയൊക്കെ എല്ലാസപ്പോർട്ടുകളും എപ്പോഴുമെപ്പോഴും പ്രതീക്ഷിക്കുന്നു കേട്ടൊ ഭായ്.

പ്രിയപ്പെട്ട സിജോജോർജ്,നന്ദി. ആശംസകൾ മാത്രം പോരാ ഒപ്പം പ്രവർത്തിക്കാനും മുന്നിട്ടിറങ്ങുമല്ലോ അല്ലേ സിജോ.

പ്രിയമുള്ള വിനുവേട്ടാ,നന്ദി. ഇതെല്ലാം ഞാൻ കടം കൊണ്ട അരീവുകളാണ്,ഒരു കടം വീട്ടലായി ആയത് പങ്കുവെക്കുന്നു എന്നുമാത്രം ഭായ്.

പ്രിയപ്പെട്ട ഹാഷിക്ക്,ഈ ആശംസക്കൊത്തിരി നന്ദി. പിന്നെ ഈ കിത്താബുകൊണ്ട് ചിലഭാഗങ്ങൾ മറച്ചുപിടിക്കാനും സാദ്ധിക്കുമെന്ന് നേരനുഭവങ്ങൾ സാക്ഷി കേട്ടൊ ഭായ്.

ശ്രീനാഥന്‍ said...

വായനയെന്ന ആഹ്ലാദത്തെക്കുറിച്ചെഴുതിയ നല്ല ഒരു ലേഖനം. ആമസോൺ കിന്റ്ലേയുടെ കാര്യത്തിൽ ഞാൻ അസൂയാലുവായിപ്പോയി. വിക്കി ഗ്രന്ഥശാല ഞാൻ ശ്രദ്ധിച്ചിരുന്നില്ല.പരിചയപ്പെടുത്തിയതിനു നന്ദി.

Lipi Ranju said...

പുതിയ അറിവുകള്‍ക്ക് നന്ദി മുരളിയേട്ടാ....
ഒപ്പം നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ആശംസകളും....

കുഞ്ഞൂസ് (Kunjuss) said...

കണ്ണഞ്ചിപ്പോകുന്ന ഇത്തരം കാഴ്ചകള്‍ ഇവിടെയും കാണാം മുരളീ...കണ്ടില്ലെന്നു നടിക്കാനൊക്കെ പഠിച്ചു കഴിഞ്ഞു ട്ടോ...
ബിലാത്തിയിലെ പുതിയ സംരംഭങ്ങള്‍ക്ക്‌ ആശംസകള്‍ ...!

അനില്‍@ബ്ലോഗ് // anil said...

ബിലാത്തി ഭായ്,
പതിവ് വായാനാ സുഖം തരുന്ന പോസ്റ്റ്‌.
വായന മരിക്കാതിരിക്കട്ടെ .

Unknown said...

du kollattoo ..sharing it .dangs

ചെറുത്* said...

ആ പെട്ടീല്‍ നോക്കി വായിച്ചിരിക്കുന്ന സായിപ്പന്മാരേം മദാമമാരേം വല്ലപ്പോഴും കണ്ടിട്ടുണ്ട്. ഇവ്ടെ ഇത്രേം വല്യ സ്ക്രീനില്‍ നോക്കി കുറച്ച് നേരം വായിക്കുമ്പഴേക്കും കണ്ണീന്നൊക്കെ വെള്ളം വരും. അവന്മാര്‍ക്കൊന്നും കണ്ണില്‍ വെള്ളം ഇല്യാണാവോ? അതും കട്ട ഇംഗ്ലീഷ്! ശ്ശോ.

അപ്പൊ ഈ മാസത്തില്‍ ജന്മദിനോം, ദുരന്തവാര്‍ഷികോം, പിറന്നാളാഘോഷോം കൊണ്ടാടുന്ന ‘സ്വന്തം’ കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും പ്രത്യേകിച്ച് കാമുകീസിനും എല്ലാവിധ ആശീര്‍‍വാദാനുഗ്രഹങ്ങളും നേരുന്നു.

കാണാംട്ടാ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"കല്ല്യാണവാർഷികം കൊണ്ടാടുന്ന ഒരു ഭാര്യയും, പിറന്നാളാഘോഷങ്ങളുള്ള മക്കളും"

അതെങ്ങനാ കുട്ടികളുടെ ജന്മസമയവും വിവാഹവാര്‍ഷികവും ഒരുമിച്ചു വന്നത്‌? രണ്ടുമാസം വെറുതെ കളഞ്ഞു അല്ലെ? :)

പട്ടേപ്പാടം റാംജി said...

എന്തൊക്കെയായാലും ഇടയ്ക്കു ഒന്ന് തളര്‍ന്നുപോയ വായന ഒന്നുകൂടി ഉഷാറായിട്ടുണ്ട് എന്നത് സത്യമാണ്. പതിവുപോലുള്ള അവതരണം ഇത്തവണ ചെറിയ പോസ്ടാക്കി ആക്കി അല്ലെ?
വിക്കിപ്പീഡിയയുടെ ഗ്രന്ഥശാല അറിയിച്ചു തന്നതിന് നന്ദി.
തോക്ക് പോലെ നമ്മെ ദിവസേന അത്ഭുതപ്പെടുത്തിക്കൊണ്ട് പുതിയവ പിറന്നു വീഴുന്നു.

Junaiths said...

ഇഷ്ടായി മുരളിയേട്ടാ ,പ്രത്യേകിച്ചും സമ്മറില്‍ ഉമ്മറം കാട്ടിയുള്ള ഇരുപ്പെന്ന പ്രയോഗം...ഹഹ്ഹഹ്

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട രഘുലാൽ,നന്ദി.വായനശാലയിൽ സ്ഥിരമായി വന്ന്നോക്കി ഞങ്ങൾക്കതിന്റെ പോരായ്മകൾ കൂടി പറഞ്ഞൂതരണം കേട്ടൊ ഭായ്.

പ്രിയമുള്ള ആഫ്രിക്കൻ മല്ലൂ,സെയിം പിച്ചിന് വളരെ നന്ദി.വായനയുടെ ഈ അസുഖം ലോകത്തിലെ കേവലം 21%പേർക്കേ ഉള്ളൂ കേട്ടൊ ഭായ്.

പ്രിയമുള്ള ശ്രീനാഥൻ മാഷെ,നന്ദി.
നമ്മുടെയൊക്കെ ജീവിതത്തിൽ ഏറ്റവും ആഹ്ലാദം തരുന്ന ഒരു വകുപ്പാണല്ലോ വായന. പിന്നെ അടുത്തുതന്നെ ഈ ഇലക്ട്രോണിക് ബുക്കുകൾ ഇന്ത്യൻ വിപണിയും കീഴടക്കും കേട്ടൊ മാഷെ.

പ്രിയപ്പെട്ട ലിപി,നന്ദി.ഞങ്ങളുടെയൊക്കെ ഈ എളിയപ്രവർത്തനങ്ങൾക്ക് നിങ്ങളുടെയൊക്കെ സഹായം കിട്ടിയേ തീരു കേട്ടൊ ലിപി.

