Saturday, 15 January 2011

ചില ലണ്ടൻ പുതുവത്സര ചിന്തകൾ ...! / Chila London Puthu Valsara Chinthakal...!

നവാനൂഭൂതികൾ വേണ്ടുവോളം നൽകിയ ശ്രദ്ധേയമായ അനേകം നവവത്സര ഇ-രചനകൾ വാ‍യിച്ചപ്പോൾ... ഇനി ബൂലോഗരെല്ലാം മലയാള ഭാഷയ്ക്കും, നമ്മുടെ സാംസ്കാരിക തനിമകൾക്കും ഒട്ടും ഒഴിവാക്കാൻ പറ്റാത്ത ഒരു വിഭാഗം തന്നെയാണെന്ന് ഞാനടക്കം എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യം തന്നെയാണല്ലോ...അല്ലേ.

ഒപ്പം നമുക്കെല്ലാം ചേർന്ന് , ഓരൊ തട്ടകത്തിലും നവമുകുളങ്ങളെപ്പോൽ ഉടലെടുക്കുന്ന പുതുപുത്തൻ ബൂലോഗരെയെല്ലാം തന്നാലാവുന്നവിധം പരസ്പരം പ്രോത്സാഹനങ്ങൾ നൽകി വളർത്തിയെടുത്താൽ...
ഇനിയുള്ള സമീപ ഭാവിയിൽ ബൂലോകത്തിനെ, ഭൂലോകത്തിന്റെ ഉന്നതസ്ഥാനങ്ങളിൽ എത്തിക്കാമെന്നുള്ളത്  ഒരു തീർച്ചയായ കാ‍ര്യമാണല്ലോ...!


പിന്നെ ഈ 'ബൂലോഗമാനിയ' എന്ന രോഗത്തിനടിമയായ ഈയ്യുള്ളവനെ
പുതുവർഷത്തിൽ, പുത്തൻ ... മുത്തൻ ലാത്തികളൊന്നും ബിലാത്തിയിലില്ലേ  മൂശ്ശേട്ടേ (മുരളിശ്ശേട്ടാ‍യ്)യെന്നുള്ള ചില മെയിലോർമ്മപ്പെടുത്തലുകളാണ്... എന്നെ  ഈ തിരക്കിനിടയിലും കയറില്ലാതെ ഇങ്ങോട്ട് കെട്ടിവലിച്ച് കൊണ്ട് വന്നിട്ടുള്ളത് കേട്ടൊ.
പൊട്ട്ണ്..പൊട്ട്ണ് എൻ മനം പൊട്ട്ണ്...
ഇപ്പൊട്ടല് ...കാണുമ്പോളൊരമിട്ട് പോലെ..!
എല്ലാതവണത്തേയും പോലെ തന്നെ ഈ മണ്ടൻ...
ലണ്ടനിൽ ഇക്കൊല്ലം കണ്ട പുതുവർഷക്കാഴ്ച്ചകൾ, കുറച്ച് പൊടിപ്പും
തൊങ്ങലും വെച്ച്... ഇത്തവണയും  വെച്ച് കാച്ചുന്നു എന്നുമാത്രം...

ഈ പുതുദശകത്തിലെ , ആദ്യ ചിന്തകൾ സ്വന്തം
കുടുംബത്തിൽ നിന്നും തന്നെ തുടങ്ങാം അല്ലേ..
മൂന്നുമാസത്തെ ഹോസ്റ്റൽ വാസത്തിന് ശേഷം മകൾ
കുറച്ചവുധിക്ക് വേണ്ടി  വീട്ടിലെത്തിയപ്പോൾ മുതൽ; ഞാനും, പെണ്ണും ...
ഒരു ഇള്ളക്ടാവിനെ വീണ്ടും കണ്ടപോലെ വാദിച്ച് തന്നെ...
മോളൊരുത്തിയെ താലോലിച്ചുകൊണ്ടിരിക്കുകയായിരുന്നു...
ലണ്ടനിലൊരു മണ്ടനും തിരുകുടുംബവും പുതുവർഷരാവിൽ..!
ഇതിനോടൊപ്പം ഞങ്ങൾ, സകുടുംബം സ്നേഹത്തേരിലേറി മഞ്ഞണിഞ്ഞ രാവുകളിൽ ഹിമകണങ്ങളേറ്റ് , ഈ ബിലാത്തിപ്പട്ടണത്തിന്റെ ഒരിക്കലും ഉറക്കമില്ലാത്ത വീഥികളിൽ കൂടിയൊക്കെ സുഖമുള്ള സഞ്ചാരങ്ങൾ നടത്തിയുമൊക്കെയാണ്, ഇപ്രാവശ്യം പുതുവർഷത്തെ വരവേറ്റത് കേട്ടൊ...
നമ്മുടെ നാട്ടിലെപ്പോലെ തൊട്ടതിനും പിടിച്ചതിനുമൊന്നും ആഘോഷങ്ങളോ,
ഒത്തുചേരലുകളോ ഇല്ലാത്തയിവർക്കൊക്കെ ‘ക്രിസ്റ്റ്മസ് കം ന്യൂയിയർ സെലിബെറേഷൻ‘ തന്നെയാണ് ഏറ്റവും വലിയ നാഷണൽ ഫെസ്റ്റിവെൽ...!

വേൾഡിലെ നമ്പർ വൺ ന്യൂയിയർ ഫെസ്റ്റിവെല്ലുകളിലൊന്നായ
കണ്ടിട്ടും കണ്ടിട്ടും മതിവരാത്ത , ഇത്തവണ ഇന്ത്യൻ പാട്ടും ഡൻസുമൊക്കെ
തിരുകി കയറ്റിയലണ്ടൻ ന്യൂയിയർ സെലിബിറേഷൻ “ (ഇവിടെ ക്ലിക്കി ഈ
മനോഹാരിത ഒന്ന്  കണ്ട് നോക്കൂ!)
കൺകുളിർക്കേ ഞങ്ങൾ ലൈവ്വായി കണ്ടതായിരുന്നു ഇതിൽ
ഏറ്റവും നല്ല ഇമ്പമാർന്ന കാഴ്ച്ച....!

ലോകത്തിലെ ഏറ്റവും പേര് കേട്ട... ആറ് , വീഥികളിൽ...
രണ്ടെണ്ണമുള്ളത്; ഈ ബിലാത്തിപട്ടണത്തിലാണല്ലോ....
ദി ഓക്സ്ഫോർഡ് സ്ട്രീറ്റ്  ഇൻ ലണ്ടൻ..!
ലണ്ടനിലെ  ഓക്സ്ഫോർഡ് സ്ട്രീറ്റും,  റീജന്റ് സ്ട്രീറ്റും !
ഭൂലോകത്തിൽ എന്തും ആദ്യമായി ‘ലോഞ്ചു‘ചെയ്യുന്നയിടങ്ങൾ ....

പുതുവർഷ രാവിൽ, ട്രെയിനുകളിലെല്ലാം പുലർകാലം വരെ
‘ഫ്രീട്രാവൽ‘ അനുവദിക്കുന്നതുമൂലം...
ഈ ലണ്ടൻ തെരുവുകളിലെല്ലാം...
പുത്തൻ ഫേഷൻ കലവറകളും, പുതുപുത്തൻ ആധുനിക സാധനങ്ങളുടെ
പ്രദർശനങ്ങളുമെല്ലാം  കണ്ട് ...
ഞങ്ങൾ സകുടുംബം... നിലാവത്തഴിച്ചിട്ട കോഴികളെപോലെ, വിസ്മയകാഴ്ച്ചകൾ
കണ്ട് കണ്ണ് മഞ്ഞളിച്ച് നടക്കുകയായിരുന്നു....!

മറ്റുള്ള നല്ല തുടുതുടുപ്പുള്ള വൈറ്റ്ല്ഗോൺ, ബ്ലേക്ക്മിനോർക്ക, റെഡൈലന്റ് മുതലുള്ള മേഞ്ഞുനടക്കുന്ന  പിടക്കോഴികളെ ഒട്ടും ഗൌനിക്കുന്നില്ല എന്ന ഭാവത്തോടെ തലയിലൊരു  ചുവന്ന തൊപ്പിയും വെച്ച്,  ഒരു നാടൻ  കോഴിച്ചാത്തനെ  പോലെ , വെറുതെ ചിക്കി മാന്തി തെരഞ്ഞ്  ഞാനും...!

ഇതിനിടയിൽ മകനാണ് ആളെ പറ്റിച്ചത്....
റിമോട്ടിന് പകരം, ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന
ഒരു ഹെലികോപ്പ്ട്ടർ കളികോപ്പ് വേണമെന്ന് പറഞ്ഞ്  കോപ്രായം...
അവന്റമ്മക്കതിന്റെ വിലകേട്ടപ്പോൾ  ആ വാശി നടക്കില്ലെന്ന കട്ടായം....

ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും...!
ജോലിയടക്കം പോകുന്ന ക്രിമിനൽ കുറ്റമാണത് കേട്ടൊ....
പിള്ളേരുടെ മൊഴിപോലെ ചിലപ്പോൾ , ജയിലിലും അല്ലെങ്കിൽ വിസ
ക്യാൻസൽ ചെയ്ത് പാക്ക്യ്പ്പുമായിരിക്കും ഫലം...!

ഏതായാലും അനിയന്റിഷ്ട്ടം തന്നെ നടക്കട്ടെയെന്ന്  ചേച്ചീടെ പിന്തുണ...
മൂന്നാല് കുപ്പി കള്ളിന്റെ കാശെല്ലേ...
പോട്ടേന്ന് ... ഈ ഞാനും...!
ലണ്ടൻ ന്യൂയിയർ സെലിബിറേഷൻ ഇൻ റീജന്റ് സ്ട്രീറ്റ്.!
പണ്ട് എന്റെ പെണ്ണിന്റെ അമ്മാനച്ഛൻ, ഞങ്ങൾ
നാല് മക്കളെയും കൊണ്ട് പൂരത്തിന് പോയപ്പോൾ കുഞ്ഞനുജത്തിക്ക്
ഒരു പ്ലാസ്റ്റിക് തത്തമ്മയെ വാങ്ങികൊടുക്കുന്നത് കണ്ടിട്ട് ...
കേയ്പ്പിട്ട് വെടിപൊട്ടിക്കുന്ന ഒരു കളി തോക്കിന് വേണ്ടി ഞാൻ
വാശിപിടിച്ചപ്പോൾ കിട്ടിയ കിഴ്ക്കിന്റെ വേദന..!

അന്ന് പിന്നീട് അച്ഛൻ വീട്ടിൽ വന്നശേഷം... അവരുടെയെല്ലാം ചെറുബാല്യത്തിൽ
അവരെട്ടുമക്കൾ അനുഭവിച്ചിരുന്ന ഉടുതുണി പോലുമില്ലാത്ത...
പട്ടിണി കിടന്നിരുന്ന ആ കാലത്തെ കുറിച്ച് ...
അനിയത്തികുട്ടിക്ക് വേണ്ടി കളിക്കോപ്പ് ത്യജിക്കേണ്ടി വന്ന ഈ ചേട്ടൻ കാരണവരുടെ
ത്യാഗം ചെയ്യലിനെ പറ്റിയുമൊക്കെ പറഞ്ഞ് കേട്ടപ്പോഴൊക്കെയാണ്...
ഈയൊരുത്തന് കിട്ടിയ ആ കിഴിക്കിന്റെ വേദനയും..സങ്കടവുമൊക്കെയൊന്ന് തീർന്നുകിട്ടിയത്...!

ഇനി എന്റെ മക്കളും അവരുടെ കുട്ടിയോടും ഈ
‘സൈക്കിളിക് കഥ ‘ പറഞ്ഞുകൊടുക്കുമായിരിക്കും അല്ലേ....

എട്ട് പോയി നാ‍ലായി, നാല് പോയി രണ്ടായി , രണ്ട് പോയി...
ഇനി അടുത്ത ‘ജെനെറേഷനിൽ‘ കുട്ടികളെ  ഒക്കെ
ഇവർ ഉണ്ടാക്കുമോ ..എന്ന് കണ്ടറിയേണ്ടി വരും...!

ഇത്രേം നല്ല്ലൊരു കുടുംബനാഥനായി ഞാൻ മാറിയതിന് പിന്നിൽ
പുതുവർഷത്തിന് ഞാനെടുത്തൊരു കുഞ്ഞ് ‘റെസല്യൂഷ‘നുണ്ട് കേട്ടൊ...!

ചാര ട്രെയിനിങ്ങിന്റെ ക്ലാസ്സിനൊക്കെ പോയിരുന്നപ്പോൾ
കണ്ണിന് പണ്ടത്തെപ്പോലെ ക്ലച്ച് പിടിക്കുന്നില്ല....?

അങ്ങിനെയാണ് അടുത്തുള്ള ‘നീൽഗോർഡൻ ക്ലീനിക്കിൽ‘ പോയി
‘ഒപ്ടിഷ്യനെ‘ കാണാൻ അപ്പോയ്മെന്റ് എടുത്തത്...

ഡോക്ടറൊരുത്തി ലോകസുന്ദരിമരുടെ നാടായ,  ഇറാനിൽ നിന്നുള്ളവൾ...!
പേപ്പർ വർക്സും,ചോദ്യങ്ങളും കഴിഞ്ഞ ശേഷം...

ഹോ.. ഒരു പരിശോധനയുണ്ടല്ലോ...
രോഗിയുടേയും, ഡോക്ടറുടേയുംകണ്ണുകൾക്കിടയിൽ ഒരു കുന്ത്രാണ്ടം
വെച്ച്, മുഖം മുഖത്തോടടുപ്പിച്ചു ശരിക്കും കിസ്സ് ചെയ്യുന്ന സ്റ്റൈലിൽ...
ഒരു കാമസൂത്ര പോസിൽ നിന്ന് ...
രണ്ടുകണ്ണുകൾ ‘എക്സാം‘ ചെയ്തപ്പോഴേക്കും ...
എന്റെ ശരീരത്തിൽ ചിലഭാഗങ്ങളിലും ‘എക്സ്റ്റെൻഷൻ‘ വന്ന് തുടങ്ങി...!
പോരാത്തതിന് അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന സ്പ്രേയുടെ
മാദകമുണർത്തുന്ന ഗന്ധവും, ആ‍ ഇരുട്ടാക്കിയ മുറിയും..!

പോരെ പൂരം
പിന്നീടുള്ള ലെൻസുവെച്ചുള്ള വായനയിൽ..അവളുടെ ചോദ്യങ്ങൾക്ക് ഒരക്ഷരവും എനിക്ക് കാണാനും ,പറയാനും പറ്റിയില്ല
ആകെ പറഞ്ഞത്
“യു ആർ.. സോ..സെക്സി “ !
എന്നുമാത്രം...
അന്നത്തെ പരിശോധന പിറ്റേന്നേക്കു കൂടി നീട്ടി...
എന്തിന് പറയാൻ മൂന്നാ‍ലുപരിശോധനകൾ കൊണ്ട് എന്റെ ‘ഫ്രെന്റായി‘ തീർന്ന ഈ
‘സിംഗിൾ പാരന്റായ‘  ഇറാനിച്ചി പാത്തികിരി ,  കണ്ണട പുത്തനൊന്ന് എനിക്ക് ഫിറ്റ് ചെയ്ത് തരുന്നതിനിടയിൽ...
’ ബൈഫോക്കലാണ്, ഫൈബറാണ് ,തേങ്ങ്യാണ്,മാങ്ങ്യാണൊന്നൊക്കെ പറഞ്ഞ് ‘എന്റെ കാർഡിലെ പരമാവുധി കാശ്, അവരുടെ എക്കൌണ്ടിലാക്കി ..ട്ടാ..

ശേഷം പിന്നീടൊരുരാവിൽ ലീഡ്സിൽ നിന്നും,
മാജിക്കവതരണം കഴിഞ്ഞ് വരുമ്പോഴുണ്ട്ഡാ...
ഇറാനി ബിരിയാണി കഴിക്കാൻ ഒരു  ക്ഷണം..

രോഗിയും, വൈദ്യരും ഇച്ഛിച്ചതും ‘പാല്‘ തന്നെ ...!

പിന്നെ ആണായാൽ...
നാലടുക്കള കാണണമെന്നും പറയുമല്ലോ
ഒപ്പം ഇമ്ടെ പോയ കാശും, മൊതലാക്കണമല്ലോ...അല്ലേ !

മൂന്നാലിസം കഴിഞ്ഞ്, ഈ ഇറാനി ബിരിയാണിയുടെ ‘റെസിപ്പി ‘
കിട്ടിയത്കൊണ്ട്, വീട്ടിൽ വെച്ച് ഭാര്യക്കൊപ്പം അതുണ്ടാക്കാൻ ശ്രമിക്കുന്നതിനിടയിൽ...
ഞാനിതെവെടെന്നൊപ്പിച്ചൂ ...എന്ന് , അവൾക്കൊരു ഡൌട്ട്...?

“കണ്ണുകാണീക്കുവാൻ പോയീട്ടെൻ കീശയോട്ടയായി..
കണ്ണിനിമ്പമായ് തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി..!
കണ്ണന്റെ പേരുള്ളയെന്നെനീ ശപിക്കല്ലേ പെണ്ണേ, നിൻ
കണ്ണായ ഞാനിനി പോകില്ലയൊട്ടുമാവിഭവം കഴിക്കുവാൻ...“


എന്തിനാ നമ്മളായിട്ട് കുടുംബകലഹം ഉണ്ടാക്കുന്നത് അല്ലേ..

അപ്പോൾ തന്നെ ഞാനവളുടെ മുമ്പിൽ വെച്ച് പ്രതിജ്ഞയെടുത്തു...

ഇക്കൊല്ലം ഇനി പുതിയ പാചകരീതികൾ ടേയ്സ്റ്റ് ചെയ്യാനോ...
പിന്നീടത് പരീക്ഷിക്കാനോ, ഇനിമുതൽ പോകില്ലയെന്ന് പറഞ്ഞ് ..

സത്യം..സത്യം..സത്യം..!

ഈ റെസ്ലൂഷനൊക്കെയെടുത്തിട്ടും, ആ ഇറാനിച്ചിയുടെ മണങ്ങട്...
മൂക്കീന്ന് പോണില്ലാന്ന്..!
ഇനിപ്പ്യു ന്തുട്ടാ.. ചെയ്യാ ല്ലെ..?


ഇനിത്തിരി കാര്യത്തിലേക്ക് പോയാലോ...
സംഗതികൾ വിവരം ചോർത്തുന്ന ചാരന്മാരെ കുറിച്ചാണ് കേട്ടൊ


ഇലക്ട്രോണിക് സ്കാനർ പെൻസ്..!
ചാരപ്പണിയിലെ ട്രെയിനിങ്ങ് ക്ലാസ്സിൽ വെച്ച്  മനസ്സിലാക്കിയ
ഇലക്ട്രോണിക് പിക്പോക്കറ്റിങ്ങിനെ കുറിച്ച്..
നിങ്ങളെല്ലാം അറിഞ്ഞിരിക്കേണ്ട  ഒരു യാഥാർത്ഥ്യം..!

യാതൊരുവന്റേയും കൈയ്യിൽ കൊണ്ടുനടക്കുന്ന...
പാസ്പോർട്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്,മൊബൈൽ ഫോൺ ഡാറ്റകൾ ,...
എന്നിവയെല്ലാം നമ്മൊളൊന്നു പോയി മുട്ടിയാൽ, തലോടിയാൽ, പരിശോധിച്ചാൽ നമ്മുക്കൊപ്പിയെടുക്കാവുന്ന മൊബൈയിൽ തരത്തിലുള്ള ഡിവൈസുകളുമായിട്ടാന് (R F I D)  വിവരസാങ്കേതികവിദ്യയുടെ പുത്തൻ വിവരം ചോർത്തലുകൾ കേട്ടൊ.

കടുകട്ടി സെക്യൂരിറ്റി വേണ്ടയിടത്തൊക്കെ  നമുക്കിത് സഹിക്കാം..
പക്ഷേ വെറും  കള്ളന്മാരൊക്കെ ചേർന്ന് നമ്മുടെ സകല വിവരങ്ങളും
എവിടേയും വെച്ച് അപഹരിക്കുമെന്നുള്ള നിലയും കൈവന്നിരിക്കുകയാണ് ഈ കാലഘട്ടത്തിൽ...
അപ്പോൾ ഇനി മുതൽ സ്വയം ഒന്ന് സൂക്ഷിക്കുക ..!
സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട....
ഈ ലിങ്കിലെ വീഡിയൊ തീർച്ചയാ‍യും കാണൂക !







ലേ :‌-
നുങ്ങൾ.
.

101 comments:

Jazmikkutty said...

എല്ലാ ബ്ലോഗ്ഗേര്‍സിനും പുതുവത്സരം ഇത്ര വിശാലമാക്കി ആശംസിച്ച വേറെ ബ്ലോഗ്ഗര്‍ ഉണ്ടാവില്ല ആ മുരളിയെട്ടന് എന്‍റെ ഹൃദ്യമായ ആശംസ....

അംജിത് said...

നമ്മള്‍ടെ ഓണോം വിഷും പോലെയാണല്ലേ സായിപ്പിന് ക്രിസ്മസും ന്യൂ ഇയറും? പാവങ്ങള്‍ . തൊട്ടതിനും പിടിച്ചതിനുമൊക്കെ 'അളിയാ, വാ കുപ്പിയെടുക്കാം ' എന്ന് പറയുന്ന നമ്മുടെ നാട്ടുകാരെ കണ്ടാല്‍ പാവങ്ങള്‍ അസൂയ കൊണ്ട് ചങ്ക് പൊട്ടി ചത്ത്‌ പോവുമല്ലോ. ഐ ഫീല്‍ പിറ്റി സായിപ്പേ ഐ ഫീല്‍ പിറ്റി.
അതവിടെ നില്‍ക്കട്ടെ, ഈ ഇറാനിയന്‍ ബിരിയാണി പോലെ വേറെ എന്തൊക്കെ അറിയാം മുരളി ചേട്ടന് ? ചാരപ്പണി വിട്ടാല്‍ അടുത്ത പരിപാടി കൊട്ടാരത്തിലെ കുശിനിക്കാരന്‍ ആയി കേറാനാവും, ല്ലേ? ലോകത്തിലെ ഒട്ടു മിക്ക സ്പെഷ്യല്‍ ഐറ്റംസും ഉണ്ടാകാന്‍ ഈ സമയം കൊണ്ട് പഠിച്ചിരിക്കുമല്ലോ.
നാല് കുപ്പി കള്ളിന്റെ കാശ് ചെക്കന് കളിപ്പാട്ടം മേടിക്കാന്‍ ചിലവഴിച്ച ഉദാര മനസ്കതക്ക് മുന്നില്‍ പ്രണമിക്കുന്നു.
രണ്ടു ഒന്നായി... ഇനി എന്താണാവോ ?

Hashiq said...

അപ്പോള്‍ പുതുവര്‍ഷം ശരിക്കും 'അടിച്ചു പൊളിച്ചു' അല്ലെ?

മുരളിയേട്ടാ, ഒരു സംശയം..അടച്ചിട്ട ഇരുട്ടുള്ള മുറിയില്‍ ഒരു രണ്ടു പേര്‍ക്കുള്ള ഇറാനിയന്‍ ബിരിയാണി വെക്കാന്‍ ഏകദേശം എത്ര സമയം എടുക്കും?

മുന്നൂറ്റി അറുപത്തിയഞ്ചു ദിവസവും ഇറാനിയന്‍ സ്പ്രേയുടെ മണമുള്ള നല്ലൊരു പുതുവര്ഷം ആശംസിക്കുന്നു......ഒപ്പം..ബൂലോകത്തിലെ ഞാന്‍ ഉള്‍പ്പെടെയുള്ള കന്നിക്കാരെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്ന 'ബിലാത്തിക്കു'പ്രത്യേക നന്ദിയും............

മൻസൂർ അബ്ദു ചെറുവാടി said...

മുരളിയേട്ടാ.... പുതുവര്‍ഷ വെടിക്കെട്ട്‌ നന്നായി ട്ടോ...
നിങ്ങളുടെ ഈ രസകരമായ അവതരണം, നര്‍മ്മം കലര്‍ത്തിയ തുറന്നെഴുത്ത് നല്ല ആസ്വാദനമാണ്.
ഞാന്‍ പുതുവര്‍ഷത്തില്‍പുതിയ തീരുമാനം ഒന്നും എടുത്തില്ല. പഴയ തീരുമാനത്തിന്റെ വാര്‍ഷികം ആഘോഷിച്ചു.

krishnakumar513 said...

പുതുവര്‍ഷാഘോഷ വിശേഷങ്ങള്‍ കലക്കി,ബിലാത്തി.വളരെ രസകരം...

Seema Menon said...