പ്രിയമുള്ള കുഞ്ഞൂസ്,നന്ദി.കുഞ്ഞൂസിന്റെ കഴിഞ്ഞലേഖനം ഞങ്ങൾ എടുക്കുന്നുണ്ട് കേട്ടൊ.പിന്നെ എന്നെപ്പോലെയുള്ളവർക്ക് ഈ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച്ചകൾ കണ്ടില്ലെന്ന് നടിക്കാനാവില്ലല്ലോ..അല്ലേ കുഞ്ഞൂസേ !

പ്രിയപ്പെട്ട അനിൽ ഭായ്,നന്ദി. വായയനകളൊന്നും ഒരിക്കലും മരിക്കില്ല കേട്ടൊ ഭായ്.

പ്രിയമുള്ള പുന്നക്കാടൻ,നന്ദി.ഞാൻ പുന്നക്കാട്ടിലേക്ക് വരുന്നുണ്ട് കേട്ടോ ഭായ്.

പ്രിയപ്പെട്ട uMs ,നന്ദി.ഈ ഇഷ്ട്ടപ്പെടലിന് ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

മൻസൂർ അബ്ദു ചെറുവാടി said...

അപ്പോള്‍ ഇങ്ങിനെയൊക്കെയാണ് കാര്യങ്ങള്‍.
വിവാഹ വാര്‍ഷികം , ജന്മദിനങ്ങള്‍ എല്ലാം വരുന്ന ജൂണ്‍ .
ആദ്യം തന്നെ എന്‍റെ ആശംസകള്‍ അറിയിക്കുന്നു.
പിന്നെ കുറെ പുതിയ വിശേഷങ്ങള്‍,
വായന, വായനയിലെ പുതിയ പരീക്ഷണങ്ങള്‍ .
ബിലാത്തി വിശേഷങ്ങള്‍.
എല്ലാം പറഞ്ഞുപോയ ഈ പോസ്റ്റ്‌ ഇഷ്ടായി ട്ടോ മുരളിയേട്ടാ .

ഫൈസല്‍ ബാബു said...

ആകാംക്ഷയോടെ കാത്തിരിക്കുന്നു ..പുതിയ സംരംഭത്തിനു ..മൊബൈല്‍ കൊണ്ട് ഇങ്ങനെയും ചില വേലയുണ്ട് അല്ലേ ..അത് വല്ല ഇന്ത്യക്കാരുടെ യും സംഭാവനയാണോ ?

വീകെ said...

ഇതിപ്പോൾ അവിടെ കണ്ടെത്തിയതു കൊണ്ടല്ലെ ഇങ്ങനെ ഒരെണ്ണം ഉണ്ടെന്നു തിരിച്ചറിഞ്ഞത്...!!
ഇനിയും കണ്ടെത്താത്ത എത്രയോ വെടിയുണ്ടകൾ വിവിധ രൂപങ്ങളുടെ ഉള്ളറകളിൽ ആരെയൊക്കെയോ ഉന്നം വച്ച് കാത്തിരിക്കുന്നുണ്ടാവണം...!!
ഇനിയുള്ള കാലം പേടിച്ച് ജീവിച്ചതുകൊണ്ട് ഒരു കാര്യവുമില്ല. വരാനുള്ളത് വഴിയിൽ തങ്ങില്ലെന്നു വിശ്വസിച്ച് സധൈര്യം മുന്നോട്ടു പോകുക തന്നെ.

പുതിയ വിവരങ്ങൾക്ക് നന്ദി.

K@nn(())raan*خلي ولي said...

രണ്ടാമത്തെ ചിത്രം മാറ്റണം. നാണമില്ലേ മുരളിയേട്ടാ ഇത്തരം ചിത്രങ്ങള്‍ പരസ്യമായി ബ്ലോഗിലിടാന്‍?
ഹും. അല്പംപോലും വൃത്തിയില്ലാത്ത കാലുകള്‍ !

ചാണ്ടിച്ചാ, ആരെങ്കിലും 'വെടി'യില്‍ കൈവിഷം തന്നിട്ടുണ്ടോ?
കണിയാന്‍ സര്‍വ്വശ്രീ കല്ലിവല്ലി തിരു'വെടി'കളെ കണ്ടു പരിഹാരംതേടൂ.
അല്ലേല്‍ കാര്യങ്ങള്‍ അല്‍ -കുല്‍ത്താകും.

(ഓ. പള്ളിവെടിക്ക് സമയായി. നോം പോണു)
**

അംജിത് said...

മുരളിയേട്ടാ ... എന്നത്തേയും പോലെ സംഗതി ചീറീട്ടുണ്ട് .
അപ്പൊ ജൂണ്‍ മാസത്തില്‍ കുറച്ചധികം ജോര്‍ജ്ജൂട്ടി പൊട്ടുമല്ലേ.. വാര്‍ഷികങ്ങളുടെ ആറാട്ടുപുഴ പൂരമല്ലേ!!
ഈ ജെയിംസ്‌ ബോണ്ട്‌ പടം ഒന്നും വെറും കത്തിപ്പടം അല്ലാല്ലേ? ഇനിയിപ്പോ നമ്മുടെ പഴയ വിഷകന്യക സെറ്റ് അപ്പ്‌ കൂടിയേ ഇറങ്ങാന്‍ മിച്ചമുള്ളൂ എന്ന് തോന്നുന്നു. ചാരപ്രമുഖര്‍ ജാഗ്രതൈ !!

റശീദ് പുന്നശ്ശേരി said...

പുതിയ അറിവുകള്‍
പകര്‍ന്നു തന്നതിന്
നന്ദി മാഷേ ..

സീത* said...

അജിത്തേട്ടന്റെ അഭിപ്രായത്തെ പിന്താങ്ങിക്കൊണ്ട്..ഗണ്ണിന്റെ ഉപയോഗമുള്ള മൊബൈലുകളുടെ അറിവു പകർന്നതിനു നന്ദിയും പുതിയ സംരംഭത്തിനു ആശംസകളും പറഞ്ഞു കൊണ്ട് തൽക്കാലം പോകുന്നു

( ന്നെക്കൊണ്ട് ഐ എസ് ഡി വിളിപ്പിക്കും ഈ മുരളിയേട്ടൻ..കഴിഞ്ഞ പോസ്റ്റിലേ ഞാൻ വിചാരിച്ചതാ..വേണ്ടാ വേണ്ടാന്നു വയ്ക്കുമ്പോ സമ്മതിക്കില്യാല്ലേ..ഈശ്വരാ ഒരു കുടുംബകലഹം കണ്ട നാൾ മറന്നു...ഹിഹി...ഞാനിവിടെ വന്നിട്ടുമില്ലാ ഒന്നും പറഞ്ഞിട്ടുമില്ലാ)

നികു കേച്ചേരി said...

വായനയും വെടിവെപ്പും....നല്ല കോമ്പിനേഷൻ....അലുവേം മീഞ്ചാറും പോലെ!!!....:)))
പുതിയ സംരഭങ്ങൾക്ക് ഭാവുകങ്ങൾ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചെറുത്,നന്ദി.എല്ലാ ആശീർവാദങ്ങളും ഏറ്റ് വാങ്ങുന്നൂ,പിന്നെ എന്നെ സംബന്ധിച്ച് ഇതിലൊരു ദിനമെന്റെ ചരമവാർഷികദിനമായാണ് കൊണ്ടാടാറ് കേട്ടൊ ഭായ്.