ബിലാത്തിചേട്ടാ, പുതുവല്സരാശമ്സകള്‍ ! ഇറാനി ഡോക്റ്ററുടെ ബിരിയാണി റെസിപ്പി ഒന്നു പങ്കുവയ്ക്കൂ ട്ടോ.

Junaiths said...

എന്റെ മുരളിച്ചേട്ടാ ...ഹോ ആ ഇറാനിയന്‍ ബിരിയാണി..രോഗി ഇഛിച്ചതും വൈദ്യര്‍ തന്നതും ബിരിയാണി..
ഹഹ്ഹ വൈദ്യരെ കാണാന്‍ ചെന്ന അനുഭവം തകര്‍ത്തു.ആ റെസിപിയും കൂടൊന്നു ചേര്‍ക്കാമായിരുന്നു..പുതുവര്‍ഷ റസല്യൂഷന്‍ ഏതായാലും നന്നായി..
ഗൃഹാതുരത്വം മിക്സ് ചെയ്യുന്ന ഈ എഴുത്തുണ്ടല്ലോ അത് സമ്മതിച്ചേ പറ്റൂ..

പിന്നെ ഇലക്ട്രോണിക് പിക്പോക്കറ്റിംഗ് , ദൈവമേ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളുമല്ലോ...ഒരു നല്ല ഇന്ഫോര്‍മേഷന്‍ തന്നെ..
അപ്പോള്‍ ഒരു പത്ത് പതിനേഴു ദിവസം പഴകിയ ഒരു ഹാപ്പി ന്യൂ ഇയര്‍ ..

ശ്രദ്ധേയന്‍ | shradheyan said...

ലണ്ടനിലെ മണ്ടാ :) നല്ലൊരു വര്ഷം നേരുന്നു.

എന്‍.പി മുനീര്‍ said...

മുരളിയേട്ടോ കലക്കീട്ടാ..പുത്തന്‍ വിശേഷങ്ങളുമായി
പുതുവത്സര ചിന്തകള്‍.. തമാശയും തരികിടകളും
അവസാനം പുതിയൊരു ഇന്‍ഫോറ്മേഷനുമായി
ബിലാത്തിപട്ടണം കലക്കിപ്പൊളിച്ചു..

Pony Boy said...

യുകെ ബോഡറിനപ്പുറം കൊണ്ടുപോയി രണ്ട് കുഞ്ഞടി കൊടുക്കാമായിരുന്നു...നാല് കുപ്പിക്കള്ളിന്റെ കാശല്ലേ പുത്രൻ കാരണം ഹെലികോപ്റ്ററിൽ ഇന്വെസ്റ്റ്ഡ് ആയത്...എങ്ങനെ സഹിക്കും...

യുകെ കാഴ്ചകൾ മനോഹരം..അടിക്കടി മണ്ടനാനുള്ള എഴുത്തുവേണ്ട മുകുന്ദേട്ടാ..ഇഡിയോക്രസി എന്ന സിനിമ കണ്ടിട്ടില്ലേ ..ഇന്നത്തെ മണ്ടൻ നാളത്തെ യു.എസ് പ്രസിഡ്ന്റ് പോലുമായേക്കാം...ബുദ്ധിയെന്നത് റീലേറ്റീവായ ഘടകമാണു...

Villagemaan/വില്ലേജ്മാന്‍ said...

അപ്പൊ പുതുവര്‍ഷം തകര്‍ത്തു അല്ലെ !

ബിലാത്തിയില്‍ ആകാഞ്ഞത് നന്നായി...അല്ലേല്‍ പിള്ളേരെ തല്ലിയതിന് ഇപ്പൊ അകത്തു കിടന്നേനെ.. !

റസലുഷന്‍ എടുത്തത്‌ കൊള്ളാം കേട്ടോ ...ഇനി അത് റസലുഷന്‍ ആയി തന്നെ ഇരിക്കാതെ ഇരുന്നാല്‍ മതി കേട്ടോ മുരളീ ഭായ്..!

പിന്നെ ഒരു ഇറാനിയന്‍ ബിരിയാണി വെക്കാന്‍ എത്ര സമയം എടുക്കും ;)

രമേശ്‌ അരൂര്‍ said...

അയ്യോ ...പണി വീണ്ടും പറ്റിച്ചല്ലേ കള്ളാ ...ആ പാവം ത്രുശൂര്കാരി ചേട്ടത്തിയെ ഇനി ഇതറി യിക്കാതിരുന്നിട്ടു കാര്യമില്ല .ചെക്കന്‍ വഷളായി ക്കൊണ്ടിരിക്കുവാണ്..അയ്യോ തൃശൂര്‍ക്കാരെ ആരും ഇത് കേട്ടില്ലേ ..ഓടി വായോ ..ഇവിടെ ഒരാള്‍ തൃശൂര്‍ പൂരത്തെക്കാള്‍ വലിയ "വെടി"കളാണ് പൊട്ടിക്കുന്നത് !!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഉമ്മുജാസ്മിൻ,ആദരവുമായി ആദ്യയഭിപ്രായയമിട്ടിന് തിരികൊളുത്തിപ്പോയതിന് ഒരുപാട് നന്ദി ..കേട്ടൊ ഷമി.

പ്രിയമുള്ള അംജിത്,നന്ദി.പാവം സായിപ്പ്,ഇവരുടെ വമ്പനുത്സവമായ പുതുവർഷാഘോഷത്തെപ്പോലുമിപ്പോൾ കൊഴിപ്പിക്കുന്നത് ഇന്ത്യൻ ഡാൻസും,പാട്ടുമൊക്കെയാണ്.പിന്നെ എല്ലാപണികളും അഭ്യസിക്കാനുള്ള ഒരു താല്പര്യമാണ് എന്നെയെന്നും മുന്നോട്ട് നയിക്കുന്ന ഘടകം കേട്ടൊ ഗെഡീ.

പ്രിയപ്പെട്ട ഹാഷിക്ക്,നന്ദി.ഇരുട്ടുള്ളമുറിയിൽ വെച്ചാണേൽ ഈ ഇറാനിയൻ ബിരിയാണി വേവ്വൂല്ല്യാട്ടാ.ധാരാളം സമയമെടുത്ത് എസ്സെൻസ്സുകളെല്ലാം ചേർത്ത് ചൂടാക്കിയും,തണുപ്പിച്ചും,ദമ്മിട്ടുമൊക്കെയൊരുക്കന്ന ഈ വിഭവം വയറുനിറയെ കഴിച്ചാലും വീണ്ടും,വീണ്ടും കഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് കേട്ടൊ ഭായ്.

പ്രിയമുള്ള ചെറുവാടി,നന്ദി.പുതുവർഷത്തിൽ പുതുതീരുമാനങ്ങളൊക്കെ എടുക്കുമ്പോഴാണ്,ആയതിന്റെയൊക്കെ വിഷമങ്ങൾ അറിയുകയുള്ളൂ കേട്ടൊ മൻസൂർ.

പ്രിയപ്പെട്ട ക്ര്യ്ഷണകുമാർ ഭായ്,നന്ദി. ഉള്ളോണ്ട് ഓണം പോലെയാണേന്ന് പറഞ്ഞപോലെയാണിവിടത്തെ ആഘോഷങ്ങൾ കേട്ടൊ ഭായ്.

പ്രിയമുള്ള സീമാട്ടി,നന്ദി.ഈ റെസിപ്പി പങ്കുവെച്ചതെങ്ങാനും ഈ ഇറാനിച്ചിയറിഞ്ഞാൽ അവളെന്റെ രണ്ടുകണ്ണും കുത്തിപ്പൊട്ടിക്കും..അത്ര കേമിയാണവൾ !

പ്രിയപ്പെട്ട ജൂനൈത്,നന്ദി.എന്റെഴുത്തുകൾ തനി കുടുംബംകലക്കികളാണെന്നാണ് ചിലരൊക്കെ പറയാറ്..പിന്നെ ഇത്തരം ഇലക്ട്രോണിക് പിക്പോക്കറ്റിനെയൊക്കെ ഇനി നമ്മൾ പേടിച്ചേ മതിയാകൂ..കേട്ടൊ ഭായ്.

പ്രിയമുള്ള ശ്രദ്ധേയൻ ,ഈ നല്ല ഭവുകങ്ങൾക്കൊക്കെ ഒത്തിരി നന്ദി..കേട്ടൊ ഭായ്.

Anonymous said...

പ്രിയപ്പെട്ട മുരളീ,

ഹൃദ്യമായ നവവത്സരാശംസകള്‍!

പതിവ് പോലെ,ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു നല്ല പോസ്റ്റ്‌!കുടുംബ ഫോട്ടോ നന്നായിരിക്കുന്നു!കണിമംഗലം പോകുന്ന വഴി ഐ വിഷന്‍ ഹോസ്പിടല്‍ തുടങ്ങിയിട്ടുണ്ട്!ഇനി അവധിക്കു വരുമ്പോള്‍ ഒരു ചെക്ക്‌ അപ്പ്‌ കൂടി ആകാം!കണ്ണ് കണ്ണോടു മുടിക്കും വിധമുള്ള പരിശോധന ഹൃദയമിടിപ്പ് കൂട്ടും എന്ന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്!എങ്കില്‍ പിന്നെ,ഇറാനി സുന്ദരി തന്ന കണ്ണട വെച്ചു ഒരു ഫോട്ടോ കൂടി കൊടുക്കാമായിരുന്നു!

ആ കോഴി പ്രയോഗം ഒഴിവാക്കാമായിരുന്നു!

ലണ്ടനിലെ ഡോക്ടര്‍ കുടുംബം [ബന്ധുക്കള്‍] നവവത്സരം മനോഹരമായ ഓര്‍മയാക്കാന്‍ ഇവിടെയുണ്ടയാരുന്നു!ലണ്ടനില്‍ കിട്ടാത്ത സന്തോഷവും സമാധാനവും ഇവിടെയാണെന്ന് പറഞ്ഞു!:)

ഇവിടെ അമ്പലത്തില്‍ ഉത്സവം തുടങ്ങി!ഇന്ന് മഞ്ഞപ്ര മോഹന്റെ ഭജനയാണ്!

ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

anupama said...

പ്രിയപ്പെട്ട മുരളീ,

ഹൃദ്യമായ നവവത്സരാശംസകള്‍!

പതിവ് പോലെ,ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഒരു നല്ല പോസ്റ്റ്‌!കുടുംബ ഫോട്ടോ നന്നായിരിക്കുന്നു!കണിമംഗലം പോകുന്ന വഴി ഐ വിഷന്‍ ഹോസ്പിടല്‍ തുടങ്ങിയിട്ടുണ്ട്!ഇനി അവധിക്കു വരുമ്പോള്‍ ഒരു ചെക്ക്‌ അപ്പ്‌ കൂടി ആകാം!കണ്ണ് കണ്ണോടു മുട്ടിക്കും വിധമുള്ള പരിശോധന ഹൃദയമിടിപ്പ് കൂട്ടും എന്ന് ഇപ്പോള്‍ മനസ്സിലായിട്ടുണ്ട്!എങ്കില്‍ പിന്നെ,ഇറാനി സുന്ദരി തന്ന കണ്ണട വെച്ചു ഒരു ഫോട്ടോ കൂടി കൊടുക്കാമായിരുന്നു!

ആ കോഴി പ്രയോഗം ഒഴിവാക്കാമായിരുന്നു!

ലണ്ടനിലെ ഡോക്ടര്‍ കുടുംബം [ബന്ധുക്കള്‍] നവവത്സരം മനോഹരമായ ഓര്‍മയാക്കാന്‍ ഇവിടെ ഉണ്ടായിരുന്നു!ലണ്ടനില്‍ കിട്ടാത്ത സന്തോഷവും സമാധാനവും ഇവിടെയാണെന്ന് പറഞ്ഞു!:)

ഇവിടെ അമ്പലത്തില്‍ ഉത്സവം തുടങ്ങി!ഇന്ന് മഞ്ഞപ്ര മോഹന്റെ ഭജനയാണ്!

ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ട്,

സസ്നേഹം,

അനു

ജീവി കരിവെള്ളൂർ said...

വെടിക്കെട്ടും പോക്കറ്റടിയുമായി പുതുവത്സര പോസ്റ്റ് ജോറായിട്ടുണ്ട് . പോരാത്തതിന് ഇറാനി ബിരിയാണിയും . ഞാ‍ന്‍ പച്ചക്കറി ആയത് നന്നായി .ഹൊ! ഇല്ലേ ഇപ്പോ കൊതിച്ച് പണ്ടാരടങ്ങിയേനെ ;)

പട്ടേപ്പാടം റാംജി said...

ചെറുതായി പഴകി തുടങ്ങിയെങ്കിലും ഇറാനി ബിരിയാണിയുടെ മണം അടിച്ചപ്പോള്‍ ഉഷാറായി.
വെറുതെ അവിടെ വെച്ച് പിള്ളേരുടെ മെക്കിട്ട് കേറാനോന്നും പോണ്ട കേട്ടോ. അകത്ത്‌ ആക്കിയില്ലെന്കില്‍ പറഞ്ഞു വിട്ടേക്കും. പിന്നെ മുരളിയേട്ടന്‍ എപ്പോഴും പറയുന്നത് പോലെ ലണ്ടനിലെ മണ്ടന്‍ വിശേഷങ്ങള്‍ക്ക് ഞങ്ങള്‍ ബുദ്ധിമുട്ടും.അതുകൊണ്ട് മണ്ടത്തരമോന്നും കാണിചേചക്കല്ലേ.
ലിങ്കുകളില്‍ കുറച്ച് കഴിഞ്ഞേ പോകു.
പുതുവല്സരം ആശംസിക്കുന്നു.

MOIDEEN ANGADIMUGAR said...

അനുഭവം വളരെനന്നായി പകർത്തി മുരളിയേട്ടൻ.
കലക്കി എഴുത്തും,കൂടെയുള്ള ചിത്രങ്ങളും.
ആശംസകൾ

ഒഴാക്കന്‍. said...

എന്നാലും പുതുവര്‍ഷത്തില്‍ കിട്ടുന്ന ആ ഒരു മണം.. ആ കൊതിപ്പിക്കാതെ മാഷേ
അപ്പൊ എല്ലാവിധ പുതുവത്സര ആശംസകളും

വേണുഗോപാല്‍ ജീ said...

കിളികള്‍ക്കിടയിലൂടെ ഡീസന്റ് ആയീ നടക്കാന്‍ വല്ല്യ പ്രയത്നം വേണം.. പ്രായം കൊണ്ട് കൈവരിക്കുമായിരിക്കും...!! പിന്നെ ഇറാനി ചേച്ചി ഇങ്ങനൊക്കെ ആണെങ്കില്‍ പാടാകും...പോസ്റ്റ്‌ കലക്കി എന്ന് ഞാന്‍ കൂടെ പറയണ്ടല്ലോ... ! പുതുവത്സരാശംസകള്‍....

ആളവന്‍താന്‍ said...

ഇതെന്താ ഇത്ര വൈകിയത് പുതുവര്‍ഷ പോസ്റ്റ്‌? എന്തായാലും ഒരു വലിയ പോസ്റ്റുമായി വന്നതുകൊണ്ട് ഒരു വലിയ പുതുവര്‍ഷ ആശംസയും നേരുന്നു.

അംജിത് said...

മുരളിയേട്ടാ,
ഒരു കാര്യം പറയാന്‍ വിട്ടു പോയി.
ലോകത്തില്‍ തന്നെ മികച്ച ചികിത്സ കുറഞ്ഞ ചെലവില്‍ കിട്ടുന്ന അപൂര്‍വ സ്ഥലങ്ങളില്‍ ഒന്നാണ് കേരളം. പല്ലിനും, കണ്ണിനും തുടങ്ങി എന്തൊക്കെ അവയവങ്ങലുണ്ടോ ശരീരത്തില്‍ അതിനെല്ലാം പറ്റിയ നല്ല അപ്പോതിക്കിരികളും മരുന്നുകളുമൊക്കെ ഇവിടെയുണ്ട് കേട്ടോ. ചുരുക്കത്തില്‍ പറഞ്ഞാല്‍ 'വില തുച്ഛം, ഗുണം മെച്ചം'.
അടുത്ത പ്രാവശ്യം നാട്ടില്‍ വരുമ്പോള്‍ ഇവിടെ വെച്ച് ഒന്ന് കണ്ണ് പര്ശോധിക്കാന്‍ മറക്കേണ്ട.
NB: ഇവിടെ ചികിത്സയുടെ കൂടെ ബിരിയാണി ഫ്രീ കിട്ടാന്‍ സാധ്യത ഇല്ല.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട മുനീർ,നന്ദി.നേരിട്ട ഈ നർമ്മാനുഭവങ്ങളൂടെ ഈ ഫോർമാറ്റ് ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള പോണി ബോയി,നന്ദി.ഇതീമണ്ടന്റെ ഇഡിയോക്രസിയൊന്നുമല്ല.കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലൊ !..അതീമണ്ടനെയിടക്ക് ഓർമ്മപ്പെടുത്തുന്നുയെന്നു മാത്രം..!

പ്രിയപ്പെട്ട വില്ലേജ്മാൻ,നന്ദി. എന്റെയിതുവരെയുള്ള റെസല്യൂഷനൊക്കെ പഴേ ചാക്ക് പോലെയാണ്.പിന്നെ ഈ ഇറാനിയൻ ബിരിയാണി വെക്കുമ്പോൾ സമയമൊക്കെ അടിയിലെ ചൂടുപോലെയിരിക്കും കേട്ടൊ ഭായ്.

പ്രിയമുള്ള രമേശ് ഭായ്,നന്ദി. ഞങ്ങളാനാട്ടുകാരെ പോലെ വെടിക്കെട്ടിന്റെ വർണ്ണക്കാഴ്ച്ചകൾ പൊട്ടിക്കാൻ ആർക്കാ പറ്റുകാ..അല്ലെ!പൂരപ്പാട്ടെഴുതിയ തമ്പുരാക്കന്മാർ,അക്കാവമ്മ,വി.കെ.എൻ,...മുതൽ തലമുറകൾ ഇതുവരെയെത്തി നിൽക്കുകയാണ്....

പ്രിയപ്പെട്ട അനു,നന്ദി.നേരനുഭങ്ങൾ നേരിട്ടെഴുതി,അതിനോട് കുറച്ച് പൊടിപ്പും തൊങ്ങലും വെച്ച് കാച്ചുന്നാതാണിതൊക്കെ കേട്ടൊ.ഇമ്മളറിയാത്ത ഏത്ഡോക്ട്ടറാണിവിടെ നാട്ടികാരനായിട്ട്?
പിന്നെ മറ്റന്നാൾ നടക്കുന്ന നമ്മുടെ തൈപ്പൂയക്കാവടിയാട്ടങ്ങൾ മിസ് ചെയ്യുന്ന എന്റെ വേദന അനുവിനറിയുമോ...!

പ്രിയമുള്ള ജീവികരിവെള്ളൂർ,നന്ദി.തനി പച്ചക്കറിയായത് നന്നായി..അല്ലെങ്കിൽ എനിക്കതിന്റെ കൊതി പറ്റിയേനേ കേട്ടൊ ഗോവിന്ദ്.

പ്രിയപ്പെട്ട റാംജി,നന്ദി. പഴക്കമുള്ളതാണെങ്കിലും മൈക്രോവേവിൽ വെച്ചൊന്നു ചൂടാക്കിയാൽ മതിയില്ലേ...പിന്നെ പിള്ളേരെ പേടിച്ചാണിവിടെയിപ്പോഴും കഞ്ഞിവെച്ച് പോക്കുന്നത് കേട്ടോ ഭായ്.

പ്രിയമുള്ള മൊയ്ദീൻ,നന്ദി. എന്നുടെയനുഭവങ്ങൾ ജസ്റ്റ് പകർത്തിവെക്കുക മാത്രമാണിവിടെ ചെയ്യുന്നത് കേട്ടൊ ഭായ്.

ശ്രീനാഥന്‍ said...

യു ആർ.. സോ..സെക്സി “ ! വീണൂ പോയല്ലേ? നല്ല രസകരമായി കുറിപ്പ് ലണ്ടന്മാരെ ഒക്കെ മണ്ടന്മാരാകുന്ന മാന്ത്രികാ! ‘സൈക്കിളിങായ കഥ‘ വളരെ ശരിയാണ്, എന്റെ അഛൻ എന്നോടും ഞാനെന്റെ മകനോടും പറഞ്ഞിട്ടുണ്ട്! വീഡിയോ കണ്ടു, മാജിക്കിൽ ഈ ഐറ്റം കേറ്റുന്നുണ്ടോ?

Vayady said...

ഒരു സംശയം, തൃശ്ശൂരുകാരുടെ മാനം കപ്പലില്‍ കേറ്റിയേ അടങ്ങൂ അല്ലേ? :) ആനപ്പാറ പൊളിയുന്ന നുണകളല്ലേ ഇപ്പറഞ്ഞത്! നുണയാണെങ്കിലും വായിക്കാന്‍ രസമുണ്ടായിരുന്നുട്ടോ.

വീഡിയോ കണ്ടു. ആശങ്കയുളവാക്കുന്ന വീഡിയോ ആണിത്. ടെക്നോളജി നമ്മുടെ ജീവിതം ലളിതമാക്കുന്നതിനോടൊപ്പം പണ്ടില്ലാതിരുന്ന പല ഭീഷണികള്‍ ഉയര്‍‌ത്തുകയും ചെയ്യുന്നു. ഈ വീഡിയോ പങ്കുവെയ്ച്ചതിനു നന്ദി.

Kalavallabhan said...

ഈ എഴുത്തിന്റെ ശൈലി ആസ്വദിക്കാനാണ്‌ ഇടയ്ക്കിടെ ഇവിടെ എത്തിനോക്കി പോകുന്നത്.
പിന്നെ ആ “ഇറാ” അവിടെ അവസാനിപ്പിക്കുകയാണു നല്ലത്. കണ്ണിലസുഖം വന്നാൽ പടരുന്നതല്ലേ ?
കുടുബഫോട്ടോ കണ്ടു.
എല്ലാവർക്കും പുതുവത്സരാശംസകൾ (അവരെക്കൂടി അറിയിക്കുക)

jyo.mds said...

പുതുവത്സരകാച്ചകള്‍ മനോഹരമായി.അപ്പോള്‍ ന്യൂയര്‍ റെസലൂഷനെടുത്ത് നന്നാവാന്‍ തീരുമാനിച്ചു അല്ലേ.നന്നായി.
electronic pickpocketing വായിച്ച് ഞെട്ടിപോയി.electronics വളര്‍ച്ച മനുഷ്യനെ എവിടെകൊണ്ടെത്തിക്കുമാവോ??!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

മുരളിച്ചേട്ടാ.അപ്പോ പുതുവര്‍ഷം ശരിക്കും തകര്‍ത്തൂല്ലേ....
ചേട്ടന്റെ നര്‍മ്മം കൊണ്ടുണ്ടാക്കിയ ഈ പോസ്റ്റ് വെടിക്കെട്ടാണു ന്യൂ ഇയര്‍ സെലിബ്രറേഷനേക്കാന്‍ എനിക്കിഷ്ടായത്.
ചേട്ടനും കുടുംബത്തിനും ഈ വൈകിയ വേളയില്‍ എന്റെ ഒരായിരം പുതുവത്സരാശംസകള്‍ ,ആയുര്‍ ആരോഗ്യ സൗഖ്യം നേരുന്നു....

Naushu said...

രസകരമായ അവതരണം വളരെ നന്നായിട്ടുണ്ട്

Sukanya said...

രസകരമായ വായനക്കിടയിലും എന്തെങ്കിലും ഒരു പുതിയ ഇന്‍ഫര്‍മേഷന്‍ ഉണ്ടാകും
ബിലാത്തിയില്‍. അത് പങ്കുവെച്ചതില്‍ നന്ദി.

Yasmin NK said...

നന്നായ് മുകുന്ദന്‍ ജീ ആഘൊഷക്കാഴ്ച്ചകള്‍.
പിന്നെ എനിക്കിഷ്ടം ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റാണു.221 ബി.അതെന്തേ പറയാഞ്ഞേ..?
പിന്നെ ഇലക്ടോണിക് പോക്കറ്റടി...ഹോ..
ഇനിയെന്നാണവൊ മനസ്സിനകത്ത് കയറി പോക്കറ്റടിക്കുന്ന യന്ത്രം വരുക.
എല്ലാ ഭാവുകങ്ങളും. തണുപ്പ് എങ്ങനുണ്ട്?
പിന്നെ ശ്രദ്ധിക്കണെ,മാതാ ഹാരിയുടെ പ്രേതം ഉണ്ടാവും,വല്ലാതെ ബിരിയാണി തിന്നാന്‍ പോണ്ട.

Kadalass said...

പുതുവത്സര വിശേഷങ്ങള്‍ നര്‍മ്മത്തോടെ അവതരിപ്പിച്ചു.. നല്ലാ വായനാനുഭവം.

എല്ലാ ആശംസകളും!

Unknown said...