പ്രിയമുള്ള ഇന്ത്യാഹെറിറ്റേജ്,നന്ദി.പെണ്ണിനോട് ഞാൻ പറഞ്ഞതാണ് ആ ഡേറ്റിൽ തന്നെ രണ്ടാമതും പെറാൻ,ആഘോഷങ്ങലെല്ലാം അപ്പോ ഒറ്റദിവസമാക്കാമായിരുന്നൂ..

പ്രിയപ്പെട്ട റാംജി,നന്ദി.വായന ഉഷാറാകുകമാത്രമല്ല,ഒന്നുകൂടി ആധുനികമായി മുന്നേറുകകൂടി ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ..., നവീന അത്ഭുത ഗണ്ണുകളെപ്പോലെ അല്ലേ ഭായ്.

പ്രിയമുള്ള ജൂനിയാത്,നന്ദി.വെറുതേ ഉമ്മറങ്ങൾ കൾകുളിർക്കേ കാണുമ്പോഴുള്ള സുഖം ഒന്ന് വേറെ തന്നെയല്ലേ ഭായ്..!

പ്രിയപ്പെട്ട ചെറുവാടി,നന്ദി. ആഘോഷങ്ങളും,പരീക്ഷണങ്ങളുമായി ഒരു ആമോദമാസത്തിൽ കൂടി ആറാടികൊണ്ടിരിക്കുന്ന ത്രില്ലിൽ തന്നെയാണ് ഞാൻ.

പ്രിയമുള്ള ഫെയ്സൽ ബാബു,നന്ദി. നിങ്ങളുടെയെല്ലാം എല്ലാവിധ സഹകരണങ്ങൾ കൂടിയുണ്ടെങ്കിലെ ഞങ്ങളൂടെ ഈ സംരംഭം വിചാരിച്ചത്ര വിജയിക്കുകയുള്ളൂ കേട്ടൊ ഭായ്.

പ്രിയപ്പെട്ട വി.കെ,നന്ദി.പിടിച്ചേനേക്കാൾ വലിയത് അളേൽ എന്ന് പറഞ്ഞപോലെ ഇനിയും എത്ര കണ്ട് പിടിക്കുവാൻ കിടക്കുന്നു അല്ലേ അശോക് ഭായ്

ജിമ്മി ജോൺ said...

ബിലാത്തിയേട്ടാ.. വെടി വഴിപാടാണോ, എങ്കിൽ വിളിച്ചുപറയുക തന്നെ വേണം... ‘ചെറിയ വെടി നാലേയ്.. വലിയ വെടി നാലേയ്..’

പുതിയ കുറെ അറിവുകളുമായെത്തിയ ഈ പോസ്റ്റിന് നന്ദി..

അടുത്ത വെടിയുണ്ടയ്ക്ക് വേണ്ടി കാത്തിരിക്കുന്നു..

അലി said...

വായനയും വിജ്ഞാനവും നിറഞ്ഞ ബിലാത്തിവായനശാലക്കും മുരളിയേട്ടനും ഭാവുകങ്ങൾ!

രമേശ്‌ അരൂര്‍ said...

മുരളിയേട്ടന്റെ പോസ്റ്റ് ഇത്തവണയും അറിവുകളുടെ കലവറ യായി ..പിന്നെ ആ ഫോട്ടോയൊക്കെ നേരെ പോയി എടുത്തതാണോ ആ മൊബൈലില്‍ വായിക്കുന്ന തൊക്കെ :)

Rare Rose said...

ആ ആമസോൺ കിന്റ്ലേ ഒരെണ്ണം കിട്ടിയാല്‍ സുന്ദരായി വായിച്ച് തകര്‍ക്കാരുന്നു :)
സന്തോഷ പിറന്നാള്‍-വാര്‍ഷികാശംസകള്‍ വീട്ടിലുള്ളോര്‍ക്കെല്ലാം നേരുന്നു :)

MOIDEEN ANGADIMUGAR said...

പുതിയ അറിവുകൾക്ക് നന്ദി.
‘എന്തുകൈവിഷം കിട്ടിയിട്ടാണാവോ ...
ഈ ബൂലോഗവലയിലെ മായികവലയിൽ
അകപ്പെട്ടതിന് ശേഷം മറ്റെല്ലാകാര്യത്തിനേക്കാളും
ഒരു മുന്തൂക്കം ഇവിടേക്ക് തന്നെയാണ് തൂങ്ങി നിൽക്കുന്നത്.’

ഈ മുരളിയേട്ടന്റെ ഒരു തമാശ..

Unknown said...

നല്ല ലേഖനം!! ക്രിയാത്മകപ്രവർത്തനങ്ങൾക്ക് ആശംസകൾ...

കൊച്ചു കൊച്ചീച്ചി said...

ഇവിടെയും ചിലര്‍ കിന്‍ഡ്ല് ഉപയോഗിക്കുന്നുണ്ട്. എന്തോ എനിക്കതൊരു വണ്‍-ട്രിക്ക്-പോണി ആയിട്ടാണ് തോന്നിയത്. ഐ-പാഡ് പോലെയുള്ള ടാബ്ലറ്റുകള്‍ക്ക് അതിനേക്കാള്‍ വൈവിദ്ധ്യമുള്ള ഉപയോഗങ്ങള്‍ ഉണ്ടല്ലോ.

സെല്‍ഫോണ്‍ തോക്കു കണ്ടിട്ട് ഞെട്ടിപ്പോയി, കേട്ടോ. നിങ്ങള്‍ എന്തുവേണങ്കിലും പരിശോധിച്ചോളൂ, എല്ലാം തുറന്നുകാണിക്കാന്‍ ഞാന്‍ റെഡി. ഇവിടത്തെ വിമാനത്താവളത്തില്‍ full-body scanner ഉണ്ട് - അതുകൊണ്ട് തുണിയുരിയണ്ട, അത്രയും നന്ന്.

Naushu said...

നല്ല ലേഖനം ...
ആശംസകള്‍

കാഴ്ചകളിലൂടെ said...

വിഞാനപ്രദമായ പോസ്റ്റ്‌
അഭിനന്ദനങ്ങള്‍

സജീവ്‌

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട കണ്ണൂരാൻ,നന്ദി.കണിയാർ സർവ്വശ്രീ കല്ലിവല്ലി തിരു’വെടി’കൾ പൊറുക്കണം..!അന്നത്തെ ചാരത്തി പാർട്ടനറുമായി ഒരന്വേഷണത്തിന് പോയപ്പോൾ പകർത്തിയ കാലുകളാണവ..അപ്പോഴും,ഇപ്പോഴും എനിക്കവ മനോഹരമായി തോന്നിയത് കൊണ്ടിവിടെയിട്ടു എന്നുമാത്രം..കേട്ടൊ ഭായ്.

പ്രിയമുള്ള അംജിത്,നന്ദി.ഇപ്പോൾ ചാരപ്പണിയുടെ രാവുകളുമായി ഈ ജൂണിൽ പൂരങ്ങളുടെ ഒരു ആറാട്ട് തന്നെയായിരുന്നു എനിക്ക്..!,ഒപ്പം നല്ല ആട്ട് കളും കിട്ടാറുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട റശീദ്,പുന്നശ്ശേരി,നന്ദി.ഈ അറിവുകളെല്ലാം പകർന്നെടുത്തതിന് ഒരുപാട് സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള സീത,നന്ദി.ഞാനിവിടെ പലർക്കും പരസഹായം ചെയ്ത് ചുമ്മാ ജീവിച്ച് പോകുന്നത് കണ്ട് , പലർക്കും കുശുമ്പിളകിവരുന്നത് കണ്ടിട്ട് എനിക്ക് അസൂയ പെരുത്ത് വരുന്നുണ്ട് കേട്ടൊ സീതാജി.

പ്രിയപ്പെട്ട നികുകേച്ചേരി,നന്ദി.ഇപ്പോളെല്ലാം മിക്സഡ് കോമ്പിനേഷനാണ് മാർക്കറ്റ്, അതറിയില്ലേ,ഒപ്പം നല്ല രചനകൾ ഫോർവേർഡ് ചെയ്തു ഈ സംരംഭം വിജയിപ്പിക്കുവാൻ ശ്രമിക്കുമല്ലോ അല്ലേ ഭായ്.

പ്രിയമുള്ള ജിമ്മിജോൺ,നന്ദി.എന്റെ എല്ലാവഴിപാടുകളും വിളിച്ച്പറഞ്ഞുതന്നെയാണ് ഞാൻ നടത്താറ്.ഇങ്ങിനെയൊക്കെ പോകുകയാണെങ്കിൽ ഇനി ഉണ്ടായില്ലാ വെടിയാകും പൊട്ടുന്നതെന്റെ കുട്ടപ്പാ.

പ്രിയപ്പെട്ട അലിഭായ്,നന്ദി. ഭാവുകങ്ങളോടൊപ്പം നിങ്ങളുടെയൊക്കെ നല്ല പോസ്റ്റ്കൾ അയച്ച് തന്ന് ഈ സംരംഭം വിജയിപ്പിക്കുമെന്നും ആശിക്കുന്നു കേട്ടൊ ഭായ്.

Yasmin NK said...

വായന വളരട്ടെ അല്ലേ..എല്ലാ ആശംസകളും.

Anonymous said...

വളരെ നന്നായിരിക്കുന്നു.......പുതിയ സംരംഭങ്ങള്‍ക്ക്‌ ആശംസകള്‍ ...

Akbar said...

ബിലാത്തി മലയാളി ബ്ലോഗിന് ആശംസകള്‍.

പതിവ് പോലെ നര്‍മ്മത്തിലൂടെ ഒരു പാട് നല്ല കാര്യങ്ങള്‍ പറഞ്ഞു.മുരളി ഭായുടെ വായനയെ ഇഷ്ടപ്പെടുന്ന നല്ല മനസ്സ് വായിച്ചെടുക്കാം ഈ പോസ്റ്റിലൂടെ. ആശംസകള്‍

ജെ പി വെട്ടിയാട്ടില്‍ said...

ഞാന് ചിലപ്പോള് വിചാരിക്കും ഈ മുരളിയേട്ടന് വേറെ പണിയൊന്നുമില്ലെന്ന് സായ്പ്പിന്റെ നാട്ടില്. ഏത് ബ്ലോഗില് നോക്കിയാലും ഇദ്ദേഹത്തിന്റെ സാന്നിധ്യം കാണാം.
കുട്ടന് മേനോന് പറഞ്ഞു ഇതൊക്കെ സ്പാം ആണെന്ന്. നമുക്കും വേണമെങ്കില് സ്പാമിനെ സൃഷ്ടിക്കാമെന്ന്.
ഈ പോസ്റ്റ് മനോഹരം. ഞാനും ഇത്തരം ഒരു ടാബ്ലറ്റ് പി സി വിപണനം ചെയ്യുന്നുണ്ട്. ഒരിക്കല് എന്റെ ബ്ലോഗില് പോസ്റ്റിയിരുന്നു.

ഈ പോസ്റ്റ് ഞാന് എന്റെ മരുമകന് കാണിക്കാം. ഹീ ഈസ് ദ് ബോയ് ഹു ഡസ് ദാറ്റ് ബിസിനസ്സ്.

Greetings from trichur

Typist | എഴുത്തുകാരി said...

വാർഷികവും പിറന്നാളുമൊക്കെയായിട്ട് ആഘോഷം തന്നെ. നടക്കട്ടെ, നടക്കട്ടെ. പുതിയ പ്രവർത്തനങ്ങളൊക്കെ ഭംഗിയാവട്ടെ. ഞാനും കണ്ടു,വിക്കിയുടെ ഗ്രന്ഥശാല. ഇന്ദുലേഖയേം കണ്ടു.

Echmukutty said...

വായനാവിവരങ്ങൾ തന്ന് വിവരം വെപ്പിച്ചതിന് നന്ദിയുണ്ട്.
നല്ല ലേഖനം. അഭിനന്ദനങ്ങൾ.
അവസാന വരികൾ വായിച്ചപ്പോൾ വെറും സത്യമാണെങ്കിലും സങ്കടം തോന്നി.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട രമേശ് ഭായ്,നന്ദി.കഴിഞ്ഞതവണ കറപ്പത്തിയുടെ ലൈവ് കാണാഞ്ഞിട്ടുള്ള വിഷമം തീർക്കാൻ,ഈ ചാരത്തിയുമായി ഒരന്വേഷണത്തിന്റെ ഭാഗമായി ഒരു പഴയ ഗാർഡൻ ഹൌസിൽ തങ്ങേണ്ടിവന്നപ്പോൾ ,നല്ലൊരു വായനാ പോസ് കണ്ടപ്പോൾ.. പോട്ടം പിടിച്ചതാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള റെയർ റോസ്,ആശംസകൾക്ക് നന്ദി.പിന്നെ അടുത്തുതന്നെ ഭാരത വിപണിയുമിത്തരം ഇ-പുസ്തകങ്ങൾ കീഴടക്കും കേട്ടൊ റോസെ.

പ്രിയപ്പെട്ട മൊയ്തീൻ,നന്ദി.ഈ കൈവിഷം ഒട്ടും തമാശയല്ലിത്,കാര്യമായിട്ട് എന്റെ പെണ്ണൊരുത്തി പറയുന്നതാണിത് കേട്ടൊ ഭായ്.

പ്രിയമുള്ള രഞ്ജിത്ത് ഭായ്,നന്ദി.ഭാവിയിലുള്ള ഇത്തരം പ്രവർത്തനവിജയങ്ങൾക്ക് നല്ലവരായ നിങ്ങളെപ്പോലെയുള്ള ബൂലോഗരുടെ സഹായവും വേണം കേട്ടൊ ഭായ്.

പ്രിയപ്പെട്ട കൊച്ചുകൊച്ചീച്ചി,നന്ദി.
ഹൌ..എല്ലാം തുറന്നുകാണിച്ചാലുള്ള സ്ഥിതിയേ..! പിന്നെ വൺ-ട്രിക്ക്-പോണിയാണെങ്കിലും പൊങ്ങച്ചം കാണിക്കാൻ ഈ കിൻഡല് മതിയില്ലേ..അല്ലേ ഭായ്.