ഇത് ഒക്കെ ആണ് അല്ലെ ?ബിലാത്തി കുളത്തിലെ ന്യൂ ഇയര്‍ വിശേഷങ്ങള്‍ ..

OAB/ഒഎബി said...

ഡാ പഹയാ
വായിച്ച് വായിച്ച് ഞാനു നിന്റെ കൂടെയായി. ഹൊ ആ ഇറാനിച്ചിയുടെ ഒരു മണം
അത് മൂക്കീന്ന് പോണില്ലാന്ന്!

പ്പൊ മ്മ്ടേ നാട്ടില് ആഘോഷം കഴിഞ്ഞെയുള്ളു എന്തും. വിവരല്ലാതായി വാ‍രാണ് ന്ന്.


നന്നിയോടെ...

khader patteppadam said...

ബിലാത്തി 'ലാത്തി'കളൊക്കെ കൊള്ളാം. കണ്ണീക്കണ്ട വെളു വെളുങ്ങനെയുള്ള അപ്പോത്തിക്കിരികള്‍ക്കൊക്കെ കൈയിലെ കാശ്‌ കൊടുത്ത്‌ വെറുതെ ഓട്ടയാകണ്ട.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ഒഴാക്കൻ,നന്ദി.ഈ റെസല്യൂഷനൊക്കെ ഒരുകൊല്ലം കൊണ്ടുനടക്കേണ്ടേ എന്ന വിഷമത്തിലാണ് ഞാനിപ്പോൾ...കേട്ടൊ ഗെഡീ.

പ്രിയമുള്ള വേണുമാഷെ,നന്ദി.എല്ലാകൊല്ലവും ഡീസന്റാവണമെന്ന് ഞാൻ ശ്രമിക്കാറുണ്ടെങ്കിലും,ഈ ബിലാത്തിലായതുകൊണ്ടതിന് പറ്റാറില്ല..കേട്ടൊ മാഷെ.

പ്രിയപ്പെട്ട ആളവന്താൻ,ഈ വലിയ നവവത്സരാശംസകൾക്ക് ഒത്തിരി നന്ദി കേട്ടൊ വിമൽ.

പ്രിയമുള്ള അംജിത്,വീണ്ടും നന്ദി.ഇവിടെയിപ്പോൾ നമ്മുടെ നാട്ടിലേക്കുള്ള ഹെൽത്ത് കം ടൂറിസം പാക്കേജുമായാണ് ട്രാവലേജെൻസികൾ ആളൊളെ മണീയടിക്കുന്നത്..പിന്നെ ചികിത്സയില്ലാതെ തന്നെ ബിരിയാണിക്ക് ക്ഷാമമില്ലാത്ത സ്ഥലമാണല്ലൊ നമ്മുടേതെന്നറിയില്ലേ!

പ്രിയപ്പെട്ട ശ്രീനാഥൻ മാഷെ,നന്ദി.
ഇതിനെയാണ് പറയുന്നത്’ലണ്ടന്മാർ മണ്ടനിലെന്ന്’ പറയുന്നത്!പിന്നയാകഥകളെല്ലാം സൈക്കിളിങ്ങായി തുടർന്നുകൊണ്ടേയിരിക്കുമല്ലോ..അല്ലേ മാഷെ.

പ്രിയമുള്ള വായാടി,നന്ദി.ഇതാണ് ഇ-ഉലകത്തിന്റെ ഉള്ളുകള്ളികളുള്ള പിക്-പോക്കറ്റിങ്ങ് !
നുണകളിൽ മാസ്റ്റർ ഡിഗ്രിയുള്ള ഈ ആനമണ്ടന്റെ ലയിങ്ങുകളെല്ലാം ഇങ്ങനെ പബ്ലിക്കായി പച്ചക്ക് വിളിച്ചുപറയരുതെന്ന് എത്രതവണ പറഞ്ഞിട്ടും ഈ ഗെഡിച്ചി എന്നെയൊന്ന് പൊക്കിയിട്ടേ പോകൂ...
അതാണീനാട്ടുമിത്രമായാലുള്ള ഗുണമല്ലേ വായാടിതത്തമ്മേ..

പ്രിയപ്പെട്ട കലാവല്ലഭാ,നന്ദി.എന്റെ റെസല്യൂഷനൊക്കെ പഴേ ചാക്കുപോലെയായത് കൊണ്ട് ഈ ‘ഇറാ’ ഇറക്ഷനൊക്കെ എന്നേ അവസാനിച്ചുവെന്റെ ഭായ്.

ജിമ്മി ജോൺ said...

ബിലാത്തിയേട്ടാ... ഇങ്ങനെ ‘മണം’ പകര്‍ന്ന് കൊതിപ്പിക്കാതെ... ആഘോഷ വിശേഷങ്ങള്‍ കേമമായി... (ഏതായാലും ഞാനും ഒരു റെസലൂഷന്‍ എടുക്കാന്‍ തീരുമാനിച്ചു.. ഇനി മുതല്‍ ബിരിയാണി കഴിക്കുക മാത്രമേയുള്ളൂ, അതിന്റെ റെസിപ്പി ചോദിക്കില്ല..) പുതുവത്സരാശംസകളോടെ..

..naj said...

good article.
keep writing.

ശബരിമല ദുരന്തം

siya said...

ബിലാത്തി ,ഈ പോസ്റ്റ്‌ വായിക്കുന്നതിനിടയില്‍ ഞാന്‍ ആ ഓക്സ്ഫോർഡ് സ്ട്രീറ്റും, റീജന്റ് സ്ട്രീറ്റും !

എല്ലാം ഒന്ന്‌ കറങ്ങി ട്ടോ ...പോസ്റ്റ്‌ എന്നും പോലെ രസകരം !!

എല്ലാം മിസ്സ്‌ ചെയുന്നു ..

Unknown said...

മറ്റുള്ള നല്ല തുടുതുടുപ്പുള്ള വൈറ്റ്ല്ഗോൺ, ബ്ലേക്ക്മിനോർക്ക, റെഡൈലന്റ് മുതലുള്ള മേഞ്ഞുനടക്കുന്ന പിടക്കോഴികളെ ഒട്ടും ഗൌനിക്കുന്നില്ല എന്ന ഭാവത്തോടെ തലയിലൊരു ചുവന്ന തൊപ്പിയും വെച്ച്, ഒരു നാടൻ ‘കോഴിച്ചാത്തനെ‘ പോലെ , വെറുതെ ചിക്കിതെരഞ്ഞ് ഞാനും...!

വാഴക്കോടന്‍ ‍// vazhakodan said...

ബിലാത്തീ.. യൂ നോ വെന്‍ ഐ വാസ് ഇന്‍ ലണ്ടന്‍...എനിക്കാ നായരുടെ ചായക്കടയായിരുന്നു ഇഷ്ടം :)

വിവരണങ്ങളൊക്കെ ഇഷ്ടായി!ബൈ ദി ബൈ ഹാപ്പി ന്യൂ യേര്‍...

Mohamed Salahudheen said...

പുതുവല്സരാഘോഷത്തില് പങ്കുചേരാന് കഴിഞ്ഞില്ല. ക്ഷമിക്കണം,
അടുത്ത ഓണത്തിന് സദ്യയുടെ നേരത്തെങ്കിലും എത്താമെന്നു കരുതുന്നു. വൈകിയെങ്കിലും നല്ലൊരു പുതുവര്ഷമാശംസിക്കുന്നു.

പ്രാര്ഥനയോടെ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജ്യോ മേം,നന്ദി,ഇപ്പോ നന്നായതുകൊണ്ടാണല്ലൊ ഈ ഇലക്ട്രോണിക്പിക് പോക്കറ്റിനേകുറിച്ചൊക്കെ കാണിച്ചുതരാൻ പറ്റിയത്...

പ്രിയമുള്ള റിയാസ്,നന്ദി.പുതുവർഷം തകർത്തുതരിപ്പണമാക്കിയില്ലേ.പിന്നെ ഈ കോരിത്തരിപ്പിക്കുന്ന ആശംസക്ക് ഒത്തിരിയധികം താങ്ക്സ്..ട്ടാ ഗെഡീ.

പ്രിയപ്പെട്ട നൌഷു,ഈ വായാനുഭവത്തിന് ഒരുപാട് നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള സുകന്യാജി,നന്ദി.ഈ ചടപരത്തി കാച്ചുന്നതിനിടയിൽ ചെതല്ല്യാ‍ത്ത ഉപകാരം പോലെ എനിക്ക് കിട്ടുന്ന അറിവുകളും പങ്കുവെക്കുകയാണെന്ന് മാത്രം...

പ്രിയപ്പെട്ട മുല്ലേ,നന്ദി.മാതാ ഹാരി എന്നെ കണ്ട് പേടിക്കാതിരുന്നാമതി..!പിന്നെ എന്റെ വീര നായകനായ ഷെർളെക്കേട്ടനെ കുറിച്ചാണേങ്കിൽ ഇമ്മിണി കാര്യങ്ങളുണ്ട്..ലോക്കൽ സ്റ്റോക്ക് തീർന്നിട്ട് വേണ്ടെ മൂപ്പരുടെ മെക്കട്ടുകയറുവാൻ...

പ്രിയമുള്ള മുഹമദ് കുഞ്ഞി,നന്ദി.ഇത്തരം വായനാനുഭവങ്ങളാണല്ലോ എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്ന ഘടകം....

പ്രിയപ്പെട്ട മൈഡ്രീംസ്,നന്ദി.ഈ ബിലാത്തി കുളത്തിൽ നിന്നുമിനിയെന്തൊക്കെ മുങ്ങി തപ്പിയെടുക്കുവാൻ കിടക്കുന്നു എന്റെ ദിൽരാജ്.

പ്രിയമുള്ള ഒ.എ.ബി,നന്ദി.ലണ്ടനിൽ വന്നപ്പോൾ ഈ മണ്ടന്റെ വിവരവും,മൂക്കിന്റെ മണമടിയും കൂടി കൂടി വരികയാണ് കേട്ടൊ ബഷീർ ഭായ്.

പ്രിയപ്പെട്ട പട്ടേപ്പാടം ഖാദർ ഭായ്,നന്ദി. ഇതാണൂ സംഗതികൾ കേട്ടൊ ഭായ്

‘കണ്ണൂ കാണീക്കുവാൻ പോയീട്ട് കീശയോട്ടയായി...
കണ്ണിനിമ്പമായ് തേൻ കുടക്കണ്ണൂകൾ കണ്ടിട്ടോട്ടമായി...!‘

V P Gangadharan, Sydney said...

അല്‍പം വൈകിയെത്തി, എന്ന ഖേദം ഉണ്ട്‌. ഏതാണ്ട്‌ മുപ്പതു വര്‍ഷക്കാലത്തെ കുടിയിരിപ്പില്‍ എന്റെ കാല്‍ക്കീഴിലൂടെ സിഡ്നിയിലെ മണ്ണിലേക്ക്‌ ഇതിനകം വേരിറങ്ങിക്കഴിഞ്ഞതിനാലാവാം, ബിലാത്തിപ്പട്ടണം ബ്ലോഗില്‍ കറങ്ങിയടിക്കാന്‍ ഇമ്പം തോന്നുന്നു.
മുഖവുരക്കുശേഷം, അല്‍പ്പം കാര്യം:
പറഞ്ഞ്‌ നോവിക്കാതെ കടന്നു പോയ ഉറ്റവരുടെ കണ്ണീരുവീണ്‌ വറ്റിക്കഴിഞ്ഞ ഇന്നലെകളില്‍ പൂണ്ടുകിടന്ന ദൃശ്യങ്ങളെ, പച്ചപ്പുല്ലും കേരവൃക്ഷവും കിളുര്‍ത്തു വളര്‍ന്ന കറുത്ത മണ്ണിളക്കിയും വെളുത്ത പൂഴി മാറ്റിയും, നമ്മുടെ മുന്‍പിലേയ്ക്ക്‌, കളിക്കോപ്പും കിഴുക്കും കാട്ടി ബിലാത്തിപ്പട്ടണത്തിരുന്നുകൊണ്ട്‌ സുന്ദരമായി അവതരിപ്പിച്ച ഈ പുതുവത്സര ചിന്തകള്‍ക്ക്‌ നല്ല തന്മയത്വമുണ്ട്‌. അരച്ചായയും മോന്തി, അടുത്തിരിക്കുന്ന ചങ്ങാതിയോട്‌ കുശലം പറയുന്ന ലാഘവം മുരളീമുകുന്ദന്റെ പറച്ചിലിന്‌ ഉണ്ടെന്നുള്ളതാണ്‌ അതിനു കാരണം.
പട്ടണത്തിന്റെ തട്ടകത്തിലെ നാരിയുടെ മുടിനാരില്‍ പൂക്കളില്ല, എന്ന മുരളിയുടെ വ്യംഗ്യഭാഷ സെന്റിന്റെ മണമില്ലാതെ തന്നെ എനിക്ക്‌ ചോര്‍ത്തിയെടുക്കാനാവുന്നുണ്ട്‌! ഇതാണ്‌ മുരളിയുടെ മുരളീസ്വരം.
സുഹൃത്തേ, ഇനിയും എഴുതൂ, എഴുതൂ, എഴുതൂ....

chithrangada said...