പ്രിയമുള്ള നൌഷു,ഈ ആശംസകൾക്കൊത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട കാഴ്ച്ചകളിലൂടെ,നന്ദി.ഈ അഭിന്ദനങ്ങൾക്കും,ആദ്യ വരവിനും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള മുല്ലേ,നന്ദി.വായനയൊക്കെ ഇപ്പോൾ തഴച്ചു വളർന്നുകൊണ്ടിരിക്കുകയല്ലേ ഗെഡിച്ചി.

പ്രിയപ്പെട്ട മീര പ്രസന്നൻ,ഈ ആദ്യ സന്ദർശനത്തിനും,അഭിനന്ദനത്തിനും ഒത്തിരി നന്ദി കേട്ടൊ മീരെ.

സുനില്‍ ‍‍‍പെരുമ്പാവൂര്‍ said...

മാഷേ നല്ല ആശയങ്ങള്‍ ... വായന മരിക്കാതിരിക്കട്ടെ ...ഒരെണ്ണം സ്വന്തമാക്കാന്‍ കഴിഞ്ഞെങ്കില്‍ എന്നൊരു അതിമോഹം ഇല്ലാതില്ല ..

Kalavallabhan said...

പേടി പേടി എന്നുള്ള ഈ വികാരം കൂടി വരികയാണ്‌. ഇനി മൊബൈൽ കണ്ടാലും പേടിക്കണം.

വശംവദൻ said...

കുറെ പുതിയ അറിവുകള്‍ കിട്ടി. Thanks

പിന്നെ, രണ്ടാമത്തെ ഫോട്ടോയിലെ ഡിജിറ്റല്‍ ബുക്കും ബുക്ക്‌ വെച്ചിരിക്കുന്ന ഷെല്ഫും വളരെ ഇഷ്ടപ്പെട്ടു.

Villagemaan/വില്ലേജ്മാന്‍ said...

നല്ല ഇ-കിതാബ് !

കുറെ കാര്യങ്ങള്‍ അറിയാന്‍ സാധിച്ചു...നല്ല പോസ്റ്റ്‌ മുരളീ ഭായ്

Umesh Pilicode said...

കലക്കി മുരളിയേട്ടാ നന്നായിട്ടുണ്ട് !!

മുരളിയേട്ടന്‍ കീ ജയ്‌ :)

Sukanya said...

ഒരുപാട് വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഈ വായാനാ വിവരണം എന്തുകൊണ്ടോ കാണാന്‍ വൈകി.
നല്ല ബ്ലോഗിനെ തിരഞ്ഞെടുക്കുന്ന നല്ല കാര്യത്തിനും അഭിനന്ദനങ്ങള്‍.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അക്ബർ ഭായ്,നന്ദി. നമ്മൾക്കൊക്കെ മറ്റെല്ലാത്തിനുമുപരി സന്തോഷം തരുന്ന ഒരു വസ്തുതയാണല്ലോ വായനയും അതിൽ നിന്നുകിട്ടുന്ന സാറ്റിസ്ഫാക്ഷനും അല്ലേ ഭായ്.

പ്രിയമുള്ള ജയേട്ടാ,നന്ദി.എന്നും ഒരുമണിക്കൂറിലെ ബൂലോഗസഞ്ചാരം ഒരു ദിനചര്യ പോലെയാണിപ്പോൾ.പിന്നെ നാട്ടിൽ ഇ-പുസ്തകത്തിന്റെ വിപണി മരുമകനുമായി ചേർന്ന് തുടക്കം കുറിക്കാം കേട്ടൊ ജയേട്ടാ.

പ്രിയപ്പെട്ട എഴുത്തുകാരി,നന്ദി.എല്ലാ ആഘോഷങ്ങളേക്കാളും സന്തോഷം,ഇത്തരം പുത്തൻ പ്രവർത്തനങ്ങളിൽ കൂടിയാണ് കിട്ടുന്നത് കേട്ടൊ.

പ്രിയമുള്ള എച്ച്മുകുട്ടി,നന്ദി. വായനയുടേയും,എഴുത്തിന്റേയും ഉസ്താതികളെ ഇനി ഞാനായിട്ടൊക്കെ എന്ത് വിവരം വെപ്പിക്കാനാ..?

പ്രിയപ്പെട്ട സുനിൽ ഭായ്,വായനയൊന്നും ഒരിക്കലും മരിക്കുന്നില്ല കേട്ടൊ...,നവീനമായ ഇത്തരം സാങ്കേതിക ഉപകരണങ്ങളുമായി മുന്നേറികൊണ്ടേയിരിക്കും കേട്ടൊ ഭായ്.

പ്രിയമുള്ള കലാവല്ലഭൻജി,നന്ദി. ലോകത്താകമാനമുള്ള പേടികളുടെ കൂമ്പാരം ഇതുപോലെ എന്നുമെന്നും വർദ്ധിച്ചുകൊണ്ടേയിരിക്കും അല്ലേ ഭായ്.

പ്രിയപ്പെട്ട വശംവദൻ,നന്ദി.ഇത്തരം ഷെൽഫുകൾ കാരണം വായനകൾ തടസ്സപ്പെടുന്നു എന്നുള്ള നഷ്ട്ടബോധവും എനിക്കില്ലാതില്ല കേട്ടൊ ഭായ്.

പ്രിയമുള്ള വില്ലേജ്മാൻ,നന്ദി.ഇനി നമ്മളെല്ലാം ഇ-കിതാബുകൾക്ക് ഈങ്കിലാബ് വിളിച്ച് തുടങ്ങേണ്ടകാലം വന്നെത്തിയിരിക്കുകയാണിപ്പോൾ കേട്ടൊ ഭായ്.

ente lokam said...

vvayichu vaayichu avasaanam
pedichu....
bilathi week end special
vaayichu....
nannayittundu ketto...

സന്തോഷ്‌ പല്ലശ്ശന said...

മുരളിയേട്ടാ... ഈ പോസ്റ്റ് ഒരുപാട് ഉപകാരപ്രദമായിരുന്നു...

ഇവിടെ പ്രതിപാദിച്ച ലിങ്കുള്‍ എല്ലാം വളരെ ഗുണപ്രദമായിരുന്നു. എല്ലാം ഫേവറിറ്റ്‌സില്‍ ആഡ് ചെയ്തിട്ടുണ്ട്.
നന്ദി.

കുസുമം ആര്‍ പുന്നപ്ര said...

താമസിച്ചു പോയി. ഒന്നു വിശദമായി വായിച്ചിട്ട് കമന്‍റാം

വഴിപോക്കന്‍ | YK said...

ഒരുപാട് വിവരങ്ങളടങ്ങിയ നല്ലൊരു പോസ്റ്റ്‌...

നാണമുള്ളവര്‍ക്ക് വേണമെങ്കില്‍ പുസ്തകം കൊണ്ടും ഉമ്മറം മറയ്ക്കാം എന്ന് രണ്ടാമത്തെ ചിത്രം ഓര്‍മ്മപ്പെടുത്തുന്നു

--

തീവ്രവാദികളുടെ കഴിവിനെ പുകഴ്ത്ത്താതെ വയ്യ...എന്തൊക്കെ പുതിയ പുതിയ കണ്ടുപിടുത്തങ്ങള്‍ :)

കുസുമം ആര്‍ പുന്നപ്ര said...

നല്ല വിവരം തന്ന ഈ പോസ്റ്റിന് നന്ദി.

poor-me/പാവം-ഞാന്‍ said...

Reached here ..read your bilathi returning only to come back again...

Sinai Voice said...

Hi bilathi,i am seejo (www.voice.com)can i call u pls ur mobilenumber,thank u

ബെഞ്ചാലി said...

ബ്ലോഗ് വായനക്കിടയിൽ നിന്നും ലിങ്ക് വായന തുടങ്ങി..;) വായിച്ചിരുന്നതാണെങ്കിലും പുനർവായന ഒരു രസം…! വീണ്ടും ഇങ്ങോട്ട് തന്നെ പോന്നു, ഒരു താങ്ക്സ് പറയാൻ… ഇഷ്ടായിട്ടോ ഈ പോസ്റ്റ്…

BALU B PILLAI said...

പിന്നെയിപ്പോൾ മലയാള മാധ്യമങ്ങളൊന്നും നേരിട്ട് കിട്ടാത്ത പ്രവാസികളടക്കം...
കമ്പ്യൂട്ടറിന്റെ മുമ്പിൽ തപസ്സുചെയ്യുന്നവരൊക്കെ വായനയുടെ അസ്കിതയുണ്ടെങ്കിൽ ,
അതെല്ലാം തീർത്തുകൊണ്ടിരിക്കുന്നത് ഈ ‘ഇ-വായന‘യിൽ കൂടിയാണല്ലോ...
വേണ്ടതും ,അല്ലാത്തതുമായ ഇമ്മണി സംഗതികളൊക്കെ
നമ്മൾ വായിച്ചുതള്ളുന്നുണ്ടെങ്കിലും...
അതിലൊക്കെ കാമ്പും, കഴമ്പുമുള്ളത്
ഇത്തിരി മാത്രമാണെന്ന് നമ്മൾക്കൊക്കെ അറിയുകയും ചെയ്യാം...!

Abdulkader kodungallur said...

ഒരിടവേളയ്ക്ക് ശേഷം ഞാന്‍ വന്നു വെറും കയ്യുമായി . പോസ്റ്റില്‍ നിന്നും കിട്ടിയ കനമുള്ള കുട്ടയുമായി തിരിച്ചുപോകുന്നു സന്തോഷത്തോടെ. ടെക്നോളജിയുടെ പുരോഗതിയും , വായനയുടെ മഹത്വവും സത സിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച് വിളമ്പിയപ്പോള്‍ ആസ്വാദനത്തിന്റെ മലമുകളേറി. ഭാവുകങ്ങള്‍ .ദീര്‍ഗ്ഗായുഷ്മാന്‍ ഭവ:

വി.എ || V.A said...

ക്ഷമിക്കണം, സത്യത്തിൽ ഇന്നാണ് താങ്കളുടെ പെട്ടിയിലെ പ്രമാണങ്ങൾ പരതിപ്പരിശോധിച്ചത്. ഇതിനകം ഇത്രയും വിഭവങ്ങൾ വിളമ്പിവച്ചത് എടുത്തു രുചിക്കാൻ കഴിഞ്ഞില്ലല്ലോയെന്ന വിഷമത്തിലായിപ്പോയി ഞാൻ. പലതും വായിക്കാനുള്ള സമയവും, കമ്പ്യൂട്ടറിലെ ക്രമീകരണങ്ങൾ മനസ്സിലാക്കാനുള്ള അജ്ഞതയുമാണ്, പല ബ്ലോഗിലും ചെന്നെത്താൻ കഴിയാത്തത്. പുതിയ പുതിയ ധാരാളം വിജ്ഞാനശകലങ്ങൾ പകരുന്ന താങ്കളുടെ ബ്ലോഗ്പോസ്റ്റുകൾക്ക് എന്റെ സർവ്വാത്മനായുള്ള അഭിനന്ദനങ്ങൾ.... (എന്റെ പ്രൊഫൈൽ വിശദമാക്കിയിട്ട് നേരിട്ട് ബന്ധപ്പെടാം.) ആശംസകൾ....

ധനലക്ഷ്മി പി. വി. said...

"വായിച്ചു വളരുന്നവന്‍ വിളയും, വായിക്കത്തവന്‍ വളയും"..കുഞ്ഞുണ്ണിമാഷ് ഇങ്ങനെ തന്നെയാണോ എഴുതിയതെന്നു ഓര്‍ക്കുന്നില്ല..എന്നാലും മറക്കാതെ മനസ്സില്‍ ഇടയ്ക്കിടെ വരുന്ന വരികള്‍ ആണ് ..

നല്ല ലേഖനം ..പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഉമേഷ്,നന്ദി.ഈ ജയ്‌വിളികൾ എന്നെ വല്ലാതെ പുളകിതമാക്കുന്നു കേട്ടൊ ഉമേഷ്.

പ്രിയമുള്ള സുകന്യാജി,നന്ദി.ഒരുപാട് വിവരങ്ങൾ വായിച്ചെടുത്തതിനും,ആത്മാർത്ഥമായ അഭിനന്ദനൺഗൾക്കും ബഹു സന്തോഷം കേട്ടൊ.

പ്രിയപ്പെട്ട എന്റെലോകം,നന്ദി. ബിലാത്തിവരാന്ത്യം മനോഹരമാക്കുവാൻ നിങ്ങളുടെയൊക്കെ സഹകരണം ആവശ്യമാണ് കേട്ടൊ വിൻസന്റ്ഭായ്.

പ്രിയമുള്ള സന്തോഷ് ഭായ്,നന്ദി. വായനയിൽക്കൂടി കിട്ടുന്ന പല ലിങ്കുകളും പിന്നീട് നമ്മൾക്കൊക്കെ വളരെ ഉപകാരപ്പെടാറുണ്ട് കേട്ടൊ ഭായ്.

പ്രിയപ്പെട്ട കുസുമം മേം,നന്ദി.ആദ്യമുള്ള എത്തിനോട്ടത്തിനും പിന്നീടുള്ള വിശദവായനക്കും വളരെയധികം സന്തോഷം കേട്ടൊ മേം.

പ്രിയമുള്ള വഴിപ്പോക്കൻ,നന്ദി.ഇ-പുസ്തകം കൊണ്ട് ഉമ്മറം മറയ്ക്കാമെന്നും മനസ്സിലായില്ലേ ഭായ്,തീവ്രവാദികളുടെ ബുദ്ധിയല്ല ശാസ്ത്രത്തിന്റെ പുത്തൻ ഉള്ളുകള്ളികളാണ് ഇതൊക്കെ കേട്ടൊ ഭായ്.

പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി. എന്തുതന്നെയായാലും വീണ്ടും തിരിച്ചെത്തിയതിൽ ബഹുസന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള സിനെയ് വോയ്സ്,നന്ദി.ആദ്യമായി ഇവിടെ വന്ന് എത്തിനോക്കിയതിന് വളരെയധികം നന്ദി കേട്ടൊ സിജോ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കൌതുകകരമായ അറിവുകൾ പകർന്നു തന്നു. ചടഞ്ഞിരുന്ന് വായിക്കാൻ തിരക്കുകൾ തടസ്സമാകുന്നു എന്ന് ഇനി പറയാൻ പറ്റില്ല. പത്തു പുസ്തകത്തിന്റെ കാശുകൊണ്ട് ഒരു ലൈബ്രറി തന്നെ കൊണ്ടുനടക്കാമല്ലോ. പോസ്റ്റിനു നന്ദി.