മുരളിചേട്ടന് ,ദേ ഈ നുണ ഗുണ്ട്
പൊട്ടി ഇവിടെ ആനപ്പാറ വരെ
പൊട്ടി !
നല്ല രസമുണ്ടായിരുന്നു വായിക്കാന് ......
പിന്നെ ലോകത്തെ നല്ല സുന്ദരികള്
ഇറാനില് എന്ന് പറഞ്ഞത് പിടിചില്ലാട്ടോ ,
അത് മ്മടെ തൃശൂര് അല്ലെ ഉള്ളത് ......

Anonymous said...

വീഡിയോ കണ്ടപ്പോൾ പേടിയാ തോന്നിയെ എന്റെമ്മോ കാലത്തിന്റെ പോക്കെ!!!! ഇറാനി സുന്ദരി തന്ന ബിരിയാണി റെസിപ്പികൂടി ആകാമായിരുന്നു അതു പെണ്ണുമ്പിള്ള ഉണ്ടാക്കി അതിന്റെ പേരുമാ‍ാറ്റിയിട്ടു കൊടുത്താലും മതി.. ഇന്നത്തെ അണുകുടുംബത്തെ പറ്റിയും സുന്ദരമായി കൂട്ടത്തിലൊരു കൊട്ട് കൊടുത്തു അല്ലെ... പണ്ട് എനിക്കും കിട്ടിയിരുന്നു ഒരു തത്തയെ നാലുടയറുള്ള തത്തയെ... നല്ല രസത്തിൽ ഒരു പോസ്റ്റ് സമ്മാനിച്ചതിനു നന്ദി..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇറാനുമായി അധികം ചങ്ങാത്തം വേണ്ട കേട്ടോ. സദ്ദാം ഹുസൈനുവരെ കൈ പൊള്ളിയതാ..
പോരാത്തതിന് അണ്‌ബോംബും ഉണ്ടെന്നാ കേള്‍വി.

Unknown said...

ലണ്ടന്‍ പുതുവല്‍സര ചിന്തകളും, ഇറാനി ബിരിയാനിയുമെല്ലാം വല്ലാതെ രസിച്ചു.
മുരളിഭായിക്കും കുടുംബത്തിനും സര്‍വ്വഐശ്വര്യങ്ങളും നേരുന്നു.

joshy pulikkootil said...

adipoli
happy new year

sijo george said...

നിങ്ങടെ ടൈം മനുഷ്യാ.. :( കപ്പേം മീനും തിന്ന്, ടിവിം കണ്ട് ന്യൂഇയറും, ക്രിസ്മസിനും, വീട്ടിൽ ചുരുണ്ട് കൂടേണ്ടി വന്ന ഈ കൌമാരക്കാരന്റെ പ്രാക്ക് കിട്ടാതിരിക്കാൻ നേർച്ച നേർന്നോളു.. ‘ഇറാനിയൻ ബിരിയാണി..’ ഹും.. കാണിച്ച് തരാം.. ഈ പോസ്റ്റിന്റെ പ്രിന്റെടുത്ത് ഞാൻ നിങ്ങ്ടെ വീട്ടിലേക്കയക്കും.. അമ്മാണേ സത്യം.. :(

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ജിമ്മിജോൺ,നന്ദി. എല്ലാവരുമിതുപോലെ റെസല്യൂഷനുകളെടുത്താൽ ലോകമ്മുഴുക്കനുമുള്ള ബിരിയാണികൾ വളീച്ചുപോകില്ലേ ഭായ്.


പ്രിയമുള്ള നാജ്,ഈ ആശംസകൾക്കും, ആശീർവാദത്തിനുമൊക്കെ ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട സിയ,നന്ദി.ഇവിടത്തെ ഇമ്പമാർന്ന കാഴ്ച്ചകളെ കുറിച്ച് അമേരിക്കയിലിരുന്ന് സിയയുടെ നല്ല ഓർമ്മകുറിപ്പുകൾ ഉടൻ പ്രതീക്ഷിക്കുന്നു..കേട്ടൊ.

പ്രിയമുള്ള ഷിഗിൻ,നന്ദി.തീരെ പൊരുന്നലുപിടീക്കാത്ത ഈ ഫോറിൻ പിടക്കോഴികളുടെ ജനുസ്സ് ഒന്ന്..വേറയാ അല്ലേ?

പ്രിയപ്പെട്ട വാഴക്കോടൻ,നന്ദി.ചേര തിന്നുന്ന നാട്ടിൽ വന്നാൽ നടുതുണ്ടം തിന്നണമല്ലോ അല്ലേ മജീദേ..പിന്നെ വിവരണങ്ങൾ ഇഷ്ട്ടപ്പെട്ടതിൽ സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള സലാഹ്,നന്ദി.ഒട്ടും വൈകിയിട്ടില്ല ,സദ്യയുടെ നടുപന്തിയിലാണ് ഇടം കിട്ടിയിരിക്കുന്നത് കേട്ടൊ ഗെഡീ.

പ്രിയപ്പെട്ട ഗംഗാധരൻ മാഷെ,ഗാഭീര്യവും അതിനൊത്ത ഭംഗിയുമുള്ള ഗംഗാനദിയുടെ ഓളങ്ങൾ പോലെ കളകളമൊഴുകിവരുന്ന താങ്കളുടെ വാക്കുകളുടെ പ്രളയം കണ്ട് അതിശയത്തിൽ മുങ്ങിപ്പൊങ്ങി ഞാനിതാ കോൾമയിർ കൊള്ളുകയാണ്...ഇത്ര നല്ല പ്രോത്സാഹനങ്ങൾക്ക് ഒത്തിരിയൊത്തിരി നന്ദി കേട്ടൊ ഭായ്.

Echmukutty said...

വേഗം ഒരു നോവലെഴുതാൻ തുടങ്ങൂ. ആദ്യം ചില അധ്യായങ്ങൾ ബ്ലോഗിലിട്ട് മനുഷ്യരെ കൊതിപ്പിയ്ക്കുക. അപ്പോഴേയ്ക്കും വലിയ വലിയ പ്രസാധകർ കാശ് അങ്ങോട്ട് തന്ന് നോവൽ അച്ചടിപ്പിയ്ക്കും.
ചിന്തകൾ നന്നായി കേട്ടോ.

ശ്രീ said...

പുതുവര്‍ഷ പോസ്റ്റ് നന്നായി... കളിയും തമാശയും ഇത്തിരി കാര്യവുമൊക്കെയായി.

Jishad Cronic said...

പുതുവര്‍ഷത്തിലും മുരളിയേട്ടന്‍ കലക്കി... പക്ഷെ ഞാന്‍ വന്നപ്പോ ളെ ക്കും പോസ്റ്റ്‌ പഴകിപ്പോയി

poor-me/പാവം-ഞാന്‍ said...

EYE tonic filled in ur eyes, lucky ma(ma)n....

Unknown said...

ലണ്ടന്‍ സുന്ദരം, ഓക്സ്ഫോര്‍ഡും ഒരു നൊസ്റ്റാള്‍ജിയ തന്നെ..

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചിത്ര,നന്ദി.നമ്മുടെ നാട്ടിലുള്ള മങ്കമാരെല്ലാം ശാലീന സുന്ദരികളായ അതിമനോഹരികളാണല്ലോ,ഇവിടെയൊന്നും മഷിട്ടു നോക്കിയാൽ അത്തരമൊന്നിനെ പോലും കാണാൻ കിട്ടില്ല..!

പ്രിയമുള്ള ഉമ്മൂ,നന്ദി. ചക്രമില്ലാകാലത്തന്നത്തെ നാലുചക്രമുള്ള കളീക്കോപ്പുകളൂടെ വില ഇപ്പോഴുള്ള പിള്ളേർക്കറിയില്ല..! ബിരിയാണി കണ്ടിട്ടെന്നെ ഇങ്ങനെ,ഇനി റെസിപ്പി കൂടി വിവരിച്ചാൽ...ഹൌ..!

പ്രിയപ്പെട്ട ഇസ്മായിൽ,നന്ദി.എല്ലാ ന്യൂക്ലിയർ അധിനിവേശങ്ങളും നിരോധിച്ചാഹ്ലാദത്താലാണ് ഇറാനിച്ചിയുമായി അടൂത്തത് കേട്ടൊ ഭായ്.

പ്രിയമുള്ള തെച്ചിക്കോടൻ,രസച്ചരട് മുറുക്കിയുള്ള ഈ ഉഗ്രൻ ഭാവുകങ്ങൾക്ക് ഒത്തിരി നന്ദി കേട്ടൊ ഷംസു.

പ്രിയപ്പെട്ട ജോഷി,അടിച്ച് പൊളിച്ച ഈ വായനക്ക് ഒരുപാട് നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള സിജോ,നന്ദി. ചതിക്കരുത്..മോനെ,ലണ്ടനിലിനി വരുമ്പോൾ കണ്ണ് ടെസ്റ്റ് ചെയ്യിക്കുവാൻ ഞാൻ കൊണ്ടുപോകാം..കേട്ടൊ.

പ്രിയപ്പെട്ട എച്മു,ഈ നല്ലയഭിപ്രായത്തിന് നന്ദി.ഇപ്പോഴത്തെന്റെ സ്ഥിതിവിശേഷങ്ങൾ വെച്ച് നോക്കിയാൽ ചാവ്ണേക്കാൾ മുമ്പൊരു നോവെലെഴുതുവാനെനിക്ക് പറ്റുമെന്ന് തോന്നുന്നില്ല..കേട്ടൊ.

പ്രിയമുള്ള ശ്രീ,നന്ദി.കളിക്കിടയിൽ ഇത്തരം കുറച്ചു തമാശകളും,കാര്യങ്ങളൊന്നുമില്ലെങ്കിൽ ഒരിത് ഉണ്ടാവില്ല അതുകൊണ്ടാത്.

പ്രിയപ്പെട്ട ജിഷാദ്,നന്ദി.പഴകിയാലും ഈ ബിരിയാണി ചൂടാക്കി കഴിക്കാൻ ഭയങ്കര ടേയ്സ്റ്റാട്ടാ..കേട്ടോ ഭായ്.

AK said...

ഭംഗിയായി എഴുതി, നോമും അവിടെയൊക്കെ ഉണ്ടായിരുന്നു.....

Anonymous said...

BILATTHIYILE BLOGAN......
LANDONILE MANDAN.........
VEETTINULLIL KANDAN......
VEETINU PURATHU EMANDAN..

Wonderful.....MURALEE

By

K.P.RAGHULAL

ജയരാജ്‌മുരുക്കുംപുഴ said...

puthuvalsara aghoshangal gambheeramayi..... aashamsakal........

raadha said...

ലണ്ടനിലെ പുതുവത്സര വിശേഷങ്ങള്‍ കലക്കി..വളരെ നാച്ചുറല്‍ ആയിട്ട് എഴുതിയതാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്..ചേട്ടനും കുടുംബത്തിനും എല്ലാ ഐശ്വര്യങ്ങളും നേരുന്നു...

സസ്നേഹം, രാധ

Sidheek Thozhiyoor said...

മണ്ടന്മാര്‍ ലണ്ടനില്‍ ..ആ ചിത്രം ഒന്നൂടെ പൊടിതട്ടി എടുത്താലോ മുരളി ഭായ് ...അപ്പൊ ഒരൊന്നൊന്നര അടിച്ചു പൊളി ആയിരുന്നല്ലേ ..വൈദ്യരെ കണ്ടു ആഘോഷമാക്കിയതും നന്നായി..

ഷമീര്‍ തളിക്കുളം said...

ഒരു വലിയ പോസ്റ്റ്‌ ഒട്ടും മുഷിപ്പിക്കാതെ വായിക്കാന്‍ കഴിഞ്ഞു...! പുതുവത്സര വിശേഷങ്ങള്‍ പുതുമയോടെ പങ്കുവെച്ചതിന്, നന്ദി...

Thommy said...