ജീവി കരിവെള്ളൂർ said...

dc യുടെ പുസ്തകമേളയിൽ ഒരു ഡിജിറ്റൽ പുസ്തകം കണ്ടിരുന്നു . വില കുറഞ്ഞാൽ ഒരെണ്ണം വാങ്ങണം .
പിന്നെ മറയ്ക്കാനുള്ളത് മറയ്ക്കാനും ഇതുപകരിക്കുമല്ലേ ;)
ആ മൊബൈൽ തോക്ക് കൊള്ളാം കേട്ടാ .
പുതിയ സംരഭത്തിനു ആശംസകൾ .

Pranavam Ravikumar said...

ഇഷ്ടപ്പെട്ടു.. പുതിയ അറിവാണ് പറഞ്ഞത് പലതും...ആശംസകള്‍..

jayanEvoor said...

നല്ല പോസ്റ്റ് ബിലാത്തിച്ചേട്ടാ!

കാശുണ്ടാവട്ടെ ഞാനും വാങ്ങും ഒരു ഡിജിറ്റൽ സംഭവം!

shibin said...

വിഞാനപ്രദമായ പോസ്റ്റ്‌
അഭിനന്ദനങ്ങള്‍

Sabu Hariharan said...

നല്ല അറിവ്‌ പകർന്ന പോസ്റ്റ്‌. അതിനു ആദ്യം നന്ദി പറയുന്നു.

Amazonkindle നെ കുറിച്ച്‌ ആദ്യമായിട്ടാണ്‌ കേൾക്കുന്നത്‌.. മറ്റേതോ e-reader മുൻപ്‌ ഒരു യാത്രയിൽ ഒരു മദാമ്മ ഉപയോഗിക്കുന്നത്‌ കണ്ടിട്ടുണ്ട്‌. i-pad ഉം ഈ ഗണത്തിൽ വരുന്നതല്ലേ? e-reader ആയിട്ടും ഉപയോഗിക്കാമെന്നു തോന്നുന്നു. നമ്മുടെ ബാംഗ്ലൂരിലെ ചില സാങ്കേതിക വിദഗ്ധർ, അതിലും ചിലവു കുറഞ്ഞ ഒരു റീഡർ നിർമ്മിച്ചു എന്ന് എവിടെയോ വായിച്ച ഒരു ഓർമ്മ.

mobile gun ആദ്യമായിട്ടാ കേൾക്കുന്നേ. വണ്ടറടിച്ചു പോയി. ഇതിനു മുൻപ്‌ mobile bomb ആയിരുന്നു!..കുറച്ച്‌ നാൾ കഴിഞ്ഞ്‌ പിൻ വലിച്ചൂരി മൊബെയിൽ ഫോൺ ഒരേറ്‌ കൊടുത്താൽ പൊട്ടുന്ന ബോംബ്‌ വരാൻ സാദ്ധ്യതയുണ്ട്‌!.

ഈ ബ്ലോഗ്‌ ഒരു ചെറിയ ലൈബ്രറിയായി മാറുന്ന ലക്ഷണം കാണുന്നു..പുതിയ പുതിയ കാര്യങ്ങൾ..വിശേഷങ്ങൾ..Amazonkindle ന്റെ സൈറ്റിൽ പോയി ആ വീഡിയോയും കണ്ടു. ഇവിടെ ആ സാധനം കിട്ടുമോ എന്നും നോക്കട്ടെ..വരുത്താനാണെങ്കിൽ... shipping charge :(

കൂടുതൽ ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ബെഞ്ചാലി,നന്ദി.ഈ പുനർവായനയിൽ വീണ്ടും വീണ്ടും രസം കണ്ടെത്തിയതിൽ വളരെയധികം സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള ബാലു,നന്ദി.എപ്പോഴും നല്ല കാമ്പും,കഴമ്പുമുള്ള വായനകൾ നമുക്ക് കിട്ടാറില്ലാല്ലോ അല്ലേ ഗെഡീ.

പ്രിയപ്പെട്ട അബ്ദുൾഖാദർ സാബ്,നന്ദി.വെറും കൈയ്യുമായി വന്നിട്ട് നിറമനസ്സുമായി പോകുന്ന ഇത്തരം കാഴ്ച്ചകൾ കാണുമ്പോഴുള്ള സന്തോഷം ഞാനെങ്ങിനെയാണ് പറഞ്ഞറിയിക്കുക എന്റെ ഭായ്.

പ്രിയമുള്ള വി.എ, നന്ദി.ഈ പ്രമാണങ്ങൾ തപ്പിയെടുത്ത് ഉപകാരപ്രദമായി വിനിയോഗിച്ചതിലും,സർവ്വത്മനായുള്ള ആ പിന്തുണകൾക്കും ഒത്തിരിയൊത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട ധനലക്ഷ്മി,നന്ദി.വായാനാ വിളകൾ തന്നെയാണല്ലോ ഏറ്റവും നല്ല വിള..അല്ലെ.ഞങ്ങളുടെ ഇത്തരം എല്ലാപ്രവർത്തനങ്ങൾക്കും നിങ്ങളുടെയെല്ലാം പിന്തുണകൾ പ്രതീക്ഷിക്കുന്നൂ കേട്ടൊ.

പ്രിയപ്പെട്ട പള്ളിക്കരയിൽ,നന്ദി. ഇനിയുള്ള ഭാവിയിൽ ഗ്രന്ഥശാലകളും നമ്മുടെ കൂടെ കൊണ്ടു നടക്കാം കേട്ടൊ ഭായ്.

പ്രിയമുള്ള ജീവി കരിവെള്ളൂർ,നന്ദി.പല ഉപയോഗങ്ങളുള്ള ഇത്തരം ഡിജിറ്റൽ പുസ്തകങ്ങൾ നമ്മുടെ വിപണിയും കീഴടക്കും കേട്ടൊ ഗോവിന്ദരാജ്.

പ്രിയപ്പെട്ട കൊച്ചുരവി,നന്ദി.ഈ പുത്തൻ അറിവുകൾ പങ്കിട്ടെടുത്തതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...
This comment has been removed by the author.
പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...
This comment has been removed by the author.
പ്രദീപ്‌ കുറ്റിയാട്ടൂര്‍ said...

വെറും വായന വിവരങ്ങള്‍ അല്ല കൊച്ചു ലൈബ്രറിയില്‍ കയറിയത് പോലെ അനുഭവപെട്ടു ,,,വളരെ നല്ല കുറിപ്പുകള്‍ ,,,എല്ലാ വിധ ആശംസകള്‍.......

അന്വേഷകന്‍ said...

നല്ല പോസ്റ്റ്‌..
ആമസോണ്‍ കാരനൊക്കെ ഇങ്ങനൊരെണ്ണം ഇറക്കിയപ്പോള്‍ നമ്മുടെ ഡി സി ബുക്സും ഇടയ്ക്കു ഇങ്ങനെന്തോ തുടങ്ങുന്നെന്നു വാരത്ത കേട്ടതായി തോന്നുന്നു..

എന്താണേലും പുസ്തകം കയ്യിലെടുത്തു വായിക്കുന്ന സുഖം കിട്ടുമോ ഇതിനൊക്കെ..