ലണ്ടനില്‍ പിന്നെയും വന്നു മടങ്ങിയ പ്രതീതി
Oxford & Reagent streets was our hangout places too...

ente lokam said...

ഇനിയിപ്പോ എന്താ പറയാന്‍.. പുതു വത്സരം കലക്കി..pik poketting വീഡിയോ മുമ്പ് കണ്ടിരുന്നു. അത് പങ്ക് വെച്ചത് വളരെ ഉപകാര പ്രദം ആയി.. പിന്നെ എഴുത്ത് ..വിവരക്കേട് പറയാന്‍ ഞാന്‍ ഇല്ലേ ... ബ്രമ്മാവിനു ആണോ ആയുസ്സിനു പഞ്ഞം!!!

എന്നാലും നാട്ടില്‍ ഒരു കണ്ണാടി കട
ഇടണം..ഒരു വിദേശിയെ തന്നെ ജോലിക്ക് വെക്കണം.അടുത്ത് തന്നെ ഒരു ഇറാനി ബിരിയാണി കടയും.ഹ..ഹ

അജയനും ലോകവും said...

കൊള്ളാം മുരളിയേട്ടാ...
പോക്കറ്റടി സാങ്കേതിക വിദ്യയെപ്പറ്റി പറഞ്ഞത് ഉപകാരപ്രദമായി...
ഇനിയും പോരട്ടെ ഇങ്ങനെ പുതു പോസ്റ്റുകള്‍ ....

കുസുമം ആര്‍ പുന്നപ്ര said...

ഇതൊക്കെ കൊള്ളാമല്ലോ മാഷേ..ചുമ്മാതല്ല ഈസായിപ്പിന്‍റ നാട്ടിപ്പോയവരൊന്നും ഇങ്ങോട്ടു വരാത്തത്

ജോയ്‌ പാലക്കല്‍ - Joy Palakkal said...

നന്നായിരിയ്ക്കുന്നു പുതുവത്സര ചിന്തകള്‍!!
ഹാപ്പി ന്യൂ ഇയര്‍ .

Sapna Anu B.George said...

ഞാനിവിടെ നേരത്തെ വന്നിട്ടുണ്ടോ , ഒരു സംശയം, എന്നാലും ഒരു പുതുവത്സരാശംസകള്‍ ഇരിക്കട്ടെ

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട പാവം-ഞാൻ,നന്ദി. ഈ മാമന്റെ കണ്ണുനീർ കാണാൻ ഒരു പാവമെങ്കിലും ഉണ്ടായല്ലോ...

പ്രിയമുള്ള നിശാസുരഭി,നന്ദി. ലണ്ടനിലെ ഓരോവീഥികളും നൊസ്റ്റാൽജിയ ഉണർത്തുന്നത് തന്നെയാണ് കേട്ടൊ സുരഭി.

പ്രിയപ്പെട്ട ചേർക്കോണം സ്വാമികൾ,നന്ദി. അങ്ങയുടെ ഇവിടെയുണ്ടായിരുന്നപ്പോഴുള്ള പൂർവ്വാശ്രമചിന്തകളും പങ്കുവെക്കുമല്ലോ അല്ലേ സ്വാമിജി.

പ്രിയമുള്ള രഘുലാൽ,നന്ദി. ബ്ലോഗനും,കണ്ടനും,എമണ്ടനുമാക്കിയതിൽ സന്തോഷം കേട്ടൊ ഗെഡീ.

പ്രിയപ്പെട്ട ജയരാജ്,നന്ദി.ഈ ആഘോഷങ്ങളിൽ പങ്കെടുത്ത് ഗംഭീരമാക്കിയതിന് സന്തോഷം കേട്ടൊ ഭായ്.

പ്രിയമുള്ള രാധ,നന്ദി.ഈ ഇഷ്ട്ടപ്പെടലുകൾക്കൊക്കെ ഒത്തിരി നന്ദി കേട്ടൊ രാധാജി.

പ്രിയപ്പെട്ട സിദ്ധീക്ക,നന്ദി.എന്നെയൊക്കെ മുന്നിൽ കണ്ടാവാം മുന്നെ തന്നെ ഈ മണ്ടന്മാർ ലണ്ടനിൽ എടുത്തതെന്ന് തോന്നുന്നുണ്ട് കേട്ടൊ ഭായ്.

പ്രിയമുള്ള ഷമീർ,നന്ദി.മുഷിപ്പില്ലാതെ വായിച്ച് പോയതിന് ഏറെ സന്തോഷം കേട്ടൊ ഗെഡീ.

പ്രിയപ്പെട്ട തൊമ്മി ഭായ്,നന്ദി.താങ്കളുടെ ലണ്ടൻ സ്മരണകളും ബൂലോഗരുമായി പങ്കുവെക്കുമല്ലോ..കേട്ടൊ തോമാസ് ഭായ്.

പ്രിയമുള്ള എന്റെ ലോകം,നന്ദി.ഇനി നാട്ടിൽ കട തുടങ്ങുമ്പോൾ..പറയൂ,ഒരു ഷെയറ് ഞാനും എടുക്കാം കേട്ടൊ വിൻസന്റേ.

AK said...

@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം ,തീര്‍ച്ചയായും, ഇന്ത്യന്‍ പൂര്‍വ്വാശ്രമ സ്മരണകള്‍ തീര്‍ന്നതിനു ശേഷം എഴുതുന്നതായിരിക്കും!!! താങ്കളുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

yousufpa said...

സംഗതി കലക്കി. ഞങ്ങളിവിടെ പുതുവത്സരം ഇഴഞ്ഞ് ആഘോഷിച്ചു.

Unknown said...

“കണ്ണുകാണീക്കുവാൻ പോയീട്ടെൻ കീശയോട്ടയായി..
കണ്ണിനിമ്പമായ് തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി..!
കണ്ണന്റെ പേരുള്ളയെന്നെനീ ശപിക്കല്ലേ പെണ്ണേ, നിൻ
കണ്ണായ ഞാനിനി പോകില്ലയൊട്ടുമാവിഭവം കഴിക്കുവാൻ...“

ശാന്ത കാവുമ്പായി said...

എന്റെ അസൂയ അറിയിച്ചു കൊള്ളുന്നു.പിന്നെ പെണ്ണുമ്പിള്ളയോട് കുറച്ചു സൂക്ഷിക്കാൻ ഞാൻ പറഞ്ഞതായി അറിയിക്കുമല്ലോ.

ഗീത said...

ഹോ വായിച്ച് അസൂയ പെരുത്തിട്ടു വയ്യ. ഇത്തിരി താമസിച്ചാണേലും ബിലാത്തിക്കും കുടുംബത്തിനും പുതുവത്സരാശംസകൾ.
( ഈ പുതുവത്സരം തിരക്കിനിടയിൽ മുങ്ങിപ്പോയി).

ഗീത said...
This comment has been removed by the author.
വീകെ said...

ബിലാത്തിച്ചേട്ടാ... പുതുവത്സരം കലക്കി...!!
പിന്നെ ആ ഇറാനി...!
ആ സ്കാനർ...!!!
കാലം ഇങ്ങനെ പുരോഗമിച്ചാൽ മനുഷ്യനു സ്വസ്തത എന്നൊന്നു ഉണ്ടാവില്ലാല്ലെ...!!?
വൈകിയാണെങ്കിലും എന്റേയും “പുതുവത്സരാശംസകൾ...”

asdfasdf asfdasdf said...

ഈശ്വരാ .. അപ്പൊ റിസീപ്പി വരെ കാര്യങ്ങളെത്തി ല്ലേ.. എന്തിനാ ഇനി കൂര്‍ക്കഞ്ചേരി പൂയ്യോം കാവട്യൊക്കെ .. :)
ആശംസകള്ളോടെ..

jayanEvoor said...

അപ്പോ,
കലക്കി.
ഞാൻ ഫോളോ ചെയ്തോളാം!

ajith said...

ബിലാത്തിയിലേയ്ക്ക് ആദ്യമായാണ് വരുന്നത്. നര്‍മവും കാര്യവും വിവരണവുമെല്ലാമായി നല്ലൊരു പോസ്റ്റ്. പിന്നെ “കണ്ണിനിമ്പമായ് തേങ്കുട കണ്ണുകൾ കണ്ടിട്ടോട്ടമായി..!“ ഈ വരികളിലൊരു ശൃംഗാരദ്വയാര്‍ഥ ചുവയുണ്ടല്ലോ. ഇതുവരെ കമന്റ് എഴുതിയവരൊന്നും അതില്‍ കയറി പിടിക്കാത്തതുകൊണ്ട് സൃഷ്ടിച്ചവനോട് തന്നെ ചോദിക്കാമെന്നു വച്ചു. പിക് പോക്കറ്റ് പേന വന്നാലും എനിക്ക് പേടിയില്ല. മടിയില്‍ കനമുള്ളവനല്ലേ വഴിയില്‍ ഭയപ്പെടേണ്ടതുള്ളു.

Typist | എഴുത്തുകാരി said...

ഇത്തിരി വൈകിപ്പോയി, എന്നാലും പുതുവത്സരാശംസകൾ. ലണ്ടൻ വിശേഷങ്ങൾ തുടർന്നുകൊണ്ടേയിരിക്കട്ടെ.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട ചേർക്കോണംജി,വീണ്ടും നന്ദി.പിന്നെ പൂർവ്വാശ്രമകഥകളിലൊന്നും സത്യങ്ങളൊന്നും ഒളിച്ചുവെക്കരുത് കേട്ടൊ.

പ്രിയമുള്ള യൂസുഫ്പാ,നന്ദി.നാട്ടിലെല്ലാവർക്കും ആഘോഷങ്ങളിൽ പാമ്പായി ഇഴയാനാണല്ലോ താല്പര്യം അല്ലേ ഭായ്.

പ്രിയപ്പെട്ട റെജി ഭായ്,നന്ദി.നാല് ഖണ്ഡികയുടെ കാര്യങ്ങൾ നാല് വരികളിൽ ഒതുക്കിയതാണ് കേട്ടൊ.

പ്രിയമുള്ള ശാന്ത ടീച്ചറേ,നന്ദി.പുത്തൻ കൊല്ലം മുതൽ പെണ്ണൂമ്പിള്ളയെന്നെ ഭയങ്കരമായി സൂക്ഷിച്ച് കൊണ്ടിരിക്കുകയാണ് കേട്ടൊ ടീച്ചറെ.

പ്രിയപ്പെട്ട ഗീതാജി,നന്ദി.പിന്നെ അസൂയക്കിവിടെയിപ്പോൾ മരുന്ന് കണ്ട്പിടിച്ചിട്ടുണ്ട്,നാട്ടിൽ വരുമ്പോൾ ഞാനിത്തിരി കൊണ്ടുവരാം കേട്ടൊ ഗീതാജി.

പ്രിയമുള്ള വീ.കെ,നന്ദി.ഇറാനി പേനുകളും,സ്കാനർ പെന്നുകളൂമാണ് എന്റെ സ്വസ്ഥത കെടൂത്തികൊണീരിക്കുന്നതിപ്പോൾ കേട്ടൊ ഭായ്.

പ്രിയപ്പെട്ട കുട്ടന്മേനോൻ,നന്ദി.നമ്മെടെ പൂക്കാവടിയാട്ടവും,ചെട്ടികൊട്ടുമൊക്കെ ഇവിടിമ്മിള് നടത്തികൊണ്ടിരിക്കുകയല്ലേ സജി ഭായ്.

പ്രിയമുള്ള ജയൻ ഭായ്.ഈ കലക്കലിനും,പിന്തുടർച്ചക്കുമൊക്കെ ഒരുപാടൊരുപാട് നന്ദി കേട്ടൊ ഡോക്ട്ടറേ.

വിനുവേട്ടന്‍ said...

അപ്പോള്‍ നല്ല കുട്ടിയാകാന്‍ തീരുമാനിച്ചു അല്ലേ? അപ്പോള്‍ ഇനി നൂണ്‍ ഷോ കാണാന്‍ ഇങ്ങോട്ട്‌ വന്നിട്ട്‌ കാര്യമില്ല എന്ന്... ഹ ഹ ഹ...

നികു കേച്ചേരി said...

മുരളിയേട്ടോ...
ഈ ഇറാനിബിരിയാണി ചിക്കനാ..മട്ടനാ!!!!
രണ്ടായാലും എനിക്ക് വേണ്ടാട്ടാ.

shajkumar said...

പുതു വത്സര സമ്മാനമായി ആ ഇലക്ട്രോണിക് പേന ഒരെണ്ണം കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ ...
ആശംസകള്‍.

Abdulkader kodungallur said...

മുരളീ ബായ് , താങ്കളുടെ സ്വതസിദ്ധമായ ശൈലിയിലുള്ള വിവരണവും പ്രാസമൊപ്പിച്ചുള്ള ഹാസ്യ കവിതയും കളികളിലൂടെ കാര്യങ്ങളും അവതരിപ്പിച്ചു
പുതുവത്സര പോസ്റ്റ്‌ അടിപൊളിയാക്കി . ആ ഇറാനി അപ്പോത്തിക്കിരിയുടെ 'മണവും' 'ഗുണവും' ബിരിയാണിയുടെ രുചിയും ആസ്വദിച്ച താങ്കള്‍ തൃശ്ശൂര്‍ക്കാരനായതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു . ഇലക്ട്രോണിക് മോഷണത്തിന്റെ അവതരണം ചേര്‍ത്തതും നന്നായി .

ഹാപ്പി ബാച്ചിലേഴ്സ് said...

മുരളിയേട്ടാ, കലക്കി.. ഹഹ. പുതുവർഷത്തിൽ വളരെ കുറച്ച് പോസ്റ്റേ വായിക്കാൻ പറ്റിയിട്ടുള്ളൂ, അതിൽ ഈ കലക്കൻ ഒരെണ്ണം വായിക്കാൻ കഴിഞ്ഞതിൽ സന്തോഷം. മ്മ്‌ളെ പോലെയുള്ള പിള്ളേർക്ക് ഈ ബിലാത്തി പണിയുണ്ടാകുമല്ലൊ ഭഗവാനേ... ഈ നട്ടപ്പാതിരായ്ക്ക് ഇതു വായിച്ച് ആകെ പ്രശ്നായല്ലൊ എന്റെ ഗഡ്യേ. ഇറാനി മണം ഹൊ!!! ആ ഭാഗത്ത് മാത്രം വിവരണം കുറച്ചൂടെ ആവായിരുന്നുട്ടൊ. :)) ആ കവിതയും കിടൂവാണ്‌ട്ടാ... മുരളിയേട്ടാ വരാൻ വൈകിയതിൽ ക്ഷമിക്കുക. പോസ്റ്റ് വളരെ രസിപ്പിച്ചു എന്ന് പ്രത്യേകം പറയണ്ടല്ലൊ!! വല്ല്യേട്ടൻ കീ ജയ്

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അജയനും ലോകവും,നന്ദി.ഇതൊക്കെയാണ് നവീന രീതിയിലുള്ള പിക്-പോക്കറ്റിങ്ങ് കേട്ടൊ ഭായ്.

പ്രിയമുള്ള കുസുമംജി, ഇതൊക്കെ തന്നെയാണെന്നെ എത്ര നൊസ്റ്റാൾജിയ ഉണ്ടായാലും ഇവിടെ തന്നെ പിടിച്ചുനിർത്തുന്ന സംഗതി കേട്ടൊ.

പ്രിയപ്പെട്ട ജോയ് പാലയ്ക്കൽ,വിരുന്നുവന്ന ഈ നാട്ടുകാരന് ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള സ്വപ്നാ മേം,നന്ദി.ഇതുപോലെ ഇടക്കിടക്ക് വരുന്നതിൽ ഒത്തിരി സന്തോഷം കേട്ടൊ.

പ്രിയപ്പെട്ട അജിത് ഭായ്,നന്ദി.അതെന്നെ ഇത് ..! പാലൂറുന്ന കണ്ണുകളുമായുള്ള ആ ചെറുകുടങ്ങങ്ങൾ പോലുള്ളവയിൽ തേനാണെന്ന് ഒന്ന് ഉപമിച്ചുവെന്നുമാത്രം..കേട്ടൊ ഭായ്.

പ്രിയമുള്ള എഴുത്തുകാരി,നന്ദി.ഒട്ടും വൈകീട്ടില്ലാട്ട,ഇതുപോലെയിടക്ക് ഈ ലണ്ടൻ വിശേഷങ്ങൾ കണ്ട് എത്തിനോക്കി പോയാൽ മതി കേട്ടൊ.

പ്രിയപ്പെട്ട വിനുവേട്ട,നന്ദി.നമ്മടെ പണ്ടത്തെ ‘ഗിരിജ‘പോലെയാണിവിടെ,നൂൺഷോവിൽ മാത്രമല്ല മറ്റു ഷോകളിലും ഇത്തിരി പീസ് ഇല്ലാതിരിക്കില്ല കേട്ടൊ.

പ്രിയമുള്ള നികു കേച്ചേരി,നന്ദി.ഇത് ചിക്കനും,മട്ടനുമൊന്നുമല്ല,അസ്സല് നോൺ വെജ് ആണ് കേട്ടൊ.തനി പച്ചക്കറിയേക്കാൾ ഉഗ്രൻ ടേയ്റ്റാണിതിനിന് കേട്ടൊ ഗെഡീ.

പ്രിയപ്പെട്ട ഷാജ്കുമാർ,നന്ദി.ഈ ഇല:പെൻ കിട്ടിയാൽ ഇമ്മിണി ഉപയോഗങ്ങൾ ഉണ്ടാകും കേട്ടൊ ഭായ്.

SUJITH KAYYUR said...

adipoli...

M. Ashraf said...

കളിയും കാര്യവും. വിവരണം സൂപ്പറായി.
അഭിനന്ദനങ്ങള്‍.
http://www.malbuandmalbi.blogspot.com/

Unknown said...

നല്ല വിവരണങ്ങൾ...
ഇനി ഒരു പുതിയ പോസ്റ്റാവാം....

Sabu Hariharan said...

കണ്ണു പരിശോധന വായിച്ചു ചിരിച്ചു. കൊള്ളാലോ!!

electronic pickpocketing കണ്ട്‌ ഞെട്ടി പോയി!

നല്ല ഒരു ലേഖനം

നിരക്ഷരൻ said...

ഇനിമുതൽ ആരെങ്കിലും പേനയുമായി അടുത്ത് വന്നാൽ ഓടി ഒളിക്കണം അല്ലേ ? അല്ലെങ്കിൽ നമ്മൾടെ നിരക്ഷരത്വം മൊത്തം അവർ പിടിച്ചെടുത്താലോ :)

shibin said...

Manoharamaaya..... London
Sundaramaaya..... Kudumbam
Kothippikkunna..... Biriyaani
Bheetthiyunartthunna..... Electronic Pick-pocketing

Ithilum Kalakalakkan Ezhutthukalum..!

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയപ്പെട്ട അബ്ദുൾ ഖാദർ ഭായ്,നന്ദി. ആക്ഷേപ ഹാസ്യങ്ങളിൽ കൂടി കാര്യങ്ങൾ പറയുക എന്നത് നമ്മുടെ നാട്ടുകാരുടെ ഒരു പ്രത്യേകശീലമാണല്ലോ..അല്ലേ ഭായ്.

പ്രിയമുള്ള ഹാപ്പി ബാച്ചീസ്,നന്ദി.രസം കൊല്ലിയായ ഇതെല്ലാം വായിച്ച് രാത്രിയിലെല്ലാം അധികം പണി ചെയ്ത് എനർജി വേസ്റ്റാക്കിക്കളയരുത് കേട്ടൊ... കുട്ടന്മാരെ.

പ്രിയപ്പെട്ട സുജിത് കയ്യൂർ,നന്ദി.വായന അടീപൊളിയാക്കിയതിന് പെരുത്ത് നന്ദി കേട്ടൊ ഭായ്.

പ്രിയമുള്ള അഷ്റഫ് ഭായി,നന്ദി.പ്രഥമ വരവിനും,ഈ അഭിപ്രായത്തിനും ഒത്തിരി നന്ദി കേട്ടൊ ഭായ്.

പ്രിയപ്പെട്ട രഞ്ജിത്ത്,ചെമ്മാ‍ടാ,നന്ദി. ഇന്നിപ്പോൾ പുതിയൊരു പോസ്റ്റിന്റെ പണിപ്പുരയിലാണ് കേട്ടൊ..ഭായ്.

പ്രിയമുള്ള സാബു,നന്ദി.എന്നും ഇതുപോലെ ഞെട്ടിക്കുന്ന സംഗതികളാണല്ലോ ഇവിടെയൊക്കെ നടക്കുന്നത്.

പ്രിയപ്പെട്ട നിരക്ഷരൻ,നന്ദി.വെറും നിരക്ഷരത്വം പിടിച്ചെടുക്കുവാൻ കഴിഞ്ഞില്ലെങ്കിലും,താങ്കളുടെ പോലെയുള്ളവരുടെ ബുദ്ധിവൈഭവം പിടിച്ചെടുക്കുവാൻ ഈ പെന്നിന് കഴിയും കേട്ടൊ മനോജ് ഭായ്.

പ്രിയമുള്ള ഷിബിൻ,നന്ദി. മനോഹരം,സുന്ദരമെന്നുമൊക്കെ പറഞ്ഞാലും ഇപ്പോൾ തൊടാൻ പറ്റാത്ത അവസ്ഥയിലാണ് കേട്ടൊ ഷിബിൻ.

Unknown said...

യാതൊരുവന്റേയും കൈയ്യിൽ കൊണ്ടുനടക്കുന്ന...
പാസ്പോർട്ട്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്,മൊബൈൽ ഫോൺ ഡാറ്റകൾ ,...
എന്നിവയെല്ലാം നമ്മൊളൊന്നു പോയി മുട്ടിയാൽ, തലോടിയാൽ, പരിശോധിച്ചാൽ നമ്മുക്കൊപ്പിയെടുക്കാവുന്ന മൊബൈയിൽ തരത്തിലുള്ള ഡിവൈസുകളുമായിട്ടാന് (R F I D) വിവരസാങ്കേതികവിദ്യ...!!

Anonymous said...

ഹോ.. ഒരു പരിശോധനയുണ്ടല്ലോ...
രോഗിയുടേയും, ഡോക്ടറുടേയുംകണ്ണുകൾക്കിടയിൽ ഒരു കുന്ത്രാണ്ടം
വെച്ച്, മുഖം മുഖത്തോടടുപ്പിച്ചു ശരിക്കും കിസ്സ് ചെയ്യുന്ന സ്റ്റൈലിൽ...
ഒരു കാമസൂത്ര പോസിൽ നിന്ന് ...
രണ്ടുകണ്ണുകൾ ‘എക്സാം‘ ചെയ്തപ്പോഴേക്കും ...
എന്റെ ശരീരത്തിൽ ചിലഭാഗങ്ങളിലും ‘എക്സ്റ്റെൻഷൻ‘ വന്ന് തുടങ്ങി...!
പോരാത്തതിന് അവളുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന സ്പ്രേയുടെ
മാദകമുണർത്തുന്ന ഗന്ധവും, ആ‍ ഇരുട്ടാക്കിയ മുറിയും..!'
Could you bok an appontment for me there..?

sulu said...

An informable and funny article.....
keep writing....Muralee

$VSHL$ said...

പൊട്ട്ണ്..പൊട്ട്ണ് എൻ മനം പൊട്ട്ണ്...
ഇപ്പൊട്ടല് ...കാണുമ്പോളൊരമിട്ട് പോലെ..!

Unknown said...

ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും...!
ജോലിയടക്കം പോകുന്ന ക്രിമിനൽ കുറ്റമാണത് കേട്ടൊ....
പിള്ളേരുടെ മൊഴിപോലെ ചിലപ്പോൾ , ജയിലിലും അല്ലെങ്കിൽ വിസ
ക്യാൻസൽ ചെയ്ത് പാക്ക്യ്പ്പുമായിരിക്കും ഫലം...!

Unknown said...

ഇവിടെ വാശിപിടിക്കുന്ന പിള്ളാരെ തല്ലിയാൽ വിവരറിയും...!
ജോലിയടക്കം പോകുന്ന ക്രിമിനൽ കുറ്റമാണത് കേട്ടൊ....
പിള്ളേരുടെ മൊഴിപോലെ ചിലപ്പോൾ , ജയിലിലും അല്ലെങ്കിൽ വിസ
ക്യാൻസൽ ചെയ്ത് പാക്ക്യ്പ്പുമായിരിക്കും ഫലം...!

ലണ്ടൻ മലയാളി ചരിതം    അക്കങ്ങളേക്കാൾ കൂടുതൽ അക്ഷരങ്ങളേയും,  കലക ളേ യുമൊക്കെ സ്നേഹിച്ച  കുറച്ച് ആളുകൾ  എവിടേയും ഉണ്ടാകുന്നതു കൊണ്ടാണ് അവരുടെ ...