എന്നാലും കാലത്തിനനുസരിച്ച് കൊലം മാറിയല്ലേ പറ്റൂ അല്ലേ..

ജയരാജ്‌മുരുക്കുംപുഴ said...

..... athinkal engadoridathirunnu nokkunna marthyan kadhayenthu kandu............. aashamsakal....

joseph said...

പ്രത്യേകിച്ച് സമ്മറിലൊക്കെ സ്വന്തം ഉമ്മറം കാട്ടി , ബുക്കിൽ ലയിച്ചിരിക്കുന്ന അവരുടെയെല്ലാം ലാസ ലാവണ്യങ്ങൾ കണ്ട്..!

സങ്കൽ‌പ്പങ്ങൾ said...

ബിലാത്തി പുരാണം സൂപ്പര്‍,ഇതും വായിപ്പിക്കും ഇതിലപ്പുറവും വായിപ്പിക്കുമല്ലേ?

അനില്‍കുമാര്‍ . സി. പി. said...

കാണാന്‍ അല്പം വൈകി.
എല്ലാ ആശംസകളും ഒപ്പം നന്മകളും.

അനില്‍കുമാര്‍ . സി. പി. said...
This comment has been removed by the author.
Arjun Bhaskaran said...

മലയാളവും മലയാളിയും, വായനയും ഒരിക്കലും അന്ന്യം നിന്ന് പോകില്ല.. കാരണം മലയാളി, മലയാളം, വായന ഇവക്കെല്ലാം പകരം വെക്കാന്‍ ഇവ മാത്രമേ ഉള്ളൂ !!

jyo.mds said...

നാട്ടിലായിരുന്നതിനാല്‍ എത്താന്‍ വൈകി.ആധുനിക ഉപകരണങ്ങള്‍ പരിചയപ്പെടുത്തിയതിന് നന്ദി.ബിലാത്തിമലയാള വായനശാലക്ക് അഭിനന്ദനങ്ങള്‍.
മോന്‍ ഈ തവണ നാട്ടില്‍ വന്നപ്പോള്‍ ഒരു ബുക്ക് റീഡര്‍ കൊണ്ടുവന്നിരുന്നു.ബോബെ എയര്‍പോര്‍ട്ടില്‍ വെച്ച് പെട്ടി കിട്ടാന്‍ വൈകി.പെട്ടി എത്തിയപ്പോള്‍ ലോക്ക് പൊട്ടികിടക്കുന്നു.വീട്ടിലെത്തിയപ്പോളാണ് അറിയുന്നത് ബുക്ക് റീഡര്‍ അടക്കം പലതും കളവ് പോയിരിക്കുന്നു!!

ബഷീർ said...

ഈ വിവരന്ങൾക്ക് നന്ദി.. വിവരണം രസകരം..


ആശംസകൾ.

> സമ്മറിലൊക്കെ സ്വന്തം ഉമ്മറം കാട്ടി <

:)

ദൃശ്യ- INTIMATE STRANGER said...

പുതിയ അറിവുകള്‍ക്ക് നന്ദി ..



ദൃശ്യ

കോമൺ സെൻസ് said...

ചേട്ടാ… നല്ല പോസ്റ്റ്‌!
ഇഷ്ടായിട്ടൊ..

ഭായി said...

ലേഖനം നന്നായി മാഷേ..!

എന്തൊക്കെയുണ്ട് വിശേഷങ്ങൾ ?
:)

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജയൻഡോക്ട്ടർ,നന്ദി.ഇനിയുള്ള കാലങ്ങളിൽ ഡിജിറ്റൽ സംഭവങ്ങളാണല്ലോ അല്ലേഭായ്.

പ്രിയമുള്ള ഷിബിൻ,ഈ അഭിനന്ദനങ്ങൾക്കൊത്തിരി നന്ദി കേട്ടൊ ഷിബി.

പ്രിയപ്പെട്ട സാബു,നന്ദി.വിശദമായ വായനക്കും അതിലും വിശകലനമായ അഭിപ്രായത്തിനും ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള പ്രദീപ് കുറ്റിയാറ്റൂർ,നന്ദി. ആദ്യമായിവിടെ വന്ന് നല്ല വായന രേഖപ്പെടുത്തിയതിൽ ഒത്തിരി സന്തോഷം കേട്ടൊ ഭായ്.

പ്രിയപ്പെട്ട അന്വേക്ഷകൻ,നന്ദി.ഇനിമുതൽ കാലത്തിനനുസരിച്ച് നമ്മൾ കോലം മാറിയല്ലേ മതിയാകൂ അല്ലേ ഉദയാ.

പ്രിയമുള്ള ജയരാജ്,നന്ദി.കഥകളൊക്കെ ഇനിയെത്ര കാണാനിരിക്കുന്നു എന്റെ ഭായ്.

പ്രിയപ്പെട്ട രാധ,ഇവിടെ വന്നീപുഞ്ചിരി സമ്മാനിച്ചതിൽ വളരേ നന്ദി കേട്ടൊ രാധാജി.

പ്രിയമുള്ള ജോസഫ്,ഇതെല്ലാം കൺകുളിർക്കേ കാണാനും ഒരു സുഖമല്ലേ ഭായ്.

പ്രിയപ്പെട്ട സങ്കൽ‌പ്പങ്ങൾ,നന്ദി, നമ്മുടെ സന്തോഷത്തോടൊപ്പം മറ്റുള്ളവരെ വായിപ്പിക്കാനും വേണ്ടിയാണല്ലോ..ഇതെല്ലാം ഇതുപോൽ പങ്കുവെക്കുന്നത് അല്ലേ ഭായ്.

പ്രിയമുള്ള മാഡ്,നന്ദി. മലയാളിക്ക് പകരം വെക്കുവാൻ മലയാളിമാത്രമേ ഉള്ളൂ എന്നകാര്യം നമ്മൾക്കെല്ലാം അറിവുള്ള കാര്യമാണല്ലോ അല്ലേ അരവിന്ദ്.

joseph said...

എഴുത്തിന്റെ കൃമി കടിയേക്കാൾ വായനയുടെ ദഹനക്കേടുള്ളതുകൊണ്ട്
ഈ ഭക്ഷണക്രമമൊക്കെ ഒന്ന് മാറ്റിയാലോ എന്ന് പലകുറി ചിന്തിച്ചുനോക്കിയെങ്കിലും,
ശീലിച്ചതേ പാലിക്കൂ എന്നപോലെ എനിക്കൊക്കെ അതിനുണ്ടൊ പറ്റുന്നു എന്റെ കൂട്ടരെ..

sulu said...

Very very informative......
Well Done.....!

Yesu - music lover said...

എന്തൊക്കെ പറഞ്ഞാലും വെടി വെയ്ക്കാൻ അറിയുന്നവർ വെടിവെച്ചുകൊണ്ടേയിരിക്കും...
കൊള്ളാനും , പീഡിപ്പിക്കപ്പെടാനും, ചാവാനുമൊക്കെ നിയോഗിക്കപ്പെട്ടവർ ആയതിനൊക്കെ വിധേയമായി കൊണ്ടിരിക്കുകയും ചെയ്യും അല്ലേ...
അതൊക്കെയല്ലേ വിധിയുടെ വിളയാട്ടങ്ങൾ...!

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...